অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആമുഖം

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളെയും സമൂഹത്തെയും ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ട് വരുന്നതിനായി ഭാരതസര്‍ക്കാര്‍ ആവിഷ്ക്കരിച്ചതാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇലക്ട്രോണിക്സ് രീതിയില്‍ സര്‍ക്കാരിന്‍റെ എല്ലാ വിവരങ്ങളും നല്‍കുക എന്നുള്ളതാണ് ഇതിന്‍റെ ലക്‌ഷ്യം. ഈ വര്‍ഷം മുതല്‍(2015) മുതല്‍ ഈ പദ്ധതി നിലവില്‍ വന്നു. വിവിധ തലങ്ങളിലായി 2018 നോട് കൂടി ഈ പദ്ധതി പൂര്‍ണ്ണമായും ഇന്ത്യയില്‍ പ്രാവര്‍ത്തികമാകും.

മറ്റു തലങ്ങളിലുള്ള കാഴച്ചപ്പാട്

  • ഡിജിറ്റല്‍ പ്രാഥമിക സൗകര്യം എല്ലാ വ്യക്തികള്‍ക്കും
  • സേവനങ്ങളും അധികാരവും അധികാര പരിധിയും ആവശ്യപ്പെടുന്നതിനനുസരിച്ച്
  • ഡിജിറ്റല്‍ ശാക്തീകരണം എല്ലാ വ്യക്തികള്‍ക്കും

ഡിജിറ്റല്‍ പ്രാഥമിക സൗകര്യം എല്ലാവര്‍ക്കും

-   ഉയര്‍ന്ന സ്പീഡിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എല്ലാ വ്യക്തികള്‍ക്കും

-   ഏതു ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ (ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ)

-   മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് അക്കൗണ്ട് എല്ലാ വ്യക്തികള്‍ക്കും ലഭ്യമാകുന്നു.

-   പൊതു സേവന രംഗങ്ങളില്‍ എളുപ്പത്തിലുള്ള കടന്നുകയറ്റം(അക്ഷയ,ജനസേവനകേന്ദ്രം തുടങ്ങിയവ)

-   ആവശ്യത്തിനനുസരിച്ചുള്ള പ്രൈവറ്റ് മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ...

-   സുരക്ഷിതവും ദൃഡവുമായ സൈബര്‍ മോഡല്‍

സേവനങ്ങളും അംഗീകാരങ്ങളും ആവശ്യമനുസരിച്ച്‌

-   മറ്റു വ്യക്തികളുമായുള്ള ലിങ്ക്

-   സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നു. മൊബൈല്‍ വഴിയും മറ്റ് ബന്ധപ്പെട്ട മേഖലകളിലൂടെയും

-   വ്യവസായങ്ങള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ക്കും എളുപ്പത്തിലുള്ള ഡിജിറ്റല്‍ സംവീധാനം

-   സാമ്പത്തിക രംഗങ്ങളില്‍ പെട്ടെന്നുള്ള മാറ്റം. ഇലക്ട്രോണിക്സ്,പെയിമെന്റ്റ് മറ്റ് അനുബന്ധ ഘടകങ്ങളും

-   ലോകോത്തര വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം

ഡിജിറ്റല്‍ ശാക്തീകരണം എല്ലാ വ്യക്തികള്‍ക്കും

-   ലോകോത്തര ഡിജിറ്റല്‍ സാക്ഷരത

-   എല്ലാ ഡിജിറ്റല്‍ ഘടകങ്ങളും ലോകോത്തര സ്വീകാര്യത ഉള്ളത്

-   എല്ലാ ഗവര്‍ന്മെന്റ് ആധുകാരിക പ്രമാണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍,തുടങ്ങിയ വസ്തുതകള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍

-   ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഉള്ള സേവനങ്ങള്‍/അറിവുകള്‍

-   മറ്റ് ഡിജിറ്റല്‍ വേദികളുമായി സജീവ പങ്കാളിത്തം

ഡിജിറ്റല്‍ ഇന്ത്യയുടെ ലക്‌ഷ്യം

ഡിജിറ്റല്‍ ഇന്ത്യയുടെ പരമ പ്രധാന ലക്ഷ്യം “ ഇന്ത്യയെ അറിവിന്‍റെ തലത്തിലേക്ക് മാറ്റുക” എന്നതാണ്. ‘അറിവുകള്‍ വിരല്‍തുമ്പില്‍’ എന്ന ആശയത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ഡിജിറ്റല്‍ ഇന്ത്യ മുന്നേറുന്നത്.

മൂന്നു തരത്തിലുള്ള IT

Indian Talent

Information Technology

India Tomorrow

-   എല്ലാം ഒരു കുടകീഴില്‍ - എല്ലാ വകുപ്പുകളും ആയുള്ള ഏകീകരണം

-   വലിയ ലക്ഷ്യസാക്ഷാല്‍ക്കാരം

-   മറ്റ് നിലവിലുള്ള സ്കീമുകള്‍ ഈ സംവീധാനത്തിലെക്ക് വരുന്നു

ഡിജിറ്റല്‍ ഇന്ത്യ – 9 തൂണുകള്‍

  1. ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍
  2. ലോകോത്തര മൊബൈല്‍ കണക്റ്റിവിറ്റി
  3. പൊതുവായ ഇന്റര്‍നെറ്റ് ലഭ്യത പരിപാടികള്‍
  4. ഇ- ഗവേര്‍ണന്‍സ് – സര്‍ക്കാരിനെ സാങ്കേതിക വിദ്യയിലൂടെ പുതുമയുള്ളതാക്കുന്നു.
  5. ഇ- ക്രാന്തി – ഇലക്ട്രോണിക് ഡെലിവറി സര്‍വീസ്
  6. എല്ലാവര്‍ക്കും വിവരങ്ങള്‍
  7. ഇലക്ട്രോണിക് നൂതനവിദ്യകള്‍
  8. ജോലിക്ക് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നിര്‍ബന്ധം
  9. ലക്ഷ്യപ്രാപ്തി

 

അവസാനം പരിഷ്കരിച്ചത് : 10/31/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate