Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ദേശീയ വിജ്ഞാന കമ്മീഷന്‍

കൂടുതല്‍ വിവരങ്ങള്‍

പ്രധാന മന്ത്രിയുടെ ഉന്നത-തല ഉപദേശക സംഘമായ ദേശീയ വിജ്ഞാന കമ്മീഷന്‍റെ മുഖ്യ ഉദ്ദേശം ഭാരതത്തെ ഒരു വിജ്ഞാന സമൂഹമാക്കുക എന്നതാണ്. ഇത് വിദ്യാഭ്യാസം മുതല്‍ ഇ-ഗവര്‍ണസ് വരെയുള്ള വിഭാഗങ്ങളെ വിജ്ഞാന പാരഡിമിന്‍റെ അഞ്ച് കേന്ദ്രീകൃത മേഖലകളിലൂടെ പ്രതിപാദിക്കുന്നു.

ഇ-ഗവര്‍ണന്‍സ്

ഇ-ഗവര്‍ണന്‍സിന് പൌരന്മാര്‍ സംസ്ഥാനവുമായി ഇടപെടേണ്ടി വരുന്ന വിവിധ സന്ദര്‍ഭങ്ങളെ സുഗമമാക്കാനുള്ള കഴിവ് ഉണ്ട്. ദ്രുതവിതരണം, ഉത്പാദനക്ഷമത, സേവനങ്ങളുടെ കാര്യക്ഷമത, ഇവയെല്ലാം പൌരന്മാരെ കേന്ദ്രീകരിച്ചും ആവശ്യക്കാ ര്‍ക്കുതന്നെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്നുറപ്പു വരുത്തിയും ചെയ്യാന്‍ ഇ-ഗവര്‍ണന്‍സിന് കഴിയും.

ഇ-ഗവര്‍ണന്‍സിന്‍റെ പ്രയോജനങ്ങള്‍

 • സാമാജികസേവനങ്ങളുടെ ചിലവ് കുറയ്ക്കുകയും ലഭ്യതയും ഗുണനിലവാരവും വര്ദ്ധിപ്പിക്കുകയും ചെയ്യുക.
 • ഇടപാടുകളുടെ ചിലവും ഇടപാടു സമയവും കുറയ്ക്കുക.
 • പൌരന്മാരെ ശക്തരാക്കുകയും നടപടികള്‍ സുതാര്യമാക്കുകയും ചെയ്യുക.
 • വര്‍ദ്ധിച്ച കാര്യക്ഷമതയ്ക്കും ഉത്പാദനക്ഷമതയ്ക്കും വേണ്ടി നടപടികളുടെ പുനഃക്രമീകരണം.

കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വിവിധ ഇ-ഗവര്‍ണന്‍സ് പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘസമയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ദേശീയ വിജ്ഞാന കമ്മീഷന്‍ ഇ-ഗവര്‍ണന്‍സിനെക്കുറിച്ചു പഠിക്കാന്‍ ഒരു പ്രത്യേകസംഘം രൂപീകരിച്ചു. ഈ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പ്ലാനിംഗ് കമ്മീഷനില്‍ ചര്‍ച്ച ചെയ്യപ്പെടുകയും കമ്മ്യൂണിക്കേഷന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയുടെയും മന്ത്രിയുടെ ഉദ്യോഗവൃന്ദത്തിന്‍റെയും മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. അതിനുശേഷം കാര്യനിര്‍വ്വഹണ പുനഃക്രമീകരണ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള മറ്റു സ്റ്റേക്ക് ഹോള്‍ഡേഴ്സുമായി ധാരാളം ചര്‍ച്ചകളും നടത്തി. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഇ- ഇ-ഗവര്‍ണന്‍സി നെക്കുറിച്ചുള്ള അതിന്‍റെ ശുപാര്‍ശള്‍ 2006 ജനുവരിയില്‍ പ്രധാനമന്ത്രിയ്ക്കു സമര്‍പ്പിക്കുകയും 2006 മെയില്‍ അതിനെ പരസ്യപ്പെടുത്തുകയും ചെയ്തു. 

ഇ-ഗവര്‍ണന്‍സ് എന്നത് ഇലക്ട്രോണിക് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയെയും പ്രാഥമിക ഘടനെയെയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നില്ല. എന്നാല്‍ ഇത് മുഖ്യമായും കാര്യനിര്‍വ്വഹണ പരിഷ്കാരങ്ങള്‍ക്ക് അവസരം നല്കുന്നതിനെക്കുറിച്ചുള്ളതാണ്. ഇ-ഗവര്‍ണന്‍സിന്‍റെ ശുപാര്‍ശകള്‍, മുഖ്യരൂപത്തില്‍ പ്രക്രിയകള്‍, സ്റ്റാന്‍ഡേര്‍ഡ്, ആന്തരഘടനയും സംഘടനയും എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ എടുത്തു പറയുന്നു.:

 • നമ്മുടെ പ്രാഥമിക ഗവര്‍ണന്‍സ് പാറ്റേണിനെ ലളിതവും സുതാര്യവും ഉത്പാദനക്ഷമവും പ്രവര്‍ത്തനക്ഷമവും ആക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ പുനഃക്രമീകരണമാണ് ആദ്യം ചെയ്യേണ്ടത്.
 • വ്യക്തമായ വ്യത്യാസമുണ്ടാക്കുന്ന പത്തു മുതല്‍ ഇരുപതു വരെ മുഖ്യസേവനങ്ങള്‍ തിരഞ്ഞടുക്കുകയും അവ സരളീകരിച്ച് വെബ്ആധാരിത സേവനമായി നല്കുകയും ചെയ്യുക
 • ഇ-ഗവര്‍ണന്‍സിന് വേണ്ടി പൊതുവായ സ്റ്റാന്‍ഡേ ര്‍ഡുകളുടെ രൂപീകരണവും, പൊതുതലമോ ആന്തരഘടനയോ ലഭ്യമാക്കലും.
 • എല്ലാ പുതിയ ദേശീയ പരിപാടികളും (ഭാരത് നിര്‍മാണ്‍, ഗ്രാമീണ തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതി മുതലായവ) സുവ്യവസ്ഥിതമായ ഇ-ഗവര്‍ണന്‍സ് പ്രാബല്യത്തോടും വെബ് സമ്പര്‍ക്കത്തോടും തുടങ്ങുക.

ദേശീയതലത്തില്‍ ഇ-ഗവര്‍ണന്‍സിന്‍റെ വിജയത്തിന് അനുയോജ്യമായ ഒരു കേന്ദ്രസംഘടന ഉണ്ടാക്കേണ്ടത് ആവശ്യമാണ്. ഇതില്‍ പൂര്‍ണ്ണ സ്വയംഭരണവും ഉത്തരവാദിത്തവുമുള്ളതും ഒരു മിഷന്‍പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ ഘടകങ്ങള്‍ ഉണ്ടായിരിക്കണം. ദേശീയ ഇ-ഗവര്‍ണന്‍സ് കാര്യക്രമം മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്നതിനുവേണ്ടി ശക്തവും ആത്മാര്‍ത്ഥവുമായ നേതൃത്വം, സ്വയംഭരണം, ഉദ്ദേശ്യവ്യക്തത, മുന്‍കൂട്ടി നിശ്ചയിച്ച വിതരണരീതികള്‍, അളക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍, സമയാസമയങ്ങളിലുള്ള നിരീക്ഷണം എന്നിവയോടു കൂടി സര്‍ക്കാര്‍ കാര്യങ്ങളുടെ പുനഃക്രമീകരണങ്ങളുമായി ബന്ധപ്പെട്ട സംഘടനാപര പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.

കേന്ദ്രീകൃത മേഖലകള്‍

സാക്ഷരത

2007ഓടെ 15നും 35നും ഇടയ്ക്കു പ്രായമുള്ള നിരക്ഷരരെ 75%പ്രായോഗിക സാക്ഷരതാനിവാരത്തിലേക്ക് ഉയര്‍ത്തണ മെന്ന ഉദ്ദേശത്തോടെയാണ് 1988-ല്‍ ദേശീയ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനുവേണ്ടി സാമൂഹികവും സാംസ്കാരികവും ആയ പരിപാടികള്‍ സംഘടിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുകയും വിശാല പ്രോഗ്രാമായ സമൂഹ സാമൂഹ്യവിദ്യാഭ്യാസത്തിനും ഉദ്ബോധനത്തിനും ഒപ്പം സാക്ഷരതയെ സംയോജിപ്പി ക്കുകയും ചെയ്തു. 2001 ലെ സെന്‍സസ് രാജ്യത്തെ സാക്ഷരതാശതമാനം 1991ലെ 52.21% ത്തില്‍ നിന്നും 65.38%മായി ഉയര്‍ന്നതായി കാണിക്കുന്നു. ഇദംപ്രഥമമായി ഈ ദശാബ്ദത്തില്‍ നിരക്ഷരരുടെ ആകെ സംഖ്യ 329 മില്യനില്‍ നിന്നും 304 മില്യനായി കുറഞ്ഞു. എന്നാല്‍ ദേശീയ അനുപാതം അനേകം വൈരുദ്ധ്യങ്ങളും, അവശിഷ്ട നിരക്ഷതയും, പ്രാദേശിക, ജാതി, ലിംഗഭേദങ്ങളും കാരണം പ്രശ്ന സങ്കീര്‍ണമായിതന്നെ തുടരുകയാണ്. കൂടാതെ സാക്ഷരരല്ലാത്തവരുടെ ആകെ സംഖ്യ ഭീമമായി തന്നെ തുടരുമ്പോഴും വിജ്ഞാന സമാജ സൃഷ്ടിയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദേശത്തിനും അതിന്‍റെ ജനസംഖ്യയിലെ മുഖ്യഭാഗം നിരക്ഷരരായി തുടരുന്നത് അനുവദിക്കാന്‍ കഴിയില്ല.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണയിലുള്ള ചില പ്രശ്നങ്ങള്‍ :

 • ദേശീയ സാക്ഷരതാ മിഷന്‍റെ പുനഃപരിശോധന
 • സാക്ഷരതാ പ്രോഗ്രാമില്‍ ICTയുടെ ഉപയോഗം, കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനം തുടങ്ങി സാക്ഷരതയുടെ ആദ്യപടികളോടുള്ള ബഹുമുഖ സമീപനം
 • ശിക്ഷണ സാമഗ്രി വികസനവും പരിശീലനവും
 • സാക്ഷരതയുടെ ആദ്യപടികളേയും പരിഷ്കൃതാശയങ്ങ ളേയും മുന്‍നിര്‍ത്തിയുള്ള പുതിയ ആശയങ്ങള്‍
 • ഔപചാരിക അനൌപചാരിക വിദ്യാഭ്യാസ വ്യവസ്ഥ യുമായുള്ള സമാനതകള്‍

ഭാഷ

ഇന്ത്യയെപ്പോലുള്ള ഒരു ബഹു-ഭാഷാ രാഷ്ട്രത്തില്‍ ഭാഷയുടെ പ്രസക്തി ഒരു ആശയവിനിമയ മാധ്യമമെന്ന നിലയിലോ, പഠനമാധ്യമമെന്ന നിലയിലോ മാത്രമല്ല പ്രവേശനത്തിനുള്ള ഒരു നിര്‍ണായകഘടകമെന്ന നിലയില്‍ കൂടിയാണ്. ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പ്രാവീണ്യവും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തേയും തൊഴില്‍ സാധ്യതകളേയും സാമൂഹിക അവസര ലഭ്യതകളേയും നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടക മായി മാറിക്കൊണ്ടിരിക്കയാണ്. ഇംഗ്ലീഷ് ഭാഷയില്‍ മതിയായ പരിശീലനം ലഭിക്കാതെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തുവരുന്നവര്‍ എല്ലായ്പ്പോഴും ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലോകത്തില്‍ പ്രതിസന്ധി യിലാകാറുണ്ട്. ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമില്ലാത്തവര്‍ ക്ക് നമ്മുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന മത്സരം ഏറ്റവും പ്രയാസകരമായി അനുഭവ പ്പെടുന്നു. ഇതിന്‍റെ തിക്തഫലം തൊഴില്‍ മേഖലയിലും പ്രൊഫഷണല്‍ ഉദ്യോഗങ്ങളി ലും മാത്രമല്ല വെള്ളക്കോളര്‍ തൊഴിലുകളിലും കൂടി അനുഭവപ്പെടാറുണ്ട്.

ഈ സന്ദര്‍ഭത്തില്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പാര്‍ലമെന്‍റ് അംഗങ്ങളും ഉള്‍പ്പെടെ സാമൂഹ്യ സംഘടനകള്‍, നിയമ വൈദ്യരംഗ ങ്ങള്‍ എന്നീ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ ഭരണ അക്കാദമിക,മാധ്യമ, വ്യവസായ തലങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവര്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങളുമായി ഈ വിഷയത്തെക്കുറിച്ച് വ്യാപകമായ അനൌപചാരിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കു ന്നതിന്‍റെ നടപടിക്രമങ്ങളെക്കുറിച്ചു പഠിക്കാന്‍ കമ്മീഷന്‍ ഒരു പ്രവര്‍ത്തനസംഘത്തേയും രൂപീകരിച്ചു. പ്രവര്‍ത്ത നസംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റേയും വ്യാപക കൂടിയാലോ ചനകളുടെയും അടിസ്ഥാനത്തില്‍ ഈ വിഷയത്തെക്കുറി ച്ച് കമ്മീഷന്‍ അതിന്‍റെ ശുപാര്‍ശകള്‍ ഈയിടെ സമര്‍പ്പി ച്ചു. ഈ റിപ്പോര്‍ട്ടിന്‍റെ ശുപാര്‍കള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കേണ്ട തലം, ഭാഷാ അധ്യയനം, അനുയോജ്യ മായ പാഠപുസ്തകങ്ങള്‍, അധ്യാപക പരിശീലനം, വേണ്ടത്ര വിഭവ പിന്‍തുണ (അധ്യാപകരുടെയും പഠനസാമഗ്രികളുടെയും കാര്യത്തില്‍) ഭാഷാ പഠനത്തില്‍ ICT യുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടിരി ക്കുന്നു.

പരിഭാഷ

മഹത്തരമായ അനേകം മേഖലകളിലേയ്ക്ക് വിജ്ഞാനം വികസിപ്പിക്കാനും, വിദ്യാഭ്യാസത്തിന്‍റെയും വിജ്ഞാന ത്തിന്‍റെയും സൃഷ്ടിയിലും വ്യാപനത്തിലും ജനങ്ങളുടെ പങ്കാളിത്തം അധികരിപ്പിക്കാനും ഉത്തമ ഗുണനിലവാര മുള്ള പരിഭാഷകള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ പരിഭാഷയ്ക്ക് ഇന്ന് വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ല. അത് സമൂഹത്തിന് ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവു മാണ്. ലഭ്യമായ പൂര്‍ണവിവരത്തെക്കുറിച്ചുള്ള കണക്കോ ആവശ്യകതയുടെ വ്യക്തമായ വിവരമോ ഇല്ല. അതിനാല്‍ പരിഭാഷ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ കുറെ അധികം ജനപങ്കാളിത്തം അനിവര്യമാണ്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണയിലുള്ള ചില പ്രശ്നങ്ങള്‍:

 • പരിഭാഷയെ ഒരു വ്യവസായമായി വികസിപ്പിക്കുക
 • അച്ചടി, വെബ് ആധാരിത പ്രസിദ്ധീകരണങ്ങളുടെ പ്രചാ രം
 • അധ്യയന സാമഗ്രികള്‍ പരിഭാഷപ്പെടുത്തുകയും പരിഭാഷക്കായി ഗുണനിലവാരമുള്ള പരിശീലനം നല്കുകയും ചെയ്യുക
 • ഭാരതീയ ഭാഷകളുടെയും മറ്റു ദക്ഷിണഭാരതീയ സാഹിത്യങ്ങളുടെയും എടുത്തുകാട്ടല്‍
 • പരിഭാഷാ വിവരങ്ങളെകുറിച്ചുള്ള ഒരു ശേഖരം സ്ഥാപിക്കല്‍


ലൈബ്രറികള്‍

എല്ലാവര്‍ക്കും വ്യാപകമായ രീതിയില്‍ വിജ്ഞാനം പ്രദാനം ചെയ്യുന്നതില്‍ ലൈബ്രറികളുടെ പങ്ക് സര്‍വ്വസമ്മ തമാണ്. ഇന്നത്തെ സാഹചര്യത്തല്‍ ലൈബ്രറികള്‍ക്ക് രണ്ടു പ്രധാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്- അറിവിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രാദേശിക കേന്ദ്ര ങ്ങളായി പ്രവര്‍ത്തിക്കുക എന്നതും, ദേശീയവും ആഗോ ളികവുമായ വിജ്ഞാനത്തിന്‍റെ പ്രാദേശിക കവാടമായി പ്രവര്‍ത്തിക്കുക എന്നതും. ഈ ലക് ഷ്യം നേടാന്‍വേണ്ടി നിലവിലുള്ള ലൈബ്രറികള്‍ അവയുടെ സമാഹരണങ്ങളും സേവനങ്ങനളും സൌകര്യങ്ങളും പരിഷ്കരിക്കുകയും കൂടുതല്‍ ഊര്‍ജ്ജസ്വലത നേടുകയും ചെയ്യുന്നതോടൊപ്പം സമുദായാസ്പദ വിവര വ്യവസ്ഥയുടെ അഭിവൃദ്ധിയ്ക്കാ യി മറ്റു സ്ഥാപനങ്ങളും, ഏജന്‍സികളും സ്വയം സേവാ സംഘടനകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായും ഉണ്ട്.

എല്ലാവര്‍ക്കും വ്യാപകമായ രീതിയില്‍ വിജ്ഞാനം പ്രദാനം ചെയ്യുന്നതില്‍ ലൈബ്രറികളുടെ പങ്ക് സര്‍വ്വസമ്മ തമാണ്. ഇന്നത്തെ സാഹചര്യത്തല്‍ ലൈബ്രറികള്‍ക്ക് രണ്ടു പ്രധാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്- അറിവിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രാദേശിക കേന്ദ്ര ങ്ങളായി പ്രവര്‍ത്തിക്കുക എന്നതും, ദേശീയവും ആഗോ ളികവുമായ വിജ്ഞാനത്തിന്‍റെ പ്രാദേശിക കവാടമായി പ്രവര്‍ത്തിക്കുക എന്നതും. ഈ ലക് ഷ്യം നേടാന്‍വേണ്ടി നിലവിലുള്ള ലൈബ്രറികള്‍ അവയുടെ സമാഹരണങ്ങളും സേവനങ്ങനളും സൌകര്യങ്ങളും പരിഷ്കരിക്കുകയും കൂടുതല്‍ ഊര്‍ജ്ജസ്വലത നേടുകയും ചെയ്യുന്നതോടൊപ്പം സമുദായാസ്പദ വിവര വ്യവസ്ഥയുടെ അഭിവൃദ്ധിയ്ക്കാ യി മറ്റു സ്ഥാപനങ്ങളും, ഏജന്‍സികളും സ്വയം സേവാ സംഘടനകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായും ഉണ്ട്.

 • ലൈബ്രറികളുടെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ചട്ടക്കൂട്
 • ശൃംഖലാപ്രവര്‍ത്തനം;
 • വിദ്യാഭ്യാസവും, പരിശീലനവും ഗവേഷണവും;
 • ലൈബ്രറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും നവീകരണ വും;
 • സ്വകാര്യ, വ്യക്തിഗത സമാഹാരങ്ങളുടെ സംരക്ഷണവും
 • മാറുന്ന ആവശ്യങ്ങള്‍ നേരിടുന്നതിനുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ ആവശ്യകത


1. വിജ്ഞാന ശൃംഖല

നമ്മുടെ ദേശത്തില്‍ വേണ്ടത്ര ഗുണ നിലവാരമുള്ള പരിശീലനം സിദ്ധിച്ച ഉദ്യോഗവൃന്ദത്തിന്‍റെ സൃഷ്ടി എന്ന വെല്ലുവിളി നേരിടാനായി വിദ്യാഭ്യാസ അടിസ്ഥാന സൌകര്യങ്ങളും വിഭവങ്ങളും വിപുലമായ രീതിയില്‍ ആവശ്യമാണ്.എന്നാല്‍ വേണ്ടത്ര ഗവേഷണ സൌകര്യ ങ്ങളോടു കൂടിയ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകണം എന്നത് ഒരു ഒത്തുതീര്‍പ്പ് ആകില്ല. ഈ വെല്ലുവിളി നേരിടാനുള്ള ഒരു മാര്‍ഗ്ഗം ഇപ്പോള്‍ വിരലിലെണ്ണാവുന്ന മികച്ച കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായ വിദ്യാഭ്യാസ സാമഗ്രികളും, ഉപാധികളും, സൌകര്യങ്ങളും മറ്റു സര്‍വ്വകലാശാലകളുമായും, സാങ്കേതിക, കാര്‍ഷിക, വൈദ്യ സ്ഥാപനങ്ങളുമായും പങ്കുവയ്ക്കുക എന്നതാണ്. കൂടാതെ ലോകത്ത് എല്ലാ യിടത്തും പല തലങ്ങളിലുമുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടന്നുവരുന്നത് അന്തര്‍ സംസ്ഥാനമോ അന്തര്‍ദേശീയമോ ആയ സഹകാരിത്വം മുഖേനയാണ്. കമ്പ്യൂട്ടര്‍ ആധാരിതവും, ഡാറ്റാ ആധാരിത വും ആയ ഗവേഷണ പ്രശ്നങ്ങളിലെ വര്‍ദ്ധിച്ച പ്രവര്‍ത്ത നമാണ് ഇത് ആവശ്യമാക്കിത്തീര്‍ത്തത്. കൂടിയാലോചന കളും, ഡാറ്റാ പങ്കിടലും, വിഭവ പങ്കിടലും ആണ് ഈ സമീപനത്തിന്‍റെ മുഖ്യ ഘടകങ്ങള്‍. അതിനാല്‍ ഭാരതീയ ഗവേഷകര്‍ക്കും ഇത്തരത്തിലുള്ള സംയുക്തസംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സൌകര്യങ്ങള്‍ ഉണ്ടാക്കേണ്ടത് ആവശ്യമാണ് അതും മിതമായ വില യ്ക്ക്. എണ്‍പതുകളില്‍ യൂറോപ്പില്‍ ഉടലെടുത്ത് ലോക മെമ്പാടുമുള്ള രാജ്യങ്ങള്‍ അംഗീകരിച്ച R&D വ്യവസ്ഥക ളും ഡാറ്റകളും പങ്കിടുന്ന സമീപനത്തിന് അതുകൊണ്ടു തന്നെ ഇന്‍ഡ്യയിലും ഒരു പ്രായോഗിക പരിഹാരം നല്‍കാന്‍ കഴിയും. 

ഈ അവസരത്തില്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ രാജ്യത്തിലെ എല്ലാ സര്‍വ്വകലാശാലകളേയും, R&D സ്ഥാ പനങ്ങളേയും, S&T സ്ഥാപനങ്ങളേയും; ആരോഗ്യ സേവ ന സൌകര്യങ്ങള്‍, കാര്‍ഷിക ഗവേഷണ വിപുലീകരണ സ്ഥാപനങ്ങളേയും ലൈബ്രറികളേയും കൂട്ടിയിണക്കുന്ന കാര്യപ്രാപ്തിയും മൂല്യനിലവാരവുമുള്ള കുറഞ്ഞത് 100 Mbps പ്രവേശന വേഗതയുള്ള ഒരു ശൃംഖല രൂപീകരി ക്കുന്നതിന്‍റെ സാധ്യത ആരായാനായി ഒരു പദ്ധതി ഏറ്റെടുത്തു. ഇതിന്‍റെ ഉദ്ദേശങ്ങളും സമീപനവും പ്രതിപാ ദിക്കുന്ന ഒരു ധവളപത്രം NKC യുടെ പുറമേനിന്നുള്ള വിദദ്ധനായ ഡോ. DPS സേഠ് തയ്യാറാക്കി. ഈ റിപ്പോര്‍ട്ട് ബന്ധപ്പെട്ട കക്ഷികളുടെ ഇടയില്‍ വ്യാപകമായി വിതരണ ചെയ്യുകയും ഈ വിഷയത്തെക്കുറിച്ച് ലഭിക്കുന്ന പ്രതി കരണങ്ങളും അഭിപ്രായങ്ങളും NKC ശുപാര്‍ശകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുന്‍പായി അതില്‍ ഉള്‍ക്കൊ ള്ളിക്കുകയും ചെയ്യും.

2. ആരോഗ്യ വിവര ശൃംഖല

ഭാരതത്തിലെ ആരോഗ്യ പരിപാലന വിതരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആശ്രയിക്കാവുന്ന, ദ്രുത ഗതിയിലുള്ള, തത്സമയ ആരോഗ്യ ഡേറ്റാ സംഭരണ വ്യവസ്ഥ അത്യാവശ്യമാണ്. കൂടാതെ, ആരോഗ്യ പരിപാ ലന വിതരണ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ വളര്‍ച്ച ഡാറ്റാ സംഭരണത്തിലും പ്രചരണത്തിലും അനേകം വ്യത്യസ്ത സ്റ്റാന്‍ഡേര്‍ഡുകള്‍ സൃഷ്ടിക്കാം. ഇതും പര സ്പരപ്രവര്‍ത്തനത്തിന്‍റെ കുറവും ആരോഗ്യപരിപാലന ത്തിന്‍റെ ചിലവ് വളരെയധികം വര്‍ദ്ധിപ്പിച്ചേയ്ക്കാം. ഇതിനെയും ലോകത്തിലെ പരിപക്വമായ ആരോഗ്യ പരിപാലന വ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളേയും മുന്‍കൂട്ടി തടുക്കുന്നതിന് ഒരു ആരോഗ്യ ശൃംഖല വളരെ ആവശ്യമാണ്.

ഇതു മനസ്സിലാക്കിയ ദേശീയ വിജ്ഞാന കമ്മീഷന്‍ ഈ മേഖലയിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യ വിവര ശൃംഖലയില്‍ ഒരു പ്രവര്‍ത്തി സംഘം രൂപീകരിച്ചു. ഈ സംഘം വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു വേണ്ട നടപടികളില്‍ ഏര്‍പ്പെട്ടിരി ക്കയാണ്. കൂടാതെ ആവശ്യമായ IT, ചികിത്സാ സ്റ്റാന്‍ഡേര്‍ഡുകള്‍, ദേശീയതല, വെബ് ആധാരിത, സുരക്ഷിത ഇലക്ട്രോണിക് ആരോഗ്യ വിവര വ്യവസ്ഥയി ലേക്ക് കൊണ്ടുവരേണ്ട നിയന്ത്രിത ചട്ടക്കൂട് മുതലായ വിഷയങ്ങളെയും പരാമര്‍ശിക്കും. പ്രവര്‍ത്തിസംഘം അതിന്‍റെ ആദ്യത്തെ മീറ്റിംഗ് 2006 ആഗസ്റ്റ് മാസം 21ന് നടത്തി.

പോര്‍ട്ടലുകള്‍

ഒരു പ്രത്യേക വിഷയത്തിലേക്കുള്ള ഏകകേന്ദ്ര പ്രവേശന മായും, ആ വിഭാഗത്തില്‍ ഉപയോക്താക്കള്‍ക്ക് പങ്കിടുന്നതിനും നിര്‍മിക്കുന്നതിനുമായി കേസ് പഠനങ്ങള്‍, ഇ-മെയില്‍ ഗ്രൂപ്പുകള്‍, ഫോറമുകള്‍, അന്വേഷണ ഇന്‍ഞ്ചിനുകള്‍ തുടങ്ങിയവയുടെ വിസ്തൃത നിര പ്രദാ നം ചെയ്യുന്ന ഒരു വെബ് സൈറ്റ് അഥവാ സേവനം ആണ് വെബ് പോര്‍ട്ടല്‍. വികേന്ദ്രീകരണത്തിലേക്കുള്ള പ്രയാണത്തില്‍, വിവരത്തിനുള്ള അവകാശം, ജനപങ്കാളി ത്തം, സുതാര്യത എന്നിവ രാജ്യവ്യാപിയാകുമ്പോള്‍ കൂടുതല്‍ ആളുകള്‍ അവരുടെ അവകാശങ്ങള്‍ ഉപയോഗ പ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്താന്‍ പൊതുജനപോര്‍ട്ട ലുകള്‍ തുടങ്ങിയ ഉപാധികള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും എന്ന് NKC മനസ്സിലാക്കുന്നു.

ഈ അവസരത്തില്‍ NKC ചില പ്രധാന സെക്ടറുകളില്‍ പൊതുജന പോര്‍ട്ടലുകള്‍ സ്ഥാപിക്കാന്‍ താഴെപ്പറയുന്ന നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചിട്ടുണ്ട്:

 • ചാമ്പ്യന്‍/നേതൃ സ്ഥാപനത്തിന്‍റെ/സ്ഥാപനങ്ങളുടെ തിരി ച്ചറിയല്‍
 • ചാമ്പ്യന്‍ സ്ഥാപനം/സ്ഥാപനങ്ങള്‍ കമ്മീഷന്‍റെ പരിഗണനയ്ക്കായി പോര്‍ട്ടലിന്‍റെ രൂപരേഖ സമര്‍പ്പി ക്കുന്നത്.
 • സ്റ്റേയ്ക്ക് ഹോള്‍ഡേഴ്സിനെയും പങ്കാളികളെയും തിരിച്ചറിയുകയും പോര്‍ട്ടല്‍ മാനേജ്മെന്‍റിന് ഒരു ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്യുക.
 • ഉള്ളടക്ക വികസനം
 • പോര്‍ട്ടലിന് തുടക്കം കുറിക്കുക

ഭാരത ജല പോര്‍ട്ടല്‍ (ഇന്‍ഡ്യ വാട്ടര്‍ പോര്‍ട്ടല്‍) വികസിപ്പിച്ചെടുക്കുന്നത് ഒരു പൊതുജന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ അര്‍ഘ്യം ട്രസ്റ്റ് ആണ്. ഡിസംബര്‍ 2006ല്‍ തുടക്കം കുറിക്കണം എന്ന ഉദ്ദേശ ത്തോടെ 2006 ജനുവരിയില്‍ ആണ് ഇത് ആരംഭിച്ചത്.

ജല സെക്ടറിനെക്കുറിച്ച് അറിവും വിവരവും പങ്കിടു ന്നതിനുള്ള ഒരു തുറന്ന വേദിയുണ്ടാക്കാനും പോര്‍ട്ടല്‍ ഉദ്ദേശിക്കുന്നു. പോര്‍ട്ടലിന്‍റെ പ്രാഥമിക ഉദ്ദേശ്യങ്ങള്‍:

1.  ജല മാനേജ്മെന്‍റിനെക്കുറിച്ച് സാധാരണജനങ്ങളെ ബോധവല്‍ക്കരിക്കുകയും മാനേജ്മെന്‍റിന്‍റെ നിരവധി വീക്ഷണങ്ങളുടെ നിഗൂഢസ്വഭാവം മാറ്റുകയും ചെയ്യുക.

2.  വിജയകരമായ തന്ത്രങ്ങളും അനുഭവവും ഗൌരവശീല മുള്ള പരിശീലകരുടെ ഇടയില്‍ പങ്കുവയ്ക്കുക.

3.  മള്‍ട്ടിപ്പിള്‍ സ്റ്റേയ്ക്ക് ഹോള്‍ടറുകാരുടെ ഇടയില്‍ വിവര സംക്രമണത്തിന് ഒരു വേദി ഒരുക്കുക.

ഇതേ സാഹചര്യങ്ങളിലാണ് ഭാരത ഊര്‍ജ പോര്‍ട്ടലും (ഇന്‍ഡ്യ എനര്‍ജി പോര്‍ട്ടല്‍) രൂപീകരിച്ചത്. ഊര്‍ജ പോര്‍ട്ടലിന്‍റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവ യാണ്.

1.  ഉറവിടങ്ങളുടെ തിരിച്ചറിയലും ഊര്‍ജത്തിന്‍റെ അടി സ്ഥാന കാര്യങ്ങളെക്കുറിച്ച് ആവശ്യമായ അറിവു പ്രദാനം ചെയ്യലും

2.  സംഗ്രഹീത രൂപത്തില്‍ ഡാറ്റയും വിവരവും പ്രദാനം ചെയ്യുക

3.  വിവരത്തിന്‍റെ സമര്‍ത്ഥവും ഫലവത്തായതുമായ പുനഃപ്രാപ്തി സാധ്യമാക്കുക

4.  വിജ്ഞാനത്തിന്‍റെ ഭണ്ഡാരം സൂക്ഷിക്കുകയും അതിനെ കാലികമാക്കുകയും ചെയ്യുക.

5.  പരസ്പര സമ്പര്‍ക്കത്തിനും വിചാരവിനിമയത്തിനു മുള്ള വേദി പ്രദാനം ചെയ്യുക

 • ഭാരത പരിസ്ഥിതി പോര്‍ട്ടല്‍ രൂപീകരിക്കാന്‍ ശാസ്ത്ര പരിസ്ഥിതി കേന്ദ്ര(CSE)ത്തില്‍നിന്ന് ലഭിച്ച നിര്‍ദേശവും NKC യുടെ പരിഗണനയിലുണ്ട്.

  ഭാരത വിദ്യാഭ്യാസ, പൌരാവകാശ പോര്‍ട്ടലുകള്‍ നിര്‍മിക്കുന്നതിന്‍റെ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. ലീഡ് ഏജന്‍സികളെ കണ്ടെത്തി വരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം

വിജ്ഞാന സമൂഹത്തിന്‍റെ അടിത്തറ നിര്‍മിക്കാന്‍വേണ്ടി സ്കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പ്രതിപാദിക്കേണ്ടത് അത്യാവശ്യമാണ്. ഭാരതത്തെ ഇരുപ ത്തിഒന്നാം നൂറ്റാണ്ടിലേക്ക് സജ്ജമാക്കുന്നതിനും സമൂഹ ത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അക്ഷരാര്‍ത്ഥ ത്തില്‍തന്നെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടു ക്കുന്നതിനും വേണ്ടി എല്ലാ പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യ മാണ്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • കേന്ദ്ര പിന്തുണയും കേന്ദ്ര നിയമനിര്‍മാണവും
 • സമയ ക്രമവും ബില്ലിനോടുള്ള സാമ്പത്തിക ഉത്തരവാദി ത്വവും
 • പൊതു വിദ്യാലയശിക്ഷണവും സ്വകാര്യ സ്ക്കൂളുകളു ടെ ചുമതലയും
 • വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം
 • വിശ്വ വിദ്യാലയശിക്ഷണം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ഇന്‍ഡ്യയുടെ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക വ്യവ സ്ഥയുടെ ഒരു മുഖ്യ വശം സമര്‍ഥരും അഭ്യസ്തവിദ്യരു മായ തൊഴിലാളിബലവും പ്രായാധിക്യമുള്ള പടിഞ്ഞാറ ന്‍ സമൂഹത്തിനുമേലുള്ള ജനസംഖ്യാശാസ്ത്രപരമായ നേട്ടവും ആണ്. സാങ്കേതിക വിദഗ്ദ്ധരും മറ്റു സമര്‍ത്ഥരായ തൊഴിലാളികളും ശില്പികളും ഉത്പാദന ത്തിന്‍റെയും പ്രാഥമിക ചട്ടക്കൂട് വികസനത്തിന്‍റെയും നട്ടെല്ലായി മാറുന്നു. സമര്‍ഥരായ തൊഴിലാളികളുടെ നിരന്തരമായ ആവശ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും നല്‍കിയിരിക്കുന്ന യോഗ്യതകള്‍ നിയോക്താവിന് ഉണ്ടായിരിക്കേണ്ട കഴിവുകളുമായി ചേരാത്തതിനാല്‍ നിലവിലുള്ള വ്യവസ്ഥയില്‍ നിന്ന് ഈ ആവശ്യം പരിഹരിക്കാന്‍ കഴിയില്ല എന്നാണ് ഡാറ്റ അഭിപ്രായപ്പെടുന്നത്. ഈ വ്യവസ്ഥയെ മാറുന്ന സന്ദര്‍ഭത്തിന് അനുസൃതമാക്കാനും ഭാവിയില്‍ ഈ ജനസംഖ്യാ ശാസ്ത്രപര നേട്ടത്തെ ചൂഷണം ചെയ്യാനും വേണ്ടി വഴങ്ങുന്നതും, ആശ്രയിക്കാവുന്നതും,എല്ലാം ഉള്‍ക്കൊള്ളുന്നതും, സൃഷ്ടിപരവുമായ തൊഴിലധിഷ്ഠിത വിദ്യഭ്യാസം പ്രദാനം ചെയ്യുന്ന ഒരു മാതൃക ഉണ്ടാക്കേണ്ടതിന്‍റെ ആവശ്യകത വളരെയാണ്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • നിലവിലുള്ള സ്ഥാപന ഘടന ശക്തിപ്പെടുത്തുക
 • പൊതു സ്വകാര്യ പങ്കാളിത്തങ്ങള്‍, കമ്പ്യൂട്ടര്‍ ആധാരിത പരിശീലനം, വിദൂര പഠനം, പ്രാദേശിക ആവശ്യകതകളും അഭിരുചികളും കണക്കിലെടുക്കുന്ന ഒരു വികേന്ദ്രീകൃത മാതൃക എന്നിവ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തന വിപുലീകരണത്തിനായി പകര വിതരണ വ്യവസ്ഥകള്‍
 • സമര്‍ത്ഥരായ തൊഴിലാളികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നേരിടുകയും അനൌപചാരികവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക.
 • ക്രമാനുസൃതവും അംഗീകൃതവുമായ ചട്ടക്കൂട്
 • കൈത്തൊഴിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തമ്മിലുള്ള വിപരീതസഹവര്‍ത്തിത്വത്തെ നേരിടാന്‍ ദേശീയമായ റീബ്രാന്‍ഡിംഗ് പരീശീലനം


ഉന്നത വിദ്യാഭ്യാസം

ഭാരതത്തില്‍ ഉന്നതവിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ക്കൂള്‍ വിദ്യാഭ്യാസം (12ആം ക്ലാസ്) കഴിഞ്ഞുള്ള വിദ്യാഭ്യാസത്തെയാണ്. സ്ക്കൂളില്‍ ചേരുന്ന വരുടെ മൊത്ത അനുപാതത്തില്‍ 20% വര്‍ദ്ധനവ് ഉണ്ടാക്കുക എന്നതാണ് ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച മധ്യകാല മുഖ്യ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിന്‍റെ തോതില്‍ അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഇതു സൂചിപ്പിക്കുന്നത്. കൂടാതെ ഗുണത്തില്‍ കുറവുണ്ടാകാതെയും, നല്‍കുന്ന വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തിയും, ഉന്നതവിദ്യാഭ്യാസം വിജ്ഞാന സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കും അവസരങ്ങള്‍ക്കും അനുസൃതമാക്കിയും ഈ വ്യവസ്ഥ കൂടുതല്‍ വിസ്തൃതമാക്കേണ്ടത് ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കും പ്രാപ്യമാകുന്ന വിധത്തിലാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വ്യാപകമായ തിരിച്ചറിയല്‍ ഉണ്ടായിട്ടുണ്ട്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • വ്യവസ്ഥാപിത പ്രശ്നങ്ങളായ ഉന്നതവിദ്യാഭ്യാസ പരിമാണവും ഗുണനിലവാരവും തിരച്ചറിയുക
 • ക്രമീകൃത ചട്ടക്കൂട്
 • Access to higher education
 • ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനവിനിയോഗം
 • സര്‍വ്വകലാശാലകളുടെ സ്ഥാപനവ്യവസ്ഥ
 • ഭരണരീതിയും കാര്യനിര്‍വ്വഹണവും
 • പാഠ്യപദ്ധതിയേയും പരീക്ഷകളെയും സംബന്ധിച്ച ഉള്ളടക്കം
 • ഫാക്കല്‍റ്റിയും ഗവേഷണവും


മെഡിക്കല്‍ വിദ്യാഭ്യാസം

ഇന്ത്യയില്‍ ആരോഗ്യ ഉദ്യോഗസ്ഥന്‍മാരുടെയും ആരോഗ്യ സേവനങ്ങളുടെയും വിതരണത്തില്‍ തെല്ലും സമാനതയില്ല. ഗ്രാമീണ-പട്ടണപ്രദേശങ്ങളില്‍ മാത്രമല്ല വിവിധ സംസ്ഥാനങ്ങളുടെ മധ്യേ പോലും ഭീമമായ വ്യത്യാസമാണ് ഇത് കാണിക്കുന്നത്. വെറും 30 മുതല്‍ 35% വരെ മാത്രം ജനസാന്ദ്രതയുള്ള പട്ടണ പ്രദേശങ്ങളിലാണ് മിക്ക ശിക്ഷണ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും സ്ഥിതിചെയ്യുന്നത്. ഇന്നത്തെ മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ 60 വര്‍ഷങ്ങളായി ഈ ഇരട്ട പരിതസ്ഥതികളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് ആരോഗ്യ പരിപാടികളുടെ വിലയിരുത്തലില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിനാല്‍ വൈദ്യശാസ്ത്രം ശാസ്ത്ര സാങ്കേതിക തലങ്ങളില്‍ കൈവരിച്ച വിസ്മയകരമായ പുരോഗതിക്ക് അനുസൃതമായി നിലവിലുള്ള മെഡിക്കല്‍ കോളേജുകളുടെ പദവി ഉയര്‍ത്താന്‍ കഴിയും വണ്ണം നമ്മുടെ ആരോഗ്യവ്യവസ്ഥയെ നവീകരിക്കേണ്ടതുണ്ട്. അതേ സമയം ഗ്രാമീണ മെഡിക്കല്‍ വിദ്യാഭ്യാസത്തെ അഭിമുഖീകരിക്കാന്‍വേണ്ടി നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഗ്രാമീണ വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കുന്നതിനും ഗ്രാമീണ ഡോക്ടര്‍മാര്‍ക്ക് രാജ്യത്തിനകത്തുള്ള മെഡിക്കല്‍കോളേജുകളില്‍ പരിശീലനം നല്‍കുന്നതിനും പര്യാപ്തമാകും വണ്ണം നിലവിലുള്ള കോളേജുകളില്‍ നവീന മാര്‍ങ്ങള്‍ ഉണ്ടാക്കണം.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും
 • പുനഃപരിശോധനാ വിധേയമായ അധികൃതവ്യവസ്ഥ യുള്‍പ്പെടെ ഉത്തമമായ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും, ശരാശരി നിലവാരം ഉയര്‍ത്തുകയും ചെയ്യാനുള്ള പദ്ധതികള്‍
 • പ്രഗല്‍ഭരായ ഫാക്കല്‍ട്ടി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട പദ്ധതികള്‍
 • മെഡിക്കല്‍ കോളേജുകളിലേയും അധ്യാപന ആശുപത്രികളുടെയും ഗവേഷണ പാരമ്പര്യം പ്രോല്‍സാഹിപ്പിക്കാനും നിലനിര്‍ത്താനും വേണ്ട നടപടികള്‍.
 • പാരാ-മെഡിക്കല്‍ വിഷയങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്തുക
 • മെഡിക്കല്‍ വിദ്യാഭ്യാസം, പൊതുആരോഗ്യം, വിതരണ വ്യവസ്ഥകള്‍ എന്നിവയ്ക്കിടയില്‍ കൂട്ടായ്മ ഉണ്ടാക്കുക
 • മെഡിസിന്‍റെ പകരവ്യവസ്ഥകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്‍റെ വികസനം.

നിയമ വിദ്യാഭ്യാസം

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ ഒരു ഘടകമായ നിയമ വിദ്യാഭ്യാസത്തിന് സമൂഹത്തില്‍ നിയമത്തിന്‍റെ ചരിത്രപരമായ ഉപയോഗം എന്ന അടിസ്ഥാനത്തില്‍ മാത്രമല്ല ഇന്നത്തെ ആഗോളീവത്ക്കരണത്തിന്‍റെ പശ്ചാത്തലത്തിലും വളരെയധികം പ്രാധാന്യം കൈവന്നിട്ടുണ്ട്. നിയമ വിദ്യാഭ്യാസം വിജ്ഞാന തത്വങ്ങളുടെ രചനയ്ക്കും സമൂഹത്തില്‍ അത്തരം തത്വങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനും ഉള്ള ഒരു സുപ്രധാന കണ്ണിയാണ്. അക്കാദമിക തലം, കോടതി വ്യവഹാരം, കമ്പനിവ്യവഹാരം, ഗവണ്മെന്‍റ്, പൊതുസമാജം എന്നീ തലങ്ങളില്‍ പരീശീലനം സിദ്ധിച്ച നിയമജ്ഞരുടെ ആവശ്യകത കഴഞ്ഞ കുറെ വര്‍ഷങ്ങളായി വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. അതുമാത്രമല്ല വരുന്ന വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള തജ്ഞരുടെ ആവശ്യകത പതിന്‍മടങ്ങ് വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ ഭാരതത്തില്‍ നിയമവിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ വ്യക്തമായ ദീര്‍ഘദര്‍ശനം ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിലുള്ള ദര്‍ശനം ഉത്കൃഷ്ടമാക്കുന്നതിലും നിരന്തര ശ്രദ്ധ നല്‍കണം. 

ദേശീയ വിജ്ഞാനക്കമ്മീഷന്‍ നിയമവിദ്യാഭാസ ത്തെ ക്കുറിച്ച് രാജ്യത്തെ ചില പ്രസിദ്ധരായ നിയമജ്ഞന്‍മാരുമായും പണ്ഡിതന്‍മാരുമായും ചര്‍ച്ചകള്‍ നടത്തിവരുകയാണ്. പരിഗണനയിലിരിക്കുന്ന ചില പ്രധാന വിഷയങ്ങള്‍ ഇവയാണ്:

 • ഉത്തമ നിയമ വിദ്യാഭ്യാസത്തിന്‍റെ ലഭ്യത
 • പ്രതിഭാശാലികളായ അധ്യാപകരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക
 • പാഠ്യപദ്ധതികളുടെ നിരന്തര അഭിവൃദ്ധിക്കായി മേഖലകള്‍ കണ്ടെത്തുക
 • ആന്തരഘടനയേയും കാര്യനിര്‍വ്വഹണത്തേയും സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് നൂതന പരിഹാരങ്ങള്‍ കണ്ടെത്തുക
 • നിയമാനുസൃത പ്രശ്നങ്ങള്‍
 • ആഗോളതലത്തോട് കിടനില്‍ക്കുന്ന തരത്തിലുള്ള ഗൌരവകരമായ ഗവേഷണ പാരമ്പര്യം വികസിപ്പിച്ചെടുക്കുക.
 • സമൂഹത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും പല തലങ്ങളിലേയും ആവശ്യങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം നല്കുന്ന ഒരു സംസ്കാരം രൂപീകരീക്കുക

മാനേജ്മെന്‍റ് വിദ്യാഭ്യാസം

അടുത്ത കുറെ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായി. പ്രത്യേകിച്ചും 1990 മുതല്‍ സ്വകാര്യ മൂലധനത്തോടെ അനേകം സാങ്കേതിക, മാനേജ്മെന്‍റ് സ്ഥാപനങ്ങളും സ്ഥാപിച്ചു വരുന്നതും നമ്മള്‍ കണ്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അവര്‍ക്ക് ഏതു സ്ഥാപനത്തില്‍ പഠിക്കണം എന്നതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയും. മാനേജ്മെന്‍റ് വിദ്യാഭ്യാസ്ത്തിന്‍റെ മേഖലയില്‍ ബിരുദ, ബിരുദാനന്തര ധാരികളെ പ്രധാനമായും വിവിധ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളും എന്നതിനാല്‍ പാഠ്യപദ്ധതിയും മാനേജ്മെന്‍റ് ഘടനയും രാജ്യത്തിനകത്തുള്ള വ്യവസായ, സേവന മേഖലകളിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ക്ക് യോജിക്കുന്ന തരത്തിലാക്കേണ്ടതിന്‍റെ ആവശ്യം വളരെയാണ്. ഇതിനെല്ലാം ഉപരിയായി കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിനും തിരഞ്ഞെടുപ്പിനും വേണ്ടിയുള്ള ശരിയായ നിര്‍ധാരം എടുക്കാന്‍ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ശിക്ഷണത്തിന്‍റെ ഗുണനിലവാരം വിലയിരുത്തേണ്ടത് ആവശ്യമാണ്. അതിനാല്‍ മുഖ്യമായും സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം അളക്കേണ്ടത് ആവശ്യമാണ്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും
 • പൊതുവ്യവസ്ഥ (സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സര്‍ക്കാരുകളും ഉള്‍പ്പെടെയുള്ള) ക്രമാനുസൃത ഘടന, പൊതുനയം ഇവയുടെ മാനേജ്മെന്‍റില്‍ അധ്യാപനവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍.
 • സമര്‍ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍.
 • മാനേജ്മെന്‍റ് വിദ്യാഭ്യാസത്തില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനുള്ള നടപടികള്‍.
 • സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ഉത്തരവാദിത്വത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍
 • സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം

2005ല്‍ ഭാരതം ആകെ 415,000 എഞ്ജിനീയര്‍മാരെയാണ് പുറത്തുവിട്ടത്. ഇത് വളരെ മതിപ്പ് ഉളവാക്കുന്നതാണെങ്കിലും ഈ സംഖ്യ ആവശ്യകതയെക്കാ ള്‍ വളരെ കുറവാണ്. അടുത്ത ദശകങ്ങളില്‍ ഇന്ത്യയ്ക്ക് മാനുഫാക്ചറിംഗ് ആന്‍റ് എഞ്ജിനീയറിംഗ് സര്‍വീസസ് ഔട്ട് സോര്‍സിംഗ് (ESO) എന്നീ രൂപങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടു പ്രധാന അവസരങ്ങള്‍ ലഭ്യമാകും. ഈ അവസരങ്ങളെ നല്ലവണ്ണം പ്രയോജനപ്പെടുത്തണമെങ്കില്‍ എഞ്ചിനീയര്‍മാരുടെ എണ്ണം കൂട്ടുകയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യണം.

കുറച്ചു വിശിഷ്ട സ്ഥാപനങ്ങളുടേതൊഴിച്ചാല്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഏറെക്കുറെ പഴഞ്ചനും അപ്രസക്തവുമാണ്. മിക്ക ബിരുദധാരികള്‍ക്കും സമ്പദ് വ്യവസ്ഥയുമായി മത്സരിക്കാനുള്ള സാമര്‍ഥ്യമില്ല. വ്യവസായ സ്ഥാപനങ്ങളില്‍ വൈദഗ്ദ്ധ്യത്തിന്‍റെ നിരന്തര അഭാവം നേരിട്ടുവരികയാണ്. കൂടാതെ വിശിഷ്ടസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മിക്ക സ്ഥാപനങ്ങളും സമര്‍ഥരായ അധ്യാപകരെ ആകര്‍ഷിക്കുന്നതിലും ഗുണനിലവാരം നിലനിര്‍ത്തുന്നിതിലും പരാജയപ്പെടുകയാണ്. ടെക്നിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിലെ ഈ പരിമിതികള്‍ മൂലം സുവര്‍ണാവസരങ്ങള്‍ പലതും നഷ്ടമായേയ്ക്കും എന്ന ഭീഷണി ഇന്ത്യ നേരിടുകയാണ്. NKC താഴെ പറയുന്ന പ്രശ്നങ്ങള്‍ പരിശോധിക്കും.

 • പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും
 • പ്രഗല്‍ഭരായ ഫാക്കല്‍ട്ടി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട പദ്ധതികള്‍
 • വ്യവസായവുമായി സഹകരിച്ച് ഗവേഷണം പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും വേണ്ട നടപടികള്‍.
 • സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ഉത്തരവാദിത്തത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍
 • സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

തുറന്നതും വിദൂരവുമായ വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസത്തിന് പേര് രജിസ്റ്റ്ര്‍ ചെയ്തിട്ടുള്ള ഏകദേശം പകുതിയോളം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം നേടുന്നത് വിദൂരരീതീകളിലൂടെയാണ്. അതായത് ഓപ്പണ്‍ യൂണിവേഴ്സിറ്റികളിലൂടെയും പരമ്പരാഗത യൂണിവേഴ്സിറ്റികളുടെ കറസ്പോണ്ടന്‍സ് കോഴ്സുകളിലൂടെയും. പക്ഷേ, വിദൂരവിദ്യാഭ്യാസത്തിന്‍റെ ബ്രാന്‍റ് സമതുലനം (വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിനും യോജിച്ച തൊഴിലുകള്‍ക്കുംവേണ്ടി അംഗീകരിക്കല്‍) ഇപ്പോഴും പ്രശ്നവിഷയമാണ്. മുമ്പുണ്ടായിട്ടില്ലാത്ത വിധം അവസരങ്ങള്‍ ഇപ്പോള്‍ ഓപ്പണ്‍ കോഴ്സ് പദ്ധതികള്‍ക്ക് ഉണ്ട്. ഓപ്പണ്‍ കോഴ്സ് പദ്ധതികളുടെ വ്യാപനം സുഗമമാക്കാന്‍ വേണ്ട ബ്രോഡ് ബാന്‍റും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും ഇപ്പോള്‍ത്തന്നെ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തില്‍ ഒന്നുകൂടി അഭിവൃദ്ധിപ്പെടേണ്ടതുണ്ട്. കൂടാതെ ദേശീയവിദഗ്ധര്‍ക്ക് സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി അത്തരം സാമഗ്രികളുടെ ഒരു ശേഖരം അഭിവൃദ്ധിപ്പെടുത്തിയെടുക്കാവുന്നതാണ്. 

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • വിദൂരവിദ്യാഭ്യാസത്തിനായി സമര്‍ത്ഥമായ ടെക് നോളജിയുടെ ഉപയോഗം.
 • വെര്‍ച്വല്‍ ക്ലാസ്മുറികളുടെ സ്ഥാപനത്തിനായി ബ്രോഡ്ബാന്‍റും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും.
 • രാജ്യത്ത് ഓപ്പണ്‍ കോഴ്സ് വെയറിന്‍റെയും വിഭവങ്ങളുടെയും വിതരണം ചെയ്യപ്പെട്ട ശേഖരങ്ങള്‍.
 • ഒ.സി.ഡബ്ല്യൂവിന്‍റെ വികസനത്തിലും നിലവാരം സ്ഥാപിക്കുന്നതിലും അന്തര്‍തലപ്രവര്‍ത്തന സൌകര്യം ഏ ര്‍പ്പെടുത്തുന്നതിലും വ്യവസായങ്ങള്‍ ഇടപെടണം.

ശാസ്ത്രവും സാങ്കേതികതയും

സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ഉറപ്പുവരുത്താന്‍ വേണ്ട അവശ്യഘടകമാണ് ശാസ്ത്രവും സാങ്കേതികതയും (S&T)യിലെ നേതൃത്വം എന്നത് വിജ്ഞാന നിര്‍മ്മാണത്തിനും പ്രയോഗത്തിനും ഉള്ള ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ്. (S&T)യിലെ മുന്നേറ്റം വ്യവസായത്തിന് പുതിയ മേഖലകള്‍ തുറക്കാനുള്ള സുപ്രധാന ഘടകമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു വികസ്വര രാഷ്ടത്തിന് ഇത് പ്രധാന വിജ്ഞാനസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സവിശേഷകേന്ദ്രമാണ്.

ആഗോളനേതൃസ്ഥാനത്തേക്ക് ഉയരാന്‍ വേണ്ടി (S&T) തലങ്ങളില്‍ നേതൃസ്ഥാനത്തേക്ക് എത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമാണ്. രാജ്യത്തിനകത്തു നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ തോതിനും വ്യാപ്തിക്കും കൂടുതല്‍ ഉത്തേജനം നല്‍കേണ്ടതിന്‍റെ ആവശ്യകതയുമുണ്ട്. ശരിയായ R&D ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തിലെ ഗവേഷണമേഖല പരിഷ്കരിക്കേണ്ടതുണ്ട്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • ഗവേഷണത്തിനുള്ള ധനലഭ്യതയുടെ തടസ്സങ്ങള്‍ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യുക.
 • S&Tയുടെ പരിഹരിക്കാതെ കിടക്കുന്ന പ്രധാന പ്രശ്നങ്ങളെ തിരിച്ചറിയുക. ഇന്ത്യയ്ക്ക് ഇതില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ കഴിയും.
 • S&Tയില്‍ ആധുനിക സ്വഭാവമുള്ളതും അന്യോന്യ ബന്ധമുള്ളതും ആയ രണ്ടോ അതിലധികമോ മേഖലകള്‍ കണ്ടെത്തുകയും അതില്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്യുക
 • അഭിവൃദ്ധിയുടെ ഒരു സുപ്രധാന ഉപകരണമായി S&T യുടെ ഉപയോഗം അവലോകനം ചെയ്യുകയും പാവപ്പെട്ടവരുടെയും ദാരിദ്ര്യമനുഭവിക്കുന്നവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ S&Tയുടെ ഉപയോഗത്തിന് സൌകര്യമുണ്ടാക്കുകയും ചെയ്യുക.

ശാസ്ത്രവും സാങ്കേതികതയും

സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ഉറപ്പുവരുത്താന്‍ വേണ്ട അവശ്യഘടകമാണ് ശാസ്ത്രവും സാങ്കേതികതയും (S&T)യിലെ നേതൃത്വം എന്നത് വിജ്ഞാന നിര്‍മ്മാണത്തിനും പ്രയോഗത്തിനും ഉള്ള ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ്. (S&T)യിലെ മുന്നേറ്റം വ്യവസായത്തിന് പുതിയ മേഖലകള്‍ തുറക്കാനുള്ള സുപ്രധാന ഘടകമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു വികസ്വര രാഷ്ടത്തിന് ഇത് പ്രധാന വിജ്ഞാനസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സവിശേഷകേന്ദ്രമാണ്.

ആഗോളനേതൃസ്ഥാനത്തേക്ക് ഉയരാന്‍ വേണ്ടി (S&T) തലങ്ങളില്‍ നേതൃസ്ഥാനത്തേക്ക് എത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമാണ്. രാജ്യത്തിനകത്തു നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ തോതിനും വ്യാപ്തിക്കും കൂടുതല്‍ ഉത്തേജനം നല്‍കേണ്ടതിന്‍റെ ആവശ്യകതയുമുണ്ട്. ശരിയായ R&D ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തിലെ ഗവേഷണമേഖല പരിഷ്കരിക്കേണ്ടതുണ്ട്.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ പരിഗണനയിലുള്ള ചില പ്രശ്നങ്ങള്‍ ഇവയാണ്:

 • ഗവേഷണത്തിനുള്ള ധനലഭ്യതയുടെ തടസ്സങ്ങള്‍ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യുക.
 • S&Tയുടെ പരിഹരിക്കാതെ കിടക്കുന്ന പ്രധാന പ്രശ്നങ്ങളെ തിരിച്ചറിയുക. ഇന്ത്യയ്ക്ക് ഇതില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ കഴിയും.
 • S&Tയില്‍ ആധുനിക സ്വഭാവമുള്ളതും അന്യോന്യ ബന്ധമുള്ളതും ആയ രണ്ടോ അതിലധികമോ മേഖലകള്‍ കണ്ടെത്തുകയും അതില്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്യുക
 • അഭിവൃദ്ധിയുടെ ഒരു സുപ്രധാന ഉപകരണമായി S&T യുടെ ഉപയോഗം അവലോകനം ചെയ്യുകയും പാവപ്പെട്ടവരുടെയും ദാരിദ്ര്യമനുഭവിക്കുന്നവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ S&Tയുടെ ഉപയോഗത്തിന് സൌകര്യമുണ്ടാക്കുകയും ചെയ്യുക.

ബൌദ്ധിക വസ്തു അവകാശങ്ങള്‍ (IPRs)

IPRs ഇന്നത്തെ വിജ്ഞാന ആധാരിത സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്‍റെയും, പ്രത്യേകിച്ച് സാമ്പത്തിക ആഗോളീവല്ക്കരണത്തിന്‍റെ സന്ദര്‍ഭത്തില്‍ ഒരു അവിഭാജ്യഘടകമായി തീര്‍ന്നിരിക്കയാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ മത്സരിക്കാനുള്ള കഴിവ് മുഖ്യമായും സയന്‍സിന്‍റെയും ടെക്നോളജിയുടെയും നവീകരണത്തില്‍ നിന്ന് നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കും. ഈ ആശയങ്ങള്‍ ധനോത്പാദന ഉല്‍പന്നങ്ങളായി പരിണമിക്കും. IPR ചുരുങ്ങിയ കാലത്തേക്ക് ഉടമസ്ഥനു സ്വതന്ത്രമായ കുത്തക അവകാശങ്ങള്‍ നല്‍കുന്നതു മുഖേന പുതിയ രീതികള്‍ക്ക് പ്രചോദനം നല്കുന്നതിലും സാമ്പത്തികമൂല്യോത്പാദനത്തിലും പ്രമുഖമായ ഒരു ഘടകമായി ഉയര്‍ന്നുവന്നു. ഒരു പ്രഗത്ഭ IPR വ്യവസ്ഥ വിശ്വസനീയമായ നിയമ അന്തരീക്ഷത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ഇത് മറ്റൊരു തരത്തില്‍ വിദേശവിനിമയത്തിന്‍റെയും സാങ്കേതിക സ്ഥാനാന്തരത്തിന്‍റെയും സുപ്രധാന ഘടകമായി മാറുന്നു. 

ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രശ്നങ്ങള്‍ ആണ്.:

 • വ്യക്തമായി നിര്‍വചിച്ച ഉടമ്പടി പ്രകാരമുള്ള അവകാശങ്ങളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കടമകളും
 • നിയമത്തോടുള്ള ആദരവ്
 • പ്രാബല്യത്തില്‍ വരുത്താനുള്ള ഫലപ്രദമായ നിയമവ്യവസ്ഥകളുടെ വികസനം.
 • ഉപയോഗത്തിനു തയ്യാറായ കൃത്യവും വ്യക്തവും ആയ IPR വിവരങ്ങളുടെ ലഭ്യത. പ്രൊഫഷണലുകള്‍ക്ക് മേഖലകളുടെ മധ്യേ നിരന്തര പരിശീലനത്തിനുള്ള അവസരം.
 • വിവിധ IPR ഓഫീസുകളില്‍ മാനവശേഷി വികസനം ഉള്‍പ്പെടെയുള്ള നവീന ആന്തരഘടനയുടെ നിര്‍മാണവും വികസനവും.
 • വിവിധ IPR ഓഫീസുകളുടെ കാര്യനിര്‍വഹണ നടപടികള്‍ പൊരുത്തപ്പെടുത്തുകയും അനുകൂലമാക്കുകയും ചെയ്യുക
 • ചിലപ്പോള്‍ ഏറ്റവും നിര്‍ണായകമായി വിപണി ആവശ്യകതയും പ്രതിഫലവുമായി ബന്ധപ്പെട്ട വിജ്ഞാന നിര്‍മാണം എന്നീ പ്രക്രിയകളില്‍ ഉണര്‍വുള്ള ഒരു IPR സംസ്കാരം വികസിപ്പിക്കുക.


നവീനരീതി

 • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വര്‍ഷത്തില്‍ 6-8 ശതമാനം വളര്‍ച്ച നേടുമ്പോള്‍ കയറ്റുമതിയുടെ വളര്‍ച്ച 30 ശതമാനം CAGR ആണ്. ഭാരതീയ കമ്പനികള്‍ അന്താരാഷ്ട്ര കമ്പനികളുമായി വിജയകരമായി മത്സരിക്കുന്നുമുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സാഹചര്യസൃഷ്ടി, മൂലധനം, ഉത്പാദനക്ഷമത, ഗുണമേന്മയുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും ചുരുങ്ങിയ ചിലവുള്ള ലഭ്യത എന്നിവ മൂലമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗുണപരവും പരിമാണപരവുമായ വളര്‍ച്ചയില്‍, പ്രത്യക്ഷത്തില്‍ പ്രകടമായി കാണാന്‍ കഴിയില്ല എങ്കിലും, നവീന രീതികളാണ് മുഖ്യപാത്രം വഹിക്കുന്നത്.

  നവീനരീതികള്‍ എങ്ങനെ നടപ്പില്‍ വരുന്നു എന്നതിനെ ക്കുറിച്ചും, വളര്‍ച്ചയുടെ ഗതി, നവീന രീതകളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ ഉത്തേജിപ്പിക്കുകയും ചെയ്യാനായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ വിവിധ തലങ്ങളുടെ മത്സരിക്കാനുള്ള കഴിവ് വികസനവും മാറുന്ന ഗവണ്മെന്‍റിന്‍റെ മനോഭാവത്തോട് യോജിക്കാനും നവീനരീതി നടപ്പിലാക്കുന്ന റോള്‍, എന്നിവ ആരാഞ്ഞറിഞ്ഞ് ചൂഷണം ചെയ്യാന്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ ഉദ്ദേശിക്കുന്നു. ദേശീയ വിജ്ഞാന കമ്മീഷന്‍ പുതിയ സമീപനങ്ങളേയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഒരു ദേശീയ നവീകരണ വ്യവസ്ഥ വിഭാവനം ചെയ്യുന്നുണ്ട്. ഇതില്‍ ദേശീയ പ്രാദേശിക കൂട്ടുകെട്ടുകളെ പ്രോത്സാഹിപ്പിക്കുകയും S&Tയില്‍ അന്തര്‍വിഭാഗ വിഷയ പഠനങ്ങള്‍ തുടങ്ങുകയും ചെയ്യാം. ഈ ശാഖയുടെ സൂക്ഷ്മ പരിശോധനയ്ക്കായി S&T ഒരു സര്‍വേ നടത്തി ഈ വിഭാഗങ്ങളിലെ മുഖ്യശില്പികളുടെ മറുപടികള്‍ ശേഖരിക്കുകയും ഓരോ വിഭാഗത്തിലെയും മുഖ്യശില്പികളുമായി തുടര്‍ശില്‍പശാലകള്‍ നടത്തുകയും ചെയ്യും.

പാരമ്പര്യ വിജ്ഞാനം

ദേശീയ വിജ്ഞാന കമ്മീഷന്‍ പാരമ്പര്യ വിജ്ഞാനത്തിന്‍റെ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു.:

1.  രചനാത്മകവും,സാസ്കാരികവും, പരമ്പരാഗതവുമായ വ്യവസായങ്ങളായ പാരമ്പര്യ വിജ്ഞാനത്തിന്‍റെ ഡോക്കുമെന്‍റലാക്കലിലേക്കും ഉപയോഗത്തിലേക്കും നയിക്കേണ്ട തത്വങ്ങളും അടിസ്ഥാന പ്രമേയങ്ങളും

2.  നമുക്ക് ആയുര്‍വേദ,യുനാനി,സിദ്ധ, തിബറ്റിയന്‍ (എല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്) കൂടാതെ രേഖപ്പെടുത്താത്ത ആദിവാസി ചികിത്സാ രീതികള്‍ എന്നിവയില്‍ നിന്നെല്ലാം വന്ന നാല്പതിനായിരത്തില്‍ അധികം സസ്യ ആധാരിത ഔഷധ ആവിഷ്കാരങ്ങള്‍ ഉണ്ട്.

3.  പാരമ്പര്യകൃഷിരീതികളില്‍ 4502 എണ്ണം ICAR കുറേ വാല്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 86 എണ്ണം സാധൂകരിക്കപ്പെട്ടു കഴിയുകയും ഡിസംബര്‍ 2005 വരെ 38 എണ്ണം പരസ്പരം സാധൂകരിക്കപ്പെടുകയും ചെയ്തു.

4.  നമ്മുടെ പാചക പാരമ്പര്യങ്ങളില്‍ ഉപയോഗിച്ചിരുന്ന 150ഓളം പച്ചക്കറികള്‍ രേഖപ്പെടുത്തിയിട്ടുള്ളവയുടെ പോഷകവിവരങ്ങളും മറ്റു വിവരങ്ങളും ലഭ്യമാണ്. ഇതില്‍ അത്രയധികം തന്നെ പഴങ്ങളും ഉള്‍പ്പെടുന്നു.

5.  സംസ്കാരപ്രധാന ടൂറിസം. ഉദാഹരണമായി ട്രൈബല്‍ ആര്‍ട്ട് സെന്‍ററുകളുടെ തിരിച്ചറിയല്‍ മൂലവും അംഗീകൃത പ്രാദേശിക നൃത്തസംഗീത കലകളുടെ പ്രോത്സാഹനം മുലവും കൂടാതെ നമ്മുടെ രാജ്യത്തെ അസാധാരണമായ പ്രദേശങ്ങളുടെയും പ്രയോഗങ്ങളുടെയും ഉപയോഗം കൊണ്ടും ഒക്കെ ഇതു സാധ്യമാണ്.

6.  ജലസംരക്ഷണത്തിനുള്ള പാരമ്പര്യരീതികളെല്ലാം ശരിയായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഉദാഹരണമായി CSE, ന്യൂഡല്‍ഹി പുറത്തിറക്കിയ ഒരു പുസ്തകത്തിലുള്ളവ

7.  മുകളില്‍ ഉള്‍പ്പെടാത്ത നമ്മുടെ പാരമ്പര്യ ഉത്പന്നങ്ങളും സേവനങ്ങളും കലാരൂപങ്ങളും

 • നമ്മുടെ സാംസ്കാരിക രചനാത്മക പാരമ്പര്യ ആചാരങ്ങളുടെ തത്വാനുസൃത വാണിജ്യ വത്കരണത്തിന് കുറഞ്ഞത് നൂറു മില്യണ്‍ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഏകദേശം 600,000 കോടി വാര്‍ഷിക ആദായം ഉണ്ടാക്കാനും ഉള്ള ക്ഷമത ഉണ്ടായിരിക്കും.

കൃഷി

കൃഷിയാണ് ഇന്ത്യയിലെ 60 ശതമാനം ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം നല്കുന്നത്. ജിഡിപി ഷെയറിന്‍റെ ക്രമാനുസൃതമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ദേശത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായിത്തന്നെ നിലനില്ക്കുന്നു. കുറഞ്ഞതും സ്ഥിരമല്ലാത്തതുമായ വളര്‍ച്ചാ നിരക്കുകളും ഭൂവുടമസ്ഥതയെ സംബന്ധിച്ച് അടുത്തകാലത്ത് വിവിധ ഭാഗങ്ങളിലുണ്ടായ പ്രശ്നങ്ങളും ദേശീയ ഭക്ഷ്യ സുരക്ഷയ്ക്കു മാത്രമല്ല ദേശത്തിന്‍റെ മൊത്തം സമ്പദ് വ്യവസ്ഥയുടെ നന്മയ്ക്കും ഭീഷണിയായി മാറുകയാണ്.
NKC കൃഷിക്ക് തടസ്സമായി നില്ക്കുന്ന കുറെയധികം പ്രത്യേക മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃഷിയില്‍ വിജ്ഞാനത്തിന്‍റെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കാര്ഷിക വരുമാനവും ഉത്പാദനവും സ്ഥിരമായ അടിസ്ഥാനത്തില്‍ ഉയര്ത്താനുംവേണ്ടി NKC വിവിധ സ്റ്റേക്ക് ഹോള്ഡേഴ്സുമായും വിദഗ്ധരുമായും ഭാരതീയ കാര്‍ഷിക ഗവേഷണ കൌണ്സിലിന്‍റെ (ICAR) സഹയോഗത്തോടെ ചര്‍ച്ചാശ്രേണികള്‍ നടത്തുന്നുണ്ട്. ഇവയിലെ നാല് മുഖ്യവിഷയങ്ങള്‍- വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാനസൌകര്യങ്ങള്‍, ജൈവിക കൃഷി, സംയോജിത കീടനിയന്ത്രണ കാര്യക്രമങ്ങള്‍, കൃഷിയില്‍ ഊര്‍ജ്ജത്തിന്‍റെ നിര്‍വ്വഹണം എന്നിവയാണ്. ഈ ച ര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ അനേകം ശുപാര്‍ശകള്‍ കരടുരൂപത്തില്‍ ആക്കിയിട്ടുണ്ട്. ഇതു കൂടാതെ NKC കാര്‍ഷികരംഗത്ത് വൈജ്ഞാനികവും സാമൂഹികവുമായ അറിവിന്‍റെ സൃഷ്ടിക്കും പ്രചാരത്തിനും വേണ്ട ഉപാധികളുടെ വികസനത്തിനായി കാര്‍ഷികഗവേഷണ വിപുലീകരണ വ്യവസ്ഥയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രവര്‍ത്തന സംഘങ്ങള്‍

 • ലൈബ്രറികളെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍
 • പരാമര്‍ശ വിഷയങ്ങള്‍:

  1.  രാജ്യത്തിന്‍റെ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മേഖലയുടെ ലക്ഷ്യങ്ങള്‍ പുനര്‍ നിര്‍വചിക്കുക

  2.  LIS മേഖലയുടെ പ്രശ്നങ്ങളും പരിമിതികളും മനസ്സിലാക്കുക.

  3.  ദേശീയ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും ഇന്‍ഫര്‍മേഷന്‍ സേവനങ്ങളുടെ സമ്പൂര്‍ണ്ണ അഭിവൃദ്ധി ഉറപ്പുവരുത്താനായി LIS മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കാന്‍ ഉതകുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുന്നു.

  4.  ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയിലെ ഏറ്റവും പുതിയ അഭിവൃദ്ധികളുടെ പ്രയോജനം ഉപയോഗിച്ച് ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് സര്‍വീസസിനെ അഭിവൃദ്ധിപ്പെടുത്താനും ക്രിയാശീലമുള്ളതാക്കാനും ആവശ്യമായ നടപടികള്‍ എടുക്കുക.

  5.  നവീനരീതികളുടെ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിനും നമ്മുടെ ദേശീയ ആവശ്യങ്ങള്‍ക്ക് പ്രസക്തമായ പ്രത്യേകിച്ചും സമൂഹത്തിന് അകത്തെ വിവര സമ്പന്നതയുടെയും-വിവര ദാരിദ്ര്യത്തിന്‍റെയും വിടവ് നികത്താനും വേണ്ടിയുള്ള നവീന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.

  6.  ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് വിദ്യാഭ്യാസത്തിന്‍റെ ഉദ്യോഗസ്ഥരുടെ പുനഃസ്ഥാനീകരണവും പരിശീലനവും ഉള്‍പ്പെടെയുള്ള നിലവാരം ഉയര്‍ത്താനും വൈദഗ്ദ്ധ്യം ഉയര്‍ത്താനും വേണ്ട ഉപായങ്ങള്‍ നിര്‍ദ്ദേശിക്കുക.

  7.  പാരമ്പര്യവിജ്ഞാനത്തിന്‍റെയും ദേശത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിന്‍റെയും സംരക്ഷണത്തിനും ലഭ്യതയ്ക്കും വേണ്ടിയുള്ള സൌകര്യങ്ങള്‍ രൂപീകരിക്കാന്‍ സഹകരിക്കുക.

  8.  ഇന്ത്യയിലെ ജനങ്ങള്‍ക്കായുള്ള വിജ്ഞാനപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അതിന്‍റെ സമ്പാദനത്തിന്‍റെയും പ്രയോഗത്തിന്‍റെയും പ്രയോജനം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ക്ക് രൂപം നല്കുക.

  9.  ഈ ഈ സന്ദര്‍ഭത്തിന് യോജിച്ച മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക

  • ഭാഷയെക്കുറിച്ച് NKC പരാമര്‍ശം

  പരാമര്‍ശവിഷയങ്ങള്‍:

  1.  വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ലാംങ്ഗ്വേജ് പോളിസി പുനഃപരിശോധിക്കുക.

  2.  ഇംഗ്ലീഷിനെ പ്രാഥമിക തലത്തില്‍ത്തന്നെ ഒരു ഭാഷയായി അവതരിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പരീക്ഷിക്കുക.

  3.  അടുത്ത അഞ്ചാറു വര്‍ഷങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരെ (600,000 ഓളം) സൃഷ്ടിക്കാനുള്ള ഒരു ദേശീയപരിപാടി രൂപീകരിക്കുക.

  4.  ഈ ഈ സന്ദര്‍ഭത്തിന് യോജിച്ച മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക

  1. 5.
   ആരോഗ്യവിവര ശൃംഖലയെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

  പരാമര്‍ശവിഷയങ്ങള്‍:

  1.  പൊതു ആരോഗ്യം, ആരോഗ്യ ഗവേഷണം, ആരോഗ്യ പരിപാലന വിതരണം എന്നിവയുടെ അഭിവൃദ്ധിക്കായി ഇന്ത്യയില്‍ ഒരു സമഗ്ര ഇലക്ട്രോണിക് ഹെല്‍ത്ത് കെയര്‍ ഇന്‍ഫോമാറ്റിക്സ് നെറ്റ് വര്‍ക്ക് ചട്ടക്കൂട് അഭിവൃദ്ധിപ്പെടുത്തുകയും സംയോജിപ്പിക്കുകയും ചെയ്യുക.

  2.  ആരോഗ്യവിവരശൃംഖലയെ ആധാരമാക്കി ഒരു സര്‍വ തല (ആന്തരഘടന വിനിമയങ്ങള്‍, വെയര്‍ഹൌസിംഗ് വെബ് സേവനങ്ങള്‍) ഘടനാ നിര്‍മാണവും ഡിസൈനും.

  3.  പൊതു ആരോഗ്യം, ആരോഗ്യ ഗവേഷണം, ആരോഗ്യ പരിപാലന വിതരണം തുടങ്ങിയവയെ താങ്ങുന്നതിന് ആവശ്യമായ വ്യവസ്ഥകളുടെ നിര്‍വചനം.

  4.  ഇന്ത്യയ്ക്ക് അന്തര്‍ദേശീയ നിലവാരവുമായി കിടപിടിക്കാന്‍ ആവശ്യമായ നിലവാരത്തിന്‍റെ തിരിച്ചറിയലും അതിന്‍റെ നടപ്പാക്കലും.

  5.  സംയോജിത ആവശ്യങ്ങളെ സമഗ്ര തുലനാത്മകതയും ചേര്‍ച്ചയുമുള്ള ചട്ടക്കൂടുള്ള പാരമ്പര്യവ്യവസ്ഥകളും, ആഗോള വ്യവസ്ഥകളുമായി നിര്‍വചിക്കുക.

  6.  ആരോഗ്യ പരിപാലന വ്യവസ്ഥകളുടെ നിലവാരബദ്ധ പ്രവര്‍ത്തനങ്ങളെയും അഭിവൃദ്ധിയെയും പിന്താങ്ങുന്ന തുറന്ന ഉറവിടവും തുറന്ന ഘടനയും ഉപകരണങ്ങളും ഘടകങ്ങളും സ്ഥാപിക്കുക.

  7.  എല്ലാ തലങ്ങളുടെയും മാധ്യമങ്ങളുടെയും ഇടയ്ക്ക് പരസ്പരവിനിമയം ഉറപ്പുവരുത്തുക.

  8.  സ്വകാര്യതയുടെയും സുരക്ഷയുടെയും പ്രശ്നങ്ങള്‍ വിലയിരുത്തുകയും അനുവര്‍ത്തിക്കാന്‍ വേണ്ട മാര്‍ഗ്ഗ രേഖകള്‍ ഉണ്ടാക്കുകയും ചെയ്യുക.

  9.  എല്ലാ ആരോഗ്യ പരിപാലന സ്റ്റാളുകള്‍ നടത്തുന്നവര്‍ക്കും സാക്ഷ്യ പത്രം, അംഗീകാര പത്രം എന്നിവ നല്കുന്നതിനുള്ള രീതികള്‍ മെച്ചപ്പെടുത്തുക.

  10. ചട്ടക്കൂടിനെ സാധൂകരിക്കുന്ന അനേകം ദ്രുത വഴിത്താരകളുടെ ആദ്യമാതൃകകളും വഴികാട്ടികളും അഭിവൃദ്ധിപ്പെടുത്തുക.

  11. വ്യവസ്ഥയുടെ പ്രവര്ത്തനക്ഷമതയും പ്രത്യേകതകളും വിലയിരുത്താന്‍ വേണ്ട മാനദണ്ഡം ഉറപ്പിക്കുക.

  12. പരിപാടി നടപ്പാക്കല്‍ പദ്ധതി വികസിപ്പിച്ചെടുക്കുക.

  13. പൊതു സ്വകാര്യമേഖലയുടെയും അനുബന്ധ കര്‍ത്ത വ്യങ്ങളുടെയും ചുമതലകളുടെയും കേന്ദ്രീകരണം സാധ്യമാക്കുന്ന വ്യവസായ സാമ്പത്തിക മാതൃക വികസിപ്പിച്ചെടുക്കുക.

  14. ഭാവിയില്‍ സാധ്യതയുള്ള അപകടങ്ങളെ തിരിച്ചറിയുകയും ആവശ്യമായ പരിഹാര തന്ത്രങ്ങള് നിര്‍ദ്ദേശിക്കുകയും ചെയ്യുക.

  1. 15.
   ബിരുദത്തിനുമുന്‍പുള്ള വിദ്യഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

  പരാമര്‍ശ വിഷയങ്ങള്‍ :

  1.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക

  2.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക.

  3.  അധ്യാപനരീതികള്‍, പാഠ്യപദ്ധതി പരിഷ്കരണം, ഗവേഷണാവസരങ്ങള്‍ എന്നിവയിലെ നവീകരണത്തിനുവേണടി സാധ്യതകള്‍ ചൂഷണം ചെയ്യുക.

  4.  ബിരുദത്തിനു മുമ്പുള്ള വിദ്യാഭ്യാസത്തിന്‍റെ നിലവാരവും വൈദഗ്ദ്ധ്യവും ഉയര്‍ത്താനും വേണ്ട ഉപാധികള്‍ നിര്‍ദ്ദേശിക്കുക.

  5.  ഈ ഈ സന്ദര്‍ഭത്തിന് യോജിച്ച മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക

  1. 6.
   മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

  പരാമര്‍ശ വിഷയങ്ങള്‍:

  1.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക

  2.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക

  3.  ഇന്ത്യയില്‍ മെഡിക്കല്‍ സയന്‍സുകളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഉപാധികള്‍ നിര്‍ദ്ദേശിക്കുക.

  4.  ശരാശരി നിലവാരം ഉയര്‍ത്തുന്നതിനും ഉത്കൃഷ്ട കേന്ദ്രങ്ങളുടെ നിര്‍മ്മിതിക്കും വേണ്ട തന്ത്രങ്ങള്‍ പരിഗണിക്കുക.

  5.  സമര്‍ത്ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട ഉപാധികള്‍ ആരായുക.

  6.  മെഡിക്കല്‍ കോളേജുകളിലെയും അധ്യാപന ആശുപത്രികളുടെയും ഗവേഷണ പാരമ്പര്യം നിലനിര്‍ത്താന്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക.

  7.  മെഡിസിന്‍റെ പകരവ്യവസ്ഥകളുമായി ബന്ധപ്പെട്ട വിദ്യഭ്യാസത്തിന്‍റെ അഭിവൃദ്ധിക്കായി വഴികളും ഉപാധികളും പരിശോധിക്കുക.

  8.  പാരാ-മെഡിക്കല്‍ ശാഖകളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ വഴികള്‍ നിര്‍ദ്ദേശിക്കുക.

  9.  മെഡിക്കല്‍ വിദ്യാഭ്യാസം, പൊതു ആരോഗ്യം, വിതരണ വ്യവസ്ഥകള്‍ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനുള്ള ഉപാധികള്‍ ആരായുക.

  10. ഈ സന്ദര്‍ഭത്തിന് യോജിക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക.

  1. നിയമവിദ്യാഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

  പരാമര്‍ശ വിഷയങ്ങള്‍:

  1.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക

  2.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക

  3.  സമര്‍ത്ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട ഉപാധികള്‍ ആരായുക.

  4.  നിയമ വിഭാഗങ്ങളിലേയും നിയമ സ്ക്കൂളുകളിലെയും ഗവേഷണ പാരമ്പര്യം അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക.

  5.  സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന നിയമ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്ദ്ധിപ്പിക്കുകയും ചെയ്യുന്ന നവീന വഴികള്‍ നിര്‍ദ്ദേശിക്കുക

  6.  നിയമവിദ്യാഭാസത്തിന്‍റെ ഉയര്‍ന്നുവരുന്ന മേഖലകളെ അധ്യാപനത്തിലും പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തേണ്ട രീതികള്‍ നിര്ദ്ദേശിക്കുക.

  7.  നിയമ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തിനും പ്രചാരത്തിനും തടസ്സമായി നില്‍ക്കുന്ന നിയമ വ്യവസ്ഥകളെ തിരിച്ചറിയുക

  8.  ഈ സന്ദര്‍ഭത്തിന് യോജിക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക.

  • മാനേജ്മെന്‍റ് വിദ്യാഭ്യാസത്തെക്കുറിച്ച് NKC യുടെ പരാമര്‍ശങ്ങള്‍

  പരാമര്‍ശ വിഷയങ്ങള്‍:

  1.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം, പ്രവേശനം എന്നിവയെ സംബന്ധിക്കുന്ന പരിമിതികളും, പ്രശ്നങ്ങളും, വെല്ലുവിളികളും തിരിച്ചറിയുക

  2.  പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, പ്രവേശനം ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ പരിവര്‍ത്തനങ്ങളും പരിഷ്കാരങ്ങളും ശുപാര്‍ശ ചെയ്യുക

  3.  സമര്‍ത്ഥരായ ഫാക്കല്‍റ്റി അംഗങ്ങളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും വേണ്ട ഉപാധികള്‍ ആരായുക.

  4.  മാനേജ്മെന്‍റ് വിദ്യാഭ്യാസത്തില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക.

  5.  പൊതുവ്യവസ്ഥ (സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സര്‍ക്കാരുകളും ഉള്‍പ്പെടെയുള്ള) ക്രമാനുസൃത ഘടന, പൊതുനയം ഇവയുടെ മാനേജ്മെന്റില്‍ അധ്യാപനവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പരിശോധിക്കുക.

  6.  സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും ഉത്തരവാദിത്വ ത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുക

  7.  സമൂഹത്തിന്‍റെ എല്ലാ തലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുകയും മേന്മ വര്ദ്ധിപ്പിക്കുകയും ചെയ്യുന്ന നവീന വഴികള്‍ നിര്‍ദ്ദേശിക്കുക

  8.  ഈ സന്ദര്‍ഭത്തിന് യോജിക്കുന്ന മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുക.

  ദേശീയ വിജ്ഞാന കമ്മീഷനെ കുറിച്ച്

  പൌരന്മാരുടെ മാനുഷികമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുതകുന്ന രീതിയില്‍ അവരെ പ്രാപ്തരാക്കാന്‍ രാജ്യത്തിനുളള കഴിവിനനുസരിച്ചാണ് വിജ്ഞാനം സൃഷ്ടിക്കാനും ഉപയോഗിക്കാനുമുളള ഒരു രാജ്യത്തിന്‍റെ സാമര്‍ത്ഥ്യം നിര്‍ണയിക്കപ്പെടുന്നത്. അടുത്ത ഏതാനം ദശാബ്ദങ്ങള്‍ക്കുളളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുളള രാജ്യം ഭാരതമായിരിക്കും. വിജ്ഞാനത്തില്‍ അധിഷ്ടിതമായ ഒരു വികസന മാതൃക പിന്തുടരുന്നതിലൂടെ ഭാരതത്തിന് ഈ ജനസംഖ്യാ സംബന്ധമായ നേട്ടത്തെ പ്രയോജനപ്പെടുത്താന്‍ കഴിയും. നമ്മുടെ പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസ ഗവേഷണ മേഖലകളിലും മറ്റും കഴിവിന്‍റേയും സാമര്‍ത്ഥ്യത്തിന്‍റേയും ഒരു രണ്ടാം തരംഗം സൃഷ്ടിക്കാന്‍ സമയമായിരിക്കുന്നു എന്നാല്‍ മാത്രമേ നമുക്ക് ഇരുപത്തിയോന്നാം നൂറ്റാണ്ടിനെ ധീരമായി അഭിമുഖീകരിക്കാന്‍ കഴിയൂ. 

  ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു മൂന്നുവര്‍ഷ കാലാവധിയില്‍ അതായത് 2005 ഒക്ടോബര്‍ രണ്ട് മുതല്‍ 2008 ഒക്ടോബര്‍ രണ്ടുവരെ മൂന്നുവര്‍ഷ കാലാവധിയില്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപീകൃതമായത്. പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി എന്ന നിലയില്‍ വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, കാര്‍ഷികം, വ്യവസായം, ഈ- ഗവേണന്‍സ് തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് പുതിയ നയങ്ങളും പരിഷ്ക്കാരങ്ങളും ഏര്‍പ്പെടുത്താനുളള അധികാരം ദേശീയ വിജ്ഞാന കമ്മീഷന് കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. അറിവ് എളുപ്പത്തില്‍ ലഭ്യമാക്കുക, അറിവ് നേടിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക തുടങ്ങിയവയൊക്കെയാണ് ദേശിയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യങ്ങള്‍

  പരാമര്‍ശ വിഷയങ്ങള്‍

  2005 ജൂണ്‍ 13 ലെ സര്‍ക്കാര്‍ വിജ്ഞാപനം പ്രകാരം താഴെ പറയുന്നവയാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുകയും വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുകയും ചെയ്യുക.
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. കൂടാതെ പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുക.

  ലക്ഷ്യങ്ങള്‍

  അറില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം. ഇത് അര്‍ത്ഥമാക്കുന്നത് നിലവിലുളള വൈജ്ഞാനിക സമ്പ്രദായങ്ങളെ മെച്ചപ്പെടുത്തുക, പുതിയ വൈജ്ഞാനിക രൂപങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്.

  ഈ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് സമൂഹത്തിലെ എല്ലാവിഭഗങ്ങളും ഒരുപോലെ അറിവ് സമ്പാദിക്കേണ്ടതും ആവശ്യമാണ്.

  മേല്‍പറഞ്ഞവയൊക്കെ കണക്കിലെടുത്ത് NKC ഒരു പ്രവര്‍ത്തന മണ്ഡലം വികസിപ്പിച്ചെടുക്കാനുളള ശ്രമത്തിലാണ്.

  • വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രബലമാക്കുക, ആഭ്യന്തര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യ കാര്‍ഷിക വ്യവസായ മേഖലകളില്‍ പുതിയ അറിവുകള്‍ പ്രയോഗിക്കുന്നതിനുളള സൌകര്യങ്ങള്‍ ഒരുക്കുക
  • ഭരണ നിര്‍വഹണവും പരസ്പര ബന്ധവും മെച്ചപ്പെടുത്തുന്നതിന് ആശയ വിനിമയ സമ്പ്രദായങ്ങളേയും വിവര-സാങ്കേതിക വിദ്യകളേയും പ്രോത്സാഹിപ്പിക്കുക.
  • ആഗോള വ്യവസ്ഥയില്‍ വൈജ്ഞാനിക രീതികള്‍ പരസ്പരം കൈമാറാനും ഇടപഴകാനുമുളള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക.

  ഉപദേഷ്ടാക്കള്‍

  ഡോ. അശോക് കൊളാസ്കര്‍ (ഉപദേഷ്ടാവ്)

  ഡോ. അശോക് കൊളാസ്കര്‍ ബയോഇന്‍ഫോര്‍മാറ്റിക്സ് മേഖലയിലെ മാര്‍ഗ്ഗദര്‍ശകനും ബയോടെക്നോളജി വിഭാഗത്തിലെ ബയോഇന്‍ഫോമാറ്റിക്സും ഹൂമന്‍ റിസോഴ്സ് ടാസ്ക് ഫോഴ്സിലേയും അംഗവുമാണ്. കഴിഞ്ഞ 28 വര്‍ഷമായി അദ്ദേഹം ഇന്ത്യയിലേയും അമേരിക്കയിലേയും സര്‍വ്വകലാശാലകളില്‍ സേവനമനുഷ്ഠിക്കുന്നു. ധാരാളം ഗവേഷണ പേപ്പറുകള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇദ്ദേഹം സോഫ്റ്റ് വയര്‍ ഉപകരണങ്ങളും വെബ് ബയിസ്ഡ് ഡാറ്റാ ബയിസസും നിര്‍‌മ്മിച്ചിട്ടുണ്ട്. പൂനെ സര്‍വ്വകലാശാലയിലെ വൈസ്-ചാന്‍സലര്‍ ആയിരുന്നപ്പോള്‍ സര്‍വ്വകലാശാലയുടെ ഭരണനിയന്ത്രണത്തിലും സാമ്പത്തിക ഇടപാടുകളിലും ഗുണമേന്മ ഉറപ്പാക്കലിലും സര്‍വ്വകലാശാലയുടെ ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച പണത്തിലും വ്യാപകമായ അടിച്ചുവാരല്‍ നടപ്പാക്കി. ധാരാളം ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അംഗം കൂടിയായ ഇദ്ദേഹം ധാരാളം അവാര്‍ഡുകളുടെ ഉടമയും കൂടിയാണ്.

  സുനില്‍ ബിഹാരി (എക്സിക്യൂട്ടീവ് ഡയറക്ടര്‍)

  ഇന്ത്യന്‍ ആഡിറ്റ് അക്കൌണ്ട്സ് സര്‍വ്വീസിന്‍റെ അംഗവും ഡെല്ഹി സാമ്പത്തിക ശാസ്ത്ര സ്ക്കൂളില്‍ നിന്നുമാണ് ബിരുദാനന്തര ബിരുദം നേടിയിട്ടുളളത്. പൊതു സാമ്പത്തിക ക്രമീകരണത്തിലും ആഡിറ്റിംഗിലും യൂണിയന്‍ തലത്തിലും സംസ്ഥാനതലത്തിലും 25 വര്‍ഷമായ പ്രവര്‍ത്തി പരിചജം ഉണ്ട്. ആസൂത്രണ തന്ത്രത്തിലും, മാനവിക ഉറവിട നിയന്ത്രണത്തിലും, കൃത്യനിര്‍വ്വഹണ കണക്കിലും, ഈ-ഗവേണന്സിന്‍റെ നടപ്പാക്കലിലുളള വിലയിരുത്തലിലും അദ്ദേഹം കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് അദ്ദേഹം കമ്മീഷന്‍റെ ഭരണ ഗവേഷണ കാര്യങ്ങളും ഒരു പോലെ കൈകാര്യം ചെയ്തിരുന്നു.

  ചന്ദനാ ചക്രബര്‍ത്തി (റിസേര്‍ച്ച് അസ്സേസിയേറ്റ്)

  CCMB യുടെ നിര്‍മ്മാണത്തിലും അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച CSIR ലും നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ മാഗസീനുകളിലും, വര്‍ത്തമാന പത്രങ്ങളിലും, ഇന്ത്യയിലും വിദേശത്തും പ്രസിദ്ധപ്പെടുത്തുന്ന ബുക്കുകളിലും നൂറുകണക്കുന് ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹൈദ്രാബാദ് കേന്ദ്രമായുളള സന്നദ്ധ സംഘടനയായ MARCH ന്‍റെ കണ്‍വീനറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നാം ലോക സ്ത്രീ ശാസ്ത്രജ്ഞരുടെ അക്കാദമിയില്‍ ഫെല്ലോയും ലോക കലാ ശാസ്ത്ര അക്കാദമിയുടെ ജൂനിയര്‍ ഫെല്ലോയായും 1995 ല്‍ യൂ. എന്‍റെ ഹെഡ് കോര്‍ട്ടേഴ്സായ ന്യൂയോര്‍ക്കില്‍ നടന്ന യുവ നേതാക്കളുടെ സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

  ശ്രിയാ ആനന്ദ് (റിസര്‍ച്ച് അസ്സോസിയേറ്റ്)

  ശ്രിയാ ആനന്ദ് ആറുമാസം ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ സാമ്പത്തിക ശാസ്ത്ര ടീമില്‍ ജോലി ചെയ്ത ശേഷം 2006 ഏപ്രിലില്‍ ദേശീയ വിജ്ഞാന കമ്മീഷനില്‍ ചേര്‍ന്നു. ഇന്ത്യയുടെ സ്വകാര്യവത്കരണ പരിപാടിയിലും ഇന്ത്യയിലെ വ്യവസായ മേഖലയിലെ ഗവേഷണത്തിലും ഉളള പഠനത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ഇവരുടെ ബിരുദാനന്തര ബിരുദം കണക്കിലാണ്. ലണ്ടനിലെ ഗോള്‍ഡ്മാന്‍ സാക്സില്‍ സാമ്പത്തിക അപഗ്രഥനത്തില്‍ ജോലി ചെയ്തിട്ടുണ്ട്. NKC യില്‍ അവര്‍ നവീകരണവും വ്യവസായ സംരംഭവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഗ്രന്ഥശാല തുടങ്ങിയവയില്‍ ജോലിചെയ്യുന്നു.

  മിതാക്ഷര കുമാരി (റിസര്‍ച്ച് അസ്സോസിയേറ്റ്)

  മിതാക്ഷര കുമാരി MA ഇന്‍റര്‍നേഷണല്‍ റിലേഷന്‍സിലും ഡെവലപ്മെന്‍റ് സ്റ്റഡീസിലും പൂര്‍ത്തിയാക്കിയ ശേഷം യൂറോപ്യന്‍ കമ്മീഷന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഡെവലപ്മെന്‍റ് ഇന്‍ ബ്രസ്സല്‍സില്‍ ചേര്‍ന്നു. അപ്പോള്‍ അവര്‍ കമ്മീഷനില്‍ കിഴക്കേ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ഭക്ഷ്യ സംരക്ഷണ പ്രശ്നങ്ങളും കാര്‍ഷിക നവീനവല്‍ക്കരണവും നിയന്ത്രണവും എന്നതിലാണ് ജോലി ചെയ്തത്. അവര്‍ ഏഷ്യന്‍ പഠനത്തിനുവേണ്ടിയുളള യൂറോപ്യന്‍ സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. അവര്‍ ബ്രസ്സല്‍സിനെ അടിസ്ഥാനമാക്കി ചിന്തിച്ച് ഇന്ത്യയിലേയും യൂറോപ്യന്‍ യൂണിയനിലേയും വികസന രൂപീകരണത്തിലെ മാറ്റങ്ങളുടെ പ്രവണതകളില്‍ ഒരു ആര്‍ട്ടിക്കിള്‍ EIAS മാസികയില്‍ പ്രസിദ്ധപ്പെടുത്തി. അവര്‍ ഇപ്പോള്‍ NKC യില്‍ ഈ-ഗവേര്‍ണന്‍സ്, നെറ്റുവര്‍ക്കും പോര്‍ട്ടലുകളും സാക്ഷരതയും ഭാഷയും തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നു.

  ഡോ. ഷോമിഖോ റാഹ (റിസര്‍ച്ച് അസ്സോസിയേറ്റ്)

  ഷോമിഖോ റാഹ കേന്‍ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നുമാണ് ഗവേഷണ ബിരുദം പൂര്‍ത്തിയാക്കിയത് കൂടാതെ ട്രനിറ്റി കോളേജില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഗവേഷണ വിശകലനം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് വിപുലികരണാശയങ്ങള്‍ നിയമാനുസൃത അധികാരം പുതിയ സ്വതന്ത്ര ഇന്ത്യയില്‍ കരുതിക്കൂട്ടി സ്വീകരിച്ചത്. ഈ തീരുമാനം ജല വിഷയ തര്‍ക്കങ്ങളെക്കുറിച്ചുളള വിഷയ പഠനത്തിലും ന്യൂക്ലിയാര്‍ ഊര്‍ജ്ജത്തിന്‍റെ വിതരണത്തിലും സംരക്ഷണത്തിലും വ്യവസായ താല്‍പര്യങ്ങളെക്കുറിച്ച് സര്‍ക്കാരുമായി ചേര്‍ന്നുളള മേഖലകളിലും സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തിക വിപുലീകരണത്തിനെക്കുറിച്ചുളള പ്രോജക്ടില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മാറുന്ന നയങ്ങളെക്കുറിച്ചുളള താരതമ്യ പഠനത്തിലാണ് അദ്ദേഹത്തിന്‍റെ അക്കാദമിക താല്‍പര്യങ്ങള്‍. ഇദ്ദേഹം ബ്രൂക്കിംഗ് സ്ഥാപനത്തിലും (Washington, D.C.) ഇക്കണോമിക് ഇന്‍റലിജന്‍സ് യൂണിറ്റിലും (London) ജോലി ചെയ്തിട്ടുണ്ട്. NKC യില്‍ ഇദ്ദേഹത്തിന്‍റെ മേഖല ലക്ഷ്യമിടുന്നത് വിദ്യാഭ്യാസത്തിലെ നവീകരണ ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ്.

  അമ്ലഞ്ജോതി ഗോസ്വാമി (റിസര്‍ച്ച് അസ്സോസിയേറ്റ്)

  അമ്ലഞ്ജോതി ഗോസ്വാമി ബിരുദങ്ങള്‍ കരസ്ഥമാക്കിയത് ഡെല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഹാര്‍വാഡ് നിയമ സ്ക്കൂളില്‍ നിന്നുമാണ്. ഇദ്ദേഹം സര്‍വ്വകലാശാല സ്വര്‍ണ്ണമെഡല്‍ ജേതാവും ഇന്‍ലാക്സ് സ്ക്കോളര്‍ഷിപ് ഉടമയുമാണ്. നിയമ സമീവനം, വ്യവഹാരം, ഏകീകൃത പരിശീലനം, ഗവേഷണം തുടങ്ങിയവയിലൊക്കെ ഇന്ത്യയിലും USA യിലുമുളള പരിശീലനവുമായാണ് ദേശീയ വിജ്ഞാന കമ്മീഷനില്‍ എത്തുന്നത്. ദേശീയ വിജ്ഞന കമ്മീഷനില്‍ ഇദ്ദേഹം ശ്രദ്ധ ചെലുത്തിയ മേഖലകള്‍ ഇവയാണ്- ബുദ്ധിപ്രധാനമായ അവകാശങ്ങള്‍, ഇന്ത്യയിലെ നിയമ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തടങ്ങിയവ.

  ആഷിമാ സേത് (എക്സിക്യൂട്ടീവ് അസ്സിസ്റ്റന്‍റ്)

  ആഷിമാ സേത് എയര്‍ ഫോഴ്സ് ബാല്‍ ഭാരതി സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡെല്‍ഹി സര്‍വ്വകലാശാലയിലെ ബിരുദധാരിയുമാണ്. ഇവര്‍ YWCA (ഡെല്‍ഹി) യില്‍ നിന്നും എക്സിക്യൂട്ടീവ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സും ചെയ്തിട്ടുണ്ട് ഇപ്പോള്‍ അവര്‍ ഭാരതീയ വിദ്യാഭവനില്‍ നിന്നും ഫ്രഞ്ച് ഭാഷ പഠിച്ചുകൊണ്ടിരിക്കുന്നു. ദേശീയ വിജ്ഞാന കമ്മീഷനില്‍ ചേരുന്നതിന് മുമ്പ് ഇവര്‍ NGO യുടെ സ്ക്കൂളില്‍ ഏഴുമാസം ജോലി ചെയ്തിരുന്നു. NKC യിലെ അവരുടെ പ്രവര്‍ത്തന സമയത്ത് അവര്‍ക്ക് അത്യധികം വൈവിധ്യമുളള ജോലികള്‍ കമ്മീഷന്‍റെ നിത്യേനയുളള പ്രവര്‍ത്തനങ്ങളില്‍ നിര്‍വ്വഹിക്കേണ്ടി വന്നി്ട്ടുണ്ട്.

  3.13636363636
  നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

  (നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

  Enter the word
  നവിഗറ്റിഒൻ
  Back to top