অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC)

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC)

കെ.എസ്.ഐ.ഡി.സി. യെക്കുറിച്ച്‌

കേരളത്തില്‍ വ്യവസായവും വ്യവസായ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ്‌ KSIDC. വ്യവസായം അഭിവൃദ്ധിപ്പെടുത്തുക, വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു പ്രചോദനം നല്‍കുക, ധനസഹായം നല്‍കുക, ഇടത്തര-വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനു സൗകര്യമൊരുക്കിക്കൊടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ്‌ 1961-ല്‍ KSIDC സ്ഥാപിതമായത്‌. വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചയ്‌ക്കാവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന ഏജന്‍സിയെന്ന നിലയില്‍ KSIDC പ്രവര്‍ത്തിക്കുന്നു. വ്യവസായ നിക്ഷേപാശയങ്ങള്‍ വികസിപ്പിക്കുക, അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തുക, സാമ്പത്തിക സഹായം നല്‍കുക, പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുക തുടങ്ങി വ്യവസായ നിക്ഷേപകര്‍ക്കാവശ്യമായ എല്ലാവിധ പിന്തുണയും സഹകരണവും KSIDC നല്‍കിപ്പോരുന്നു. കേരളത്തിലേക്ക്‌ വന്‍തോതില്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ KSIDC നിര്‍ണ്ണായക വിജയം കൈവരിച്ചിട്ടുണ്ട്‌.

കോര്‍പ്പറേറ്റ്‌ മേഖലയില്‍ ഇതിനോടകം അനവധി പ്രമുഖ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനു വഴിയൊരുക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌. കെല്‍ട്രോണ്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌, കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌, ടാറ്റാ റ്റീ, ഹാരിസണ്‍സ്‌ മലയാളം, കേരളാ ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ (ഇപ്പോള്‍ ബ്രഹ്മോസ്‌ എയ്‌റോ സ്‌പേസ്‌), റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ സിമന്റ്‌സ്‌, കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, എക്‌സല്‍ ഗ്ലാസ്സസ്സ്‌, കേരളാ ഓട്ടോമൊബീല്‍സ്‌, കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, ബി.എസ്‌.ഇ.എസ്‌. കേരളാ പവര്‍, കേരളാ ആയുര്‍വ്വേദിക്‌ ഫാര്‍മസി, ലേക്‌ ഷോര്‍ ഹോസ്‌പിറ്റല്‍ തുടങ്ങിയവ ഇങ്ങനെ നിലവില്‍ വന്ന പദ്ധതികളാണ്‌.

ചുരുക്കത്തില്‍ കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക്‌ ബന്ധപ്പെടാനുള്ള കേന്ദ്രീകൃത സ്ഥാപനമാണ്‌ KSIDC. കേരളത്തില്‍ നിലനില്‌ക്കുന്ന നിക്ഷേപാനുകൂല സാഹചര്യത്തെക്കുറിച്ചുള്ള സന്ദേശം ബന്ധപ്പെട്ടവരിലെത്തിക്കാനുള്ള ബ്രാന്‍ഡ്‌ അംബാസ്സഡറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം കേരളത്തെ പുറംലോകവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായും KSIDC പ്രവര്‍ത്തിച്ചു വരുന്നു.

കേരളത്തില്‍ ഇടത്തര - വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ്‌ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC). സംസ്ഥാനത്ത്‌ ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ KSIDC നിക്ഷേപകര്‍ക്ക്‌ സമഗ്രമായ പിന്തുണയും സഹായവും നല്‌കിപ്പോരുന്നു. ഇതിനു പുറമെ, വിവിധ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക, സര്‍ക്കാരും വ്യവസായ മേഖലയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും KSIDC-യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പെടുന്നു.

1961-ല്‍ സ്ഥാപിതമായ KSIDC-യ്‌ക്കു നേതൃത്വം നല്‍കുന്നത്‌ എന്‍ജിനീയറിങ്‌, മാനേജ്‌മെന്റ്‌, ധനകാര്യം, നിയമം തുടങ്ങി വിവിധ മേഖലകളില്‍ പ്രഗല്‌ഭരായവരുടെ ഒരു സംഘമാണ്‌. ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഈ പ്രൊഫഷനലുകള്‍ ആര്‍ജിച്ച വൈദഗ്‌ദ്ധ്യം നിക്ഷേപകര്‍ക്ക്‌ സമഗ്ര സഹായം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നു.

വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അനുകൂല സാഹചര്യമൊരുക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയ്‌ക്ക്‌ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‌ വിപുലമായ സഹായമാണ്‌ KSIDC വാഗ്‌ദാനം ചെയ്യുന്നത്.ഞങ്ങള്‍ ഊന്നല്‍ നല്‍കുന്ന വ്യവസായ വികസന ഉദ്യമങ്ങളുടെ കൂട്ടത്തില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു :

 • വ്യവസായ നിക്ഷേപാശയങ്ങള്‍ കണ്ടെത്തുക
 • ആശയങ്ങളെ മൂര്‍ത്തമായ പദ്ധതികളായി നടപ്പിലാക്കുക
 • സാദ്ധ്യതാ പഠനം, പദ്ധതികളുടെ മൂല്യനിര്‍ണ്ണയനം
 • സാമ്പത്തികാടിത്തറ ഉറപ്പിക്കല്‍, സംയുക്ത വായ്‌പാ പദ്ധതി
 • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ ലഭ്യമാക്കുക
 • വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക
 • വ്യവസായ വികസനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുക.

 

കേരളത്തില്‍ ഇതിനോടകം 22,000 കോടി രൂപ മുതല്‍മുടക്കു വരുന്നതും 72500 തൊഴിലവസരങ്ങള്‍ നല്‍കുന്നതുമായ 650 പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌.

ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍

1. ശ്രീ. ജിജി തോംസണ്‍ ഐ.എ.എസ്‌.
ചീഫ്‌ സെക്രട്ടറി ഗവണ്‍മെന്റ്‌ & ചെയര്‍മാന്‍ കെ.എസ്‌.ഐ.ഡി.സി
അന്ന മിരിയ, ഹൗസ്‌ നമ്പര്‍ 97, എന്‍.സി.സി. റോഡ്‌
അമ്പലംമുക്ക്‌, പേരൂര്‍ക്കട
തിരുവനന്തപുരം 695005

2. ഡോ. കെ.എം.അബ്രഹാം ഐ.എ.എസ്‌.
അഡീഷണല്‍ ചീഫ്‌ സെക്രട്ടറി 
ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌
3. ശ്രീ. പി.എച്ച്‌.കുര്യന്‍ ഐ.എ.എസ്‌‌.
പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇന്‍ഡസ്‌ട്രീസ്‌ & ഐ.റ്റി.)
ഗവണ്‍മെന്റ്‌ ഓഫ്‌ കേരള
4. ശ്രീ. ബി. ശ്രീനിവാസ് ഐ.എ.എസ്‌.
സെക്രട്ടറി, ധന-വിനിയോഗം 
തിരുവനന്തപുരം
5. ഡോ. എം.ബീന ഐ.എ.എസ്‌.
മാനേജിംഗ്‌ ഡയറക്ടര്‍ കെ.എസ്‌.ഐ.ഡി.സി 
തിരുവനന്തപുരം
6. ശ്രീ. ശിവശങ്കര്‍ ഐ.എ.എസ്‌.
ചെയര്‍മാന്‍, കെ.എസ്‌.ഇ.ബി. ലിമിറ്റഡ്‌ & സെക്രട്ടറി (ഊര്‍ജ്ജം)
7. ശ്രീ. മാധവന്‍ നമ്പ്യാര്‍‌‌
സി-ഡോട്ട്‌ അല്‍കാട്ടെല്‍-ലൂസെന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌
രയാള ടെക്‌നോപര്‍ക്ക്‌ , 5 ാം നില
രാജീവ്‌ഗാന്ധി ശാലൈ (ഒ.എം.ആര്‍) 
കൊട്ടിവക്കം , ചെന്നെ -6400041 
ഫോണ്‍ 044-66305100
8. ഡോ. ജി.സി. ഗോപാല പിള്ള
മാനേജിംഗ്‌ ഡയറക്ടര്‍, കിന്‍ഫ്ര
കിന്‍ഫ്ര ഹൗസ്‌
ടി.സി. 31/2312, 
ശാസ്‌തമംഗലം 
തിരുവനന്തപുരം - 695010 
ഫോണ്‍ 0471-2727585
9. ശ്രീ. അമീര്‍ അഹമ്മദ്‌
മാനേജിംഗ്‌ ഡയറക്ടര്‍
കണക്ട്‌ പ്ലസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌
മണപ്പാട്ട്‌ സെന്റര്‍ 
എച്ച്‌.എം.ടി ജംഗ്‌ഷന്‍ 
കളമശ്ശേരി - 683104 
എറണാകുളം
10. ശ്രീ. സി.ജെ. ജോര്‍ജ്ജ്‌‌
മാനേജിംഗ്‌ ഡയറക്ടര്‍
ജിയോജിത്‌ ബിഎന്‍പി പരിബാസ്‌ ഫിനാഷ്യല്‍ സര്‍വ്വീസസ്‌ ലിമിറ്റഡ്‌ ‌
കൊച്ചി
11. ശ്രീ. കെ.ഇ. മൊയ്‌തു
മാനേജിംഗ്‌ ഡയറക്ടര്‍
പീകേ സ്റ്റീല്‍സ്‌ കാസ്റ്റിംഗ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌
220 കെ.വി സബ്‌സ്റ്റേഷന്‌ എതിര്‍വശം
നല്ലളം, കോഴിക്കോട്‌
12. ശ്രീ. കെ.വേണുഗോപാല്‍
പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്‌ , സ്വേകര്‍
ടി.സി. 3/847(2). മുട്ടട പി.ഒ
തിരുവനന്തപുരം
13. ഡോ. ആസാദ്‌ മൂപ്പന്‍ എം.
മലബാര്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്സസ്‌ ലിമിറ്റഡ്‌
ഗോവിന്ദപുരം, കോഴിക്കോട്‌-15
14. ശ്രീ. സിദ്ദിഖ്‌ അഹമ്മദ്‌ ഹാജി പനംതറയില്‍
മാനേജിംഗ്‌ ഡയറക്ടര്‍, 
എറം സയന്റിഫിക്‌ സൊലൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌‌
കെ.ഇ.കെ. ടവേഴ്‌സ്‌, 5-ാം നില
ട്രിഡയ്‌ക്ക്‌ എതിര്‍വശം. വഴുതക്കാട്‌
തിരുവനന്തപുരം

 

കെ.എസ്‌.ഐ.ഡി.സി യിലെ ഉന്നത ഉദ്യോഗസ്ഥര്‍

 

ഡോ. എം. ബീന ഐ എ എസ്‍
മാനേജിംഗ്‌ ഡയറക്ടര്‍ 
(O): 0471-2318189/ 2318922
mdksidc@vsnl.net

ശ്രീ. ബി. ജ്യോതികുമാര്‍
എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍
(O): 0471-2318922
Cell: +919544098891
jyothikumar@ksidcmail.org
ശ്രീമതി. എ. മാലിനി
ജനറല്‍ മാനേജര്‍ 
(O): 0471-2318922 (Extn: 236)
Cell: +919447128072
malini@ksidcmail.org
ശ്രീ ആനന്ദ്‌ ശര്‍മ്മ
ജനറല്‍ മാനേജര്‍
(O): 0471-2318922
Cell: +919947033420
asarma@ksidcmail.org
ശ്രീ. കെ. ജി. അജിത്‌കുമാര്‍
ജനറല്‍ മാനേജര്‍ 
(O): 0484-2323010 (Extn: 311)
Cell: +919447326499
ajith@ksidcmail.org
ശ്രീ. ജെ. ജെ. രഞ്‌ജിത്ത്‌
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ & 
സി.എഫ്‌. ഓ
(O):0471-2318922 (Extn: 224)
Cell: +919387494436
ranjith@ksidcmail.org
ശ്രീ. ജി. അശോക്‌ലാല്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

(O): 0471-2318922
(Extn: 261)
Cell: +919447004971
asoklal@ksidcmail.org
ശ്രീ. ജി. ഉണ്ണിക്യഷ്‌ണന്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 
(O): 0471-2318922
Cell: +919387736309
unni@ksidcmail.org
ശ്രീ. കെ. സുരേഷ്‌കുമാര്‍
കമ്പനി സെക്രട്ടറി & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 
(O): 0471-2318922
(Extn: 228)
Cell: +919446038922
sureshkumar@ksidcmail.org
ശ്രീ. ആര്‍ . പ്രശാന്ത്‌
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 
(O): 0484- 2323010
Cell: +919847340444
pransanth@ksidcmail.org
ശ്രീ. ആര്‍ . രവിചന്ദ്രന്‍
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 
(O): 0471- 2318922
Cell: +919847351444
ravichandran@ksidcmail.org
ശ്രീ. എം. റ്റി. ബിനില്‍കുമാര്‍
അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O): 0484- 2323010
Cell: +919846280886
binil@ksidcmail.org
ശ്രീ. ജോസ്‌ കുര്യന്‍ മുണ്ടക്കല്‍
അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O): 0484- 2323010
Cell: +919446568005
josekurian@ksidcmail.org
ശ്രീ കെ. അരവിന്ദാക്ഷന്‍
അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O): 0484- 2323010
Cell: +919847005367
aravind@ksidcmail.org
ശ്രീമതി. വി. ആര്‍. ഉഷ
അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍
(O): 0484- 2323010
Cell: +919446066361
ushasanju@ksidcmail.org
ശ്രീ. സെബാസ്‌ററ്യന്‍ തോമസ്‌
അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O):0484 - 2323010
Cell: +919447014411
thomas@ksidcmail.org
ശ്രീ. രാജേഷ്‌ ജേക്കബ്‌
അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O):0484 - 2323010
Cell: +919249731042
rajesh@ksidcmail.org
ശ്രീ. ബിജു. ബി.ജി.
അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O): 0471-2318922
Cell: +919847936409
bijubg@ksidcmail.org
ശ്രീ. വര്‍ഗ്‌ഗീസ്‌ മാലക്കാരന്‍
അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ 
(O): 0484- 2323010
Cell: +919847340338 
varghese@ksidcmail.org

പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍

 

ഹെഡ്‌ ഓഫീസ്‌, തിരുവനന്തപുരം

ശ്രീ. ബിജു. ബി.ജി.
അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍
കെ. എസ്‌. ഐ. ഡി. സി. ലിമിറ്റഡ്‌
കെസ്റ്റണ്‍ റോഡ്‌, കവടിയാര്‍
തിരുവനന്തപുരം 695003
ഫോണ്‍ : 0471 2318922
ഫാക്‌സ്‌ : 0471 2315893
ഇ-മെയില്‍ : bijubg@ksidcmail.org

റീജണല്‍ ഓഫീസ്‌, എറണാകുളം

ശ്രീ. ബി. നിതീഷ്‌ 
ഡെപ്യൂട്ടി മാനേജര്‍ 
കെ. എസ്‌. ഐ. ഡി. സി. ലിമിറ്റഡ്‌
ചോയ്‌സ്‌ ടവേഴ്‌സ്‌ - രണ്ടാം നില 
മനോരമ ജങ്‌ഷന്‍, കൊച്ചി - 682016
ഫോണ്‍ : 0484 - 2323010
ഫാക്‌സ്‌ : 0484 - 2323011

അപ്പലേറ്റ്‌ അതോറിറ്റി

ശ്രീ. ബി. ജ്യോതികുമാര്‍ 
എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍
കെ. എസ്‌. ഐ. ഡി. സി. ലിമിറ്റഡ്‌
കെസ്‌റ്റണ്‍ റോഡ്‌, കവടിയാര്‍
തിരുവനന്തപുരം - 695003
ഫോണ്‍ : 0471-2318922
ഇ-മെയില്‍ : jyothikumar@ksidcmail.org

കേരളത്തെക്കുറിച്ച്

അടിസ്ഥാന വിവരങ്ങള്‍

ഭൂപ്രകൃതി

38,863 ച.കി.മീ. വിസ്‌തീര്‍ണ്ണമുള്ള ഒരു കൊച്ചു സംസ്ഥാനമാണ്‌ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതി ചെയ്യുന്ന കേരളം. ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന സുന്ദരമായ ഈ ഭൂവിഭാഗത്തിന്റെ പടിഞ്ഞാറ്‌ അറബിക്കടലും കിഴക്ക്‌ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമ ഘട്ടവും അതിരിടുന്നു. കിഴക്ക്‌ തമിഴ്‌നാടും വടക്ക്‌ കര്‍ണ്ണാടകയുമാണ്‌ അയല്‍ സംസ്ഥാനങ്ങള്‍ . സുഖകരമായ കാലാവസ്ഥയ്‌ക്കും അതുല്യമായ ഭൂപ്രകൃതിക്കും പേരുകേട്ടതാണ്‌ ഈ നാട്‌. മലകളും പുഴകളും നീര്‍ത്തടങ്ങളും കടലോരവും അഴകേറ്റുന്ന ഈ നിത്യഹരിത പ്രദേശം ഇന്ത്യാ വന്‍കരയിലെ അനുപമ ദൃശ്യമാണ്‌.

ജനത

2001-ലെ സെന്‍സസ്‌ പ്രകാരം 3,18,38,619 ആണ്‌ കേരളത്തിലെ ജനസംഖ്യ (2011-ലെ സെന്‍സസ്‌ അനുസരിച്ച്‌ 3,33,87,677). ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കു നിലവിലുള്ള സംസ്ഥാനമാണ്‌ കേരളം. 1991 - 2001 കാലയളവില്‍ ജനസംഖ്യാ വര്‍ദ്ധനവിന്റെ ദേശീയ നിരക്ക്‌ 1.93 ശതമാനമായിരുന്നപ്പോള്‍ കേരളത്തില്‍ അത്‌ 0.91 ശതമാനം മാത്രമായിരുന്നു. അഭിമാനാര്‍ഹമായ ഈ നേട്ടത്തിനൊപ്പം കുറഞ്ഞ ശിശുമരണ നിരക്കും ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യവും നിലനിര്‍ത്താന്‍ ഈ സംസ്ഥാനത്തിനു കഴിഞ്ഞുവെന്നതാണ്‌ രസകരമായ വസ്‌തുത.

തൊഴില്‍ ചെയ്യുന്ന പ്രായത്തിലുള്ളവരുടെ കണക്കില്‍ കേരളത്തിനു രണ്ടാം സ്ഥാനമുണ്ട്‌. ഇവിടെ 15-നും 59-നും മദ്ധ്യേ പ്രായമുള്ളവര്‍ ജനസംഖ്യയുടെ 63.4 ശതമാനമാണ്. ഇന്ത്യയില്‍ സ്‌ത്രീ പുരുഷ അനുപാതം സമാനുപാതത്തെക്കാള്‍ ഏറിയിരിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്‌. 1000 പുരുഷന്മാര്‍ക്ക്‌ 1058 സ്‌ത്രീകള്‍ എന്നതാണ്‌ ഈ സംസ്ഥാനത്തെ സ്‌ത്രീ പുരുഷ അനുപാതം. (2011-ലെ സെന്‍സസ്‌ പ്രകാരം 1000 പുരുഷന്മാര്‍ക്ക്‌ 1084 സ്‌ത്രീകള്‍ .)

ഭാഷ

മലയാളമാണ്‌ കേരളത്തിന്റെ ഔദ്യോഗിക ഭാഷ. വ്യവഹാര ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ്‌ പരക്കെ സംസാരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്‌, കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ യഥാക്രമം തമിഴും കന്നടയും വിപുലമായി ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷിനും ദേശീയ ഭാഷയായ ഹിന്ദിക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതാണ്‌ ഇവിടത്തെ വിദ്യാഭ്യാസരീതി.

സര്‍ക്കാര്‍

ഇതര സംസ്ഥാനങ്ങളിലെന്നപോലെ നിയമനിര്‍മ്മാണ സഭ, നീതിന്യായ വ്യവസ്ഥ, ഭരണ നിര്‍വ്വഹണം എന്നീ മൂന്നു വ്യത്യസ്‌ത ഘടകങ്ങളുള്‍ക്കൊള്ളുന്നതാണ്‌ കേരളത്തിലെയും ഭരണകൂടം. വ്യത്യസ്‌ത ചുമതലകള്‍ നിറവേറ്റുന്ന ഈ ഘടകങ്ങള്‍ സ്വതന്ത്രങ്ങളും തുല്യപ്രാധാന്യമുള്ളവയുമാകുന്നു. നിയമസഭ (Legislative Assembly) എന്നറിയപ്പെടുന്ന ഒരു തലം മാത്രമുള്ള നിയമനിര്‍മ്മാണ സഭയാണ്‌ ഇവിടെ നിലവിലുള്ളത്‌. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ നിയമസഭാംഗങ്ങളെ നേരിട്ടു തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്.

രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭരണച്ചുമതല കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്‌തമാണെങ്കിലും സംസ്ഥാന ഭരണം കേരള സര്‍ക്കാര്‍ തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്‌ മുഖ്യമന്ത്രിയാകുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന ചുമതലകള്‍ നിറവേറ്റുന്നത്.

പ്രവര്‍ത്തന സമയം

രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ്‌ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. സ്വകാര്യ മേഖലയില്‍ വ്യവസായ ശാലകളുടെ സ്വഭാവത്തിനനുസരിച്ച്‌ പ്രവര്‍ത്തന സമയത്തില്‍ വ്യത്യാസമുണ്ടാകാം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം സാധാരണ ദിവസങ്ങളില്‍ രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം മൂന്നു മണിവരെയും ശനിയാഴ്‌ചകളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടു മണിവരെയുമാണ്‌. പുതുതലമുറ ബാങ്കുകള്‍ രാത്രി എട്ടു മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. കടകളും കച്ചവടസ്ഥാപനങ്ങളും രാത്രി 9 മണി വരെ തുറന്നിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഭൂരിപക്ഷം കടകള്‍ക്കും ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്‌ച അവധി ദിവസമാണ്. ‌സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്‌ചയും അവധിയായിരിക്കും.

നാണയം

രൂപയാണ്‌ ഇന്ത്യന്‍ നാണയ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം. പണം, നാണയ നിര്‍മ്മാണം എന്നിവ സംബന്ധിച്ച നിയമ നിര്‍മ്മാണം നടത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരിക്കുന്നു. റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണ്‌ പണം അച്ചടിപ്പിക്കുന്നതിന്‌ അധികാരമുള്ള ഏക സ്ഥാപനം. രൂപയെ നൂറു പൈസയായി വിഭജിച്ചിരിക്കുന്നു. 1000, 500, 100, 50, 20, 10, 5, 2, 1 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പ്രാബല്യത്തിലുണ്ട്‌.

ബാങ്കിങ്‌

ഷെഡ്യൂള്‍ഡ്‌ വാണിജ്യ ബാങ്കുകള്‍ , അര്‍ബന്‍ ബാങ്കുകള്‍ , സംസ്ഥാന സഹകരണ ബാങ്കുകള്‍ , പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവയടങ്ങുന്നതാണ്‌ ബാങ്കിങ്‌ സംവിധാനം. ഷെഡ്യൂള്‍ഡ്‌ കൊമേഴ്‌സ്യല്‍ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകള്‍ , സ്വകാര്യമേഖലാ ബാങ്കുകള്‍ , വിദേശ ബാങ്കുകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

കേരളത്തിന്റെ അനുകൂല സാഹചര്യങ്ങൾ

 

കേരളത്തിന്റെ സ്ഥാനം

യൂറോപ്പിനും വിദൂര പൂര്‍വ്വദേശത്തിനുമിടയ്‌ക്കുള്ള തന്ത്രപ്രധാനമായ വാണിജ്യ ഇടനാഴിയിലാണ്‌ കേരളത്തിന്റെ സ്ഥാനം. 600 കി. മീ. ദൈര്‍ഘ്യമുള്ള തീരപ്രദേശം ആകെയുള്ള പതിനാലു ജില്ലകളില്‍ ഒന്‍പതിനെയും തഴുകിക്കിടക്കുന്നു. തുറമുഖങ്ങളും ബീച്ചുകളും കൊണ്ടു മാല കൊരുത്തതുപോലെയാണ്‌ കേരളത്തിന്റെ സമുദ്രതീരം. സംസ്ഥാനത്തെ 44 നദികള്‍ ഗാര്‍ഹികാവശ്യത്തിനും വ്യാവസായികാവശ്യത്തിനുമുള്ള ജലം ആണ്ടു മുഴുവന്‍ പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ സസ്യവര്‍ഗ്ഗത്തില്‍ 25 ശതമാനത്തിലേറെ കാണപ്പെടുന്ന കാടുകളും സമ്പന്നമായ ജൈവ വൈവിധ്യവും തോട്ടവിളകളായ തേയില, കാപ്പി, റബ്ബര്‍ എന്നിവയ്‌ക്കും സുഗന്ധവിളകളായ കുരുമുളക്‌, ഏലം എന്നിവയ്‌ക്കും തഴച്ചു വളരാനുള്ള സാഹചര്യമൊരുക്കുന്നു. രാജ്യത്തെ പ്രധാന സുഖവാസ കേന്ദ്രങ്ങളില്‍ ചിലതും ഇവിടെത്തന്നെയാണ്. ‌സംസ്ഥാനം മൊത്തത്തിലെടുക്കുമ്പോള്‍ വലിച്ചു നീട്ടപ്പെട്ട ഒരു നഗരമാണു കേരളമെന്നു പറയാവുന്നതാണ്.

അഭിഗമ്യത

മറ്റു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച്‌ റോഡു മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവുമായി ഏറ്റവുമധികം യാത്രാ സൗകര്യമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ മൂന്ന്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തെ ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ചരക്കു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള കൊച്ചിത്തുറമുഖം രാജ്യത്തെ ഏറ്റവും ആധുനിക തുറമുഖം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും സൗകര്യപ്രദമായ പ്രകൃതിദത്ത തുറമുഖം കൂടിയാണ്‌. അതിവിപുലമായ റെയില്‍ -റോഡ്‌ ശൃംഖല യാത്രക്കും ചരക്കു ഗതാഗതത്തിനും മികച്ച സൗകര്യമൊരുക്കുന്നു.

മനുഷ്യവിഭവശേഷി

നെടുനാളത്തെ സാക്ഷരതാ പാരമ്പര്യവും നിലവാരമുള്ള വിദ്യാഭ്യാസവും കേരളത്തിന്റെ മുഖ്യ ശക്തിയാണ്. 2011-ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്‌ 90.92 ശതമാനമാകുന്നു. (2011-ലെ സെന്‍സസ്‌ പ്രകാരം കേരളത്തിലെ സാക്ഷരത 93.91%). 65.38 ശതമാനമെന്ന ദേശീയ ശരാശരിയേക്കാള്‍ എത്രയോ അധികമാണ്‌ കേരളത്തിന്റെ സാക്ഷരത. പ്രശസ്‌തമായ സര്‍വ്വകലാശാലകള്‍ , എന്‍ജിനീയറിങ്‌ കോളേജുകള്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്‌ മാനേജ്‌മെന്റ്‌, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ സാങ്കേതിക വിദ്യാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന്‌ ശാസ്‌ത്ര സാങ്കേതിക വിദഗ്‌ദ്ധരുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമായിത്തീര്‍ന്നിരിക്കുന്നു കേരളം. വിദ്യാസമ്പന്നരും വിദഗ്‌ദ്ധ പരിശീലനം ലഭിച്ചവരുമുള്‍പ്പെടുന്ന വലിയൊരു നിരയെ ആഗോള ബിസിനസ്‌ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകവഴി സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ ഉചിതമായ വേദിയൊരുക്കാന്‍ കഴിയുന്നുണ്ട്.

വിവര വിനിമയ ശൃംഖല

ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും നിമിഷനേരം കൊണ്ടു ബന്ധപ്പെടാനും വിവരങ്ങള്‍ തല്‍ക്ഷണം എത്തിച്ചു കൊടുക്കാനും പര്യാപ്‌തമായ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വളര്‍ന്നു വികസിച്ച സംസ്ഥാനമാണു കേരളം. ടെക്‌നോപാര്‍ക്കു പോലുള്ള നിക്ഷേപാടിത്തറകള്‍ ക്യാമ്പസ്സിനുള്ളില്‍ത്തന്നെ ഉപഗ്രഹ ഭൗമകേന്ദ്രങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. കുറഞ്ഞ ചെലവില്‍ ആഗോളാടിസ്ഥാനത്തില്‍ വിവരവിനിമയബന്ധം സാദ്ധ്യമാക്കാന്‍ ഇതുമൂലം കഴിയുന്നു. SEA-ME-WE-3, SAFE എന്നീ നൂതന സംവിധാനങ്ങള്‍ ഏകത്ര കേന്ദ്രീകരിച്ചിരിക്കുന്ന സമുദ്രാന്തര്‍ഗതമായ ഓപ്‌റ്റിക്‌ ഫൈബര്‍ കേബിള്‍ ലഭ്യമായ ഇന്ത്യയിലെ രണ്ടു കേന്ദ്രങ്ങളില്‍ ഒന്ന്‌ കേരളത്തിലാണ്. അവിശ്വസനീയമാംവണ്ണം കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള ഗ്ലോബല്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഇതുമൂലം കഴിയുന്നു. രാജ്യത്ത്‌ ഏറ്റവുമുയര്‍ന്ന ടെലി-ഡെന്‍സിറ്റിയും ഏറ്റവുമധികം ഓപ്‌റ്റിക്‌ ഫൈബര്‍ കേബ്‌ള്‍ ശൃംഖലയുമുള്ള സംസ്ഥാനമാണു കേരളം. ഏറ്റവുമുയര്‍ന്ന ഡെന്‍സിറ്റിയുള്ള സെല്‍ ഫോണ്‍ സര്‍ക്കിളും കേരളം തന്നെ. സംസ്ഥാനത്തെ എഴുപതു നഗരങ്ങളില്‍ സെല്‍ഫോണ്‍ കണക്ടിവിറ്റിയുണ്ട്.

ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍

കേരളത്തിനു തനതായുള്ള അനുകൂല സാഹചര്യങ്ങള്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്‌ത മേഖലകള്‍ക്കായുള്ള വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തുടനീളം ദ്രുതഗതിയില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌. സംസ്ഥാനം വികസിപ്പിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങളോടെ സ്ഥാപിച്ചിരിക്കുന്ന ഇത്തരം വ്യവസായ പാര്‍ക്കുകള്‍ 'കടന്നു ചെല്ലുക; ഉല്‌പാദനം തുടങ്ങുക' എന്ന ചുറ്റുപാടുകള്‍ വാഗ്‌ദാനം നല്‍കുന്നു. തടസ്സം കൂടാതെ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഇതുകൊണ്ടുള്ള നേട്ടം. വ്യവസായ തല്‍പരരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‌ അനുമതികള്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനം നടപ്പാക്കുന്നതിനു നിയമനിര്‍മ്മാണം നടത്തിയ ഏക സംസ്ഥാനം കൂടിയാണു കേരളം.

ഏറ്റവും കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌

സമാനമായ മറ്റു കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ചെലവ്‌ കേരളത്തില്‍ കുറഞ്ഞ തോതിലാണ്. ‌'കടന്നു ചെല്ലുക; ഉല്‌പാദനം തുടങ്ങുക' എന്ന വിധത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്ന ടെക്‌നോപാര്‍ക്ക്‌, ഇന്‍ഫോപാര്‍ക്ക്‌ എന്നിവിടങ്ങളിലെ പ്രവര്‍ത്തനച്ചെലവ്‌ മറ്റു കേന്ദ്രങ്ങളെ അപേക്ഷിച്ച്‌ 75 ശതമാനത്തിലും താഴെയാണ്. ‌കുറഞ്ഞ പ്രാരംഭ ശമ്പളം, വാടക, വൈദ്യുതി, ജലം, ഗതാഗതം എന്നിവയുടെ കുറഞ്ഞ നിരക്ക്‌ തുടങ്ങിയ വസ്‌തുതകള്‍ സംസ്ഥാനത്ത്‌ വ്യവസായം തുടങ്ങുന്നതിനുള്ള ചെലവ്‌ ഏറ്റവും കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

ഉയര്‍ന്ന സാമൂഹിക പുരോഗതി

ദേശീയ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ ജീവിതനിലവാരം വളരെ ഉയര്‍ന്നതാണ്. ‌വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം എന്നീ മേഖലകള്‍ കണക്കിലെടുക്കുമ്പോള്‍ മൂന്നുകോടി ജനസംഖ്യയുള്ള ഈ സംസ്ഥാനം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അങ്ങേയറ്റം പുരോഗമിച്ച സമൂഹമാണ്. ‌ശാരീരിക ക്ഷമതാ സൂചികയിലും മനുഷ്യ വിഭവശേഷി സൂചികയിലും ഏറ്റവും ഉയര്‍ന്ന തലത്തിലാണ്‌ കേരളം. രാജ്യത്തെ ഏറ്റവുമുയര്‍ന്ന സാക്ഷരതാ നിരക്ക്‌, ഉയര്‍ന്ന തോതിലുള്ള ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനസംഖ്യാ വര്‍ദ്ധനവ്‌, കുറഞ്ഞ ശിശുമരണ നിരക്ക്‌ എന്നിവ കണക്കിലെടുത്ത്‌ വികസ്വര രാഷ്ട്രങ്ങള്‍ക്ക്‌ ഉത്തമ മാതൃകയായി ആഗോള സംഘടനകള്‍ കേരളത്തെ എടുത്തു കാട്ടുന്നതില്‍ അത്ഭുതപ്പെടാനില്ല.

ഭൗതിക സാഹചര്യങ്ങള്‍

 

റോഡ് സൗകര്യം

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ റോഡ്‌ സാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശമാണു കേരളം. സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും വാഹന ഗതാഗതയോഗ്യമായ റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെവിടെയും യാത്രചെയ്യുന്നതിനും ചരക്കുനീക്കം നടത്തുന്നതിനും സൗകര്യപ്പെടുന്ന വിധത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി വാഹനഗതാഗതം അസൂയാവഹമായ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്‌. NH 47, NH 17, NH 49, NH 47-A, NH 208, NH 212, NH 213, NH 220 എന്നിങ്ങനെ മൊത്തം 1524 കി. മീ. ദൈര്‍ഘ്യമുള്ള എട്ടു പ്രധാന ദേശീയപാതകളാണ്‌ സംസ്ഥാനത്തുള്ളത്. 2006-07-ല്‍ സംസ്ഥാനത്തെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം മുന്‍വര്‍ഷത്തെ 160,944 കിലോ മീറ്ററില്‍ നിന്ന്‌ 162,149 കിലോ മീറ്ററായി വര്‍ദ്ധിച്ചു. കേരളത്തിലെ റോഡ്‌ സാന്ദ്രത 100 ചതുരശ്ര കിലോ മീറ്ററില്‍ 417 കി. മീ. ആകുന്നു. 100 ചതുരശ്ര കിലോമീറ്ററില്‍ 100.39 കി. മീ. എന്ന ദേശീയ ശരാശരിയുടെ സ്ഥാനത്താണ്‌ കേരളത്തിന്റെ ഈ നേട്ടം. ദേശീയ ശരാശരിയില്‍ ഒരു ലക്ഷം പേര്‍ക്കു ലഭ്യമായ റോഡിന്റെ നീളം 321.3 കിലോമീറ്ററാണെങ്കില്‍ കേരളത്തില്‍ അത്‌ 509.23 കി. മീ. ആണ്.

റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുന്ന ഉദാത്തമായ റെയില്‍ ശൃംഖല വഴി കേരളത്തെ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നാരംഭിക്കുന്ന അനേകം ദീര്‍ഘദൂര ട്രെയിനുകള്‍ ഈ നഗരങ്ങളിലേക്ക്‌ നിത്യേന സര്‍വ്വീസ്‌ നടത്തുന്നു. തിരുവനന്തപുരം, പാലക്കാട്‌, മധുര (തമിഴ്‌നാട്) റെയില്‍വേ ഡിവിഷനുകള്‍ സംയുക്തമായിട്ടാണ്‌ കേരളത്തിലെ റെയില്‍ ഗതാഗതം നടത്തിക്കൊണ്ടു പോകുന്നത്.

കേരളത്തിലെ റെയില്‍വേ ലൈനുകളുടെ മൊത്തം ദൈര്‍ഘ്യം 1148 റൂട്ട്‌ കിലോമീറ്ററാണ്. ഇതില്‍ 111.14 കി. മീ. മീറ്റര്‍ഗേജാണ്. ‌തിരുവനന്തപുരം ഡിവിഷനിലെ മാത്രം റെയില്‍വേ ലൈനിന്റെ നീളം 625.80 കി. മീ. ആകുന്നു.

വിമാനത്താവളങ്ങള്‍

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി മൂന്ന്‌ അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. ഇവിടെ നിന്നുള്ള ആഭ്യന്തര, വിദേശ വിമാന സര്‍വ്വീസുകള്‍ ഈ വിമാനത്താവളങ്ങള്‍ മുഖേനയാണു നടത്തുന്നത്. ‌തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കൊച്ചിയിലേത്‌ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ കീഴിലുള്ളതുമാകുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളുടെ പെരുപ്പം, ആര്‍ക്കും വിമാന സര്‍വ്വീസ്‌ നടത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം തുടങ്ങിയ കാരണങ്ങളാല്‍ ഈ മൂന്നു വിമാനത്താവളങ്ങളിലൂടെയുമുള്ള വ്യോമഗതാഗതത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിശയകരമായ പുരോഗതി ഉണ്ടായിരിക്കുകയാണ്. 2005-06 കാലഘട്ടത്തില്‍ 31,225 ആഭ്യന്തര സര്‍വ്വീസുകളും 31,165 അന്താരാഷ്ട്ര സര്‍വ്വീസുകളുമുള്‍പ്പെടെ 62,390 വിമാന സര്‍വ്വീസുകളാണ്‌ ഈ വിമാനത്താവളങ്ങളിലൂടെ നടപ്പായത്. ‌നിലവിലുള്ള വിമാനത്താവളങ്ങളുടെ വികസനത്തോടൊപ്പം കണ്ണൂരും പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും ഓരോ വിമാനത്താവളം കൂടി നിര്‍മ്മിക്കാന്‍ നടപടിയെടുത്തുവരുകയാണ്. ഇത്‌ കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായിത്തീരും.

തുറമുഖങ്ങള്‍

585 കി. മീ. നീളമുള്ള കേരളത്തിന്റെ സമുദ്രതീരത്ത്‌ കൊച്ചിയില്‍ ഒരു പ്രധാന തുറമുഖവും മറ്റ്‌ 17 തുറമുഖങ്ങളുമുണ്ട്. അപ്രധാന തുറമുഖങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലാണ്. ‌മൈനര്‍ തുറമുഖങ്ങള്‍ വികസിപ്പിച്ചു കൊണ്ട്‌ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ഗതാഗതം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹന ബാഹുല്യം കൊണ്ടു വീര്‍പ്പു മുട്ടുന്ന ഹൈവേകളുടെ ഭാരം ലഘൂകരിക്കാനും ഗതാഗതച്ചെലവു കുറയ്‌ക്കാനും ഇതു മൂലം കഴിയും. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള കൊച്ചിത്തുറമുഖം രാജ്യത്തെ അത്യാധുനികമായ അന്താരാഷ്ട്ര തുറമുഖങ്ങളിലൊന്നാണ്. 827ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ തുറമുഖത്തിന്‌ 75 കി. മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരമാണുള്ളത്‌.

കൊച്ചിയില്‍ വല്ലാര്‍പാടത്ത്‌ ഒരു രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ്‌ ടെര്‍മിനല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കൊച്ചി അതിപ്രധാന തുറമുഖ കേന്ദ്രമായിത്തീരും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തിനടുത്ത്‌ വിഴിഞ്ഞത്ത്‌ ഒരു ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ്‌ ടെര്‍മിനല്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഒന്നാം ഘട്ടത്തില്‍ 8000 TEU വരെ ശേഷിയുള്ള കണ്ടെയ്‌നര്‍ വാഹിനികളും അടുത്ത ഘട്ടത്തില്‍ 10000 TEU ശേഷിയുള്ള കണ്ടെയ്‌നര്‍ വാഹിനികളും കൈകാര്യം ചെയ്യാന്‍ കഴിയും.

ഉള്‍നാടന്‍ ജലഗതാഗതം

നിരവധി കായലുകള്‍ കൊണ്ടു സമ്പന്നമാണു കേരളം. ജലപാതകളെ വാണിജ്യാടിസ്ഥാനത്തില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിനുപയോഗിക്കുന്ന സംസ്ഥാനങ്ങലിലൊന്നാകാന്‍ ഇതുമൂലം കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. നാടന്‍ വള്ളങ്ങളും യാത്രാ ബോട്ടുകളുമാണ്‌ ഇവിടെ ജലഗതാഗതത്തിന്‌ മുഖ്യമായും ഉപയോഗിക്കുന്നത്. ‌ഗതാഗതത്തിന്‌ അനുയോജ്യമായ 41 നദികളുണ്ട്‌ കേരളത്തില്‍ . സംസ്ഥാനത്തെ ഉള്‍നാടന്‍ ജലപാതകളുടെ മൊത്തം ദൈര്‍ഘ്യം 1687 കിലോമീറ്ററാണ്.‌

സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയില്‍ ഉള്‍നാടന്‍ കനാലുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ‌നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അവയുടെ കരകളില്‍ വാണിജ്യ, വ്യാവസായിക പ്രധാനമായ സ്ഥാപനങ്ങള്‍ നിലവില്‍വരുന്നു. ഇതിനു പുറമെ അവ ഉള്‍നാടുകളെ പശ്ചിമതീര കനാലുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ‌കോവളം മുതല്‍ ഹോസ്‌ദുര്‍ഗ്‌ വരെ 560 കി. മീ. നീളുന്നതാണ്‌ കേരളത്തിന്റെ പശ്ചിമതീരക്കനാല്‍ .

വൈദ്യുതി

ഗാര്‍ഹിക ഉപയോഗത്തിനും വാണിജ്യ ഉപയോഗത്തിനുമുള്ള വൈദ്യുതിക്ക്‌ ഏറ്റവും കുറഞ്ഞ നിരക്ക്‌ നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ജലവൈദ്യുത പദ്ധതികളാണു സംസ്ഥാനത്തിന്റെ മുഖ്യ വൈദ്യുതോല്‌പാദന സ്രോതസ്സ്. ‌കേരള സംസ്ഥാന വിദ്യുഛക്തി ബോര്‍ഡാണ്‌ (KSEB) വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കു വൈദ്യുതി ലഭ്യമാക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. KSEB-യുടെ സ്വന്തം സ്ഥാപിതശേഷി 2087.23 മെഗാവാട്ടാണ്. ‌നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ , സ്വകാര്യ വൈദ്യുതോല്‌പാദകര്‍ തുടങ്ങിയവരുടെ സംഭാവനയായ 570.016 മെഗാവാട്ടു കൂടിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം സ്ഥാപിത ശേഷി 2657.25 മെഗാവാട്ടായി ഉയരുന്നു.

KSEB-യുടെ ഉടമസ്ഥതയിലുള്ള ഇരുപത്തിനാലും സ്വകാര്യ ഉടമസ്ഥതയിലുള്ള രണ്ടും ജലവൈദ്യുത പദ്ധതികളാണ്‌ കേരളത്തിലുള്ളത്. ‌2.025മെഗാവാട്ട്‌ ശേഷിയോടെ പാലക്കാടിനടുത്ത്‌ കഞ്ചിക്കോട്ടു സ്ഥാപിച്ചിരിക്കുന്ന കാറ്റില്‍ നിന്നു വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റാണ്‌ പാരമ്പര്യേതര ഊര്‍ജ്ജോല്‌പാദനത്തിനു കേരളത്തില്‍ നിലവിലുള്ള ഒരേയൊരു സ്ഥാപനം. ലോ സള്‍ഫര്‍ ഹെവിസ്റ്റോക്ക്‌ (LSHS) ഇന്ധനമായുപയോഗിക്കുന്ന 106.6 മെഗാവാട്ട്‌ ശേഷിയുള്ള ബ്രഹ്മപുരത്തെയും 128 മെഗാവാട്ട്‌ ശേഷിയുള്ള കോഴിക്കോട്ടെയും താപവൈദ്യുത നിലയങ്ങള്‍ KSEB-യുടെ ഉടമസ്ഥതയിലുള്ളതാണ്.‌

വിവരവിനിമയ ശൃംഖല

രാജ്യത്തെ ഏറ്റവുമുയര്‍ന്ന പ്രതിശീര്‍ഷ ടെലിഫോണ്‍ ഉപയോഗമുള്ള സംസ്ഥാനമായ കേരളത്തില്‍ നല്ലവണ്ണം വികസിച്ച ഒരു വിവര വിനിമയ സംവിധാനമാണുള്ളത്. ‌സംസ്ഥാനത്ത്‌ ആകെയുള്ള 988 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ മുഴുവന്‍ ഡിജിറ്റല്‍ സംവിധാനത്തിലുള്ളതാണ്. ‌ഇവ ഓപ്‌റ്റിക്‌ ഫൈബര്‍ കേബിളുകള്‍ മുഖേന നാഷണല്‍ ഇന്റര്‍നെറ്റ്‌ ബാക്‌ബോണുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ടെലികോം രംഗത്ത്‌ നേതൃത്വം വഹിക്കുന്ന കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തെ വിദേശ്‌ സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ ഇന്റര്‍നാഷണല്‍ ഗേറ്റ്‌ വേ സൗകര്യം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രഥമ ഇന്റര്‍നാഷണല്‍ ഗേറ്റ്‌ വേയായ കൊച്ചിയാണ്‌ രാജ്യത്തിന്റെ വിവര വിതരണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും കൈകാര്യം ചെയ്യുന്നത്. ‌രാജ്യത്തെ വിവിധ ഇ-കൊമേഴ്‌സ്‌, ഇ-ഗവേണന്‍സ്‌ സംരംഭങ്ങളുടെ തുടക്കക്കാരന്‍ കേരളമാണ്. ‌രാജ്യത്ത്‌ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ ആദ്യ ജില്ലയെന്ന ബഹുമതി കേരളത്തിലെ മലപ്പുറം ജില്ല കൈവരിച്ചിരിക്കുന്നു. ഇന്ത്യന്‍ സോഫ്‌റ്റ്‌ വെയര്‍ വ്യവസായത്തിലെ പരമോന്നത സ്ഥാപനമായ NASSCOM വിവരസാങ്കേതിക വിദ്യാ (IT Enabled Services - ITES) സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളും ബിസിനസ്സ്‌ പ്രോസ്സസ്‌ ഔട്ട്‌സോഴ്‌സിങ്‌ (BPO) സംരംഭങ്ങളും തുടങ്ങുന്നതിന്‌ ഏറ്റവും മെച്ചപ്പെട്ട രണ്ടാമത്തെ സ്ഥലമായി കൊച്ചിയെ അംഗീകരിച്ചു കഴിഞ്ഞു.

പ്രധാന കയറ്റുമതി ഉല്‌പന്നങ്ങള്‍

 

സമുദ്രോല്‌പന്നങ്ങള്‍

8129 ച. കി.മീ. ദൈര്‍ഘ്യം വരുന്ന സമുദ്രതീരവും രണ്ടു ദശലക്ഷം ച.കി.മീ വിസ്‌തീര്‍ണ്ണവും സര്‍വ്വാവകാശമുള്ള സാമ്പത്തിക മേഖലയും 1.2 ദശലക്ഷം ഹെക്ടറിലെ ലവണജല പദാര്‍ത്ഥങ്ങളും മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്‌ അനുയോജ്യ സാഹചര്യമൊരുക്കുന്നു. 3.9 ദശലക്ഷം ടണ്‍ ഉല്‌പന്നങ്ങള്‍ സമുദ്രമേഖലയില്‍ നിന്നു സംഭരിക്കാമെന്നു കണക്കാക്കപ്പെട്ടതില്‍ 2.6 ദശലക്ഷം ടണ്‍ മാത്രമേ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളൂ. ഉള്‍നാടന്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും പരമ്പരാഗത രീതിയിലോ യന്ത്രവല്‍ക്കൃത രീതിയിലോ ആണ്.

ഇന്ത്യന്‍ സമുദ്രോല്‌പന്ന മേഖലയ്‌ക്ക്‌ ഗണനീയമായ സംഭാവനകള്‍ നല്‍കുന്ന സമുദ്രതീരമുള്ള സംസ്ഥാനങ്ങളില്‍ പ്രമുഖമാണു കേരളം. 287സമുദ്രോല്‌പന്നക്കയറ്റുമതിക്കാര്‍ , 124 ഉല്‌പാദന കേന്ദ്രങ്ങള്‍ , 23086.50 ചതുരശ്ര അടി സംഭരണ ശേഷിയുള്ള 169 കോള്‍ഡ്‌ സ്റ്റോറേജുകള്‍ എന്നീ കണക്കുകളോടെ സമുദ്രോല്‌പന്ന വ്യവസായത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നു. സമുദ്രവിഭവങ്ങളില്‍ 90 ശതമാനവും 50 മുതല്‍ 70 വരെ മീറ്റര്‍ താഴ്‌ചയില്‍ നിന്നാണ്‌ ഉല്‌പാദിപ്പിക്കുന്നത്. അവശേഷിക്കുന്ന പത്തു ശതമാനം 200 മീറ്റര്‍ വരെ ആഴത്തില്‍ നിന്നു സംഭരിക്കുന്നു.

ദേശീയ തലത്തില്‍ സമുദ്രോല്‌പന്ന കയറ്റുമതി 612641 ടണ്ണോടെ 2006-07ല്‍ സര്‍വ്വകാല റെക്കോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ മൊത്തം മൂല്യം 1852.93 ദശലക്ഷം അമേരിക്കന്‍ ഡോളറിനു തുല്യമായ 8363.53 കോടി രൂപയാണ്. ‌കയറ്റുമതി 20 ശതമാനം കണ്ടും മൂല്യവര്‍ദ്ധന ഇന്ത്യന്‍ രൂപയില്‍ 15 ശതമാനവും അമേരിക്കന്‍ ഡോളറില്‍ 13 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.‌ ‌ഇതില്‍ കേരളത്തിന്റെ സംഭാവന 1524.12 കോടി രൂപയ്‌ക്കുള്ള 108616 ടണ്ണാണ്. ‌കേരളത്തിന്റെ സമുദ്രോല്‌പന്ന കയറ്റുമതി വര്‍ദ്ധന 17.7 ശതമാനവും കയറ്റുമതി മൂല്യത്തിലുള്ള വര്‍ദ്ധന 18.2 ശതമാനവുമാകുന്നു.

മരവിപ്പിച്ച ചെമ്മീന്‍ , കൊഞ്ച്‌, മത്സ്യം, കണവ, സ്‌ക്വിഡ്‌, ഉണക്കിയ ചെമ്മീന്‍ , സ്രാവിന്‍ ചിറക്‌, കണവയെല്ല്‌, മത്സ്യത്തിന്റെ ദശ, ഡപ്പിയിലടച്ച ചെമ്മീനും മറ്റു മത്സ്യങ്ങളും ലോബ്‌സ്‌റ്റര്‍ കൊഞ്ച്‌, ഞണ്ട്‌, കക്കായിറച്ചി, മസ്സല്‍ , സ്‌ക്വിഡ്‌ റ്റ്യൂബ്‌സ്‌, അക്വേറിയം ഫിഷ്‌, പച്ചമത്സ്യം എന്നിവയാണ്‌ സംസ്ഥാനത്തു നിന്നു കയറ്റുമതി ചെയ്യുന്ന സമുദ്രോല്‌പന്നങ്ങളില്‍ മുഖ്യം.

കേരളത്തില്‍ നിന്നു കയറ്റുമതി ചെയ്യുന്ന സമുദ്രോല്‌പന്നങ്ങളില്‍ 90 ശതമാനവും ഫ്രീസ്‌ ചെയ്‌ത ചെമ്മീന്‍ , മത്സ്യം, കണവ, സ്‌ക്വിഡ്‌ തുടങ്ങിയവയാകുന്നു. യൂറോപ്യന്‍ യൂണിയനാണ്‌ ഇവയുടെ പ്രധാന വിപണി. സംസ്ഥാനത്തിന്റെ സമുദ്രോല്‌പന്ന കയറ്റുമതിയില്‍ 50 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണ്. ‌നമ്മുടെ സമുദ്രോല്‌പന്നങ്ങളുടെ 9.4 ശതമാനം വിറ്റഴിക്കപ്പെടുന്ന ചൈനയാണ്‌ ഒറ്റ രാജ്യമെന്ന നിലയില്‍ ഇവയുടെ മുഖ്യവിപണി. 7.3 ശതമാനം ഇറക്കുമതി ചെയ്യുന്ന അമേരിക്ക തൊട്ടു പുറകില്‍ നില്‌ക്കുന്നു.

കശുവണ്ടി

കശുവണ്ടിപ്പരിപ്പിന്റെ ഏറ്റവും വലിയ ഉല്‌പാദകരും കയറ്റുമതിക്കാരുമാണ്‌ ഇന്ത്യ. അണ്ടിപ്പരിപ്പിന്റെ ആഗോള കയറ്റുമതിയുടെ 65 ശതമാനവും ഇന്ത്യയില്‍ നിന്നാകുന്നു. അറുപതിലേറെ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന്‌ അണ്ടിപ്പരിപ്പ്‌ ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍ , ജപ്പാന്‍ , നെതര്‍ലന്‍ഡ്‌സ്‌, ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, സിങ്കപ്പൂര്‍ , ഹോങ്കോങ്‌, ന്യൂസിലന്‍ഡ്‌, മദ്ധ്യപൂര്‍വ്വദേശങ്ങള്‍ എന്നിവയാണ്‌ ഇവിടെ നിന്നുള്ള അണ്ടിപ്പരിപ്പിന്റെ പ്രധാന വിപണികള്‍ .

തോടോടു കൂടിയ കശുവണ്ടി ഫാക്ടറികളില്‍ തയ്യാര്‍ ചെയ്‌താണ്‌ അണ്ടിപ്പരിപ്പുണ്ടാക്കുന്നത്. ഇങ്ങനെ തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന ഉപോല്‌പന്നമാണ്‌ കശുവണ്ടിയെണ്ണ (Cashewnut Shell Liquid). ഗുണനിലവാരം, രുചി, രൂപഭംഗി എന്നിവയില്‍ ഇന്ത്യന്‍ അണ്ടിപ്പരിപ്പ്‌ ഏറെ മെച്ചമാണെന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പരിപ്പിന്റെ ആകൃതി, വലുപ്പം, നിറം ഇവ കണക്കിലെടുത്ത്‌ മുഴുവലുപ്പത്തില്‍ വറുത്തതും വറക്കാത്തതും, പിളര്‍ന്നത്‌, പൊട്ടിയത്‌, തുണ്ടുകള്‍ എന്നിങ്ങനെ അണ്ടിപ്പരിപ്പ്‌ തരംതിരിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ വില്‌പനയ്‌ക്കുള്ളതും കയറ്റുമതിക്കുള്ളതുമായ അണ്ടിപ്പരിപ്പ്‌ 26 ഇനങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിന്ന്‌ ലോകത്തിന്റെ ഏതു ഭാഗത്തേക്കും പതിവായി അണ്ടിപ്പരിപ്പു കയറ്റിയയയ്‌ക്കുന്നതിനുള്ള സൗകര്യം നിലവിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അണ്ടിപ്പരിപ്പു കയറ്റുമതിയുടെ മുഖ്യപങ്കും കൊച്ചിത്തുറമുഖം വഴിയാണു നടക്കുന്നത്.

2006-07-ല്‍ ഇന്ത്യയില്‍നിന്നുള്ള അണ്ടിപ്പരിപ്പു കയറ്റുമതി 2455.15 കോടി രൂപ (543 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ) മൂല്യമുള്ള 1,18,540 ടണ്‍ ആയിരുന്നു. മൊത്തം കയറ്റുമതിയില്‍ 61.43 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. അതായത്‌ മൊത്തം കയറ്റുമതി മൂല്യത്തിന്റെ 61.29 ശതമാനം. എങ്കിലും കശുവണ്ടിയെണ്ണയുടെ കയറ്റുമതിയില്‍ സംസ്ഥാനത്തിന്റെ ഓഹരി 2006-07-ല്‍ 60.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ മൂല്യം മൊത്തം കയറ്റുമതി മൂല്യത്തിന്റെ 55 ശതമാനമാകുന്നു.

ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്ന കശുവണ്ടിയുടെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. 2006-07-ല്‍ കയറ്റുമതി ചെയ്‌ത അണ്ടിപ്പരിപ്പിന്റെ 39 ശതമാനവും അമേരിക്കയിലേക്കായിരുന്നു. 16.33 ശതമാനവും 8.05 ശതമാനവും ഇറക്കുമതി ചെയ്‌തുകൊണ്ട്‌ നെതര്‍ലന്‍ഡ്‌സും യു.എ.ഇ.യും രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുന്നു.

സുഗന്ധ ദ്രവ്യങ്ങളും സത്തുകളും

സുഗന്ധ ദ്രവ്യങ്ങളുടെയും അവയില്‍ നിന്നുള്ള എണ്ണകളുടെയും ഉല്‌പാദന വിതരണ കാര്യത്തില്‍ ആഗോള കുത്തകയെന്ന്‌ ഇന്ത്യയ്‌ക്ക്‌ അഭിമാനിക്കാം. കറി പൗഡറുകള്‍ , സുഗന്ധവ്യഞ്‌ജന പൗഡറുകള്‍ , സുഗന്ധദ്രവ്യ മിശ്രിതങ്ങള്‍ , പായ്‌ക്കു ചെയ്‌ത സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും മുന്‍ നിരയിലാണ്‌ ഇന്ത്യ. നാലു ലക്ഷം ടണ്‍ സുഗന്ധ ദ്രവ്യങ്ങളാണ്‌ ഇന്ത്യ വര്‍ഷം തോറും കയറ്റിയയയ്‌ക്കുന്നത്‌. ഇത്‌ ആഗോള കയറ്റുമതിയുടെ 48 ശതമാനവും കയറ്റുമതി മൂല്യത്തിന്റെ 44 ശതമാനവുമാകുന്നു.

മുളക്‌, മഞ്ഞള്‍ , കുരുമുളക്‌, ജീരകം, മല്ലി, ചുക്ക്‌, ഏലം, പുളി, ഗ്രാമ്പു, ഉലുവ, പെരുംജീരകം, വെളുത്തുള്ളി, മെയ്‌സ്‌, ജാതിക്ക, കായം, ഇലവര്‍ങ്‌ഗം, കാംബോജ്‌, കാഷ്യു, കുങ്കുമപ്പൂ, ഓളിയോ റെസിന്‍, കര്‍പ്പൂരത്തുളസി, കറി പൗഡര്‍ തുടങ്ങിയവയാണ്‌ ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്ന പ്രധാന സുഗന്ധദ്രവ്യങ്ങള്‍ .

2007-08 വര്‍ഷത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കവിയുകയുണ്ടായി. അളവിലും മൂല്യത്തിലും ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്. ‌ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ ദ്രവ്യ കയറ്റുമതി 1101.80 ദശലക്ഷം ഡോളര്‍ വിലയ്‌ക്കുള്ള 4,44,250 ടണ്ണായിരുന്നു. 2006 - 07-നെ അപേക്ഷിച്ച്‌ 39 ശതമാനം വര്‍ദ്ധനവാണ്‌ പ്രസ്‌തുത വര്‍ഷം രേഖപ്പെടുത്തിയത്.‌

ഇന്ത്യയുടെ സുഗന്ധ ദ്രവ്യ ഉദ്യാനമായ കേരളം കുരുമുളക്‌, ഏലം, ചുക്ക്‌, മഞ്ഞള്‍ , കറി പൗഡര്‍ , സുഗന്ധ എണ്ണകള്‍ , ഓലിയോ റെസിന്‍സ്‌, വാനില, ജാതിക്ക, മെയ്‌സ്‌ തുടങ്ങിയ പ്രധാന കയറ്റുമതി ഇനങ്ങളുടെ കലവറയാകുന്നു.

2006-07-ല്‍ ഇന്ത്യയില്‍ നിന്നുള്ള കുരുമുളകു കയറ്റുമതിയില്‍ കേരളത്തിന്റെ ഓഹരി മൊത്തം അളവിന്റെയും മൂല്യത്തിന്റെയും 88ശതമാനത്തിലധികമായിരുന്നു. കേരളത്തില്‍ നിന്നുള്ള വാനിലയുടെ കയറ്റുമതി 2005-06-ലെ 22.18 ടണ്ണില്‍ നിന്ന്‌ 2006-07-ല്‍ 56.75 ടണ്ണായി ഉയര്‍ന്നു. കയറ്റുമതി വരുമാനമാകട്ടെ 405.35 ലക്ഷം രൂപയില്‍ നിന്ന്‌ 635.39 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. ഇതു മൂലം കയറ്റുമതി മൂല്യത്തില്‍ 56.75 ശതമാനത്തിന്റെയും അളവില്‍ 155.9 ശതമാനത്തിന്റെയും വര്‍ദ്ധനവാണുണ്ടായത്‌.

കേരളത്തില്‍ നിന്നുള്ള സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി പ്രധാനമായും കൊച്ചി, തിരുവനന്തപുരം തുറമുഖങ്ങള്‍ വഴിയാണു നടക്കുന്നത്. ഇവിടെ നിന്നു സുഗന്ധ ദ്രവ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യം അമേരിക്കയാണ്. ‌യൂറോപ്യന്‍ യൂണിയന്‍ , മലേഷ്യ, ചൈന, സിങ്കപ്പൂര്‍ , ശ്രീലങ്ക, വിദൂര പൂര്‍വ്വ ദേശങ്ങള്‍ എന്നീ രാജ്യങ്ങളാണ്‌ അടുത്തടുത്ത സ്ഥാനങ്ങളില്‍ .

തേയില

170 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ തേയില വ്യവസായത്തിന്‌ ദേശീയ സമ്പദ്‌ വ്യവസ്ഥയില്‍ പ്രധാന സ്ഥാനമാണുള്ളത്. ഇന്ത്യയിലെ തേയിലത്തോട്ടങ്ങള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തെക്കന്‍ സംസ്ഥാനങ്ങളിലെയും കുന്നിന്‍ പ്രദേശങ്ങളിലും നാട്ടുമ്പുറങ്ങളിലുമാണു കാണപ്പെടുന്നത്. തേയില കൃഷിയുള്ള പ്രദേശങ്ങള്‍ ആസ്സാം, പശ്ചിമ ബംഗാള്‍ , കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തേയില ഉല്‌പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി രണ്ടു വിധത്തിലുള്ള തേയില ഉല്‌പാദനമാണ്‌ ഇന്ത്യയില്‍ നിലവിലുള്ളത്. ഗ്രീന്‍ റ്റീക്കു പുറമെ മാമൂല്‍പ്രിയ പൊടിത്തേയിലയും CTC തേയിലയും ഇവിടെ ഉല്‌പാദിപ്പിക്കുന്നു.

റഷ്യ, കസക്‌സ്ഥാന്‍ , ഉക്രെയ്‌ന്‍ , ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യയുടെ പ്രധാന തേയില വിപണി. ഇന്ത്യയില്‍ നിന്ന്‌ ഏറ്റവുമധികം തേയില ഇറക്കുമതി ചെയ്യുന്ന ഒറ്റ രാജ്യം റഷ്യയാകുന്നു. യു.എ.ഇ., ബ്രിട്ടന്‍ , അമേരിക്ക, അഫ്‌ഗാനിസ്ഥാന്‍ , ജര്‍മ്മനി, ഓസ്‌ട്രേലിയ, ജപ്പാന്‍ , നെതര്‍ലന്‍ഡ്‌സ്‌, അയര്‍ലന്‍ഡ്‌, പോളണ്ട്‌, ശ്രീലങ്ക, എ.ആര്‍ .ഇ., പാകിസ്ഥാന്‍ എന്നിവയാണ്‌ ഇന്ത്യന്‍ തേയില ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ . ഇന്ത്യയുടെ മൊത്തം തേയില ഉല്‌പാദനം 2006-ല്‍ 981.805 ദശലക്ഷം കിലോ ഗ്രാമായിരുന്നു. ഇതില്‍ 753.243 ദശലക്ഷം കിലോഗ്രാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും 228.562 ദശലക്ഷം കിലോഗ്രാം തമിഴ്‌നാട്‌, കേരളം, കര്‍ണ്ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉല്‌പാദിപ്പിച്ചതാണ്.

2006-ല്‍ കേരളത്തിന്റെ തേയില ഉല്‌പാദനം 59.462 ദശലക്ഷം കിലോഗ്രാമായിരുന്നു. ഇതു ദേശീയോല്‌പാദനത്തിന്റെ 6 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ തേയില ഉല്‌പാദനത്തിന്റെ 26 ശതമാനവുമാണ്.

കേരളത്തില്‍ ഇടുക്കിയും വയനാടുമാണ്‌ ഏറ്റവും കൂടുതല്‍ തേയില ഉല്‌പാദിപ്പിക്കുന്ന ജില്ലകള്‍ . പാലക്കാട്‌, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും തേയിലക്കൃഷിയുണ്ട്. CTC തേയിലയും ഇലത്തേയിലയുമാണ്‌ കേരളത്തിലെ ജനപ്രിയ ബ്രാന്‍ഡുകള്‍ . (Crush, Tear and Curl - ചതച്ച്‌, ചീന്തി, ചുരുട്ടിയത്‌ - എന്നാണ്‌ CTC എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്). കടുപ്പമേറിയ, രുചിയുള്ള ഈ തേയിലയാണ്‌ ഇന്നാട്ടുകാര്‍ക്കു പൊതുവേ പ്രിയങ്കരം. ജൈവ തേയില (Organic Tea) ഈ മേഖലയിലെ ശ്രദ്ധേയമായ മുന്നേറ്റമാണ്. ഉദാഹരണത്തിന്‌, ഡാര്‍ജിലിങ്‌ റ്റീ. കേരളത്തില്‍ ജൈവ തേയില ഉല്‌പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പാലക്കാടു ജില്ലയിലെ നെല്ലിയാമ്പതി തേയിലത്തോട്ടത്തിന്‌ ഓര്‍ഗാനിക്‌ തേയിലയെന്ന സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്.

കാപ്പി

വലിയൊരളവില്‍ കയറ്റുമതി ലാക്കാക്കി കൃഷി ചെയ്യപ്പെടുന്ന വിളയാണ്‌ കാപ്പി. ആഭ്യന്തര ഉല്‌പാദനത്തിന്റെ എണ്‍പതു ശതമാനവും കയറ്റുമതി ചെയ്യുകയാണ്. ഇന്ത്യയില്‍ നിന്നുള്ള കാപ്പിയുടെ കയറ്റുമതി 2005 - 06-ല്‍ 201555 മെട്രിക്‌ ടണ്ണായിരുന്നത്‌ 2006 - 07-ല്‍ 249030 മെട്രിക്‌ ടണ്ണായി ഉയരുകയുണ്ടായി. ഒരു വര്‍ഷം കൊണ്ട്‌ 23.6% ഉല്‌പാദന വര്‍ദ്ധനവുണ്ടായ കാപ്പിയുടെ മൊത്തം കയറ്റുമതി മൂല്യം അക്കൊല്ലം 2007.09 കോടി രൂപയാണ്. തലേവര്‍ഷം കയറ്റുമതി വരുമാനത്തിലുണ്ടായ വര്‍ദ്ധന 23.3 ശതമാനമായിരുന്നെങ്കില്‍ 2006 - 07-ല്‍ അത്‌ 32.9 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യം ഇറ്റലിയാണ്. 62786 ടണ്‍ കാപ്പിയാണ്‌ 2006 - 07-ല്‍ ഇറ്റലി ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. റഷ്യയും ജര്‍മ്മനിയും തൊട്ടുപിന്നില്‍ നില്‌ക്കുന്നു.

കര്‍ണ്ണാടകവും കേരളവും തമിഴ്‌നാടുമാണ്‌ പരമ്പരാഗതമായി കാപ്പി കൃഷി ചെയ്‌തു വരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ . 2006 - 07-ല്‍ രാജ്യത്ത്‌ മൊത്തം 3.28 ലക്ഷം ഹെക്ടറില്‍ കാപ്പി കൃഷി ചെയ്‌തിരുന്നു. ഇതില്‍ കേരളത്തിലെ കാപ്പിത്തോട്ടങ്ങളുടെ വിസ്‌തീര്‍ണ്ണം 0.846 ലക്ഷം ഹെക്ടറാണ്. അതായത്‌ കാപ്പി കൃഷി ചെയ്യുന്ന ആകെ വിസ്‌തീര്‍ണ്ണത്തിന്റെ 26 ശതമാനം. പ്രസ്‌തുത കൊല്ലം ഇന്ത്യയിലെ മൊത്തം കാപ്പി ഉല്‌പാദനം 2.82 ലക്ഷം മെട്രിക്‌ ടണ്ണും അതില്‍ കേരളത്തിന്റെ പങ്ക്‌ 0.59 ലക്ഷം മെട്രിക്‌ ടണ്ണുമായിരുന്നു. ഇത്‌ ദേശീയോല്‌പാദനത്തിന്റെ 21 ശതമാനമാണ്‌ . കേരളത്തില്‍ കൃഷി ചെയ്യുന്ന മുഖ്യ ഇനം റോബസ്‌റ്റയാകുന്നു. സംസ്ഥാനത്ത്‌ കാപ്പി കൃഷി ചെയ്യുന്ന മൊത്തം വിസ്‌തീര്‍ണ്ണത്തിന്റെ 95 ശതമാനം പ്രദേശത്താണ്‌ റോബസ്‌റ്റ കൃഷിയുള്ളത്.

കര്‍ഷകത്തൊഴിലാളികളുള്‍പ്പെടെ ഒരു ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ്‌ കാപ്പിക്കൃഷി. കേരളത്തില്‍ ചെറുകിട തോട്ടവിളകളിലൊന്നാണു കാപ്പി. ശരാശരി 1.1 ഹെക്ടര്‍ വിസ്‌തീര്‍ണ്ണമുള്ള എഴുപത്താറായിരത്തോളം കാപ്പിത്തോട്ടങ്ങളാണ്‌ സംസ്ഥാനത്തുള്ളത്.

ഇന്ത്യയില്‍ നിന്നു കയറ്റിയയയ്‌ക്കുന്ന കാപ്പിയുടെ സിംഹഭാഗവും കൊച്ചിത്തുറമുഖം വഴിയാണ്‌ പുറത്തേയ്‌ക്കു പോകുന്നത്. ഇത്‌ മൊത്തം കയറ്റുമതിയുടെ 41.82 ശതമാനമാകുന്നു. തൊട്ടുതലേ വര്‍ഷത്തെ അപേക്ഷിച്ച്‌ 2006 - 07-ല്‍ കൊച്ചിയില്‍ നിന്നുള്ള കാപ്പിക്കയറ്റുമതിയില്‍ 14.3 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

കയറും കയറുല്‌പന്നങ്ങളും

സംസ്ഥാനത്തെ മുഖ്യ പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ്‌ കയര്‍ വ്യവസായം. എണ്ണത്തിന്റെ കാര്യത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ്‌ കയര്‍ത്തൊഴിലാളികള്‍ക്ക്. ‌നാലു ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന കയര്‍മേഖലയില്‍ 84 ശതമാനവും സ്‌ത്രീത്തൊഴിലാളികളാണ്. ‌കേരളത്തില്‍ 10.05 ലക്ഷം ഹെക്ടര്‍ സ്ഥലത്ത്‌ തെങ്ങു കൃഷിയുണ്ട്‌. ആകെയുള്ള കൃഷി സ്ഥലത്തിന്റെ 45 ശതമാനമാണിത്‌.

ആലപ്പുഴ, കായംകുളം, ചിറയിന്‍കീഴ്‌, കൊല്ലം, വടക്കന്‍ പരവൂര്‍ , തൃശ്ശൂര്‍ , കോഴിക്കോട്‌, കണ്ണൂര്‍ , പൊന്നാനി, വൈക്കം പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു കേരളത്തിലെ കയര്‍ വ്യവസായം. കൈകൊണ്ടു നെയ്‌ത കയറ്റുപായ്‌, അലങ്കാരപ്പണികള്‍ ചെയ്‌ത കയറ്റുപായ്‌, യന്ത്ര നിര്‍മ്മിതമായ കയറ്റു പായകള്‍ , ചകരിനാര്‌, ചകരിച്ചോറ്‌, റബ്ബര്‍ ചേര്‍ത്ത കയര്‍ , ജിയോടെക്‌ സ്‌റ്റൈല്‍സ്‌, കൈകൊണ്ടു നിര്‍മ്മിച്ച കയര്‍ മെത്തകള്‍ , ചകരിക്കയര്‍ എന്നിവയാണ്‌ പ്രധാന കയറ്റുമതി ഉല്‌പന്നങ്ങള്‍ .

2006-07-ല്‍ ഇന്ത്യന്‍ കയറുല്‌പന്നങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡു സൃഷ്ടിക്കുകയുണ്ടായി. ഉല്‌പന്നങ്ങളുടെ അളവിലും വിറ്റുവരവിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ‌വരുമാനം കണക്കാക്കുമ്പോള്‍ 1.69 ലക്ഷം ടണ്‍ കയറുല്‌പന്നങ്ങള്‍ കയറ്റുമതി ചെയ്‌തതിലൂടെ 605.17 കോടി രൂപയുടെ കയറുല്‌പന്നങ്ങളാണ്‌ ഈ കാലയളവില്‍ കയറ്റുമതി ചെയ്‌തിരിക്കുന്നത്. ‌കയറ്റുമതി വരുമാനത്തില്‍ ഇതുമൂലം 19 ശതമാനം വര്‍ദ്ധനവുണ്ടായി. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 2006 - 07-ല്‍ 32728 ടണ്‍ കയറുല്‌പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കുകയും 96.72 കോടി രൂപ അധികവരുമാനമുണ്ടാക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ നിന്നു കയറുല്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 91-ല്‍ നിന്ന്‌ കഴിഞ്ഞവര്‍ഷം 97 ആയി ഉയരുകയുണ്ടായി. അമേരിക്ക, ബ്രിട്ടന്‍ , ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്‌, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യന്‍ കയറുല്‌പന്നങ്ങളുടെ മുഖ്യ വിദേശ വിപണികള്‍ . ഇവയില്‍ ഏറ്റവും കൂടുതല്‍ കയറുല്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഒറ്റ രാജ്യമെന്ന നില അമേരിക്ക നിലനിര്‍ത്തുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 37 ശതമാനം അമേരിക്ക ഇറക്കുമതി ചെയ്യുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കൂടി ഇറക്കുമതി ചെയ്യുന്നത്‌ 41 ശതമാനമാണ്. ‌ഹാന്‍ഡ്‌ ലൂം മാറ്റുകള്‍ , അലങ്കാരപ്പണി ചെയ്‌ത കയറ്റുപായ്‌, ജിയോടെക്‌ സ്‌റ്റൈല്‍സ്‌, യന്ത്രവല്‍ക്കൃത കയര്‍ മാറ്റുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിയില്‍ അമേരിക്ക ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ചകരിക്കയറിന്റെയും ചകരിച്ചോറിന്റെയും ഇറക്കുമതിയില്‍ ഒന്നാം സ്ഥാനം നെതര്‍ലന്‍ഡ്‌സിനാണെങ്കില്‍ ബ്രിട്ടനാണ്‌ കൈ കൊണ്ടു നെയ്‌ത കയര്‍മാറ്റുകളുടെ ഇറക്കുമതിയില്‍ മുന്‍പന്തിയില്‍ .

പ്രബലമേഖലകള്‍

ടൂറിസം

മനോഹരമായ സമുദ്രതീരങ്ങള്‍, നദികള്‍, തെങ്ങുകള്‍ അതിരിട്ടു നില്‌ക്കുന്ന കായലുകള്‍, മലകള്‍, വന്യമൃഗ സങ്കേതങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ അങ്ങനെ പലതുകൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഭൂപ്രദേശമാണു കേരളം. അതിഥി സല്‍ക്കാരപ്രിയരായ ജനത, ഹരിതാഭ നിറഞ്ഞു വിമോഹിപ്പിക്കുന്ന ഭൂപ്രകൃതി, വൈവിധ്യമാര്‍ന്ന കലയും സംസ്‌കാരവും - ഇവയെല്ലാം ചേര്‍ന്ന ഈ നാട്‌ എന്നും ടൂറിസ്റ്റുകള്‍ക്കു സ്വര്‍ഗം തന്നെയാണ്‌. മതസൗഹാര്‍ദ്ദം, ഉയര്‍ന്ന സാക്ഷരത, കാര്‍ഷികവൃത്തിയുടെ വൈവിധ്യം, നാഗരികതയും ഗ്രാമവിശുദ്ധിയും ഇടകലര്‍ന്ന ജീവിത ശൈലി എന്നിവയെല്ലാം സമന്വയിക്കുന്ന ഒരു വിശിഷ്ട സംസ്‌കാരമാണ്‌ ഈ നാടിന്റേത്‌ .

വിനോദ സഞ്ചാരികള്‍ക്ക്‌ തങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയത്തില്‍ ഒഴിവു സമയം ചെലവഴിക്കാനുതകുന്ന ആഡംബര ബീച്ച്‌ റിസോര്‍ട്ടുകള്‍, സ്‌കര്‍ഫിങ്ങിനും നീന്തലിനും ഡൈവിങ്ങിനുമുള്ള സൗകര്യങ്ങള്‍ക്കൊപ്പം യോഗയും ധ്യാനവും ചെയ്‌തു പ്രകൃതിക്കിണങ്ങും വിധം ജീവിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.‌

മനോഹരമായ പ്രകൃതി ദൃശ്യങ്ങളും സുഖ ശീതളമായ കാലാവസ്ഥയും സമ്മാനിക്കുന്ന പശ്ചിമഘട്ട മലനിരകളിലെ മൂന്നാര്‍, പീരുമേട്‌, വയനാട്‌, പൊന്‍മുടി തുടങ്ങിയ കേന്ദ്രങ്ങള്‍ സുഖകരമായ താമസത്തിന്‌ ടൂറിസ്റ്റുകള്‍ക്ക്‌ സൗകര്യമുണ്ടാക്കിക്കൊടുക്കുന്നു.

കേരളത്തിലെ വനങ്ങള്‍ ആന, പുള്ളിമാന്‍, സാംബര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഒട്ടേറെ വന്യജീവി വര്‍ഗ്ഗങ്ങളുടെയും അപൂര്‍വ്വയിനം പക്ഷികളുടെയും വിഹാരകേന്ദ്രങ്ങളാണ്.‌

കേരളത്തിലെ പ്രശാന്തസുന്ദരമായ കായലുകള്‍ നിര്‍ന്നിമേഷമായി നോക്കി നിന്നു പോകുന്നവയാണ്.‌ നീണ്ടു കിടക്കുന്ന ജലപാതകള്‍ ഈ പ്രദേശത്തെ "കിഴക്കിന്റെ വെനീസ്‌ " എന്നു വിശേഷിപ്പിക്കുന്നു.

ഈ നാടിന്റെ അനിതര സാധാരണമായ ഭൂപ്രകൃതിയും മറ്റു സവിശേഷതകളും കണ്ടറിയുന്നതിനായി ഇവിടെ എത്തിച്ചേരുന്ന അന്യസംസ്ഥാനക്കാരുടെയും രാജ്യാന്തര സഞ്ചാരികളുടെയും എണ്ണത്തില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.‌ ഹെല്‍ത്ത്‌ റിസോര്‍ട്ടുകളുടെയും തീം ഹോളിഡേയ്‌സിന്റെയും പാക്കേജ്‌ ടൂറുകളുടെയും ആവശ്യക്കാരും ഏറിവന്

ഇടത്തര - വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ്‌ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC). സംസ്ഥാനത്ത്‌ ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ KSIDC നിക്ഷേപകര്‍ക്ക്‌ സമഗ്രമായ പിന്തുണയും സഹായവും നല്‌കിപ്പോരുന്നു. ഇതിനു പുറമെ, വിവിധ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക, സര്‍ക്കാരും വ്യവസായ മേഖലയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും KSIDC-യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പെടുന്നു.

1961-ല്‍ സ്ഥാപിതമായ KSIDC-യ്‌ക്കു നേതൃത്വം നല്‍കുന്നത്‌ എന്‍ജിനീയറിങ്‌, മാനേജ്‌മെന്റ്‌, ധനകാര്യം, നിയമം തുടങ്ങി വിവിധ മേഖലകളില്‍ പ്രഗല്‌ഭരായവരുടെ ഒരു സംഘമാണ്‌. ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഈ പ്രൊഫഷനലുകള്‍ ആര്‍ജിച്ച വൈദഗ്‌ദ്ധ്യം നിക്ഷേപകര്‍ക്ക്‌ സമഗ്ര സഹായം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നു.

വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അനുകൂല സാഹചര്യമൊരുക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയ്‌ക്ക്‌ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‌ വിപുലമായ സഹായമാണ്‌ KSIDC വാഗ്‌ദാനം ചെയ്യുന്നത്.ഞങ്ങള്‍ ഊന്നല്‍ നല്‍കുന്ന വ്യവസായ വികസന ഉദ്യമങ്ങളുടെ കൂട്ടത്തില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു :

 • വ്യവസായ നിക്ഷേപാശയങ്ങള്‍ കണ്ടെത്തുക
 • ആശയങ്ങളെ മൂര്‍ത്തമായ പദ്ധതികളായി നടപ്പിലാക്കുക
 • സാദ്ധ്യതാ പഠനം, പദ്ധതികളുടെ മൂല്യനിര്‍ണ്ണയനം
 • സാമ്പത്തികാടിത്തറ ഉറപ്പിക്കല്‍, സംയുക്ത വായ്‌പാ പദ്ധതി
 • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ ലഭ്യമാക്കുക
 • വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക
 • വ്യവസായ വികസനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുക.

കേരളത്തില്‍ ഇതിനോടകം 22,000 കോടി രൂപ മുതല്‍മുടക്കു വരുന്നതും 72500 തൊഴിലവസരങ്ങള്‍ നല്‍കുന്നതുമായ 650 പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌.

സമുദ്രോല്‌പന്നങ്ങള്‍

8129 ച. കി.മീ. ദൈര്‍ഘ്യം വരുന്ന സമുദ്രതീരവും രണ്ടു ദശലക്ഷം ച.കി.മീ വിസ്‌തീര്‍ണ്ണവും സര്‍വ്വാവകാശമുള്ള സാമ്പത്തിക മേഖലയും 1.2 ദശലക്ഷം ഹെക്ടറിലെ ലവണജല പദാര്‍ത്ഥങ്ങളും മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്‌ അനുയോജ്യ സാഹചര്യമൊരുക്കുന്നു. 3.9 ദശലക്ഷം ടണ്‍ ഉല്‌പന്നങ്ങള്‍ സമുദ്രമേഖലയില്‍ നിന്നു സംഭരിക്കാമെന്നു കണക്കാക്കപ്പെട്ടതില്‍ 2.6 ദശലക്ഷം ടണ്‍ മാത്രമേ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളൂ. ഉള്‍നാടന്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും പരമ്പരാഗത രീതിയിലോ യന്ത്രവല്‍ക്കൃത രീതിയിലോ ആണ്.

ഇന്ത്യന്‍ സമുദ്രോല്‌പന്ന മേഖലയ്‌ക്ക്‌ ഗണനീയമായ സംഭാവനകള്‍ നല്‍കുന്ന സമുദ്രതീരമുള്ള സംസ്ഥാനങ്ങളില്‍ പ്രമുഖമാണു കേരളം. 287സമുദ്രോല്‌പന്നക്കയറ്റുമതിക്കാര്‍ , 124 ഉല്‌പാദന കേന്ദ്രങ്ങള്‍ , 23086.50 ചതുരശ്ര അടി സംഭരണ ശേഷിയുള്ള 169 കോള്‍ഡ്‌ സ്റ്റോറേജുകള്‍ എന്നീ കണക്കുകളോടെ സമുദ്രോല്‌പന്ന വ്യവസായത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നു. സമുദ്രവിഭവങ്ങളില്‍ 90 ശതമാനവും 50 മുതല്‍ 70 വരെ മീറ്റര്‍ താഴ്‌ചയില്‍ നിന്നാണ്‌ ഉല്‌പാദിപ്പിക്കുന്നത്. അവശേഷിക്കുന്ന പത്തു ശതമാനം 200 മീറ്റര്‍ വരെ ആഴത്തില്‍ നിന്നു സംഭരിക്കുന്നു. 

ദേശീയ തലത്തില്‍ സമുദ്രോല്‌പന്ന കയറ്റുമതി 612641 ടണ്ണോടെ 2006-07ല്‍ സര്‍വ്വകാല റെക്കോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ മൊത്തം മൂല്യം 1852.93 ദശലക്ഷം അമേരിക്കന്‍ ഡോളറിനു തുല്യമായ 8363.53 കോടി രൂപയാണ്. ‌കയറ്റുമതി 20 ശതമാനം കണ്ടും മൂല്യവര്‍ദ്ധന ഇന്ത്യന്‍ രൂപയില്‍ 15 ശതമാനവും അമേരിക്കന്‍ ഡോളറില്‍ 13 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.‌ ‌ഇതില്‍ കേരളത്തിന്റെ സംഭാവന 1524.12 കോടി രൂപയ്‌ക്കുള്ള 108616 ടണ്ണാണ്. ‌കേരളത്തിന്റെ സമുദ്രോല്‌പന്ന കയറ്റുമതി വര്‍ദ്ധന 17.7 ശതമാനവും കയറ്റുമതി മൂല്യത്തിലുള്ള വര്‍ദ്ധന 18.2 ശതമാനവുമാകുന്നു. 

മരവിപ്പിച്ച ചെമ്മീന്‍ , കൊഞ്ച്‌, മത്സ്യം, കണവ, സ്‌ക്വിഡ്‌, ഉണക്കിയ ചെമ്മീന്‍ , സ്രാവിന്‍ ചിറക്‌, കണവയെല്ല്‌, മത്സ്യത്തിന്റെ ദശ, ഡപ്പിയിലടച്ച ചെമ്മീനും മറ്റു മത്സ്യങ്ങളും ലോബ്‌സ്‌റ്റര്‍ കൊഞ്ച്‌, ഞണ്ട്‌, കക്കായിറച്ചി, മസ്സല്‍ , സ്‌ക്വിഡ്‌ റ്റ്യൂബ്‌സ്‌, അക്വേറിയം ഫിഷ്‌, പച്ചമത്സ്യം എന്നിവയാണ്‌ സംസ്ഥാനത്തു നിന്നു കയറ്റുമതി ചെയ്യുന്ന സമുദ്രോല്‌പന്നങ്ങളില്‍ മുഖ്യം. 

കേരളത്തില്‍ നിന്നു കയറ്റുമതി ചെയ്യുന്ന സമുദ്രോല്‌പന്നങ്ങളില്‍ 90 ശതമാനവും ഫ്രീസ്‌ ചെയ്‌ത ചെമ്മീന്‍ , മത്സ്യം, കണവ, സ്‌ക്വിഡ്‌ തുടങ്ങിയവയാകുന്നു. യൂറോപ്യന്‍ യൂണിയനാണ്‌ ഇവയുടെ പ്രധാന വിപണി. സംസ്ഥാനത്തിന്റെ സമുദ്രോല്‌പന്ന കയറ്റുമതിയില്‍ 50 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണ്. ‌നമ്മുടെ സമുദ്രോല്‌പന്നങ്ങളുടെ 9.4 ശതമാനം വിറ്റഴിക്കപ്പെടുന്ന ചൈനയാണ്‌ ഒറ്റ രാജ്യമെന്ന നിലയില്‍ ഇവയുടെ മുഖ്യവിപണി. 7.3 ശതമാനം ഇറക്കുമതി ചെയ്യുന്ന അമേരിക്ക തൊട്ടു പുറകില്‍ നില്‌ക്കുന്നു.

തുണിനെയ്‌ത്തും വസ്‌ത്രനിര്‍മ്മാണവും

നൂല്‍നൂല്‌പും കൈത്തറിയുമുള്‍പ്പെടുന്ന ടെക്‌സ്റ്റൈല്‍ മേഖലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ വ്യവസായ ഗ്രൂപ്പ്.‌ കഞ്ചിക്കോട്ടെ ടെക്‌സ്‌റ്റൈല്‍ പ്രോസ്സസിങ്‌ കോംപ്ലക്‌സ്‌, തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്‌, കൊച്ചിയിലെ ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ എന്നിവ വ്യവസായ തല്‍പരര്‍ക്ക്‌ കടന്നു ചെന്ന്‌ വസ്‌ത്ര നിര്‍മ്മാണത്തിലേര്‍പ്പെടാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു.

ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍

 • പരുത്തി നൂലുല്‌പാദനം
 • നെയ്‌ത്ത്‌
 • വസ്‌ത്ര നിര്‍മ്മാണം

സുഗന്ധ വ്യഞ്‌ജനങ്ങളും സുഗന്ധ വ്യഞ്‌ജന സത്തുകളും

വിപുലമായ തോതില്‍ വൈവിദ്ധ്യമാര്‍ന്ന സുഗന്ധ വ്യഞ്‌ജന പദാര്‍ത്ഥങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന പ്രദേശമെന്ന നിലയില്‍ കേരളം സുഗന്ധ വ്യഞ്‌ജനങ്ങളുടെ നാട്‌ എന്നറിയപ്പെടുന്നു.

ഇരുപത്താറോളം ഇന്ത്യന്‍ സുഗന്ധ വ്യഞ്‌ജനങ്ങള്‍ക്ക്‌ ഇന്നു വിവിധ രാജ്യങ്ങളില്‍ വമ്പിച്ച ആവശ്യക്കാരുണ്ട്. ഭക്ഷ്യ പാനീയങ്ങള്‍ക്കു സ്വാദു നല്‌കുന്നതിനു പുറമെ സുഗന്ധ മിശ്രിതങ്ങള്‍, എണ്ണകള്‍, ഓളിയോ റെസിന്‍സ്‌, ഔഷധങ്ങള്‍, സൗന്ദര്യ സംവര്‍ദ്ധകങ്ങള്‍, സുഗന്ധ പദാര്‍ത്ഥങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിന്‌ ഇതു ധാരാളമായി ഉപയോഗിക്കുന്നു. ലോകത്തില്‍ സുഗന്ധ വ്യഞ്‌ജനങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ഏറ്റവും വലിയ ഒറ്റ രാജ്യമാണ്‌ ഇന്ത്യ.

കുരുമുളക്‌, ഏലം, മഞ്ഞള്‍, മുളകു വര്‍ഗ്ഗങ്ങള്‍, ചുക്ക്‌, തുടങ്ങിയവയാണ്‌ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്‌ജനങ്ങള്‍ . 'രസരാജന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന കുരുമുളകാണ്‌ ലോകത്തില്‍ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള സുഗന്ധവ്യഞ്‌ജനം. കേരളത്തില്‍ 1,58,000 ഹെക്ടറില്‍ കുരുമുളകു കൃഷി ചെയ്യുന്നു. രാജ്യത്തെ കുരുമുളകുല്‌പാദനത്തിന്റെ 96 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.

സുഗന്ധപദാര്‍ത്ഥ മേഖലയില്‍ നിക്ഷേപത്തിന്‌ അനന്തസാദ്ധ്യതകളുണ്ട്‌. ഈ മേഖലയുടെ കാര്യങ്ങള്‍ പരിരക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിതമായ സ്‌പൈസസ്‌ ബോര്‍ഡിന്റെ ആസ്ഥാനം കേരളമാണ്‌.

ബന്ധപ്പെടേണ്ട മേല്‍വിലാസം :

ഹെഡ്‌ ഓഫീസ്‌ : 
കേരളാ സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
TC XI / 266, കെസ്റ്റണ്‍ റോഡ്‌, കവടിയാര്‍
തിരുവനന്തപുരം 695 003
ഫോണ്‍ 0471 - 2318922 (EPABX)
ഫാക്‌സ്‌ 0471 - 2315893
ഇ-മെയ്‌ല്‍ : ksidc@vsnl.com

റീജിയണല്‍ ഓഫീസ്‌ : 
രണ്ടാം നില, ചോയ്‌സ്‌ ടവേഴ്‌സ്‌
മനോരമ ജങ്‌ഷന്‍, കൊച്ചി 682016
ഫോണ്‍ : 0484 - 2323010 / 2323101 (EPABX)
ഫാക്‌സ്‌ : 0484 - 2323011
ഇ-മെയ്‌ല്‍ : ksidckochi@eth.net

കെ.എസ്‌.ഐ.ഡി.സി. യുടെ ഫെയര്‍ പ്രാക്ടീസസ്‌ കോഡ്‌

1. വായ്‌പാപേക്ഷയും അതിന്റെ നടപടികളും

(എ) വായ്‌പയ്‌ക്കുള്ള അപേക്ഷാ ഫാറങ്ങളില്‍ വായ്‌പയെടുക്കുന്ന ആളിന്റെ താല്‍പര്യങ്ങളെ ബാധിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കണം. എങ്കിലേ മറ്റ്‌ NBFC കള്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥകളുമായി അര്‍ത്ഥവത്തായ താരതമ്യം നടത്തുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ തീരുമാനമെടുക്കുന്നതിനും വായ്‌പാപേക്ഷകനു സാധിക്കുകയുള്ളൂ. ഹാജരാക്കേണ്ട പ്രമാണങ്ങള്‍ എന്തൊക്കെയാണെന്നും അപേക്ഷാ ഫാറത്തില്‍ കാണിച്ചിരിക്കണം. 

(ബി) കമ്പനിക്കു ലഭിക്കുന്ന എല്ലാ വായ്‌പാപേക്ഷകള്‍ക്കും അക്‌നോളജ്‌മെന്റ്‌ സ്ലിപ്പ്‌ നല്‍കണം. 

(സി) വായ്‌പകള്‍ ഓരോ പദ്ധതിക്കും പ്രത്യേകമായി നല്‍കുന്നതായതിനാല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയോ ഡയറക്ടര്‍ ബോര്‍ഡോ അനുമതി നല്‌കിയാലുടനെ വായ്‌പ അനുവദിച്ചു കൊണ്ടുള്ള അറിയിപ്പു നല്‍കുന്നതാണ്‌. സാധാരണ ഗതിയില്‍ മൂന്നു മാസത്തിലൊരിക്കല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി / ബോര്‍ഡ്‌ യോഗം ചേരും.

2. വായ്‌പാപേക്ഷയുടെ സൂക്ഷ്‌മപരിശോധനയും വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കലും :

അനുവദിച്ച വായ്‌പത്തുക, വായ്‌പ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍, ബാധകമായ പലിശ നിരക്ക്‌, പലിശ ഈടാക്കുന്ന രീതി, വായ്‌പ തിരിച്ചടയ്‌ക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ കമ്പനി വായ്‌പക്കാരനെ രേഖാമൂലം അറിയിക്കുന്നതും, വായ്‌പ എടുക്കുന്നയാള്‍ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന പക്ഷം അക്കാര്യം കമ്പനി രേഖപ്പെടുത്തുന്നതുമാണ്.

3. വായ്‌പാവിതരണവും വായ്‌പാ വ്യവസ്ഥകളിലുള്ള മാറ്റങ്ങളും :

(എ) വ്യവസ്ഥകളില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ അക്കാര്യവും പലിശ നിരക്ക്‌, സര്‍വ്വീസ്‌ ചാര്‍ജ്‌, കാലാവധിക്കു മുന്‍പ്‌ വായ്‌പ തിരിച്ചടയ്‌ക്കുന്ന പക്ഷം നല്‌കേണ്ട പ്രീ-പേമെന്റ്‌ ചാര്‍ജ്ജ്‌ എന്നിവയും കമ്പനി വായ്‌പ എടുക്കുന്ന ആളിനെ അറിയിക്കുന്നതാണ്. ‌പലിശ നിരക്കിലോ മറ്റു ചാര്‍ജ്ജുകളിലോ മാറ്റം വരുകയാണെങ്കില്‍ അത്‌ പില്‍ക്കാല പ്രാബല്യത്തോടെ മാത്രമായിരിക്കുമെന്ന്‌ കമ്പനി ഉറപ്പാക്കും. 
(ബി) വായ്‌പക്കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്ക്‌ വായ്‌പ തിരിച്ചു വിളിക്കുകയോ തിരിച്ചടവ്‌ ത്വരിതപ്പെടുത്തുകയോ ചെയ്യാം. 
(സി) വായ്‌പയെടുത്ത ആളിന്റെ പേരില്‍ കമ്പനിക്ക്‌ നിയമപരമായ മറ്റ്‌ അവകാശങ്ങളോ ഈടുകളോ ഇല്ലാത്ത പക്ഷം വായ്‌പ പൂര്‍ണ്ണമായും തിരിച്ചടച്ചു കഴിഞ്ഞാല്‍ കമ്പനിക്കു നല്‌കിയിരിക്കുന്ന എല്ലാവിധ ഈടുറപ്പുകളും ഒഴിഞ്ഞു കൊടുക്കുന്നതാണ്.
4. വായ്‌പ വിതരണത്തിനു ശേഷമുള്ള മേല്‍നോട്ടം

(എ) വായ്‌പ വിതരണം ചെയ്‌ത ശേഷം കമ്പനി ക്രിയാത്മക മേല്‍നോട്ടം നടത്തുന്നതാണ്. ‌വായ്‌പക്കാരന്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ക്ക്‌ കമ്പനി അര്‍ഹമായ പരിഗണന നല്‌കുന്നതാണ്.
(ബി) വായ്‌പ തിരിച്ചു വിളിക്കാനോ തിരിച്ചടവു ത്വരിതപ്പെടുത്താനോ പ്രവര്‍ത്തനം മെച്ചപ്പെടുത്താനോ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം കമ്പനി തീരുമാനിക്കുകയാണെങ്കില്‍ അത്തരം തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പേ കമ്പനി വായ്‌പക്കാരനെ അറിയിക്കണം. 
(സി) വായ്‌പക്കരാറിലെ വ്യവസ്ഥകള്‍ക്കു മാറ്റം വരുത്തുന്ന പക്ഷം അക്കാര്യം വായ്‌പക്കാരനെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

5. വായ്‌പാപേക്ഷാ രജിസ്റ്റര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടതും അതില്‍ അപേക്ഷാ ഫാറത്തിന്റെ വില്‌പന, അപേക്ഷ സ്വീകരിച്ച വിവരം, വായ്‌പാനുമതി, വായ്‌പ നിരസിക്കുന്നുവെങ്കില്‍ അതും അതിനുള്ള കാരണവും എന്നിവ രേഖപ്പെടുത്തിയിരിക്കണം.

6. കൂടുതല്‍ ഈടുവേണമെന്നുണ്ടെങ്കില്‍ അക്കാര്യം കമ്പനി വായ്‌പക്കാരനെ മുന്‍കൂട്ടി അറിയിച്ചിരിക്കണം.

7. ഇടപാടുകാരില്‍ നിന്നു കമ്പനിക്കു ലഭിച്ചേക്കാവുന്ന പരാതികള്‍ക്കു നിവൃത്തി വരുത്തുന്നതിന്‌ സ്ഥാപനത്തിനുള്ളില്‍ തന്നെ ഒരു പരാതി പരിഹാര സംവിധാനം രൂപീകരിച്ചു നടപ്പിലാക്കണം.

8. പൊതുവിഷയങ്ങള്‍ :

(എ) വായ്‌പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നതൊഴികെ വായ്‌പ വാങ്ങുന്നയാളിന്റെ മറ്റ്‌ ഇടപാടുകളിലൊന്നും കമ്പനി കൈകടത്തുകയില്ല. (നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതിനു പുറമെ വായ്‌പക്കാരനെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കിലാണ്‌ ഈ വ്യവസ്ഥ ബാധകമാകുന്നത്). 
(ബി) അക്കൗണ്ട്‌ ഏറ്റെടുക്കണമെന്ന ഉദ്ദേശ്യത്തോടെ വായ്‌പത്തുക കൈമാറ്റം ചെയ്യണമെന്ന അഭ്യര്‍ത്ഥന വായ്‌പക്കാരനില്‍ നിന്നോ വായ്‌പ അനുവദിക്കുന്നവരില്‍ നിന്നോ ലഭിക്കുകയാണെങ്കില്‍ കമ്പനിയുടെ അനുമതിയോ എതിര്‍പ്പോ അഭ്യര്‍ത്ഥന ലഭിച്ച്‌ 21 ദിവസത്തിനകം അറിയിക്കേണ്ടതാണ്‌. അത്തരത്തിലുള്ള മാറ്റം സുതാര്യമായ ഉടമ്പടി വ്യവസ്ഥകള്‍ പ്രകാരവും നിയമാനുസൃതവുമായിരിക്കണം. 
(സി) വായ്‌പ തിരിച്ചടയ്‌ക്കുന്ന കാര്യത്തില്‍ കമ്പനി പീഡിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കരുത്.
തര്‍ക്കങ്ങളുണ്ടാകുന്ന പക്ഷം അവ പരിഹരിക്കുന്നതിന്‌ ഉചിതമായ ഒരു പരാതി പരിഹാര സംവിധാനം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ ആവിഷ്‌കരിക്കുകയും സ്ഥാപനത്തില്‍ അതു നടപ്പാക്കുകയും വേണം. വായ്‌പ നല്‍കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാരുടെ തീരുമാനങ്ങളില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം അവര്‍ക്കു മുകളിലുള്ള ഉന്നതോദ്യോഗസ്ഥരുടെ തലത്തില്‍ അവ കേട്ട്‌ പരിഹാരം കാണേണ്ടതാണ്. ‌മൂന്നു മാസത്തിലൊരിക്കല്‍ വിവിധ തലങ്ങളില്‍ പരാതി പരിഹാര സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. ഫെയര്‍ പ്രാക്ടീസസ്‌ കോഡ്‌ എങ്ങനെ അനുവര്‍ത്തിക്കപ്പെടുന്നുവെന്ന്‌ ആറു മാസത്തിലൊരിക്കല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അവലോകനം ചെയ്യേണ്ടതാണ്.

ഇലക്ട്രോണിക്‌സ്‌

കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്‌ രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ഇലക്ട്രോണിക്‌ പാര്‍ക്കാണ്.‌ ഈ സ്ഥാപനം ലോകത്താകമാനമുള്ള ഇലക്ട്രോണിക്‌ ഉപകരണ നിര്‍മ്മാതാക്കളുടെ ശ്രദ്ധ അതിവേഗം ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്‌, വിശേഷിച്ചും ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ ആഭ്യന്തര ഉപയോഗത്തില്‍ 30 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുമ്പോള്‍ .

ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍

 • കമ്പ്യൂട്ടറുകളും ഘടകങ്ങളും
 • ഇന്‍ഡസ്‌ട്രിയല്‍ ആന്റ്‌ പ്രോസ്സസ്‌ കണ്‍ട്രോള്‍ ഉപകരണങ്ങള്‍
 • ഓട്ടോമോട്ടീവ്‌, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്‌
 • നിരീക്ഷണ സുരക്ഷാ ഉപകരണങ്ങള്‍
 • ബാങ്കുകളുടെ ഓട്ടമേഷന്‍
 • ഉപഭോക്തൃ ഇലക്ട്രോണിക്‌സ്‌ ഉല്‌പന്നങ്ങള്‍
 • എ.എസ്‌.ഐ.സി. രൂപകല്‌പന
 • ഫാബ്രിക്കേഷനും പാക്കേജിങ്ങും
 • ചിപ്പ്‌, സെറാമിക്‌ ഘടകങ്ങള്‍
 • ഹൈബ്രിഡ്‌, മൈക്രോ സര്‍ക്യൂട്‌സ്‌

കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌ വെയര്‍

സാമ്പത്തിക വികാസത്തില്‍ ഈ മേഖലയ്‌ക്കുള്ള ശക്തിയും സ്വാധീനവും സംസ്ഥാനത്തിനു ബോദ്ധ്യപ്പെടുകയും നയപരമായ തീരുമാനങ്ങളിലൂടെയും ബോധപൂര്‍വ്വമായ യത്‌നങ്ങളിലൂടെയും കാര്യക്ഷമമായ വിധത്തില്‍ ഐ.റ്റി. ഉല്‌പാദന സൗകര്യങ്ങളൊരുക്കുകയും ചെയ്‌തിരിക്കുന്നു.

മനുഷ്യ വിഭവശേഷി സമ്പത്തും ചെലവു കുറഞ്ഞ ഉല്‌പാദന സാഹചര്യങ്ങളും കേരളത്തെ സോഫ്‌റ്റ്‌ വെയര്‍ വികസനത്തിനുള്ള ആകര്‍ഷക കേന്ദ്രമാക്കിത്തീര്‍ത്തിരിക്കുന്നു.

ടെക്‌നോ പാര്‍ക്ക്‌ നല്‌കുന്ന സേവനങ്ങളില്‍ ഓണ്‍ലൈന്‍ സാറ്റലൈറ്റ്‌ എര്‍ത്ത്‌ സ്‌റ്റേഷനുമുള്‍പ്പെടുന്നു. തിരുവനന്തപുരത്തെ സോഫ്‌റ്റ്‌ വെയര്‍ പരിശീലന വികസനകേന്ദ്രം IBM ES 9000 മെയ്‌ന്‍ ഫ്രെയിം കമ്പ്യൂട്ടറുമായി ബന്ധം സാദ്ധ്യമാക്കുന്നു.

ബയോടെക്‌നോളജി

കേരളത്തിന്റെ തനതായ ജൈവവൈവിധ്യവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ശൃംഖലയും വിദ്യാസമ്പന്നരായ മനുഷ്യരും കൂടിച്ചേരുമ്പോള്‍ ജൈവ സാങ്കേതിക വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഈ നാട്‌ ഏറ്റവും അനുയോജ്യമായിത്തീരുന്നു. അടുത്ത കാലത്തു പ്രഖ്യാപിച്ച അതിനൂതനമായ ബയോ ടെക്‌നോളജി പാര്‍ക്ക്‌ സാധാരണ സേവനങ്ങള്‍ക്കൊപ്പം വാണിജ്യാടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ സ്ഥാപിക്കുന്നവര്‍ക്കാവശ്യമായ ഗവേഷണ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.

ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍

 • ടിഷ്യുകള്‍ച്ചര്‍
 • ജൈവകീടനാശിനികള്‍
 • ജൈവവളങ്ങള്‍
 • ഭ്രൂണമാറ്റം
 • വാക്‌സിനുകള്‍
 • ജൈവ രാസപദാര്‍ത്ഥങ്ങള്‍
 • മത്സ്യക്കൊഴുപ്പില്‍ നിന്നുള്ള അമ്ലങ്ങള്‍
 • മെഡിക്കല്‍ ഡയഗ്നോസ്‌റ്റിക്‌സ്‌
 • എന്‍സൈമുകള്‍

ലൈറ്റ്‌ എന്‍ജിനീയറിങ്‌

ഇടത്തരവും വന്‍കിടയുമായ അനേകം ലൈറ്റ്‌ എന്‍ജിനീയറിങ്‌ വ്യവസായങ്ങളുടെ കേന്ദ്രമാണു കേരളം. വൈദഗ്‌ദ്ധ്യം സിദ്ധിച്ച തൊഴിലാളികളുടെ ആവശ്യാനുസൃത ലഭ്യത കൊണ്ട്‌ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ്‌ എന്‍ജിനീയറിങ്‌ യന്ത്രനിര്‍മ്മാണത്തിന്‌ കേരളം ഏറ്റവും അനുയോജ്യമായ സ്ഥാനമായിരിക്കുന്നു

ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍

 • ഗാര്‍ഹികാവശ്യത്തിനുള്ളകത്തികള്‍
 • കത്രികകള്‍
 • വ്യാവസായികാവശ്യത്തിനുള്ളലിങ്ക്‌ചങ്ങലകള്‍
 • പ്രഷര്‍ഡൈ
 • വാഹനങ്ങള്‍ക്കുള്ള കോയില്‍ സ്‌പ്രിങ്‌
 • ദ്രവിപ്പിച്ചു രൂപപ്പെടുത്തുന്ന അലൂമിനിയം ഫോയിലുകള്‍
 • അതിസൂക്ഷ്‌മഡയമീറ്റര്‍ട്യൂബ്‌
 • ഗിയര്‍ ബോക്‌സ്‌
 • എയര്‍ സ്‌ക്രൂ കമ്പ്രസ്സറുകളും ഹൈവാക്വം പമ്പുകളും
 • മെഷീന്‍ ടൂള്‍ ഘടകങ്ങള്‍
 • മലിനീകരണ നിയന്ത്രണോപകരണങ്ങള്‍
 • ഇരട്ടപ്പാളികളുള്ള കുഴലുകള്‍
 • സൈക്കിളുകള്‍

പെട്രോകെമിക്കല്‍സ്‌

പെട്രോകെമിക്കല്‍ ഉല്‌പന്നങ്ങളിലുണ്ടായ ആഗോള വിലവര്‍ദ്ധന ഈ മേഖലയിലേക്കു പുതിയ പദ്ധതികള്‍ വഴിതിരിച്ചു വിടാന്‍ പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്.‌ ഏഴു ദശലക്ഷം ടണ്‍ ശേഷിയുള്ളതും ഉയര്‍ന്ന തോതില്‍ ലാഭം നേടുന്നതുമായ കൊച്ചി എണ്ണ ശുദ്ധീകരണശാല ഒട്ടേറെ ഉപോല്‌പന്ന വ്യവസായങ്ങള്‍ നടത്തുന്നതിനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇതിനു പുറമെ കൊച്ചിയില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന വന്‍കിട കെമിക്കല്‍ ടെര്‍മിനലില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത പദാര്‍ത്ഥങ്ങളും ലഭ്യമാകും.

ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍

 • സൈലീന്‍ എക്‌സ്‌ട്രാക്ഷന്‍
 • പ്യുവര്‍ പെരിഫ്‌ താലിക്‌ ആസിഡ്‌ (PTA)
 • പോളി ക്ലോറോപ്ലീന്‍
 • ഫ്‌താലിക്‌ ആന്‍ഹൈഡ്രൈഡ്‌
 • അഡിപ്പിക്‌ആസിഡ്‌
 • നൈലോണ്‍ടയര്‍കോര്‍ഡ്‌
 • ഐസോ ബ്യൂട്ടൈല്‍ ബന്‍സീന്‍
 • ബെന്‍സീന്റെ നൈട്രോകോമ്പൗണ്ടുകള്‍

റബ്ബര്‍ പ്രോസ്സസിങ്‌

3.84 ഹെക്ടര്‍ റബ്ബര്‍ കൃഷിയിലൂടെ പ്രതിവര്‍ഷം 3.7 ലക്ഷം ടണ്‍ റബ്ബറുല്‌പാദിപ്പിച്ചു കൊണ്ട്‌ ഇന്ത്യയിലെ സ്വാഭാവിക റബ്ബറുല്‌പാദനത്തിന്റെ 90 ശതമാനവും കേരളം സംഭാവന ചെയ്യുന്നു. റബ്ബര്‍ കോമ്പൗണ്ടിങ്ങ്‌, ക്രമ്പ്‌ റബ്ബര്‍ നിര്‍മ്മാണം എന്നീ രംഗങ്ങളില്‍ നിലവിലുള്ള ഇടത്തരം റബ്ബര്‍ ഫാക്ടറികളുടെ ശക്തമായ ശൃംഖലയുള്ള ഈ മേഖല ഒന്നാന്തരം നിക്ഷേപാവസരമാണു വാഗ്‌ദാനം ചെയ്യുന്നത്.‌

ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍

 • ടയറുകളും ട്യൂബുകളും
 • കണ്‍വേയര്‍ബെല്‍റ്റ്‌
 • ഫോം റബ്ബറുല്‌പന്നങ്ങള്‍
 • ഫൈബര്‍ഫോം ഉല്‌പന്നങ്ങള്‍
 • ലാറ്റക്‌സ്‌ ഉല്‌പന്നങ്ങള്‍
 • റേഡിയല്‍ ടയറുകള്‍
 • കോണ്ടം
 • സ്‌പെഷ്യാലിറ്റിഹോസ്‌

ആയുര്‍വേദ ഔഷധങ്ങള്‍

പരമ്പരാഗത ഔഷധശാസ്‌ത്രമായ ആയുര്‍വേദത്തിലൂടെ രോഗ ചികിത്സ നടത്തുന്ന കലയില്‍ പണ്ടേ പ്രമാണിത്തം നേടിയ നാടാണു കേരളം. ആയുര്‍വേദചികിത്സയും ആയുര്‍വേദ ഔഷധങ്ങളും ഇന്ന്‌ ലോകമാകെ പ്രചാരം നേടി വരുകയാണ്.‌

ലോകമിപ്പോള്‍ പ്രകൃതിയിലേക്കു തിരിഞ്ഞു കൊണ്ടിരിക്കുകയാണ്‌. ഒപ്പം ആയുര്‍വേദ ഔഷഘങ്ങളുടെ വിപണിയും വളര്‍ന്നു കൊണ്ടിരിക്കുന്നു. ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഒട്ടേറെ ഔഷധ സസ്യങ്ങള്‍ കേരളത്തില്‍ വളര്‍ത്തി വരുന്നുണ്ട്.‌

പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശകതത്ത്വങ്ങള്‍

നിങ്ങളുടെ ബിസിനസ്‌ സംരംഭം സ്ഥാപിക്കുന്നതെങ്ങനെ ?

ഇന്ന്‌ കേരളത്തില്‍ ഒരു വ്യവസായം ആരംഭിക്കാന്‍ വളരെ എളുപ്പമാണ്.‌ പ്രൊപ്രൈറ്ററി കമ്പനിയായോ പാര്‍ട്‌ണര്‍ഷിപ്‌ ഫേമായോ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായോ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായോ ബിസിനസ്‌ യൂണിറ്റ്‌ രൂപീകരിക്കാം. വിദേശ പങ്കാളിത്തമുള്ള മിക്ക സംരംഭങ്ങളും പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയോ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയോ ആയിരിക്കും. പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിക്ക്‌ കുറഞ്ഞത്‌ രണ്ട്‌ ഓഹരിയുടമകളും പരമാവധി 50 ഓഹരിയുടമകളും കുറഞ്ഞ പക്ഷം രണ്ടു ഡയറക്ടര്‍മാരും ഉണ്ടായിരിക്കണം. പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിക്കു വേണ്ടത്‌ കുറഞ്ഞത്‌ ഏഴ്‌ ഓഹരിയുടമകളും മൂന്നു ഡയറക്ടര്‍മാരുമാണ്.‌ ഓഹരിയുടമകളുടെ പരമാവധി എണ്ണത്തിന്‌ പരിധിയില്ല.

പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി സ്ഥാപിക്കുന്നതിന്‌ ആവശ്യമായ പ്രമാണങ്ങളും നടപടി ക്രമങ്ങളും.

മെമ്മോറാണ്ഡം ഓഫ്‌ അസ്സോസിയേഷന്‍, ആര്‍ട്ടിക്ക്‌ള്‍സ്‌ ഓഫ്‌ അസ്സോസിയേഷന്‍, പ്രോസ്‌പെക്ട്‌സ്‌ ഇവ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ തയ്യാറാക്കിക്കൊള്ളും. കേരളത്തില്‍ പദ്ധതി സ്ഥാപിക്കാനുദ്ദേശിക്കുന്ന നിക്ഷേപകര്‍ക്ക്‌ KSIDC സമഗ്രസേവനം നല്‌കും. കമ്പനി സ്ഥാപിക്കല്‍ നടപടികള്‍ നാലാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കാവുന്നതാണ്.‌

നിങ്ങളുടെ കമ്പനിയുടെ ഉടമസ്ഥാവകാശം

പുതിയ ഉദാരവല്‍ക്കരണ നയത്തെത്തുടര്‍ന്ന്‌, ചില വ്യവസ്ഥകള്‍ക്കു വിധേയമായി, 100 ശതമാനം നേരിട്ടുള്ള ഉടമസ്ഥാവകാശം അനുവദിക്കുന്നതാണ്.‌ കൈവശമുള്ള ഓഹരിയുടെ അടിസ്ഥാനത്തിലാണ്‌ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നത്.‌ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടര്‍മാരാണ്‌ കമ്പനിയുടെ ഭരണം നിയന്ത്രിക്കുന്നത്.‌

കമ്പനിയ്‌ക്ക്‌ അതിന്റെ ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഓഹരി വില്‌പനയിലൂടെ അതു സാധിക്കാവുന്നതാണ്.‌ ഓഹരികള്‍ പരക്കെ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍ കുറച്ച്‌ ഓഹരികള്‍ മാത്രമേ സ്വന്തമായുള്ളുവെന്നു വന്നാലും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാവുന്നതാണ്.‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലൂടെ പൊതു ജനങ്ങള്‍ക്കും ഓഹരി വില്‌ക്കാനാകും.

നിങ്ങളുടെ പദ്ധതി എങ്ങനെ സ്ഥാപിക്കാം ?

ഇന്ത്യയില്‍ ഒരു പദ്ധതി സ്ഥാപിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.‌ ഒരു പദ്ധതിക്ക്‌ വ്യക്തമായ രൂപം കൊടുത്തു കഴിഞ്ഞാല്‍ KSIDC നിങ്ങളുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു കൊണ്ട്‌ പദ്ധതിക്കാവശ്യമായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ അനുമതികള്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ ലഭിക്കാന്‍ സഹായിക്കുന്നു.

45 മുതല്‍ 60 ദിവസത്തിനകം എല്ലാ അനുമതികളും നേടാന്‍ കഴിയും. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഉല്‌പന്നം വ്യവസായ ലൈസന്‍സ്‌ എടുത്തിരിക്കണമെന്നു നിര്‍ബന്ധമുള്ള 15 വ്യവസായങ്ങളുടെ പട്ടികയില്‍പ്പെടുകയോ, പദ്ധതി ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരത്തിന്റെ 25 കി. മീ. പരിധിക്കുള്ളില്‍ സ്ഥാപിക്കുകയോ ചെയ്‌താല്‍ മാത്രമേ ഇന്‍ഡസ്‌ട്രിയല്‍ ലൈസന്‍സ്‌ ആവശ്യമായി വരുന്നുള്ളു. ആറു വ്യവസായങ്ങള്‍ പൊതുമേഖലയ്‌ക്കു മാത്രമായും സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ ആവശ്യമില്ലാത്തതും മൂല്യം കുറഞ്ഞതുമായ ഏതാനും വ്യവസായങ്ങള്‍ ചെറുകിടമേഖലയ്‌ക്കു വേണ്ടിയും റിസര്‍വ്വു ചെയ്‌തിരിക്കുന്നു. ലൈസന്‍സ്‌ ആവശ്യമായ വ്യവസായങ്ങള്‍ അവ ലഭിക്കുന്നതിനായി ഫാറം ഐ.എല്‍.-ല്‍ 'സെക്രട്ടേറിയറ്റ്‌ ഫോര്‍ ഇന്‍ഡസ്‌ട്രിയല്‍ അപ്രൂവല്‍സ്‌, വ്യവസായ മന്ത്രാലയം, ഭാരത സര്‍ക്കാര്‍, ന്യൂ ഡല്‍ഹി'' എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.‌ സാധാരണഗതിയില്‍ അനുമതികള്‍ 6 മുതല്‍ 8 വരെ ആഴ്‌ചകള്‍ക്കുള്ളില്‍ ലഭിക്കുന്നതായിരിക്കും.

പദ്ധതി സ്ഥാപിക്കുന്നതെങ്ങനെ?‍

ആവശ്യമായ അനുമതികള്‍

കെട്ടിടനിര്‍മ്മാണത്തിനു മുന്‍പ്‌

നിര്‍ദ്ദിഷ്ട പദ്ധതിയുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിനു മുമ്പായി താഴെപ്പറയുന്ന അനുമതികള്‍ ലഭിച്ചിരിക്കേണ്ടത്‌ ആവശ്യമാണ്‌ :

1) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റി) അനുമതി. 
2) ഡെവലപ്‌മെന്റ്‌ അതോറിറ്റിയുടെ (തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട്‌, ഇടുക്കി, പാലക്കാട്‌, തൃശ്ശൂര്‍ ) അനുമതി. 
3) ഫാക്ടറീസ്‌ ആന്റ്‌ ബോയിലേഴ്‌സ്‌ ഇലക്ട്രിക്കല്‍ ഡയറക്ടറുടെ പ്രാഥമികാനുവാദം.
4) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 'നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌'. 
5) കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്ന്‌ വൈദ്യുതി ലഭ്യമാണെന്ന അറിയിപ്പ്‌.

ഉല്‌പാദനം തുടങ്ങും മുന്‍പ്‌

നിര്‍ദ്ദിഷ്ട ഫാക്ടറിയില്‍ ഉല്‌പാദനം തുടങ്ങുന്നതിനു മുമ്പായി താഴെപ്പറയുന്ന അനുമതികള്‍ നേടിയിരിക്കണം :

i) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി
ii) ഡയറക്ടര്‍ ഓഫ്‌ ഫാക്ടറീസ്‌ ആന്റ്‌ ബോയിലേഴ്‌സ്‌ നല്‌കുന്ന ഫാക്ടറി ലൈസന്‍സ്‌
iii) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറിയില്‍ നിന്ന്‌ അനുമതി പത്രം. 
iv) ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അനുമതികള്‍.

 • ഇലക്ട്രിക്കല്‍ ഡ്രോയിങ്‌ സംബന്ധിച്ച അനുമതി,
 • അന്തിമ അനുമതി

v) സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്ന്‌ വൈദ്യുത കണക്ഷന്‍
vi) കേരളാ വാട്ടര്‍ അതോറിറ്റിയുടെ അനുമതി.

മുതല്‍മുടക്ക്‌ എങ്ങനെ ?

ഹ്രസ്വകാല, ദീര്‍ഘകാല വായ്‌പാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന്‌ ധനകാര്യ സ്ഥാപനങ്ങളുടെ അതിവിപുലവും അങ്ങേയറ്റം വികസിച്ചതുമായ ഒരു ശൃംഖലയുണ്ട്‌ ഇന്ത്യയില്‍ . ഊര്‍ജ്ജിതവും ശക്തിമത്തുമായ ഓഹരി വിപണി സമ്പ്രദായവും ഇവിടെ വളര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിപുലമായ ധനവിപണി കൈകാര്യം ചെയ്യുന്നതിന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളും മ്യൂച്ച്വല്‍ ഫണ്ടുകളും മര്‍ച്ചന്റ്‌ ബാങ്കുകളും ബ്രോക്കര്‍മാരുമടങ്ങുന്ന വലിയൊരു സംവിധാനവും നിലവിലുണ്ട്.‌

സിറ്റി ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ അമേരിക്ക, ഗ്രിന്‍ഡ്‌ലേസ്‌ ബാങ്ക്‌, സ്റ്റാന്‍ഡേര്‍ഡ്‌ ചാര്‍ട്ടേഡ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ടോക്യോ, ബാങ്ക്‌ നാഷനാലെ ദെ പാരിസ്‌, സ്വിസ്‌ ബാങ്ക്‌, ഡച്ച്‌ ബാങ്ക്‌ തുടങ്ങിയ രാജ്യാന്തര ബാങ്കിങ്‌ ഗ്രൂപ്പുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം വിപുലീകരിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റ്‌ മേഖലയ്‌ക്ക്‌ സേവനം നല്‌കുന്നതിനായി രാജ്യത്തിനുള്ളിലെ ബാങ്കുകളും ശക്തമായി മുന്നോട്ടു വന്നിരിക്കുന്നു.

ഒരു പദ്ധതിയുടെ ഓഹരി മൂലധനത്തില്‍ ഭാഗിക പങ്കാളിത്തം വഹിക്കുന്നതിനും മൊത്തം വായ്‌പാവശ്യങ്ങള്‍ സാധിപ്പിക്കുന്നതിനുമായി KSIDC പോലുള്ള സംസ്ഥാനതല ധനകാര്യ സ്ഥാപനങ്ങളും ദേശീയ ധനകാര്യ സ്ഥാപനങ്ങളായ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്‍ഡസ്‌ട്രിയല്‍ ഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ഇന്‍ഡസ്‌ട്രിയല്‍ ക്രെഡിറ്റ്‌ ആന്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവരുമുണ്ട്.‌

ദീര്‍ഘകാല വായ്‌പകളും ഓഹരികളുമായാണ്‌ ഒരു പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ മുതല്‍മുടക്കു സ്വരൂപിക്കുന്നത്.‌ ഇതിനു സാധാരണയായി 1 : 5 : 1 എന്ന വായ്‌പാ ഓഹരി അനുപാതം പിന്തുടരുന്നു. വായ്‌പ തിരിച്ചടയ്‌ക്കാനുള്ള കമ്പനിയുടെ ശേഷിക്കനുസൃതമായി 8 വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാലയളവിനുള്ളില്‍ വായ്‌പ അടച്ചു തീര്‍ക്കേണ്ടതാണ്.‌ ഇതിനു തുടക്കത്തില്‍ രണ്ടു വര്‍ഷത്തെ മോറട്ടോറിയം അനുവദിച്ചിട്ടുണ്ട്‌. മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം പ്രൊമോട്ടര്‍മാര്‍ കൊണ്ടു വരണം. പ്രൊമോട്ടര്‍മാരുടെ പങ്കില്‍ ഒരു ഭാഗം KSIDC പോലുള്ള സംസ്ഥാനതല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു സ്വീകരിക്കാവുന്നതാണ്.‌

വായ്‌പയെടുക്കാവുന്ന പരമാവധി തുക സുസ്ഥിര ആസ്‌തിയുടെ 75 ശതമാനമെന്നു പരിമിതപ്പെടുത്തിയിട്ടുണ്ട്.‌ പ്രൊമോട്ടര്‍മാര്‍ക്ക്‌ പ്രാഥമിക വിപണിയില്‍ നിന്ന്‌ ഓഹരി മൂലധനം സ്വരൂപിക്കാവുന്നതാണ്.‌ ഓഹരി വിപണി മുഖേന മൂലധനം സ്വരൂപിക്കുന്നതിന്‌ പുറപ്പെടുവിച്ച ഓഹരിയുടെ 25 ശതമാനമെങ്കിലും പൊതു വില്‌പനയ്‌ക്കു മാറ്റിവെക്കേണ്ടതുണ്ട്.‌ പുറപ്പെടുവിച്ച ഓഹരിയുടെ 25 ശതമാനമെങ്കിലും പ്രൊമോട്ടര്‍മാരുടെ കൈവശമുണ്ടായിരിക്കണം.

ആനുകൂല്യങ്ങളും സൗകര്യങ്ങളും

100 ശതമാനം കയറ്റുമതി ചെയ്യുന്ന പദ്ധതികള്‍ (100% EOU)

ഡ്യൂട്ടിയില്ലാതെ മെഷീനറി, ഘടകങ്ങള്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍, ഓഫീസ്‌ ഉപകരണങ്ങള്‍, അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഇവ ഇറക്കുമതി ചെയ്യാവുന്നതാണ്.‌

100 ശതമാനം കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയില്‍ നിന്നു വാങ്ങുന്ന സാധനങ്ങളെ നികുതി, ഡ്യൂട്ടി എന്നിവയില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു.

മേഖലാപരിധിക്കു വിധേയമായി ആഭ്യന്തര വിപണിയില്‍ ഉല്‌പന്നങ്ങള്‍ വില്‌ക്കാന്‍ ഉല്‌പന്നങ്ങള്‍ വില്‌ക്കാന്‍ അനുവദിക്കുന്നു.

വിദേശ ഓഹരി മൂലധന നിക്ഷേപത്തിന്റെ കാര്യത്തില്‍ ഉദാര സമീപനം.

കോര്‍പ്പറേറ്റ്‌ ആദായ നികുതി നല്‌കുന്നതില്‍ നിന്ന്‌ 2010 വരെ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

അനുമതികള്‍ ലഭിക്കുന്നതിന്‌ അത്യന്തം ക്രമീകൃത നടപടിക്രമങ്ങള്‍ .

കയറ്റുമതി ഉദ്ദേശിച്ചുള്ള ഇലക്ട്രോണിക്‌ ഹാര്‍ഡ്‌ വെയര്‍ പാര്‍ക്കുകള്‍ക്ക്‌ കൂടുതല്‍

ആദായ നികുതി ഒഴിവ്‌ - ഇടുക്കി, വയനാട്‌ ജില്ലകളിലെ വ്യവസായങ്ങള്‍ക്ക്‌ അതുല്യമായ ആനുകൂല്യം.

കേരളത്തിലെ ഇടുക്കി, വയനാടു ജില്ലകളില്‍ 31.3.1999-നു മുന്‍പു സ്ഥാപിക്കുന്ന വ്യവസായ പദ്ധതികളെ ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക്‌ ആദായ നികുതി നല്‌കുന്നതില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഇതിനു പുറമെ നികുതി ഒഴിവാക്കിയിരിക്കുന്ന ആദ്യത്തെ അഞ്ചു വര്‍ഷത്തെത്തുടര്‍ന്നു വരുന്ന അടുത്ത അഞ്ചു വര്‍ഷക്കാലം ലാഭത്തിന്മേലുള്ള ആദായ നികുതിയില്‍ 30 ശതമാനം കിഴിവനുവദിക്കുന്നുമുണ്ട്.‌ ഇതിന്‌ 1994 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ KSIDC തിരുവനന്തപുരം ഓഫീസിലെ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ ഗ്രൂപ്പുമായി ബന്ധപ്പെടാവുന്നതാണ്.‌

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റു പദ്ധതികള്‍ - പൂജ്യം ഡ്യൂട്ടി സ്‌കീമനുസരിച്ച്‌

മൂലധനോല്‌പന്നങ്ങളുടെ ഇറക്കുമതി മൂല്യത്തിന്റെ എട്ടിരട്ടി തുകയ്‌ക്കുള്ള ഉല്‌പന്നങ്ങള്‍ എട്ടുവര്‍ഷത്തിനുള്ളില്‍ കയറ്റുമതി ചെയ്‌തു കൊള്ളാമെന്ന വ്യവസ്ഥയില്‍ ഡ്യൂട്ടിയില്ലാതെ മൂലധനോല്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നതാണ്.‌

എക്‌സ്‌പോര്‍ട്ട്‌ പ്രൊമോഷന്‍ ക്യാപിറ്റല്‍ ഗുഡ്‌സ്‌ സ്‌കീം പ്രകാരം ഇറക്കുമതി ചെയ്യുന്ന മൂലധനോല്‌പന്നങ്ങളുടെ മൂല്യത്തിന്റെ നാലിരട്ടി മൂല്യമുള്ള ഉല്‌പന്നങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ചെയ്‌തുകൊള്ളാമെന്ന വ്യവസ്ഥയില്‍ കസ്റ്റംസ്‌ ഡ്യൂട്ടിയുടെ 15 ശതമാനമെന്ന സൗജന്യ നിരക്കില്‍ ഇറക്കുമതി അനുവദിക്കുന്നതാണ്.‌

വിദേശ ഇന്ത്യാക്കാര്‍ക്കും വിദേശ കോര്‍പ്പറേറ്റ്‌ ബോഡികള്‍ക്കും ബാധകമായ ആനുകൂല്യങ്ങള്‍

1. വ്യവസായ, വാണിജ്യ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നേരിട്ടുള്ള നിക്ഷേപം അനുവദിക്കുന്നു.

2. താഴെപ്പറയുന്ന മേഖലകളില്‍ 100 ശതമാനം മുതല്‍ മുടക്കും മൂലധനവും ലാഭവിഹിതവും മടക്കിക്കൊണ്ടു പോകാനുള്ള സൗകര്യം.

i) മുന്തിയ പരിഗണനയുള്ള 34 വ്യവസായ ഗ്രൂപ്പുകള്‍
ii) കയറ്റുമതി ചെയ്യുന്ന കമ്പനികള്‍
iii) ഹോട്ടലുകളും ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളും
iv) ആശുപത്രികള്‍, ഡയഗ്നോസ്‌്‌റ്റിക്‌ കേന്ദ്രങ്ങള്‍
v) ഷിപ്പിങ്‌
vi) ആഴക്കടല്‍ മത്സ്യബന്ധനം
vii) എണ്ണപര്യവേക്ഷണം
viii) വൈദ്യുതി
ix) ഭവന നിര്‍മ്മാണവും റീയല്‍ എസ്റ്റേറ്റും
x) ദേശീയ പാതകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍
xi) പീഡിത വ്യവസായങ്ങള്‍
xii) ലൈസന്‍സ്‌ നിര്‍ബന്ധമായ വ്യവസായങ്ങള്‍
xiii) ചെറുകിടമേഖലയ്‌ക്കു റിസര്‍വു ചെയ്‌തിരിക്കുന്ന വ്യവസായങ്ങള്‍

3. 40 ശതമാനം മൂലധന നിക്ഷേപവും മുടക്കുമുതല്‍ പൂര്‍ണ്ണമായും മടക്കിക്കൊണ്ടു പോകാമെന്ന സൗജന്യവും.

നിലവിലുള്ള കമ്പനികളുടെ മൂലധന നിക്ഷേപം ഉയര്‍ത്തുന്നതിന്‌ ഓഹരി വില്‌പന നടത്തുന്ന പക്ഷം പുതിയതായി ഇറക്കുന്ന ഓഹരി മൂലധനത്തിന്റെ 40 ശതമാനം.

4. മുടക്കുമുതല്‍ മടക്കിക്കൊണ്ടു പോകാവുന്ന വ്യവസ്ഥയില്ലാത്ത കമ്പനികള്‍

വ്യവസായ, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൊപ്രൈറ്ററി, പാര്‍ട്‌ണര്‍ഷിപ്പ്‌ കമ്പനികളില്‍ 100 ശതമാനം മുതല്‍മുടക്ക്‌ അനുവദിക്കുന്നു.

5. മുടക്കു മുതല്‍ മടക്കിക്കൊണ്ടു പോകാമെന്ന വ്യവസ്ഥയുള്ള പോര്‍ട്ട്‌ ഫോളിയോ നിക്ഷേപം :

ഓരോ വിദേശ ഇന്ത്യാക്കാരനും കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെയോ ഡിബഞ്ചറുകളുടെയോ ഒരു ശതമാനം. ഗവണ്‍മെന്റ്‌ സെക്യൂരിറ്റികള്‍, യൂണിറ്റ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ യൂണിറ്റുകള്‍, നാഷണല്‍ പ്ലാന്‍ / സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലുള്ള നിക്ഷേപം.

6. മുടക്കു മുതല്‍ മടക്കിക്കൊണ്ടു പോകാമെന്ന വ്യവസ്ഥയില്ലാതെ :

ഓഹരിയുടമകളുടെ പൊതുയോഗ തീരുമാന പ്രകാരം ഒരിന്ത്യന്‍ കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 24 ശതമാനം മൂല്യം വരുന്ന ഓഹരികള്‍ സ്വന്തമാക്കാവുന്നതാണ്‌.

7. മറ്റു സൗകര്യങ്ങള്‍ :

ഒരിന്ത്യന്‍ കമ്പനിയുടെ ഓഹരികളില്‍ നിന്നോ ഡിബഞ്ചറുകളില്‍ നിന്നോ ലഭിക്കുന്ന ആദായത്തിന്റെ 20 ശതമാനമായിരിക്കും ഒരേയൊരു ആദായനികുതി നിരക്ക്.‌

നിങ്ങളുടെ ലാഭം എങ്ങനെ മടക്കിക്കൊണ്ടുപോകാം ?
നിക്ഷേപിച്ച മൂലധനവും അതിന്മേല്‍ ആര്‍ജ്ജിച്ച ലാഭവും മടക്കിക്കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമം ലളിതമാണ്.‌ മടക്കിക്കൊണ്ടു പോകാമെന്ന വ്യവസ്ഥയില്‍ സ്ഥാപിക്കപ്പെട്ട കമ്പനിയില്‍ നടത്തുന്ന വിദേശ നിക്ഷേപത്തിന്മേലുള്ള ഡിവിഡന്റ്‌ നികുതി കഴിച്ച ശേഷം മടക്കിക്കൊണ്ടു പോകാന്‍ അനുവദിക്കും. നിക്ഷേപകന്‍ ആഗ്രഹിക്കുന്ന പക്ഷം ഓഹരി നിക്ഷേപവും മടക്കി വാങ്ങാവുന്നതാണ്.‌

കോര്‍പ്പറേറ്റുകളുടെ ആദായത്തിന്മേലുള്ള നികുതി

ആദായ നികുതി നിയമപ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പനികള്‍ ലോകത്തെവിടെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന ആദായം നികുതി വിധേയമായിരിക്കും. എന്നാല്‍ വിദേശ ഇന്ത്യാക്കാരുടെ വകയായ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന ബിസിനസ്സ്‌ ഇടപാടുകളിലൂടെ നേടുന്ന ആദായത്തിനും ഇന്ത്യ മുഖേന നേടുന്ന മറ്റ്‌ ആദായങ്ങള്‍ക്കും മാത്രം ആദായനികുതി നല്‌കിയാല്‍ മതിയാകും. ഇന്ത്യയില്‍ സ്ഥാപിച്ചതോ, ഭരണവും നിയന്ത്രണവും പൂര്‍ണമായും ഇന്ത്യയില്‍ നടത്തുന്നതോ ആയ കോര്‍പ്പറേറ്റുകളെയാണ്‌ റെസിഡന്റ്‌ ഇന്ത്യയില്‍ കമ്പനിയായി ഗണിക്കുന്നത്.‌

ലാഭത്തിനും കമ്പനിക്കുണ്ടാകുന്ന മറ്റ്‌ ആദായങ്ങള്‍ക്കും നിലവിലുള്ള കോര്‍പ്പറേറ്റ്‌ നികുതി നിരക്കുകള്‍ താഴെപ്പറയും പ്രകാരമാണ്‌ :

 • രാജ്യത്തിനുള്ളിലെ കമ്പനികള്‍ അടിസ്ഥാന നിരക്കായി 35 ശതമാനവും സര്‍ച്ചാര്‍ജ്‌ 2.5 ശതമാനവും നല്‌കാന്‍ ബാധ്യസ്ഥരാണ്.‌
 • രാജ്യത്തിനുള്ളിലെ കമ്പനികള്‍ അടിസ്ഥാന നിരക്കായി 35 ശതമാനവും സര്‍ച്ചാര്‍ജ്‌ 2.5 ശതമാനവും നല്‌കാന്‍ ബാധ്യസ്ഥരാണ്.‌
 • ആദായ നികുതിയുടെ 2 ശതമാനം വിദ്യാഭ്യാസ സെസ്സ്‌ ഈടാക്കുന്നതാണ്.‌
 • എല്ലാ കിഴിവുകളും കഴിച്ചുള്ള സമ്പത്ത്‌ 1.5 ദശലക്ഷം രൂപ കവിയുകയാണെങ്കില്‍ ഒരു ശതമാനം സ്വത്തു നികുതി നല്‌കേണ്ടതാണ്.‌
 • രാജ്യത്തിനകത്തെ കമ്പനികള്‍ ലാഭവിഹിതം നല്‌കുമ്പോള്‍ 12.5 ശതമാനം ലാഭവിഹിത വിതരണ നികുതി ഈടാക്കും. (2008 - 09-ലെ കേന്ദ്ര ബജറ്റില്‍ ഈ നികുതി 15 ശതമാനമായി ഉയര്‍ത്താന്‍ ആലോചിക്കുന്നുണ്ട്).‌
 • നികുതി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ചുമത്തപ്പെടേണ്ട നികുതി കണക്കനുസരിച്ചുള്ള ലാഭത്തിന്റെ 7.5 ശതമാനത്തില്‍ കുറയുന്ന പക്ഷം 7.5 ശതമാനം ഓള്‍ട്ടര്‍നേറ്റീവ്‌ നികുതി ഈടാക്കുന്നതാണ്.‌ (സര്‍ച്ചാര്‍ജ്ജും വിദ്യാഭ്യാസ സെസ്സും പുറമെ).

നികുതി നിരക്കകളും ആനുകൂല്യങ്ങളും‍

വില്‌പന നികുതി / വാറ്റ്‌ (VAT)

ജംഗമവസ്‌തുക്കളുടെ കൈമാറ്റത്തില്‍ വില്‌പന നികുതി ഈടാക്കുന്നതാണ്.‌ മിക്ക സംസ്ഥാനങ്ങളും 1.4.2005 മുതല്‍ വില്‌പന നികുതിക്കു പകരം മൂല്യവര്‍ദ്ധിത നികുതി (VAT) ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.‌ ചരക്കുകള്‍ക്കു മാത്രമേ വാറ്റ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളൂ. സേവനങ്ങള്‍ക്ക്‌ വാറ്റ്‌ ബാധകമല്ല. എക്‌സൈസ്‌ ഡ്യൂട്ടി, സേവന നികുതി തുടങ്ങിയ പരോക്ഷ നികുതികള്‍ മാറ്റി വാറ്റ്‌ ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന തലത്തില്‍ അതാതു സംസ്ഥാന സര്‍ക്കാരാണ്‌ വാറ്റ്‌ ഏര്‍പ്പെടുത്തുന്നത്.‌ വില്‌പനയുടെ ഓരോ ഘട്ടത്തിലും വാറ്റ്‌ നല്‌കണം. എന്നാല്‍ മുന്‍പ്‌ വാറ്റ്‌ നല്‌കിയിട്ടുണ്ടെങ്കില്‍ അത്‌ വരവു വെയ്‌ക്കുന്നതായിരിക്കും. നാലു സ്ലാബുകളായാണ്‌ വാറ്റ്‌ ഈടാക്കുന്നത്.‌

 • ആവശ്യവസ്‌തുക്കള്‍ - 0 %
 • സ്വര്‍ണ്ണക്കട്ടികള്‍, രത്‌നങ്ങള്‍ - 1 %
 • വ്യാവസായിക അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍, മെഷീനറി, ബഹുജന ഉപഭോഗം - 4 %
 • മറ്റു വസ്‌തുക്കള്‍ - 12.5 %
 • പെട്രോളിയം ഉല്‌പന്നങ്ങള്‍, പുകയില, മദ്യം തുടങ്ങിയവയ്‌ക്ക്‌ ഉയര്‍ന്ന നിരക്കില്‍ വാറ്റ്‌ നല്‌കേണ്ടി വരും. അതാതു സംസ്ഥാന സര്‍ക്കാരാണ്‌ ഇതിന്റെ നിരക്കു നിശ്ചയിക്കുന്നത്‌.

മുനിസിപ്പല്‍ /പ്രാദേശികനികുതികള്‍

ഒക്ട്രോയ്‌ / പ്രവേശന നികുതി: - ചില മുനിസിപ്പാലിറ്റികളുടെ പരിധിയില്‍ ചരക്കുകള്‍ക്ക്‌ ഒക്ട്രോയ്‌ / പ്രവേശന നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

നികുതി ആനുകൂല്യങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ താഴെപ്പറയുന്നവയ്‌ക്ക്‌ ആനുകൂല്യങ്ങള്‍ നല്‌കുന്നു.

(i) കോര്‍പ്പറേറ്റ്‌ ലാഭം 
(ii) ഊര്‍ജ്ജിത തേയ്‌മാന അലവന്‍സ്‌ 
(iii) വ്യവസ്ഥകള്‍ക്കു വിധേയമായി ചില പ്രത്യേക ചെലവുകള്‍ക്കു കിഴിവനുവദിക്കുന്നു.

ഈ നികുതിയിളവുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നടത്തുന്ന പുതിയ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്നതാണ്.

 • അടിസ്ഥാന സൗകര്യ വികസനം
 • വൈദ്യുതി വിതരണം
 • ചില ടെലികോം സേവനങ്ങള്‍
 • ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുകള്‍ / പ്രത്യേക സാമ്പത്തിക മേഖലകള്‍ ഇവയുടെ വികസനവും പ്രവര്‍ത്തനവും
 • ധാതവ എണ്ണകളുടെ ഉല്‌പാദനവും ശുദ്ധീകരണവും
 • ഗവേഷണങ്ങള്‍ക്കും വികസനങ്ങള്‍ക്കുമുള്ള കമ്പനികള്‍
 • ഭവനപദ്ധതികളുടെ വികസനം
 • പര്‍വ്വതപ്രദേശ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍
 • ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ കൈകാര്യം
 • ഭക്ഷ്യ സംസ്‌കരണം
 • ഗ്രാമീണ ആശുപത്രികള്‍

പദ്ധതികള്‍

പുരോഗമിച്ചു കൊണ്ടിരിക്കുന്ന വന്‍ പദ്ധതികള്‍

ലൈഫ്‌ സയന്‍സസ്‌ പാര്‍ക്ക്‌, തിരുവനന്തപുരം

തിരുവനന്തപുരത്ത്‌ ഒരു ലൈഫ്‌ സയന്‍സസ്‌ പാര്‍ക്കു വികസിപ്പിക്കുന്നതിന്‌ KSIDC പ്രയത്‌നിച്ചു വരുകയാണ്. ഈയാവശ്യത്തിനായി വെയ്‌ലൂര്‍ വില്ലേജില്‍ 260 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി, ലൈഫ്‌ സയന്‍സസ്‌ തുടങ്ങിയ വ്യവസായങ്ങള്‍ , ഗവേഷണ സ്ഥാപനങ്ങള്‍ , ശാസ്‌ത്ര സാങ്കേതിക വിജ്ഞാനകേന്ദ്രം എന്നിവയുള്‍ക്കൊള്ളുന്ന ജൈവശാസ്‌ത്ര സംബന്ധമായ വ്യവസായങ്ങളുടെ ഒരു സങ്കേതമായിത്തീരും ഇത്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ലൈഫ്‌ സയന്‍സസ്‌ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്‌തമായിത്തീരുന്ന ഈ പാര്‍ക്ക്‌ ബന്ധപ്പെട്ട മേഖലകളില്‍ ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇലക്ട്രോണിക്‌ പാര്‍ക്ക്‌, കൊച്ചി

കൊച്ചിയില്‍ ഒരു ഇലക്ട്രോണിക്‌ ഹബ്ബ്‌ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു KSIDC തുടക്കം കുറിച്ചു കഴിഞ്ഞു. 330 ഏക്കറില്‍ സ്ഥാപിക്കുന്ന ഈ കേന്ദ്രം ഇലക്ട്രോണിക്‌ മേഖലയില്‍ ഉല്‌പാദന യൂണിറ്റുകളും ഗവേഷണ വികസന പദ്ധതികളും തുടങ്ങുന്നതിന്‌ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യും. സെമി കണ്ടക്ടറുകള്‍ , ഇലക്ട്രോണിക്‌ ഘടകങ്ങള്‍ എന്നീ മേഖലകളില്‍ രൂപകല്‌പന, ഉല്‌പാദനം, ഗവേഷണം, വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക്‌ ഇവിടെ സ്ഥലമനുവദിക്കുന്നതാണ്. ‌പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രതിവര്‍ഷം 10000 ടണ്‍ ശേഷിയുള്ള ഒരു ടൈറ്റാനിയം സ്‌പോഞ്ച്‌ പ്ലാന്റും ടൈറ്റാനിയം മെറ്റലും ഉപോല്‍പ്പന്നങ്ങളും ഉല്‌പാദിപ്പിക്കുന്ന പ്ലാന്റും ഉള്‍പ്പെടുന്ന ഒരു ടൈറ്റാനിയം കോംപ്ലക്‌സ്‌ കൊല്ലം ജില്ലയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. നിര്‍ദ്ദിഷ്ട പദ്ധതി ടൈറ്റാനിയം ഉല്‌പാദിപ്പിക്കുന്നതിനു ഗവണ്‍മെന്റ്‌ ഉടമസ്ഥതയില്‍ ചവറയില്‍ നിലവിലുള്ള കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സിനോടനുബന്ധിച്ചു സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്‌. ഇതിനായി 300 ഏക്കറോളം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത പഠിക്കാന്‍ KSIDC ഒരു കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്‌.

ടൈറ്റാനിയം കോംപ്ലക്‌സ്‌

കേരളത്തില്‍ തെക്കു - വടക്കായി ഒരതിവേഗ റെയില്‍പ്പാത സ്ഥാപിക്കുന്ന പദ്ധതി വികസിപ്പിച്ചെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ KSIDC-യെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരിക്കുന്നു. ഈ പാത കേരളത്തിന്റെ ആയുര്‍ രേഖയായി പരിണമിക്കുമെന്നാണു പ്രതീക്ഷ. യാത്രക്കാര്‍ക്ക്‌ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ക്ലേശരഹിതമായി അതിവേഗം യാത്ര ചെയ്യാന്‍ ഈ റെയില്‍പ്പാത സൗകര്യമൊരുക്കും. കാസര്‍ഗോഡു നിന്നു തിരുവനന്തപുരം വരെയാണ്‌ നിര്‍ദ്ദിഷ്ട പാത. പദ്ധതി നിലവില്‍ വരുന്നതിനുള്ള സാദ്ധ്യതാപഠനം നടത്തുന്നതിനായി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (DMRC) ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ്‌ ഗേജില്‍ രണ്ടു സമാന്തര ട്രാക്കുകളുള്ള പാതയുടെ മൊത്തം ദൈര്‍ഘ്യം 650 കിലോ മീറ്ററായിരിക്കും. സംസ്ഥാനത്തു നിലവിലുള്ള റെയില്‍ ശൃംഖലയുമായി ബന്ധമില്ലാത്ത സ്വതന്ത്ര പാതയായിരിക്കും ഇത്. ‌തുടക്കത്തില്‍ മണിക്കൂറില്‍ 200 - 250 കിലോ മീറ്റര്‍ വേഗത്തിലോടുന്ന ട്രെയിന്‍ പദ്ധതി കമ്മീഷന്‍ ചെയ്‌ത്‌ 2 - 3 വര്‍ഷത്തിനകം മണിക്കൂറില്‍ പരമാവധി 400 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഒന്‍പതു സ്റ്റേഷനുകളോടു കൂടിയ റൂട്ട്‌ അലൈന്‍‍മെന്റിന്റെ രൂപരേഖ DMRC-ക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഭാവിയില്‍ മൂന്നു സ്റ്റേഷനുകള്‍ക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള കരുതലും ഇതില്‍പ്പെടുന്നു. ഇവയ്‌ക്ക്‌ കേരള സര്‍ക്കാര്‍ അനുമതി നല്‌കിക്കഴിഞ്ഞു.

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികാസത്തിനു പ്രവാസി മലയാളികള്‍ നല്‌കിയ അമൂല്യ സംഭാവനകള്‍ക്ക്‌ അംഗീകാരമായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ പ്രവാസി ഗ്രാമം. ഈ പദ്ധതി വികസിപ്പിക്കാനും നടപ്പാക്കാനുമുള്ള നോഡല്‍ സ്ഥാപനമായി KSIDC-യെ നിയമിച്ചിരിക്കുന്നു. വിദേശ മലയാളികള്‍ക്കും അവരുടെ പിന്‍ തലമുറകള്‍ക്കും കേരളവുമായുള്ള സാമൂഹിക, സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രവാസി ഗ്രാമം സങ്കല്‌പിച്ചിരിക്കുന്നത്. ‌നമ്മുടെ സംസ്‌കാരം, പാരമ്പര്യം, കലാരൂപങ്ങള്‍, ജീവിതശൈലി എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ കേരളത്തിന്റെ തനി മാതൃകയില്‍ സ്വയം സമ്പൂര്‍ണ്ണമായ ഒരു ഗ്രാമം വിദേശ മലയാളികള്‍ ആഗ്രഹിക്കുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളോടും സജ്ജീകരണങ്ങളോടും കൂടി സൃഷ്ടിക്കുകയെന്നതാണ്‌ പ്രവാസി ഗ്രാമമെന്ന ആശയം കൊണ്ട്‌ വിഭാവനം ചെയ്യുന്നത്. ‌തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴു താലൂക്കില്‍ ഇടവാ, അയിരൂര്‍ വില്ലേജുകളില്‍ ഇതിനായി 337.57 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

ഓഷ്യനേറിയം, കൊച്ചി

ഗവേഷണ സൗകര്യങ്ങളോടു കൂടി അനേകം സമുദ്രജീവികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ അത്യാധുനിക സൗകര്യങ്ങളോടെ ലോകനിലവാരത്തിലുള്ള ഒരു ജലാന്തര അക്വേറിയം സ്ഥാപിക്കുകയെന്നതാണ്‌ ഈ പദ്ധതി. ഇത്തരത്തിലുള്ള ഇന്ത്യയിലെ പ്രഥമ സംരംഭമായിരിക്കും ഇത്.

സംസ്ഥാനത്തെ ടൂറിസം സാദ്ധ്യതകള്‍ മുതലെടുക്കുന്നതിനും സമുദ്ര സംബന്ധമായ ഗവേഷണങ്ങള്‍ നടത്തുന്നതിനും ഈ ഓഷ്യനേറിയം സഹായകമായിത്തീരും.

കൊച്ചിയിലെ പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന ഓഷ്യനേറിയത്തിനു മുതല്‍ മുടക്കാന്‍ തയ്യാറുള്ള വരെ കണ്ടെത്തുന്നതിനും കണ്‍സള്‍ട്ടന്റുമാരെ ആഗോള ടെന്‍ഡര്‍ നടപടികളിലൂടെ തിരഞ്ഞെടുക്കുന്നതിനുമുള്ള ബിഡ്‌ മാനേജരായി KSIDC-യെ നിയമിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ സാദ്ധ്യതാ റിപ്പോര്‍ട്ട്‌ KSIDC തയ്യാറാക്കിക്കഴിഞ്ഞു. പദ്ധതിയുടെ മൊത്തം ചെലവ്‌ 350 കോടി രൂപയായിരിക്കുമെന്നാണ്‌ കണക്കു കൂട്ടല്‍ . ഫിഷറീസ്‌ വകുപ്പിനു കീഴിലുള്ള FIRMA എന്ന സ്ഥാപനമായിരിക്കും പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സി.

പദ്ധതി വികസിപ്പിക്കാന്‍ പ്രാപ്‌തരായവരെ തിരഞ്ഞെടുക്കുന്നതിന്‌ KSIDC യോഗ്യരായവരുടെ താല്‍പര്യം ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു പ്രത്യേകോദ്ദേശ്യ (Special Purpose Vehicle - SPV) കമ്പനി രൂപവല്‍ക്കരിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു.

എല്‍ . എന്‍ . ജി. ടെര്‍മിനല്‍ , കൊച്ചി

സംസ്ഥാനത്തിന്റെ വ്യവസായ വികസന ഏജന്‍സിയെന്ന നിലയില്‍ കൊച്ചിയില്‍ എല്‍ .എന്‍ .ജി. ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ KSIDC-യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എണ്ണ - പ്രകൃതി വാതക കമ്മീഷന്‍ (ONGC), ഗ്യാസ്‌ അഥോറിറ്റി (GAIL), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC), ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ (BPCL) എന്നിവരുടെ സംയുക്ത സംരംഭമായ പെട്രോനെറ്റ്‌ എല്‍. എന്‍. ജി. എന്ന സ്ഥാപനമായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ എല്‍ .എന്‍ .ജി. റീ-ഗ്യാസിഫിക്കേഷന്‍ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്ണായിരിക്കും. രണ്ടാം ഘട്ടത്തില്‍ ഇത്‌ 5 ദശലക്ഷം ടണ്ണായി ഉയരുന്നതാണ്. ‌കൊച്ചിത്തുറമുഖത്തിന്റെ പുതുവൈപ്പിനിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ്‌ ടെര്‍മിനലിന്റെ സ്ഥാനം. വൈദ്യുതി, വളം മേഖലകള്‍ , മറ്റു വ്യവസായ മേഖലകള്‍ , കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടകം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളില്‍ പാചക വാതക വിതരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ റീ-ഗ്യാസിഫൈ ചെയ്‌ത എല്‍ .എന്‍ .ജി. (R - LNG) ലഭ്യമാക്കുകയെന്നതാണ്‌ ഈ പദ്ധതി.

3600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സ്റ്റോറേജ്‌ ടാങ്കുകള്‍ , നാവിക സൗകര്യം, റീ-ഗ്യാസിഫിക്കേഷനുള്ള സംവിധാനം എന്നീ മൂന്നു പ്രധാന ഘടകങ്ങളുള്‍ക്കൊള്ളുന്നു. പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ ശേഖരണശേഷിയുള്ള രണ്ടു സ്റ്റോറേജ്‌ ടാങ്കുകളുടെ നിര്‍മ്മാണം ഒന്നാം ഘട്ടത്തില്‍ത്തന്നെ ആരംഭിച്ചു കഴിഞ്ഞു. ജപ്പാനിലെ ഐ.എച്ച്‌.ഐ. കോര്‍പ്പറേഷനാണു നിര്‍മ്മാണച്ചുമതല. നാവിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം തെയ്‌വാനിലെ അഫ്‌കോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനവും റീ-ഗ്യാസിഫിക്കേഷന്‍ സൗകര്യം സി.റ്റി.സി.ഐ. - യും ഏറ്റെടുത്തിരിക്കുന്നു.

പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ‌ടെര്‍മിനലിന്റെ മെക്കാനിക്കല്‍ ജോലികള്‍ 2011 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. 2012 മാര്‍ച്ചില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു.

ഗെയ്‌ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി

കേരളത്തില്‍ ഗ്യാസ്‌ വിതരണ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്‌ നവരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയ്‌ല്‍ ഇന്ത്യാ ലിമിറ്റഡുമായി KSIDC ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്ന്‌ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകത്തിലെയും വാതക മൊത്ത വിതരണ കേന്ദ്രങ്ങളിലേക്ക്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കാന്‍ ഗെയ്‌ല്‍ ഉദ്ദേശിക്കുന്നു. കൊച്ചിയില്‍ നിന്ന്‌ R-LNG കൊണ്ടു പോകുന്നതിനു ഗെയ്‌ല്‍ സ്ഥാപിക്കുന്ന പൈപ്പ്‌ ലൈനിന്റെ റൂട്ടുകള്‍ താഴെപ്പറയുന്നവയാണ്‌ :

 • കൊച്ചി - കൂറ്റനാട്‌-ബംഗളൂരു-മംഗലാപുരം പൈപ്പ്‌ ലൈന്‍ പദ്ധതി (KKBMPL)
 • കൊച്ചി - കായംകുളം സമുദ്രാന്തര്‍ പൈപ്പ്‌ ലൈന്‍ പദ്ധതി.

രണ്ടു ഘട്ടങ്ങളായാണു പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യഘട്ടം 2012-ലും രണ്ടാം ഘട്ടം തൊട്ടടുത്ത വര്‍ഷത്തിലും പൂര്‍ത്തീകരിക്കും. 3700 കോടി രൂപയാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്ന മൊത്തം പദ്ധതിച്ചെലവ്.

കേരളത്തിലെ വാതക വിതരണ പദ്ധതി

കേരളത്തില്‍ വാതക വിതരണ പദ്ധതി നടപ്പാക്കുന്നതിന്‌ സംയുക്ത സംരംഭമെന്ന നിലയില്‍ ഒരു കമ്പനി രൂപീകരിക്കുന്നതിന്‌ KSIDC ഗെയ്‌ലുമായി ഒരുടമ്പടി ഒപ്പുവച്ചിട്ടുണ്ട്. ‌വാതക വിതരണത്തിന്‌ ഒരനുബന്ധ സംവിധാനം ഏര്‍പ്പെടുത്തുകയെന്നതാണ്‌ സംയുക്ത സംരംഭം കൊണ്ടുദ്ദേശിക്കുന്നത്. ‌നഗരങ്ങളില്‍ പാചക വാതക വിതരണത്തിന്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതും സംയുക്ത സംരംഭത്തിന്റെ പരിഗണനയിലുണ്ട്.

കൊച്ചിയില്‍ വാണിജ്യകേന്ദ്രവും കണ്‍വെന്‍ഷന്‍ സെന്ററും

കിന്‍ഫ്രയുമായി സഹകരിച്ച്‌ കൊച്ചിയില്‍ ലോകനിലവാരമുള്ള ഒരു വാണിജ്യ കേന്ദ്രവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മ്മിക്കുന്നതിന്‌ KSIDC ആലോചിക്കുന്നു. ഇതിനായി കളമശ്ശേരിയില്‍ 75 ഏക്കര്‍ സ്ഥലം ആവശ്യമായി വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 400 കോടി രൂപയാണ്‌ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ്. ‌ലോകനിലവാരത്തില്‍ നൂതന സംവിധാനങ്ങളോടു കൂടി അതിവിശാലമായ സമ്മേളന ഹാളും ചെറിയ ഹാളുകളും ഉള്‍പ്പെടുന്ന കണ്‍വെന്‍ഷന്‍ കോപ്ലക്‌സ്‌, അനുബന്ധ സൗകര്യങ്ങള്‍ , പ്രദര്‍ശനശാല, വ്യാപാരമേളകള്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ എന്നിവയാണ്‌ ഇവിടെ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന സൗകര്യങ്ങള്‍ . പഞ്ചനക്ഷത്ര ഹോട്ടല്‍, വ്യാപാര സമുച്ചയം, വിശാലമായ പാര്‍ക്കിങ്‌ സ്ഥലം, അതിനനുസൃതമായ മറ്റു സൗകര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ്‌ കണ്‍വെന്‍ഷന്‍ കോംപ്ലക്‌സ്‌.

വ്യവസായ ഇടനാഴി

നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളും എല്‍.എന്‍.ജി. ടെര്‍മിനല്‍, വല്ലാര്‍പാടത്തെ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ്‌ ടെര്‍മിനല്‍, എല്‍.എന്‍.ജി. പൈപ്പ്‌ലൈന്‍, അതിവേഗ റെയില്‍പ്പാത തുടങ്ങിയ പുതിയ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കൊച്ചി-കോയമ്പത്തൂര്‍, കൊച്ചി-കാസറഗോഡ്‌ വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്ന വിധത്തിലാണ്‌ പദ്ധതി രൂപകല്‌പന ചെയ്‌തിരിക്കുന്നത്. ശക്തമായ സാമ്പത്തികാടിത്തറ സൃഷ്ടിച്ച്‌ ആഗോള തലത്തില്‍ മത്സരിക്കുന്നതിനുള്ള അന്തരീക്ഷമുണ്ടാക്കിയെടുക്കുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുക, വിദേശ നിക്ഷേപം ഉയര്‍ത്തുക, സുസ്ഥിര വികസനം കൈവരിക്കുക എന്നതും പദ്ധതി വിഭാവനം ചെയ്യുന്നു. ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തിയും പരിസ്ഥിതി-സൗഹൃദ സാങ്കേതിക വിദ്യ സ്വീകരിച്ചും ആഗോളാടിസ്ഥാനത്തില്‍ ഉല്‌പാദനവും വാണിജ്യവും നടത്താനുള്ള കേന്ദ്രമായി ഇതിനെ വളര്‍ത്തിയെടുക്കുക എന്നതിലാണ്‌ പദ്ധതി ഊന്നല്‍ നല്‌കുന്നത്. തൊഴിലവസരങ്ങളും ഉല്‌പാദനവും കയറ്റുമതിയും അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുകയെന്നതാണ്‌ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. കണ്‍സള്‍ട്ടന്‍സി, സാദ്ധ്യതാ പഠനം എന്നീ കാര്യങ്ങളില്‍ പങ്കാളിയാകുന്നതിനു താല്‍പര്യം ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ്‌ ഉടനെ പുറപ്പെടുവിക്കുന്നതാണ്. ‌പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കൊച്ചി-കോയമ്പത്തൂര്‍ റൂട്ടില്‍ 5000 ഏക്കര്‍ സ്ഥലത്ത്‌ വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനമാരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നത്. പദ്ധതി വികസനം, സാമ്പത്തിക സഹായം, നിര്‍വ്വഹണം എന്നീ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന ഒരു പ്രത്യോകോദ്ദേശ്യ സംവിധാനത്തിന്റെ കീഴിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.

മാസഗോണ്‍ ഡോക്കിന്റെ ആഭിമുഖ്യത്തില്‍ ബേപ്പൂരില്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രൂപകല്‌പന ചെയ്യുകയും തദ്ദേശീയമായി നിര്‍മ്മിക്കുകയും ചെയ്യുന്നതിന്‌ ദേശീയ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌

പ്രതിരോധവകുപ്പും അതിനു കീഴിലുള്ള ഡിഫന്‍സ്‌ ഷിപ്പ്‌യാര്‍ഡുകളും പ്രമുഖ കപ്പല്‍ നിര്‍മ്മാണശാലയായ മാസഗോണ്‍ ഡോക്കുമായി സഹകരിച്ച്‌ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രൂപകല്‌പന ചെയ്യുന്നതിനും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനുമായി എല്ലാ സൗകര്യങ്ങളും തികഞ്ഞ ഒരു ദേശീയ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കുകയെന്നതാണ്‌ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ബേപ്പൂര്‍ തുറമുഖത്ത്‌ ചാലിയം ഭാഗത്തായി സമുദ്രമുഖമുള്ള നൂറേക്കര്‍ സ്ഥലം അനുവദിക്കാന്‍ നടപടികളെടുക്കണമെന്ന്‌ മാസഗോണ്‍ ഡോക്ക്‌ സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 42 ഏക്കര്‍ സ്ഥലം മാസഗോണ്‍ ഡോക്കിനു കൈമാറിക്കഴിഞ്ഞു. 'നിര്‍ദ്ദേശ്‌' (നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഇന്‍ ഡിഫന്‍സ്‌ ഷിപ്‌-ബില്‍ഡിങ്‌) എന്ന പേരിലുള്ള ഈ പദ്ധതിക്ക്‌ 2011 ജാനുവരി 4-ന്‌ സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി ശ്രീ എളമരം കരീമിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി ശ്രീ എ.കെ. ആന്റണി ശിലാസ്ഥാപനം നടത്തി. പദ്ധതിക്ക്‌ അധികം വേണ്ടിവരുന്ന 60 ഏക്കര്‍ ഭൂമി കേരള സര്‍ക്കാര്‍ വൈകാതെ ഏറ്റെടുത്തു കൈമാറുന്നതാണ്.

ചീമേനിയില്‍ 1100 - 1200 മെഗാവാട്ട്‌ ശേഷിയുള്ള താപവൈദ്യുത പദ്ധതി

കാസര്‍ഗോട്ടെ ചീമേനിയില്‍ ഒരു താപവൈദ്യുത പദ്ധതി നടപ്പാക്കുന്നതിന്‌ KSIDC -യെ നോഡല്‍ ഏജന്‍സിയായി നിയമിക്കുകയും പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ 2000 ഏക്കര്‍ ഭൂമി അനുവദിക്കുകയും ചെയ്‌തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവാക്കുകയുണ്ടായി. (GO (MS) No.19/2009/11 dt. 07.02.2009). പദ്ധതി സംബന്ധമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ചീഫ്‌ സെക്രട്ടറി ചെയര്‍മാനായി ഒരു സ്റ്റിയറിങ്‌ കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 2009-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 1100 - 1200 മെഗാവാട്ട്‌ ശേഷിയുള്ള താപവൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള ഭരണപരമായ അനുമതി സര്‍ക്കാര്‍ നല്‌കിക്കഴിഞ്ഞു. പദ്ധതി വികസിപ്പിക്കുന്നതിനായി KSIDC-യും സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡും 50 : 50 അനുപാതത്തില്‍ ഓഹരി പങ്കാളിത്തത്തോടെ ഒരു പ്രത്യേകോദ്ദേശ്യ കമ്പനി (SPV) രൂപീകരിച്ചു വരുന്നു. വിശദമായ പ്രോജക്ട്‌ റിപ്പോര്‍ട്ടും പരിസ്ഥിതി ആഘാത നിര്‍ണ്ണയനവും (Environmental Impact Assessment) തയ്യാറാക്കുന്നതിന്‌ KSIDC കണ്‍സള്‍ട്ടന്റിനെ നിയമിക്കുകയും പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്.

24.05.2011-ല്‍ ഊര്‍ജ്ജമന്ത്രാലയം പദ്ധതി സംബന്ധിച്ച വിഷയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ഹൈദരബാദിലെ റാംകി ഈ പദ്ധതി സംബന്ധിച്ച്‌ അനേകം മാതൃകാപഠനങ്ങള്‍ നടത്തുകയുണ്ടായി. കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ വിഷയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കോഴിക്കോട്ടെ CWRDM, ഗോവയിലെ NIO എന്നീ സ്ഥാപനങ്ങള്‍ ഭൂ-ജലാധിഷ്‌ഠിത പഠനങ്ങളും സമുദ്രതീരം, ആഴം, വേലിയേറ്റം, വേലിയിറക്കം തുടങ്ങിയ പഠനങ്ങളും തീര നിയന്ത്രണ മേഖല സംബന്ധിച്ച വിഷയങ്ങളും അപഗ്രഥിച്ചു വരുന്നു.

കേരളസര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ ഭൂമി പാട്ട വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതും ആവശ്യമായ അനുമതികള്‍ നല്‌കുന്നതുമാണ്. ഇതിനു പുറമെ പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഫണ്ടിന്റെ വിടവു നികത്തുന്നതിനായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട്‌ 5000 കോടി രൂപ ഗ്രാന്റായി നല്‌കുന്നതായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്ത്വങ്ങള്‍ പ്രകാരം താരിഫിന്റെ അടിസ്ഥാനത്തില്‍ യോഗ്യതയും പ്രാപ്‌തിയും കണക്കാക്കി തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനമായിരിക്കും പദ്ധതി വികസിപ്പിക്കുക.

പ്രോത്സാഹന യത്‌നങ്ങള്‍

KSIDC രൂപീകരിച്ച പ്രധാന സ്ഥാപനങ്ങള്‍

ക്രമ നമ്പര്‍

സ്ഥാപനത്തിന്റെ പേര്‌

മേഖല

ആസ്ഥാനജില്ല

പ്രവര്‍ത്തന മേഖല

1

കേരള ഓട്ടോമൊബീല്‍സ്‌ ലിമിറ്റഡ്‌

SS

തിരുവനന്തപുരം

മുച്ചക്രവാഹന നിര്‍മ്മാണം

2

ബ്രഹ്മോസ്‌ എയറോസ്‌പേസ്‌ തിരുവനന്തപുരം ലിമിറ്റഡ്‌, (മുന്‍പ്‌ കേരള ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌)

CS

തിരുവനന്തപുരം

ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധാവശ്യങ്ങള്‍ക്കും വേണ്ട സാമഗ്രികളും അനുബന്ധ ഘടകങ്ങളും നിര്‍മ്മിക്കല്‍.

3

കേരളാ സ്‌റ്റേറ്റ്‌ ഇലക്ട്രോണിക്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (കെല്‍ട്രോണ്‍)

SS

തിരുവനന്തപുരം

ഇലക്ട്രോണിക്‌ സാമഗ്രികളും ഘടകങ്ങളും സേവനങ്ങളും

4

കേരളാ സ്‌റ്റേറ്റ്‌ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌

SS

തിരുവനന്തപുരം

തുണിമില്ലുകള്‍.

5

കേരളാ ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (കിന്‍ഫ്രാ)

SS

തിരുവനന്തപുരം

വ്യവസായ അടിസ്ഥാന സൗകര്യ വികസനം

6

ടെക്‌നോപാര്‍ക്ക്‌

SS

തിരുവനന്തപുരം

വിവരസാങ്കേതിക പാര്‍ക്ക്‌ (IT പാര്‍ക്ക്‌)

7

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്‌ മാനേജ്‌മെന്റ്‌ - കേരള (IIITM - K)

CS

തിരുവനന്തപുരം

വിദ്യാഭ്യാസം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, വിവര സാങ്കേതികതയിലും മാനേജ്‌മെന്റിലും പരിശീലനം.

8

മലബാര്‍ സിമന്റ്‌സ്‌ ലിമിറ്റഡ്‌

SS

പാലക്കാട്‌

സിമന്റ്‌ നിര്‍മ്മാണം

9

കേരളാ സ്റ്റേറ്റ്‌ മിനറല്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KEMDEL)

SS

തിരുവനന്തപുരം

ധാതുപര്യവേഷണം, ഖനനം, വികസനം.

10

കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡ്‌ (KMML)

SS

കൊല്ലം

ടൈറ്റാനിയം ഡയോക്‌സൈഡും ധാതുക്കളും

11

കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക്‌ സോണ്‍

CS

എറണാകുളം

കയറ്റുമതി വ്യവസായത്തിന്‌ അടിസ്ഥാന സൗകര്യമൊരുക്കല്‍

12

ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌ കെമിക്കല്‍സ്‌ ലിമിറ്റഡ്‌ (HOCL)

CS

എറണാകുളം (യൂണിറ്റ്‌)

രാസപദാര്‍ത്ഥങ്ങള്‍, ചായങ്ങള്‍, മരുന്നുകള്‍.

13

കേരള വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ട്‌

PS

എറണാകുളം

വ്യവസായ സംരംഭങ്ങള്‍ക്കു മൂലധന രൂപീകരണത്തിനു ധനസഹായം

14

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്‌ ഡെവലപ്‌മെന്റ്‌ (CMD)

SS

തിരുവനന്തപുരം

വിദ്യാഭ്യാസവും പരിശീലനവും

15

ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌ ആന്‍ഡ്‌ ഇലക്ട്രിക്കല്‍സ്‌ കേരള ലിമിറ്റഡ്‌ (TELK),

SS

എറണാകുളം

വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഘടകങ്ങളും

16

കേരളാ സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌ (KSDP),

SS

ആലപ്പുഴ

ഔഷധ ഗുളികകള്‍, ചൂര്‍ണ്ണങ്ങള്‍, തരികള്‍, കാപ്‌സ്യൂളുകള്‍.

17

കേരള കെമിക്കല്‍സ്‌ ആന്‍ഡ്‌ പ്രോട്ടീന്‍സ്‌ ലിമിറ്റഡ്‌ (KCPL)

JS

എറണാകുളം

ജലാറ്റിന്റെ ഓസ്സീന്‍, ഡൈ കാല്‍ഷ്യം ഫോസ്‌ഫേറ്റ്‌.

18

ഇന്‍ഫ്രാസ്‌ട്രക്‌ച്ചേഴ്‌സ്‌ കേരള ലിമിറ്റഡ്‌ (INKEL),

JS

തിരുവനന്തപുരം

വ്യവസായങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍.

Note:-

(i)  PS -സ്വകാര്യ മേഖല, SS - സംസ്ഥാന മേഖല, CS - കേന്ദ്ര മേഖല, JS - സംയുക്ത മേഖല, COP - സഹകരണ മേഖല.
(ii) മേല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ KSIDC-യുടെ പ്രോത്സാഹന പരിപാടികള്‍ മൂലം നിലവില്‍ വന്നവയോ, പുന:സംഘടനയ്‌ക്ക്‌ KSIDC ധനസഹായം ചെയ്‌തവയോ ആകുന്നു. 
(iii) പട്ടിക പൂര്‍ണ്ണമല്ല.

അവസാനം പരിഷ്കരിച്ചത് : 2/15/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate