অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന ധനകാര്യവകുപ്പ്

ചരിത്രം

നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് 1869 ആഗസ്റ്റ് മാസം 23 –ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ആദ്യകാലത്ത് ഹജൂർ കച്ചേരി, പുത്തൻകച്ചേരി തുടങ്ങിയ പേരുകളിലാണ് സെക്രട്ടേറിയേറ്റ് അറിയപ്പെട്ടിരുന്നത്. 1949 ആഗസ്റ്റ് 25-ലെ റ്റി3-5412/49/CS എന്ന സർക്കുലർ പ്രകാരമാണ് ഈ മന്ദിരം ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങിയത്.

ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ൽ കേണൽ മൺട്രോയുടെയും റാണി ലക്ഷ്മീഭായിതമ്പുരാട്ടിയുടേയും ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വകുപ്പുകളിൽ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. 1871 -ൽ രൂപീകൃതമായ ഈ വകുപ്പ് ഇന്നും സംസ്ഥാന ഭരണ സംവിധാനത്തിൽ ഒരു മുഖ്യ പങ്ക് വഹിച്ചു വരുന്നു.

ഭാരത ഭരണ ഘടനയുടെ 202 മുതൽ 206 വരെയുള്ള ഉപഖണ്ഡങ്ങളിലാണ് ധന:വകുപ്പിന്റെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണ സംവിധാനത്തിൽ ഭരണഘടനാധിഷ്ഠിതമായ പ്രധാന ഉത്തരവാദിത്വങ്ങൾ ധനവകുപ്പ് വഹിക്കുന്നുണ്ട്.

സാരഥികൾ

ബഹു.കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുടെ കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി മേലധികാരിയായി ധനകാര്യ വകുപ്പ് പ്രവർത്തിച്ചുവരുന്നു.

നിലവിലുള്ള ഭരണ സാരഥിമാർ

 

ഡോ. ടി.എം.തോമസ്‌ ഐസക്
ബഹു.ധനകാര്യ വകുപ്പ് മന്ത്രി.

 

ഡോ.കെ.എം.ഏബ്രഹാം.CFA, IAS.
അഡീഷണൽ ചീഫ് സെക്രട്ടറി.

 

കമലവർദ്ധന റാവു. IAS.
പ്രിൻസിപ്പൽ സെക്രട്ടറി (വ്യയം).

 

ശ്രീ.മിൻഹാജ് ആലം. IAS
സെക്രട്ടറി (വിഭവം).

ധന വകുപ്പ് മന്ത്രിമാർ ഇതുവരെ

1956ന് മുൻപ്

കൊച്ചിൻ മന്ത്രിസഭ

പേര്

മുതൽ

വരെ

പ്രധാന മന്ത്രി

ശ്രീ. പനമ്പള്ളി ഗോവിന്ദ മേനോൻ

26/09/1948

0I/07/1949

ശ്രീ. ഇക്കണ്ട വാരിയർ

ട്രാവൻകൂർ മന്ത്രിസഭ

ശ്രീ. എ.ജെ.ജോണ്‍

27/10/1948

01/07/1949

ശ്രീ. പരൂർ ടി കെ നാരായണ പിള്ള

തിരു-കൊച്ചി മന്ത്രിസഭ

പേര്

മുതൽ

വരെ

പ്രീമിയർ/മുഖ്യമന്ത്രി

ശ്രീ. എ.ജെ.ജോണ്‍

01/07/1949

01/03/1951

ശ്രീ. പരൂർ ടി കെ നാരായണ പിള്ള

ശ്രീ. എ.ജെ.ജോണ്‍

05/03/1951

05/09/1951

ശ്രീ. സി.കേശവൻ

ശ്രീ. കെ.എം.കോര

06/09/1951

12/03/1962

ശ്രീ.സി.കേശവൻ

ശ്രീ. പനമ്പള്ളി ഗോവിന്ദ മേനോൻ

12/03/1952

24/09/1953

ശ്രീ. എ.ജെ.ജോണ്‍

ശ്രീ. പി.എസ്ന.ടരാജ പിള്ള

17/03/1954

14/02/1955

ശ്രീ. എ.താണു പിള്ള

1956ന് ശേഷം

കേരള മന്ത്രിസഭ

പേര്

മുതൽ

വരെ

മുഖ്യമന്ത്രി

ശ്രീ. സി.അച്ചുതമേനോൻ

05/04/1957

31/07/1959

ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട്

ആർ. ശങ്കർ

22/02/1960

26/09/1962

ശ്രീ. പട്ടം.എ.താണു പിള്ള

ശ്രീ. പി.കെ.കുഞ്ഞു

06/03/1967

13/05/1969

ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട്

ശ്രീ. എൻ.കെ.ശേഷൻ

01/11/1969

02/04/1970

ശ്രീ. സി.അച്ചുതമേനോൻ

ശ്രീ. കെ.ടി.ജോർജ്

25/09/1971

03/04/1972

ശ്രീ. സി.അച്ചുതമേനോൻ

ഡോ. കെ.ജി.അടിയോളി

16/05/1972

25/12/1975

ശ്രീ. സി.അച്ചുതമേനോൻ

ശ്രീ. കെ.എം.മാണി

26/12/1975

25/03/1977

ശ്രീ. സി.അച്ചുതമേനോൻ

ശ്രീ. എം.കെ.ഹേമചന്ദ്രൻ

11/04/1977

25/04/1977

ശ്രീ. കെ.കരുണാകരൻ

ശ്രീ. എം.കെ.ഹേമചന്ദ്രൻ

27/04/1977

27/10/1978

ശ്രീ. എ.കെ.ആന്റണി

ശ്രീ. എസ്.വരദരാജൻ നായർ

29/10/1978

07/10/1979

ശ്രീ. പി.കെ.വാസുദേവൻ‌ നായർ

ശ്രീ. എൻ.ഭാസ്കരൻ നായർ

12/10/1979

01/12/1979

ശ്രീ. സി.എച്ച്.മുഹമ്മദ്‌ കോയ

ശ്രീ. കെ.എം.മാണി

25/01/1980

20/10/1981

ശ്രീ. ഇ.കെ.നായനാർ

ശ്രീ. കെ.എം.മാണി

28/12/1981

17/03/1982

ശ്രീ. കെ.കരുണാകരൻ

ശ്രീ. തച്ചടി പ്രഭാകരാൻ

05/06/1986

05/03/1987

ശ്രീ. കെ.കരുണാകരൻ

ശ്രീ. വി.വിശ്വനാഥ മേനോൻ

02/04/1987

17/06/1991

ശ്രീ. ഇ.കെ.നായനാർ

ശ്രീ. ഉമ്മൻ ചാണ്ടി

02/07/1991

22/06/1994

ശ്രീ. കെ.കരുണാകരൻ

ശ്രീ. സി.വി.പദ്മരാജൻ

 

16/03/1995

ശ്രീ. കെ.കരുണാകരൻ

ശ്രീ. സി.വി.പദ്മരാജൻ

22/03/1995

09/05/1996

ശ്രീ. എ.കെ.ആന്റണി

ശ്രീ. ടി.ശിവദാസ മേനോൻ

20/05/1996

13/05/2001

ശ്രീ. ഇ.കെ.നായനാർ

ശ്രീ. കെ.ശങ്കര നാരായണൻ

26/05/2001

29/08/2004

ശ്രീ. എ.കെ.ആന്റണി

ശ്രീ.വക്കം.ബി.പുരുഷോത്തമൻ

05/09/2004

15/05/2006

ശ്രീ. ഉമ്മൻ ചാണ്ടി

ഡോ. ടി.എം.തോമസ്‌ ഐസക്

18/05/2006

15/05/2011

ശ്രീ. വി.എസ്.അച്യുതാനന്ദൻ

ശ്രീ. കെ.എം.മാണി

18/05/2011

10/11/2015

ശ്രീ. ഉമ്മൻ ചാണ്ടി

ശ്രീ. ഉമ്മൻ ചാണ്ടി

11/11/2015

20/05/2016

ശ്രീ. ഉമ്മൻ ചാണ്ടി

ഡോ. ടി.എം.തോമസ്‌ ഐസക്

20/05/2016

 

ശ്രീ. പിണറായി വിജയൻ

കീഴ് വകുപ്പുകളും സ്ഥാപനങ്ങളും

 

ധനകാര്യ വകുപ്പിനു കീഴിൽ ധന സംബന്ധമായ പലവിധ പ്രത്യേക പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നതിനായി വകുപ്പുകളും സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. ഇവ താഴെ പറയുന്നവയാണ്.

കീഴ് വകുപ്പുകൾ

ട്രഷറിവകുപ്പ്
നാഷണൽസേവിംഗ്സ്വകുപ്പ്
സംസ്ഥാനഇൻഷ്വറൻസ്വകുപ്പ്
സംസ്ഥാന ഓഡിറ്റ് വകുപ്പ്

സ്ഥാപനം.

കേരള ധനകാര്യ കോർപ്പറേഷൻ

പ്രവർത്തന മേഖലകൾ

ധനകാര്യ വകുപ്പിൻ്റെ പ്രധാന പ്രവർത്തന മേഖലകൾ

1.

സംസ്ഥാന ബജറ്റ്.

2.

സർവ്വീസ് ചട്ടങ്ങൾ.

3.

പെൻഷൻ ചട്ടങ്ങൾ.

4.

വ്യയ നിയന്ത്രണം.

5.

ധനകാര്യ പരിശോധന.

6.

സാമ്പത്തിക അധികാര പരിധി നിയന്ത്രണം.

7.

പ്രസിദ്ധീകരണങ്ങൾ.

8.

ഇ-ഗവേർണൻസ്.

9.

ദേശീയ പെൻഷൻ പദ്ധതി.

10.

നിയോജക മണ്ഡല ആസ്തി വികസന നിധി.

11.

നിയോജക മണ്ഡല പ്രത്യേക വികസന നിധി.

12.

സംസ്ഥാന ധനകാര്യ കമ്മീഷൻ.

13.

ശമ്പള പരിഷ്കരണ കമ്മീഷൻ.

14.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി.

15.

ധന സഹായങ്ങളുടെ നിരീക്ഷണം.

16.

പദ്ധതികളുടെ സാമ്പത്തിക ആസൂത്രണം.

17.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നിരീക്ഷണം.

18.

പൊതു വരുമാന നിരീക്ഷണം.

19.

കുടുംബ ആനുകൂല്യ പദ്ധതി (FBS).

20.

ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി.

21.

ആഭ്യന്തര ഓഡിറ്റ്.

22.

വ്യയ പുനരവലോകന സമിതി.

23.

വിവിധ ഭരണ വകുപ്പുകൾക്കുള്ള ധനപരമായ ഉപദേശ നിർദ്ദേശങ്ങൾ.

24.

പ്രോവിഡന്റ് ഫണ്ട്.

ഇ-ഗവേർണൻസ്

ഇ ഗവർണൻസിന് ധനകാര്യ വകുപ്പ് വളരെയധികം മുൻഗണന നൽകിവരുന്നു. 1976-ൽ തുടങ്ങിയ ഡാറ്റാ പ്രോസ്സസിംഗ് സെന്റർ ഈ മേഖലയിൽ പ്രഥമഗണനീയമാണ്. 1994-ൽ തന്നെ ബജറ്റ് രൂപീകരണം കമ്പ്യൂട്ടറൈസ് ചെയ്യുകയും 1995 മുതൽ ബജറ്റ് അനുബന്ധപ്രവൃത്തികളും പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് ഓഫീസുകളെയും ബന്ധപ്പെടുത്തി വൈഡ് ഏരിയ നെറ്റ് വർക്ക് സ്ഥാപിക്കാനുള്ള ഒന്നാം ഘട്ടം പൂർത്തീകരിച്ചത് ധനകാര്യ വകുപ്പാണ്. പിൽകാലത്ത് വിവര സാങ്കേതിക വിദ്യാ വകുപ്പ് ഇതിൽ തുടർ നടപടികൾ കൈക്കൊണ്ടു വരുന്നു.
ഫയൽ നിരീക്ഷണത്തിനായി ‘IDEAS’ സോഫ്റ്റ് വെയർ ആദ്യമായി പൂർണ്ണമായും ഉപയോഗപ്പെടുത്തിയതും ധനകാര്യ വകുപ്പാണ്. തുടർന്ന് പേപ്പർ മുക്ത ഓഫീസ് എന്നതിലേക്കായി തയ്യാറാക്കിയ ഇ-ഓഫീസ് പൂർണ്ണമായും ആദ്യമായി സെക്രട്ടേറിയറ്റിൽ നടപ്പിലാക്കിയതും ധനകാര്യ വകുപ്പാണ്. ധനകാര്യ വകുപ്പ് താഴെപ്പറയുന്ന സോഫ്റ്റ് വെയറുകൾ ഇപ്പോൾ ഉപയോഗിച്ചു വരുന്നു. ബാംസ്, ഫിംസ്, ബി.ഡി.എസ്, ഇ ലാംസ്, ജിംസ്, ബി.എം.എസ്, വാംസ്, സ്പാർക്ക്, എമിലി.

ധനകാര്യ വകുപ്പിന്റെ പ്രധാന ചുമതലകൾ/ഉത്തരവാദിത്വങ്ങൾ

കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ, അവധി വ്യവസ്ഥകൾ, അടുത്തൂൺ വ്യവസ്ഥകൾ, പുതിയ തസ്തികകൾ സൃഷ്ടിക്കൽ, ധന വിനിയോഗവ്യവസ്ഥകൾ തുടങ്ങിയവയിൽ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കുക. ആയത് കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തുക.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ സംബന്ധിക്കുന്ന സാമ്പത്തിക അച്ചടക്കം, വിനിയോഗചട്ടങ്ങളും ക്രമീകരണങ്ങളും നടത്തുക.

സർക്കാരിന്റെ കടമെടുപ്പ്, ലോൺ നൽകൽ തുടങ്ങിയ ധനകാര്യ ഇടപാടുകൾക്ക് വേണ്ട ഉപദേശം നൽകുക.

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, നിക്ഷേപങ്ങൾ ലോണുകൾ തുടങ്ങിയവ സംബന്ധിച്ച ഉപദേശങ്ങൾ/നിയമനിർമ്മാണം.

ദുരിതാശ്വാസനിധി തുടങ്ങിയ സർക്കാർ ഫണ്ടുകളുടെ ശേഖരണ/വിനിയോഗ ഉപദേശ/വിതരണ ചട്ടങ്ങൾ രൂപീകരിക്കുക.

നികുതികൾ/സെസ്/ഫീസുകൾ തുടങ്ങിയവ ചുമത്താനും ഒഴിവാക്കാനും സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധിക്കുക സർക്കാരിനെ ഉപദേശിക്കുക.

സംസ്ഥാന സർക്കാർ ഉറപ്പിന്മേൽ സ്വീകരിക്കുന്ന/നൽകുന്ന ലോണുകൾ, ഗ്യാരന്റികൾ എന്നിവയുടെ വിശദാംശങ്ങൾ പരിശോധിക്കുക മറ്റ് വകുപ്പുകളെ ഉപദേശിക്കുക.

ധനകാര്യ വ്യവസ്ഥകൾ സംബന്ധിച്ച് മറ്റു വകുപ്പുകൾക്ക് ഉപദേശങ്ങൾ നൽകുക. അർഹമായ സാമ്പത്തികാധികാര അനുമതി നൽകുക/പുതുക്കുക.

മൊത്ത വരുമാനം, മൊത്തചെലവ് എന്നിവ സംബന്ധിച്ച് വ്യക്തമായ അനുമാനകണക്ക് തയ്യാറാക്കി പദ്ധതികളും മറ്റു വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്താനും/ഉപയോഗിക്കാനുമുള്ള ഉപദേശങ്ങൾ നൽകുക.

സംസ്ഥാന സർക്കാരിന്റെ ബജറ്റ് തയ്യാറാക്കുക.

സംസ്ഥാനത്തിന്റെ ധനവിനിയോഗം സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കാനും ഉപദേശങ്ങൾ നൽകാനുമുള്ള ഉത്തരവാദിത്വം.

സംസ്ഥാന ഖജനാവിന്റെ കൃത്യമായ സൂക്ഷിപ്പും പരിപാലനവും.

എല്ലാ വകുപ്പുകളുടെ ആഡിറ്റും/പരിശോധനകളും മറ്റ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതി നടത്തുക.

ദേശീയ സമ്പാദ്യ പദ്ധതിയുടെ നടത്തിപ്പ്.

സംസ്ഥാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷാ ചട്ടങ്ങൾ രൂപീകരിച്ച് നടപ്പാക്കുക.

ധനകാര്യ പരിശോധന

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് ധനവിനിയോഗം നടത്തുന്നത് എന്ന് ഉറപ്പുവരുത്തുവാൻ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാറിൽ നിന്നും ഗ്രാന്റുകൾ വാങ്ങുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ധനകാര്യ വകുപ്പ് പരിശോധനകൾ നടത്തിവരുന്നു. പൊതു ജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തുന്നുണ്ട്. നടപടിക്രമങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തിയാൽ കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും യുക്തമായ സാഹചര്യങ്ങളിൽ അച്ചടക്ക നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുന്നു.

ധനകാര്യ വകുപ്പിൽ നിന്നും പുറപ്പെടുവിക്കുന്ന പ്രസിദ്ധീകരണങ്ങൾ.

1.

കേരള സർവ്വീസ് ചട്ടങ്ങൾ – വാല്യം I

2.

കേരള സർവ്വീസ് ചട്ടങ്ങൾ – വാല്യം II

3.

കേരള ഫിനാൻഷ്യൽ കോഡ് – വാല്യം I

4.

കേരള ഫിനാൻഷ്യൽ കോഡ് – വാല്യം II

5.

കേരള അക്കൗണ്ട് കോഡ് – വാല്യം I

6.

കേരള അക്കൗണ്ട് കോഡ് – വാല്യം II

7.

കേരള അക്കൗണ്ട് കോഡ് – വാല്യം III

8.

കേരള ട്രഷറി കോഡ് – വാല്യം I (പേജ് 1-206)

9.

കേരള ട്രഷറി കോഡ് – വാല്യം I (പേജ് 207-404)

10.

കേരള ട്രഷറി കോഡ് – വാല്യം II

11.

കേരള ബജറ്റ് മാനുവൽ

12.

പൊതുമരാമത്ത് അക്കൗണ്ട് കോഡ് (പേജ് 1-208)

13.

പൊതുമരാമത്ത് അക്കൗണ്ട് കോഡ് (പേജ് 209-420)

കടപ്പാട്-കേരള സംസ്ഥാന ധനകാര്യ വകുപ്പ്

അവസാനം പരിഷ്കരിച്ചത് : 5/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate