ഇ-വാലറ്റ് പോലെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താനുള്ള പുതിയമാർഗം. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നുതയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണിത്. ഏത് രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിലും പണം കൈമാറാം. ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാം. വികേന്ദ്രീകൃത ശൃംഖലാസംവിധാനമാണ് ഇതിനുപയോഗിക്കുന്നത്.പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല. നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ- വാലറ്റ് എന്നിവ ആവശ്യമില്ല. ബാങ്ക് അക്കൗണ്ടുമായി മാത്രമാണ് ബന്ധിപ്പിക്കാനാകുക.
യുപിഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്. റീട്ടെയിൽ പേമെന്റ് സംവിധാനത്തിന്റെ അംബ്രലാ സ്‌ഥാപനമായ നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) റിസർവ് ബാങ്കിന്റെയും ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെയും മാർഗനിർദ്ദേശത്തിൽ ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഡിജിറ്റൽ പേമെന്റാണ് യുപിഐ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ബാങ്കിംഗ് സേവനം ലഭ്യമാകുന്ന എവിടെയും യുപിഐ ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം നടത്താം. പണം നൽകുന്നയാൾക്കും പണം സ്വീകരിക്കുന്ന ആൾക്കും വർച്വൽ ഐഡി ഉണ്ടാകണമെന്നു മാത്രം. ഓൺലൈൻ ടാക്സി സർവീസുകൾ, റസ്റ്ററന്റ് ബില്ലുകൾ, സാധനങ്ങൾ വാങ്ങുന്നതിന്റെ ബില്ലുകൾ തുടങ്ങിയവ എല്ലാ സാമ്പത്തിക ഇടപാടുകളും യുപിഐ ഉപയോഗിച്ച് നടത്താം.
വൈകാതെ തന്നെ ഹൈപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ബില്ലുകളിൽ ക്യുആർ കോഡ് ഉണ്ടാകും യുപിഐ ആപ്പ് ഉപയോഗിച്ച് മൊബൈൽ കാമറയിലൂടെ ഈ കോഡ് സ്കാൻ ചെയ്ത് വളരെ പെട്ടന്നു തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. ചല്ലറയുടെ പ്രശ്നവും വരികയില്ല. ബാംഗ്ലൂർ, ചെന്നൈ, മുംബൈ പോലുള്ള സിറ്റികളിൽ മൊബൈൽ വാലറ്റുകളുടെ ഉപയോഗം ഇപ്പോൾ സാധാരണയാണ്. ഈ വാലറ്റിന് പകരമെന്നോണം ഇനി യുപിഐ ഉപയോഗിക്കാം.
ഭാവിയിൽ എടിഎമ്മിന്റെ ഉപയോഗം കുറച്ച്, കുടുതൽ ഇടപാടുകൾ ഓൺലൈനായി നടത്തുകയാണ് യുപിഐയുടെ പ്രധാന ഉദ്ദേശ്യം. ഇ–കൊമേഴ്സ് സൈറ്റുകളിൽ നിന്ന് സാധനം വാങ്ങുമ്പോഴും ഇതു തന്നെ പ്രയോജനപ്പെടുത്താം. വൈകാതെ തന്നെ ഇ–കൊമേഴ്സ് സൈറ്റുകൾ ഇത് ആരംഭിക്കും. അവർ നൽകുന്ന വർച്വൽ ഐഡിയിലേക്ക് പണം നൽകാം. സാധാരണയായി ഇത്തരം സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നൽകേണ്ട വൺടൈം പാസ്വേർഡ് (ഒടിപി) സംവിധാനം ഇല്ലാതാകും. ആവശ്യമെങ്കിൽ ഒടിപി പാസ്േവേർഡ് ക്രിയേറ്റ് ചെയ്യാനുമുള്ള സൗകര്യം യുപിഐ ആപ്പുകളിലുണ്ട്.
വിർച്വൽ പേമെന്റ് അഡ്രസ്
വിപിഐ അഥവാ വർച്വൽ പേമെന്റ് അഡ്രസിനെയാണ് വർച്വൽ ഐഡി എന്നുപറയുന്നത്. യുപിഐയിലെ ഇടപാടുകൾ നടക്കുന്നത് ഈ വർച്വൽ ഐഡിയെ അടിസ്‌ഥാനമാക്കിയാണ്. നമ്മൾ നൽകുന്ന പേരോ നമ്പറോ എന്തും നമ്മുടെ വർച്വൽ ഐഡിയാക്കാം. ഇതും ബാങ്കിന്റെ പേരും ചേരുന്നതായിരിക്കും നമ്മുടെ വർച്വൽ ഐഡി. നമ്മൾ നൽകുന്ന ഐഡി മറ്റൊരാൾക്ക് ഒരിക്കലും ഉണ്ടായിരിക്കില്ല എന്നു സാരം. നമ്മുടെ മെയിൽ അഡ്രസ് പോലെയായിരിക്കും ഇത്. ഒരാൾക്ക് ഒരു അക്കൗണ്ടിനു കീഴിൽ തന്നെ വിവിധ ഐഡികൾ നിർമിക്കാം. വിവിധ ആവശ്യങ്ങൾക്കായി ഈ ഐഡികൾ ഉപയോഗിക്കുകയും ചെയ്യാം. ആവശ്യം കഴിഞ്ഞാൽ വേണമെങ്കിൽ ഐഡികൾ ഡിലീറ്റ് ചെയ്യാനും കഴിയും. ഇടപാടുകൾക്കായി തെറ്റായ ഐഡിയാണ് നല്കുന്നതെ
പാസ്വേർഡ് ഉണ്ടാക്കുക
രണ്ട് അക്കങ്ങളും ഒരു ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററും നമ്പർ സൈനും ചേരുന്നതായിരിക്കണം പാസ്വേഡ്.
ബാങ്ക് അക്കൗണ്ട് ചേർക്കുക
യുപിഐ സംവിധാനം ആക്ടീവ് ആയാൽ ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങൾ നൽകാം. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ചേർക്കാൻ കഴിയുന്നതിലൂടെ ഇവ ഒരേ സമയം ഒരു ആപ്പ് വഴി ഉപയോഗിക്കാൻ കഴിയും. അക്കൗണ്ട് വിവരങ്ങൾ ഒരിക്കൽ മാത്രം നൽകിയാൽ മതിയാകും.
എംപിൻ
ആപ്പ് ലോഗിൻ ചെയ്യാനുള്ള പാസ്വേഡിനു പുറമേ ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷയ്ക്കായിട്ടാണ് മറ്റൊരു പാസ്വേർഡിനെയാണ് എംപിൻ (മൊബൈൽ പിൻ) എന്നുപറയുന്നത്. ഇത്തരത്തിൽ ഒരു പാസ്വേർഡ് കൂടി നിർമിക്കുക. ഓരോ ട്രാൻസാക്ഷനും ഈ എംപിഎൻ നൽകിയാൽ മാത്രമേ പൂർത്തിയാവുകയുള്ളു. ഇത്രയും നടപടികൾ പൂർത്തിയാക്കിയാൽ ആരുടെയും ഐഡിയിലേക്കു പണമയയ്ക്കാനും വാങ്ങാനും കഴിയും.
മൊബൈൽ പിൻനമ്പർ ഉപയോഗിച്ചാണ് ഇടപാടുകൾ. ഈ നമ്പർ പങ്കുവെയ്ക്കരുത്. മൊബൈൽ നഷ്ടപ്പെട്ടാലും പിൻനമ്പർ ലഭിക്കാതെ ഇടപാടുകൾ നടത്താനാവില്ല. മൊബൈൽ നഷ്ടപ്പെട്ടാൽ ഫോൺനമ്പർ ബ്ലോക്ക് ചെയ്ത് മുൻകരുതലെടുക്കാം. പുതിയ മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് വീണ്ടും മൊബൈൽനമ്പർ രജിസ്റ്റർചെയ്ത് ഉപയോഗിക്കാം.
എത്ര ചെറിയതുകയും കൈമാറാം. പരമാവധി ഒരു ലക്ഷം രൂപ.
പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല. നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ- വാലറ്റ് എന്നിവ ആവശ്യമില്ല. ബാങ്ക് അക്കൗണ്ടുമായി മാത്രമാണ് ബന്ധിപ്പിക്കാനാകുക.
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 17 ബാങ്കുകൾ യു.പി.ഐ. ആപ്ലിക്കേഷനുകൾ പുറത്തിറക്കിയിട്ടുണ്ട്. ചില ബാങ്കുകൾ യു.പി.ഐ. ആപ്പുകൾ തയ്യാറാക്കിവരുന്നു.
ആപ്പ് ഏതു ബാങ്കിന്റെയാണെങ്കിലും പ്രശ്നമില്ല
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതുപോലെ തന്നെയാണ് യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകളും. ഏതെങ്കിലും ബാങ്കിന്റെ യുപിഐ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് ഇടപാടുകൾ നടത്താം.
യുപിഐ സേവനത്തിന്റെ പരിധിയിൽ വരുന്ന ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. ഉദാഹരണമായി നിങ്ങളുടെ അക്കൗണ്ട് ഓറിയന്റൽ ബാങ്കിലാണെന്നു കരുതുക. ഫെഡറൽ ബാങ്കിന്റെ യുപിഐ ആപ്പാണ് നിങ്ങൾ ഡൗൺലോഡ് ചെയതത്. ഈ ആപ്പിലൂടെ തന്നെ നിങ്ങൾക്ക് ഓറിയന്റൽ ബാങ്ക് അക്കൗണ്ടിനെ ബന്ധപ്പെടുത്തി വർച്വൽ ഐഡി ഉണ്ടാക്കി ഇടപാടുകൾ നടത്താം. ആപ്പ് ഫെഡറൽ ബാങ്കിന്റെയാണെങ്കിലും ഇടപാടുകൾ നടക്കുന്നത് നിങ്ങളുടെ ഓറിയന്റൽ ബാങ്ക് അക്കൗണ്ടിലായിരിക്കും.
ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ബാങ്കുകളുടെ അല്ലെങ്കിൽ സ്വതന്ത്ര യു.പി.ഐ. ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇടപാടിനായി ഒരു യുണീക് ഐ.ഡി.യും പിൻനമ്പറും നൽകി രജിസ്റ്റർചെയ്യണം. ആധാർനമ്പറുമായി ആപ്പ് ലിങ്കുചെയ്താൽ ആധാർനമ്പർ നൽകിയും പണം കൈമാറാം. അക്കൗണ്ടുള്ള ബാങ്കിൽ മൊബൈൽനമ്പർ രജിസ്റ്റർ ചെയ്തിരിക്കണം. ഒരേ മൊബൈലിൽ വിവിധ ബാങ്കുകളുടെ യു.പി.ഐ. ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാം. ഐഫോണിൽ സൗകര്യം ലഭ്യമാക്കിയിട്ടില്ല.
പണം ആർക്കുകൈമാറുന്നുവോ അവരുടെ ഫോണിൽ യു.പി.ഐ. ആപ്ലിക്കേഷനുണ്ടായിരിക്കണം. യു.പി.ഐ. യുണീക് ഐ.ഡി. വഴിയാണ് ഇടപാടുകൾ. രജിസ്റ്റർചെയ്യുമ്പോൾ നൽകുന്ന പിൻനമ്പർ നൽകി ഇടപാട് പൂർത്തിയാക്കാം. ഫണ്ട് കൈമാറാനായി ലഭിക്കേണ്ട ആളുകളുടെ അക്കൗണ്ട് യു.പി.ഐ. ആപ്ലിക്കേഷനിൽ മുൻകൂട്ടി രജിസ്റ്റർചെയ്യേണ്ടതില്ല. പണം ലഭിക്കുന്നയാൾക്ക് അപ്പോൾത്തന്നെ ആപ്ലിക്കേഷൻ തുറന്ന് പണമെത്തിയോ എന്നുപരിശോധിക്കാം.
വർച്വൽ ഐഡന്റിറ്റി കോഡ് അല്ലാതെ മറ്റൊന്നും ഇടപാടുകൾക്കായി വേണ്ട എന്നതാണ് യുപിഐയുടെ ഏറ്റവും വലിയ പ്രത്യേകത. അതായത് കാര്യമായ വള്ളിക്കെട്ടുകളൊന്നുമില്ലാതെ വാട്സാപ്പിൽ മെസേജ് അയക്കുന്നതുപോലെ പണമയയ്ക്കാം.
ബാങ്ക് അക്കൗണ്ടും മറ്റു വിവരങ്ങളും വർച്വൽ കോഡിന്റെ രൂപത്തിലേക്കു മാറുകയാണ് ഈ യുപിഐ പേമെന്റ് സിസ്റ്റത്തിലൂടെ. നിലവിൽ എൻഇഎഫ്ടി (നാഷനൽ ഇലകട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ) ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) രീതികളിലാണ് മൊബൈൽ ബാങ്കിംഗ് മേഖലയിൽ നടന്നുകൊണ്ടിരുന്നത്. യുപിഐയിൽ ഈ കാര്യങ്ങൾ ലഘൂകരിച്ച് കൂടുതൽ കാര്യക്ഷമതയോടെ നമുക്ക് ഇടപാടുകൾ നടത്താം.
പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാടുകൾ വരെ നടത്താനാണ് യുപിഐ സംവിധാനം അനുവദിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും യുപിഐയുടെ സേവനം ലഭ്യമാണ്. പൊതു അവധി ദിവസമാണെങ്കിലും യുപിഐ പണിമുടക്കില്ല. ഇടപാടുകൾ സുഗമമായി നടത്താം.
ഉയർന്ന രീതിയിലുള്ള എൻക്രിപ്റ്റഡ് ഫോർമാറ്റിലാണ് യുപിഐ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എറ്റവും മികച്ച സുരക്ഷയാണ് ഓരോ ഇടപാടുകൾക്കും ലഭിക്കുകയെന്ന് എൻപിസിഐ ഉറപ്പുനൽകുന്നു.
നിലവിൽ പ്രത്യേക ചാർജുകളൊന്നും തന്നെ യുപിഐ അടിസ്‌ഥാനമാക്കിയുള്ള ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്നില്ല.
യുപിഐ സേവനം തുടങ്ങിക്കഴിഞ്ഞ ബാങ്കുകളും ആപ്ലിക്കേഷനും
സൗത്ത് ഇന്ത്യൻ ബാങ്ക് – എസ്ഐബി എം പേ
ഫെഡറൽ ബാങ്ക് – ലോട്സ യുപിഐ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ– യൂണിയൻ ബാങ്ക് യുപിഐ ആപ്പ്
കാത്തലിക് സിറിയൻ ബാങ്ക്– സിഎസ്ബി യുപിഐ
കാനറാ ബാങ്ക് – കാനറാ ബാങ്ക് യുപിഐ എംപവർ
പഞ്ചാബ് നാഷ്ണൽ ബാങ്ക് – പിഎൻബി യുപിഐ
ഐസിഐസിഐ ബാങ്ക് – പോക്കറ്റ്സ്
വിജയ ബാങ്ക് – വിജയ യുപിഐ
ആന്ധ്രാ ബാങ്ക് – ആന്ധ്ര ബാങ്ക് വൺ യുപിഐ
ആക്സിസ് ബാങ്ക് – ആക്സിസ് പേ
ബാങ്ക് ഓഫ് മഹാരാഷ്ര്‌ട – മഹാ യുപിഐ
ഡിസിബി ബാങ്ക് – ഡിസിബി ബാങ്ക് യുപിഐ ആപ്പ്
കർണാടക ബാങ്ക് – കെബിഎൽ സ്മാർട്ട്സ് (യുപിഐ)
യുക്കോ ബാങ്ക് – യൂക്കോ യുപിഐ
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ – യുണൈറ്റഡ് യുപിഐ
ടിജെഎസ്ബി സഹകാരി ബാങ്ക് ലിമിറ്റഡ് – ട്രാൻസാപ്പ് യുപിഐ
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
യെസ് ബാങ്ക്
സാങ്കേതികവിദ്യക്ക് പ്രചാരണവുമായി ബാങ്കുകൾ
ആലപ്പുഴ: നോട്ടുക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സാങ്കേതികവിദ്യകൾക്ക് പരമാവധി പ്രചാരം നൽകാൻ ബാങ്കുകൾ തയ്യാറെടുക്കുന്നു. നോട്ട് അസാധുവാക്കിയപ്പോൾ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെയുള്ള ഇടപാടുകൾക്ക് തടസ്സമുണ്ടായില്ല. മാത്രമല്ല, അവയുടെ ഉപയോഗം കൂടുകയും ചെയ്തു.
ഉപയോക്താക്കളെ പുതിയ സാങ്കേതിക വിദ്യയിലേക്കു മാറാൻ പ്രേരിപ്പിക്കുന്നതിന് ബാങ്കുകൾ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായതാണ് നെറ്റ് ബാങ്കിങ്ങിലേക്കു മാറാൻ ബാങ്കുകൾക്കു മുമ്പിലുള്ള സാധ്യത.
ഈ സംവിധാനത്തിലേക്ക് ഉപയോക്താക്കൾ വ്യാപകമായി മാറിയാൽ കള്ളപ്പണ വ്യാപനം തടയാമെന്ന മെച്ചവുമുണ്ട്. വ്യാപാരശാലകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാൻ വ്യാപകമായി സന്നദ്ധമായാൽ ഇടപാടുകളിലെ സുതാര്യത വർധിക്കും.
അവസാനം പരിഷ്കരിച്ചത് : 6/10/2020
വിവധ തരത്തില് ഉള്ള മൊബൈല് ആപ്ലിക്കേഷനുകള്