പണവും സ്വർണവും മുദ്രക്കടലാസിലെ ആധാരവുമൊക്കെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതുപോലെ ഇ– രേഖകള്‍ സൂക്ഷിക്കാനാണ് സർക്കാരിന്റെ ഡിജിറ്റൽ ലോക്കർ. ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനമായ ഇ– ഗവേണൻസിന്റെ ഭാഗമായി സർക്കാർ രേഖകളും സേവനങ്ങളുമെല്ലാം ഓൺലൈൻ വഴിയായതിനു പിന്നാലെയാണു കേന്ദ്രസർക്കാർ ഈ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കർ സംവിധാനം ജനങ്ങൾക്കായി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ ഡിജിറ്റൽ വാരത്തിനു തുടക്കം കുറിക്കുന്ന ജൂലൈ ഒന്നിന് നടക്കും. പക്ഷേ, ആർക്കു വേണമെങ്കിലും ഇപ്പോഴേ ഡിജിറ്റൽ ലോക്കർ തുറന്നു രേഖകൾ സൂക്ഷിക്കാൻ സൗകര്യമുണ്ട്. ഡിജിറ്റൽ വാരം സമാപിക്കുമ്പോഴേക്കും സംസ്ഥാനത്ത് ഒരു ലക്ഷം പേർ ഡിജിറ്റൽ ലോക്കർ സംവിധാനം ഉപയോഗിച്ചു തുടങ്ങണമെന്നാണു കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
സര്‍ട്ടിഫിക്കറ്റുകള്‍ ചിതലരിച്ചു പോകുമെന്ന പേടി ഇനി വേണ്ട. ജനന സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ ഏത് സര്‍ട്ടിഫിക്കറ്റും ഡിജിറ്റലായി സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ ലോക്കര്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ തന്നെ ഇത് ഉപയോഗിക്കാനും സാധിക്കും. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മഷന്‍ ടെക്‌നോളജി വിഭാഗമാണ് ഡിജിറ്റല്‍ ലോക്കറിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയത്.
ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വീടുകളുടെ നിര്‍മാണ അനുമതി, പാന്‍ കാര്‍ഡ്, സ്‌കൂള്‍, കോളജ് ടി.സി, വില്ലേജ്, താലൂക്ക് സര്‍ട്ടിഫിക്കറ്റുകള്‍, യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, വൈദ്യതി, വാട്ടര്‍ കണക്ഷന്‍ തുടങ്ങി എല്ലാ തരം സര്‍ട്ടിഫിക്കറ്റുകളും ഇതോടെ ഓണ്‍ലൈനിലൂടെ ഉപയോഗിക്കാനാവും.
ശക്തമായ സുരക്ഷാ സംവിധാനങ്ങളും സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനായി താരതമ്യേന ലളിതമായ നടപടിക്രമങ്ങളുമാണ് സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞ ശേഷം പരിഷ്‌കരിച്ച് ഡിജിറ്റല്‍ ലോക്കര്‍ പുറത്തിറക്കും
digitallocker.gov.in എന്ന വെബ്സൈറ്റിൽ കയറിയാൽ സ്വന്തമായി ആധാർ നമ്പർ ഉള്ള ആർക്കും ഡിജിറ്റൽ ലോക്കർ തുറക്കാം. കംപ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവർക്കു സ്വന്തമായോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ നാഷനൽ ഇൻഫർമാറ്റിക്സ് ഓഫിസിലോ എത്തി ഡിജിറ്റൽ ലോക്കർ സ്വന്തമാക്കാം. പൂർണമായും സൗജന്യമാണ് ഈ സേവനം. ആകെ ആവശ്യമുള്ളതു ആധാർ നമ്പർ മാത്രം.
വെബ്സൈറ്റിൽ പ്രവേശിച്ചാൽ ‘റജിസ്റ്റർ നൗ’ എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ റജിസ്റ്റർ ഫോർ എ ഡിജിലോക്കർ അക്കൗണ്ട് എന്ന ഓപ്ഷൻ കാണാം. ഇവിടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക. തുടർന്ന്, ഡിജിറ്റൽ ലോക്കറിൽ കടക്കുന്നതിന് രണ്ട് ഓപ്ഷന്‍ ആണുള്ളത്. ഒറ്റത്തവണ പാസ്‍വേഡ് അല്ലെങ്കിൽ വിരലടയാളം. ആധാർ നമ്പരിനോടൊപ്പം നൽകിയിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒറ്റത്തവണ പാസ്‍വേഡ് (ഒടിപി) ലഭിക്കുന്ന ലിങ്കിൽ അമർത്തിയാൽ മൊബൈൽ നമ്പരിൽ പാസ്‍വേഡ് ലഭിക്കും. ഈ രഹസ്യ നമ്പർ നൽകിയാൽ ലോക്കറിലേക്കു പ്രവേശിക്കാം. അല്ലെങ്കിൽ വിരലടയാളം സ്കാനർ വഴി രേഖപ്പെടുത്തണം.
തുടർന്ന്, യൂസർ നെയിമും പാസ്‍വേഡും തയാറാക്കണം. യൂസർ നെയിം സ്വന്തം പേരുതന്നെ നൽകിയാൽ മതി. പാസ്‍വേഡിൽ അക്ഷരങ്ങള്‍, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാം. ഇത്രയുമായാൽ നിങ്ങൾക്കു സ്വന്തമായി ഒരു ലോക്കർ ലഭിക്കും. 10 മെഗാബൈറ്റ് (എംബി) ആണ് നിങ്ങളുടെ ലോക്കറിന്റെ സംഭരണ ശേഷി. ആധാർ കാർഡ് തന്നെ ആദ്യം ലോക്കറിൽ സൂക്ഷിക്കാം. ഇതിനായി ഇ– ആധാർ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലോക്കറിൽത്തന്നെയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്ത് മാർഗനിർദേശം അനുസരിച്ചു ചെയ്താൽ മതി. ഡിജിറ്റൽ ലോക്കർ നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുമായും ജി മെയിൽ അക്കൗണ്ടുമായും കണക്ട് ചെയ്യാവുന്നതാണ്. അതിനും ലോക്കറിലെ മാർഗനിർദേശം നോക്കിയാൽ മതി.
ഭാവിയിൽ സർക്കാർ സംബന്ധിയായ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുമ്പോൾ നമുക്കാവശ്യമായ എല്ലാ രേഖകളും ഒറ്റ സുരക്ഷിത കേന്ദ്രത്തിൽ ലഭ്യമാകും. മാത്രമല്ല, നമുക്ക് ആവശ്യമായ എന്തെങ്കിലും സേവനത്തിനു വേണ്ട തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവ ഈ ഡിജിറ്റൽ ലോക്കറിൽ നിന്നു ബന്ധപ്പെട്ട ഓഫിസിലേക്കു ഷെയർ ചെയ്യാവുന്നതാണ്.
ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, വസ്തുവിന്റെ ആധാരം തുടങ്ങി സൂക്ഷിച്ചുവയ്ക്കേണ്ട എന്തു രേഖയും സ്കാൻ ചെയ്ത് ഡിജിറ്റൽ ലോക്കറിലേക്ക് അപ്‍ലോഡ് ചെയ്യാം. നമ്മുടെ ഏതു രേഖ നശിപ്പിക്കപ്പെട്ടാലും ഡിജിറ്റൽ ലോക്കറിലേതു ഭദ്രമായി ഉണ്ടാകും. ക്ലൗഡ് െസർവർ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലാണ് ഈ രേഖകളെല്ലാം സൂക്ഷിക്കുന്നത്. അതിനാൽ എവിടെ നിന്നും ആവശ്യമുള്ളപ്പോൾ ഡൗൺലോഡ് ചെയ്യാം.
01. ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
02. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
03. ആധാറുമായി ലിങ്ക് ചെയ്ത നിങ്ങളുടെ ഇമെയില്‍, മൊബൈല്‍ എന്നിവയില്‍ വരുന്ന വണ്‍ ടൈം പാസ്വേര്‍ഡ് അടിക്കുക
04. ഡാഷ്‌ബോര്‍ഡില്‍ പ്രവേശിച്ച് അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റ് ഏതെന്ന് സെലക്ട് ചെയ്ത ശേഷം ഫയല്‍ അപ്ലോഡ് ചെയ്യുക.
ഇതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന ലിങ്ക് എവിടെയും ഉപയോഗിക്കാന്‍ സാധിക്കും. ഇതുകൂടാതെ നിങ്ങളുടെ ഇലക്ട്രോണിക് ഒപ്പും ലോക്കറില്‍ സൂക്ഷിക്കാനാവും.
10 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാനാവൂ എന്നതാണ് ഡിജിറ്റല്‍ ലോക്കറിന്റെ പ്രധാന പരിമിതി.
എല്ലാ ബാങ്കുകളും തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് ഡിജിറ്റല്‍ ലോക്കറിനും ഉപയോഗിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇനിമുതല്‍ വിലപ്പെട്ട രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ലോക്കറില്‍ ഒരിടം നേടാം. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോ വ്യക്തികള്‍ക്കും സ്‌റ്റോറേജ് ലഭിക്കുക.
സവിശേഷതകള്‍:
1. സര്‍ക്കാര്‍ രേഖകള്‍, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡിജിറ്റല്‍ കോപ്പികളാണ് ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക.
2. digitallocker.gov.in സൈറ്റില്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ നിങ്ങള്‍ക്കും ലോക്കറില്‍ പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ് ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.
3. ലോഗിന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍, ഇ-മെയില്‍ എന്നിവയില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് നല്‍കി ഡാഷ്‌ബോര്‍ഡില്‍ കയറാം. തുടര്‍ന്ന് രേഖകള്‍ അപ് ലോഡ് ചെയ്യാം.
4. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം.
5. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.
6. രേഖകള്‍ക്ക് ഇ-സിഗ്നേച്ചര്‍ സംവിധാനത്തിനും സൗകര്യമുണ്ട്.
7. പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ...
എല്ലാവര്ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുക...
ഡിജിറ്റൽ ഇന്ത്യ - ആമുഖ വിവരങ്ങൾ