പാളയൻകോടൻ വൈൻ നിർമാണം

ചെലവു കുറഞ്ഞ രീതിയിൽ സ്വാദിഷ്ടമായ പാളയൻകോടൻ വൈൻ നിര്മ്മിക്കാം

ആവശ്യമായ സാധനങ്ങൾ

താഴെ പറയുന്നവയാണ് ആവശ്യമായ സാധനങ്ങൾ:

*പാളയൻകോടൻ പഴം - 1 കിലോ

*പഞ്ചസാര - 1 കിലോ

*ഇളം ചൂടുവെള്ളം - 1 ലിറ്റർ

*സ്ടാർടർ ലായനി-

*ഗോതമ്പ് ചതച്ചത് -ഒരു പിടി

ഉണ്ടാക്കുന്ന വിധം

സ്ടാർടർ ലായനി തയ്യാറാക്കാനായി 5 ഗ്രാം യീസ്റ്റ്, 10 ഗ്രാം പഞ്ചസാര, 50 മില്ലി ലിട്ടർ വെള്ളം എന്നിവ വേണം. 5 ഗ്രാം ടീസ്റ്, 10 ഗ്രാം പഞ്ചസാര എന്നിവ 50 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി 30 മിനിട്ട് പുളിപ്പിക്കാനായി അനുവദിക്കുക. ഒരു ഭരണിയിൽ 1 കിലോ ഗ്രാം പഞ്ചസാര 1 ലിറ്റർ വെള്ളത്തില ലയിപ്പിക്കുക. ഇതിലേക്ക് 1 കിലോ ഗ്രാം പാളയൻകോടൻ പഴം നന്നായി ഉടച്ചത് ചേർത്ത് സ്ടാർടർ ലായനിയും നന്നായി ഇളക്കുക. ഇതിലേക്ക് ഒരു പിടി ഗോതമ്പ് ചതച്ചത്

ചേര്ക്കുക. ഭരണി നന്നായി അടച്ചു സൂക്ഷിക്കുക. ഒന്നിടവിട്ട് ദിവസങ്ങളിൽ വൈൻ നന്നായി ഇളക്കി കൊടുക്കുക. ഇളക്കുമ്പോൾ ഒന്ന് വലത്തോട്ടും ഒന്ന് ഇടത്തോട്ടും എന്നാ രീതിയിൽ ഇളക്കി കൊടുക്കുക. 14 ദിവസം കഴിയുമ്പോൾ വൈൻ അരിച്ചെടുക്കുക. അരിച്ചെടുത്ത വൈന്ബ് 21 ദിവസം വരെ ഭരണിയിൽ സൂക്ഷിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.