വിദേശ ടൂറിസ്റ്റുകള്‍ക്ക് ജിഎസ്ടി തിരിച്ചു നല്‍കും. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരടച്ച ചരക്ക്, സേവന നികുതി എന്നിവ തിരികെ നല്‍കാനുള്ള സംവിധാനം തയാറാകുന്നു.

ഇന്ത്യ വിടുന്നതിന് മുന്‍പായി വിമാനത്താവളത്തില്‍ തന്നെ ഇത് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍, വന്‍കിട കടകളില്‍നിന്ന് വാങ്ങിയ സാധനങ്ങളുടെ നികുതി മാത്രമാണ് തിരികെ നല്‍കുക. ടൂറിസ്റ്റുകള്‍ക്ക് നികുതി തിരിച്ചുനല്‍കാന്‍ ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിത്തുടങ്ങിയിട്ടില്ല. പല വിദേശരാജ്യങ്ങളും ഇങ്ങനെ നല്‍കുന്നുണ്ട്.

സിംഗപ്പുരിലും ഓസ്‌ട്രേലിയയിലും വളരെ ഫലപ്രദമായ സംവിധാനം നിലവിലുണ്ട്. എന്നാല്‍ പല രാജ്യങ്ങളിലും ഈ ആനുകൂല്യം കിട്ടാന്‍ ടൂറിസ്റ്റുകള്‍ നിശ്ചിത തുക ചെലവിട്ടിരിക്കണം എന്ന് വ്യവസ്ഥയുണ്ട്.

കടപ്പാട്:Kerala Online News