കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഒരു പദ്ധതിയാണ് ജീവന്‍പ്രമാണ്‍. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പെന്‍ഷന്‍കാര്‍ക്ക് ഈ സോഫ്റ്റ് വെയറില്‍ ഫിംഗര്‍ സ്കാനറില്‍ കൈ വെച്ച് അവര്‍ ജീവിച്ചിരി്ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തിയാല്‍ അവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. കൈ വെയ്ക്കുമ്പോള്‍ തന്നെ അവരവരുടെ പെന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ആള്‍ ജീവിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് കിട്ടും.
അവരവരുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കുവാനുള്ള സൌകര്യം ഉണ്ട്. അക്ഷയ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ ബുക്കും ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈലും കൊണ്ടുപോകേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 6/1/2020