Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മത്സ്യ കൃഷിയും വിവിധ കൃഷിയറിവുകളും

കൂടുതല്‍ വിവരങ്ങള്‍

അലങ്കാരമത്സ്യ കൃഷി

അലങ്കാരമത്സ്യം സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും പലര്‍ക്കും താല്‍പര്യമുള്ള പ്രവൃത്തിയായിരിക്കുകയാണ്. ഇത് മാനസികോല്ലാസത്തിനൊപ്പം സാമ്പത്തികനേട്ടവും നല്‍കുന്നു. ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ജലാശയങ്ങള്‍ വ്യത്യസ്ത ഇനം അലങ്കാരമത്സ്യങ്ങളാല്‍ സമ്പന്നമാണ്. നൂറോളം തനത് മത്സ്യ ഇനങ്ങളും ആകര്‍ഷകങ്ങളായ അത്രയും തന്നെ മറ്റിനങ്ങളും വളര്‍ത്തപ്പെടുന്നു.
മത്സ്യക്കൃഷിയിലെ തുടക്കക്കാരന്‍സങ്കരം നടത്തിയ മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്‍പാദനം ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായിരിക്കണം. അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്സ് വിരകള്‍, മോയ്ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫുസോറിയ, ആര്‍ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്‍റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ മത്സ്യോല്‍പാദനം എളുപ്പമാണെങ്കിലും ലാര്‍വ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാര ണ കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരമുണ്ടാക്കാവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കണം. വര്‍ഷത്തില്‍ പലസമയങ്ങളിലും അലങ്കാരമത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാവുന്നതാണ്.
സങ്കരണത്തിന് അനുയോജ്യമായ മത്സ്യ ഇനങ്ങള്‍
തനതായതും ആകര്‍ഷകങ്ങളുമായ ശുദ്ധജല മത്സ്യ ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതിനെ വാണിജ്യാവശ്യങ്ങള്‍ക്കായി സങ്കരം ചെയ്ത് വളര്‍ത്തുന്നു. എളുപ്പത്തില്‍ ഉല്‍പാദിപ്പിക്കാവുന്നയും വാണിജ്യാടിസ്ഥാനത്തില്‍ പ്രിയമുള്ളതുമായ മത്സ്യങ്ങളെ മുട്ടയിടുന്നവയെന്നും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയെന്നും രണ്ടായി തിരിക്കാം.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വര്‍ഗ്ഗം
ഗപ്പി (പിയോസിലിയ റെറ്റികുലേറ്റ)
മോളി (മെളിനേഷ്യ വര്‍ഗം)
സ്വോര്‍ഡ് ടെയില്‍ (സിഫോഫോറസ് വര്‍ഗം)
റ്റി
മുട്ടയിടുന്നവ
ഗോള്‍ഡ്ഫിഷ് (കരേഷ്യസ് ഒറാറ്റസ്)
കോയ് കാര്‍പ് (സൈപ്രിനസ് കാര്‍പിയോ -കോയി വിഭാഗം)
സീബ്ര ഡാനിയോ (ബ്രാകിഡാനിയോ റെറിയോ)
ബ്ലാക്ക് വിന്‍ഡോ ടെട്ര (സൈമ്നോകോ-സൈമ്പസ് വര്‍ഗം)
നിയോണ്‍ടെട്ര (ഹൈഫെസോ-ബ്രൈകോണ്‍ഇനെസി))
സെര്‍പെ ടെട്ര (ഹൈഫെസോബ്രൈകോണ്‍കാലിസ്റ്റസ്)
മറ്റുള്ളവ
ബബിള്‍സ്-നെസ്റ്റ് ബില്‍ഡേഴ്സ്
എയ്ഞ്ചല്‍ഫിഷ് (റ്റെറോഫൈലം സ്കലാറെ)
റെഡ്-ലൈന്‍ടോര്‍പിഡോ ഫിഷ് (പുന്‍റിയസ് ഡെനിസോനി)
ലോച്ചസ് (ബോട്ടിയ വര്‍ഗം)
ലീഫ്-ഫിഷ് (നാന്‍ഡസ് നാന്‍ഡസ്)
സ്നെയ്ക് ഹെഡ് (ചാന ഓറിയെന്‍റാലിസ്)

ഗപ്പി
(പിയോസിലിയ റെറ്റികുലേറ്റ) എയ്ഞ്ചല്‍ഫിഷ് കോമണ്‍കാര്‍പ് ഗോള്‍ഡ്ഫിഷ്

ലീഫ്-ഫിഷ് ലോച്ചസ് റെഡ്-ലൈന്‍ടോര്‍പിഡോ
ornamental-fish-farming (9).gif 
റെഡ് വാഗ് പ്ലാറ്റി സ്നെയ്ക് ഹെഡ് സ്വോര്‍ഡ് ടെയില്‍ സീബ്ര ഡാനിയോ

റോസിബാര്‍ബ്സ്
(പുന്‍റിയസ് കെങ്കോനിയസ്) ഇന്‍ഡിജെനസ്
ഡ്വാര്‍ഫ് ഗൌരാമി

മത്സ്യക്കൃഷിയിലെ തുടക്കക്കാരന്‍സങ്കരം നടത്തിയ മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്‍പാദനം ആരംഭിക്കുന്നതിനു മുമ്പ് ഉണ്ടായിരിക്കണം. അടയിരിക്കുന്ന മത്സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കുമുള്ള ജീവനുള്ള ആഹാരങ്ങളായ ട്യൂബിഫെക്സ് വിരകള്‍, മോയ്ന, മണ്ണിരകള്‍ എന്നിവയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫുസോറിയ, ആര്‍ടീമിയ നോപ്ലി, റോറ്റിഫര്‍, ഡാഫ്നിയ തുടങ്ങിയ ചെടികള്‍ ആദ്യകാലങ്ങളില്‍ത്തന്നെ ലാര്‍വയ്ക്ക് ആവശ്യമാണ്. ഇത്തരം ആഹാരം തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ഇതിന്‍റെ വിജയകരമായ പരിപാലനത്തിന് ആവശ്യമാണ്. മിക്കവാറും സാഹചര്യങ്ങളില്‍ മത്സ്യോല്‍പാദനം എളുപ്പമാണെങ്കിലും ലാര്‍വ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനുബന്ധ ആഹാരമായി കര്‍ഷകര്‍ക്ക് സാധാര ണ കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് പെല്ലറ്റ് രൂപത്തിലുള്ള ആഹാരമുണ്ടാക്കാവുന്നതാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള ജലം ലഭ്യമാക്കാന്‍ ജൈവ അരിപ്പകള്‍ സ്ഥാപിക്കണം. വര്‍ഷത്തില്‍ പലസമയങ്ങളിലും അലങ്കാരമത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാവുന്നതാണ്.

അലങ്കാരമത്സ്യങ്ങളുടെ വിജയകരമായ ഉല്പാദനത്തിനുള്ള ചില കുറിപ്പുകള്‍

CIFA യുടെ അലങ്കാര മത്സ്യോല്‍പാദന യൂണിറ്റ്
ഉല്‍പാദന പരിപാലന യൂണിറ്റുകള്‍ സ്ഥിരമായി ജലവും വൈദ്യുതിയും ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണം. അരുവികളുടെയോ മറ്റോ സമീപത്താണെങ്കില്‍ വളരെ നല്ലത്. കാരണം ആവശ്യത്തിനു വെള്ളവും ലഭിക്കും പരിപാലനകേന്ദ്രം തുടര്‍ച്ചയായി കൊണ്ടുപോകാനും സാധിക്കും.
കാര്‍ഷികോല്‍പന്നങ്ങളായ പിണ്ണാക്ക്, തവിട്, ഗോതമ്പുതവിട്, മൃഗങ്ങളില്‍നിന്നുള്ള മത്സ്യാഹാരം, കൊഞ്ചിന്‍തല, എന്നിവയുടെ സ്ഥിരമായ ലഭ്യത മത്സ്യങ്ങള്‍ക്ക് പെല്ലറ്റ് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമാക്കും. പ്രജനനത്തിനു തിരഞ്ഞെടുക്കുന്ന വിത്തുമത്സ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതായിരിക്കണം. എങ്കിലേ ഗുണനിലവാരമുള്ള മത്സ്യവും ഉല്‍പാദിപ്പിച്ച് വില്‍ക്കാന്‍കഴിയൂ. കുഞ്ഞുമത്സ്യങ്ങളെ പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ വളര്‍ത്തണം. അത് മത്സ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ അനുഭവപരിചയമുണ്ടാക്കിത്തരുക മാത്രമല്ല അവയെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതിനും സഹായിക്കും.
ഉല്‍പാദന പരിപാലനകേന്ദ്രങ്ങള്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ അടുത്താവുന്നതാണ് അഭികാമ്യം. കാരണം മത്സ്യങ്ങളെ ജീവനോടെ ആഭ്യന്തര വിപണിയിലും വിദേശത്തും കൊണ്ടുപോകാന്‍ സാധിക്കും.
മത്സ്യ പരിപാലന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് മത്സ്യോല്‍പാദകന്‍ ഏതെങ്കിലും ഒരിനം മത്സ്യത്തിന്‍റെ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുന്നതാണ് അഭികാമ്യം.
വിപണിയിലെ ആവശ്യകതയെക്കുറിച്ചുള്ള കൃത്യമായ അറിവ് ഉപഭോക്താവിന്‍റെ താല്‍പര്യത്തെക്കുറിച്ചുള്ള അറിവ്, മൊത്തത്തില്‍ വ്യക്തികളുമായുള്ള ഇടപെടലുകളിലൂടെയും പൊതുജന സമ്പര്‍ക്കത്തിലൂടെയും വാണിജ്യശൃംഖല കൈകാര്യം ചെയ്യുക എന്നിവയും അഭികാമ്യമാണ്.
പരിശീലനത്തിലൂടെ വാണിജ്യരംഗത്തുള്ള പുതിയ വികസനങ്ങള്‍, ഗവേഷണരംഗത്തെ പുരോഗതികള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കാന്‍ ഈ രംഗത്തെ അഗ്രഗണ്യരും വിദഗ്ദ്ധന്‍മാരുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുക.

മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപണം

സമ്മിശ്ര മത്സ്യക്കൃഷിയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അനുയോജ്യമായ തോതില്‍ വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ലാഭകരമായി മത്സ്യക്കൃഷി നടത്തുകയെന്നതാണ്. ആഹാരരീതി, പരസ്പര മത്സരമില്ലായ്മ (രീാുമശേയശഹശ്യേ), വേഗത്തിലുള്ള വളര്‍ച്ചാനിരക്ക്, പൂരകാഹാരം സ്വീകരിക്കാനുള്ള കഴിവ്, കുഞ്ഞുങ്ങളുടെ ലഭ്യത, ഉപഭോക്താക്കളുടെ പ്രിയം മുതലായ പ്രധാനപ്പെട്ട പല മാനദണ്ഡങ്ങളും ഇത്തരുണത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. നിക്ഷേപ സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും ആദായകരമായ മത്സ്യക്കൃഷിക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വേണ്ടത്ര വലിപ്പമെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചാല്‍ പല കാര്യങ്ങള്‍കൊണ്ട് അവ നശിച്ചുപോകാനിടയുണ്ട്. 50 മി.മീറ്റര്‍ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ വിടുവാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

കുളത്തിന്‍റെ മേല്‍ത്തട്ടില്‍ ആഹരിക്കുന്ന മത്സ്യങ്ങള്‍ (കട്ല, സില്‍വര്‍ കാര്‍പ്പ്) 40 ശതമാനവും, ഇടത്തട്ടില്‍ കഴിയുന്നവ (രോഹു) 30 ശതമാനവും, അടിത്തട്ടില്‍ കഴിയുന്നവ (മൃഗാള്‍, കോമണ്‍ കാര്‍പ്പ്) 30 ശതമാനവും എന്ന തോതില്‍ നിക്ഷേപിക്കാം. സമ്മിശ്ര മത്സ്യക്കൃഷിക്കുപയോഗിക്കുന്ന കട്ല, സില്‍വര്‍ കാര്‍പ്പ്, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവയെ 15:25:20:10:15:15 അനുപാതത്തില്‍ നിക്ഷേപിക്കേണ്ടതാണ്. ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്‍റെ ജൈവോല്‍പ്പാദനശേഷിയെ ആശ്രയിച്ചിരിക്കുന്നു. ജൈവോല്‍പ്പാദന നിലവാരമനുസരിച്ച് മത്സ്യക്കുളങ്ങളില്‍ ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം. മത്സ്യവിഷങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ ഒരു ഹാപ്പയില്‍ കുറച്ചു മത്സ്യക്കുഞ്ഞുങ്ങളെ 24 മണിക്കൂര്‍ നേരം കുളത്തില്‍ കെട്ടിയിട്ടി നിരീക്ഷിച്ച് വെള്ളം ഹാനികരമല്ലായെന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാവൂ. കൂടാതെ കുഞ്ഞുങ്ങളെ വിടുന്നത് തണുപ്പുള്ള അന്തരീക്ഷത്തിലായിരിക്കണം. ജലത്തിന്‍റെ താപവും വെള്ളത്തിന്‍റെ ഭൗതികഗുണങ്ങളിലുള്ള വ്യത്യാസവും മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണമായിത്തീരാറുണ്ട്. ഇത് ഒഴിവാക്കുവാനായി കുഞ്ഞുങ്ങള്‍ അടങ്ങുന്ന വെള്ളം നിറച്ച പാത്രമോ പ്ലാസ്റ്റിക് ബാഗോ കുളത്തില്‍ താഴ്ത്തി വെച്ച് മത്സ്യങ്ങളെ സാവധാനം വെള്ളത്തിലേക്ക് നീന്തിപ്പോകുവാന്‍ അനുവദിക്കേണ്ടതാണ്.
പൂരകാഹാരം

കൃത്രിമാഹാരം മത്സ്യത്തിനു ഭക്ഷണമാകുന്നതിനു പുറമെ നേരിട്ടോ പരോക്ഷമായിട്ടോ കുളത്തിന്‍റെ പൊതുവെയുള്ള ജൈവോല്‍പ്പാദനശേഷിയും കൂട്ടുന്നു. കൃത്രിമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഒന്നാമതായി അത് മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കണം. രണ്ടാമാതായി എളുപ്പം ദഹിക്കുന്നതും കുറഞ്ഞ തീറ്റ പരിവര്‍ത്തന അനുപാതം (എഇഞ) ഉള്ളതുമായിരിക്കണം. കൂടാതെ ചിലവു കുറഞ്ഞതും ആവശ്യാനുസരണം ലഭിക്കുന്നതുമായിരിക്കണം.

സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യക്കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, അന്നജം, പിണ്ണാക്ക്, തവിട് (നെല്ല്, ഗോതന്പ്, സോയാബീന്‍) തുടങ്ങിയ സസ്യദത്തമായതും, പട്ടുനൂല്‍പ്പുഴു, ശുദ്ധജല ലവണജല മത്സ്യങ്ങള്‍, ഫിഷ്മീല്‍, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍, കക്കയിറച്ചി, ഒച്ച് മുതലായ ജന്തുദത്തമായ ആഹാരങ്ങളും കൃത്രിമാഹാരത്തിന്‍റെ നീണ്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ, പാകംചെയ്തോ ആണ് നല്‍കി വരുന്നത്. പിണ്ണാക്ക്, തവിട് മുതലായവ വളരെ നേരം കുതിര്‍ത്തിട്ടുവേണം മത്സ്യക്കുളത്തില്‍ വിതരണം ചെയ്യുവാന്‍. ഇന്ത്യയില്‍ സാധാരണഗതിയില്‍ തവിടും (അരി, ഗോതന്പ്) പിണ്ണാക്കും (കപ്പലണ്ടി, കടല) 1:1 എന്ന അനുപാതത്തില്‍ കൊടുത്തുവരുന്നു. കുളത്തില്‍ നിക്ഷേപിച്ചിട്ടുള്ള മത്സ്യങ്ങളുടെ തൂക്കത്തിന്‍റെ ഒന്നുമുതല്‍ രണ്ട് ശതമാനം വരെയാണ് കൃത്രിമാഹാരമായി നല്‍കുക. കൃത്രിമാഹാരം നല്‍കുന്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെ പറയുന്നു:

(1) കൊടുക്കുന്ന ആഹാരം അടുത്ത വിതരണത്തിന് മുന്പു തന്നെ ആഹരിച്ചിരിക്കണം.

(2) കൃത്രിമാഹാരം രാവിലത്തെ സമയം വിതരണം ചെയ്യുക

(3) ആഹാരം ജലോപരിതലത്തില്‍ വിതരാതെ നിശ്ചിത സ്ഥലങ്ങളില്‍ കഴിവതും ഒരു പരന്ന പാത്രത്തില്‍ നിക്ഷേപിക്കുകയായിരിക്കും ഉത്തമം.

(4) ശുചിയായ സ്ഥലങ്ങളായിരിക്കണം ആഹാരം നല്‍കാന്‍ തിരഞ്ഞെടുക്കേണ്ടത്. ആഹാരപദാര്‍ത്ഥം ചീയുന്നതൊഴിവാക്കാന്‍ വിതരണസ്ഥലം നിശ്ചിത ഇടവേളകളിട്ട് മാറ്റുന്നത് നന്നായിരിക്കും.

(5) ഒരു കൃത്രിമാഹാരം പെട്ടെന്ന് നല്‍കിവരുന്നത് നിര്‍ത്തി മറ്റൊന്ന് കൊടുക്കുന്നത് അഭികാമ്യമല്ല. ഒരു കിലോഗ്രാം മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് 20 ഗ്രാം തീറ്റ (10 ഗ്രാം പിണ്ണാക്കും 10 ഗ്രാം തവിടും) പ്രതിദിനം കൊടുക്കണം. 6 മാസത്തിനുശേഷം തീറ്റയുടെ തോത് 15 ശതമാനമാക്കി കുറക്കുകയും 9 മാസത്തിനുശേഷം ഒരു ശതമാനമായി കുറക്കുകയും ചെയ്യാം.
വിളവെടുപ്പ്

മത്സ്യത്തിന്‍റെ വളര്‍ച്ചയെ പ്രധാനമായും മൂന്നു ഘട്ടങ്ങളായി തിരിക്കാം. ഇതില്‍ ആദ്യത്തേയും അവസാനത്തേയും ഘട്ടങ്ങളിലെ വളര്‍ച്ചാനിരക്ക് വളരെ കുറവായിരിക്കും. അതേ സമയം മധ്യഘട്ടത്തിനെ വളര്‍ച്ച ധൃതഗതിയിലാകും. പല കാര്യങ്ങളും വിളവെടുപ്പ് നടത്തുന്പോള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വളര്‍ത്തു മത്സ്യങ്ങള്‍ വിപണിയില്‍ നല്ല വില ലഭിക്കുവാന്‍ ഉചിതമായ വളര്‍ച്ചയെത്തിയിട്ടുണേ്ടാ എന്ന് വിളവെടുക്കുന്നതിനുമുന്പു തന്നെ പരിശോധിക്കേണ്ടതാണ്. വീശു വല ഉപയോഗിച്ച് കുറച്ച് മത്സ്യങ്ങളെ കുളത്തില്‍ നിന്നും പിടിച്ച് തൂക്കമെടുക്കുന്നതായിരിക്കും നല്ലത്. ചില വിശേഷ ദിവസങ്ങള്‍ക്ക് അടുപ്പിച്ച് മത്സ്യത്തിന്‍റെ ഉപയോഗവും അതനുസരിച്ച് വിലയും വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ശുദ്ധജലത്തില്‍ മീന്‍ പിടിക്കുന്നതില്‍ പരിചയമുള്ള വലക്കാരെ ഏര്‍പ്പാടു ചെയ്യുകയാണ് അടുത്ത നടപടി. സാധാരണയായി ഹെക്ടര്‍ ഒന്നിന് പ്രതിവര്‍ഷം 2000 മുതല്‍ 2500 കി.ഗ്രാം മത്സ്യം വരെ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

നങ്കൂരപ്പുഴു

വളർത്തു മത്സ്യങ്ങളിൽ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് നങ്കൂരപ്പുഴു (Anchor worm) ബാധ. മത്സ്യങ്ങളുടെ ശരീരത്തിൽ ചരടുപോലെ തൂങ്ങിക്കിടക്കുന്ന ഈ പരാദജീവികൾ യഥാർത്ഥത്തിൽ പുഴുക്കളല്ല, മറിച്ച് ആർത്രോപോഡ വിഭാഗത്തിൽപ്പെട്ട കോപ്പിപോഡുകൾ ആണ്. വെള്ള കലർന്ന പച്ചനിറത്തിലോ ചുവപ്പു നിറത്തിലോ ആണ് ഇവ കണ്ടുവരുന്നത്. നങ്കൂരം പോലുള്ള ഇവയുടെ ശിരസ്സ് മത്സ്യങ്ങളുടെ മാംസത്തിലും ആന്തരിക അവയവങ്ങളിലും തുളച്ച് കയറുന്നു. ബാധ ഉണ്ടായാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ ഡസൻ കണക്കിന് പരാദങ്ങൾ ഓരോ മീനിലും ഉണ്ടാവും. മറ്റ് മത്സ്യങ്ങളിലേയ്ക്കും പരാദബാധ അതിവേഗം വ്യാപിക്കും.

നങ്കൂരപ്പുഴു തുളഞ്ഞു കയറിയ ഭാഗത്ത് രക്തം വാർന്നൊഴുകുന്ന ധാരാളം മുറിവുകൾ ഉണ്ടാകുന്നു. മത്സ്യങ്ങൾ ആഹാരം സ്വീകരിക്കുന്നത് നന്നേ കുറയുകയും ഉന്മേഷക്കുറവുള്ളവയായി തീരുകയും ചെയ്യുന്നു. വ്രണങ്ങളിൽ ബാക്ടീരിയ ബാധയുണ്ടാവുകയും മത്സ്യങ്ങൾ ഒന്നൊന്നായി ചത്തുപോവുകയും ചെയ്യും. പരാദബാധയുള്ള മത്സ്യങ്ങൾ കട്ടിയായ പ്രതലങ്ങളിൽ നിരന്തരം ശരീരം ഉരസുന്നതായി കാണാം.

ഒട്ടുമിക്ക വളർത്തു മത്സ്യങ്ങളിലും നങ്കൂരപ്പുഴു ബാധ ഉണ്ടാവാറുണ്ടെങ്കിലും സിപ്രിനിഡെ കുടുംബത്തിലെ കട്ല, രോഹു, മൃഗാൾ, കോമൺകാർപ്പ്, ഫിംബ്രിയേറ്റസ് എന്നിവയിലാണ് വളരെ സാധാരണയായി കാണുന്നത്. അലങ്കാര മത്സ്യങ്ങളിൽ ഗോൾഡ് ഫിഷ്, കോയി എന്നിവയിലും നങ്കൂരപ്പുഴു ബാധ കൂടുതലായി കണ്ടുവരുന്നു.

അധിക തീറ്റ നൽകുന്നതോ ധാരാളം ജൈവ മാലിന്യങ്ങൾ ഉള്ളതോ ആയ കുളങ്ങളിലാണ് നങ്കൂരപ്പുഴു ബാധ കൂടൂതലായും ഉണ്ടാവുന്നത്. വർഷത്തിൽ ഏതു സമയത്തും ബാധ ഉണ്ടാവാമെങ്കിലും മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പരാദ ബാധക്കുള്ള സാദ്ധ്യത കൂടുതൽ.

അക്വേറിയത്തിൽ നങ്കൂരപ്പുഴുബാധ തടയുന്നതിന് ഒന്നോ രണ്ടോ ടീ സ്പൂൺ കറിയുപ്പ് ചേർക്കുന്നത് ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗബാധ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യങ്ങളെ പിടിച്ചെടുത്ത് പരാദങ്ങളെ ചവണകൊണ്ട് വലിച്ചശേഷം കത്രിക കൊണ്ട് മുറിച്ച് മാറ്റുക. നങ്കൂരപ്പുഴു തുളച്ചു കയറിയ ഭാഗത്തെ രക്തം വാർന്നൊഴുകിയ മുറിവുകളെ രോഗതീവ്രതയനുസരിച്ച് 10 മുതൽ 25 വരെ പി.പി.എം ഗാഢതയുള്ള പൊട്ടാസിയം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുക. എന്നാൽ വളർത്തു കുളങ്ങളിൽ ഈ രീതി പ്രായോഗികമല്ല.

കുളങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ ഒരു ടാങ്കിൽ പൊട്ടാസിയം പെർമാംഗനേറ്റ് ചേർത്ത ജലത്തിൽ മത്സ്യങ്ങൾ അസ്വസ്ഥത കാണിക്കും വരെ ഇട്ട് കുളത്തിലേയ്ക്ക് തിരികെ നിക്ഷേപിക്കുന്നത് രോഗാരംഭത്തിൽ ഫലപ്രദമാണ്. രണ്ട് ആഴ്ചയിലൊരിക്കൽ ഈ വിധത്തിൽ ചെയ്യേണ്ടിവരും. രോഗം ബാധിച്ച മത്സ്യങ്ങളെ കറിയുപ്പ് ചേർത്ത ജലത്തിൽ അല്പനേരം മുക്കിയ ശേഷം പൊട്ടാസിയം പെർമാംഗനേറ്റ് ലായനിയിൽ ഇട്ടതിനുശേഷം ശുദ്ധജലത്തിലേയ്ക്ക് മാറ്റുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.

നങ്കൂരപ്പുഴുവിന്റെ മുട്ടകളും മുട്ട വിരിഞ്ഞുണ്ടാവുന്ന ലാർവ്വകളും ജലത്തിലുണ്ടാവുമെന്നതിനാൽ കുളത്തിലെ ജലം മാറ്റി പുതുജലം നിറക്കാനും മാലിന്യങ്ങൾ പരമാവധി നീക്കം ചെയ്യാനും ശ്രദ്ധിക്കണം.

വെള്ളം മലിനപ്പെടാതിരിക്കാൻ ജലസ്ഥിരതയും നല്ല ഗുണമേന്മയുമുള്ള തീറ്റ മാത്രം ഉപയോഗിക്കണം. രോഗബാധയുള്ള കുളങ്ങളിൽ ഉപയോഗിക്കുന്ന വല, ബക്കറ്റ്, ഉപകരണങ്ങൾ എന്നിവ മറ്റ് കുളങ്ങളിൽ ഉപയോഗിക്കുന്നത് രോഗം വ്യാപിക്കാൻ ഇടയാക്കും. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുമ്പ് കുളത്തിന്റെ അടിത്തട്ട് ഉഴുത് വെയിലത്ത് നന്നായി ഉണക്കുന്നത് രോഗബാധ ചെറുക്കുന്നതിന് ഉത്തമമാണ്.

ഇറച്ചി കാടകള്‍

മുട്ടയ്ക്കു മാത്രമല്ല, ഇറച്ചിക്കുവേണ്ടിയും കാടകളെ വളര്‍ത്തി വരുന്നു. ഇതിനായി കൂടുതല്‍ശരീരഭാരംകൈവരിക്കുന്ന ഇനം കാടകളെ ഗവേഷകര്‍ ഉരുത്തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ നാമക്കല്‍ കാടകള്‍ ഇത്തരത്തില്‍ കൂടുതല്‍ ഇറച്ചി ഉത്പ്പാദിപ്പിക്കുന്നവയാണ്. മുട്ടക്കാടകള്‍ ശരാശരി 100-150 ഗ്രാം ഭാരം നേടുമ്പോള്‍ ഇറച്ചിക്കാടകള്‍ 200-250 ഗ്രാം തൂക്കം വയ്ക്കും. ആറാഴാച കൊണ്ട് ഇവയെ വില്‍ക്കാനാകും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ മുടക്കുമുതല്‍ തിരികെ നല്‍കുന്ന മൃഗസംരക്ഷണ മാതൃകകളില്‍ ഇറച്ചി കാട വളര്‍ത്തലിന് മുന്തിയ സ്ഥാനമുണ്ട്.

കൂടുകളിലും ഡീപ്പ് ലിറ്റര്‍ രീതിയിലും ഇറച്ചിക്കാടകളെ വളര്‍ത്താം. കുറഞ്ഞ കാലത്തില്‍ കൂടുതല്‍ ഭാരം കൈവരിക്കേണ്ട കൃഷിയായതിനാല്‍ ശാസ്ത്രീയ പരിചരണത്തിലും തീറ്റ നല്‍കലിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാടത്തീറ്റ ലഭ്യമാകാത്ത പക്ഷം ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാവുന്നതാണ്. കാടകളെ മൊത്തമായി വില്‍ക്കുകയോ ഡ്രസ് ചെയ്ത് ഇറച്ചിയായി വില്‍ക്കുകയോ ചെയ്യാം. കൂടുതല്‍ വരുമാനത്തിനായി മൂല്യ വര്‍ധിത ഉത്പന്നങ്ങളായി കാട ഇറച്ചി വില്‍ക്കാവുന്നതാണ്. കാട ചുട്ടത്, ചില്ലി കാട, കാട അച്ചാര്‍, കാട ഫ്രൈ എന്നിങ്ങനെ വിവിധ രൂചിഭേദങ്ങളായി കാടകളെ വിപണിയിലെത്തിക്കാം. ബ്രോയിലര്‍ രംഗത്തെ പോലെ ഇറച്ചി ഉപഭോഗം കുറയുന്ന മാസങ്ങളില്‍ (രാമായണ മാസം, ശബരിമല തീര്‍ഥാടനകാലം, ചെറിയ-വലിയ നോമ്പ് കാലങ്ങള്‍) ഫാമുകളില്‍ ഇറച്ചി കാടകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഉപഭോഗം കൂടുന്നതായാണ് കണ്ടുവരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് തന്ത്രപരമായി വളര്‍ത്തല്‍ രീതികള്‍ അവലംബിച്ചാല്‍ ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം തരുന്ന കൃഷിരീതിയാകും ഇറച്ചികാട വളര്‍ത്തല്‍

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന്‌ കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചുകഴിഞ്ഞു. കാടമുട്ടയുടേയും മാംസത്തിന്റേയും പോഷകമൂല്യവും ഔഷധമേൻമയും സ്വാദും മനസിലാക്കിയ പഴമക്കാർ പറഞ്ഞിരുന്ന ‘ആയിരം കോഴിക്ക്‌ അരക്കാട’ എന്ന പഴഞ്ചൊല്ല്‌ അർഥവത്താണ്‌. ശ്വാസകോശരോഗങ്ങൾക്ക്‌ കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു. കാട്ടിൽ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തുപക്ഷിയാക്കി, പ്രജനനപ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത്‌ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന്‌ വഴിയൊരുക്കിയത്‌ ജപ്പാൻകാരാണ്‌. അതിനാലാണ്‌ ‘ജാപ്പനീസ്‌ ക്വയിൽ’ എന്ന പേരിൽ ഇവ അറിയപ്പെടുന്നത്‌. കോട്ടൂർണിക്സ്‌ കോട്ടൂർണിക്സ്‌ ജപ്പോനിക്ക എന്നാണ്‌ കാടയുടെ ശാസ്ത്രനാമം.

കാടപ്പക്ഷികളുടെ സവിശേഷതകൾ

ഹ്രസ്വജീവിതചക്രവും കുറഞ്ഞ തീറ്റച്ചിലവും ഇവയുടെ സവിശേഷതകളാണ്‌. മുട്ട വിരിയുന്നതിന്‌ 16-18 ദിവസങ്ങൾ മതിയാകും. വലിപ്പം കുറവായതിനാൽ ഇവയെ വളർത്താൻ കുറച്ചുസ്ഥലം മതി. ടെറസിലും വീടിന്റെ ചായ്പിലും ഇവയെ വളർത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത്‌ 8-10 കാടകളെ വളർത്താൻ സാധിക്കും. ആറാഴ്ച പ്രായമാകുമ്പോൾ മുട്ടയിട്ട്‌ തുടങ്ങുന്നു. മാംസത്തിനുവേണ്ടി വളർത്തുന്നവയെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലിറക്കാം. വർഷത്തിൽ മൂന്നോറോളം മുട്ടകൾ ലഭിക്കും. മാംസവും മുട്ടയും ഔഷധഗുണമുളളതും പോഷകസമൃദ്ധവുമാണ്‌. മറ്റുവളർത്തുപക്ഷികളെക്കാൾ രോഗങ്ങൾ കുറവാണ്‌.
ഇനങ്ങൾ
ജാപ്പനീസ്കാടകൾക്ക്‌ പുറമേ, സ്റ്റബിൾബോബ്‌വൈറ്റ്‌, ഫാറൊഈസ്റ്റേൺ തുടങ്ങിയ ഇനങ്ങളുമുണ്ട്‌. ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി വളർത്തുന്ന വെവ്വേറെ ഇനങ്ങളേയും ഇന്ന്‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാടകളെ ഡീപ്പ്‌ ലിറ്റർ സമ്പ്രദായത്തിലും കേജ്‌ സമ്പ്രദായത്തിലും വളർത്താം.
കാടമുട്ടകൾ അടവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌
ഏത്‌ കാലാവസ്ഥയിലും ഏതവസരത്തിലും കാടമുട്ടകൾ വിരിയിച്ചെടുക്കാം. എന്നാൽ അടവയ്ക്കാനായി മുട്ടകൾ ശേഖരിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.
1. 10 മുതൽ 23 ആഴ്ചവരെ പ്രായമുളള പിടകളുടെ മുട്ടകളാണ്‌ വിരിയിക്കുന്നതിനായി ശേഖരിക്കേണ്ടത്‌.
2. മൂന്നോ അതിൽ കുറവോ പിടകൾക്ക്‌ ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽനിന്നും എടുക്കുന്ന മുട്ടകൾക്ക്‌ വിരിയുന്നതിനുളള ശേഷി കൂടുതലായിരിക്കും.
3. പിടകളുടെ ഇടയിൽ ഒരു പൂവനെ വിട്ടാൽ നാലുദിവസം കഴിഞ്ഞതിനുശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനുശേഷം മൂന്ന്‌ ദിവസത്തിനുളളിൽ കിട്ടുന്ന മുട്ടകളുമാണ്‌ വിരിയിക്കുന്നതിന്‌ നല്ലത്‌.
4.പ്രജനനത്തിനായി വളർത്തുന്ന കാടകൾക്ക്‌ പ്രത്യേകം പോഷകാഹാരം നൽകണം.
5. മുട്ട ശേഖരിച്ചുകഴിഞ്ഞാൽ ഏഴ്‌ ദിവസത്തിനുളളിൽ തന്നെ അവ അടവയ്ക്കേണ്ടതാണ്‌.
മുട്ട വിരിയൽ
അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. അതിനാൽ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ച്‌ മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. കാടമുട്ടകൾ 16-18 ദിവസംകൊണ്ട്‌ വിരിയും.
കുഞ്ഞുങ്ങളുടെ പരിചരണം
(ബ്രൂഡിംങ്ങ്‌)
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക്‌ അന്തരീക്ഷത്തിലെ ചൂട്‌ മതിയാവുകയില്ല. കുഞ്ഞുങ്ങൾക്ക്‌ മൂന്നാഴ്ച പ്രായംവരെ കൃത്രിമ ചൂട്‌ നൽകുന്നതിനെ ‘ബ്രൂഡിംങ്ങ്‌ എന്ന്‌ പറയുന്നു. ചൂട്‌ നൽകുന്നതിനുളള സംവിധാനമാണ്‌ ബ്രൂഡർ. സാധാരണ 100 കാടക്കുഞ്ഞുങ്ങൾക്ക്‌ ചൂട്‌ നൽകുന്നതിന്‌ 60 വാട്ടിന്റെ ഒരു ഇലക്ട്രിക്‌ ബൾബ്‌ ഉപയോഗിക്കാം. (ഒരു കുഞ്ഞിന്‌ 75 ചതുരശ്ര സെ.മീ ബ്രൂഡർ സ്ഥലവും ഓടി നടക്കാൻ പുറമെ 75 ചതുരശ്ര സെ.മീ സ്ഥലവും നൽകണം. 1.5 മീറ്റർ വ്യാസമുളള ബ്രൂഡർ 200 കുഞ്ഞുങ്ങൾക്ക്‌ മതിയാവും.)
ഡീപ്പ്‌ ലിറ്റർ രീതിയിൽ ബ്രൂഡറിന്‌ ചുറ്റും വിരിപ്പിന്‌ മുകളിലായി തകിടോ ഹാർഡ്‌ ബോർഡോ ഉപയോഗിച്ച്‌ 30 സെ.മീ ഉയരത്തിൽ ഒരു വലയം അഥവാ ചിക്‌ ഗാർഡ്‌ ഉണ്ടാക്കണം. ബൾബുകളുടെ ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതുവഴി ബ്രൂഡറിലെ ചൂട്‌ ക്രമീകരിക്കാൻ കഴിയും.
ആദ്യദിവസം കുഞ്ഞുങ്ങളെ ഇടുന്നതിനുമുമ്പ്‌ ബൾബുകൾ കത്തിച്ച്‌ ബ്രൂഡർ ചൂടാക്കണം. വരിപ്പിന്‌ മുകളിൽ ചുളുക്കിയ പേപ്പറുകൾ നിവർത്തിവച്ച്‌ അതിലേയ്ക്ക്‌ കുഞ്ഞുങ്ങളെ വിടാം.
ഒരു പരന്ന പാത്രത്തിന്റെ അടപ്പ്‌ വെളളപ്പാത്രമായും ഉപയോഗിക്കാം. വെളളപ്പാത്രത്തിൽ മാർബിൾ കഷണങ്ങളോ, ഉരുണ്ട കല്ലുകളോ ഇടുന്നത്‌ കുഞ്ഞുങ്ങൾ വെളളത്തിൽ വീണ്‌ ചാവുന്നത്‌ തടയും.
പ്രായപൂർത്തിയായ
കാടകളുടെ പരിചരണം
കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ വളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം ശരീരതൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടുതുടങ്ങും. മുട്ടയിടുന്ന കാടകൾക്ക്‌ 16 മണിക്കൂർ വെളിച്ചം നൽകുന്നത്‌ മുട്ടയുൽപാദനം വർധിപ്പിക്കുന്നതിന്‌ സഹായിക്കും.
കാട-തീറ്റയും തീറ്റക്രമവും
കാടവളർത്തലിൽ മൊത്തം ചിലവിന്റെ 70 ശതമാനം തീറ്റയ്ക്കാണ്‌. കാടയ്ക്ക്‌ സമീകൃതാഹാരമാണ്‌ നൽകേണ്ടത്‌. സ്റ്റാർട്ടർ തീറ്റയിൽ 27 ശതമാനം മാംസ്യവും 2700 കിലോ കലോറി ഊർജ്ജവും വേണം. ഗ്രോവർ തീറ്റയിൽ 24 ശതമാനം മാംസ്യവും ലേയർ തീറ്റയിൽ 22 ശതമാനം മാംസ്യവും വേണം.
കാടമുട്ടയുടേയും കോഴിമുട്ടയുടേയും ആവശ്യകത കൂടിയതോടുകൂടി ഇപ്പോൾ അനേകം കർഷകർ കാടവളർത്തൽ ഉപതൊഴിലായും മുഖ്യതൊഴിലായും സ്വീകരിച്ചിട്ടുണ്ട്‌. ശാസ്ത്രീയമായ പരിപാലനമുറകൾ അവലംബിക്കുക വഴി കാടവളർത്തൽ അധിക ആദയത്തിന്‌ വഴിയൊരുക്കും.

വളർത്തു മത്സ്യങ്ങളിൽ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് നങ്കൂരപ്പുഴു (Anchor worm) ബാധ. മത്സ്യങ്ങളുടെ ശരീരത്തിൽ ചരടുപോലെ തൂങ്ങിക്കിടക്കുന്ന ഈ പരാദജീവികൾ യഥാർത്ഥത്തിൽ പുഴുക്കളല്ല, മറിച്ച് ആർത്രോപോഡ വിഭാഗത്തിൽപ്പെട്ട കോപ്പിപോഡുകൾ ആണ്. വെള്ള കലർന്ന പച്ചനിറത്തിലോ ചുവപ്പു നിറത്തിലോ ആണ് ഇവ കണ്ടുവരുന്നത്. നങ്കൂരം പോലുള്ള ഇവയുടെ ശിരസ്സ് മത്സ്യങ്ങളുടെ മാംസത്തിലും ആന്തരിക അവയവങ്ങളിലും തുളച്ച് കയറുന്നു. ബാധ ഉണ്ടായാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ ഡസൻ കണക്കിന് പരാദങ്ങൾ ഓരോ മീനിലും ഉണ്ടാവും. മറ്റ് മത്സ്യങ്ങളിലേയ്ക്കും പരാദബാധ അതിവേഗം വ്യാപിക്കും.

നങ്കൂരപ്പുഴു തുളഞ്ഞു കയറിയ ഭാഗത്ത് രക്തം വാർന്നൊഴുകുന്ന ധാരാളം മുറിവുകൾ ഉണ്ടാകുന്നു. മത്സ്യങ്ങൾ ആഹാരം സ്വീകരിക്കുന്നത് നന്നേ കുറയുകയും ഉന്മേഷക്കുറവുള്ളവയായി തീരുകയും ചെയ്യുന്നു. വ്രണങ്ങളിൽ ബാക്ടീരിയ ബാധയുണ്ടാവുകയും മത്സ്യങ്ങൾ ഒന്നൊന്നായി ചത്തുപോവുകയും ചെയ്യും. പരാദബാധയുള്ള മത്സ്യങ്ങൾ കട്ടിയായ പ്രതലങ്ങളിൽ നിരന്തരം ശരീരം ഉരസുന്നതായി കാണാം.

ഒട്ടുമിക്ക വളർത്തു മത്സ്യങ്ങളിലും നങ്കൂരപ്പുഴു ബാധ ഉണ്ടാവാറുണ്ടെങ്കിലും സിപ്രിനിഡെ കുടുംബത്തിലെ കട്ല, രോഹു, മൃഗാൾ, കോമൺകാർപ്പ്, ഫിംബ്രിയേറ്റസ് എന്നിവയിലാണ് വളരെ സാധാരണയായി കാണുന്നത്. അലങ്കാര മത്സ്യങ്ങളിൽ ഗോൾഡ് ഫിഷ്, കോയി എന്നിവയിലും നങ്കൂരപ്പുഴു ബാധ കൂടുതലായി കണ്ടുവരുന്നു.

അധിക തീറ്റ നൽകുന്നതോ ധാരാളം ജൈവ മാലിന്യങ്ങൾ ഉള്ളതോ ആയ കുളങ്ങളിലാണ് നങ്കൂരപ്പുഴു ബാധ കൂടൂതലായും ഉണ്ടാവുന്നത്. വർഷത്തിൽ ഏതു സമയത്തും ബാധ ഉണ്ടാവാമെങ്കിലും മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പരാദ ബാധക്കുള്ള സാദ്ധ്യത കൂടുതൽ.

അക്വേറിയത്തിൽ നങ്കൂരപ്പുഴുബാധ തടയുന്നതിന് ഒന്നോ രണ്ടോ ടീ സ്പൂൺ കറിയുപ്പ് ചേർക്കുന്നത് ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗബാധ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യങ്ങളെ പിടിച്ചെടുത്ത് പരാദങ്ങളെ ചവണകൊണ്ട് വലിച്ചശേഷം കത്രിക കൊണ്ട് മുറിച്ച് മാറ്റുക. നങ്കൂരപ്പുഴു തുളച്ചു കയറിയ ഭാഗത്തെ രക്തം വാർന്നൊഴുകിയ മുറിവുകളെ രോഗതീവ്രതയനുസരിച്ച് 10 മുതൽ 25 വരെ പി.പി.എം ഗാഢതയുള്ള പൊട്ടാസിയം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുക. എന്നാൽ വളർത്തു കുളങ്ങളിൽ ഈ രീതി പ്രായോഗികമല്ല.

കുളങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ ഒരു ടാങ്കിൽ പൊട്ടാസിയം പെർമാംഗനേറ്റ് ചേർത്ത ജലത്തിൽ മത്സ്യങ്ങൾ അസ്വസ്ഥത കാണിക്കും വരെ ഇട്ട് കുളത്തിലേയ്ക്ക് തിരികെ നിക്ഷേപിക്കുന്നത് രോഗാരംഭത്തിൽ ഫലപ്രദമാണ്. രണ്ട് ആഴ്ചയിലൊരിക്കൽ ഈ വിധത്തിൽ ചെയ്യേണ്ടിവരും. രോഗം ബാധിച്ച മത്സ്യങ്ങളെ കറിയുപ്പ് ചേർത്ത ജലത്തിൽ അല്പനേരം മുക്കിയ ശേഷം പൊട്ടാസിയം പെർമാംഗനേറ്റ് ലായനിയിൽ ഇട്ടതിനുശേഷം ശുദ്ധജലത്തിലേയ്ക്ക് മാറ്റുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.

നങ്കൂരപ്പുഴുവിന്റെ മുട്ടകളും മുട്ട വിരിഞ്ഞുണ്ടാവുന്ന ലാർവ്വകളും ജലത്തിലുണ്ടാവുമെന്നതിനാൽ കുളത്തിലെ ജലം മാറ്റി പുതുജലം നിറക്കാനും മാലിന്യങ്ങൾ പരമാവധി നീക്കം ചെയ്യാനും ശ്രദ്ധിക്കണം.

വെള്ളം മലിനപ്പെടാതിരിക്കാൻ ജലസ്ഥിരതയും നല്ല ഗുണമേന്മയുമുള്ള തീറ്റ മാത്രം ഉപയോഗിക്കണം. രോഗബാധയുള്ള കുളങ്ങളിൽ ഉപയോഗിക്കുന്ന വല, ബക്കറ്റ്, ഉപകരണങ്ങൾ എന്നിവ മറ്റ് കുളങ്ങളിൽ ഉപയോഗിക്കുന്നത് രോഗം വ്യാപിക്കാൻ ഇടയാക്കും. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുമ്പ് കുളത്തിന്റെ അടിത്തട്ട് ഉഴുത് വെയിലത്ത് നന്നായി ഉണക്കുന്നത് രോഗബാധ ചെറുക്കുന്നതിന് ഉത്തമമാണ്.

വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡര്‍ കാടകള്‍ എന്നറിയപ്പെടുന്ന ഇവയെ പരിചരിക്കാന്‍ കൃത്രിമ ചൂടു നല്‍കാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. ഒരു കുഞ്ഞിനു ഒരുവാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഓരോ ബള്‍ബ് ലഭ്യമാക്കണം. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നല്‍കേണ്ടത് അത്യാവശ്യമാണ്. കൂട്ടില്‍ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ഉപകരിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസില്‍ തീറ്റ നല്‍കണം. ആഴം കുറഞ്ഞ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ വെള്ളപ്പാത്രത്തില്‍ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം.

മൂന്നാഴ്ചകള്‍ക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവര്‍ കൂടുകളിലേക്കു മാറ്റാം. നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടില്‍ ഏകദേശം 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജീകരിക്കാം. വെള്ളം നല്‍കുന്നതിനായി പി.വി.സി. പൈപ്പുകള്‍ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളര്‍ന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നല്‍കാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് മുകളില്‍ പറഞ്ഞ രീതിയില്‍ നിര്‍മിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവര്‍ കാടകള്‍ക്ക് കൃത്രിമ ചൂടോ വെളിച്ചമോ നല്‍കരുത്. ഗ്രോവര്‍ കാടകളുടെ ലിംഗ നിര്‍ണയം എളുപ്പമാണ് ആണ്‍കാടകള്‍ക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണ്. പെണ്‍കാടകള്‍ക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തില്‍ കാടകളെ വേര്‍തിരിച്ച ശേഷം ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കുകയും പെണ്‍കാടകളെ മാത്രം മുട്ടയ്ക്കായി വളര്‍ത്തുകയും ചെയ്യാം.

ഏഴാഴ്ചയ്ക്കുശേഷം കാടകള്‍ മുട്ടയിട്ടു തുടങ്ങുന്നു. അഞ്ചു കാടകളെ വളര്‍ത്താന്‍ ഒരു ചതുരശ്ര അടിസ്ഥലം ആവശ്യമാണ്. അതായത് നൂറ് മുട്ടക്കാടകളെ വളര്‍ത്താന്‍ ഏഴടി നീളവും മൂന്നടി വീതിയും ഒരടി പൊക്കവുമുള്ള കൂട് ധാരാളം. കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കൂടിന്റെ അടിഭാഗത്തായി കാഷ്ഠം ശേഖരിക്കുന്നതിന് റബര്‍ഷീറ്റോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം. കാഷ്ഠം വീഴുന്ന ഷീറ്റില്‍ അറക്കപ്പൊടിയോ തവിടോ വിതറിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാകും. രൂക്ഷഗന്ധം ഒഴിവാക്കാന്‍ വിനാഗിരി തളിക്കാവുന്നതാണ്. മുട്ടയിടുന്ന കാട കള്‍ക്ക് 14-16 മണിക്കൂര്‍ വെളിച്ചം അത്യാവശ്യമാണ്. ഇതിനായി ഷെഡ്ഡില്‍ ബള്‍ബ്, ട്യൂബുകള്‍ എന്നിവ ഘടിപ്പിക്കാം. പകല്‍ സമയത്ത് സ്വാഭാവിക സൂര്യപ്രകാശം ലഭ്യമായതിനുശേഷം 16 മണിക്കൂര്‍ തികയ്ക്കാനായി കൃത്രിമ വെളിച്ചം ഉപയോഗിക്കാം. കാടകള്‍ വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ മുട്ടയിടുന്നു. ഇതിനാല്‍ പകല്‍ ജോലിത്തിരക്കുകള്‍ക്കു ശേഷം മുട്ട ശേഖരണവും മറ്റു പരിപാലനങ്ങളും നടത്താവുന്നതാണ്.

കൊത്തുമുട്ടകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാടകളെ വളര്‍ത്തുന്നതെങ്കില്‍ 1:4 അനുപാതത്തില്‍ ആണ്‍കാടകളെയും പെണ്‍കാടകളെയും ഒരുമിച്ചു പാര്‍പ്പിക്കണം. പെണ്‍കാടകള്‍ മുട്ടിയിട്ടു തുടങ്ങി ഏതാണ്ട് 3-4 ആഴ്ച കഴിഞ്ഞു മാത്രം ആണ്‍കാടകളെ കൂട്ടിലേക്കു വിടാം. ഇത്തരത്തില്‍ ഇണചേരാന്‍ അനുവദിച്ച് ഏതാണ്ട് ഒരാഴ്ചക്കു ശേഷം വിരിയിക്കാനുള്ള മുട്ടകള്‍ ശേഖരിക്കാം. കാടകള്‍ അടയിരിക്കല്‍ സ്വഭാവം കാണിക്കാത്തതിനാല്‍ ലഭിക്കുന്ന കൊത്തുമുട്ടകള്‍ ഇന്‍ക്യുബേറ്റര്‍ സഹായത്തോടെ മാത്രമേ വിരിയിക്കാനാകൂ. ഏതാണ്ട് എട്ടുമാസം ഇത്തരത്തില്‍ കൊത്തുമുട്ടകള്‍ ശേഖരിച്ചുപയോഗിക്കാവുന്നതാണ്.

തീറ്റക്രമം

ബ്രോയിലര്‍ കോഴികള്‍ക്കു നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റതന്നെ കാടകള്‍ക്ക് ആറാഴ്ച വരെ നല്‍കാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നല്‍കിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയില്‍ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപ്പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം. ഇതിനായി 94 കിലോ ബ്രോയ്‌ലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ആറു കിലോ കക്കപൊടിച്ചിട്ട് നന്നായി മിശ്രണം ചെയ്യുക. കാടകള്‍ ആറാഴ്ച വരെ ഏകദേശം 650 ഗ്രാം തീറ്റയും അതിനുശേഷം 52 ആഴ്ച വരെ ഒമ്പതുകിലോ തീറ്റയും കഴിക്കുമെന്നു കണക്കാക്കപ്പെടുന്നു. മുട്ടക്കാടകള്‍ക്ക് ഒരു ദിവസം 25-30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയിലെ പുപ്പല്‍ബാധ തടയാനായി നനവില്ലാത്ത സ്ഥലത്തു സൂക്ഷിക്കണം. പൂപ്പല്‍ കലര്‍ന്ന തീറ്റ കാടകളുടെ ഉള്ളില്‍ ചെന്നാല്‍ പലവിധ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും മുട്ടയില്‍ കുറവു വരികയും ചെയ്യും. പ്രതിരോധ കുത്തിവയ്പ്പുകള്‍, വിരമരുന്നുകള്‍ എന്നിവ നല്‍കേണ്ടതില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകള്‍ മൂലം രക്താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നു. തുടക്കത്തില്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി ഇത്തരം പ്രശ്‌നങ്ങള്‍ വഷളാകാതെ ശ്രദ്ധിക്കണം. കുറഞ്ഞസ്ഥലത്തു കൂടുതല്‍ കാടകളെ തിങ്ങിപാര്‍പ്പിക്കുക, ആവശ്യത്തിലേറെ കൃത്രിമ വെളിച്ചം നല്‍കുക എന്നീ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

ചെറുതേൻ ചെറുതല്ല ഗുണം

ചെറുതേനീച്ചക്കൂടു തേടി അധികം അലയേണ്ടി വരില്ല. വീടിന്റെ പരിസരത്തൊന്നു കണ്ണോടിച്ചുനോക്കൂ. മതിലിലും മരങ്ങളിലും വീടിന്റെ തറയിലും ചുവരിലെ വിള്ളലുകളിലും വൈദ്യുതി മീറ്റർ ബോര്‍ഡ്, സ്വിച്ച് ബോർഡ്, പൈപ്പ്, പഴയ ഷെഡിലെ മുള–കമുക്, അടുക്കിവച്ച ഓട്, എസി, ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയിലെല്ലാം ചെറുതേനീച്ചക്കോളനി കാണാം.

ഈ കോളനികളെ കൃത്രിമമായി സാഹചര്യം ഒരുക്കിക്കൊടുത്ത് വളർത്തിയെടുക്കണം. പിന്നീട് ഇവയെ ശ്രദ്ധയോടുകൂടി കൃത്രിമക്കൂട്ടിലേക്കു മാറ്റണം. നിശ്ചിത സമയത്ത് പല കോളനികളായി വേർതിരിക്കാം. ഇനി കൃഷി തുടങ്ങാം.

ചെറുതേനീച്ചക്കോളനി അടർത്തിമാറ്റാവുന്ന സ്ഥലത്താണെങ്കിൽ ആദ്യം ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴൽ ശ്രദ്ധിച്ച് കേടുവരാതെ എടുത്തു മാറ്റിവയ്ക്കണം. കോളനി ശ്രദ്ധിച്ചു പൊളിക്കുക. പുതിയ കൂട്ടിലേക്ക് (മരത്തിന്റെ പെട്ടി, മുളങ്കൂട്, മൺകലം) മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക.

റാണി ഈച്ചയെ കിട്ടുകയാണെങ്കിൽ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടിൽവയ്ക്കുക. പുതിയ കൂടിന്റെ ദ്വാരത്തിൽ അടർത്തിമാറ്റിവച്ച പശിമയുള്ള പ്രവേശനക്കുഴൽ ഒട്ടിക്കുക. സന്ധ്യയായാൽ യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

പൊളിക്കാൻ കഴിയാത്ത സ്ഥലത്താണെങ്കിൽ കെണിക്കൂടു വേണ്ടിവരും. പ്രവേശനക്കുഴൽ അടർത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മൺകലമെടുത്ത് അടിയിൽ ആണികൊണ്ട് ചെറിയ ദ്വാരമിടുക. പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയിൽ മൺകലം ഭിത്തിയോടോ തറയോടോ ചേർത്തുവയ്ക്കുക. മൺകലത്തിന്റെ അരിക് മണ്ണോ പ്ലാസ്റ്റർ ഓഫ് പാരീസോ ഉപയോഗിച്ച് അടയ്ക്കുക. മൺകലത്തിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാൻ പാടുള്ളൂ. ഇളക്കാതെ ആറു മാസത്തിനുശേഷം കലത്തിനുള്ളില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ എന്നിവ ഉണ്ടെങ്കിൽ സന്ധ്യാസമയത്ത് മൺകലം ഇളക്കിയെടുത്ത് വായ്ഭാഗം പലകകൊണ്ട് അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

മണ്‍കലം വയ്ക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂടു വയ്ക്കേണ്ടിവരും. കൂടിന്റെ പ്രവേശനദ്വാരം അടർത്തിമാറ്റിവയ്ക്കുക. ആ ദ്വാരത്തിൽ ഒരു ഫണൽ (നാളം) അല്ലെങ്കിൽ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (5 ഇഞ്ച്) ഘടിപ്പിക്കുക. രണ്ടു ദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാൻ പാടുള്ളൂ. രണ്ടു ദിവസം കഴിഞ്ഞ് 14–15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും മുക്കാൽ ഇഞ്ച് കനവുമുള്ള മരത്തിന്റെ കൂടുണ്ടാക്കി രണ്ടു വശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്റെ വാൽ അല്ലെങ്കിൽ പ്ലാസ്റ്റിക് പൈപ്പിൽ ഘടിപ്പിക്കുക. പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റേ അറ്റം കൂട്ടിലെ ദ്വാരത്തിൽ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക.

ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്റെ കൂട്ടിലേക്ക് കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്റെ മുകളിൽ വെയിലും മഴയുമേൽക്കാതെ ഓടോ, ഷീറ്റോ വച്ച് മറച്ചുവയ്ക്കണം. ആറുമാസം കഴിഞ്ഞ് പെട്ടിയിൽ റാണി, മുട്ട, പൂമ്പൊടി, തേനറ എന്നിവ ഉണ്ടെങ്കിൽ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയിൽനിന്നു വേർപെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

നവംബർ, ഡിസംബർ മാസങ്ങളിലാണ് വിഭജനത്തിന് ഏറ്റവും യോജ്യം. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിഭജിച്ച് കോളനികളുടെ എണ്ണം വർധിപ്പിക്കാം.

ഇതിനായി നല്ല അംഗബലമുള്ള കൂടെടുക്കണം. രണ്ടു ലീറ്ററിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിൽ നിറയെ ദ്വാരമിടുക. വിഭജിക്കാൻ ഉദ്ദേശിക്കുന്ന കൂടിന്റെ പ്രവേശനദ്വാരത്തിൽ ഈ കുപ്പി ചേർത്തുവയ്ക്കുക. കൂടിന്റെ അരികിൽ ചെറുതായി കല്ലുകൊണ്ടോ വടികൊണ്ടോ തട്ടുക. പറക്കാൻ കഴിയുന്ന ഈച്ചകളെല്ലാം ഈ കുപ്പിയിൽ കയറും. പിന്നീട് കൂടുതുറന്ന് അതിലെ മെഴുക് എടുത്ത് പുതിയ കൂട്ടിലെ പ്രവേശനദ്വാരമൊഴികെയുള്ള വിടവുകൾ അടയ്ക്കണം. പഴയ കൂട്ടിലെ റാണിസെൽ (പുതിയ റാണി വിരിയാനുള്ള മുട്ട) ഉൾപ്പെടെയുള്ള രണ്ടു നിറങ്ങളിലുള്ള പാതി മുട്ടയും കുറച്ചു പൂമ്പൊടിയും തേനറയും പുതിയ കൂട്ടിലേക്ക് മാറ്റണം.

∙ വില കിലോഗ്രാമിന് 2000 രൂപയോളം
∙ പൂക്കളിൽനിന്നു മാത്രമല്ല; ഔഷധസസ്യങ്ങളിലെ ചെറിയ പുഷ്പങ്ങളിൽ നിന്നുപോലും തേൻ ശേഖരിക്കും.
∙ ചുമ, ജലദോഷം, അൾസർ, വയറിളക്കം, കഫക്കെട്ട്, ആസ്മ, തീപ്പൊള്ളൽ, അമിതവണ്ണം, ദഹനക്കേട്, മുഖത്തെ പാടുകൾ, നേത്രരോഗങ്ങൾ എന്നിങ്ങനെ ഒരുപിടി രോഗങ്ങളെ ചെറുക്കാൻ ഉത്തമം.
∙ ചെറുതേനീച്ചയുടെ സമ്പർക്കത്തിലൂടെ പരാഗണ സാധ്യത വർധിക്കുന്നു. അങ്ങനെ കൃഷിക്കും ഗുണം.
∙ ശല്യപ്പെടുത്തിയില്ലെങ്കിൽ ഒരുപാടു കാലം ഒരേ സ്ഥലത്തുതന്നെ വസിക്കും.
∙ നിരുപദ്രവകാരികളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
∙ സംസ്കരിക്കാൻ വെയിലത്തുവച്ച് ചൂടാക്കിയാൽ മതി.

തേനീച്ചക്കർഷകരുടെ ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിഘട്ടവും മഴക്കാലമാണ്.

പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കോളനികൾ മഴക്കാലത്ത് എളുപ്പം എത്തിപ്പെടാവുന്ന സ്ഥലത്തും തെങ്ങിൻതോപ്പുകളുടെ പരിസരപ്രദേശം കേന്ദ്രീകരിച്ചും മാറ്റി സ്ഥാപിക്കണം.

പിന്നീട് സൂപ്പർ ചേംബറിൽ (ബ്രൂഡ് ചേംബറിന് മുകളിൽ തേൻ ശേഖരിക്കുന്നതിന് സ്ഥാപിച്ച തട്ടുകള്‍) ഒന്നുമാത്രം നിലനിർത്തി മറ്റുള്ളവ എടുത്തുമാറ്റണം. അവശേഷിക്കുന്ന ചേംബറിലെ തേനറകൾ (റാഗലുകൾ) അറുത്തുമാറ്റിയ ശേഷം വലിയ റബർ ചിരട്ടകൾ ചേംബറിനകത്ത് ഇറക്കി ഉറപ്പിച്ചുവയ്ക്കുക. ഈ ചിരട്ടകളിലാണ് പഞ്ചസാര ലായനി ഒഴിച്ചു കൊടുക്കേണ്ടത്.

ഒരു ലീറ്റർ വെള്ളത്തിൽ ഒരു കിലോഗ്രാം പഞ്ചസാര എന്ന കണക്കിൽ ഉപയോഗിക്കാം. പഞ്ചസാരയുടെ ഗുണനിലവാരം അനുസരിച്ച് വെള്ളത്തിനു ചെറിയ വ്യത്യാസം വരുത്താം. ചൂടുവെള്ളത്തിൽ പഞ്ചസാര ചേർത്ത് ഇളക്കി ലായനിയാക്കി തണുപ്പിച്ചശേഷം അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് ഈച്ചകൾക്കു നൽകാം.

പഞ്ചസാര ലായനി ബ്രൂഡ് ചേംബറിന് അകത്തു വച്ചിരിക്കുന്ന ചിരട്ടയിലേക്കു പകരുമ്പോൾ പുറത്തേക്ക് തുള്ളിപ്പോകാതെ ശ്രദ്ധിക്കണം. പുറത്തേക്കു പോയാൽ ഉറുമ്പുകളുടെ ശല്യം ഉണ്ടാവാം. ചിരട്ടയ്ക്കകത്ത് ഈർക്കിലോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് ഈച്ചകൾക്ക് യഥേഷ്ടം കയറിപ്പോകുന്നതിനു സൗകര്യം ഒരുക്കണം.

മഴക്കാലം ആരംഭിക്കുന്നതോടെ പഞ്ചസാര ലായനി നൽകിത്തുടങ്ങാം. നൽകാൻ തുടങ്ങുമ്പോൾ ആദ്യ ദിവസംതന്നെ ചിരട്ടയിലെ ലായനി, ഈച്ചകൾ പൂർണമായും കുടിച്ചുതീർത്താൽ അടുത്ത ദിവസം വീണ്ടും നൽകണം. തുടർന്ന് ആഴ്ചയിൽ ഒരു തവണ വീതം നൽകാം.

തേനീച്ചക്കൂടിന്റെ വായ്ഭാഗം ഒരു ഈച്ചയ്ക്ക് കടന്നുപോകാൻ മാത്രം പാകത്തിൽ ചെറുതാക്കിയാൽ പല്ലി, കുളവി തുടങ്ങിയവയുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാം. ഉറുമ്പുകളെ നിയന്ത്രിക്കുന്നതിന് കോളനികൾ സ്ഥാപിച്ചിരിക്കുന്ന സ്റ്റാൻഡിന്റെ ചുവട്ടിൽ വെളളം കെട്ടിനിർത്തിയോ മഞ്ഞൾപ്പൊടി വിതറുകയോ ചെയ്താൽ മതി.

പരുന്തുകൾ കോളനികൾ അപ്പാടെ മറിച്ചിട്ട് പുഴുമുട്ടകൾ ഭക്ഷിക്കാൻ സാധ്യതയുള്ളതിനാൽ കോളനികളെ ബലമായി ഉറപ്പിച്ചുനിർത്തണം.

മെഴുകുപുഴുക്കളുടെ ആക്രമണം തടയുന്നതിന് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അടിപ്പലക ആഴ്ചയിൽ ഒരു തവണ കഴുകി വൃത്തിയാക്കുക.

മഴക്കാലത്ത് തേനീച്ചപ്പെട്ടികൾ നനയാതെ സൂക്ഷിക്കണം. ഇതിനായി പെട്ടിക്കു മുകളിൽ മേച്ചിൽ ഓടുകളോ ടാർപോളിൻ ഷീറ്റോ ഉപയോഗിച്ചു പുതയിട്ട് സംരക്ഷിക്കാം.

 

2.95833333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top