অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നഗര കൃഷി

നഗര കൃഷി

നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വിവിധ വിളകളുടെ ഉത്പാദനത്തിനും കന്നുകാലി വളര്‍ത്തലിനും പ്രകൃതി സ്രോതസ്സുകളുടെയും നഗര ജലത്തിന്റെയും ഉപയോഗ-പുനരുപയോഗത്തിലൂടെ, തീവ്ര ഉത്പാദന രീതികള്‍ അവലംബിച്ച് , മുഖ്യമായും നഗരവാസികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന ഭക്ഷണ സാധനങ്ങളുടെയും ഉന്ധനത്തിന്റെയും ഉത്പാദനം, സംസ്കരണം, വിപണനം എന്നീ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന സംരംഭങ്ങള്‍ എന്നാണ് നഗരകൃഷിയെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ നിര്‍വ്വചിച്ചിരിക്കുന്നത്.

ലോകത്തെമ്പാടും നഗരവല്‍ക്കരണവും നഗരവാസികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും നഗരങ്ങളില്‍ താമസിക്കുന്നവരായിരിക്കും എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സ്വാഭാവികമായും നഗരങ്ങിലേക്കുള്ള ഭക്ഷ്യോല്പന്നങ്ങളുടെ ആവശ്യകതയും ആനുപാതികമായി വര്‍ദ്ധിക്കും. ഇതിനോടൊപ്പംത്തന്നെ മുന്‍കൂട്ടി കാണേണ്ട ഒരു വസ്തുതയാണ് നഗര മാലിന്യങ്ങളുടെ വര്‍ദ്ധനവും സങ്കീര്‍ണ്ണമായ അതിന്റെ സംസ്ക്കരണവും .

പല രാജ്യങ്ങളിലും മുന്‍പേതന്നെ നഗരകൃഷിയെ ഒരു പ്രത്യേക സംവിധാനമായി കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ അടുത്തകാലത്തായി പരിസ്ഥിതി, സുരക്ഷിത ഭക്ഷണം, സാമൂഹ്യ കൂട്ടായ്മകളുടെ ആവശ്യകത എന്നിവ സംബന്ധിച്ച അവബോധനത്തിന്റെ ഫലമായി നഗരകൃഷിയോടുള്ള ആഭിമുഖ്യം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിചിച്ചിട്ടുണ്ട്.

നഗരകൃഷി കേരളത്തില്‍

 

കേരളത്തില്‍ വലിയ നഗരങ്ങള്‍ ഉണ്ടെങ്കിലും പൊതുവേ മിക്ക പ്രദേശങ്ങളിലും നഗര -ഗ്രാമ വേര്‍തിരിവ് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റു സംസ്ഥാനനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരവല്‍ക്കരണം സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഒരുപോലെ വ്യാപിച്ചിട്ടുള്ളതിനാല്‍ നഗരകൃഷിയുടെ പ്രസക്തി ലിഖിതമായ നഗരപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. സമീപകാലത്ത് വിഷമയമായ പച്ചക്കറികള്‍ കേരളത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന് വിറ്റഴിക്കപ്പെടുന്നത്‌ സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാ ജനവിഭാങ്ങള്‍ക്കിടയിലും സുരക്ഷിതമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുന്നത്തിനുള്ള പ്രചോദനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഗ്രോബാഗ് ഉപയോഗിച്ചുള്ള മട്ടുപ്പാവ് കൃഷിയാണ് കൂടുതല്‍ വ്യാപകമായിട്ടുള്ളത്.

നഗരകൃഷിയുടെ പ്രയോജനങ്ങള്‍

 

നഗരകൃഷിയുടെ പ്രയോജനങ്ങള്‍

 1. പരമ്പരാഗത കൃഷിയിടങ്ങളില്‍ നിന്നുള്ള ഉത്പാദനത്തിന് പുറമേയുള്ള അധിക ഉത്പാദനമായതിനാല്‍ ഭക്ഷ്യ സുരക്ഷയ്ക്ക് സഹായകരമാകുന്നു.

 2. പരമാവധി സ്ഥലം ഭക്ഷ്യ ഉല്പാദനത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നു.

 3. ജലത്തിന്റെയും മറ്റു പ്രക്രുതീ വിഭവങ്ങളുടെയും കാര്യക്ഷമമായ ഉപയോഗം.

 4. നഗരത്തിലേയ്ക്ക് പുറംതള്ളപ്പെടുന്ന ജൈവമാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയുന്നു.

 5. ജൈവ കൃഷിക്ക് പ്രചാരം ലഭിക്കുന്നു.

 6. ഉറപ്പുള്ള സുരക്ഷിത ഭക്ഷണം എളുപ്പത്തില്‍ ലഭിക്കുന്നു.

 7. നഗരങ്ങളിലെ ചെറുകിട വരുമാനക്കാര്‍ക്ക് അധിക വരുമാനദായക മാര്‍ഗ്ഗം.

 8. വ്യക്തികളുടെ ശരീര - മാനസ്സിക ആരോഗ്യ സംരക്ഷണത്തിന് പ്രയോജനകരം.

 9. നഗരങ്ങളിലെ സാമൂഹ്യ പങ്കാളിത്തത്തിന് സഹായകരം.

 10. നഗരങ്ങളിലെ കൃഷിയില്‍ കൂടുതലായി സ്ത്രീകള്‍ക്ക് ഇടപെടാന്‍ സാഹചര്യമുള്ളതിനാല്‍ സ്ത്രീ ശാക്തീകരണത്തിന് സഹായകരമായ ഒരു മാര്‍ഗ്ഗം.

നഗര കൃഷി എവിടെ ? എങ്ങനെ ?

 

സ്വാഭാവികമായും സ്ഥല ദൗര്‍ലഭ്യം തന്നെയാണ് നഗരകൃഷിയുടെ മുഖ്യ പരിമിതി.അതിനാല്‍ വീടുകളുടെ പിന്നാമ്പുറം, സ്ഥാനങ്ങളുടെയും സ്കൂളുകളുടെയും മറ്റും ഒഴിഞ്ഞു കിടക്കുന്ന ഭൂമി. നഗരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി എന്നിവയെല്ലാം കൃഷിക്കായി ഉപയോഗപ്പെടുത്താം. എന്നാല്‍ കൃഷിക്കായി ചുരുങ്ങിയ ഭൂമിപോലും ലഭിക്കാത്തവര്‍ കെട്ടിടത്തിന്റെ മട്ടുപ്പാവും ബാല്‍ക്കണിയും കൃഷിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വീടുകളുടെ പിന്നാമ്പുറത്തും മട്ടുപ്പാവിലും അതുപോലെ സ്കൂളുകളുടെ പരിമിതമായ സ്ഥലങ്ങളിലും കൃഷി ചെയ്യുന്നതിനെ സൂക്ഷ്മതല കൃഷി എന്ന് വിശേഷിപ്പിക്കാം.ഇതിലെ ഉത്പാദനം മിക്കവാറും സ്വന്തം ഉപഭോഗത്തിനുള്ളതായിരിക്കും. എന്നാല്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ അംഗങ്ങളുടെ സഹകരണത്തോടെ സാമൂഹ്യമായി പങ്കാളിത്ത കൃഷി സംഘടിപ്പിക്കാനാകും. കൂടാതെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചെറുകിട വാണിജ്യ കൃഷിയും കന്നുകാലി വളര്‍ത്തലും നഗരകൃഷിയുടെ പരിമിതികള്‍ക്കുള്ളില്‍ ചെയ്യാനാകും.

നഗരകൃഷിയില്‍ പരമ്പരാഗത കൃഷി രീതികള്‍ക്ക് പുറമേ ഹൈഡ്രോപോനിക്സ് (ചെടികള്‍ വളര്‍ത്തുന്നതിന് മണ്ണ് ഉപയോഗിക്കാതെ പോഷകങ്ങള്‍ ദ്രാവകരൂപത്തില്‍ വേരുകളിലേയ്ക്ക് വെള്ളത്തിലൂടെ അല്ലെങ്കില്‍ മറ്റ് മാധ്യമങ്ങളിലൂടെ നല്‍കുന്നു) /മത്സ്യ വളര്‍ത്തലും അനുബന്ധമായി അക്വാപോനിക്സ് (ഹൈഡ്രോപോനിക്സില്‍ നിന്ന് വ്യത്യസ്തമായി മത്സ്യ വളര്‍ത്തലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വെള്ളത്തിലൂടെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു.) എന്നീ കൃഷി സമ്പ്രദായങ്ങളും കൂടാതെ സ്ഥല പരിമിതി മറികടക്കുന്നതിന് വെര്‍ട്ടിക്കല്‍ ഫാമിംഗ് എന്നീ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

മട്ടുപ്പാവിലെ പച്ചക്കറി കൃഷി

 

പച്ചക്കറികൃഷിയിലെ പ്രധാനപ്പട്ട  ഒരു പ്രവര്ത്തനമാണ് നഗരപ്രദേശങ്ങളിലും കൃഷഭുമി ലഭ്യമല്ലാത്ത സ്ഥലങ്ങളിലും വ്യാപിപ്പിക്കാവുന്ന മട്ടുപ്പാവിലെ കൃഷി. ചെടിച്ചട്ടികളോ ഗ്രോബാഗുകളോ പഴയ ചാക്കുകളോ കേടായ ബക്കറ്റുകളോ മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം

 • ഇവയില് നിറക്കുന്നതിനുള്ള പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്നതിന്  ചാണകം/കമ്പോസ്റ്റ്, മണല്, മേല്മണ്ണ് എന്നിവ തുല്യ അളനില് ചേര്ക്കുക. ടൈക്കോഡെര്മ കൊണ്ട് സമ്പുഷ്ടമാക്കിയ ചാണകം രോഗപ്രതിരോധത്തിനും നല്ല വളര്ച്ചക്കും സഹായിക്കും. വലിയ ചാക്കുകള്ക്ക് അരിക് ചുരുട്ടി ഏകദേശം ഒരു ഗ്രോബാഗിന്റെ വലുപ്പത്തിലാക്കുക.
 • ബക്കറ്റുകളാണ് ഉപയോഗിക്കുന്നതെങ്കില് അടിഭാഗത്ത് അധിക വെള്ളം വാറ്ന്ന് പോകുന്നതിനുള്ള സുക്ഷിരങ്ങള് ഉണ്ടാകണം.
 • ചെടിച്ചട്ടി/ബക്കറ്റുകളാണങ്കില് അടിഭാഗത്ത് ഇഷ്ടിക കഷണം /ഓടിന് കഷണം ഉപയോഗിച്ച് 1.5 ഇഞ്ച് കനത്തില് അടുക്കുക. ഗ്രോബാഗില്/ചാക്കില് ഓടിന് കഷണങ്ങള് ആവശ്യമില്ല.
 • ഗ്രോബാഗ്/ചാക്ക്/ചെടിച്ചട്ടിയുടെ മുക്കാല്ഭാഗം വരെ പോട്ടിംഗ് മിശ്രിതം നിറക്കുക.
 • ഗ്രോബാഗിന്റെ മുകള് വശം ചുരുട്ടി പോട്ടിംഗ് മിശ്രിതത്തിന്റെ രണ്ട് ഇഞ്ച് ഉയരത്തിലെത്തിച്ച് വേണ് കൃഷി ചെയ്യാന്
 • മണ്ണ്ളക്കി തൈ നട്ടാല് രണ്ട് മൂന്ന ദിവസം നേരിട്ട് വെയിലും മഴയും ഏല്ക്കാതെ സംരക്ഷിക്കുക.
 • മട്ടുപ്പാവിന്റെ ചരിവിന് സമാന്തരമായി രണ്ട് ഇഷ്ടിക ചേര്ത്തു വച്ച് അതിലാണ് ഗ്രോബാഗുകള് വയ്ക്കേണ്ടത്.
 • ബാഗുരള് തമ്മില് ചുരുങ്ങിയത് 60 സെ. മീ അകലം വേണം.
 • ചെടികള് മറിയാതിരിക്കാന് ചെറിയ കമ്പുകള് നാട്ടി വാഴനാരോ ചാക്കുനൂലോ കൊണ്ട് കെട്ടാം. രണ്ട്സ്പൂണ് കുമ്മായം ബാഗിനോട് ചേര്ത്ത് ഉള്‍വശത്ത് ഇട്ടുകൊടുക്കുക. ഇത് മാസത്തിലൊരിക്കല് ആവര്ത്തിക്കണം
 • ഉണങ്ങിയ ഇലകള് കൊണ്ട് ചെടിയുടെ ചുവട്ടില് പുതയിടുന്നത് നല്ലതാണ്.

 

മട്ടുപ്പാവ് കൃഷിയുടെ ആഴ്ച്തോറുമുള്ള പരിചരണം

 

മട്ടുപ്പാവിലെ കൃഷി വിഷരഹിതമായ ഭക്ഷണത്തിനു വേണ്ടി മാത്രമല്ല മാനസികോല്ലാസത്തിനുകൂടി ഉപകരിക്കുന്ന ഒരു പ്രവര്ത്തിയാണ്.

മട്ടുപ്പാവില്‍ കൃഷി ചെയുന്ന വിവിധ വിളകളുടെ ദൈനം ദിന പരിചരണത്തിനു സഹായകമായ ഒരു കലണ്ടര്‍ കാണുക

(കടപ്പാട്  : ശ്രീ. എ.എ. ജോണ്‍ ഷെറി, കൃഷി ഓഫിസര്‍)

തിങ്കള്‍:വളപ്രയോഗ ദിനം

പത്ത് കിലോഗ്രാം പച്ചചാണകം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്, ഒരു കിലോ ഗ്രാം  കടല പിണ്ണാക്(കപ്പലണ്ടി പിണ്ണാക്), ഒരു കിലോഗ്രാം എല്ല് പൊടി എന്നിവ ആവശ്യത്തിനു വെള്ളവും അല്പം ഗോമൂത്രവുംചേര്‍ത്ത്ഇളക്കി നാലു ദിവസം വെക്കുക. അഞ്ചാം ദിവസംനന്നായി ഇളക്കി ഒരു കപ്പ്‌കോരിയെടുത്ത്‌പത്തു കപ്പ്‌ വെള്ളവുമായി നേര്‍പ്പിച്ചുചെടികള്‍ക്ക്നന കഴിഞ്ഞു അര മണിക്കുറിനു ശേഷംഒഴിച്ച് കൊടുക്കുക.

ചൊവ്വ: ഒഴിവു ദിനം

ബുധന്‍: സ്യൂഡോമോണാസ് ദിനം

ആദ്യത്തെ ഒരു മാസക്കാലം 20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റര് വെള്ളത്തില് കലക്കി തയ്യാറാക്കുന്ന ലായനി 500 നി.ലി വീതം ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുക . പിന്നീട് ഇതേ രീതിയില് തയ്യാറാക്കിയ ലായനി ഉപയോഗിച്ച് ഇലകളിലും തണ്ടിലും സ്പ്രേ ചെയ്യുക. ദ്രവരൂപത്തിലുള്ള സ്യൂഡോമോണാസ് ആണ് ഉപയോഗിക്കുന്നതെങ്കില്ഒരു ലിറ്ററിന് 5 മി ലി എന്ന തോതിലാണ് ലായനി തയ്യാറാക്കോണ്ടത്.

വ്യാഴം : നിമ്പിസിഡിന്(അസാഡിറാക്റ്റിന് 0.3 %) ദിനം

കീടനാശിനി കടകളില്‍ലഭിക്കുന്ന വേപ്പ് അടങ്ങിയ ഈ ജൈവ കീടനാശിനി  1 ലിറ്റര്‍ വെള്ളത്തില്‍ 2 മി .ലി എന്ന തോതില്‍ ചേര്‍ത്ത് ഇലകളുടെ അടി ഭാഗത്ത്‌വീഴത്തക്ക വിധം തളിക്കുക.

വെള്ളി: ഫിഷ്‌ അമിനോ ആസിഡ് ദിനം

പച്ചക്കറികളില്‍ കായ്‌പിടിത്തും ഉണ്ടാകുന്നതിനും ധീര്‍കകാലം  കായ്‌ ഫലം ലഭിക്കുനതിനും കീട നിയന്ത്രണത്തിനും ഫിഷ്‌ അമിനോ ആസിഡ് സഹായിക്കുന്നു. അരിച്ചെടുത്ത ഫിഷ്‌ അമിനോ ആസിഡ്ഒരു ലിറ്റര്‍വെള്ളത്തില്‍ 2 മി.ലി എന്ന തോതില്‍ നേര്‍പ്പിച്ചു ചെടിയുടെ കട ഭാഗത്ത്‌ ഒഴിച്ചുകൊടുക്കുകയോ ചെടിയില്‍ തളിച്ച് കൊടുക്കുകയോ ചെയുക .

ശനി: ഒഴിവു ദിനം

ഞായര്‍: സ്നേഹ ദിനം

ചെടികളുമായി സംസാരിക്കുക .നമ്മുടെ സ്നേഹ പരിലാളനങള്‍ ചെടിയുടെ ആരോഗ്യവും  പച്ചപ്പും കൂട്ടും . സ്വഭാവികമായി വിളവും കൂടും

ജലസേചനം

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക ബാഗില്‍ വെള്ളം കെട്ടാതെ സൂക്ഷിക്കുക.

കടപ്പാട് : കാർഷിക വിവരസങ്കേതം ഒരു വിരൽ തുമ്പിൽ© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate