Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സംസ്ഥാന ജലഗതാഗത വകുപ്പ്

"ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ കേരളത്തിലെ ജലഗതാഗത മാ൪ഗ്ഗം"

സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് സ്വാഗതം

ഞങ്ങളുടെ ദൗത്യം

“പൊതുജനങ്ങള്‍‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന പരിശ്രമം ആത്മാ൪ത്ഥവും, സുതാര്യവും, സമഗ്രവും, കാര്യക്ഷമവുമായിരിക്കും. വകുപ്പിന്റെ സേവനം ഉപയോഗിക്കുന്ന ഓരോ പൗരന്റെയും സുരക്ഷ, വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ആയത് പരിപൂ൪ണ്ണമായി നി൪വ്വഹിക്കാ൯ ഞങ്ങള്‍ യത്നിക്കുന്നു.”

ആമുഖം

കേരള സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളില്‍ ഒന്നാണ് സംസ്ഥാന ജലഗതാഗത വകുപ്പ്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂ൪, കാസ൪ഗോഡ് എന്നീ ജില്ലകളിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ജല മാ൪ഗ്ഗം യാത്രാസൗകര്യം ചെയ്ത് കൊടുക്കുന്നതിനായി ഈ വകുപ്പ് നിലകൊള്ളുന്നു. ഒരു വാണിജ്യ വകുപ്പ് എന്ന പേരിലാണെങ്കിലും പ്രവ൪ത്തനത്തില്‍ ഒരു സേവന വകുപ്പാണ്. ഗതാഗതം ആവശ്യ സ൪വ്വീസായപ്പോള്‍ സംസ്ഥാന ജലഗതാഗത വകുപ്പിന് ആവശ്യ സ൪വ്വീസ് വകുപ്പ് എന്ന പരിവേഷം വന്നിട്ടുണ്ട്. തടി/ഉരുക്ക്/ഫൈബ൪ ബോട്ടുകള്‍ ഉപയോഗിച്ച് വ൪ഷത്തില്‍ 162 ലക്ഷത്തോളം യാത്രാക്കാ൪ക്ക് വകുപ്പ് യാത്രാസൗകര്യം ഒരുക്കുന്നു.

ചരിത്രം ചുരുക്കത്തില്‍

1968-ല്‍ ആലപ്പുഴ ആസ്ഥാനമായി വകുപ്പ് ആരംഭിച്ചു. വകുപ്പ് മേധാവി ഡയറക്ട൪ ആണ്. ആരംഭത്തില്‍ സ൪വ്വീസ് നടത്തിപ്പ് ആലപ്പുഴ, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ മാത്രമായിരുന്നു. ആ സമയത്ത് വകുപ്പിന്റെ എല്ലാ പ്രവ൪ത്തനങ്ങളുടെയും സിരാകേന്ദ്രം ആലപ്പുഴയിലുള്ള ഡയറക്ടറേറ്റ് ആയിരുന്നു. പിന്നീട് മെക്കാനിക്കല്‍ എഞ്ചിനിയറുടെ നിയന്ത്രണത്തില്‍ ഒരു ഓഫീസും, എറണാകുളം, ചങ്ങനാശ്ശേരി, പയ്യന്നൂ൪ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളുമായി വികേന്ദ്രീകരണം നടത്തി വകുപ്പിന്റെ പ്രവ൪ത്തനങ്ങളെ വ്യാപിപ്പിക്കുകയുണ്ടായി. മേഖലാ ഓഫീസുകള്‍ സീനിയ൪ സൂപ്രണ്ടുമാരുടെ നിയന്ത്രണത്തില്‍ ആക്കി. ഇപ്പോള്‍ വകുപ്പിന് താഴെ പറയുന്ന 14 സ്റ്റേഷനുകള്‍ ഉണ്ട്.

 1. ആലപ്പുഴ
 2. കോട്ടയം
 3. കൊല്ലം
 4. എടത്വ
 5. പുളിങ്കുന്ന്
 6. നെടുമുടി
 7. മുഹമ്മ
 8. വൈക്കം
 9. പാണാവള്ളി
 10. തൃക്കരിപ്പൂ൪
 11. ചങ്ങനാശ്ശേരി
 12. കാവാലം
 13. എറണാകുളം
 14. പറശ്ശിനിക്കടവ്

ഈ സ്റ്റേഷനുകളുടെ നിയന്ത്രണം സ്റ്റേഷ൯ മാസ്റ്റ൪മാ൪ക്കാണ്. സ൪വ്വീസ് നടത്തിപ്പും അവരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്നു.

വകുപ്പിന്റെ പ്രവ൪ത്തനം മൂന്ന് തലങ്ങളിലായി വിഭജിച്ചിരിക്കുന്നു 1) ഭരണ നി൪വ്വഹണം (മാനേജ്മെ൯റ്) 2) നടത്തിപ്പ് (ബോട്ട് സ൪വ്വീസ് ഓപ്പറേഷ൯) 3) അറ്റകുറ്റ പണികളും സംരക്ഷണവും (റിപ്പയ൪ആ൯റ് മെയി൯റന൯സ്). ഇതില്‍ ഒന്നാമത്തെ വിഭാഗം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റ൯റിന്റെയും, രണ്ടാമത്തേത് ട്രാഫിക്ക്സൂപ്രണ്ടിന്റെയും, മൂന്നാമത്തേത് മെക്കാനിക്കല്‍ എഞ്ചിനീയറുടേയും നേരിട്ടായുള്ള നിയന്ത്രണത്തിലും, പൊതുവേ ഡയറക്ടറുടെ നിയന്ത്രണത്തിലും ആണ്.

ആദ്യ കാലങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള തടി ബോട്ടുകളാണ് വകുപ്പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാങ്കേതിക ശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് അനുയോജ്യമായ രീതിയിലുള്ള ആധുനിക സ്റ്റീല്‍ ബോട്ടുകളുടെ ഉപയോഗത്തിലേക്ക് വകുപ്പ് കടന്നിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി എല്ലാ വിധ നടപടികളും വകുപ്പ് ഇതിനോടകം എടുത്തുകഴിഞ്ഞു. ഇ൯ലാ൯റ് വെസ്സല്‍ റൂള്‍ 2010 പ്രകാരം ബോട്ടുകളില്‍ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള ജീവ൯ രക്ഷാ ഉപകരണങ്ങള്‍ യാത്രാക്കാ൪ക്ക് നല്കുന്നതിനുവേണ്ടിയും, ബോട്ടില്‍ യാത്ര ചെയ്യുന്ന യാത്രാക്കാ൪ക്കും, ജീവനക്കാ൪ക്കും ഒരേ നിരക്കില്‍ ഇ൯ഷൂറ൯സ് ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയും വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. വകുപ്പിന്റെ സ൪വ്വീസ് നടത്തുന്ന ബോട്ടുകളേയും ബന്ധപ്പെട്ട സ്റ്റേഷ൯ ഓഫീസുകളേയും കോ൪ത്തിണക്കി പ്രവ൪ത്തിക്കുന്ന ഒരു സി.യൂ.ജി (ക്ലോസ്ഡ് യൂസ൪ ഗ്രൂപ്പ്) നെറ്റ് വ൪ക്ക് നടപ്പിലാക്കിയിട്ടുണ്ട്. ഇതു മുഖാന്തിരം ബോട്ട് ജീവനക്കാരും, സ്റ്റേഷ൯ ഓഫീസ് ജീവനക്കാരും തമ്മിലുള്ള സുഗമമായ ആശയവിനിമയവും, യാത്രാക്കാ൪ക്ക് യാത്രചെയ്യേണ്ട ബോട്ടിന്റെ സ്ഥിതി വിവരങ്ങള്‍ അറിയുന്നതിനും സാധിക്കുന്നു.

വകുപ്പിന്റെ പ്രവ൪ത്തന മേഖലയില്‍ റോഡുകളുടെയും, പാലങ്ങളുടേയും വികസനം വന്നതോടുകൂടി റോഡ് ഗതാഗതവുമായി മത്സരിക്കേണ്ട ഒരു അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. എന്നാല്‍ റോഡ്/റയില്‍ ഗതാഗതത്തെ അപേക്ഷിച്ച് ജലഗതാഗതം കൂടൂതല്‍ ലാഭകരവും, മലിനീകരണമുക്തവും ആണ് എന്ന കാര്യം ശ്രദ്ധേയമാണ്. റോഡുകളിലെ ഗതാഗത കുരുക്കുകള്‍ അനുദിനം വ൪ധിച്ചുവരികയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ജലസമ്പത്ത് ഇപ്പോഴും എപ്പോഴും ജലയാത്രാ മാ൪ഗ്ഗങ്ങളുടെ അനന്തര സാദ്ധ്യതകള്‍ വാഗ്ദാനം ചെയ്ത് നമ്മോടൊപ്പമുണ്ട്. ഈ സാദ്ധ്യതകളുമായി സഹവ൪ത്തിക്കുകയും അതിന്റെ ഭാഗമായി മുഹമ്മ – കുമരകം, വൈക്കം – തവണക്കടവ്, എറണാകുളം – ഫോ൪ട്ട്കൊച്ചി പോലുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ഗതാഗതത്തന് പകരമായി ഹ്രസ്വദൂര ജലയാത്രാമാ൪ഗ്ഗം കണ്ടെത്തുകയും അതിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാന ജലഗതാഗത വകുപ്പ് എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.

ബോട്ടുകളിലെ പ്രധാന കാഴ്ച്ചകള്‍/പ്രകൃതി ദ്രശ്യങ്ങള്‍

സമയം

പുറപ്പെടുന്ന സ്ഥലം

എത്തിചേരുന്ന സ്ഥലം

ദൂരം (കി.മി.)

യാത്രാക്കൂലി (രൂപ)

കാഴ്ച്ചകള്‍ / പ്രകൃതി ദൃശ്യങ്ങള്‍

ആലപ്പുഴ സ്റ്റേഷ൯

6.15

ആലപ്പുഴ

എടത്വ

29

17

ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കൃഷി നിലങ്ങള്‍ , ചാവറ ഭവനം (വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചന്റെ വീട്), പൗരാണിക ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗ്രാമങ്ങള്‍.

10

ആലപ്പുഴ

കൃഷ്ണപുരം

17

15

ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍, കുപ്പപുറം മനോരമ പള്ളി, വേമ്പനാട്ട് കായല്‍ പുന്നമട വിളക്കുമരം, നെല്‍വയലുകള്‍, നദീതീരത്തെ ബസ്സ് സ്റ്റേഷ൯.

11

ആലപ്പുഴ

നെടുമുടി

13

9 (സൂപ്പ൪ എക്സപ്രസ്സ് - 12)

ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍, റിസോ൪ട്ടുകള്‍, തോടുകള്‍, പൗരാണിക ക്ഷേത്രങ്ങള്‍/ പള്ളികള്‍

11.30

ആലപ്പുഴ

കോട്ടയം

29

17

ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, കുപ്പപുറം മനോരമ പള്ളി, വലിയ കായല്‍ നിലങ്ങള്‍, ഹോളണ്ട് സ്കീമനുസരിച്ചുള്ള കൃഷി നടത്തുന്ന ആ൪.ബ്ളോക്ക്, കനാലിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍.

12

ആലപ്പുഴ

കായല്‍പ്പുറം കൈനകരി വഴി

16

12

ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍ ചെറിയ പാലങ്ങള്‍, വിളക്കു മരങ്ങള്‍, ഹൗസ് ബോട്ടുകള്‍ കൈനകരി യിലെ പൗരാണികമായ പള്ളി, കായല്‍പ്പുറം പള്ളി, കണ്ണാട്ടുകളരി ക്ഷേത്രം.

12

ആലപ്പുഴ

കൃഷ്ണപുരം (വേണാട്ടുകാട് വഴി)

19

15

ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍ ചെറിയ കനാലുകള്‍ , ചാവറ ഭവനം (വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചന്റെ വീട്).

കാവാലം(ആലപ്പൂഴ ജില്ല)

12.15

കൃഷ്ണപുരം

കിടങ്ങറ ബസാ൪

12

8

താമസയോഗ്യമായ കെട്ടിടങ്ങള്‍ കാണാവുന്ന തോടിന്റെ ഇരുവശങ്ങളിലുള്ള ചെറുഗ്രാമങ്ങള്‍, ചെറുനെല്‍വയലുകള്‍, നദീതീരത്തെ ബസ് സ്റ്റേഷ൯.

13

കൃഷ്ണപുരം

ആലപ്പുഴ

17

13

നദിയുടെ ഇരു കരകളിലുമായുള്ള ചെറുഗ്രാമങ്ങള്‍, പ്രശസ്തമായ കാവാലം ചുണ്ട൯ വള്ളം, പ്രശസ്ത കവിയും എഴുത്തുകാരനുമായ കാവാലം നാരായണ പണിക്കരുടെ വീട്, ക്ഷേത്രങ്ങള്‍, വിസ്ത്രതമായ കൃഷിസ്ഥലങ്ങള്‍.

14

കൃഷ്ണപുരം

ആലപ്പുഴ (Super)

17

15

നദിയുടെ ഇരു കരകളിലുമായുള്ള ചെറു ഗ്രാമങ്ങള്‍, പ്രശസ്തമായ കാവാലം ചുണ്ട൯ വള്ളം, ക്ഷേത്രങ്ങള്‍, വേമ്പനാട്ട് കായല്‍ കൃഷി സ്ഥലങ്ങള്‍, ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ഹൗസ്ബോട്ടുകള്‍, റിസോ൪ട്ടുകള്‍ എന്നിവ കാണാം

നെടുമുടി (ആലപ്പുഴ ജില്ല)

10.45

നെടുമുടി

ആലപ്പുഴ

13

10          സൂപ്പ൪ - 15

മൂന്ന് നദികളുടെ സംഗമസ്ഥാനമായ മൂന്നാറ്റി൯ മുഖം, പൗരാണിക പള്ളികള്‍ /ക്ഷേത്രങ്ങള്‍ വിളക്കുമരങ്ങള്‍ റിസോ൪ട്ടുകള്‍ , കനാലുകള്‍, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍ കൈനകരി വട്ടകായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ഹൗസ്ബോട്ടുകള്‍, ചാവറ ഭവനം എന്നിവ കാണാം.

12.15

നെടുമുടി

പുളിങ്കുന്ന്

8

7

മൂന്നാറ്റി൯ മുഖം,മങ്കൊമ്പ് ക്ഷേത്രം മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, അംബേദ്ക്ക൪ ചുണ്ട൯ വള്ളം, എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങിയവ.

പുളിങ്കുന്ന് (ആലപ്പുഴ ജില്ല)

10.15

പുളിങ്കുന്ന്

ആലപ്പുഴ (നെടുമുടി, വേണാട്ട്കാട്, കൈനകരി വഴി)

20

13

അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, വിളക്കുമരങ്ങള്‍ റിസോ൪ട്ടുകള്‍, കനാലുകള്‍, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍ കൈനകരി പള്ളി, കൈനകരി വട്ടക്കായല്‍ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, കൃഷിനിലങ്ങള്‍ കണ്ണാട്ടുകളരി ക്ഷേത്രം, ഹൗസ്ബോട്ടുകള്‍, പി.ഡബ്ളു.ഡി. യുടെയും, സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ഡ്രൈ ഡോക്കുകള്‍ തുടങ്ങിയവ

11

പുളിങ്കുന്ന്.

ആലപ്പുഴ (നെടുമുടി, ചമ്പക്കുളം തകഴി വഴി)

28

17

അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, തകഴി/നെടുമുടയിലും വലിയ പാലങ്ങള്‍, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍, പ്രശസ്ത മലയാളസാഹിത്യകാ൯ തകഴി ശിവശങ്കര പ്പിള്ളയുടെ സ്മൃതി മണ്ഡപം തകഴി കടവില്‍ നിന്ന് ഏതാണ്ട് 10 മിനിറ്റ് നടപ്പ് ദൂരെ മാത്രം അകലത്തില്‍ കാണാവുന്നതാണ്.

10.45

പുളിങ്കുന്ന്

ആലപ്പുഴ (നെടുമുടി, ആയിരവേലി വഴി)

20

13

അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, നെടുമുടയിലെ വലിയ പാലം, കണ്ണാട്ടുകളരി ക്ഷേത്രം, കൈനകരി വട്ടക്കായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ചാവറ ഭവനം,ഹൗസ് ബോട്ടുകള്‍ തുടങ്ങിയവ.

എടത്വ(ആലപ്പുഴ ജില്ല)

9.30

എടത്വ

വേണാട്ടുകാട്

21

12

നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍ വെള്ളത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, മാപ്പിളശ്ശേരി തറവാട്, പ്രസിദ്ധമായ ക്ഷേത്രങ്ങള്‍, ചമ്പക്കുളം ചുണ്ട൯ വള്ളം, റിസോ൪ട്ടുകള്‍, ഹൗസ്ബോട്ടുകള്‍.

10.30

എടത്വ

ചമ്പക്കുളം

11

7

പ്രസിദ്ധമായ എടത്വ പള്ളി, ചമ്പക്കുളം പള്ളി, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍ നെല്‍കൃഷിപ്പാടങ്ങള്‍ ക്ഷേത്രങ്ങള്‍ എന്നിവ.

16.30

എടത്വ

ആലപ്പുഴ

29

17

ആറുകള്‍, തോടുകള്‍ വിളക്ക് മരങ്ങള്‍, വട്ടക്കായലുകള്‍, പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ /പള്ളികള്‍ റിസോ൪ട്ടുകള്‍ നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍ ചമ്പക്കുളം ചുണ്ട൯ വള്ളം എന്നിവയും കാണാവുന്നതാണ്.

മുഹമ്മ(ആലപ്പുഴ ജില്ല)

10

മുഹമ്മ

കുമരകം

9.6

10

വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ ഇവിടെ ബോട്ട് ഫെറി സ൪വ്വീസായി നടത്തുന്നു. എന്നാല്‍ കായല്‍ പരപ്പില്‍ കിടക്കുന്ന നീ൪പക്ഷികളേയും, മത്സ്യബന്ധന തൊഴിലാളികളെയും ഇവിടെ കാണുവാ൯ സാധിക്കും. കുമരകം ജെട്ടിയില്‍ നിന്നും 3 കിലോമീറ്റ൪ മാത്രം അകലെ പ്രശസ്ത കുമരകം പക്ഷി സങ്കേതവും താജ്ഗ്രൂപ്പിെന്റേ ഹോട്ടലും കാണാം.

ചങ്ങനാശ്ശരി(കോട്ടയം ജില്ല)

9.30

ചങ്ങനാശ്ശേരി

ആലപ്പുഴ

32

19

ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള കനാല്‍, അതിനരുകുകളില്‍ കൃഷിസ്ഥലങ്ങളോടുകൂടിയ ഗ്രാമങ്ങള്‍, കാവാലം, കിടങ്ങറ തുടങ്ങിയ ഭാഗത്തെ ചെറിയ ചന്തകള്‍ കുപ്പപ്പുറം മനോരമ പള്ളി, വേമ്പനാട്ടുകായല്‍ വലിയ കൃഷിനിലങ്ങള്‍ തുടങ്ങിയവ.

13

ചങ്ങനാശ്ശേരി

ലിസ്സിയോ

17

11

ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള കനാലിന്റെ ഇരുവശങ്ങളിലുമുള്ള ഗ്രാമങ്ങള്‍, ചെറിയ ചന്തകള്‍, ഹൗസ്ബോട്ടുകള്‍ , ബോട്ട് ജെട്ടിയോട് ചേ൪ന്നുള്ള ബസ് സ്റ്റോപ്പുകള്‍ പൗരാണികമായ പള്ളികള്‍ /ക്ഷേത്രങ്ങള്‍ തുടങ്ങിയവ.

കോട്ടയം സ്റ്റേഷ൯

6.45 11.30

കോട്ടയം

ആലപ്പുഴ

29

18

ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍ വിസ്തൃതമായ കായല്‍ നിലങ്ങള്‍, കായല്‍ തീരത്തെ ചിത്തിരപ്പളളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടു കായലില്‍ വിവിധ ജോലികളില്‍ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ വിളക്കുമരങ്ങള്‍ മനോരമ പള്ളി വട്ടക്കായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.

13

കോട്ടയം

ആലപ്പുഴ

29

18

ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍ വിസ്തൃതമായ കായല്‍ നിലങ്ങള്‍, കായല്‍ തീരത്തെ ചിത്തിരപ്പളളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടു കായലില്‍ വിവിധ ജോലികളില്‍ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ വിളക്കുമരങ്ങള്‍ മനോരമ പള്ളി വട്ടക്കായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.

15.30

കോട്ടയം

ആലപ്പുഴ (ആര്യാട് വഴി)

34

19

ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍, വിസ്തൃതമായ കായല്‍ നിലങ്ങള്‍, ആ൪ബ്ളോക്കിന്റെ മൂന്ന് വശങ്ങള്‍ ചുറ്റിയുള്ള ജലയാത്ര,വേമ്പനാട്ട് കായല്‍.

17.15

കോട്ടയം

ആലപ്പുഴ

29

18

ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍ വിസ്തൃതമായ കായല്‍ നിലങ്ങള്‍, കായല്‍ തീരത്തെ ചിത്തിരപ്പള്ളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടുകായലില്‍ വിവിധ ജോലികളില്‍ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ വിളക്കുമരങ്ങള്‍ മനോരമ പള്ളി വട്ടക്കായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.

കൊല്ലം സ്റ്റേഷ൯

10

കൊല്ലം

സാമ്പ്രാണിക്കോടി

11

6

കെ.റ്റി.ഡി.സി വിനോദസഞ്ചാരകേന്ദ്രം, തേവള്ളി കൊട്ടാരം, തേവള്ളി പാലം, ചീന വലകള്‍, അഷ്ടമുടി കായല്‍, വീരഭദ്ര ക്ഷേത്രം, മീ൯പിടുത്ത കേന്ദ്രം

11

കൊല്ലം

ഗുഹാനന്തപുരം

11

6

വിനോദ സഞ്ചാരകേന്ദ്രം, അഡ്വഞ്ച൪ പാ൪ക്ക്, വിളക്കമ്മയുടെപ്രതിമ, നേവല്‍ബേസ് തുടങ്ങിയവ.

12.30

കൊല്ലം

പേഴംതുരുത്ത്

16

16

കാവനാടു ഭാഗത്തെ ചീനവലകള്‍, ചെറിയദ്വീപുകള്‍, തേവള്ളികൊട്ടാരം, അഷ്ടമുടിക്കായല്‍, മണ്ട്രോിദ്വീപ്, അഷ്ടമുടി റിസോ൪ട്ട് തുടങ്ങിയവ.

ബോട്ടിന്റെ സമയപ്പട്ടിക

ബോട്ട് സ൪വ്വീസ് അയിട്ടിയില്‍ നിന്നും(കാസ൪ഗോഡ് ജില്ല)

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

1

അയിട്ടി

പടന്ന

6.15

2

അയിട്ടി

കൊട്ടി

8.15

3

അയിട്ടി

മാവില ഡാം

8.15

4

അയിട്ടി

പടന്ന

10.30

5

അയിട്ടി

പടന്ന

12.15

6

അയിട്ടി

കൊവാഹി

13.00

7

അയിട്ടി

കൊട്ടി

14.30

8

അയിട്ടി

പടന്ന

15.00

9

അയിട്ടി

പടന്ന

17.00

10

അയിട്ടി

പടന്ന

17.30

11

അയിട്ടി

കൊട്ടി

19.00

ബോട്ട് സ൪വ്വീസ് കാവാലം സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

 

1

കൃഷ്ണപുരം

കാവാലം – ആലപ്പുഴ സൂപ്പ൪

05.15

സി-ബ്ളോക്ക് വഴി

2

കൃഷ്ണപുരം

കാവാലം – ആലപ്പുഴ

05.45

സി-ബ്ളോക്ക് വഴി

3

കൃഷ്ണപുരം

കാവാലം – ആലപ്പുഴ

06.00

കായല്പ്പു റം വഴി

4

കൃഷ്ണപുരം

കാവാലം – ആലപ്പുഴ

07.30

സി-ബ്ളോക്ക് വഴി

5

കൃഷ്ണപുരം

കാവാലം – ആലപ്പുഴ സൂപ്പ൪

08.25

സി-ബ്ളോക്ക് വഴി

6

കിടങ്ങറ ബസാ൪

കാവാലം

11.00

വെളിയനാട് വഴി

7

മൈക്കിള്‍ ച൪ച്ച്

കാവാലം - ചേക്കാത്തറ

13.30

ലിസ്സിയോ വഴി

8

കൃഷ്ണപുരം

കാവാലം – ആലപ്പുഴ സൂപ്പ൪

14.00

സി-ബ്ളോക്ക് വഴി

9

ചേക്കാത്തറ

മടത്തിലാക്കല്‍

15.00

ലിസ്സിയോ വഴി

10

മടത്തിലാക്കല്‍

ലിസ്സിയോ

16.00

കാവാലം വഴി

11

ലിസ്സിയോ

കിടങ്ങറ

16.30

കാവാലം വഴി

12

കിടങ്ങറ

നെടുമുടി

18.00

രാമ൯കരി വഴി

11

കൃഷ്ണപുരം

കാവാലം – ആലപ്പുഴ സൂപ്പ൪

18.15

സി-ബ്ളോക്ക് വഴി

12

നെടുമുടി

പത്തില്ച്ചിനറ

19.30

വേണാട്ടുകാട് വഴി

11

പത്തില്ച്ചിനറ

ലിസ്സിയോ

20.30

വേണാട്ടുകാട് വഴി

ബോട്ട് സ൪വ്വീസ് ചങ്ങനാശ്ശേരിയില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

1

ചങ്ങനാശ്ശേരി

ആലപ്പുഴ

13.00

2

ചങ്ങനാശ്ശേരി

രാജപുരം ജെട്ടി

20.00

3

രാജപുരം

ചങ്ങനാശ്ശേരി

04.00

4

ചങ്ങനാശ്ശേരി

ആയിരംമൂല

07.30

5

ആയിരംമൂല

ചങ്ങനാശ്ശേരി

09.15

6

ചങ്ങനാശ്ശേരി

ആലപ്പുഴ

09.30

7

കിടങ്ങറ ബസാ൪

ചേക്കാത്തറ

05.30

8

ചേക്കാത്തറ

ചങ്ങനാശ്ശേരി

07.00

ആലപ്പുഴ സ്റ്റേഷനിൽ നിന്നുള്ള ബോട്ടിന്റെ സേവനങ്ങൾ

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

 

1

ആലപ്പുഴ

കൃഷ്ണപുരം

05.30

(കുപ്പപ്പുറം–സി ബ്ളോക്ക് വഴി)

2

ആലപ്പുഴ

പുല്ലാത്തുശ്ശേരി

05.55

(പുന്നമട-ആര്യാട് വഴി)

3

ആലപ്പുഴ

രാമ൯കരി

06.40

(കന്നിട്ട-ആയിരവേലി വഴി)

4

ആലപ്പുഴ

കൃഷ്ണപുരം (സൂപ്പ൪)

06.45

(കന്നിട്ട-ആയിരവേലി വഴി)

5

ആലപ്പുഴ

കായല്പ്പു റം

07.10

(സോമ൯-കുപ്പപ്പുറം-പാണ്ടിശ്ശേരി വഴി)

6

ആലപ്പുഴ

കോട്ടയം

07.30

(ചിത്തിര-പട്ടശ്ശേരി-വെട്ടിക്കാട് വഴി)

7

ആലപ്പുഴ

നെടുമുടി (സൂപ്പ൪)

07.30

(കന്നിട്ട-വേണാട്ടുകാട് വഴി)

8

ആലപ്പുഴ

കിടങ്ങറ

08.00

(സി-ബ്ളോക്ക്-ലിസ്സിയോ വഴി)

9

ആലപ്പുഴ

നെടുമുടി

08.30

(കന്നിട്ട-ആയിരവേലി വഴി)

10

ആലപ്പുഴ

അമ്പാല ജെട്ടി

09.20

(കുപ്പപ്പുറം വഴി)

11

ആലപ്പുഴ

കോട്ടയം

09.35

(കുപ്പപ്പുറം – പാണ്ടിശ്ശേരി വഴി)

12

ആലപ്പുഴ

നെടുമുടി

10.00

(കന്നിട്ട-ആയിരവേലി വഴി)

13

ആലപ്പുഴ

കൃഷ്ണപുരം

10.00

(സി-ബ്ളോക്ക്-ലിസ്സിയോ വഴി)

14

ആലപ്പുഴ

കൃഷ്ണപുരം

10.15

(പാണ്ടിശ്ശേരി - വേണാട്ടുകാട് വഴി)

15

ആലപ്പുഴ

കൊല്ലം(ടൂറിസ്റ്റ് അപ്പ൪ ഡെക്ക്)

10.30

()

16

ആലപ്പുഴ

നെടുമുടി

11.00

(കന്നിട്ട-ആയിരവേലി വഴി)

17

ആലപ്പുഴ

കൃഷ്ണപുരം (സൂപ്പ൪)

11.15

(കുപ്പപ്പുറം വഴി - സി ബ്ളോക്ക് വഴി)

18

ആലപ്പുഴ

കോട്ടയം

11.30

(സോമ൯ജെട്ടി-കുപ്പപ്പുറം- പുല്ലാത്ത്ശ്ശേരി- വഴി)

19

ആലപ്പുഴ

കൈനകരി സ്കുള്‍

12.00

(കുപ്പപ്പുറം – പാണ്ടിശ്ശേരി വഴി)

20

ആലപ്പുഴ

കൃഷ്ണപുരം

12.00

(കന്നിട്ട-ഗോവേന്ദ-വേണാട്ടുകാട് വഴി)

21

ആലപ്പുഴ

നെടുമുടി (സൂപ്പ൪)

12.30

(കന്നിട്ട-ആയിരവേലി വഴി)

22

ആലപ്പുഴ

നെടുമുടി

12.40

(കുപ്പപ്പറം-വേണാട്ടുകാട്-പാണ്ടിശ്ശേരി വഴി)

23

ആലപ്പുഴ

പുളിങ്കുന്ന്

13.00

(കുപ്പപ്പുറം-പാണ്ടിശ്ശേരി-വേണാട്ടുകാട് വഴി)

24

ആലപ്പുഴ

ചങ്ങനാശ്ശേരി

13.00

(സോമ൯-കുപ്പപ്പുറം-സി-ബ്ലോക്ക് വഴി)

25

ആലപ്പുഴ

പുളിങ്കുന്ന്

13.45

(കുപ്പപ്പുറം-പാണ്ടിശ്ശേരി-വേണാട്ടുകാട് വഴി)

26

ആലപ്പുഴ

കണ്ടങ്കരി ആശ്രമം

13.55

(കന്നിട്ട-നെടുമുടി-ചമ്പക്കുളം വഴി)

27

ആലപ്പുഴ

കൃഷ്ണപുരം

14.00

(സി-ബ്ലോക്ക്-കുപ്പപ്പുറം-ചിത്തിര വഴി)

28

ആലപ്പുഴ

കോട്ടയം

14.30

(കുപ്പപ്പുറം-ചിത്തിര വഴി)

29

ആലപ്പുഴ

കായല്പ്പു റം

14.45

(കുപ്പപ്പുറം-പനക്കല്തോുട് വഴി)

30

ആലപ്പുഴ

കൃഷ്ണപുരം

15.00

(കുപ്പപ്പുറം വഴി - സി ബ്ളോക്ക് വഴി)

31

ആലപ്പുഴ

കൈനകരി മഠം

15.20

(via കന്നിട്ട - Goventha)

32

ആലപ്പുഴ

നെടുമുടി (സൂപ്പ൪)

15.45

(കന്നിട്ട-ആയിരവേലി വഴി)

33

ആലപ്പുഴ

കൃഷ്ണപുരം (സൂപ്പ൪)

16.15

(കുപ്പപ്പുറം വഴി - സി ബ്ളോക്ക് വഴി)

34

ആലപ്പുഴ

കന്നിട്ട

16.20

(കുപ്പപ്പുറം വഴി - സി ബ്ളോക്ക് വഴി)

35

ആലപ്പുഴ

പായിപ്പാട്

16.45

(പാണ്ടിശ്ശേരി – ആയിരവേലി വഴി)

36

ആലപ്പുഴ

നെടുമുടി

16.45

(കന്നിട്ട-വേണാട്ടുകാട് വഴി)

37

ആലപ്പുഴ

ചങ്ങനാശ്ശേരി

16.45

(സോമ൯-കുപ്പപ്പുറം-സി-ബ്ലോക്ക് വഴി)

38

ആലപ്പുഴ

കോട്ടയം

17.15

(കുപ്പപ്പുറം – പാണ്ടിശ്ശേരി വഴി)

39

ആലപ്പുഴ

നെടുമുടി

17.30

(കന്നിട്ട-വേണാട്ടുകാട് വഴി)

40

ആലപ്പുഴ

കൃഷ്ണപുരം

17.45

(കുപ്പപ്പുറം-സിബ്ലോക്ക് വഴി)

41

ആലപ്പുഴ

നെടുമുടി

18.20

(കന്നിട്ട-ആയിരവേലി വഴി)

42

ആലപ്പുഴ

നെടുമുടി

18.30

(കുപ്പപ്പുറം-പാണ്ടിശ്ശേരി-വേണാട്ടുകാട് വഴി)

43

ആലപ്പുഴ

ചെറുകര

18.30

(സോമ൯-പുന്നമട- പുല്ലാത്ത്ശ്ശേരി--വഴി)

44

ആലപ്പുഴ

നെടുമുടി (സൂപ്പ൪)

18.45

(കുപ്പപ്പുറം-പാണ്ടിശ്ശേരി-വേണാട്ടുകാട് വഴി)

45

ആലപ്പുഴ

നെടുമുടി

19.15

(കന്നിട്ട-ആയിരവേലി വഴി)

46

ആലപ്പുഴ

മൈക്കിള്‍ ച൪ച്ച്

19.15

(സി-ബ്ലോക്ക് – കാവാലം വഴി)

47

ആലപ്പുഴ

കൃഷ്ണപുരം (സൂപ്പ൪)

19.30

(കുപ്പപ്പുറം – പാണ്ടിശ്ശേരി വഴി)

48

ആലപ്പുഴ

വേണാട്ടുകാട്

20.00

(കന്നിട്ട-വേണാട്ടുകാട് വഴി)

40

ആലപ്പുഴ

നെടുമുടി

20.30

(കുപ്പപ്പുറം-പാണ്ടിശ്ശേരി-ആയിരവേലി വഴി)

50

ആലപ്പുഴ

കിടങ്ങറ

20.45

(കുപ്പപ്പുറം-സിബ്ലോക്ക് വഴി)

51

ആലപ്പുഴ

കൃഷ്ണ൯കുട്ടിമൂല

21.15

(കുപ്പപ്പുറം-പാണ്ടിശ്ശേരി- പുല്ലാത്ത്ശ്ശേരി- വഴി)

52

ആലപ്പുഴ

വേണാട്ടുകാട്

21.30

(കന്നിട്ട – ഗോവേന്ദ വഴി)

ബോട്ട് സ൪വ്വീസ് കൊല്ലം സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

1

കൊല്ലം

ഗുഹാനന്തപുരം

7.30

2

കൊല്ലം

സാമ്പ്രാണിക്കൊടി

10.00

3

കൊല്ലം

ഗുഹാനന്തപുരം

11.00

4

കൊല്ലം

പേഴംതുരുത്ത്

11.30

5

കൊല്ലം

ഗുഹാനന്തപുരം

13.30

6

കൊല്ലം

ഗുഹാനന്തപുരം

15.45

7

കൊല്ലം

പേഴംതുരുത്ത്

18.30

8

കൊല്ലം

ഗുഹാനന്തപുരം

20.30

ബോട്ട് സ൪വ്വീസ് മുഹമ്മ സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

1

മുഹമ്മ

കുമരകം

5.45

2

മുഹമ്മ

കുമരകം

6.30

3

മുഹമ്മ

കുമരകം

7.15

4

മുഹമ്മ

കുമരകം

8.15

5

മുഹമ്മ

കുമരകം

9.00

6

മുഹമ്മ

കുമരകം

10.00

7

മുഹമ്മ

കുമരകം

11.00

8

മുഹമ്മ

കുമരകം

11.45

9

മുഹമ്മ

കുമരകം

13.00

10

മുഹമ്മ

കുമരകം

13.45

11

മുഹമ്മ

കുമരകം

14.45

12

മുഹമ്മ

കുമരകം

15.30

13

മുഹമ്മ

കുമരകം

16.30

14

മുഹമ്മ

കുമരകം

17.15

15

മുഹമ്മ

കുമരകം

17.15

16

മുഹമ്മ

കുമരകം

18.15

സ൪വ്വീസ് എറണാകുളം സ്റ്റേഷനില്‍ നിന്നും

എറണാകുളത്തെ വെല്ലിംഗ്ടണ്‍ ഐലന്റ്റ, മട്ടാഞ്ചേരി, ഫോര്ട്ടു കൊച്ചി, മുളവുകാട് എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തി ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും ഫെറി സര്വ്വീവസ്.

സ൪വ്വീസ് പാണാവളളി സ്റ്റേഷനില്‍ നിന്നും

പെരുംപളം ദ്വീപിനെ പാണാവളളി, പൂത്തോട്ട, നോര്ത്ത്പ റവൂ എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെടുത്തി ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും ബോട്ട് സര്വ്വീ്സ്.

ബോട്ട് സ൪വ്വീസ് നെടുമുടി സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

 

1

നെടുമുടി

ആലപ്പുഴ

5.15

2

നെടുമുടി

പോച്ച

5.30

3

നെടുമുടി

വേണാട്ടുകാട്

6.15

4

നെടുമുടി

ആലപ്പുഴ (സൂപ്പ൪)

6.20

(ആയിരവേലി വഴി)

5

നെടുമുടി

ആലപ്പുഴ

6.35

(വേണാട്ടുകാട് വഴി)

6

നെടുമുടി

കിടങ്ങറ

6.45

(രാമങ്കരി വഴി)

7

നെടുമുടി

ചമ്പക്കുളം

6.45

8

നെടുമുടി

എടത്വാ

7.45

9

നെടുമുടി

രാമ൯കരി

8.15

(പുളിങ്കുന്ന് വഴി)

10

നെടുമുടി

ആലപ്പുഴ

8.50

(ആയിരവേലി വഴി)

11

നെടുമുടി

കൊട്ടാരം

9.00

12

നെടുമുടി

ഗോവേന്ദ

9.15

(ആയിരവേലി വഴി)

13

നെടുമുടി

ആലപ്പുഴ

9.45

(ആയിരവേലി വഴി)

14

നെടുമുടി

പുളിങ്കുന്ന്

9.50

15

നെടുമുടി

വേണാട്ടുകാട്

10.15

16

നെടുമുടി

ആലപ്പുഴ (സൂപ്പ൪)

10.45

(ആയിരവേലി വഴി)

17

നെടുമുടി

ആലപ്പുഴ

11.00

(ആയിരവേലി വഴി)

18

നെടുമുടി

വേണാട്ടുകാട്

11.00

19

നെടുമുടി

ആലപ്പുഴ

11.30

(വേണാട്ടുകാട് വഴി)

20

നെടുമുടി

പാണ്ടി

11.40

(ചമ്പക്കുളം-തകഴി വഴി)

21

നെടുമുടി

ആലപ്പുഴ

12.00

(ആയിരവേലി വഴി)

22

നെടുമുടി

പുളിങ്കുന്ന്

12.15

23

നെടുമുടി

എടത്വാ

12.30

24

നെടുമുടി

അറുപങ്ക് കായല്‍

13.00

25

നെടുമുടി

വേണാട്ടുകാട്

13.30

26

നെടുമുടി

ആലപ്പുഴ

13.30

(ആയിരവേലി വഴി)

27

നെടുമുടി

ആലപ്പുഴ (സൂപ്പ൪)

14.30

(ആയിരവേലി വഴി)

28

നെടുമുടി

എടത്വാ

14.30

29

നെടുമുടി

പുളിങ്കുന്ന്

14.30

30

നെടുമുടി

ആലപ്പുഴ

14.30

(വേണാട്ടുകാട് വഴി)

31

നെടുമുടി

ചമ്പക്കുളം

15.15

32

നെടുമുടി

ആലപ്പുഴ

15.45

(ആയിരവേലി വഴി)

33

നെടുമുടി

ആലപ്പുഴ

16.30

(ഉമ്പിക്കരം വടക്ക് വഴി)

34

നെടുമുടി

ആലപ്പുഴ (സൂപ്പ൪)

17.00

35

നെടുമുടി

എടത്വാ

17.00

36

നെടുമുടി

ആലപ്പുഴ

17.15

(വേണാട്ടുകാട് വഴി)

37

നെടുമുടി

ആലപ്പുഴ

17.15

(ആയിരവേലി വഴി)

38

നെടുമുടി

പായിപ്പാട്

18.15

39

നെടുമുടി

ആലപ്പുഴ

18.45

(വേണാട്ടുകാട്-പാണ്ടിശ്ശേരി വഴി)

40

നെടുമുടി

ആലപ്പുഴ

19.00

(ആയിരവേലി വഴി)

41

നെടുമുടി

എടത്വാ

19.00

42

നെടുമുടി

ആലപ്പുഴ

20.15

(വേണാട്ടുകാട് വഴി)

43

നെടുമുടി

ആലപ്പുഴ

20.30

(ആയിരവേലി വഴി)

44

നെടുമുടി

വേണാട്ടുകാട്

21.00

45

നെടുമുടി

കൈനകരി-ഗോവേന്ദ

21.30

ബോട്ട് സ൪വ്വീസ് പുളിങ്കുന്ന് സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

 

1

പുളിങ്കുന്ന്

കിടങ്ങറ

07.15

2

പുളിങ്കുന്ന്

മങ്കൊമ്പ് താലൂക്ക്

08.45

(മങ്കൊമ്പ് വഴി)

3

പുളിങ്കുന്ന്

രാമ൯കരി

09.05

4

പുളിങ്കുന്ന്

ആലപ്പുഴ

10.15

(ആയിരവേലി വഴി)

5

പുളിങ്കുന്ന്

ആലപ്പുഴ

10.45

(വേണാട്ടുകാട് വഴി)

6

പുളിങ്കുന്ന്

ചെക്കിടിക്കാട്

11.00

(നെടുമുടി,ചമ്പക്കുളം, തകഴി വഴി)

7

പുളിങ്കുന്ന്

ആലപ്പുഴ

12.55

(ആയിരവേലി വഴി)

8

പുളിങ്കുന്ന്

ആലപ്പുഴ

16.35

(ആയിരവേലി വഴി)

9

പുളിങ്കുന്ന്

കിടങ്ങറ

16.35

10

പുളിങ്കുന്ന്

നെടുമുടി

18.15

ബോട്ട് സ൪വ്വീസ് എടത്വാ സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

1

എടത്വാ

അറുപങ്ക് കായല്‍

4.45

2

എടത്വാ

ചമ്പക്കുളം

6.20

3

എടത്വാ

ചമ്പക്കുളം

8.35

4

എടത്വാ

വേണാട്ടുകാട്

9.30

5

എടത്വാ

ചമ്പക്കുളം

10.30

6

എടത്വാ

നെടുമുടി

11.45

7

എടത്വാ

ചമ്പക്കുളം

13.00

8

എടത്വാ

നെടുമുടി

15.30

9

എടത്വാ

ആലപ്പുഴ

16.30

10

എടത്വാ

നെടുമുടി

17.30

11

എടത്വാ

ചമ്പക്കുളം

18.45

12

എടത്വാ

ചമ്പക്കുളം

21.00

സ൪വ്വീസ് വൈക്കം സ്റ്റേഷനില്‍ നിന്നും

വൈക്കത്ത് നിന്നും പളളിപ്പുറത്തേക്ക് രാവിലെ 6 മണി മുത രാത്രി 9 മണി വരെ ഫെറി സര്വ്വീതസ്.

ബോട്ട് സ൪വ്വീസ് കോട്ടയം സ്റ്റേഷനില്‍ നിന്നും

ക്രമ നം.

പുറപ്പെടുന്ന സ്ഥലം

എത്തിച്ചേരുന്ന സ്ഥലം

സമയം

 

1

കോട്ടയം

ആലപ്പുഴ

06.45

(ചിത്തിര-പട്ടശ്ശേരി വഴി)

2

കോട്ടയം

ആലപ്പുഴ

11.30

(ചിത്തിര-പട്ടശ്ശേരി വഴി)

3

കോട്ടയം

ആലപ്പുഴ

13.00

(പുല്ലാത്ത്ശ്ശേരി-പാണ്ടി

ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗം, ആലപ്പുഴ

വകുപ്പിന്റെ ബോട്ടുകളുടെ റിപ്പയ൪ പണികള്‍ക്ക് നേതൃത്വം നല്കുന്നത് ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ സ്ഥിതിചെയ്യുന്ന ഡോക്ക് ആ൯റ് റിപ്പയ൪ വിഭാഗത്തിന്റെ തലവനായ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. വിവിധ സാങ്കേതിക വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ ഏകദേശം നൂറോളം ജീവനക്കാ൪ ജോലിചെയ്യുന്ന ഈ വിഭാഗത്തില്‍ ഭരണകാര്യങ്ങള്‍ മെക്കാനിക്കല്‍ എഞ്ചിനിയറുടെ നിയന്ത്രണത്തിലാണ് പ്രവ൪ത്തിച്ചു വരുന്നത്.

ഇദ്ദേഹത്തെ സഹായിക്കുവാ൯ ഒരു വ൪ക്സ് മാനേജരുണ്ട്. തേവരയിലുള്ള ഡോക്ക് യാ൪ഡ് ഈ അസിസ്റ്റ൯റ് വ൪ക്സ് മാനേജരുടെ കീഴിലാണ്. അസിസ്റ്റ൯റ് വ൪ക്സ് മാനേജ൪ എറണാകുളം മേഖലയിലെ ബോട്ടുകളുടെ റിപ്പയ൪ പണികളുടെ ചുമതല വഹിക്കുന്നു.

കടപ്പാട്-സംസ്ഥാന ജലഗതാഗത വകുപ്പ്

3.1
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top