অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാമച്ചം കൃഷി

രാമച്ചം കൃഷിയിലെ മെച്ചപ്പെട്ട വസ്തുതകള്‍

 

വിണ്ടുകീറിയ ഭൂമിയെ വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍. ഈ സാഹചര്യത്തിലാണ് എണ്ണ ഉത്പാദിപ്പിക്കാന് പ്രസിദ്ധമായ രാമച്ചം കൃഷിയുടെ പ്രാധാന്യം. ഔഷദ ഗുണമുള്ള എണ്ണ ശരീരത്തിന് ഉന്മേഷം പ-കരുമ്പോഷും മണ്ണിന്റെ ജലാംശം നിലനിര്‍ത്താനുള്ള രാമച്ചത്തിന്റെ കഴി-വ് നാം പലപ്പോഴും അറിയാതെ പോകുന്നു. ഇതിന്റെ ആഴത്തിലുള്ള വേരു ജലത്തെ അന്തര്‍ഭാഗത്തേക്ക് കടത്തി വിടുന്നതിനും അതുവഴി ഭൂഗ-ര്‍ഭ ജലത്തിന്റെ അളവ് വേനല്‍ക്കാലത്തും കുറയാതെ സംരക്ഷിക്കുന്നതി-നു സഹായിക്കുന്നു.

മഴക്കാല വിളയാണ് ഖുസു (khuസ്) എന്നറിയപ്പെടുന്ന ഈ ചെ-ടികള്‍ സാധാരണ കുന്നിന്‍ പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇവയു-ടെ വേരില്‍ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ ‘ഖസ് ഖസ്’ ഓയില്‍ എ-ന്നറിയപ്പെടുന്നു. ഇത് വിദേശികളെ ആകര്‍ഷിക്കുന്ന സുഗന്ധദ്രവ്യമായി മാ-റിക്കഴിഞ്ഞു. ചൂടുള്ള പ്രദേശങ്ങളാണ് ഇവയുടെ  വളര്‍ച്ചയ്ക്ക് അനു-യോജ്യമെങ്കിലും എല്ലാത്തരം മണ്ണിലും വളരാറുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള പശിമയുള്ള മണ്ണ് ഇവയുടെ വളര്‍ച്ചയ്ക്ക് വളരെ ഉത്തമമാണ്. 25*-45*c വരെയുള്ള താപനിലയും 100-200സെ.മീ വരെയുള്ള വര്‍ഷപാതവും നിയ-ന്ത്രിതവുമായ ഈര്‍പ്പവും വളര്ച്ചിക്ക് അനുയോജ്യമാണ്.

സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ എന്നിങ്ങനെ രണ്ടു പ്രധാന ഇനങ്ങ-ളാണ് നിലവില്‍ ഉള്ളത്. കൂടുതല്‍ വേരുകള്‍ ഉള്ള ‘സൗത്ത് ഇന്ത്യന്‍’ കൂ-ടുതല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയാണ്. സൗത്ത് ഇന്ത്യന്‍ വിഭാ-ഗത്തില്‍പ്പെട്ട നിലമ്പൂര്‍ ഇനത്തിനാണ് (ODV) കൂടുതല്‍ ഉത്പാദനശേഷി. സാധാരണയായി മാതൃസസ്യത്തിന്റെ ചുവട്ടില്‍ നിന്നുല്ല്ല ചെറു തൈകള്‍ ഉപയോഗിച്ചാണ് എ ചെടികള്‍ കൃഷിചെയ്യുന്നത്. ജൂണ്‍ -ജൂലൈ മാസങ്ങ-ളാണ് തൈകള്‍ നടുന്നതിന് അനുയോജ്യമാണ്. രണ്ടു, മൂന്ന് തവണ ഉഴുതു-മറിച്ച്‌ കൃഷിക്കനുയോജ്യമാക്കിയതിനുശേഷം  അവയില്‍ ആവശ്യമായ നീളത്തില്‍ ചാലുകളും വരമ്പുകളും നിര്‍മ്മിച്ചാണ് കൃഷി ആരംഭിക്കുന്നത്.

കൃഷി രീതി

കൃഷിക്കായി വരമ്പുകള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ ഹെക്ടറിനു 5 ടണ്‍ എ-ന്നതോതില്‍ കമ്പോസ്റ്റോ മറ്റു ജൈവവലങ്ങലോ പ്രയോഗിക്കാം. ഹെക്ടറി-നു 22.5 കിലോ ഫോസ്ഫരസ്സോ, പോട്ടാഷോ അടങ്ങിയ വളങ്ങള്‍ വേരുക-ളുടെ ഉത്തമ വളര്‍ച്ചയ്ക്കും എണ്ണ ഉത്പാദനം മെച്ചപ്പെടുത്താനും സഹാ-യിക്കുന്നു. വിളവെടുപ്പിനും, കൂടുതല്‍ എണ്ണ ഉത്പാദനത്തിനും 18മാസ-ത്തെ വളര്ച്ച ആവശ്യമാണ്‌. പാകമെത്തിയ വേരുകള്‍ കുഴിച്ചെടുത്ത് ന-ന്നായി കഴുകി അവയിലെ മണ്ണും മാലിന്യങ്ങളും നീക്കം  ചെയ്തു ഉണക്കിയെടുക്കണം. അതിനുശേഷം 4-5 സെ.മീ നീളമുള്ള കഷണങ്ങളായി മുറിക്കുക വേരുകള്‍ ഉണക്കമാകുമ്പോള്‍ ഹൈഡ്രോ ഡിസ്ടിലെഷന്‍ വഴി എണ്ണ വേര്‍തിരിച്ചെടുക്കാം.

വേരുകള്‍ കൊണ്ട് നിത്യോപയോഗസാധനങ്ങളായ വിശറി, പായ, ചെരുപ്പ്, സീറ്റ് കവര്‍, വാനിറ്റി ബാഗ് എന്നിവ ഉണ്ടാക്കാം. നീ-ണ്ടാപുല്ലുകള്‍ കുട്ട, വറ്റി എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ചെറു-വീടുകളുടെ മേല്‍ക്കൂര പണിയാനും, ദാഹശമിനിയായും ഇങ്ങനെ മനുഷ്യ-ന്റെ ദൈനം ദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത സഹചാരിയായി മാറിക്കഴിഞ്ഞു രാമച്ചം. സാങ്കേതിക വിദ്യയുടെ  പുറകെപോകുമ്പോള്‍ വരും തലമുറയുടെ വാഗ്ദാനമായ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷകരായ രാമച്ചത്തിന്റെ മെച്ചപ്പെട്ട ഗുണങ്ങള്‍ സമൂഹത്തിന് തിരിച്ചരിയാനാകട്ടെ.

രെമ്യ. ആര്‍

അവസാനം പരിഷ്കരിച്ചത് : 7/4/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate