Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുതിയ നൂറ്റാണ്ടും കൃഷിയും

കൂടുതല്‍ വിവരങ്ങള്‍

ഔഷധസസ്യ വൈവിധ്യവും കേരളീയരും

ഡോ. ജോമി അഗസ്റ്റിൻ,

നാട്ടണി വിഭാഗം തലവൻ, സെന്റ് തോമസ് കോളേജ്, പാലാ

ലോകജനസംഖ്യയുടെ 64 ശതമാനവും തങ്ങളുടെ ആരോഗ്യ പരി പാലനത്തിന് ഇന്നും അവലംബിക്കുന്നത് സസ്യജന്യൗഷധങ്ങളെയാണ്. അറുപതിനായിരം വർഷങ്ങൾക്കു മുമ്പ് നീയാന്റെർതാൽ മനുഷ്യൻപോലും ഒൗഷധസസ്യങ്ങൾ ഉപയോഗിച്ചിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. ഭക്ഷണത്തിനും പാർപ്പിടത്തിനും വസ്ത്രത്തിനും പോലെ തന്നെ രോഗനിവാരണത്തിനും മനുഷ്യൻ പുരാതനകാലം മുതലേ സസ്യങ്ങളെ ആശ്രയിച്ചിരുന്നു എന്നാണ് ഇതിൽ നിന്നു വെളിവാകുന്നത്. അലോപ്പതിയുടെ ആവിർഭാവത്തിനു ശേഷം സസ്യജന്യ ഒൗഷധ ഉപയോഗം കുറഞ്ഞുവെങ്കിലും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയുർവ്വേദം പോലുള്ള ഇന്ത്യൻ ചികിത്സാരീതികൾക്ക് അഭിമാനിക്കത്തക്കവിധം ഒരു തിരിച്ചു വരവാണ് ഉണ്ടായത്. അലോപ്പതി ചികിത്സയിൽ ഉപയോഗിക്കുന്ന കൃത്രിമ മരുന്നുകളുടെ നീണ്ടു നിൽക്കുന്ന പാർശ്വ ഫലങ്ങളും കാൻസർ പോലെയുള്ള രോഗങ്ങൾക്കു നേരെയുള്ള നിസ്സഹായവസ്ഥയും ഭാരിച്ച ചെലവും പടിഞ്ഞാറൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും സംഭവിച്ച സസ്യജന്യഔഷധങ്ങളിലേക്കുള്ള തിരിച്ചു വരവും ഈ പുനർജന്മത്തിന് സഹായകമായി. ലോകത്താകമാനം 20,000 തരത്തിൽപ്പെട്ട ഔഷധസസ്യങ്ങൾ ഇന്നുപയോഗിക്കുന്നുണ്ട്. ഇത് ആകെ കണ്ടുപിടിക്കപ്പെട്ട സസ്യങ്ങളുടെ 8 ശതമാനമേ വരു. ഇവയിൽ 80 ശതമാനത്തിലധികം കാണപ്പെടുന്നത്. ഭൂമദ്ധ്യരേഖയ്ക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാടുകളിലാണ് (Tropical Rain Forest). ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലമായ ഈ മഴക്കാടുകളുടെ മറ്റൊരു പ്രത്യേകത അനിയന്ത്രിതം നിയോഗം മൂലം ഇവിടെ കാണപ്പെടുന്ന സസ്യങ്ങളും ജീവികളിൽ 1300 തരങ്ങൾക്ക് വർഷംതോറുംവംശനാശകൊണ്ടിരിക്കുന്നു എന്നതാണ്.ഇതിൽ നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒട്ടേറെസസ്യങ്ങളും ഉണ്ടാകും. മനുഷ്യസമൂഹത്തിനു മാത്രമല്ല പ്രകൃതിക്ക് തന്നെയുള്ള തീരാത്ത നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്.വിഷയത്തിൽ ഇന്ത്യയുടെ പ്രസക്തി എന്താണെന്ന് ഇനിക്കാം. ഇന്ത്യയുടെ ആരോഗ്യക്ഷേമ സംവിധാനം ഒരു ലക്ഷം ഒരു ആശുപ്രതിയും, പതിനായിരം പേർക്ക് ഒരു പ്രാഥമികാരോഗന്ദ്രവും, ആയിരം പേർക്ക് ഒരു പ്രാഥമികാരോഗ്യ യൂണിറ്റും, ആയിരംപേർക്ക് ഒരു മെഡിക്കൽ വോളന്റിയർ എന്നരീതിയിലാണ്. പക്ഷേ,ലഭ്യമാകുന്നത് 30 ശതമാനത്തിൽ താഴെ വരുന്ന നഗരവാസികൾക്ക് മാപമാണ്. ബാക്കി 70 ശതമാനത്തിലധികം വരുന്ന ഇന്ത്യൻ ഗ്രാമീണ ഇതയ്ക്ക് ഇന്നും പാരമ്പര്യ സസ്യജന്യ ചികിത്സാരീതിതന്നെയാണ് അംയം, വിവിധ കാരണങ്ങളാൽ അലോപ്പതിയിൽ നിന്ന് ആയുർവേദത്തിലേക്ക് തിരിഞ്ഞ നഗരവാസികളെക്കൂടി ഉൾപ്പെടുത്തിയാൽ ബഹുഭത്സാരീതിയാണ് തിരഞ്ഞെടുക്കുന്നതെന്നു വരുന്നു. മാത്രമല്ല സൗന്ദര്യരിപക്ഷം ഇന്ത്യക്കാരും ഇന്ന് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിവർദ്ധക വസ്തുക്കളുടെ കാര്യത്തിലും പ്രകൃതിദത്തമായ ഉൽപന്നങ്ങളോടാണ്. നാം കൂടുതൽ താല്പര്യം കാണിക്കുന്നത്. എന്തിനേറെ, ഭക്ഷണത്തിന് നിറം കൊടുക്കുന്നതു പോലും സസ്യജന്യവസ്തുക്കൾകൊണ്ടായിരിക്കണമെന്ന് നാം നിർബ്ബന്ധം പിടിക്കുന്നു.ഉൽപന്നങ്ങളും സൗകര്യങ്ങളും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മറ്റ്രാജ്യങ്ങളിലെ സ്ഥിതിയും ഇന്ത്യയിൽ കാണപ്പെടുന്ന പ്രവണതയിൽ നിന്ന് വിഭിന്നമല്ല. വികസ്വരരാജ്യങ്ങൾ തങ്ങളുടെ മൊത്ത ആരോഗ്യ ബജറ്റിന്റെ 50 ശതമാനത്തോളം ചെലവഴിക്കുന്നത് മരുന്നുകൾ വാങ്ങിക്കാനാണ്. ഈ ഭാരിച്ച ചെലവു കുറയ്ക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിരിക്കുന്നത് പാരമ്പര്യ ചികിത്സാരീതികൾക്കും സസ്യജന്യ ഔഷിധങ്ങൾക്കും മുൻതൂക്കം കൊടുക്കാനാണ്. ഇതൊക്കെയും വെളിവാക്കുന്നത് പ്രകൃതിദത്തമായ വസ്തുക്കളെ ആസ്പദമാക്കിയുള്ള മരുന്നിന്റേയും ന്നാണ്. മറ്റ് വസ്തുക്കളുടേയും നിർമ്മാണത്തിന് ഒരു ശോഭനമായ ഭാവി ഉണ്ടെന്നാണ്. ലോകത്താകമാനം കാണപ്പെടുന്ന 20,000 വരിനി സസ്യത്തിൽ 100-ാം നാൾ ഇന്ത്യയിൽ കാണാം. അതായിൽ 40 ശതമാനത്തോളം മറ്റാരു കാര്യം കൂട്ടി (ശരായമാണ്. ലോകത്തില തക വസമ്പത്തിന്റെ 10 ശതമാനം ഇന്ത്യയിലാണ്അതിൽ 44,000 തരത്തിൽപെടുന്ന സസ്യങ്ങളുമാണ്. അതിൽ അതിയകരമായി 1911ൽ വാകത്തിലെ മൊത്തം കരഭാഗത്തിൽ 14 ശതമാന ഇന്ത്യ വരുന്നുള്ളു എന്നതാണ്. ഇതിൽ നിന്ന്, നമ്മുടെ ഇന്ത്യയുടെ ഒൗഷധസസ്യസമ്പത്ത് എത്ര ഈടുറ്റതാണെന്ന് മനസ്സിലാക്കാം.ഏഴു തരത്തിലുള്ള ചികിത്സാരീതികൾക്കാണ് ഇന്ത്യയിൽ ഒൗഷധസസ്യങ്ങൾ ഉപയോഗിക്കുന്നത്. ആയുർവേദം, പാരമ്പര്യ ചികിത്സ, ഹോമിയം,(ധസസ്യങ്ങൾ വൻതോതിൽ ഉപയോഗിച് മരുന്നു നിർമാണം നടത്തുന്നസി), ടിബറ്റൻ, യൂനാനി, ആധുനിക ചികിത്സ എന്നിവയാണവ. സൗക പതിനായിരത്തിലധികം അംഗീകൃത ഫാർമസികളും ഇന്ത്യയിലുണ്ട്. 2.ഫാർമസികൾ 1100 തരം ഒൗഷധസസ്യങ്ങൾ വ്യാവസായികാടിസ്ഥാനത്തിലുളള മരുന്നു നിർമ്മാണത്തിന് ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്, അതിൽ 60 എണ്ണം വൻതോതിൽ ഡിമാന്റുള്ളവയാണ്. ഇതിനൊക്കെ പുറമെ ആയിരക്കണക്കിന് പ്രാദേശികവൈദ്യൻമാരും ലാടവൈദ്യന്മാരും നാടോടി വൈദ്യന്മാരും വൈദ്യസന്യാസികളും ആദിവാസിവൈദ്യന്മാരും ഇന്ത്യയിലുണ്ട്.

1, മരുന്നുണ്ടാക്കാനും ഉപയോഗിക്കാനും ഔഷധ സസ്യങ്ങളെ അസം നാല് വിഭാഗങ്ങളിലുളള സസ്യഉപയോക്താക്കളാണ് ഇവിടെയുള്ളത്. സ്കൃത വസ്തുവായി ഉപയോഗിക്കുന്നവർ 2 വൻകിട ഫാർമസ്യാട്ടിക്കൽസ്

3. ഭക്ഷ്യേതരസസ്യഎണ്ണ (Essential oils) നിർമ്മാതാക്കൾ 4. മറ്റ് ഒൗഷധേതര ആവശ്യത്തിന് സസ്യങ്ങൾ ഉപയോഗിക്കുന്നവർ. എല്ലാത്തരത്തിലുമുള്ള സസ്യഉപയോക്താക്കൾക്കും ആവശ്യത്തിന് അസംസ്കൃതവക്കൾ നൽകാൻ തക്കവണ്ണം മികവുറ്റതാണ് ഇന്ത്യയുടെ സസ്യസമ്പത്ത്. പക്ഷേ, കാലാകാലങ്ങളായുള്ള നിരന്തര ഉപയോഗം മൂലവും മരുന്നു നിർമ്മാണക്കമ്പനികളുടെ ഏറിവരുന്ന ആവശ്യം മൂലവും അനിയന്തിതവും വിവേചനാരഹിതവുമായ ഔഷധസസ്യശേഖരണം മൂലവും നമ്മുടെ ഔഷധ സസ്യസമ്പത്ത് അനുദിനം ക്ഷയിച്ചു വരികയാണ്. പല അപൂർവ്വങ്ങളായുള്ള ഔഷധസസ്യങ്ങളും വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുകയാണ്. ഇന്നും നാം നമുക്കു വേണ്ടിവരുന്ന ഒൗഷധസസ്യത്തിന്റെ ഏറിയപങ്കും വനത്തിൽനിന്നു ശേഖരിക്കുകയാണ് ചെയ്യുന്നത്.

1000-ൽ പരം സസ്യതരമാണുള്ളത്. അതിൽ 48000 തരം പഷ്പിതസസ്യങ്ങളാണ്. ഇത് ഇന്ത്യയുടെ ആകെ സസ്യസമ്പത്തിന്റെ 20 ശതമാനത്തോളം വരുന്നു. 32 വിവിധതരത്തിലുള്ള ആവാസവ്യവസ്ഥകളുംപാടിഞ്ഞാറോട്ടൊഴുകുന്ന 41 പുഴകളും ചേർന്ന് 38,830 ചതുരശ്ര കി. മീറ്റർമാത്രം വരുന്ന ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്ര മനോഹരവും സമ്പന്നവുമാക്കിയത് 350 കോടിയിലേറെ വർഷത്തെ നിരന്തരപരിണാമ പ്രക്രിയയിലൂടെയാണ്. കേരളത്തിൽ മാത്രം കാണപ്പെടുന്ന 1200ഓളം പുഷ്പിതസസ്യങ്ങളുടെ ഉടമസ്ഥാവകാശം ഈ കൊച്ചു നാടിനുണ്ട്.കടുവകളുടേയും സർപ്പങ്ങളുടേയും സുഗന്ധദ്രവ്യങ്ങളുടേയും നാടായ കേരളം ഔഷധസസ്യങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ്. ഒൗഷധച്ചെടികളുടെ ആവാസ കേന്ദ്രങ്ങളധികവും വനപ്രദേശങ്ങൾ തന്നെ. ഏതാണ്ട് 150-ഓളം ഒൗഷധഗുണമുള്ള സസ്യങ്ങൾ കേരളത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 160-ഓളം ഇനങ്ങൾ വ്യാസായികാടിസ്ഥാനത്തിൽ ഒൗഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നവയാണ്. നാട്ടു വൈദ്യത്തിലും ആദിവാസി ചികിത്സയിലുമാണ് ബാക്കിയുള്ളവ കൂടുതലായും ഉപയോഗിക്കുന്നത്. നമ്മുടെ നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ചോലവനങ്ങളും പുൽമേടുകളും എന്നുവേണ്ട കണ്ടൽ വനങ്ങൾപോലും ഒൗഷധസസ്യങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ്.

കണ്ണാന്തളി, കരിംകുറിഞ്ഞി, ഏകനായകം, മരമഞ്ഞൾ, ത്രികോൽപ്പക്കൊന്ന, ആരോഗ്യപ്പച്ച, അംഗത്തി, അക്കി കറുക, പാതിരി, പലകപ്പയ്യാനി,പുത്തിരിചുണ്ട്, കണ്ടകാരിചുണ്ട്, ചെറുവഴുതിന, ഓരില, മൂവില, കരളകം, കരിന്തുമ്പ, കാർതോടി, കാട്ടുപടവലം, പുലിച്ചുവടി, വാൽമുതുക്ക്,മുക്കുറ്റി, കടമ്പ്, കരിവെട്ടി, മഞ്ചട്ടി, നീർമാതളം, ആറ്റുപേഴ്, പാച്ചോറ്റി,ജീവകം, നെല്ലിക്ക, കടുക്ക, താന്നി, മയിലെള്ള്, നീർമരുത്, പൂമരുത്, അമ്മകറുമ്പി, ഇടംപിരി വലംപിരി, പത്തിരിപൂവ്, നാഗദന്തി, മേന്തോന്നി, നിലപന, ചക്കരക്കൊല്ലി, അകിൽ തുടങ്ങി അനേകം ഔഷധസസ്യങ്ങൾ ആദിവാസികളും മരുന്നുചെടികൾ ശേഖരിക്കുന്ന മറ്റുള്ളവരും ചേർന്ന് നമ്മുടെവനങ്ങളിൽ നിന്നു ശേഖരിക്കുന്നുണ്ട്. ഇതൊക്കെയും അങ്ങാടിമരുന്നു വ്യാപാര ഏജൻസികൾക്കും വൻകിട-ചെറുകിട ഔഷധ നിർമ്മാതാക്കൾക്കും കൈമാറുകയാണ് ചെയ്യുന്നത്.

എന്നാൽ അക്കാമണിയൻ, ആടലോടകം, ആവണക്ക്.പാല, ഇരിവേലി, നീലഉമ്മം, എരുക്ക്, കരിനൊച്ചി, കൂവളം. പുതിയചെത്തി, നീലഅമരി, വയൽചുളി, ശംഖുപുഷ്പം, പുളിയാറില മരകുറുന്തൽ, കരിംകൂവളം, ചിറ്റരത്ത, കൊടുവേലി, മുള, ബ്രഹ്മി ചെയ(പ്രസാരണി, മോതിരക്കണ്ണി, മരോട്ടി, കറ്റാർവാഴ, മാതളനാരകം ആർക്ക, കുറുന്തോട്ടി, ഉഴിഞ്ഞ, തഴുതാമ, കടലാടി, കീഴാർനെല്ലി, നവൽ, തകര, ദർഭ, രാമച്ചം, കുന്നി, പേരാൽ, അരയാൽ, ആമ്പൽ, അശോകം, ചെത്തിക്കൊടുവേലി, പർപ്പിടകപ്പുല്ല്, കിരിയാത്ത്, ചങ്ങലംപരണ്ട, കയ്യുണ്ണി, മുരിങ്ങ, ഇലഞ്ഞി, കുമ്പളം തുടങ്ങി.വന ഇതരപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്നവയാണ്.

അങ്കോലവും കല്ലുവാഴയും സർപ്പഗന്ധിയും പുഷ്ക്കരമൂലവും ഢക്കൊടിയും അല്പവും അവൽപൂവും തിരുതാളിയും അതിന്റെക്കെ വിലമതിക്കാനാവാത്ത ശക്തി സമാഹരിക്കുന്നത് സഹ്യപർവ്വതനിരകളിലെ കാലാവസ്ഥയുടെ നൈപുണ്യം മൂലമാണ്. ഇതുകൊണ്ടാവണം കുരുമുളകുവള്ളി യൂറോപ്യൻമാർക്ക് കൊടുത്ത, കോഴിക്കോട് സാമൂതിരി 'താൻ കുരുമുളകുവളളി മാത്രമേ കൊടുത്തോളു, ഞാറ്റുവേല കൊടത്തില്ല" എന്ന് പറഞ്ഞത്. കേരളത്തിലെ ഒൗഷധസസ്യങ്ങളുടേയും സുഗന്ധവിളകളുടേയും താരതമ്യപ്പെടുത്താനാവാത്തവിധമുള്ള മികവിന്കാ രണം ഈ കൊച്ചു കേരളത്തിന് മാത്രം സ്വന്തമായ നമ്മുടെ കാലാവസ്ഥയാണ് എന്ന് സാമൂതിരി അന്നു മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടുതന്നെയാവണം നമ്മുടെ അകിലും അരയാൽ പ്രതവും അരണിയും ആഴംപനയും തിപ്പലിയും കരളകവും തുടങ്ങി ഒട്ടേറെ ഔഷധികൾ ഒരു പകരക്കാരനില്ലാത്തവണ്ണം ശക്തി നിറഞ്ഞതായത്.

വിഷചികിത്സയ്ക്കുപയോഗിക്കുന്ന അല്പവും ഗരുഡക്കൊടിയും നാഗത്താളിയും പെരിയാർനങ്കയും കോടാശാരിയും വിഷമൂലിയും അണിവേഗവും കേരളത്തിന്റെ മാത്രം പൈതൃകമാണ്. പക്ഷേ, വർദ്ധിച്ചുവരുന്ന ആവശ്യത്തെ മുൻനിർത്തി അനിയന്ത്രിതമായ തോതിൽ നമ്മുടെ കാടുകളിൽ നിന്ന് ഇവയൊക്കെ ശേഖരിക്കാൻ തുടങ്ങിയാൽ വളരെ വേഗം തന്നെ ഇവയൊക്കെ വംശനാശം വന്നുപോയേക്കാം. അതുകൊണ്ട് ഔഷധികളുടെ ആവാസകേന്ദ്രത്തിൽനിന്ന് അവ ശേഖരിക്കുന്നത് കേന്ദ്രസംസ്ഥാന സർക്കാരുകൾ നിയമംമൂലം വിലക്കിയിരിക്കുകയാണ്.

നമ്മുടെ ആദിവാസി സമൂഹം ഔഷധ സസ്യ വിജ്ഞാനത്തില്‍ അസാമാന്യ സമർത്ഥരായിരുന്നുവെങ്കിലും അലോപ്പതിയുടെ വ്യാപനം പുതിയ തലമുറയ്ക്കുളള താല്പര്യക്കുറവ് മൂലവും അതുപോലെ സസ്യങ്ങളുടെ ലഭ്യതക്കുറവ് മൂലവും അറിവിന്റെ സമ്പത്ത് വേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. തലമുറകളായി സ്വന്തമായി ലഭിച്ചിരിക്കുന്ന പ്രകൃതിജന്യ വസ്തുക്കളെക്കുറിച്ചുള്ള അറിവ്സംരക്ഷിക്കാനും വരും തലമുറയ്ക്ക് മരുന്നുകമ്പനികൾക്ക് കപ്പം കൊടുക്കാതെ അത് ഉപയോഗിക്കാനും പേറ്റന്റ് നിയമം നമ്മൾ തന്നെ പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.

വാഴകൃഷിയും  ജൈവ കൃഷിയും

റവ, ഡോ. മാത്യ മലേപറമ്പിൽ

പ്രിൻസിപ്പൽ സെന്റ് തോമസ് കോളജ്, പാലാ

ഒരുകാലത്ത് കേരളത്തിൽ വാഴക്ക്യഷി സർവസാധാരണമായിരുന്നു.എന്നാൽ റബ്ബർ കൃഷി വ്യാപകമായതോടുകൂടി മധ്യകേരളത്തിൽ വാഴകൃഷി  തുലോം കുറഞ്ഞു. തൽഫലമായി തമിഴ്നാട്ടിൽ നിന്ന് ഇഷ്ടംപോലെ വാഴപ്പഴം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തുതുടങ്ങി.പക്ഷേ, കഴിഞ്ഞ നാലഞ്ച് വർഷമായി കർഷകരുടെ താൽപര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. നേന്ത്രൻ, പൂവൻ, ഞാലിപ്പൂവൻ, ചാരപ്പൂവൻ, പാളയൻകോടൻ തുടങ്ങിയ ഇനങ്ങൾ ധാരാളമായി കൃഷി ചെയ്യാൻ ആരംഭിച്ചു. ഈ അഞ്ച് ഇനങ്ങൾ കൃഷി ചെയ്യാനുള്ള കാരണം, ഇവയാണ് ഭക്ഷണണമായി ഇന്ന് ധാരാളം ഉപയോഗിക്കുന്നതെന്നതുതന്നെ. പക്ഷേ, ഇവ കൂടാതെ രണ്ട് ഡസനോളം ഇനങ്ങളെങ്കിലും കേരളത്തിൽ തന്നെ ജനിച്ചു വളർന്നവയായുണ്ട്. ചിങ്ങൻ, കദളി, ചെങ്കദളി, പൂജക്കദളി, കണ്ണൻ, ചുണ്ടില്ലാക്കണ്ണൻ, പച്ച തുടങ്ങിയവയെല്ലാം കേരളത്തിൽ ജനിച്ചു വളർന്നവയാണ് മാത്രമല്ല ഈ ഇനങ്ങൾ ഏറെയും രോഗ പ്രതിരോധശക്തി ഉള്ളവയും ആണ്. പക്ഷേ, വാണിജ്യമൂല്യം കുറവായതുകൊണ്ട്, ചിങ്ങൻ, കദളി തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യാൻ കർഷകർ മടിക്കുകയാണ്. തത്ഫലമായി ഇവയെല്ലാം തന്നെ അന്യംനിന്നു പോകാനുള്ള സാധ്യതയും ഏറെയാണ്. ഏറെ സാമ്പത്തികനേട്ടം ഇല്ലെങ്കിലും ജൈവവൈവിധ്യ പ്രാധാന്യമുള്ള ഇത്തരം ഇനങ്ങളെ സംരക്ഷിക്കുക കർഷകരും ഗവേഷകരും തങ്ങളുടെ ചുമതലയായിട്ടെടുക്കണം.

മുകളിൽ സൂചിപ്പിച്ചതുപോലെ പ്രധാനമായും നേന്ത്രൻ, , ഞാലി പൂവൻ, ചാരപ്പൂവൻ, പാളയൻകോടൻ എന്നിവയാണ് തോട്ടവിളയായി കൃഷി ചെയ്യുന്നത്. ഇവയിരാതന്നെ നേന്തൻ, പൂവൻ, ഞാലിപ്പൂവൻ എന്നീ മൂന്നിനങ്ങളും കരിക്ക്, നാക്കടപ്പ്, ഇലമഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾക്ക് വിധേയമാണ്. മാതൃസസ്യത്തിന്റെ കുലവെട്ടിയെടുത്തതിനു ശേഷം വിത്തു പറിച്ചു മാറ്റിയില്ലെങ്കിൽ മിക്കവാറും വിത്തിൽനിന്നു വരുന്ന തെകളിൽ ഏറെയും കരിക്കുപിടിച്ചോ, നാക്കടച്ചോ പോകുകയാണ് പതിവ്. ഇനി പറിച്ചുവച്ചാൽ തന്നെയും 25 ശതമാനം മുതൽ നാല്പതു ശതമാനം വരെ കേടു വരാം. അതുകൊണ്ട് വാഴവിത്തു നടുന്ന കുഴിയിൽത്തന്നെ ഫുറഡാൻ ഇട്ട് നടുകയാണ് സാധാരണ കർഷകർ ചെയ്യുക. അതിനുശേഷം കുല വരുന്നതിന് മുമ്പ് രണ്ടു പ്രാവശ്യമെങ്കിലും ഫുറഡാൻ ഇട്ടുകൊടുക്കണം. നടീലിന് ഉപയോഗിക്കുന്ന വിത്തിനങ്ങൾ രോഗാണുവിമുക്തമായാൽ രോഗങ്ങൾ വരാനുള്ള സാധ്യത തീരെ ഉണ്ടാവില്ല.

അതിനാൽത്തന്നെ നടീലിനുള്ള വിത്തുകൾ തിരഞ്ഞെടുക്കുമ്പോഴെ രോഗാണുവിമുക്തമായ മാതൃസസ്യത്തിന്റെ വിത്തുകൾ തിരഞ്ഞെടുക്കവാൻ പ്രത്യേകം ശ്രദ്ധിക്കണം. പക്ഷേ, ഇവിടെയും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ചില അവസരങ്ങളിലെങ്കിലും കരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കാത്ത മാതൃസസ്യത്തിന്റെ ചുവട്ടിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളിൽ സൂക്ഷ്മപരിശോധനയിൽ കരിക്ക് രോഗത്തിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. അതിനാൽ നടീൽ വസ്തുക്കൾ ശേഖരിക്കുമ്പോൾ വിത്തുകളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കണം. രോഗാണുവിമുക്തമായ നടീൽ വസ്തുക്കൾ ഉൽപാദിപ്പിക്കാൻ പറ്റിയ വേറിട്ടൊരു മാർഗ്ഗമാണ്

ടിഷ്യൂകൾച്ചർ,

ടിഷ്യൂകൾച്ചർ വാഴത്തെകൾ

രണ്ടു തരത്തിലുള്ള ടിഷ്യൂ ഉപയോഗിച്ച് ടിഷ്യൂകൾച്ചർ തൈകൾ ഉല്പാദിപ്പിക്കാം. 1, കാണ്ഡാഗം. 2, വാഴച്ചുണ്ടിന്റെ അഗ്രം നേന്ത്രവാഴയിലുംപൂവൻ വാഴയിലും. ഈ രണ്ടുതരം ടിഷ്യൂസമൂഹം ഉപയോഗിച്ച് തൈകൾ ഉല്പാദിപ്പിക്കാം. ഇതിൽ വാഴച്ചുണ്ടിന്റെ അഗ്രം ഉപയോഗിച്ചുള്ള കൾച്ചറിലൂടെ തൈകൾ ഉൽപാദിപ്പിക്കുന്ന ടെക്നോളജി ഈ ലേഖകൻ തന്നെയാണ് വികസിപ്പിച്ചെടുത്തത്. കാണ്ഡാഗ്ര തൈകള് വാഴച്ചുണ്ടിന്റെ അഗ്രം ഉപയോഗിക്കുമ്പോൾ രണ്ട് ആനുകൂല്യങ്ങൾ ഉണ്ട്. ഒന്ന് മാതൃസസ്യത്തിന്റെ കുലയുടെ വലിപ്പവും കായുടെ എണ്ണവും കണ്ടു മനസ്സിലാക്കി നല്ല കുലയുളള വാഴയിൽ നിന്നു ടിഷ്യൂ ശേഖരിച്ച് കൾച്ചർ ചെയ്യാം. രണ്ടാമതായി കൂലവരുന്ന വാഴ മിക്കവാറും രോഗമില്ലാത്തതായതിനാൽ അതിൽ നിന്നു ശേഖരിക്കുന്ന ടിഷ്യൂവും ഏറെക്കുറെ രോഗാണുവിമുക്തമായിരിക്കും. തോട്ടവിളയായിട്ട് കൃഷി ചെയ്യുന്ന അഞ്ചിനങ്ങളിൽ നേന്തൻ, പൂവൻ, ഞാലിപൂവൻ എന്നീ മൂന്നിനങ്ങളിലും ടിഷകൾച്ചർ തൈകൾ ലഭ്യമാണ്.

ടിഷ്യൂകൾച്ചർ തൈകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്ന്ഉയർന്ന അളവിൽ ഹോർമോൺ അടങ്ങിയ മീഡിയത്തിൽ ഉൽപാദിപ്പിക്കുമ്പോൾ കൂടുതൽ തെകൾ ലഭിക്കും. പക്ഷേ ജന്മം കൊള്ളുന്ന തൈകളിൽ കൂറേ എണ്ണം ശക്തികുറഞ്ഞതായിരിക്കും. നല്ല ശക്തിയുള്ളവ മാത്രം തെരഞ്ഞെടുത്ത് കൂടകളിലേക്കു മാറ്റി കൂടത്തകളാക്കി വിൽക്കുകയാണു വേണ്ടത്. ശക്തി കുറഞ്ഞ തൈകൾ കൃഷിക്കുപയോഗിച്ചു കഴിഞ്ഞാൽ പലപ്പോഴും അവ പൂർണ്ണ വളർച്ച എത്തുന്നില്ലയെന്നും, കുലവരാറില്ലെന്നും പറയുന്നു. എന്നാൽ താഴ്ന്ന അളവിൽ ഹോർമോൺ ഉൾക്കൊള്ളുന്ന എല്ലാം കരുത്തുള്ളവയായിരിക്കും. കൂടയിലേക്കു മാറ്റി കൂടതൈകൾ മീഡിയത്തിൽ ജന്മം കൊള്ളുന്ന തൈകൾ എണ്ണത്തിൽ കുറവാണെങ്കിലും പറിച്ചു നട്ടാൽ നല്ല ഫലം പുറപ്പെടുവിക്കും. ടിഷകൾച്ചർ തൈകൾ ഉൽപാദിപ്പിക്കുന്ന വ്യവസായികളും വാങ്ങുന്ന കർഷകരും ഈ മാനദണ്ഡം കണക്കിലെടുക്കണം.നല്ല ഉൽപാദനശേഷി കാണിക്കുന്ന മാതൃസസ്യത്തിൽ നിന്ന് ടിഷ്യൂശേഖരിച്ച് കൾച്ചർ ചെയ്ത തൈകൾ ഉണ്ടാക്കിയാൽ നല്ല വാഴക്കുലകൾനൽകുന്ന സസ്യങ്ങൾ ഉണ്ടാകും. എങ്കിലും ചില സാഹചര്യങ്ങളിൽവ്യത്യാസങ്ങളും കാണുന്നുണ്ട്.തോട്ട വിളയായിട്ട് വൻതോതിൽ വാഴകൃഷി ചെയ്യുന്ന കർഷകർ ഇവരുടെ സുപ്രധാന ലക്ഷ്യം സാമ്പത്തിക നേട്ടം ആണഅതുകൊണ്ടു തന്നെ രാസവളങ്ങളും കീടനാശിനികളും വാരി ക്കോരി ഉപയോഗിക്കുന്നു. ആവശ്യത്തിൽ കവിഞ്ഞ് രാസവളങ്ങൾ ഉപയോഗിച്ച് ക്യഷി ചെയ്തുണ്ടാകുന്ന പഴങ്ങൾ പുറമെ നോക്കുമ്പോൾ നല്ലഉരുണ്ടു തുടുത്തിരിക്കും. പക്ഷേ, ഭക്ഷിക്കുമ്പോൾ അവയ്ക്ക് രുചിയും മധുരവും കുറവായിരിക്കും. അതേസമയം ജൈവവളം ഉപയോഗിച്ച് കൃഷിചെയ്തുണ്ടാകുന്ന ഫലങ്ങൾക്ക് രുചിയും മധുരവും കൂടും.

സസ്യങ്ങളുടെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്ക് എല്ലാ പോഷക മൂലങ്ങളും ആവശ്യമാണ്. ജൈവവളം ഉപയോഗിക്കുമ്പോൾ എല്ലാ പോഷ്മൂലകങ്ങളും അടങ്ങിയിട്ടുണ്ടായെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഈ രീതിയിൽ ചിന്തിക്കുമ്പോൾ മണ്ണിരക്കമ്പോസ്റ്റ് ഏറെ ഉപയോഗപ്രദമാണെന്നുകാണാം. ജൈവവസ്തുക്കളെ മണ്ണിര ഭക്ഷിച്ച് വിസർജ്ജിക്കുമ്പോഴാണ്.

ല്ലോ മണ്ണിരകമ്പോസ്റ്റ് സൃഷ്ടിക്കപ്പെടുന്നത്. ജീവികളുടെ ശരീരം വിഘടിച്ചുണ്ടാകുന്ന കമ്പോസ്റ്റിൽ പോഷകമൂലകങ്ങൾ വളരെ കൂടുതലുണ്ടായിരിക്കും. മണ്ണിര കമ്പോസ്റ്റുപയോഗിച്ചുള്ള ജൈവവളം ഏറെ ഗുണകമാണെന്ന് പല കർഷകരും ചൂണ്ടിക്കാണുന്നുണ്ട്.

മണ്ണിര കമ്പോസ്റ്റിനു പകരം ചാണകവും പച്ചിലയും കൂടി വളമായിട്ട്ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. സ്വന്തമായി കമ്പോസ്റ്റ് ഉണ്ടാക്കി ഉപയോഗിക്കുന്നവരും കുറവല്ല. ജൈവവളം ഉപയോഗിച്ചാൽ സാമ്പത്തികലാഭം ഏറെയാണെന്നതിൽ തർക്കമില്ല. കൂടാതെ നമ്മുടെ കൃഷിയിടങ്ങ്ളിലെ ജൈവമാലിന്യം നീക്കുന്നതിനും കമ്പോസ്റ്റ് ഉൽപാദനം ഉപകരിയോഗിച്ചുള്ള കൃഷിയും ചെലവേറിയതാണ്. ജൈവകൃഷിയിൽ ജൈവവളം ഉപയോഗിക്കുന്നതോടൊപ്പം കൃഷിയില്‍ ഉപയോ തിനു പകരം ജൈവ കീടനാശിനികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പുകയിലകഷായം, വേപ്പിൻ നീര് തുടടങ്ങൾ വ്യത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. കൂടാതെ കൃതിമ കീങ്ങിയവ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ജൈവകീടനാശിനികളാണ്. രോഗാണുവിമുക്തമായ ടിഷകൾച്ചർ തൈകൾ ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കിൽ ഏറെ കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ പോലും 85 ശതമാനം വരെ വാഴക്കുല ലഭിക്കും.

ഹൈടെക് കൃഷിയിനങ്ങൾ

പോൾ വി. കാരംതാനം

ബോട്ടണി വകുപ്പ്, സെന്റ് തോമസ് കോളജ്, പാല

വിള ഏതുതന്നെ ആയാലും അതു വിതയ്ക്കുന്ന കൃഷിക്കാരൻ മെച്ചപ്പെട്ട കൃഷിയിനത്തിനായുള്ള അന്വേഷണത്തിലായിരിക്കും. ഈ അന്വേഷണത്തിന്റെ അവസാന വാക്കാണ് ക്യതിമ ജനിതക പരിവർത്തനം അല്ലെങ്കിൽ ജെനെറ്റിക്കലി മോഡിഫൈഡ്-ജി.എം.വിളകൾ. ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ എല്ലാ സ്വഭാവങ്ങളും നിർണ്ണയിക്കുന്നത്അതിന്റെ ജനിതകഘടന അല്ലെങ്കിൽ ജീനുകളാണ്.ഏതൊരു ജീവിക്കും എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് ഏതെങ്കിലും ജീനിന്റെ പ്രത്യേകതകൊണ്ടോ അഭാവം കൊണ്ടോ ആയിരിക്കും. ഒരു സസ്യത്തിന്റെ കുറവുകൾ കണ്ടെത്തി അത് ഉൽപാദനശേഷിയായാലും മറ്റെന്തെങ്കിലും സ്വഭാവ വിശേഷത്തിന്റെ കാര്യത്തിലായാലും ആ കുറവുകൾക്ക് കാരണമായ ജീനുകൾക്ക് വേണ്ട മാറ്റം കൃത്രിമമായി വരുത്തുന്ന ജനിതക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട കൃഷിയിനങ്ങൾ വികസിപ്പിച്ചെടുക്കാൻ നമുക്കിന്നു സാധിക്കുന്നു.ഉള്ള സ്വഭാവ വിശേഷങ്ങൾക്ക് മാറ്റം വരുത്തുന്നതിനോടൊപ്പം പുതിയവ ഉൾപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. അടുത്തകാലത്തു മാത്രം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതാണ് ഈ സാങ്കേതികവിദ്യ.ഇത്തരത്തിൽ മാറ്റിയെടുക്കുന്ന സസ്യത്തെ അല്ലെങ്കിൽ ജീവിയെയാണ്ജി.എം.അല്ലെങ്കിൽ ജെനറ്റിക്കലി മോഡിഫൈഡ് ജീവികൾ എന്നു പറയുന്നത്. ഇത്തരം ഗവേഷണ പദ്ധതികൾക്ക് അത്യാധുനിക പരീക്ഷണശാലകളും വിലയേറിയ സാമഗ്രികളും കഴിവുറ്റ ഗവേഷകരും ആവശ്യമാണ്.

കൃത്രിമമായ ജനിതകമാറ്റം ഒരു ജീവിയുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്താൻ പലരീതികൾ ഉപയോഗിക്കുന്നു. മോശപ്പെട്ട് ജീനുകളെ നീക്കം ചെയ്യുക, വ്യത്യാസപ്പെടുത്തുക, അതുമല്ലെങ്കിൽ സൂക്ഷ്മ ജീവികളുൾടെയുള്ള മറ്റു ജീവികളിൽ നിന്ന് ഗുണമേന്മയുള്ള ജീനുകളെടുത്ത് ആഗ്രഹിക്കുന്ന സസ്യത്തിന്റെ ജനിതകഘടനയിൽ ഉൾപ്പെടുത്തുക, ഇവയെല്ലാം ഇപ്പോൾ വളരെ സാധാരണമായി ചെയ്തു വരുന്നു. പലപ്പോഴും ഉദ്ദേശിക്കുന്ന ഗുണമേന്മയുള്ള ജീനുകൾ അതേ സസ്യത്തിലോ, അതിന്റെ തന്നെ വ്യത്യസ്ത ഇനങ്ങളിലോ ഉണ്ടായിരിക്കണമെന്നില്ല. അപ്പോഴാണ്അവ മറ്റു ജന്തുജാലങ്ങളിൽ നിന്നോ സൂക്ഷ്മ ജീവികളിൽ നിന്നോ ശേഖരിക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ പരമ്പരാഗത പ്രജനനരീതികളിൽ നിന്ന് ഈ പുത്തൻ സാങ്കേതികവിദ്യ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു.

അനേകം കൃഷിയിനങ്ങളിൽ വിവിധങ്ങളായ സ്വഭാവഗുണങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായി മേൽപറഞ്ഞവിധം ജനിതകമാറ്റം വരുത്തി ഉൽപാദിപ്പിച്ചിട്ടുണ്ട്. ഇത്തരം കൃഷിയിനങ്ങൾ ഇപ്പോൾ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും കൃഷിചെയ്തു വരുന്നു. മറ്റനേകം ഇനങ്ങൾ ഇപ്പോൾ പരീക്ഷണത്തിന്റെ വിവിധ ഘടങ്ങളിലുമാണ്.

2002-ൽ ജി.എം. വിളകളുടെ കൃഷിയിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി കാണുന്നു. 2003-ൽ ലോകത്താകെ 587 ലക്ഷം ഹെക്ടർ സ്ഥലത്ത് ജി.എം. വിളകൾ കൃഷി ചെയ്യുന്നതായി കണക്കാക്കിയിരുന്നു.ഇതിൽ ഏറ്റവും കൂടുതൽ സോയാബീൻ (365 ലക്ഷം ഹെക്ടർ), മെയ്സ് കെ കൃഷി ചെയ്യുന്ന സായാബീനിൽ പകുതിയും ഇപ്പോൾ ജി.എം.ഇനമാണ്. 2002 ലെ കണക്കനുസരിച്ച് 16 രാജ്യങ്ങളിലായി 60 ലക്ഷത്തോളം(124 ലക്ഷം ഹെക്ടർ), കനോള (30 ലക്ഷം ഹെക്ടർ) എന്നിവയാണ്. കർഷകർ ജി.എം. വിളകൾ കൃഷി ചെയ്യുന്നു. അതിൽ മൂന്നിലൊരു ഭാഗവും വികസ്വരരാജ്യങ്ങളിലെ സാധാരണ കൃഷിക്കാരത. എന്നിരുന്നാലും ജി എം. വിളകളുടെ കൃഷിയിൽ ലോകനായകത്വം അമേരിക്ക, അർജന്റീന,ചൈന എന്നീ മൂന്നു രാജ്യങ്ങൾക്കാണ്. ജി.എം. ഭക്ഷ്യവിളകളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യൻ വിപണി ചെയ്തു വരുന്നുള്ളൂ. പരുത്തിച്ചെടിക്ക് ഏറ്റവും വലിയ ഭീഷണിയായയിൽ ലഭ്യമാണ്. എന്നാൽ ജനിതകമാറ്റം വരുത്തിയ പരുത്തി(ബി.റ്റി.ബോൾ വേം (Bool worm) എന്ന കീടത്തെ സ്വയം പ്രതിരോധിക്കാനായി കോട്ടൺ) മാത്രമേ ഇപ്പോൾ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ജനിതക മാറ്റം വരുത്തിയ ഇനമാണ് ബി.റ്റി. കോട്ടൺ. ജനിതകമാറ്റം വരുത്തിയ കടുകിനവും ഉരുളക്കിഴങ്ങും ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള അനുവാദത്തിനായി കാത്തിരിക്കുന്നു. ഇന്ത്യയിൽ ഏതെങ്കിലും ജി.എം.വിള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ കേന്ദ്രഗവൺമെന്റിന്റെ ജനിതക എഞ്ചിനിയറിങ്ങ് അംഗീകാര സമിതി (Genetic Engineering Approval Committee- GEAE)യുടെ അനുവാദം ആവശ്യമാണ്. ഇന്ത്യയെന്നല്ല, എല്ലാ രാജ്യങ്ങളിലും ജി.എം. വിളകൾ കൃഷി ചെയ്യുന്നതിന് ഇത്തരം ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്.ലോകത്ത് പല സ്ഥലങ്ങളിലുമായി കൃഷി ചെയ്തു വരുന്ന ചില പ്രധാന കൃഷിയിനങ്ങളും അവയുടെ ജനിതക ഘടനയിൽ വരുത്തിയിട്ടുള്മാറ്റങ്ങളും പരിശോധിക്കാം.

ബി.റ്റി. കോട്ടൺ

മേൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ ബോൾ വേം എന്നു പറയുന്ന കീടങ്ങളെ സ്വയം പ്രതിരോധിക്കാനായി നിർമ്മിച്ചെടുത്തതാണ് ബോൾഗാർഡ്കോട്ടൺ, ബി.റ്റി. കോട്ടൺ എന്നൊക്കെ അറിയപ്പെടുന്ന ജി.എം. പരുത്തി. രാസകീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുന്നു എന്നതാണ് ഈ പരുത്തിച്ചെടി കൃഷി ചെയ്യുന്നതിലൂടെയുള്ള ഏറ്റവും വലിയ ഗുണം. കർഷകർ കീടനാശിനികൾക്കായി ചെലവഴിക്കുന്ന തുകയിലുണ്ടാകുന്ന ഗണ്യമായ കുറവ് പരുത്തിയുടെ കൃഷിയിലേക്ക് കർഷകരെആകർഷിക്കുന്നു. ഇതു കൂടാതെ രാസകീടനാശിനികൾ ഉണ്ടാക്കുന്ന പരിസരമലിനീകരണം ഇല്ലാതാക്കാനും ഈ ജി.എം. പരുത്തി കൃഷി ചെയ്യുന്നതു വഴി സാധിക്കുന്നു.ബാസില്ലസ് തുറിഞ്ചിയൻസിസ് (Bacillus thuringeansis) എന്നു പേരുള്ള ഒരുതരം ബാക്ടീരിയകളിൽ നിന്നു കണ്ടെടുത്ത ബി.റ്റി.ടോക്സിൻ ജീൻ പരുത്തിച്ചെടിയുടെ കോശങ്ങളിൽ ഉൾപ്പെടുത്തിയാണ് ബി.റ്റി.കോട്ടൺ നിർമ്മിചെടുത്തത്. ബി.റ്റി. ടോക്സിൻ എന്ന പാട്ടീൻ ചില തരം കീടങ്ങളെ കൊല്ലാനുതകുന്ന വിഷമാണ്. ഈ പാട്ടീൻ നിർമ്മിക്കുന്ന ജീൻ ഉൾപ്പെടുത്തി ജനിതക ഘടനയിൽ മാറ്റം വരുത്തിയ പരുത്തിച്ചെടികളുടെ കോശങ്ങളിൽ ബി.റ്റി. ടോക്സിൻ നിർമ്മാണം നടക്കുന്നു. ഇവയുടെ ഇലകൾ തിന്നുന്ന കീടങ്ങൾ ഉടൻ തന്നെ കൊലപ്പെടുന്നു. ബി.റ്റി. ടോക്സിൻ ജീൻ മറ്റു പല സസ്യങ്ങളിലും വച്ചു പിടിപ്പിച്ച്കീടങ്ങളെ സ്വയം ചെറുക്കാനുള്ള കഴിവ് അവയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ജി.എം. കടുക്

മെച്ചപ്പെട്ട സങ്കര ഇനം ഉണ്ടാകാൻ വേണ്ട സംവിധാനമാണ് ജനിതക മാറ്റം വഴി ഈ കടുകിനത്തിൽ ഉൾപ്പെടുത്തിയ പ്രധാനമാറ്റം. പരാഗരേണുക്കളുടെ നിർമ്മാണത്തെ തടയുന്ന ജീനുകൾ ബാക്ടീരിയകളിൽ നിന്നു വേർതിരിച്ചെടുത്ത് ഈ സസ്യത്തിൽ വച്ചു പിടിപ്പിച്ചിരിക്കുന്നു.ഇങ്ങനെയുള്ള കടുകു കൃഷിത്തോട്ടങ്ങളിൽ സ്വയം പരാഗണം തടയപ്പെടുന്നു; പരപരാഗണം പ്രാത്സാഹിപ്പിക്കപ്പെടുന്നു. അങ്ങനെ സങ്കരവർഗ്ഗത്തിൽ പ്രകൃതിയിൽ തന്നെ ഉണ്ടാകുന്നു. കൂടാതെ കളനാശിനി പ്രതിരോധിക്കാനുള്ള ജീനും ബാക്ടീരിയയിൽ നിന്ന് എടുത്ത് ഈ ജി.എം.കടുകിൽ ഘടിപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊരു ജീൻ ഉളളതുകൊണ്ട് കടുകുകൃഷിത്തോട്ടങ്ങളിൽ കടുകുചെടി നശിക്കാതെ തന്നെ കളനാശിനി ഉപയോഗിക്കാൻ സാധിക്കുന്നു. ജി.എം. കടുകുചെടിയുടെ ഉൽപാദശേഷി 20 ശതമാനം വർദ്ധിച്ചതായിട്ടാണ് ഈ ചെടികൾ വികസിപ്പിച്ചെടുത്ത സ്ഥാപനം അവകാശപ്പെടുന്നത്. മെച്ചപ്പെട്ട ആദായം അവർ കർഷകർക്ക്വാ ഗ്ദാനം ചെയ്യുന്നു.

ജി.എം. ഉരുളക്കിഴങ്ങ്

കിഴങ്ങ് പ്രധാനമായും അന്നജത്തിന്റെ ഉറവിടമായാണ് ഉപയോഗിക്കുന്നത്. എന്നാൽ കിഴങ്ങിൽ പലവിധ പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. കൂടുതൽ പാട്ടീൻ അടങ്ങിയ ഒരുതരം ഉരുളക്കിഴങ്ങ് ജനിതക എഞ്ചിനീയറിങ്ങ് വഴി ഇന്ത്യയിൽ തന്നെ നിർമ്മിച്ചെടുത്തിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഇതു കൃഷി ചെയ്യുന്നതിനുള്ള അനുമതി ഇതുവരെ ലഭ്യമായിട്ടില്ല.

ഫ്ളേവർ സേവർ തക്കാളി (Flour saver Tomato)

കൂടുതൽ കാലം ചീയാതെ സൂക്ഷിക്കാവുന്ന തക്കാളിപ്പഴം ഉൽപ്പാദിപ്പിക്കുന്ന തക്കാളി ഇനമാണിത്. തക്കാളിപ്പഴം വേഗം ചീയുന്നത് എൻസൈമിന്റെ പ്രവർത്തനം മൂലം അവയുടെ പുറംതോട് പെട്ടെന്ന് അഴുകുന്നതു കൊണ്ടാണ്. ഈ എൻസൈം നിർമ്മിക്കുന്ന ജീൻ പ്രവർത്തന രഹിതമാക്കിയാണ് ഫ്ളേവർ സേവർ തക്കാളി വികസിപ്പിച്ചെടുത്തത്.കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കാമെന്നത് ഇത്തരം തക്കാളിയുടെ വിപണനമൂല്യം വർദ്ധിപ്പിക്കുന്നു.

ബി.റ്റി.കാബേജ്

ഇന്ത്യയിലെ പരീക്ഷണശാലകളിൽ നിർമിച്ചെടുത്തതാണ് എന്ന ജി എം. കാബേജ്. ഇത്, അവയെ ആക്രമിക്കുന്ന പലതരം കീടങ്ങളിൽ നിന്നു സ്വയം സംരക്ഷണം ഉള്ളവയാണ്. ബിറ്റി, പരുത്തിയും മറ്റു സിറ്റി. വിളകളും നിർമ്മിച്ചെടുത്ത് അത് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.

ജനിതകമാറ്റം വരുത്തിയ ഒട്ടേറെ പതിയ പുതിയ ക്യഷിയിനങ്ങൾ പക്ഷേ, എല്ലാവരും സ്വാഗതം ചെയ്യുന്നില്ല. പക്യതിദത്തമായി ഇല്ലാത്ത തരം സ്വഭാവവിശേഷങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഇത്തരം സസ്യങ്ങൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിലുണ്ടാക്കാവുന്ന മാറ്റങ്ങളേക്കുറിച്ച്ആഴത്തിലുള്ള പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. മാത്രവുമല്ല ഇത്തരം സസ്യങ്ങളിൽ നിന്ന് ഉൽപാദിപ്പിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ചാലുണ്ടാകാനിടയുള്ള പാർശ്വഫലങ്ങളേക്കുറിച്ചും, അതിലടങ്ങിയിരിക്കാൻ സാധ്യതയുള്ള വിഷാംശത്തെക്കുറിച്ചും മറ്റും ഒട്ടനേകം സംശയങ്ങൾ ഉയർന്നിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ വശങ്ങളേക്കുറിച്ചൊക്കെ വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല എന്നതാണ് വസ്തുത. ജനിതകവ്യതിയാനം വരുത്തിയ സസ്യങ്ങളിലുള്ള പുതിയജീനുകൾ സ്വാഭാവിക വിളകളുമായുള്ള പരപരാഗണം മൂലം പരക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും നമുക്കു സമ്മാനിക്കുക.

കരാർ കൃഷി പുതിയ ആവേശം

കാലത്തിനൊത്ത് കോലം മാറും എന്ന് പഴമയിലെ വാചകം രീതികളിൽ അന്വർത്ഥമാകുകയാണ്. കൃഷി പുതിയ മേച്ചിൽ പുറത്തിലേക്കു പ്രവേശിക്കുകയാണ്.കൃഷിയും കർഷകനും സ്വമേധയാ പ്രവേശിക്കുന്നതല്ല. വ്യവസായവ ബാങ്കിംഗും കൂടി അങ്ങനെ ചെയ്യിക്കുകയാണ്. വാസ്തവത്തിൽ അതാണ്കോൺട്രാക്ട് ഫാമിംഗ് (കരാർ കൃഷി) എന്ന് അറിയപ്പെടുന്നത്.

വ്യവസായത്തിന് അസംസ്കൃത പദാർത്ഥങ്ങളുടെയും കാർഷികോത്പന്നങ്ങളുടേയും ലഭ്യത ഉറപ്പാക്കുകയാണ് കരാർ കൃഷിയിലൂടെ. വിലയിലെ ചാഞ്ചാട്ടങ്ങൾ കുറച്ചുകൊണ്ട് നിശ്ചിതഅളവ് ഉൽപന്നം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ.കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രശ്നം സൃഷ്ടിക്കുന്നില്ലെങ്കിൽ നിശ്ചിത അളവ് ഉത്പന്നം ഉറപ്പ്. വിലയെ സംബന്ധിച്ചു കർഷകരുമായി നേരത്തെ ധാരണ ഉണ്ടാക്കുന്നതിനാൽ വിലയും ഉറപ്പാക്കാൻ സഹായിക്കുന്നു.

കരാർ കൃഷിയുടെ തുടക്കം

പഴയകാലം മുതൽ കരാർ കൃഷി നിലനിന്നിരുന്നു. എന്നാൽ വിപണിക്കാവശ്യമുള്ളത് ഉൽപാദിപ്പിക്കുക എന്നതാണ് ഇന്ന് കരാർകൃഷിയുടെത്. വിത്തും മണ്ണും വളവും പരിചരണവും കീടിനാശിനിയും വിളവെടുക്കലും സൂക്ഷിക്കലും എല്ലാത്തിലും വ്യത്യസ്തരീതി.ഇന്നത്തെ വിപണി ബാൻഡഡ് ആണ്. ഓരോന്നും ഓരോ പായ്ക്കറ്റിലാക്കി ബാൻഡ് പേരിൽ വിൽക്കുന്നു. വിപണിയാകട്ടെ ഒാരോലക്ഷ്യം. കർഷകർ, പല രീതികളിലും ശൈലികളിലുമാണ് കൃഷി നടത്തുന്ന ബാൻഡിനും ഓരോ ഗുണനിലവാരം നിർദ്ദേശിച്ചിരിക്കുന്നു. ബാൻഡ്നിർമ്മാതാക്കൾക്ക് കിട്ടുന്ന ഉത്പന്നം ഒരേ നിലവാരത്തിലായിരിക്കില്ല. യഥാസമയം കിട്ടുമെന്നും യാതൊരുവിധ ഉറപ്പുമില്ല. ഇതിനൊരു പരിഹാരമായിട്ടാണ് കരാർകൃഷി രംഗപ്രവേശം ചെയ്തത്. കരാർകൃഷിയിൽ, കൃഷിക്കാരനും കമ്പനിയും തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാകും. വിത്തു മുതൽ ഉൽപന്നത്തിന്റെ സകല നിർദ്ദേശങ്ങൾ പാലിക്കാൻ കർഷകർ ബാധ്യസ്ഥരാണ് കരാറുകളിൽ കമ്പനി ഉൽപന്നം വാങ്ങുന്ന വിലയും രേഖപ്പെടുത്തുന്നു. എങ്ങനെയായിരുന്നാലും കർഷകർക്ക് നിശ്ചിത വിലയും ഉറപ്പാകുന്നു.

ഓറഞ്ചിനും കരാര് കൃഷി

പഞ്ചാബില്‍ ഓറഞ്ച് കൃഷി ശാസ്ത്രീയമായി നടത്താനാണ് കമ്പനികളുടെ പുതിയ നീക്കം. അതിനു വേണ്ടി കാലിഫോര്‍ണിയ, ഫ്ലോറിഡ എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേകം തൈകള്‍ ഇറക്കുമതി ചെയ്തുകഴിഞ്ഞു. കർഷകർക്ക് പരിശീലനവും നൽകിത്തുടങ്ങി.

പഞ്ചാബിന്റെ മണ്ണും കാലാവസ്ഥയും ഓറഞ്ചകൃഷിക്ക് പറ്റിയതാണ്.പഞ്ചാബ് അഗ്രികൾച്ചറൽ എക്സ്പോർട്ട് കോർപ്പറേഷനും പഞ്ചാബ്കാർഷിക സർവകലാശാലയും പെപ്സിയുമായിട്ടാണ് കരാർ. റോഡ്,വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാൽ ഉൽപാദനം, വിളവെടുപ്പ്, ഫാക്ടറികളിൽ എത്തിക്കൽ ഇതെല്ലാം എളുപ്പമായിട്ടാണ് കമ്പനി വിലയിരുത്തുന്നത്.ജമ്മുകാശ്മീരിൽ ആപ്പിളും കേരളത്തിൽ പൈനാപ്പിളും ഉൽപാദിപ്പിക്കാനുള്ള കരാറിന് പെപ്സി തയ്യാറെടുക്കുകയാണ്.

പശുവും കോഴിയും കരാർ കൃഷിയിൽ

കരാർ കൃഷിയുടെ മറ്റൊരു രൂപമാണ് രാജ്യത്തെ ക്ഷീര സൊസൈറ്റികൾ. കർഷകർക്കാവശ്യമായ ഘടകങ്ങൾ സൊസൈറ്റി വഴി ലഭിക്കും.കോഴി വളർത്തൽ, പന്നി വളർത്തൽ എന്നിവയും കരാർ കൃഷിയുടെഭാഗമാവുകയാണ്. തമിഴ്നാട്ടിലെ പല കോഴിക്കമ്പനികളും കേരളത്തിൽ കരാർകൃഷി നടത്തിവരുന്നു.കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ നൽകുന്ന കമ്പനി തന്നെ വളർച്ചയെത്തുന്ന കോഴികളെ തിരിച്ചെടുക്കും. കർഷകൻ കൂടു നിർമ്മിച്ച് കോഴിക്കുഞ്ഞുങ്ങളെ പരിപാലിച്ചാൽ മതി. ഇതിന് നിശ്ചിതതുക ലഭിക്കും. അവർ നിർദ്ദേശിക്കുന്ന ഗുണനിലവാരം ഇല്ലെങ്കിൽ കർഷകനും നഷ്ടം വരാൻഇടയാകും. തന്മൂലം ഈ കൃഷിയ്ക്ക് ജാഗ്രത ആവശ്യമാണ്.

കരാർകൃഷി കൂടുതൽ വ്യാപകമാക്കുന്നതിനു വേണ്ടി നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉദ്ദേശിക്കുന്നു. കേന്ദ്രം ഇതിന്റെ നിയമനിർമ്മാണത്തിന്റെ തിരക്കിലാണ്. കരാർ കൃഷി വായ്പ ബാങ്കുകളുടെ പുതിയ മേച്ചിൽസ്ഥലം കരാർ കൃഷിക്കാരിൽ നിന്ന് 8.5-9.0 ശതമാനം വരെ പലിശയേ ഈടാക്കി ബാങ്കുകളുടെ പുതിയ മേച്ചിൽപുറമായി കരാർ കൃഷി മാറുകയാണ്. കരാർ കൃഷിക്കു പരണയും നായകത്വവും നൽകുന്ന കമ്പനികളുമായി സഖ്യമുണ്ടാക്കിയാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സി.ഐ.സി.ഐ. ബാങ്ക് തുടങ്ങിയവയൊക്കെ കരാർ കൃഷിക്കു വായ്പനൽകാൻ മത്സരിക്കുകയാണ്. ഐ.സി.ഐ.സി.ഐ. ബാങ്ക് കഴിഞ്ഞ വർഷം 55,000 കർഷകർക്കു വായ്പ നൽകി. യു.ടി.ഐ. ബാങ്ക് 600 കോടി രൂപയാണ് കൃഷിക്കു മാത്രം നൽകാൻ ഉദ്ദേശിക്കുന്നത്. അതിൽ മുന്തിയപരിഗണന കരാർ കൃഷിയിലാണ്. കരാർകൃഷി കർഷകനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കാരണം പണത്തിന്റെയോ വിപണനത്തിന്റെയോ, വിദഗ്ദ്ധ സേവനത്തിനോ ഒരു പഞ്ഞവും വരുന്നില്ല. ഗുണമേന്മയോടെ ഉത്പാദനം നടത്തണമെന്നു മാത്രം. കരാർ കൃഷി പ്രോത്സാഹിപ്പിച്ചാൽ മുതൽ മുടക്കില്ലാതെവിജയം കൈവരിക്കാം.

ഔഷധ സുഗന്ധവിളകള്‍

വാനില

കേരളത്തിലെങ്ങും ഇന്ന് വാനില കൃഷിയുടെ കാലമാണ്. മലയാളികളുടെ മനസ്സിലും മലയാളത്തിന്റെ മണ്ണിലും വാനില പൂത്തുലയുന്ന താരതമ്യേന കുറഞ്ഞ കൃഷിച്ചെലവും ഇടവിളയായി കൃഷി ചെയ്യാമെന്നുള്ള സൗകര്യവുമാണ് ഈ ചെടിയുടെ പ്രചാരം ഇത്രയേറെ വർദ്ധിപ്പിച്ചത്. കൃഷിയിലും പരിചരണത്തിലും വിപണനത്തിലും ഏറെ ശ്രദ്ധ വേണ്ട വാനില ഇന്ന് പല നൂതന പരീക്ഷണങ്ങൾക്കും വിധേയമാക്കപ്പെടുന്നു സുഗന്ധവും രുചിയും പ്രധാനം ചെയ്യുന്ന ഒരു വസ്തുവാണ്. വാനില ഓർക്കിഡേസിയ സസ്യകുടുംബത്തിൽ പെടുന്നു. വാനില പ്ലാനിഫോളിയ എന്ന ഇനമാണ് വാണിജ്യപരമായി ഏറ്റവും പ്രാധാന്യമുള്ളത്. വാനില ഇൻഡ്യൻ വിപണിയിലെത്തിയിട്ട് ദശകങ്ങളായെങ്കിലും ഈയടുത്ത നാളിലാണ് ഇതിന്റെ ഉപഭോഗം ഇത്രയധികം കൂടിയത്. ഇതിനു പ്രധാനകാരണം വികസിത രാഷ്ട്രങ്ങൾ ഭക്ഷ്യവസ്തുക്കളിൽ ജൈവവാനിലയുടെ ഉപയോൾ കർശനമാക്കിയതാണ്.

കാലാവസ്ഥ

ഒരു ഉഷ്ണമേഖലാ സസ്യമായതിനാൽ വാനിലയ്ക്ക് ചൂടും കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. ചൂടോ ഈർപ്പ്ഒരിക്കലും അധികമാവാൻ പാടില്ല. വാനിലക്യഷി വിജയിക്കണമെങ്കില്‍ ജലലഭ്യത ഉറപ്പാക്കിയിരിക്കണം.  അത്തരത്തിൽ ക്യതിമമായി നനയ്ക്കു

ചെയ്താൽ മെച്ചപ്പെട്ട വിളവ് ലഭിക്കും. എങ്കിലും പൂവണിയലിന്‍റെയും വിളവെടുപ്പിന്റെയും സമയങ്ങളിൽ മഴ ഇലാതിരിക്കുന്നത്. അത്സൂ ര്യപ്രകാശം നേരിട്ട് വാനിവള്ളികളിൽ പതിക്കുന്നത്. തിരക്ക്ദോഷം ചെയ്യും.

മണ്ണ്

ജൈവ സമ്പുഷ്ടമായ മണ്ണാണ് വാനിലകൃഷിക്ക് ആവശ്യം. ഏകദേശം 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വാനില കൃഷി ചെയ്യാം. കേരളത്തിലെ ഹജ്. ട്വാലകളിലും വാനിലകൃഷി വിജയിക്കുമ്പോൾ 200-250 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങള്‍ വാനിലക്യഷിയ്ക്ക് അനുയോജ്യമാണെന്നു വരുന്നു. കൃഷിയിടത്തിന് അല്പം ചരിവുണ്ടെങ്കിൽ വെള്ളം കെട്ടി നില്ക്കുന്നത് തടയാം.

കൃഷിരീതി

തണ്ടു മുറിച്ചു നട്ടാണ് വാനില കൃഷി ചെയ്യുന്നത്.  നല്ല കരുത്തോടെ വരുന്ന ചെടികളിൽ നിന്നേ തണ്ട് മുറിച്ചെടുക്കാവൂ. അതുപോലെ രണ്ടു വർഷത്തിൽ താഴെ പ്രായമുള്ള അധികം മൂപ്പെത്താത്ത തണ്ടു വേണം നടാൻ. ഒരു(പ്രാവശ്യമെങ്കിലും കായ്ച്ച വള്ളികളിൽ നിന്ന് നടാനുള്ള വള്ളികൾ എടുക്കരുത്. നടാനുള്ള വള്ളിയുടെ ചുവട്ടിലെ മൂന്നു നാലിലകൾ മുറിച്ച നീക്കിയതിനു ശേഷം ഒരാഴ്ചയോളം തണലിൽ വിരിച്ച് ഉണക്കണം.അപ്പോൾ അധികമുള്ള ഈർപ്പം നഷ്ടപ്പെട്ടുകൊള്ളും. താങ്ങുമരത്തിൽ പടർന്നു കയറി വളരുന്ന ചെടിയാണ് വാനില്ല. അതിനാൽ വാനില തണ്ട് നടുന്നതിന് ആറുമാസമെങ്കിലും മുൻപേ നല്ല തണൽനൽകുന്ന താങ്ങുമരങ്ങൾ വച്ചു പിടിപ്പിക്കേണ്ടതാണ്. ശീമക്കൊന്ന, മുരിക്ക്, കാറ്റാടിമരം തുടങ്ങിയവ നല്ല താങ്ങുമരങ്ങളാണ്. താങ്ങുമരത്തിന്റെചുവടു ചേർത്താണ് വാനില നടേണ്ടത്. ഇല നീക്കിയ ചുവടുഭാഗം ഇല്ലകിയ മണ്ണിൽ പതിച്ചു വച്ചതിനു ശേഷം അതിനു മീതെ പൊടിമണ് ചേര്‍ത്ത്ക്കൊടുക്കണം. തണ്ടിന്റെ മുകളറ്റം താങ്ങുമരത്തിൽ ചേർത്തു കെട്ടണംവൈക്കോൽ, കരിയിലകൾ, തൊണ്ട്, ചുള്ളിക്കമ്പുകൾ എന്നിവ ഉപയോഗിച്ച് ചുവട്ടിൽ പുതയിടുകയും വേണം. ഉണങ്ങിയ വാഴയിലയോ, ഓലത്തുഞ്ചാണിയോ ഉപയോഗിച്ച് മറ നൽകി സൂര്യപ്രകാശം ഭാഗികമായിമാത്രം പതിക്കുവാൻ ഇടയാക്കണം. ഏപ്രിൽ-മെയ് മാസങ്ങളും, ഓഗസ്റ്റ് -സെപറ്റംബർ മാസങ്ങളുമാണ് വാനില നടാൻ ഏറ്റവും പറ്റിയ സമയം

കൂടതൈകൾ നടീൽവസ്തു

തണ്ടു മുറിച്ചു നടുന്നതുപോലെ കൂടതൈകൾ ഉപയോഗിച്ചും വാനിലകൃഷിചെയ്യാം. ഒരു മീറ്റർ വളളിയിൽ നിന്നും 5 കൂടതൈകൾ വരെ നിരക്കാമെന്നതാണ് ഇതിന്റെ ലാഭം. കൂടതൈകൾ ഉണ്ടാക്കാൻ ചെറിയ പൊത്തീൻ കൂടുകളാണ് സാധാരണയായി ഉപയോഗിക്കുക. കൂടുകളിൽ മണ്ണ്നിറയ്ക്കുന്നതിനു മുമ്പ് ചുവടു ഭാഗത്ത് രണ്ടോ മൂന്നോ ദ്വാരങ്ങൾ ഇരിക്കണം. ജൈവസമ്പുഷ്ടമായ മേൽമണ്ണും മണലും ഉണങ്ങിയ ചാണപ്പൊടിയും തുല്യ അളവിലെടുത്ത് കൂട്ടിക്കലർത്തി കൂടുകളിൽ നിറയ്ക്കാം.കൂടതൈകളുണ്ടാക്കുന്നതിൽ പുതിയൊരു കണ്ടെത്തൽ കൂടയുടെവശത്ത് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ വള്ളിയുടെ ചുവടറ്റം പുറത്തയ്ക്കു തള്ളി നിർത്തുന്ന രീതിയാണ്. ചുവട്ടിലൂടെ ചീയൽ ബാധിച്ച് നശിക്കില്ലെന്ന മെച്ചമുണ്ടിതിന്.വേനൽക്കാലത്ത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കൂടത്തകൾ നനച്ചുകൊടുക്കണം. മഴക്കാലത്ത് നേരിട്ടു വെള്ളം കൂടകളിൽ വീഴാതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടണം.

വെർമി കമ്പോസ്റ്റ്, വെർമി വാഷ്, ചാണകം തുടങ്ങിയവ കൂടകളിൽചേർക്കാവുന്ന വളങ്ങളാണ്. വാനില വള്ളികൾ നീളം വച്ചു തുടങ്ങുമ്പോള്‍ മുളക്കമ്പുകൾ കുടയ്ക്കുള്ളിൽ കുത്തി വയ്ക്കണം. ഇതിൽ വളളി പിടിച്ചു തുടങ്ങിയാല്‍ മതി കയറിക്കൊള്ളും. പിന്നീട് ഈ കമ്പ് താങ്ങു മരത്തോട് ചേർത്തു കെട്ടിയാല്‍ മതി

പരിചരണം

വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വിളയാണ് വാനില.

വാനിലയുടെ പരിചരണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ആവശ്യമായ തണൽ ലഭിക്കത്തവിധത്തിൽ നല്ല താങ്ങു മരങ്ങള്‍ വച്ചു പിടിപ്പിക്കണം.
  • ആദ്യ വർഷങ്ങളിൽ ജലസേചനം അനിവാര്യമാണ്.
  • ആഴ്ചയില്‍ രണ്ടു ദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം ചെടിയുടെ ചുവട്ടിലെത്തണം.
  • വാനില വള്ളികൾക്കു ചുറ്റും കളകൾ വളരാൻ പാടില്ല.
  • ധാരാളം ജൈവവസ്തുക്കളടങ്ങിയ പുത ചുവട്ടിൽ ഉണ്ടാവണം. ചുള്ളിക്കമ്പുകൾ, വെർമി കമ്പോസ്റ്റ്, ചാണകം തുടങ്ങിയവയെല്ലാം നല്ല പുതയായി ഉപയോഗിക്കാം.
  • വളർച്ചയുടെ ആരംഭദശ തുടങ്ങി വാനില വള്ളികൾ താങ്ങ് മരകമ്പുകളില്‍ പിടിച്ചു വളരാൻ അനുവദിക്കണം.

നാമ്പു പൊട്ടി മുകളിലേയ്ക്കു വളർന്നു കയറുന്ന വാനില ഏകദേശം ഒന്നരമീറ്റർ ഉയരമെത്തിക്കഴിഞ്ഞാൽ താങ്ങുമരത്തിന്റെ ശിഖരങ്ങളിൽ തുക്കി താഴേയ്ക്ക് വളരാൻ അനുവദിക്കണം. താഴേയ്ക്കു വളരുന്ന വള്ളികൾ പുതയിട്ടിരിക്കുന്നതിൽ തൊടുമ്പോൾ ഒരു ഭാഗം പുതയ്ക്കുള്ളിലാക്കണം. നിലത്തു മുട്ടുന്ന ഭാഗത്തുനിന്ന് വേരുകൾ പൊട്ടിയിറങ്ങി കൂടുതൽ കരുത്തോടെ ചെടി വീണ്ടും മുകളിലേയ്ക്ക് വളർന്നു കയറിക്കൊള്ളും. ഇതു മുകളിലെത്തിയാൽ കോർത്ത് വീണ്ടും താഴേയ്ക്ക്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ കൂടുതൽ ഉൽപാദനം സാധ്യമാണെന്ന് പഠനനങ്ങൾ തെളിയിക്കുന്നു.

ഇന്ന് സാധാരണ ഉപയോഗിക്കുന്ന താങ്ങുമരങ്ങളുടെ സ്ഥാനത്ത്കോൺക്രീറ്റ് കാലുകളും റബ്ബർ മരങ്ങൾ വരെയും താങ്ങുമരങ്ങളായി ഉപയോഗിക്കുന്നു.

പൂവണിയലും കൃത്രിമ പരാഗണവും

വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന സസ്യമാണ് വാനില. ഇട്ടതിനുശേഷം മൂന്നാം വർഷമാണ് സാധാരണയായി വാനില പൂവിടുക. ഇലയും വള്ളിയും തമ്മിൽ ചേരുന്ന ഭാഗത്താണ് പൂങ്കുല ഉണ്ടാകുന്നത്. ഒരു കുലയിൽ 20-നു മേൽ പൂക്കളുണ്ടാവാം. വാനില പൂവണിയുന്ന സമയത്ത്കൂടുതൽ സൂര്യപ്രകാശം വള്ളികളിൽ പതിക്കുവാൻ ഇടയാക്കണം. പൂവിടുന്നതിന് ഒന്നോ രണ്ടോ മാസം മുമ്പ് വള്ളിയുടെ അഗ്രം ഏകദേശം

തിനഞ്ചു സെന്റിമീറ്റർ നീളത്തിൽ മുറിച്ചു കളയുന്നത് ധാരാളം പൂക്കൾ ഉണ്ടാകുവാൻ സഹായിക്കും.

ഒരു വാനില പൂവില്‍ പുറമേ മൂന്നും അകമേ മൂന്നും ഇതളുകള്‍ ഉണ്ട്.അകമേയുള്ള ഇതളുകൾക്കു മധ്യ തുമ്പിക്കെ ആകൃതിയിൽ ഉയർന്നു നിൽക്കുന്ന ഭാഗമാണ് കോളം, കൊളത്തിന്റെ ചുവട്ടിലായിപെണ്‍പ്രത്യുല്പാദന സ്ഥലമായ ജനിയും കോളത്തിന്റെ അഗ്രത്തായി ആണ്‍ പ്രത്യുല്പാദന സ്ഥലമായ കേസരവും സ്ഥിതി ചെയ്യുന്നു. ജനിയ്ക്കും.കേസരത്തിനും മധ്യ ഒരു മറപോലെ സ്ഥിതി ചെയ്യുന്ന റോസ്റ്റലത്തെ ഈര്‍ക്കിലോ മുളംതണ്ടോ ഉപയോഗിച്ച് പിന്നോട്ട് നിക്കണം. അതിനു ശേഷം പൂമ്പൊടി ഒരു വിരലുകൊണ്ട് പരാഗണ സ്ഥലത്തു വീഴ്ത്തണം. പൂവ് വിരിയുന്ന ദിവസം തന്നെ പരാഗണം നടക്കണം. രാവിലെയുള്ള സമയങ്ങളിൽ പരാഗണം നടത്തുന്നതാണ് ഏറ്റവും നല്ലത്. സാധാരണ ഗതിയില്‍ ഒരു ദിവസം ഒരു പൂവ് മാത്രമേ വിരിയുകയുള്ളൂ. ഒരു കുലയിലെ മുഴുവൻ പൂവും വിരിയാൻ ഏറെക്കുറെ മൂന്നാഴ്ചയിലധികം സമയം വേണ്ടിവരും.

പരാഗണം വിജയിക്കുകയാണെങ്കിൽ പൂവ് കൊഴിയില്ല. ഉടൻ തന്നെകായ്കൾ ഉണ്ടാവും. അഞ്ചാറാഴ്ചക്കുള്ളിൽ ബീൻസ് മുഴുവൻവളരുകയും ചെയ്യും. വിളവെടുക്കണമെങ്കിൽ വീണ്ടും പത്തു പതിനൊന്നു മാസം വേണം.

വിളവെടുപ്പും സംസ്കരണവും

പച്ചക്കായ് വില്ക്കുന്നതിനേക്കാൾ പത്തിരട്ടി ആദായമാണ് സംസ്കരിച്ച് വില്ക്കുമ്പോൾ ഒരു വാനില കർഷകന് ലഭിക്കുക. കായ്കൾ നന്നായിമൂപ്പെത്തിയശേഷം മാത്രമേ വിളവെടുക്കാവു. കടുംപച്ച നിറമെത്തിയികായ്ക്കുകളും ചുവട്ടിൽ നിന്നു മഞ്ഞനിറം വ്യാപിക്കാൻ തുടങ്ങിയ കായ്ക്കകളും മൂപ്പെത്തിയവയാണ്. ഇവയുടെ പുറന്തോട് നല്ല മിനുസമുള്ളതും ഞെടുപ്പിനോടു ചേർന്ന ഭാഗം കട്ടിയുള്ളതുമായിരിക്കും. ഈ സമയത്തില്‍ ബീൻസ് നേരേ പിന്നിലേയ്ക്ക് ഉയർത്തി വളച്ചാൽ ഉടൻ അടർന്നു പോരും അടുത്തത് വാനില സംസ്കരണമാണ്. ഇതിന് പലരീതികൾ പിന്തടരാമെങ്കിലും ബർബോൺ രീതിയിൽ സംസ്കരിച്ച കായ്ക്കൾക്കാന് ഏറ്റവും പ്രിയം ഉള്ളത്.. ഈ രീതിയ്ക്ക് പ്രധാനമായും നാലു ഘട്ടങ്ങളാണുള്ളത്

1. പച്ചപ്പെടുത്തൽ

പറിച്ചെടുത്ത കായ്ക്കുകളിൽ പറ്റിപിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കാനായി ധാരാളം വെള്ളം ഉപയോഗിച്ച് കഴുകേണ്ടതാണ്. പിന്നീട് അവയെ മൂന്നു വിഭാഗമായി തരം തിരിക്കുന്നു. ആറിഞ്ചിനു മേൽ നാലിഞ്ചു മുതൽ ആറിഞ്ചു വരെ നീളമുളളത് നാലഞ്ചിനു താഴെ ഉള്ളത് എന്നിങ്ങനെ. അവ ഓരോന്നും വെവേറെ തുണികളിലോ, ചണ ചാക്കിലോ പൊതിഞ്ഞ്, ഒരു അലൂമിനിയം പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ച് 66 ഡിഗ്രി വരെ ചൂടാകുമ്പോൾ അതിൽ മുക്കി വയ്ക്കുന്നു. ബിൻസ് മുക്കിക്കഴിഞ്ഞും വെളളത്തിന്റെ താപനില അതേ അവസ്ഥയിൽത്തന്നെയാണെന്ന് ഉറപ്പുവരുത്തുക. ഒന്നാംതരം ബിൻസി അഞ്ചു മിനിറ്റും രണ്ടാംതരം ബീൻസ് നാലുമിനിറ്റും മൂന്നാന്തരം ബീൻസ്മൂന്നു മിനിറ്റുമാണ് മുക്കി വയ്ക്കുന്നത്. ഇതിനു ശേഷം ബീൻസ് പുറത്തെടുത്ത് തുടച്ച് നീളത്തിനനുസരിച്ച് പ്രത്യേകം കമ്പിളികളിൽ പൊതിഞ്ഞ് സ്റ്റോർ മുറിക്കുളളിൽ സൂക്ഷിക്കുന്നു.

2. വിയർപ്പിക്കൽ

പച്ചകെടുത്തിയാൽ പിറ്റേന്നു മുതൽ ഏറ്റവും ചൂടുള്ള സമയത്ത് കായകൾ വെയിലുകൊള്ളിക്കുന്നു. തറയിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ തടികൊണ്ട് ഒരു തട്ടുണ്ടാക്കി അതിന്മേൽ കമ്പിളിവിരിച്ച് ഉണക്കുന്നതാണ് നല്ലത്. കമ്പിളിയിൽ തന്നെ ഒന്നിന്മേൽ ഒന്നും മുട്ടാത്തവിധം നിരത്തി വയ്ക്കണം. ഒരു മണിക്കൂർ കഴിഞ്ഞാൽ കായ്ക്കുകൾ മറിച്ചു വയ്ക്കണം. വെയിലേറ്റ് ബീൻസിന്റെ ചൂട് ഏകദേശം 55 ഡിഗ്രി എത്തുമ്പോൾ അവപൊതിഞ്ഞെടുത്ത ശേഷം വീണ്ടും അരമണിക്കൂർ കൂടി നല്ല വെയിലത്തു വയ്ക്കുന്നു, പിന്നീട് അവയെ തടിപ്പെട്ടിയിലേയ്ക്കു മാറ്റണം. ഈ വിയർപ്പിക്കൽ പ്രക്രിയ ഏകദേശം പത്തു പന്ത്രണ്ടു ദിവസം തുടരണം, അപ്പോഴേയ്ക്കും ബീൻസിലെ വെള്ളം പാകത്തിനു വലിഞ്ഞിരിക്കും. കടുത്ത കാപ്പിപ്പൊടി നിറവും നെടുനീളത്തിൽ ബീൻസിനു മേൽ വീഴുന്ന ചുളിവുകളുമാണ് പാകം ഉണക്കലിന്റെ ലക്ഷണം.

3. സാവകാശം ഉണക്കൽ

വെയിൽ കൊള്ളിക്കുന്ന ഘട്ടം കഴിഞ്ഞാൽ ഈർപ്പമുള്ള ഇരുണ്ട മുറിയിൽ തടി കൊണ്ടുളള തട്ടുകളിൽ കായ്കൾ നിരത്തി വയ്ക്കുന്നു. കായ്ക്കളിൽ നിന്നും വളരെ സാവധാനത്തിൽ മാത്രമേ ഈർപ്പം നഷ്ടപ്പെടാവൂ. അതിനാൽ മൂറിയിൽ 70% ലേറെ ആർദ്രത ഉണ്ടായിരിക്കണം. ഈ സാവകാശം ഉണക്കൽ പ്രക്രിയ ഏകദേശം 25 ദിവസത്തോളം തുടരേണ്ടതാണ്.

4. പരുവപ്പെടുത്തൽ

ബീൻസ് വിപണനത്തിന് ആവശ്യമായ ഉണക്കിലെത്തിക്കഴിഞ്ഞാൽ അവയെ അമ്പതിന്റെയും നൂറിന്റെയും കെട്ടുകളാക്കി സൂക്ഷിക്കുന്ന ബട്ടർ പേപ്പറോ സെലോഫേൻ പേപ്പറോ, പോളിലീൻ കൂടോ ഉപയോഗിച്ച് നന്നായി പൊതിഞ്ഞ് വായു സഞ്ചാരമില്ലാത്ത ജാറുകളിലോ പാത്രങ്ങളിലോ വയ്ക്കുക. ഈ രീതിയിൽ എകദേശം മൂന്നു മാസത്തോളം വാനില സുക്ഷിക്കാൻ സാധിക്കും. നന്നായി സംസ്കരിച്ചെടുത്ത ബീൻസിന് ഹൃദ്യമായ സുഗന്ധവും കടുത്ത കാപ്പിപ്പൊടി നിറവും ഉണ്ടായിരിക്കും.

രോഗനിയന്ത്രണം

മറ്റു ചെടികളെപോലെ തന്നെ വാനിലയും രോഗവിമുക്തമല്ല. പല തരത്തിലുളള കീടങ്ങളും വാനിലയ്ക്ക് രോഗം വരുത്താനിടയാക്കുന്ന കീടങ്ങളുടെ ശല്യം വ്യാപകമായിട്ടില്ലെങ്കിലും ഏതാനും കീടങ്ങളും പുഴുക്കളും ഒച്ചുകളും മറ്റുമുണ്ടാക്കുന്ന കൃഷിനാശം അവഗണിക്കാവുന്നതല്ല.

വാനില വണ്ട്

നാമ്പിലെയും പൂക്കുലയിലെയും നീരുറ്റിക്കുടിച്ച് ജീവിക്കുന്ന കീടമാണ് വാനില വണ്ട്. ആക്രമണവിധേയമായ ഭാഗങ്ങൾ നിറം മാറുകയും അഴുകി നശിക്കുകയും ചെയ്യുന്നു. സൂചികൊണ്ട് കുത്തിയാലെന്നപോലെയുള്ള പാടുകൾ നിറം മാറ്റമുണ്ടാകുന്ന ഭാഗത്ത് കാണാൻ സാധിക്കും.ഇവയെ നിയന്ത്രിക്കാൻ ഇലകളുടെ അടിഭാഗത്ത് ഉണ്ടാകുന്ന മുട്ടക്കടുകൾ കണ്ടെത്തി നശിപ്പിച്ചു കളയാവുന്നതാണ്. കീടാക്രമണം രൂക്ഷമായാൽ മാത്രം ഒരു ശതമാനം വീര്യമുള്ള മോണാകാട്ടോഫോസ് തളിച്ചു കൊടുക്കാം.

വള്ളിവണ്ട്

ചെടിയുടെ തണ്ടിനും നാമ്പിനും ഒരു പോലെ ഉപ്രദവമുണ്ടാക്കുന്ന കീടമാണ് വളളിവണ്ട്. ഇവ മൂപ്പെത്തിയ വള്ളികളിൽ നെടുനീളത്തിൽ മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ തണ്ടു തുരന്ന് ഉള്ളിൽ കയറി ഉൾഭാഗം തുളച്ചു മുന്നോട്ടു നീങ്ങുന്നു. തുടർന്നു വളളികളുടെ നിറം മാറുകയും അവ അടർന്നു അഴുകി വീഴുകയും ചെയ്യുന്നു. തണൽ കുറഞ്ഞ സ്ഥലത്തു വളരുന്ന ചെടികളിലാണ് ഇവയുടെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്.ഇവയെ കൈകൊണ്ട് പിടിച്ച് നശിപ്പിച്ച് കളയാൻ സാധിക്കും.

ശലഭങ്ങൾ

ചില പ്രത്യേക ശലഭങ്ങളും വാനിലയ്ക്ക് വിനയായി മാറിയിട്ടുണ്ട്.ഇവയുടെ പുഴുക്കൾ നാമ്പുകളെ ആക്രമിക്കുയും അവ അഴുകിപ്പോവുകയും ചെയ്യുന്നു. ഒരു ശതമാനം വീര്യമുള്ള മോണോകാട്ടോഫോസ്തളിക്കുന്നതാണ് ശലഭങ്ങളെ പ്രതിരോധിക്കാനും ഏറ്റവും നല്ല മാർഗ്ഗം.

ഒച്ച്

പകൽസമയത്ത് പുതയ്ക്കുള്ളിൽ കഴിയുകയും രാത്രിയിൽ പുറത്തിറങ്ങി തണ്ടിൽ നിന്നും മറ്റും ഹരിതകം ഊറ്റിക്കുടിക്കുകയും ചെയ്യുന്ന ഒച്ചിനെ പിടിച്ചെടുത്തത് നശിപ്പിക്കുകയാണ് ഏറ്റം ഫലപ്രദമായ മാർഗ്ഗം.

മറ്റു രോഗങ്ങൾ

വേരഴുകൽ

വേരിന്റെ അഗത്തുനിന്ന് ആരംഭിച്ച് സാവകാശം മുകളിലേയ്ക്ക്വ്യാപിച്ച് വേരു മുഴുവൻ അഴുകിപ്പോകുന്ന രോഗമാണ് വേരഴുകൽ, തോട്ടത്തിൽ വെള്ളം കെട്ടി നിൽക്കുമ്പോഴാണ് ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത്. ഇത് ഒരു കുമിൾ രോഗമാണ്. പ്രതിവിധിയായി ട്രൈക്കോഡെർമ, സഡോമൊണാസ്, വീര്യം കുറഞ്ഞ കോപ്പർ ഓക്സിക്ലോറൈഡ്ലായനി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.

നാമ്പുചീയൽ

വാനിലയുടെ ഉള്ളിലെ നാമ്പുകൾ ചീഞ്ഞുപോകുകയും തുടർന്നുള്ള ഭാഗങ്ങൾ മുഴുവൻ അഴുക്കിക്കളയുകയും ചെയ്യുന്ന രോഗമാണിത്. ചെടി മുഴുവനായി നശിപ്പിക്കില്ലെങ്കിലും വളർച്ചയെ തടയുന്ന രോഗമാണിത്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഇതിന് പ്രതിവിധിയായി തളിക്കാവുന്നതാണ്.

വാനില ചെടിക്കു രോഗം വരാതെ നോക്കുന്നതോടൊപ്പം അതിന്റെതാങ്ങുമരങ്ങളേയും നിരീക്ഷിക്കണം. താങ്ങുമരമായി വളർത്താറുള്ള ശീമക്കൊന്നയ്ക്ക് കടുത്ത ഭീഷണിയാണ് തണ്ടു തുരപ്പൻ പുഴു.വേപ്പെണ്ണ കലർന്ന വളങ്ങളും ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയും തണ്ടുതുരപ്പനെ പ്രതിരോധിക്കുന്ന മരുന്നുകളാണ്. ജൈവകൃഷി രീതികളോടു നന്നായി പ്രതികരിക്കുന്നതിനാൽ വാനിലയ്ക്കെതിരെ രാസകീടനാശിനികൾ അറ്റകെയായി മാത്രംഉപയോഗിക്കുന്നതാണ് നല്ലത്.

മേൽവിവരിച്ച കൃഷിരീതികളിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ പലകർഷകരും സ്വന്തമായ ചേരുവകൾ വാനില കൃഷിയിൽ കൂട്ടുന്നു. ചിലർ ചുവട്ടിൽ വളങ്ങളിടാതെ ഇലകളിൽ മാത്രം വളമിടുന്നു. മറ്റു ചിലർ വാനില വളളികൾ നിലത്തുകൂടി ഇഴഞ്ഞു വളരാൻ അനുവദിക്കുന്നു. താങ്ങുമരങ്ങളായി റബ്ബറും കോൺക്രീറ്റു കാലുകളും ഉപയോഗിക്കുന്നവരുണ്ട്

വെയിലത്തുണങ്ങാതെ ഡയറിൽ വച്ച് ഉണങ്ങുന്ന മറ്റു ചിലർ. ഇതിനെല്ലാം കാരണം പരീക്ഷണങ്ങളോട് ഇത്ര നന്നായി പ്രതികരിക്കുന്ന വിള മറ്റൊന്നില്ല.

ഇന്ന് വാനില ഉപയോഗിച്ച് വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉത്പാദിപ്പിക്കപ്പെടുന്നു. ജൈവ ഉത്പന്നങ്ങളോടാണ് ഇന്ന് അന്താരാഷ്ട്ര വിപണിയിലും ഏറെ പ്രിയം. കേരളത്തിലെ കർഷകർ ഈ അവസരം മുതലെടുത്ത് കുറഞ്ഞ മുതൽ മുടക്കിൽ വൻ ലാഭം കൊയ്യാൻ വാനിലയുടെ കൃഷിരീതികളെക്കുറിച്ച് ശാസ്ത്രീയമായ പരിജ്ഞാനവും അവബോധവും ഉള്ളവരായിരിക്കണം.

ഏലം

വനം ധന്യമാണ്. ആരണ്യഭംഗി നഷ്ടപ്പെടാതെ കാനനഭംഗി നിലനിർത്തിക്കൊണ്ട് വൃക്ഷത്തണലിൽ ചെയ്യുന്ന ഏക കൃഷിയാണ് ഏലം.വിശിഷ്ടമായ സുഗന്ധദ്രവ്യക്കുട്ടിനും ഒൗഷധ നിർമ്മിതിക്കും ആഹാരത്തിന്റെ ഭാഗമായും ഏലം ഉപയോഗിക്കുന്നു. ലോകത്തിൽ അപൂർവ്വം രാജ്യങ്ങളിൽ മാത്രമേ ഏലകൃഷിയുള്ളൂ. കേരളം. ഗ്വാട്ടിമാല എന്നിവിടെയാണ് അവയിൽ പ്രധാനം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ് കേരളത്തിന്റെ സഹ്യസാനുക്കളിൽ ഏലം കുടിയേറിയത്. തേയില, ഏലം കൃഷികൾക്കായി ദൈവം കനിഞ്ഞു നല്കിയ സ്ഥലമാണവിടം-പച്ച-പൊന്നിന്റെ പറദീസ.

മണ്ണും കാലാവസ്ഥയും

സമുദ്രനിരപ്പിൽ നിന്നു മൂവായിരം അടി മുതൽ നാലായിരം അടിവരെ ഉയരമുള്ള വനപ്രദേശങ്ങളും 200 മുതൽ 500 സെ.മീ വരെ മഴ ലഭിക്കുന്നതും 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ സെൽഷ്യസ് താപനിലയുള്ളതുമായ സ്ഥലങ്ങളാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ജൈവസമ്പുഷ്ടമായ കന്നിമണ്ണും അനുകൂല കാലാവസ്ഥയും കീടബാധകളുടെകുറവും കുറഞ്ഞ ഉൽപാദനച്ചെലവും ലാഭകരമായ കൃഷിക്ക് അത്യന്തപേക്ഷിതമാണ്.

ഏലത്തോട്ടത്തിന്റെ വിജയകരമായ നടത്തിപ്പിന് ഡയറക്ട് മാനേജ്മെന്റ്

ഏല കൃഷിയെപ്പറ്റി മുതൽ മുടക്കാനുള്ള ആസ്തി, അനുകൂലമായ സ്ഥലക്കിടപ്പ്, കൃത്യസമയത്തുള്ള സസ്യസംരക്ഷണം, സമൃദ്ധമായ ജലഭ്യത ഇവ അവിഭാജ്യ ഘടകങ്ങളാണ്. ശാസ്ത്രീയമായ ക്യഷിരീതികൾ മാനേജ്മെന്റ് അത്യാവശ്യമായും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ഏലത്തിന് നല്ല തണൽ വൃക്ഷങ്ങൾ അനിവാര്യമാണ്. ഏലം സസ്യമായതിനാൽ മണിലെ വളം അപഹരിക്കുന്ന പാഴ്മരങ്ങളായ കരിവെട്ടി, നാങ്ക്, വെടിപാവ്, ആൽ എന്നിവ ഏലക്കാ ഉണങ്ങുന്നത ഫയർവുഡ് ആയി ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം നല്ല തണല്‍ വൃക്ഷങ്ങളായ ചോരക്കാലി, ചന്ദന വയമ്പ്, കുരങ്ങാട്ട്, പ്ലാവ് തുടങ്ങിയവ  നിലനിർത്തുകയും ആവശ്യാനുസരണം നട്ടുവളർത്തുകയും ചെയ്യുന്നത്  ഉത്തമമാണ്. താരതമ്യേന തണൽ കുറവുള്ള പ്രദേശങ്ങളിൽ എലാനിംഗിനോടൊപ്പം പൊട്ടാമത്തകൾ നടുന്നത് വളരെ വേഗം ഷെയ്ൻഉണ്ടാകുന്നതിന് പര്യാപ്തമാണ്.

ഏലം പ്ലാന്റിംഗ്

ഏലം നടുന്നതിന് മുമ്പ് കൃഷിസ്ഥലം നന്നായി ഒരുക്കണം. ജെസി.ബി.യോ മറ്റോ ഉപയോഗിച്ച് മരങ്ങളുടെ വേരുകൾ നഷ്ടപ്പെടാതെ കല്ലുകളും മറ്റും ഇളക്കി മാറ്റി സ്ഥലം ആകൃതി വരുത്തുന്നത് നല്ലതാണ്. അതോടൊപ്പം പുറം കയ്യാലകൾ തീർക്കുന്നതും ഉചിതമാണ്. കിളച്ചൊരുക്കിയ സ്ഥലത്ത് കോണ്ടൂർ ലൈൻ അടിച്ച് "3 x 2 x 2 വലിപ്പത്തിൽ കുഴികൾ തീർക്കുകയും റബ്ബർ കൃഷിയുടേതു പോലെ ഫ്ളാറ്റ്ഫോം വെട്ടുകയും വേണം. ഇപ്രകാരം ചെയ്യുന്നത് മണ്ണൊലിപ്പു തടയുന്നതിന്സഹായകമാണ്. ചരിഞ്ഞ പ്രതലങ്ങളിൽ 10 അടി അകലത്തിലും ഫ്ളാറ്റ്ഫോമിൽ 5 അടി അകലത്തിലും കുഴികൾ തീർക്കാവുന്നതുപോലെ ലൈൻ അടിക്കേണ്ടതാണ്. 10" x 10' എന്ന സാധാരണകമത്തിൽ ലൈൻ അടിയ്ക്കുമ്പോൾ ഒരേക്കറിൽ 440 ചെടികളാണ് ഉള്ളതെങ്കിലും, മേൽപ്പറഞ്ഞ രീതിയിൽ കോണ്ടൂർ ലൈൻ അടിക്കുമ്പോൾ 660 ചെടികൾ നടാൻ സാധിക്കും.

കുഴികൾ കുത്തിയശേഷം തോട്ടത്തിലെ തണൽ ക്രമീകരിക്കുകയാ അപ്രകാരം ലഭിക്കുന്ന വൃക്ഷശിഖരങ്ങൾ എല്ലാ കുഴികളിലും ഇട്ടശേഷം മേൽമണ്ണ് ഉപയോഗിച്ച് കുഴികളുടെ ആഴത്തിൽ മൂടണം. അതിനു മുകളിലായി 10-20 കിലോ ചാണകപ്പൊടി. മേൽമണ്ണുമായി കലർത്തി 15% കൂടി കുഴികൾ മൂടാവുന്നതാണ്. അവ 10% കുഴിഭാഗം മൂടാതിരിക്കുന്നത് വിവിധ കാരണങ്ങളാൽ ജനപ്രദമാണ്. കുത്തനെ ചരിവുള്ള സ്ഥലങ്ങളിൽ കുഴികൾ പൂര്‍ണ്ണമായി നടേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം കുഴികളുടെ പിൻഭാഗത്തുള്ള ഉയരം കൂടുക നിമിത്തം മണ്ണിടിച്ചിൽ മൂലം ചെടി നശിച്ചു പോകാനിടയുണ്ട്.

സമൃദ്ധമായ ജലലഭ്യതയുണ്ടെങ്കിൽ പത്താമുദയത്തിന് ചെടികൾ നടുന്നത് കൂടുതൽ വളർച്ച ലഭിക്കാൻ കാരണമായിത്തീരും. ചാണകപ്പൊടി ഇട്ട് കുഴികൾ നന്നായി നനച്ചതിനു ശേഷം മാത്രമേ ചെടികൾ നടാവൂ. അല്ലാത്ത പക്ഷം മണ്ണിലെ അമിതമായ ചൂട് നിമിത്തം ചെടികൾ നീറി. നശിച്ച് പോകാൻ സാധ്യതയുണ്ട്. കുഴികളിൽ വേപ്പിൻ പിണ്ണാക്ക് ഇട്ട്ശേഷം ചെടികൾ നട്ടാലും ഇപ്രകാരം സംഭവിക്കും. സാധാരണയായി മെയ്-ജൂൺ മാസങ്ങളിലാണ് ഏലം പ്ലാന്റ് ചെയ്യാറുള്ളത്. കരുത്തുറ്റ ചിമ്പുകൾ (ശാഖകൾ) വേണം നടാൻ ഒരു ചെടിയുടെ കരുത്തുറ്റ 10.15 ചിമ്പുകളിൽ കൂടുതൽ കാണുകയില്ല. ഉദാഹരണമായി 4-5 ഇലകൾ മാത്രമുള്ളതും ചുവട് ബൾബ് പോലെ ഉരുണ്ടതും, വേരുകൾ നാലിഞ്ചിൽ കൂടുതൽ നീളമില്ലാത്തവയുമാണ് കരുത്തുള്ളവ.

രണ്ടു വിധത്തിൽ ഏലം നടാവുന്നതാണ്. കരഭാഗങ്ങളിൽ ഏലം പ്ലാന്റ്ചെയ്യുമ്പോൾ ചിമ്പിന്റെ ചുവട് കുഴിയുടെ നടുവിൽ ഉറപ്പിച്ചശേഷം കാറ്റിനു അനുകൂലമായി ഇലഭാഗം മണ്ണിൽ നിന്ന് ഒരടിയോളം ഉയർത്തി ചെറിയ മൂന്ന് കമ്പുകളുടെ സപ്പോർട്ടോടുകൂടി നടുന്നത് ചെടി കാറ്റടിച്ച് ഇളക്കം തട്ടാതിരിക്കുന്നതിനും, കരുത്തുറ്റ പുതിയ ചിമ്പുകൾ ഉണ്ടാകുന്നതിനും നീളം കൂടിയ കമ്പുകൾ ശേഖരിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കുന്നു. വയൽ പോലെയുള്ള സ്ഥലങ്ങളിൽ കുഴികൾ പൂർണ്ണമായി മൂടിയതിനുശേഷം നീളം കൂടിയ കമ്പുകളുടെ സപ്പോർട്ടിൽ കുത്തനെ മാത്രമേ നടാവൂ. ചെടികൾ നട്ടതിനുശേഷം ചപ്പുചവറുകൾ ഉപയോഗിച്ച് പുതയിടണം. പ്ലാന്റിംഗിനുശേഷം കനത്ത മഴ ഉണ്ടായാൽ ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടന്ന് നശിച്ചു പോകാൻ സാധ്യതയുണ്ട്. ഇപ്രകാരം സംഭവിയ്ക്കാതിരിക്കാൻ ചെടിക്കു ചുറ്റും മൺവെട്ടി ഉപയോഗിച്ച് ഒന്നര അടി അകലത്തിൽ ചെറിയ ചാലുകീറി കുഴിയുടെ താഴ്ഭാഗത്ത് ഒരുക്കേണ്ടതാണ്. ഇപ്രകാരം തീർത്ത ചെറിയ കുഴി മഴക്കാലം അവസാനിക്കുന്നതോടുകൂടി കുഴിച്ചെടുത്ത മണ്ണുകൊണ്ടു തന്നെ മൂടാവുന്നതാണ്.

3 മാസങ്ങൾക്കുശേഷം ചെടികളുടെ ചുവട്ടിൽ നിന്നു ധാരാളം പുതിയ ചിമ്പുകൾ ഉണ്ടാകും. ചിമ്പുകൾ തണ്ടുതുരപ്പൻ പുഴു നശിപ്പിയ്ക്കാതിരിക്കാന്‍1 00 ലിറ്റർ വെള്ളത്തിൽ 200 മില്ലി. Triazophos അല്ലെങ്കിൽ Profenfos തളിച്ച് കൊടുക്കണം.

പടിഞാറൻ ചരിവുള്ള സ്ഥലങ്ങളിൽ ജൂൺ-ആഗസ്റ്റ് മാസങ്ങളിൽ പടിഞ്ഞാരന്‍ കാറ്റ് ശക്തമായി വിശുന്നതിനാൽ, പൂർണ്ണമായും കളകൾ നീക്കുന്നില്ലെങ്കില്‍ അത് ചെടികൾ ഒടിഞ്ഞു പോകുവാൻ കാരണമായിത്തീരും. അതുകൊണ്ട് ചെടികളുടെ ശരങ്ങളുടെ ഉയരം വരെയുള്ള ഭാഗം മാത്രം ക്ലീൻ ചെയ്യുകയും ചെയ്യാം.

കാറ്റ് നിലച്ചതിനു ശേഷം മാത്രം പൂർണ്ണമായും കളകൾ എടുക്കുക ഏലത്തോട്ടങ്ങളിൽ 30 ദിവസത്തിൽ ഒരിക്കൽ പഴം എടുക്കുന്ന രീതിയാണ്നിലവിലുള്ളത്. 50 ദിവസത്തിനു ശേഷം പഴമെടുക്കുകയാണിങ്കിൽ ഏലക്കായുടെ തൂക്കം വർദ്ധിക്കാനിടയാകും.

രോഗങ്ങൾ വളങ്ങൾ

1. വേർപുഴു

ഏപ്രിൽ-മെയ് മാസങ്ങളിൽ വേർപുഴുവിന്റെ ഉപദ്രവം സർവ്വസാധാരണമായി കാണപ്പെടുന്നതിനാൽ ഏതെങ്കിലും നല്ല കമ്പനിയുടെ Chlorpyriphor 100 ലിറ്റർ വെളളത്തിൽ 300 മില്ലി എന്ന അളവിൽ ലയിപ്പിച്ചിച്ച്ചെടിയുടെ ചുവടുഭാഗത്തോടു ചേർത്ത് ചെടിക്കു ചുറ്റും 3 സ്ഥലങ്ങളിലായി. മുള്ള്ഉപയോഗിച്ച് 3 ഇഞ്ച് ആഴത്തിൽ വിടവുകളുണ്ടാക്കി 3 ലിറ്റർ മരുന്നു ലായനി അവയിൽ ഒഴിച്ചു കൊടുത്തശേഷം മൺവെട്ടി ഉപയോഗിച്ച് മൂടേണ്ടതുമാണ്.

2. കുമിൾരോഗം

കാലവർഷത്തിനു തൊട്ടുമുമ്പായി ഫൈറ്റോഫ്തോറ എന്ന കുമിളിനെ നിയന്ത്രിക്കാൻ ബോർഡോ മിശ്രിതം ചെടികളിൽ സ്പ്രേ ചെയ്യേണ്ടതാണ്. പലരും കുമിൾ രോഗം ബാധിച്ചതിനുശേഷമാണ് ബോർഡോ മിശ്രിതം തളിക്കുന്നത്. ശരിയായരീതിയിൽ മിശ്രിതം തയ്യാറാക്കാൻ പലരുംതയ്യാറാകുന്നില്ല. 100 ലിറ്ററിന്റെ ഒരു ബാരലിൽ 2 കിലോ കക്ക നീറിയ ചുണ്ണാമ്പു ലായനി ലയിപ്പിക്കുകയും 100 ലിറ്ററിന്റെ മറ്റൊരു ബാരലിൽ 2 കിലോ തുരിശു പൊടിച്ച് ലയിപ്പിക്കുകയും ചെയ്യണം. 200 ലിറ്ററിന്റെ മൂന്നാമത്തെ ബാരലിലേയ്ക്ക് 2 ചെറിയ ബക്കറ്റുകൾ ഉപയോഗിച്ച് ഒരേ അളവിൽ ചുണ്ണാമ്പു ലായനിയും, തുരിശുലായനിയും ഒഴിച്ചു യോജിപ്പിച്ചശേഷം ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് ശരിയായ മിശ്രിതമാണോ എന്ന്ഉറപ്പു വരുത്തേണ്ടതാണ്.

3, നിമാവിരകൾ

നിമാവിരകളെ നശിപ്പിക്കുന്നതിന് ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്ന Nematiside action ഉളളത് ഫ്യരഡാൻ മാത്രമാണ്. മുള്ളുമുരിക്ക് എന്നീ പാഴ്സരങ്ങളുടെ സാന്നിധ്യം തോട്ടങ്ങളിൽ നിമാവിരകള്‍ വർദ്ധിക്കുമെന്നതിനാൽ പൂർണ്ണമായി നശിപ്പിക്കേണ്ടതാണ്

4. വെള്ളീച്ചകൾ (White Flies)

വൈറ്റ് ഫ്ലൈസ് വളരെ വേഗത്തിൽ വർദ്ധിച്ച് ചെടികളിലെ നീരൂറ്റിക്കുടിക്കുന്ന കീടമാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ കണ്ടെത്താനാവും. ആരംഭത്തിൽ തന്നെ വെള്ളീച്ചകളെ നിയന്ത്രിചില്ലെങ്കില്‍  ചെടികൾക്ക് മഞ്ഞനിറം ബാധിച്ച് വിളവ് കുറയുന്നതിനിടയാക്കും.

100 ലിറ്റർ വെളളത്തിൽ 20 ഗ്രാം Pride ഉം 250 ഗ്രാം Verticel ഉം ലയിപ്പിച്ചു ചെടികളിലും കളകളിലും ചെടികളുടെ ഉയരം വരെയുള്ള വൃക്ഷളിലും തോട്ടത്തിന്റെ ബൗണ്ടറികളിലും സ്ത്രപ ചെയ്താൽ ഇവയുടെമുട്ട, ലാർവ, അഡൽറ്റ് എന്നിവ നശിച്ചു പോകും. Mannate Methoma എന്ന കീടനാശിനിയും ഫലപ്രദമാണ്. ചെടിയുടെ ഇടയ്ക്കുള്ള മരങ്ങളിൽ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഉറപ്പിച്ചതിനുശേഷം ആവണക്കെണ്ണ പ്ലാസ്റ്റിക്കിൽ തടവിക്കൊടുക്കുന്നതും ഈച്ചകളെ നശിപ്പിക്കാൻ ഒരു പരിധിവരെ സഹായകമാണ്.

5. മുടുചീയൽ

പിത്തിയം എന്ന ഫംഗസിന്റെ പ്രവർത്തനം മൂലമാണ് മൂടുചീയൽ രോഗം ഉണ്ടാകുന്നത്. ചെടികൾ ചുവടോടെ മറിഞ്ഞ് നശിച്ചു പോകുന്നു എന്നുള്ളതാണ് രോഗലക്ഷണം, കാലവർഷത്തിന്റെ ഇടവേളയിൽ കീടങ്ങളെ നിയന്ത്രണ വിധേയമാക്കാം.

മറ്റു വളങ്ങൾ

രണ്ടാം വർഷം ഒക്ടോബർ മാസത്തിൽ 100 ലിറർ വെളളത്തിൽ 1 കിലോ വേപ്പിൻ പിണ്ണാക്ക്, 1 കിലോ കടലപ്പിണ്ണാക്ക് ഇവ ലയിപ്പിച്ചിച്ച് 500 ഗ്രാം പോളിഫീഡും 500 ഗ്രാം മൾട്ടികയും യോജിപ്പിച്ച് ലഭ്യമെങ്കിൽ ഗോബർ ഗ്യാസ് പ്ലാന്റിൽ നിന്നു ലഭിക്കുന്ന സ്ലറിയോടൊപ്പം ചേർത്ത് ചെടികൾക്ക് ചുറ്റും 5 ലിറ്ററിൽ കുറയാതെ ഒഴിച്ചു കൊടുക്കുന്നത് വളരെയേറെ ഫലപ്രദമാണ്.

ഡിസംബർ ജനുവരി മാസങ്ങളിൽ നല്ല ചാണകപ്പൊടി ഒരു ചെടിക്ക് 10 കിലോ നൽകുന്നത് സസ്യവളർച്ചയെ സഹായിക്കും.മാർച്ച് മാസത്തിൽ സമൃദ്ധമായ ജലലഭ്യതയുണ്ടെങ്കിൽ മണ്ണ് പരിശോധിച്ചതിൻ പ്രകാരമുള്ള എൻ.പി.കെ.യും മറ്റും നൽകുന്നതാടൊപ്പം മെകാഫുഡും 250 ഗ്രാം വേപ്പിൻ പിണ്ണാക്കും 20 ഗ്രാം കടലപ്പിണ്ണാക്കും 500 ഗ്രാം എല്ലുപൊടിയും കൂട്ടിച്ചേർത്ത് ചെടിക്കു ചുറ്റും ഒന്നരയടി അകലത്തിൽ ഇട്ടതിനു ശേഷം 50 ലിറ്റർ ജലം ഉപയോഗിച്ച്നനച്ചു കൊടുക്കുകയും വേണം.

ഏലച്ചെടികളിൽ 98% പരാഗണവും തേനീച്ചകൾ വഴിയാണ് നടക്കുനത്. അതുകൊണ്ടു തന്നെ താരതമ്യേന തേനീച്ചകൾക്ക് ഹാനികരമിലാത്ത ടയാസാഫോസ് പോലുളള കീടനാശിനികൾ ഉപയോഗിക്കുന്നത് പ്രയോജനപ്രദമാണ്.

മൂന്നാം വർഷത്തിലെ ഓഗസ്റ്റ് മാസത്തിൽ ഫൈറ്റോഫ്താറ എന്ന കുമിളിനെ നശിപ്പിക്കാൻ വീണ്ടും ബോർഡോ മിശ്രിതം തളിക്കുകയോ അല്ലെങ്കിൽ അലിയറ്റ് 100 ലിറ്റർ വെള്ളത്തിൽ 300 ഗ്രാം ലയിപ്പിച്ച് ഒരു ലിറ്ററിൽ കുറയാതെ ഓരോ ചെടിക്കും നല്കുകയോ ചെയ്യേണ്ടതാണ്. സെപ്റ്റംബർ മാസത്തിൽ മണ്ണു പരിശോധിച്ച് വളത്തോടൊപ്പം 250 ഗ്രാം വേപ്പിൻ പിണ്ണാക്കും ചെടിക്ക് നല്കാവുന്നതാണ്. വളപ്രയോഗത്തിനുശേഷം 50 ലിറ്ററിൽ കൂടുതൽ വെള്ളം ചെടിക്കു നൽകാൻ പാടില്ല.

ഒക്ടോബര്‍1 - ഡിസംബര്‍ മാസത്തില്‍ കീടനാശിനിയോടൊപ്പം 100 ലിറ്റർ വെള്ളത്തിൽ 100 മില്ലി എന്ന അളവിൽ ഹ്യൂമിക് ആസിഡും 100 ലിറ്റർ വെള്ളത്തിൽ 250 മില്ലി എന്ന അളവിൽ അമിനോ ആസിഡും ഓരോ മാസത്തിലും മാറി മാറി ചെടിയ്ക്കു നല്കാവുന്നതാണ്.

വിളവെടുപ്പും സംസ്കരണവും

കൃഷി ചെയ്ത ചെടികൾ ഏതാണ്ട് മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. 30 ദിവസം കൂടുമ്പോൾ കായ്ക്കൾ ശേഖരിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്.എന്നാൽ 50 ദിവസത്തിനു ശേഷം പഴമെടുക്കുകയാണങ്കിൽ തൂക്കത്തിൽ വർദ്ധനയുണ്ടാകും. ഏകദേശം 10-15 വർഷം വരെ ഒരു കൃഷിത്തോട്ടത്തിൽ നിന്നു വിളവ് ലഭിക്കും.

പറിച്ചെടുത്ത കായ്കൾ വെള്ളത്തിൽ നന്നായി കഴുകിയെടുത്ത ശേഷം കമ്പിവല കെട്ടിയ പ്രതലത്തിൽ ഒരേ ഘനത്തിൽ വിതറി 50-60 ഡിഗ്രി സെല്‍ഷ്യസില്‍ 36 – 42 മണിക്കൂര്‍ വരെ ഉണക്കണം. ഇപ്പോള്‍ ഏലക്കായ ഉണക്കുന്നതിനു പല ആധുനിക സംവിധാനങ്ങളും ഉണ്ട്.  ഉണങ്ങിയ കായകളുടെ തണ്ടും മറ്റും അവയുടെ വലിപ്പമനുസരിച്ച് പല ഗ്രെടുകളിലാക്കി  തരം തിരിച്ച് സൂക്ഷിക്കണം.

ജൈവ കൃഷിരീതികൾ കർഷകർ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത വളരെയേറെ പ്രാധാന്യമർഹിക്കുന്നവയാണെങ്കിലും ഈ രീതികല്‍ അവലംബിക്കുമ്പോള്‍ ഉത്പാദന കമ്മി ഉണ്ടാകുമെന്നുള്ളത് ഗൗരവപൂർണ്ണമായ കാര്യമാണ്, എങ്കിലും രാസവളങ്ങളുടെയും കീടനാശിനികളുടെയും നിരന്തരമായ ഉപയോഗം മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി തീര്‍ക്കുന്നു . ആയതിനാൽ ചെടികളുടെ വളർച്ചയ്ക്ക് രാസവളങ്ങൾക്കും  മറ്റും പകരമായി ഉപയോഗിക്കേണ്ട ജൈവവളങ്ങളെ സംബന്ധിച്ചും (കീട ബാധയകറ്റുന്ന ജൈവകീടനാശിനികളെ സംബന്ധിച്ചും സ്പൈസസ്ബോർഡും മറ്റും കർഷകർക്ക് വ്യക്തമായ അവബോധം നൽകേണ്ടതാണ്.

അനാട്ട

2005 മുതൽ ഭക്ഷ്യ വസ്തുക്കൾക്കു കൃത്രിമനിറം ഉപയോഗിക്കുന്നത്നിരോധിക്കാന്‍  ലോകാരോഗ്യ സംഘടന തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രക്യതിദത്തമായ നിറം കണ്ടെത്താൻ നാം ബാധ്യസ്ഥരാകുകയാണ്.

ശാസ്ത്രരംഗത്തുണ്ടായ അമിതവേഗവും കൃഷിരംഗത്തുണ്ടായ വൻ ചലനങ്ങളും നമുക്ക് പുതിയ മേച്ചിൽപുറങ്ങൾ സമ്മാനിക്കുകയാണ്. അക്കുട്ടത്തിലാണ് “അനാട്ട'യെന്ന പുതുകാർഷിക ഉല്പന്നം വിപണനസാധ്യതയുമായി കർഷകരെ തേടിയെത്തുന്നത്.

വേലിപ്പടർപ്പുകളിലും വഴിയോരങ്ങളിലും കാണുന്ന ഈ അലങ്കാരചെടി, വരുംകാലത്ത് ഭക്ഷ്യവസ്തുക്കൾക്കും കളിക്കോപ്പുകൾക്കും നിറംപകരാൻ ഉപയോഗിക്കുന്ന വൻവ്യാപാര സാധ്യതയുള്ള കൃഷിയായി ഉയർത്തപ്പെടും എന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

പച്ചയും ചുവപ്പും കായ്ക്കൾ നിറഞ്ഞ് വർണ്ണവിളക്കുകൾ തൂക്കിയിട്ട പോലെ തോന്നിക്കുന്ന ഈ ചെടി പലരും വെട്ടിമാറ്റാത്തത് കാഴ്ചക്കാരിലുളവാക്കുന്ന കൗതുകം മൂലമാണ്. ചെറിയ ബൾബുപോലുളള കായ്ക്കുകൾക്കു പുറത്തേക്കു തള്ളി നില്ക്കുന്ന മൃദുവായ മീശയുണ്ട്കായകൾ പൊട്ടിച്ചാൽ കടുംചുവപ്പ് നിറത്തിലുള്ള ചെറിയ വിത്തുകളും കാണാം

വേലിപ്പടർപ്പുകളിലും വീട്ടുപറമ്പുകളിലും വര്‍ണ്ണ ഭംഗിയോര്‍ത്തു മാത്രം വെട്ടി മാറ്റാതെ നിര്‍ത്തിയ സിന്ദുരചെടിക്കും നല്ലകാലം വന്നു തുടങ്ങി.കൃഷി ചെയ്യാൻ അത്യുത്പാദനശേഷിയുള്ള പുതിയ ഇനം അനാട്ടയാണ് ഉത്തമം. നാടൻ ഇനത്തിന് പേരിലേ വ്യത്യാസമുള്ളൂ. കാഴ്ചയിലും ഗുണത്തിലും സമാനതകൾ തന്നെ. എന്തായാലും പ്രക്യതിദത്ത നിറം ഉണ്ടാക്കാന്‍ ആകുന്ന  അനാട്ടയ്ക്ക് ആഭ്യന്തര മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും പ്രിയമേറും എന്നത് വസ്തുത തന്നെ.

ഗുളികകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് പ്രകൃതിദത്ത നിറം നല്കാനാണ് അനാട്ടയുടെ "ബിക്സെന്ന സത്തെടുക്കുക.

ബേക്കറി ഉൽപന്നങ്ങൾ, ബിരിയാണി, സ്നാക്സ്, പാൽ ഉൽപന്നങ്ങൾ, ഐസ്ക്രീം, ഫൂട്ട് സലാഡ് എന്നിവയ്ക്ക് നിറം പകരാനും അനാട്ട വൻ തോതിൽ വിപണനം ചെയ്യപ്പെടും. ഇപ്പോൾ തന്നെ ആന്ധ്രയിലെ വാറങ്കലിൽ മരത്തിലുണ്ടാക്കുന്ന കളിക്കോപ്പുകൾക്കു നിറം കൊടുക്കാൻ അനാട്ട ഉപയോഗിക്കുന്നു.

ഇന്ത്യയിൽ ഗുജറാത്ത്, കർണാടക, ആസാം, പശ്ചിമബംഗാൾ, ആന്ദ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അനാട്ട കൃഷി ചെയ്യുന്നത്.

കൃഷി

ചതുപ്പു സ്ഥലങ്ങളിലും വയലുകളിലും പുൽമേടുകളിലും അനാട്ട കൃഷി ചെയ്യാവുന്നതാണ്. കാര്യമായ വളപ്രയോഗമോ പരിചരണമോ, കീടനാശിനി പ്രയോഗമോ അനാട്ടയ്ക്ക് വേണ്ട്. വെള്ളം ലഭിക്കുന്നതും വെയിൽ കിട്ടുന്നതുമായ സ്ഥലമായാൽ ഏറെ നന്ന്. 25 വർഷമാണ് ചെടിയുടെ ആയുസ്സ്, ചെടി നട്ട് തൊട്ടടുത്ത വർഷം തന്നെ വിളവെടുപ്പ് തുടങ്ങാം.. ചെടിനട്ട് ആദ്യ വിളവെടുപ്പിന് പാകമാകുന്നതുവരെ മാത്രമേ കാര്യമായ ചെലവ് വരുന്നുള്ളൂ.

ചുവപ്പും പച്ചയും കായകളുണ്ടാകുന്ന രണ്ടിനം അനാട്ടയുണ്ട്.രണ്ടിനത്തിനും "ബിക്സ് എന്ന സത്തിന്റെ അളവ് തുല്യമാണ് അനാട്ട കായകൾ ഉണക്കി വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും.

എന്തായാലും ലോകജനത 2005 മുതൽ വിഷ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാൻ തയ്യാറല്ല എന്ന സത്യം മുറുകെപ്പിടിക്കാൻ പ്രയഗ്നിക്കുകയാണ് . അതിലൂടെ നാടിന്റെ സമ്പദ്ഘടനയ്ക്കും കൃഷിക്കാർക്കും ചുരുങ്ങിയ മുതല്‍ മുടക്കില്‍ ഉപയോഗ ശൂന്യമായ സ്ഥലം ഉപയോഗപ്പെടുത്തിയും ഉയര്‍ച്ച നേടാന്‍ അനാട്ടയെന്ന നിറം സഹായിക്കും.

സ്റ്റീവിയ

മധുര ചെടിയായ സ്റ്റീവിയയുടെ ജന്മദേശം പരാഗേ ആണ്. 'അസാസിയ' സസ്യകുടുംബത്തിൽപ്പെട്ട സ്റ്റീവിയയുടെ ശാസ്ത്രനാമം 'സ്റ്റിവിയ റു ബോഡിയാന്' എന്നാണ്. പഞ്ചസാരയേക്കാൾ 30 ശതമാനം ഇരട്ടി മധുരമുള്ളതാണ് സ്റ്റീവിയയുടെ ഇലകൾ. കലോറിയും കാർബോ ഹൈഡ്രേറ്റും ഇല്ലാത്തതിനാൽ ഇത് പ്രമേഹരോഗികൾക്ക് ആഹാരത്തിൽ മധുരത്തിനായി ഉപയോഗിക്കാം.

ചായ, കാപ്പി, ശീതളപാനീയങ്ങൾ, ഐസ്കീം, കേക്ക്, ബിസ്കറ്റ്, ജാം, മിഠായി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലും ചില കഫ് സിറപ്പുകളിലും മധുരത്തിനുവേണ്ടി സ്റ്റീവിയ ഉപയോഗിക്കുന്നു. ചില സുഗന്ധദ്രവ്യങ്ങളിലും സ്റ്റീവിയ ഉപയോഗിക്കപ്പെടുന്നുണ്ട്. സ്റ്റീവിയയുടെ ഇലകളിൽ അടങ്ങിയിരിക്കുന്ന സ്റ്റീവിയോസൈഡുകളും, റിസോഡയോസെഡുകളും ആണ് മധുരത്തിന് കാരണം. ഒരു ടീസ്പൂൺ ഉണക്കിപ്പൊടിച്ച ഇല, ഒരുകപ്പ് പഞ്ചസാരയ്ക്ക് തുല്യമാണ്. സ്റ്റീവിയ ഉല്പന്നങ്ങൾ ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്തും ഒൗഷധ ചായയായും മരുന്നായും ഉപയോഗിക്കുന്നു.

മണ്ണും കാലാവസ്ഥയും

സമുദ്രനിരപ്പിൽനിന്ന് 800 അടിക്കു മേൽ ഉയരവും 15 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുമുള്ള പ്രദേശങ്ങളിൽ സ്റ്റീവിയ വളർത്താം. ഈർപ്പമുള്ളതും അമ്ലഗണത്തോടു കൂടിയതും ആയ മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം.  നല്ല നനവും വെള്ളം നിലനിര്‍ത്താനുള്ള കഴിവും 5-7 വരെ അമ്ലതയും ഉള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായുള്ളത്.

കൃഷിരീതികൾ

സ്റ്റീവിയയുടെ വിത്തുകൾ പാകി മുളപ്പിക്കുകയും 45-60 ദിവസം പ്രായമായ തൈകൾ പറിച്ചു നടുകയുമാണ് ചെയ്യേണ്ടത്. തണ്ടുകൾ മുറിച്ചു നട്ടും സ്റ്റീവിയ കൃഷി ചെയ്യാം. ചെടിയുടെ മധ്യഭാഗത്തിനു മുകളിലേക്കുള്ള തണ്ട് മുറിച്ചു നട്ടാണ് ഇതിന്റെ തൈകൾ ഉണ്ടാക്കുന്നത്. വാരങ്ങള്‍ തയ്യാറാക്കി തടങ്ങളിൽ മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത്ഇളക്കി തടം മൂടിയ ശേഷം തൈകൾ നടുകയും നട്ടാലുടൻ നനച്ചു കൊടുക്കുകയും ചെയ്യണം. ചെടികൾ തമ്മിൽ 30-35 സെ. മീ. അകലം ഉണ്ടയിരിക്കണം. ഒരേക്കറിൽ 25,000 ചെടികൾ നടാം. ഇതിൽനിന്ന് ഏതാണ്ട് 2000 കിലോ ഉണങ്ങിയ ഇല കിട്ടും.

സ്റ്റീവിയ 65 സെ.മീ. മുതൽ 75 സെ.മീ. വരെ ഉയരത്തിൽ വളരുന്നു. ജലസേചനം വളരെ അത്യാവശ്യമുള്ള ചെടിയാണ് സ്റ്റീവിയ. സ്റ്റീവിയ വളരുന്ന മണ്ണിന് 80 ശതമാനം വരെ ജലസാന്ദ്രത ആവശ്യമായതിനാൽ ചരിവുള്ള പ്രദേശത്തെക്കാൾ സമതല പ്രദേശമാണ് നല്ലത്. തടങ്ങളിലെ കള നിയന്ത്രണം അനിവാര്യമാണ്. അമിത വളപ്രയോഗം സ്റ്റീവിയയുടെ വളർച്ച കുറയ്ക്കുന്നതായി കണക്കാക്കപ്പെടുന്നു. മണ്ണിര ഉളവാക്കുന്ന കമ്പോസ്റ്റ്, സ്റ്റീവിയയ്ക്ക് ഉത്തമ വളമാണ്.

വിളവെടുപ്പ്

പൂക്കൾ ഉണ്ടാകുന്നതിനു മുമ്പ് തറനിരപ്പിൽ നിന്നു പത്തു സെന്റിമീറ്റർ ഉയരത്തിൽവച്ച് ചെടികൾ മുറിച്ചെടുക്കാം. നട്ട് നാലു മുതൽ അഞ്ചു മാസങ്ങൾക്കുശേഷം ആദ്യ വിളവെടുപ്പ് നടത്താം. വിളവെടുപ്പ് കഴിഞ്ഞിട്ട്. കൃത്രിമമായോ ഉണക്കാം. ഉടൻ തന്നെ ഇതിന്റെ ഇലകൾ കഴുകി ഉണക്കി എടുക്കണം. വെയിലില്‍ ഉയർന്ന ഊഷ്മാവിൽ കൃത്രിമമായി ഉണക്കുന്നത് ഗുണമേന്മ കുറയുന്നതിനു ഇടയാക്കും. ഉണങ്ങിക്കഴിഞ്ഞ് തണ്ടിൽ നിന്ന് ഇലകൾ യന്ത്ര സഹായത്താലോ അടർത്തിയെടുത്ത് പോളിത്തീന്‍ കവരുകളിലാക്കി വായുരഹിതമായി പായ്ക്ക് ചെയ്യണം. സ്റ്റീവിയയുടെ വിളവെടുപ്പ് മൂന്ന് മാസം ഇടവിട്ട് നടത്താവുന്നതാണ്.

സ്റ്റീവിയ വരവ് ചെലവ് കണക്ക്

ഒന്നാം വർഷം

നടീല്‍ വസ്തു ഏക്കറിന് 21,000 ചെടികൾ ഒന്നിന് 10 രൂപ                2,50,00.00

തടം ഒരുക്കൽ വളമിടീൽ ചെലവ്                                     30,000.00

ഇതര ചെലവുകൾ                                                  45,000.00

 

ആകെ                                                             3,25,000.00

 

വരവ്

ഉണക്ക ഇല ഏക്കറിന് (2000 കിലോ ഗ്രാം)

1 കിലോയ്ക്ക് 300 രൂപ നിരക്കിൽ                                   6,00,000.00

ലാഭം                                                             2,75,000.00

രണ്ടാം വർഷം

വളം                                                              30,000.00

ഇതര ചെലവു
കൾ                                                               50,000.00

ആകെ                                                             80,000.00

വരവ്

ഒരു ഏക്കറിന് (2000 കിലോ ഗ്രാം)                                                                                                                       6,00,000.00

ലാഭം                                                            5,20,000.00

സഫേദ് മുസ്ലി

അടുത്തകാലത്ത് ശദ്ധിക്കപ്പെട്ട ഒരു ഒൗഷധസസ്യകൃഷിയാണ് സഫദ് മുസലി. അക്ഷരാർത്ഥത്തിൽ പൊന്നു വിളയിക്കുന്ന ഈ ഒൗഷധം. ഇന്ന് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ, കാലാവസ്ഥയും മണ്ണും മുസ്ലി കൃഷിക്ക് അനുയോജ്യമാണെന്ന കണ്ടെത്തൽ പരമ്പാരാഗത കൃഷിരീതികളിലൂടെ ഏറെ നഷ്ടം നേരിട്ട് കർഷകർക്ക് പുതിയ സ്വപ്നങ്ങൾ നൽകിയിരിക്കുന്നു.

ആയുർവേദത്തിൽ അനേകം മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കുന്ന ഈ ഔഷധസസ്യം ഹെർബൽവയാഗ്ര എന്നും അറിയപ്പെടുന്നുണ്ട്. ലിലിമയസിയേ സസ്യകുടുംബത്തിൽപ്പെട്ട ഏകവർഷ ചെടിയാണ്വെള്ള മുസ്ലി. ഒന്നരയടി ഉയരത്തിൽ നീണ്ട ഇലകളോടു കൂടി വളരുന്നഈ ചെടിയുടെ കിഴങ്ങിന് പത്ത് ഇഞ്ചുവരെ നീളം ഉണ്ടാകാറുണ്ട്. സാധാരണ 20 കിഴങ്ങുകൾ വരെ ഒരു ചെടിയിൽ കാണാം. കിഴങ്ങാണ്ഒൗഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്,രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വനങ്ങളിലാണ് മുസ്ലി മുമ്പ്കണ്ടിരുന്നത്. ലോകത്ത് 260 ഓളം ഇനങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.ഇതിൽ 17 എണ്ണം ഇന്ത്യയിൽ കണ്ടുവരുന്നു. ഇതിൽത്തന്നെ ക്ലോറോഫൈറ്റം ബോറിവില്യനം, ക്ലോറോഫൈറ്റം അറുണ്ടാനാസിയം എന്ന രണ്ടിനങ്ങൾക്കാണ് ഒൗഷധഗുണമുള്ളത്. മുലപ്പാൽ വർദ്ധനയ്ക്കും ആസ്തമ, വാതം, പ്രസവസംബന്ധമായ രോഗങ്ങൾ എന്നിവക്കും മുസ്ലി ഉത്തമഔഷധമാണ്.

ജൈവാംശമുള്ള നീർവാഴ്ച കൂടിയ മണ്ണാണ് മുസ്തികൃഷിക്ക് അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുകയും വേണം. കിഴങ്ങുകളാണ് നടാൻ ഉപയോഗിക്കുന്നത്. നടാൻ ഉപയോഗിക്കുന്ന കിഴങ്ങുകള്‍ക്ക്കേ ടുപാടുകളുണ്ടാകാതെ ശ്രദ്ധിക്കണം. ഒരേക്കർ കൃഷിചെയാൻ 500 കിലോഗ്രാം വിത്ത് വേണ്ടിവരും. നടുന്നതിനു മുമ്പ് വിത്തു ഗോമൂത്രത്തിൽ മുക്കി അണുനശീകരണം ഉറപ്പുവരുത്തണം.

വേനൽക്കാലത്താണ് വിത്ത് നടുന്നത്. ചാണകവും ജൈവവളവും ഇട്ട്കിളച്ച് മണ്ണ് പരുവപ്പെടുത്തിയെടുക്കണം. മഴക്കാലം തുടങ്ങുന്നതോടെ ജൈവവളവും എല്ലുപൊടിയും ചേർക്കണം. സാധാരണ 15 സെന്റീമീറ്റർ അകലത്തിലാണ് കിഴങ്ങുകൾ നടേണ്ടത്. ചെടിയുടെ ശരിയായ വളർച്ചക്ക് ഈർപ്പം ആവശ്യമാണ്. അമിതമായ ജലസേചനം കിഴികളുടെ വളർച്ചയെ ബാധിക്കും. കളനിയന്ത്രണം നിർബന്ധമാണ്. ഇതിലുള്ള വളപ്രയോഗവും കീടനാശീകരണ പ്രവർത്തനങ്ങളും ഗുണമേന്മയുള്ള കിഴങ്ങുകൾ ലഭിക്കാൻ സഹായിക്കും.

നട്ട് മൂന്നുമാസം മുതൽ ചെടികൾ പുഷ്പിച്ചു തുടങ്ങും. പൂക്കൾ മുറിച്ചു മാറണം. ഒക്ടോബർ, നവംബർ മാസങ്ങളോടെ ഇലകൾ ഉണങ്ങി കൊഴിഞ്ഞു പോകാൻ തുടങ്ങും. ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ് തുടങ്ങുക. വിളവെടുപ്പു സമയത്ത് കിഴങ്ങുകൾക്ക് ക്ഷതമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കിഴങ്ങുകൾ ഗ്ലാസ് കഷണം കൊണ്ട് പുറംതൊലി ചുരണ്ടി വ്യത്തിയാക്കി ഉണക്കാം. ഉണക്കുമ്പോൾ കിഴങ്ങിന്റെ ഭാരം അഞ്ചിൽ ഒന്നായി കുറയും. ഒരേക്കറിൽ നിന്ന് 2000-3500 കിലോഗ്രാം വരെ വിളവ് ലഭിക്കും. നടാനുള്ള കിഴങ്ങുകൾ പ്രത്യേകം തയ്യാറാക്കിയ അറകളിലോ, കുഴികളിൽ മണൽ നിറച്ചോ കേടുപാടില്ലാതെ സൂക്ഷിക്കണം. ഉണങ്ങിയ കിഴങ്ങുകൾ പോളിത്തീൻ കവറിലിട്ട് ഈർപ്പം തട്ടാതെ സൂക്ഷിക്കണം. ഉണങ്ങിയ കിഴങ്ങിന് കിലോയ്ക്ക് 1500-2000 രൂപവരെയാണ് വില. നടീൽ കിഴങ്ങിന് 300 രൂപയാണ് വില.

കേരളത്തിൽ അനേകംപേർ മുസ്ലി കൃഷി ചെയ്യുന്നുണ്ട്. അടുത്തയിടെ കേരളത്തിലെ മുസ്ലികർഷകർ ഒത്തു ചേർന്ന് കൊച്ചി ആസ്ഥാനമാക്കി കേരള മുസ്ലി ഗാവേഴ്സസ് അസ്സോസിയേഷൻ എന്ന സംഘടനയുണ്ടാക്കി കർഷകർക്ക് വേണ്ട സഹായങ്ങളും, വിത്ത് വിതരണം ക്രമീകരണവും മാർക്കറ്റിംഗിനുള്ള സംവിധാനവും നിയന്ത്രിക്കുന്നു

ഒരേക്കർ ഭൂമിയിൽ നിന്നു പ്രതീക്ഷിക്കാവുന്ന വരുമാനം

വിത്തിന്റെ എണ്ണം

500 കിലോഗ്രാം

, 1. വിത്തിന്റെ തൂക്കം 35,000

3. ശരാശരി വിളവ് 100 ഗ്രാം.

4. വിളവ് 35000 x 100 = 3,500 കിലോഗ്രാം

5. ഉണങ്ങിയ മുസ്ലി 3,500 5 = 700 കിലോഗ്രാം

5. ഉണങ്ങിയ മുസ്ലി വില 700 X 1500 = 10,50,000 രൂപ

ചെലവ്

1. വിത്തിന് 500 X 300 = 1,50,000 രൂപ

2. വളം, കൂലി ചെലവുകൾ = 2,00,000 രൂപ

ആകെ = 3,50,000 രൂപ

മൊത്തലാഭം 10,50,000 3, 50,000

= 7,00,000 രൂപ

റോസ്മേരി

മെഡിറ്ററേനിയൻ ഐലന്റിൽ ഉളള കോർസികയിലാണ് റോസ് മേരി എന്ന ഇലവർഗ്ഗ സുഗന്ധ വ്യഞ്ജനവിളയുടെ ഉത്ഭവം. രണ്ടു മുതൽ 3 വരെ ഉയരത്തിൽ വളരുന്ന കുറ്റിചെടി വർഗ്ഗത്തിൽപെട്ട, സുഗന്ധം പരത്തുന്ന ഇലകളുളള ചെടിയാണ് റോസ്മേരി, യൂറോപ്പ്, ഫ്രാൻസ്,സ്പെയിൻ, പോർച്ചു ഗൽ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ റോസ്മേരി കൃഷി ചെയ്യുന്നു. പുരാതന ഗ്രീസിൽ സർവ്വഐശ്വര്യങ്ങളുടേയും പ്രതീകമായിരുന്നു റോസ്മേരി എന്ന ദിവ്യസസ്യം. നല്ല വിപണന സാധ്യതയുള്ള സുഗന്ധം പരത്തുന്ന ഈ ചെടിയുടെ കൃഷി ഇന്ത്യയിൽ പലയിടത്തും വ്യാപകമായിക്കൊണ്ടിരിക്കുന്നു. റോസ്മേരി നസ്സ്ഒഫിഷ്യനാലിസ് എന്നാണ് മിന്റ് കുടുംബത്തിൽ പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം.

കൃഷിരീതികൾ

നല്ല സൂര്യപ്രകാശം ലഭിയ്ക്കുന്ന നീർവാഴ്ചയുള്ള മണ്ണാണ് റോസ്മേരി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. കായ് മുളപ്പിച്ചോ, തണ്ടു മുറിച്ചുനട്ടോ കൃഷി ചെയ്യാം. വേനൽക്കാലം തുടങ്ങുന്ന സമയത്ത് നന്നായി തഴച്ചു വളരുന്ന ചെടികളിൽ നിന്ന് 10 മുതൽ 15 സെ.മീ. വരെ നീളമുള തണ്ടുകൾ മുറിച്ചെടുത്ത് പോളി ബാഗുകളിൽ നട്ട് വേര് പിടിപ്പിച്ചെടുക്കണം. അതിനുശേഷം കൃഷി സ്ഥലത്തേക്ക് മാറ്റി നടാം. ചെടികൾ തമ്മിൽ രണ്ടടി അകലം വേണം. മഴക്കാലം തുടങ്ങുന്ന സമയമാണ് കൃഷി ചെയ്യാൻ അനുയോജ്യം. ഒരേക്കറിൽ ഏതാണ്ട് 15,000 ചെടിവരെ നടാം. ജൈവാംശം കൂടുതലുള്ള മണ്ണിൽ ചെടികൾ തഴച്ചു വളരും. അമിത വളപ്രയോഗം നന്നല്ല വേനൽക്കാലത്ത് നനയക്കേണ്ടത് ആവശ്യമാണ്

വിളവെടുപ്പും സംസ്കരണവും

രണ്ടാം വർഷം മുതൽ വിളവെടുപ്പ് നടത്താം. നന്നായി തഴച്ചു വളരുന്ന ചെടികളിൽ നിന്ന് ഒരു വർഷം നാലു തവണവരെ വിളവെടുപ്പ് നടത്താം.വിളവെടുക്കുമ്പോൾ ഒരു ചെടിയുടെ മൂന്നിൽ ഒന്ന് ഇലകൾ മുറിച്ച് മാറ്റാവു. ചെടികൾ പുഷ്പിക്കുന്നതിന് മുമ്പ് വിളവെടുക്കണം മുറിച്ചെടുത്ത ഇലകൾ ഉടൻതന്നെ ഉണക്കുന്നത് അതിലുള്ള തൈലത്തിന്‍റെ അംശം കുറയാതിരിക്കുന്നതിന് സഹായിക്കും. ഉണങ്ങിയ ഇലകള്‍ പൊടിച്ച് വായുകടക്കാത്ത ജാറുകളിൽ സൂക്ഷിക്കണം. പച്ച ഇലകൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്. ഒരേക്കറിൽ നിന്ന് ഏകദേശം 300 കിലോ പച്ച ഇല ലഭിക്കും. പച്ച ഇലയ്ക്ക് കിലോയ്ക്ക് 40 രൂപ വരെ വിലയുണ്ട്. 6 കിലോ പച്ച ഇല ഉണങ്ങിയാൽ, ഒരു കിലോ ഉണങ്ങിയ ഇല ലഭിക്കും. ഉണങ്ങിയ ഇലയ്ക്ക് വിപണിയിൽ 300 രൂപ വിലയുണ്ട്

റോസ്മേരി തൈലത്തിനും വിപണിയിൽ നല്ല ഡിമാന്റ് ഉണ്ട്. ഒരു കിലോ തെലത്തിന് 3000 രൂപയിലേറെയാണ് വില. ശാഖകൾ കോതിയൊതുക്കി നന്നായി പരിരക്ഷിക്കുന്ന റോസ്മേരി ചെടികൾ 20 മുതൽ 25 വർഷംവരെ നിലനിൽക്കും.

ഉപയോഗം

റോസ്മേരി ചെടികളുടെ പച്ച ഇലയിൽ ഒന്നരശതമാനം വരെ തൈലത്തിന്റെ അംശമുണ്ട്. സിനിയോൾ, ബോർണിയോൾ, മോണോടെർപ്പൻ, വെർബൈനോൾ, ഫിനോലിക് ആസിഡ്, കാർനോസിക് ആസിഡ് എന്നിവയാണ് ഇതിലെ രാസഘടകങ്ങൾ. ആഹാരപദാർത്ഥങ്ങളിൽ കൂടുതൽ രുചിയ്ക്കും സുഗന്ധത്തിനും വേണ്ടി റോസ്മേരി ഉപയോഗിക്കുന്നു.കൂടാതെ സോപ്പുകൾ, പെർഫ്യൂമുകൾ, ഹെയർടോണിക് എന്നിവയിലും റോസ്മേരി തൈലം ഉപയോഗിക്കുന്നുണ്ട്. നിരവധി ഔഷധ കൂട്ടുകളില്‍ റോസ്മേരി തൈലം ഒരവശ്യവസ്തുവാണ്. ഇന്ത്യയിൽ ഏതാണ്ട് 25 ടൺ റോസ്മേരി തൈലം ആണ്ആവശ്യമായിട്ടുള്ളത്.അതിനാൽ വൻ വിപണനസാദ്ധ്യതയുള്ള ഈ സസ്യം ഇനിയും വളരെയേറെ കൃഷി ചെയ്യേണ്ടിയിരിക്കുന്നു.

കടപ്പാട് :പുത്തന്‍ നൂറ്റാണ്ടും കൃഷിയും ബുക്സ്

2.94117647059
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top