Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വളങ്ങള്‍

വിവിധ തരത്തില് ഉള്ള വളങ്ങള്‍

ജൈവവളങ്ങള്‍

 

കാലിവളം

കാലിത്തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ചാണകവും  ഗോമൂത്രവും തീറ്റപ്പുല്ലിന്‍റെയും  തീറ്റിസാധനങ്ങളുടെയും അവശിഷ്ടങ്ങളും അഴുകി കിട്ടുന്ന വളമാണ്  കാലിവളം. . കാലിവളം മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അതില്‍ നിന്നുളള മൂലകങ്ങള്‍ ചെടിക്കള്‍ക്കു ലഭിക്കുകയുള്ളൂ.

പ്രധാന ജൈവവളമാണ് ചാണകം. 1% നൈട്രജന്‍. 0.5% ഫോസ്ഫറസ്, 1% പൊട്ടാഷ് എന്നിവ ചാണകത്തിലുണ്ട്. കൂടാതെ സൂക്ഷ്മ മൂലകങ്ങള്‍, ഹോര്‍മോണുകള്‍ തുടങ്ങിയവയുമുണ്ട്. ചാണകത്തിലെ നൈട്രജന്‍ വളരെ വേഗം നഷ്ടപെടാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ വളക്കുഴികള്‍ മഴയും വെയിലുമേല്‍ക്കാതെ സംരക്ഷിക്കണം.

പിണ്ണാക്കു വളങ്ങള്‍

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. മൃഗങ്ങള്ക്ക് ഭക്ഷയോഗ്യമായതും, ഭക്ഷയോഗ്യമല്ലാത്തതുമായ രണ്ടു തരത്തിലുളള പിണ്ണാക്കുകളും കൃഷിയ്ക്ക് ഉപയോഗിക്കുന്നു. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണു. കാര്‍ബണ്‍ - നൈട്രജന്‍ അനുപാതം വളരെ കുറവായതിനാല്‍ മറ്റ് ജൈവവളങ്ങലെക്കാള്‍ വേഗത്തില്‍ വിഘടിച്ചു ഇവയിലുള്ള മൂലകങ്ങള്‍ പെട്ടെന്നുതന്നെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു. പിണ്ണാക്കുകള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനു മുന്‍പ് പൊടിക്കേണ്ടതായുണ്ട് . ആവണക്കിന്‍ പിണ്ണാക്ക്‌ ചിതലുകളെ നിയന്ത്രിക്കാന്‍ നല്ലതാണ്‌. മാത്രമല്ല പിണ്ണാക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ദോഷകാരികളായ നിമാവിരകളുടെ ആക്രമണവും കുറയുന്നു.

കമ്പോസ്റ്റ്

ജൈവവസ്തുക്കളുടെ സമ്മിശ്ര ശേഖരണം എന്നതാണ് കമ്പോസ്റ്റിന്റെ അര്‍ത്ഥം. കാര്‍ബണും  നൈട്രജനും കൂടുതല്‍ അടങ്ങിയ ജൈവവസ്തുക്കള്‍ കൂട്ടികലര്‍ത്തിയാണ് കൂട്ടുവളം നിര്‍മിക്കുന്നത് .സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും കിട്ടുന്ന ജൈവവസ്തുക്കള്‍ വിഘടിക്കുന്നത് കൊണ്ട് ഇവയാണ് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിനായി  ഉപയോഗിക്കുന്നത്. ജൈവവസ്തുക്കളുടെ  കാര്‍ബണ്‍ നൈട്രജന്‍ അനുപാതം, തരികളുടെ വലിപ്പം, ജലാംശത്തിന്റെ അളവ്, വായു സഞ്ചാരം ,താപനില, അമ്ല -ക്ഷാര സൂചിക എന്നിവയെല്ലാം കമ്പോസ്റ്റ് നിര്‍മാണത്തെ  സാരമായി ബാധിക്കുന്നു

കോഴി വളം

ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണു കോഴിവളം. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നു. ഇതിന്‍റെ കാര്‍ബണ്‍ - നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2.2% നൈട്രജനും 1.4% ഫോസ്ഫറസും 1.6% പോട്ടാസ്യവും ഇതിലുണ്ട്. 60% നൈട്രജന്‍ യൂറിക് ആസിഡ് ആയും 30% നൈട്രജന്‍ ജൈവ സംയുക്തങ്ങളായും ബാക്കി നൈട്രജന്‍ മിനറല്‍ രൂപത്തിലും കാണപ്പെടുന്നു. ഉണക്കി പൊടിച്ചെടുത്ത പഴകിയ കോഴിവളമാണു വിളകള്‍ക്കുത്തമം.ഈ വളം പ്രയോഗിക്കുമ്പോള്‍ ചൂട് കുറയ്കാന്‍ ജലസേചനം കൃത്യമായി നടത്തണം .അധിക തോതിലുപയോഗിച്ചാല്‍ ചൂടുകൊണ്ട് പച്ചക്കറി വിളകള്‍ നശിക്കാന്‍ ഇടയാകും

മത്സ്യ വളം

ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മത്സ്യങ്ങളും സംസ്കരണ ശാലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങളും വളമായി ഉപയോഗിക്കുന്നു .ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം. പെട്ടെന്ന് അഴുകിചേരുന്നതിനാല്‍ എല്ലാ വിളകള്‍ക്കും നല്ലതാണ്.

റോക്ക് ഫോസ്ഫേറ്റ്

ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്തമായ ഭാവഹ വളമാണ് റോക്ക്ഫോസ്ഫേറ്റ്. ഇത് കേരളത്തിലെ പുളിരസമുള്ള മണ്ണിനു അനുയോജ്യമായ വളമാണ് .ഖനനം ചെയ്തെടുത്ത റോക്ക്ഫോസ്ഫേറ്റ് വളരെ നന്നായി  പൊടിച്ചു മണ്ണില്‍ ചേര്‍ക്കുമ്പോള്‍ മണ്ണുമായുള്ള സമ്പര്‍ക്കം മൂലമാണ് ചെടികള്‍ക്ക് ലഭ്യമാകുന്നത് . മസൂറിഫോസ്, രാജ് ഫോസ് എന്നിവ ഈ  ഗണത്തില്‍പ്പെടുന്നവയാണ്.

എല്ലുപൊടി

എല്ലു വേവിച്ചോ അല്ലാതെയോ പൊടിച്ചതാണ് എല്ലുപൊടി .  നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്ക്ക്  പുറമേ കാല്‍സ്യം കൂടി അടങ്ങിയിട്ടുള്ളതിനാല്‍ കേരളത്തിലെ അമ്ലമണ്ണുകളിലേക്ക്  ഏറ്റവും  അനുയോജ്യമാണ്  ഈ വളം.

പച്ചിലവളങ്ങള്‍

പച്ചിലവളപ്രയോഗം മണ്ണിന്‍റെ ജൈവാംശം വര്‍ദ്ധിപ്പിക്കുകയും അണുജീവികളുടെ പ്രവര്‍ത്തനം അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. വിളകളുടെ വേര് ചെന്നെത്താത്ത അടിഭാഗത്തെ മണ്ണില്‍ നിന്നുപോലും ലഭ്യമായ  സസ്യമൂലകങ്ങള്‍ പച്ചിലവളചെടികള്‍ വലിച്ചെടുത്ത് മണ്ണിന് നല്‍കുന്നു. മണ്ണൊലിപ്പിന്റെ കാഠിന്യം  കുറക്കുന്നതിനും വെള്ളം പിടിച്ചുനിര്‍ത്താനുള്ള ശേഷി കൂട്ടുന്നതിനും ഒരു പരിധിവരെ ഇത് സഹായിക്കും. പച്ചില വളപ്രയോഗം രണ്ടുതരത്തിലുണ്ട്. സ്വസ്ഥാന പച്ചില വളപ്രയോഗവും പുറമെയുള്ള പച്ചിലയും തണ്ടും  വളപ്രയോഗത്തിന്  ഉപയോഗിക്കുന്ന രീതിയും.

ചാരം

ഉണക്കിയ ജൈവവശിഷ്ടങ്ങള്‍ കത്തിചെടുകുന്ന ചാരം പണ്ടു മുതല്‍ക്കേ ഉപയോഗിച്ച് വരുന്നു. പൊട്ടാസ്യം കൂടുതലുള്ള ജൈവവളമാണ് ഇത്. എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ ജൈവവളമാണ് ചാരം. ഇത് സാധാരണ അടിവളമായി ഉപയോഗിക്കുന്നു .

പച്ചചാണകസ്ലറി

200 ഗ്രാം പച്ചചാണകം 4 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി നേരിട്ട് വളമായി നല്‍കുന്നു.

ബയോഗ്യാസ് സ്ലറി

ബയോഗ്യാസ്  പ്ലാന്‍റില്‍ നിന്നും ലഭിക്കുന്ന സ്ലറി നേരിട്ട് വളമായി ഉപയോഗിക്കുന്നു .

മണ്ണിര കമ്പോസ്റ്റ്

രണ്ടു തരത്തിലുള്ള മണ്ണിര കമ്പോസ്റ്റ് താഴെ വിവരിച്ചിരിക്കുന്നു.

a)പറമ്പുകളിലെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം - ജൈവവശിഷ്ടങ്ങള്‍ ,ചാണകം, ആഫ്രിക്കന്‍ മണ്ണിര (യൂഡ്രില്ലസ് യൂജിയേ),മണല്‍/ചരല്‍, ചകിരിതൊണ്ട്, സ്യുഡോമോണാസ്.

b)അടുക്കള ജൈവവശിഷ്ടങ്ങള്‍ ഉപയോഗിച്ചുള്ള മണ്ണിര  കമ്പോസ്റ്റ് നിര്‍മ്മാണം അടുക്കളയില്‍ നിന്നുള്ള ജൈവാവഷിഷ്ടങ്ങള്‍ (എണ്ണയും എരിയും കൂടുതലുള്ളവ ഒഴിവാക്കുക),ചരല്‍/മണല്‍,ചകിരി,ചാണകം ,കരിയില)

വെര്‍മ്മിവാഷ്

പച്ചക്കറികളുടെ വിളവ്‌ വര്‍ധിപ്പിക്കുന്നതിന് പുറമേ രോഗ ങ്ങളെയും കീടങ്ങളെയും തടയാനും ഇതിന് കഴിയും .

ചകിരിചോര്‍ കമ്പോസ്റ്റ്

നാളികേരത്തിന്റെ തൊണ്ടില്‍ നിന്നും കയര്‍ നിര്‍മാണത്തിനായി നാര് വേര്‍തിരിച്ചെടുക്കുമ്പോഴുണ്ടാകുന്ന അവശിഷ്ട വസ്തുവായ ചകിരിചോറിനെ ലളിതമായ സംസ്കരണ പ്രക്രിയ കളിലൂടെ വളമാക്കിയെടുക്കാം .

ജീവാണു വളങ്ങള്‍

സൂക്ഷ്മ ജീവികളായ   ബാക്ടീരിയകള്‍ , ഫംഗസുകള്‍  എന്നിവ  കൃഷിക്ക്  വന്‍ തോതിലാണ്  ഉപകരിക്കുന്നത് .   ജൈവാംശം വിഘ്ടിപ്പിക്കുന്നതിനും   മണ്ണിലെ  പോഷകങ്ങള്‍  എളുപ്പത്തില്‍   ലഭ്യമാക്കുന്നതിനും ചെടിയുടെ   വളര്‍ച്ച ത്വരിതപ്പെടുതുന്ന്തിനുമൊക്കെ  ഈ സൂക്ഷ്മാണുക്കള്‍  സഹായിക്കുന്നുണ്ട് .    ജീവാണു വളങ്ങളിലെ സൂക്ഷ്മജീവികള്‍  അന്തരീക്ഷത്തിലുള്ള    നൈട്രജന്‍  വലിച്ചെടുത്ത്  മണ്ണില്‍ ചെടികള്‍ക്ക് വലിചെടുക്കാവുന്ന  അവസ്ഥയിലേക്ക്  മാറ്റുകയോ    ചെയ്യുന്നവയാണ് .  ജൈവ കൃഷി രീതികള്‍ പിന്തുടരുമ്പോള്‍  സൂക്ഷ്മാണു ജീവികളെ   നാം ധാരാളമായി ഉപയോഗ പ്പെടുതുന്നുണ്ട് .  പരിസ്ഥിതിക്ക്  ദോഷമില്ല  എന്നതാണ് ഇവയുടെ ഏറ്റവും  വലിയ ഗുണം.

അസറ്റോബാക്ടര്‍

മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയയാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയമാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജന്‍ ഒരു ഹെക്ടറില്‍ ലഭ്യമാക്കാന്‍ ഈ ബാക്ടീരിയക്കാവും. വിളകളുടെ  നൈട്രജന്‍റെ ആവശ്യകതയുടെ 25-30 ശതമാനം വരെ അസറ്റോബാക്ടര്‍ നിറവേറ്റും. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സസ്യഹോര്‍മോണുകളും ഇത് ഉല്പാദിപ്പിക്കുന്നു.

ഉപയോഗിക്കുന്ന വിധം

അസോസ് പൈറില്ലം ഉപയോഗിക്കുന്ന അതേ രീതിയ്ല്‍ത്തന്നെ പച്ചക്കറി വിളകള്‍ക്ക് വല്‍കാവുന്നതാണ്.

റൈസോബിയം

പയറുവര്‍ഗചെടികളുടെ വേരുകളിലെ ചെറിയ മുഴകളില്‍ ജീവിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ റൈസോബിയം

ഉപയോഗിക്കുന്ന വിധം

5 മുതല്‍ 8 കിലോഗ്രാം പയറു വിത്തിനു 200 ഗ്രാം റൈസോബിയം കലര്‍ന്ന ജീവാണു വളം വേണ്ടിവരും. വിത്തില്‍ റൈസോബിയം പുരട്ടുന്നതിനായി വിത്ത് അല്പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലപോലെ എല്ലാഭാഗത്തും എത്തുന്നതുപോലെ കൂട്ടിയോജിപ്പിക്കുക. പിന്നീട് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്കണം. രാസവളവുമായി റൈസോബിയം കലര്‍ന്ന വാത്തുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

മൈക്കോറൈസ(VAM)

മൈക്കോറൈസ (VAM- Vasicular Arbascular Micorrhiza/

AMF- Arbascular Micorrhizal Fungi)

എല്ലായിനം പച്ചക്കറികള്‍ക്കും വളരെ അനുയോജ്യമായതും ഒരു ടോണിക് പോലെ പ്രവര്‍ത്തിക്കുന്നതുമായഒരു ഫോസ്ഫറസ് ജീവാണുവളമാണ് മൈക്കോറൈസ . മൈക്കോറൈസ ചെടികളില്‍ നിന്നും ആവശ്യമായ അന്നജം ഉപയോഗിക്കുകയും പകരം ചെടികള്‍ക്ക് മണ്ണില്‍ നിന്ന് ഫോസ്സ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം മുതലായ പോഷകങ്ങള്‍ ലഭ്യുമാക്കുകയും ചെയ്യുന്നു. കൂടാതെ മൈക്കോറൈസയുടെ തന്തുക്കള്‍ മണ്ണില്‍ ലഭ്യമായ ഈര്‍പ്പത്തെ വലിച്ചെടുത്ത് ചെടിക്ക് നല്‍കുകയും വരള്‍ച്ചയെ പ്രധിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇവ വേരിനുള്ളില്‍ കടന്ന് ചെടികളില്‍ ആന്തരികമായ മാറ്റങ്ങള്‍ ഉണ്ടാക്കി രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം രോഗഹേതുക്കളായ കുമിളുകള്‍ വേരിനുള്ളില്‍ കടന്ന് കൂടുന്നത് ചെറുക്കുകയും ചെയ്യുന്നു.

പച്ചക്കറയിനങ്ങളില്‍ മൈക്കോറൈസയുടെ പ്രയോഗം വളര്‍ച്ചയിലും വുളവിലും കാര്യമായ വര്‍ദ്ധനവ് നല്കുന്നു. പച്ചക്കറിവിളകളില്‍ രോഗഹേതുക്കളായ പിത്തിയം, ഫൈറ്റോഫ്തത്തോറ, റൈസ്ക്ടോണിയ, ഫ്യസേറിയം മുതലായ കുമിളുകളേയും നിമാവിരകളേയും  പ്രതിരോധിക്കാന്‍  അനുയോജ്യമാണ്. കത്തിരി വര്‍ഗ്ഗ ചെടികളില്‍ ബാക്ടീരിയ വാട്ടത്തിനേയും മൈക്കോറൈസ പ്രയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ തവാരണകളില്‍ വിത്തിടുന്ന വരികളില്‍ മൈക്കോറൈസ പൊടി നേരിയ കനത്തില്‍ വിതറുക ഇതിനു മുകളിലായി വിത്ത് വരിയിലിടുക. വരിയായി  വിത്ത് പാകാത്ത ചീര മുതലായ ഇനങ്ങള്‍ക്ക് തവാരണകളുടെ മുകളിലത്തോ 1 ഇഞ്ച് കനത്തിലുള്ള മണ്ണില്‍ മേല്‍പ്പറഞ്ഞ തോതില്‍ മൈക്കോറൈസ പൊടി വിതറി മണ്ണുമായി സംയോജിപ്പിക്കുക. അതിനുശേഷം വിത്ത് പാകുക. പറിച്ചുനടുമ്പോള്‍ ചെടി ഒന്നിന് 5 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.

ട്രക്കോഡെര്‍മ, സ്യഡോമോണാസ് മുതലായ സൂക്ഷ്മാണുക്കളുമായി മൈക്കോറൈസ സംയോജിച്ച് പ്രവര്‍ത്തിക്കുകയും അതിലൂടെ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയും ചെയ്യും.

എ എം എഫ് കിഴങ്ങുവിളകള്‍ക്ക് അനുയോജ്യമാണ്. ഇവ വിത്ത് കിഴങ്ങ് നടുന്ന സമയത്ത് കിഴങ്ങ് ഒന്നിന് 3-5 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.

അസോസ് പൈറില്ലം

മണ്ണിലും ചെടിയുടെ വേരുപടത്തിലും വസിക്കുന്ന ഈ ബാക്ടാരിയം അന്തരീക്ഷത്തിലെ നൈട്രജന്‍ ഒരു സെന്‍റിന് 60 ഗ്രാം മുതല്‍ 100 ഗ്രാം വരെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു, പച്ചക്കറികളില്‍ അസോസ് പൈറില്ലത്തിന്റെ ഉപയോഗം ചെടിയുടെ വളര്‍ച്ചയ്ക്കും വിളവര്‍ദ്ധനവിനും സഹായിക്കും. മറ്റി ജീവാണു വളങ്ങളോടൊപ്പം പ്രത്യേകിച്ച് മൈക്കോറൈസയോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

വിത്തില്‍ പുട്ടിയും ലായനിയാക്കി തൈകള്‍ പറിച്ചു നടുമ്പോള്‍ വേര് മുക്കിയും  ജൈവവളത്തോടൊപ്പം മണ്ണില്‍ നേരിട്ട് ചേര്‍ത്തും ഉപയോഗിക്കാം. 500 ഗ്രാം അസോസ് പൈറില്ലം കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 വരെ കിലോഗ്രാം വിത്ത്  പുരട്ടിയെടുക്കാം. വിത്ത് ഒരു പാത്രത്തില്‍ എടുത്ത് വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ഈര്‍പ്പം വരുത്തിയ ശേഷം കള്‍ച്ചറുമായി നല്ലവണ്ണം യോജിപ്പിക്കുക. തുടര്‍ന്ന് അരമണിക്കൂര്‍ തണലത്ത് ഉണക്കിയ ശേഷം ഉടന്‍ വിതയ്ക്കണം.

പറിച്ചു നടുന്ന തൈകളുടെ വേരുകള്‍ അസോസ് പൈറില്ലത്തിന്‍റെ 250 ഗ്രാം കള്‍ച്ചര്‍ 700 മി.ലി. വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ താഴ്ത്തി വയ്ക്കുക. പറിച്ചുനടുന്ന തൈകള്‍ അസോസ് പൈറില്ലം കള്‍ച്ചറില്‍ മുക്കിയെടുക്കുന്നത് വേര് വളര്‍ച്ച യെ ത്വരിതപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്.

നേരിട്ട് മണ്ണില്‍ ഉപയോഗിക്കുമ്പോള്‍ ഹെക്ടറിന് 2-4 കിലോഗ്രാം കള്‍ച്ചര്‍ വേണം . എല്ലാഭഗത്തും ഒരു പോലെ ലഭ്യത വരുത്തുന്നതിന് ഒരു ഭാഗം അസോസ് പൈറില്ലം25 ഭാഗം ഉണക്കിപ്പൊടിച്ച് ചാണകമോ കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നതാണ് ഉത്തമം.

പി ജി പി ആര്‍

പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ

വ്യത്യസ്ഥ സൂക്ഷ്മജീവികളുടെ മിശ്രിതമാണ് പി ജി പി ആര്‍ മിക്സ് 1. ചെടികളുടെ വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇവ ചെടികളുടെ വേരുപടലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോ അമ്ലങ്ങളും വിറ്റാമിനുകളും ലഭ്യംമാക്കുക വഴി ഇവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

വിത്ത് പരിചരണം

10 ശതമാനം വീര്യമുള്ള ശര്‍ക്കര ലായനി അല്ലെങ്കില്‍ 5 ശതമാനം വീര്യമുള്ള പഞ്ചസാര ലായനി 40 ശതമാനം വീര്യമുള്ള തിളപ്പിച്ചാറ്റിയ ഗം അറാബിക് ലായനി  അല്ലെങ്കില്‍ കഞ്ഞിവെള്ളം ചേര്‍ന്ന1.25 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ക്കുക. നന്നായി വിത്തുമായി പുരട്ടി തണലത്ത് വിരിച്ച ചണച്ചാക്കില്‍ നിരത്തി ഉണക്കി ഉടനടി പാകണം.

തൈകളുടെ വേര് പരിചരണം

പറിച്ചു നടുന്ന തൈകളുടെ വേര് 2.5 ലിറ്റര്‍ വെള്ളത്തില്‍  500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ത്ത ലായനിയില്‍20 മിനിട്ട് മുക്കി വച്ച ശേഷം നടുക.

മണ്ണില്‍ ചേര്‍ക്കുന്ന വിധം

6 മാസം വരെ പ്രായമുള്ള തൈകള്‍ക്ക് 25 ഭാഗം ഉണക്കിയ കമ്പോസ്റ്റ്/ കാലിവളം/ചാണകത്തില്‍ 1 ഭാഗം എന്ന തോതില്‍ ചേര്‍ത്ത് പി ജി പി ആര്‍ മിക്സ്  ചേര്‍ക്കുക. 10 സെന്‍റിലേക്ക്40-80 ഗ്രാം പി ജി പി ആര്‍ മിക്സ് 1 വേണ്ടിവരും . 6 മാസത്തിനുമേല്‍ പ്രായമുള്ള ചെടികള്‍ക്ക് 80-160 ഗ്രാം വരെ പി ജി പി ആര്‍ മിക്സ് 1 വേണം.

ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളങ്ങള്‍

പ്രധാനമായും കര പ്രദേശത്ത് അമ്ല-ക്ഷാരഗുണമില്ലാത്തതോ ക്ഷാരഗുണമുള്ളതോ ആയ മണ്ണില്‍ മസ്സൂരിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.

വിത്ത് പരിചരണം

10 കിലോഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷാമാണു വളം

വേണ്ടിവരും. അല്പം കഞ്ഞിവെള്ളം ചേര്‍ത്ത 4500 മി.ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണു വളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്ണം.

തൈകളുടെ വേര്  പരിചരണം

10 മുതല്‍ 15 ലിറ്റര്‍  വെള്ളത്തില്‍        ഒരു കിലോഗ്രാം ഫോസ്ഫറസ് ലായക  ജീവാണുവളം അതില്‍ പറിച്ചുല  നടേണ്ട തൈകളുടെ വേരു ഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.

മണ്ണില്‍ ചേര്‍ക്കുന്ന വിധം

3-5 കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണു വളം നന്നായി പൊടിച്ച 50 കിലോഗ്രാം ഉണക്കിയ കമ്പോസ്റ്റ് / കാലിവളം ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത്  സൂക്ഷിച്ച് അടുത്ത് ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക

 

ജൈവകീടനാശിനികള്‍

 

സ്വയം തയ്യാറാക്കാവുന്ന ജൈവകീടനാശിനികള്‍

 1. വേപ്പെണ്ണ- വെളുത്തുള്ലി മിശ്രിതം

  ചേരുവകള്‍

  വെള്ളം 1 ലിറ്റര്‍, മഞ്ഞനിറത്തിലുള്ള സാധാരണ ബാര്‍സോപ്പ്5 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), തൊലി കളഞ്ഞ 20 ഗ്രാം വെളുത്തുള്ളി, വേപ്പെണ്ണ 20 മി.ലി.

  തയ്യാറാക്കുന്ന വിധം

  ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ചേര്‍ക്കുക.20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ഇതില്‍ ചേര്‍ത്ത്  നന്നായി യോജിപ്പിക്കുക.

  പ്രയോജനം

  പച്ചക്കറി വിളകളിലെ നീരൂറ്റികുടുക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം.

   

  ഉപയോഗരീതി

  നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്താക്ക്ക രീതിയില്‍ തളിക്കുക.

 2. വേപ്പെണ്ണ എമല്‍ഷന്‍

  ചേരുവകള്‍

  വേപ്പെണ്ണ- ഒരു ലിറ്റര്‍, ബാര്‍സോപ്പ്- 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -അര ലിറ്റര്‍

  തയ്യാറാക്കുന്ന വിധം

  60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് ഇളക്കി കീടനാശിനി തയ്യാറാക്കുക.

  പ്രയോജനം

  പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയെയും പാവല്‍ പടവലം മുതലായ വിളകളില്‍ നീരുറ്റികുടിക്കുന്നകീടങ്ങള്‍ പുഴുക്കുള്‍  വണ്ടുകള്‍ എന്നിവയെയും നിയന്ത്രിക്കാം

  ഉപയേഗരീതി

  ഇത് പത്തിരട്ടി വെള്ളത്തില്‍(പതിനഞ്ച് ലിറ്റര്‍) ചേര്‍ത്ത് പയറിന്‍റെ ചിത്രകീടം, പേനുകള്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു.

  ഇരുപത് ഇരട്ടി വെള്ളം ചേര്‍ത്ത് പാവല്‍, പടവലം മുതലായ വിളകളില്‍  നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍ എന്നിവയ്ക്കെതിരെ പ്രയോഗിക്കാം

 3. വേപ്പിന്‍കുരു  സത്ത് ലായനി

  ചേരുവകള്‍

  വേപ്പിന്‍കുരു സത്ത്  50 ഗ്രാം, വെള്ളം ഒരു ലിറ്റര്‍.

  തയ്യാറാക്കുന്ന വിധം

  50 ഗ്രാം മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക.

  അതിനുശോഷമം കിവി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക.

  ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക.ഈ ലായനി ചെടികളില്‍ നേരിട്ട് തളിയ്ക്കാം

  പ്രയോജനം.

  എല്ലാതരം കീടങ്ങളേയും പ്രത്യേകിച്ച് ഇല കായ് കാര്‍ന്നു തിന്നുന്ന  പുഴുക്കള്‍, പച്ചത്തുള്ളന്‍ എന്നിവയെ നിയന്ത്രിക്കാന് കഴിയു

  ഉപയോഗരീതി

  നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്തക്കരീതിയില്‍  ആഴ്ച്ചയില്‍ ഒരു തവണ തളിക്കുക. കീട ആക്രമണം രൂക്ഷമാണെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മുന്ന് പ്രാവശ്യമെങ്കിലും തളിക്കുക.

 4. വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം

  ചേരുവകള്‍

  വേപ്പെണ്ണ 80 മി.ലി, ആവണക്കെണ്ണ 20 മി,ലി , വെളുത്തുള്ളി 120 ഗ്രാം, ബാര്‍സോപ്പ്-6 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം 6 ലിറ്റര്‍ 50 മി.ലി. ആറ് ഗ്രാം ബാര്സോപ്പ് 50 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പ് ലായനി ഉണ്ടാക്കുക. 20 മില്ലി ആവണക്കെണ്ണയും 80 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. സോപ്പ് ലായനിയും ആവണക്കെണ്ണ – വേപ്പെണ്ണ മിശ്രിതവും ചേര്‍ത്ത് ഇളക്കി എമല്‍ഷന്‍ ഉണ്ടാക്കാം ഈ എമല്‍ഷെന്‍ 6 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക. ഇതില്‍ 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചി ചേര്‍ക്കുക.

  പ്രയോജനം

  നീരൂറ്റക്കുടിക്കുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും അതുവഴി അത് പരത്തുന്ന മൊസൈക്ക് രോഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

  ഉപയോഗിക്കുന്ന രീതി

  ഈ കീടനാശിനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയില്‍ തളിക്കുക.

 5. വേപ്പില കഷായം

  ചേരുവകള്‍

  വേപ്പില 100 ഗ്രാം, വെള്ളം 5 ലിറ്റര്‍

  തയ്യാറാക്കുന്ന വിധം.

  100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍തിളപ്പിച്ച് തണുപ്പിക്കുക.

  പ്രയോജനം

  വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ നിമാവിരകളെഒരു പരിധി വരെ നിയന്ത്രിക്കുന്നു.

  ഉപയോഗരീതി

  ചെടി നടുന്നതിന് ഒരാഴ്ച മുന്‍പ് തൂടങ്ങി വേപ്പിലകഷായം മണ്ണില്‍ ഒഴിച്ച് കൊടുക്കുക.

 6. വേപ്പിന്‍ പിണ്ണാക്ക്

  തടങ്ങളില്‍ അടിവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുന്നത് ട്രൈക്കോഡെര്‍മ പോലെയുള്ള മിത്രകുമിളുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമവിരകളെ നിയന്ത്രിക്കാന്‍ നല്ലതാണ്. ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ ഇവ മണ്ണില്‍ ചേര്‍ക്കണം.

 7. പുകയിലക്കഷായം

  ചേരുവകള്‍

  പുകയില -250 ഗ്രാം, ബാര്‍സോപ്പ്-60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -രണ്ടേകാല്‍ ലിറ്റര്‍.

  തയ്യാറാക്കുന്ന വിധം

  250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക,അതിനു ശേഷം പുകയിലക്തഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക 60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി  കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഉപയോഗിക്കുക.

  പ്രയോജനം

  ഇലതീനിപ്പുഴു, മുഞ്ഞ, മീലിമുട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന്  ഉപയോഗിക്കാം.

  ഉപയോഗരീതി

  തയ്യാറാക്കിയ ലായനി ഏഴിരട്ടി വെള്ളം ചേര്‍ത്ത്  ചെടികളില്‍ എല്ലാഭാഗത്തും വീഴത്തക്ക രീതിയില്‍ തളിക്കാം.

 8. പാല്‍ക്കായ- ഗോമൂത്ര-കാന്താരിമുളക് മിശ്രിതം

  ചേരുവകള്‍

  പാല്‍ക്കായം- 20 ഗ്രാം, ഗോമൂത്രം-500 മില്ലി ലിറ്റര്‍, കാന്താരി മുളക്- 15 ഗ്രാം

  തയ്യാറാക്കുന്ന വിധം

  20 ഗ്രാം പാല്‍ക്കായം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. ഇതില്‍ 500 മില്ലിലിറ്റര് ഗോമൂത്രം ഒഴിച്ചിളക്കുക. അതിലേക്ക് 15 ഗ്രാം കാന്താരിമുളക് അരച്ച് ചേര്‍ക്കുക ഈ മിശ്രിതം അരിച്ചെടുത്തു ഉപയോഗിക്കുക.

  പ്രയോജനം

  കായീച്ചകളെ ഈ കീടനാശിനി ഉപയോഗിച്ച്ഫലപ്രദമായി നിയന്ത്രിക്കാം

  ഉപയോഗരീതി

  നേര്‍പ്പിക്കാതെ തന്നെ ഒരു സ്പ്രെയര്‍ ഉപയോഗിച്ച് രാവിലെയോ വൈകുന്നേരമോ തലിക്കണം.

 9. ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

  ചേരുവകള്‍

  ഒരു കൈ നിറയെ കാന്താരി, ഗോമൂത്രം 1 ലിറ്റര്‍, ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

  തയ്യാറാക്കുന്ന വിധം

  കാന്താരിമുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക.

  പ്രയോജനം

  മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

  ഉപയോഗരീതി

  ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കാം.

 10. നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

  ചേരുവകള്‍

  നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

  തയ്യാറാക്കുന്ന വിധം

  നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ്  ഒരു ലിറ്ററോളം നീരെടുക്കുക.ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക.

  പ്രയോജനം

  പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ്

  ഉപയോഗരീതി

  തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം.

 11. പെരുവലസത്ത്

  പെരുവലം ചെടിയുടെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.

  പ്രയോജനം

  പച്ചക്കറികളില്‍ കാണുന്ന ശല്‍ക്കകീടങ്ങള്‍, ഇലച്ചെടികള്‍ , മീലിമുട്ടകള്‍ , പുഴുക്കള്‍ എന്നിവയ്ക്കെതിരെ  ഇത് ഫലപ്രദമാണ്.

 12. കിരിയാത്ത് എമല്‍ഷന്‍

  ചേരുവകള്‍

  കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും നന്നായി ചതച്ചെടുത്ത നീര് 50 ഗ്രാം, ബാര്‍സോപ്പ് 40 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

  തയ്യാറാക്കുന്ന വിധം

  40 ഗ്രാം ബാര്‍സോപ്പ് 100 മി,ലി വെള്ളത്തില്‍ ലയിപ്പിക്കുക.ബാര്‍സോപ്പ് ലായനി കിരിയാത്ത് നീരുമായി യോജിപ്പിക്കുക.900 മി.ലി. വെള്ളം ചേര്‍ക്കുക.

  പ്രയോജനം

  മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയ നീരൂറ്റികുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഇതുപകരിക്കും

  ഉപയോഗരീതി

  ഇത് ഇലയുടെ അടിവശത്ത് പതിയത്തക്കവിധം നേരിട്ട് തളിക്കുക.

 13. മിശ്രിത ഇല കീടനാശിനികള്‍

  ചേരുവകള്‍

  ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടകളുടെ ഇലകള്‍.ബാര്‍സോപ്പ് 400 ഗ്രാം വെള്ളം 9 ലിറ്റര്‍

  തയ്യാറാക്കുന്ന വിധം

  വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക.ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി 400 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ നേരം വയ്ക്കുക ഈ വെള്ളം തുണിയില്‍ക്കുടി അരിച്ചെടുക്കുക.400  ഗ്രാം ബാര്‍സോപ്പ് 9 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.സോപ്പുവെള്ളവും ഇലടും സത്തും കൂടി നല്ലതുപോലെ കലക്കി  ഉപയോഗിക്കുന്നു.

  പ്രയോജനം

  ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കള്‍, മീലിമുട്ട, വണ്ടുകള്‍ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.

  ഉപയോഗിക്കുന്ന വിധം

  മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

 14. ഇഞ്ചി സത്ത്

  ചേരുവകള്‍

  ഇഞ്ചി 50 ഗ്രാം വെള്ളം 2 ലിറ്റര്‍

  തയ്യാറാക്കുന്ന വിധം

  ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കിക.ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക

  പ്രയോജനം

  തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും

  ഉപയോഗിക്കുന്ന വിധം

  മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

 15. വെളുത്തുള്ളി- പച്ചമുളക് സത്ത്

  ചേരുവകള്‍

  വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍

  തയ്യാറാക്കുന്ന വിധം

  വെളുത്തുള്ളി 50 ഗ്രാം, 100 മി ലി.ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക. ഈ വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക മുളക് 25 ഗ്രാം 50 മി,ലി,ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റ് ആക്കുക. ഇഞ്ചി 50 ഗ്രാം 100 മി,ലി ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക.

  പ്രയോജനം

  ഇത് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍എന്നിവയെ നിയന്ത്രിക്കും

  ഉപയോഗിക്കുന്ന വിധം

  നേരിട്ട് ചെടികളില്‍ തളിക്കാം.

 16. പപ്പായ ഇല സത്ത്

  ചേരുവകള്‍

  പപ്പായ ഇല 50 ഗ്രാം, വെള്ളം 100 മി,ലി.

  തയ്യാറാക്കുന്ന വിധം

  100 മി.ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി  കുതിര്‍ത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക.

  പ്രയോജനം

  ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.

  ഉപയോഗിക്കുന്ന വിധം

  മേല്‍ തയ്യാറാക്കിയ സത്ത്  3-4 ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക.

 17. മഞ്ഞള്‍ സത്ത്

  മഞ്ഞള്‍ -20 ഗ്രാം,ഗോമൂത്രം- 200 മില്ലി

  തയ്യാറാക്കുന്ന വിധം

  20 ഗ്രാം മഞ്ഞള്‍ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റര്‍ ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക.

  പ്രയോജനം

  വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.

  ഉപയോഗിക്കുന്ന വിധം

  തയ്യാറാക്കിയ മിശ്രിതം 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.

 18. മണ്ണെണ്ണ കുഴമ്പ്

  ചേരുവകള്‍

  ബാര്‍സോപ്പ്-250 ഗ്രാം, വെള്ളം- 2 2/1  ലിറ്റര്‍, മണ്ണെണ്ണ- 4 2/1  ലിറ്റര്‍

  തയ്യാറാക്കുന്ന വിധം

  2 2/1  ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക ഇതിലേക്ക് നാലര ലിറ്റര്‍ മണ്ണെണ്ണയൊഴിക്കുക

  പ്രയോജനം

  ഇത് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ സഹായിക്കും

  ഉപയോഗിക്കുന്ന വിധം

  തയ്യാറാക്കിയ ലായനി 15 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് തളിയ്ക്കാം. കമ്മ്യൂണിസ്റ്റ് പച്ച ഇല

  കമ്മ്യൂണിസ്റ്റ് പച്ച ഇല തടത്തില്‍ ചേര്‍ക്കുന്നതും പുതുതായി നല്കുന്നതും നിമാ വിരകളെ നിയന്ത്രിക്കുന്നതിന് സഹായിക്കും

 19. കിരിയാത്ത് -സോപ്പ്- വെളുത്തുള്ളി മിശ്രിതം

  ചേരുവകള്‍

  കിരിയാത്ത് ചെടിയുടെ  ഇലകളും ഇളം തണ്ടും ചതച്ചെടുത്ത നീര്- 100 മി. ലി ബാര്‍സോപ്പ്-6 ഗ്രാം(ഡിറ്റര്‍ജന്‍റ് സോപ്പ് ഒഴിവാക്കുക)വെള്ളം- 50 മില്ലി ലിറ്റര്‍ല+1.5 ലിറ്റര്‍ വെളുത്തുള്ളി 35 ഗ്രാം

  തയ്യാറാക്കുന്ന വിധം

  50 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ച് സോപ്പ് ലായനി തയ്യാറാക്കുക ഈ സോപ്പ് ലായനി 100 മില്ലിലിറ്റര്‍ കിരിയാത്ത് ചെടി നീരില്‍ ഒഴിച്ച് ഇളക്കുക ഈ മിശ്രിതം 1.5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇതിലേക്ക് 35 ഗ്രാം വെളിത്തുള്ളി നന്നായി അരച്ച് ചേര്‍ക്കുക

  പ്രയോജനം

  ഇലപ്പേന്‍, മുലക് എഫിഡ്, വെള്ളീച്ച, മണ്ഡരി എന്നിവയെ നിയന്ത്രിക്കുന്നതിന്

  ഉപയോഗിക്കുന്ന വിധം

  തയ്യാറാക്കിയ ലായനി  അരിച്ചെടുത്ത ഇലയുടെ അടിയില്‍ വീഴത്തക്ക വിധം തളിക്കുക

 20. വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍

  ചേരുവകള്‍

  വേപ്പെണ്ണ 20 മില്ലിലിറ്റര്‍,, വെളുത്തുള്ളി 20 ഗ്രാം, ബാര്‍സോപ്പ് 6 ഗ്രാം,വെള്ളം 50 മില്ലി ലിറ്റര്‍ +  250 മില്ലി.ലിറ്റര്‍

  തയ്യാറാക്കുന്ന വിധം

  250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ചെടുക്കുക. 50 മില്ലി വെള്ളത്തില്‍ 20 ഗ്രാം വെളുത്തുള്ളി നന്നായി ചതച്ച് ചേര്‍ത്ത് അരിച്ചെടുക്കുക. ഒരു ലിറ്ററിന്‍റെ കുപ്പിയെടുത്ത് അതിലേക്ക് ബാര്‍സോപ്പ് ലായനി അരിച്ച് ഒഴിക്കുക ഇതിലേക്ക് 20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. അരിച്ചെടുത്ത വെളുത്തുള്ളി ചാറ് ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.

  ഈ മിശ്രിതത്തിലേക്ക് ഒരി ലിറ്റര്‍ തികയാന്‍ ആവശ്യമായ വെള്ളം ചേര്‍ത്ത് ഇളക്കുക.

  പ്രയോജനം

  നീരൂറ്റിക്കുടിക്കുന്ന ചാഴി ഉള്‍പ്പടെയുള്ള മിക്ക കീടങ്ങളേയും നിയന്തിക്കുന്നതിന് ഫലപ്രദമാണ്.

  ഉപയോഗിക്കുന്ന വിധം

  അരിച്ചെടുത്ത ലായനി തയ്യാറാക്കിയ ഉടന്‍തന്നെ നേരിട്ട് ചെടികളില്‍ തളിക്കുക.

 21. പരിസ്ഥിതി സൌഹൃദ കീട നിയന്ത്രണ കെണികള്‍

  Posted ByAdministrator

   

  1,പഴക്കെണി

  ചേരുവകള്‍

  പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിച്ചത്,

  കാര്‍ബോസള്‍ഫാന്‍  എന്ന കീടനാശിനി തരികള്‍.

  തയ്യാറാക്കുന്ന വിധം

  പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിക്കുക. പഴത്തിന്‍റെ മുറിഞ്ഞ ഭാഗങ്ങളില്‍ കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ തരികള്‍ വിതറുക.

  ഈ പഴക്കഷണങ്ങള്‍ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിടുക.

  നാല് തടത്തിന് 1 കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും

  വിഷല്പതമായ പഴച്ചാറു കുടിച്ചു കീടങ്ങള്‍ ചത്തൊടുങ്ങും.

  2, ഫെറോമോണ്‍കെണി

  ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്‍റെ ശരീരത്തിന്‍റെ ഉരരിതലത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നരാസവസ്തുവാണ് ഫെറോമോണ്‍. ഈ വസ്തു കൃത്രിമമായി ഉല്പാദിപ്പിച്ച് കെണിയായി വച്ച് കീടങ്ങളെ ആകര്‍ഷിക്കുന്നു. കെണിയില്‍പ്പെട്ട കീടങ്ങളെ നശിപ്പിക്കുന്നു.പച്ചക്കറിയെ ആക്രമിക്കുന്ന കാരയീച്ചയ്ക്കെതിരെ ഫിറമോണ്‍കെണി ഫലപ്രദമായി ഫരയയോഗിക്കാം. കേരല കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും ഇത് ലഭിക്കും.

  3. തുളസിക്കെണി

  ചേരുവകള്‍

  ഒുരു പിടി തുളസിയില നന്നായി അരച്ചത്. ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍ ഒരു നുള്ള് , വെള്ളം.

  ഒരു പിടി തുളസിയില നന്നായി അരച്ച് ചിരട്ടയിലിടുക.

  10 ഗ്രാം ശര്‍ക്കര പൊടിച്ച് തുളസ്യുമായി യോജിപ്പിക്കുക.

  ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ വിതറുക.

  ഈ മിശ്രിതം ഉണങ്ങിപ്പോകാതിരിക്കാന്‍ അല്പം വെള്ളം ചേര്‍ക്കുക.

  പന്തലിനടിയില്‍ ഉറികള്‍ തയ്യാറാക്കിയതില്‍ ചിരട്ട വയ്ത്തുക.

  കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങള്‍ചാറുകുടിച്ച് ചത്തൊടുങ്ങും.

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും.

  4. തേങ്ങാ വെള്ളക്കെണി

  ചേരുവകള്‍

  രണ്ട് ദിവസം ശേഖരിച്ച്പുളിപ്പിച്ച തേങ്ങാവെള്ളം, യീസ്റ്റ് മൂന്ന് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, പച്ച ഓലക്കാല്‍ കഷണം.

  തയ്യാറാക്കുന്ന വിധം

  പുളിപ്പിച്ച തേങ്ങാവെള്ളം മൂന്ന് തരു യീസ്റ്റും ചേര്‍ത്ത് ഒരു ചിരട്ടയില്‍ അര ഭാഗം ചേര്‍ക്കുക. ഇതില് ഒുരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക.

  തേങ്ങാ വെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കാല്‍ കഷണം ഇടുക.

  കെണി പന്തലില്‍ തൂക്കിയിടാം. ഈച്ചകള്‍ ഓലക്കാലില്‍ ഇരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടച്ച് ചാകും,

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണ്ടിവരും.

  5. കഞ്ഞിവെള്ളക്കെണി

  ചേരുവകള്‍

  കഞ്ഞിവെള്ളം, ശര്‍ക്കര 10 ഗ്രാം, ഈസ്റ്റ് നാല് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, ഈസ്റ്റ് 3-4 തരി.

  തയ്യാറാക്കുന്ന വിധം

  ഒരു ചിരട്ടയില്‍ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക.

  ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക.

  3-4 തരി യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കുടി ചേര്‍ത്തിളക്കുക.

  കെണി പന്തലില്‍ തൂക്കിയുടുക.

  വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

  6. മീന്‍കെണി

  തയ്യാറാക്കുന്ന വിധം

  ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക.

  ഇതില്‍ 5 ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടുക.

  കുറച്ച് വെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക.

  ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി മീന്‍ പൊടിയില്‍ ചേര്‍ത്ത് ഇളക്കുക.

  പോളിത്തീന്‍ കൂടിന്‍റെ മുകള്‍ ഭാഗം കൂട്ടിക്കെട്ടുക

  ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീന്‍ കൂടിന്‍റെ ഭാഗങ്ങളില്‍ അവിടവിടയായി ഈച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക.

  കെണി പന്തനില്‍ തൂക്കീയിടുക.

  കെണികള്‍ ഒരാഴ്ച ഇടവിട്ട് പുതുക്കി വയ്ക്കുക.

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

  7. ഉറുമ്പുകെണി

  മുളക്, വഴുതന, കത്തിരി, വെണ്ട, പയര്‍  തുടങ്ങിയ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ് എന്നിവയെ തുരക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഉറുമ്പുകെണി വയ്ക്കാം.

  ചെടികളുടെ ചുവട്ടില്‍ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളില്‍ വേണം കെണി ഒരുക്കാന്‍.

  ഒരടി നീളവും ഒന്നര ഇഞ്ച് വ്യസവുമുള്ള പി വി സി കുഴല്‍ അല്ലെങ്കില്‍ മുളങ്കുഴല്‍ ചെറുചരിവില്‍ കിടത്തിയിടുക.

  കുഴലിന്‍റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷണമോ പച്ചമീനോ തള്ളിവയ്ക്കുക.

  ഉറുമ്പുകള്‍ ഇറച്ചിയില്‍ ആകര്‍ഷിക്കപ്പെട്ട് കുഴലിനു ചുറ്റും കൂടും. ഇപ്പോള്‍ ഒരു ചൂട്ട് കൊണ്ട് (ഉണങ്ങിയ ഓല ഒതുക്കി കെട്ടിയത്) കത്തിച്ച് കൂഴലിനടിത്ത് പിടിക്കുക

  ചൂട്കൊണ്ട് ഉറുമ്പുകള്‍ ചത്തു വീഴുന്നു.

  ചത്ത ഉറുമ്പിനെ എടുത്തുമാറ്റാന്‍  ഉറുമ്പുകള്‍ വരികയും കുഴലിനു ചുറ്റും കൂടുകയും ചെയ്യുന്നു.

  തീ പ്രയോഗം നടത്തി ഉറുമ്പുകളെ കൊല്ലാം. ഈ രീതിയില്‍ മുഴുവന്‍ ഉറുമ്പുകളേയും  നിയന്ത്രുക്കാം.

  8. മഞ്ഞക്കെണി

  പച്ചക്കറികളെ വ്യാപകമായി ആക്രമിക്കുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണികള്‍  സഹായിക്കും

  ചേരുവകള്‍

  ഒഴിഞ്ഞ ടിന്‍, മഞ്ഞനിറത്തിലുള്ള  പോളിത്തീന്‍ ഷീറ്റ്, ആവണക്കെണ്ണ.

  തയ്യാറാക്കുന്ന വിധം

  ടിന്നുകളുടെ പുറം ഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്‍റ് പൂശുക.

  പെയിന്‍റ് ഉണങ്ങിയതിനുശേഷം അതില്‍ ആവണക്കണ്ണ പുരട്ടുക.

  മഞ്ഞ പോളിത്തീന്‍ ഷീറ്റ് കൊടി രൂപത്തില്‍ മുറിച്ചെടുത്ത് ഇരു വശവും ആവണക്കെണ്ണ പുരട്ടുക.

  വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് ഈ കെണി ഒരു പരിധി വരെ സഹായിക്കും

  ഉപയോഗിക്കുന്ന വിധം

  മഞ്ഞ പെയിന്‍റ് അടിച്ച ടിന്നുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് തോട്ടത്തില്‍ പല ഭാഗങ്ങളിലായി നാട്ടിയിട്ടുള്ല കമ്പുകളില്‍ കമിഴ്ത്തി വയ്ക്കുക.

  കൊടി രൂപത്തിലുള്ള പോളിത്തീന് ഷീറ്റുകളാണെങ്കില്‍ കൃഷിയിടങ്ങളില്‍ അവിടവിടയായി നാട്ടുക.

  പരിസ്ഥിതി സൌഹൃദ കീട നിയന്ത്രണ കെണികള്‍

   

  1,പഴക്കെണി

  ചേരുവകള്‍

  പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിച്ചത്,

  കാര്‍ബോസള്‍ഫാന്‍  എന്ന കീടനാശിനി തരികള്‍.

  തയ്യാറാക്കുന്ന വിധം

  പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിക്കുക. പഴത്തിന്‍റെ മുറിഞ്ഞ ഭാഗങ്ങളില്‍ കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ തരികള്‍ വിതറുക.

  ഈ പഴക്കഷണങ്ങള്‍ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിടുക.

  നാല് തടത്തിന് 1 കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും

  വിഷല്പതമായ പഴച്ചാറു കുടിച്ചു കീടങ്ങള്‍ ചത്തൊടുങ്ങും.

  2, ഫെറോമോണ്‍കെണി

  ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്‍റെ ശരീരത്തിന്‍റെ ഉരരിതലത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നരാസവസ്തുവാണ് ഫെറോമോണ്‍. ഈ വസ്തു കൃത്രിമമായി ഉല്പാദിപ്പിച്ച് കെണിയായി വച്ച് കീടങ്ങളെ ആകര്‍ഷിക്കുന്നു. കെണിയില്‍പ്പെട്ട കീടങ്ങളെ നശിപ്പിക്കുന്നു.പച്ചക്കറിയെ ആക്രമിക്കുന്ന കാരയീച്ചയ്ക്കെതിരെ ഫിറമോണ്‍കെണി ഫലപ്രദമായി ഫരയയോഗിക്കാം. കേരല കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും ഇത് ലഭിക്കും.

  3. തുളസിക്കെണി

  ചേരുവകള്‍

  ഒുരു പിടി തുളസിയില നന്നായി അരച്ചത്. ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍ ഒരു നുള്ള് , വെള്ളം.

  ഒരു പിടി തുളസിയില നന്നായി അരച്ച് ചിരട്ടയിലിടുക.

  10 ഗ്രാം ശര്‍ക്കര പൊടിച്ച് തുളസ്യുമായി യോജിപ്പിക്കുക.

  ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ വിതറുക.

  ഈ മിശ്രിതം ഉണങ്ങിപ്പോകാതിരിക്കാന്‍ അല്പം വെള്ളം ചേര്‍ക്കുക.

  പന്തലിനടിയില്‍ ഉറികള്‍ തയ്യാറാക്കിയതില്‍ ചിരട്ട വയ്ത്തുക.

  കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങള്‍ചാറുകുടിച്ച് ചത്തൊടുങ്ങും.

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും.

  4. തേങ്ങാ വെള്ളക്കെണി

  ചേരുവകള്‍

  രണ്ട് ദിവസം ശേഖരിച്ച്പുളിപ്പിച്ച തേങ്ങാവെള്ളം, യീസ്റ്റ് മൂന്ന് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, പച്ച ഓലക്കാല്‍ കഷണം.

  തയ്യാറാക്കുന്ന വിധം

  പുളിപ്പിച്ച തേങ്ങാവെള്ളം മൂന്ന് തരു യീസ്റ്റും ചേര്‍ത്ത് ഒരു ചിരട്ടയില്‍ അര ഭാഗം ചേര്‍ക്കുക. ഇതില് ഒുരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക.

  തേങ്ങാ വെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കാല്‍ കഷണം ഇടുക.

  കെണി പന്തലില്‍ തൂക്കിയിടാം. ഈച്ചകള്‍ ഓലക്കാലില്‍ ഇരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടച്ച് ചാകും,

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണ്ടിവരും.

  5. കഞ്ഞിവെള്ളക്കെണി

  ചേരുവകള്‍

  കഞ്ഞിവെള്ളം, ശര്‍ക്കര 10 ഗ്രാം, ഈസ്റ്റ് നാല് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, ഈസ്റ്റ് 3-4 തരി.

  തയ്യാറാക്കുന്ന വിധം

  ഒരു ചിരട്ടയില്‍ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക.

  ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക.

  3-4 തരി യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കുടി ചേര്‍ത്തിളക്കുക.

  കെണി പന്തലില്‍ തൂക്കിയുടുക.

  വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

  6. മീന്‍കെണി

  തയ്യാറാക്കുന്ന വിധം

  ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക.

  ഇതില്‍ 5 ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടുക.

  കുറച്ച് വെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക.

  ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി മീന്‍ പൊടിയില്‍ ചേര്‍ത്ത് ഇളക്കുക.

  പോളിത്തീന്‍ കൂടിന്‍റെ മുകള്‍ ഭാഗം കൂട്ടിക്കെട്ടുക

  ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീന്‍ കൂടിന്‍റെ ഭാഗങ്ങളില്‍ അവിടവിടയായി ഈച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക.

  കെണി പന്തനില്‍ തൂക്കീയിടുക.

  കെണികള്‍ ഒരാഴ്ച ഇടവിട്ട് പുതുക്കി വയ്ക്കുക.

  നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

  7. ഉറുമ്പുകെണി

  മുളക്, വഴുതന, കത്തിരി, വെണ്ട, പയര്‍  തുടങ്ങിയ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ് എന്നിവയെ തുരക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഉറുമ്പുകെണി വയ്ക്കാം.

  ചെടികളുടെ ചുവട്ടില്‍ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളില്‍ വേണം കെണി ഒരുക്കാന്‍.

  ഒരടി നീളവും ഒന്നര ഇഞ്ച് വ്യസവുമുള്ള പി വി സി കുഴല്‍ അല്ലെങ്കില്‍ മുളങ്കുഴല്‍ ചെറുചരിവില്‍ കിടത്തിയിടുക.

  കുഴലിന്‍റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷണമോ പച്ചമീനോ തള്ളിവയ്ക്കുക.

  ഉറുമ്പുകള്‍ ഇറച്ചിയില്‍ ആകര്‍ഷിക്കപ്പെട്ട് കുഴലിനു ചുറ്റും കൂടും. ഇപ്പോള്‍ ഒരു ചൂട്ട് കൊണ്ട് (ഉണങ്ങിയ ഓല ഒതുക്കി കെട്ടിയത്) കത്തിച്ച് കൂഴലിനടിത്ത് പിടിക്കുക

  ചൂട്കൊണ്ട് ഉറുമ്പുകള്‍ ചത്തു വീഴുന്നു.

  ചത്ത ഉറുമ്പിനെ എടുത്തുമാറ്റാന്‍  ഉറുമ്പുകള്‍ വരികയും കുഴലിനു ചുറ്റും കൂടുകയും ചെയ്യുന്നു.

  തീ പ്രയോഗം നടത്തി ഉറുമ്പുകളെ കൊല്ലാം. ഈ രീതിയില്‍ മുഴുവന്‍ ഉറുമ്പുകളേയും  നിയന്ത്രുക്കാം.

  8. മഞ്ഞക്കെണി

  പച്ചക്കറികളെ വ്യാപകമായി ആക്രമിക്കുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണികള്‍  സഹായിക്കും

  ചേരുവകള്‍

  ഒഴിഞ്ഞ ടിന്‍, മഞ്ഞനിറത്തിലുള്ള  പോളിത്തീന്‍ ഷീറ്റ്, ആവണക്കെണ്ണ.

  തയ്യാറാക്കുന്ന വിധം

  ടിന്നുകളുടെ പുറം ഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്‍റ് പൂശുക.

  പെയിന്‍റ് ഉണങ്ങിയതിനുശേഷം അതില്‍ ആവണക്കണ്ണ പുരട്ടുക.

  മഞ്ഞ പോളിത്തീന്‍ ഷീറ്റ് കൊടി രൂപത്തില്‍ മുറിച്ചെടുത്ത് ഇരു വശവും ആവണക്കെണ്ണ പുരട്ടുക.

  വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് ഈ കെണി ഒരു പരിധി വരെ സഹായിക്കും

  ഉപയോഗിക്കുന്ന വിധം

  മഞ്ഞ പെയിന്‍റ് അടിച്ച ടിന്നുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് തോട്ടത്തില്‍ പല ഭാഗങ്ങളിലായി നാട്ടിയിട്ടുള്ല കമ്പുകളില്‍ കമിഴ്ത്തി വയ്ക്കുക.

  കൊടി രൂപത്തിലുള്ള പോളിത്തീന് ഷീറ്റുകളാണെങ്കില്‍ കൃഷിയിടങ്ങളില്‍ അവിടവിടയായി നാട്ടുക.

വിപണിയില്‍ ലഭിക്കുന്ന ജൈവകീടനാശിനികള്‍

1, നന്മ, മേന്മ

പച്ചക്കറികളിലെ ഇലപ്പേന്‍ (ത്രിപ്സ്), മുഞ്ഞ(എഫിഡ്) ചിലയിനം ഇലതീനിപ്പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ജൈവകീടനാശിനി മരിച്ചീനിയില്‍ നിന്നും ശ്രീകാര്യത്തെ കീഴങ്ങു വര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തിലെ സസ്യസംരക്ഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്ഈ. പാഴാക്കികളയുന്ന ഒരു കിലോഗ്രാം മരിച്ചീനിയില്‍നിന്നും 8 ലിറ്റര്‍ കീടനാശിനി ഉത്പാദിപ്പിക്കാന്‍ കഴിയും.

നിലവില്‍  ഈ ജൈവകീടനാശിനി പരിമിതമായ അളവില്‍ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കി പരീക്ഷണ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നുണ്ട്. ചെലവുകുറഞ്ഞ ഈ ജൈവകീടനാശിനി വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനുള്ള നടപടിതള്‍ പുരോഗമിക്കുകയാണ്.

2. വേപ്പധിഷ്ടിത കീടനാശിനികള്‍

നീം, അസാള്‍, അസാഡിറക്റ്റിന്‍, നിംബിസിഡൈന്‍, എക്കോനീം, എക്കോനീം പ്ലസ്, നീം ഗോള്‍ഡ്

 

വളര്‍ച്ചാ ത്വരകങ്ങള്‍

ജൈവ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ യഥാസമയം ആവശ്യമായ ജൈവ വളങ്ങള്‍ നല്‍കുകയും, പഞ്ചഗവ്യം, ഫിഷ്‌ അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍ ചെടികളുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കാം.

പഞ്ചഗവ്യം

പശുവിന്‍റെ ചാണകവും മൂത്രവും പാലും തൈരും നെയ്യും ഉചിതമായ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാല്‍ പ്രസ്തുത മിശ്രിതത്തിന് അത്ഭുതാവഹമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. വിളകളുടെ വളര്‍ച്ച കൂട്ടി വിളവുവര്‍ദ്ധിപ്പിക്കുന്ന ഒരു ജൈവഹോര്‍മോണ്‍ എന്നതിനുപുറമേ നീരുറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിച്ച് കീടരോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും അത്യുത്തമമാണ് പഞ്ചഗവ്യം.

പച്ചചാണകം                        - 7 കിലോ

ഗോമൂത്രം                            - 10 ലിറ്റര്‍

പാല്‍                                -  3 ലിറ്റര്‍

നെയ്യ്                                - 1 കിലോഗ്രാം

തൈര്                              - 2 ലിറ്റര്‍

പാളയന്‍കോടന്‍ പഴം             - 12 എണ്ണം

വെള്ളം                                       - 10

ഇവയ്ക്കു പുറമേ ഗുണമേന്മകൂട്ടുവാനായി 3 കി. ഗ്രാം ശര്‍ക്കര 3 ലിറ്റര്‍ കരിക്കുവെള്ളം എന്നിവയും ചേര്‍ക്കാവുന്നതാണ്.  പച്ചചാണകവും നെയ്യും നന്നായി യോജിപ്പിച്ച് 3 ദിവസം വയ്ക്കുക. ഇതിലേക്ക് ഗോമൂത്രവും, വെള്ളവും ചേര്‍ത്ത് 15 ദിവസം വയ്ക്കുക. രാവിലെയും വൈകിട്ടും ദിവസവും ഇളക്കി കൊടുക്കേണ്ടതാണ്. 15 ദിവസത്തിനുശേഷം മറ്റുചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. 30 ദിവസത്തിനുശേഷം പഞ്ചഗവ്യം തയ്യാറായിരിക്കും. തയ്യാര്‍ ചെയ്യുന്ന പാത്രം തണലില്‍ നന്നായി മൂടിവയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 3 മില്ലി ലിറ്റര്‍ പഞ്ചഗവ്യം ഒരു ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ച് ചെടികളില്‍ തളിയ്ക്കാവുന്നതാണ്. തുള്ളി നന സംവിധാനത്തില്‍ ഒരു ഹെക്ടറിന് 50 ലിറ്റര്‍ എന്ന തോതില്‍ വെള്ളത്തില്‍ കലര്‍ത്താം.

ഫിഷ്‌ അമിനോ ആസിഡ്

ഒരു വളര്‍ച്ചാത്വരകമായ ഫിഷ്‌ അമിനോ ആസിഡ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസം ഇടവിട്ട് വൈകുന്നേരം ചെടികളില്‍ തളിക്കുക.

തയ്യാറാക്കുന്ന വിധം :  പച്ച മത്സ്യം ശര്‍ക്കരയും കൂട്ടി പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു വളര്‍ച്ചാ ത്വരകമാണിത്. ചെറിയ കഷണങ്ങളായി മുറിച്ച 1 കി.ഗ്രാം പച്ചമത്തിയും ഒരു കി. ഗ്രാം പൊടിച്ച ശര്‍ക്കരയും ഒരുമിച്ച് ചേര്‍ത്ത് വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ 15 ദിവസം സുക്ഷിക്കുക. 15 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം അരിച്ച് 2 മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്ത് ദിവസത്തില്‍ ഒരിക്കല്‍ നാലിലപ്രായം മുതല്‍ തളിക്കാവുന്നതാണ്.

എഗ്ഗ് അമിനോ ആസിഡ്

മറ്റൊരു വളര്‍ച്ചാത്വരകമായ എഗ്ഗ് അമിനോ ആസിഡ് 2-5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരുതവണ എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം :  15 കോഴിമുട്ടകള്‍ അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീരില്‍ (ഏകദേശം 1 കിലോ നാരങ്ങ) ഇട്ട് ഒരു ഭരണിയില്‍ അടച്ച് 15 – 20 ദിവസം വയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ഇതിന്‍റെ കൂടെ 500 ഗ്രാം ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക.2 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ പച്ചക്കറികള്‍ക്കും 5 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ വാഴകള്‍ക്കും ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുക്കാവുന്നതാണ്.

സ്റ്റാര്ട്ട്ര്‍ സൊല്യൂഷന്‍ (Starter Solution) / അമൃത് പാനി

1 കിലോ പാച്ചച്ചാണകം 10 ലിറ്റര്‍ വെള്ളം  1 ലിറ്റര്‍ ഗോമൂത്രം, 250 ഗ്രാം ശര്‍ക്കര, 25 ഗ്രാം നെയ്യ്, 50 ഗ്രാം തേന്‍ എന്നിവ നന്നായി ഇളക്കി 1 ദിവസം വയ്ക്കുക. ഇതില്‍നിന്നും 1 ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് കൃഷിയുടെ ആരംഭം മുതല്‍ ചെടികളില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക. നല്ലൊരു വളര്‍ച്ചാത്വരകമേന്നതിനു പുറമേ കീടനാശിനിയായും ഈ ലായനി പ്രവര്‍ത്തിക്കുന്നു.

ജൈവസ്ലറി

ഒരു ബക്കറ്റില്‍ ഒരു കി. ഗ്രാം പച്ചചാണകം, ഒരു കി. ഗ്രാം കടലപിണ്ണാക്ക്, ഒരു കി. ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വയ്ക്കുക.  5 ദിവസങ്ങള്‍ക്കുശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ച് തടത്തില്‍ 1 ലിറ്റര്‍ വീതം ഒഴിച്ച് കൊടുക്കുക. മേല്‍പ്പറഞ്ഞ ജൈവവസ്തുക്കളുടെ കൂടെ 3-4 പാളയന്‍കോടന്‍ പഴവും 100 ഗ്രാം ചാരവും ചേര്‍ത്ത് 3-4 ദിവസത്തിനു ശേഷം ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമാണ്.

 

കീടനാശിനികള്‍

 

പ്രധാനപ്പെട്ട ഫോര്‍മുലേഷന്‍ അഥവാ രൂപികക്കള്‍

വെള്ളത്തില്‍ കലക്കി തളിക്കുന്ന പൊടി / തരി രുപികകള്‍

 

വെറ്റബില്‍ പൌഡര്‍ (WP):

പൊടിരൂപത്തിലുള്ള കീടനാശിനികളോടൊപ്പം, അവയെ വെള്ളത്തില്‍ കലങ്ങുവാന്‍ സഹായിക്കുന്ന വെറ്റിംഗ് ഏജന്റ് കുടെ ചേരുമ്പോള്‍ WP രുപിക തയ്യാറാക്കാം.  വെള്ളത്തില്‍ കലങ്ങുമ്പോള്‍ ചുവട്ടില്‍ അടിയാതെ ഇരിക്കുവാന്‍ പശ പോലെയുള്ള പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നു.

വെറ്റബിള്‍ ഗ്രാന്യുള്‍ (WG) / വാട്ടര്‍ ഡിസ്പെഴ്സിബിള്‍ ഗ്രാന്യുള്‍  (WDG) :

ഖരരൂപത്തിലുള്ള കീടനാശിനികളെ റവ പോലെ ചെറിയ തരികളാക്കി മാറ്റി, വെള്ളത്തില്‍ കലങ്ങുന്നതിനുള്ള സസ്പെന്‍ഡിംഗ് / ഡിസ്പെഴ്സിംഗ്  എജന്റ് കൂടെ ചേര്‍ത്ത് WG / WDG തയ്യാറാക്കുന്നു.

സോള്യുബിള്‍ പൌഡര്‍ (SP)  / വാട്ടര്‍ സോള്യുബിള്‍ പൌഡര്‍ (WSP):

വെള്ളത്തില്‍ ലയിക്കുന്ന വിഷ പദാര്‍ത്ഥങ്ങളാണ് ഈ രുപികയില്‍ അടങ്ങിയിരിക്കുന്നത്.

തരികള്‍ (ഗ്രാന്യുള്‍)

250 മുതല്‍ 1230 മൈക്രോണ്‍ വരെ വലുപ്പത്തിലുള്ള നിര്‍ജീവ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ തരികളുടെ പുറമേ രാസവിഷ പദാര്‍ത്ഥം പശ പോലെയുള്ള വസ്തുക്കള്‍ ചേര്‍ത്ത് ആവരണം ചെയ്യിച്ചാണ് തരി രുപിക തയ്യാറാക്കുന്നത്.  വിഷ പദാര്‍ത്ഥം 0.3%       മുതല്‍ 6% വരെ ചേര്‍ക്കുന്നു. തരിരൂപത്തിലുള്ള കീടനാശിനി മണ്ണില്‍ ചേര്‍ക്കുമ്പോള്‍ അതിലടങ്ങിയ വിഷ പദാര്‍ത്ഥം ചെടി വലിച്ചെടുത്തു ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

വെള്ളത്തില്‍ കലങ്ങുന്ന ദ്രാവകരൂപികള്‍

a. സോള്യുബിള്‍ ലിക്വിഡ് (SL)    / സൊലൂഷന്‍ കോണ്‍സന്‍ട്രേറ്റ് (SC)

വെള്ളത്തില്‍ ലയിക്കുന്ന ദ്രാവകരൂപത്തിലുള്ള വിഷ പദാര്‍ത്ഥങ്ങളാണിങ്ങനെ രൂപപ്പെടുത്തുന്നത്.

b. ഫ്ലെവബിള്‍ /ഫ്ലെവബില്ള്‍ സസ്‌പെന്‍ഷന്‍ (FS)

എളുപ്പം ലയിക്കുന്ന കീടനാശിനി തന്നെ കട്ടിയുള്ള പേസ്റ്റ് രൂപത്തില്‍ ഒഴുകി വരുന്ന പരുവത്തില്‍ ഉണ്ടാകുന്നവയാണ് F   അഥവാ   FS രൂപികള്‍.

c. എമല്‍ഷന്‍ കോണ്‍സന്‍ട്രോറ്റ് (EC)

വെള്ളത്തില്‍ കലക്കി തളിക്കുന്ന രുപികകളില്‍ ഏറ്റവും പ്രചാരമുള്ളത് EC രുപികല്‍ക്കാണ്.  വെള്ളത്തില്‍ ലയിക്കാത്ത വിഷ പദാര്‍ത്ഥങ്ങള്‍ ഖര രൂപത്തിലോ ദ്രാവക രൂപത്തിലോ ആയവ, ഒരു എമല്‍സിഫയിംഗ്  എജന്റുമായി ചേര്‍ത്താണ് വെള്ളത്തില്‍ കലങ്ങുവാന്‍ പര്യാപ്തമാക്കുന്നത്. EC രുപികകള്‍ വെള്ളത്തില്‍ ഒഴിക്കുമ്പോള്‍ പാല്‍ പോലെയുള്ള . എമല്‍ഷന്‍ (രസായനം ഉണ്ടാകുന്നു).

എയറോസോള്‍

വിഷ പദാര്‍ഥത്തെ പെട്ടെന്ന്‍ ബാഷ്പികരിക്കുന്ന ഒരു പെട്രോളിയം ലായനിയില്‍ ലയിപ്പിച്ച് ഉന്നത മര്‍ദ്ദത്തില്‍ ലോഹ കാനിസ്റ്ററില്‍ നിറച്ചാണ് ബെയ്ഗോണ്‍‌‌, ഹിറ്റ്‌, മോര്‍ട്ടീന്  തുടങ്ങിയ എയറോസോള്‍ തയ്യാറാക്കുന്നത് . വീട്ടിനുള്ളില്‍ ഉപദ്രവകാരികളായ ഈച്ച, പാറ്റ, ഉറുമ്പ് തുടങ്ങിയവയെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു.

ഡസ്റ്റ് (പൊടി രുപിക)

വിഷ പദാര്‍ഥത്തെ പൊടി രൂപത്തിലാക്കാന്‍ വളരെ നേര്‍മ്മമായി       പൊടിച്ച നിര്‍വീര്യവസ്തുക്കളായ കളിമണ്ണ്‍, ടാല്‍ക്, ജിപ്സം, ബെന്‍ടോണ്റ്റ് തുടങ്ങിയവയില്‍  ചേര്‍ത്തുപയോഗിക്കുന്നു. 100  മൈക്രോണ്‍ (മില്ലി മീറ്ററിന്റെ ആയിരത്തില്‍ ഒന്ന്‍) വലുപ്പത്തില്‍ താഴെയുള്ള പോടികലാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്ലോര്‍പൈറി ഫോസ്, സൈപ്പെര്‍മെത്രിന്‍, ഫെന്‍വലറെറ്റ്  എന്നിവയുടെ ‘ഡസ്റ്റ്’ രുപികകള്‍  ലഭ്യമാണ്.

ചോക്ക് / മാറ്റ് / വെപ്പറൈസര്‍

വീട്ടിനകത്തെ കീടങ്ങളായ ഉറുമ്പുകളേയും കൊതുകുകളെയും തുരത്താന്‍ സൈപ്പര്‍മെത്രിന്‍ 1% വീര്യത്തില്‍ ചോക്ക് പൊടിയുമായി കലര്‍ത്തി കീടനാശിനി ചോക്ക് തയ്യാറാക്കുന്നു.

പോയിസണ്‍ ബെയിറ്റ്

എലികളെ ആകര്‍ഷിച്ച് കൊല്ലുന്നതിന് ബ്രൊമോഡയലോണ്‍  എന്ന വിഷം ഭക്ഷണ പദാര്‍ഥങ്ങളുമായി ചേര്‍ത്ത് കപ്പലണ്ടി മിഠായിപോലെ ബെയ്റ്റിന്റെ കട്ടകള്‍ ആക്കി, എളുപ്പത്തില്‍ പ്രയോഗിക്കാന്‍ പര്യപ്തമാക്കിയിരിക്കുന്നു. ഉദാ: റോബാന്‍, രാറ്റോള്‍.

വിവിധ തരത്തിലുള്ള കീടനാശിനികള്‍

ഷഡ്പദ (കീട) നാശിനി (ഇന്‍സെക്ടിസൈഡ്):

ഷഡ്പദവിഭാഗത്തില്‍ (ആറു കാലുള്ള) പ്പെട്ട എല്ലാ കീടങ്ങളെയും കൊല്ലാനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇന്‍സെക്ടിസൈഡ്കള്‍.

മണ്ഡരിനാശിനി (അക്കാരിസൈഡ്):

മണ്ഡരികളെ നശിപ്പിക്കാന്‍ ഇന്‍സെക്ടിസൈഡ് ഫലപ്രദമല്ല. ‌മണ്ഡരികള്‍ക്ക് പ്രത്യേകം രാസകീടനാശിനികളുണ്ട്. ആക്രമണലക്ഷണങ്ങള്‍. മണ്ഡരി മൂലമാണെന്ന്  വ്യക്തമായി തിരിച്ചറിഞ്ഞശേഷമേ അക്കാറിസൈഡ്കള്‍ പ്രയോഗിക്കാവു.

ഒച്ചു നാശിനി (മോളസ്കിസൈഡ്):

പല തരത്തിലുള്ള ഒച്ചുകള്‍ പൂച്ചെടികള്‍ക്കും നാശ നഷ്ടമുണ്ടാക്കുന്നു. വിപണിയില്‍ ലഭ്യമായ ഒരേ ഒരു ഒച്ചു നാശിനിയാണ് മെറ്റാള്‍ഡിഹൈഡ്. ‘സ്നെയില്‍ കില്‍’ എന്നത് 2.5% വീര്യമുള്ള പൊടി രൂപത്തിലുള്ള മെറ്റാല്‍ ഡിഹൈഡ് ഒച്ചു നാശിനി ആണ്.

എലിനാശിനി (റോഡന്റിസൈഡ്)

വീടിനകത്തെ ശല്യക്കാരായ എലികളെ കൊല്ലാന്‍ എലിവിഷം എന്ന പേരില്‍ ലഭിച്ചിരുന്ന സിങ്ക്ഫോസ്ഫൈഡ്, എലികളെ ആകര്‍ഷിച്ച് കൊല്ലാന്‍ ഭക്ഷണവുമായി കലര്‍ത്തി തയ്യാറാക്കുന്ന പല ഇനം റാറ്റ് കേക്ക് എന്നിവയാണ് പ്രധാന എലിനാശിനികള്‍. റാറ്റ് കേക്കുകളില്‍ വളരെ നേര്‍ത്ത അളവില്‍ കലര്‍ത്തിയിരിക്കുന്ന ബ്രോമോഡയോളോന്‍ എന്ന എലിവിഷം 0.005% മാത്രമാണ് അടങ്ങിയിരിക്കുന്നതെങ്കിലും ഈ വിഷം ചേര്‍ത്ത ഒരു കട്ടയെങ്കിലും എലിയുടെ ഉള്ളിലെത്തിയാല്‍ 5 ദിവസത്തിനകം തലച്ചോറില്‍ രക്തസ്രാവമുണ്ടായി എലി ചാകുന്നു.

നിമവിരനാശിനി (നിമാറ്റിസൈഡ്)

ചെടികളുടെ വേരുകള്‍ക്കുള്ളില്‍ തുളച്ചുകയറി വേരുകളുടെ പ്രവര്‍ത്തനം നശിപ്പിച്ചു വിളവ് കുറയ്ക്കുന്ന നിമവിരകള്‍ പച്ചക്കറി വിളകള്‍, വാഴ, കുരുമുളക്, ഇഞ്ചി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ പ്രധാന ശത്രുക്കളാണ്. പ്രധാനനിമാറ്റിസൈഡ് ആയിരുന്ന ഫുറഡാന്‍ (കാര്‍ബോ ഫ്യുറാന്‍ ) കേരളത്തില്‍ നിരോധിക്കപ്പെട്ടതോടെ കാര്‍ബോസള്‍ഫാന്‍ ഗ്രാന്യുള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായ ഒരേ ഒരു രാസ നിമാറ്റിസൈഡ് .

കുമിള്‍ നാശിനികള്‍

ഗന്ധക കുമിള്നാിശിനികള്‍

ഗന്ധക ധൂളി – ചൂര്ണ പൂപ്പ രോഗ നിവാരണത്തിനു ഉപയോഗിക്കുന്നു. ആര്‍ദ്രീകരിക്കാവുന്ന ഗന്ധകം. ഇത് വെള്ളത്തില്‍ കലക്കി തളിക്കുന്നു. ചൂര്‍ണ പൂപ്പ് രോഗത്തിനും മണ്ടരി നശീകരണത്തിനും ഉത്തമമാണ്.

ചെഷണ്ട് മിശ്രിതം

ഇഞ്ചിയുടെ മൂടു ചീയല്‍ രോഗം തടയാന്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു കുമിള്‍ നാശിനിയാണിത്. ഇത് ഉണ്ടാക്കുന്നതിനായി രണ്ട് ഭാഗം തുരിശും 1 ഭാഗം അമോണിയം കാര്‍ബണേറ്റും (2:1 എന്ന അനുപാതത്തില്‍) നല്ല പോലെ പൊടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം വായു കടക്കാത്ത നിറമുള്ള കുപ്പികളില്‍ ഭദ്രമായി അടച്ചു വയ്ക്കുക. 24 മണിക്കൂര്‍കള്‍ക്ക് ശേഷം ഇതില്‍നിന്നും 3 ഗ്രാം മിശ്രിതം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ ഉപയോഗിക്കാവുന്നതാണ്. ഈ കുമിള്‍ നാശിനി ചെടികളില്‍ തളിക്കരുത്.

ബോര്ഡോ  മിശ്രിതം

സാധാരണയായി ഒരു സതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇതിനായി 5 ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാം തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്) നല്ലവണ്ണം ലയിപ്പിച്ചെടുക്കുക. മറ്റൊരു 5 ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാംനീറ്റുകക്ക കലക്കി അരിച്ചെടുക്കുക. ഇവ രണ്ടും ഒന്നിച്ച് മൂന്നാമതൊരു പാത്രത്തില്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ദ്രാവകത്തില്‍ തേച്ചുമിനുക്കിയ ഇരുമ്പിന്‍റെ കത്തി കുറച്ചു സമയം മുക്കിപ്പിടിക്കുക. കത്തിയില്‍ ചെമ്പിന്‍റെ അംശമുണ്ടെങ്കില്‍ കുമ്മായ ലായിനി കൂടുതല്‍ ചേര്‍ക്കുക.

ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കണം. എന്നാല്‍ താമസം നെരിടുകയാണെങ്കിങ്കില്‍ ഒരു ലിറ്റര്‍ ബോര്‍ഡോ മിശ്രിതത്തിന് ½ ഗ്രാം പഞ്ചസാര ചേര്‍ത്താല്‍ ഒന്നു രണ്ട് ദിവസം ഗുണം കുറയാതെ സുക്ഷിച്ച് വയ്ക്കാം.

കേരളത്തില്‍ കണ്ടുവരുന്ന പല കുമിള്‍ രോഗങ്ങള്‍ക്കും (ഉദാ: തേങ്ങിന്‍റെ മണ്ടചീയല്‍, കുരുമുലകിന്‍റെ ദ്രുതവാട്ടം, കമുകിന്‍റെ മഹാളി) ബോര്‍ഡോ മിശ്രിതം അത്യുത്തമമാണ്.

ബോര്‍ഡോ കുഴമ്പ്

10% ബോര്‍ഡോ മിശ്രിതമാണ് ബോര്‍ഡോ കുഴമ്പ്. റബ്ബര്‍, മാവ്, കശുമാവ് ഇവയില്‍ കണ്ടുവരുന്ന പിങ്ക് രോഗം, കുരുമുലകിന്‍റെ വാട്ട രോഗം തേങ്ങിന്‍റെ ചെന്നീരൊലിപ്പ് എന്നിവക്കെതിരെ ഇതു ഉപയോഗിക്കാം.

ചെമ്പ് കുമിള്‍ നാശിനികള്‍

കുമിള്‍ നാശിനികളില്‍ വച്ച് ഏറ്റവും പ്രചാരമുള്ള വിഭാഗമാണിത്. കര്‍ഷകന് സ്വന്തമായി തയ്യാറാക്കാവുന്ന (ബോര്‍ഡോ മിശ്രിതം, ചെഷണ്ട് മിശ്രിതം) വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നവ (ഉദാ: കോപ്പര്‍ ഓക്സി ക്ളോറൈഡ് ) എന്നിങ്ങനെ ഇവയെ രണ്ടായി തരം തിരിക്കാം.

കോപ്പര്‍ ഓക്സി ക്ളോറൈഡ്

4 – 50% വരെ ചെമ്പിന്‍റെ അംശമുള്ള ഇതിന്‍റെ രുപികകള്‍ ലഭ്യമാണ്. ഇതില്‍ 4 – 12% വരെ ചെമ്പ് കലര്‍ന്ന ധൂളികളും 50% ചെമ്പ് കലര്‍ന്ന ആര്‍ദ്രീകരിക്കാവുന്ന പൊടിയും ഉണ്ട്. (ഉദാ: ബ്ലുകൊപ്പര്‍, സാന്‍ഡോസ് കോപ്പര്‍). കൂടാതെ റബറിന്‍റെ അകാല ഇലപൊഴിച്ചില്‍ തടയുന്നതിനായി എണ്ണയില്‍  കലര്ത്താവുന്ന കോപ്പര്‍ ഓക്സിക്ളോറൈഡ് രൂപികയും ഇന്ന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഓര്ഗാനിക് കുമിള്നാളശിനികള്‍

കൃതൃമമായി ഉണ്ടാക്കിയ നിരവധി ഓര്‍ഗാനിക് കുമിള്‍ നാശിനികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവയുടെ വിശദാംശങ്ങള്‍ ഓരോ വിളകളുടെയും രോഗ നിയന്ത്രനത്തോടനുബന്ധിച്ച് ചെത്ത്തിട്ടുണ്ട്.

അന്തര്‍ വ്യാപക കുമിള്‍നാശിനികള്‍

ചെടിയില്‍ പ്രയോഗിച്ചു കഴിഞ്ഞാല്‍ സസ്യത്തിനുള്ളിലെക്ക് പ്രവേശിച്ച് സസ്യ ശരീരമാകെ വ്യാപിച്ച് അവിടെയുള്ള രോഗാണുക്കളില്‍ നേരിട്ട് പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന കുമിള്‍ നാശിനികളെയാണ് അന്തര്‍ വ്യാപക കുമിള്‍ നാശിനികള്‍ എന്നു വിളിക്കുന്നത്.

ഉദാ: കര്ബെന്‍ഡാസിം  (ബാവിസ്റ്റിന്‍), കാര്‍ബോക്സിന്‍ (വിറ്റാവാക്സ്)

സോളറൈസേഷന്‍

അന്തരീക്ഷ താപം ഏറ്റവും കൂടിയ സമയത്ത് നനഞ്ഞ മണ്ണിനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ് മണ്ണിലെ താപനില കൂട്ടി രോഗാണുക്കളെ നശിപ്പിക്കുന്ന ഒരു രീതിയാണ് സോളറൈസേഷന്‍.

പ്രധാനമായും തവാരണ തടത്തിലേയും നടീല്‍ മിശ്രിതത്തിലേയും   കീടാണുക്കളെ നശിപ്പിക്കുന്നതിനാണ്  ഈ രീതി ഉപയോഗിക്കുന്നത്. എന്നാല്‍ ഇഞ്ചിയുടെ മൂട് ചീയല്‍ പോലുള്ള രോഗങ്ങളെ തടയുവാനായി മുഖ്യ കൃഷി സ്ഥലങ്ങളില്‍ തന്നെ ഈ രീതി സ്വീകരിക്കാവുന്നതാണ്.

കടപ്പാട് : കാർഷിക വിവരസങ്കേതം

3.07692307692
ഹിമ Feb 11, 2019 11:23 PM

വളരെ ഉപകാരപ്രദമായ വിവരണം. കൃഷിസംബന്ധ ബോധവത്ക്കരണം വളരെ നന്നായി .

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top