സാധാരണക്കാരനും വിമാനയാത്ര പ്രാപ്യമാക്കുന്ന പദ്ധതി പ്രകാരമുള്ള വിമാന സര്‍വീസിന് പ്രധാനമന്ത്രി തുടക്കമിട്ടു. മണിക്കൂറിന് 2,500 രൂപയാണ് ഇത് പ്രകാരം നിരക്ക് ഈടാക്കുക. പ്രാദേശികമായി സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ പകുതിയോളം സീറ്റുകള്‍ കുറഞ്ഞ നിരക്കിനുവേണ്ടി നീക്കിവെയ്ക്കുന്നതാണ് ഉദേ ദേശ് ക ആം നാഗരിക് (ഉഡാന്‍)എന്ന് പേരിട്ടിട്ടുള്ള പദ്ധതി.പദ്ധതി പ്രകാരമുള്ള ആദ്യ വിമാനം സിംലയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പറന്നു. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന രാജ്യത്തെ 31 വിമാനത്താവളങ്ങളെക്കൂടി ബന്ധിപ്പിക്കുന്ന വിധത്തില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള 128 റൂട്ടുകളില്‍ സര്‍വ്വീസ് നടത്താനുള്ള 27 അപേക്ഷകള്‍ ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്. അഞ്ചു വ്യോമയാന കമ്പനികളാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഒരു സഞ്ചാരമാര്‍ഗമെന്ന നിലയില്‍ അടിത്തട്ട് നിലവാരത്തിലേക്ക് വ്യോമയാനത്തെ എത്തിക്കുക എന്ന ഗവണ്മെന്റ് പദ്ധതിപ്രകാരം സര്‍വീസ് നടത്തുന്ന ഒരു വിമാനത്തിന് 40 സീറ്റുകള്‍വരെ ഒരു മണിക്കൂറിനു 2500 രൂപ ഗവണ്മെന്റ് സബ്‌സിഡി നല്‍കും. അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, ടര്‍ബോ മേഘ എയര്‍വേസ് (ട്രൂജെറ്റ്), എയര്‍ ഡെക്കാന്‍, എയര്‍ ഒഡിഷ എന്നീ അഞ്ചു വ്യോമയാന കമ്പനികളെയാണ് ഇതിനായി തെരെഞ്ഞെടുത്തിട്ടുള്ളത്.ഇന്ത്യയില്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ച് ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും രാജ്യത്തെ 76 വിമാനത്താവളങ്ങള്‍ മാത്രമാണ് വാണിജ്യ സര്‍വീസുകളിലൂടെ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. 31 വിമാനത്താവളങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നു
അവസാനം പരിഷ്കരിച്ചത് : 7/4/2020