നമ്മുടെ രാജ്യത്തെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റൽ ശാക്തീകരണ സമൂഹവും ഉള്ള ഒരു ഇന്ത്യയായി മാറ്റിത്തീർക്കുക എന്ന കാഴ്ചപ്പാടോടെ നടപ്പാക്കിയ പദ്ധതിയാണ് 'ഡിജിറ്റൽ ഇന്ത്യ'. ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതാണ് ഡിജിറ്റൽ ഇന്ത്യ. ഒരു വലിയ ലക്ഷ്യത്തിനുവേണ്ടി നിരവധി ആശയങ്ങളെയും ചിന്തകളെയും ഒരൊറ്റ ബൃഹത്തായ കാഴ്ചപ്പാടിലേക്ക് നെയ്‌തെടുക്കുന്നതാണ് 'ഡിജിറ്റൽ ഇന്ത്യ' കൊണ്ടുദ്ദേശിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ ലക് ട്രോണിക് – ഓൺലൈൻ മാധ്യമങ്ങളുടെ ഗുണഫലം കൊയ്യുന്നതിൽ ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഒരു ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം.
“ടെക്നോളജി ജനങ്ങളുടെ ജീവിതഗതി മാറ്റും. അത് ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കും; ശാക്തീകരിക്കും. ദാരിദ്ര്യം ശമിപ്പിക്കുന്നതിൽ തുടങ്ങി പദ്ധതികൾ ലളിതവൽക്കരിക്കൽ വരെ, അഴിമതി അവസാനിപ്പിക്കുന്നതിൽ തുടങ്ങി മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് വരെ, സാങ്കേതിക വിദ്യയുടെ ഉണർവ് സർവവ്യാപിയാണ്. അത് മനുഷ്യ പുരോഗതിയുടെ ഉപകരണമാണ്.”… നരേന്ദ്രമോദി.
ഇന്ത്യക്ക് മൊബൈൽ ഗവർണൻസിലേക്കു ചുവടുമാറ്റേണ്ട സമയമായെന്നും ഇന്റർനെറ്റും മൊബൈൽ ഫോണും വഴി സേവനങ്ങളും സൗകര്യങ്ങളും നൽകേണ്ട കാലമായെന്നും 2015 ജൂലൈ 1 ന് ഇന്ദിരാഗാന്ധി നാഷണൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം ഉൽഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യ ഗവൺമെന്റ് ഒന്നാകെ നടപ്പിൽവരുത്തുകയും, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ഏകോപിപ്പിക്കുകയും ചെയ്യുന്നു.
മൂന്ന് പ്രധാന മേഖലകളിലാണ് ഡിജിറ്റൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്
ഒന്ന്:- എല്ലാ പൗരന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക.
രണ്ട്:- ഭരണ നിർവ്വഹണത്തിന്റെയും സേവനത്തിന്റെയും ആവശ്യകത.
മൂന്ന്:- പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണം.
ഭാരത് നെറ്റ്: ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ അടിസ്ഥാനംതന്നെ ഇതാണ്. ഇത് രാജ്യത്തിൻറെ ഓരോ മൂലയിലും ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും ഒരുക്കി ഗ്രാമങ്ങൾതോറും ബ്രോഡ്ബാൻഡ് വഴി ബന്ധിപ്പിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി പ്രൊജക്റ്റ് ഇതാണ്.
ബി എസ് എൻ എൽ നെക്സ്റ്റ് ജനറേഷൻ നെറ്റ് വർക്ക് (ഒറ്റ ലാൻഡ് ലൈനിൽ ശബ്ദ, ഡാറ്റ, മുൾട്ടീമീഡിയ) പൊതുമേഖലാ സ്ഥാപനമായ BSNL വിവിധ വോയിസ്, ടാറ്റ നെറ്റ് വർക്ക്, വയർലെസ് നേടി വർക്ക്, മൾട്ടിമീഡിയ വീഡിയോ കോൺഫെറെൻസിങ് എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ട് നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക് (NGN) സൗകര്യങ്ങൾ നൽകുവാൻ വേണ്ട ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തിൽ നാലു ദശലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ സേവനങ്ങൾ എത്തിക്കും.
BSNL വൈ ഫൈ സേവനങ്ങൾ: (വൈഫൈ ഹോട്സ്പോട്ടുകൾ, ചെലവുകുറഞ്ഞ കണക്ടിവിറ്റി എന്നിവ) പ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉൾപ്പെടെ 2500 നഗരങ്ങളിലും പട്ടണങ്ങളിലും ഈ സേവനം എത്തിക്കുവാനുള്ള പദ്ധതി BSNL തയാറാക്കിവരുന്നു. തുടർച്ചയായ 2G/ 3G മൊബൈൽ കണക്ടിവിറ്റി കുറഞ്ഞ ചെലവിൽ നൽകുകയാണ് ഉദ്ദേശം.
ഡിജി–ലോക്കർ: ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ വ്യക്തിപരമായ രേഖകളും ഗവൺമെന്റ് ഏജൻസികളും മറ്റും നൽകിയിട്ടുള്ള രേഖകലും മറ്റു ഡിജിറ്റൽ സംഗതികളും സൂക്ഷിച്ചു വയ്ക്കാനുള്ള ഓൺലൈൻ സ്റ്റോറേജ് സ്ഥലം നൽകാനുള്ള പദ്ധതിയാണിത്. യൂണിഫോം റിസോഴ്സ് ഐഡന്റിറ്റി (URI) വഴി സുരക്ഷിത ഷെയറിങ് നൽകുക കൂടിയാണ് ഇതിന്റെ ഉദ്ദേശം.
നാഷണൽ സ്കോളർഷിപ് പോർട്ടൽ (എല്ലാ ഗവൺമെന്റ് സ്കോളര്ഷിപ്പുകളും ഒറ്റ വെബ്‌സൈറ്റിന് കീഴിൽ) ഇത് സ്കോളർഷിപ് നൽകുന്ന പ്രക്രിയ പൂർണമായും ഒരു കുടക്കീഴിൽ വരുത്തുകയാണ് ഉദ്ദേശം. വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങളും വകുപ്പുകളും മറ്റ് ഏജൻസികളും നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഒറ്റ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. അപേക്ഷാഫാറവും നടപടിക്രമവും ഓൺലൈനായി നടക്കും. കാര്യക്ഷമവും വേഗത്തിലുള്ളതുമായ സ്കോളർഷിപ് ഫണ്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റുവാൻ ഇത് സഹായിക്കും.
ഇ–ഹോസ്പിറ്റൽ
രോഗികൾക്ക് സ്പെഷ്യൽറ്റി ഗവൺമെന്റ് ആശുപത്രികളിൽ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ഓൺലൈനായി ചെയ്യാൻ സാധിക്കും. സാധാരണക്കാർ ആശുപത്രികളിൽ മണിക്കൂറുകളോളം കാത്തിരിക്കുന്നതും ഡോക്ടർക്കു വേണ്ടി തേടിനടക്കുന്നതും ഒഴിവാക്കാനാണ് ഇത്. രോഗിക്ക് തന്റെ റിപ്പോർട്ടുകളും വിവരങ്ങളും ഓൺലൈനായി പരിശോധിക്കാനും കഴിയും. നിലവിൽ ഇ–ഹോസ്പിറ്റൽ സൗകര്യം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡോ.റാം മനോഹർ ലോഹിയ ആശുപത്രി, സ്പോർട്സ് ഇഞ്ചുറി സെന്റർ ഡൽഹി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ബെംഗളൂരു എന്നിവിടങ്ങളിൽ ലഭ്യമാണ്. ഈ സൗകര്യം രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.
ഇ–സൈൻ: ഡിജിറ്റൽ ഇന്ത്യ അവതരിപ്പിച്ച മറ്റൊരു പദ്ധതിയാണ് ഇ–സൈൻ. ഓരോ ആധാർ കാർഡ് ഉടമക്കും രേഖകൾ ഡിജിറ്റലായി സൈൻ ചെയ്യാനുള്ള സൗകര്യം ഇത് നൽകും. ഇത് പ്രത്യേക സേവനങ്ങൾ നൽകാനുള്ള അപ്പ്ലിക്കേഷനുമായി ബന്ധിപ്പിച്ചാൽ മതിയാകും.
ഡിജിറ്റൈസ് ഇന്ത്യ പ്ലാറ്റഫോം (DIP) ഭൗതിക രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും റെക്കോർഡ് റൂമുകളിലെ ഫയലുകളുടെ കൂമ്പാരം കുറയ്ക്കുന്നതിനും സഹായിക്കും.
ഡിജിറ്റൽ ഇന്ത്യ പോർട്ടലും മൊബൈൽ ആപ്പും: ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഔദ്യോഗിക പോർട്ടലും മൊബൈൽ ആപ്പും വിവിധ സേവനങ്ങൾക്ക് ഒറ്റ സങ്കേതം.
മൈ–ഗവ് (MyGov): മൊബൈൽ ആപ്പ് പൗരന്മാരെ ഡിജിറ്റൽ ഇന്ത്യ സേവനങ്ങൾക്ക് സജ്ജമാക്കുന്നതിനും അവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള മൊബൈൽ ആപ്പ്. സമൂഹത്തെയും രാജ്യത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അതിൽ സംവദിക്കാം.
താഴെപ്പറയുന്ന ഒമ്പത് സ്തംഭങ്ങൾ വളർച്ചയെ മുന്നോട്ട് കൊണ്ടു പോകുമെന്ന് കരുതുന്നു
മൊബൈൽ സൗകര്യമില്ലാത്ത 42,300 ഗ്രാമങ്ങളിൽ തടസ്സങ്ങളില്ലാതെ മൊബൈൽ കണക്ടിവിറ്റി ലഭ്യമാകും
സാങ്കേതിക വിദ്യയിൽക്കൂടി ഭരണപരിഷ്‌ക്കാരം. സാങ്കേതിക വിദ്യയിൽ കൂടിയുള്ള ഭരണപരിഷ്‌ക്കാരത്തിന്റെ മാർഗ്ഗതത്വങ്ങൾ താഴെ പറയുന്നവയാണ്
ഇ-ഭരണ നിർവ്വഹണ പദ്ധതിയുടെ വിവിധഘട്ടങ്ങൾക്ക് 31 മിഷൻ മോഡ് പ്രൊജക്ടുകൾക്ക് രൂപം നല്കിയിട്ടുണ്ട്.
2014 മാർച്ച് 18 ന് കാബിനേറ്റ് സെക്രട്ടറി തലവനായി ദേശീയ ഇ-ഭരണ നിർവ്വഹണ പദ്ധതിയുടെ അപെക്‌സ് കമ്മിറ്റിയിൽ ഇ-ക്രാന്തിയിൽ 10 പുതിയ മിഷന്മോഡ് പ്രൊജക്ടുകൾ കൂട്ടിച്ചേർത്തു.
എ) സുരക്ഷക്കുള്ള സാങ്കേതിക വിദ്യ.
മൊബൈൽ അടിസ്ഥാനമാക്കിയുള്ള അടിയന്തര സേവനം, പ്രകൃതി ദുരന്ത സമയത്തെ സേവനങ്ങൾ എന്നിവക്ക് യഥാസമയം മുൻകരുതലുകൾ എടുത്ത് ജീവിത നഷ്ടവും സ്വത്തുനഷ്ടവും കുറയ്ക്കുന്നു.
ബി) സാമ്പത്തിക ഉൾച്ചേരലിന് സാങ്കേതിക വിദ്യ
മൊബൈൽ ബാങ്കിങ്, മൈക്രോ- എ ടി എം പദ്ധതി,തപാൽ ഓഫീസുകൾ, പൊതുജന സേവനകേന്ദ്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി സാമ്പത്തിക ഉൾച്ചേരലുകൾ ശക്തിപ്പെടുത്തുന്നു.
സി) നീതിക്കുവേണ്ടി സാങ്കേതിക വിദ്യ:
ഇ-കോടതികൾ, ഇ-പൊലീസ്, ഇ-ജയിലുകൾ, ഇ-വിചാരണകൾ എന്നിവ വഴി നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നു.
ഡി) ആസൂത്രണത്തിന് സാങ്കേതിക വിദ്യ:
വികസനം, ഡിസൈൻ, സാക്ഷാത്ക്കരണം, പദ്ധതി ആസൂത്രണം എന്നിവയ്ക്കായി ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സംവിധാനം അടിസ്ഥാനമാക്കി ദേശീയ ജ്യോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം മോഡ് പ്രൊജക്ട് നടപ്പാക്കും.
ഇ) സൈബർ സുരക്ഷക്കായി സാങ്കേതിക വിദ്യ:
രാജ്യത്തിനകത്ത് സുരക്ഷിതമായ സൈബർ ഇടങ്ങൾ കൊണ്ടു വരുന്നതിനായി ദേശീയ സൈബർ സുരക്ഷാ ഏകോപന കേന്ദ്രങ്ങൾ
സന്ദേശങ്ങൾക്ക് ഐ.ടി പ്ലാറ്റ്‌ഫോമുകൾ പദ്ധതിപ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് തെരഞ്ഞെടുത്ത പ്രതിനിധികൾക്കും എല്ലാ ഗവൺമെന്റ് ജീവനക്കാർക്കും കൂട്ടമായി സന്ദേശമയയ്ക്കാനുള്ള ആപ്ലിക്കേഷൻ തയ്യാറാക്കി. ഈ ഡാറ്റാ ബേസിലൂടെ 1.36 കോടി മൊബൈൽ ഫോണുകളിലേക്കും, 22 ലക്ഷം മെയിലുകളിലേക്കും സന്ദേശമയയ്ക്കാം.
എ) ഇ-മെയിൽ പ്രാഥമിക ആശയവിനിമയ മാർഗ്ഗമായി. ഒന്നാം ഘട്ടത്തിൽ 10 ലക്ഷം ജീവനക്കാർക്ക് ലഭ്യമാക്കി. ജീവനക്കാർക്കു കൂടി ഈ വർഷം മാർച്ച് മാസത്തോടെ ഈ സൗകര്യം ലഭ്യമാക്കും. ഇതിന് 98 കോടി രൂപ ചെലവാകും.
ബി) ഒക്‌ടോബർ 2014 മുതൽ ഗവൺമെന്റ് ടെംപ്‌ളേറ്റുകൾ തയ്യാറായി. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിജിറ്റൽ നഗരങ്ങളുടെ പ്രചരണത്തിനായി പൊതു വൈ-ഫൈ ഹോട്‌സ്‌പോട്ടോടു കൂടിയ പത്തുലക്ഷം ജനസംഖ്യ വരുന്ന നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രദാനം ചെയ്യുന്നു. ടൂറിസം, നഗരവികസന വകുപ്പുകൾക്കാണ് നടത്തിപ്പ്.
എല്ലാ സ്‌കൂൾ പാഠപുസ്തകങ്ങളും ഇനി ഇ ബുക്കുകളായി മാറ്റുന്നു. മാനവശേഷി വികസന വകുപ്പും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പുമാണ് ഈ പദ്ധതി നടപ്പാക്കുക.
എസ്.എം.എസ്. അധിഷ്ഠിത കാലാവസ്ഥാവിവരങ്ങളും പ്രകൃതി ദുരന്ത മുന്നറിയിപ്പുകളും പ്രദാനം ചെയ്യുന്നു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പിന്റെ മൊബൈൽ സേവ പ്ലാറ്റ്‌ഫോം ഈ ആവശ്യത്തിന് ആദ്യമേ തയ്യാറാക്കി. ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പും, ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റിയുമാണ് പദ്ധതി നടപ്പാക്കുക.
കുട്ടികൾ നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ വിവരങ്ങൾ തത്സമയം അറിയിക്കാനുള്ള ഈ സംവിധനം കുറ്റകൃത്യങ്ങൾ പരിശോധിക്കാനും നടപടികളെടുക്കാനും സഹായിക്കുന്നു.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പും വനിതാ ശിശുവികസന വകുപ്പും ഈ പദ്ധതിക്ക് നേതൃത്വം നല്കും.
അവസാനം പരിഷ്കരിച്ചത് : 10/31/2019
ഡിജിറ്റൽ ഇന്ത്യ - ആമുഖ വിവരങ്ങൾ
ഡിജിറ്റല്‍ ഇന്ത്യ വാരത്തെ പറ്റി പറയുന്നു
എല്ലാവര്ക്കും വീട്- ആര്ക്കൊക്കെ എന്തൊക്കെ ആനുക...
കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് സംയുക്തമായി നടപ്പാ...