കേരളത്തില് സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ വര്ദ്ധിച്ചു വരുന്ന ഒരു സാഹചര്യത്തിലായിരുന്നു കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിരുന്നത്. കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവസരസമത്വം ഇല്ലാതിരുന്ന കാലഘട്ടത്തില് വീട്ടിലും ജോലിസ്ഥലത്തും പൊതുസമൂഹത്തിലും സ്ത്രീകള്‍ അവഗണന അനുഭവിച്ചിരുന്ന കാലഘട്ടത്തില്‍ ഒരു ചരിത്ര നിയോഗം പോല കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചു
സമ്പാദ്യശീലം വളര്‍ത്തുക, സാമ്പത്തികസുസ്ഥിരതയുള്ളവരായി തീര്‍ക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം പിന്നീട് സ്ത്രീശാസ്തീകരണം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് മുന്നേറി. പൊതു സമൂഹത്തില്‍ അവസര തുല്യതയ്ക്ക് വേണ്ടിയുള്ല പോരാട്ടത്തില്‍ സ്ത്രീകള്‍ക്ക് താങ്ങും തണലുമായി കുടുംബശ്രീ യൂണിറ്റുകള്‍ രംഗത്തെത്തി. മൈക്രോ സംരംഭങ്ങള്‍, സമ്പാദ്യപദ്ധതികള്‍ എന്നിവ സ്ത്രീകളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും സാന്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് സഹായിച്ചു. രാഷ്ട്രീയ പാര്ട്ടികള് സന്നദ്ധസംഘടനകള്‍ തുടങ്ങി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേതൃത്വപരമായ അവസരങ്ങള്‍ സ്വായത്തമാക്കുന്നതിന് കുടുംബശ്രീ സംവിധാനങ്ങള്‍ കേരളീയ സ്ത്രീകളെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഇത്തരത്തിലുള്ള വനിത മുന്നേറ്റങ്ങളുടെ പരിണിത ഫലമായിട്ടാണ്.
ഒരു ചെറിയ കുടുംബശ്രീ പ്രവര്‍ത്തക എന്നനിലയില്‍ എന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ ഈ പ്രസ്ഥാനത്തിന് നിരവധി സ്വാധീനങ്ങള്‍ ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആഴത്തില് പഠിക്കാനും എന്‍റെ ജോലിയുടെ ഭാഗമായി തന്നെ അവരുടെ ദൈനദിന ജീവിതത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് കുടുംബശ്രീയിലൂടെ ആര്‍ജ്ജിച്ച അനുഭവ സമ്പത്ത് എന്നെ കുറച്ചൊന്നുമല്ല സഹായിച്ചത്.
കേരളീയ സമൂഹത്തില്‍ ഈ അടുത്ത കാലത്ത് സ്ത്രീസൂഹം ആര്‍ജിച്ച മുന്നേറ്റങ്ങള്‍ പരിശോദിച്ചാല്‍ അതിന്‍റെ പിന്നിലുള്ള പ്രേരക ശക്തി കുടുംബശ്രീ പ്രസ്ഥാനമാണെന്ന് ഏറെയൊന്നും അന്വേഷിക്കേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം.
തീര്‍ച്ചയായും ഇതോരു വലിയ വിപ്ലവമാണ്. സാമൂഹിക പുരോഗതിയില്‍ സ്ത്രീകള്‍ക്ക് നിര്‍ണ്ണായക സ്ഥാനം നേടികൊടുക്കുന്ന ഒരു നിശബ്ദധ വിപ്ളവം .ഇതില്‍ എളിയ രീതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ഞാന്‍ ഏറെ സന്തോഷിക്കുന്നു.അഭിമാനിക്കുന്നു.
കടപ്പാട് -മിനി നായര്‍
അവസാനം പരിഷ്കരിച്ചത് : 2/15/2020