অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നവീന കൃഷി രീതികൾ

ഹൈടെക്ക് കൃഷി

 

ആധുനിക സാങ്കേതിക വിദ്യയുടെ സന്നിവേശം ഉള്‍ക്കൊള്ളുന്നതും ഉയര്‍ന്നമുതല്‍  മുടക്ക് ആവശ്യമായിട്ടുള്ളതുമാണ് ഹൈടെക് കൃഷി.

പരിസ്ഥിതിയെ വളരെ കുറച്ച് ആശ്രയിക്കുന്ന ഈ സാങ്കേതിക വിദ്യ വിളകളുടെ  ഉത്പ്പാദന ക്ഷമത വര്ധിപ്പിക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങളു ണ്ടാക്കുന്നതിലും  ശ്രദ്ധ  കേന്ദ്രീകരിക്കുന്നു.  സൂക്ഷ്മ ജലസേചനം മണ്ണില്ലാതെയുള്ള കൃഷി,   ഫെട്ടിലൈസേഷന്‍ ,സംരക്ഷിത കൃഷി , (ഗ്രീന്‍ ഹൗസ്/ പോളി  ടണല്‍/ ഷൈയിഡിഗ്  നെറ്റ് ) സൂക്ഷ്മ പ്രജനനം സങ്കരയിനം വിത്തുകളുടെ ഉപയോഗം , പ്ലാസ്റ്റിക്‌ഷീറ്റു കൊണ്ടുള്ള പുതയിടല്‍  എന്നിവയുടെ  സമന്വയത്തിലൂടെയാണ് .  ഹൈടെക് കൃഷി സാദ്യമാകുന്നത് .

ചെടികള്‍ക്ക് വളം നല്‍കുമ്പോള്‍ ഹൈടെക് കൃഷിയില്‍ ഓരോ ചെടിയും പ്രത്യേകം പ്രത്യേകം  പരിഗണിക്കേണ്ടതായിട്ടുണ്ട് .   മണ്ണിന്റെ ഫലപുഷ്ടിയും ചെടിയുടെ അവസ്ഥയും സൂക്ഷ്മമായി പരിഗണിച്ച് പ്രകൃതിവിഭവങ്ങളെ  വളരെ കുറച്ചു മാത്രം ചൂഷണം ചെയ്തു മെച്ചപ്പെട്ട  വിളവുണ്ടാക്കുക എന്നതാണ് ഹൈടെക് കൃഷി  കൊണ്ടര്‍ദ്ദമാക്കുന്നത് .  കേരളത്തിലെ ഉദ്യാനവിളകളില്‍  പലതും , പ്രത്യേകിച്ചും  പച്ചക്കറി വിളകള്‍ ,ഹൈടെക് കൃഷിയ്ക്ക് അനുയോജ്യമാണ്‌.  കൃത്യമായ അളവിലുള്ള വളപ്രയോഗംമൂലവും  ശരിയായ അളവിലുള്ള ജലസേചന മുറകള്‍ അവലംബിക്കുന്നത് കൊണ്ടും ഉയര്‍ന്ന  ഉത്‌പ്പാദനക്ഷമത  കൈവരിക്കുന്നു .

വിവിധ ഹൈടെക് രീതികള്‍

1. സംരക്ഷിത രീതി

സംരക്ഷിത സസ്യഗൃഹങ്ങള്‍ക്ക് പ്രധാനമായും  ഒരു ചട്ടക്കൂടും അതിനു മുകളില്‍ മേയാനായി  ഉപയോഗിക്കുന്ന ആവരണവും  സസ്യഗൃഹന്തരീക്ഷത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സംവിധാനവുമുണ്ടായിരിക്കും .  ആവരണം ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ അടിസ്ഥാനത്തില്‍ സസ്യഗൃഹങ്ങളെ മൂന്നായി തരാം തിരിക്കാം.

 • ഹരിതഗൃഹങ്ങള്‍ (ഗ്രീന്‍ ഹൗസുകള്‍ ): ഇവയില്‍ മേല്‍ക്കൂരയും വശങ്ങളും പ്ലാസ്റ്റിക്‌ ഷീറ്റു കൊണ്ട് ആവരണം  ചെയ്തിരിക്കും.
 • ഗ്ലാസ്‌ ഹൗസുകള്‍ : ഗ്ലാസ്‌, പൊളി കര്‍ബനെറ്റ് , ഫൈബര്‍ ഗ്ലാസ്‌ ഇവയിലേതെങ്കിലും  കൊണ്ട് ആവരണം ഉണ്ടാക്കുന്നു.
 • പോളിഹൗസ് :  സ്റെറിലൈസറുകള്‍ ചേര്‍ത്ത പൊളി എത്തലിന്‍ ഷീറ്റ് കൊണ്ട് ആവരണം ചെയ്തവ.

2. കൃത്യത കൃഷി ( പ്രെസിഷന്‍ ഫാമിംഗ് )

സസ്യ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷി സമ്പ്രദായമാണ്‌ കൃത്യത കൃഷി.  ജലസേചനത്തിനായി ഡ്രിപ്പും  ജലസേചനത്തിനോപ്പം  തന്നെ രാസവളങ്ങളും നല്‍കുന്ന ഫെര്ട്ടിഗാഷന്‍ സംവിധാനവും  ഉപയോഗിക്കുന്ന ഈ കൃഷി  രീതി  പോളിഹൌസുകളിലും  തുറസ്സായ സ്ഥലത്തും  നടത്താം.

3. ഹൈഡ്രോ ഫോണിക്സ്

മണ്ണില്ലാതെ ജലത്തില്‍ സസ്യങ്ങളെ വളര്‍ത്തുന്ന രീതിയാണു  ഹൈഡ്രോ ഫോണിക്സ്  എന്നുപറയുന്നത്. ആവശ്യമായ പോഷകമൂലകങ്ങള്‍ ജലത്തില്‍ കലര്‍ത്തുന്ന രീതിയാണിത് .

4. ഏറോ ഫോണിക്സ്

ഏറോഹൗസുകളില്‍ പല തട്ടുകളിലായി  തൂക്കിയിട്ടിരിക്കുന്ന മീഡിയങ്ങളില്‍ കൃഷി ചെയ്യുന്ന  രീതിയാണിത്

ഹൈടെക് ഫാമിംങ്ങും ഗുണങ്ങളും

 

ഉത്പ്പാദനോപാധികളായ വെള്ളം, വളം രോഗനിയന്ത്രണകാരികള്‍ മുതലായവ യഥാസമയം യാഥാസ്ഥലത്ത് കൃത്യ അളവില്‍ നല്‍കുക എന്നതാണ് ഹൈടെക്  കൃഷിയിലൂടെ ഉദ്ദേശിക്കുന്നത് .  ഇപ്രകാരം ചെയ്യുമ്പോള്‍ ഉത്പ്പാദനം 3 മുതല്‍ 10 വരെ ഇരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് മറ്റ് സംസ്ഥാനങ്ങളില്‍ ഹൈടെക് കൃഷി നടപ്പിലാക്കയതിലൂടെ തെളിഞ്ഞിട്ടുണ്ട്.  ഇതു വഴി 1000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പോളി ഹൗസില്‍ നിന്നും പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ ലാഭിക്കുവാന്‍ സാധ്യതയുണ്ട് .

ഹൈടെക് കൃഷിയിലൂടെ ഉത്പ്പാദനക്ഷമതയും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യമാണെന്നും മൂല്യം കൂടിയ വിളകളായ ക്യാപ്സിക്കം ,ജര്‍ക്കിന്‍സ് , സാലഡ് വെള്ളരി , സ്ട്രോബെറി, ചെറി റ്റോമാറ്റോ  പുഷ്പങ്ങള്‍ മുതലായവയും നമ്മുടെ നാട്ടിലുള്ള സാധാരണ പച്ചക്കറികളും കൃഷി ചെയ്യുവാന്‍ സാധിക്കുകാന്നു അനുഭവങ്ങള്‍  തെളിയിച്ചിട്ടുണ്ട്.

ഗ്രീന്‍ഹൗസുകളില്‍  നിയന്ത്രിത കാലാവസ്ഥയില്‍ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്ന ങ്ങളുടെ ആകൃതി, വലുപ്പം  ഗുണനിലവാരം  എന്നിവയെല്ലാം സമാനമായതിനാല്‍  കയറ്റുമതി മൂല്യം വര്‍ദ്ധിക്കുകയും അതുവഴി കൂടുതല്‍  വിദേശനാണ്യം  നേടിത്തരുവാന്‍ സാധിക്കുകയും ചെയ്യുന്നു.

കൃഷിയ്ക്കാവശ്യമായ വളങ്ങളുടെ വില കൂടിയ സാഹചര്യത്തില്‍ ഹൈടെക് കൃഷിയില്‍ അവ കൃത്യതയോടെ ഉപയോഗിക്കുന്നത് വഴി മൂലകങ്ങളുടെ  നഷ്ടം പരമാവധി കുറയ്ക്കുവാനും തദ്വാര ഉദ്പാദന ചെലവു കുറയ്ക്കുവാനും  സാധിക്കുന്നു.

അള്‍ട്രാവയലറ്റ്  രശ്മികളെ അകത്ത് കടത്താത്ത രീതിയിലുള്ള ഗ്രീന്‍ഹൗസ്  കൃഷിയില്‍  ഗ്രീന്‍ഹൌസിനുള്ളില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കൂടുകയും തന്മൂലം വിളകള്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തുകയും  ചെയ്യുന്നു . അങ്ങവേ ഉത്പാദന ക്ഷമത വര്‍ദ്ധിക്കുമെന്ന് ശാസ്ത്രം തെളിയിച്ച സത്യമാണ് .

കാലാവസ്ഥാപരമായി കൃഷിയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത രാജ്യങ്ങളായ ഗള്‍ഫ് മേഖല , അറേബ്യന്‍ രാജ്യങ്ങള്‍ ,  ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഹൈടെക് കൃഷി വിജയപ്രദമായി നടപ്പിലാക്കി വരുന്നത് ലോകത്തിന്തന്നെ മാതൃകയാണ് .

തൊഴിലാളികളുടെ ദൗര്‍ലഭ്യവും വേതനവും കൂടുതലുള്ള കേരളത്തില്‍  ഹൈടെക് കൃഷിയിലൂടെ ഇവ പരിഹരിക്കുവാനും  ചെലവ് 50 മുതല്‍   75 ശതമാനം വരെ  കുറയ്ക്കുവാനും സാധിക്കും.  ഹൈടെക് കൃഷിയില്‍  തൊഴില്‍ കാര്യക്ഷമത 80 മുതല്‍  90  ശതമാനം വരെ കൂടുതലാണ് .

വര്‍ഷത്തില്‍ ആറു മാസത്തോളം മഴ ലഭിക്കുന്നതിനാല്‍ നമ്മുടെ നാട്ടിലെ പച്ചക്കറി കൃഷി വേനല്‍ക്കാലത്താണ് പ്രധാനമായും  നടത്തുന്നത് .  എന്നാല്‍ ഗ്രീന്‍ ഹൗസുകളില്‍ കൃഷി ചെയ്യുന്നതിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി , പുഷ്പങ്ങള്‍ എന്നിവ കൃഷി ചെയ്യുവാന്‍ സാധിക്കുന്നു.

സംരക്ഷിത കൃഷിയായതു കൊണ്ട് രോഗകീട നിയന്ത്രണം പൂര്‍ണ്ണമായും സാധ്യമാ ക്കുകയും  അതുവഴി വിളനാശം കുറയുകയും ചെയ്യുന്നു.

ഹൈടെക് കൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറികളും  പഴവര്‍ഗ്ഗങ്ങളും കേരളീയര്‍ക്ക് എല്ലാ സമയത്തും ലഭ്യമാക്കുവാന്‍ സാധിക്കും .

ഏറെ ശ്രദ്ധയോടും കരുതലോടും സമര്‍പ്പണത്തോടും ഏറ്റെടുക്കേണ്ട ഒരു കാര്യമാണ് ഹൈടെക് കൃഷി.  വന്‍ തുക ചെലവഴിച്ചു ഒരു പോളിഹൌസ് നിര്‍മ്മിച്ചത് കൊണ്ട് മാത്രം വര്‍ദ്ധിച്ച ഉല്‍പ്പാദനവും അതിലൂടെ മെച്ചപ്പെട്ട വരുമാവവും കൈവരിക്കാനാകുകയില്ല .  പോളിഹൌസിന്റെ നിര്‍മ്മാണം മുതല്‍  നടുവാനുള്ള മാധ്യമം തയ്യാറാക്കല്‍, വിലയും വിത്തും തിരഞ്ഞെടുക്കല്‍,  വിളപരിപാലനം , പോളി ഹൌസിനുള്ളിലെ അന്തരീക്ഷ ക്രമീകരണം , വളപ്രയോഗം , വിളവെടുപ്പ്  എന്നിങ്ങവേ ഓരോ ഘട്ടങ്ങളിലും കൃത്യതയും  സൂക്ഷ്മതയും പുലര്‍ത്തിയാല്‍ മാത്രമേ ഹൈടെക് ഫാമിംഗില്‍ വിജയം കൈ വരിക്കാനാകുകയുള്ളൂ.

ഹരിത ഗൃഹങ്ങള്‍

 

ഓരോ  വിളയ്ക്കും  ഏറ്റവും  ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത  കൈവരിക്കണമെങ്കില്‍  അതിനു ചുറ്റുമുള്ള   അന്തരീക്ഷത്തിലോ  പ്രകാശം , അന്തരീക്ഷത്തിലലേയും  വേരു  മണ്ഡലത്തിലേയും (മണ്ണിലെ) താപനില , വേരു മണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും  (air circulation) , അന്തരീക്ഷ വായുവിന്റെ ഘടന  എന്നിവ ചെടിയ്ക്ക്‌  ഏറ്റവും അനുയോജ്യമായ തരത്തിലായിരിക്കണം

സംരക്ഷിത കൃഷി രീതിയില്‍  ( Protected cultivation)  ഈ ഘടകങ്ങള്‍  പൂര്‍ണ്ണമായും ക്രമീകരിക്കാന്‍ കഴിയും ഓരോ ഹരിത ഗൃഹത്തിനും (green house) അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്റെ രൂപകല്‍പനയേയും അതില്‍ അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ള സംവിധാനത്തെയും ആശ്രയിച്ചിരിക്കും ഏതുതരം സസ്യമാണ് ഹരിതഗൃഹത്തില്‍  വളര്‍ത്താനുദ്ദേശിക്കുന്നത്,അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലുള്ള  വിലയും പ്രാധാന്യവും , എവിടെയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്  ( കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെ ആശ്രയിച്ചായിരിക്കണം.ഹരിതഗൃഹത്തിന്റെ രൂപകല്‍പ്പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള  സംവിധാനവും തെരഞ്ഞെടുക്കേണ്ടത് .

എന്താണ് ഹരിതഗൃഹം ?

നിര്‍ദ്ദിഷ്ട താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നത് വഴി സസ്യവളര്ച്ചയെ ത്വരിതപ്പെടുത്തുക  എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം.  സുതാര്യമായ ചില്ല് / പോളിത്തീന്‍ ഷീറ്റുകള്‍  സൂര്യന്റെ രശ്മികളെ ഉള്ളിലേക്ക് കടത്തിവിടും .  ഏതെങ്കിലും ഒരു ഉപരിതലത്തില്‍ പതിക്കുന്ന സൂര്യരശ്മികള്‍ ആ പ്രതലത്തെ ചൂടാക്കുമ്പോള്‍ അതില്‍ നിന്നുയരുന്ന  താപരശ്മികളെ ഇവ പുറത്തുപോകാന്‍ അനുവദിക്കുകയില്ല .  അതിനാല്‍ ഗ്രീന്‍ ഹൗസ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന  ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേക്ക് കടത്തിവിടുകയും അതിനുള്ളില്‍ സംജാതമാകുന്ന താപം ഉള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യും.  ഇത് തണുപ്പ് കാലങ്ങളില്‍ അനുയോജ്യമായ താപനില     നിലനിര്ത്തുവാന്‍ സഹായിക്കുന്നു.  എന്നാല്‍ ചൂട് കാലത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആക്കുവാന്‍ വെന്റിലേഷനും  തണുപ്പിക്കല്‍ പ്രക്രിയയും ആവശ്യമായി വരും.  ചെടികള്‍ രാത്രി കാലങ്ങളില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ  ഓക്സൈഡ് ഗ്രീന്‍ ഹൗസിനുള്ളില്‍ തങ്ങി നില്‍ക്കുകയും  രാവിലെ ഹരിതഗൃഹ ത്തിനുള്ളിലെ പ്രകാശ സംശ്ലേഷണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  മണ്ണില്‍ നിന്നും ചെടികളില്‍ നിന്നുമുള്ള  ബാഷ്പീകരണം , അന്തരീക്ഷ ആര്‍ദ്രത ഉയര്‍ത്തുന്നു.  ഇങ്ങനെ താപനില , പ്രകാശം , വായു സഞ്ചാരം .ഈര്‍പ്പം എന്നീ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ച്  ഹരിത  ഗൃഹത്തിനുള്ളില്‍  വിളകള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു .

ഹരിത ഗൃഹത്തിനുള്ളിലെ  വിത്തുകളുടെ അങ്കുരണം, വളര്‍ച്ച ,പുഷ്പിക്കല്‍ , പതികളുടെ വേരിറക്കം , മുകുള സംയോജനം, കായ്കളുടെ പാകമാകല്‍, തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തുറന്ന സ്ഥലങ്ങളില്‍ വളരുന്നവയെക്കാളും  അതിവേഗത്തില്‍  സംരക്ഷിതാവസ്ഥയില്‍  നടക്കുന്നു.  ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ അന്തരീക്ഷം വിലക്ക് അനുകൂലമായി ക്രമീകരിച്ചാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ സാധ്യമാകുകയുള്ളൂ

എന്താണ് സംരക്ഷിത കൃഷി രീതി അഥവാ ഹരിതഗൃഹ കൃഷി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ?

സംരക്ഷിത കൃഷി രീതിയില്‍ നാം ചെടികള്‍ വളര്‍ത്താനായി ആവശ്യത്തിന് വലുപ്പമുള്ള ഹരിത ഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നു, . ഇവ ഹരിത ഗൃഹത്തില്‍ വളരുന്ന ചെടികള്‍ക്ക് ചുറ്റുമുള്ള  അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും (ambient climate) വേര്‍തിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിലെ  അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കുന്നു.

സംരക്ഷിത കൃഷിയില്‍ നൂതന സാങ്കേതിക വിദ്യകളായ സൂക്ഷ്മ ജലസേചനം, മണ്ണ് ഇതര മാദ്ധ്യമകൃഷി, ഫെര്‍ട്ടിഗേഷന് , സൂക്ഷ്മ പ്രജനനം, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത യുള്ള ഹൈബ്രിഡ്‌ വിത്തുകള്‍ (Hybrid seeds), പ്ലാസ്റ്റിക് പുത (Plastic mulch),സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, രാത്രി പകല്‍  ദൈര്‍ഘ്യത്തിന്റെ നിയന്ത്രണം, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം  എന്നിവ ഉപയോഗപ്പെടുത്തുന്നു .

ഹരിത ഗൃഹത്തിനുള്ളില്‍ വളര്‍ത്താനുള്ള ചെടികളെ തെരഞ്ഞെടുക്കുന്നത്  അവയുടെ വിളവിലെ മികവും വിപണിയിലെ സാദ്ധ്യതയും മുന്‍നിര്‍ത്തിയാണ്.  ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനനങ്ങളില്‍  നിന്നും താഴെ പറയുന്ന ചെടികള്‍  ഹരിത ഗൃഹത്തില്‍ വളര്‍ത്താന്‍ യോജിച്ചതായാണ്  കണ്ടിട്ടുള്ളത് .

പച്ചക്കറികള്‍  :: തക്കാളി , സാലഡ് വെള്ളരി , പയറിനങ്ങള്‍ , ക്യാപ്സിക്കം, ചെറി തക്കാളി ( Cherry tomato) ,വെണ്ട,ബ്രോക്കോളി ,കാബേജ് ,കോളി ഫ്ലവര്‍ , ഉള്ളി , ഇലക്കറികള്ക്കായുള്ള ചെടികള്‍ (മല്ലി, ചീര ,പാലക്ക്) ലെറ്റ്യൂസ് മുതലായവ .

പഴവര്‍ഗ്ഗങ്ങള്‍ :: സ്ട്രോബറി ,

പൂച്ചെടികള്‍ :: റോസ് , ജെര്‍ബറ,കാര്നേഷന്‍ , ഓര്‍ക്കിഡ് , ആന്തൂറിയം , ക്രൈസാന്തിമം  ലില്ലികള്‍ , ഹരിത ഗൃഹത്തില്‍ ചെടികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള  തൈകള്‍ ഉണ്ടാക്കി വിപണന നടത്തുന്നതും വളരെ ആദായകരമായി  കണ്ടിട്ടുണ്ട് .

പോളിഹൌസ് നിര്‍മാണം

 

കുറ്റമറ്റ രീതിയില്‍ പോളിഹൗസ്  നിര്‍മ്മിക്കുക എന്നതാണ് ഹൈടെക് ഫാമിങ്ങില്‍ വിജയത്തിന്റെ ഒന്നാമത്തെ പടി.  നാച്ചുറലി വെന്റിലേറ്റഡ് പൊളി ഹൗസുകളില്‍ കൃത്യമായ അന്തരീക്ഷ ക്രമീകരണത്തിനുതകുന്ന  രീതിയല്‍ മതിയായ  വെന്റിലേഷനും ഉയരവും ഉറപ്പും വരുത്തേണ്ടതുണ്ട് .കീടങ്ങളുടെ പ്രവേശനം പൂര്‍ണ്ണമായും തടയുന്ന തരത്തില്‍തന്നെയായിരിക്കണം  നിര്‍മ്മാണം .  കാറ്റിനേയും മഴയും പ്രതിരോധിക്കുന്നതിന് കഴിയുന്ന തരത്തില്‍ സ്ട്രക്ച്ചര്‍ ബാലവത്താകുന്നതിനു ഗുണമേന്മയുള്ള നിര്‍മ്മാണവസ്തുക്കള്‍  ആവശ്യമായ  അളവില്‍ ശുപാര്‍ശ അനുസരിച്ച് ഉപയോഗിക്കണം .    പോളിഹൗസ് കുറ്റമറ്റ  രീതിയില്‍ നിര്‍മ്മിച്ചാല്‍ ഹൈടെക്  ഫാമിംഗ് 50%  വിജയിച്ചു ഇന്നു പറയാം .  അപാകതയുള്ള പൊളിഹൗസ് ആണ് നിര്‍മ്മിക്കുന്നതെങ്കില്‍ ഏതൊക്കെ  വിത്തിനങ്ങള്‍  ഉപയോഗിച്ചാലും എന്തൊക്കെ കൃഷി സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചാലും കൃഷി വിജയിക്കുകയില്ല,   ആയതിനാല്‍ ശരിയായ നിര്‍മ്മാണ വൈധഗ്ദ്യമുള്ളവരെക്കൊണ്ട് തന്നെ പോളിഹൗസിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുവാന്‍  ശ്രദ്ധിക്കണം .  പോളിഹൗസ് നിര്‍മ്മിക്കുവാന്‍ ഉചിതമായ സ്ഥലം തിരഞ്ഞെടുക്കണം  എന്നത് വളരെ പ്രധാനമാണ്.  സൂര്യപ്രകാശത്തിന്റെ ലഭ്യത , കാറ്റിന്റെ ഗതി , ചരിവ് , ജലലഭ്യത , ജലത്തിന്റെ ഗുണനിലവാരം  എന്നിവ എല്ലാം പരിഗണിച്ചു വേണം പോളിഹൗസിനായുള്ള സ്ഥലം തിരഞ്ഞെടുക്കുവാന്‍ .  ഭാഗികമായോ പൂര്‍ണ്ണമായോ നിഴല്‍ വീഴുന്ന സ്ഥലം പോളി ഹൗസിന് ഒട്ടും അനുയോജ്യമല്ല .

മാദ്ധ്യമം

കൃത്യമായ രീതിയില്‍ മണ്ണൊരുക്കി, തടമെടുത്ത് വ്വിലകള്‍ വളര്ത്തുന്നതാണ്  സാധാരണ രീതി .  എന്നാല്‍ കൃഷി മാദ്ധ്യമങ്ങളായ ചകിരിചോര്‍, പെര്‍ലൈറ്റ്, വെര്‍മ്മിക്കുലേറ്റ് മിശ്രിതം എന്നിവയും ഉപയോഗിക്കാം.

വിള-വിത്തിനങ്ങള്‍

പോളിഹൗസിനുള്ളില്‍ വളര്‍ത്ത്താനുള്ള വിള തിരഞ്ഞെടുക്കുമ്പോള്‍  അവ പോളി ഹൗസ് കൃഷിയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പുവരുത്തേണ്ടതാണ് .  വിളകളുടെ പരാഗണ രീതി ഏറെ  പ്രാധാന്യമര്‍ഹിക്കുന്നു .  ഉയരത്തില്‍ പടര്‍ന്ന് വളരുന്ന (Vertical Growing) വിളകള്‍ അധികം ഉല്‍പ്പാദനവും വരുമാനവും ഉറപ്പുവരുത്തുന്നു.    ഉദാ ::- സാലഡ് വെള്ളരി,തക്കാളി , വള്ളിപ്പയര്‍ ,ക്യാപ്സിക്കം പരമ്പരാഗത വിത്തിനങ്ങളെക്കാളും അത്യുല്‍പ്പാദന ശേഷിയുള്ള സങ്കര വിത്തുകളാണ് മെച്ചപ്പെട്ട വിളവ് നല്‍കുന്നത് . തക്കാളിയുടെ ഗ്രാഫ്റ്റ് തൈകള്‍ ഉപയോഗിക്കുന്നത്  രോഗ പ്രതിരോധത്തിനും മികച്ച വിളവിനും  സഹായിക്കും.

ഫെര്‍ട്ടിഗേഷന്‍

കണിക ജലസേചനത്തോടൊപ്പം വെള്ളത്തില്‍ ലയിക്കുന്ന വളവും നല്‍കുന്നതാണ്  പോളി ഹൗസിലെ രീതി.  ഇപ്രകാരം വളം നല്‍കുമ്പോള്‍ കൃത്യത പാലിക്കേണ്ടത് ഏറെ ആവശ്യമാണ്‌ .  എല്ലാ വിളകള്‍ക്കും എല്ലാ പോളിഹൗസുകള്‍ക്കും പൊതുവായ ഒരു ഫെര്ട്ടിഗേഷന്‍ ക്രമം നിര്‍ദ്ദേശിക്കുന്നതു പ്രായോഗികമല്ല.  ഓരോ പോളിഹൗസിനുള്ളിലും ഉള്ള മണ്ണിലെ പോഷക ലഭ്യത കണക്കാക്കിയ ശേഷം  ഓരോ വിള/ഇനം /(Variety) എന്നിവയ്ക്ക് ആവശ്യമായ അളവില്‍ പോഷകങ്ങള്‍ ഉള്പ്പെടുത്തി വേണം  ഫെര്ട്ടിഗേഷന്‍  നല്‍കുവാന്‍. ഫെര്‍ട്ടിഗേഷന്‍  കൃത്യമായല്ലങ്കില്‍ സമ്പൂര്‍ണ്ണ  വിള പരാജയം വരെ സംഭവിക്കാം.

വിളപരിപാലനവും സസ്യസംരക്ഷണവും

പോളി  ഹൗസില്‍ ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും കളകളുടെ വളര്‍ച്ച തടയുന്നതിനും പോഷക നഷ്ടം ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് പുത (Mulching) ഇടേണ്ടതാണ് .  കൃത്യമായ വിള പരിപാലനം അത്യന്താപേക്ഷിതമാണ്.  പോളി ഹൗസിനുള്ളില്‍ രോഗം/കീടബാധ ഉണ്ടായാല്‍ അത് വേഗം പടരുന്നതിനും വിളയ്ക്ക് കനത്ത നാശം വരുത്തുന്നതിനും  സാദ്ധ്യത കൂടുതലാണ് .  അതിനാല്‍ രോഗ/കീടബാധ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകരമായ രീതിയില്‍  കൃത്യവും ക്രമവുമായ നിരീക്ഷണം ആവശ്യമാണ്‌ .

മേല്‍പറഞ്ഞ കാര്യങ്ങള്‍ ജാഗ്രത പുലര്‍ത്തി കൊണ്ട് ശ്രദ്ധാപൂര്‍വ്വം ചെയ്യുകയാണെങ്കില്‍ വളരെ ചുരുങ്ങിയ സ്ഥലത്തു നിന്നും വന്‍പിച്ച ഉല്‍പ്പാദനവും മികച്ച വരുമാവവും നേടുന്നതില്‍ വിജയം വരിക്കുവാന്‍ സാധിക്കും  എന്നാ കാര്യത്തില്‍ സംശയമില്ല .  അതിനു  സഹായകരമായ വിവിരങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ആണ് ഈ കൈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് .

പോളിഹൗസുകളില്‍  കൃഷി ചെയ്യുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്‌ .  കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയോ കൃഷി വകുപ്പിന്റെയോ  ഹോര്‍ട്ടിക്കള്‍ച്ചര്‍  മിഷന്റെയോ പരിശീലന പരിപാടികളില്‍  പങ്കെടുത്ത് വൈദഗ്ധ്യം  നേടേണ്ടതാണ്.  വിലയുടെ ഓരോ ഘട്ടത്തിലും വിദഗ്ധരുടെയൊ പരിചയ സമ്പന്നരായ കര്‍ഷകരുടെയോ സഹായം തേടുന്നത് അഭികാമ്യമായിരിക്കും .

ഹരിതഗ്രഹങ്ങളുടെ നിര്‍മാണം

പോളി എത്തലീന്‍  ഷീറ്റ്

ഗ്ലാസ്സിനെ അപേക്ഷിച്ച് ഇതിനു വില കുറവാണ് .  ഭാരം വളരെ കുറവായതിനാല്‍ ഹരിത ഗൃഹം ചട്ടക്കൂട്  ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മരം /സ്റ്റീല്‍ /ജിഐ  പൈപ്പ് എന്നിവയുടെ അളവ് വളരെ കുറവ് മതിയാകും.  ഈ ഷീറ്റുകള്‍ മടക്കി ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനെളുപ്പമാണ്  30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്ട് താങ്ങാനുള്ള കഴിവുണ്ട് .  60 ഡിഗ്രി സെല്ഷ്യസിനു മുകളില്‍ അതിന്റെ ശക്തി കുറഞ്ഞു വരികയും 80 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും ചെയ്യുന്നു.  പ്ലാസ്റ്റിക്  ഷീറ്റുകളില്‍ സൂര്യ രശ്മി പതിക്കുമ്പോള്‍ പഴകി പെട്ടെന്ന് കീറിപ്പോകാന്‍ ഇടയുണ്ട് .  അതിനാല്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത് പ്ലാസ്റ്റിക്‌ ഷീറ്റിനെ യു.വി .സ്റ്റെബിലൈസ്ഡ് ആക്കി മാറ്റുന്നു . യു.വി .സ്റ്റെബിലൈസ്ഡ് അല്ലാത്ത ഷീറ്റുകള്‍ ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നശിച്ചുപോകുന്നു.  എന്നാല്‍ വേണ്ട രീതിയില്‍ പരിച്ചരിച്ചാല്‍ യു.വി .സ്റ്റെബിലൈസ്ഡ് ഷീറ്റുകള്‍ മൂന്നു മുതല്‍ നാല് വര്‍ഷം വരെ കേടുകൂടാതെ നില്‍ക്കും .  ഇത്തരം ഷീറ്റുകളാണ്  ഹരിത ഗൃഹങ്ങള്‍ ഉണ്ടാക്കുന്നതിന് വട്ടവും കൂടുതലായി  ഉപയോഗിക്കുന്നത്. .  ഗ്ലാസ്സിനെ അപേക്ഷിച്ച് ഇവയ്ക്കു വിള താരതമ്യേന കുറവാണ് .  ആദ്യ കാലത്ത്  ഒറ്റപ്പാളിയുള്ള ഷീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് .  എന്നാല്‍ ഇന്നു മൂന്നും അഞ്ചും പാളികളുള്ള ഷീറ്റുകള്‍ ലഭ്യമാണ് .  അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതും , (UV-C യും   UV-Bയും ) പൊടി പിടിക്കാത്തതും ,ചിതറിയ പ്രകാശം തരുന്നതും ,മഞ്ഞുകണങ്ങളെ ഒഴുക്കി വിട്ട് ഹരിത ഗൃഹാന്തരീക്ഷത്തിന്റെ ഈര്‍പ്പം ചെടികള്‍ക്ക് യോജിച്ച രീതിയില്‍ നിലനിര്ത്തുന്നതും .  ഇന്‍ഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതും, ഗന്ധക പ്രതിരോധം എന്നീ ഗുണങ്ങളെ കോ-എക്സ്ട്രൂഷന്‍ വഴി ഒറ്റ ഷീറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത് .  U.V രശ്മികളെ  തടയപ്പെടുന്നതിനാല്‍ കീടങ്ങളുടെ കാഴ്ച തടസ്സപ്പെടുന്നു. അതിനാല്‍ ഇവയ്ക്കു രോഗം പരത്തുവാന്‍ കഴിയുന്നില്ല.  അതിനാല്‍ ഇത്തരം ഷീറ്റിനെ ആന്റീവൈറസ് ഷീറ്റ് എന്നും അറിയപ്പെടുന്നു.  ഡിഫ്യൂസ്ഡ്  ഷീറ്റിലൂടെ സൂര്യപ്രകാശം ചിതറിവരുന്നതിനാല്‍  ഹരിത ഗൃഹത്തിലെ വിളകളുടെ എല്ലാ ഇലകളില്‍ പതിക്കുന്നു.  മുകളിലത്തെ ഇലകളുടെ നിഴല്‍ താഴത്തെ ഇലകളിലും പതിക്കുന്നില്ല,   അതിനാല്‍ എല്ലാ ഇലകളും അന്നജം ഉണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കുകയും ഉത്പാദനക്ഷമത  കൂടുകയും ചെയ്യുന്നു.  അത് കൊണ്ട് തന്നെ ഹരിത ഗൃഹത്തില്‍ വളരുന്ന ചെടികളും ലംബമായാണ് വളര്‍ത്തുന്നത് .  അതിനാല്‍ പുറത്ത് ഒരു ഏക്കറില്‍ നടാന്‍ കഴിയുന്ന ചെടികള്‍ ഹരിത ഗൃഹത്തില്‍ 25 സെന്റില്‍  നടാനാകും.

യു.വി. സ്റ്റെബിലൈസ്ഡ് 5 ലെയറുള്ള ഷീറ്റുകള്‍ ഗിനിഗല്‍ പ്ലാസ്റ്റിക്        പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്നാ ഇസ്രായേല്‍  കമ്പിനിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.  ഇന്ത്യയില്‍ ഇതിന്റെ ഡീലേഴ്സ് അഗ്രിപ്ലാസ്റ്റ് എന്ന കമ്പനിയാണ് .  എസ്സന്‍ മള്‍ട്ടിപാക്ക് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി 3 ലെയറുകളും  5 ലെയറുകളും  ഉള്ള ഷീറ്റുകള്‍ നിര്‍മ്മിക്കുന്നു.

ഹരിത ഗൃഹം നിര്‍മ്മിക്കുന്നതിന് ജി.ഐ പൈപ്പ് ഉപയോഗിക്കുന്നതാണ്  ഏറ്റവും നല്ലത് . എം.എസ് പൈപ്പ് എളുപ്പത്തില്‍ തുരുമ്പിക്കും .  ജി .ഐ പൈപ്പ് കൊണ്ട് നിര്‍മ്മിച്ച ചട്ടക്കൂടുകള്‍ നല്ല പോലെ പരിചരിക്കുകയാണെങ്കില്‍ 20 വര്‍ഷം വരെ കേടുപാടുകള്‍ സംഭവിക്കാതെയിരിക്കും.  ഹരിത ഗൃഹം നിര്‍മ്മിക്കാന്‍ ബി ക്ലാസ്  ജി.ഐ പൈപ്പുകളാണ്  ഉപയോഗിക്കേണ്ടത് .  എ ക്ലാസ്സ് പൈപ്പുകള്‍ക്ക് ബലം കുറവായിരിക്കും.  2 മില്ലീ മീറ്റര്‍ കനമുള്ള ജി.ഐ പൈപ്പുകളാണ്  ഹരിതഗൃഹ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.  ബി ക്ലാസ് പൈപ്പിന്മേല്‍ നീലനിറത്തിലും എ ക്ലാസ്സ് പൈപ്പിന്മേല്‍ മഞ്ഞനിറത്തിലും, സി ക്ലാസ്സ് പൈപ്പുകള്‍ക്ക് ചുവപ്പ് നിറത്തിലും മുകളില്‍ ചായമടിച്ചിരിക്കും,  ഒരു ചതുരശ്ര മീറ്റര്‍ ഹരിത ഗൃഹം നിര്‍മ്മിക്കാന്‍ ഏകദേശം 6.5 കിലോ ജി.ഐ പൈപ്പ് വേണ്ടിവരും .  അതായത് 1000  ചതുരശ്ര മീറ്റര്‍ ഹരിതഗൃഹം നിര്‍മ്മിക്കാന്‍ 6500  കിലോ ജി.ഐ പൈപ്പ് വേണ്ടി വരും.

ഹരിതഗൃഹം നിര്‍മ്മിക്കുന്നതിന് നല്ല  നീര്‍വാര്ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം .  വെള്ളക്കെട്ട്  ഉണ്ടാകാന്‍ പാടില്ല,  ഹരിത ഗൃഹത്തിന്റെ തറ  പുറത്തുള്ള ഭൂമിയില്‍ നിന്നും 15  മുതല്‍ 20 സെ.മീ. ഉയര്‍ന്നിരിക്കത്തക്ക വണ്ണം  മണ്ണിട്ടുയര്‍ത്തണം .  ഹരിതഗൃഹം പണിയുന്ന  സ്ഥലത്ത് നിഴല്‍ ഉണ്ടാകാന്‍ പാടില്ല.  ഏതെങ്കിലും  മരങ്ങളോ  കെട്ടിടമോ അടുത്തുണ്ടെങ്കില്‍ അതിന്റെ ഉയരത്തിന്റെ രണ്ടു ഇരട്ടി അകലത്തില്‍ ഹരിതഗൃഹം നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കണം .  എന്നാല്‍ തുറസ്സായ സ്ഥലത്ത്  നിര്‍മ്മിച്ചാല്‍ , ശക്തിയായ കാറ്റ് ഹരിതഗൃഹത്തിനു കേടുപാടുണ്ടാക്കാനിടയുണ്ട് .  അതിനാല്‍ ഹരിത ഗൃഹത്തിന്റെ 30 മീറ്റര്‍ അകലത്തില്‍  കാറ്റിന്റെ ശക്തി കുറയ്ക്കാനുതകുന്ന മരങ്ങളോ കെട്ടിടങ്ങളോ ഉണ്ടായിരിക്കണം.

ഹരിതഗൃഹം പണിയുമ്പോള്‍ ഓരോ പില്ലറിന്റെയും അസ്ഥിവാരം 75 സെ.മീ. എങ്കിലും ഭൂമിയുടെ അടിയിലേക്ക് പോകുംവിധം  വേണം നിര്‍മ്മിക്കാന്‍ .ഉറപ്പില്ലാത്ത   മണ്ണാണെങ്കില്‍  ഹരിതഗൃഹങ്ങളുടെ അസ്ഥിവാരത്തിന് 90 സെ.മീ.  ആഴം നിശ്ചയമായും നല്‍കണം .  പില്ലറിന്റെ അസ്ഥിവാരം  ടെലസ്കോപ്പിക് ആയി നിര്‍മ്മിക്കാം  ഇതിനായി ആദ്യം 2 5 cm x 25cm വ്യാസമുള്ളതും 75/90  സെ,മീ, ആഴമുള്ളതുമായ  കുഴികള്‍  കുഴിക്കുന്നു. 1000 ച. മീറ്ററോ  അതില്‍  കൂടുതലോ തറ വിസ്തീര്‍ണ്ണമുള്ള  ഹരിതഗൃഹത്തിനു 2 ഇഞ്ച്‌ വ്യാസമുള്ള  അസ്ഥിവാര പൈപ്പ്  കുഴിയില്‍ ഇറക്കി വച്ച്      1 :2 :4  മിശ്രിതം  ഉപയോഗിച്ച്  കോണ്‍ക്രീറ്റ് ചെയ്തതിനു ശേഷം  1 0 ദിവസം നല്ലപോലെ  നനച്ച് കൊടുക്കണം .  അതിനു ശേഷം 3 ഇഞ്ച്‌  വ്യാസമുള്ള ജി.ഐ . പൈപ്പ്  ( ബി ക്ലാസ് 2 മില്ലീ.മീ. കനമുള്ളത് )  അസ്ഥിവാര പൈപ്പിന് മുകളില്‍  ഇറക്കി വച്ച്  ബോള്‍ട്ട് ചെയ്യുന്നു .  ഈ വിധത്തില്‍ ഹരിതഗൃഹത്തിന്റെ  പില്ലറുകള്‍  സ്ഥാപിച്ചാല്‍ കാറ്റ് ശക്തിയായി വീശുമ്പോള്‍ ഹരിതഗൃഹത്തിനു ഒരു പരിധി വരെ  കാറ്റിനെ പ്രതിരോധിക്കാനാകും .  (അസ്ഥിവാര പൈപ്പിനും പില്ലര്‍ പൈപ്പിനും  ഇടയ്ക്ക്  ചെറിയ  ഗ്യാപ്പ് ഉള്ളതിനാല്‍).  1000 ചതുരശ്ര മീറ്ററോ അതിലധികമോ  വിസ്തീര്‍ണ്ണമുള്ള  ഹരിതഗൃഹത്തിന്റെ  പില്ലര്‍ പൈപ്പുകള്‍ക്ക് 76 മി.മീ. വ്യാസം ഉണ്ടായിരിക്കുന്നതാണ് നല്ലത് .  2 പില്ലറുകള്‍  തമ്മിലുള്ള  ദൂരം  4 മി .മീ. ആയിരിക്കണം . ചെറിയ  ഹരിത ഗൃഹങ്ങള്‍ക്ക് അസ്ഥിവാരപൈപ്പും പില്ലര്‍പൈപ്പും കൂടി ഒറ്റ പൈപ്പായി കൊടുക്കാവുന്നതാണ്.  ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

ജി.ഐ പൈപ്പ് ഉപയോഗിച്ച് ഹരിതഗൃഹം നിര്‍മ്മിക്കുമ്പോള്‍  അതിന്റെ ഓരോ ട്രസ്സുകളും വെവ്വേറെ നിര്‍മ്മിച്ച് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിക്കണം.   അപ്പോള്‍ ആവശ്യമെങ്കില്‍ അവ ഊരി മാറ്റാനും കഴിയും.  എല്ലാ പില്ലറുകളും സ്ഥാപിച്ചതിനു ശേഷം  ചട്ടക്കൂടിന്റെ  മറ്റു ഭാഗങ്ങളും ഘടിപ്പിക്കുന്നു. അതിനു ശേഷം ഹരിത ഗൃഹത്തിനു മുകളില്‍  5 പാളികളുള്ള 200 മൈക്രോണിന്റെ യു.വി. സ്റ്റെബിലൈസ്ഡ്  പോളി എത്തലീന്‍ ശീട്ട് കൊണ്ട് ആവരണം ചെയ്യുന്നു.  ഇതിനായി ഷീറ്റ് ഉറപ്പിക്കേണ്ട ഭാഗങ്ങളിലെല്ലാം  ജി.ഐ പൈപ്പിനോട്‌ ചേര്‍ത്ത് അലൂമിനിയം പ്രോഫൈലിനുള്ളില്‍  പോളി എത്തിലീന്‍ സ്വ്ഹീറ്റ് കടത്തി വച്ച് അതിനുള്ളില്‍ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ജി.ഐ യുടെ സിഗ്സാഗ് സ്പ്രിംഗ് കടത്തി വച്ചാണ്  പോളി എത്തിലീന്‍ ഷീറ്റ്  ഉറപ്പിക്കുന്നത് .  വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റും ഇതുപോലെ ഘടിപ്പിക്കാനാകും .  മേല്‍ ഭാഗത്തായി പോളി എത്തലീന്‍ ഷീറ്റിനും താഴെ പ്രകാശത്തിന്റെ സാന്ദ്രത ക്രമീകരിക്കുന്നതിന്, ആവശ്യത്തിന് തണല്‍ തരുന്ന തണല്‍ വലകള്‍  ഗട്ടറിന്റെ ഉയരത്തില്‍ സ്ഥാപിക്കാം..  തണല്‍ വലകള്‍താഴെ നിന്ന് നിവര്‍ത്തിയിടാനും ചുരുക്കിയിടാനും കഴിയും വിധം ഘടിപ്പിക്കണം.  ഹരിതഗൃഹത്തിന്റെ വശങ്ങളില്‍  ഇന്സെക്റ്റ് പ്രൂഫ്‌ നെറ്റ് ഏറ്റവും താഴെ കൊടുത്താല്‍ കൂടുതല്‍ വെന്റിലേഷന്‍  ലഭിക്കും.  എന്നാല്‍ ഹരിതഗൃഹത്തിന്റെ  തറനിരപ്പില്‍ നിന്നും 60 -80  സെ.മീറ്റര്‍ ഉയരത്തില്‍ പ്ലാസ്റ്റിക് ഷീറ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.  ഹരിത ഗൃഹത്തിന്റെ വശങ്ങളില്‍  താഴെ ഭാഗത്ത് സ്ഥാപിക്കുന്ന ഇന്സെക്റ്റ് പ്രൂഫ്‌ നെറ്റ് / പ്ലാസ്റ്റിക്          30 -40  സെ.മീ. എങ്കിലും താഴോട്ടും  പിന്നീട് 20 സെ.മീ. തിരശ്ചീനമായും മണ്ണിനടിയില്‍ പോകത്തക്കവിധം സ്ഥാപിക്കണം .  ഹരിതഗൃഹത്തിന്റെ എല്ലാ വശങ്ങളിലും 1 അടി വീതിയിലും ഉയരത്തിലും തിട്ടപിടിക്കണം   ഈ തിട്ടയോട് ചേര്‍ന്ന് 2 വശങ്ങളിലും വെള്ളം ഒഴുകി പോകാനുള്ള ചാലും ( 1 അടി വീതിയിലും 1 അടി ആഴത്തിലും ) നിര്‍മ്മിക്കണം.  ഹരിതഗൃഹത്തില്‍ നിന്നും ഒഴുകി വരുന്ന മഴവെള്ളം ഒഴുക്കി വിടാന്‍ വേണ്ടിയാണിത് .  അതല്ലെങ്കില്‍  ഗട്ടറുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പൈപ്പിന്റെ സഹായത്താല്‍ ശേഖരിച്ച് മഴവെള്ള സംഭരണിയിലേക്ക്  തിരിച്ചു വിട്ടാല്‍ ഹരിത ഗൃഹത്തിലെ ചെടികള്‍ക്ക്  നനക്കാനായി  ഉപയോഗിക്കാം .  ഹരിത ഗൃഹത്തിന്റെ  മേല്‍ക്കൂര വശങ്ങളിലേക്ക്  തിരശ്ചീനമായി 75  സെ.മീ. നീട്ടിയെടുക്കുകയോ  മേല്‍ക്കൂരയിലൂടെ ഒഴുകി വരുന്ന  വെള്ളം ഗട്ടര്‍ പൈപ്പ് ഉപയോഗിച്ച്  ശേഖരിച്ച് ഹരിത ഗൃഹത്തിന്  ദോഷം വരാത്തവിധം ടാങ്കിലോ മറ്റോ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ മഴക്കാലത്ത് ഹരിത ഗൃഹത്തിലേക്ക് വെള്ളം ഒഴുകി വരുന്നത് തടയാനാകും.  ഹരിതഗൃഹത്തിന് 2 വാതിലുകള്‍ കൊടുത്താല്‍ രോഗ കീടബാധ കുറയ്ക്കുവാന്‍ സാധിക്കും .  വാതിലുകള്‍ വശങ്ങളിലേക്ക് തള്ളി നീക്കാന്‍ കഴിയുന്ന തരത്തില്‍ ആയാല്‍ , ആവശ്യത്തിന് മാത്രം തുറക്കാന്‍ കഴിയുന്നതിനാല്‍  പ്രാണികള്‍ ഉള്ളില്‍ കയറുന്നത് കുറയ്ക്കാം. വാതിലുകള്‍ കൂടുതല്‍ വീതിയില്‍ ( 2 മീറ്റര്‍ വരെ) കൊടുക്കാന്‍ കഴിയുന്നതു കൊണ്ട്  വളം / തൈകള്‍ തുടങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ ഹരിത ഗൃഹത്തിലെത്തിക്കാനും ഹരിത ഗൃഹത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍  വണ്ടിയില്‍ കയറ്റി കൊണ്ടുപോകാനും കഴിയും .  ഹരിതഗൃഹത്തിനു വശങ്ങളിലും മേല് ക്കൂരയിലും   വെന്റിലേഷന്‍ കൊടുക്കണം.  മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ കാറ്റ് എവിടെക്കാണോ  വീശുന്നത് ആ ഭാഗത്തേക്ക്‌ തുറക്കുന്ന രീതിയില്‍  കൊടുക്കാന്‍ ശ്രദ്ധിക്കണം. വെന്റിലേറ്ററുകളില്‍ 40 മെഷ് ഇന്സെക്റ്റ്  പ്രൂഫ്‌ നെറ്റ് കൊടുത്തിരിക്കണം .  500 ച്.മീ. തറ വിസ്തീര്‍ണ്ണമുള്ള ഹരിത ഗൃഹത്തിന്റെ  പില്ലറുകള്ക്ക് 1. 5” ഉം 200 ച.മീ. തറ     വിസ്തീര്‍ണ്ണമുള്ള ഹരിത ഗൃഹത്തിന്  2 “ ഉം വ്യാസമുള്ള ജി.ഐ പൈപ്പുകള്‍ ഉപയോഗി ക്കാം . 2 “ ന്  താഴെ വ്യാസമുള്ള പൈപ്പുകള്‍ പിള്ളര്‍ പൈപ്പുകളായി  ഉപയോഗിക്കരുത്

ഹരിതഗൃഹത്തിന്റെ വശങ്ങളില്‍ ഇന്സെക്റ്റ്  പ്രൂഫ്‌  നെറ്റിനെ ആവരണം  ചെയ്തു കൊണ്ട് 200 മൈക്രോണിന്റെയു.വി.സ്റ്റെബിലൈസ്ഡ്  ഷീറ്റ്നിവര്ത്തിയിടാനും ചുരുട്ടിയിടാനും കഴിയുംവിധം സ്ഥാപിക്കണം.  വൈകുന്നേരം 5.3 0 നു ശേഷം ഷീറ്റ് നിവര്ത്തിയിട്ടാല്‍ ചെടികള്‍ രാത്രി ശ്വസിക്കുമ്പോള്‍ പുറത്ത് വിടുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് ശേഖരിച്ചു വയ്ക്കാനും രാവിലെ6 മണിയ്ക്ക് സൂര്യന്‍ ഉദിച്ചുവരുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉപയോഗിച്ച് ചെടികള്‍ക്ക് കൂടുതല്‍ കാര്യക്ഷമായി അന്നജം ഉള്പ്പാദിപ്പിക്കാനും കഴിയും .  രാവിലെ 8 മണി ആകുമ്പോഴേക്കും  ഷീറ പൊക്കി വയ്ക്കണം.   അല്ലെങ്കില്‍ ഹരിതഗൃഹത്തിലെ താപനില ഉയരാന്‍ ഇടവരും.  ശക്തിയായ മഴ പെയ്യുന്ന സമയത്ത് ഈ ഷീറ്റ് , താഴ്ത്തിയിട്ടാല്‍ മഴവെള്ളം ഹരിതഗ്രഹത്തിലേക്ക്  കാറ്റാടി മൂലം കടന്നു ചെടികള്‍ നനയുന്നത് തടയാനാക്കും.

ഹരിതഗൃഹത്തില്‍ വളരുന്ന ചെടികളുടെ  ശരിയായ വളര്‍ച്ചയും  ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമതയും  ഉറപ്പുവരുത്തുന്നതിന് അതിനുള്ളിലെ താപനില, ഈര്‍പ്പം , പ്രകാശത്തിന്റെ തീവ്രത, പ്രകാശ ദൈര്‍ഘ്യം, വായുവിന്റെ ഘടന (പ്രധാനമായും  വായുവിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ) സസ്യപോഷണമൂലകങ്ങള്‍ എന്നിവ  ക്രമീകരിക്കണം.  ഇത് ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനുകൂലമാം വിധമായിരിക്കണം.

മേല്‍പ്പറഞ്ഞ  ഘടകങ്ങളില്‍ ഈര്‍പ്പവും താപനിലയും ആണ് ഏറ്റവും പ്രാധാന്യമേറിയതുമായ ഘടകങ്ങള്‍.  ഈ ഘടകങ്ങള്‍ താരതമ്യേന  ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ ക്രമീകരിക്കാം. ഹരിതഗൃഹത്തിലെ താപനില ചെടികള്‍ക്കാനുകൂലമായി ക്രമീകരിച്ചാല്‍ , സ്വാഭാവികമായി ചെടികള്‍ക്ക് വേണ്ട അളവില്‍ ഈര്‍പ്പവും ലഭിക്കും.  താപനില താഴുമ്പോള്‍ ഈര്‍പ്പം കൂടുന്നു.  ഈ രണ്ടു ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  കേരളം ,ഉഷ്ണമേഖലാ പ്രദേശമായതിനാല്‍ ഹരിതഗൃഹങ്ങളില്‍  ചെടികള്‍ക്ക് അനുയോജ്യമായ അന്തരീഷം ഉണ്ടാകുന്നതിനു ചൂട് കുറയ്ക്കുകയും ആവശ്യത്തിനു ഈര്‍പ്പം നിലനിര്‍ത്തുകയും  വേണം.  ഇതിനായി കൃത്രിമ വെന്റിലേഷനോ സ്വാഭാവിക വെന്റിലേഷനോ ഉപയോഗിക്കാം .

ഒരു സ്ഥലത്തെ കാലാവസ്ഥ,ഹരിതഗൃഹത്തില്‍ വളര്ത്താനുദ്ദേശിക്കുന്ന ചെടികള്‍ , അവയ്ക്ക് വിപണിയില്‍ ലഭിക്കുന്ന വില എന്നിവയെ ആസ്പദമാക്കി വേണം ഹരിതഗൃഹത്തിന്റെ ആകൃതിയും അതിലെ കാലാവസ്ഥാ ക്രമീകരികരണ സംവിധാനവും രൂപകല്‍പന ചെയ്യാന്‍.

ഹരിത ഗൃഹത്തിലെ താപനില കൃത്രിമമായി നിയന്ത്രിക്കുന്ന മിസ്റ്ററുകള്‍ക്കും  ഫോഗറുകള്‍ക്കും പ്രചാരം  വരികയാണ് .  ഈ രണ്ടു സംവിധാനവും പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതിയൊ മറ്റേതെങ്കിലും ഊര്‍ജ്ജമോ   വേണ്ടിവരും.  എങ്കിലും  ഇത് കേരളത്തില്‍ പ്രായോഗികമല്ല.

മിസ്റ്ററുകളില്‍ വെള്ളം ശക്തിയായ മര്‍ദ്ദത്തില്‍ വളരെ ചെറിയ നോസിലൂടെ പുറത്തേക്ക് വരുന്നതിനാല്‍ ജലകണങ്ങള്‍ക്ക് 100 മുതല്‍ 180 മൈക്രോണ്‍ വലിപ്പമേ ഉണ്ടാകൂ .  ഇത് വായുവില്‍ ദീര്‍ഘനേരം തങ്ങി നില്‍ക്കും .  ഈ ജലകണങ്ങള്‍ ആവിയായി മാറുന്നതിനു ഹരിതഗൃഹാന്തരീക്ഷത്തിലെ താപത്തെ ഊര്ജ്ജമായി  ഉപയോഗിക്കുന്നതിനാല്‍  ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില കുറയ്ക്കുന്നു. ( 3 ഡിഗ്രി C - 6 ഡിഗ്രി  C വരെ )  ഈ സംവിധാനം ഉപയോഗിച്ച്  ഹരിതഗൃഹാന്തരീക്ഷതിലെ  ഈര്‍പ്പം 60 മുതല്‍ 75 ശതമാനം ആയി നിലനിര്‍ത്താം.

ഫോഗറുകളില്‍ വെള്ളം കുറേക്കൂടി ശകതിയായ മര്‍ദ്ദത്തില്‍ വളരെ ചെറിയ നോസിലുകളില്‍ ക്കൂടി പുറത്തു വരുന്നതിനാല്‍ വെള്ളത്തുള്ളികളുടെ വലിപ്പം 90 –120 മൈക്രോണ്‍  ആയിരിക്കും.  ഈ ജലകണങ്ങള്‍ വളരെ ചെറുതായതിനാല്‍ ബാഷ്പീകരിക്കുമ്പോഴും ഹരിതഗൃഹത്തിലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കും.  ജലകണങ്ങള്‍ മഞ്ഞുപോലെ ഹരിതഗൃഹത്തിനുള്ളില്‍ മുഴുവനായും വ്യാപിക്കുന്നു.  ഈ ജലകണങ്ങള്‍ അന്തരീക്ഷത്തില്‍  നിലനില്‍ക്കുന്നതിനാല്‍ ചെടികളുടെ  ഇലകളെ നനയ്ക്കുന്നില്ല .  അതിനാല്‍ രോഗകീടബാധ താരതമ്യേന കുറവായിരിക്കും .  മിസ്റ്ററുകളില്‍ വെള്ളത്തുള്ളികളുടെ വലിപ്പം താരതമ്യേന കൂടുതലായതിനാല്‍ അവ മുഴുവനായി നീരാവിയായി പോകുന്നില്ല .  ചില ജലകണങ്ങള്‍ തുള്ളിയായി ചെടികളുടെ ഇലകളിലും  യു.വി.ഷീറ്റുകളിലും നിക്ഷേപിക്കപ്പെടുന്നു .  ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക്  ഇത് നല്ലതല്ല. അതിനു പുറമേ ജലകണങ്ങള്‍ മുഴുവനായും നീരാവിയായി പോകാത്തതിനാല്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില , ഫോഗ്  സംവിധാന ത്തിലെ പോലെ താഴുന്നില്ല.  ഫോഗറുകള്‍ക്ക് ഹരിതഗൃഹത്തിലെ താപനില 3 മുതല്‍ 6 ഡിഗ്രി വരെ കുറയ്ക്കാനാകും .  അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍ ഉണ്ടെങ്കില്‍ താപനില അധികം താഴുകയില്ല .  ഫോഗറുകള്‍ വിത്ത് മുളപ്പിക്കൂന്നതിനും പതി വച്ച  (ലെയര്‍) ചെടികള്‍ വേരുപിടിപ്പിച്ചെടുക്കുന്നതിനും ഏറ്റവും യോജിച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നു,

ഈ പറഞ്ഞ  ഫോഗ്ഗിംഗ് സംവിധാനത്തോട് ഹ്യൂമിഡിസ്റ്റാറ്റ് കണ്‍ട്രോള്‍ സിസ്റ്റം  ഘടിപ്പിക്കുകയാണെങ്കില്‍ ഹരിതഗൃഹത്തിലെ ഈര്‍പ്പം ആവശ്യമുള്ള അളവില്‍ നിലനിര്‍ത്താം .  ഈര്‍പ്പത്തിന്റെ അളവ് 65  ശതമാനത്തിനും 75 ശതമാനത്തിനും ഇടയ്ക്കാണ് വേണ്ടതെങ്കില്‍ ഹ്യൂമിഡിസ്റ്റാറ്റ് ഫോഗിംഗ് സംവിധാനത്തോടെ ഘടിപ്പിപ്പുകയും ഈര്‍പ്പത്തിന്റെ  തോത് 65 -70  ശതമാനം എന്ന കണക്കിന്  ക്രമീകരിച്ചു വയ്ക്കുകയും വേണം.  ഈര്‍പ്പത്തിന്റെ അളവ് കുറഞ്ഞ് 65 ശതമാനം ആവുകയാണെങ്കില്‍ ഹ്യൂമിഡിസ്റ്റാറ്റ്ഫോഗിംഗ്  സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നു.  കുറച്ചു സമയം ഫോഗറുകള്‍ പ്രവര്‍ത്തിച്ചാല്‍ ഈര്‍പ്പം കൂടുകയും 75 ശതമാനം ആകുമ്പോള്‍ ഫോഗിംഗ് സംവിധാനത്തെ ഹ്യൂമിഡിസ്റ്റാറ്റ് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും .   ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും.  അതിനാല്‍ ഹാരിതഗൃഹതിലെ ഈര്‍പ്പത്തിന്റെ നില ശരിയായ തോതില്‍ ക്രമീകരിക്കാനാകും.  ഈര്‍പ്പം കൂടുന്നതിനാനുപാതികമായി  താപനില കുറയുമെന്ന വസ്തുത  ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ് .  താരതമ്യേന ഉയര്‍ന്ന ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ  ഈര്‍പ്പ സാന്ദ്രതയും ഉള്ള പ്രദേശങ്ങളില്‍ ആണ് ഈ രീതി ഏറ്റവും പ്രായോഗികം.  കേരളത്തില്‍ ഈ കാര്യത്തിനു താരതമ്യേന പ്രസക്തി  കുറവാണ് .  ഇവ  പരമാവധി 50 -60 സെക്കന്റ്  മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ .  അന്തരീക്ഷ ഈര്‍പ്പം കുറവുള്ള വരണ്ട പ്രദേശങ്ങളില്‍ മിസ്റ്ററുകള്‍/ ഫോഗിംഗ് സംവിധാനം നിയന്ത്രിക്കുന്നതിന് തെര്‍മോസ്റ്റാറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.  നേരത്തെ പറഞ്ഞപോലെ താപനില 28  ഡിഗ്രി സെല്‍ഷ്യസിനും 32  സെല്‍ഷ്യസിനും ഇടയ്ക്ക് ക്രമീകരിക്കണമെങ്കില്‍ തെര്‍മോസ്റ്റാറ്റ്  ഈ റേഞ്ചില്‍ ക്രമീകരി ക്കണം.  അങ്ങനെ  ചെയ്‌താല്‍ ഓരോ തവണയും താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍പ്രവര്‍ത്തന രഹിതമാകുകയും ചെയ്യുന്നു..  തെര്‍മോസ്റ്റാറ്റുകള്‍ കൂടണമെകില്‍  മൈക്രോപ്രോസസറും തെര്‍മോകപ്പിളും തെര്മിസ്റ്ററും  ഉപയോഗിച്ച് കമ്പ്യൂട്ടര്‍വത്ക്കരിച്ച  സംവിധാനം ഉപയോഗിക്കാം. ഫോഗിംഗ് സംവിധാനം, ഹരിതഗൃഹത്തിന്റെ തറനിരപ്പില്‍  നിന്ന് 3.5 -4.5. മീറ്റര്‍ ഉയരത്തിലും (വശങ്ങളുടെ/ഗട്ടറുകളുടെ ഉയരത്തില്‍) നോസിലുകള്‍ തമ്മിലുള്ള  ദൂരം 2 മീ.-2.5 മീറ്ററും  ആയി ക്രമീകരിക്കണം .  ( ഫോഗറില്‍ നിന്നും വമിക്കുന്ന ജലകണങ്ങള്‍ എത്ര ദൂരത്തേക്ക് തെറിക്കും എന്നതിനെ ആസ്പദമാക്കി)

ഒരു സ്ഥലത്തിനനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതും ശരിയായ രീതിയില്‍ ക്രമീകരിച്ചതുമായ ഹരിതഗൃഹങ്ങള്‍ക്ക് ചെടികള്‍ക്കനുയോജ്യമായ താപ    നിലയും  ഈര്‍പ്പവും പ്രദാനം ചെയ്യാനും വിളവ് വളരെ അധികം വര്‍ദ്ധിപ്പിക്കാനും കഴിയും.  ഇതിനായി ഹരിതഗൃഹങ്ങള്‍ രൂപകല്‍പ്പന  ചെയ്യുമ്പോഴും നിര്‍മ്മിക്കുമ്പോഴും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഹരിതഗൃഹം കഴിവതും തെക്ക് –വടക്ക് ദിശയില്‍ പണിയാന്‍ ശ്രദ്ധിക്കണം .  കേരളം  ഉഷ്ണമേഖലാ പ്രദേശത്ത്  സ്ഥിതിചെയ്യുന്നതിനാല്‍ കിഴക്ക് –പടിഞ്ഞാറു ദിശയില്‍ നിര്‍മ്മിച്ചാല്‍ ചൂട് കൂടാന്‍ ഇടവരും.  ഹരിതഗൃഹതിലെ ചൂട് കുറയ്ക്കുന്നതിന്  തെക്ക് –വടക്ക് ദിശയിലുള്ള ഹരിതഗൃഹ ക്രമീകരണം സഹായിക്കും.  ഇതിനു പുറമേ തെക്ക് –വടക്ക് ദിശയില്‍ ക്രമീകരിച്ചാല്‍ ഹരിതഗൃഹത്തിന്റെ ചട്ടക്കൂട് നിര്‍മ്മിക്കാനുപ യോഗിക്കുന്ന സാധനസാമാഗ്രികള്‍  (പട്ടികകളും തൂണുകളും) മൂലമോ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഏതെങ്കിലും  മരം /കെട്ടിടം /ഹരിതഗൃഹം  മൂലമുണ്ടാകുന്ന തണല്‍ , ഒരു പ്രത്യേക സ്ഥലത്തു മാത്രം  കേന്ദ്രീകരിച്ച് ആ സ്ഥലത്തുള്ള ചെടികളുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ ഇടവരില്ല .  ഹരിത ഗൃഹം തെക്ക് –വടക്ക് സ്ഥാപിച്ചാല്‍ തണല്‍ രാവിലെ മുതല്‍ വൈകുന്നരം വരെ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍  ഏതെങ്കിലും ഒരു സ്ഥലത്തെ  ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ വരില്ല.

ഹരിതഗൃഹത്തിന്റെ വശങ്ങളുടെ വെന്റിലേറ്റര്‍ ഏറ്റവും താഴെയും (തറയോടടുപ്പിച്ച്)  മേല്‍ക്കൂരയിലേത് , ഏറ്റവും മുകളിലും വയ്ക്കുന്നതാണ് നല്ലത് .  വെന്റിലേറ്ററുകള്‍ കൊടുത്തിരിക്കുന്ന ഭാഗത്തു കൂടി  കീടങ്ങള്‍  അകത്ത് കടക്കാതിരിക്കാന്‍ അവിടെ കീടങ്ങളെ തടയുവാനുള്ള വല ഘടിപ്പിക്കണം.  വശങ്ങളിലെയും  മേല്ക്കൂരയിലെയും വെന്റിലേറ്ററുകള്‍ തമ്മിലുള്ള  അകലം  കൂടുന്തോറും ഹരിതഗൃഹത്തിലെ താപനില കുറഞ്ഞു  വരും .  എന്നിരുന്നാലും ഹരിതഗൃഹത്തിന്റെ താഴെ 60 സെ.മീ. ഉയരത്തില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കൊടുത്ത് അതിനു മുകളില്‍  ഇന്സെക്റ്റ് പ്രൂഫ്‌ നെറ്റ് കൊടുക്കുകയാണ് ചെയ്തുവരുന്നത് .  ഇത് മണ്ണിലോട്ട്  30 -40 സെ.മീറ്റര്‍  ലംബമായും 20 സെ.മീറ്റര്‍ തിരശ്ചീനമായും ഇടുന്നു .  ഇത് കീടങ്ങള്‍ , നിമാവിര , എലി തുടങ്ങിയവ  ഹരിത ഗൃഹത്തിന്റെ ഉള്ളിലോട്ട്  കയറുന്നത് ഒരു പരിധി വരെ തടയും.

ഹരിതഗൃഹത്തിന് അതിന്റെ തറ വിസ്തീര്‍ണ്ണത്തിന്റെ 30 ശതമാനം എങ്കിലും വിസ്തീര്‍ണ്ണത്തില്‍ വെന്റിലേറ്റര്‍  (30 % effective ventilation)  കൊടുക്കണം .

മേല്‍ക്കൂരയിലെ വെന്റിലെറ്റര്‍  ഒരു വശത്ത് മാത്രമാണ് കൊടുക്കുന്നതെങ്കില്‍ കാറ്റ് ഏത് വശത്തെക്കാണോ വീശുന്നത്  അവിടെ വേണം സ്ഥാപിക്കാന്‍ .  അതായത് കാറ്റ് കിഴക്ക് നിന്നും പടിഞ്ഞാറോട്ടാണ് വീശുന്നതെങ്കില്‍  മേല്‍ക്കൂരയിലെ വെന്റിലെറ്റര്‍ പടിഞ്ഞാറു വശത്ത് വേണം സ്ഥാപിക്കാന്‍.  കാറ്റ് വരുന്ന വശത്ത്  (കിഴക്ക് ഭാഗത്ത് )  മേല്‍ക്കൂരയില്‍ വെന്റിലേറ്റര്‍  സ്ഥാപിച്ചാല്‍  വിപരീത ഫലമാകും  ഉണ്ടാവുക.  അതിനു പുറമേ  കാറ്റു വരുന്ന  ഭാഗത്ത് മേല്‍ക്കൂരയില്‍ വെന്റിലേറ്റര്‍ കൊടുത്താല്‍ നല്ല കാറ്റുള്ള സമയത്ത്  അതുവഴി  കാറ്റ് ഉള്ളില്‍ പ്രവേശിച്ച് ഹരിതഗൃഹത്തേ  പിടിച്ച് കുലുക്കാനും , ഇതുമൂലം ഹരിതഗൃഹത്തിന് കേടുപാടുകള്‍ സംഭവിക്കാനും കാരണമാകും .  കേരളത്തില്‍ കാറ്റ് രണ്ടു വശത്തോട്ടും വീശുന്നത് കൊണ്ട് രണ്ടു വശങ്ങളിലും വെന്റിലേറ്റര്‍  കൊടുക്കുന്നതാണ്കൂടുതല്‍ നല്ലത് .  എന്നാല്‍ ഇത്തരം ഹരിതഗൃഹം നിര്‍മ്മിക്കുന്നതിന് ചെലവ് കൂടുതലായിരിക്കും.

സ്വാഭാവിക വെന്റിലേഷന്‍ കൊടുത്ത ഹരിതഗൃഹത്തില്‍ ഫോഗറുകളോ  മിസ്റ്ററുകളോ  ഘടിപ്പിക്കുകയും രാവിലെ 11  മണി മുതല്‍ വൈകുന്നരം 3.30 മണി വരെ യുള്ള സമയത്ത് , ആവശ്യാനുസരണം ഇടവിട്ട സമയങ്ങളില്‍  ഇവ  പരമാവധി ഒരു മിനിറ്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്‌താല്‍ ഹരിത ഗൃഹത്തില്‍ ഉച്ചയ്ക്ക് അനുഭവപ്പെടുന്ന താപനില കുറച്ച്, ചെടികള്‍ക്ക് യോജിച്ച താപനില നിലനിര്‍ത്താനാകും.

കേരളത്തിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ള കൊണ്ട് ഹരിത ഗൃഹത്തിന് കൂടുതല്‍ ഉയരം കൊടുക്കുന്നതാണ് നല്ലത് .

ഹരിതഗൃഹത്തിന്റെ തറ വിസ്തീര്‍ണ്ണവും ഉയരവും

തറ വിസ്തീര്‍ണ്ണം

(ച.മീറ്റര്‍ )

വശങ്ങളിലെ ഉയരം

(മീറ്റര്‍ )

മദ്ധ്യഭാഗത്തെ ഉയരം

(മീറ്റര്‍ )

40

2.5

3.75 – 4.0

80

2.75-3.0

4.8-5.0

120

3.0-3.25

5.00

200

3.15-3.5

5.25-5.5

500

3.5-4.0

6.25-6.75

1000

4.0-4.25

7.0-7.5

>1000

4.25-4,5

7.25-8,0

 

വെന്റിലേറ്ററുകള്‍ താഴെ നിന്ന് മുകളിലോട്ട് പൊക്കി മുഴുവനായും തുറന്നു വയ്ക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. യു.വി.ഷീറ്റുകളാണെങ്കില്‍  കൈകൊണ്ടോ യന്ത്ര സംവിധാനം ഉപയോഗിച്ചോ മുകളിലേയ്ക്ക് ചുരിട്ടി വയ്ക്കാം.   45  ഡിഗ്രി ചരിച്ച് തുറന്നു വയ്ക്കുന്ന രീതിയിലുള്ള വെന്റിലേറ്ററുകള്‍ ഉദ്ദേശിച്ച ഫലം തരികയില്ല .

വായു ബന്ധിതമായ ഹരിതഗൃഹങ്ങളില്‍ രാവിലെ 10 – 11  മണിക്ക് ശേഷം വായുവിലുള്ള കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് പുറത്തുള്ള അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിനേക്കാള്‍ വളരെ കുറവായിരിക്കും.  സ്വാഭാവിക വെന്റിലേഷന്‍ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളില്‍  കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് എല്ലായ്പോഴും പുറത്തുള്ള അന്തരീക്ഷത്തിലേതിന് തുല്യമായിരിക്കും.  കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കുറവ് മൂലം ഉല്‍പ്പാദന ക്ഷമതയില്‍  ഉണ്ടാകുന്ന കുറവ്  സ്വാഭാവിക വെന്റിലേഷന്‍ ഉള്ള ഹരിത ഗൃഹത്തില്‍ ഉണ്ടാവുകയില്ല.   സ്വാഭാവിക വെന്റിലേഷന്‍ ഉള്ള ഹരിത ഗൃഹത്തിന്റെ വശങ്ങളില്‍ ഇന്സെക്റ്റ് പ്രൂഫ്‌ നെറ്റ് ഘടിപ്പിച്ചിട്ടുള്ളടത്ത് യു.വി.സ്റ്റെബിലൈസ്ഡ്  ഷീറ്റ് കൊണ്ടുള്ള റോളിംഗ് രീതിയുള്ള കര്‍ട്ടന്‍  സ്ഥാപിക്കുന്നതും വൈകുന്നേരം മുതല്‍ രാവിലെ 11 മണി വരെ ഇത് താഴ്ത്തി ഇടുന്നതും കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് പോളിഹൗസില്‍ കൂട്ടും.

ഹരിതഗൃഹത്തില്‍ ഫാനും പാഡും/ ഫോഗര്‍ /മിസ്റ്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിലും  സ്വാഭാവിക വെന്റിലേറ്ററുകളും കൂടി കൊടുക്കുകയാണെങ്കില്‍  വൈദ്യുതി ഇല്ലാത്ത സമയത്ത് വെന്റിലേറ്റര്‍  തുറന്നിട്ട്‌ താപനില  കുറയ്ക്കാനും അതുപോലെ രാത്രി സമയത്ത് വെന്റിലെറ്റര്‍ അടച്ച് ഹരിതഗൃഹത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കൂട്ടാനും കഴിയും.

ശരിയായ രീതിയില്‍ ചൂട് വായു പുറത്തു പോകാനും ഹരിതഗൃഹത്തില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്തുന്നതിനും  ഹരിതഗൃഹത്തിന്റെ വീതി 5 മുതല്‍ 9 മീറ്റര്‍ വരെ ആയിരിക്കുന്നതാണ് നല്ലത് .  വീതി കൂടുന്തോറും നിര്‍മ്മാണചെലവ്  കുറയും.  എന്നാല്‍ 9 മീറ്ററിലും കൂടുതല്‍ വീതി ആയാല്‍ ചൂട് കൂടുതലായിരിക്കും .  ഹരിത ഗൃഹത്തിന്റെ  വീതി കൂടുന്തോറും ചൂട്ട് കൂടും. യു.വി.ഷീറ്റ് ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ഹരിതഗൃഹത്തില്‍  ചൂട് കുറഞ്ഞിരിക്കാനും  നിര്‍മ്മാണ ചെലവ്  കുറയ്ക്കാനും ഹരിത ഗൃഹത്തിന്റെ വീതി (ഒറ്റ സ്പാന്‍ മാത്രമുള്ള ഹരിത ഗൃഹമാണെങ്കില്‍ ) അഥവാ  ഒരു സ്പാനിന്റെ വീതി (സോ ടൂത്ത് അഥവാ അറക്കവാള്‍ മാതൃകയിലുള്ള  ഹരിതഗൃഹം ) 7 മുതല്‍ 9 മീറ്റര്‍ വരെ ആയിരിക്കുന്നതാണ് നല്ലത്.

പ്രധാന ഹരിതഗൃഹ മാതൃകകള്‍

 

1 . ചായ്ച്ചിറക്കിയ ഹരിതഗൃഹം

ഇത്തരം ഹരിതഗൃഹം ഏതെങ്കിലും കെട്ടിടത്തിന്റെ വശത്തേക്ക് ചായ്ചിറക്കിയാണ് ഉണ്ടാക്കുന്നത് .  ഇങ്ങനെ ചെയ്യുമ്പോള്‍ പരമാവധി സമയം സൂര്യരശ്മി കിട്ടുന്നതും നിഴല്‍ വീഴാത്തതുമായ വശം നോക്കി വേണം ഹരിതഗൃഹം പണിയുവാന്‍.  ഇത് സാധാരണയായി മഞ്ഞ് കാലത്ത് ചെടികളെ രക്ഷിക്കുന്നതിനായി കൊടും ശൈത്യകാലം ഉള്ളിടങ്ങളില്‍ ഉപയോഗിക്കുന്നു.

2. ത്രികോണ മുഖപ്പോടുകൂടിയത്

ഇവയുടെ മേല്‍ക്കൂര കുത്തനെ ചരിഞ്ഞുതും വശങ്ങള്‍ ലംബവുമാണ് .  ഇത്തരം ഹരിത ഗൃഹങ്ങളാണ് കേരളത്തെപ്പോലെ മഴയും ചൂടും കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക്  ഏറ്റവും അനുയോജ്യം.  ഇതിന്റെ മേല്‍ക്കൂര , മഴവെള്ളം മഞ്ഞ്  എന്നിവയെ  എളുപ്പത്തില്‍ ഒഴുക്കി വിടുന്നു .  ഹരിതഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് മേല്‍ക്കൂരയുടെ ചരിവ്  30 ഡിഗ്രി യില്‍ കൂടുതലായിരിക്കുന്നതാണ്  നല്ലത് .  ഇത്തരം ഒറ്റ സ്പാന്‍ ഹരിതഗൃഹത്തിനു ഉചിതമായ വലിപ്പം – 7 മുതല്‍ 9 മീറ്റര്‍ വരെ വീതിയും മദ്ധ്യഭാഗത്ത് 5 മുതല്‍ 4.5 മീറ്റര്‍ വരെയും  ഉയരവും ഉള്ളതാണ് . (ഹരിത ഗൃഹത്തിന്റെ തറ വിസ്തീര്‍ണ്ണത്തിനനുസരിച്ച് )

3. കോണ്‍സെറ്റ്

ഇവയുടെ വശങ്ങള്‍ ലംബവും മേല്‍ക്കൂര കമാന രൂപത്തിലുമാണ് .  ത്രികോണ മുഖപ്പോടുകൂടിയ ഗൃഹത്തെ അപേക്ഷിച്ച് കോണ്‍സെറ്റ് ആകൃതിയിലുള്ള ഹരിത ഗൃഹത്തില്‍  നിര്‍മ്മാണത്തിനുപയോഗിക്കുന്ന  സാധന സാമഗ്രികള്‍  കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും.  നിര്‍മ്മാണച്ചെലവും , താരതമ്യേന കുറവാണ് .  ഇത്തരം ആകൃതിയിലുള്ളഹരിത ഗൃഹത്തിനുള്ളിലേക്ക് കൂടുതല്‍ സൂര്യരശ്മി കടത്തി വിടുന്നതിനാല്‍  ഒരേ വലിപ്പമുള്ള കേബിള്‍ ഹരിത ഗൃഹത്തെ അപേക്ഷിച്ച് , കോണ്‍ സെറ്റ് ഹരിത ഗൃഹത്തില്‍ താപനില കൂടുതലായിരിക്കും.  ഉഷ്ണമേഖല പ്രദേശത്തിന് ഇത് അനുയോജ്യമല്ല.

4.വായ്ത്തല പോലെയുള്ളത്  ( Saw tooth type)

രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങള്‍ അറക്കവാളിന്റെ വായയുടെ ആകൃതിയില്‍  ഒരുമിച്ച് നിര്‍ത്തി ക്രമീകരിച്ചിരിക്കുന്നു .  ഇത്തരം  ഹരിതഗൃഹങ്ങളുടെ  നിര്‍മ്മാനചെലവും അദ്ധ്വാനഭാരവും ഓരോ ഹരിത ഗൃഹവും ഒറ്റയ്ക്കൊറ്റയ്ക്കു നിര്‍മ്മിക്കുന്നതിലും കുറവായിരിക്കും.  ഇതിന്റെ ഓരോ സ്പാനിന്റെയും (span) വീതി , 7 മുതല്‍ 9 മീറ്ററായാല്‍  നിര്‍മ്മാണ ചെലവു കുറവായിരിക്കും .   എന്നാല്‍ വീതി കൂടുമ്പോള്‍  ചൂട് കൂടാന്‍ ഇടയുണ്ട് .  അതിനാല്‍ ഓരോ സ്പനിന്റെയും വീതി 8 മീറ്റര്‍ ആക്കുന്നതാണ് നല്ലത് .  സ്വാഭാവിക  വെന്റിലേഷന്‍ ഉപയോഗിക്കുന്നിടത്ത് ഇത്തരം മാതൃകയാണ് ഉത്തമം

ഗ്രീന്‍ഹൗസുകളുടെ പ്രധാന ഭാഗങ്ങള്‍

 1. ഫ്രെയിം അഥവാ ചട്ടക്കൂട്
 2. ആവരണം .
 3. അറിസ്ഥിതി നിയന്ത്രണ സംവിധാവങ്ങള്‍ (താപനിലയും ആര്‍ദ്രതയും)
 4. ഫെര്ട്ടിഗേഷന്‍ സംവിധാനം .

ചട്ട കൂട് ജി.ഐ പൈപ്പു കൊണ്ടോ ചെലവു കുറഞ്ഞ (Low cost) മുള , കവുങ്ങ് , കാറ്റാടി എന്നിവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്.  ആവരണമായി ഷെഡ്‌ ഹൗസുകള്‍ക്ക് തണല്‍ വലയും മറ്റ് ഉപയോഗങ്ങള്‍ക്ക് 200 മൈക്രോണ്‍ യു.വി.സ്റ്റെബിലൈസ്ഡ്  പോളി എത്തിലിന്‍ ഷീറ്റുകളും ഉപയോഗി ക്കാവുന്നതാണ്.

സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളും  (200-400 നാനോമീറ്റര്‍ തരംഗ ദൈര്‍ ഘ്യമുള്ളത്). നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും ((Visible rays)(400-700 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യമുള്ളത്).  ഇന്‍ഫ്രാറെഡ്  രശ്മികളും (700  മുതല്‍ 800 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യമുള്ളത് ) ആണ് ഉള്ളത് . ചെടികള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികള്‍ ഉപയോജിച്ചു  പ്രകാശസംശ്ലേഷണം  ചെയ്യുന്നു.  ഇന്‍ഫ്രാറെഡ്  രശ്മികള്‍ ഇലകളെയും മറ്റും ചൂടാക്കുകയാണ് ചെയ്യുന്നത് .  അള്‍ട്രാവയലറ്റ് രശ്മികള്‍ UV-A(315-400nm) UV-B(280-315nm) UV-C(200-280nm)  എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.  ഇതില്‍  UV-B യും  UV-C യും ചെടികള്‍ക്ക് ദോഷകരമാണ് . UV-A ചെടികളുടെ ഫലങ്ങളുടെ നിറം ,സ്വാദ് ,മണം എന്നിവയെ സ്വാധീനിക്കുന്നതിനാല്‍ ചെടികള്‍ക്ക് ആവശ്യമാണ്‌.  അതിനാല്‍ പോളി എത്തലീന്‍ ഷീറ്റില്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത് (UV-B,UV-C- ലോങ്ങ്‌  ഇന്‍ഫ്രാറെഡ് രശ്മികള്‍ എന്നിവ കടത്തി വിടാത്ത  വിധത്തിലാകുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ 381 nm വരെയുള്ള UV-A രശ്മികളും തടയപ്പെടാറുണ്ട്.  അതിനാല്‍  യു.വി സ്റ്റെബിലൈസ്ഡ് പോളിഎത്തലീന്‍ ഷീറ്റ് ഉപയോഗിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും ഷോര്‍ട്ട് ഇന്‍ഫ്രാറെഡ്  രശ്മികളും ( short infrared rays )  UV-A രശ്മികളും ഹരിതഗൃഹത്തി നുള്ളിലേക്ക്  കടത്തി വിടുന്നു.  എന്നാല്‍ ഷോര്‍ട്ട്  ഇന്‍ഫ്രാറെഡ്  രശ്മികള്‍(short infrared rays) ഷീറ്റുകള്‍ , ചെടികളുടെ ഇലകള്‍ , മണ്ണ് എന്നിവയില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍  ലോങ്ങ്‌ ഇന്ഫ്രാറെഡ്  രശ്മികളായി മാറുന്നു.  അതിനാല്‍ ഈ രശ്മികള്‍ക്കു  ഹരിത ഗൃഹത്തില്‍ നിന്ന്  തിരിച്ചു പോകാനും കഴിയുന്നു .   (ഷീറ്റ്  ലോങ്ങ്‌  ഇന്‍ഫ്രാറെഡ്  രശ്മികള്‍ കടത്തിവിടാത്തതിനാല്‍ ).  ഇന്‍ഫ്രാറെഡ്  രശ്മികള്‍ ഹരിത ഗൃഹാന്തരീക്ഷത്തിലെ താപനില ഉയര്‍ത്തുന്നതിനാല്‍ ഹരിതഗൃഹത്ത്തിലെ ചൂട് 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1 5 ഡിഗ്രി സെല്‍ഷ്യസ് വരെ (മതിയായ  വെന്റിലേഷന്‍   സംവിധാനങ്ങളൊന്നും  ഇല്ലെങ്കില്‍) കൂടാന്‍ കാരണമാകുന്നു.  ഇത് അന്തരീക്ഷത്തില്‍ ഹരിത വാതകങ്ങള്‍ ( green house gases)മൂലമുണ്ടാകുന്ന ഗ്രീന്‍ഹൗസ് എഫക്ടിന് തുല്യമായ പ്രതിഭാസമായതിനാലാണ്  ഹരിതഗൃഹത്തിന് “ഗ്രീന്‍ഹൗസ്” എന്ന പേര് ലഭിച്ചത്.  പാശ്ചാത്യ നാടുകളില്‍ തണുത്ത കാലാവസ്ഥയായതിനാല്‍  ഹരിത ഗൃഹത്തിനുള്ളില്‍  ചൂട് കൂടുന്നത് വലിയ ഗുണം ചെയ്യും.  എന്നാല്‍ നമുക്ക് കേരളത്തില്‍ ചൂടു  കുറയ്ക്കുകയാണ് ചെയ്യേണ്ടത് .

സാധാരണ,  തുറസ്സായ സ്ഥലത്ത്  കൃഷി ചെയ്യുമ്പോള്‍ (open field cultivation ) ഓരോ വിളകളുംകാലാവസ്ഥ അനുസരിച്ച് മാത്രമേ കൃഷി ചെയാനാകൂ .  എന്നാല്‍ ഹരിതഹൃഹത്തിനുള്ളിലെ ഈര്‍പ്പവും താപവിലയും നിയന്ത്രിക്കാന്‍  കഴിയുന്നതിനാല്‍ ഏതു വിലകളും ഏതു സമയത്തും ഏതു സ്ഥലത്തും ഹരിത ഗൃഹത്തിനുള്ളില്‍ കൃഷി ചെയ്യാന്‍ സാധിക്കും.  അതിനാല്‍ ചെടികളുടെ ഫലങ്ങള്‍ , അവയുടെ ആവശ്യകത അധികമുള്ളപ്പോഴും എന്നാല്‍ ലഭ്യത വളരെ പരിമിതമായിരിക്കുകയും  ചെയ്യുന്ന സമയത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍  എത്തിക്കുവാന്‍ തക്കരീതിയില്‍ കൃഷി ചെയ്യുന്ന സമയം ക്രമീകരിച്ച് എത്തിക്കുവാനും , കര്‍ഷകന് മുന്തിയ വിലനേടുവാനും കഴിയും.  ഇതിനായി വിളകള്‍ ഇറക്കുന്ന സമയം വേണ്ടവിധം ക്രമീകരിച്ചാല്‍ മാത്രം മതിയാകും.

ഹരിതഗൃഹത്ത്തിലെ ചെടികളുടെ ഉല്‍പ്പാദനക്ഷമത തുറസ്സായ സ്ഥലത്തെ  അപേക്ഷിച്ച് 3 മുതല്‍ 10 മടങ്ങ്‌ വരെ കൂടുതലാണ്.  ഇതിനു പുറമേ , ഹരിത ഗൃഹങ്ങളില്‍ വളരുന്ന ചെടികള്‍ , തുറസ്സായ സ്ഥലത്ത് വളരുന്നവയെ അപേക്ഷിച്ച് വളരെ ഗുണമേന്മ യുള്ള പൂക്കളും ഫലങ്ങളും ഉല്‍പ്പാധിപ്പിക്കുകയും ചെയ്യുന്നു.

ഹരിതഗൃഹങ്ങളില്‍ , ചെടികളില്‍ നിന്നും മണ്ണില്‍ നിന്നും വെള്ളം നഷ്ടമാകുന്നത് (traspiration and evaporation )താരതമ്യേന വളരെ കുറവാണ്.  അതിനാല്‍ 30 മുതല്‍   70 % വരെ വെള്ളം ഹരിത ഗൃഹ കൃഷിയില്‍ പാരമ്പര്യ കൃഷി രീതികളെ അപേക്ഷിച്ച് ലാഭിക്കാനാകും.

പരമ്പരാഗത കൃഷി രീതിയില്‍ മൊത്തം വളം രണ്ടോ മൂന്നോ തവണകളായി നല്കുന്നതിനാലും ജലത്തില്‍ പൂര്‍ണ്ണമായും അലിയുന്നവയല്ലാത്തതിനാലും  ഭൂരിഭാഗം വളവും അന്തരീക്ഷത്തിലോക്കോ ചെടികളുടെ വേരുമണ്ഡലത്തിനു പുറത്തെക്കൊ  പോകുന്നതിനാല്‍ വിളകള്‍ക്ക്  ലഭിക്കാതെ നഷ്ടപ്പെട്ടുപോകുന്നു .  അതിനാല്‍ നല്‍കുന്ന വളത്തിന്റെ 30 മുതല്‍ 40 % മാത്രമാണ് ചെടികള്‍ ഉപയുക്തമാക്കുന്നത് .    ഇതിനു പുറമേ, പാരമ്പര്യ കൃഷി രീതികളില്‍ വെള്ളവും വളവും  നല്‍കുമ്പോള്‍ കാലാവസ്ഥയിലോ മണ്ണിലെ മൂലകങ്ങളിലോ ഉള്ള വ്യത്യാസവും മണ്ണിന്റെ രാസഭൗതിക സ്വഭാവവും കണക്കിലെടുക്കാറില്ല .  എന്നാല്‍ ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ സ്ഥലത്തെയും മണ്ണിലുള്ള പ്രധാനപ്പെട്ട മൂലകങ്ങളുടെയും  ദ്വിതീയ മൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും ചെടികള്‍ക്ക് ലഭ്യമായ തരത്തിന്റെ അളവുകള്‍ തിട്ടപ്പെടുത്തി , ചെടിയുടെ ആവശ്യാനുസരണം  മൂലകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് .  സൂക്ഷ്മ കൃഷിയില്‍  ഓരോ കൃഷിയിടതെയും മണ്ണിലെ മൂലകങ്ങളുടെ അളവ്  മൂലകങ്ങളും വെള്ളവും അതിന്റെ വേരുമണ്ഡലത്തില്‍ തന്നെ നല്‍കുകയാണ്  ചെയ്യുന്നത് .  മൂലകങ്ങള്‍ കണിക ജലസേചനത്തോടൊപ്പം ചെടികള്‍ക്ക് ലഭ്യമായ രൂപത്തില്‍ കൃത്യമായ  അളവില്‍ പല തവണകളായി നല്‍കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും    ഉല്‍പ്പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കാനും മൂലകങ്ങള്‍  അടങ്ങിയ വളം വേരുമണ്ഡലത്തിന് താഴെ ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലം മലിനീകരിക്കപ്പെടുന്നത്‌ ഇല്ലാതാക്കാനും  കഴിയുന്നു.  അതിനാല്‍ വെള്ളം 30 മുതല്‍ 70 ശതമ്മാനവും വളം 30 മുതല്‍ 50 ശതമാനവും ലാഭിക്കാന്‍ കഴിയും .  പാരമ്പര്യ ജലസേചനരീതികള്‍ക്ക് 30 മുതല്‍ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോള്‍ സൂക്ഷ്മജലസേചന രീതി, 75 മുതല്‍ 95 % വരെ കാര്യക്ഷമമായി ജലം ചെടികള്‍ക്ക് ലഭ്യമാക്കുന്നു.

ഹരിതഗൃഹങ്ങളില്‍ , രോഗകീടബാധകള്‍ വളരെ കുറവായിരിക്കും.  മുഴുവനായി അടച്ചുകെട്ടിയതും പൂര്‍ണ്ണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളില്‍ സാധാരണയായി  രോഗകീടബാധ ദുര്‍ല്ലഭമായെ ഉണ്ടാകാറുള്ളൂ .  ഈ സംവിധാനത്തില്‍ സാധാരണ ജൈവ കീടനാശിനികള്‍ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത് .  വിഷാംശമില്ലാത്ത ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ആവശ്യകത വര്‍ധിച്ചുവരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ജൈവ കൃഷിയില്‍ താല്‍പ്പര്യം കൂടി വരുന്നുണ്ട് .  രോഗാണുക്കളുടെയും  കീടങ്ങളുടെയും ആക്രമണമാണ് ജൈവ കര്‍ഷകരെ അലട്ടുന്നത് .  സംരക്ഷിത കൃഷി രീതി അവലംബിക്കുന്നത് വഴി ഒരു പരിധി  വരെ ഈ പ്രശ്നം  പരിഹരിക്കുന്നു.

തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച് , ഹരിത ഗൃഹങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതും ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ പിടിച്ചു കിട്ടുന്നതും കൂടുതലായി വിജയിച്ചു വരുന്നു  (97 -99% )

ടിഷ്യുകള്‍ച്ചര്‍ ചെയ്ത തൈകള്‍ , തുറസ്സായ കൃഷിയിടത്തില്‍ നേരിട്ട് വെയ്ക്കുന്നതിന് മുമ്പ് കുറച്ചു ദിവസം ഹരിതഗൃഹങ്ങളില്‍ വച്ചാല്‍ കൂടുതല്‍  തൈകള്‍ കേടു കൂടാതെ സംരക്ഷിച്ചെടുക്കാനാകും.  ഹരിത ഗുഹങ്ങളില്‍ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വയ്ക്കുമ്പോള്‍ രാത്രിയും പകലും അവയ്ക്കനുയോജ്യമായ പ്രകാശവും ഈര്‍പ്പവും താപനിലയും ക്രമീകരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കണം .  ടിഷ്യുക്കള്‍ച്ചര്‍  ചെയ്ത ചെടികള്‍  ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് ഹരിത ഗൃഹങ്ങളില്‍ വെയ്ക്കേണ്ടത് .  രോഗ കീടബാധ കുറയ്ക്കുന്നതിനായി ഹരിതഗൃഹത്തിന്റെ  നിലം കോണ്‍ക്രീറ്റ്  ചെയ്ത് ചെടികള്‍ നട്ട പ്ലാസ്റ്റിക് കവറുകളില്‍ നിരത്തുന്നതാണ് നല്ലത് . ഹരിത ഗൃഹങ്ങളില്‍ 30 മുതല്‍ 45 ദിവസം വരെ ചെടികള്‍ വെച്ച ശേഷം  തുറസ്സായ സ്ഥലത്ത് നടുകയാണെങ്കില്‍  98 മുതല്‍ 100  ശതമാനം വരെ ചെടികള്‍ പിടിച്ചുകിട്ടുന്നതായി കണ്ടിട്ടുണ്ട് .

ഹരിത ഗൃഹങ്ങളില്‍ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന  കൃഷി രീതികള്‍ ഇന്നു പ്രചാരത്തിലുണ്ട് .  രാസലായനി , ചകിരിച്ചോര്‍ , അന്നിര കമ്പോസ്റ്റ് , നെല്ലിന്റെ ഉമി ,വേര്മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നീ മാദ്ധ്യമങ്ങളില്‍ ചെടികള്‍ നട്ട്  ഹരിത ഗൃഹങ്ങളില്‍ വളര്‍ത്തുന്ന രീതിക്ക് പ്രചാരം സിദ്ധിച്ചു വരുന്നു.

സ്വാഭാവിക വെന്റിലേഷന്‍  സംവിധാനമുള്ളതും ജിഐ പൈപ്പും യു.വി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റും ഉപയോഗിച്ച് ഹരിത ഗൃഹം സ്ഥാപിക്കുന്നതിന് ഒരു ചതുരശ്രമീറ്ററിന് 935  രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് .

ഹരിത ഗൃഹങ്ങളുടെ  മേല്‍ക്കൂരയും വശങ്ങളും യു.വി സ്റ്റെബിലൈസ്ഡ്  പോളി എത്തിലീന്‍ ഷീറ്റുകള്‍ /ഗ്ലാസ്സുകള്‍ /പോളി കാര്‍ബണേറ്റ് /എക്രിലിക്ക്  ഷീറ്റുകള്‍ എന്നിവ യിലേതെങ്കിലും കൊണ്ട് ആവരണം ചെയ്യും .  എങ്കിലും വിലയും പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ നിലവില്‍ ഏറ്റവും അനുയോജ്യമായ ആവരണം യു.വി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍       ഷീറ്റുകളാണ്.  ഇവയ്ക്കുള്ളിലെ  താപനില , ഈര്‍പ്പം , പ്രകാശത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും , കാര്‍ബണ്‍ഡയോക്സൈഡിന്റെ  അളവ് എന്നിവ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ  അവയ്ക്കുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് അനുയോജ്യമായ  അളവില്‍ ക്രമീകരിക്കാം.  ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍  സ്ഥലകാല ഭേദമന്യേ  ഏതു വിളകളും  ഇവയ്ക്കുള്ളില്‍ കൃഷി ചെയ്യാം .  പല ആകൃതിയിലുള്ള ഹരിത ഗൃഹ ചട്ടക്കൂടുകള്‍  (green house structures)  ഇന്നു പ്രചാരത്തിലുണ്ട്.  ഓരോ സ്ഥലത്തെ കാലാവസ്ഥയ്ക്കനുസൃതമായി, അതിനുള്ളില്‍ വളര്ത്താനുദ്ദേശിക്കുന്ന  ചെടികള്‍ക്കനുയോജ്യമായ  കാലാവസ്ഥ സംജാതമാക്കാന്‍ കഴിയുന്ന ആകൃതിയിലുള്ള ഹരിത ഗൃഹമാണ് തെരഞ്ഞെടുക്കേണ്ടത്

ഹരിതഗ്രഹങ്ങളിലെ വിളകളും പരിപാലന മാര്‍ഗങ്ങളും

 

വിളകളും വിളപരിപാലന മാര്‍ഗ്ഗങ്ങളും

സ്വാഭാവിക വായുസഞ്ചാരമനുവദിക്കുന്ന (Naturally ventilated) തരം ഹരിതഗൃഹങ്ങളാണ് കേരളത്തിന്‌ അനുയോജ്യം .  ഇത്തരം ഹരിത ഗൃഹങ്ങളില്‍  വളരുവാന്‍  അനുയോജ്യമായ  വിളകള്‍ കൃഷി ചെയ്തുണ്ടാക്കാം .  വിളകള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് തദ്ദേശമാര്‍ക്കറ്റിലെ ആവശ്യം, വില എന്നിവ കണക്കിലെടുക്കാം .

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സാധാരണ തുറസ്സായ  സ്ഥലത്ത്  കൃഷി ചെയ്യാന്‍ പ്രയാസമുള്ള തക്കാളി , ക്യാപ്സിക്കം ,കാബേജ് , കോളിഫ്ലവര്‍ ,പാലക്ക്,ക്യാരറ്റ്,മുള്ളങ്കി , ലറ്റ്യൂസ് എന്നിവ ഹരിതഗ്രഹത്തില്‍ കൃഷിക്കായി തെരഞ്ഞെടുക്കാം.  ജൂണ്‍ ആദ്യം തന്നെ നടുകയാണെങ്കില്‍  ഓണക്കാലത്ത് ഈ പച്ച്ച്ക്കരികളുടെ ഉല്‍പ്പാദനം ഉറപ്പുവരുത്താം.  മഴക്കാലത്തും ക്യാബേജ് , കോളിഫ്ലവര്‍  എന്നിവ കൃഷിചെയ്തെടുക്കാമെന്ന് സര്‍വ്വകലാശാലയിലെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

നടീല്‍ കൃഷി രീതിയനുസരിച്ച് വിളകളെ രണ്ടായി തരം തിരിക്കാം.  വിത്ത് നേരിട്ട് നടുന്നവയും  തൈകള്‍ പറിച്ച് നടുന്നവയും , ക്യാരറ്റ്,മുള്ളങ്കി , വെള്ളരി വര്‍ഗ്ഗങ്ങള്‍ , പയറുവര്‍ഗ്ഗങ്ങള്‍ ,വേണ്ട എന്നിവ വിത്ത്നേരിട്ട് നടുന്നവയാണ് .  വെള്ളരി വര്‍ഗ്ഗ തൈകള്‍  പ്രോട്രേകളില്‍വളര്ത്തിയും നടാവുന്നതാണ്.  തക്കാളി, ക്യാപ്സിക്കം, ക്യാബേജ്  കോളിഫ്ലവര്‍,വഴുതന ,മുളക് എന്നിവ തൈകള്‍ പറിച്ച് നടുന്ന രീതിയിലുള്ള വിളകളാണ്

തെരഞ്ഞെടുക്കുന്ന വിളക്കനുസരിച്ചു ഹരിതഗൃഹത്തിലെ സ്ഥലം ഒരുക്കേണ്ടതാണ്   മഴക്കാലത്ത് ഉണ്ടാകുന്ന കൂടിയ അന്തരീക്ഷ ഈര്‍പ്പം മൂലം കുമിള്‍ രോഗബാധ ഉണ്ടാകാന്‍ ഇടയുണ്ട് .  അത് കൊണ്ട് സാധാരണ ഒരു വിലയ്ക്ക് കൊടുക്കുന്ന അകലത്തെകാള്‍ കുറച്ച് കൂടുതല്‍ അകലം കൊടുത്ത്  വിളകള്‍ നടണം.  ഉദാഹരണമായി സാധാരണയായി  60x60 സെ.മീറ്റര്‍ , അകലം കൊടുത്ത് നടുന്ന തക്കാളിയ്ക്ക്   75x60 സെ.മീ. 45x 60 സെ.മീറ്റര്‍    അകലത്തില്‍ വാടുന്ന ക്യാപ്സിക്കത്തിനു   60x60സെന്റീമീറ്റര്‍ അകലം കൊടുക്കണം

പടര്‍ന്നു കയറുന്ന വിളകളായ പയര്‍ ,സാലഡ് വെള്ളരി എന്നിവയ്ക്ക് പടരാനുള്ള സൗകര്യം ഒരുക്കണം.  മണ്ണില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെയുള്ള  പാര്‍ശ്വ ശാഖകള്‍ നീക്കം ചെയ്യേണ്ടതും  1 മീറ്റര്‍ ഉയരത്തിനു മുകളില്‍ പാര്‍ശ്വ ശാഖകളെ

പടര്‍ത്തി വിടേണ്ടതുമാണ്.  വിള പടര്‍ത്തേണ്ട  വലകള്‍ തറ നിരപ്പിനു ലംബമായിട്ടായിരിക്കണം  നിര്‍മ്മിക്കേണ്ടത് .  തക്കാളി , ക്യാപ്സിക്കം എന്നിവയ്ക്ക് ഹരിതഗൃഹത്തിനുള്ളില്‍  മുകളിലേക്ക് വളരുന്നതിന് താങ്ങ് നല്‍കേണ്ടതാണ് . പരപരാഗണം ആവശ്യമുള്ള  പാവലി ല്‍   കൈകൊണ്ടുള്ള   പരാഗണം നടത്തി ക്കൊടുക്കേണ്ടാതാണ് .

ജൈവവളങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള വളപ്രയോഗ രീതി സ്വീകരിക്കുന്നതാണ് നല്ലത് .  ജൈവ വളങ്ങ ള്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുത്ത്  നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കന്നതാണ് നല്ലത്.  രോഗകീട നിയന്ത്രണത്തിനും ജൈവ മാര്‍ഗ്ഗങ്ങ ള്‍  സ്വീകരിക്കുന്നതാണ് നല്ലത്.   ഇതിനായി വെളുത്തുള്ളി മിശ്രിതം ,വേപ്പെണ്ണ  മിത്ര കുമിളുകളായ വെ ര്ട്ടിസീലിയം ,മെറ്റാറൈസിയം എന്നിവയും മിത്ര ബാക്ടിരിയായ  സ്യൂഡോമോണസും ഉപയോഗിക്കാം .  ഹരിത ഗൃഹത്തില്‍ ഒരേ  സ്ഥലത്ത് ഒരേ വിള മാത്രം ചെയ്യാതെ വിളകള്‍ മാറിമാറി ചെയ്യുവാന്‍ ശ്രദ്ധിക്കണം

പച്ചക്കറി കൃഷിയ്ക്ക് അനുയോജ്യമായ നടപടി ക്രമങ്ങള്‍ .

 1. പാരിസ്ഥിതികമായി അനുകൂലമായ കാലാവസ്ഥ , വളക്കൂറുള്ള മണ്ണ് . ശുദ്ധജലം , സൂര്യപ്രകാശത്തിന്റെ ലഭ്യത –രോഗകീട രോഗവിമുകതമായതും  പ്രാദേശികമായി യോജിച്ച്ചതുമായ വിത്തുകള്‍ എന്നിവ ഉറപ്പു വരുത്തുക.
 2. ജൈവ സമ്പുഷ്ടമായ ജീവനുള്ള മണ്ണു ഒരുക്കുക.- ജൈവ വളങ്ങള്‍ , ജീവാണു വളങ്ങള്‍ , പലയിനം ജൈവ കമ്പോസ്റ്റുക ള്‍ ,ഗോമൂത്രം , മണ്ണിരകഷായം    (വേര്മിവാഷ് ) തുടങ്ങിയവയുടെ നിയന്ത്രിതമായ   ഉപയോഗം വഴി മണ്ണു ജീവസ്സുറ്റതാക്കുന്നു.
 3. വിവിധതരം പുതയിടല്‍ വഴി മേല്‍മണ്ണ്‍ സംരക്ഷിക്കുക്. വളര്‍ന്നു വരുന്ന കള സസ്യങ്ങള്‍ സമയാസമയങ്ങളി ല്‍ മാറ്റി  പുതയിട്ട് മേല്‍മണ്ണും ജൈവികാ വസ്ഥയും നിലനിര്‍ത്തി അമിത സൂര്യതാപനത്തില്‍ നിന്നും മണ്ണ് സംരക്ഷിക്കുക.
 4. വിത്തുകളും  നടീല്‍വസ്തുക്കളും കീടരോഗ വിമുക്തമാക്കുന്നതിനുവേണ്ടി ചൂടുവെള്ള പ്രയോഗം,ചാണകം, ചാരകുഴമ്പ്  പ്രയോഗം തുടങ്ങിയവ  അനുവ ര്‍ത്തി ക്കാവുന്നതാണ് .  സ്യൂഡോമോണസും മറ്റ് ജാവാനുക്കളും ഉപയോഗിച്ചുള്ള വിത്തു പ്രചരണവും  അതിന്റെ മണ്ണിലെ പ്രയോഗവും ചെടികളി ല്‍ തളിക്കളും  മറ്റും വിളകളെയും മണ്ണിനെയും രോഗവിമുക്തമാക്കുകയും  ചെടികള്‍ക്ക് പ്രതിരോധശക്തി നല്‍കുകയും ചെയ്യുന്നു.
 5. പഴയ തവാരണക ള്‍ , തടങ്ങള്‍, കുഴിക ള്‍ , കൂനകള്‍ തുടങ്ങിയവ മുന്‍കൂട്ടി തയ്യാറാക്കി സൂര്യതാപന പ്രക്രിയയ്ക്ക് വിധേയമാക്കി  കീടരോഗ വിമുക്തമാക്കി യതിനു ശേഷം ജൈവ വള പ്രയോഗം നടത്തി തുടര്‍ന്ന്‍ വിതക്കുകയോ  നടുകയോ പോളിബാഗുകളി ല്‍  നിറയ്ക്കുകയോ ചെയ്യുക.
 6. തവാരണയില്‍ വളര്‍ത്തുന്ന തൈകളും പറിച്ചു നട്ടതിനു ശേഷമുള്ള ചെറു ചെടികളും നേര്‍ത്ത വലയുപയോഗിച്ച്(40mesh) കീടരോഗ വിമുക്തമാക്കുന്നത് വഴി  രോഗകീടബാധയുടെ തുടക്കവും വ്യാപനവും തടയുന്നതാണ് .
 7. ചെടികളുടെ ആദ്യകാല വളര്‍ച്ചയില്‍ (ആദ്യത്തെ ഒരു മാസം ) പ്രതിരോധ ശക്തിദായകമായ വസ്തുക്കളുടെ ഉപയോഗം (വേപ്പിന്‍ പിണ്ണാക്ക് , പുളിപ്പിച്ച  പിണ്ണാക്ക് മിശ്രിതം , നേര്‍പ്പിച്ച ഗോമൂത്രം , ഹ്യൂമിക് അമ്ലം , ജുവനോയിക്ക് അമ്ലം , സ്യൂഡോമോണസ്  ജീവാണുക്ക ള്‍) എന്നിവകളുടെ ശാസ്ത്രീയ പ്രയോഗം ചെടികള്‍ക്ക് കീടരോഗ പ്രതിരോധ ശക്തിയും ഓജസ്സും നല്‍കുന്നു.
 8. സൂര്യോദയത്തിനു മുമ്പും  സൂര്യാസ്തമനത്തിനു ശേഷവും  ഒന്ന് രണ്ടു മണിക്കൂര്‍ എങ്കിലും ഹരിതഗൃഹങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചക്കെണി ശത്രുകീടങ്ങളെ അവയിലേക്കു ആകര്‍ഷിച്ച് നശിപ്പിക്കാനുതകുന്നതാണ്.വിവിധയിനം വിളകള്‍ക്ക്    കെണികളും      ഉപയോഗിക്കാം .   നിയന്ത്രിതമായി അവ സംരക്ഷണ ഗൃഹങ്ങള്‍ക്കുള്ളിലും ഉപയോഗിച്ച് കീടബാധയെ നിരീക്ഷിക്കുകയും കീടങ്ങളെ നശിപ്പിക്കുകയും  ചെയ്യും.
 9. ചെടികളുടെ ആദ്യകാല വളര്‍ച്ച മുതല്‍ കീടയിനങ്ങള്‍ക്കനുസരിച്ചുള്ള  വിവിധയിനം ആകര്‍ഷകകെണികളും  ഫെറമോണ്‍  കെണികളും ഉപയോഗിച്ചാല്‍ കീടനിരീക്ഷണവും തദ്വാര അവയുടെ വ്യാപനവും തടഞ്ഞ്  നിയന്ത്രണ സാധ്യമാക്കുന്നതാണ് .

ഗ്രീന്‍ ഹൗസ് ഉത്പാദനത്തിനാവശ്യമായ നിലം ഒരുക്കല്‍

 1. 1. വിളകള്‍ മണ്ണിലോ അല്ലെങ്കി ല്‍ വേറെ ഏതെങ്കിലും മാദ്ധ്യമത്തില്‍ (സോയില്‍ ലെസ്സ്കള്‍ച്ചര്‍) ആയോ നടാവുന്നതാണ് മണ്ണ്‍ ഉഴുത് പൊടിയാക്കേ ണ്ടതാണ് .

 

മണ്ണിനെ നല്ല പൊടിയായി ((finetilth) ഉഴേണ്ടതാണ് .  മണ്ണിന്റെ അമ്ലത്വം  6- 6.5  ആയിരിക്കണം .

മണ്ണിനെ ജൈവ വളം, ചാണകപ്പൊടി /മണ്ണിര കമ്പോസ്റ്റ് / ചകിരിചോര്‍ /മി. (3 : 2 : 1 ) എന്ന അനുപാതത്തി ല്‍ നന്നായി ഇളക്കി 1 മീറ്റ ര്‍  വീതിയിലും 8 മുതല്‍ 10 സെന്റീമീറ്റര്‍ വരെ ഉയരത്തിലും പാരങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്  ജൈവവളം 4ot /ha   എന്ന അളവില്‍ മണ്ണില്‍ ചേര്‍ക്കുക .  ഉത്പ്പാദനക്ഷമത കൂടിയതും രോഗവിമുക്തവുമായ വിത്തുകള്‍ / തൈകള്‍ പാത്തികളി ല്‍  നടേണ്ടതാണ്

2.വിത്തുകള്‍ പ്രോട്രേകളില്‍ പാകി മുളപ്പിച്ച് നടുന്നതാണ് അഭികാമ്യം . അതിന്റെ ഗുണങ്ങള്‍

 • കൃഷിയിടത്തിലെ  വിളകളുടെ  ദൈര്‍ഘ്യം കുറയ്ക്കുക.
 • വിള കൂടിയ വിത്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ വിത്തുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക .
 • രോഗ വിമുക്തമായ തൈകള്‍ ഉത്പ്പാദിപ്പിക്കുക .
 • ഓഫ്  സീസണ്‍ ഉത്പ്പാദനം പ്രായോഗികമാക്കുക.

3.പ്ലഗ് ട്രേ /പ്രോട്രേയിലെ തൈകളുടെ ഉത്പ്പാദനം

ആവശ്യമായ കാര്യങ്ങ ള്‍

1.അനുയോജ്യമായ അറകളുള്ള പ്രോട്രേക ള്‍

2.കൃത്രിമ മാദ്ധ്യമം

3. ജലം

4. ജല സേചനത്തോടോപ്പമുള്ള  വളപ്രയോഗം ചകിരിച്ചോര്‍ കമ്പോസ്റ്റ് /        വേര്മിക്കുലേറ്റ് /പെര്‍ലൈറ്റ് (1:1:1) അനിപാതത്തില്‍).  മണ്ണ്‍ ഒഴിവാക്കേണ്ടതാണ്  വിത്ത് വിതയ്ക്കുന്ന രീതി നനവുള്ള  മാദ്ധ്യമം  നിറച്ച പ്രോട്രേകളി ല്‍ ഒരു അറയില്‍ ഒരു വിത്ത് എന്ന രീതിയില്‍ , വിത്തിനെ പതിയെ അമര്‍ത്തി വെയ്ക്കാവുന്നതാണ്.

4 .തൈകള്‍ നനയ്ക്കേണ്ട രീതി

അറകളുടെ വലിപ്പം,മാദ്ധ്യമം , ഹരിത ഗൃഹത്തിലെ വായു സഞ്ചാരം, വിള , തൈകളുടെ പ്രായം , കാലാവസ്ഥ എന്നീ ഘടകങ്ങള്‍  അനുസരിച്ച് വേണം ജലസേചനത്തിന്റെ  അളവും ഇടവിളയും  നിശ്ചയിക്കുവാന്‍ ,വേരുകള്‍ സമമായി  വളരുവാന്‍ എല്ലാ അറകളും ഒരേപോലെ നനയ്ക്കുക .  വൈകുന്നേരം  വിളകളെ നനയ്ക്കുന്നത്  കുമി ള്‍ രോഗങ്ങള്‍ വരുവാനിടയാക്കും .  അതിനാല്‍ നന രാവിലെ പരമാവധി നേരത്തെ ആക്കുന്നതാണ് ഏറ്റവും അനുയോജ്യം .  അറകളുടെ വലിപ്പം വളം, വിള ഇവ അനുസരിച്ച്  വളത്തിന്റെ അളവില്‍ വ്യത്യാസം വരും.   ജലസേചനത്തിലൂടെ വിളകള്‍ക്ക് (@1 00 to 400 ppm) ഒരു വരം നല്‍കാവുന്നതാണ് .

5 .പച്ചക്കറി തൈകള്‍ക്കുള്ള ഹാര്ഡനിംഗ് /ദൃഢപ്പെടുത്തല്‍

തൈകള്‍ പറിച്ചു നടുമ്പോഴുള്ള ആഘാതം കുറയ്ക്കുന്നതിനും  വിളകള്‍ നശിച്ചു പോകാതിരിക്കുന്നതിനും  തൈകളുടെ ഹാര്ഡനിംഗ് അത്യാവശ്യമാണ്.  ജലസേചനം കുറയ്ക്കുക വഴിയും , നല്‍കാതെയും വിളകള്‍ ഹാര്‍ഡന്‍ ചെയ്യാവുന്നതാണ് .  പറിച്ചു നടുന്നതിന് ഒരു ആഴ്ച മുമ്പായി ഹാര്‍ഡനിംഗ്  തുടങ്ങുക.  പച്ചക്കറി  വിളകള്‍ 15 -30 ദിവസത്തിനകം മാറ്റി നടാവുന്നതാണ് വെള്ളരി വര്‍ഗ്ഗ വിളകളുടെ തൈകള്‍ക്ക് 15 ദിവസത്തിനകം  മാത്രം വളര്‍ച്ച മതിയാകും.

ഫെര്‍ട്ടിഗേഷന്‍

പച്ചക്കറികള്‍ക്കുള്ള ഫെര്‍ട്ടിഗേഷന്‍

വിളകളുടെ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുന്നതിനായി  വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ജലത്തിലൂടെ  നല്‍കുന്ന രീതിയാണ് ഫെര്ട്ടിഗേഷന്‍.  തുള്ളി നനയില്‍ ക്കൂടി  ഫെര്‍ട്ടിഗേഷന്‍  വിളകളുടെ വേരുകളില്‍ നേരിട്ട്  നല്‍കുന്നതിനാല്‍ പ്ലാസ്റ്റിക്ക്‌ പുത ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കാണുന്നു.   പോഷകങ്ങള്‍ നഷ്ടപ്പെടുന്നത്  കുറയ്ക്കുവാനും വിളകളുടെ  ഉത്പ്പാദനം ഉയര്‍ത്തുവാനും കൃത്യമായ ഫെര്‍ട്ടിഗേഷന്‍ വളരെ അത്യാവശ്യമാണ് .  ഗ്രീന്‍ ഹൗസിനുള്ളില്‍  ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്റെ അളവ് കണക്കാക്കി ആവശ്യമുള്ള നനയുടെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്.

സാധാരണ ജലസേചനത്തിന്റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്ക്ലര്‍  ജല  സേചന ത്തിന്റെത് 7 5 % ഉം നുള്ളി നനയുടെത് 90 -95 % വരെയുമാണ് .  പൂര്‍ണ്ണമായും ജലത്തില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഫെര്ട്ടിഗേഷനിലൂടെ നല്‍കാവുന്നതാണ്.  എന്നിരുന്നാലും നൈട്രജെനും പൊട്ടാഷും വേഗത്തില്‍ ചെടികള്‍ക്ക്  ലഭ്യമാകുന്നതിനാല്‍ അവ ഏറ്റവും അനുയോജ്യമാണ് .  കേരളത്തിലെ ജലത്തിന് അമ്ലത ഉള്ളതിനാ ല്‍  മൂലകങ്ങളുടെ ഫെര്‍ട്ടിഗേഷ ന്‍ ക്ലോഗിംഗ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല.  എല്ലാ ലയിക്കുന്ന  മൂലകങ്ങളും ഫെര്‍ട്ടിഗേഷന്അനുയോജ്യമാണ്. അതുകൊണ്ട് പ്രധാനമായും ഫെര്‍ട്ടിഗേഷന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്  അതില്‍ അടങ്ങിയിരിക്കുന്ന വളത്തിന്റെ വിലയും മറ്റ് ഘടകങ്ങളും ആവശ്യകതയുമാണ്‌ .ഫെര്‍ട്ടിഗേഷനു വേണ്ടി  ഉപയോഗിക്കുന്ന വളങ്ങളില്‍ പാക്യജനകം   (N) സ്രോതസ്സുകള്‍  അമോണിയം നൈട്രേറ്റ്, കാത്സ്യം നൈട്രേറ്റ് , അമോണിയം സള്‍ഫേറ്റ് , യൂറിയ ,പൊട്ടാസ്യം നൈട്രേറ്റ്  എന്നിവയും ക്ഷാരത്തിന്റെ  (K) പ്രധാന സ്രോതസ്സുക ള്‍ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയുമാണ് .  ഫെര്‍ട്ടിഗേഷന്‍  വേണ്ട ഫോസ്ഫറസ് (ഭാവകം) നേര്‍പ്പിച്ച  ഫോസ്ഫോറിക്  ആസിഡ്  ആയോ മോണോ  അമോണിയം ഫോസ്ഫേറ്റ് ,ആയോ നല്‍കാം.  റോക്ക് ഫോസ്ഫേറ്റ് ,  സൂപ്പര്‍ ഫോസ്ഫേറ്റ്  എന്നിവ അടിവളമായി  പാത്തികളില്‍ (bed-ല്‍) നല്‍കാം .  കേരളത്തിലെ മണ്ണില്‍ പൊതുവെ ആകെ (total) ഫോസ്ഫറസിന്റെ അളവ് കൂടുതലാണ് . ചെടികള്‍ക്ക്  ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ അളവിന്റെ അടിസ്ഥാന ത്തിലാണ് ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടത്.

മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഫെര്‍ട്ടിഗേഷന്‍  രീതി തയ്യാറാക്കിയിട്ടുണ്ട് .  (പട്ടിക കാണുക) ഇവിടെ നല്‍കിയിരിക്കുന്ന  ഷെഡ്യൂള്‍ എല്ലാ പോളി ഹൗസുകളിലും ഒരുപോലെ പിന്തുടരാവുന്ന ഒന്നല്ല.   വ്യത്യസ്ത പോളി ഹൗസുകളില്‍ അതാത് സ്ഥലത്തെ മണ്ണിലെ പോഷക നിലവാരവും കൃഷി ചെയ്യുന്ന വിത്തിനവും  അടിസ്ഥാനപ്പെടുത്തി അതാതു സാഹചര്യങ്ങല്‍ക്കനുസൃതമായി വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഫെര്‍ട്ടിഗേഷന്‍ നല്‍കുവാന്‍ പാടുള്ളൂ.

വളം – 100 ശതമാനം വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിക്കണം

ചെടികള്‍ക്ക്  ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ  അളവിന്റെ അടിസ്ഥാനത്തിലാണ്  ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടതാണ് .

സാധാരണ ഉപയോഗിക്കുന്ന വളങ്ങള്‍ -- 19:19:19 , 13:0:45, 12:61:0

വെള്ളത്തില്‍  ലയിക്കുന്ന  വളങ്ങള്‍  50 to 100ppm എന്നാ അളവില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ് .

ഗ്രീന്‍ ഹൗസിലേ പ്രധാനമായ പച്ചക്കറികളുടെ പോഷക ക്രമീകരണം

വെള്ളരി

ഉയര്‍ന്ന തോതിലുള്ള വെളിച്ചം ആര്‍ദ്രത, മണ്ണിലെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ  ചെടികള്‍ വേഗം വളരുവാന്‍  അനുയോജ്യമാണ് .  pH 5.5—6.8  ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വെള്ളരി പൊതുവേ  80 മുതല്‍ 90 ദിവസം വരെ വിളവെടുക്കാവുന്നതാണ് .  ഇതിന്റെ ഫെര്ട്ടിഗേഷന്‍ 30 തവണയായി , അതാത്  3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ വിളയുടെ അവസാനം വരെ ചെയ്യാവുന്നതാണ് .

വള്ളിപ്പയര്‍

വല്ലിപ്പയര്‍ പൊതുവേ ഉയര്‍ന്ന തോതിലുള്ള വെളിച്ചം,  ആര്‍ദ്രത , മണ്ണിന്റെ ഈര്‍പ്പം , ഊഷ്മാവ്  എന്നിവ ഇഷ്ടപ്പെടുന്നു .  അനുകൂലമായ സാഹചര്യങ്ങളില്‍ വേഗത്തില്‍ വളരുകയും നല്ല വിളവ് നല്‍കുകയും ചെയ്യും.   pH 5.5.-6.8  ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണു ഉത്തമമാണ് .  നട്ട് കഴിഞ്ഞ്‌ 110 മുതല്‍ 120 ദിവസം വരെ വിളവെടുക്കാവുന്നതാണ് .  ഫെര്‍ട്ടിഗേഷന്‍40 തവണ ആയി 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ചെയ്യാവുന്നതാണ് .

ക്യാപ്സിക്കം

ക്യാപ്സിക്കത്തിന് വെള്ളരിക്ക് വിപരീതമായി Sensitive environment  ആവശ്യമാണ്‌ .  18-21  ഡിഗ്രി C രാത്രി താപനില ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതിനു അനുകൂലമായിരിക്കും.   pH 5.5.-6.8  ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണു ക്യാപ്സിക്കം  ഉല്‍പ്പാദനത്തിനു ഉത്തരമാണ്.

തക്കാളി

ഇളം ചൂട് കാലാവസ്ഥയില്‍ വളരുന്ന വിലയാണ് .  ഇതിനു രാത്രി കാലങ്ങളിലെ താപവില വളരെ പ്രധാനമാണ്.  രാത്രി താപനില 18-22  ഡിഗ്രി സെല്‍ഷ്യസ് ഉം ശരാശരി പകല്‍ താപനില 32  ഡിഗ്രി സെല്‍ഷ്യസ് ഉം ആവശ്യമാണ്‌ . താപനില 32  ഡിഗ്രി സെല്‍ഷ്യസില്‍  കൂടുതല്‍ ആകുമ്പോള്‍ കായ്പിടിത്തം  കുറയുന്നതാണ്.  തക്കളിയ്ക്ക്  പൊതുവേ നേരിയ  അമ്ലതയുള്ളതോ  ന്യൂട്രലോ  ആയ  നല്ല നീര്‍വാര്‍ച്ചയുള്ള  മണ്ണു ആണ് ഉത്തമം .  കേരളത്തില്‍ കൃഷി ചെയ്യുന്ന  തക്കാളികളില്‍ ബാക്ടീരിയല്‍  വാട്ടം (വില്‍ റ്റ്) ഒരു വലിയ പ്രശ്നം ആണ് .  ഗ്രീന്‍ ഹൗസിനായി ശുപാര്‍ശ ചെയ്യപെട്ട ഹൈബ്രിഡ് തക്കാളികളില്‍ ഒന്നും തന്നെ ഈ രോഗത്തിന് എതിരെ പ്രതിരോധശേഷിയുള്ള  Solanum torvum ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്തോ നടാവുന്നതാണ്

വെണ്ട

ഉയര്‍ന്ന തോതിലുള്ള ആര്‍ദ്രത , മണ്ണിന്റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവയില്‍ വെണ്ട നല്ല രീതിയില്‍ വളരുന്നതാണ്.  pH 5.5.-6.8 ഉള്ള നല്ല നീര്‍വാര്ച്ചയുള്ള മണ്ണ്‍ ഉത്തമമാണ് .  വേനല്‍ക്കാലങ്ങളില്‍ തുറസ്സായ സ്ഥലത്ത്  കൃഷി ചെയ്യുന്ന വെണ്ടയില്‍  വെള്ളീച്ച ആക്രമണവും അത് വഴി മൊസൈക്ക് രോഗവും രൂക്ഷമാകുന്നതിനാല്‍പോളിഹൗസില്‍ കൃഷി ചെയ്ത് നല്ല വിളവെടുക്കാവുന്നതാണ്.

സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ കൃഷിയില്‍

മണ്ണ് പരിശോധനയില്‍ ഏതെങ്കിലും സൂക്ഷ്മ മൂലകത്തിന്റെയോ ദ്വിതീയ മൂലകത്തി ന്റെയോ  ലഭ്യമായ രൂപത്തിന്റെ അളവില്‍ കുറവ് കണ്ടാല്‍ മാത്രം അവ നല്‍കുക.

സൂക്ഷ്മമൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ഫെര്‍ട്ടിഗേഷനോടോപ്പമോ പത്ര പോഷണം വഴിയോ നല്‍കാവുന്നതാണ് .  ഇവയുടെ പ്രയോഗം ഈ രംഗത്തെ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ശുപാര്‍ശ അനുസരിച്ച് മാത്രം ചെയ്യേണ്ടതാണ്.

ഫെര്‍ട്ടിഗേഷന്‍

 

പച്ചക്കറികള്‍ക്കുള്ള ഫെര്‍ട്ടിഗേഷന്‍

വിളകളുടെ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുന്നതിനായി  വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ജലത്തിലൂടെ  നല്‍കുന്ന രീതിയാണ് ഫെര്ട്ടിഗേഷന്‍.  തുള്ളി നനയില്‍ ക്കൂടി  ഫെര്‍ട്ടിഗേഷന്‍  വിളകളുടെ വേരുകളില്‍ നേരിട്ട്  നല്‍കുന്നതിനാല്‍ പ്ലാസ്റ്റിക്ക്‌ പുത ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കാണുന്നു.   പോഷകങ്ങള്‍ നഷ്ടപ്പെടുന്നത്  കുറയ്ക്കുവാനും വിളകളുടെ  ഉത്പ്പാദനം ഉയര്‍ത്തുവാനും കൃത്യമായ ഫെര്‍ട്ടിഗേഷന്‍ വളരെ അത്യാവശ്യമാണ് .  ഗ്രീന്‍ ഹൗസിനുള്ളില്‍  ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്റെ അളവ് കണക്കാക്കി ആവശ്യമുള്ള നനയുടെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്.

സാധാരണ ജലസേചനത്തിന്റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്ക്ലര്‍  ജല  സേചന ത്തിന്റെത് 7 5 % ഉം നുള്ളി നനയുടെത് 90 -95 % വരെയുമാണ് .  പൂര്‍ണ്ണമായും ജലത്തില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഫെര്ട്ടിഗേഷനിലൂടെ നല്‍കാവുന്നതാണ്.  എന്നിരുന്നാലും നൈട്രജെനും പൊട്ടാഷും വേഗത്തില്‍ ചെടികള്‍ക്ക്  ലഭ്യമാകുന്നതിനാല്‍ അവ ഏറ്റവും അനുയോജ്യമാണ് .  കേരളത്തിലെ ജലത്തിന് അമ്ലത ഉള്ളതിനാ ല്‍  മൂലകങ്ങളുടെ ഫെര്‍ട്ടിഗേഷ ന്‍ ക്ലോഗിംഗ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല.  എല്ലാ ലയിക്കുന്ന  മൂലകങ്ങളും ഫെര്‍ട്ടിഗേഷന്അനുയോജ്യമാണ്. അതുകൊണ്ട് പ്രധാനമായും ഫെര്‍ട്ടിഗേഷന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്  അതില്‍ അടങ്ങിയിരിക്കുന്ന വളത്തിന്റെ വിലയും മറ്റ് ഘടകങ്ങളും ആവശ്യകതയുമാണ്‌ .ഫെര്‍ട്ടിഗേഷനു വേണ്ടി  ഉപയോഗിക്കുന്ന വളങ്ങളില്‍ പാക്യജനകം   (N) സ്രോതസ്സുകള്‍  അമോണിയം നൈട്രേറ്റ്, കാത്സ്യം നൈട്രേറ്റ് , അമോണിയം സള്‍ഫേറ്റ് , യൂറിയ ,പൊട്ടാസ്യം നൈട്രേറ്റ്  എന്നിവയും ക്ഷാരത്തിന്റെ  (K) പ്രധാന സ്രോതസ്സുക ള്‍ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയുമാണ് .  ഫെര്‍ട്ടിഗേഷന്‍  വേണ്ട ഫോസ്ഫറസ് (ഭാവകം ) നേര്‍പ്പിച്ച  ഫോസ്ഫോറിക്  ആസിഡ്  ആയോ മോണോ  അമോണിയം ഫോസ്ഫേറ്റ് ,ആയോ നല്‍കാം.  റോക്ക് ഫോസ്ഫേറ്റ് ,  സൂപ്പര്‍ ഫോസ്ഫേറ്റ്  എന്നിവ അടിവളമായി  പാത്തികളില്‍ (bed- ല്‍ ) നല്‍കാം .  കേരളത്തിലെ മണ്ണില്‍ പൊതുവെ ആകെ (total) ഫോസ്ഫറസിന്റെ അളവ് കൂടുതലാണ് . ചെടികള്‍ക്ക്  ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ അളവിന്റെ അടിസ്ഥാന ത്തിലാണ് ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടത്.

മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഫെര്‍ട്ടിഗേഷന്‍  രീതി തയ്യാറാക്കിയിട്ടുണ്ട് .  (പട്ടിക കാണുക) ഇവിടെ നല്‍കിയിരിക്കുന്ന  ഷെഡ്യൂള്‍ എല്ലാ പോളി ഹൗസുകളിലും ഒരുപോലെ പിന്തുടരാവുന്ന ഒന്നല്ല.   വ്യത്യസ്ത പോളി ഹൗസുകളില്‍ അതാത് സ്ഥലത്തെ മണ്ണിലെ പോഷക നിലവാരവും കൃഷി ചെയ്യുന്ന വിത്തിനവും  അടിസ്ഥാനപ്പെടുത്തി അതാതു സാഹചര്യങ്ങല്‍ക്കനുസൃതമായി വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഫെര്‍ട്ടിഗേഷന്‍ നല്‍കുവാന്‍ പാടുള്ളൂ.

വളം – 100 ശതമാനം വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിക്കണം

ചെടികള്‍ക്ക്  ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ  അളവിന്റെ അടിസ്ഥാനത്തിലാണ്  ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടതാണ് .

സാധാരണ ഉപയോഗിക്കുന്ന വളങ്ങള്‍ -- 19:19:19 , 13:0:45, 12:61:0

വെള്ളത്തില്‍  ലയിക്കുന്ന  വളങ്ങള്‍  50 to 100ppm എന്നാ അളവില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ് .

ഗ്രീന്‍ ഹൗസിലേ പ്രധാനമായ പച്ചക്കറികളുടെ പോഷക ക്രമീകരണം

 1. 1. വെള്ളരി

ഉയര്‍ന്ന തോതിലുള്ള വെളിച്ചം ആര്‍ദ്രത, മണ്ണിലെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ  ചെടികള്‍ വേഗം വളരുവാന്‍  അനുയോജ്യമാണ് .  pH 5.5—6.8  ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വെള്ളരി പൊതുവേ  80 മുതല്‍ 90 ദിവസം വരെ വിളവെടുക്കാവുന്നതാണ് .  ഇതിന്റെ ഫെര്ട്ടിഗേഷന്‍ 30 തവണയായി , അതാത്  3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ വിളയുടെ അവസാനം വരെ ചെയ്യാവുന്നതാണ് .

 1. 2. വള്ളിപ്പയര്‍

വല്ലിപ്പയര്‍ പൊതുവേ ഉയര്‍ന്ന തോതിലുള്ള വെളിച്ചം,  ആര്‍ദ്രത , മണ്ണിന്റെ ഈര്‍പ്പം , ഊഷ്മാവ്  എന്നിവ ഇഷ്ടപ്പെടുന്നു .  അനുകൂലമായ സാഹചര്യങ്ങളില്‍ വേഗത്തില്‍ വളരുകയും നല്ല വിളവ് നല്‍കുകയും ചെയ്യും.   pH 5.5.-6.8  ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണു ഉത്തമമാണ് .  നട്ട് കഴിഞ്ഞ്‌ 110 മുതല്‍ 120 ദിവസം വരെ വിളവെടുക്കാവുന്നതാണ് .  ഫെര്‍ട്ടിഗേഷന്‍40 തവണ ആയി 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ചെയ്യാവുന്നതാണ് .

 1. 3. ക്യാപ്സിക്കം

ക്യാപ്സിക്കത്തിന് വെള്ളരിക്ക് വിപരീതമായി Sensitive environment  ആവശ്യമാണ്‌ .  18-21  ഡിഗ്രി C രാത്രി താപനില ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതിനു അനുകൂലമായിരിക്കും.   pH 5.5.-6.8  ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണു ക്യാപ്സിക്കം  ഉല്‍പ്പാദനത്തിനു ഉത്തരമാണ്.

 1. 4. തക്കാളി

ഇളം ചൂട് കാലാവസ്ഥയില്‍ വളരുന്ന വിലയാണ് .  ഇതിനു രാത്രി കാലങ്ങളിലെ താപവില വളരെ പ്രധാനമാണ്.  രാത്രി താപനില 18-22  ഡിഗ്രി സെല്‍ഷ്യസ് ഉം ശരാശരി പകല്‍ താപനില 32  ഡിഗ്രി സെല്‍ഷ്യസ് ഉം ആവശ്യമാണ്‌ . താപനില 32  ഡിഗ്രി സെല്‍ഷ്യസില്‍  കൂടുതല്‍ ആകുമ്പോള്‍ കായ്പിടിത്തം  കുറയുന്നതാണ്.  തക്കളിയ്ക്ക്  പൊതുവേ നേരിയ  അമ്ലതയുള്ളതോ  ന്യൂട്രലോ  ആയ  നല്ല നീര്‍വാര്‍ച്ചയുള്ള  മണ്ണു ആണ് ഉത്തമം .  കേരളത്തില്‍ കൃഷി ചെയ്യുന്ന  തക്കാളികളില്‍ ബാക്ടീരിയല്‍  വാട്ടം (വില്‍ റ്റ്) ഒരു വലിയ പ്രശ്നം ആണ് .  ഗ്രീന്‍ ഹൗസിനായി ശുപാര്‍ശ ചെയ്യപെട്ട ഹൈബ്രിഡ് തക്കാളികളില്‍ ഒന്നും തന്നെ ഈ രോഗത്തിന് എതിരെ പ്രതിരോധശേഷിയുള്ള  Solanum torvum ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്തോ നടാവുന്നതാണ് .

 1. 5. വെണ്ട

ഉയര്‍ന്ന തോതിലുള്ള ആര്‍ദ്രത , മണ്ണിന്റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവയില്‍ വെണ്ട നല്ല രീതിയില്‍ വളരുന്നതാണ്.  pH 5.5.-6.8 ഉള്ള നല്ല നീര്‍വാര്ച്ചയുള്ള മണ്ണ്‍ ഉത്തമമാണ് .  വേനല്‍ക്കാലങ്ങളില്‍ തുറസ്സായ സ്ഥലത്ത്  കൃഷി ചെയ്യുന്ന വെണ്ടയില്‍  വെള്ളീച്ച ആക്രമണവും അത് വഴി മൊസൈക്ക് രോഗവും രൂക്ഷമാകുന്നതിനാല്‍പോളിഹൗസില്‍ കൃഷി ചെയ്ത് നല്ല വിളവെടുക്കാവുന്നതാണ്.

 1. 6. സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ കൃഷിയില്‍

മണ്ണ് പരിശോധനയില്‍ ഏതെങ്കിലും സൂക്ഷ്മ മൂലകത്തിന്റെയോ ദ്വിതീയ മൂലകത്തി ന്റെയോ  ലഭ്യമായ രൂപത്തിന്റെ അളവില്‍ കുറവ് കണ്ടാല്‍ മാത്രം അവ നല്‍കുക.

സൂക്ഷ്മമൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ഫെര്‍ട്ടിഗേഷനോടോപ്പമോ പത്ര പോഷണം വഴിയോ നല്‍കാവുന്നതാണ് .  ഇവയുടെ പ്രയോഗം ഈ രംഗത്തെ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ശുപാര്‍ശ അനുസരിച്ച് മാത്രം ചെയ്യേണ്ടതാണ്.

കടപ്പാട് : കാർഷിക വിവരസങ്കേതം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate