ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവീധാനമാണ് പഞ്ചായത്ത് രാജ്.ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിന്റെയും ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിന്റെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്ത് രാജ്. ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയമായി തീരുക എന്നതാണ് അന്തിമ ലക്ഷ്യം.
- ലോക്കൽ ഗവർന്മെന്റ് രീതിയാണ്
- പഞ്ചായത്ത് എന്നാൽ 5 ആളുകളുടെ ഗ്രൂപ്പ് ആണ്.
- ഗ്രാമങ്ങളിൽ പ്രതിനിധാനം ചെയ്യുന്ന പ്രായപൂർത്തിയായവരുടെ ഒരു കർമ്മ സേനയാണ് പഞ്ചായത്ത്.
- പഞ്ചായത്ത് രീതി എന്നാൽ, ഗ്രാമതലം (പഞ്ചായത്ത് തലം) ഗ്രാമങ്ങളുടെയും പഞ്ചായത്തുകളുടെയും ശൃംഖല (ബ്ലോക്ക് പഞ്ചായത്ത്) ജില്ലാ പഞ്ചായത്ത് എന്നിവയാണ് .
- സർക്കാരിന്റെ ഒരു ഭരണ രീതിയാണ് പഞ്ചായത്ത് രാജ്.ഇവിടെ ഓരോ ഗ്രാമവും അവരുടെതായ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്വം ഉള്ളവരാണ് .
1992 - ഭേതഗതി പ്രകാരം,അധികാര വിനിയോഗവും പദ്ധതികളും, സാമ്പത്തിക വികസനവും, സാമൂഹിക നീതിയും ഉറപ്പു വരുത്തുന്നു.
പഞ്ചായത്ത് രാജ്
ജില്ലാ തലം പഞ്ചായത്ത് ബ്ലോക്ക് തലം
പഞ്ചായത്ത് ഗ്രാമതലം പഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത്
- ഗ്രാമത്തിന്റെ ക്ഷേമത്തിനായുള്ള ഭരണ സംവിധാനം
- ഗ്രാമ പഞ്ചായത്താണ് ഇവിടെ ഭരണം നിയന്ത്രിക്കുന്നത്
- ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ 7-31 വരെയാണ് ഉള്ളത്
- ഗ്രാമ പഞ്ചായത്ത് തലവൻ പ്രസിഡന്റ് ആണ്.ഹിന്ദിയിൽ സർ പാൻച്
- ഗ്രാമ പഞ്ചായത്ത് വാർഡ് ജനപ്രതിനിധികളോട് ഗ്രാമത്തിലെ ജനങ്ങൾക്ക് അഭിപ്രായങ്ങൾ തേടാം.
- നിയമസാധുത ഇല്ലാതെ തീരുമാനങ്ങൾ എടുക്കാം
ബ്ലോക്ക് പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനങ്ങൾ പഞ്ചായത്ത് സമിതി എന്നറിയപ്പെടുന്നു.
- പഞ്ചായത്ത് സമിതികൾ ഗ്രാമ തലത്തിലും താലൂക്ക് തലത്തിലും ഉൾപ്പെടുന്നു
- ബ്ലോക്ക് പഞ്ചായത്ത് താലൂക്കിലെ ഗ്രാമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.ഇതിനെ ബ്ലോക്ക് വികസന സമിതിയെന്നും വിളിക്കുന്നു.
- പഞ്ചായത്ത് സമിതി- ഗ്രാമ പഞ്ചായത്തിനും ജില്ലാ ഭരണ സംവിധാനത്തിനും ഇടയിലുള്ള മദ്ധ്യസ്ഥനായി പ്രവർത്തിക്കുന്നു.
- പഞ്ചായത്ത് സമിതി 5 വർഷത്തേക്ക് ആണ് തിരഞ്ഞെടുക്കപ്പെടുന്നത്.ഇതിന് നമുക്ക് ചെയർമാൻ,വൈസ് ചെയർമാൻ ഉണ്ട്
പഞ്ചായത്ത് സമിതികളിൽ ഉള്ള മറ്റുള്ള ഘടകങ്ങൾ ,പൊതു ഭരണ വിഭാഗവും,സാമ്പത്തികം ,പൊതു ജോലികൾ,കൃഷി ,ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം,ഇൻഫോർമേഷൻ ടെക്നോളജി തുടങ്ങിയവയാണ്.
ജില്ലാ പഞ്ചായത്ത് തലം
- ജില്ലാ തലത്തിൽ പഞ്ചായത്ത് രാജ് സംവിധാനം ' ജില്ലാ പരിഷത് ' എന്നറിയപ്പെടുന്നു
- ജില്ലാ പഞ്ചായത്ത് മറ്റുള്ള ഗ്രാമീണ പഞ്ചായത്തുകൾക്ക് വേണ്ട നിർദേശങ്ങളും ,ഭരണ സംവീധാനങ്ങളും നൽകുന്നു.ജില്ലാ തലസ്ഥാനങ്ങളിൽ ആയിരിക്കും ജില്ലാ പഞ്ചായത്ത് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്.
- ജില്ലാ തല പഞ്ചായത്ത് തലവൻ ജില്ലാ കളക്ടറും ,ജില്ലാ ജഡ്ജിയോ ഡെപ്യൂട്ടി കമ്മീഷണറോ ആയിരിക്കും
- പഞ്ചായത്ത് സമിതികളുടെ ചെയർമാൻ ജില്ലാ പരിഷത്ത് രൂപീകരിക്കുന്നു
- ജില്ലാ പഞ്ചായത്ത് ,സംസ്ഥാന ഗവണ്മെന്റിന്റെയും പഞ്ചായത്ത് സമിതിയുടെയും വക്താവായി വർത്തിക്കുന്നു
- ജില്ലാ പഞ്ചായത്തുകളുടെ പ്രധാന ചുമതല,പ്രധാനപ്പെട്ട സേവനങ്ങൾ ജില്ലയിൽ നല്‍കുക എന്നതാണ്.നല്ല വീടുകൾ,സ്കൂളുകൾ ,പ്രൈമറി ഹെൽത്ത് സെന്ററുകൾ ,ആശുപത്രികൾ ,റോഡ് ,പാലങ്ങൾ ,മുതലായവ നിർമ്മിക്കുക എന്നുള്ളതാണ്.
- സ്ത്രീകളെ വികസനത്തിന്റെ വക്താക്കളായി മാറ്റുന്നു
- ചില സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണഅവകാശം നല്കുന്നു.
- ഗ്രാമ വികസന മന്ത്രാലയം നൽകുന്ന പരിശീലനവും,സാമ്പത്തിക സഹായങ്ങളും നൽകുന്നു
വീട്ടു സർവേയും പരിഹാര ഫോറവും
ദേശീയ സ്റ്റാറ്റിസ്റ്റിക് വകുപ്പും,അവരുടെ കീഴ്ഓഫീസുകളും സമയ ബന്ധിതമായി നടപ്പാക്കുന്ന സർവേക്ക് വീട്ടു സർവേ എന്നറിയപ്പെടുന്നു.ഇവ പ്രധാനമായും ശേഖരിക്കുന്നത്.
- വീട്ടുകാരുടെ വിവരങ്ങൾ
- ജീവിത ശൈലി ,താമസ വിവരങ്ങൾ
- വിദ്യാഭ്യാസം
- ആരോഗ്യം
- പുകവലി,മദ്യപാനം
- കുടുംബ വിവര കണക്ക് - വിവാഹം ,മക്കൾ
- വരുമാനം
- വിദേശ ജോലി
സർവ്വേ നടത്തുന്നതിനുള്ള ഘട്ടങ്ങൾ
- നയങ്ങളും പദ്ധതികളും തയ്യാറാക്കുന്നു
- സമൂഹത്തിലെ ജനങ്ങളുടെ സ്ഥിതിവിവര കണക്ക് മനസ്സിലാക്കുന്നു
- പ്രധാന മാറ്റങ്ങൾ കുടുംബ തലത്തിലും,സമൂഹ തലത്തിലും - പ്രവചിക്കുവാൻ കഴിയുന്നത്
- വരുമാന രീതികൾ ,വീടുകളുടെ അവസ്ഥ,ഉടമസ്ഥാവകാശം എന്നിവ കണ്ടുപിടിക്കുന്നു.വീട്ടിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെപറ്റി കണക്ക് കിട്ടുന്നു.
ദേശീയ കുടുംബ ആരോഗ്യ സർവ്വേ (NFHS)
എല്ലാ 5 വർഷം കൂടുമ്പോഴും ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് നടത്തുന്നു.ഇത് ജനസംഖ്യയുടെ കൃത്യ വിവര കണക്കും,ആരോഗ്യം,പോഷകാഹാര കുറവ് മറ്റ് സംസ്ഥാനങ്ങളുമായുള്ള താരതമ്യ പഠനം എന്നിവ നടത്തി കൃത്യമായ ഡാറ്റ ശേഖരിക്കുന്നു
പുരുഷന്മാരുടെ 15-54 വയസ്സിനിടയിലും
സ്ത്രീകളുടെ 15-49 വയസ്സിനിടയിലും
ആരോഗ്യസ്ഥിതി,പൊക്കം,തൂക്കം,അളവ്,രക്ത പരിശോധന ,ഏച്ച്.ഐ .വി ടെസ്റ്റ് എന്നിവ ശേഖരിക്കുന്നു
ഒരു വ്യക്തി തന്റെ ആരോഗ്യപരമായ ജീവിതത്തിന് എത്രമാത്രം രൂപ ചിലവഴിക്കുന്നു എന്നതിനെ ആസ്പദമാക്കി സർക്കാർ തിരിച്ചിരിക്കുന്ന വിഭാഗമാണ് ബി പി എൽ.
- ആവശ്യത്തിനു രൂപ ശേഖരിക്കാൻ കഴിയാത്ത ആളുകൾ
- ബി പി എൽ അർഹത ഉണ്ടോയെന്ന് അറിയുന്നത് 13 വസ്തുതകൾ പരിശോധിച്ചാണ്. സ്ഥല വിവരം ,വീടിന്റെ അവസ്ഥ,തുണികളുടെ ഉപയോഗം,ഭക്ഷ്യ സുരക്ഷ,ശുചിത്വം,വീട്ടുപകരണങ്ങൾ ,സാക്ഷരത,തൊഴിൽ ,ജീവിത മാർഗ്ഗങ്ങൾ ,കുട്ടികളുടെ അവസ്ഥ,കടം,വിദേശ ജോലി മുതലായവ.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല
ആസൂത്രണം - വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍