ആമുഖം വിശ്വാസ്യതയും ഗുണമേന്മയും ഉള്ള കാലാനുസൃതവും പര്യാപ്തവുമായ സ്ഥിതി വിവരക്കണക്കുകള്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്. പ്രവര്‍ത്തനങ്ങള്‍ ആസൂത്രണത്തിനാവശ്യമായ വിവരക്കണക്കുകള്‍ തയ്യാറാക്കുന്നു. സംസ്ഥാന വരുമാനം നിര്‍ണ്ണയിക്കുന്നു. പ്രതിശീര്‍ഷ വരുമാനം നിര്‍ണ്ണയിക്കുന്നു. കമ്പോള വിലനിലവാരം ശേഖരിക്കുന്നു. കാര്‍ഷിക സ്ഥിതിവിവരക്കണക്കുകളുടെ പ്രാഥമിക ഡാറ്റ സ്രോതസ് പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണത്തിനു ആവശ്യമായ സ്ഥിതി വിവരക്കണക്കുകള്‍ ക്രോഡീകരിച് പ്രസിദ്ധീകരിക്കുന്നു. ഉപഭോക്തൃവിലസൂചിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. കാലിക പ്രാധാന്യം ഉള്ള വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ പങ്കാളികളാകുന്നു. കനേഷുമാരികള്‍ക്കിടയിലെ ജനസംഖ്യ കണക്കാക്കുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന സാമ്പത്തിക സെന്‍സെസ്,കാര്‍ഷിക സെന്‍സെസ് എന്നിവ സംസ്ഥാനത്ത് നടപ്പിലാക്കുന്നു. വാര്‍ഷിക വ്യവസായ സര്‍വേ നടത്തുന്നു. മണ്ണ്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. പ്രധാന വിളകളുടെ കൃഷി ചിലവ് കണക്കാക്കുന്നു. സ്റ്റേറ്റ് അക്കാദമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്ട്രേഷന്‍(SASA) ജീവനക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും സ്റ്റാറ്റിസ്റ്റിക്സിലും ഔദ്യോഗിക ഭരണ നിര്‍വഹണത്തിലും അനുബന്ധ വിഷയങ്ങളിലും പരിശീലനം നല്‍കുന്ന ഈ സ്ഥാപനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പരിശീലനങ്ങളും ശില്‍പശാലകളും ഇവിടെ സഘടിപ്പിക്കപെടുന്നു. വകുപ്പ് ശേഖരിച് പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ കാര്‍ഷിക സ്ഥിതി വിവരക്കണക്കുകള്‍ സംസ്ഥാന വരുമാനക്കണക്കുകള്‍ പ്രാദേശിക തല അടിസ്ഥാന സ്ഥിതിവിവരക്കണക്കുകള്‍ നിത്യോപയോഗ ആവശ്യ സാധനങ്ങളുടെ വില മാര്‍ക്കറ്റ് മൊത്തവില ഉപഭോക്തൃ വില സൂചിക പ്രൈസ് ബുള്ളറ്റിന്‍ കൃഷിയിടത്തെ മൊത്ത/ചില്ലറ വില ആഹാരസാധനങ്ങളുടെയും,ആശുപത്രി സാധനങ്ങളുടെയും വില. ജനന മരണ സ്ഥിതി വിവരകണക്കുകള്‍ വേതനഘടന ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടുകള്‍ തൊഴില്‍ സ്ഥിതി വിവരം പാര്‍പ്പിട സ്ഥിതി വിവരം കെട്ടിട സ്ഥിതി വിവരം പരിസ്ഥിതി സ്ഥിതി വിവരങ്ങള്‍ ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്സ് അടിസ്ഥാന സൌകര്യ സ്ഥിതി വിവരങ്ങള്‍ വയനാട് ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളുടെ വിസ്തൃതിയില്‍ 10 വര്‍ഷത്തെ വ്യതിയാനം വിളകള്‍ വിസ്തൃതി(ഹെക്ടറില്‍) 2006-2007 2016-2017 നെല്ല് 11832 7822 കുരുമുളക് 36488 10565 ഇഞ്ചി 5901 2156 അടക്ക 12737 12079 ഏത്തവാഴ 11885 8555 കപ്പ 2600 1726 തെങ്ങ് 12034 10322 തേയില 5616 5306 കാപ്പി 67386 67426 റബ്ബര്‍ 8090 10800 മഞ്ഞള്‍ 369 167 കൊക്കോ 147 610 ജില്ലയില്‍ ഭൂവിനിയോഗത്തില്‍ 10 വര്‍ഷത്തെ വ്യതിയാനം ഇനങ്ങള്‍ വിസ്തൃതി(ഹെക്ടറില്‍) 2006-07 2016-2017 കാര്‍ഷികേതര ഉപയോഗം 10920 11789 പാറയും കൃഷിക്ക് ഉപയോക്തമല്ലാത്ത സ്ഥലവും 274 87 മറ്റിനം വൃക്ഷങ്ങള്‍ 212 56 കൃഷിക്ക് ഉപയുക്തമല്ലാത്ത തരിശ് 1706 1098 മറ്റിനം തരിശ് 536 1195 തല്‍ക്കാല തരിശ് 1363 2915 സാമൂഹ്യ വനവല്‍ക്കരണം 25 66 നിശ്ചല ജല പ്രദേശം 4055 4047 കൃഷി ചെയ്യുന്ന ആകെ വിസ്തീര്‍ണം 115059 112907 നിലം ഭൂമി (അസ്സല്‍) 98935 53968 കടപ്പാട്:വികാസ് ഭവന്‍,തിരുവനന്തപുരം