অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ വകുപ്പുകള്‍

വിവിധ വകുപ്പുകള്‍

കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്

1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്ലാന്‍ കോര്‍ഡിനേഷന്‍ , കൃഷി, വ്യവസായം, സോഷ്യല്‍ സര്‍വീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം , പേഴ്സ്‌പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷന്‍ ഡിവിഷന്‍ എന്നിവയാണ് ബോര്‍ഡിന്റെ ഏഴു പ്രധാന ഡിവിഷനുകള്‍ . കൂടാതെ വിവരസാങ്കേതികവിദ്യാ ശാഖയും പ്ലാന്‍ പബ്ലിസിറ്റി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ബോര്‍ഡിന്റെ സംസ്ഥാന കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഗവേഷണ മേഖലക്കുകൂടെ സഹായകമാണ്. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി എല്ലാ വര്‍ഷവും കേരള ഇക്കണോമിക് റിവ്യൂ പ്രസിദ്ധീകരിക്കുന്നു. ബജറ്റവതരണത്തിനു മുമ്പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെടുന്ന ഈ രേഖ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്നു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തയാറാക്കുക വഴി  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിരന്തരമായ പഠനങ്ങളിലൂടെ വിലയിരുത്തുന്നതും വികസനം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുന്നതും പ്ലാനിംഗ് ബോര്‍ഡിന്റെ ചുമതലയില്‍ പെടുന്നു.

വെബ്സൈറ്റ് : www.spb.kerala.gov.in

ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം.)

 

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ , സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച് ഇ- ‏‏ഗവേണന്‍സ് നടപ്പിലാക്കുകയുമാണ് ഇന്‍ഫര്‍‌മേഷന്‍ കേരളാമിഷന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ മുന്നോടിയായി മുന്‍കാലരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്  സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളില്‍ പരിശീലിപ്പിക്കുകയും ചെയ്തു. 2008-09ലെ CSI Nihilent – e-governance അവാര്‍ഡ്  ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ നടപ്പിലാക്കിയ സുലേഖ പ്ലാന്‍ മോണിറ്ററിംഗ് സോഫ്റ്റ്‌വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോള്‍ഡ് മെഡല്‍ സുലേഖ പ്ലാന്‍ മോണിറ്ററിംഗിനും, ബ്രോണ്‍സ് മെഡല്‍ സേവന സിവില്‍ രജിസ്ട്രേഷനും ലഭിച്ചത്  ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്ന ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം കൂടിയാണ്.

വെബ്സൈറ്റ് : www.infokerala.org


ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സോഫ്റ്റ്വെയറുകള്‍

 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് ഭരണ സമ്പ്രദായത്തിന്റെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങള്‍ / ചട്ടങ്ങള്‍ , അനുബന്ധ അധികാരവികേന്ദ്രീകരണ നിയമങ്ങള്‍ / ചട്ടങ്ങള്‍ , ജനന-മരണ-ഹിന്ദു വിവാഹ/ പൊതുവിവാഹ രജിസ്ട്രേഷന്‍ നിയമങ്ങള്‍ /ചട്ടങ്ങള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അതിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ബാധകമായ മറ്റു നിയമങ്ങള്‍ / ചട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ 17 സോഫ്റ്റ്‌വെയറുകള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.

  • പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള സുലേഖ
  • ജനന/മരണ/വിവാഹ രജിസ്ട്രേഷനുകള്‍ നടത്തുന്നതിനും, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള പാക്കേജ് ആയ സേവന(സിവില്‍ രജിസ്ട്രേഷന്‍ )
  • സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ , വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ വഴി അവശ വിഭാഗത്തിനു സഹായം എത്തിക്കുന്ന സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനുള്ള  സേവന (പെന്‍ഷന്‍ )
  • പഞ്ചായത്ത് രാജ് - മുനിസിപ്പല്‍ നിയമങ്ങള്‍ /ചട്ടങ്ങള്‍ , സര്‍ക്കാര്‍ ഉത്തരവുകള്‍  എന്നിവയടങ്ങിയ ഇലക്ട്രോണിക്  വിജ്ഞാന കോശമായ സഞ്ചിത
  • വസ്തു നികുതി, തൊഴില്‍ നികുതി, ഡി&ഒ, പി.എഫ്.എ ലൈസന്‍സ്, റെന്റ് ഓണ്‍ ലാന്റ് & ബില്‍ഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സഞ്ചയ
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രല്‍ ഭൂപടം, വാര്‍ഡ് ഭൂപടം എന്നിവയടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ള സചിത്ര
  • സാമൂഹിക സാമ്പത്തിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരവ്യൂഹം കൈകാര്യം ചെയ്യുന്നതിനുള്ള സാമൂഹ്യ,
  • വരവുചെലവുകള്‍ അക്കൌണ്ട് ചെയ്യുന്നതിനുള്ള സാംഖ്യ ആപ്ലിക്കേഷന്‍
  • അക്രൂവല്‍ അടിസ്ഥാന ഡബ്ബിള്‍ എന്‍ട്രി അക്കൌണ്ടിംഗിനുള്ള സാംഖ്യ കെ.എം.എ.എം എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സ്ഥാപന,
  • ബഡ്ജറ്റ്, സാമ്പത്തിക മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്ന സുഭദ്ര,
  • തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീര്‍പ്പുകല്‍പ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും സഹായകമാകുന്ന സൂചിക
  • പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സംവിധാനമായ സുഗമ
  • കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സങ്കേതം
  • പഞ്ചായത്ത്/ നഗരസഭ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങള്‍ക്കുള്ള വിവര വിനിമയ പാക്കേജ് ആയ സകര്‍മ്മ
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുളള സംവിധാനമായ സംവേദിത
  • പ്രാദേശിക മാനവ വിഭവശേഷി മാനേജ്മെന്റ് നടപ്പിലാക്കുന്നതിനുള്ള സാഫല്യ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി തയ്യാറാക്കിയതും ഇ-ഗവേണന്‍സ് മേഖലയില്‍ കേരളത്തിന് ദേശീയതലത്തില്‍ പ്രശംസ നേടിക്കൊടുത്തതുമായ സുലേഖ, സേവനപാക്കേജുകള്‍ ഇതില്‍ എടുത്തുപറയേണ്ടവയാണ്.

കുടുംബശ്രീ


ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.

വെബ്സൈറ്റ് : www.kudumbashree.org

ശുചിത്വ മിഷന്‍

കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പരിപാടി ഗ്രാമപ്രദേശങ്ങളില്‍ നടപ്പിലാക്കി വന്നിരുന്ന ഏജന്‍സിയായ കേരള ടോട്ടല്‍ സാനിറ്റേഷന്‍ ആന്റ് ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാരിന്റെ ഖരമാലിന്യ പരിപാലന പരിപാടികള്‍ക്ക്  നേതൃത്വം നല്‍കിവന്നിരുന്ന ഏജന്‍സിയായ ക്ലീന്‍ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008-ല്‍ ശുചിത്വ മിഷന്‍ രൂപികരിച്ചു. മാലിന്യമുക്ത കേരള പരിപാടി ലക്ഷ്യമിട്ടിരിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് ശുചിത്വ മിഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയായ ശുചിത്വ പരിപാലനത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ വേഗത്തില്‍ നടപ്പില്‍വരുത്തി കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനും  സഹായിക്കുക എന്നതാണ് ശുചിത്വ മിഷന്റെ കര്‍ത്തവ്യം.

വെബ്സൈറ്റ് : http://sanitation.kerala.gov.in/

ലക്ഷ്യങ്ങള്‍

  • ശുചിത്വ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള വിദഗ്ദ്ധ ഉപദേശം നല്‍കല്‍

  • ബൃഹത്തായ ഖര-ദ്രവ മാലിന്യ സംസ്ക്കരണ ശുചിത്വ പ്രോജക്ടുകള്‍ പരിശോധിച്ച് സാങ്കേതിക അംഗീകാരം നല്‍കല്‍

  • കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴി സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കഴിയാത്ത നഗരപ്രദേശങ്ങളിലെ ശുചിത്വ പ്രോജക്ടുകള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ നിന്നും ആനുപാതികമായി സാമ്പത്തിക വിഹിതം നല്‍കല്‍

  • ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളുമായി /വകുപ്പുകളുമായി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിക്കല്‍

  • ശുചിത്വ പ്രോജക്ടുകളുടെ ഇവാല്യുവേഷന്‍ പഠനവും റിപ്പോര്‍ട്ടിങ്ങും

  • വിപുലമായ വിവര വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ പരിസരം വീടുകളിലും തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും ഉറപ്പുവരുത്തി കേരളത്തിന്റെ പരിസ്ഥിതി മെച്ചപ്പെടുത്തുക എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍

 

കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്

തദ്ദേശ ഭരണ സംവിധാനത്തിന്റെ സ്ഥാപനതല കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വേള്‍ഡ് ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട് അഥവാ കെ.എല്‍.ജി.എസ്.ഡി.പി. പ്രോജക്ടിന്റെ ലക്ഷ്യം

  • ഗ്രാമ പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും കാര്യ ശേഷി വര്‍ദ്ധിപ്പിക്കുക
  • സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക
  • പരിശീലന പരിപാടികള്‍ കുറ്റമറ്റതാക്കുക
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിവര കണക്കുകള്‍ പൂര്‍ണ്ണമാക്കുക
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മോണിറ്റര്‍ ചെയ്യുക
  • സ്ഥാപന വല്‍ക്കരണത്തിനു വേണ്ടി വരുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുക
  • ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുക

അനുബന്ധ ഉത്തരവ്: സ.ഉ(ആര്‍.ടി) 1731/2011/തസ്വഭവ Dated 20/07/2011

വെബ്സൈറ്റ് www.klgsdp.org

 

കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി ക്രൂസ്

ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും പഞ്ചായത്തു വകുപ്പിന്റെ കീഴില്‍ 1986-ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച ഒരു സൊസൈറ്റിയാണ് കേരള റൂറല്‍ എംപ്ലോയ്മെന്റ് & വെല്‍ഫെയര്‍ സൊസൈറ്റി അഥവാ ക്രൂസ്. ഇതിന്റെ കീഴില്‍ പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട്  ഗ്രാമലക്ഷ്മി മുദ്രാലയം എന്ന പേരില്‍ ആധുനിക സൌകര്യങ്ങളോടെയുള്ള ഒരു ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് 1987 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു വരുന്നു. സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നിന്നും മൂലധനം ശേഖരിച്ചുകൊണ്ട് ആരംഭിച്ച ഈ സ്ഥാപനം സംസ്ഥാനത്തെ പഞ്ചായത്ത്-മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്കുള്ള ഫോറങ്ങളും രജിസ്റ്ററുകളും അച്ചടിച്ചു നല്‍കിവരുന്നു. കൂടാതെ മറ്റു വകുപ്പുകള്‍ക്കു വേണ്ടിയും അച്ചടി ജോലി നിര്‍വ്വഹിക്കുന്നുണ്ട്. പഞ്ചായത്ത് രാജ് മാസികയും പഞ്ചാത്ത് വികസന ഗൈഡും അച്ചടിച്ചു നല്‍കുന്നതും ഈ സ്ഥാപനമാണ്. ഏറെ വികസന സാദ്ധ്യതയുള്ളതും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുംവിധം തുടരെ ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതുമായ ഒരു സ്ഥാപനമാണിത്. സൊസൈറ്റിയുടെ ദൈനംദിന ഭരണം നിയന്ത്രിക്കുന്നത് 15 അംഗങ്ങള്‍ ഉള്ള ഡയറക്ടര്‍ ബോര്‍ഡാണ്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടര്‍ , ജില്ലകളിലെ പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും ജനറല്‍ കൌണ്‍സില്‍ തെരഞ്ഞെടുക്കുന്ന ഏഴ് പേര്‍ , ഒരു വ്യക്തിഗത അംഗം, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 4 പേര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. പഞ്ചായത്ത് ഡയറക്ടര്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കണമെന്ന്  വ്യവസ്ഥ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കേഡറിലുള്ള ഉദ്യോഗസ്ഥനാണ് സൊസൈറ്റിയുടെ സെക്രട്ടറി. ഓരോ ജില്ലയില്‍ നിന്നും രണ്ട് എന്ന ക്രമത്തില്‍ പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 പേര്‍ , സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 11 പേര്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ അടങ്ങിയ ജനറല്‍ കൌണ്‍സില്‍ ആണ് സൊസൈറ്റിയുടെ പൊതുവായ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

വിലാസം:

KREWS, Swaraj Bhavan, Basement-(1), North Block,
Nanthancode, Kowdiar P.O, Thiruvananthapuram-03.
Phone No : 0471-2722007, Fax : 2722064
E-mail :mdkrewstvpm@gmail.com

വെബ്സൈറ്റ് : www.krews.co.in

ഗ്രാമലക്ഷ്മി മുദ്രാലയം - പാലക്കാട് - കഞ്ചിക്കോട്

തൊഴിലും തൊഴില്‍ പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സൊസൈറ്റി തുടങ്ങിയ ആദ്യ സംരംഭമാണ് 1987-ല്‍ പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട്  സ്ഥാപിച്ച ഗ്രാമലക്ഷ്മി മുദ്രാലയം. ഒന്നരക്കോടി രൂപയുടെ മുതല്‍മുടക്കോടെ തുടങ്ങിയ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ എച്ച്.എം.റ്റി നിര്‍മ്മിതമായ മൂന്ന് ഓഫ്സെറ്റ് അച്ചടിയന്ത്രങ്ങള്‍ , ഡി.ടി.പി ക്യാമറ സംവിധാനങ്ങള്‍ തുടങ്ങിയ മികച്ച സജ്ജീകരണങ്ങള്‍ ഉണ്ട്. കേരളത്തില്‍ അച്ചടി രംഗത്ത് ഏറ്റവും നല്ല നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുളള ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ 50 പേര്‍ക്ക് പ്രത്യക്ഷമായും 100 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നു. കൂടാതെ തൊഴില്‍ പരിശീലനവും നല്‍കിവരുന്നുണ്ട്. കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെയും പരിമിതമായ രീതിയിലാണെങ്കിലും മുനിസിപ്പാലിറ്റികളുടെയും, കോര്‍പ്പറേഷനുകളുടെയും അച്ചടിയാവശ്യങ്ങള്‍ നിറവേറ്റുന്നതിനുപുറമെ പഞ്ചായത്തുവകുപ്പില്‍ നിന്നും പ്രസിദ്ധപ്പെടുത്തി വരുന്ന പഞ്ചായത്ത് രാജ് മാസിക, 1989 മുതല്‍ പ്രസിദ്ധപ്പെടുത്തി വരുന്ന പഞ്ചായത്ത് ഗൈഡ് മുതലായവ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ നിന്നാണ് അച്ചടിച്ച് വരുന്നത്. കൂടാതെ മറ്റു സര്‍ക്കാര്‍ അച്ചടി ആവശ്യങ്ങളും നിറവേറ്റിവരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ചോ മുപ്പതോ ആളുകള്‍ക്ക് ഡി.ടി.പി, ക്യാമറ ആന്റ് പ്ലേറ്റ്‌ മേക്കിംഗ് വര്‍ക്ക്, ആധുനിക കളര്‍ അച്ചടി, കൈകൊണ്ടും യന്ത്രസഹായത്താലും ചെയ്യുന്ന ബൈന്റിംഗ് എന്നിവയിലും പരിശീലനം നല്കുന്നു. മുദ്രാലയത്തില്‍ അത്യാധുനിക ബൈന്റിംഗ് യന്ത്രങ്ങള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അച്ചടി പുര്‍ത്തിയായ സാമഗ്രികള്‍ സൌകര്യമായി സൂക്ഷിക്കുന്നതിനായി വിപുലമായ  സ്റ്റോര്‍ സംവിധാനവും ആധുനിക പ്ലാന്റ് നിര്‍മ്മാണവും സൊസൈറ്റിയുടെ വിപുലീകരണ സംവിധാനങ്ങളാണ്. ഇതോടെ കുടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും നിരവധി യുവതീ-യുവാക്കള്‍ക്ക് ഡി.ടി.പി, അച്ചടി, ബൈന്റിംഗ് തുടങ്ങിയ തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനും കഴിയും. പഞ്ചായത്തുകള്‍ക്കും മറ്റും ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും കേരളത്തില്‍ അങ്ങോളമിങ്ങോളം എത്തിക്കുന്നതിന് സെയില്‍സ് ഡിപ്പോകള്‍ തയ്യാറാക്കുന്നത് സൊസൈറ്റിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതാണ്.

ഗ്രാമലക്ഷ്മി മുദ്രാലയം - തിരുവനന്തപുരം - കല്ലിയൂര്‍

ഗ്രാമപഞ്ചായത്തുകളുടെ അച്ചടി ആവശ്യങ്ങള്‍ വേഗത്തില്‍ നിര്‍വ്വഹിക്കുന്നതിനും കോര്‍പ്പറേഷനുകള്‍ , മുനിസിപ്പാലിറ്റികള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അച്ചടി ജോലികള്‍കൂടി ഏറ്റെടുത്ത് നടത്തുന്നതിനും കൂടാതെ സൊസൈറ്റിയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നായ തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ തിരുവനന്തപുരത്ത് കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് സൌജന്യമായി നല്‍കിയ ഒരേക്കര്‍ രണ്ടു സെന്റ് സ്ഥലത്ത് ഒരു പ്രിന്റിംഗ് പ്രസ്സും അച്ചടിയോടനുബന്ധിച്ചുളള തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനുളള കേന്ദ്രവും 2010 ആഗസ്റ്റ് 11ന്  ആരംഭിച്ചു.

 

സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്

ഗ്രാമവികസന പരിപാടികളുടെ നിര്‍വ്വഹണത്തിന് വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥന്മാരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും പരിശീലനത്തിനുള്ള കേന്ദ്ര സ്ഥാപനമാണ് കൊട്ടാരക്കരയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ്. ജില്ലാ കളക്ടര്‍മാര്‍ , ജില്ലാ ഗ്രാമവികസന ഏജന്‍സി പ്രോജകട് ഡയറക്ടര്‍മാര്‍ തുടങ്ങി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്കും അംഗങ്ങള്‍ക്കും സന്നദ്ധ സംഘടനാംഗങ്ങള്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നു. കൂടാതെ ഗ്രാമവികസനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ , പഠനങ്ങള്‍  എന്നിവ എസ്ഐആര്‍ഡി യുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. യൂണിസെഫ്, യുഎന്‍ഡിപി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പഠനങ്ങള്‍ എസ്ഐആര്‍ഡി ഏറ്റെടുത്തു നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായുള്ള ഒരു സമിതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണം നിയന്ത്രിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ആവര്‍ത്തന ചെലവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 50: 50 എന്ന അനുപാതത്തില്‍ വഹിച്ചു വരുന്നു.

വെബ്സൈറ്റ് : www.sird.kerala.gov.in

ലക്ഷ്യങ്ങള്‍

  • ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍- സര്‍ക്കാരേതര ജീവനക്കാര്‍ക്കും മറ്റ് യുവജനങ്ങള്‍ക്കും പരിശീലനം നല്‍കുക.
  • വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന നയങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുക.
  • നൂതന മാനേജ്മെന്‍റ് സങ്കേതങ്ങള്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുക.
  • കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

വികസന പരിശീലന കേന്ദ്രങ്ങള്‍

വികസന വകുപ്പിലെ വിവിധ പരിശീലനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 1950-കളുടെ തുടക്കത്തില്‍തന്നെ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനങ്ങളാണ് വികസന പരിശീലന കേന്ദ്രങ്ങള്‍ അഥവാ എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ (ഇ.ടി.സി.). കൊട്ടാരക്കര, മണ്ണൂത്തി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ ഇ.ടി.സി.കള്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലോക്കുകളിലെ വിവിധ വിഭാഗം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രീ-സര്‍വ്വീസ്/ കണ്ടന്‍സ്ഡ് / റിഫ്രഷര്‍ / ഓറിയന്റേഷന്‍ ട്രെയിനിംഗ് കോഴ്സുകള്‍ , മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള ഓറിയന്റേഷന്‍ കോഴ്സുകള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ , പഞ്ചായത്ത് മെമ്പര്‍മാര്‍ , മഹിളാസമാജം പ്രസിഡന്റുമാര്‍ , പഞ്ചായത്തിലെ വനിതാംഗങ്ങള്‍ , ഗ്രൂപ്പ് സാമ്പത്തിക പരിപാടി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ഓറിയന്റേഷന്‍ പരിശീലനം, വില്ലേജ് ആര്‍ട്ടിസാന്‍ പരിശീലനം, ഡി.ഡബ്ലു.സിആര്‍എ പ്രവര്‍ത്തകര്‍ക്കും, ബാലവാടി അദ്ധ്യാപകര്‍ക്കുമുള്ള പോഷകാഹാര പരിശീലനം, എസ്.ജി.എസ്.വൈ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനം തുടങ്ങിയവ ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുന്നു.

എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ (ETC) , കൊട്ടാരക്കര
ഫോണ്‍ : 0474-2454621 

എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ (ETC), മണ്ണുത്തി 
ഫോണ്‍ : 0487-2370209 

എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ (ETC), തളിപ്പറമ്പ് 
ഫോണ്‍ : 0460-2203216

വിലാസം

സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് (SIRD)
കൊട്ടാരക്കര, ഇറ്റിസി പി.ഒ., 
കൊല്ലം ജില്ല, പിന്‍കോഡ്: 691531
കേരള, ഇന്ത്യ 
ഫോണ്‍ : 91-0474-2454618, 2454169, 2454768
ഫാക്സ് : 91-0474-454169
ഇ-മെയില്‍ : sirdkerala@gmail.com

 

ഓംബുഡ്സ്മാന്‍

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.

വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ 
സാഫല്യം കോംപ്ലക്സ് (നാലാം നില), 
ട്രിഡ ബില്‍ഡിംഗ്, 
യൂണിവേഴ്സിറ്റി.പി.ഒ., 
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com

വെബ്സൈറ്റ് : www.ombudsmanlsgiker.gov.in

 

സംസ്ഥാന വികസന കൌണ്‍സില്‍

1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് - 55 പ്രകാരം സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന വികസന കൌണ്‍സില്‍ രൂപീകരിച്ചു. മുഖ്യമന്ത്രി സംസ്ഥാന വികസന കൌണ്‍സിലിന്റെ ചെയര്‍മാനും,സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ , സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്. ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ , മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേയര്‍മാര്‍ , സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് മുനിസിപ്പല്‍  ചെയര്‍മാന്‍മാര്‍ , രണ്ട് ടൌണ്‍ പഞ്ചായത്ത് ചെയര്‍മാന്‍മാര്‍ , രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കൌണ്‍സിലിന്‍റെ  മെമ്പര്‍ സെക്രട്ടറി. ആറുമാസത്തിലൊരിക്കല്‍ കൌണ്‍സില്‍ യോഗം ചേരണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

പ്രധാന ചുമതലകള്‍

  • തദ്ദേശ വികസനത്തിനും മേഖലാതല വികസനത്തിനുമുള്ള നയം രൂപീകരിക്കുക.
  • ജില്ലാ പദ്ധതികളും സംസ്ഥാന പദ്ധതികളും ഏകോപ്പിപ്പിക്കുക.
  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രബലപ്പെടുത്തുന്നതിന് ആവശ്യമായ നയം രൂപീകരിക്കുക.
  • വികസന സംബന്ധമായി ജില്ലകള്‍ തമ്മിലുള്ള പൊതുപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക.

 

സംഘടനകള്‍

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണിത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ഏകീകൃതവും ഊര്‍ജ്ജസ്വലവുമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഇതിന്‍റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഈ സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരത്ത് ശ്രീ. അഹമ്മദു കുരിക്കല്‍ സ്മാരക മന്ദിരത്തിലാണ് (പഞ്ചായത്ത് ഭവന്‍ ).

പ്രസിഡന്‍റ് : മാത്യു.പി.ടി ഫോണ്‍ 9447746599,0471-2325185
ജനറല്‍ സെക്രട്ടറി : സൂപ്പി നരിക്കാട്ടിരി ഫോണ്‍ 9447518477,0471-2325185

വിലാസം:
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍
അഹമ്മദു കുരിക്കല്‍ പഞ്ചായത്ത് ഭവന്‍
ഒബ്സര്‍വേറ്ററി ഹില്‍ തിരുവനന്തപുരം 695033
ഫോണ്‍ 0471-2325185
ഫാക്സ് 0471-2735156
ഇ-മെയില്‍ keralagpa@gmail.com

സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ പഞ്ചായത്ത് ഭവനില്‍ വിപുലമായ സൌകര്യങ്ങളുള്ള ഒരു ആഡിറ്റോറിയവും മറ്റ് ഓഫീസ് താമസ സൌകര്യങ്ങളും മിനികോണ്‍ഫറന്‍സ് ഹാളുമുണ്ട്. ആഡിറ്റോറിയവും മിനി കോണ്‍ഫറന്‍സ് ഹാളും പൊതുജനങ്ങള്‍ക്ക് വാടകയ്ക്ക് ലഭ്യമാണ്.

ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണ് കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ . ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റുമാരില്‍ നിന്നുമാണ് ഇതിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
വിലാസം:
സ്വരാജ് ഭവന്‍ 
നന്തന്‍കോട് , തിരുവനന്തപുരം 695003
ഫോണ്‍ :0471 2319020

പ്രസിഡന്‍റ് : മണികണ്ഠന്‍.എം ഫോണ്‍9497784327, 04671-2282025
ജനറല്‍ സെക്രട്ടറി : മുഹമ്മദ് ഹാജി എം.സി.ഫോണ്‍ 9496758958, 0483-2850047

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണ് കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേമ്പര്‍ . ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
വിലാസം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍
അഹമ്മദു കുരിക്കല്‍ പഞ്ചായത്ത് ഭവന്‍
ഒബ്സര്‍വേറ്ററി ഹില്‍ തിരുവനന്തപുരം 695033
ഫോണ്‍ 0471-2325185
ഫാക്സ് 0471-2735156

 

വിവരാവകാശ നിയമം

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം. അപേക്ഷ എഴുതി നല്കാന്‍ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സഹായിക്കണം. അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്ന പക്ഷം നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കണം. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തില്‍ പരാതിയുള്ള വ്യക്തിക്ക് അപ്പീല്‍ സംവിധാനവും നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികള്‍ തീര്‍പ്പാക്കുന്നതും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം. 
തദ്ദേശ സ്വയംഭരണ വകുപ്പ് - ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ :-തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിമാര്‍്‍ (സെക്ഷന്‍ EPA,EPS,RA,PS), അണ്ടര്‍ സെക്രട്ടറിമാര്‍ (മറ്റു സെക്ഷനുകള്‍ ‍) 
സംസ്ഥാന അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ :- തദ്ദേശ സ്വയംഭരണ വകുപ്പിലെ അതാതു വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഓഫീസര്‍മാര്‍
അപ്പലേറ്റ് അതോറിറ്റികള്‍ - ( കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ബ്രാക്കറ്റില്‍ ‍) തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി(PS), സെക്രട്ടറി RA), അഡീഷണല്‍ സെക്രട്ടറിമാര്‍ (DA,DB,DC,DD,FM,EM), ജോയിന്‍റ് സെക്രട്ടറിമാര്‍ ( EPA,EPB,EW,EU,IA,IB) ,ഡെപ്യൂട്ടി സെക്രട്ടറിമാര്‍ (AA,AB,AC,ERA,ERB,RB,RC,RD,

Type of Local Government Public Information Officer (PIO) Appellate Authority
Grama Panchayat Secretary, Grama Panchayat

Deputy Director (Panchayat)

Block Panchayat Block Panchayat  Secretary Asst. Development Commissioner (General)
District Panchayat Finance Officer

Secretary, District Panchayat

Municipality PA to Secretary

Secretary, Municipality

Corporation Deputy Secretary, Corporation Secretary

 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്

സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (SPIO) - തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ (സെക്ഷനുകള്‍ EPA, EPB, RA, PS), അണ്ടര്‍ സെക്രട്ടറിമാര്‍ (മറ്റു സെക്ഷനുകള്‍ ) 
സംസ്ഥാന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ (APIO) - തദ്ദേശ സ്വയംഭരണ വകുപ്പിലെ അതാത് വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഓഫീസര്‍മാര്‍ 
അപ്പലേറ്റ് അതോറിറ്റികള്‍ (AA) - കൈകാര്യം ചെയ്യുന്ന സെക്ഷനുകള്‍ ബ്രാക്കറ്റില്‍

  • തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (PS)
  • തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറി (RA)
  • അഡീഷണല്‍ സെക്രട്ടറിമാര്‍ (DA, DB, DC, DD, FM, EM)
  • ജോയിന്റ് സെക്രട്ടറിമാര്‍ (EPA, EPB, EU, IA, IB)
  • ഡെപ്യൂട്ടി സെക്രട്ടറിമാര്‍ (AA, AB, AC, ERA, ERB, RB, DC, DD, FM, EM)

പഞ്ചായത്ത് വകുപ്പ്

സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (SPIO)
- ജോയിന്റ് ഡയറക്ടര്‍ - ഭരണം
സംസ്ഥാന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ (APIO) - ഡി-സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട്
അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡയറക്ടര്‍ 

ജില്ലാതലം

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ 
അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സൂപ്രണ്ട് (ജി-സെക്ഷന്‍ )
അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 

ഗ്രാമവികസന കമ്മീഷണറേറ്റ്

പബ്ളിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ 
അപ്പലേറ്റ് അതോറിറ്റി - സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ 

ജില്ലാ പഞ്ചായത്ത്

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഫിനാന്‍സ് ആഫീസര്‍ 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - സീനിയര്‍ മോസ്റ്റ് ജൂനിയര്‍ സൂപ്രണ്ട്
അപ്പലേറ്റ് അതോറിറ്റി - സെക്രട്ടറി, ജില്ലാ പഞ്ചായത്ത് 

ബ്ലോക്ക് പഞ്ചായത്ത്

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഹെഡ് ക്ലാര്‍ക്ക് 
അപ്പലേറ്റ്  അതോറിറ്റി - അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍ ) 

ഗ്രാമപഞ്ചായത്ത്

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ -
ഗ്രാമപഞ്ചായത്ത് സെക്രട്ടറി 
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ജൂനിയര്‍ സൂപ്രണ്ട്/ഹെഡ് ക്ലാര്‍ക്ക്/സീനിയര്‍ യു.ഡി.ക്ലാര്‍ക്ക് 
അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 

*കുറിപ്പ് - അതാതു സ്ഥാപനത്തില്‍ ബന്ധപ്പെട്ടാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരു വിവരം ലഭിക്കുന്നതാണ്.

 

മേല്‍വിലാസങ്ങള്‍


ന്ത്രിമാര്‍

ശ്രീ. മഞ്ഞളാംകുഴി അലി
നഗരകാര്യ വകുപ്പ് മന്ത്രി 
റൂം നമ്പര്‍ 521,സൌത്ത് സാന്‍ഡ് വിച്ച് ബ്ലോക്ക് 
സെക്രട്ടറിയേറ്റ് -രണ്ടാം നില ,തിരുവനന്തപുരം
ഫോണ്‍ : 0471-2333371,9455515000

ശ്രീ. കെ സി ജോസഫ്
ഗ്രാമവികസന വകുപ്പ് മന്ത്രി 
മെയിന്‍ ബ്ലോക്ക്, സെക്രട്ടറിയേറ്റ് , ഒന്നാം നില 
റൂം നമ്പര്‍ 358B, തിരുവനന്തപുരം - 1    
ഫോണ്‍ : 0471-2333176 2332021,9447074003
ഇ-മെയില്‍ : ministerkcjoseph@gmail.com
minister-ruraldev-plg@kerala.gov.in

ഡോ: എം കെ മുനീര്‍
പഞ്ചായത്ത് -സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി 
സെക്രട്ടറിയേറ്റ് അനക്സ്-നാലാംനില ,റൂം നമ്പര്‍ 401 
തിരുവനന്തപുരം - 1    
ഫോണ്‍ : 0471-2327796, 2327895 പി.ബി.എക്സ് 251-8333
9947041000 
ഇ-മെയില്‍ :minister-panchayat@kerala.gov.in
minister-socialwelfare@kerala.gov.in

സെക്രട്ടറിയേറ്റ്


ശ്രീ. ജയിംസ് വര്‍ഗ്ഗീസ് ഐഎഎസ് 
പ്രിന്‍സിപ്പല്‍ സെക്രട്ടറി , തദ്ദേശ സ്വയംഭരണ വകുപ്പ് 
ഫോണ്‍ : 0471-2332935, പി.എ.ബി.എക ്സ് 251-7219 
ഇ-മെയില്‍ secretarylsgd@gmail.com ,prlsecy@lsg.kerala.gov.in 

ഡയറക്ടറേറ്റുകള്‍


സി. എ ലത ഐഎഎസ്
പഞ്ചായത്ത് ഡയറക്ടര്‍
പബ്ലിക് ഓഫീസ് മന്ദിരം ,മ്യൂസിയം(പിഒ)
ഫോണ്‍ : 0471-2323286, 2321054, ഫാക്സ് : 0471-2321350, 2321280
ഇ-മെയില്‍ - directorofpanchayat@gmail.com director.dp@lsgkerala.in

എ സെയിദ്
പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ 
പബ്ലിക് ഓഫീസ് മന്ദിരം, വികാസ് ഭവന് (പിഒ) തിരുവനന്തപുരം - 33 
ഫോണ്‍ : 0471-2321350
ഇ-മെയില്‍ - addldp@lsgkerala.gov.inadpanchayats@gmail.com

ഇ.ദേവദാസന്‍ ഐഎഎസ് 
നഗരകാര്യ ഡയറക്ടര്‍ 
സ്വരാജ് ഭവന്‍ , നന്തന്‍കോട്,കവടിയാര്‍ (പി ഒ)
തിരുവനന്തപുരം - 695003 
ഫോണ്‍ :0471-2318896, 0471-2312886, ഫാക്സ് : 0471-2325708 ,9446533341
ഇ-മെയില്‍ - duatvpm@gmail.com

കെവി മോഹന്‍ കുമാര്‍ . ഐഎഎസ്
ഗ്രാമവികസനകമ്മീഷണര്‍ , ഗ്രാമവികസന കമ്മീഷണറേറ്റ് 
സ്വരാജ് ഭവന്‍ നന്തന്‍കോട്,കവടിയാര്‍ (പി ഒ)
തിരുവനന്തപുരം - 695003 
ഫോണ്‍ :0471-2313882, 0471-2314526, ഫാക്സ് 0471-2317214 
ഇ-മെയില്‍ - crdkerala@gmail.com

മറ്റുസ്ഥാപനങ്ങള്‍


ജസ്റ്റിസ്. എം എല്‍ ജോസഫ്‌ ഫ്രാന്‍സിസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ 
സാഫല്യം കോംപ്ലക്സ് (നാലാം നില), 
യൂണിവേഴ്സിറ്റി.പി.ഒ., പാളയം ,തിരുവനന്തപുരം - 34
ഫോണ്‍ : ഓഫീസ്.0471-2333542, 0471-2330546,0484-2430703
ഇ-മെയില്‍ - ombudsmanlsgi@gmail.com

എം ആര്‍ അനിത ,ജില്ലാ ജഡ്ജി 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍
ട്രിഡ ബില്‍ഡിംഗ്, റി ഹാബിലിറ്റേഷന് ബ്ളോക്ക് മെഡിക്കല്‍ കോളേജ് പി.ഒ,
തിരുവനന്തപുരം - 37
ഫോണ്‍ : 0471-2478394,0471 2578449, 9447768394

കെ ശശിധരന്‍ നായര്‍
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍
കോര്‍പ്പറേഷന്‍ ഓഫീസ് കോംപ്ലക്സ്, തിരുവനന്തപുരം - 33 
ഫോണ്‍ : 0471-2328157, 2320348
ഇ-മെയില്‍ - electionker@sify.com

ഡോ: കെ.വാസുകി
എക്സിക്യൂട്ടീവ് ഡയറക്ടര്‍ , ശുചിത്വ മിഷന്‍ 
സ്വരാജ് ഭവന്‍ നന്തന്‍കോട്,കവടിയാര്‍ (പി ഒ) തിരുവനന്തപുരം - 695003 
ഫോണ്‍ : 0471-2339831, 2327730, Fax:0471-2326334
ഇ-മെയില്‍ - suchitwamission1@gmail.com

ഡോ: പി പി ബാലന്‍
ഡയറക്ടര്‍ , കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ 
മുളങ്കുന്നത്തുകാവ് പി.ഒ, തൃശ്ശൂര്‍ ‍- 680 581 
ഫോണ്‍ : 0487-2201312, ഫാക്സ് 2201062
ഇ-മെയില്‍ - kila@md2.vsnl.net.inmail@kilaonline.org

എസ് .അജയ കുമാര്‍ 
ചീഫ് ടൌണ്‍ പ്ലാനര്‍ 
സ്വരാജ് ഭവന്‍ നന്തന്‍കോട്,കവടിയാര്‍ (പി ഒ) തിരുവനന്തപുരം - 695003 
ഫോണ്‍ : 0471-2721447,0471-2726677
ഇ-മെയില്‍ - ctpkeralam@yahoo.co.in

കെ.ബി വല്‍്സല കുമാരി ഐഎഎസ്
എക്സിക്യൂട്ടീവ് ഡയറക്ടര്‍ , കുടുംബശ്രീ, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍
നന്ദാവനം, തിരുവനന്തപുരം - 33 
ഫോണ്‍ : 0471-2554714,2554715,ഫാക്സ് 0471-2554714 
ഇ-മെയില്‍ - kudumbashree@gmail.cominfo@kudumbashree.org

എല്‍ . രാജീവ്
മാനേജിംഗ് ഡയറക്ടര്‍ , കേരള ‍നഗര ഗ്രാമ ധനകാര്യ വികസന കോര്‍പ്പറേഷന്‍ 
ട്രാന്‍സ്‌ ടവര്‍ , അഞ്ചാം നില 
വഴുതക്കാട്, തിരുവനന്തപുരം - 14 
ഫോണ്‍ : 0471-2321857 
ഇ-മെയില്‍ - kurdfc@gmail.comkurdfc@dataone.in

അഹമ്മദ് കുരിക്കള്‍ സ്മാരക പഞ്ചായത്ത് ഭവന്‍
ഒബ്സര്‍വേറ്ററി ഹില്‍ , തിരുവനന്തപുരം - 33 
ഫോണ്‍ : 0471-2325185

മുനിസിപ്പല്‍ ഹൌസ്,
ചിന്മയാ സ്ക്കൂളിന് സമീപം,
വെള്ളയമ്പലം, തിരുവനന്തപുരം - 10
ഫോണ്‍ : 0471-2725643

സി.പി.സുരേഷ് കുമാര്‍
എക്സിക്യൂട്ടീവ് ഡയറക്ടര്‍ , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
'സ്വരാജ് ഭവന്‍ നന്തന്‍കോട്,കവടിയാര്‍ (പി ഒ) തിരുവനന്തപുരം - 695003 
ഫോണ്‍ : 9446304969,91-471-2312230, 2315833, 2727832, 2726111
ഇ-മെയില്‍ - ikm@infokerala.org

സജികുമാര്‍ . പി. ആര്‍
ചീഫ് എഞ്ചിനീയര്‍ , തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം,
പബ്ലിക് ഓഫീസ് മന്ദിരം (ന്യൂ ബില്‍ഡിംഗ്), തിരുവനന്തപുരം - 33
ഫോണ്‍ : 0471-2324951 
ഇ-മെയില്‍ - celsgd@rediffmail.com

എസ് ദിവാകരന്‍ പിള്ള
സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ 
തിരുവനന്തപുരം: ഫോണ്‍ : 0471-2335413, 2518886 
ഇ-മെയില്‍ spaokerala@gmail.com

 

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ വിലാസം

ക്രമ നമ്പര്‍
ജില്ല
വിലാസം
ഫോണ്‍ നമ്പര്‍
1 തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 
ഇ-മെയില്‍ : ddptvpm@gmail.com
0471-2731212
2 കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpklm@gmail.com
0474-2794961
3 പത്തനംതിട്ട

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddppthanamthitta@gmail.com

0468-2222561
4 ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 
ഇ-മെയില്‍ : ddpaly@gmail.com
0477-2251599
5 കോട്ടയം

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpkottayam@gmail.com

0481-2560282
6 ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpidukki@lsgkerala.gov.in
04862-222846
7 എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpekm@gmail.com
0484-2422219
8 തൃശ്ശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 
ഇ-മെയില്‍ : ddptcr@gmail.com
0487-2360616
9 പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddppkd@lsgkerala.gov.in
0491-2505199
10 മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpmlpm@gmail.com
0483-2734838
11 കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpkzd@gmail.com
0495-2371799
12 വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpwayanad@gmail.com
04936-202634
13 കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpknr@gmail.com,ddpknr@lsgkerala.gov.in
0497-2700081
14 കാസര്‍ഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
ഇ-മെയില്‍ : ddpksgd@gmail.com
04994-255782

അവസാനം പരിഷ്കരിച്ചത് : 9/20/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate