Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സസ്യ ഭക്ഷ്യ വിഭവങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

നാരില്ലാപ്പയര്‍

മറ്റു പേരുകള്‍

അച്ചിങ്ങ

ശാസ്ത്രീയനാമം

വിഗ്നഅംഗ്വിക്കുലേറ്റ

കുടുംബം

ഫാബെസിയ

വര്‍ഗ്ഗം

പയര്‍

ഇനം

കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍

വിവരണം

എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഏതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്,എന്നിങ്ങനെയാണ് ഉള്ളത്.വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ ,അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍.മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും വളരെ ഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് നാരില്ലാപ്പയര്‍. ഈ പയറില്‍ നാരുകള്‍ ഉണ്ടാകാറില്ല. പഴുക്കാറാകുമ്പോള്‍   ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ഈ പയര്‍ ഒട്ടുമിക്കവയും നീളമുള്ളതായിരിക്കും..

രുചി

മധുരം

ഭക്ഷ്യയോഗ്യത

വിഴുക്ക്,തോരന്‍ എന്നിങ്ങനെ പല വിഭവങ്ങളും ഉണ്ടാക്കാന്‍ സാധിക്കുന്നു.പാകം ചെയ്ത് ഭക്ഷ്യയോഗ്യമായ ഒരു വിളയാണിത്.

ഘടകങ്ങള്‍

  • വിറ്റാമിനുകള്‍
  • പോഷകങ്ങള്‍

ഔഷധയോഗ്യം

ഔഷധഗുണമുള്ള ഒരു പയര്‍വര്‍ഗ്ഗമാണിത്

കൃഷിരീതി

ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക്ശേഷം.പയര്‍ ,.നാരില്ലാപ്പയറില്‍ നിന്ന് ആറുമാസം വരെ തുടര്‍ച്ചയായി വിളവുലഭിക്കും. ചാക്കുകളിലും മട്ടുപ്പാവിലും കൃഷിചെയ്യാനും ഇത് യോജിച്ചതാണ്. രോഗ–കീടബാധകള്‍ കാര്യമായി ബാധിക്കാത്ത നാരില്ലാപ്പയര്‍ കൃഷിചെയ്യാനും എളുപ്പമാണ്.

വിത്ത് പാകിയാണ് നടുന്നത്.ചാക്കിലോ,ചട്ടിയിലോ നട്ടശേഷം വള്ളികള്‍ പടര്‍ന്നു തുടങ്ങുമ്പോള്‍ പറിച്ചു മാറ്റി മണ്ണിലേയ്ക്കു നടാവുന്നതാണ്.ജൈവ വളങ്ങള്‍ ചേര്‍ത്ത് തടം ഒരുക്കി വിത്തുകള്‍ പാകിപുതയിട്ട് ദിവസേന നനച്ചു കൊടുക്കണം. മുളച്ച് വളര്‍ന്നുതുടങ്ങുന്ന പയര്‍ വള്ളികള്‍ക്ക് പന്തല്‍ ഒരുക്കി നല്‍കണം.ഒന്നര മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താവുന്നതാണ്.നല്ല സൂര്യപ്രകാശവും വെള്ളവുംആണ് നല്ല വിളവു ലഭിക്കാന്‍ വേണ്ടത്.. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം.
ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. ഇത് ഉറുമ്പിനെ അകറ്റാന്‍ വളരെ നല്ലതാണ്. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. മുഞ്ഞയെ പ്രതിരോധിക്കാന്‍ വേപ്പിന്‍ കുരു കഷായം,കഞ്ഞിവെള്ളം എന്നിവഇടയ്ക്കിടെ തളിക്കുന്നതും പച്ചുറുമ്പുകളെ
ഇടുന്നതും വളരെയധികം ഫലം ചെയും.പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെനല്ലതാണ്.

പയറുചെടിയെബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം,തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത്പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗംനിയന്ത്രിക്കാം. ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അരകിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ്അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക.ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത്നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീമൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.

പൊട്ടറ്റോബീന്‍

മറ്റു പേരുകള്‍

യാംബിന്‍,ജിക്കാമാ

ശാസ്ത്രീയനാമം

‘പാകിറൈസ് ഇറോസസ്’

സ്വദേശം

അമേരിക്ക

വര്‍ഗ്ഗം

പയര്‍

വിവരണം

ഇപ്പോള്‍ കേരളത്തിലെ കൃഷിയിടങ്ങളിലും വന്നെത്തി.ഉഷ്ണമെഖലകളില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. ഒരു വള്ളിചെടിയാണിത്.മൂന്ന് മീറ്റര്‍ നീളത്തില്‍ ഇതിന്‍റെ വള്ളി പടര്‍ന്നു പോകാറുണ്ട്.. തവിട്ടു നിറമുള്ള തൊലിയും വെളുത്ത കാമ്പുമുള്ളതാണ് പൊട്ടറ്റൊബീന്‍ കിഴങ്ങ്. വിളഞ്ഞു കഴിഞ്ഞാല്‍ നാരുകള്‍ കൂടി വിളവ് ഉപയോഗശൂന്യമായി മാറുന്നു.ഇവയുടെ വള്ളികളില്‍ കാണപ്പെടുന്ന പയറിന്റെ വിത്തുകള്‍ ഭക്ഷ്യയോഗ്യമല്ല.വിത്തിനായി മാത്രമായിട്ടാണ്  ഉപയോഗിക്കുന്നത്. ഭൂമിക്കടിയില്‍ ഇവയുടെ ചുവട്ടില്‍ ഒന്നുമുതല്‍ മൂന്നുവരെ ചെറുകിഴങ്ങുകള്‍ ഉണ്ടാകും. മൂപ്പെത്തുന്നതിനു മുമ്പ് ഇവ ശേഖരിച്ച് ഉപയോഗിക്കണം.

ഭക്ഷ്യയോഗ്യത

അച്ചാറുകളും,സാലഡുകളും ഇവ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്.

ഘടകങ്ങള്‍

അന്നജം,ജിവകം സി,മാംസ്യം

കൃഷിരീതി

ജൈവവളംചേര്‍ത്തു കുനകള്‍ കൂട്ടി വിത്തുകള്‍ അതില്‍ നടുന്നു.വള്ളികള്‍ തടസം കുടാതെ പോകാനുള്ള സൗകര്യം നല്‍കണം.വിത്ത്‌ ഇട്ട്‌ അഞ്ചുമാസം ആകുമ്പോള്‍ തന്നെ വിളവ്‌ എടുക്കാവുന്നതാണ്.

അമര

മറ്റു പേരുകള്‍

ഇംഗ്ലിഷില്‍ ഇതിനെ ബ്രോഡ്ബീന്‍സ്, പീജിയന്‍ ബീന്‍സ്,ഹോഴ്സ് ബീന്‍സ്, വിന്‍ഡ്സര്‍ ബീന്‍സ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വിയറ്റ്നാമീസ് ഭാഷയിൽ ഇതിനെ ഡൌ വാന്đậu ván ) എന്നറിയപ്പെടുന്നു.

ശാസ്ത്രീയനാമം

‘lablab purpureus’

കുടുംബം

ഫാബെസി

സ്വദേശം

ഇന്ത്യ

ലഭ്യമാകുന്ന സ്ഥലങ്ങള്‍

ആഫ്രിക്ക,ഇന്തോനേഷ്യ,വിയറ്റ്നാം

വിവരണം

അമര ഒരു പയറുവര്‍ഗ്ഗത്തില്‍ പെട്ട സസ്യമാണ്. ഇതിന്‍റെ ഇലകള്‍ കൂര്‍ത്തതും പരുപരുത്ത രൂപത്തിലുമാണ് അമരപയര്‍ കാണപ്പെടുന്നത്നിലക്കടലയുടെ ആകൃതിയാണ് ഇതിന്‍റെത്. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ് കാണുന്നത്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഒരു പ്രധാന പയറുവിളയാണ് അമര. വളര്‍ച്ചയെത്തുമ്പോള്‍ മൂന്നിനം പയറും പകല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പുഷ്പ്പിക്കുന്നു. മാംസ സംപുഷ്ട്ടമായ പച്ചക്കറിയാണ് അമരപയര്‍. അതുകൊണ്ടുതന്നെ പച്ചക്കറിയുടെ അമരക്കാരനാണ്‌ അമരപയര്‍. ഇതിന്‍റെ പൂവിന്‍റെ സുഗന്ധം ചിത്രശലഭങ്ങളേയും വണ്ടുകളെയും ആകർഷിക്കുന്നു. അമരപയറിന്‍റെ വിത്തിന് കടും പര്‍പ്പിള്‍ നിറമാണ്. വളരെ വേഗത്തില്‍ വളരുന്ന ഒരു പയര്‍ വര്‍ഗ്ഗ ചെടിയാണ് അമര.

ഇനങ്ങള്‍

കൊത്തഅമര,ചതുരപയര്‍.

ഭക്ഷ്യയോഗ്യത

വിയറ്റ്നാമിലെഹ്യുവില്‍ഇത് ചേ ഡൌ വാൻ (chè đậu ván) എന്ന ഭക്ഷണത്തിലെ പ്രധാന ഘടകമാണ്.തോരന്‍ പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

ഘടകങ്ങള്‍

  • പ്രോട്ടീന്‍
  • വൈറ്റമിനുകള്‍
  • നാരുകള്‍

ഔഷധയോഗ്യം

ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികംസഹായിക്കുന്നു. ഈ പരമ്പരാ‍ഗത സസ്യ ഭക്ഷണം ഭക്ഷണത്തിലെ ന്യൂട്രീഷ്യൻ അളവ് കൂടാൻ ഈ പയര്‍ ഉപകരിക്കുന്നു.ഇത് ഒരു ഔഷധസസ്യമായിട്ടും ഉപയോഗിക്കാറുണ്ട്.

കൃഷിരീതി

ഫെബ്രുവരി,മാര്‍ച്ച്‌ മാസങ്ങളില്‍ കൃഷിചെയ്ത് ജൂലൈ മാസത്തില്‍ വിളവെടുക്കുന്നു. ഏതു സാഹചര്യത്തിലും കൃഷി ചെയാവുന്ന ഒന്നാണ് അമരകൃഷി. ആദ്യമായി കൃഷി ചെയ്തു തുടങ്ങിയ വിളകളിലൊന്നാണ് അമര. അമരപയറിന്‍റെ ഒരു ചെടിയില്‍ 25 മുതല്‍ 50 വരെ പയറുകള്‍ ഉണ്ടാകുന്നു. ഇതൊരു വേനല്‍കാല വിളയാണെങ്കിലും ശൈത്യകാലത്തെ ഉപയോഗത്തിനായി ഉണക്കി സൂക്ഷിക്കുകയും ചെയുന്നുണ്ട്. അമരപയറിന്‍റെ വിത്തിനെ സംരക്ഷിക്കുന്നതിനായി വെളുത്ത ആവരണമുണ്ട്.പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ് കാണപ്പെടുന്നത്.ഒന്നരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ പച്ചിലയും ചാണകവും മേല്‍മണ്ണുമിട്ട് കുഴി നിറച്ച് വേണം അമര നടാന്‍.കഞ്ഞിവെള്ളം ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലതുപോലെ കൂട്ടി യോജിപ്പിച്ച് തണലതുവയ്ക്കുക. അതിനുശേഷം വിത്ത് വിതയ്ക്കുക. നാലോ അഞ്ചോ വിത്ത് വിതയ്ക്കാവുന്നതാണ്.  ഇടവിട്ട്‌ മഴ ലഭിക്കുന്ന സമയമാണ് ഏറ്റവും അനുയോജ്യം. മുളച്ചു വള്ളിവീശുമ്പോള്‍ പന്തലിട്ടു കൊടുക്കേണ്ടതാണ്. മൂലാര്‍ബുദങ്ങളില്‍ കാണുന്ന റൈസോബിയം (rhizobium) ബാക്ടീരിയകള്‍ക്ക് അന്തരീക്ഷവായുവിലെ നൈട്രജന്‍ വലിച്ചെടുത്ത് സംഭരിക്കുവാന്‍ കഴിവുള്ളതിനാല്‍ അമരക്കൃഷി മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ ഉപകരിക്കുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ ജൈവവളം ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ഗോമൂത്രം ഇരട്ടി വെള്ളവും ചേര്‍ത്ത് തളിക്കുന്നത് അമരക്രിഷിയെ മെച്ചപ്പെടുത്തും. 20 ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുന്നത് ഇലകളുടെ മഞ്ഞളിപ്പ് രോഗം തടയുന്നതിന് സഹായിക്കുന്നു. വള്ളികളുടെ മുകള്‍ഭാഗം നുള്ളികളഞ്ഞാല്‍ അമരപയര്‍ ഒരുപാട് പിടിക്കുന്നതാണ്. . തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വള്ളികളായി വളരുന്നതുകൊണ്ടു വേലികളില്‍ പടര്‍ത്തി നടാവുന്നതാണ്.

2.93023255814
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top