Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ തരത്തിലുള്ള പഴങ്ങളും അറിവുകളും

കൂടുതൽ വിവരങ്ങൾ

ബിഗനെ Bignay (Antidesma bunius)

ജൻമ്മദേശം ഹിമാലയൻ താഴ്വരകളും ശ്രീലങ്കയുമാണെന്നുകരുതപെടുന്ന ബിഗനെ പക്ഷെ വളരെ പ്രചാരത്തിലായത് Philippines ൽ ആണ് ,Chinese rourel,Black current,Salamander tree, Bor -Heloch (അസാമീസ് പേര്)ഹിമൻചെറി(ഹിന്ദി) Janu polari (തെലുങ്ക്) നുള്ളിതാളി(മലയാളം) എന്നിങ്ങനെ പലപേരുകൾ ഉണ്ടെങ്കിലും പൊതുവേ പിലിപ്പൈൻ പേരായ Bignay എന്നപേരിൽ അറിയപെടുന്നു. 
ഇടത്തരംമരമായും ചിലസാഹചര്യത്തിൽ നല്ല ഉയരത്തിലും വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണിത് . ആൺ പെൺ മരങ്ങൾ പ്രത്യേകമായുള്ള ഇതിൽ പെൺമരങ്ങളിൽ മാത്രമേ കായ്പിടിക്കുകയുള്ളൂ, പൂക്കൾ വളരെ സുഗന്ധമുള്ളതാണ്, ചെറിയബെറിപോലെയുള്ളകായ്കൾ കുലകളായാണുണ്ടാകുന്നത് ,ഒരുകുലയിലെ കായ്കൾ പലസമയങ്ങളിലായിപഴുക്കുന്നതിനാൽ പഴുത്തകറുത്തനിറത്തിലെകായ്കളും പഴുക്കാറായ മഞ്ഞകായ്കളും പാതിവിളഞ്ഞകായ്കളുമൊക്കെയായി പലനിറങ്ങളിൽ കുലകളായി കാണാൻ മനോഹരമാണ്, പൂർണമായിപഴുക്കാത്തകായ്കൾ ചവർപ്പും കൈയ്പ്പുരസവുമുള്ളതായിരിക്കും പഴുത്താൽ നേരിയമധുരവും, പഴങ്ങൾ വൈൻ,ജാം ,സോസ്,സിറപ്പ്,വിനാഗിരി,തക്കാളിക്കുപകരമായികറികളിൽ ചേർത്തും,ജ്യൂസ്ആയും,ചായയായും മറ്റും അനവധിയായി ഉപയോഗിക്കുന്നു, വളരെ പ്രധാനമായി ബിഗനെ ഒരുപാട് ആരോഗ്യദായകമായ ഒരുബെറിയായി ആണ് പിലിപ്പൈനിലുംമറ്റും ഉപയോഗിച്ചുവരുന്നത് ,

വളരെയധികം Antioxidant കളുംമറ്റുആരോഗ്യദായകഘടകങ്ങളും അടങ്ങിയിട്ടുള്ള ഇതിൻെറ ഉപയോഗംകൊണ്ടുള്ള ചില നേട്ടങ്ങൾ ഇവയാണ്  
അമിതവണ്ണംകുറയ്ക്കുന്നു,മൂത്രസംബന്ധമായതും,ദഹനസംബന്ധമായതുമായ രോഗങ്ങൾ സുഹപെടുത്തുന്നു,ലൈഗികബലഹീനത ഇല്ലാതാക്കുന്നു,പ്രധിരോധശേഷിവർധിപ്പിക്കുന്നു,രക്തസമ്മർദ്ദം സുഹപെടുത്തുന്നു,കരൾസംരക്ഷിക്കുന്നു,മികച്ചത്വക്കസംരക്ഷണം നൽകുന്നു,കാൻസർപ്രധിരോധം,മെറ്റാബോളിസംഊർജിതമാക്കുന്നു, മരത്തിൻെറ തൊലിയിൽനിന്നുണ്ടാക്കുന്ന ചായയും വളരെയധികം ഔഷധപ്രാധാന്യമുള്ളതായികണ്ടുവരുന്നു, വിത്തിൽ നിന്നുള്ളതൈകൾ രണ്ടുമൂന്നുവർഷത്തിനുള്ളിൽ പൂവിടുകയും കായ്ക്കുകയും ചെയ്യും,പൂർണ്ണവളർച്ചയെത്തിയ ഒരുമരം 200 കിലോയിലധികംപഴങ്ങൾ തരും,കുലകളായി ഇലചാർത്തുകൾക്കിടയിൽ മരംനിറഞ്ഞുകായ്ചുപഴുത്തുകിടക്കുന്നതുകാണാനും മനോഹരമാണ് Bignay tree , 
കുടുബം: Phyllanthaceae വളരെ ആരോഗ്യസംരക്ഷണപ്രാധാന്യമുള്ള ബിഗനെ കേരളത്തിലും നന്നായി വളരും.

പെടലായ്

Pedalai (Gumihan) ചക്ക ,അയനിചക്ക,കടചക്ക,ചെമ്പടാക്ക്, തുടങ്ങിയവയുൾപെടുന്ന Artocarpus വർഗ്ഗത്തിലെ മറ്റൊരു മരമാണ്. " പെടലായ് " ഇന്ഡോനേഷ്യയിലെ Borneo പ്രദേശത്ത് ജൻമ്മംകൊണ്ട ഇത് പിലിപൈൻസിലാണ് കൂടുതലായുംകണ്ടുവരുന്നത് ,
നമ്മുടെ അയനി (ആഞ്ഞിലി Artocarpus hirsutus) പോലെ നല്ല ഉറപ്പുള്ളതടിയോടുകൂടി എകദേശം 12 മീറ്ററോളം ഉയരംവയ്ക്കുന്നമരമാണ് ,അയനിതടിപോലെ തന്നെ തടിയും ഉപയോഗപ്രദമാണ് ,ഇലകൾ അയനിയുടേതിനേക്കാൾ വീതിയും നീളവും കൂടുതലുള്ളതാണ്, പെടലായിപഴങ്ങൾ മറ്റ് Artocarpus വർഗ്ഗത്തിലെ പഴങ്ങളെക്കാൾ കാഴ്ച്ചയ്ക്ക് മനോഹരമാണ് കാരണം ഇവയുടെ പുറംതോടിലെമുള്ളുകൾ നീണ്ട്ചുരുണ്ട് പഴങ്ങളെ ആകർഷണീയമാക്കുന്നു, ഉള്ളിലുള്ള ചുളകൾ വെളുത്തനിറത്തിലും, അതീവരുചികരവും ആസ്വാദ്യകരമായ സുഗന്ധമുള്ളവയുമായിരിക്കൂം,വിത്തുകളും ഭക്ഷ്യയോഗ്യമാണ് വറുത്തുകഴിച്ചാൽ നിലകടലയുടെ രുചിയാണ്, Gumihan എന്നും Treap Bullu എന്നിങ്ങനെ പ്രാദേശികമായ പേരുകളിലും അറിയപെടുന്നു Pedalai , Artocarpus sericarpus എന്നുശാസ്ത്രീയനാമമുള്ള ഇത് നമ്മുടെ നാട്ടിലെയും കാലാവസ്ഥയിൽ വളരും ,

കോകം (പിണർപ്പുളി)

കോകം (പിണർപ്പുളി) കുടംമ്പുളിയും ,മാംഗോസ്ടീനും ,രാജപുളിയുമെല്ലാം ഉൾപ്പെടുന്ന Clusiaceae കുടുബത്തിലെ ഒരു അംഗമാണ് കോകം അഥവാ പിണർപ്പുളി, കർണ്ണാടകമുതൽ മഹാരാഷ്ട്രവരെയുള്ള കോങ്കൺ തീരങ്ങളിൽ പിറന്ന ഇത് കോങ്കൺ പ്രദേശങ്ങളിൽ കുടമ്പുളിയുടെ പോലെതന്നെ കറിക്കൂട്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നു, ഗാർസീനിയ വർഗ്ഗത്തിലെ ഔഷധഗുണവും,പോഷകമൂല്യവുമുള്ള അതിവിശേഷപഴമാണിത്, കർണ്ണാടക,ഗോവ,മഹാരാഷ്ട്ര,ഗുജറാത്ത് എന്നിവിടങ്ങളിൽ വളരെ പ്രചാരമുള്ള കടുംചുവപ്പുനിറത്തിലുള്ള കോകംസർബത്ത് വളരെ പ്രസിദ്ധമാണ് ഇത് ശരീരം തണുപ്പികുകയും,ദഹനശേഷിവർദ്ധിപ്പികുകയും ചെയ്യും, കുരുനീക്കംചെയ്ത് തൊലിയുൾപ്പെടെ വെയിലിലുണക്കിയ കോകം ദീർഘനാൾ കുടംമ്പുളിപോലെസൂഷിച്ച് വച്ച് കറികളിലുംമറ്റും ഉപയോഗിക്കാം,ഇത്തരത്തിൽ ഉണങ്ങിയ കോകം രണ്ടുമണിക്കൂർ വെള്ളത്തിലിട്ടുവച്ച് അരിച്ചുകിട്ടുന്ന ചുവന്നപാനീയം കുടിച്ച്നന്നായി ഉറങ്ങിയാൽ പിത്തം,വാതം എന്നിവയ്ക്ക് ഉത്തമമാണ്, ഇത് മാഗ്ളൂർ പ്രദേശങ്ങളിലുള്ളവർ ധാരാളമായി കുടിക്കാറുണ്ട്, ഒരുതവണ ഉപയോഗിച്ച ഉണങ്ങിയപഴം വീണ്ടും മൂന്ന്,നാലുതവണ ഈ പാനീയത്തിനായി ഉപയോഗിക്കാം, ഇതിൻെറ വിത്തിൽനിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ/ബട്ടർ വളരെയധികം വ്യവസായിക പ്രാധാന്യമുള്ള താണ്, പൊണ്ണത്തടി,ഹൃദയാരോഗ്യം,പ്രധിരോധശേഷി,ട്യൂമർ,അൾസർ,കരൾസംരക്ഷണം,എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായ ഘടകങ്ങൾ കോകത്തിൽ അടങ്ങിയിട്ടുണ്ടെന്നു പറയപ്പെടുന്നു , നേരിയമധുരവും ചവർപ്പുംകലർന്നതാണ് കോകം പഴത്തിൻെറ രുചി, ചവർപ്പ് ഒട്ടുമില്ലാത്ത മധുരമുള്ള "സ്വീവ്റ്റ്കോകം എന്നൊരിനവും,മഞ്ഞനിറത്തിൽ പഴങ്ങൾ തരുന്നയിനവും,കടുംചുവപ്പുനിറത്തിൽ പഴങ്ങൾ തരുന്നയിനവും പ്രചാരത്തിലുണ്ട്, ഇടത്തരം മരമായിവളരുന്ന ഇത് ഒരു നിത്യഹരിതവൃഷമാണ് ഇളംഇലകൾ ചുവപ്പുരാശിയിലും പ്രാരായമായ ഇലകൾ കടുംപച്ചനിറത്തിലും കാണപ്പെടുന്നതിനാൽ ഒരു അലങ്കാരമരവുമാണ് , വിത്തിൽ നിന്നുള്ള തൈകൾ ചിലപ്പോൾ ആൺ ചെടികളോ പെൺചെടികളോ ആവാം ,പെൺമരം മാത്രമേ കായ്തരികയുള്ളൂ, ഇപ്പോൾ കോകംഗ്രാരാഫ്റ്റ് തൈകൾ പ്രചാരത്തിലായിടുണ്ട് ഗ്രാരാഫ്റ്റ ആണെങ്കിൽ പെൺചെടിയാണെന്ന് ഉറപ്പിക്കാം , മേന്പൊടിക്കൊരു തമാശകൂടി : വെറുതെയിരുന്നു തിന്നു പൊണ്ണതടിയുള്ളവർ ഇപ്പോൾ "ഗാർസീനിയ'അടങ്ങിയ മരുന്നുകൾ കഴിച്ചുതുടങ്ങിയിരിക്കുന്നു ,വിദേശീയരും സ്വദേശീയരുമായ പലമരുന്നു നിർമ്മാതാക്കളും ഇപ്പോൾ ഗാർസീനിയ എന്നുവിളിക്കുന്ന കുടംമ്പുളിയുടെയും കോകത്തിൻെറയുമെക്കെ പുറകെയാണ് അതുകൊണ്ട്തന്നെ കുടമ്പുളിയ്ക്കും കോകത്തിനുമൊക്കെ എതാനുംവർഷങ്ങളായി വില ഉയർന്നുതുടങ്ങിയിരിക്കുന്നു, സമീപഭാവിയിൽ മീൻകറിയിലുപയോഗിക്കാൻ കുടമ്പുളി കിട്ടാതെ വരാം ,അതിനാൽ ഇപ്പോൾ തന്നെ ഒരു കുടമ്പുളി തൈയ്യോ,കോകം തൈയ്യോ സംഘടിപ്പിച്ച് വീട്ടുവളപ്പിൽ നടുവാൻ ശ്രമികുക.

ഗോൾഡൻ ബെറി Physalis (Golden berry)

നമ്മുെട നാട്ടിൻപുറങ്ങളിൽ പണ്ടുകാലങ്ങളിൽ വഴിയരുകുകളിലും, െതാടികളിലും പുതുമഴേയാടുകൂടി ധാരാളം സസ്യ ങ്ങൾ തളിർത്തുവരുമായിരുന്നു, അതിെ ൻെറകൂട്ടത്തിൽ െഞാട്ടങ്ങെയന്നെചടിയും ഉണ്ടായിരുന്നു. ഞഞാട്ടങ്ങ അെല്ലങ്കിൽ െഞാട്ടെഞാടിയൻ ഇന്ന് തീെരകാണാതായിരിക്കുന്നു. പ്രാേദശികമായി പലേപരുകളിലും ഇത് അറിയെപടുന്നു. കുട്ടികാലങ്ങളിൽ െഞാട്ടങ്ങപറിച്ചു നെനറ്റിയിൽപതിച്ച് െപാട്ടിച്ചുകളിച്ചിട്ടുള്ളവർക്ക ഹൃഹാതുരമായ ഓർമയും കൂടിയാണ് ഇത് ,

പക്േഷ നമ്മുെടനാട്ടിൽ കാണെപടാറുള്ള െഞാട്ടങ്ങ കഴിക്കുവാൻ െകാള്ളാെമങ്ങകിലും,അത്ര ആസ്സാദ്യകരമായ രുചിയല്ല, ചവർപ്പും, പുളിപ്പും കലർന്നരുചിയായിരിക്കും എന്നാൽ Peru, Colombia തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കൃഷിെചയ്യുകയും ,കയറ്റുമതിെചയ്യുകയും ചെയ്യെപടുന്ന ഒരിനമുണ്ട് ,ഇത് മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ ഉണ്ടാവുന്നതും, െചറിതക്കാളിേയാളംവരുന്നതുമായ ഈ ഇനം േനരിയപുളിേപ്പാടു കൂടിയതും തക്കാളിപഴത്തിെൻറയും ,ൈപനാപ്പിളിറൻറയും,സ്ടരാബരിപഴത്തിറൻറയും ഒെക്ക സമിശ്രരുചിയുള്ളതുമാണ്,

േലാകത്തിറൻറ വിവിധഭാഗങ്ങളിൽ വയ്തസ്ഥമായ ഒരുപാടു Physalis ഇനങ്ങൾ കണ്ടുവരുന്നു, മിക്കതും ഭക്ഷ്യേയാഗ്യമല്ല, ചിലയിനങ്ങൾ പൂേതതാട്ടങ്ങളിൽ അലങ്കാരത്തിനായും വളർത്തുന്നു. നമ്മുെടനാട്ടിൽ കണ്ടുവരുന്ന െഞാട്ടങ്ങ ഒരു ഏകവർക്ഷിസസ്യമാണ്(Annual plant) പഴത്തിനുേവണ്ടിവളർത്തുന്നവ രേണ്ടാ മൂേന്നാർഷം(Perennial plant) നിലനിൽകുന്നവയും വിളവുതരുന്നവയുമായിരിക്കും ,Physalis എന്നാണ് െപാതുെവ അറിയെപടുന്നുെവങ്കിലും,മറ്റനവധി േപേരുകളിലും പലരാജ്യങ്ങളിലും ഇത്അറിയെപടുന്നു Cape gooseberry, ground cherry,golden berry ,Peruvian ground cherry,Chines Later fruit എന്നിവയതിൽചിലതാണ്, പഴവും അതിെനെപാതിഞ്ഞു കാണെപടുന്ന പുഷ്പദളങ്ങളും ചചർന്നുള്ള രൂപഭംഗിെകാണട് പഴയ ൈചനീസ്റാന്തൽ വിളക്കിെന അനുസ്മരിപ്പിക്കുന്നതിനാൽ Chines Latern fruit എന്നേപരുകിട്ടാൻ കാരണം,

പഴങ്ങൾ േനരിട്ടുകഴികാം,ജാം,െജല്ലിഎന്നവയാക്കിയും ഉപേയാഗികാം, െപറുഎന്നരാജ്യത്തിൽ വ്യാപകമായി കൃഷിെചെയ്യുകയുംവൻേതാതിൽ പഴമായും,Dry fruit ആയും, മറ്റുൽപ്പന്നങ്ങളാകകിയും കയറ്റുമതിെചയ്യെപടുന്ന ഇത് നമ്മുടെട നാട്ടിലും നന്നായി വളരുകയും വിളവുതരികയും െചയ്യും,

ഉരുളകിഴങ്ങ്,തക്കാളി, വഴുതിന എന്നിവയടങ്ങിയ Solanaceae കുടുംബത്തിെല ഒരു അംഗമാണ് Physalis(Physalis Peruvian) തക്കാളി യുടെടതുേപാെലയുള്ള പരിചരണങ്ങളും ,കൃഷിരീതിയുമാണ് ഇതിനുേവട്ണത് ,ബലംകുറഞ്ഞതണ്ടുകളായതിനാൽ െചറിയകമ്പുകൾ ഉപേയാഗിച്ച് താങ്ങുകൾ െകാടുക്കുന്നത്നനനാണ്. 
ഇപ്പോൾ മിക്കപ്രമുഖ സൂപ്പർമാർകറ്റുകളിലു്‌ംഈ Golden berry പഴങ്ങൾ വിൽപ്പനയ്കുവച്ചിരിക്കുന്നതുകാണാം സാമാന്യം നല്ലവിലയുമുണ്ട് .തക്കാളിയുെടനാലിെലാന്നുവലിപ്പം മാത്രമുള്ള തീെരെചറിയ വിത്തുകൾ പാകിയുണ്ടാകുന്ന ൈതകൾ നടുവാനുപേയാഗിക്കാം. തണ്ടുകൾ േവരു പിടിപ്പിച്ചും പുതിയ െചടികൾതയ്യാറാക്കാം.

നമ്മുടെട കാലാവസ്ഥ യിലും നന്നായി വളരുന്ന ഇത് ഞാനും വളർത്തി നനായി വിളെവടുത്തിരുന്നുു

ഉവായ പഴം Uvaia

ഉവായ പഴം വളരെവളരെ അപൂർവ്വമായ ഒരു Eugenia വർഗ്ഗത്തിലെ പഴമരമാണ് Uvaia , Myrtaceae Family യിൽ പെട്ട ഈ പഴമരത്തിൻെറ ജൻമ്മദേശം ബ്രസീലാണ്, ബ്രസീലിലെ ചിലനഗരങ്ങളിൽ ഇത് അലങ്കാരത്തിനും നട്ടുവളർത്തുന്നുണ്ട്, പിയർ ആകൃതിയിലും ,ഉരുണ്ട ആകൃതിയിലും മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പഴങ്ങൾ വിളയുന്ന രണ്ടിനം യുവായ മരങ്ങളുണ്ട്, 10 മുതൽ 15 മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണിത് ,ഇലകൾ ഞെരുടിയാൽ ഒരുപ്രത്യേക സുഗന്ധമുള്ളതാണ്,കാഴ്ചയ്ക്കുമനോഹരമായ ഈ പഴമരം പ്രൂൺചെയ്ത് ഒതുക്കി ചെറുമരമായും വളർത്താം ,പഴങ്ങൾക്ക് മധുരത്തോടുകൂടിയ ചവർപ്പുരുചിയായിരിക്കും ,പിയർ ആകൃതിയിൽ നിറയെ കായ്ച്ചുകിടക്കുന്ന തിളക്കമുള്ള പഴങ്ങൾനിറഞ്ഞമരവും കാഴ്ചയ്കുമനോഹരമായിരിക്കും ,പക്ഷികൾക്കും വളരെ പ്രിയപ്പെട്ടതാണ് ഉവായ പഴങ്ങൾ പഴങ്ങൾ നേരിട്ടും ,ജ്യൂസാക്കിയും മറ്റും കഴിക്കാം ശാസ്ത്ര നാമം : Eugenia pyriformis

പെർസിമൺ

GOLD APPLE. ഇന്ന് ഒരു അപൂർവ്വപഴമരത്തെ നമുക്ക് പരിചയപെടാം,
Gold apple എന്ന് പേരുള്ള പേർസിമൺ ,വെൽവെറ്റ് ആപ്പിൾ എന്നിവയുൾപ്പെടെയുള്ള പഴമരങ്ങളുടെ കുടുബത്തിൽപെട്ടതാണ് ഗോൾഡ്ആപ്പിൾ. 
പെർസിമൺ മരം അതീവ തണുപ്പുള്ള പ്രദേശങ്ങളിലെ നന്നായി വളരുകയും കായ്ക്കുകയുമുള്ളൂ ,എന്നാൽ Gold apple കേരളം പോലെയുള്ള Tropical കാലവസ്ഥയിൽ വളരുകയും കായ്ക്കുകയും ചെയ്യും, വിയറ്റ്നാമിലാണ് ഈ മരം അധികമായിവളരുന്നത് ,വിയറ്റനാം,കംബോഡിയ,തായ്ലൻഡ്,മ്യാൻമാർ എന്നിവിടങ്ങളിൽ ബുദ്ധ,ഹിന്ദു ക്ഷേത്രങ്ങളോടു ചേർന്ന് ഇവവളർത്തപെടുന്നു,കാരണം ഇതൊരു ദേവഫലമായി അവിടെങ്ങളിൽ കരുതിപ്പോകുന്നു, വലിയമരമായി വളരുന്ന ഇതിൻെറ കായ ഇളംപരുവത്തിൽ പച്ചനിറവും പഴുക്കുമ്പോൾ നല്ലമഞ്ഞനിറവും ആകും നന്നായിപഴുത്താൽ മാത്രമേ കഴിക്കാൻ പറ്റൂ പഴുക്കാത്തപഴങ്ങൾക്ക് ചവർപ്പ് രുചിയാണ് ,എന്നാൽ പഴുത്തപഴങ്ങൾക്ക് വളരെ ആസ്വാദ്യകരമായ സുഗന്ധവും മധുരവും ആണ്, ഇലപൊഴിക്കുന്നസ്വഭാവമുള്ള ഈ മരത്തിൻെറ തടി വളരെ പ്രാധാന്യമുള്ളതുമാണ് തടിയുടെ കാതൽ വളരെ കട്ടിയുള്ളതും വളർച്ചയനുസരിച്ച് മഞ്ഞ,ബ്രൗൻ,കടുംകറുപ്പ് നിറങ്ങളിലേക്ക് മാറുന്നതുമാണ്, നൂറ്റാണ്ടുകളോളംനിലനിൽക്കുന്ന മരമാണിത്, വേരും ഇലയും പഴവുമെല്ലാം ഔഷധയോഗ്യവുമാണ്, പഴത്തിനുള്ളിൽ അപൂർവ്വമായെ വിത്തുകൾ കാണൂ വിത്തുകൾ പഴത്തിൽനിന്ന് വേർതിരിച്ചാലു ടനെ പാകിയാലെ കിളിർക്കുകയുള്ളൂ 
ശാസ്ത്രീയനാമം: Diospyros decanda, family: Ebony ഇതിൻെറ ഗ്രാഫ്റ്റ് തൈകൾ ഇപ്പോൾ നമ്മുടെ നാട്ടിലും ലഭിക്കും.

കൊടുക്കാപ്പുളി

കൊടുക്കാപ്പുളി കേരളത്തിൽ അത്രവ്യാപകമായികാണാറില്ലെങ്കിലും ഇന്ത്യയിൽ പലഭാഗത്തും,ഗൾഫുരാജ്യങ്ങളിലും ,ചിലവിദേശരാജ്യങ്ങളിലും പരക്കെ കാണപെടുന്നു കൊടുക്കാപുളി (கொடுக்காப்புளி) എന്നു തമിഴിൽ വിളിക്കുന്ന ഈ പഴം, മധ്യ അമേരിക്കയിൽ ജൻമ്മംകൊണ്ടതാണെങ്കിലും ഇത് ലോകത്തിൻെറ വിവിധഭാഗങ്ങളിൽ വഴിയരികുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു, Monkey pod എന്ന് ആംഗലേയനാമം ഉള്ള കൊടക്കാപ്പുളി ,Jungle jalebi,Madras thorn,Manila tamarind,Kamachile എന്നിങ്ങനെ പലപേരുകളിൽ അറിയപെടുന്നു, ഇടത്തരംനിത്യഹരിതമരമായി വളരുന്ന ഇതിൻെറ കായപഴുക്കുമ്പോൾ ഉള്ളിലുള്ള മാംസളഭാഗം വെളിയിൽ കാണതക്കരീതിയിൽ പൊട്ടിവിടരും ,വെളുത്തനിറത്തിൽ കായക്കുള്ളിൽ കാണുന്ന ഭാഗമാണ്ഭക്ഷ്യയോഗ്യം, ചെറുമധുരവും നേരിയചവർപ്പും കലർന്ന രുചിയാണ്, നമ്മുടെ നാട്ടിലും ഇത് നന്നായി വളരും ,തമിഴ്നാട്ടിലെയും മറ്റും ജനങ്ങളുടെ കുട്ടിക്കാലങ്ങളിലെ ഹൃഗാതുര ഓർമ്മകളിൽ എന്നും കൊടുക്കാപുളിക്കായ പ്രഥമസ്ഥാനം അലങ്കരികുന്നു ,

ഗിനിപ്പ്

നരച്ചമുടിയിൽ കെമിക്കൽ ഡൈകളടിച്ച് അലർജിയും മറ്റുംവരുന്നവർക്കും ശരീരത്തിൽ ദോഷകരമായ ടാറ്റൂകൾ വരയ്ക്കുന്നവർക്കും ഒക്കെ പ്രകൃദത്തമായ കറുത്തനിറമോ നീലനിറമോ ആയ ഒട്ടും ഹാനികരമല്ലാത്ത ഒരു നൈസർഗിക ചായം തരുന്ന ഗിനിപ്പ് പഴങ്ങൾ പ്രതീക്ഷയ്ക്കുവകനൽകുന്നു,
വളരെയധികം ഔഷധപ്രാധാന്യമുള്ളതും,വിവിധതരം പാനീയങ്ങളായി ഉപയോഗിക്കാവുന്നതും ,പഴമായികഴിക്കാവുന്നതുമായ ഒന്നാണ് "ഗിനിപ്പ് " ആമസോൺ മഴക്കാടുകൾ സ്വദേശമായുള്ള ഗിനിപ്പ് ,നൂറ്റാണ്ടുകൾക്കുമുന്നേ ആദിമനിവാസികളായ തെക്കെ ആമേരിക്കൻ ഇൻഡ്യക്കാർ പരിപാലിച്ചുവളർത്തി പോരുന്നു, പകുതിവളർച്ചയെത്തിയ കായകളിൽ വിത്തിനോടുചേർന്ന ഭാഗത്ത് കാണപെടുന്ന നീലനിറത്തിലോ കറുത്തനിറത്തിലോ കാണപെടുന്ന ഒരു ഡൈ തരുന്നു എന്നതാണ് Genipa americana എന്ന പഴമരത്തിൻെറ വലിയ പ്രത്യേകത, South american native Indian's പ്രാചീനകാലം മുതൽ കൊതുകുപോലെയുള്ള ജീവികളിൽനിന്നു സംരക്ഷണംകിട്ടുവാനും,ശരീരം മോടിപിടിപ്പിക്കുവാനും,വന്യമൃഗങ്ങളുടെ ശ്രദ്ധ തിരിക്കുവാനുംമറ്റുമായി Genip dye ശരീരത്തിൽ പുരട്ടിവന്നിരുന്നു, ആധുനികഗവേഷണത്തിലും ഇതിൽനിന്നുള്ള നിറം (Geniposidic acid ) ശരീരത്തിൽ യാതൊരുപാർശ്വഫലങ്ങളും ഉണ്ടാക്കുന്നതല്ല എന്ന് തെളിഞ്ഞതാണ്, പ്രകൃതിദത്തമായ ഈ ഡൈ ആധുനികകാലത്ത് നമ്മുടെയെല്ലാം പ്രിയങ്കരരായ കായികതാരങ്ങളും മറ്റും വ്യാപകമായി ശരീരത്തിൽ ടാറ്റൂവരയ്ക്കുവാൻ ഉപയോഗിക്കുന്നു , ഒട്ടുമിക്കരാജ്യക്കാരും മൈലാഞ്ചി,ടാറ്റൂ,പച്ചകുത്തൽ തുടങ്ങിയവ ശരീരത്തിൽ ഉപയോഗിക്കുന്നവരാണ് അതിനാൽ പ്രകൃതിദത്തമായ ഗിനിപ്പ് ചായത്തിന് സൗന്ദര്യ വർദ്ധകവിപണിയിൽ വളരെപ്രാധാനമുള്ളതാണ്, മനുഷ്യരുടെ ത്വക്കിൽ 10 മുതൽ 15 ദിവസംവരെ ഈ ഡൈ നിലനിൽക്കും തിളക്കമുള്ള നീലയോ,കറുപ്പോ നിറമായിരിക്കും,നരച്ചമുടികറുപ്പിക്കാനും പാർശ്വഫലങ്ങളില്ലാത്ത ഈ നിറം ഉപയോഗിക്കാം, തുണികളിൽ ചിത്രങ്ങൾ വരയ്കുവാനും ഉപയോഗിച്ച് വരുന്നു, 
ഇനി ഗിനിപ്പ് പഴത്തെകുറിച്ചുനോക്കാം മദ്യം,ജാം,സർബത്ത്,സിറപ്പ്,വൈൻ എന്നിങ്ങനെ ഒട്ടനവധി പാനീയങ്ങളുണ്ടാക്കുവാനുപയോഗിക്കുന്ന ഈ പഴം നേരിട്ടുംകഴിക്കാം രുചിനേരിയപുളിപ്പോടുകൂടിയമധുരം,നന്നായി പഴുത്താൽമാത്രമേ ഗിനിപ്പ് ഭക്ഷ്യയോഗ്യമാകൂ, ഉയരത്തിൽ ശാഖകളോടെ വീതിയുംനീളമേറിയതുമായ ഇലകളോടുകൂടിയമരമായിവളരുന്നു ഇലകൾ ഒന്നാന്തരം കാലിതീറ്റയാണ്,തടിയും മരത്തിൽനിന്നുകിട്ടുന്ന കറയും എല്ലാം പ്രാധാന്യമുള്ളതാണ്, Rubiaceae കുടുബത്തിൽ പെട്ട Genipa americana യുടെ മറ്റുചിലപേരുകൾ Genip,Genipap,Marmalade-box എന്നിവയാണ്,10 -12 മീറ്ററോളം ഉയരത്തിൽ വളരുന്നു ,ഒരുപഴത്തിന് 400 gm ഓളം തൂക്കംവരും ,പലയിനം ഗിനിപ്പ് ഇനങ്ങൾ കണ്ടുവരുന്നു പല്ലുവേദനയുള്ളപ്പോൾ ഒരുഗിനിപ്പ് പഴംകഴിച്ചാൽ മോണകൾക്ക് അനസ്തീഷ്യനൽകിയാലെന്നപോലെ ഒരുമരവിപ്പ് അനുഭവപെടുമെന്നതിനാൽ വേദനകുറയ്ക്കുന്നു,ആസ്മ ,ജാൻഡിസ് തുടങ്ങിയരോഗങ്ങൾക്ക് ഔഷധമായും ഈ പഴങ്ങൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉപയോഗിക്കാറുണ്ട് , ഈ അടുത്ത് കേരളത്തിലും ഗിനിപ്പ് പഴവർഗ്ഗസസ്യ സ്നേഹികളായവർ വളർത്തിതുടങ്ങിയിരിക്കുന്നു. തൈകൾ നട്ട് മൂന്ന് - നാലു വർഷങ്ങൾക്കുള്ളിൽ ഫലംതരും ചിലയിനങ്ങൾ വർഷംമുഴുവൻ വിളവുതരുന്നവയാണ്.

ആഫ്രിക്കൻ ജാതി

നമ്മളിൽ ഭൂരിപക്ഷത്തിനുംപരിചിതമായ ജാതിക്കായ ഒന്നേ ഉള്ളൂ Myristica fragrance എന്നശാസ്ത്രനാമമുള്ള(Myristicaceae Family) , കേരളത്തിൽ വളരെയധികം കൃഷിചെയ്യുന്ന ജാതിക്ക ,ജാതിക്കയും ജാതിപത്രിയും ധാരാളം വിദേശനാണ്യം നേടിതരുന്ന ഒരുവാണിജ്യവിളയാണ്,നമ്മൾ ഇന്നുധാരാളമായികൃഷിചെയ്യുന്ന ജാതിമരങ്ങളുടെ സ്വദേശം ഇന്തോനേഷ്യയാണ്,ഇവയാണ് വാണിജ്യകൃഷിക്ക് ഏറ്റവും അനുയോജ്യം, 
എന്നാൽ കേരളമുൾപെടെയുള്ളപശ്ചിമഘട്ടങ്ങളിൽ പിറവികൊണ്ട മറ്റുരണ്ടിനംജാതിമരങ്ങളും കൂടിഉൾപ്പെടെ Myristicaceae എന്ന കുടുബത്തിൽ വേറെകുറെയധികം വർഗ്ഗ സസ്യങ്ങളുമുണ്ട്, നമ്മുടെനാട്ടിൽ കാണപെടുന്ന രണ്ടിനങ്ങൾ കാട്ട്ജാതി എന്നറിയപെടുന്നു,ഇതിൻെറ കായകളും ഔഷധപ്രാധാന്യമുള്ളതാണ് Myrstica malabarica,Myristica magnifica എന്നീശാത്രനാമങ്ങളുള്ള ഇവ മൂന്നും കാഴ്ചയിൽ സാദൃശ്യമുള്ളതും തൊണ്ടിനുള്ളിൽ ജാതിപത്രിയും ജാതിക്കയും ഉണ്ടാകുന്നവയാണ്, Myrstica malabarica എന്നയിനം പാതിരിപ്പൂ,പൊന്നാംപയിൻ,കാട്ടുജാതി എന്നിങ്ങിനെ അറിയപെടുന്നു,Myristica magnifica എന്നയിനം അഗസ്ത്യമലയിൽ കണ്ടുവരുന്നതും വംശനാശഭീക്ഷണിനേരിടുന്നതുമാണ്

എന്നാൽ ജാതിക്കയുടെ സമാനമായ ഉപയോഗങ്ങളുള്ളതും വ്യത്യസ്ഥമായ സസ്യകുടുബങ്ങളിൽ പെട്ടതുമായ മറ്റുകുറെയധികം സസ്യങ്ങൾ ലോകത്തിൻെറ പലഭാഗങ്ങളിലും ഉണ്ട് ,ആഫ്രിക്കൻ ജാതിക്ക എന്നുകേൾക്കുമ്പോൾ കേട്ടിട്ടില്ലാത്തവർ ആശ്ചര്യപെടെണ്ടാ എന്നുകരുതിയാണ് ഇത്തരത്തിൽ ഒരു ആമുഖം ,

നമുക്കിന്നിവിടെ Monodora myristica എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ജാതിക്കയെ മാത്രം പരിജയപെടാം,ആത്തചക്കയുൾപെടെ ഉള്ള Annonaceae കുടുബത്തിൽനിന്നുള്ളതാണ് 
ആഫ്രിക്കൻ ജാതി, ഈ മരം പൂവിട്ടുനിൽക്കുമ്പോൾ
ലോകത്തിൽ ഏറ്റവും സുന്ദരമായ വൃക്ഷമെന്നു ഒരുപക്ഷേ പറയാവുന്നതാണ്,കാരണം പൂർണ്ണവളർച്ചയെത്തിയ മരങ്ങളിൽ ആയിരക്കണക്കിന് മനോഹരമായപൂവുകൾ നിറഞ്ഞുനിൽക്കുന്നതുകാണുമ്പോൾ മനോഹരമായചിത്രശലഭങ്ങൾ വന്നിരിക്കുന്നതാണെന്നുതോന്നിപ്പിക്കുന്ന വിധം വർണ്ണഭംഗിയുള്ളപൂവുകളാണിവയുടെത്,ഓർക്കിഡ് പുഷ്പ്പങ്ങളോടു സാദൃശ്യമുള്ളപൂവുകളുള്ളതിനാൽ African Orchid nutmeg എന്നപേരിലും അറിയപെടുന്നു,Calabash nutmeg, Jamaican nutmeg,എന്നിങ്ങനെയും ഇതിന് പേരുകളുണ്ട് ,ഇടത്തരം വൃക്ഷമായിവളരുന്ന ആഫ്രിക്കൻ ജാതിമരങ്ങളുടെ തളിരിലകൾ പർപ്പിൾനിറത്തിലും ക്രമേണ തിളക്കമുള്ളപച്ചനിറത്തിലും ആയിതീരും,സാധാരണ ജാതിമരങ്ങളെ പോലെ ആൺ പെൺ വ്യത്യാസമിതിലില്ല,കട്ടിയുള്ളതോടോടുകൂടി ഉരുണ്ടകായകൾക്കുള്ളിൽ വെളുത്തനിറത്തിൽ സുഗന്ധമുള്ള പൾപ്പും കാപ്പികുരു വലിപ്പത്തിൽ ധാരാളം വിത്തുകളു്‌ം കാണും വിത്തുൾ ആണ് ഉപയോഗപ്രദം വിത്തുകൾ വറുത്തുപൊടിച്ച് സുഗന്ധവ്യജ്ഞനമായി പലതരം പാചക ആവശ്യങ്ങളിൽ ഉപയോഗിക്കാം, ജാതിക്കയുടെ അതേമണവുംരുചിയുമുള്ള ഇത് ജാതിക്കായക്ക് ഒരുപകരക്കാരനായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്നു ,ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട് ,പ്രസവിച്ചസ്ത്രീകൾ മുലപ്പാൽവർദ്ധനയ്ക്ക് ഈ ജാതിക്കകൊണ്ടുണ്ടാക്കിയ സൂപ്പ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്നുപറയപെടുന്നു,ഇലകൾ കീടനാശകസ്വഭാവമുള്ളതാണ്,തൊലിയും ഔഷധഗുണമുള്ളവയാണ് West Africaൻ രാജ്യങ്ങളായ Liberia,Angola,Kenyaതുടങ്ങിയയിടങ്ങളിലാണ് ഈ ജാതി വളരെയധികം കാണപെടുന്നത് 
ഇനി മറ്റുചിലരാജ്യങ്ങളിലെ ജാതിക്കായക്കുസമാനമായ മണവും രുചിയും സുഗന്ധതൈലവും (essential oils) തരുന്ന ചിലയിനങ്ങളുടെ പേരുകൾ കൂടി അറിയാം ,
Madagascar nutmeg: Revensara aromatica, ഇത് Lauraceae കുടുബത്തിൽ ഉൾപ്പെടുന്നതാണ്
Brazilian nutmeg : Cryptocarya Moschata ,Atherospermataceae family
California nutmeg :Torreya California ,Texaceae family 
ഈപറഞ്ഞവയെല്ലാം ജാതിക്കയുടെ സമാനഗുണങ്ങളുള്ള ഫലങ്ങൾ തരുന്ന സസ്യങ്ങളാണ് എന്നാൽ വ്യത്യസ്ത സസ്യകുടുബത്തിൽ പെട്ടവയും ഇലകളിലും പൂവിലും ഫലത്തിലും മരങ്ങളുടെ ആകൃതിയിലും എല്ലാം ഒരുസാദൃശ്യവുമില്ലാത്തവയാണ്

Twisted cluster Bean

ഒരു ബീൻസിെന പരിചയപെടാം

ഇൻേഡാേനഷ്യ, മേലഷ്യ , സി oഗപ്പൂർ, തായ്ലൻഡ്, ചൈന , തുടങ്ങിയ രാജ്യങ്ങളിൽ പരെക്ക ഭക്ഷണത്തിൽ ഉൾപെടുത്തുന്ന ഒന്നാണ് Petai Beans ഇൻഡ്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതു വളർത്തകയും പലതരം ഭക്ഷ്യവിഭവങ്ങളിൽ ഉപേയാഗിക്കുകയും ചെയ്യുന്നു ,

നമ്മുെട നാട്ടിൽ ഒട്ടുo തെന്ന പ്രചാരത്തിലായിട്ടിെലലങ്കിലും മലയാളികളിൽ കണ്ടുവരുന്ന ഒേട്ടെ റ രോഗങ്ങൾക്ക്‌ കടിഞ്ഞാണിടാൻ ഈ ബീൻസിെൻറ ഉപയോഗം മൂലം കഴിയുെമന്ന് ഇതിെന കുറിച്ച് പല രാജ്യങ്ങളിൽ നടത്തിയിട്ടുള്ള പഠനങ്ങൾ വിരൽ ചൂണ്ടുന്നു

പയർ വർഗ്ഗത്തിൽ പെട്ട വലിയ മരമായി വളരുന്ന ഒരു സസ്യമാണ് Twisted cluster Bean ( Petai) ഇതിൽ കുലകളായി ഉണ്ടാകുന്ന പരന്നതും നീളമുള്ളതുമായ ബീൻസിനുള്ളിെല വിത്തുകളാണ് ഭക്ഷ്യയോഗ്യമായ ഭാഗം , കുലകളായി ബൾബിെൻറ ആകൃതിയിൽ താഴേക്ക് തൂങ്ങി കിടക്കുന്ന ഇതിെൻറ പൂ കുലകൾ കാണാൻ മനോഹരമാണ്

ഇൻേഡാനേഷ്യ, മേലഷ്യ, സിംഗപ്പൂർ, തായ്ലൻഡ്, ൈചന , തുടങ്ങിയ വിവിധ രാജ്യക്കാർ അവരവരുെട രുചി േഭദമനുസരിച്ച് 'സാലഡുകളായും , മാംസ വിഭവങ്ങളുെട കൂടെയും മൽസ്യ വിഭവങ്ങളുെട കൂെടയും ഒെക്ക േചർത്തുപയോഗിച്ചു വരുന്നു ;

മലേഷ്യയിൽ ഉണക്ക ചെമ്മീൻ വിഭവങ്ങളിലും മാംസ വിഭവ ളിലും പച്ചക്കറി വിഭവങ്ങളിലും ചേർത്തു പലതരത്തിൽ ഉപേയാഗിച്ചു വരുന്നു 'തായ് ലൻഡുകാർ, താറാവിറച്ചിയിലും , വറുത്ത പന്നിയിറച്ചിയിലും ഒക്കെ േചർത്ത പാചകം ചെയ്തു ഉപയോഗിച്ചു വരുന്നു , ഇൻഡ്യയിൽ മണിപ്പൂർ , തൃപുര എന്നിവിടങ്ങളിലും ഉണക്ക മൽസ്യം െകാണ്ടുള്ള ചട്നിയിലും , പന്നിയിറച്ചിയിലിലും പച്ചക്കറിയായും ഒെക്ക ഉപയോഗെപടുത്തുന്നു ,

ഇതിലടങ്ങിയിരിക്കുന്ന Amino Acids , phosphorus എന്നിവയുടെ സാന്നിദ്യം വെളുത്തുള്ളിയുെടേതാ പാചക വാതകത്തിെൻറേയ) എെന്നാെക്ക തോന്നിപ്പിക്കുന്ന ഒരു strong smell അനുഭവപെടുത്തന്നു

proten ,minerals ,Calcium, Phosphorus ,Pot assium ,iron, Fiber ,vitamins, Amino Acids, Carbohydrates, എന്നിവയാൽ സമ്പുഷ്ടമായ petai ബീൻസ് താഴെ പറയുന്ന േരാഗങ്ങൾ അകറ്റി നിർത്തുവാൻ സഹായിക്കുന്നതായി പരാജ്യങ്ങളൽ നടത്തിയ പഠനങ്ങൾ പറയുന്നു

1, വിഷാദ രോഗമുള്ളവർ ഭക്ഷണത്തിൽ Petai ഉൾപെടുത്തിയാൽ മ്ലാനത ,മൂകത ,എന്നിവ ആകറ്റി ആത്മവിശ്വാസമുള്ളവരായി കാണപ്പെടുന്നു 
2, ബ്ലഡ് ഷുഗർ ലെവൽ സാധാരണ ഗതിയിലാകുന്നു 
3, ഇരുമ്പിെൻറ അളവു നല്ലേതാതിൽ ഉള്ളതിനാൽ വിളർച്ച മാറ്റുന്നു 
4, ഇതിലടങ്ങിയിരിക്കുന്ന potassium േപാെലയുള്ളവ Blood pressure സാധാരണ ഗതിയിലാക്കുകയും ,Stroke തടയുകയും ചെയ്യുന്നു
5, കുട്ടികളിലും മുതിർന്നവരില്ല ഓർമ്മശക്തി വർദ്ധിപ പിക്കുന്നു

6, വയറിെല അൾസറിെന സുഖപെടുത്തുന്നു 
7, അമിതവണ്ണം കുറയ്കുവാൻ സഹായിക്കുന്നു 
8, പുകവലി മൂലമുള്ള നിക്േകാട്ടിെന ന പുറം തള്ളുവാൻ സഹായിക്കുന്നു 
9, ഗർഭിണികൾക്ക് പ്രസവം സുഗ പ്രഥമാക്കുന്നു 
10, സത്രീകളിലും കുട്ടികളല്ലും രാവിെല എഴുേനൽക്കുമ്പോൾ കണ്ടുവരാറുള്ള അലസത ഇല്ലാതാകുന്നു 
11, നല്ല ഒരു Anti cancer ആണ്

12, Stress കുറയുന്നു 
13, central nervous systems relaxed ആകുവാൻ സഹായിക്കുന്നു

14, മലബന്ധം ഇല്ലാതാകുന്നു 
15, എകാഗ്രത വർദ്ധിപ്പിക്കുന്നു 
16, ദഹനശക്തി വർദ്ധിപ്പിക്കുന്നു

17, ഹൃദയ ആരോഗ്യം മെച്ചപെടുത്തുന്നു

Fabaceae family യിൽ പെട്ട Petai beans െൻറ ശാസ്ത്രീയ നാമം Parkia Speciosa ഇതിെൻറ മറ്റു ചില േപരുകൾ Bitter Bean's ,Stink Bean's, എന്നിവയാണ്

Monstera Deliciosa (Fruit salad plant)

നമ്മൾക്കെല്ലാം ചേമ്പിൻകിഴങ്ങ് പരിചിതമാണ് എന്നാൽ അതേ ചേമ്പിൻെറ കുടുബത്തിൽനിന്നും വളരെരുചികരമായ പഴം തരുന്ന ഒരു ചെടിയാണ് Monstera Deliciosa , മെക്സിക്കൻമഴക്കാടുകളാണ് ജന്മദേശം ,ഇത് മണിപ്ളാൻെറ പോലെ മരത്തിലും മറ്റും പറ്റിപിടിച്ചുവളരുന്ന ഒരുസസ്യമാണ് ,തണ്ടുകൾ മുറിച്ചുനട്ടാണ് പുതിയചെടി ഉൽപ്പാദിപ്പിക്കുന്നത്, നട്ടുമൂന്നാംവർഷംമുതൽ പുഷ്പ്പിക്കാൻ തുടങ്ങും ,കായ്കൾ പച്ചനിറത്തിൽ ഒരുവലിയ ചോളത്തിൻെറ ആകൃതിയിൽ ആണ് ,ഇത് പൂർണമായും പഴുത്തതിനുശേഷമേ വിളവെടുക്കുവാനും ഭക്ഷിക്കുവാനും പാടുള്ളൂ ,വിളവാകാത്ത ഫലം തിന്നാൽ വായമുഴുവൻ ചൊറിച്ചിലും പൊള്ളലും ഉണ്ടാവും ചേമ്പിൽ ഉള്ളതുപോലെ Calcium oxalate അടങ്ങിയിരിക്കുന്നതിനാലാണിത്,ചെടിയുടെ തണ്ടിലും ഇലകളിലും Calcium oxalate ഉം Potassium oxalate ഉം അടങ്ങിയിരുക്കുന്നതിനാൽ ഇലയോതണ്ടോകൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുകയും വേണം അലർജിയും ചൊറിച്ചിലും ഉണ്ടാവാം, ഇതൊക്കൊയാണെങ്കിലും ഈ ചെടി ഒരു Indore plant ആയും ചിലരാജ്യങ്ങളിൽ വളർത്തുന്നു,വീടിനുള്ളിൽ വളർത്തിയാൽ കായ്ക്കാറില്ല, ഹൃദയാകൃതിയിൽ തിളങ്ങുന്ന വലിയ ഇലകളോടെ വളരുന്ന ഇത് മരങ്ങളിൽ താങ്ങായി വളരെ നല്ല ഒരു അലങ്കാര ചെടിയായും വളർത്താം ,കായ്കൾ വിളവാകാൻ ഒരുവർഷം വരെയെടുക്കും എന്നതാണ് ഇതിൻെറ ഒരു ന്യൂനത, പക്ഷെ പഴുത്തകായ്കൾ പുറംതൊലി നീക്കംചെയ്തുകാണപെടുന്ന കാമ്പ് രുചിയിൽ ചക്കപഴവും പൈനാപ്പിളും ,വാഴപ്പഴവും,പിയരും എല്ലാചേർന്ന വളരെ ആസ്വാദ്യകരമായ രുചിയുള്ളവയാണ് അതിനാൽ തന്നെ ഇതിന് ഫ്രൂട്ട് സാലഡ്ഫ്രൂട്ട് എന്നപേരിലും അറിയപെടുന്നു, Swiss cheese plant,Banana annona എന്നൊക്കെമറ്റുപേരുകളും ഉണ്ട് Family: Araceae കേരളത്തിലും നന്നായി വളരുന്ന ഇത് ഇവിടെയും ചിലസുഹൃത്തുക്കൾ വളർത്തുന്നുണ്ട്

ൈപനാപ്പിൾ പഴത്തിന് തൂക്കംകൂട്ടാൻ ഒരു ലളിതമായ ആശയം

ൈകതചക്ക (Pineapple ) ഏവരുംഇഷ്ടെപടുന്ന പഴമാെണേല്ലാ ,മിക്കവരുെടയുംകൃഷിയിടത്തിൽ ൈപനാപ്പിൾ െചടിവലിയപരിചരണമില്ലാെത വളരുകയും സാമാന്യം നല്ല വിളവുലഭിക്കുകയും െചയ്യും ,

വാണിജ്യാടിസ്ഥാനത്തിൽ കൃഷിെചയ്യുന്നവർമാത്രമാണ് സാധാരണ നല്ലപരിചരണവും,വളപ്രേയാഗവും, േഹാർേമാൻ പ്രേയാഗവുമെമാെക്കെചയ്യാറുള്ളൂ,
നമ്മുടെട െതാടിയിൽവളരുന്ന ൈകതചക്കയുെട തൂക്കം വളപ്രേയാഗം ഒന്നും െചയ്യാതെതതെന്ന തൂക്കം ഒരുകിേലാവെര ഒരുചക്കയിൽ വർദ്ദധിപ്പികാം, അതിന് ൈകതചക്കയുെട മുകളിൽ കാണുന്ന മകുടത്തിൽ( Crown)നിന്നും ഏറ്റവും താെഴെത്ത കുറച്ച് ഇലകൾ മാത്തരം നിർത്തി ബാക്കിയുള്ള മുഴുവൻ ഇലകളും വലിച് ഊരികളയുക ,ഇത് െചേയ്യണ്ടതൈകതചക്ക വിരിഞ്ഞ് ഒരു മാസം കഴിഞ്ഞിടാവണം ,കൂടാെത ഇങ്ങിെനെചയ്യുമ്േപാൾ മഴെവള്ളം വീണ് അഴുകാൻ സാദ്യതയുണ്ട് അതിനാൽ ഇലകൾ നീക്കം െചയ്തമകുടത്തിൽ പ്ളാസ്റ്റിക്ക് കവറുകളുപേയാഗിച്ച് മൂടുന്നത് നല്ലതാണ്,

ഇനി ൈപനാപ്പിളിൽ ഏറ്റവും മികച്ച നടീൽ വസ്തു ഏതെതന്നുേനാക്കാം ,ൈകതചക്കയുെട മുകളിൽ വളരുന്ന കിരീടവും(Crown) ചക്കേയാടുേചർന്നു താെഴവളരുന്ന Slips, Aerial suckers(Stem suckers) ,Ground Suckers ഇവെയല്ലാം നടുവാനുപേയാഗിക്കാെമങ്കിലും ഏറ്റവും മികച്ചത് െചടിയുടെട ഏറ്റവും താെഴനിന്നുവളരുന്ന Ground Suckers ആണ് കാരണം േവഗത്തിൽ വിളവുതരുന്നത് ഇവയാണ് ,മറ്റുള്ളവെയല്ലാം കാലതാമസെമടുക്കും

ൈപനാപ്പിളിൽ ഓേരാനടീൽ വസ്തുവിലും കായ്ഫലമാകാൻ എടുക്കുന്ന കാലയളവ്................................്‌...1,Ground suckers 12 മുതൽ 14 മാസംവെര
2, Aerial Suckers 14 മുതൽ 16 മാസംവെര.
3, Crown 22 മുതൽ24 മാസേമാ അതിൽ കൂടുതേലാ.
4,Slips 14 മുതൽ 18 മാസം വെര

Maxixe ബ്രസീലിൽ ന്നിന്ന്ന്നും ഒരു കഞ്ഞു സുന്ദരി

ആഫ്രിക്ക ജൻമദേശമായ mayixe (Bur Cucumber .) 18 ആം നൂറ്റാണ്ട്‌ ൽ ആഫ്രിക്കയിൽ നിന്നും ബ്രസീലിലേക്ക് കൊണ്ടുവന്ന അടിമകളുടെ കൂട്ടത്തിൽ ബ്രസീലലേക്ക് എത്തപ്പെട്ട ഒരു സുന്ദരി വെള്ളരി വർഗ്ഗ പച്ചക്കറി വിളയാണ് .
അടിമകളായി എത്തപ്പെട്ട ആഫ്രിക്കക്കാരുടെ ഒരു പ്രത്യേക നിർത്തതിന്റെ പേരാണ് maxixe ആതേ പേരിൽ തന്നെ ഈ വെള്ളയും അറിയപെടുന്നു ,
ബ്രസീലിലും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വളരെ പ്രചാരത്തിലായ ഈ കുഞ്ഞൻ വെള്ളരി ഞാനും എന്റ്റെ സുഹൃത്ത് Anish Uthaman ഉം കൂടി നമ്മടെ നാട്ടിൽ ഒന്ന് പരീക്ഷിച്ചു . ഇപ്പോൾ Aanish Uthaman ന്നെറെ വീട്ടിൽ ആദ്യമായി കായ് പിടിയ്ക്കുകയുണ്ടായി ,
രുചിയിൽ വെള്ളരി പോലെ തന്നെ ആണെങ്ക്ലും നാരങ്ങയുടെ ഒരു രുചിയും കേ ചേർന്നതാണ് ഈ കുഞ്ഞൻ ,
സാധാരണ വെള്ളരിയുടെതിനു സമാന്നമായ കൃഷി രീതിയാണിതിന്നെങ്ങലും ചെറിയ പന്നതല്ലകളിൽ പടർത്തുന്നതാണ്‌ കൂടുതൽ വിളവിനും ,കായകളുടെ ഭംഗിയ്ക്കും ഉത്തമം 
ഇളംപച്ച നിറത്തിൽ മൃദുവായ രോമങ്ങളുള്ള ഈ വെള്ളരി നേരിട്ടും ,സാലഡ്, അച്ച്ചാർ, മറ്റനവധി ,ബ്രസീലിയൻ വിഭവങ്ങളിലും അവിടെ ഉളളവർ ഉപയോഗിച്ചു വരുന്നു ,

ബ്രസീൽ,മറ്റു ലാറ്റിനമേരിക്കൻ രാജ്യക്കാരുടെ പ്രിയങ്ങ കരിയായ ഈ സുന്ദരി ഇനി നമ്മുട്ടെ അടുക്കളയിലും ,തീൻമേശയിലും തരമാക്കുന്ന കാലം വിദൂരമല്ല കേരളീയപാചകരാണിമാരുടെയും ,നളൻമാരുടെയും ,സർഗ്ഗസൃഷ്ടിയിൽ പലതരം രുചിമേളങ്ങൾ സൃഷ്ടിക്കുവാൻ ഇനി കോഴിമുട്ടയോളം വലിപ്പത്തിൽ ഉള്ള ഈ കുഞ്ഞൻ വെള്ളരിയ്ക്ക്കയും കൂടി നമ്മുടെ കായകറികളിൽ സ്ഥാനം പിടിക്കുമോ .....?

പൂച്ചപഴം

ഇന്ന് പൂച്ചപഴതെ പരിചയപെടാം "പൂച്ചപഴം" അഥവാ പൂച്ചകുട്ടികായ കേരളത്തിൻെറ മാത്രം പഴമാണിത് , ചാമ്പയുടെയും ,ഗ്രാരമ്പൂവിൻെറയും ഒകെ കുടുബമായ Myrtaceae എന്ന വലിയ സസ്യകുടുമ്ബതിലെ ഒരുകുഞ്ഞൻ പഴമാണ് നമ്മുടെ പൂച്ചപഴം ശാസ്ത്രീയനാമം :Syzygium zeylanicum , കേരളത്തിലെ കുറ്റികാടുകളിലും വയലോരങ്ങളിലെ തോട്ടെറെമ്പിലുമെക്കെ പണ്ടുകാലങ്ങളിൽ മനോഹരമായ വെള്ളപൂവുകൾ ചൂടി ഇവകാണാറുണ്ടായിരുന്നു,പൂച്ചയുടെ രോമങ്ങളെ ഓർമമ പെടുത്തുന്ന രൂപമുള്ള പൂവുകളുള്ളതിനാലാവും പൂച്ചകുട്ടികായ എന്ന പേരുവന്നത് ,പക്ഷേ ഇന്നി പേപാൾ പൂച്ചപഴചെടി അന്യംനിൽകാറായ സഥിതിയാണ്,അതിൻെറ ആവാസ്ഥവ്യവസ്ഥയായ കുറ്റികാടുകളും ,കുളകരകളും ഇല്ലാതായതാണ് കാരണം ,ഇപേപാൾ Red List ൽ ഉൾപെടുത്തിയ ഒരുസസ്യമാണിത്, എകദേശം ഒരാൾ പെപാക്കത്തിൽ വളരുന്ന ഒരുകുറ്റിചെടിയാണിത്, പല്ലിമുട്ടയുടെവലിപ്പത്തിൽ കുലകളായുണ്ടാകുന്ന പഴങ്ങൾ നിറഞ്ഞ ചെടിമനോഹരമാണ് കാഴ്ചയ്ക് ,ചട്ടികളിലും വളർത്താം പ്രമേഹരോഗശമനത്തിന് പഴവും വിത്തും നന്നാണെന്നുപറയപെടുന്നു, പഴവും ഇലകൾ തിളപ്പിച്ചാറിയ വെള്ളവും തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നവർക്ക് ഡയാലിസിസിൻെറ എണ്ണംകുറയ്കുവാനും സഹായികുമെന്ന പുതിയപഠനങ്ങളിൽ കണെട്ത്തിയതായി കേൾകുന്നു, വളരെ ചെറിയപഴമാണെങ്കിലും രുചികരമായതും ,അന്യംനിന്നുപോകുന്നതുമായ ഈ പൂച്ചപഴത്തിനെ നമ്മൾ സസ്യസ്നേഹികളായവർ തീർച്ചയായും സംരക്ഷിച്ചുവളർത്തണം ,മലർക്കായമരമെന്നും പേരുള്ള ഇവയെ വരുതലമുറക്കായും നമുക്ക് നിലനിർത്താം....

എൻെറ കൃഷികുറിപ്പുകൾ by sajeev p.s

 

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top