অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൂക്ഷ്മ കൃഷി

സൂക്ഷ്മ കൃഷിരീതി

  • ആധുനിത സാങ്കേതികവിദ്യയും സ്ഥലത്തില്‍നിന്നും ലഭിച്ച വിവരശേഖരവും ഉപയോഗിച്ച് ശരിയായ കാര്യങ്ങളെ ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത് ചെയ്യുവാനുള്ള ഒരു ആശയമാണ് സൂക്ഷ്മ കാര്‍ഷികരീതി അല്ലെങ്കില്‍ സൂക്ഷ്മ കൃഷിസമ്പ്രദായം. ശേഖരിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുത്തി, മെച്ചപ്പെട്ട വിതയ്ക്കല്‍ സാന്ദ്രത, രാസവളങ്ങളുടെ കണക്ക്, മറ്റ് അവശ്യഘടകങ്ങളുടെ ആവശ്യകത എന്നിവ സൂക്ഷ്മമായി വിലയിരുത്തുന്നതു കൂടാതെ വിളനേട്ടം കൃത്യമായി പ്രവചിക്കുവാനും സാധിക്കുന്നു
  • പ്രാദേശികമായ മണ്ണ്/കാലാവസ്ഥ ഇവ കണക്കിലെടുക്കാതെ ഒരു വിളയ്ക്ക് ആവശ്യമില്ലാത്ത കൃഷി സമ്പദായങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഇത് സഹായിക്കുന്നു. അതായത്, അദ്ധ്വാനം, ജലം, രാസവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയ അവശ്യഘടകങ്ങള്‍ എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുകയും ഗുണമേന്‍മയേറിയ ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

തമിഴ്നാട് സൂക്ഷ്മ കൃഷിസമ്പ്രദായ പദ്ധതി

പദ്ധതിയെ സംബന്ധിച്ച്:

  • തമിഴ്നാട്ടില്‍ ആദ്യമായി ധര്‍മ്മപുരി ജില്ലയില്‍ 2004-05 ലാണ് സൂക്ഷ്മ കൃഷിസമ്പ്രദായം ആരംഭിച്ചത്. 2004-05 തുടക്കത്തില്‍ 250 ഏക്കറില്‍ ആരംഭിച്ച്, 2005-06 ല്‍ 500 ഏക്കറിലും, തുടര്‍ന്ന് 2006-07 ല്‍ 250 ഏക്കറിലും അത് നടപ്പിലാക്കി. ഈ ഉദ്യമം തമിഴ്നാടു സര്‍ക്കാര്‍ തമിഴ്നാടു കാര്‍ഷിക സര്‍വ്വകലാശാലയെയാണ് ഏല്‍പ്പിച്ചത്.
  • 75000 രൂപ തുള്ളിവെള്ള ജലസേചനം സ്ഥാപിക്കുന്നതിനും, 40000 രൂപ വിളയുല്‍പ്പാദന ആവശ്യങ്ങള്‍ക്കായും അനുവദിച്ചു. കലാശാലയിലെ ശാസ്ത്രഞ്‍ജന്‍മാരുടെ സമ്പൂര്‍ണ്ണ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമായിരുന്നു ആദ്യ വിള. തുടര്‍ന്നുള്ള 5 വിള കര്‍ഷകര്‍ 3 വര്‍ഷം കൊണ്ട് ഏറ്റെടുത്തു.
  • ആ പ്രദേശത്ത്, 2002 മുതല്‍ 4 വര്‍ഷം തുടര്‍ച്ചയായുണ്ടായ വരള്‍ച്ച കൊണ്ടുള്ള നിരാശ കാരണം ആദ്യവര്‍ഷം തുടക്കത്തില്‍ ഈ പദ്ധതി സ്വീകരിക്കുവാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ആദ്യത്തെ 100 കര്‍ഷകരുടെ വിജയവും ഈ പദ്ധതിപ്രകാരമുള്ള ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വിപണി നിരക്കും കണ്ടപ്പോള്‍, കര്‍ഷകര് രണ്ടാം വര്‍ഷവും (90 ശതമാനം സഹായധനം) മൂന്നാം വര്‍ഷവും (80 ശതമാനം സഹായധനം) കൂട്ടത്തോടെ രേഖപ്പെടുത്താന്‍ മുന്നോട്ടു വന്നു

സാങ്കേതിക വിദ്യകള്

1.ഉപഗ്രഹ അടിസ്ഥാനത്തിലുള്ള മണ്ണിന്റെ ചിത്രം:

ഉപഗ്രഹ-അടിസ്ഥാനത്തിലെടുത്ത മണ്ണിന്‍റെ ചിത്രത്തെ ആധാരമാക്കിയുള്ള രാസവള പ്രയോഗവും, മണ്ണ് സംരക്ഷണവും. ഈ സാങ്കേതിക വിദ്യ ഒരു പ്രത്യേക ഭൂ വിഭാഗത്തിലെ മണ്ണിന്‍റെ യഥാര്‍ത്ഥമായ പോഷക ഘടന തിരിച്ചറിയാന്‍ സഹായിച്ചു.

2.ഉളി-ഉഴല്‍:

വര്‍ഷങ്ങളായി ട്രാക്റ്റര്‍ ഉപയോഗിച്ചുള്ള ഉഴുതുമറിയ്ക്കലും വെള്ളപ്പൊക്ക ജലസേചന സമ്പ്രദാങ്ങളും കാരണം, മണ്ണിന്‍റെ ഉപരിതല പാളി 45 സെ.മീ, വരെ കാഠിന്യമേറിയതായി. വെള്ളത്തിന്‍റെ ശരിയായ ഒഴുക്കിനെയും മണ്ണിലെ വായു സഞ്‍ചാരത്തെയും അങ്ങിനെ അത് ബാധിക്കുന്നു. ഈ പ്രശ്നം തരണം ചെയ്യാന്‍ ഉളി-ഉഴല്‍ സഹായിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണ ഇത് ശുപാര്‍ശ ചെയ്യപ്പെടുന്നു.

3.തുള്ളിയായുള്ള ജലസേചനം:

  • 1.5 x 0.6 മീ. ഇടവെളിയിട്ട്, വശങ്ങളിലൂടെ വെള്ളത്തുള്ളികള്‍ എത്തുന്ന സംവിധാനം ഒരുക്കുന്നു. ഇതുകൊണ്ട് പല നേട്ടങ്ങളുണ്ടാകുന്നു.
  • ഒരേക്കറില്‍ വേണ്ടുന്ന വെള്ളത്തിന്‍റെയും രാസവളത്തിന്‍റെയും കുറഞ്ഞ ഉപയോഗം
  • മേല്‍മണ്ണിന്‍റെ ഉണക്കു കാരണം കുറഞ്ഞ തോതിലുള്ള കളശല്യം
  • ശരിയായ ഈര്‍പ്പവും മണ്‍വായുവും നിലനിര്‍ത്തുന്നതിനാല്‍ കുറഞ്ഞ പുഷ്പ-ഫല കൊഴിച്ചില്‍
  • തുലനാത്മകമായ ഈര്‍പ്പം 60 ശതമാനത്തിന് താഴെ നിലനിര്‍ത്തുന്നതിനാല്‍ കുറഞ്ഞ കീട-രോഗ ബാധ
  • 40 ശതമാന അധിക വായുസഞ്ചാരം വേര് വളര്‍ച്ചാ വര്‍ദ്ധനയെ സഹായിക്കുന്നു

4. സാമൂഹ്യ നഴ്സറി :

സാമൂഹ്യ നഴ്സറികള്‍ സൂക്ഷ്മ കര്‍ഷകര്‍ സര്‍വ്വകലാശാലാ ശാസ്ത്രഞ്ജന്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ 100% ആരോഗ്യമുള്ള സസ്യ വിത്ത്‌തൈളുടെ ഉല്‍പ്പാദനത്തിനായി വികസിപ്പിച്ചെടുത്തു.

5.കീട-രോഗബാധ നിയന്ത്രണം:

കാലാവസ്ഥാ സ്ഥിതിയും, ആവശ്യാധിഷ്‍ഠിത കീട-കുമിള്‍ നാശിനികളും കണക്കിലെടുത്തു കൊണ്ടുള്ള മുന്‍കരുതലുകള്‍, ചെലവ് മൂന്നിലൊന്നായി കുറയ്ക്കുവാന്‍ സഹായിച്ചു.

സൂക്ഷ്മ കൃഷി കര്ഷക സംഘടന

25 മുതല്‍ 30 വരെയുള്ള ഓരോ ഗുണഭോക്തൃ കര്‍ഷകരും യോജിച്ച് സൂക്ഷ്മ കൃഷി കര്‍ഷക സംഘടന ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്തു. ഈ സംഘങ്ങള്‍ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളിലിടപെട്ടു. അവയില്‍ ചിലത്,

  • അവശ്യഘടകങ്ങള്‍ കാര്‍ഷിക വിപണനക്കാരുമായി ധാരണയുണ്ടാക്കി വാങ്ങിക്കുക
  • പച്ചക്കറികള്‍ ഉടമ്പടി പ്രകാരമുള്ള കൃഷി ചെയ്യുവാനുള്ള സാദ്ധ്യത ചര്‍ച്ച ചെയ്യുക
  • വിവിധ വിപണികള്‍സന്ദര്‍ശിച്ച് വിപണി വിവരങ്ങള്‍ മനസ്സിലാക്കുക
  • മറ്റുള്ള അംഗങ്ങളുമായി അവരുടെ കാര്‍ഷികാനുഭവങ്ങള്‍ പങ്കുവയ്ക്കുക
  • തമിഴ്നാട്ടിലെ മറ്റു ജില്ലകളില്‍ നിന്നും വരുന്ന കര്‍ഷകരുമായി അവരുടെ സൂക്ഷ്മ കൃഷി അനുഭവങ്ങള്‍ പങ്കുവയ്ക്കുക

വിപണന ഏര്പ്പാടുകള്

  • ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വിപണിയിലെത്തിക്കുവാന്‍ശാസ്ത്രഞ്ജര്‍ സഹായിച്ചു. വിപണിയിലെ പ്രിയം കണക്കിലെടുത്ത് വിളകള്‍ തിരഞ്ഞെടുക്കുകയും ശരിയായ സമയത്ത് കൃഷിയിറക്കുകയും ചെയ്യുന്നു
  • തമിഴ്നാടു കാര്‍ഷിക സര്‍വ്വകലാശാല (TNAU) വിദഗ്ദരുടെ സഹായത്തോടെ സൂക്ഷ്മകൃഷി പ്രദേശങ്ങളില്‍ നിന്നും വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായുള്ള ഒരു തിരിച്ചറിയല്‍ അടയാളം (ലോഗൊ) വികസിപ്പിച്ചെടുത്തു
  • ഗുണമേന്‍മ കാരണം സൂക്ഷ്മകൃഷി പ്രദേശങ്ങളില്‍ നിന്നും വിപണിയിലെത്തുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും എല്ലാ വിപണികളിലും ലാഭാംശ വില ലഭിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

നോഡല്‍ ഓഫീസറും വികസന വിദ്യാഭ്യാസ ഡയറക്ടറും,
തമിഴ്നാട് സൂക്ഷ്മ കൃഷി പദ്ധതി,
തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല,
കോയമ്പത്തൂര്‍ – 641003, തമിഴ്നാടു.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate