Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഇ-ഭരണം / ഓണ്‍ലൈൻ ഈ - ഭരണസേവനങ്ങൾ / പൊതുവിതരണ സമ്പ്രദായം (PDS)
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊതുവിതരണ സമ്പ്രദായം (PDS)

ന്യായവിലയിൽ കടകളിലൂടെ ഒരു വലിയ ജനസമൂഹത്തിന് കൃത്യമായി ഭക്ഷ്യ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതാണ് പൊതുവിതരണ സമ്പ്രദായം.

പൊതുവിതരണ സമ്പ്രദായം (PDS)

 

ന്യായവിലയിൽ കടകളിലൂടെ ഒരു വലിയ ജനസമൂഹത്തിന് കൃത്യമായി ഭക്ഷ്യ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതാണ് പൊതുവിതരണ സമ്പ്രദായം.ഇതിൽ അരി,ഗോതമ്പ്,പഞ്ചസാര,തുടങ്ങിയവ വിതരണം ചെയ്യുന്നു.സർക്കാരിന്റെ സാമ്പത്തിക നയത്തിലെ പ്രധാന ഘടകമാണ് .

പൊതുവിതരണ സമ്പ്രദായം .ജനങ്ങൾക്കും പാവപ്പെട്ടവർക്കും ന്യായ വിലക്ക് സാധനങ്ങൾ നൽകുന്നു.

റേഷൻ കാർഡ്

സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ജനങ്ങൾക്ക് പൊതു വിതരണ സമ്പ്രതായത്തിലൂടെ സാധനങ്ങൾ ലഭിക്കുന്നതിനായി നല്കുന്ന പ്രമാണ രേഖയാണ്.ഇതുപയോഗിച്ച് ന്യായവില,നീതി സ്റ്റോറുകൾ,മാവേലി സ്റ്റോറുകൾ,റേഷൻ കട എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.

റേഷൻ കാർഡ് ലഭിക്കുവാൻ :

 

- ഒരു ഇന്ത്യൻ പൗരന് റേഷൻ കാർഡ് ലഭിക്കുന്നതിന് റേഷൻ കടയിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും.

- അപേക്ഷയോടൊപ്പം ഒരു ഫോട്ടോയും,സ്ഥിര താമസക്കാരനാണെന്ന സർട്ടിഫിക്കറ്റും (പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നത്)നിലവിൽ പേരു ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡുകൾ അല്ലെങ്കിൽ റിഡക്ഷൻ സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം.

ന്യായവില ഷോപ്പുകൾ :

 

- ഇന്ത്യയിൽ ഇപ്പോൾ,28,995 ന്യായവില ഷോപ്പുകളും 1.90 കോടി കുടുംബങ്ങളും ഉപയോക്താക്കളുമാണ്.

- ജനങ്ങൾക്ക് കൃത്യമായി പൊതുവിപണിയെക്കാൾ താഴ്ന്ന വിലക്ക് സാധനങ്ങൾ ലഭിക്കുന്നു.

- 18.38 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം ഇന്ത്യൻ സർക്കാർ അരി നൽകുന്നു.

-  അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 2 രൂപ നിരക്കിൽ 35 കിലോ അരി ഓരോ മാസവും നല്കുന്നു.

വിവരാവകാശ നിയമം

2005 ഒക്ടോബർ 12 നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.ഗവർമെന്റ് നടത്തിപ്പിന് ജനങ്ങൾ നികുതി കൊടുക്കുന്നു.ആയതിനാൽ ജനങ്ങൾക്ക് വിവരങ്ങൾ അറിയുവാൻ അവകാശമുണ്ട്.

- ഏവർക്കും വിവരങ്ങൾ അറിയുവാൻ അവകാശമുണ്ട്

- സർക്കാർ പ്രമാണത്തിന്റെ പകർപ്പ് ലഭിക്കും

- പ്രമാണങ്ങൾ പരിശോധിക്കുവാൻ സാധിക്കും

- ജോലി പരിശോധിക്കുവാൻ സാധിക്കും

- ഗവർമെന്റ് ചെയ്ത ജോലികളുടെ നിലവാരം,സാമ്പിൾസ് എടുക്കുവാനുള്ള അധികാരം

എങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കേണ്ടത് :

എല്ലാ ഓഫീസുകൾക്കും വിവരാവകാശ ഉദ്യോഗസ്ഥൻ ഉണ്ട്.അപേക്ഷ ഇവർക്ക് കൊടുത്ത് ഇതിനുള്ള ഫീസ്‌ അടക്കണം.വിവിധ ഓഫീസുകളിൽ  വിവരാവകാശ ഉദ്യോഗസ്ഥൻ ഇല്ലെങ്കിൽ ആ സ്ഥാപനത്തിന്റെ തലവന് അപേക്ഷ കൊടുക്കാം.വിവരം ലഭിക്കുന്നതിന് 10 രൂപയുടെ അപേക്ഷ കൊടുക്കണം.അത് പോലെ ഓരോ പേജിനും 2 രൂപ വീതം കൊടുക്കണം.പ്രമാണങ്ങൾ ആദ്യ 4 മണിക്കൂറിൽ പരിശോധിക്കുന്നതിന് പ്രത്യേക പൈസ ഇല്ല എന്നാൽ  പിന്നീട് വരുന്ന ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും.ചില സംസ്ഥാനങ്ങളിൽ ഈ നിയമം വിത്യാസമാണ്.അവിടെ സ്റ്റേറ്റ് ബാങ്കിൽ പ്രത്യേക അക്കൗണ്ട് ഉണ്ട്.വിവരാവകാശ ഓഫീസറുടെ പേരിൽ പണം,ഡിഡി ആയോ പൊസ്റ്റൽ ഓർഡർ,മണി ഓർഡർ,ചെക്ക് എന്നീ രീതികളിൽ അടയ്ക്കാം.

സമയ പരിധി :

48 മണിക്കൂർ : ഒരു വ്യക്തിയുടെ ജീവനുമായി ബന്ധപ്പെട്ട വിവരം ആണെങ്കിൽ

30 ദിവസം  : സാധാരണ ആവശ്യങ്ങൾക്ക്

35 ദിവസം : അസിസ്റ്റന്റ്‌ പബ്ലിക് ഇൻഫർമേഷൻ ഓഫീസേർക്ക് ആണെങ്കിൽ

40 ദിവസം : ഒരു തേർഡ് പാർട്ടിക്കാണെങ്കിൽ

45 ദിവസം : മനുഷ്യാവകാശ ലംഘനത്തെ കുറിച്ചുള്ളതും സുരക്ഷയുമായി ബന്ധപ്പെട്ടതും

3.26
Riyas cherur Mar 21, 2020 11:06 AM

പകർച്ചവ്യാധി ഉള്ള ഈ കാലത്ത് റേഷൻകടകളിൽ ഒരു സ്റ്റാഫ് മാത്രമേ ഉള്ളൂ
അത്രയും നേരം ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുന്നു ഇത് അപകടം ക്ഷണിച്ചുവരുത്തും

Joby Mathew Oct 12, 2019 06:52 PM

അധികാരത്തിൽ വരുന്ന ഒരു സർക്കാർ വിലക്കയറ്റം തടയും എന്ന് പറഞ്ഞാൽ സ്വന്തം വകുപ്പ് നടത്തുന്ന റേഷൻ കടകളിലും പൊതുവിതരണ സംവിധാനങ്ങളിലും മാത്രം വില കുറക്കുക എന്നതാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്.. അതായതു സർക്കാർ തന്നെ അല്ലേ പൊതു വിതരണം കൈകാര്യം ചെയ്യുന്നത്? അപ്പൊ സൂപ്പർമാർക്കറ്റുകളും എല്ലാ നിത്യോപയോഗ വിതരണ സംവിധാനങ്ങളും സർക്കാർ നിയന്ത്രണ പൊതുവിതരണ സംവിധാനത്തിന്റെ പരിധിയിൽ അല്ലേ..

പ്രദീപ് കുമാർ Aug 17, 2019 11:30 AM

കാർഡിൽ പേരുള്ളവരിൽ പലർക്കും ഇപ്പോഴും ആധാറിൽ പേര് ലിങ്ക് ആ വാത്തതിനാൽ ഇ- പോസ് മെഷീനിൽ വിരൽ പതിക്കുമ്പോൾ സാധനങ്ങൾ ലഭ്യമാകുന്നില്ല. അഥവാ വേണമെങ്കിൽ ആധാറുമായി ലിങ്കായിട്ടുള്ള വ്യക്തി തന്നെ റേഷൻ കടയിൽ പോയി കൈവിരൽ മെഷീനിൽ പതിക്കേണ്ടി വരുന്നു. ഈ അപാകത ഒഴിവാക്കിക്കൂടെ?

Rashid vp Jan 21, 2019 11:31 AM

APL കാര്‍ഡ് ഉടമകളായവര്‍ക്ക്‌ റേഷന്‍ കടയില്‍ നിന്നും ഓരോ മാസവും കിട്ടാവുന്ന സാധനങ്ങളുടെ ലിസ്റ്റ് എങ്ങനെ കിട്ടും

സുബൈദ Dec 20, 2018 06:48 PM

പൊതു വിതരണ കേന്ദ്രത്തിൽ നിന്നും ലഭിക്കാവുന്ന പൊതു വിഭാഗം അർഹതയുള്ള ഇനങ്ങൾ എന്തെല്ലാം

Remya Nov 16, 2015 03:22 PM

അക്ഷരത്തെറ്റുകൾ പരമാവധി ഒഴിവാക്കുന്നത് കാര്യങ്ങൾ ശരിയായ രീതിയിൽ ഗ്രഹിക്കുന്നതിന് ഉപകരിക്കും. പ്രത്യേകിച്ച് ഓൺ ലൈൻ സംവിധാനങ്ങളെ പ്രതിപാധിക്കുമ്പോൾ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top