অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍

കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍

ചരിത്രം

ഇന്ത്യയില്‍ വ്യവസ്ഥാപിത നഗരഭരണത്തിന് ആരംഭം കുറിക്കുന്നത് ബ്രിട്ടീഷു സര്‍ക്കാരിന്റെ ആഗമനത്തോടെയാണ്. എന്നാല്‍ അതിനുമുമ്പു തന്നെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരപ്രദേശങ്ങളില്‍ തനതായ നഗരഭരണസംവിധാനം നിലനിന്നിരുന്നു. കേരളത്തിലെ പട്ടണങ്ങളുടെ ഭരണസംവിധാനം പ്രധാനമായും നഗരശുചീകരണസ്ഥാപനങ്ങള്‍ എന്ന നിലയ്ക്കാണ് ആരംഭിച്ചത്. 1870 കളില്‍ തിരുവിതാംകൂറില്‍ കണ്‍സര്‍വന്‍സി എന്ന പേരിലും, 1860 ല്‍ മലബാറില്‍ സാനിട്ടറി ബോര്‍ഡ് എന്ന പേരിലും നഗരഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. 1865 ല്‍ മലബാറിലെ ബ്രിട്ടീഷുഭരണം പാസാക്കിയ ടൌണ്‍ ഇംപ്രൂവ്മെന്റ് ആക്ട് പ്രകാരം 1866 ജൂലൈ മൂന്നാം തീയതി കോഴിക്കോട് മുനിസിപ്പാലിറ്റി രൂപീകരിച്ചു. തുടര്‍ന്ന് മലബാറിന്റെ ഭാഗമായിരുന്ന മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും മുനിസിപ്പാലിറ്റികളായി മാറി. കൊച്ചി – തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ രാജഭരണ തീരുമാനപ്രകാരം എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരസഭകളും രൂപം കൊണ്ടു. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥ•ാര്‍ അടങ്ങുന്ന ഭരണസമിതികളാണ് ഇവയ്ക്കുണ്ടായിരുന്നത്. പിന്നീട് ജ•ികളുടെ പ്രതിനിധികളായി ചില പ്രമുഖരെയും ഉള്‍പ്പെടുത്താന്‍ തുങ്ങി. 1884 ലെ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം കരം തീരുവയുള്ള വോട്ടര്‍മാര്‍ക്ക് അനുദ്യോഗസ്ഥ ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശം ലഭിച്ചു. അങ്ങനെ പരിമിതമാണെങ്കിലും നഗരസഭകളില്‍ ജനാധിപത്യ ഭരണസംവി#ാനം ആവിര്‍ഭവിച്ചു. സ്വാതന്ത്യ്രാനന്തരം 1950 ലാണ് പ്രായപൂര്‍ത്തിയായ പൌര•ാര്‍ക്ക് വോട്ടവകാശം നല്‍കികൊണ്ട് ജനപ്രതിനിധികളടങ്ങിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലവില്‍വന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാപനങ്ങളുടേയും സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായുണ്ടായ സാമൂഹ്യമാറ്റങ്ങള്‍ക്കനുസൃതമായി കേരളത്തിലെ നഗരഭരണസംവിധാനത്തിലും ജനാധിപത്യപരമായ വികാസം ഉണ്ടായി. 1956 ല്‍ കേരള സംസ്ഥാനം രൂപീകരണം നടക്കുമ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനടക്കം 26 നഗരസഭകളാണുണ്ടായിരുന്നത്. നഗരശുചീകരണം, അഴുക്കുചാലുകളുടെ നിര്‍മ്മാണവും ശുചീകരണവും, തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, ചെറുറോഡുകളുടെ നിര്‍മ്മാണം, കരംപിരിവ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നഗരസഭകളുടെ ചുമതലകളായി നിശ്ചയിക്കപ്പെട്ടിരുന്നത്. 1960 ലെ മുനിസിപ്പല്‍ ആക്ട് നിലവില്‍ വന്നതോടെ നഗരഭരണത്തിന് നിയതമായ അടുക്കും ചിട്ടയും കൈവന്നു എന്നു പറയാം. നഗരസഭകളില്‍ ജീവനക്കാരെ നിയമിക്കാനും നിയന്ത്രിക്കാനും, ശിക്ഷിക്കാനുമുള്ള അധികാരം ചെയര്‍മാനിലും കൌണ്‍സിലിലും നിക്ഷിപ്തമായിരുന്നു. അതുകൊണ്ടുതന്നെ യോഗ്യത, കാര്യക്ഷമത എന്നിവ മാനദണ്ഡമാക്കിയില്ല. ചെയര്‍മാന്റെയോ കമ്മീഷണറുടെയോ ആശ്രിതവത്സലരാണ് ജീവനക്കാരായി നിയമിക്കപ്പെട്ടത്. ഭൂരിപക്ഷം ജീവനക്കാരും അടിമതുല്യരായി ജോലിചെയ്തു. ജീവനക്കാര്‍ അവകാശബോധമില്ലാത്ത വിധേയരായിരുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കൊടികുത്തിവാഴ്ന്നിരുന്ന കാലം. താഴ്ന്ന ഗ്രേഡില്‍ ഉള്ള ജീവനക്കാര്‍ക്ക് ഉന്നതോദ്യോഗസ്ഥരുടെ മുന്നില്‍ പ്രവേശിക്കുന്നതിനും മുഖം കാണിക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ പാലിക്കണമായിരുന്നു. വനിതാ ജീവനക്കാര്‍ക്കും തികച്ചും അരക്ഷിതമായ അന്തരീക്ഷത്തിലായിരുന്നു പണിയെടുത്തിരുന്നത്. പുതുതായി സര്‍വ്വീസിലേക്കുവന്ന ജീവനക്കാരെ അവിടത്തെ താപ്പാനകള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ അടിമകളാക്കി നിലനിര്‍ത്തിയിരുന്നു. ചെയര്‍മാ•ാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും കൌണ്‍സില്‍ അംഗങ്ങള്‍ക്കും വേണ്ടി മിക്കവാറും ജീവനക്കാര്‍ തങ്ങളുടെ അന്തസ്സും അഭിമാനവും പണയപ്പെടുത്തിയിരുന്നു. ഒരു നഗരസഭയില്‍ ജോലി പ്രവേശിച്ചാല്‍ പിരിയുംവരെ അതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു. കൌണ്‍സിലുകളുടെ ഉഭയകക്ഷി തീരുമാനപ്രകാരം ജീവനക്കാരെ പരസ്പരം മാറ്റുന്ന സമ്പ്രദായം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇഷ്ടമില്ലാത്ത ജീവനക്കാരെ ദ്രോഹിക്കുന്നതിനാണുപയോഗിച്ചത്. കോഴിക്കോട് നഗരസഭയില്‍ ക്ളാര്‍ക്കായിരുന്ന ശ്രീ. കെ. സുകുമാരനെയും മട്ടാഞ്ചേരിയിലെ ശ്രീ. ബാലകൃഷ്ണറാവു എന്ന ജീവനക്കാരനെയും കമ്മ്യൂണിസ്റുകാരെന്ന് മുദ്രകുത്തി അന്നത്തെ മദിരാശി സര്‍ക്കാര്‍ പരസ്പരം സ്ഥലംമാറ്റി പീഢിപ്പിച്ചു. ഇന്‍സ്പെക്ഷന്‍, ആഡിറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഓഫീസിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റും യജമാന•ാരായി കണക്കാക്കി അവര്‍ക്കുവേണ്ട സുഖസൌകര്യങ്ങളും ഭക്ഷണവും സ്വന്തം ചെലവില്‍ ചെയ്തുകൊടുക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടായിരുന്നു. അന്നത്തെ നഗരസഭാ ജീവനക്കാര്‍ നരകതുല്യമായ ഈ സ്ഥിതിയില്‍ തുടരുമ്പോള്‍ ആഗോളതലത്തിലും ദേശീയ തലത്തിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ അവകാശസമരങ്ങളുടെ മുന്നണിയിലായിരുന്നു. കേരളത്തില്‍തന്നെ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംഘടിതമായ സമരങ്ങള്‍ ശക്തമായി മാറിക്കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍.ജി.ഒ. യൂണിയും ജീവനക്കാരുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍ ഈ ചലനങ്ങളൊന്നും നഗരസഭാ കാര്യാലയങ്ങളില്‍ ഒരു പ്രതികരണവും സൃഷ്ടിച്ചില്ല. തൊഴിലെടുത്തു ജീവിക്കുന്നവരുടെ ആത്മാഭിമാനത്തെക്കുറിച്ചോ, അവകാശസമരങ്ങളെക്കുറിച്ചോ യാതൊരു ബോധവുമുണ്ടായിരുന്നില്ല. നഗരപ്രദേശങ്ങള്‍ എന്ന നിലയ്ക്ക് ഘടനാപരമായി വേറിട്ട് നില്‍ക്കുന്ന ചെറിയ യൂണിറ്റുകളായിരുന്ന നഗരസഭകളില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തില്‍ വന്നതോടെയാണ് മാറ്റങ്ങള്‍ ദൃശ്യമായത്. ആദ്യകാല സംഘടനാരൂപം നഗരസഭാരംഗത്തെ ആദ്യകാല സംഘടനാരൂപം എന്താണെന്ന് പറയുക പ്രയാസമാണ്. പ്രധാന നഗരസഭകളില്‍ ചില കമ്മിറ്റികളുടെ രൂപത്തിലോ കലാസമിതികളുടെ രൂപത്തിലോ ഉണ്ടായിരുന്ന ഒരു സംവിധാനം. നഗരസഭാ ജീവനക്കാരുടെ അന്നത്തെ ജീവല്‍പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ അതിനു പരിഹാരം കാണുന്നതിനോ കഴിഞ്ഞിരുന്നില്ല. എന്തിന് നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെയും തൊഴില്‍സമരങ്ങളെയും പുച്ഛത്തോടെ നോക്കിനിന്നു. മേലധികാരികള്‍ക്കും കൌണ്‍സിലുകള്‍ക്കും ശിങ്കിടിപാടലും മേലാളര്‍ക്ക് സ്വീകരണം നല്‍കലും യാത്രയയപ്പുമായിരുന്ന പ്രധാന പരിപാടി. ഇത്തരം പ്രവര്‍ത്തനങ്ങളുമായി വിവിധ നഗരസഭകളില്‍ കൊണ്ടുതന്നെ സേവനവേതന കാര്യങ്ങളില്‍ രാജ്യത്തെ ഇതരവിഭാഗം ജീവനക്കാരുടെ വളരെ പിന്നില്‍ നില്‍ക്കേണ്ട സ്ഥിതിയും നഗരസഭാ ജീവനക്കാര്‍ക്കുണ്ടായി.

1957 ല്‍ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ് സര്‍ക്കാര്‍ അധികാരത്തില്‍വന്നു. സ. ഇ.എം. എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഭരണം തൊഴിലാളിവര്‍ഗ്ഗത്തിന് ഉണര്‍വ്വും ആവേശവും പകര്‍ന്നു. തൊഴിലെടുക്കുന്നവര്‍ക്ക് സംഘടിക്കാനും, സമരം ചെയ്യാനുമുള്ള അവകാശം സര്‍ക്കാര്‍ അംഗീകരിച്ചു. തൊഴിലാളിവിരുദ്ധ പോലീസ് നയം തിരുത്തിയെഴുതി. തൊഴില്‍ സമരങ്ങളില്‍ മാനേജ്മെന്റിനെ സംരക്ഷിക്കാന്‍ തൊഴിലാളികളെ അടിച്ചമര്‍ത്തുന്നതിന് പോലീസിനെ അയയ്ക്കില്ലെന്നും ജ•ികളുടെ സ്വത്തുസംരക്ഷിക്കാന്‍ കര്‍ഷകരെ അറസ്റു ചെയ്യില്ലെന്നും പ്രഖ്യാപിച്ചു. ഇതെല്ലാം തൊഴിലാളികളില്‍ വന്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചു. കാലത്തിന്റെ ചുവരെഴുത്തു വായിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് നഗരസഭാ വൈകിയാണെങ്കിലും മനസ്സിലാക്കി. കേരളത്തിലെ നഗരസഭാജീവനക്കാര്‍ക്കും സംസ്ഥാനതലത്തില്‍ ഒരു സംഘടന ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനകളും ചര്‍ച്ചകളും നടന്നു. അങ്ങനെ 1957 ല്‍ മട്ടാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ആദ്യയോഗം ചേര്‍ന്നു. പിന്നീട് മുനിസിപ്പല്‍ കമ്മീഷണര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. കെ.എം. ഗംഗാധരനും, ശ്രീ. ടി.എസ്. ജോര്‍ജുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ സംഘാടകര്‍. ആള്‍ കേരള മുനിസിപ്പല്‍ സ്റാഫ് ഫെഡറേഷന്‍ അങ്ങനെ രൂപം കൊള്ളുകയും ആദ്യപ്രസിഡന്റായി മട്ടാഞ്ചേരിയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കമ്മ്യൂണിസ്റുകാരനുമായിരുന്ന അഡ്വ. മണ്ണാളി വിശ്വാഥനെയും ജനറല്‍ സെക്രട്ടറിയായി ശ്രീ ടി.എസ്. ജോര്‍ജിനെയും തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് സംഘടന കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശ്രീ. ആര്‍. ഗോപിനാഥന്‍ നായര്‍ അന്നത്തെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ലഭിച്ചുവന്നിരുന്ന വേതനം തന്നെയാണു നഗരസഭാ ജീവനക്കാര്‍ക്കും നല്‍കിവരുന്നതു എന്നതായിരുന്നു അന്നത്തെ ഒരു മിഥ്യാധാരണ. ഫലത്തില്‍ സര്‍ക്കാര്‍ നിരക്കിലുള്ള ശമ്പളനിരക്കോ മറ്റാനുകൂല്യങ്ങളോ അവര്‍ക്കു നിഷേധിക്കുന്ന ഒരു നയമായിരുന്നു സര്‍ക്കാരും നഗരസഭകളും കൈക്കൊണ്ടിരുന്നത്. 1-4-58 മുതല്‍ പ്രാബല്യത്തില്‍ വന്ന ശമ്പളപരിഷ്ക്കരണ ആനുകൂല്യം മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ബാധകമാക്കിയത് 9 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ്. പുതുതായി രൂപംകൊണ്ട സംഘടന പുതിയ ശമ്പളപരിഷ്കരണ ഉത്തരവുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു നിവേദനം നടത്തുകയെന്ന ചടങ്ങു നിര്‍വ്വഹിക്കുകയല്ലാതെ കാര്യപ്രാപ്തിക്കായി എന്തെങ്കിലും ചെയ്യുന്നതിന് അശക്തമായിരുന്നു. എന്നാല്‍ ഈ അവസരത്തിലാണ് 1959 ല്‍ നഗരസഭാ ജീവനക്കാരുടെ ചരിത്രത്തില്‍ ആദ്യമായി ഈ ആവശ്യം മുന്‍നിര്‍ത്തി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരും തൊഴിലാളികളും ഒന്നടങ്കം ഒരു പണിമുടക്കുസമരത്തിലേക്കെടുത്തു ചാടിയത്. 19 ദിവസം നീണ്ടുനിന്ന ഈ സമരം പ്രത്യേകിച്ചെന്തെങ്കിലും നേടാനാവാതെ പരാജയപ്പെടുകയാണുണ്ടായത്. അന്നത്തെ കമ്മ്യൂണിസ്റ് സര്‍ക്കാരിനെതിരായുള്ള ഒരു ഗൂഢാലോചനയുടെ ഫലമാണ് ഈ സമരമെന്ന് ആരോപണമുണ്ടായിരുന്നു. സംസ്ഥാന ജീവനക്കാര്‍ക്കനുവദിച്ച ശമ്പളനിരക്കുകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നഗരസഭാ ജീവനക്കാരുടെ ആദ്യകാല സമരമെന്ന നിലയില്‍ ഈ സമരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കാനും പണിമുടക്കമുള്ള സമരങ്ങള്‍ നടത്തുവാനും നഗരസഭാ ജീവനക്കാരനും ശക്തിയാര്‍ജ്ജിച്ചു എന്നറിയിക്കുന്ന ആദ്യ സമരമായിരുന്നു അത്. ശുചീകരണ വിഭാഗം തൊഴിലാളികളും ഈ സമരത്തില്‍ പങ്കെടുത്തു. 1958 ലെ ശമ്പള പരിഷ്ക്കരണാനുകൂല്യം 1959 ജനുവരി മുതല്‍ നഗരസഭാ ജീവനക്കാര്‍ക്കും ബാധകമാക്കിയെടുക്കുന്നതിനും മേല്‍പ്പറഞ്ഞ സമരങ്ങളും മറ്റും സഹായകരമായി തീര്‍ന്നുവെങ്കിലും 9 മാസക്കാലത്തെ ആനുകൂല്യങ്ങള്‍ അതിന് വേണ്ടി നഷ്ടപ്പെടുത്തേണ്ടി വന്നു. 1959 ല്‍ കോട്ടയത്തുനടന്ന സമ്മേളനത്തില്‍ പനമ്പള്ളി ഗോവിന്ദമേനോനെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഈ കാലയളവില്‍ 1966 വരെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കാതെ സംഘടന ഏതാണ്ട് നിര്‍ജീവാവസ്ഥയില്‍ ആയിരുന്നു. സംഘടന വീണ്ടും ശക്തിപ്രാപിക്കുന്നു ശമ്പളപരിഷ്ക്കരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ സമരരംഗത്തിറങ്ങിയ 1966 കാലത്ത് സ്റാഫ് ഫെഡറേഷനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രീ. സി.എസ്. ശ്രീനിവാസന്‍ കണ്‍വീനറായിക്കൊണ്ട് ചേര്‍ത്ലയില്‍ വിളിച്ചു ചേര്‍ത്ത വിപുലമായ കണ്‍വെന്‍ഷനും കാര്യമായ എന്തെങ്കിലും പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായില്ല. പിന്നീടാണ് സ. എ. ഭരതന്‍ കണ്‍വീനറായി പ്രവര്‍ത്തനം ആരംഭിച്ചത്. തൃശ്ശൂരില്‍വച്ച് സാമാന്യം നല്ല നിയില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും സംഘടനാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സാരമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാവുകയുണ്ടായി. പ്രസിഡന്റായി ജീവനക്കാരില്‍ നിന്ന് ആരെയെങ്കിലും തിരഞ്ഞെടുത്താല്‍ മതിയെന്ന് ഒരു വിഭാഗവും അതല്ല പുറത്തുനിന്നുള്ള ഏതെങ്കിലും വ്യക്തിയെ പ്രസിഡന്റാക്കിയാല്‍ മതിയെന്ന് മറ്റൊരു ഭാഗവും വാദിച്ചു. അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോള്‍ ഒരു വിഭാഗം സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോക്കു നടത്തി. പുറത്തുനിന്നുള്ള ആരെയെങ്കിലും പ്രസിഡന്റാക്കണമെന്ന അഭിപ്രായത്തിനായിരുന്നു ഭൂരിപക്ഷം. അങ്ങനെ അസംബ്ളി തെരഞ്ഞെടുപ്പില്‍ പനമ്പിള്ളി ഗോവിന്ദമേനോനെ പരാജയപ്പെടുത്തിയ ശ്രീ. സി.ജി. ജനാര്‍ദ്ദനന്‍ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ. എ. ഭരതന്‍ ജനറല്‍ സെക്രട്ടറിയായി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതോടെ സംഘടന പുനര്‍ജ്ജീവിക്കപ്പെട്ടു. സംഘടന ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം സ്റാഫ് സ്റാന്‍ഡേര്‍ഡൈസേഷനും കോമണ്‍ സര്‍വ്വീസും ഉടനടി നടപ്പിലാക്കുക എന്നതായിരുന്നു. അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞുപോയവരെ വീണ്ടും കൂട്ടിയോജിപ്പിച്ചു പ്രവര്‍ത്തനം തുടരുന്നതിന് പിന്നീട് ചേര്‍ന്ന ആലപ്പുഴ സമ്മേളനത്തിനു സാധിച്ചു. പണിമുടക്ക് സമരത്തിലേക്ക് പുനരുജ്ജീവിക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ചേരുന്നത് എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഒരു സമരസന്നാഹത്തിന്റെ ചൂടിലായിരുന്നു. മുനിസിപ്പല്‍ ജീവനക്കാരും സംസ്ഥാന വ്യാപകമായി പണിമുടക്കില്‍ പങ്കുചേരാനുള്ള ആഹ്വാനം നല്‍കി. എന്നാല്‍ ഒമ്പതു യൂണിറ്റുകളില്‍ മാത്രമേ അന്നു ഭാഗികമായെങ്കിലും പണിമുടക്കു നടത്തിയുള്ളൂ. സര്‍ക്കാരിന്റെ സമീപനവും മര്‍ദ്ദനനടപടികള്‍ മൂലവും ഒരു ദിവസത്തെ തൊഴില്‍ ബഹിഷ്ക്കരണം ഒരു അനിശ്ചിതകാല പണിമുടക്കായി മാറ്റി നടത്താന്‍ ആവശ്യമായ സംഘടനാശേഷി ഫെഡറേഷന് ഉണ്ടായിരുന്നില്ല. 8-1-67 നു പ്രവര്‍ത്തക സമിതി തൃശ്ശൂരില്‍ യോഗം ചേര്‍ന്നു. 10-1-67 ന് പണിമുടക്ക് നടത്തുന്നതിന് ആഹ്വാനം നല്‍കി. അന്ന് പത്ത് യൂണിറ്റുകളില്‍ പണിമുടക്കം നടന്നു. അങ്ങനെ രണ്ടുദിവസങ്ങളിലായി 19 യൂണിറ്റുകള്‍ പണിമുടക്കില്‍ പങ്കാളികളായി. യൂണിറ്റുകളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അത്രയൊന്നും ആശാവഹമായിരുന്നില്ലെങ്കിലും 17-1-67 മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍ പങ്കുചേരുന്നതിനു ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അതിനുമുമ്പുതന്നെ പണിമുടക്കം അവസാനിച്ചു. ഈ കാലയളവില്‍ സംഘടനാപരമായി മുന്നിട്ടു പ്രവര്‍ത്തിച്ച ചേര്‍ത്തല, ആലപ്പുഴ യൂണിറ്റുകളുടെ സമരാവേശം പ്രശംസനീയമായിരുന്നു. സ്റാഫ് സ്റാന്‍ഡേര്‍ഡൈസേഷനും കോമണ്‍സര്‍വ്വീസും നൂറ്റാണ്ടുകളായി തങ്ങളനുഭവിച്ചുവരുന്ന അവഗണനയുടെയും അടിമത്തത്തിന്റെയും ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവിയെ മുന്നില്‍ കാണാനും നഗരസഭാ ജീവനക്കാരനു കരുത്തേകിയത് 1966 ലെ തൃശ്ശൂര്‍ സമ്മേളനപ്രമേയങ്ങളായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 16-3-67 ന് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന സ. ടി.കെ. ദിവാകരന് സംഘടന മെമ്മോറാണ്ടം നല്‍കി. തുടര്‍ന്ന് 30-4-67 ല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. ബാഡ്ജ് ധരിച്ചുകൊണ്ടുള്ള അവകാശദിനാചരണം, സമരപ്രചരണജാഥ, നിവേദനം, കൂടിയാലോചന, വീണ്ടും സമരപ്രചരണജാഥ, ജൂലൈ 28 ന് സെക്രട്ടറിയേറ്റ് നടയില്‍ കൂട്ടസത്യാഗ്രഹം തുടങ്ങിയവയായിരുന്നു പരിപാടികള്‍. സംസ്ഥാന അസംബ്ളി നടക്കുന്ന സമയമായിരുന്നതിനാല്‍ സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹം നടത്തിയ സമരസഖാക്കളെ മന്ത്രിമാരടക്കം നാല്‍പതോളം എം.എല്‍.എ. മാര്‍ അഭിവാദ്യം ചെയ്തു. അസംബ്ളിയില്‍ ഇത് സംബന്ധിച്ച അടിയന്തര പ്രമേയവും ചര്‍ച്ചയും നടന്നു. ചില ഭരണകക്ഷി എം.എല്‍.എ.മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കിലും ഒടുവില്‍ മന്ത്രി ടി.കെ. ദിവാകരന്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്യുവാന്‍ എത്തുകയും, ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതിനു യോഗം വിളിച്ചു കൂട്ടുമെന്നു പ്രസ്താവിക്കുകയും ചെയ്തു. അങ്ങനെ മുനിസിപ്പല്‍ ജീവനക്കാരന്റെ താല്‍പര്യങ്ങള്‍ക്കു പരിഗണന ലഭിക്കുകയും, സമരപരിപാടികള്‍ക്ക് വ്യാപകമായ പ്രചരം ലഭിക്കുകയും ചെയ്തു. മിക്കവാറും കേരളത്തിലെ എല്ലാ നഗരസഭാ യൂണിറ്റുകളുടേയും പ്രാതിനിധ്യത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഫെഡറേഷന്‍ ആദ്യമായി നടത്തിയ ഒരു സംഘടിത പ്രക്ഷോഭം എന്ന നിലയ്ക്ക് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. പ്രക്ഷോഭം പൂര്‍ണ്ണവിജയമായിരുന്നു. നഗരസഭാ ജീവനക്കാര്‍ക്ക് കോമണ്‍സര്‍വ്വീസ് ഗവണ്‍മെന്റ് തത്വത്തില്‍ അംഗീകരിച്ചു. ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചു. തുടക്കത്തില്‍ തന്നെ മുനിസിപ്പല്‍ ചെയര്‍മാ•ാരും കൌണ്‍സിലര്‍മാരും കോമണ്‍സര്‍വ്വീസിന് അനുകൂലമായിരുന്നു. എന്നാല്‍ അന്നത്തെ ഭരണകക്ഷികളുടെ നേതൃത്വത്തില്‍ ഉള്ള കോഴിക്കോട്, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷന്‍ അന്ന് നിലവില്‍ ഉണ്ടായിരുന്നില്ല. കോമണ്‍സര്‍വ്വീസിന് എതിരായ ഒരു പൊതുജന അഭിപ്രായം സൃഷ്ടിച്ച് എടുക്കുന്നതില്‍ ഒരളവുവരെ വിജയിക്കുകയും ചെയ്തു. കോര്‍പ്പറേഷനുകളിലെ ജീവനക്കാരെ നിയമിക്കാനും അവര്‍ക്ക് എതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള അധികാരം തങ്ങള്‍ക്ക് തന്നെ ലഭിക്കണമെന്ന് അവര്‍ ശക്തിയായി വാദിച്ചു. തദ്ദേശസ്വയംഭരണ സങ്കല്പനത്തിന് എതിരാണ് കോമണ്‍സര്‍വ്വീസ് എന്നും അവര്‍ വാദിച്ചു. അതിന്റെ നേതൃത്വസ്ഥാനത്ത് കോഴിക്കോട് മേയറായിരുന്ന ശ്രീ. പി. കുട്ടികൃഷ്ണന്‍ നായരും തിരുവനന്തപുരം മേയറായിരുന് ശ്രീ. വാമദേവനുമായിരുന്നു എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. കോര്‍പ്പറേഷന്‍ ജീവനക്കാരില്ലാത്ത ഒരു കോമണ്‍സര്‍വ്വീസ് ഫെഡറേഷന് സ്വീകാര്യമായിരുന്നില്ല. കോര്‍പ്പറേഷനുകളുടെ ശക്തമായ എതിര്‍പ്പിന്റെ സാഹചര്യത്തില്‍ കോമണ്‍ സര്‍വ്വീസ് എന്നത് മരീചികയായി മാറുന്ന ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ഈ അവസരത്തിലാണ് വളരെ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങളും സഹായ വാഗ്ദാനങ്ങളും അന്നത്തെ ഭരണകക്ഷി ഏകോപന സമിതി കണ്‍വീനറായിരുന്ന സ. അഴീക്കോടന്‍ രാഘവനില്‍നിന്നും സംഘടനാ നേതൃത്വത്തിന് ലഭിച്ചത്. അങ്ങനെ ഫെഡറേഷന്‍ അതിന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. പൂര്‍ണ്ണമായി വിജയമായി തീര്‍ന്ന മേല്‍പ്പറഞ്ഞ ജൂലൈ 28 ന്റെ ധര്‍ണ്ണ ഈ പശ്ചാത്തലത്തിലാണ് നടന്നത്. ഭരണകക്ഷികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അങ്ങനെ ഒരു പരിധിവരെ മാറ്റിയെടുക്കുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞു. സംഘടന മുന്നോട്ടുവച്ച കാര്യങ്ങള്‍ ഭരണകക്ഷിയുടെ ഏകോപനസമിതി അംഗീകരിക്കുകയും മുഖ്യമന്ത്രി സ. ഇ.എം.എസ്. കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടണമെന്ന് തീരുമാനിക്കുകയും ചെയ്തു. കോമണ്‍സര്‍വ്വീസിന് ഏതിരായുള്ള കോര്‍പ്പറേഷനുകളുടെ ശക്തിയായ എതിര്‍പ്പ് ഈ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. മേയര്‍മാരുടെയും മറ്റു കക്ഷിനേതാക്കളുടെയും ശക്തമായ ഒരു നിര തന്നെ കോമണ്‍ സര്‍വ്വീസിനെതിരായി അണിനിരന്നു. ഫെഡറേഷനെ പ്രതിനിധീകരിച്ചത് സഖാക്കള്‍ ഭരതനും ഗോപിനാഥന്‍ നായരുമായിരുന്നു. ഫെഡറേഷനുമായി അഫിലിയേഷന്‍ സ്ഥാപിച്ചിട്ടില്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. അവിടെ സംബന്ധിച്ച സംഘടനയുടെ എല്ലാ പ്രതിനിധികളും കോമണ്‍ സര്‍വ്വീസിന് അനുകൂലമായിരുന്നു. എന്നാല്‍ ജീവനക്കാര്‍ കോമണ്‍സര്‍വ്വീസിന് എതിരാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുറെ ജീവനക്കാരെ കൊണ്ട് ഒപ്പിടുവിച്ച ഒരു മെമ്മോറാണ്ടം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും കമ്മീഷണറും കൂടി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് വച്ചു. ഈ സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റാഫ് അസോസിയേഷന്‍ കോമണ്‍ സര്‍വ്വീസിനനുകൂലമായി മഹാഭൂരിപക്ഷം ജീവനക്കാര്‍ ഒപ്പിട്ട തീരുമാനത്തിന്റെ മിനുട്ട്സ് ബുക്കും അവരുടെ വാദഗതികള്‍ക്ക് ഉപോല്‍ബലകമായി നല്‍കി. എന്നാല്‍ മുഖ്യമന്ത്രി ഈ രേഖകള്‍ ഒന്നും വാങ്ങുകയോ പരിശോധിക്കുകയോ ഉണ്ടായില്ല. ഈ കാര്യത്തില്‍ ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കുക എന്ന ധീരമായ നിലപാട് അദ്ദേഹം കൈക്കൊണ്ടു. മണിക്കൂറുകളോളം നീണ്ടനിന്ന ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ചരിത്ര പ്രധാനമായ ആ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സ. ഇ.എം.എസ്. ഇങ്ങനെ പ്രസ്താവിച്ചു. ഞാന്‍ കേരളത്തിലെ മുഖ്യമന്ത്രിയാണ്. എനിക്ക് ഒരു ലാസ്റ് ഗ്രേഡ് ജീവനക്കാരനെപ്പോലും നിയമിക്കാന്‍ അധികാരമില്ല. അതുകൊണ്ട് സര്‍ക്കാരിന് ജീവനക്കാരെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുമില്ല. അതെല്ലാം വ്യക്തമായ ചില നിയമങ്ങളിലാണ് നിയന്ത്രിക്കപ്പെടുന്നത്. ഒരു മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്ക്കോ ഇല്ലാത്ത അധികാരങ്ങള്‍ നഗരസഭയ്ക്കുണ്ടാകണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. രാജ്യത്തെ സിവില്‍ സര്‍വ്വീസിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നത് ഒരു സ്വതന്ത്രസ്ഥാപനമായ പബ്ളിക് സര്‍വ്വീസ് കമ്മീഷനായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. അതംഗീകരിക്കുന്ന ജനാധിപത്യ ക്രമമാണ് നിലവിലുള്ളത്. ആയതിനാല്‍ ഈ കാര്യത്തിലും ഈ നടപടി അംഗീകരിക്കുക മാത്രമേ കഴിയൂ. കോമണ്‍ സര്‍വ്വീസിന് അനുകൂലമായി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് ശരിയായ മറുപടി പറയാന്‍ കൌണ്‍സില്‍ പ്രതിനിധികള്‍ക്കു കഴിഞ്ഞിട്ടില്ല. കോമണ്‍ സര്‍വ്വീസ് നടപ്പാക്കാനും നിയമനങ്ങള്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷനു വിടാനും തീരുമാനമെടുക്കുന്നു. ഈ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തി, ഫയല്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തു. 67 ഡിസംബര്‍ 12 ലെ കോണ്‍ഫറന്‍സില്‍ വച്ച് എടുത്ത ചരിത്രപ്രധാനമായ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1-11-67 മുതല്‍ നഗരസഭാ ജീവനക്കാര്‍ക്ക് കോമണ്‍സര്‍വ്വീസ് നടപ്പിലാക്കപ്പെട്ടു. ജീവനക്കാരോടും അവരുടെ അവകാശ സമരങ്ങളോടും അന്നത്തെ സര്‍ക്കാരിനുണ്ടായിരുന്ന അനുകൂലമായ നിലപാടാണ് കോമണ്‍ സര്‍വ്വീസ് നേടുന്നതിന് നഗരസഭാ ജീവനക്കാരെ സഹായിച്ചത്. നഗരസഭകളുടെ സ്റാഫ് പുനര്‍നിര്‍ണ്ണയും ചെയ്തു കൊണ്ടുള്ള സ്റാഫ് സ്റാന്‍ഡേര്‍ഡൈസേഷന്‍ സര്‍ക്കാര്‍ നടപ്പിലാക്കി. കോമണ്‍ സര്‍വ്വീസിന് ശേഷം കോമണ്‍ സര്‍വ്വീസിലൂടെ മുനിസിപ്പല്‍ ഡയറക്ടര്‍ക്കു ലഭിച്ച അധികാരം അമിതാധികാര പ്രവണതയ്ക്ക് കാരണമായി. നഗരസഭാ ഭരണരംഗത്ത് അങ്ങോളമിങ്ങോളം ക്രമരഹിതമായ സ്ഥലംമാറ്റ ഉത്തരവുകള്‍ പുറത്തുവന്നു. സ്ഥാനത്തും അസ്ഥാനത്തുമുള്ള സ്ഥലം മാറ്റങ്ങള്‍ ജീവനക്കാരെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. കോമണ്‍ സര്‍വ്വീസ് അല്ലേ തങ്ങളുടെ ഇത്തരം കെടുതികള്‍ക്ക് കാരണമായി ഭവിച്ചത് എന്ന് ചില ജീവനക്കാരെങ്കിലും ചിന്തിക്കുവാന്‍ തുടങ്ങി. കോമണ്‍ സര്‍വ്വീസ് നേടിയെടുക്കുന്നതിനുവേണ്ടിയുള്ള മുറവിളികള്‍ ജീവനക്കാരുടെ തന്നെ കഷ്ടതകള്‍ക്കു കാരണമായി തീര്‍ന്നിരിക്കുന്നു എന്നു കാണിക്കുവാന്‍ മുനിസിപ്പല്‍ ഡയറക്ടര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഇതിനെതിരെ ഫെഡറേഷന്‍ പ്രക്ഷോഭ പരിപാടികള്‍ തുടര്‍ന്നു കൊണ്ടിരുന്നു. മുനിസിപ്പല്‍ മന്ത്രിക്ക് എല്ലാം കാണിച്ച് ഒരു നിവേദനം നല്‍കി. മന്ത്രി ടി.കെ. ദിവാകരന്‍ വിളിച്ചു കൂട്ടിയ കോണ്‍ഫറന്‍സില്‍ ഡയറക്ടര്‍ നടത്തിയ അനാവശ്യവും കൂടിലവുമായ സ്ഥലം മാറ്റങ്ങള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ അക്കമിട്ട് അവതരിപ്പിച്ചു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സ് ആണെങ്കിലും എല്ലാ നിയന്ത്രണവും വിട്ട് ഡയറക്ടര്‍ ക്ഷോഭിച്ച് സംസാരിച്ചപ്പോള്‍ ഇത്തരം ഒരു ഡയറക്ടര്‍ ഇരിക്കുന്ന യോഗത്തില്‍ ഇരുന്നു ചര്‍ച്ച തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് സംഘടനാപ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. അങ്ങനെ ഡയറക്ടറോട് ഹാള്‍ വിട്ടുപൊയ്ക്കൊള്ളാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച ഈ ഉദ്യോഗസ്ഥന്‍ കോണ്‍ഫറന്‍സ് കഴിയുന്നതുവരെ സെക്രട്ടറിയേറ്റിന്റെ തെക്കേ ഗേറ്റില്‍ ഇരുട്ടത്ത് ഉലാത്തുകയായിരുന്നു. ജീവനക്കാരുടെ സംഘടിതശക്തിയെ വിലകുറച്ച് കണ്ടത് തെറ്റായിപ്പോയി എന്ന് ഡയറക്ടര്‍ മനസ്സിലാക്കിയെന്ന് പിന്നീടുള്ള നടപടികളിലൂടെ കുറെയൊക്കെ തെളിയിക്കപ്പെട്ടു. മന്ത്രി വിളിച്ചു കൂട്ടിയ കോണ്‍ഫറന്‍സിലെ തീരുമാനങ്ങള്‍ക്കനുസരിച്ച് തെറ്റായ നിലയില്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യപ്പെടുകയും പ്രതികാര നടപടികള്‍ ഒട്ടൊക്കെ അവസാനിക്കുകയും ചെയ്തു. ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരമുള്ള ഗൈഡ് ലൈന്‍ ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങള്‍ ഉണ്ടായാല്‍ ആയതു വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കുവാന്‍ സാധിച്ചിരുന്നു. അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന കാലം വരെ ഈ നില തുടരുകയും അംഗീകൃത ഗൈഡ്ലൈനനുസൃതമായി തന്നെ സ്ഥലം മാറ്റങ്ങള്‍ നടക്കുകയും ചെയ്തു. 1973 ലെ പണിമുടക്ക് 1973 ജനുവരി 10 ന് ആരംഭിച്ച് മാര്‍ച്ച് 5 ന് അവസാനിച്ച പണിമുടക്കം കേരളത്തിലെ സിവില്‍ സര്‍വ്വീസ് രംഗത്ത് ഏറ്റവും അധികം രൂക്ഷമായതും അധികകാലം നീണ്ടുനിന്നതുമായ പണിമുടക്കമായിരുന്നു. ശമ്പളകമ്മീഷനെ നിയമിക്കുക 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയവയായിരുന്നു പണിമുടക്കിനാധാരമായ ഡിമാന്റുകള്‍, എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ അടക്കമുള്ള 17 സംഘടനകള്‍ അണിനിരന്ന സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. 1973 ജനുവരി 10 ന് തന്നെ മുനിസിപ്പല്‍ എംപ്ളോയീസ് യൂണിയന്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നു എങ്കിലും നഗരസഭാരംഗത്തെ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിനിധാനം ചെയ്യുന്ന സ്റാഫ് ഫെഡറേഷന് രണ്ടു ദിവസം കഴിഞ്ഞു മാത്രമേ പണിമുടക്കില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂ. ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാലും എല്ലാ യൂണിറ്റ് കമ്മറ്റികളും പ്രത്യേകമായി അത് അംഗീകരിക്കേണ്ടതുണ്ട് എന്ന സ്ഥിതിവിശേഷം അന്നുണ്ടായിരുന്നു. മാത്രമല്ല ഓരോ മുനിസിപ്പല്‍ യൂണിറ്റുകളിലും പ്രസിഡന്റുമാരായിരുന്നത് അതാത് പ്രദേശത്തെ പ്രശസ്തരായ രാഷ്ട്രീയ നേതാക്കളായിരുന്നു പണിമുടക്കം അന്നത്തെ അച്യുതമേനോന്‍ ഗവണ്‍മെന്റിനെതിരായ രാഷ്ട്രീയ നീക്കമാണെന്ന് ദുര്‍വ്യാഖ്യാനം നല്‍കി പല യൂണിറ്റുകളെയും പണിമുടക്കില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ചില പ്രസിഡന്റുമാരെങ്കിലും പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും പണിമുടക്കു തുടങ്ങി ഒരാഴ്ചയ്ക്കകം എല്ലാ യൂണിറ്റുകളും സമരത്തില്‍ പങ്കാളികളായി. നഗരജീവിതവുമായി അഭേദ്യമായ ബന്ധമുള്ള മുനിസിപ്പല്‍ ജീവനക്കാര്‍ കൂടി പണിമുടക്കില്‍ ചേര്‍ന്നതോടെ സമരം രൂക്ഷമാകുകയും നഗരജീവിതം അസഹ്യമായിത്തീരുകയും ചെയ്തു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, കൊല്ലം, പാലക്കാട് തുടങ്ങിയ പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം തന്നെ ശുചീകരണ പ്രവര്‍ത്തനമടക്കമുള്ള ദൈനംദിന പ്രവര്‍ത്തികള്‍ നിലച്ചതോടുകൂടി പണിമുടക്കം തകര്‍ക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തന്നെ നേരിട്ട് നഗരഭരണത്തില്‍ ഇടപെട്ടു. സര്‍ക്കാരിന്റെ ഭീഷണികള്‍ വകവയ്ക്കാതെ സമരം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഇതിനകം ഏറ്റവും അധികം മലീമസമായി മാറിയ കോഴിക്കോട് നഗരത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികളായ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ വരെ നടന്നു. ഈ അവസ്ഥതന്നെയായിരുന്നു പല നഗരങ്ങളിലും ഉണ്ടായിരുന്നത്. പണിമുടക്കം പരാജയപ്പെടുത്തുന്നതിന് എസ്മ തുടങ്ങിയ എല്ലാ കരിനിയമങ്ങളും ഗവണ്‍മെന്റ് ഉപയോഗിച്ചു. മുനിസിപ്പല്‍ സര്‍വ്വീസ് ആവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വാട്ടര്‍സപ്ളൈ, ഹെല്‍തത് വിഭാഗങ്ങളിലെ നിരവധി ജീവനക്കാര്‍ അറസ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജീവനക്കാരുടെ സമരാവേശം തകര്‍ക്കുന്നതിന് ഇവയൊന്നും ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോള്‍ ഫെഡറേഷന്റെ ഒരു വിഭാഗം സംസ്ഥാന നേതാക്കളെ സ്വാധീനിച്ച് നഗരസഭാ രംഗത്തെ പണിമുടക്കം പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എങ്കിലും അതു പരാജയപ്പെടുകയാണുണ്ടായത്. മറ്റ് അദ്ധ്യാപക എന്‍.ജി.ഒ. മേഖലകളില്‍ സമരത്തിനെതിരെ ജീവനക്കാരില്‍ നിന്നും ഉണ്ടായിരുന്ന സംഘടിതമായ കടന്നാക്രമണം നഗരസഭാ രംഗത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് പണിമുടക്കം ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. വിവിധ മേഖലകളിലെ ജീവനക്കാര്‍ തമ്മിലുള്ള ഐക്യം വളര്‍ത്താനും ബഹുജന പ്രസ്ഥാനങ്ങളുമായി ഐക്യം വളര്‍ത്തുവാനും പിന്നീട് അതാതു മേഖലകളില്‍ വളര്‍ന്നുവന്ന ശക്തവും ലക്ഷ്യബോധമുള്ളതുമായ സംഘടനാ പ്രവര്‍ത്തനത്തിന് അടിത്തറ പാകുവാനും ഉപകരിച്ചത് ഈ സമരമായിരുന്നു. കുപ്രസിദ്ധമായ ഡൈസ്നോണ്‍ എന്ന കരിനിയമം നടപ്പിലാക്കപ്പെട്ടതും ഈ സമരത്തോടനുബന്ധിച്ചായിരുന്നു. പണിമുടക്കിനോടനുബന്ധിച്ചുള്ള കള്ളക്കേസുകള്‍, സസ്പെന്‍ഷനുകള്‍, പിരിച്ചുവിടലുകള്‍ തുടങ്ങിയ പ്രതികാര നടപടികള്‍ നേരിടുക എന്നത് വളരെ ദുഷ്ക്കരമായിരുന്നു. എങ്കിലും ആത്മസംയമനത്തോടെയും അര്‍പ്പണബോധത്തോടെയും അവയൊക്കെ അതിജീവിക്കുവാന്‍ പോന്നവിധത്തില്‍ അണികളെ സജ്ജരാക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞു. സമരം നിരുപാധികം പിന്‍വലിച്ചു കൊണ്ട് സമരസമിതി കണ്‍വീനര്‍ സ. ഇ. പത്മനാഭന്‍ നടത്തിയ ആളിക്കത്തുന്നതും അമര്‍ന്നുകത്തുന്നതും തീ തന്നെയാണ് എന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. എഫ്.എസ്.ഇ.ടി.ഒ. രൂപീകരണം പണിമുടക്കിനോടനുബന്ധിച്ചുണ്ടായ കള്ളക്കേസുകള്‍, സസ്പെന്‍ഷനുകള്‍, പിരിച്ചു വിടലുകള്‍ എന്നിവ നേരിടുന്നതിന് പല സംഘടനകള്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടുണ്ടായിരുന്നതിനാലും പണിമുടക്കു നല്‍കിയ വര്‍ഗ്ഗ ഐക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടതിനാലും കാലഘട്ടത്തിന്റെ സന്ദേശം ചെവിക്കൊണ്ടു കൊണ്ട് രൂപം നല്‍കപ്പെട്ട പ്രസ്ഥാനമാണ് എഫ്.എസ്.ഇ.ടി.ഒ. (ഫെഡറേഷന്‍ ഓഫ് സ്റേറ്റ് എംപ്ളോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്) മുനിസിപ്പല്‍ സ്റാഫ് ഫെഡറേഷന്‍ ഉള്‍പ്പെടെ 19 സംഘടനകള്‍ ചേര്‍ന്നാണ് ഫെഡറേഷനു രൂപം നല്‍കിയത്. അതില്‍തന്നെ പല സംഘടനകളും എന്‍.ജി.ഒ. യൂണിയനിലും അദ്ധ്യാപക സംഘടനയിലും പിന്നീട് ലയിക്കുകയുണ്ടായി. ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി സ. ആര്‍. ഗോപിനാഥന്‍ നായര്‍ എഫ്.എസ്.ഇ.ടി.ഒ. ആദ്യ ട്രഷറിയായി. ഈ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാന ജീവനക്കാരുടെ തുടര്‍ന്നുള്ള പൊതുവായ സമരപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കപ്പെട്ടത്. അടിയന്തിരാവസ്ഥ 1957 ജൂണ്‍ 26 ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ കാലത്ത് സംസ്ഥാനത്തെ മറ്റുരംഗങ്ങളെന്നപോലെ തന്നെ സര്‍വ്വീസ് സംഘടനാരംഗത്തെയും തകര്‍ക്കുന്നതിന് നടപടികളുണ്ടായി. എന്‍.ജി.ഒ. യൂണിയന്‍ എന്‍.എഫ്.പി.ടി.ഇ. തുടങ്ങിയ സംഘടനകളിലെ നിരവധി നേതാക്കള്‍ തുറങ്കിലടയ്ക്കപ്പെട്ടു. സംഘടനാപ്രവര്‍ത്തനം വിലക്കപ്പെട്ടു. മുനിസിപ്പല്‍ സ്റാഫ് ഫെഡറേഷന്‍ മുനിസിപ്പല്‍ എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും നിരന്തരം പീഡിപ്പിക്കപ്പെട്ടു. 1973 ലെ പണിമുടക്കിന് നേതൃത്വം കൊടുത്ത പലരെയും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നഗരസഭാ രംഗത്തെ ചില ജീവനക്കാര്‍ തന്നെ ഒറ്റ കൊടുത്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി നിലവിലുണ്ടായിരുന്ന ഭരണകക്ഷിയോട് താല്‍പര്യമുള്ള സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവായ പി.ആര്‍. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ രൂപം കൊണ്ടു. ഇതിനകം തന്നെ നഗരസഭാ ജീവനക്കാരുടെ സുസംഘടിത പ്രസ്ഥാനമായി മാറിയ സ്റാഫ് ഫെഡറേഷനെ തകര്‍ക്കുവാന്‍ വേണ്ടി അസോസിയേഷനെ വളര്‍ത്തുന്നതിന് പല മുനിസിപ്പല്‍ കമ്മീഷണര്‍മാരും ഭരണകക്ഷി നേതാക്കളും കൊണ്ടുപിടിച്ചു ശ്രമിച്ചെങ്കിലും ആ ശ്രമമൊന്നും കാര്യമായി വിലപോയില്ല. അടിയന്തരാവസ്ഥയുടെ ഭീഷണിക്കിടയില്‍ 1976 ല്‍ കൊച്ചിയില്‍ നടന്ന ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തെ ഫെഡറേഷനെ തകര്‍ക്കുവാനും അതുവഴി അസോസിയേഷനെ ശക്തിപ്പെടുത്തുവാനുമുള്ള ഒരു വേദിയാക്കുന്നതിന് ഫെഡറേഷന്റെ തന്നെ ചില നേതാക്കള്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമങ്ങളെ തന്ത്രപൂര്‍വ്വം മറികടക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. സി.ജി. ജനാര്‍ദ്ദനനെ തന്നെ വീണ്ടും പ്രസിഡന്റായും പി.എം.വി. പണിക്കരെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ലയനസമ്മേളനം 1973 ലെ പണിമുടക്കില്‍ പങ്കെടുക്കുകയും അടിയന്തരാവസ്ഥക്കാലത്ത് ഒരേപോലെ പീഡിപ്പിക്കപ്പെടുകയും ചെയ്ത നഗരസഭാരംഗത്തെ രണ്ടുപ്രസ്ഥാനങ്ങളായിരുന്നു ഫെഡറേഷനും എംപ്ളോയീസ് യൂണിയനും. രണ്ടു പ്രസ്ഥാനങ്ങളും ഏകോപിച്ച് ഒന്നായി പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യത ജീവനക്കാര്‍ക്കു ബോധ്യമായി തുടങ്ങിയിരുന്നു. സി.ജി. ജനാര്‍ദ്ദനനും സി.ബി.സി. വാര്യരും പ്രസിഡന്റുമാരായുള്ള രണ്ടു സംഘടനകളും ചേര്‍ന്ന് 1978 മേയില്‍ തൃശ്ശൂരില്‍ നടന്ന സംയുക്ത സംസ്ഥാന സമ്മേളനത്തില്‍ വച്ച് കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്‍ രൂപം കൊണ്ടു. അതോടുകൂടി ഇരുസംഘടനകള്‍ക്കും ഉണ്ടായിരുന്ന പുറമെ നിന്നുള്ള നേതൃത്വം ഇല്ലാതാവുകയും ഓരോ നഗരസഭയിലും ഫെഡറേഷന്‍ എന്ന സംഘടനാരൂപത്തിനുപകരം കേന്ദ്രീകൃത അംഗത്വമുള്ള യൂണിറ്റുകള്‍ ഉണ്ടാവുകയും ചെയ്തു. യൂണിയന് ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നതും ഇന്നത്തേതു പോലെയുള്ള സുസംഘടിതമായ ഒരു പ്രസ്ഥാനമായി യൂണിയന്‍ വളര്‍ന്നതും ലയനത്തിന് ശേഷമായിരുന്നു. യൂണിയന്‍ പ്രഥമ പ്രസിഡന്റ് ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം എന്‍.ജെ. ജോര്‍ജ്, ആര്‍. ഗോപിനാഥന്‍ നായര്‍, എന്‍. കൃഷ്ണന്‍ കുട്ടി നായര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ബൈലോ

 

കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്‍
രജിസ്റര്‍ നമ്പര്‍ 9/59, തിരുവനന്തപുരം

1)    പേര്: ഈ യൂണിയന്റെ പേര് കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്‍ (KMCSU) എന്നായിരിക്കുന്നതാണ്.
2)    ആഫീസ്: യൂണിയന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും.
3)    ഉദ്ദേശ്യവും ലക്ഷ്യവും: (എ) സംസ്ഥാനത്തിലെ എല്ലാ നഗരസഭാ ജീവനക്കാര്‍ക്കും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നേടി കൊടുക്കുക.
(ബി) സംസ്ഥാനത്തിലെ നഗരസഭാ ജീവനക്കാര്‍ക്കിടയില്‍ സൌഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുക.
(സി) നഗരസഭാ ജീവനക്കാരുടെ സാംസ്കാരികവും കലാപരവും കായികവും സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുക.
(ഡി) നഗരസഭകളുടെ ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് സഹായിക്കുക. അഴിമതി, സ്വജനപക്ഷപാതം ഇവയില്‍ നിന്ന് വിമുക്തമായ ഒരു നഗരസഭാ സര്‍വ്വീസ് കെട്ടിപ്പടുക്കാന്‍ സഹായിക്കുക.
(ഇ) മറ്റ് അദ്ധ്വാനിക്കു¶ ജീനവിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഈ യൂണിയന്റെയും സഹോദര സംഘടനകളുടെയും അവകാശങ്ങള്‍ക്ക് പരസ്പരം സഹായിക്കുന്നതിന് ഈ യൂണിയന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് യോജിപ്പുള്ള ഇതര സംസ്ഥാനങ്ങളിലെ നഗരസഭാ ജീവനക്കാരുടെ സംഘടനകളുമായി സഹകരിച്ചും ബന്ധംവച്ചും പ്രവര്‍ത്തിക്കുക.
(ഇഫ്) മേല്‍പ്പറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങള്‍ മുഴുവനുമോ അവയില്‍ ഏതെങ്കിലുമോ നേടി എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കു¶തിനും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ യോജിപ്പുള്ള അംഗസംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറേഷനുകളില്‍ യൂണിയന്റെ തനതായ വ്യക്തിത്വവും പ്രവര്‍ത്തനവും സ്വന്തം നിയമാവലികളാല്‍ നിയന്ത്രിക്കപ്പെടുമെന്ന വ്യവസ്ഥയോടെ അഫിലിയേറ്റ് ചെയ്യുന്നതിന് ശ്രമിക്കുന്നതാണ്.
4)    പ്രവര്‍ത്തനപരിധി: ഈ സംഘടനയുടെ പ്രവര്‍ത്തനപരിധി കേരളത്തിലുള്ള നഗരസഭകള്‍ (കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൌണ്‍ പ©ായത്തുകള്‍) ആയിരിക്കും.
5)    അംഗത്വം: (എ) ഈ സംസ്ഥാനത്തിലെ എല്ലാ നഗരസഭകളിലെയും റഗുലര്‍ എസ്റാബ്ളിഷ്മെന്റില്‍പ്പെട്ട എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും വേജ് ബോര്‍ഡിന്റെ പരിധിയില്‍പ്പെടാത്തവരുമായ ജീവനക്കാര്‍ക്കും യൂണിയനില്‍ അംഗത്വം നല്‍കാവുന്നതാണ്.
(ബി) യൂണിയന്റെ സാമ്പത്തിക വര്‍ഷാരംഭംത്തിനു മുമ്പോ യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്നതിനനുസരിച്ചോ എല്ലാ വര്‍ഷവും എല്ലാ അംഗങ്ങളും മെമ്പര്‍ഷിപ്പ് പുതുക്കിയിരിക്കേണ്ടതാണ്.
(സി) (1) ഈ യൂണിയനില്‍ അംഗത്വത്തിനുള്ള അപേക്ഷ ബൈലായ്ക്ക് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറത്തില്‍ രണ്ടു പ്രതി വീതം അതാതു യൂണിറ്റ് സെക്രട്ടറിമാര്‍ മുഖാന്തിരം സമര്‍പ്പിക്കേണ്ടതാണ്.
(2) അപേക്ഷാ ഫാറത്തോടൊപ്പം നിശ്ചിത പ്രവേശനഫീസും കുറഞ്ഞ പക്ഷം ഒരു മാസത്തെ മാസവരി സംഖ്യയും നല്‍കിയിരിക്കേണ്ടതാണ്.
(3) കാരണം രേഖപ്പെടുത്തി അപേക്ഷകനെ അറിയിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി തക്കതായ കാരണങ്ങള്‍ക്ക് ഏതൊരപേക്ഷയും നിരസ്സിക്കാനുള്ള അധികാരം യൂണിറ്റ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.
(4) ടി തീരുമാനത്തില്‍ പരാതിയുള്ള അപേക്ഷകന് ജില്ലാ കമ്മിറ്റിക്ക് അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ് ജില്ലാ കമ്മിറ്റി തീരുമാനത്തിന് എതിരെ സംസ്ഥാന കമ്മിറ്റിക്ക് ബോധിപ്പിക്കാവുന്നതും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമവും ആയിരിക്കും (തീരുമാനം കൈപ്പറ്റി 15 ദിവസത്തിനകം ബന്ധപ്പെട്ട സമിതിക്ക് അപ്പീല്‍ സമര്‍പ്പിച്ചിരിക്കണം).
(ഡി) അംഗീകരിക്കപ്പെട്ട അംഗത്വ അപേക്ഷകളുടെ ഒരു കോപ്പി ജില്ലാ കമ്മിറ്റിക്ക് ഒരാഴ്ചക്കകം നല്‍കേണ്ടതാണ്.
(ഇ)  ഈ യൂണിയനില്‍ അംഗമായിട്ടുള്ള ഒരാള്‍ ഒരു നഗരസഭയില്‍ന നിന്നും മറ്റൊരു നഗരസഭയിലേക്ക് സ്ഥലം മാറ്റം ആവുകയാണെങ്കില്‍ അംഗത്വം ട്രാന്‍സ്ഫര്‍ വാങ്ങി പുതിയ യൂണിറ്റില്‍ അംഗമായി പ്രവര്‍ത്തിക്കേണ്ടതാണ്.
(എഫ്) ഓരോ നഗരസഭാ ജീവനക്കാരും ഈ യൂണിയനില്‍ ഒരിക്കല്‍ അംഗമായി കഴിഞ്ഞാല്‍ സ്വയം രേഖാമൂലം രാജിവെയ്ക്കുകയും ബന്ധപ്പെട്ട സമിതികള്‍ അംഗീകരിക്കുന്നതു വരെയോ ഈ ബൈലായിലെ മറ്റു വകുപ്പുകള്‍ പ്രകാരം അംഗത്വം നഷ്ടപ്പെടുന്നതു വരെയോ മറ്റു പ്രകാരത്തില്‍ നഗരസഭാ ജീവനക്കാരനല്ലാതാവുകയോ ചെയ്യുന്നതുവരെ ഈ യൂണിയനില്‍ അംഗമായിരിക്കുന്നതാണ്.
(ജി) നിയമാവിലയുടെ 9ാം വകുപ്പു പ്രകാരം അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും അംഗത്വം നല്‍കുന്നത് സംസ്ഥാനകമ്മറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ പാടുള്ളു.

6)    പ്രവേശന ഫീസ്: ഓരോ അംഗത്തിന്റെയും പ്രവേശനത്തിനായുള്ള അപേക്ഷയോടൊപ്പം അ©ു രൂപാ പ്രവേശന ഫീസ് നല്‍കിയിരിക്കേണ്ടതാണ് (ഈ തുക യൂണിയന്‍ ഫണ്ടിലേക്ക് വകയിരുത്തേണ്ടതാണ്).
7)    വരി സംഖ്യ: (1) ഓരോ അംഗവും ഓരോ മാസത്തേക്കും 10 രൂപ മാസവരിയായി 10 ാം തീയതിക്കുമുമ്പായി നല്‍കേണ്ടതാണ്. യാതൊരു അംഗവും മൂന്നുമാസത്തില്‍ കൂടുതല്‍ വരിസംഖ്യ കുടിശ്ശിക വരുത്താന്‍ പാടില്ല. മൂന്നു മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തുന്ന അംഗത്തോട് 7 ദിവസത്തില്‍ കുറയാത്ത ഒരു സമയപരിധിക്കകം വരി സംഖ്യ ഒടുക്കി തീര്‍ക്കാന്‍ യൂണിറ്റ് ആവശ്യപ്പെടേണ്ടതാണ്. ആ നിശ്ചിത സമയത്തിനകം കുടിശ്ശിക ഒടുക്കുകയോ തക്കതായ കാരണം കാണിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ആ അംഗത്തിന്റെ അംഗത്വം സ്വയം നഷ്ടമാകുന്നതാണ്. മതിയായ കാരണം കാണിച്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ യൂണിറ്റ് കമ്മിറ്റിക്ക് യുക്തമെന്ന് തോന്നുന്ന പക്ഷം കൂടിശ്ശിക മുഴുവന്‍ ഒടുക്കി തീര്‍ക്കുന്നതിന് സമയം അനുവദിക്കാവുന്നതാണ്.
(2) പ്രതിമാസ വരി സംഖ്യ കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാന കൌണ്‍സിലിന് അധികാരമുണ്ടായിരിക്കുന്നതാണ്.
(3) മാസവരിസംഖ്യയുടെ മൂന്നില്‍ ഒന്നുഭാഗം സംസ്ഥാന കമ്മിറ്റിക്കും മൂന്നിലൊന്നു ഭാഗം ജില്ലാ കമ്മറ്റിക്കും ശേഷിക്കുന്ന മൂന്നിലൊന്ന് യൂണിറ്റ് കമ്മിറ്റിക്കും അര്‍ഹതപ്പെട്ടതായിരിക്കും.
8)    അംഗത്വം നഷ്ടമാക്കല്‍: അംഗത്വം യഥാസമയം പുതുക്കാതിരിക്കുന്നതുമൂലമോ അംഗത്വം രാജിവെയ്ക്കുന്നത് അംഗീകരിക്കുന്നതുമൂലമോ സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിയുന്നതു മൂലമോ അംഗത്വം നഷ്ടപ്പെടുന്നതാണ്. മാസവരി സംഖ്യയോ യൂണിയന്‍ നിശ്ചയിക്കുന്ന ഫണ്ട് വിഹിതമോ യഥാസമയം നല്‍കാതിരിക്കുന്ന പക്ഷം ഒരംഗത്തിന്റെ അംഗത്വം നോട്ടീസ് നല്‍കി നഷ്ടപ്പെടുന്നതിന് യൂണിറ്റ് അംഗമാണെങ്കില്‍ യൂണിറ്റ് കമ്മിറ്റിക്കോ, ജില്ലാ കമ്മറ്റി അംഗമാണെങ്കില്‍ യൂണിറ്റ് കമ്മിറ്റിക്കോ, ജില്ലാ കമ്മറ്റി അംഗമാണെങ്കില്‍ യൂണിറ്റ് കമ്മിറ്റിയുടെ ആവശ്യപ്രകാരം ജില്ലാ കമ്മിറ്റിക്കോ, സംസ്ഥാനകമ്മറ്റി അംഗമാണെങ്കില്‍ സംസ്ഥാന കമ്മിറ്റിക്കോ അധികാരമുണ്ടായിരിക്കുന്നതാണ് (ഇതിന്‍മേല്‍ യൂണിറ്റംഗമാണെങ്കില്‍ യൂണിറ്റ് ജനറല്‍ ബോഡിക്കും ജില്ലാ കമ്മറ്റി അംഗമാണെങ്കില്‍ ജില്ലാ കൌണ്‍സിലിനും സംസ്ഥാന കമ്മിറ്റി അംഗമാണെങ്കില്‍ സംസ്ഥാന കൌണ്‍സിലിനും അതു സംബന്ധിച്ചുള്ള അറിയിപ്പു കിട്ടി കഴിഞ്ഞ് ഒരു മാസത്തിനകം അപ്പീല്‍ കൊടുക്കാവുന്നതാണ്. ആതത് സമിതികളുടെ തീരുമാനം അവസാനത്തേതായിരിക്കും).

9)    അച്ചടക്കം: (മ) ഈ യൂണിയന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കോ നയപരിപാടികള്‍ക്കോ തീരുമാനങ്ങള്‍ക്കോ വിരുദ്ധമായി യാതൊരംഗമോ യാതൊരു സമിതിയോ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാകുന്നു.
(യ) മുന്‍ ഉപവകുപ്പ് ലംഘിക്കുന്ന അംഗത്തിനെ സ്വന്തം അഭിപ്രായത്തിലോ മറ്റേതെങ്കിലും അംഗത്തിന്റെയോ സമിതിയുടെയോ രേഖ മൂലമായ പരാതിയിന്‍മേലോ മതിയായ വിശദീകരണം നല്‍കാന്‍ 15 ദിവസത്തെ സമയം നല്‍കി കൊണ്ട് സസ്പെന്റ് ചെയ്യാനോ അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യാനോ പിരിച്ചു വിടാനോ യൂണിയന് അധികാരം ഉണ്ടായിരിക്കുന്നതാണ്. അടിയന്തിര ഘട്ടങ്ങളില്‍ നോട്ടീസ് കൂടാതെയും സസ്പെന്റ് ചെയ്യാനും നീക്കം ചെയ്യാനും പിരിച്ചു വിടാനും യൂണിയന്റെ ബന്ധപ്പെട്ട സമിതികള്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(ര) മേല്‍പറഞ്ഞ അധികാരം യൂണിറ്റിലെ അംഗമാണെങ്കില്‍ യൂണിറ്റ് കമ്മിറ്റിയിലും ജില്ലാ കമ്മിറ്റി അംഗമാണെങ്കില്‍ ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മിറ്റിയിലോ, സെക്രട്ടറിയേറ്റിലോ, അംഗമാണെങ്കില്‍ സ്റേറ്റു കമ്മിറ്റിയിലും നിക്ഷിപ്തമായിരിക്കുന്നതാണ്. ഏതെങ്കിലും ഒരംഗം ഒന്നില്‍ കൂടുതല്‍ സമിതികളില്‍ അംഗമാണെങ്കില്‍ ഉപരിസമിതിയിലെ അംഗമായി കണക്കാക്കി നടപടി സ്വീകരിക്കാവുന്നതാണ്. ഇപ്രകാരമുള്ള നടപടി ആയത് സ്വീകരിച്ച് ഒരാഴ്ചക്കുള്ളില്‍ ഉപരികമ്മിറ്റികളെ രേഖാമൂലം അറിയിക്കേണ്ടതാണ്.
(റ)9(എ) യ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഏതൊരു യൂണിറ്റ് കമ്മിറ്റിയേയും ജില്ലാ കമ്മിറ്റിയേയും യൂണിയന്റെ പൊതു താല്പര്യങ്ങളുടെ പേരില്‍ നേരിട്ട് സസ്പെന്റ് ചെയ്യാനോ പിരിച്ചു വിടാനോ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. പിരിച്ചു വിടുന്ന കമ്മറ്റിയുടെ സ്ഥാനത്ത് അടുത്ത 6 മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കാനും അതു വരെയുള്ള കാര്യങ്ങള്‍ നടത്തുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാനും സംസ്ഥാന കമ്മിറ്റി ബാദ്ധ്യസ്ഥമാണ്.
10)    ഒഴിവു നികത്തല്‍: ഏതെങ്കിലും ഒരംഗം സ്ഥലംമാറി പോകുന്നതു മൂലമോ 8 ാം വകുപ്പു പ്രകാരം അംഗത്വം നഷ്ടമാകുന്നതു കൊണ്ടോ 9 ാം വകുപ്പു പ്രകാരം അച്ചടക്ക നടപടിയ്ക്ക് വിധേയമാകുന്നുതു കൊണ്ടോ ഉണ്ടാകുന്ന ഏതൊരൊഴിവും അതാതിന്റെ സ്വഭാവം അനുസരിച്ച് നികത്തുന്നതിനുള്ള അധികാരം ഏതൊരുസമിതിയിലാണോ ഉണ്ടായത് ബന്ധപ്പെട്ട അതാത് സമിതികളില്‍ നിക്ഷിപ്തമായിരിക്കും.
11)    (1) അപ്പീല്‍ : 9 ാം വകുപ്പു (ബി) (സി) എന്നീ ഉപവകുപ്പുകള്‍ പ്രകാരമുള്ള ഏതൊരു നടപടിയിന്‍മേലും ഒരംഗത്തിന് അത്തരം തീരുമാനം കൈപ്പറ്റി 15 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്. യൂണിറ്റു കമ്മിറ്റി തീരുമാനത്തിന്‍മേല്‍ ജില്ലാ കമ്മിറ്റിക്കും, ജില്ലാ കമ്മിറ്റി തീരുമാനത്തിന്‍മേല്‍ സംസ്ഥാന കമ്മിറ്റിക്കും, സംസ്ഥാന കമ്മിറ്റി തീരുമാനത്തിനുമേല്‍ സംസ്ഥാന കൌണ്‍സിലിനും അപ്പീല്‍ രേഖമൂലം സമര്‍പ്പിക്കേണ്ടതും ബന്ധപ്പെട്ട സമിതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ് (സംസ്ഥാന കൌണ്‍സിലിന് ആവശ്യമെങ്കില്‍ ഒരു സമിതിയെ വച്ച് റിപ്പോര്‍ട്ട് വാങ്ങാവുന്നതും ആയതുകൂടി പരിഗണിച്ച് തീരുമാനമെടുക്കാവുന്നതുമാണ്).
(2) സംസ്ഥാന കമ്മിറ്റിക്ക് അതിന്റെ അംഗസഖ്യയുടെ മൂന്നില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഏതെങ്കിലും സെക്രട്ടറിയേറ്റ് അംഗത്തിന്റെ മേല്‍ 9 (ബി) (സി) വകുപ്പില്‍ അനുശാസിക്കുന്ന ശിക്ഷ ചുമത്താവു¶താണ്. ഇത്തരം നടപടിക്ക് സംസ്ഥാന കൌണ്‍സിലിന്റെ അംഗീകാരം നേടേണ്ടതാകുന്നു.
(3) ജനറല്‍ ബോഡിക്കോ കൌണ്‍സിലിനോ ബന്ധപ്പെട്ട കമ്മിറ്റിയുടെ അംഗങ്ങളിലോ ഔദ്യോഗിക ഭാരവാഹികളിലോപെട്ട ഏതൊരാളേയും ഹാജരായ അംഗങ്ങളില്‍ മൂന്നില്‍ രണ്ടുവോട്ടിന്റെ ഭൂരിപക്ഷത്തോടെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.
(4) സംസ്ഥാന കമ്മിറ്റിയിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേരില്‍ ശിക്ഷ ചുമത്താന്‍ ഏതെങ്കിലും ജില്ലാ കമ്മിറ്റിക്കോ ജില്ലാ കമ്മറ്റിയിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേരില്‍ ശിക്ഷ ചുമത്താന്‍ ഏതെങ്കിലും യൂണിറ്റ് കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കുന്നതല്ല.
12)    ഭരണ നിര്‍വ്വഹണ സമിതികള്‍:
(എ) (1) യൂണിറ്റ് ജനറല്‍ ബോഡി: ഓരോ നഗരസഭകളിലെയും യൂണിയന്റെ മുഴുവന്‍ അംഗങ്ങള്‍ അടങ്ങുന്ന സമിതിയായിരിക്കും.
(2) യൂണിറ്റ് കമ്മിറ്റി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് / വൈസ് പ്രസിഡന്റുമാര്‍, (2 ല്‍ കൂടാന്‍ പാടില്ല) സെക്രട്ടറി, ജോയിന്റ് സെക്രട്ടറി / ജോയിന്റ് സെക്രട്ടറിമാര്‍ (2 ല്‍ കൂടാന്‍ പാടില്ല) ഖജാന്‍ജി എന്നീ ഔദ്യോഗിക ഭാരവാഹികളുള്‍പ്പെടോ പരമാവധി 25 അംഗങ്ങളില്‍ കവിയാത്തതായിരിക്കും. യൂണിറ്റ് കമ്മിറ്റിയെ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞെടുക്കേണ്ടതാണ്.
(2) (എ) ആവശ്യമായ യൂണിറ്റുകളില്‍ സോണല്‍  / സെക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ യൂണിറ്റ് ജനറല്‍ ബോഡിയ്ക്കധികാരം ഉണ്ടായിരിക്കും. കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ ഉള്‍പ്പടെ 7 അംഗങ്ങളില്‍ കവിയാത്തതായിരിക്കും കമ്മിറ്റി. പ്രത്യേക സാഹചര്യത്തില്‍ സോണല്‍ / സെക്ഷന്‍ കമ്മിറ്റി രൂപീകരിക്കു¶തിന് യൂണിറ്റ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(2) (ബി) സോണല്‍ കമ്മിറ്റികളോ സെക്ഷന്‍ കമ്മിറ്റികളോ നിലവിലുള്ള യൂണിറ്റുകളില്‍ ആവശ്യമെങ്കില്‍ ഭാരവാഹികളടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപീകരിക്കാവുന്നതാണ്. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്ക് 10 ദിവസത്തിനകം യൂണിറ്റ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതാണ്.
(ബി) (1) ജില്ലാ ജനറല്‍ ബോഡി : ജില്ലാ കൌണ്‍സില്‍ അംഗങ്ങളെ കൂടാതെ ഓരോ യൂണിറ്റില്‍ നിന്നും 10 അംഗത്തിന് 1 എന്ന കണക്കില്‍ (കുറഞ്ഞത് 5) യൂണിറ്റ് ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന അംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ജില്ലാ ജനറല്‍ ബോഡി (ആവശ്യമെന്ന് കാണുന്ന പക്ഷം സൌഹാര്‍ദ്ദ പ്രതിനിധികളേയും നിരീക്ഷകരേയും നിശ്ചയിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. സൌഹാര്‍ദ്ദ പ്രതിനിധികള്‍ക്കും നിരീക്ഷകര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല).
(2) ജില്ലാ കൌണ്‍സില്‍: ജില്ലാ ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന ജില്ലാ കമ്മിറ്റി അംഗങ്ങളും യൂണിറ്റ് പ്രസിഡന്റുമാരും 10 അംഗങ്ങള്‍ക്ക് 1 എന്ന കണക്കില്‍ ജില്ലാ കൌണ്‍സിലര്‍മാരും അടങ്ങിയിരിക്കുന്നതാണ് ജില്ലാ കൌണ്‍സില്‍.
(3) ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍ (2 ല്‍ കൂടാന്‍ പാടില്ല), ജില്ലാ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാര്‍ (2ല്‍ കൂടാന്‍ പാടില്ല) ട്രഷറര്‍ യൂണിറ്റ്, സെക്രട്ടറിമാര്‍, ജില്ലാ വനിതാ കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. പരമാവധി 25 അംഗങ്ങളില്‍ കവിയാത്തതായിരിക്കണം ജില്ലാ കമ്മിറ്റി.
(സി) സ്റേറ്റ് ജനറല്‍ ബോഡി: സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളും ഓരോ യൂണിറ്റില്‍ നിന്നും 10 അംഗങ്ങള്‍ക്ക് 1 പ്രതിനിധി എന്ന നിലയില്‍ (കുറഞ്ഞത്) ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്നതുമായ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും (ആവശ്യമെങ്കില്‍ നിരീക്ഷകരെയോ സൌഹാര്‍ദ്ദ പ്രതിനിധികളെയോ പങ്കെടുപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല).
(2) സ്റേറ്റ് കൌണ്‍സില്‍: എല്ലാ സ്റേറ്റ് കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും യൂണിറ്റ് സെക്രട്ടറിമാരും സംസ്ഥാന വനിതാ സബ് കമ്മറ്റി അംഗങ്ങളും 50 അംഗങ്ങള്‍ക്ക് 1 എന്ന നിലയില്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന കൌണ്‍സിലര്‍മാരും അടങ്ങുന്നതായിരിക്കും.
(3) സംസ്ഥാന കമ്മിറ്റി: സംസ്ഥാന ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്നസംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍ ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന മറ്റഗംങ്ങള്‍ ഉള്‍പ്പെടെ 33 ല്‍ കവിയാത്തതായിരിക്കും.
(4) സംസ്ഥാന സെക്രട്ടറിയേറ്റ്: സംസ്ഥാന ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന പ്രസിഡന്റ്, രണ്ടു വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, രണ്ടു സെക്രട്ടറിമാര്‍, ട്രഷറര്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടോ 13 ല്‍ കവിയാത്തതായിരിക്കും.
(ഡി) വനിതാ സബ് കമ്മിറ്റി:
1)    യൂണിറ്റ് വനിതാ സബ് കമ്മിറ്റി : യൂണിറ്റ് ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന ചെയര്‍മാനും കണ്‍വീനറും ഉള്‍പ്പെടെ 15 അംഗങ്ങളില്‍ കവിയാത്തതായിരിക്കും.
2)    ജില്ലാ വനിതാ സബ് കമ്മിറ്റി : ജില്ലാ ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന ചെയര്‍മാനും കണ്‍വീനറും ഉള്‍പ്പെടോ 15 അംഗങ്ങളില്‍ കവിയാത്തതായിരിക്കും.
3)    സംസ്ഥാന വനിതാ സബ് കമ്മിറ്റി : സംസ്ഥാന ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന ചെയര്‍മാനും കണ്‍വീനറും ഉള്‍പ്പെടെ 15 അംഗങ്ങളില്‍ കവിയാത്തതായിരിക്കും (യൂണിറ്റ് വനിതാ സബ് കമ്മിറ്റി യൂണിറ്റ് കമ്മിറ്റിയുടേയും, ജില്ലാ വനിതാ സബ് കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന വനിതാ സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടേയും തീരുമാനങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടതാണ്).
(ഇ) കമ്മിറ്റികളിലെ അംഗത്വം നഷ്ടപ്പെടല്‍
1) ഏതെങ്കിലും ഒരു കമ്മിറ്റിയിലെ അംഗമോ ഔദ്യോഗിക ഭാരവാഹിയോ സ്ഥലം മാറ്റമായി ആ കമ്മറ്റിയുടെ പരിധിക്കുപുറത്തുള്ള മറ്റൊരു യൂണിയന്‍ ജോലിയില്‍ പ്രവേശിച്ചാല്‍ ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗത്വവും ഭാരവാഹിത്വവും നഷ്ടപ്പെടുന്നതാണ്.
2) താന്‍ പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റിയുടെ തുടര്‍ച്ചയായ മൂന്ന് യോഗങ്ങളില്‍ ഹാജരാകാതിരുന്നാല്‍ ഭാരവാഹിത്വമോ അംഗത്വമോ നഷ്ടപ്പെടുന്ന്താണ്.
3) അപ്രകാരം സ്ഥാനം നഷ്ടപ്പെടുന്നയാള്‍ ന്യായമായ കാരണങ്ങള്‍ ഉന്നയിച്ച് അപേക്ഷിക്കുകയാണെങ്കില്‍ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു നല്‍കാന്‍ അതതു കമ്മിറ്റികള്‍ക്ക് അധികാരം ഉണ്ടായിരിക്കും.

13)    ഭരണ നിര്‍വ്വഹണം
(1)    യൂണിറ്റ് ജനറല്‍ ബോഡി: ജില്ലാ സമ്മേളനത്തിനു മുമ്പായി ഓരോ യൂണിറ്റിലേയും നിലവിലുള്ള അംഗങ്ങളുടെ ജനറല്‍ ബോഡി യോഗം സെക്രട്ടറി വിളിച്ചു കൂട്ടി വിവിധ സമതികളിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതും അതത് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ആഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും പ്രമേയങ്ങളും മറ്റു വിഷയങ്ങളും ചര്‍ച്ചചെയ്ത് അംഗീകരിക്കുകയും ചെയ്യുക. ജില്ലാ കൌണ്‍സിലര്‍മാരേയും ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി.യില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളേയും ജില്ലാ കമ്മിറ്റി തീരുമാനിക്കുന്ന പക്ഷം നിരീക്ഷകരേയും സൌഹാര്‍ദ്ദ പ്രതിനിധികളേയും തെരഞ്ഞെടുക്കുക. പ്രമേയങ്ങളുടെയും തെരഞ്ഞെടുപ്പു വിവരത്തിന്റെയും ഓരോ കോപ്പി ജില്ലാ സംസ്ഥാന കമ്മിറ്റിക്ക് അയച്ചു കൊടുക്കേണ്ടതാണ്. യൂണിറ്റ് ജനറല്‍ ബോഡി മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും കൂടിയിരിക്കേണ്ടതും യൂണിറ്റ് കമ്മിറ്റിക്ക് ആവശ്യമെന്ന് തോന്നുമ്പോഴോ ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ ആവശ്യപ്പെടുമ്പോഴോ വിളിച്ചു കൂട്ടിയിരിക്കേണ്ടതുമാണ്.
(2)    (എ) യൂണിറ്റ് കമ്മിറ്റി : യൂണിറ്റ് കമ്മിറ്റി മാസത്തിലൊരിക്കലെങ്കിലും കൂടിയിരിക്കേണ്ചതും യൂണിറ്റിലെ അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങളും അവകാശങ്ങളും പരാതികളും പരിഹരിച്ച് കൊടുക്കാന്‍ പരിശ്രമക്കേണ്ടതും ജനറല്‍ ബോഡിയുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതും യൂണിറ്റു കമ്മിറ്റിയെ കൊണ്ട് നടപ്പാക്കുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ നടപ്പാക്കേണ്ടതും സ്റേറ്റ് കമ്മിറ്റിയുടേയും ജില്ലാ കമ്മിറ്റിയുടേയും നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും നടപ്പാക്കേണ്ടതും. ഈ ബൈലായുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്.
(ബി) ഓരോ യൂണിറ്റ് കമ്മിറ്റിയും കൂടി കഴിഞ്ഞാല്‍ ഒരാഴ്ചക്കകം കമ്മിറ്റിയുടെ തീരുമാനങ്ങളുടെ പ്രാധാന്യമനുസരിച്ച് ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
(സി) ഓരോ യൂണിറ്റ് ജനറല്‍ ബോഡിയുടേയും കമ്മിറ്റിയുടേയും മിനിറ്റ്സ് അതിന് തൊട്ടടുത്തു കൂട്ടുന്നബോഡിയുടെ മുമ്പാകെ വായിച്ച് അംഗീകരിക്കേണ്ടതും തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നും വീഴ്ചകളും പോരായ്മകളുമെന്തെന്ന് പരിശോധിച്ച് അവ വീണ്ടും ആവര്‍ത്തിയ്ക്കപ്പെടാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും എടുത്തിരിക്കേണ്ടതുമാണ്.
(ഡി) യൂണിറ്റിന്റെ പേരില്‍ നടത്തിയ ചെലവുകളുടെ എല്ലാ വൌച്ചറുകളും യൂണിറ്റി കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കേണ്ടതാണ്.
(ഇ) യൂണിറ്റിന്റെ വരവ് ചിലവ് കണക്കുകള്‍ മൂന്നുമാസത്തിലൊരിക്കല്‍ കമ്മിറ്റിയില്‍ വായിച്ച് അംഗീകരിക്കേണ്ടതും അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.
(3)    ജില്ലാ ജനറല്‍ ബോഡി : എല്ലാ വര്‍ഷവും സംസ്ഥാന ജനറല്‍ ബോഡിക്ക് (സമ്മേളനം) മുമ്പായി എല്ലാ ജില്ലാ ജനറല്‍ ബോഡികളും യോഗം ചേര്‍ന്ന് മുന്‍കൊല്ലത്തെ ഭരണ റിപ്പോര്‍ട്ടും ആഡിറ്റു ചെയ്ത് വരവ് ചെലവു കണക്കും ചര്‍ച്ച ചെയ്തു അംഗീകരിക്കേണ്ടതും സമിതികളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുമാണ്. സംസ്ഥാന കൌണ്‍സിലര്‍മാരേയും സംസ്ഥാന ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളേയും സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്നപക്ഷം നിരീക്ഷകരേയും സൌഹാര്‍ദ്ദ പ്രതിനിധികളേയും തെരഞ്ഞെടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൌണ്‍സിലര്‍മാരുടേയും പ്രതിനിധികളുടേയും ലിസ്റ് വാര്‍ഷിക ജനറല്‍ ബോഡി ചേര്ന്ന് ഒരാഴ്ചക്കകം ജനറല്‍ സെക്രട്ടറിക്ക് രേഖാമൂലം നല്‍കേണ്ടതാണ്.
പ്രമേയങ്ങളുടേയും തെരഞ്ഞെടുപ്പ് വിവരത്തിന്റേയും ഓരോ കോപ്പി സംസ്ഥാന കമ്മിറ്റിക്ക് നിശ്ചിത സമയത്തിനകം അയച്ചു കൊടുക്കേണ്ടതാണ്.
(4)    ജില്ലാ കൌണ്‍സില്‍ : 6 മാസത്തിലൊരിക്കലെങ്കിലും ജില്ലാ കൌണ്‍സില്‍ വിളിച്ചു കൂട്ടേണ്ടതും ഓരോ ജില്ലാ കൌണ്‍സിലും അതു വരെയുള്ള ജില്ലാ യൂണിറ്റ് തീരുമാനങ്ങളും പ്രശ്നങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി ആവശ്യമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കേണ്ടതും ഉപരി ഘടകങ്ങളായ സ്റേറ്റ് കൌണ്‍സിലിന്റേയും സ്റേറ്റ് കമ്മിറ്റിയുടേയും  സെക്രട്ടറിയേറ്റിന്റേയും തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതും ആയതിന് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതും അതില്‍ അപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ മേല്‍നോട്ടം വഹിക്കേണ്ടതും ആ ജില്ലയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് നേരിട്ടോ ആവശ്യമെങ്കില്‍ സ്റേറ്റ് ഭാരവാഹികളെയോ സെക്രട്ടറിയേറ്റിനെയോ ഇടപെടുത്തി പരിഹരിക്കേണ്ടതുമാണ്. കാലാകാലങ്ങളില്‍ സ്റേറ്റ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
(5)    ജില്ലാ കമ്മിറ്റി (എ) : ജില്ലാ കമ്മിറ്റി മാസത്തിലൊരിക്കലെങ്കിലും കൂടേണ്ടതും ജില്ലാ കൌണ്‍സിലിന്റേയും സംസ്ഥാന സമിതികളുടേയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതുമാണ്.
(ബി) പ്രവര്‍ത്തന സൌകര്യാര്‍ത്ഥം ഒരു റവന്യൂ ജില്ല കേന്ദ്രീകരിച്ച് ഒരു ജില്ലാ കമ്മിറ്റി പ്രായോഗികമല്ലെങ്കില്‍ ഒന്നിലേറെ റവന്യൂ ജില്ലകള്‍ കേന്ദ്രീകരിച്ച് ജില്ലാ കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(സി) ജില്ലയിലെ യൂണിയന്‍ കാര്യനിര്‍വ്വഹണചുമതല: ജില്ലാ കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.
(ഡി) ജില്ലാ കമ്മിറ്റിക്ക് മുമ്പാകെ വരുന്ന പരാതികളും മറ്റു കാര്യങ്ങളും ഈ നിയമാവലിക്ക് അനുസൃതമായി കമ്മിറ്റി തീര്‍പ്പു കല്‍പ്പിക്കാവുന്നതാണ്.
(ഇ) ജില്ലാ കമ്മിറ്റിയുടെ പരിധിയില്‍ നടപ്പിലാക്കേണ്ടുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളുടെ നടത്തിപ്പിനായി അതിന് സബ്കമ്മിറ്റികള്‍ രൂപീകരിക്കാവുന്നതാണ്.
(എഫ്) യൂണിറ്റുകളുടെ കാര്യങ്ങളില്‍ ജില്ലാ കമ്മിറ്റി മേല്‍നോട്ടം വഹിക്കുന്നതും അവയുടെ ശരിയായ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമാണ്.
(ജി) ജില്ലാ സെക്രട്ടറിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്ററുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കുമുള്ള മറുപടിയോടെ ഖജാന്‍ജി സമര്‍പ്പിക്കുന്നഓഡിറ്റു ചെയ്ത് വരവ് ചെലവ് കണക്കും ആവശ്യമായ ഭേദഗതികളോടെ അംഗീകരിക്കേണ്ടതാണ്.
(എച്ച്) യൂണിറ്റിലെ അംഗത്വ പരിശോധന ജില്ലാ കമ്മിറ്റി നടത്തേണ്ടതും സംസ്ഥാന കമ്മിറ്റിക്ക് ആവശ്യമായ രേഖകള്‍ നല്‍കേണ്ടതുമാണ്.
(ഐ) മൂന്നുമാസം കൂടുമ്പോള്‍ വരവ് ചെലവ് കണക്ക് വായിച്ച് അംഗീകരിക്കേണ്ടതാണ്.
(ജെ) ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള എല്ലാ വൌച്ചറുകളും ജില്ലാ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കേണ്ടതാണ്.
(6)    സംസ്ഥാന ജനറല്‍ ബോഡി: എല്ലാ വര്‍ഷവും ഏപ്രില്‍ / മെയ് മാസത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടനാ റിപ്പോര്‍ട്ട് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്ക്, പ്രമേയങ്ങള്‍, സംസ്ഥാനകമ്മിറ്റിയുടെ അംഗീകാരമുള്ള പ്രത്യേക കമമിറ്റികള്‍ ട്രസ്റുകള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ എന്നിവ പരിഗണിക്കേണ്ടതും ചര്‍ച്ച ചെയ്തു അംഗീകരിക്കേണ്ടതുമാണ്.
കൂടാതെ സംസ്ഥാന കമ്മിറ്റിയേയും വനിതാ സബ്കമ്മിറ്റിയേയും തെരഞ്ഞെടുക്കേണ്ടതാണ്. അതോടൊപ്പം രണ്ടുപേരില്‍ കുറയാത്ത ഓഡിറ്റര്‍മാരെ യൂണിയന്‍ അംഗങ്ങളില്‍ നിന്ന് തെരഞഅഞെടുക്കേണ്ടതാണ്. (ഏതെങ്കിലും കാരണവശാല്‍ ഓഡിറ്റര്‍മാരില്‍ ഒഴിവുണ്ടാകുന്ന പക്ഷം ആയത് നികത്താനുള്ള ചുമതല സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്. ആയതിന് സംസ്ഥാന കൌണ്‍സിലിന്റേയോ വാര്‍ഷിക ജനറല്‍ ബോഡിയുടേയോ അംഗീകാരം വാങ്ങേണ്ടതാണ്) അടിയന്തിര ഘട്ടങ്ങളില്‍ സംസ്ഥാന കൌണ്‍സില്‍ കൂടി  6 മാസം വരെ സ്റേറ്റ് ജനറല്‍ ബോഡി നീട്ടിവെയ്ക്കാവുന്നതാണ്. അതു വരെ നിലവിലുള്ള ഭരണസമിതി തുടരേണ്ടതാണ്.
ആവശ്യമെന്നു തോന്നുമ്പോള്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി സംഘടന നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുക്കാവുന്നതാണ്. സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ വിളിച്ചു കൂട്ടാനും പ്രാതിനിധ്യം നിശ്ചയിക്കാനുമുള്ള അധികാരം സംസ്ഥാന കമ്മറ്റിയില്‍ നിക്ഷിപ്തമാണ്.
(7)    (എ) സംസ്ഥാന കൌണ്‍സില്‍ : 6 മാസത്തിലൊരിക്കല്‍ വിളിച്ചു കൂട്ടിയിരിക്കേണ്ടതും സ്റേറ്റ് കമ്മിറ്റിക്ക് ആവശ്യമെന്ന് തോന്നുമ്പോള്‍ വിളിച്ചു കൂട്ടാവുന്നതുമാണ്.
(ബി) ഓരോ സ്റേറ്റ് കൌണ്‍സില്‍ യോഗത്തിലും മുന്‍ യോഗത്തിന്റേയും ഇവയ്ക്കു മദ്ധ്യേയുള്ള സ്റേറ്റു കമ്മിറ്റികളുടേയും തീരുമാനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതാണ്. തീരുമാനങ്ങള്‍ എത്ര മാത്രം നടപ്പാക്കിയെന്നും പോരായ്മകളും വീഴ്ചകളും എന്തെന്ന് പരിശോധിച്ചുള്ള പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടതുമാണ്.
(സി) സ്റേറ്റ് കൌണ്‍സിലിന് സ്വന്തം അംഗങ്ങളില്‍ നിന്നും എന്തെങ്കിലും ഒരു പ്രത്യേക കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനോ ഏതെങ്കിലും പ്രത്യേക കാര്യം നടപ്പാക്കുന്നതിനുള്ള ചുമതല ഏല്‍പിക്കുന്നതിനോ സ്റേറ്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിന് വിധേയമായി സബ് കമ്മിറ്റികളെ നിയോഗിക്കാവുന്നതാണ്.
(ഡി) യൂണിയന്റെ താല്‍പര്യങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നുമ്പോഴോ ഭരണപരമോ ബൈലോപരമായ കാരണങ്ങളാലോ യൂണിയന്റെ ഏതെങ്കിലും കൌണ്‍സിലുകളിലോ കമ്മറ്റികളിലോ നിക്ഷിപ്തമായിട്ടുള്ളതോ അധികാരപ്പെടുത്തിയിട്ടുള്ളതോ ആയ അധികാരങ്ങള്‍ സംസ്ഥാന കൌണ്‍സിലിന് ഏറ്റെടുത്ത് നടത്താവുന്നതാണ്.
(8)    സംസ്ഥാന കമ്മിറ്റി: (എ) സംസ്ഥാനകമ്മിറ്റി രണ്ടു മാസത്തിലൊരിക്കല്‍ കൂടേണ്ടതും ആവശ്യമെന്നു തോന്നുന്ന പക്ഷം ഏതു ഘട്ടത്തിലും വിളിച്ചു കൂട്ടാവുന്നതുമാണ്.
(ബി) ഈ യൂണിയന്റെ മൊത്തം പ്രവര്‍ത്തനത്തിനുള്ള മേല്‍നോട്ടം സ്റേറ്റ് കൌണ്‍സിലിന്റെ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകാരത്തിനും വിധേയമായി സംസ്ഥാനകമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
(സി) കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ജില്ലാ യൂണിറ്റുതല പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ചുമതല സ്റേറ്റു കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.
(ഡി) ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഈ യൂണിയന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അനുസരണമായി അംഗങ്ങളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയും നഗരസഭാ ജീവനക്കാര്‍ക്ക് മൊത്തത്തിലും നേട്ടമുണ്ടാക്കി കൊടുക്കേണ്ട ചുമതല സ്റേറ്റു കമ്മിറ്റിയുടേതാണ്.
(ഇ) ജില്ലാ കമ്മിറ്റികള്‍ക്കും തദ്വാര യൂണിറ്റു കമ്മിറ്റികള്‍ക്കും പ്രവര്‍ത്തന നേതൃത്വവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കേണ്ടതാണ്.
(എഫ്) ഓരോ സ്റേറ്റു കമ്മിറ്റിയും മുന്‍ യോഗത്തിന്റെ മിനിറ്റ്സ് വായിച്ച് അംഗീകരിക്കേണ്ടതും തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കി എന്ന് പരിശോധിക്കുകയും പോരായ്മകളും വീഴ്ചകളും വിലയിരുത്തുകയും അവ പരിഹരിക്കു¶തിനും ആവര്‍ത്തിയ്ക്കാതിരിക്കുന്നതിനും ആവശ്യമായ തീരുമാനങ്ങളെടുക്കേണ്ടതുമാണ്.
(ജി) സംസ്ഥാന കൌണ്‍സില്‍ വ്യക്തമായി അധികാരപ്പെടുത്തിയും സാഹചര്യങ്ങള്‍ക്കനുസൃതവുമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത് നടത്തേണ്ടതാണ്.
(എച്ച്) യൂണിയന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടുകള്‍ കമ്മിറ്റിക്ക് സ്വരൂപിക്കാവുന്നതാണ്.
(ഐ) കമ്മിറ്റിക്ക് പത്രമാസികകള്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.
(ജെ) സബ് കമ്മിറ്റികള്‍ പ്രത്യേക കമ്മിറ്റികള്‍ ട്രസ്റുകള്‍ എന്നിവ രൂപീകരിക്കാനും അവയുടെ ശരിയായ നടത്തിപ്പിന് ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും അധികാരം ഉണ്ടായിരിക്കും.
(കെ) യൂണിയന്‍ സംസ്ഥാന കമ്മിറ്റി ചെലവാക്കിയതോ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ചെലവാക്കപ്പെട്ടതോ ആയ സംഖ്യകള്‍ക്കുള്ള എല്ലാ വൌച്ചറുകളും സൂക്ഷ്മപരിശോധന നടത്തുവാനും പാസ്സാക്കുവാനും അധികാരം സംസ്ഥാന കമ്മിറ്റിക്കായിരിക്കും.
(എല്‍) ജനറല്‍ സെക്രട്ടറിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്ററുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കുള്ള മറുപടികളോടുകൂടി ഖജാന്‍ജി സമര്‍പ്പിക്കുന്ന കണക്കുകളും പ്രസിദ്ധീകരണങ്ങള്‍, ട്രസ്റുകള്‍ തുടങ്ങിയവയുടെ ചുമതലക്കാര്‍ വെയ്ക്കുന്ന കണക്കുകളും മറ്റും ആവശ്യമായ മാറ്റങ്ങളോടെ കമ്മിറ്റി അംഗീകരിക്കേണ്ടതാണ്.
(എം) പൊതുഫണ്ട് ഒഴികെയുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുവാന്‍ പ്രത്യേകം കമ്മിറ്റികള്‍ സബ് കമ്മിറ്റികള്‍ ട്രസ്റുകള്‍ പ്രസിദ്ധീകരങ്ങള്‍ എന്നിവയെ അധികാരപ്പെടുത്താന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. അപ്രകാരം നല്‍കുന്ന അധികാരങ്ങള്‍ വേണ്ടെന്നു വെയ്ക്കാനും കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
(9)    സ്റേറ്റു സെക്രട്ടറിയേറ്റ്: സെക്രട്ടറിയേറ്റ് മാസത്തിലൊരിക്കലെങ്കിലും കൂടിയിരിക്കേണ്ടതും ആവശ്യമെന്നു തോന്നുമ്പോഴെല്ലാം വിളിച്ചു കൂട്ടാവുന്നതും യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകെ മേല്‍നോട്ടം വഹിക്കേണ്ടതും സ്റേറ്റ് കൌണ്‍സിലും കമ്മിറ്റിയും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഉത്തരവാദിത്വം വഹിക്കേണ്ടതുമാണ്. യൂണിയന്റെ ആകെ പ്രവര്‍ത്തനത്തിനുള്ള ചുമതല യൂണിറ്റടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ചുമതല വിഭജിച്ച് ഏല്‍പിയ്ക്കേണ്ടതും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്.
(10)    സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന കൌണ്‍സില്‍ അംഗമാകാന്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗങ്ങളും അവരവര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ യൂണിറ്റ് കമ്മിറ്റികളിലും ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലാ വനിതാ സബ് കമ്മിറ്റി അംഗങ്ങള്‍ ജില്ലാ ………………………………………………………………………………. ……………………………………….. അവര്‍ ഉള്‍ക്കൊള്ളുന്ന യൂണിറ്റ് കമ്മിറ്റികളിലും എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കുന്നതാണ്.
14)    ഔദ്യോഗിക ഭാരവാഹികളും ചുമതലകളും:
1)(എ) പ്രസിഡന്റ്: യൂണിയന്റെ പ്രവര്‍ത്തനത്തിന്റെ ആകെ മേല്‍നോട്ടം വഹിക്കേണ്ടതാണ്.
(ബി) സ്റേറ്റ് കൌണ്‍സിലിന്റേയും കമ്മിറ്റിയുടേയും സെക്രട്ടറിയേറ്റിന്റേയും യോഗങ്ങളില്‍ അദ്ധ്യക്ഷം വഹിക്കുക.
(സി) സ്റേറ്റ് കൌണ്‍സില്‍ / കമ്മിറ്റി / സെക്രട്ടറിയേറ്റ് യോഗതീരുമാനങ്ങള്‍ കാലാകാലങ്ങളില്‍ നടപ്പാക്കേണ്ടതാണ്.
2) വൈസ് പ്രസിഡന്റുമാര്‍: പ്രസിഡന്റിന്റെ അഭാവത്തില്‍ അതാതു യോഗം തീരുമാനിക്കുന്ന  വൈസ് പ്രസിഡന്റ് ആ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കേണ്ടതും പ്രസിഡന്റ് തന്നില്‍ അര്‍പ്പിതമായ ഏതെങ്കിലും ചുമതലകള്‍ ഏല്‍പിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ അത് നിര്‍വ്വഹിക്കേണ്ടതുമാണ്. സ്റേറ്റ് കൌണ്‍സില്‍, കമ്മിറ്റി, സെക്രട്ടറിയേറ്റ് എന്നീ സമിതികള്‍ തീരുമാനിക്കുന്ന മറ്റു കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുമാണ്.
3) ജനറല്‍ സെക്രട്ടറി : (എ) ഈ യൂണിയന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ആകെ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറിയില്‍ അര്‍പ്പിതമാണ്.
(ബി) സംഘടനയ്ക്കു വേണ്ടി എല്ലാ എഴുത്തുകുത്തുകളും നടത്തേണ്ടതും കരാറുകളില്‍ ഏര്‍പ്പെടേണ്ടതും റിക്കാര്‍ഡുകളും രജിസ്ററുകളും സൂക്ഷിക്കേണ്ടതുമാണ്.
(സി) വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കി സ്റേറ്റു കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കേണ്ടതാണ്. (സംഘടനയുടെ പ്രവര്‍ത്തനരീതി, അഭിവൃദ്ധി, സാമ്പത്തികനില എന്നിവ വിശദമായി പ്രതിപാദിച്ചു കൊണ്ടുള്ളതായിരിക്കണം പ്രവര്‍ത്തന റിപ്പോര്‍ട്ട്).
(ഡി) അടിയന്തിര ഘട്ടങ്ങളില്‍ പ്രസിഡന്റിനോടും ബന്ധപ്പെടാന്‍ കഴിയുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും ആലോചിച്ച് യുക്തമായ നടപടികള്‍ ജനറല്‍ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്. അത്തരം പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളിലോ സംസ്ഥാന കമ്മിറ്റിയുടെ അടുത്ത യോഗത്തിലോ ഏതാണ് ആദ്യമെങ്കില്‍ അപ്പോള്‍ സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.
(ഇ) ഏതു സന്ദര്‍ഭത്തിലും യൂണിയന്റെ കീഴ്ഘടകങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതുമാണ്.
(എഫ്) യൂണിയന്റെ ഫണ്ടില്‍ നിന്നും 500 രൂപ ഏതു സമയത്തും അത്യാവശ്യം വരുന്ന ചില്ലറ ചിലവുകള്‍ക്കായി ജനറല്‍ സെക്രട്ടറി പക്കല്‍ സ്ഥിരം അഡ്വാന്‍സായി സൂക്ഷിക്കാവുന്നതും അതില്‍ നിന്നും വരുന്ന ചെലവുകള്‍ വൌച്ചറുകള്‍ ട്രഷററെ ഏല്‍പിച്ചു കുറവു നികത്തേണ്ടതുമാണ്.
(ജി) സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി യൂണിയന്‍ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാരനെ / ജീവനക്കാരെ നിയമിക്കാവുന്നതും അവരുടെ സേവനം വ്യവസ്ഥപ്പെടുത്തുവാനും അവസാനിപ്പിക്കുവാനും അദ്ദേഹത്തിന് അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
(എച്ച്) യൂണിയന്‍ ആഫീസിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിനും റിക്കാര്‍ഡുകളുടെ സൂക്ഷിപ്പിനും അദ്ദേഹം ഉത്തരവാദി ആയിരിക്കും.
4) സെക്രട്ടറിമാര്‍: (എ) ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് സെക്രട്ടറിമാര്‍ സഹായിക്കേണ്ടതാണ്.
(ബി) ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ ടിയാന്റെ ചുമതലകള്‍ സെക്രട്ടറിയേറ്റ് നിശ്ചയിക്കുന്ന സെക്രട്ടറി ഏറ്റുനടത്തേണ്ടതാണ്.
(സി) സ്റേറ്റു കമ്മിറ്റി / കൌണ്‍സില്‍ / സെക്രട്ടറിയേറ്റ് എന്നിവ ചുമതലപ്പെടുത്തുന്ന മറ്റു കാര്യങ്ങള്‍ നിര്‍വ്വഹിക്കണം.
5) ട്രഷറര്‍ : (എ) യൂണിയന്റെ എല്ലാ വരവുകള്‍ക്കും രസീതു നല്‍കേണ്ടതും എല്ലാ ചെലവുകള്‍ക്കും ശരിയായ വൌച്ചറുകള്‍ സൂക്ഷിക്കേണ്ടതുമാണ്.
(ബി) ഓരോ മാസത്തിലേയും വരവു ചെലവു കണക്കുകള്‍ അടുത്തു കൂടുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച അംഗീകാരം വാങ്ങേണ്ടതും വരവു ചെലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതുമാണ്.
(സി) യൂണിയന്റെ ധനസ്ഥിതിയെപ്പറ്റി കാലാകാലങ്ങളില്‍ സംസ്ഥാന കമ്മിറ്റിയിലും കൌണ്‍സിലിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
(ഡി) വാര്‍ഷിക കണക്ക് തയ്യാറാക്കി ആഡിറ്റ് ചെയ്യിച്ച് സംസ്ഥാന കമ്മിറ്റിക്ക് നല്‍കേണ്ടതും യൂണിയന്റെ വാര്‍ഷിക പൊതു യോഗത്തില്‍ അവതരിപ്പിക്കേണ്ടതുമാണ്.
(ഇ) സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന മറ്റു കണക്കുകളും അദ്ദേഹം സൂക്ഷിക്കേണ്ടതാണ്.
6) സെക്രട്ടറിയേറ്റ് അംഗങ്ങള്‍ : സംസ്ഥാന കൌണ്‍സില്‍, സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയേറ്റ് എന്നിവ ചുമതലപ്പെടുത്തുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കണം.
15)    ജില്ലാ യൂണിറ്റ് ഭാരവാഹികള്‍:
റൂള്‍ 14 ല്‍ പ്രതിപാദിച്ചിട്ടുള്ള ഔദ്യോഗിക ഭാരവാഹികളുടെ ചുമതലകള്‍ കീഴ്ഘടകങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള അതത് ഭാരവാഹികള്‍ക്ക് യഥാക്രമം ബാധകമായിരിക്കു¶താണ്. (അതതു ജില്ലാ യൂണിറ്റ് കമ്മിറ്റികള്‍ നിശ്ചയിക്കുന്ന തുക മാത്രമേ ജില്ലാ യൂണിറ്റ് സെക്രട്ടറിമാര്‍ക്ക് കൈവശം വയ്ക്കാന്‍ പാടുള്ളൂ).
16)    തര്‍ക്കങ്ങള്‍ : (എ) ഏതെങ്കിലും യൂണിറ്റുകള്‍ എന്തെങ്കിലും തര്‍ക്ക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഒരേ ജില്ലകളിലാണെങ്കില്‍ ജില്ലാ കമ്മിറ്റിയും വ്യത്യസ്ഥ ജില്ലകളിലാണെങ്കില്‍ സംസ്ഥാന കമ്മിറ്റിയും ഇടപെട്ട് യുക്തമായ തീരുമാനമെടുത്ത് തര്‍ക്കം പരിഹരിക്കാവുന്നതുമാണ്. അതില്‍ ആക്ഷേപമുള്ള യൂണിറ്റിന് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേല്‍ സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമമാണ്. എന്നാല്‍ ജില്ലകള്‍ തിമ്മിലുള്ള പ്രശ്നമാണെങ്കില്‍ സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനത്തിന്മേല്‍ സംസ്ഥാന കൌണ്‍സിലിന് അപ്പീല്‍ നല്‍കാവുന്നതാണ്. കൌണ്‍സിലിന്റെ തീരുമാനം അന്തിമമാണ്.
(ബി) എന്നാല്‍ ഏതെങ്കിലും യൂണിറ്റോ ജില്ലാ കമ്മിറ്റിയോ മറ്റൊരു യൂണിറ്റിനോ ജില്ലാ കമ്മിറ്റിക്കോ എതിരായി നിയമ നടപടികള്‍ സ്വീകരിച്ചു കൂടാത്തതാകുന്നു.
17)    സ്വത്തുകള്‍ (1) (എ) സ്റേറ്റ് ഫണ്ട് : കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് ഫെഡറേന്‍, കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയനായി പരിവര്‍ത്തനംപെയ്യുന്ന കാലത്ത് ഫെഡറേഷനുണ്ടായിരുന്നആസ്തി ബാദ്ധ്യതകളും അതിനെ തുടര്‍ന്ന് യൂണിയനായതിനു ശേഷമുള്ള വരവും ചേര്‍ന്നതായിരിക്കും സ്റേറ്റ് ഫണ്ട്.
(ബി) യൂണിയന്‍ അംഗങ്ങളില്‍ നിന്നുള്ള മാസവരിയുടെ മൂന്നില്‍ ഒന്ന് ഭാഗവും യൂണിയന്‍ കാലാകലങ്ങളില്‍ തീരുമാനിച്ചു പിരിക്കുന്ന മറ്റ് സംഭാവനകളും നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും സ്വത്തുക്കള്‍ വിറ്റു വരുന്ന തുകയും മറ്റുവരുമാന മാര്‍ഗ്ഗങ്ങളും ചേര്‍ന്ന് യൂണിയന്റെ സ്റേറ്റു ഫണ്ടായിരിക്കുന്നതാണ്.

(സി) യൂണിയന്‍ സംസ്ഥാന ജില്ലാ യൂണിറ്റുകള്‍ക്കു വേണ്ടി മുതല്‍ കൂട്ടുന്ന എല്ലാ സ്ഥാവര സ്വത്തുക്കുളും സംസ്ഥാന പ്രസിഡന്റിന്റേയും ജനറല്‍ സെക്രറിയുടേയും പേരിലായിരിക്കണം.
(2) ജില്ലാ ഫണ്ട് : അതതു ജില്ലകളിലെ യൂണിയനംഗങ്ങളില്‍ നിന്നുള്ള മാസവരിയുടെ മൂന്നില്‍ ഒന്ന് ഭാഗവും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ ജില്ലാ കൌണ്‍സിലും കമ്മിറ്റിയും തീരുമാനിച്ചുപിരിക്കുന്ന സംഭാവനകളും നടത്തുന്ന മറ്റു സംരംഭങ്ങളില്‍ നിന്നുള്ള വരുമാനങ്ങളും നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും ചേര്‍ന്നതായിരിക്കും ജില്ലാ ഫണ്ട്.
(3) യൂണിറ്റ് ഫണ്ട് : അതതു യൂണിറ്റിലെ യൂണിയനംഗങ്ങളില്‍ നിന്നുള്ള മാസവരിയുടെ മൂന്നില്‍ ഒന്ന് ഭാഗവും സ്റേറ്റ് ജില്ലാ സമിതികളുടെ തീരുമാനപ്രകാരം പിരിക്കുന്ന സംഭാവനയുടെ യൂണിറ്റിനുള്ള വിഹിതവും യൂണിറ്റിന്റെ തീരുമാനമനുസരിച്ചുള്ള സംഭാവന പിരിവും (സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായി) സ്വത്തുക്കള്‍ വിറ്റുവരവും മറ്റു സംരംഭങ്ങളില്‍ നിന്നുള്ള വരുമാനങ്ങളും, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും ചേര്ന്നതാണ് യൂണിറ്റ് ഫണ്ട്.
18)    ചെലവുകള്‍ : (എ) യൂണിയന്‍ ഫണ്ട് (സ്റേറ്റ് / ജില്ല / യൂണിറ്റ് ഫണ്ട്) താഴെപ്പറയുന്ന കാര്യങ്ങള്‍ക്കു വേണ്ടിയും രീതിയിലും വിനിയോഗിക്കാവുന്നതാണ്.
1)    ഓരേ ചെലവിനു വേണ്ടി സ്റേറ്റ് ഫണ്ടില്‍ നിന്നും 500 രൂപയിലും ജില്ലാ ഫണ്ടില്‍ നിന്നും 200 രൂപയിലും യൂണിറ്റു ഫണ്ടില്‍ നിന്ന് 100 രൂപയിലും കൂടുതലുള്ള തുക അതാതു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുവാദം കൂടാതെ ചെലവാക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഇത് ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ചെലവുകളേയും ചുമതലപ്പെട്ട ചെലവുകളേയും ബാധിക്കുന്നതല്ല. ഇത്തരം ചെലവുകള്‍ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കേണ്ടതാണ്.
2)    ആഡിറ്റു ഉള്‍പ്പെടെയുള്ള ഭരണപരമായ ചെലവുകള്‍ക്ക്.
3)    യൂണിയന്‍ അംഗങ്ങളുടെ അവകാശ സമ്പാദനത്തിനുവേണ്ടി വരുന്നസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും യൂണിയന്റെ ഉദ്ദേശ നിര്‍വ്വഹണത്തിനും ആഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും സ്റേറ്റ് കൌണ്‍സില്‍, സ്റേറ്റ് കമ്മിറ്റി, സെക്രട്ടറിയേറ്റ് എന്നിവ അതാതു കാലത്ത് തീരുമാനിക്കുന്ന മറ്റു കാര്യങ്ങള്‍ക്കും ഔദ്യോഗിക അംഗങ്ങളുടേയും കമ്മിറ്റഇ അംഗങ്ങളുടേയും യാത്രപ്പടിക്കായും അതതു കമ്മിറ്റികള്‍ക്ക് വനിയോഗിക്കാവുന്നതാണ്.
4)    സെക്രട്ടറിയേറ്റിന്റെയും സ്റേറ്റു കമ്മിറ്റിയുടെയും സ്റേറ്റ് കൌണ്‍സിലിന്റെയും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സ്റേറ്റു ലവലില്‍ വേണ്ടിവരുന്ന ചെലവുകള്‍ സംസ്ഥാനഫണ്ടില്‍ നിന്നും സ്റേറ്റു സമിതികളുടേയും ജില്ലാ സമിതികുടേയും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ നിലവാരിത്തിലുണ്ടാകുന്ന ചെലവുകള്‍ ജില്ലാ ഫണ്ടില്‍ നിന്നും സ്റേറ്റ് ജില്ലാ യൂണിറ്റ് സമിതികളുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ യൂണിറ്റ് നിലവാരത്തിലുണ്ടാകുന്ന ചെലുവകള്‍ യൂണിറ്റു ഫണ്ടില്‍ നിന്നും വഹിക്കേണ്ടതാണ്.
19)    നിക്ഷേപം : യൂണിയന്റെ എല്ലാവരവുകളും കൈവശം കിട്ടി ഒരാഴ്ചക്കകം യൂണിയന്റെ ബന്ധപ്പെട്ട കമ്മിറ്റികള്‍ തീരുമാനിക്കുന്ന ഏതെങ്കിലും ഒരു കോ ഓപ്പറേറ്റീവ് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കേണ്ടതും സ്റേറ്റു ഫണ്ടിന്റെ നിക്ഷേപത്തില്‍ നിന്നും ജനറല്‍ സെക്രട്ടറിയും ട്രഷററും ഒപ്പിട്ടും ജില്ലാ ഫണ്ടില്‍ നിന്നും ജില്ലാ സെക്രട്ടറിയും ട്രഷററും ഒപ്പിട്ടും യൂണിറ്റു ഫണ്ടില്‍ നിന്നും യൂണിറ്റ് സെക്രട്ടറിയും ട്രഷററും ഒപ്പിട്ടും ചെക്കിന്‍ പടി തുക പിന്‍വലിക്കേണ്ടതുമാണ്.
20)    യാത്രപ്പടി : (എ) യൂണിറ്റ് ജനറല്‍ ബോഡിയിലും കമ്മിറ്റിയിലും സംബന്ധിയ്ക്കേണ്ട അംഗങ്ങല്‍ക്ക് യാത്രപ്പടിയ്ക്കര്‍ഹതയില്ല.
(ബി) സ്റേറ്റ് കൌണ്‍സില്‍ / ജില്ലാ കൌണ്‍സില്‍ എന്നീ യോഗങ്ങളില്‍ സംബന്ധിക്കേണ്ട യൂണിറ്റ് സെക്രട്ടറിമാരുടേയും മറ്റംഗങ്ങളുടേയും യാത്രചെലവ് യൂണിറ്റു കമ്മിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കില്‍ യൂണിറ്റു ഫണ്ടില്‍ നിന്നും വഹിക്കേണ്ടതാണ്. ജില്ലാ കമ്മിറ്റി യോഗങ്ങളില്‍  സംബന്ധിയ്ക്കേണ്ട യൂണിറ്റ് സെക്രട്ടറിയുടെ ചെലവ് യൂണിറ്റ് ഫണ്ടില്‍ നിന്നും നിശ്ചയിച്ചു നല്‍കുന്ന നിരക്കില്‍ വഹിക്കേണ്ടതാണ്.
(സി) സ്റേറ്റ് കമ്മിറ്റിയിലും സ്റേറ്റു കൌണ്‍സിലിലും സംബന്ധിക്കേണ്ട ജില്ലാ സെകട്ടറി / പ്രസിഡന്റുമാര്‍ക്കും, ജില്ലാ കമ്മറ്റികളില്‍ സംബന്ധിയ്ക്കുകയും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ യൂണിറ്റുകളില്‍ പോകേണ്ട ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും വേണ്ടി വരുന്ന യാത്ര ചെലവ് ജില്ലാ കമ്മിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കില്‍ ജില്ലാ ഫണ്ടില്‍ നിന്നും വഹിക്കേണ്ടതാണ്.
(ഡി) യൂണിയന്റെ ഔദ്യോഗിക ഭാരവാഹികള്‍ക്ക് സെക്രട്ടറിയേറ്റ് യോഗങ്ങളില്‍  സംബന്ധിക്കുന്നതിനുള്ള യാത്രാ ചെലവും, സ്റേറ്റ് കമ്മിറ്റിയിലെ ജില്ലാ സെക്രട്ടറിമാര്‍ ഒഴിച്ചുള്ള അംഗങ്ങള്‍ക്ക് സ്റേറ്റ് കമ്മിറ്റിയിലും കൌണ്‍സിലിലും സംബന്ധിക്കുന്നതിനും സംസ്ഥാനത്തെ യൂണിറ്റുകളില്‍ മറ്റ് സംഘടനാ പ്രവര്‍ത്തനത്തിനു വേണ്ടി പോകുന്നതിനും വേണ്ടി വരുന്ന യാത്രാ ചെലവും സംസ്ഥാന കമ്മിറ്റി കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന നിരക്കില്‍ സ്റേറ്റു ഫണ്ടില്‍ നിന്നും വഹിക്കേണ്ടതാണ്.
21)    സാമ്പത്തിക വര്‍ഷം :- യൂണിയന്റെ സാമ്പത്തിക വര്‍ഷം ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും.

22)    യോഗങ്ങള്‍:- (എ) വാര്‍ഷിക ജനറല്‍ ബോഡി 7 ദിവസത്തെ മുന്‍ നോട്ടീസോടു കൂടി വിളിച്ചു കൂട്ടേണ്ടതാണ്.
(ബി) എല്ലാ സമിതിയുടേയും സാധാരണ യോഗം 5 ദിവസത്തെ നോട്ടീസ് കൊടുത്ത് വിളിച്ചു കൂട്ടേണ്ടതാണ്.
(സി) യൂണിയന്റെ ഏതെങ്കിലും സമിതിയുടെ അടിയന്തിരയോഗം വിളിച്ചു കൂട്ടാന്‍ ആവശ്യമെന്നു തോന്നിയാല്‍ രണ്ടു ദിവസത്തെ നോട്ടീസോടു കൂടി എന്ത് മാര്‍ഗ്ഗം ഉപയോഗിച്ചും വിളിച്ചു കൂട്ടാവുന്നതാണ്. പെട്ടെന്ന് പ്രവര്‍ത്തനം ആവശ്യമായ അടിയന്തിര ഘട്ടങ്ങളില്‍ പത്രദ്വാരയുള്ള അറിയിപ്പ് ആയാലും മതിയാകുന്നതാണ്. ജില്ലാ കൌണ്‍സില്‍, ജില്ലാ കമ്മിറ്റി എന്നിവയുടെ യോഗങ്ങളെ സംബന്ധിച്ച് യൂണിറ്റിനും സംസ്ഥാന കൌണ്‍സില്‍, സംസ്ഥാന കമ്മിറ്റി എന്നിവയുടെ യോഗങ്ങളെ സംബന്ധിച്ച് ജില്ലാ കേന്ദ്രത്തിലും അറിയിപ്പ് നല്‍കേണ്ടതാണ്.
(ഡി) ഏതെങ്കിലും അസാധാരണ സന്ദര്‍ഭങ്ങളില്‍ അത്യാവശ്യമാണെന്നു കണ്ടാല്‍ ഏതു മാര്‍ഗ്ഗം ഉപയോഗിച്ചും അറിയിപ്പ് നല്‍കി ഏതു സമിതിയും അതുമായി ബന്ധപ്പെട്ട പ്രസിഡന്റ് ജനറല്‍ സെക്രട്ടറിയോ, സെക്രട്ടറിയോ കൂട്ടായി വിളിച്ചു കൂട്ടാവുന്നതാണ്.
(ഇ) യോഗ നോട്ടീസോടൊപ്പം അജണ്ടയും അംഗങ്ങലെ അറിയിച്ചിരിക്കേണ്ടതും ഏത് സമിതിയിലും പ്രസിഡന്റിന്റെ അനുവാദത്തോടുകൂടി അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ പ്രമേയ രൂപത്തിലോ മറ്റു രൂപത്തിലോ ഉന്നിയിക്കാവുന്നതും ചര്‍ച്ച ചെയ്തു തീരുമാനം എടുക്കാവുന്നതുമാണ്.
(എഫ്) യൂണിയന്റെ സ്റേറ്റ് / ജില്ലാ / യൂണിറ്റ് യോഗങ്ങള്‍ യഥാക്രമം ജനറല്‍ സെക്രട്ടരി ജില്ലാ സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി എന്നിവര്‍ വിളിച്ചു കൂട്ടേണ്ടതാണ്.
(ജി) കൌണ്‍സിലിലേയോ കമ്മിറ്റിയിലേയോ ജനറല്‍ ബോഡിയിലേയോ ഏതെങ്കിലും ഒരംഗത്തിന് എന്തെങ്കിലും അറിയിപ്പ് കിട്ടിയില്ലെന്ന കാരണത്താല്‍ ആ യോഗത്തിന്റെ നടപടികള്‍ അസാധുവാകുന്നില്ല.
(എച്ച്) ജില്ലാ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി നടത്തുന്നതിനുള്ള സമയം നീട്ടാന്‍ സംസ്ഥാന കമ്മിറ്റിയുടെ അനുവാദം ആവശ്യമാണ്.
(ഐ) ജനറല്‍ സെക്രട്ടറിയോ ജില്ലാ സെക്രട്ടറിയോ, യൂണിറ്റ് സെക്രട്ടറിയോ സ്വന്തം തീരുമാന പ്രകാരം ബന്ധപ്പെട്ട കമ്മറ്റിയുടെയോ കൌണ്‍സിലിന്റേയോ ജനറല്‍ ബോഡിയുടേയോ അസാധാരണ യോഗം വിളിച്ചു കൂട്ടാവുന്നതാണ്.
(ജെ) സംസ്ഥാന കമ്മിറ്റി, സംസ്ഥാന കൌണ്‍സില്‍, ജില്ലാ കമ്മിറ്റി, ജില്ലാ കൌണ്‍സില്‍, യൂണിറ്റ് കമ്മിറ്റി, യൂണിറ്റ് ജനറല്‍ ബോഡി എന്നിവയുടെ അംഗസംഖ്യയില്‍ മൂന്നില്‍ ഒന്ന് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ 10 ദിവസത്തിനകം ഇത്തരം അസാധാരണയോഗം വിളിച്ചു കൂട്ടേണ്ടതാണ്.
(കെ) ജനറല്‍ സെക്രട്ടറിയോ, ജില്ലാ സെക്രട്ടറിയോ, യൂണിറ്റ് സെക്രട്ടറിയോ മേല്‍പ്പറഞ്ഞ യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം സംസ്ഥാന സെക്രട്ടറി / ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിവരില്‍ ആരെങ്കിലും മുന്‍ഗണനാക്രമത്തില്‍ 10 ദിവസത്തിനകം യോഗം വിളിച്ചു കൂട്ടേണ്ടതാണ്.
23)    കോറം :- യൂണിയന്റെ സ്റേറ്റ് ജില്ലാ ജനറല്‍ ബോഡിയ്ക്ക് കോറം 50% വും സ്റേറ്റു കൌണ്‍സില്‍, സ്റേറ്റു കമ്മിറ്റി, സെക്രട്ടറിയേറ്റ്, ജില്ലാ കൌണ്‍സില്‍, ജില്ലാ കൌണ്‍സില്‍, ജില്ലാ കമ്മിറ്റി യൂണിറ്റുകമ്മിറ്റി എ¶ിവയ്ക്കു മൂന്നില്‍ ഒന്നും യൂണിറ്റ് ജനറല്‍ ബോഡിയ്ക്ക് അ©ില്‍ ഒന്നും കോറം ഉണ്ടായിരിക്കേണ്ടതാണ്.
24)    വോട്ടെടുപ്പ് :- ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് ഏതു കാര്യവും യൂണിയന്റെ സമിതികള്‍ തീരുമാനമെടുക്കേണ്ടതും ഭൂരിപക്ഷ തീരുമാനങ്ങള്‍ ന്യൂനപക്ഷം അംഗീകരിക്കേണ്ടതുമാണ്. വോട്ടിംഗ് ആവശ്യമായി വരുകയും തുല്യമായ വോട്ടു വരുകയും ചെയ്താല്‍ അതത് സമിതികളില്‍ അദ്ധ്യക്ഷന് ഒരു കാസ്റിംഗ് വോട്ടു കൂടി ചെയ്യാവുന്നതും അതു പ്രകാരമുണ്ടാകുന്ന തീരുമാനം അവസാനത്തേതും നിയമപ്രകാരമുള്ളതായിരിക്കുന്നതുമാണ്. അദ്ധ്യക്ഷന്റെ യുക്താനുസരണം രഹസ്യമായോ പരസ്യമായോ വോട്ടെടുപ്പ് നടത്താവുന്നതാണ്. ഇക്കാര്യത്തിലുള്ള അദ്ധ്യക്ഷന്റെ തീരുമാനം അതത് യോഗത്തില്‍ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകൊണ്ടു മാത്രം മാറ്റപ്പെടാവുന്നതാണ്.
25)    ട്രസ്റികള്‍ :- യൂണിയന്റെ സ്റേറ്റ് സെക്രട്ടറിയേറ്റ് സ്റേറ്റ് ട്രസ്റിയും ജില്ലാ കമ്മിറ്റി ജില്ലാ ട്രസ്റികളും യൂണിറ്റ് എക്സിക്യൂട്ടീവ് യൂണിറ്റ് ട്രസ്റികളുമായിരിക്കുന്നതാണ്.
26)    നിയമനടപടികള്‍:- സെക്രട്ടറിയേറ്റിനും സ്റേറ്റു കമ്മിറ്റിക്കും, കൌണ്‍സിലിനും വേണ്ടി ജനറല്‍ സെക്രട്ടറിയും ജില്ലാ കൌണ്‍സിലിനും ജില്ലാ കമ്മിറ്റിയ്ക്കും വേണ്ടി ജില്ലാ സെക്രട്ടറിയും, യൂണിറ്റ് കമ്മിറ്റിയ്ക്കും യൂണിറ്റു ജനറല്‍ ബോഡിയ്ക്കും വേണ്ടി യൂണിറ്റ് സെക്രട്ടറിയും നിയമനടപടികള്‍ നടത്തേണ്ടതാണ്.
27)    (എ) ഉത്തരവാദിത്വം :- യൂണിയനെ സംബന്ധിച്ച് സോണല്‍ കമ്മിറ്റി ഉള്‍പ്പടെയുള്ള അതതു സമിതികളുടെ തീരുമാനമനുസരിച്ച് ചെയ്യുന്ന എല്ലാ നടപടികള്‍ക്കും ഉള്ള ഉത്തരവാദിത്വം അതതു സമിതികളിലെ എല്ലാ അംഗങ്ങള്‍ക്കും ഔദ്യോഗിക ഭാരവാഹികള്‍ക്കും തുല്യമായിരിക്കുന്നതും അത്തരം നടപടികള്‍ മൂലമുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും യൂണിയന്റെ അതതു സമിതികള്‍ക്ക് മൊത്തത്തില്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതുമാണ്.
(ബി) ഓരോ കാര്യത്തിലും സംസ്ഥാന കമ്മിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുവാദം ലഭിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാന – ജില്ലാ – യൂണിറ്റ് – കമ്മിറ്റികളിലെ ഔദ്യോഗിക ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കെതിരെ യൂണിയന്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നതും തങ്ങള്‍ അതതുകമ്മിറ്റികളില്‍ വഹിക്കുന്ന ഔദ്യോഗിക ഭാരവാഹി / അംഗം / പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഉത്തമ വിശ്വാസത്തോടെ ഏര്‍പ്പെടുകയോ, ഏര്‍പ്പെടാന്‍ കാരണക്കാരാവുകയോ ചെയ്ത ഏതെങ്കിലും കരാറുകളുടേയോ ന്യായയുക്തമായ പ്രവര്‍ത്തികളുടേയോ ഫലമായി അവരില്‍ ആര്‍ക്കെങ്കിലും സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ചെലവുകളും ബന്ധപ്പെട്ട സമിതിയുടെ ഫണ്ടില്‍ നിന്നും നിര്‍വഹിക്കേണ്ടതാണ്.
28)    (എ) സമ്മേളനങ്ങള്‍ :- യൂണിയന്റെ വാര്‍ഷിക സമ്മേളനത്തിനായുള്ള സ്ഥലവും സമയവും പരിപാടിയും സ്റേറ്റ് കമ്മിറ്റിയും ജില്ലാ സമ്മേളനത്തിന്റെ സ്ഥലവും സ്വഭാവവും തീയതിയും ജില്ലാ കമ്മിറ്റിയും യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയ്ക്കുള്ളതു യൂണിറ്റു കമ്മിറ്റിയും നിശ്ചിയിക്കേണ്ടതാണ്. സജ്ജീകരണങ്ങള്‍ അതത് സമിതികള്‍ നടത്തേണ്ടതാണ്.
(ബി) തെരഞ്ഞെടുപ്പ് :- (1) ഔദ്യോഗിക ഭാരവാഹികളുടേയും മറ്റെല്ലാ പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച് പിരിഞ്ഞു പോകുന്ന കമ്മിറ്റിക്ക് നിര്‍ദ്ദേശം വെയ്ക്കാവുന്നതാണ്. ഭരണസമിതിയെ സംബന്ധിച്ച് മറ്റ് നിര്‍ദ്ദേശം ഉണ്ടാകുന്ന പക്ഷം രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
(2) ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി എന്നിവര്‍ പ്രതിനിധികളുടെ ലിസ്റ് വാര്‍ഷിക ജനറല്‍ ബോഡി ചേരുന്നതിനുമുമ്പു തന്ന തയ്യാറാക്കിവെയ്ക്കേണ്ടതും വോട്ടെടുപ്പ് വേണ്ടി വന്നാല്‍ സമ്മതിദായക പട്ടികയായി ഉപയോഗപ്പെടുത്താവുന്നതുമാണ്.
(3) പിരിഞ്ഞുപോകുന്ന ഔദ്യോഗിക ഭാരവാഹികള്‍ പിരിഞ്ഞു പോകുന്ന കമ്മിറ്റിയിലെ അംഗങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് യഥാവിധി നടത്താനുള്ള ഏര്‍പ്പാട് ചെയ്യേണ്ടതാണ്.
(4) തുല്യവോട്ട് വരുന്ന പക്ഷം നറുക്കെടുപ്പിലൂടെ ഭരണസമിതിയെ നിശ്ചിയിക്കേണ്ടതാണ്.
(5) യൂണിറ്റുകളോ ജില്ലാ കമ്മിറ്റിയോ ആവശ്യപ്പെടുമ്പോഴോ സാഹചര്യങ്ങള്‍ നിര്‍ബന്ധിതമാക്കുമ്പോഴോ ജില്ലാ കമ്മിറ്റിക്ക് യൂണിറ്റുകളുടേയും സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റികളുടേയും തെരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കുകയോ തെരഞ്ഞെടുപ്പ് നടത്താവുന്നതോ ആണ്.
(6) ബന്ധപ്പെട്ട വര്‍ഷത്തില്‍ യൂണിയന്റെ അംഗങ്ങളായവരെല്ലാം യൂണിറ്റുകളിലെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ സമ്മതിദായകരായിരിക്കും.
(7) ഒരു യൂണിറ്റില്‍ അംഗത്വം നേടുകയോ അംഗത്വം പുതുക്കുകയോ ചെയ്ത യൂണിയന്റെ ഒരംഗം മറ്റൊരു യൂണിറ്റില്‍ സ്ഥലംമാറി വരുകയാണങ്കില്‍ അംഗത്വവിഹിതമോ മാസവരി അടച്ച രസീതോ, അല്ലെങ്കില്‍ അംഗമാണെന്നുള്ള യൂണിറ്റ് സെക്രട്ടറിയുടെ സാക്ഷ്യപത്രമോ ഹാജരാക്കുകയാണെങ്കില്‍ മാറ്റമായി എത്തിയിട്ടുള്ള യൂണിറ്റില്‍ അദ്ദേഹത്തെ അംഗമായി അംഗീകരിക്കാവുന്നതാണ്.
(8) ഒരു യൂണിറ്റിന്റെ പ്രവര്‍ത്തന പരിധിക്കകത്തുള്ള യൂണിയന്‍ അംഗങ്ങളായവര്‍ക്ക് ആ യൂണിറ്റില്‍ സമ്മതിദാനം രേഖപ്പെടുത്താനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശം ഉണ്ടായിരിക്കും.
(9) പ്രത്യേക സാഹചര്യത്തില്‍ വാര്‍ഷിക ജനറല്‍ ബോഡി നടക്കാതെ വന്നാല്‍ ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ യൂണിറ്റ് ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് സമ്മേളന പ്രതിനിധികളെ നിശ്ചിയിക്കാവുന്നതാണ്.
(10) ഓഡിറ്റു ചെയ്ത വരവു ചെലവ് കണക്കു പ്രകാരം മാസവരി കുടിശ്ശികയും മറ്റ് അംഗീകൃതവിഹിതവും പൂര്‍ണ്ണമായി ഒടുക്കാത്ത യൂണിറ്റുകളിലെ പ്രതിനിധികള്‍ക്ക് ജില്ലാ / സംസ്ഥാന വാര്‍ഷികങ്ങളിലെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
(11) ഏതെങ്കിലും യൂണിറ്റുകളിലോ ജില്ലകളിലോ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലായെന്ന കാരണത്താലോ യൂണിറ്റുകളോ ജില്ലകളോ വിഹിതം അടച്ചിട്ടില്ലായെന്ന കാരണത്താലോ അത്തരം യൂണിറ്റുകളില്‍ നിന്നാ ജില്ലകലില്‍ നിന്നാ ഉള്ള പ്രതിനിധികളുടെ അഭാവം ബന്ധപ്പെട്ട സമിതികളുടെ യോഗ നടപടികള്‍ അസാധാവാക്കുന്നതല്ല.
(12) യൂണിറ്റുകളിലെ ഏതെങ്കിലും തെരഞ്ഞെടുപ്പിനെതിരായ ഹര്‍ജികള്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം മുതല്‍ 7 ദിവസത്തിനകം ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേല്‍ അപ്പീല്‍ ഉണ്ടെങ്കില്‍ ആയത് പ്രസ്തുത തീരുമാനം കൈപ്പറ്റി 7 ദിവസത്തിനകം സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമമാണ്. ജില്ലകളിലെ തെരഞ്ഞെടുപ്പിന് എതിരായ ഹര്‍ജ്ജികള്‍ 7 ദിവസത്തിനകം സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം അന്തിമമാണ്.
ഓഫീസ് ജീവനക്കാര്‍ :- സ്റേറ്റ് തീരുമാനത്തിനുവിധേയമായി ജനറല്‍ സെക്രട്ടറിയെ സഹായിക്കുന്നതിന് ഫുള്‍ടൈം / പാര്‍ട്ട് ടൈം ജീവനക്കാരെ സ്റേറ്റ് കമ്മിറ്റി ആഫീസ് ജീവനക്കാരായി നിയമിക്കുന്നതിന് ജനറല്‍ സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ നിയമിക്കപ്പെടുന്ന ജീവനക്കാരന് / ജീവനക്കാര്‍ക്ക് സംസ്ഥാനകമ്മിറ്റി അപ്പപ്പോള്‍ തീരുമാനിക്കുന്ന നിരക്കില്‍ ശമ്പളമോ അലവന്‍സോ രണ്ടും കൂടിയോ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
29)    രജിസ്ററുകളും റിക്കാര്‍ഡുകളും:- സംസ്ഥാന, ജില്ലാ, യൂണിറ്റ്, സോണല്‍ സമിതികള്‍ക്ക് ആവശ്യമായ രജിസ്ററുകളും റിക്കാര്‍ഡുകളും അതത് സമിതികളുടെ എക്സിക്യൂട്ടീവ് കാലാകാലങ്ങളില്‍ നിശ്ചയിക്കേണ്ടതും രജിസ്ററുകളും റിക്കാര്‍ഡുകളും ബന്ധപ്പെട്ട ആഫീസുകളില്‍ സൂക്ഷിക്കേണ്ടതും അതിനുള്ള അധികാരം അതത് സമിതികളുടെ ജനറല്‍ സെക്രട്ടറിയ്ക്കോ, സെക്രട്ടറിയ്ക്കോ, കണ്‍വീനര്‍ക്കോ ആയിരിക്കുന്നതും ഏതു പ്രവൃത്തി ദിവസവും ഈ റിക്കാര്‍ഡുകളും രജിസ്ററുകളും യൂണിയന്റെ അതത് സമിതികളിലെ ഏതൊരംഗത്തിനും പരിശോധിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്.
30)    കൊടിയും അടയാളവും:- ദീര്‍ഘചതുരത്തിലുള്ള ചുവന്ന നിറത്തില്‍ ഇടത്ത് മേലേയറ്റത്ത് ഒരു വലിയ നക്ഷത്രവും താഴോട്ട് KMCSU എന്നും വെള്ള നിറത്തില്‍ മുദ്രണം ചെയ്തതായിരിക്കും യൂണിയന്റെ പതാക.
31)    ബൈലാ ഭേദഗതികള്‍:- (എ) യൂണിയന്റെ ബൈലാ മുഴുവനുമായോ ഭാഗികമായോ ഭേദഗതി ചെയ്യണമെന്നുണ്ടെങ്കില്‍ യൂണിയന്റെ സ്റേറ്റ് വാര്‍ഷിക ജനറല്‍ ബോഡിയിലോ അതിനായി മാത്രം വിളിച്ചു കൂട്ടുന്ന സ്പെഷ്യല്‍ ജനറല്‍ ബോഡിയിലോ ഭൂരിപക്ഷ തീരുമാനപ്രകാരമായിരിക്കേണ്ടതാണ്.
(ബി) സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കു¶ ഭേദഗതികള്‍ :- സ്റേറ്റ് കൌണ്‍സില്‍ അംഗീകരിച്ച ശേഷം യൂണിയന്റെ ജില്ലാ യൂണിറ്റ് സമിതികള്‍ക്ക് അയച്ചു കൊടുക്കേണ്ടതും സമിതികള്‍ക്ക് അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ ഉണ്ടെങ്കില്‍ അവ ഒരു മാസത്തിനകം സ്റേറ്റ് കമ്മിറ്റിയെ അറിയിക്കുവാനുള്ള അവസരം നല്‍കേണ്ടതുമാണ്.
(സി) അങ്ങനെ ജില്ലാ യൂണിറ്റ് സമിതികളില്‍ നിന്നും അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ ലഭിക്കുന്നങ്കില്‍ അവയെല്ലാം സംസ്ഥാന കമ്മിറ്റി പരിഗണിച്ച് ആവശ്യമായ ഭേദഗതികളോടും അഭിപ്രായങ്ങളോടും കൂടിയായിരിക്കണം സംസ്ഥാന ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ടത്.

32)    ഉപനിയമങ്ങള്‍ :- യൂണിയന്റെ പ്രവര്‍ത്തനസൌകര്യത്തെ മുന്‍നിറുത്തി ആവശ്യമായ ഉപനിയമനങ്ങളുണ്ടാക്കുവാന്‍ സ്റേറ്റു കൌണ്‍സിലന് അധികാരമുണ്ടായിരിക്കും അവ യൂണിറ്റുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി അയച്ചു കൊടുക്കേണ്ടതാണ്.
33)    ബൈലാ വ്യാഖ്യാനിക്കല്‍ :- യൂണിയന്റെ നിയമാവലി വ്യാഖ്യാനിക്കുവാനുള്ള അധികാരവും നിയമാവലിയ്ക്കു വിധേയമായി കാലാകാലങ്ങളില്‍ ആവശ്യമായി വരുന്ന നിര്‍ദ്ദേശങ്ങള്‍ കീഴ്ഘടകങ്ങള്‍ക്കും, അംഗങ്ങള്‍ക്കും നല്‍കുവാനുള്ള അധികാരവും സംസ്ഥാന കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
34)    ആഡിറ്റിംഗ്:- (എ) യൂണിയന്റെ യൂണിറ്റ്, ജില്ലാ സ്റേറ്റ് സമിതികളുടെ വാര്‍ഷിക വരവു ചെലവു കണക്കുകള്‍ അതത് സമിതികളുടെ വാര്‍ഷിക യോഗത്തിന് മുന്‍പ് ആഡിറ്റു ചെയ്തിരിക്കേണ്ടതും അപ്രകാരമുള്ള വരവു ചെലവു കണക്ക് വാര്‍ഷിക യോഗങ്ങളുടെ അംഗീകാരത്തിനു സമര്‍പ്പിക്കേണ്ടതുമാണ്.
(ബി) യൂണിറ്റു കമ്മിറ്റിയുടെ വരവു ചെലവു കണക്ക് ആഡിറ്റ് ചെയ്യുന്നതിന് ജില്ലാ കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയുടെ വരവ് ചെലവ് കണക്ക് ആഡിറ്റു ചെയ്യുന്നതിന് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുടെ വരവു ചെലവ് കണക്ക് ആഡിറ്റ് ചെയ്യുന്നതിന് സംസ്ഥാന ജനറല്‍ ബോഡിയും ആഡിറ്റര്‍മാരെ നിശ്ചിയിക്കേണ്ടതാണ്.
(സി) ആഡിറ്റര്‍മാരുടെ എണ്ണം മൂന്നില്‍ കവിയാന്‍ പാടുള്ളതല്ല.
35)    യൂണിയന്റെ സ്റേറ്റ് കമ്മിറ്റിയുടെ വരവു ചെലവ് കണക്ക് വാര്‍ഷിക ജനറല്‍ ബോഡിയുടെ അംഗീകാരത്തിനുശേഷം മുന്‍ പറഞ്ഞ സാധാരണ ആഡിറ്റിനു പുറമേ സംസ്ഥാനത്തെ ഏതെങ്കിലും ചാര്‍ട്ടേഡ് അക്കൌണ്ടിനെ കൊണ്ട് ആഡിറ്റ് ചെയ്യിച്ച് ട്രേഡ് യൂണിയന്‍ രജിസ്ട്രാര്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്.
36)    പിരിച്ചു വിടല്‍ :- യൂണിയന്റെ വാര്‍ഷിക ജനറല്‍ ബോഡിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ തീരുമാനത്തിനു വിധേയമായി യൂണിയന്‍ പിരിച്ചു വിടാവുന്നതും അങ്ങനെ പിരിച്ചു വിടുമ്പോള്‍ യൂണിയനുള്ള എല്ലാ സ്വത്തുക്കളും യൂണിയന്റെ ഉദ്ദേശലക്ഷ്യങ്ങളോട് യോജിക്കുന്നമറ്റു സംഘടനയില്‍ ലയിപ്പിക്കാവുന്നതാണ്.

പ്രസിഡന്റ്                            ജനറല്‍ സെക്രട്ടറി
കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്‍

അംഗത്വത്തിനുള്ള  / അംഗത്വംപുതുക്കുന്നതിനുള്ള  അപേക്ഷാ ഫോറം

1)    പേര്
2)    ഔദ്യോഗിക വിലാസം
3)    സ്ഥിരമായ വിലാസം
4)    ശമ്പളവും ശമ്പള സ്കെയിലും
5)    യൂണിയനില്‍ ആദ്യമായി അംഗത്വം
ലഭിച്ച / അപേക്ഷിക്കുന്ന വര്‍ഷം
6)    ആവശ്യമായ മറ്റു വിവരങ്ങള്‍
(1)
(2)
(3)

ഞാന്‍ കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്റെ അംഗത്വത്തിന് / അംഗത്വം പുതുക്കുന്നതിന് അപേക്ഷിക്കുന്നതോടൊപ്പം എനിക്ക് അംഗത്വം ലഭിച്ചാല്‍ / പുതുക്കി കിട്ടിയാല്‍ ഈ യൂണിയന്റെ നിയമാവലിയും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതുമാണെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു

(ഒപ്പ്)
സ്ഥലം:
തീയതി:

യൂണിറ്റിന്റെ ശുപാര്‍ശകളും തീരുമാനങ്ങളും

യൂണിറ്റിന്റെ അംഗ നമ്പര്‍
യൂണിറ്റിന്റെ പേര്
തീരുമാനങ്ങള്‍
തീയതി
സെക്രട്ടറി

സമ്മേളനങ്ങള്‍

 

കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്‍ (കെ എം സി എസ്സ് യു) നിയതമായ ഒരു സംഘടനാരൂപം ആര്‍ജ്ജിച്ചതിനുശേഷം എല്ലാ വര്‍ഷവും യൂണിറ്റ്, ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ ചിട്ടയായി ചേരുന്നു. യൂണിറ്റ് സമ്മേളനങ്ങള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും, ജില്ലാസമ്മേളനങ്ങള്‍ ഏപ്രില്‍ മാസത്തിലും സംസ്ഥാന സമ്മേളനം മേയ് മാസത്തിലുമാണ് സാധാരണ യായി നടക്കുന്നത്. ഓരോ വര്‍ഷവും ഓരോ ജില്ലാ കമ്മിറ്റികളാണ് സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണക്ക് എന്നിവ അവതരിപ്പിക്കും. പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടും കണക്കും അംഗീകരിക്കും. അതോടൊപ്പം കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച പ്രമേയങ്ങളും ചര്‍ച്ച ചെയ്ത് പാസ്സാക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റിയേയും ഈ സമ്മേളനത്തില്‍ വച്ചാണ് തെരഞ്ഞെടുക്കുന്നത്.

പ്രക്ഷോഭങ്ങള്‍

കേരളത്തിലെ നഗരസഭാ ജീവനക്കാര്‍ ആദ്യനാളുകളില്‍ അടിമ സമാനമായ രീതിയില്‍ ജോലി ചെയ്തിരുന്നവരാണ്. അവിടെനിന്നും ഇന്നു കാണുന്ന തരത്തില്‍ സ്വാതന്ത്ര്യത്തോടും അന്തസ്സോടും അഭിമാനത്തോടും കൂടി പണിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സാഹചര്യം ഉ‍ന്ടായത് സംഘടന നടത്തിയ ഒട്ടേറെ പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും ഫലമായിട്ടാണ്. ജീവനക്കാര്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ആദ്യമായി അംഗീകരിച്ചു നല്‍കിയത് 1957 ലെ ഇ.എം.എസ് സര്‍ക്കാരായിരുന്നു. അതിനുശേഷം നിരവധി സമര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊ‍ണ്ട്ണ് സംഘടന വളര്‍ന്നത്. ഇത്തരം പ്രക്ഷോഭങ്ങള്‍ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയതോടൊപ്പം തന്നെ നഗരഭരണ സംവിധാനം വികസിക്കുന്നതിനും കാരണമായിട്ടുണ്ട്. മുനിസിപ്പല്‍ സര്‍വീസ് കൂടുതð കാര്യക്ഷമമാക്കുന്നതിനും അഴിമതി രഹിത മാക്കുന്നതിനും യൂണിയന്‍ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. ‘മുനിസിപ്പല്‍ സര്‍വീസ് കാര്യക്ഷമവും അഴിമതിരഹിതവുമാക്കുക’ എന്നതാണ് സംഘടനയുടെ പ്രധാന മുദ്രാവാക്യം.

പ്രധാന പ്രക്ഷോഭങ്ങള്‍

  • മുനിസിപ്പല്‍ കോമണ്‍സസര്‍വീസ് രൂപീകരിക്കുന്നതിനുവേണ്ടി
  • ജീവനക്കാരുടെ അന്യായമായ സ്ഥലം മാറ്റങ്ങള്‍ക്കെതിരെ
  • നഗരസഭാ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയിലെ പാരിറ്റിക്കുവേണ്ടി.
  • നഗരസഭകളെ പഞ്ചായത്താക്കുന്ന തലതിരിഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരെ
  • സ്റാഫ് സ്റാന്റേര്‍ഡൈസേഷനുവേണ്ടി
  • സ്ഥലം മാറ്റങ്ങളില്‍ മാനദണ്ഡം പാലിക്കുന്നതിനുവേണ്ടി
  • പുറംവാതില്‍ നിയമനങ്ങള്‍ക്കെതിരെ
  • അധികാരവികേന്ദ്രീകരണം വികേന്ദ്രീകൃതാസൂത്രണം ഇവ സംരക്ഷിക്കുന്നതിനുവേണ്ടി
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിവേണ്ടി
  • നഗരകാര്യ ഡയറക്ടറേറ്റിലെ കെടുകാര്യസ്ഥതക്കെതിരെ
  • അഴിമതിരഹിതവും കാര്യക്ഷമവുമായ മുനിസിപ്പല്‍ സര്‍വീസിനുവേണ്ടി
  •  

    കടപ്പാട് :www.kmcsu.org

    അവസാനം പരിഷ്കരിച്ചത് : 2/15/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate