എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന?
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്ത് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന എക്കൗണ്ടുകളാണിത്.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. എന്തൊക്കെയാണ് പിഎംജെഡിവൈ സ്‌കീമിലൂടെ എക്കൗണ്ട് ഓപ്പണാക്കിയാലുള്ള മെച്ചങ്ങള്‍.
1 ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്
ബാങ്ക് എക്കൗണ്ടിനൊപ്പം ഒരു ലക്ഷ രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും.
2 മിനിമം ബാലന്‍സ് വേണ്ട
ഒട്ടുമിക്ക സേവിങ്‌സ് എക്കൗണ്ടുകളിലും മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണം കട്ടാകും. എന്നാല്‍ ഈ സ്‌കീം പ്രകാരം എക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധമില്ല
3 ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്
30000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും എക്കൗണ്ട് നല്‍കുന്നുണ്ട്.
സബ് സിഡി നേരിട്ട്
സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഈ എക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും.
പണം എളുപ്പത്തില്‍ കൈമാറാം
പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള എക്കൗണ്ടാണിത്. റുപേ കാര്‍ഡും ലഭിക്കും.
ഓവര്‍ഡ്രാഫ്റ്റ്
ആറുമാസം എക്കൗണ്ട് നല്ലതുപോലെ ഉപയോഗിക്കുകയാണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ബാങ്ക് അനുവദിക്കും. അത്യാവശ്യത്തിന് ബാങ്ക് പണം കടം തരുമെന്ന് ചുരുക്കം. 5000 രൂപയായിരിക്കും ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുക.
മറ്റു ഉത്പന്നങ്ങളും വാങ്ങാം
ഇന്‍ഷുറന്‍സ് അടക്കമുള്ള ബാങ്കിന്റെ മറ്റു ഉത്പന്നങ്ങള്‍ വാങ്ങാനും ഈ എക്കൗണ്ട് ഓപ്പണാക്കുന്നതോടെ എളുപ്പത്തില്‍ സാധിക്കും.
പക്ഷേ ഇതൊക്കെ ഇപ്പോള്‍ നടപ്പിലാകുന്നുണ്ടോ എന്നാണ് സംശയം.
അവസാനം പരിഷ്കരിച്ചത് : 6/10/2020