অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

DBT – ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍

DBT – ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍

 

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ചു തരം ക്ഷേമ പെന്ഷനുകളാണ് നിലവില്‍ DBT സംവിധാനത്തിലൂടെ വിതരണം നിര്‍വഹിക്കുന്നത്.

  1. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്
  2. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്‍  : 1200/month
  3. 80 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് : 600/month
  4. ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍
  5. 80 ശതമാനത്തിനു മുകളില്‍ : 1100/month
  6. 80 ശതമാനത്തിനു താഴെ: 800/month
  7. ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ : 800/month
  8. അമ്പതു വയസിനു മുകളില്‍ പ്രായമായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ : 800/month
  9. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ : 600/month

NEFT സംവിധാനമുള്ള ബാങ്കുകളിലെ സേവിങ്ങ്സ് അക്കൌണ്ടുകളോ, പോസ്റ്റ്‌ ഓഫീസിലെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളോ ഉള്ള ഗുണഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട്‌ പെന്‍ഷന്‍  ലഭിക്കുന്നതിനായി ബന്ധിപ്പിക്കവുന്നതാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളോ മറ്റു ശാരീരിക മാനസിക വെല്ലുവിളികള്‍ നീരിടുന്നവര്‍ക്ക് മണിഓര്‍ഡര്‍ സംവിധാനം ഉപയോകിക്കവുന്നതാണ്.

2015 ഏപ്രില്‍ മാസംമുതല്‍ ഡി.ബി.റ്റി സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്. ഈ സംവിധാനത്തിലേക്ക് ഉള്‍പ്പെടാനായി നിശ്ചിത അപേക്ഷ ഫോറത്തില്‍ അക്കൗണ്ട്‌ വിവരങ്ങളും ആധാര്‍ നമ്പറും പൂരിപ്പിച്ചു അതാത് തദ്ദേശ ഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്‍ഷന്‍ തുക ലഭ്യമാകില്ല.

ഗുനഭോക്തവിന്‍റെ പെന്‍ഷന്‍ വിവരങ്ങള്‍ അറിയുന്നതിനായി :
http://welfarepension.lsgkerala.gov.in/DBTPensionersSearch.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ മുഴുവന്‍ ഗുനഭോക്തക്കളുടെയും വിവരങ്ങള്‍ അറിയുന്നതിനായി
http://welfarepension.lsgkerala.gov.in/DBTStatusRpt.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

ഡിജിറ്റലയിസ് ചെയ്ത ഗുനഭോക്തക്കളുടെ വിവരങ്ങള്‍ ലഭിക്കാന്‍
http://welfarepension.lsgkerala.gov.in/CountRpt.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

മറ്റു വിവരങ്ങള്‍ അറിയാനായി
http://welfarepension.lsgkerala.gov.in എന്ന വെബ്‌ ലിങ്കില്‍ നോക്കുക

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍

പ്രധാനമായും ഇവയെ ക്ലാസ്സ്‌ 2 എന്നും ക്ലാസ്സ്‌ 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ്‌ 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..

ചുവടെ ചേര്‍ത്തിരിക്കുന്ന സ്ഥാപനങ്ങള്‍ വഴി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതാണ്. (State IT Mission ആണ് ഇവ നിയന്ത്രിക്കുന്നത്‌ )

  1. National Informatics Centre (NIC), Thiruvananthapuram
  2. eMudhra Consumer Services Limited (for municipalities and corporations)
  3. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ  https://nicca.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
  4. അപേക്ഷ പ്രസ്തുത ഫോര്‍മാറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ സാക്ഷ്യപെടുത്തലോട്കൂടി NIC യുടെ സംസ്ഥാന ഓഫീസില്‍ നല്‍കുക. (ആവശ്യമായ തുകയുടെ DD യോടുകൂടി, നിലവില്‍ Rs. 555/- ആണ്)
  5. വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള  ലോഗിന്‍ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിക്കും
  6. അപേക്ഷയുടെ അവസ്ഥ ഇ-മെയിലില്‍ യഥാസമയം അറിയിക്കും.
  7. അപേക്ഷ അന്ഗീകരിച്ചാല്‍ NIC യുടെ വെബ്‌സൈറ്റിലെ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിച്ച ലോഗിന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  8. പ്രസ്തുത ഡിജിറ്റല്‍ സിഗ്നേച്ചര്‍  സൂക്ഷിക്കുന്നതിനായുള്ള പ്രത്യേക ടോക്കന്‍ ഇതോടൊപ്പം ലഭിക്കും
    ടോക്കന്‍ : USB ഡ്രൈവില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സുരക്ഷിതമായ ഉപകരണമാണ് ടോക്കന്‍

  9. Token വിന്യസിക്കുന്നതിനുള്ള സെറ്റപ്പ് ഫയല്‍ , വിന്യസിക്കുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങിയവയും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും
  10. കടപ്പാട്-http://www.help.ikm.in/book

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate