Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സര്‍വെ ആന്‍റ് ഭൂരേഖ വകുപ്പ്

സംസ്ഥാനത്ത് നിലവിലുള്ള ഏറ്റവും പഴയ വകുപ്പുകളില്‍ ഒന്നാണ് സര്‍വെ ആന്‍റ് ഭൂരേഖ വകുപ്പ്.

ആമുഖം

സംസ്ഥാനത്ത് നിലവിലുള്ള ഏറ്റവും പഴയ വകുപ്പുകളില്‍ ഒന്നാണ് സര്‍വെ ആന്‍റ് ഭൂരേഖ വകുപ്പ്. സംസ്ഥാനത്തിന്‍െറ് പ്രദേശങ്ങളില്‍ ആദ്യ സര്‍വെ നടന്നത് 1883-1928 കാലയളവിലാണ്. വളരെയേറെ സാങ്കേതികമായതും, കഠിനാദ്ധ്വാനം ആവശ്യമുള്ളതുമായ സര്‍വെ പ്രവര്‍ത്തനങ്ങള്‍ റവന്യൂ ഭരണനിര്‍വഹണത്തിനുവേണ്ട അടിസ്ഥാനപ്രവര്‍ത്തനം കൂടിയാണ്. പുതിയ സര്‍വെ സാങ്കേതിക ഉപകരണങ്ങളായ ആഗോള സ്ഥലനിര്‍ണ്ണയ സംവിധാനം (ജി.പി.എസ്) ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍, കാഡ് സോഫ്റ്റ് വെയര്‍ തുടങ്ങിയ സമീപകാലത്ത് വകുപ്പില്‍ ഉപയോഗിക്കുവാനും അതുവഴി വകുപ്പ് പ്രവര്‍ത്തനങ്ങളെ നവീകരിക്കുവാനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ഭൂമിയുടെ പുനര്‍‌സര്‍വെ മൂന്ന്  വര്‍ഷകാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പരിപാടിക്ക് ഗവണ്‍മെന്‍റ് തുടക്ക​ കുറിച്ചു.

സംസ്ഥാനത്തിന്‍റെ പുനര്‍സര്‍വെ പൂര്‍ത്തിയാക്കുക എന്നതാണ് വകുപ്പിന്‍റെ പ്രധാന ചുമതല.സംസ്ഥാനത്തിന്‍റെവിവിധ ഭാഗത്തായി പുനര്‍സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ശേഷിക്കുന്ന വില്ലേജുകളില്‍ ആധുനിക സര്‍വെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സര്‍വെ പൂര്‍ത്തിയാക്കുന്നതിന് ഗവണ്‍മെന്‍റ് ഉത്തരവിട്ടിരിക്കുന്നു.

സംക്ഷിപ്ത ചരിത്രം

തുടര്‍ച്ചയായ ഒരു പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ഇന്നുള്ള ഭൂരേഖകള്‍ പരിപാലിച്ചുവരുന്നത്. ചരിത്രപരവും രാഷ്ട്രപരവുമായകാരണത്താല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് വ്യത്യസ്തരീതിയിലാണ് തുടര്‍ന്നുപോന്നിരുന്നത്.

മുന്‍പുണ്ടായിരുന്ന തീരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളുടെ ഭൂമേഖലകളാണ് ഐക്യ കേരളസംസ്ഥാനത്ത് ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ നിലനിന്നിരുന്ന ഭരണനിര്‍വഹണസംവിധാനത്തിലെ വ്യത്യസ്തതകളാണ് ഇതിന് കാരണം.

മണ്ണിന്റെ തരംതിരിവ്

കൃഷി, അതിനാവശ്യമായ ചിലവ്, ഉടമസ്ഥരുടെ പങ്ക്, ധാന്യഉല്പാദനം

ഉത്പാദനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം വിനിമയ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു മുന്‍പ് ഉണ്ടായിരുന്ന മദ്രാസ് സംസ്ഥാനത്തെ തീര്‍പ്പാക്കല്‍ സംവിധാനം. 1926 – 1934 കാലയളവിലാണ് മലബാര്‍ പ്രദേശത്തെ തീര്‍പ്പാക്കല്‍ നടന്നത്. ഭൂമിയെ വരണ്ടതെന്നു​ ഈര്‍പ്പമുള്ളതെന്നു​ തോട്ടംഭൂമിയെന്നും തരംതിരിച്ചുകൊണ്ടുള്ള സംവിധാനമാണ് മലബാറില്‍ നിലനിന്നിരുന്നത്. ഈ സംവിധാനത്തിലൂടെ പരമാവധി വരുമാനം സംസ്ഥാനത്തിന് ലഭിച്ചിരുന്നു.

1886 മുതല്‍ 1911 വരെയുള്ള കാലത്താണ് തിരുവിതാംകൂര്‍ സംസ്ഥാനത്തെ തീര്‍പ്പാക്കല്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. കൊച്ചിയിലാകട്ടെ 1905 നും1909 നും  ഇടയിലും 1949 ലാണ് തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനം രൂപീകൃതമായത്. ഈ പ്രദേശത്തോട് മദ്രാസ് സംസ്ഥാനത്തിന്‍റെ മലബാര്‍ ജില്ല, കാസര്‍ഗോഡ് മേഖല എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചത്. ഈ പ്രദേശങ്ങള്‍ക്കോരോന്നിനും വ്യത്യസ്തങ്ങളായ സര്‍വെയും തീര്‍പ്പാക്കല്‍ രീതിയും ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ   വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന വിവിധ രീതികള്‍

ലഘു ത്രികോണരീതി

ഓരോ സ്ഥലത്തിന്‍റെയും വശങ്ങള്‍ ലഘുത്രികോണങ്ങളായി വരത്തക്കവിധം വിഭജിക്കുന്നു. പ്രായോഗികമായ ഒരു ലളിത രീതിയാണ് ഇതെങ്കിലും ചില ന്യൂനതകള്‍ നിലനില്‍ക്കുന്നു. കാര്‍ത്തികപ്പള്ളി, കരുനാഗപ്പിള്ളി, കൊല്ലം, ചിറയിന്‍കീഴ്, തിരുവനന്തപുരം താലൂക്കുകളിലാണ് ഈ രീതി സ്വീകരിച്ചുവന്നത്.

പട്ടികാരീതി

ഈ രീതിയനുസരിച്ച്, സ്ഥലനിരീക്ഷണവും അതിന്‍റെ രേഖപ്പെടുത്തലും ഒരേസമയം നടക്കുന്നു. പട്ടിക വരച്ചതിന്ശേഷം സൈറ്റ് റൂളിന്‍റെ സഹായത്തോടെ അളവെടുക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപരേഖ വരയ്ക്കുകയും ചെയ്യുന്നു. വയനാട്ട്, മേഖലകളിലാണ് ഈ രീതി അവലംബിച്ചുവരുന്നത്.

ബേസ് & ഓഫ്സെറ്റ് സംവിധാനം

ഓരോ വില്ലേജുകളിലും ഖണ്ഡങ്ങളിലും തിയോഡോ ലൈ സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ഓരോ ബ്ലോക്കുകളെയും വലിയ ത്രികോണങ്ങളായി വിഭജിക്കുകയും സര്‍വെ ചെയ്യുന്ന സ്ഥലത്തിന്‍റെ അതിര്‍ത്തികളെ കൃത്യതയാര്‍ന്നതും രേഖകളുടെ പരിപാലനം സുഗമമാക്കുന്നതുമാണ്.

സംവിധാനം ഉപയോഗപ്പെടുത്തുന്ന താലൂക്കുകള്‍

കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, തളിപ്പറന്പ്, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഏറനാട്, തിരൂര്‍, പൊന്നാനി, തലപ്പിള്ളി, ചാവക്കാട്, തൃശൂര്‍, ചിറ്റൂര്‍, മുകുന്ദപുരം , കൊടുങ്ങല്ലൂര്‍, കണയന്നൂര്‍, തൊടുപുഴ, മീനച്ചില്‍, നെടുമങ്ങാട്.

സംസ്ഥാന രൂപീകരണത്തിനുശേഷം സംസ്ഥാനത്തെ ഗവണ്‍മെന്‍റ് ഭൂമിയുടെ സര്‍വെ പദ്ധതിക്കുകീഴിലായി നടന്നിട്ടുണ്ടെങ്കിലും ഇവയുടെ രേഖകള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

1966ല്‍ ആരംഭിച്ച പുനര്‍സര്‍വ്വെ 652 വില്ലേജുകളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

സര്‍വെ, തീര്‍പ്പാക്കല്‍ ഒരു സംക്ഷിപ്ത ചരിത്രം

1792 പൂര്‍ണ്ണമായ സര്‍വെയും തീര്‍പ്പാക്കലും നടന്നു. ഭൂവുടമകളുമായി സംസാരിച്ച് കേട്ടെഴുതുന്ന രീതിയായിരുന്നു അവലംബിച്ചത്. സര്‍വെയ്ക്ക് ശേഷം തീര്‍പ്പാക്കലും അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടയവും നല്‍കി.
1738 മുതല്‍ 1748 ശ്രീ പത്മനാഭസ്വാമിക്ഷേത്ര ഭൂമിയുടെ തീര്‍പ്പാക്കല്‍ നടന്നു. ഭൂമിയുടെ അളവെടുക്കല്‍ നടത്തിയിരുന്നില്ല.
1775 രാമയന്‍ ദളവയുടെ കാലത്ത് പൂര്‍ണ്ണമായ സര്‍വെയും തീര്‍പ്പാക്കലും നടന്നു. അവലംബിച്ച രീതി വ്യക്തമല്ല.
1801 വീണ്ടും പൂര്‍ണ്ണമായ സര്‍വെയും തീര്‍പ്പാക്കലും നടന്നു. മുന്‍രേഖകളില്‍ കണ്ടെഴുതുന്ന രീതിയാണ് അവലംബിച്ചത്. മുന്‍തീര്‍പ്പാക്കല്‍ പരിപാടിയുടെ അതേ വ്യവസ്ഥകളാണ് അവലംബന്ധിച്ചുപോന്നത്. തീര്‍പ്പാക്കലിനുശേഷം പട്ടയം വിതരണം ചെയ്തു
1817 തോട്ടംഭൂമിയുടെ തീര്‍പ്പാക്കല്‍ മാത്രമായിരുന്നു ഇക്കാലത്ത് നടന്നത്. അനുബന്ധഭൂമിയുടെ പട്ടയവിതരണം ചെയ്തു.
1836 തോട്ടംഭൂമിയുടെ പൂര്‍ണ്ണമായ സര്‍വെ സ​ഘടിപ്പിച്ചു. 10 അടി അളവുകോല്‍ ഉപയോഗിച്ച് വശങ്ങളിലെ അളവുകളും രേഖപ്പെടുത്തി. തീര്‍പ്പാക്കലിനുശേഷം താല്‍ക്കാലിക പട്ടയങ്ങള്‍ വിതരണം ചെയ്തു.
1882 മുതല്‍ 1909 വരെ ഇതാണ് ഏറ്റവും പുതിയ തീര്‍പ്പാക്കല്‍ രേഖ. 1905 ലെ തീര്‍പ്പാക്കല്‍ വിളംബരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സംസ്ഥാനത്തെ തീര്‍പ്പാക്കല്‍ നടന്നത് 1905-1909 കാലയളവിലായിരുന്നു. 1930 ലെ തീര്‍പ്പാക്കല്‍ മാന്വല്‍ അനുസരിച്ച് മലബാര്‍ മേഖലയിലെ തീര്‍പ്പാക്കല്‍ 1926-1934 കാലയളവില്‍ നടന്നിരുന്നു. ഓരോ മേഖലയിലേയുംഭൂരേഖകള്‍ ബന്ധപ്പെട്ട നിയമങ്ങളുടെഅടിസ്ഥാനത്തില്‍ പരിപാലിച്ചുവരുന്നു. ഇതിനുശേഷം കിളിമാനൂര്‍, വാന്‍ഞ്ചിപുഴ, പൂഞ്ഞാര്‍, നെടിയിരുപ്പ്, എന്നിവിടങ്ങളിലെ സര്‍വെയും നെടുമങ്ങാട് താലൂക്കിലെ പുനര്‍സര്‍വെയും നടന്നിട്ടുണ്ട്. നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടതിനാല്‍ നെടുമങ്ങാട്താലൂക്കിലെ പുനര്‍സര്‍വെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനുമുന്‍പുള്ള കാലത്ത് രൂപീകരിച്ച രേഖകളാണ് പുനര്‍സര്‍വെയ്ക്ക് മുന്‍പ് വരെ. സംസ്ഥാനത്ത് വില്ലേജുകളില്‍ ഉപയോഗിച്ച് വരുന്നത്. മുന്‍സര്‍വെകളില്‍ അവലംബിച്ച രീതികള്‍തന്നെയാണ് പുനര്‍സര്‍വെയിലും അവലംബിക്കുന്നത്.

സ്ഥാപന ഘടന

സ്ഥാപന ഘടനയും സംവിധാനവും

സംസ്ഥാന രൂപീകരണത്തിനുമുന്‍പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥരെ ഡയറക്ടര്‍ ഓഫ് സര്‍വെ & ലാന്‍ഡ് റെക്കോര്‍ഡ്സിനുകീഴില്‍ ഏകോപിപ്പിച്ച് 1.11.1956 നാണ് നിലവിലുള്ള സര്‍വ്വെ& ലാന്‍റ് റെക്കോര്‍ഡ്സ് വകുപ്പ് രൂപീകരിച്ചത്. തുടര്‍ന്ന് 31.01.1977 മുതല്‍ ഡയറക്ടര്‍, ഐ.എ.എസ് വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥനായിരിക്കണം എന്ന് നിശ്ചയിക്കുകയും തസ്തിക അഡീഷണല്‍ ഡയറക്ടര്‍ എന്ന് നിശ്ചയിക്കുകയും ചെയ്തു.

മൂന്ന് വിഭാഗമാണ് പ്രധാനമായും വകുപ്പിലുള്ളത്. ഒന്ന്, പ്രധാന സര്‍വ്വെയര്‍മാരും സര്‍വെയര്‍മാരും അടങ്ങിയ ഫീല്‍ഡ് വിഭാഗം, പ്രധാന ഡ്രാഫ്റ്റ്മാന്‍മാരും, ഡ്രാഫ്റ്റ്മാന്‍മാരും അടങ്ങിയ ഓഫീസ് വിഭാഗം മറ്റൊന്ന് ഭരണനിര്‍വഹണ വിഭാഗം. രണ്ട് വിഭാഗങ്ങളെ മനുഷ്യശേഷി2:1 എന്ന അനുപാതത്തിലാണ്. റവന്യൂ വകുപ്പില്‍നിന്നും വിന്യസിച്ചിരിക്കുന്ന ജീവനക്കാരാണ് ഭരണനിര്‍വഹണ വിഭാഗത്തില്‍പ്രവര്‍ത്തിക്കുന്നത്. അസിസ്റ്റന്‍റ് സെക്രട്ടറിയായി നിയമിതനായിട്ടുള്ള ഡെപ്യൂട്ടി കളക്ടര്‍ വിഭാഗത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നു. പ്രധാന ഓഫീസിലുള്ളഅഡീഷണല്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, രണ്ട് മേഖലാ ജോയിന്‍റ് ഡയറക്ടര്‍മാര്‍, ഡയറക്ടറേറ്റിലുള്ള 12 ഫീല്‍ഡ് വിങ്ങ് ‍ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ ഡയറക്ടറെ സഹായിച്ചുവരുന്നു. ഓരോ ജില്ലയിലുമുള്ള അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്രണ്ടിന്‍റെ മേല്‍നോട്ടത്തില്‍ ഭൂരേഖ പ്രമാണങ്ങള്‍ പരിപാലിച്ചു വരുന്നു.

സാങ്കേതിക ജിവനക്കാരുടെ എണ്ണം

 

സ്ഥിരം

താല്‍ക്കാലികം

ആകെ

അഡീഷണല്‍ ഡയറക്ടര്‍

1

0

1

മേഖല, ജോയിന്‍റ് ഡയറക്ടര്‍

0

2

2

ഡെപ്യൂട്ടി ഡയറക്ടര്‍(HQ)

0

3

3

ഡെപ്യൂട്ടി ഡയറക്ടര്‍ (ജില്ലാതലം)

 

12

12

അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ (ഭൂപട വിഭാഗം)

4

0

4

അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ (ജില്ലാതലം)

15

0

15

സര്‍വ്വെ & ലാന്‍റ് റെക്കോര്‍‍ഡ്സ് സൂപ്രണ്ട്

65

0

65

സാങ്കേതിക സഹായികള്‍

19

0

19

പ്രധാന സര്‍വെയര്‍

12

193

205

പ്രധാന ഡ്രാഫ്റ്റ്മാന്‍

6

96

102

പ്രഥമ ഗ്രേഡ് സര്‍വെയര്‍

171

667

838

പ്രഥമ ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍

55

337

393

രണ്ടാം​ ഗ്രേഡ് സര്‍വെയര്‍

161

667

838

രണ്ടാം ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍

55

337

392

ആകെ

559

2329

2888

സര്‍വെ & ലാന്‍റ് റെക്കോര്‍‍ഡ്സ് ഡയറക്ടര്‍മാരു​ അവരുടെ പ്രവര്‍ത്തന കാലയളവും

നമ്പര്‍ പേര് ആരംഭം അവസാനം
1 ശ്രീ പി. ഗോവിന്ദ മേനോന്‍ 1-11-56 
13-2-58
2 ശ്രീ. എ. ഗിരിജാ വല്ലഭമേനോനന്‍ 14 -2-58
30-1-73
3 ശ്രീ. പി. ബാലകൃഷ്ണന്‍ നായര്‍ 31-1-73
30-1-77
4 ശ്രീ. കെ. ബാലകൃഷ്ണക്കുറുപ്പ് ഐ.എ.എസ്. 31-1-77
31-5-80
5 ശ്രീ. പി. ശ്രീധരമേനോന്‍ ഐ.എ.എസ്. 5-6-80 
31-3- 81
6 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 1-4 -81
2-7-81
7 ശ്രീ. വി.കെ. ബാലകൃഷ്ണ മേനോന്‍ ഐ.എ.എസ്. 3-7-81
1-6-82
8 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 2-6-82
9-12-82
9 ശ്രീ. ടി.സി. ബാലകൃഷ്ണന്‍ നായര്‍ ഐ.എ.എസ്. 10-12-82 14-7-83
10 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 15-7-83 
29-5-84
11 ശ്രീ. ടി.സി. ബാലകൃഷ്ണന്‍ നായര്‍ ഐ.എ.എസ്. 30-5-84 
24-9-84
12 ശ്രീ. കെ. കൃഷ്ണന്‍കുട്ടി (ഐ/സി) 25-9-84 
3-2-85
13 ശ്രീ. കെ. കൃഷ്ണന്‍കുട്ടി
4-2-85  
30-6- 85
14 ശ്രീ. ടി. രവീന്ദ്രന്‍തമ്പി ഐ.എ.എസ്. 5-7-85 
6-1-86
15 ശ്രീ. ടി. രവീന്ദ്രന്‍തമ്പി ഐ.എ.എസ്. (അഡീഷണല്‍ ചാര്‍ജ്) 7-1-86 
13-6-86
16 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐ സി) 14-6-86 
22-2-87
17 ശ്രീ. രവീന്ദ്രന്‍തമ്പി ഐ.എ.എസ് 23-2-87  
16-7-87
18 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐ സി) 16- 7-87 10 – 8-87
19 ശ്രീ.കെ.ബി.എ. ഹമീദ് ഐ.എ.എസ് 10-8-87 24 -2–88
20 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ ഐ.എ.എസ് (ഐസി) 24-2-88 20-7 88
21 ശ്രീ. മുഹമ്മദ് റിയാസുദ്ദീന്‍ ഐ.എ.എസ്. 20-7-88 10-8-88
22 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐസി) 11-8-88
30-8-88
23 ശ്രീ. സി. രവി. ഐ.എ.എസ്. 31-8-88  
27-9-89
24 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍ (ഐസി) 28-9-89 
30-9-89
25 ശ്രീ. വി.കെ. പത്മനാഭന്‍ നമ്പ്യര്‍
1-10-89
31-10-89
26 ശ്രീ. ബി.കെ. ജയ്​സ്വര്‍ ഐ.എ.എസ്. 1-11- 89 
13-9-94
27 ശ്രീ.ജെ. സുധാകരന്‍ ഐ.എ.എസ്. 14- 9-94 
30- 10-96
28 ശ്രീ.വി.എസ്. സെന്തിന്‍ ഐ.എ.എസ്. 1-11-96 
31-3-97
29 ശ്രീ. കെ. എം.സോമന്‍ (ഐ സി) 1-4 –97 
31-5-97
30 ശ്രീ. കെ. ചന്ദ്രശേഖര ബാബു ഐ.എ.എസ്. 1-6-97 
5-10-98
31 ശ്രീ. പി. എം. കുര്യാക്കോസ് ഐ.എ.എസ്. 1-12-99 
5-7-00
32 ശ്രീ. വി.കെ. വാസുദേവന്‍ ഐ.എ.എസ്. 6-7-2000 
31-3-01
33 ശ്രീ. കെ.എം. സോമന്‍ 1-4-2001 
30-5-01
34 ശ്രീ. എസ്. ശ്രീനിവാസന്‍ ഐ.എ.എസ്. 1-7-2001 
15-9-01
35 ശ്രീ.കെ.ശശിധരന്‍ ഐ.എ.എസ്. 1-10-2001 
24-7-04
36 ശ്രീ.എ. വേലായുധന്‍ (ഐ സി) 24-7-2004 
31-8-04
37 ശ്രീ.എ. വേലായുധന്‍ 1-9-2004 
30-4-05
38 ശ്രീ. കെ.എസ്. ചന്ദ്രശേഖരന്‍ (ഐ സി) 1-5-2005 
11-06-2006
39 ശ്രീ. പി.പി. ഗോപി ഐ.എ.എസ് 12-06-2006 
11-05-2007
40 ശ്രീ. ഡോ. വി.എ​. ഗോപാലമേനോന്‍ ഐ.എ.സ് 12-05-2007
18-05-2007
41 ശ്രീ. ഡോ. എസ്. രവീന്ദ്രന്‍ ഐ.എ.എസ്. 19-05-2007

നിലവില്‍ ഡോ. എസ്. രവീന്ദ്രന്‍ ഐ.എ.എസ്. ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു.

പുനര്‍സര്‍വെ

സംസ്ഥാന പുനര്‍സര്‍വെ

പുനര്‍സര്‍വെയുടെ ആവശ്യകത

കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ പുതിയ ഉപഡിവിഷനുകളിലെ സര്‍വെയ്ക്കുശേഷമാണ് അന്നുണ്ടായിരുന്ന റവന്യൂരേഖകളില്‍ മാറ്റങ്ങള്‍ വരുത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം നടന്ന ഈ പ്രവര്‍ത്തനങ്ങള്‍ അപൂര്‍ണ്ണമായിരുന്നു. ഭൂപ്രമാണങ്ങളുടെ സൂക്ഷിപ്പിനും കാലോചിതമായ പരിഷ്ക്കരണത്തിനും ചുമതലപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥര്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടതുമൂലം ഭൂരേഖകളുടെ പരിപാലനം വലിയൊരളവുവരെ അവഗണിക്കപ്പെട്ടു. തിരുവിതാംകൂര്‍ മേഖലയില്‍ ഭൂരേഖാപ്പട്ടിക ഏറെക്കുറെ കൃത്യതയുള്ളതായിരുന്നു എന്നിരുന്നാലും രേഖകളില്‍വന്ന മാറ്റങ്ങള്‍ പലതും ഭൂപടങ്ങളില്‍ ഉള്‍്കകൊള്ളിച്ചിരുന്നില്ല.

 

സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനത്ത് കാര്‍ഷിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പല നിയമങ്ങളും നടപ്പില്‍വരുത്തുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാട്ടക്കാരും കുടികിടപ്പുകാരും ഭൂവുടമസ്ഥരായി. പരിഷ്ക്കരണങ്ങള്‍ അതിവേഗം നിലവില്‍ വന്നെങ്കിലും ഇതുസംബന്ധിച്ച മാറ്റങ്ങള്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചില്ല. ആയതിനാല്‍/അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒരു പുനര്‍സര്‍വെ ആവശ്യമാണെന്ന് 1996 മെയ് ൨൨ന് ഗവണ്‍മെന്‍റ് ഉത്തരവിട്ടു.

 

ജി.ഒ.എം.എസ് 295/66/ആര്‍.ഡി. റവന്യൂവകുപ്പ് തീയതി ൨൫, മേയ് 1996

പുനര്‍സര്‍വെ സംബന്ധിച്ച നിയമ നോട്ടീസുകള്‍

 

സര്‍വെ & ബൗണ്ടറീസ് നിയമത്തിലെ കൂട്ടിച്ചേര്‍ക്കല്‍ (നന്പര്‍ 11611/എല്‍.ഇ.ജി./എ1/86 നിയമവകുപ്പ്) അനുസരിച്ച് പുനര്‍സര്‍വെക്കും അതിന്‍റെ പൂര്‍ത്തീകരണത്തിനും മുന്‍പായി വ്യക്തിഗത നോട്ടീസ് നല്‍കേണ്ടതില്ല.

അതിര്‍ത്തി നിര്‍ണ്ണയം

ഓരോ താലൂക്കിന്‍റെയും പ്രധാന പരിധി ഏകദേശം 150 കി.മി. ആയി നിജപ്പെടുത്തിയിരിക്കുന്നു. ഓരോ പ്രധാന പരിധികളും സര്‍വെ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ജി.ടി. കേന്ദ്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എല്ലാ സര്‍വെ കേന്ദ്രങ്ങളും ഇവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

 

പുതിയ സര്‍വെ സംവിധാനം അനുസരിച്ച് ഓരോ താലൂക്കുകളും 1000 ഹെക്ടര്‍ ഉള്ള ബ്ലോക്കുകളായി വിഭജിച്ചിരിക്കുന്നു. ഓരോ ബ്ലോക്കുകളും 25 മുതല്‍ 40 വരെ ഹെക്ടര്‍ പ്രദേശം ഉള്‍പ്പെട്ട ഖണ്ഡങ്ങളായും അവയെ വരണ്ട ഭൂപ്രദേശത്ത് 4 ഹെക്ടര്‍ എന്ന അളവിലും ഈര്‍പ്പമുള്ള പ്രദേശത്ത് 2 ഹെക്ടര്‍ എന്ന അളവിലും ഉപഖണ്ഡങ്ങളായും തിരിച്ചിരിക്കുന്നു.

ബ്ലോക്കുകളുടെയും ഖണ്ഡങ്ങളുടെയും സര്‍വ്വെ

ഓരോ ബ്ലോക്കുകളും ഖണ്ഡങ്ങളും വിലങ്ങള്‍ രീതിയില്‍ സര്‍വെ നടത്തിവരുന്നു.

കൈവശഭൂമിയുടെ സര്‍വെ

സാധാരണയായി 10 മുതല്‍ 20 വരെ കൈവശഭൂമികള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍വെ നടത്താറുള്ളത്. വരണ്ട ഭുപ്രദേശത്ത് 4 ഹെക്ടര്‍ എന്ന തോതിലും ഈര്‍പ്പമുള്ള ഭൂപ്രദേശത്ത് 2 ഹെക്ടര്‍ എന്ന തോതിലുമാണ് ഭൂമി കൂട്ടിചേര്‍ക്കുന്നത്.

 

ഭൗതികാവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഇതിനായി ഭൂവുടമകള്‍ നിയമപരമായ ഉടമസ്ഥാവകാശം ഹാജരാക്കേണ്ടതുണ്ട്. എനനാല്‍, ഗവണ്‍മെന്‍റിന്‍റെ അധീനതയിലുള്ള ഭൂമിയുടെ അതിര്‍നിര്‍ണ്ണയിക്കുക മുന്‍രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇതനുസരിച്ച് കൈയേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

പ്രമാണ കൈമാറ്റം

 

രേഖകളുടെ കൈമാറ്റം

ഉപവിഭാഗങ്ങളിലെ രേഖകളുടെ കൈമാറ്റം

പ്രദേശത്ത് കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ട അതിരുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ഉപവിഭാഗങ്ങള്‍ അളക്കേണ്ടതുള്ളു. വില്ലേജ് അസിസ്റ്റന്‍റ് അല്ലെങ്കില്‍ താലൂക്ക് സര്‍വെയര്‍ക്കാണ് ഇതിന്‍റെ ചുമതല. സര്‍വെ രേഖകളുടെ കൈമാറ്റത്തിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഫോമില്‍ (ഫോം നന്പര്‍ ഒന്ന്) നൂറ് രൂപ ഫീസോടെ അതാത് താലൂക്ക് തഹസീല്‍ദാര്‍ക്ക് നല്‍കേണ്ടതാണ്.

രജിസറ്റര്‍ ചെയ്യപ്പെട്ടതും സര്‍വെ ചെയ്യപ്പെടാത്തതുമായ ഉപവിഭാഗങ്ങളുടെ സര്‍വെ

സര്‍വെ ആന്‍റ് ബൗണ്ടറീസ് നിമയത്തിലെ 26-ാം വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയുടെ കൈവശക്കാര്‍ക്ക് ഭൂമിയുടെ സര്‍വെ നടത്തുന്നതിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഫോമില്‍ (ഫോം. നന്പര്‍. എട്ട്) അതാത് താലൂക്ക് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. 40 ആറിന് നൂറ് രൂപ, എന്ന നിരക്കില്‍ അപേക്ഷകന്‍ ഫീസ് നല്‍കേണ്ടതുമാണ്. ബന്ധപ്പെട്ട എല്ലാ കൈവശക്കാര്‍ക്കുംഅറിയിപ്പ് നല്‍കിയശേഷം സര്‍വെയര്‍ക്ക് ഭൂമി അളക്കാവുന്നതാണ്. അനുബന്ധകക്ഷികള്‍ക്ക് സര്‍വെയുടെ പൂര്‍ത്തീകരണത്തെ സംബന്ധിച്ച് ഫോം നന്പര്‍ നാലില്‍ നോട്ടീസ് നല്‍കുന്നതാണ്. അതിനുശേഷമുള്ള പരാതികള്‍ സംബന്ധിച്ച അപേക്ഷകള്‍ അതാത് ജില്ലയിലെ സര്‍വെ ആന്‍റ് ഭൂരേഖ സൂപ്രണ്ടിന് നല്‍കാവുന്നതാണ്. പരാതികള്‍, പരിഹരിച്ചശേഷം പിഴവുകള്‍ തിരുത്തിയ രേഖകള്‍ സൂപ്രണ്ട് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നു.

ഭൂപടങ്ങള്‍

സംസ്ഥാനത്തെ എല്ലാ സര്‍വെ വിവരങ്ങളും സൂക്ഷിക്കുന്ന പ്രധാന സര്‍വ്വെ ഓഫീസ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.

പ്രധാനമായും നാല് വിധത്തിലുള്ള ഭൂപടങ്ങളാണ് ഇവിടെനിന്ന് ലഭ്യമാകുക

 1. കേരള ഭൂപടം
 2. ജില്ലാ ഭൂപടങ്ങള്‍
 1. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ വില്ലേജുകളുടെ വിവരം നല്‍കുന്ന ഭൂപടം.
 2. കോഴിക്കോട്, കാസര്‍കോഡ്, കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്ക്, തെക്ക് ബ്ലോക്കുകളും പഞ്ചായത്തുകളുടെയും വിവരം നല്‍കുന്ന ഭൂപടങ്ങള്‍
 3. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുടെ പൊതുവായ ഭൂപടം.

താലൂക്ക് ഭൂപടങ്ങള്‍

കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പിള്ളി, അടൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം, മാനന്തവാടി, ചെങ്ങന്നൂര്‍, പത്തനാപുരം, കുന്നത്തൂര്‍, കാര്‍ത്തികപ്പിള്ളി, ചേര്‍ത്തല, മാവേലിക്കര, കുട്ടനാട്, തളിപ്പറന്പ്, അന്പലപ്പുഴ, തലശ്ശേരി, തലപ്പിള്ളി, മുകുന്ദപുരം, റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, തൃശൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തിരുവല്ല, മീനച്ചില്‍, കണ്ണൂര്‍, ഒറ്റപ്പാലം, ആലത്തൂ

റീ സര്‍വെ പ്രമാണങ്ങള്‍

തിരുവനന്തപുരം താലൂക്ക്

കഠിനംകുളം, വെല്ലൂര്‍, മേല്‍തോന്നക്കല്‍, കീഴ്ത്തോന്നക്കല്‍, അണ്ടൂര്‍ക്കോണം, പള്ളിപ്പുറം, മേനംകുളം, കഴക്കൂട്ടം, അയിരൂപ്പാറ, ഉളിയാഴിത്തറ, പാങ്ങപ്പാറ, നേമം, കളിയൂര്‍, തിരുവല്ലം, വെങ്ങാന്നൂര്‍

നെയ്യാറ്റിന്‍കര താലൂക്ക്

മറുകില്‍, കാഞ്ഞിരംകുളം, കുറുകുളം കോലായില്‍, ചെങ്കല്‍

1966നു ശേഷം നടന്ന റീസര്‍വ്വെ നടന്നതും റവന്യൂ ഭരണവിഭാഗം അംഗീകാരം നല്‍കിയതുമായ എല്ലാ പ്രമാണങ്ങളും ബന്ധപ്പെട്ട വില്ലേജുകളിലും സര്‍വ്വെ സൂപ്രണ്ടിന്‍റെ ഓഫീസുകളിലു​ കളക്ടറേറ്റുകളിലും ലഭ്യമാണ്.

പ്രമാണങ്ങളുടെ വിതരണം

പൂര്‍ത്തീകരിക്കപ്പെട്ട എല്ലാ പ്രമാണങ്ങളും അതാത് വില്ലേജ് താലൂക്ക് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഭൂവുടമകള്‍ക്ക് ആവശ്യമായ രേഖകള്‍ ഏറ്റവും പുതിയ രൂപരേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ നിന്ന് കരസ്ഥമാക്കാവുന്നതാണ്. ഓരോ രൂപരേഖയ്ക്കും 150 രൂപയാണ് വില. റീസര്‍വ്വെയുടെ ഉത്തരവാദിത്വമുള്ള അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസില്‍നിന്നും റീസര്‍വെ പ്രമാണങ്ങളുടെ രൂപരേഖകള്‍ ലഭിക്കുന്നതാണ്. ലഭ്യമായ പതിപ്പുകള്‍ ആര്‍ക്കും വിലനല്‍കി വാങ്ങാവുന്നതാണ്.

റീസര്‍വ്വെ ഓഫീസുകളുടെ വിലാസം

 1. അസിസ്റ്റന്‍റ് ഡയറക്ടര്‍, റീസര്‍വ്വെ ഓഫീസ്, നെയ്യാറ്റിന്‍കര, ഫോണ്‍. 0471-2226839
 2. അസിസ്റ്റന്‍റ് ഡയറക്ടര്‍, റീസര്‍വ്വെ ഓഫീസ്, കുമാരപുരം, തിരുവനന്തപുരം - 11, ഫോണ്‍. 0471-2444346
 3. അ.ഡ. റീസര്‍വെ ഓഫീസ്, കൊല്ലം., ഫോണ്‍ 0474-2764310
 4. ചെങ്ങന്നൂര്‍, ഫോണ്‍ 0479-2451554
 5. കോട്ടയം ഫോണ്‍0481-2567092
 6. തൃക്കാക്കര ഫോണ്‍0484-2427503
 7. തൊടുപുഴ ഫോണ്‍ 0486-2222254
 8. തൃശൂര്‍ ഫോണ്‍ 0487-2334459
 9. പാലക്കാട് ഫോണ്‍ 0491-2527157
 10. മലപ്പുറം ഫോണ്‍ 0483-2732167
 11. കരണി വയനാട്ഫോണ്‍ 0493-6289470
 12. കണ്ണൂര്‍ ഫോണ്‍ 0497-2700513
 13. കാസര്‍കോഡ്   04994 256240
 14. പത്തനംതിട്ട ഫോണ്‍ 0480-2320874
 15. കോഴിക്കോട് ഫോണ്‍ 0495-371554
 16. തിരുവനന്തപുരംഫോണ്‍ 0471 2320874
 17. തിരുവനന്തപുരംഫോണ്‍ 0471 2439037
 18. കോട്ടയം ഫോണ്‍ 0481 301161

 

നവീകരണം

1998 മാര്‍ച്ച് 7ന് പ്രസിദ്ധീകരിച്ച ഗവണ്‍മെന്‍റ് ഉത്തരവ് നന്പര്‍ ജി.ഒ. (ആര്‍ടി) നന്പര്‍ 271/97RD റവന്യൂവകുപ്പ് അനുസരിച്ച് ഇ-സര്‍വെ ഘട്ടത്തില്‍ സാന്പ്രദായിക ഉപകരണങ്ങളായ ചെയിന്‍, ക്രോസ് സ്റ്റാഫ്, കന്പ്യൂട്ടിങ്ങ് സ്കെയില്‍, എന്നിവ ഒഴിവാക്കുന്നതിനും പൂര്‍ണ്ണമായും സ്വയംപ്രവര്‍ത്തനക്ഷമമായ സര്‍വെ ഏകകം എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചു കഴിഞ്ഞു. സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള ലീക എന്ന സ്ഥാപനം ഇതിനായി ഉപകരണങ്ങളും ഭൂപട നിര്‍മ്മാണത്തിനുള്ള സോഫ്റ്റ്വെയറുകളും വിതരണം ചെയ്തു കഴിഞ്ഞു. ലിസ്കാഡ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഭൂപടം തയ്യാറാക്കിവരുന്നത്. വിവരശേഖരത്തിന്‍റെ കന്പ്യൂട്ടര്‍വല്‍ക്കരണത്തിനായി തിരുവന്തപുരത്തുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ വികസിപ്പിച്ചെടുത്ത ‘ഐഡിയല്‍സ്’ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു വരുന്നു. ഇതുപയോഗിച്ച് ബി.ടി.ആര്‍ ടി.പി.ആര്‍ മുതലായവ തയ്യാറാക്കി വരുന്ന്ു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ ഡെല്‍ഹി കേന്ദ്രം കോളബ്ലാഡ് എന്ന ഭൂപട സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഡിജിറ്റൈസേഷന്‍

സാന്പ്രദായിക സര്‍വെ രീതികളിലൂടെ രൂപികരിച്ചിട്ടുള്ള രേഖകള്‍ ഡിജിറ്റൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതനുസരിച്ച് സാന്പ്രദായികരേഖകളുടെ ഡിജിറ്റൈസേഷനു​ ഗ്രാമഭൂപടങ്ങളുടെ കന്പ്യൂട്ടര്‍വല്‍ക്കരണവും വകുപ്പ് നടത്തിവരുന്നു.

ഇതിനുപുറമെ ൪൫ ഗ്രാമങ്ങളുടെ കന്പ്യൂട്ടര്‍വല്‍ക്കരണം സര്‍വെ ജീവനക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുനര്‍സര്‍വെ രേഖകളുടെ ഡിജിറ്റൈസേഷന്‍ പുരോഗമിച്ച് വരുന്നു. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും ഡിജിറ്റൈസേഷന്‍ നടത്തുന്നതിനും ആവശ്യമായ പരിശീലനവും ജീവനക്കാര്‍കക്ക് നല്‍കിയിട്ടുണ്ട്.

ഭൂപ്രമാണങ്ങളുടെ കന്പ്യൂട്ടര്‍വല്‍ക്കരണം

വകുപ്പിന്‍റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവണ്‍മെന്‍റ് തീരുമാനമനുസരിച്ച് തുടര്‍ന്നുള്ള ഇനിയുള്ള പുനര്‍സര്‍വെ പ്രവര്‍ത്തനങ്ങളെല്ലാം നവീന ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും നടത്തുക.  ഇതനുസരിച്ചുള്ള പുനര്‍സര്‍വെ പ്രവര്‍ത്തനങ്ങള്‍നടന്നുവരുന്നു. നിയന്ത്രണ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റംസ്) ഉപയോഗിച്ചുവരുന്നു. നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞതിനുശേഷ​, ഉപകേന്ദ്ര സര്‍വെകള്‍ ടോട്ടല്‍ സ്റ്റേഷന്‍സ് ഉപയോഗിച്ച് നടത്താവുന്നതാണ്. നവീനഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പുനര്‍സര്‍വെ വെള്ളപ്പായ, അരണൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. മറ്റിടങ്ങളില്‍ സര്‍വെ നടന്നുവരുന്നു.

പരിശീലനം

സംസ്ഥാന പരിശീലനനയത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍വെ & ലാന്‍റ് റെക്കോര്‍ഡ്സ് വകുപ്പിനു കീഴിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കിവരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ കേരളയുടെ സഹകരണത്തോടെയാണ് പരിശീലനം. പരിശീലനപരിപാടിയുടെ വിവരങ്ങള്‍

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി മൂന്ന് പരിശീലനകേന്ദ്രങ്ങളിലാണ് പരിശീലനം നടത്തിവരുന്നത്. തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരിശീനകേന്ദ്രങ്ങള്‍. ചെയിന്‍ സര്‍വ്വെ കോഴ്സിന്‍റെ കാലാവധി ഒരു മാസവും ഉന്നതതല സര്‍വ്വെ കോഴ്സിന്‍റെ കാലാവധി രണ്ട് മാസവുമാണ്. പ്രഥമ ഗ്രേഡിലുള്ള സര്‍വെയറുടെ സഹായത്തോടെ പ്രധാന സര്‍വെയര്‍ ആണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് പരിശീലനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്.

സര്‍വ്വെ ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യ പരിശീലന പരിപാടി 2008 ഒക്ടോബര്‍ 6 ന് ആരംഭിച്ചു

പരിശീലന പരിപാടിയുടെ ഉള്ളടക്കം

ചെയിന്‍ സര്‍വ്വേ കോഴ്സ് സിലിബസ്

ഉന്നതതല സര്‍വ്വെ കോഴ്സ് സിലബസ്

പുതിയ സര്‍വെയ്ക്ക് വേണ്ടിയുള്ള പരിശീലനം

ഹൈദരാബാദ് പരിശീലന പരിപാടിയുടെ കരാര്‍

ഹൈദ്രാബാദ് പരിശീലന പരിപാടിയുടെ കരാര്‍

ഹൈദ്രാബാദ് പരിശീലന പരിപാടി ആദ്യ ബാച്ച് പുറപ്പെട്ടു

പരിശീലന പരിപാടിയുടെ അവസാന പരീക്ഷ നടത്തുകയും ഡയറക്ടര്‍ ഓഫ് സര്‍വെ ആന്‍റ് ലാന്‍ഡ് റെക്കോര്‍ഡ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തുവരുന്നു.

ചുമതലകള്‍

അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫ് സര്‍വ്വെ & ലാന്‍റ് റെക്കോര്‍ഡ്സ് സര്‍വ്വെ & ബൗണ്ടറീസ് നിയമത്തിന്‍റെ വിഭാഗം ൩ ല്‍ പറയുന്നതനുസരിച്ചാണ് ഗവണ്‍മെന്‍റ് സര്‍വെ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. നിയമത്തിലെ വിഭാഗം 4 അനുസരിച്ച് സര്‍വെ നടത്തേണ്ട സ്ഥലങ്ങള്‍ ഏതെന്ന് ഗവണ്‍മെന്‍റ് പ്രസിദ്ധപ്പെടുത്തുന്ന്ു. എല്ലാ അവസരങ്ങളിലും അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് സര്‍വ്വെ ഉദ്യോഗസ്ഥന്‍. ഒരു സര്‍വ്വെ നടപടിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും അസിസ്റ്റന്‍റ് ഡയറക്ടറില്‍ നിക്ഷിപ്തമാണ്.   അസിസ്റ്റന്‍റ് ഡയറക്ടര്‍ നേരിട്ടോ, തനിക്ക് കീഴില്‍ പരിശോധന ചുമതലയുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചോ സര്‍വ്വെയര്‍മാരുടെയു​ ഡ്രാഫ്റ്റ്മാന്‍മാരുടെയും പ്രവര്‍ത്തനങ്ങളെ പരിശോധിക്കാവുന്നതും തെറ്റുകള്‍ തിരുത്താവുന്നതുമാണ്. സര്‍വ്വെ നടപടികളില്‍ ആക്ഷേപം ഉന്നയിച്ച് ആവശ്യപ്പെടുന്ന പരാതികള്‍ പ്രസിദ്ധീകരിക്കുന്നതിനും പുതിയ പ്രമാണങ്ങള്‍ അംഗീകരിക്കുന്നതിനും സര്‍വെ & ബൗണ്ടറീസ് നിയമം വിഭാഗം9(2)അനുസരിച്ച്  അസിസ്റ്റന്‍റ് ഡയറക്ടര്‍ക്ക് അധികാരമുണ്ട്. നിയമത്തിലെ വിഭാഗം 9(2) അനുസരിച്ച് സ്വീകരിക്കപ്പെടുന്ന പരാതികളില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ അല്ലെങ്കില്‍ സൂപ്രണ്ട് ഓഫ് സര്‍വെ & ലാന്‍റ് റെക്കോര്‍‍ഡ്സ് തീര്‍പ്പ് കല്‍പ്പിക്കും. പരാതികളില്‍ വിഭാഗം 13 അനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും പ്രമാണം തീര്‍ച്ചപ്പെടുത്തുന്നതിനും അസിസ്റ്റന്‍റ് ഡയറക്ടറെ അധികാരപ്പെടുത്തിയിരിക്കുന്നു.

സൂപ്രണ്ട് ഓഫ് സര്‍വെ & ലാന്‍റ് റെക്കോര്‍ഡ്സ്

ഒരു ഫീല്‍ഡ് വിഭാഗത്തിന്‍റെ ചുമതല സൂപ്രണ്ട് ഓഫ സര്‍വ്വെ & ലാന്‍റ് റെക്കോര്‍ഡ്സില്‍ നിക്ഷിപ്തമാണ്. പ്രവര്‍ത്തനമേഖലയിലെ സര്‍വെയര്‍മാരുടെ പ്രയത്നങ്ങളെ പരിശോധിക്കുന്നതിനും സൂപ്രണ്ടിന് അധികാരമുണ്ട്. സര്‍വെ & ബൗണ്ടറീസ് നിയമം വിഭാഗം 9(2) അനുസരിച്ച് പ്രസിദ്ധപ്പെടുത്തുന്ന പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു.

സാങ്കേതിക സഹായി

പുനര്‍സര്‍വെ പ്രമാണങ്ങളുടെ ഏകോപനവും പരിശോധനയു​ സാങ്കേതിക സഹായിയുടെ ചുമതലയാണ്. ഡ്രാഫ്റ്റ്മാന്‍റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഇദ്ദേഹത്തിനാണ്.

പ്രധാന സര്‍വെയര്‍

സര്‍വെയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും പ്രധാന സര്‍വെയറുടെ ചുമതലയാണ്.

പ്രധാന ഡ്രാഫ്റ്റ്മാന്‍

സര്‍വെ പ്രമാണങ്ങളുടെ ഏകോപനവും പരിശോധനയും ഇദ്ദേഹത്തിന്‍റെ ചുമതലയാണ്. ഡ്രാഫ്റ്റ്മാന്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ഇദ്ദേഹത്തിനുണ്ട്.

സര്‍വെയര്‍

പുനര്‍സര്‍വെ, അതിര്‍ത്തി നിര്‍ണ്ണയം, അളവെടുപ്പ്, ഭൂപ്രമാണങ്ങളുടെ സജ്ജീകരണം എന്നിവയെല്ലാം സര്‍വെയറാണ് ചെയ്തുവരുന്നത്.

ഡ്രാഫ്റ്റ്മാന്‍

ഭൂപ്രമാണങ്ങള്‍ പരിശോധിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കുന്നതും, സ്ഥലവിസ്തീര്‍ണ്ണം കണക്കുകൂട്ടുകയു​ ചെയ്യുന്നത് ഇദ്ദേഹമാണ്.

വിജിലന്‍സ് വിങ്ങ്

വകുപ്പിലെ അഴിമതിസംബന്ധിച്ച് പൊതുജനത്തിനുള്ള എല്ലാപരാതികളും താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.

വിജിലന്‍സ് ഓഫീസര്‍
ഡയറക്ടറേറ്റ് ഓഫ് സര്‍വെ & ലാന്‍റ് റെക്കോര്‍ഡ്സ്
വഴുതക്കാട്, തിരുവനന്തപുര​ - 1
ഫോണ്‍0471-2322766
ഫാക്സ് 0471-2322766

വിവരാവകാശ നിയമം

ശ്രീമതി. കെ. വി. ലതിക.
ഹെഡ് ഡ്രാഫ്റ്റ്സ്മാന് & സംസ്ഥാന വിവരാവകാശ ഉദ്യോഗസ്ഥന്‍
ഡയറക്ടറേറ്റ് ഓഫ് സര്‍വെ & ലാന്‍റ്ഡ് റെക്കോര്‍ഡ്സ്
വഴുതക്കാട്
തിരുവനന്തപുരം-1
ഫോണ്‍ 0471-2322766
ഫാക്സ് 0471-2322766
ഇ-മെയില്‍

അപ്പീല് അധികാരി
ശ്രീമതി. പി. ആര്. പുഷ്പ
ഡെപ്യൂട്ടി ഡയറക്ടര്
ഡയറക്ടറേറ്റ് ഓഫ് സര് വെ ആന്റ് ലാന്റ് റിക്കാര്ഡ്സ്
തിരുവനന്തപുരം.

റിപ്പോര്‍ട്ട്

പാലക്കാട് നടത്തിയ ഫോട്ടോഗ്രാമെട്രി പഠനറിപ്പോര്‍ട്ട്

സം​സ്ഥാനത്ത് ആകെയുള്ള റവന്യൂ ഭൂമിയുടെ 20-30% വരെയെങ്കിലു​ ഫോട്ടോഗ്രാമെട്രി സംവിധാനം ഉപയോഗിച്ച് ഏരിയല്‍ സര്‍വ്വെ നടത്തി ഭൂപടം നിര്‍മ്മിക്കുന്നതിനാണ് ഭൂമി കേരള​ പദ്ധതി ലക്ഷ്യമിടുന്നത്.  ഫോട്ടോ ഗ്രാമെട്രി രീതിയുടെ ശേഷിയെ സംബന്ധിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി സര്‍വെ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പാലക്കാടുള്ള മാതൂര്‍ ഗ്രാമത്തില്‍ ഒരു പഠനം നടത്തുകയുണ്ടായി. പഠനത്തിന്‍റെ ഫലമായി 1:10000 എന്ന അനുപാതത്തിലുള്ള ഏകവര്‍ണ്ണ ഏരിയല്‍ ചിത്രങ്ങള്‍ സര്‍വ്വെ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്തു. സംവിധാനത്തിനുവേണ്ടി വരുന്ന ചെലവ്, രീതിയുടെ വേഗത, കൃത്യത എന്നിവ തൃപ്തികരമാണ് എന്ന് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു. താരതമ്യവിശകലനം ഉള്‍പ്പെടെപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും കൂടുതല്‍ പഠനത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഏരിയല്‍ ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള പ്രാരംഭ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പദ്ധതി അനുമതി നല്‍കി. ചിത്രങ്ങളുടെ അളവുകള്‍ ഇതോടൊപ്പമുള്ള ഭൂപടങ്ങളോടൊപ്പം ചേര്‍ത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : സര്‍വെ ആന്‍റ് ഭൂരേഖ വകുപ്പ്

3.1
കെ ആർ ബാബു ജനയുഗം പാലാ Aug 18, 2020 11:44 AM

സർ, നമ്മുടെ സർവ്വേ ഓഫിസുകളിൽ സർവ്വേ പ്ലാൻ ലഭിക്കാത്തതുമൂലം സാധാരണക്കാരന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അടിയന്തര നടപടി സ്വീകരിക്കണം. കെ ആർ ബാബു

സുലൈമാൻ' Oct 14, 2019 07:50 PM

പട്ടയ ഉള്ള ഭൂമി റവന്യു അളന്ന് കഴിഞ്ഞു ഇന് ഇനി ഫോറസ്റ്റ് Noc വേണം അതിന് ഏന്ത് വേണം

സുലൈമാൻ' Oct 14, 2019 07:49 PM

പട്ടയ ഉള്ള ഭൂമി റവന്യു അളന്ന് കഴിഞ്ഞു ഇന് ഇനി ഫോറസ്റ്റ് Noc വേണം അതിന് ഏന്ത് വേണം

പ്രശാന്ത് എസ്സ് Jan 29, 2018 06:10 AM

തി രു വ ന ന്ത പു രം താലൂക്കിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ സ്ഥാപിച്ച അതിർത്തി കല്ലുകൾ സ്ഥിരപ്പെടുത്താതെ ,സ്വാകാര്യ വ്യക്തിയുടെ മതിലുകളെ അതിർത്തി നിർണ്ണയിച്ച് ഉറപ്പ് വരുത്തുവാനുള്ള അധികാരം ഉണ്ടോ ?

അൻസാറുദ്ദീൻ പി എം Feb 16, 2016 12:09 AM

എനിക്ക് കരഭുമി യുടെയും നിലത്തിന്റെയും വ്യത്യാസം അറിയണമെന്നുണ്ട്
പൊതുവായവിനിമയ വ്യത്യാസം അറിയണമെന്നുണ്ട്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top