കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആം ആദ്മി ബീമ യോജന.തൊഴില്‍, പുനരധിവാസ വകുപ്പാണ് നടപ്പാക്കുക..അപേക്ഷകര്‍ 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയോ ആയിരിക്കണം. ഗൃഹനാഥന് 59 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ തൊട്ടടുത്ത വരുമാന മാര്‍ഗമുള്ള കുടുംബാഗത്തിന് രജിസ്റ്റര്‍ ചെയ്യാം. ഇതിന് റേഷന്‍ കാര്‍ഡിന്റെയും അര്‍ഹത തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും അക്ഷയകേന്ദ്രത്തില്‍ ഹാജരാക്കണം. രജിസ്ട്രേഷന് ഫീസ് 16 രൂപ. കുടുംബനാഥന്റെ അപകടമരണത്തിന് 75000 രൂപയും സ്വാഭാവിക മരണത്തിന് 30000 രൂപയും അംഗവൈകല്യത്തിന് 75000 രൂപയും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. അംഗങ്ങളുടെ ഒന്‍പതു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്കോളര്‍ഷിപ്പും നല്‍കും. വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും ഭൂരഹിതരായ ഗ്രാമീണര്‍ക്കുമാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്.
ഭൂരഹിത ഗ്രാമീണ കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പതിനെട്ടിനും അന്പത്തൊന്പതിനുമിടയില് പ്രായമുള്ള കുടുംബനാഥനെയോ, ഒരു കുടുംബാംഗത്തെയോ ആണ് ഇന്‍ഷുര്‍ ചെയ്യുക. വാര്‍ഷിക പ്രീമിയം തുകയായ 200 രൂപയില്‍ 50 ശതമാനം കേന്ദ്ര സബ്സിഡിയാണ്. ബാക്കി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അപകട മരണത്തിന് 75,000/- രൂപയും സ്വാഭാവിക മരണത്തിന് 30,000/- രൂപയും ലഭിക്കും. അപകടം മൂലം സംഭവിക്കുന്ന സ്ഥിരമായ അംഗവൈകല്യത്തിന് 75,000/- രൂപയും ലഭിക്കും. ഭാഗിക അംഗവൈകല്യത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.കൂടാതെ ഒന്‍പതിനും 12 നും ഇടയില്‍ ക്ലാസുകളില്‍ പഠിക്കുന്ന രണ്ടുകുട്ടികള്‍ക്ക് പ്രതിമാസം 100 രൂപ നിരക്കില്‍ സ്കോളര്‍ഷിപ്പും ലഭ്യമാകും
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ആംആദ്മി ഭീമ യോജന (ആബി)യില്‍ റേഷന്‍ കാര്‍ഡില്‍ 600 രൂപയോ അതില്‍ താഴെയോ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. റേഷന്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പദ്ധതി പ്രകാരം അംഗത്തിന്റെ അപകടമരണത്തിന് 75000 രൂപയും സ്വാഭാവിക മരണത്തിന് 30000 രൂപയും ഭാഗികമായ അംഗവൈകല്യത്തിന് 37500 രൂപയും കൂടാതെ അംഗത്തിന്റെ 7 മുതല്‍ 12 വരെ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ സ്കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. അക്ഷയകേന്ദ്രങ്ങളിലും 18002002530 ടോള്‍ഫ്രീ നമ്പരിലും കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ആം ആദ്മി ബീമ യോജന( ആബി) പദ്ധതിയില്‍ അംഗമാകുന്നതിന് അര്‍ഹതയുള്ളവര്‍
പഞ്ചായത്ത് പ്രദേശത്ത് 5 സെന്റോ അതില്‍ താഴെയോ ഭൂമി സ്വന്തമായിട്ടുള്ള , കുടുംബത്തിലെ 18 നും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള അംഗത്തിന് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.മുന്‍പ് ആബി പദ്ധതിയില്‍ ചേര്‍ന്നവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല
പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷകന് ചെയ്യേണ്ടത്അക്ഷയ സെന്ററില്‍ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് ,പഞ്ചായത്ത് സെക്രട്ടറി / വില്ലേജ് ഓഫീസര്‍ / വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നല്കുന്ന സാക്ഷ്യപത്രം സഹിതം അക്ഷയ സെന്ററില്‍ സമര്‍പ്പിക്കുക
ആരോഗ്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും അപേക്ഷ ഫാറം അക്ഷയ സെന്ററുകളില്‍ എത്തിച്ചു തരും എന്നാണ് അറിയിച്ചിട്ടുള്ളത്. ഈ അപേക്ഷ ഫാറം ആവശ്യമായ വ്യക്തികള്‍ക്ക് സൗജന്യമായി നല്‍കുക അപേക്ഷ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടില്ലെങ്കില്‍ 1 രൂപ ഫോട്ടോകോപ്പി ചാര്‍ജ് വാങ്ങി ഫാറം നല്‍കുക.·പൂര്‍ണ്ണമായും പൂരിപ്പിച്ച സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് 10 രൂപ സര്‍വ്വീസ് ചാര്‍ജ് കൈപ്പറ്റി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുക. രജിസ്ട്രേഷന് ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്രസീതിന്റെ പ്രിന്റ് അപേക്ഷകന് നല്‍കുക.·ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തതിനുശേഷം അക്ഷയ സെന്ററില്‍ സൂക്ഷിക്കുക.ആവശ്യപ്പെടുമ്പോള്‍ ജില്ലാ ഓഫീസിലേക്ക് നല്‍കുക.
അവസാനം പരിഷ്കരിച്ചത് : 6/20/2020
സാമ്പത്തികമേഖലയില്‍ കേരളവും ഡിജിറ്റലാകുന്നു
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ
ഡിജിറ്റല്‍ ഇന്ത്യ വാരത്തെ പറ്റി പറയുന്നു
എല്ലാവര്ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുക...