നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നേട്ടമാണ് നിതി ആയോഗ്. ഡിജിറ്റല്‍ ഇന്ത്യയും മെയ്ക് ഇന്‍ ഇന്ത്യയും സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായിരുന്നു.നിതി അയോഗ് പ്രകാരം വ്യവസായികള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിചിരുന്നു.അറ്റല്‍ ഇന്നവേഷന്‍ മിഷന്‍ പ്രകാരം പുതിയ ആശയങ്ങളേയും സംരഭകരേയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പ്രാധാന്യം നല്‍കി.ലക്കി ഗ്രാഹക് യോജന പ്രകാരം ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പണമിടപാട് സാധ്യമാക്കിയെങ്കില്‍ ഡിജി-ധന്‍ വ്യാപാര്‍ യോജനപ്രകാരം വ്യാപരികള്‍ക്കും ഡിജിറ്റല്‍ പണമിടപാടുകള്‍ പരിചിതമായി.
ഡിജിറ്റല്‍ പേയ്‌മെന്റിനായി സര്‍ക്കാര്‍ പരിചയപ്പെടുത്തിയ ആപ്പ് ആണ് ബീം ആപ്പ. ഇതിലുടെ സുരക്ഷിതമായും വളരെ പെട്ടെന്നും പണമിടപാടുകള്‍ സാധ്യാകും. കഴിഞ്ഞ വര്‍ഷം ജനുവരി 19 ഓടെ ആപ്പ് ഡൗണ്‍ലോഡ് 1.25 കോടിയായി.നരേന്ദ്രമോദി പ്രഖ്യാപിച്ച സര്‍ക്കാര്‍ പദ്ധതിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. ഇത് പ്രകാരം മള്‍ട്ടി നാഷണല്‍ കമ്പനികളെ ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ക്ഷണിക്കുന്നു. രാജ്യത്ത് സുഗമമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത്തരം പദ്ധതികള്‍ക്കായി. മാത്രമല്ല എഫ്ഡിഐ ഇക്വിറ്റി ഇന്‍ഫ്‌ളോയിലും വന്‍ മുന്നേറ്റമാണ് ഉണ്ടായത്.ഡിജിറ്റള്‍ ഇന്ത്യയുടെ വരവോടെ രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇന്റര്‍നെറ്റ് വഴിയായി.മാത്രമല്ല ഡിജിറ്റല്‍ രംഗത്ത് വന്‍കുതിപ്പാണ് രാജ്യം നടത്തിയത്.ഭാരത് നെറ്റ് പദ്ധതിയ്ക്കായി 2017-18 ല്‍ കേന്ദ്രം അനുവദിച്ചത് 10000കോടിയാണ്. വിവിധ പഞ്ചായത്തുകളിലായി 155000 കി.മി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ആണ് നല്‍കിയത്.
82%ല്‍ അധികം പൗരന്മാര്‍ ടെലി കമ്മ്യൂണിക്കേഷന്‍ സര്‍വീസ് ഉപയോഗിക്കുന്നു.150000 ഗ്രാമപഞ്ചായത്തുകളിലായി 2017- 18 ല്‍ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമായി.നിയി ആയോഗ് പരിചയപ്പെടുത്തിയ മറ്റൊരു പദ്ധതിയാണ് സാത്(SATH) 'Sustainable Action for Transforming Human capital'.സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്തുള്ള പദ്ധതി പ്രകാരം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നു.ആദ്യഘട്ടത്തില്‍ ഇതിനായി ആറ് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിട്ടുണ്ട്.
കടപ്പാട്:oneindia.com
അവസാനം പരിഷ്കരിച്ചത് : 6/10/2020