অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുനര്‍ജനിയുടെ പാതയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖല

പുനര്‍ജനിയുടെ പാതയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖല

കാലവര്‍ഷത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനും അവരുടെ പുനരുദ്ധാരണത്തിനുമായി ‘സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള’ വിത്ത് മുതല്‍ വിപണി വരെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണ നല്‍കുവാന്‍ ലക്ഷ്യമിടുന്നു.

പ്രകൃതിക്ക് ഹാനികരമല്ലാത്ത രീതിയിലുള്ള മികച്ച ജലസംരക്ഷണ ജലസേചനരീതികൾ, ഗുണമേന്മയുള്ള നടീൽവസ്തുക്കളുടെ ഉത്പാദനവും വിതരണവും, മികച്ച ഉത്പാദനം ലഭിക്കുന്ന ആധുനിക കൃഷിരീതികൾ, ജൈവകൃഷി പ്രോത്സാഹനം, വിളവെടുപ്പാനന്തര പരിപാലനം, കേരളത്തിന് അത്ര പരിചിതമല്ലാത്ത പുതിയ ഫലവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കൃഷിരീതി പ്രോത്സാഹിപ്പിക്കൽ, വിപണിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, വിളവെടുപ്പാനന്തര പരിപാലനങ്ങൾ എന്നീ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഹോർട്ടിക്കൾച്ചർ മിഷൻ കർഷകർക്ക് ധനസഹായം നൽകി വരുന്നു.

ഇതിനായി കർഷകർക്ക് അവരുടെ കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനിലോ ജില്ലാ ഹോർട്ടിക്കൾച്ചർ മിഷനിൽ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

വിളവിസ്തൃതി വ്യാപനം/പുതിയ കൃഷിത്തോട്ടം സ്ഥാപിക്കൽ

വിളവിസ്തൃതി വ്യാപനം എന്ന ഘടകത്തിൽ ഉൾപ്പെടുത്തി വിളകളുടെ വിസ്തൃതിയും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായി

ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ വാങ്ങുന്നതിന് ധനസഹായം നൽകുന്നു.

പ്ലാവ്

പ്ലാവിന്റെ വിളവിസ്തൃതി വ്യാപനത്തിനായി 40000/- രൂപ ധനസഹായം നൽകുന്നു.

വാഴ

സൂക്ഷ്മജലസേചന സംവിധാനമില്ലാതെ വാഴ കൃഷിചെയ്യുന്നതിന് ഹെക്ടറൊന്നിന് 35,000/ രൂപ രണ്ട് വർഷങ്ങളിലായി 75:25 അനുപാതത്തിൽ ധനസഹായം നൽകുന്നു.

ടിഷ്യൂക്കൾച്ചർ വാഴകൃഷിക്ക് ഹെക്ടറൊന്നിന് 50,000/- രൂപ രണ്ട് വർഷങ്ങളിലായി 75:25 അനുപാതത്തിൽ ധനസഹായം നൽകുന്നു.

കൈതച്ചക്ക

സൂക്ഷ്മജലസേചന സംവിധാനമില്ലാതെ കൈതച്ചക്ക ക്യഷിചെയ്യുന്നതിന് ഹെക്ടറോന്നിന് 35,000 രൂപ രണ്ട് വർഷങ്ങളിലായി 75:25 അനുപാതത്തിൽ ധനസഹായം നൽകുന്നു.

പപ്പായ

സൂക്ഷ്മജലസേചന സംവിധാനമില്ലാതെ പപ്പായ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് 30,000 രൂപ രണ്ട് വർഷങ്ങളിലായി 75: 25 അനുപാതത്തിൽ ധനസഹായം നൽകുന്നു. സൂക്ഷമ ജലസേചന

സൗകര്യത്തോടെ പപ്പായ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് 80,000 രൂപ രണ്ട് വർഷങ്ങളിലായി 75: 25 അനുപാതത്തിൽ ധനസഹായം നൽകുന്നു.

സ്ട്രോബറി

സ്ട്രോബറി കൃഷിചെയ്യുന്നതിന് ഹെക്ടറൊന്നിന് 500,000 രൂപ ധനസഹായം നൽകുന്നു.

ഹൈ ഡെൻസിറ്റി പ്ലാന്റിംഗ്

മാവ്, പേര, മാതളം തുടങ്ങിയ വിളകളുടെ സൂക്ഷമജലസേചന സൗകര്യത്തോടുകൂടിയുള്ള ഹൈ ഡെൻസിറ്റി ക്യഷിക്ക് ഹെക്ടറൊന്നിന് 60000/- രൂപയും സൂക്ഷ്മ ജലസേചന സൗകര്യമില്ലാത്തതിന് 40000/- രൂപയും ധനസഹായം നൽകുന്നു. അൾട്രാ ഹൈഡെൻസിറ്റി കൃഷിക്ക് ഹെക്ടറൊന്നിന് 80, 000/- രൂപ മൂന്ന് വർഷങ്ങളിലായി 60: 20: 21 അനുപാതത്തിൽ ധനസഹായം നൽകുന്നു.

പച്ചക്കറി കൃഷി

അത്യുത്പാദനശേഷിയുള്ള സങ്കരയിനം പച്ചക്കറികൾ ക്യഷി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 20000 രൂപ സഹായം നൽകുന്നു. പച്ചക്കറികളുടെ വിത്തുത്പാദനത്തിന് പൊതുമേഖലയിൽ ഹെക്ടറൊന്നിന് 35000 രൂപ നിരക്കിൽ സഹായം നൽകും.

പുഷ്പകൃഷി

വെട്ടുപൂക്കളുടെ കൃഷിക്ക് ഹെക്ടറൊന്നിന് ചെറുകിട നാമമാത്ര കർഷകർക്ക് 40000/- രൂപയും ലൂസ് പൂക്കളുടെ കൃഷിക്ക് ചെറുകിട നാമമാത്ര കർഷകർക്ക് 16000 രൂപയും ധനസഹായം നൽകുന്നു.

സുഗന്ധവിള ക്യഷി

ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിക്ക് ഹെക്ടറൊന്നിന് 12000 രൂപയും ദീര്‍ഘകാല സുഗന്ധ വിളകള്‍ക്ക് (കുരുമുളക്, ജാതി, ഗ്രാമ്പൂ) ഹെക്ടറൊന്നിന് 20,000 രൂപയും സഹായം നൽകുന്നു.

സുഗന്ധതൈല വിളകൾ

കൃഷിച്ചെലവ് കൂടിയ സുഗന്ധതൈല വിളകൾക്ക് ഹെക്ടറൊന്നിന് 40000/- രൂപ സഹായം നൽകും.

തോട്ടവിളകൾ

കശുമാവ്, കൊക്കോ എന്നീ തോട്ടവിളകൾ കൃഷിചെയ്യുന്നതിന് ഹെക്ടറൊന്നിന് 20000 രൂപ 60: 20:20 എന്ന അനുപാതത്തിൽ ധനസഹായം നൽകുന്നു.

കൂൺ ക്യഷി

കൂൺ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് പൊതുമേഖലയിൽ യൂണിറ്റൊന്നിന് 20 ലക്ഷം രൂപയും, സ്വകാര്യ മേഖലയ്ക്ക് 8 ലക്ഷം രൂപയും, കൂൺവിത്ത് ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് പൊതുമേഖലയിൽ യൂണിറ്റൊന്നിന് 15 ലക്ഷം രൂപയും, സ്വകാര്യമേഖലയ്ക്ക് 6 ലക്ഷം രൂപയും, ഹൈടെക് കൂൺകൃഷിക്ക് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും ധനസഹായം നൽകുന്നു.

പുനരുദ്ധാരണം

കുരുമുളക്, മാവ്, കൊക്കോ എന്നീ വിളകളുടെ പ്രായാധിക്യം കൊണ്ട് ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനായി ഹെക്ടര്‍ ഒന്നിന് 20,000/- രൂപ ധനസഹായം നല്‍കുന്നു.

ജലസ്രോതസ്സുകളുടെ നിർമാണം

ജലസ്രോതസ്സുകളുടെ നിര്‍മാണം എന്ന ഘടകത്തില്‍ ഉൾപ്പെടുത്തി സമതല പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ടാങ്ക് / കുളം / ജലസംഭരണികൾ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും ധനസഹായം നൽകുന്നു.

10 ഹെക്ടർ കൃഷിസ്ഥലത്ത് ജലസേചനത്തിനായാണ് ഈ തുക നൽകുന്നത്. കൂടാതെ, വ്യക്തിഗത ജലസംഭരണികൾ നിർമിക്കുന്നതിന് സമതല പ്രദേശങ്ങളിൽ 75000/- രൂപയും മലയോര പ്രദേശങ്ങളില്‍ 90000 രൂപയും ധനസഹായം നല്‍കുന്നു.

സംരക്ഷിത കൃഷി

സംരക്ഷിത കൃഷി എന്ന ഘടകത്തിൽ ഉൾപ്പെടുത്തി ‘നാച്യുറലി വെന്റിലേറ്റട് ട്യൂബുലാര്‍ സ്ട്രക്ചര്‍’ സ്ഥാപിക്കുന്നതിന് ഒരു ഗുണഭോക്താവിന് പരമാവധി 4000 ച. മീറ്ററിന് സമതലപ്രദേശങ്ങളിൽ ച. മീറ്ററിന് 530 രൂപയും മലയോര പ്രദേശങ്ങളിൽ 609.50 രൂപയും നൽകുന്നു. പ്ലാസ്റ്റിക് പുതയിടീലിന് ഒരു ഗുണഭോക്താവിന് പരമാവധി 2 ഹെക്ടർ സ്ഥലത്തിന് ഹെക്ടറൊന്നിന് സമതല പ്രദേശങ്ങളിൽ 16 000 രൂപയും മലയോരപ്രദേശങ്ങളിൽ 18400 രൂപയും നൽകുന്നു. ട്യൂബുലാർ തണൽ വല സ്ഥാപിക്കുന്നതിന് ഒരു ഗുണഭോക്താവിന് (പരമാവധി 4000 ച. മീറ്ററിന്) സമതലപ്രദേശങ്ങളിൽ ച. മീറ്ററിന് 355 രൂപയും മലയോരപ്രദേശങ്ങളിൽ 408 രൂപയും നൽകുന്നു. പോളീഹൗസിൽ കൃഷിചെയ്യുന്ന മൂല്യം കൂടിയ പച്ചക്കറി നടീൽവസ്തുക്കളുടെ ചെലവിനും കൃഷിയ്ക്കുമായി ഒരു ഗുണഭോക്താവിന് പരമാവധി 4000 ച. മീറ്ററിന് 70 രൂപ പ്രതി ച;മിറ്റർ നൽകുന്നു. കാർണേഷൻ, ജര്‍ബറ മുതലായവയ്ക്ക് 305 രൂപയും, റോസ്, ലില്ലി എന്നിവയ്ക്ക് 213 രൂപയും ഓർക്കിഡ് ആന്തൂറിയം എന്നിവയ്ക്ക് 700 രൂപയും ധനസഹായം നൽകുന്നു.

സംയോജിത രോഗകീടനിയന്ത്രണം

സംയോജിത രോഗകീട നിയന്ത്രണം നടപ്പിലാക്കുന്നതിന് ഹെക്ടർ ഒന്നിന് 1200 രൂപ നിരക്കിൽ ധനസഹായം നൽകുന്നു.

ജൈവകൃഷി

30'x 8' X 2.5 വ്യാപ്തിയുള്ള മണ്ണിര കമ്പോസ്റ്റ് യൂണിറ്റൊന്ന് നിർമ്മിക്കുന്നതിന് മൊത്തം 1 ലക്ഷം രൂപ ചിലവ് കണക്കാക്കി 50 ശതമാനം ധനസഹായമായി 50000 രൂപ അനുവദിക്കുന്നതാണ്.

തേനീച്ച വളർത്തൽ

‘തേനീച്ച വളർത്തലിലൂടെ പരാഗണ പിന്തുണ' എന്ന ഘടകം ഹോർട്ടികോർപ്പ് എന്ന നോഡൽ ഏജൻസി മുഖാന്തരമാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പിലാക്കി വരുന്നത്. ഈ ഘടകത്തിൽ ഉൾപ്പെടുത്തി തേനീച്ച     കോളനികളും പെട്ടികളും സ്ഥാപിക്കുന്നതിന് 200 രൂപ വീതം ധനസഹായം നൽകുന്നു. കൂടാതെ തേനീച്ച വളർത്തുന്നതിനുള്ള ഉപകരണങ്ങളായ എക്സ്ട്രാക്ടർ, സ്മോക്കർ, കത്തി മുതലായവയ്ക്ക് 700 രൂപ ധനസഹായം നൽകുന്നു.

ഹോർട്ടികൾച്ചർ മേഖലയിലെ യന്ത്രവത്ക്കരണം

ഹോർട്ടിക്കൾച്ചർ മേഖലയിലെ യന്ത്രവത്ക്കരണം എന്ന ഘടകത്തിൽ ഉൾപ്പെടുത്തി 20 പി.റ്റി.ഒ, എച്ച്.പി വരെയുള്ള ട്രാക്ടറുകൾക്ക് 1 ലക്ഷം രൂപയും, 8 ബി, എച്ച്.പിയ്ക്ക് താഴെയുള്ള പവർ ടില്ലറുകൾക്ക് യൂണിറ്റൊന്നിന് 50,000/- രൂപയും, 4 ബി.എച്ച് പിയ്ക്ക് മുകളിലുളള പവ്വർ ടില്ലറുകൾക്ക് 75,000 രൂപയും, സ്വയം (പവർത്തിക്കുന്ന (സെൽഫ് പ്രോപ്പെല്ലഡ്) ഹോർട്ടിക്കൾച്ചർ യന്ത്രങ്ങളായ വിഡ് കട്ടർ, ഫൂട്ട് പ്ലക്കര്‍ , ഫ്രൂട്ട് ഹാർവെസ്റ്റർ,ട്രീ പ്രൂണർ തുടങ്ങിയവയ്ക്ക് 1.25 ലക്ഷം രൂപയും, മാനുവൽ സ്പ്രേയറുകൾക്ക് (കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്നവ/ നാപ്സാക്) യൂണിറ്റൊന്നിന് 600 രൂപയും, 8-12 ലിറ്റർ വരെ ശേഷിയുള്ള പവർ നാപ്സാക് സ്പ്രേയറിന് 3100 രൂപയും, 12-16 ലിറ്റർ വരെ സംഭരണ ശേഷിയുള്ള പവ്വർ നാപ്സാക് സ്പ്രേയറുകൾക്ക് 3800 രൂപയും, 16 ലിറ്ററിൽ കൂടുതൽ സംഭരണശേഷിയുള്ള പവ്വർ നാപ്സാക് സ്പ്രേയറുകൾക്ക് യൂണിറ്റൊന്നിന് 10000 രൂപയും ധനസഹായം നൽകുന്നു. പരിസ്ഥിതി സൗഹൃദ വിളക്ക് കെണികൾ സ്ഥാപിക്കുന്നതിന് യുണിറ്റൊന്നിന് 1200 രൂപയും എസ്സിഎസ്ടി ചെറുകിട നാമമാത്ര കർഷകർ/സ്ത്രീ കർഷകർ എന്നിവർക്ക് യൂണിറ്റൊന്നിന് 1400 രൂപയും നൽകുന്നു.

(പധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ. എസ്.വൈ):

സൂക്ഷ്മജലസേചനവിദ്യയിലൂടെ കാര്യക്ഷമമായ ജലവിനിയോഗവും ഉത്പാദന- ഉത്പാദനക്ഷമത വർദ്ധനവും ലക്ഷ്യമിട്ടുകൊണ്ട് പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ,എസ്.വൈ) പദ്ധതിയിൻ കീഴിൽ മൈക്രോ ഇറിഗേഷൻ (സൂക്ഷ്മ ജലസേചനം) ഘടകം സംസ്ഥാനത്ത് നടപ്പിലാക്കുന്നു.

പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ)യുടെ കീഴിൽ സൂക്ഷ്മ ജലസേചന പദ്ധതിയും സൂക്ഷ്മ ജലസേചനേതര ഘടകങ്ങളായ

  • ജലസംഭരണികൾ (വ്യക്തികൾക്കായുള്ളവ/കമ്മ്യൂണിറ്റി)
  • കുഴല്‍ കിണറുകളുടെ നിർമാണം
  • കുളങ്ങൾ / ചെറിയ ജലസംഭരണികളുടെ പുനരുദ്ധാരണവും നവീകരണവും
  • വൈദ്യുതിയിലോ ഇന്ധനത്തിലോ, സൗരോര്‍ജത്തിലോ പ്രവർത്തിക്കുന്ന പമ്പ് സെറ്റുകൾ
  • തൽസ്ഥല ജലസംരക്ഷണം

എന്നിവ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്നു.

കൂടാതെ, ചുവടെ ചേർക്കുന്ന പദ്ധതി അധിഷ്ഠിത ഘടകങ്ങളും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ കേരള മുഖേന നടപ്പിലാക്കുന്നു.

നല്ല ഗുണനിലവാരമുള്ള വിത്തുകളുടെയും നടീൽവസ്തുക്കളുടേയും ഉത്പാദവും വിതരണവും ലക്ഷ്യമിട്ട് ഒരു ഹെക്ടറുള്ള ചെറുകിട നഴ്സറികൾ സ്ഥാപിക്കുവാൻ സ്വകാര്യ മേഖലയിൽ മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 7.5 ലക്ഷം രൂപയും

പൊതുമേഖലയിൽ 15 ലക്ഷം രൂപയും ധനസഹായം നൽകും. ദീർഘകാല ഫലവ്യക്ഷവിളകൾ/ വൃക്ഷ സുഗന്ധവിളകൾ തോട്ടവിളകൾ എന്നിവയുടെ കുറഞ്ഞത് 25000 തൈകളെങ്കിലും പ്രതിവർഷം ഈ നഴ്സറികളിൽ ഉത്പാദിപ്പിക്കണം.

'ഡിസീസ് ഫോർകാസ്റ്റിംഗ് യൂണിറ്റ്' സ്ഥാപിക്കുന്നതിന് 6 ലക്ഷം രൂപയും ‘ബയോ കണ്ട്രോള്‍ ലാബ്’ സ്ഥാപിക്കുന്നതിന് പൊതുമേഖലയില്‍ 90 ലക്ഷം രൂപയും സ്വകാര്യമേഖയിൽ 45 ലക്ഷം രൂപയും“പ്ലാന്റ് ഹെൽത്ത് ക്ലിനിക്' സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും നല്‍കുന്നു.

നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഫ്രണ്ട് ലൈന്‍ ഡെമോന്‍സ്ട്രേഷന്‍ എന്ന ഘടകത്തില്‍  ഉൾപ്പെടുത്തി 25 ലക്ഷം രൂപ പൊതുമേഖലയിൽ (100% സബ്സിഡി നിരക്കിൽ) നൽകുന്നു.

സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിൽ ഉൾപ്പെടുത്തി പായ്ക്ക് ഹൗസുകൾ സ്ഥാപിക്കുന്നതിന് (9 മീറ്റർ x 6 മീറ്റർ) 2 ലക്ഷം രൂപയും, കൺവെയർ ബെൽറ്റ്, തരം തിരിക്കൽ, ഗ്രേഡിംഗ്, കഴുകൽ, ഉണക്കൽ എന്നീ സംവിധാനങ്ങളോടു കൂടിയ സംയോജിത പായ്ക്ക് ഹൌസ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 17.5 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 8.75 ലക്ഷം രൂപയും, ശീതീകരണ മുറികൾക്ക് യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും, മൊബൈൽ ശീതീകരണ ശാലകൾക്ക് സമതലപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും യൂണിറ്റ് ഒന്നിന് 8.75 ലക്ഷം രൂപയും ധനസഹായം നൽകുന്നു.

"റൈപ്പിനിംഗ് ചേമ്പർ' സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളിൽ 35000 രൂപയും മലയോര പ്രദേശങ്ങളിൽ 50000 രൂപയും നൽകുന്നു. പ്രൈമറി/മൊബൈൽ മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 10 ലക്ഷം രൂപയും മലയോരപ്രദേശങ്ങളിൽ 13.75 ലക്ഷം രൂപയും, ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും, നിര്‍ത്തിയിട്ടിരിക്കുന്നതോ സഞ്ചരിക്കുന്നതോ ആയ ഉന്ത് വണ്ടികള്‍ക്ക് 15000/- രൂപയും ധനസഹായം നൽകുന്നു.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate