മനുഷ്യനേയും മൃഗത്തേയും തമ്മില്‍ വേര്‍തിരിക്കുന്ന പലഘട ഘടകങ്ങളിലൊന്ന് മനുഷ്യന് ബോധത്തോടുകൂടി പെരുമാറും എന്നതാണ്. ബോധ്യവും മാന്യതയും എത്രതന്നെയുണ്ടെങ്കിലും എല്ലാമനുഷ്യരും ഒരുപോലെ അപരന്റെ അവകാശങ്ങള്‍ അനുവദിക്കണമെന്നില്ല. ഒരുവന്റെ അവകാശം അപരന്റെ മൂക്കിന് തുന്പുവരെയുള്ളൂ എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും മനുഷ്യന് മറക്കുന്നു.
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രത്യേക നിയമമുണ്ടാക്കിയിട്ടുള്ളത് മനുഷ്യന്റെ സംരക്ഷണത്തിന് മറ്റു നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. സിവില്‍, ക്രിമിനല്‍ നഷ്ടപരിഹാര നിയമങ്ങള്ക്കൊക്കെയും പുറമേ മനുഷ്യന്റെ എല്ലാ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനേയാണ് മനുഷ്യാവകാശ സംരക്ഷണ നിയമം എന്നുപറയുന്നത്.
1993 ലെ മനുഷ്യവകാശ സംരക്ഷണ നിയമപ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളെന്നാല് നിയമത്തില്‍ അര്ത്ഥമാക്കിയിട്ടുള്ളത് ജീവിതം, സ്വാതന്ത്രം, തുല്യത എന്നിവയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും മനുഷ്യാവകാശങ്ങളാണ് എന്നതാണ്. മാന്യതയോടുകൂടി ജീവിക്കുന്നതിന് ഇന്ത്യന്‍ഭരണഘടന ഉറപ്പുനല്കിയിട്ടുള്ളതും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇന്ത്യയില്‍ ബാധകമായ എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണ്. വളരെ വിപുലമായ ഒരു അര്‍ത്ഥമാണ് മനുഷ്യാവകാശം എന്ന് നിര്വ്വചനത്തിനി നല്‍കിയിരിക്കുന്നത്
പരാധി ലഭിക്കുന്പോഴോ സ്വമേധയാലോ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്പോഴും അതിന് പ്രേരണ ഉണ്ടാകുന്പോഴും കമ്മീഷന് ഇടപെടാം. മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുന്പോഴും ഇടപെടാവുന്നതാണ്. ജയിലുകള്‍ സന്ദര്‍ശിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങള്‍ പഠിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കമ്മീഷന് അധികാരമുണ്ട്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലവില്‍ ഭരണഘടനാപരമായുള്ള സംവിധാനങ്ങള്‍ പുനരവലോകനം ചെയ്യുകയും കാര്യപ്രാപ്തമായ നടത്തിപ്പിന് ആവശ്യമെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം.
ഭീകരവാദം ഉള്‍പ്പെടേയുള്ള കാലിക സംഭവവികാസങ്ങളെ പരിശോധിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്ദ്ദേളിക്കുകയും ചെയ്യാം. മനുഷ്യാവകാശങ്ങളെപ്പറ്റി പഠനം നടത്തുക, മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയും മനുഷ്യാവകാശ കമ്മീഷന്റെ അധികാരങ്ങളാണ്.
അന്വേഷണങ്ങള്‍ നടത്തുന്നതിന് മനുഷ്യാവകാശകമ്മീഷന് ഒരു സിവില്‍ കോടതിയുടെ എല്ലാഅധികാരങ്ങളുമുണ്ട്. സാക്ഷികളെ സമന്‍സ് അയച്ച് വരുത്തുക, രേഖകള്‍ വിളിച്ച് വരുത്തുക മുതലായ അധികാരങ്ങള്‍ എല്ലാം ഉണ്ട്. ഒരാളുടെ കൈവശത്തിലിരിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ കമ്മീഷനറിയുന്നതിന് നിര്‍ദ്ദേശം നല്‍കാനും അധികാരമുണ്ട്.
ഉദ്യോഗസ്ഥരിലൂടെ രേഖകള്‍ പിടിച്ചെടുക്കാനും കമ്മീഷന് അധികാരമുണ്ട്. കമ്മീഷന്റെ എല്ലാ നടപടി ക്രമങ്ങളും കോടതി നടപടിയായിത്തന്നെയാണ് കണക്കാക്കുന്നത്. പരാധികളില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെ ഏതെങ്കിലും അന്വേഷണ ഏജന്സികളലുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമുണ്ട്.
പരാധികളിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന/ കേന്ദ്ര സര്‍ക്കാരിന്റെ ഏതോഫീസില് നിന്നും ഏത് രേഖകളും പിടിച്ചെടുക്കാന്‍ കമ്മീഷന് അധികാരമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ തനതായ രീതിയില്‍ അന്വേഷണം നടത്താം. അന്വേഷണത്തിനു ശേഷം നടപടികള്‍ തുടരേണ്ടതില്ല എന്ന് കമ്മീഷന് ബോധ്യം വന്നാല്‍ പരാധിക്കാരനെ അറിയിക്കേണ്ടതാണ്.
എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി അന്വേഷണത്തില്തെളിവായാല് ബന്ധപ്പെട്ട ആളുകള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. അപകടത്തിനുടനടി എന്തെങ്കിലും ആശ്വാസം നല്‍കാനും ശുപാര്‍ശ ചെയ്യാം. കമ്മീഷന് അയക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രം ഒരു മാസത്തിനുള്ളില്‍ ആറിപ്പോര്ട്ടിന്മേലുള്ള നടപടികള്‍ ഉള്‍പ്പെടേയുള്ള തീരുമാനങ്ങള്‍ കമ്മീഷനെ അറിയിക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 5/27/2020
കമ്പനികളുടെ രൂപീകരണം, ഭരണം, കമ്പനികളിന്മേലുള്ള ഗവണ...
നിയമം,നിയമത്തിന്റെ ഉപയോഗം
നിയമസഭകള്‍ - കൂടുതൽ വിവരങ്ങൾ
ആധുനിക രാഷ്ട്രങ്ങളില്‍ സമൂഹത്തിനാവശ്യമായ നിയമനിര്...