രാജ്യത്തെ 50 കോടിപേരെ ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി തയ്യാറാകുന്നു
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. വാര്‍ദ്ധക്യ പെന്ഷന്, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവ ആനുകൂല്യം എന്നിവയാണ് പരിഗണനയിലുള്ളത്. രാജ്യത്തെ 50 കോടിപേരെ ലക്ഷ്യമിട്ടായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക.
എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര സമയമില്ലെന്നത് സര്‍ക്കാരിന് വെല്ലുവിളിയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന ധനക്കമ്മിയും ഇതിന് തടസ്സമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനു മുമ്ബ് കഴിഞ്ഞ ബജറ്റില്‍ മോദി കെയര്‍ എന്നപേരില്‍ ആരോഗ്യ പരിരക്ഷ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വാര്‍ഷിക ചെലവ് ഒരു ലക്ഷം കോടി രൂപയെങ്കിലുമാകുമെന്നാണ് വിലയിരുത്തുന്നത്.
സംസ്ഥാനങ്ങളുടെ പങ്കാളത്തത്തോടെയാണ് മോദി കെയര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബാധ്യത പദ്ധതി വരുത്തിവെയ്ക്കുമെന്ന് ഇതിനകംതന്നെ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. അതിനിടയിലാണ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പുതിയ പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കടപ്പാട്
ന്യൂഏജ്
അവസാനം പരിഷ്കരിച്ചത് : 9/28/2019
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നിങ്ങളുടെ റേറ്റിംഗ്
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക