অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൈടെക് കൃഷി

ഹൈടെക് കൃഷി

ഒരു ഗ്രീന്‍ ഹൗസ്/പോളിഹൗസ് നിര്‍മ്മിച്ച് അതിനുള്ളില്‍ പ്രത്യേക കൃത്രിമ അന്തരീക്ഷസ്ഥിതിയുണ്ടാക്കിയും ഏതുതരം വിളകളും എപ്പോള്‍ വേണമെങ്കിലും എവിടേയും കൃഷി ചെയ്യാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ മേന്മ.

ഗ്രീന്ഹൗസ് കൃഷി സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് രണ്ടോ മൂന്നോ ദശാബ്ദങ്ങളുടെ ചരിത്രവും, കേരളത്തെ സംബന്ധിച്ച് മൂന്നോ നാലോ വര്‍ഷത്തെ ചരിത്രവുമേ പറയാനുള്ളൂ.

കരിമീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കല്ചെടികള്‍ക്ക് ചുറ്റും അനുകൂലമായ കാലാവസ്ഥ സ്ഥിതി ഒരുക്കി അവയുടെ സുഗമമായ വളര്‍ച്ച ക്രമപ്പെടുത്താന്‍ സാധിക്കുന്നു.

ഒരു ഗ്രീന്‍ ഹൗസ്/പോളിഹൗസ് നിര്‍മ്മിച്ച് അതിനുള്ളില്‍ പ്രത്യേക കൃത്രിമ അന്തരീക്ഷസ്ഥിതിയുണ്ടാക്കിയും ഏതുതരം വിളകളും എപ്പോള്‍ വേണമെങ്കിലും എവിടേയും കൃഷി ചെയ്യാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ മേന്മ.

എന്താണ് ഗ്രീന്ഹൗസ്/പോളി ഹൗസ്?

സൂര്യപ്രകാശം ഉള്ളില്‍ കടക്കത്തക്കതരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂട്ടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസുകള്‍/പോളി ഹൗസുകള്‍ എന്ന് സാമാന്യേന പറയാം.

ഗ്രീന്‍ഹൗസുകളില്‍ സൂര്യപ്രകാശത്തിന്റെ ഉപയോഗം പരമാവധി കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയും വിളകളെ ദോഷകരമായി ബാധിക്കുന്ന പലതരം പ്രകാശരശ്മികളെ തടയുകയും ചെയ്യുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത ഗ്രീന്‍ഹൗസുകളില്‍ കൂടുന്നതിനാല്‍ സസ്യങ്ങളുടെ വളര്‍ച്ച കൂടുതല്‍ നന്നാകുന്നു. കീട-രോഗബാധകള്‍ തടയുന്ന വലകള്‍ വശങ്ങളില്‍ ഉറപ്പിച്ചിരിക്കുന്നതിനാല്‍ സസ്യങ്ങളുടെ സംരക്ഷണവും കൂടുതല്‍ എളുപ്പമാകുന്നു. വര്‍ദ്ധിച്ച മഴ ഒരു തരത്തിലും ഗ്രീന്‍ഹൗസിനെ ബാധിക്കുന്നില്ല. മഞ്ഞും, വെയിലും, കാറ്റും ഒന്നും തന്നെ ഗ്രീന്‍ ഹൗസ് വിളകളെ ബാധിക്കുന്നില്ല. ജലസേചനവും പോഷകമൂലകങ്ങളുടെ ഉപയോഗവും ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയും. എല്ലാകാലത്തും ഏതു വിളയും എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാനും വിളവെടുക്കാനും ഗ്രീന്‍ഹൗസ്/പോളിഹൗസ് കൃഷി സമ്പ്രദായത്തിലൂടെ കഴിയുമെന്ന മെച്ചം വളരെ ലാഭകരമായി പ്രയോജനപ്പെടുത്താം.

ഗ്രീന്ഹൗസ് രണ്ട് തരത്തില്നിര്മ്മിക്കാം


ഫാക്ടറികളില്‍ പ്രീ-ഫാബ്രിക്കേറ്റ് ചെയ്ത ജി.ഐ. പൈപ്പുകള്‍ വിവിധ മാതൃകകളില്‍ ലഭ്യമാണ്. ഇവ കൊണ്ടുവന്ന് നട്ടും ബോള്‍ട്ടും ചെയ്ത് പെട്ടെന്ന് ഗ്രീന്‍ ഹൗസ് ഉണ്ടാക്കിയെടുക്കാം.

മറ്റൊന്ന് ജി.ഐ. പൈപ്പുകള്‍ കൃത്യമായ അളവില്‍ വാങ്ങിക്കൊണ്ടുവന്ന് കൃത്യമായ മാതൃകയില്‍ സഥലത്തുവെച്ചുതന്നെ നിര്‍മ്മിച്ചെടുക്കുക എന്ന രീതിയും. രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ട്. പ്രീഫാബ്രിക്കേറ്റഡ് സംവിധാനത്തിന് പൊതുവേ ചെലവ് കൂടിയിരിക്കും. പൈപ്പുകളുടെ അളവനുസരിച്ച് ഇപ്പോള്‍ 800 മുതല്‍ 1100 രൂപ വരെ ചതുരശ്രമീറ്ററിന് വിപണി വില കൂടുതലുണ്ട്. എന്നാല്‍ പോളിഹൗസ് സാങ്കേതികവിദഗദ്ധരുടെ മേല്‍നോട്ടത്തില്‍ ജി.ഐ. പൈപ്പുകള്‍ യു.വി. ഷീറ്റുകള്‍ എന്നിവ അളവനുസരിച്ച് വാങ്ങി ഗ്രീന്‍ ഹൗസ് ഫാബ്രിക്കേഷന്‍ നടത്തിയാല്‍ ചെലവ് നന്നായി കുറയ്ക്കുവാന്‍ കഴിയും.

ഏതുതരത്തില്‍ നിര്‍മ്മിച്ചാലും ഗ്രീന്‍ ഹൗസുകള്‍ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് വീഴാത്ത തരത്തില്‍ ശക്തമായതും തുരുമ്പുപിടിക്കാത്തതുമാവണം. പോളിഫിലിമുകള്‍ നിശ്ചിത ഗുണമേന്മയുള്ളതും ചുളുവുകള്‍ വീഴാതെയും, അലൂമിനിയം പ്രൊഫൈല്‍ സ്പ്രിംഗ് സംവിധാനം ഉപയോഗിച്ച് ഫ്രയിമുകളില്‍ വലിച്ച് ഉറപ്പിക്കേണ്ടതുമാണ്.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 140 കി.മീറ്റര്‍ വേഗത്തിലുള്ള കാറ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ശക്തി ഗ്രീന്‍ ഹൗസുകള്‍ക്കുണ്ടായിരിക്കണം. ഇതിന് അനുസൃതമായ തരത്തിലുള്ള ജി.ഐ. തൂണുകളും ഫ്രയിമുകളും നിര്‍ബന്ധമായും നിര്‍മ്മിച്ചിരിക്കണം.

എല്ലാത്തരം പൂക്കളും കായ്കനികളും ഗ്രീന്‍ഹൗസുകളില്‍ ഉണ്ടാകുന്നതുമൂലം ചില സീസണില്‍ കിട്ടാത്ത കായ്കനികളും പൂക്കളും കൂടുതല്‍ മെച്ചപ്പെട്ട വിലയ്ക്ക് വിപണനം നടത്താനും ഗ്രീന്‍ഹൗസ് കൃഷി സമ്പ്രദായത്തിലൂടെ കഴിയും. ആധുനിക കൃഷിരീതികളായ മണ്ണില്ലാകൃഷി (ഹൈഡ്രോപോണിക്), ഏറോപോണിക് എന്നിവ ഗ്രീന്‍ഹൗസുകളില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. വിവിധതരം പോളീഹൗസുകള്‍/ഗ്രീന്‍ ഹൗസുകള്‍ ഉണ്ടെങ്കിലും ഓരോ പ്രദേശത്തെയും കാലാവസ്ഥകൂടി കണക്കിലെടുത്തുള്ള മാതൃകകള്‍ കൃത്യമായി സാങ്കേതികവിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ത്തന്നെ തെരഞ്ഞെടുക്കണം.

കേരളത്തിലെ ഗ്രീന്‍ഹൗസുകളുടെ പ്രധാനപ്രശ്‌നം വേനല്‍കാലത്തുള്ള വര്‍ദ്ധിച്ച താപനിലയാണ്. ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ താപനില പുറമേ ഉള്ളതിനേക്കാള്‍ എപ്പോഴും അധികരിച്ചായിരിക്കും. ഈ താപനില പരിധിവിട്ട് ഉയരാന്‍ പാടില്ല. കൃത്യമായ താപനിര്‍ഗമന സംവിധാനവും (വെന്റിലേഷന്‍) വശങ്ങളുടെ ഉയരം കുറഞ്ഞത് 4.5 മീറ്ററും ആയി ക്രമപ്പെടുത്തുകയും കാര്യക്ഷമമായി ഒരു ഫോഗര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ താപനില അഭികാമ്യമായ രീതിയില്‍ ക്രമപ്പെടുത്താന്‍ കഴിയും.

ചതുരാകൃതിയില്‍ വലിയ ഗ്രീന്‍ഹൗസുകള്‍ നിര്‍മ്മിക്കുന്നതിനേക്കാളും ദീര്‍ഘചതുരാകൃതിയില്‍ ഗ്രീന്‍ഹൗസുകള്‍ നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ നല്ലത്. സ്ഥലത്തിന്റെ കിടപ്പനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

ഗ്രീന്ഹൗസ് എങ്ങനെ നിര്മ്മിക്കാം?

ഗ്രീന്‍ഹൗസുകളുടെ സ്ട്രക്ചറുകള്‍ ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഗ്രീന്‍ ഹൗസ് സ്ട്രക്ചറുകള്‍ പലതരത്തില്‍ ഉണ്ടെങ്കിലും ജി.ഐ. പൈപ്പുകളാണ് ഏറ്റവും അനുയോജ്യം. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ എന്ന നിലയില്‍ മുള, കവുങ്ങ്, കാറ്റാടിക്കഴകള്‍ തുടങ്ങിയവ കൊണ്ട് ഫ്രയിം നിര്‍മ്മിച്ച് അതിന് മുകളില്‍ പോളിഫിലിം ഉറപ്പിക്കുന്ന സമ്പ്രദായം പലരും ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ഇത് നഷ്ടത്തിലേ കലാശിക്കൂ.

നല്ല ഗുണനിലവാരമുള്ള യു.വി. ഷീറ്റുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ സ്‌ക്വയര്‍ ഫീറ്റിന് 47 രൂപയില്‍ അധികം വിലയുണ്ട്. ഫ്രയിമുകള്‍/സ്ട്രക്ചറുകള്‍ വേണ്ടത്ര ബലമില്ലാത്തതും, ഗുണമില്ലാത്തതും, നിരപ്പില്ലാത്തതും കൂര്‍ത്ത പ്രതലമുള്ളതും ആകയാല്‍ വിലകൂടിയ പോളിഫിലിമുകള്‍ കേടുപാട് സംഭവിച്ച് കാറ്റിന്റെ ശക്തി താങ്ങാനാവാതെയും ഗ്രീന്‍ ഹൗസ് അപ്പാടെ നിലംപതിക്കുകയും ചെയ്യും. അല്പലാഭം പെരും ചേതം എന്ന പഴമൊഴി ഇക്കാര്യത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഓരോവീട്ടിലും ഒരു പച്ചവീട്

വാണിജ്യകൃഷി മാത്രമേ പോളിഹൗസുകളില്‍ ചെയ്യാന്‍ കഴിയൂ എന്ന് ധരിക്കരുത്. വീട്ടാവശ്യത്തിന് വിഷമുക്തമായ കായ്കറികള്‍ക്ക് ചെറു പോളിഹൗസുകള്‍ വീട്ടുമുറ്റത്തോ ഭൂമിയില്ലാത്തവര്‍ക്ക് ടെറസ്സിലോ നിര്‍മ്മിച്ച് കൃഷി ചെയ്യാന്‍ കഴിയും. ഒരു കുടുംബത്തിന് പ്രത്യേകം തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ കൃഷി നടത്താം. ഒരു കുടുംബത്തിന് വര്‍ഷം മുഴുവന്‍ ആവശ്യമായ പച്ചക്കറി ലഭിക്കുവാന്‍ 50 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ചെറു ഗ്രീന്‍ഹൗസ് മതിയാകും. ഇക്കാര്യത്തിലും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി മാതൃകയാകുന്നു. വീട്ടുമുറ്റത്തൊരുക്കിയ ചെറു പോളിഹൗസുകളില്‍ വീട്ടമ്മമാര്‍ പരിപാലിച്ച് വിളവുണ്ടാക്കുന്നു.

ഏതൊക്കെ വിളകള്‍?

ഏതു വിളയും ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യാം. എങ്കിലും തുറസ്സായ സ്ഥലത്ത് മതിയായ ഉത്പാദനക്ഷമതയുള്ള വിളകള്‍ ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യണമെന്നില്ല. ഗ്രീന്‍ഹൗസുകളിലെ ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതായതിനാല്‍ തറ വിസ്തീര്‍ണ്ണത്തിന് പുറമെ മുകളിലേക്കുള്ള നാല് മീറ്റര്‍ ഉയരമുള്ള സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്ന പടര്‍ന്നു കയറുന്ന പ്രത്യേക ഗ്രീന്‍ ഹൗസ് ഇനങ്ങള്‍ കൃഷി ചെയ്യാന്‍ ശ്രദ്ധിക്കുക.

കേരളത്തിലെ സാഹചര്യങ്ങളില്‍ കാബേജ്, കോളിഫ്‌ളവര്‍, മുളക് തുടങ്ങിയവ ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യുന്നത് ഒട്ടും ലാഭകരമല്ല. ഗ്രീന്‍ഹൗസുകളുടെ തറ വിസ്തീര്‍ണ്ണം മാത്രമേ ഈ വിളകള്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ. ആയതിനാല്‍ പോളിഹൗസ് കൃഷിയുടെ മെച്ചപ്പെട്ട ലാഭം ഇത്തരം കൃഷികളില്‍നിന്നും തീര്‍ച്ചയായും ലഭ്യമാകില്ല എന്നതാണ് ഇതിന്റെ മറുവശം.

കേരളത്തിലെ കാലാവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലാഭകരമായി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വിളകള്‍ കാപ്‌സിക്കം, തക്കാളി, സാലഡ് വെള്ളരി, അച്ചിങ്ങപ്പയര്‍ എന്നിവയാണ്. ഇവയ്ക്ക് പുറമേ, പുഷ്പകൃഷിയും ഏറ്റവും ലാഭകരമായി ചെയ്യാന്‍ കഴിയും. വള്ളിയായി മുകളിലേക്ക് വളരുന്ന പ്രത്യേക ഇനത്തിലുള്ള തക്കാളിയും, കാപ്‌സിക്കവും മറ്റുമാണ് കൃഷി ചെയ്യേണ്ടത്. പരാഗണം ആവശ്യമില്ലാത്തതോ സ്വപരാഗണം നടത്തുന്നതുമായതോ ആയ വിളകള്‍ വേണം ഗ്രീന്‍ ഹൗസ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്.

കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളായ കൃഷിഭൂമിയുടെ കടുത്ത ദൗര്‍ലഭ്യം, അധികരിച്ച മഴ, രോഗ-കീടബാധകളുടെ ആധിക്യം, തൊഴിലാളി ദൗര്‍ലഭ്യം, പച്ചക്കറികളുടെയും പുഷ്പങ്ങളുടെയും ദൗര്‍ലഭ്യം എന്നിവ കണക്കിലെടുത്ത് ഗ്രീന്‍ഹൗസ്/പോളീഹൗസ് കൃഷിക്ക് വന്‍ സാദ്ധ്യതകളാണുള്ളത്.

ഉത്പാദനക്ഷമത ഗ്രീന്‍ ഹൗസുകളില്‍ തുറസ്സായ കൃഷിരീതിയേക്കാള്‍ 10-12 ഇരട്ടിയാണ്. ഉദാഹരണത്തിന്, തക്കാളിയുടെ ചില ഇനങ്ങളുടെ ഉത്പാദനം ഒരു സെന്റിന് 2400 കി.ഗ്രാം വരെ ലഭ്യമാണ്. കൃത്യമായി പറഞ്ഞാല്‍ ഒരേക്കറിന് 240 മെട്രിക് ടണ്‍. ഇതേ സമയം തുറസ്സായ കൃഷിയില്‍ ഏക്കറിന് പരമാവധി 15 മെട്രിക് ടണ്ണില്‍ കൂടുതല്‍ കിട്ടില്ല.

തീര്‍ച്ചയായും കേരളത്തിലെ വരുംകാല കാര്‍ഷിക ചരിത്രത്തില്‍ ഗ്രീന്‍ഹൗസ്/പോളിഹൗസ് കൃഷിക്ക് പ്രത്യേക ഇടം തന്നെ ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയാം.

കൃഷി ഓഫീസറാണ് ലേഖകന്

മഴമറ

ഇന്ത്യയില്‍ ഏറ്റവുമധികം മഴലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. നമ്മുടെ നാട്ടിലെ വിജയകരമായ പച്ചക്കറിക്കൃഷിക്ക് നേരിടുന്ന പ്രധാന തടസ്സങ്ങളിലൊന്നും മഴയുടെ ആധിക്യമാണ്. ഈ പ്രശ്നത്തിന് ചെറിയതോതിലെങ്കിലും പരിഹാരമേകാന്‍ മഴമറയ്ക്കുള്ളിലെ കൃഷിക്കു സാധിക്കും. തുടക്കത്തില്‍ തന്നെ ഒരു കാര്യം മനസ്സിലാക്കുക വന്‍തോതിലും വാണിജ്യാടിസ്ഥാനത്തിലുമുള്ള കൃഷിക്ക് ഈ സമ്പ്രദായം ഫലപ്രദമാകണമെന്നില്ല. ചെറിയതോതിലും ഗാര്‍ഹാകാവശ്യത്തിനു വേണ്ടിയുള്ളതുമായ കൃഷിക്കാണ് ഈ രീതി പൊതുവേ ഉപയോഗിക്കപ്പെടുന്നത്. മഴവെളളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളിത്തീന്‍ ഷീറ്റുകൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറക്കൃഷി എന്നതു കൊണ്ടുദ്ദേശിക്കുന്നത്. 
മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്നും പച്ചക്കറികളെ രക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഒരു ചട്ടക്കൂട് അഥവാ സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്ങിലെ ഗവേഷകരാണ് മഴമറക്കൃഷി കേരളത്തിനു യോജിച്ച രീതിയില്‍ വികസിപ്പിച്ചത്. ഗ്രീന്‍ഹൗസുകളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ കുറേ സാമ്യങ്ങളുണ്ട്. അടിസ്ഥാനപരമായി രണ്ടിനും ചട്ടക്കൂട് അഥവാ സ്ട്രക്ചറിന്‍റെ ആവശ്യമുണ്ട്. മേല്‍ക്കൂരയ്ക്കായി യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റും ആവശ്യമാണ്. സാമ്യം ഇത്രയും കാര്യത്തില്‍ മാത്രമാണുള്ളത്.

ചട്ടക്കൂട് അഥവാ സ്ട്രക്ചറിനായി മുള, കമുക്, കാറ്റാടി തുടങ്ങി പ്രാദേശികമായി ലഭ്യമായതും ചെലവു കുറഞ്ഞതുമായ ഏതെങ്കിലും വസ്തു ഉപയോഗിക്കാം. ചട്ടക്കൂട് ബലവത്തായിരിക്കണമെന്നതു മാത്രമാണ് ഇക്കാര്യത്തില്‍ പ്രത്യേകമായി മനസ്സില്‍ സൂക്ഷിക്കേണ്ടത്. ജിഐ അല്ലെങ്കില്‍ എംഎസ് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ചട്ടക്കൂട് നിര്‍മിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കുകയും അതുവഴി ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനു സാധിക്കുകയും ചെയ്യും. മേല്‍ക്കൂരയ്ക്കായി പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന രീതിയില്‍ സുതാര്യവും 200 മൈക്രോണ്‍ കനവുമുളള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. ഏഴു മീറ്റര്‍, ഒമ്പതു മീറ്റര്‍ വീതിയില്‍ ഇവ വിപണിയില്‍ കിട്ടാനുണ്ട്. 
സാധാരണ പന്തലിന്‍റെ രീതിയില്‍ പരന്നതായോ അര്‍ധവൃത്താകൃതിയിലോ മേല്‍ക്കൂര നിര്‍മിക്കാം. മേല്‍ക്കൂര അര്‍ഥവൃത്താകൃതയിലാണ് പണിയുന്നതെങ്കില്‍ ഇതിനായി ഇരുമ്പു പൈപ്പിന്‍റെ ചട്ടക്കൂട് തന്നെ വേണ്ടിവരും. അതുപയോഗിച്ചു മാത്രമാണല്ലോ ആവശ്യമായ രീതിയില്‍ അര്‍ധവൃത്താകൃതിയില്‍ വളച്ച് ചട്ടക്കൂട് നിര്‍മിക്കാന്‍ സാധിക്കുന്നത്. പന്തലിന്‍റെ ആകൃതിയിലാണ് നിര്‍മിക്കുന്നതെങ്കില്‍ അതിന് ഒരു വശത്തേക്ക് നേരിയ തോതില്‍ ചെരവു കൊടുക്കണം. മഴപെയ്യുന്ന വെള്ളം സൗകര്യപ്രദമായ രീതിയില്‍ ഒഴുകിപ്പോകുന്നതിനാണിത്. ഇത്തരത്തിലുള്ള നിര്‍മാണത്തിന് മുള, കമുകിന്‍തടി, കാറ്റാടിക്കഴ തുടങ്ങി പ്രാദേശികമായി കിട്ടാനുള്ള ഏതു വസ്തുവും ഉപയോഗിക്കാം. കനത്ത മഴയുള്ള പ്രദേശങ്ങളില്‍ പന്തലിന്‍റെ ആകൃതിയുള്ള മഴമറയാണ് കൂടുതല്‍ നല്ലതെന്ന് കണ്ടിട്ടുണ്ട്. പ്രിസിഷന്‍ കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക സ്വഭാവമുള്ള കാര്യങ്ങളായ തുള്ളിനന, ഫെര്‍ട്ടിഗേഷന്‍ (ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗം) തുടങ്ങിയവ മഴമറക്കൃഷിയിലും ഉപയോഗിക്കേണ്ടതാണ്. ഫെര്‍ട്ടിഗേഷനായി വെള്ളത്തില്‍ ലയിക്കുന്ന ഏതൊരു വളവും ഉപയോഗിക്കാവുന്നതാണ്. 
മഴമറയുമായി ബന്ധപ്പെട്ട് ഓര്‍മയില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്.

  • ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം തുറസ്സായതായിരിക്കണം. സൂര്യപ്രകാശം ലഭിക്കുന്നതാണെന്നുറപ്പു വരുത്തണം.
  • സൂര്യന്‍റെ ഉദയത്തിനും അസ്തമയത്തിനും വിപരീതമായ തെക്കുവടക്കു ദിശയാണ് നിര്‍മാണത്തിനു കൂടുതല്‍ നല്ലത്.
  • നനയ്ക്കുന്നതിനു വെള്ളമെത്തിക്കുന്നതിനും അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുമുള്ള ജലസേചന -ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വേണ്ടരീതിയില്‍ ക്രമീകരിക്കണം.
  • മഴയുടെ തോത് കൂടുതലാണെങ്കില്‍ പന്തലാകൃതി കൂടുതല്‍ ഫലം ചെയ്യും. കാരണം വെള്ളം ഒരു വശത്തു നിന്നു മാത്രം ഒഴുക്കിവിട്ടാല്‍ മതിയല്ലോ.
  • ചട്ടക്കൂടിനു കൂര്‍ത്ത ഭാഗങ്ങളുണ്ടായിരിക്കരുത്. ഇവ കൊണ്ടാല്‍ ഷീറ്റ് കീറിപ്പോകാനിടയുണ്ട്.
  • നാടന്‍ തടികളാണ്നിര്‍മാണത്തിനുപയോഗിക്കുന്നതെങ്കില്‍ താങ്ങുകാലുകള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ അവയുടെ മണ്ണിനടിയിലേക്ക് പോകുന്ന ഭാഗത്ത് കരി ഓയില്‍ പുരട്ടുകയോ അല്ലെങ്കില്‍ ഇതിനായി കുത്തിയ കുഴില്‍ കല്ലുപ്പിടുകയോ ചെയ്യണം.
  • കന്നുകാലികളുടെയും മറ്റും ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇതിനായി വശങ്ങളില്‍ വേലികെട്ടുകയോ തറനിരപ്പില്‍ നിന്നു മൂന്നടി ഉയരത്തില്‍ മറയ്ക്കുകയോ ചെയ്യാം.
  • മഴമറയ്ക്കുള്ളില്‍ പൂര്‍ണ തോതിലുള്ള വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതുണ്ട്.
  • ജലസേചനത്തിനും ജലനിര്‍ഗമനത്തിനുമുള്ള സംവിധാനങ്ങള്‍ ഇവ നിര്‍മിക്കുന്നതിനൊപ്പം തന്നെ നിര്‍മിക്കണം.

മഴമറ നിര്‍മാണം
1. അതിശക്തമായ മഴയും കൂടിയ ആര്‍ദ്രതയും വര്‍ഷകാലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നു. കേരളത്തില്‍ മഴക്കാലം കഴിഞ്ഞു വരുന്ന ഓണക്കാലത്ത് പച്ചക്കറികള്‍ക്കുള്ള വമ്പിച്ച ആവശ്യകത നാം ഓര്‍ക്കേണ്ടതാണ്. ഇവിടെയാണ് സംരക്ഷിത കൃഷിയുടെ പ്രസക്തി.
2. പ്രതികൂല കാലാവസ്ഥയില്‍നിന്നും വിളകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു കൃഷി രീതിയാണ് മഴമറ കൃഷി. സംരക്ഷിത കൃഷിയ്ക്ക് അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ഗ്രീന്‍ഹൗസ് അഥവാ ഹരിതഗൃഹം.
ഓരോ വീട്ടിലും അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ വളര്‍ത്താവുന്ന ഒരു തോട്ടം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ വികസന പാതയില്‍ തുടരുന്ന കേരളത്തിലെ വീട്ടമ്മയ്ക്കു ഗൃഹഭരണവും മറ്റു തൊഴില്‍ മേഖലയും ഒന്നിച്ചുകൈകാര്യം ചെയ്യേണ്ടിവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വളരെ കുറഞ്ഞ സമയം മാത്രമേ കൃഷിപ്പണിയില്‍ മുഴുകാനാവുന്നുള്ളൂ. അതിനാല്‍ തന്നെ അടുക്കളത്തോട്ടം ഇന്ന് ഇല്ലാതായിരിക്കുന്നു.
കൃഷിയില്‍ താല്‍പര്യം ഉള്ള വീട്ടമ്മമാര്‍ക്ക് ഈ അടുക്കളത്തോട്ടത്തെ മുന്‍ മുറ്റത്ത് ഒരു അത്യാകര്‍ഷകമായ ഗ്രീന്‍ഹൗസിലോ മഴമറയിലോ തുടരാവുന്നതാണ്. എന്നാല്‍ ഏറ്റവും ചെലവുകുറഞ്ഞതും കേരള സമൂഹത്തിനു താങ്ങാവുന്നതുമായ ഒരു സംരക്ഷിതകൃഷിയാണ് മഴമറയിലെ കൃഷി. ചെടികള്‍ വളരുന്ന പരിസ്ഥിതിയെ നിയന്ത്രിച്ചുകൊണ്ടുള്ള ഗ്രീന്‍ഹൗസുകള്‍ ചെലവുകൂടിയ വാണിജ്യസ്ഥാപനത്തില്‍ അനുവര്‍ത്തിക്കാവുന്നതുമാണ്.
നാഷണല്‍ കമ്മറ്റി ഓണ്‍ പ്ലാസ്റ്റികള്‍ച്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍ ഹോര്‍ട്ടികള്‍ച്ചര്‍ (ചഇജഅഒ) എന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഏജന്‍സിയുടെ ധനസഹായത്തോടെ കാര്‍ഷിക സര്‍വ്വകലാശാലയുടെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍റ് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിസിഷന്‍ ഫാമിങ് വികസന കേന്ദ്രം (ജഎഉഇ) കേരള കര്‍ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചെലവ് കുറഞ്ഞ ഈ ഹരിതഗൃഹം. പേര് സൂചിപ്പിക്കുന്നതുപോലെ, മഴയില്‍നിന്നും വിളകളെ സംരക്ഷിക്കുക എന്നതാണ് മഴമറയുടെ പ്രധാനലക്ഷ്യം. എന്നാല്‍ ഇതിലെ അത്ഭുതവിളവ് ഇതിനെ കാര്യക്ഷമമായ ഒരു ഹരിതഗൃഹമാക്കി.
ചട്ടക്കൂടിനായി മുള, കവുങ്ങ്, കാറ്റാടി, മറ്റു മരങ്ങള്‍, ഇരുമ്പ് പൈപ്പ് (ഏക അല്ലെങ്കില്‍ ങട പൈപ്പ്) എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. മേല്‍ക്കൂരയ്ക്കായി പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോണ്‍ കനമുള്ള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. 7 മീറ്റര്‍, 9 മീറ്റര്‍ എന്നീ വീതികളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. മേല്‍ക്കൂര അര്‍ദ്ധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ ആവാം. എന്നാല്‍ കനത്ത മഴയുള്ള കേരള സാഹചര്യങ്ങളില്‍ ചെരിവുള്ള പന്തലാകൃതിയിലാണ് കൂടുതല്‍ അനുയോജ്യം.
പ്രിസിഷന്‍ കൃഷി അഥവാ സൂക്ഷ്മ കൃഷി തന്ത്രങ്ങളായ തുള്ളിനനയും, ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും (ഫെര്‍ട്ടിഗേഷന്‍) ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തന്മൂലം ഉയര്‍ന്ന ഉല്‍പ്പാദന വര്‍ധനവ് പ്രതീക്ഷിക്കാവുന്നതാണ്. മാത്രമല്ല തൊഴില്‍ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഫെര്‍ട്ടിഗേഷനായി വെള്ളത്തില്‍ അലിയുന്ന ഏതു വളവും ഉപയോഗിക്കാവുന്നതാണ്.
നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍
2. തെക്കു-വടക്കു ദിശയാണ് അഭികാമ്യം
3. ജലസേചന-ജലനിര്‍ഗ്ഗമന സൗകര്യങ്ങള്‍ ഉറപ്പാക്കണം.
4. മഴവെള്ളം എളുപ്പം ഒഴുകിപ്പോകാന്‍ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
5. ചട്ടകൂടിലെ കൂര്‍ത്ത ഭാഗങ്ങള്‍ ഷീറ്റ് മുറിയാന്‍ ഇടയാകുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്.
6. മുളക്കാലുകള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ പോകുന്ന ഭാഗത്ത് കരിഓയില്‍ തേയ്ക്കുകയോ കുഴിയില്‍ ഉപ്പിടുകയോ ചെയ്യാവുന്നതാണ്.
7. കന്നുകാലികളുടെയോ മറ്റു ജീവികളുടെയോ ശല്യം ഒഴിവാക്കുന്നതിനായി മഴമറയ്ക്കു ചുറ്റും ഭൂതലത്തില്‍നിന്നും 3 അടി ഉയരത്തില്‍ മറയ്ക്കാവുന്നതാണ്.
8. എന്നാല്‍ മഴമറയ്ക്കുള്ളില്‍ പൂര്‍ണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്.
9. തുള്ളി നനയ്ക്കായും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗത്തിനായും സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഉറപ്പാക്കേണ്ടതാണ്.
20 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള റെയിന്‍ ഷെല്‍ട്ടറിന്‍റെ രൂപരേഖ.

വിവിധ പച്ചക്കറികളുടെ റയിന്‍ ഷെല്‍ട്ടറില്‍ നിന്നുള്ള വിളവ്
വിള    ചെടികളുടെ എണ്ണം    ശരാശരി ഉല്‍പ്പാദനം (കി.ഗ്രാം/10 ച.മീ)
തക്കാളി    20    20-10
സലാഡ് വെള്ളരി    9    12-20
വെണ്ട    24    20-30
ചീര    50    30-60
കാബേജ്    40    30-60
കോളിഫ്ളവര്‍    40    30-60
മഴമറ ഗുണങ്ങള്‍
1. ഉയര്‍ന്ന ഉല്‍പ്പാദനം
2. മഴയില്‍നിന്നും സംരക്ഷണം
3. ഹരിതഗൃഹ പ്രഭാവം പ്രകടിപ്പിക്കുന്നു.
4. പ്രതികൂല കാലാവസ്ഥയിലും കൃഷിയോഗ്യമാക്കാം
5. വര്‍ഷം മുഴുവനും ഉല്‍പ്പാദനം ഉറപ്പാക്കാം
6. ഓഫ് സീസണിലും കൃഷി സാധ്യമാകുന്നു.
7. വിപണന സാധ്യത മെച്ചപ്പെട്ടതാണ്
8. തുള്ളിനന സംവിധാനങ്ങള്‍ കൃഷിചെലവ് കുറയ്ക്കുന്നു
9. വീട്ടമ്മമാര്‍ക്കു കൈകാര്യം ചെയ്യാവുന്നത്ര ലളിതമാണ്
10. സ്വയം തൊഴിലായി സ്വീകരിക്കാവുന്നതാണ്.
11. ജൈവകൃഷിയ്ക്കുള്ള സാധ്യത കൂടുതലാണ്
12. ചെലവ് കുറവ്

ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ (ജൈവ രീതിയില്‍) ഏതു കാലാവസ്ഥയിലും കൃഷി ചെയ്ത് ഉണ്ടാക്കാവുന്നതാണ്. വ്യാവസായികാടിസ്ഥാനത്തില്‍ പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആന്തൂരിയം, ആസ്റ്റര്‍, ജെര്‍ബറ, ഗ്ലാഡിയോളസ് എന്നീ പൂക്കളും മഴമറയ്ക്കുള്ളില്‍ കൃഷിചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കൃഷിവിജ്ഞാന കേന്ദ്രം മലപ്പുറം
ഫോണ്‍: 04942686329
വര്‍ഷകാല പച്ചക്കറി കൃഷി മഴമറയില്‍
സജീന എസ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാര്‍ഷിക സര്‍വ്വകലാശാല, കെ.സി. എ.ഇ.ടി. കാമ്പസ്, തവനൂര്‍, മലപ്പുറം-679573

    പോളിഹൗസ് നിര്‍മിക്കുമ്പോള്‍

  • ഏറെ ശ്രദ്ധയോടും കരുതലോടും കൂടി ഏറ്റെടുക്കേണ്ട കാര്യമാണ് ഹൈടെക്ക് കൃഷി. വന്‍തുക ചെലവഴിച്ച് പോളിഹൗസ് നിര്‍മിച്ചതു കൊണ്ടു മാത്രം വര്‍ധിച്ച ഉത്പാദനവും മെച്ചപ്പെട്ട വരുമാനവും ലഭിക്കണമെന്നില്ല. പോളിഹൗസിന്‍റെ നിര്‍മാണം, നടുവാനുള്ള മാധ്യമം തയ്യാറാക്കല്‍, വിളയും വിത്തും തിരഞ്ഞെടുക്കല്‍, വിളപരിപാലനം, പോളിഹൗസിനുള്ളിലെ അന്തരീക്ഷ ക്രമീകരണം, വളപ്രയോഗം, വിളവെടുപ്പ് എന്നിങ്ങനെ ഓരോ ഘട്ടത്തിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയാല്‍ മാത്രമേഹൈടെക്ക് കൃഷിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കൂ.
  • കുറ്റമറ്റ രീതിയില്‍ പോളിഹൗസ് നിര്‍മിക്കുക എന്നതാണ് ഹൈടെക്ക് കൃഷിയില്‍ വിജയം വരിക്കുന്നതിനുള്ള ഒന്നാമത്തെ പടി. കേരളത്തില്‍ നിര്‍മിക്കുന്ന പോളിഹൗസുകളെല്ലാം തന്നെ നാച്ചുറലി വെന്‍റിലേറ്റഡ് എന്നയിനമാണ്. ഈയിനങ്ങളില്‍ ഉള്ളിലെ ചൂട് പുറത്തേക്കു പോകുന്നത് സ്വാഭാവികമായ രീതില്‍ തണുത്ത വായു ചൂടുവായുവിനെ പുറത്തേക്കു തള്ളുന്നതു മൂലമായിരിക്കണം. ഇതിന് ശരിയായ തോതില്‍ വായുസഞ്ചാരം ലഭിക്കത്തക്ക രീതിയില്‍ പോളിഹൗസിന്‍റെ ഉയരവും മതിയായ രീതിയിലുള്ള വെന്‍റിലേഷനും ഉറപ്പു വരുത്തേണ്ടതാണ്. ആതുപോലെ കീടങ്ങളുടെ പ്രവേശനം പൂര്‍ണമായി തടയുന്ന രീതിയിലായിരിക്കണം നിര്‍മാണം. കാറ്റിനെയും മഴയെയും പ്രതിരോധിക്കുന്നതിന് കഴിയുന്ന തരത്തില്‍ സ്ട്രക്ചര്‍ ബലവത്താക്കുന്നതിന് ഗുണമേډയുള്ള വസ്തുക്കള്‍ ആവശ്യമായ അളവില്‍ ശുപാര്‍ശയനുസരിച്ച് ഉപയോഗിക്കണം. പോളിഹൗസ് കുറ്റമറ്റ രിതിയില്‍ നിര്‍മിച്ചാല്‍ ഹൈടെക് കൃഷി പാതിഭാഗം വിജയിച്ചു എന്നു പറയാം. അപാകതകളുള്ള പോളിഹൗസാണ് നിര്‍മിക്കുന്നതെങ്കില്‍ ഏതൊക്കെ വിത്തിനങ്ങള്‍ ഉപയോഗിച്ചാലും എന്തെല്ലാം അനുബന്ധ സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചാലും സംരംഭം വിജയകരമാകില്ല.
  • ശരിയായ നിര്‍മാണ വൈദഗ്ധ്യമുള്ളവരെക്കൊണ്ടുതന്നെ പോളിഹൗസുകളുടെ നിര്‍മാണം നടത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഇതുപോലെ പ്രധാനമാണ് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുന്നതും. സൂര്യപ്രകാശത്തിന്‍റെ ലഭ്യത, കാറ്റിന്‍റെ ഗതി, ഭൂമിയുടെ ചെരിവ്, ജലലഭ്യത, ജലത്തിന്‍റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം സ്ഥലം നിശ്ചയിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ നിഴല്‍ വീഴുന്ന സ്ഥലങ്ങള്‍ പോളിഹൗസിനു യോജിച്ചതല്ല.
  • കൃത്യമായ രീതിയില്‍ മണ്ണൊരുക്കി തടമെടുത്ത് അതില്‍ വിളകള്‍ വളര്‍ത്തുന്നതാണ് പോളിഹൗസിലെ സാധാരണ രീതി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി കൃഷി മാധ്യമങ്ങളായ ചകിരിച്ചോറ്, പെര്‍ലൈറ്റ് -വെര്‍മിക്കുലേറ്റ് മിശ്രിതം തുടങ്ങിയവയും ഉപയോഗിക്കാം.
  • കൃഷിക്കായുള്ള വിളകളുടെ തിരഞ്ഞെടുപ്പിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവ പോളിഹൗസിലെ കൃഷിക്ക് അനുയോജ്യമാണെന്നുറപ്പു വരുത്തണം. വിളകളുടെ പരാഗണരീതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പടര്‍ന്നു വളരുന്നതിനെക്കാള്‍ ഉയരത്തിലേക്കു വളര്‍ന്നു കയറുന്ന വിളകളാണ് പോളിഹൗസില്‍ കൂടുതല്‍ ആദായകരമായി മാറുന്നത്. വിളവു കൂടുതല്‍ ലഭിക്കുന്നതും ഇത്തരം വിളകളില്‍ നിന്നായിരിക്കും. ഉദാഹരണം സാലഡ് വെള്ളരി, തക്കാളി, വള്ളിപ്പയര്‍, കാപ്സിക്കം തുടങ്ങിയവ. പരമ്പരാഗത വിത്തിനങ്ങളെക്കാലും അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനങ്ങളാണ് മെച്ചപ്പെട്ട വിളവു തരുന്നത്. തക്കാളിയുടെ ഗ്രാഫ്റ്റ് തൈകള്‍ ഉപയോഗിക്കുന്നത് രോഗപ്രതിരോധത്തിനും മികച്ച വിളവിനും സഹായിക്കും.
  • കണികജലസേചനത്തോടൊപ്പം വെളത്തില്‍ ലയിക്കുന്ന വളങ്ങള്‍ കൂടി നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍ രീതിയിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇപ്രകാരം നല്കുന്ന വളങ്ങളുടെ കാര്യത്തില്‍ കൃത്യത പരമപ്രധാനമാണ്. നിശ്ചയിച്ചിരിക്കുന്ന നേര്‍മയിലും അളവിലും ഇടവേളയിലും വളം നല്‍കണം. എല്ലാ വിളകള്‍ക്കും എല്ലാ പോളിഹൗസുകള്‍ക്കും ഒരേ രീതിയിലുള്ള ഫെര്‍ട്ടിഗേഷന്‍ ഷെഡ്യുള്‍ നിര്‍ദേശിക്കുന്നതു പ്രായോഗികമല്ല. ഇക്കാര്യത്തില്‍ വിദഗ്ധസഹായം തേടണം. ഫെര്‍ട്ടിഗേഷന്‍ ശരിയായില്ലെങ്കില്‍ സമ്പൂര്‍ണവിളപരാജയം വരെ സംഭവിക്കാം.
  • പോളിഹൗസില്‍ ജലസംരക്ഷണം ഉറപ്പുവരുത്തുന്നതും പോഷകനഷ്ടം ഒഴിലാക്കുന്നതും കളകളുടെ വളര്‍ച്ച തടയുന്നതുമാണ് അടുത്തതായി പ്രാധാന്യം അര്‍ഹിക്കുന്നത്. ഇതിന് പ്ലാസ്റ്റിക് പുതയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം.
  • വിളപരിപാലനവും പ്രാധാന്യമുള്ള കാര്യമാണ്. പോളിഹൗസിനുള്ളില്‍ രോഗങ്ങളുടെയോ കീടങ്ങളുടെയോ ആക്രമണം എത്ര ചെറിയ തോതിലാണെങ്കിലും ഉണ്ടായാല്‍ അവ അതിവേഗം വ്യാപിക്കുകയും കൃഷി പൂര്‍ണ പരാജയമായി മാറുകയും ചെയ്യും. അതിനാല്‍ രോഗ - കീടബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി മനസ്സിലാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഇതിനു കൃത്യവും ക്രമബദ്ധവുമായ നിരീക്ഷണം ആവശ്യമാണ്. 
    പോളിഹൗസുകളില്‍ കൃഷിചെയ്യുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയോ കൃഷിവകുപ്പിന്‍റെയോ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍റെയോ പരിശീലന പരിപാടികളില്‍ പങ്കെടുത്ത് വൈദഗ്ധ്യം നേടേണ്ടതാണ്. വിളയുടെ ഓരോ ഘട്ടത്തിലും വിദഗ്ധരുടെയോ പരിചയ സമ്പന്നരായ കര്‍ഷകരുടെയോ സഹായം തേടുന്നത് അഭികാമ്യമായിരിക്കും.

ഹരിത ഗൃഹങ്ങള്‍


ഓരോ വിളയ്ക്കും ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലേയും വേരുമണ്ഡലത്തിലേയും (മണ്ണിലെ) താപനില, വേരു മണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും, അന്തരീക്ഷവായുവിന്‍റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ തരത്തിലായിരിക്കണം. 
സംരക്ഷിത കൃഷിരീതിയില്‍ (protected cultivation) ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായും ക്രമീകരിക്കാന്‍ കഴിയും. ഓരോ ഹരിതഗൃഹത്തിനും (greenhouse) അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്‍റെ രൂപകല്‍പനയേയും അതില്‍ അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ള സംവിധാനത്തേയും ആശ്രയിച്ചിരിക്കും. ഏതുതരം സസ്യമാണ് ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്നത്, അതിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും, എവിടെയാണ് കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നത് (കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെ ആശ്രയിച്ചായിരിക്കണം, ഹരിതഗൃഹത്തിന്‍റെ രൂപകല്‍പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുക്കേണ്ടത്. 
എന്താണ് സംരക്ഷിത കൃഷി രീതി അഥവാ ഹരിതഗൃഹകൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
സംരക്ഷിതകൃഷിരീതിയില്‍ നാം ചെടികള്‍ വളര്‍ത്താനായി ആവശ്യത്തിനു വലിപ്പമുള്ള ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവ ഹരിതഗൃഹത്തില്‍ വളരുന്ന ചെടികള്‍ക്കു ചുറ്റുമുള്ള അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും (മായശലിേ രഹശാമലേ) വേര്‍തിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിന്‍റെയും രൂപകല്‍പന (റലശെഴി)ക്കനുസരിച്ച് ഹരിതഗൃഹത്തിലെ അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കുന്നു. 
സംരക്ഷിതകൃഷിയില്‍ നൂതന സാങ്കേതികവിദ്യകളായ സൂക്ഷ്മജലസേചനം, മണ്ണ് ഇതര മാധ്യമ കൃഷി, ഫെര്‍ട്ടിഗേഷന്‍, സൂക്ഷ്മ പ്രജനനം, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള ഹൈബ്രിഡ് വിത്തുകള്‍ (ഒ്യയൃശറ ലെലറെ), പ്ലാസ്റ്റിക് പുത , സൂര്യപ്രകാശത്തിന്‍റെ തീഷ്ണതയുടെ നിയന്ത്രണം, രാത്രി പകല്‍ ദൈര്‍ഘ്യത്തിന്‍റെ നിയന്ത്രണം, കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു. 
ഹരിതഗൃഹത്തിനുള്ളില്‍ വളര്‍ത്താനുള്ള ചെടികളെ തിരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാധ്യതയും മുന്‍നിര്‍ത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും താഴെ പറയുന്ന ചെടികള്‍ ഹരിതഗൃഹത്തില്‍ വളര്‍ത്താന്‍ യോജിച്ചതായാണ് കണ്ടിട്ടുള്ളത്. 
പച്ചക്കറികള്‍ : തക്കാളി, സലാഡ് വെള്ളരി, പയറിനങ്ങള്‍, ക്യാപ്സിക്കം, കാബേജ്, കോളി ഫ്ളവര്‍, ഉള്ളി, ഇലക്കറികള്‍ക്കുള്ള ചെടികള്‍ (മല്ലി, ചീര, പാലക്ക്), ലെറ്റ്യൂസ് മുതലായവ.
പഴവര്‍ഗ്ഗങ്ങള്‍ : സ്ട്രോബറി.
പൂച്ചെടികള്‍ : റോസ്, ജെര്‍ബറ, കാര്‍നേഷന്‍, ഓര്‍ക്കിഡ്, ആന്തൂറിയം, ക്രൈസാന്തിമം, ലില്ലികള്‍.
ഹരിതഗൃഹത്തില്‍ ചെടികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ ഉണ്ടാക്കി വിപണനം നടത്തുന്നതും വളരെ ആദായകരമായി കണ്ടിട്ടുണ്ട്.

എന്താണ് ഹരിതഗൃഹം?

നിര്‍ദ്ദിഷ്ട താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നത് വഴി സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം. സുതാര്യമായ ചില്ല്/പോളിത്തീന്‍ ഷീറ്റുകള്‍ സൂര്യന്‍റെ രശ്മികളെ ഉള്ളിലേക്ക് കടത്തിവിടും. ഏതെങ്കിലും ഒരു ഉപരിതലത്തില്‍ പതിക്കുന്ന സൂര്യരശ്മികള്‍ ആ പ്രതലത്തെ ചൂടാക്കുമ്പോള്‍ അതില്‍നിന്നുയരുന്ന താപരശ്മികളെ ഇവ പുറത്തുപോകാന്‍ അനുവദിക്കുകയില്ല. അതിനാല്‍ ഗ്രീന്‍ഹൗസ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേയ്ക്ക് കടത്തിവിടുകയും അതിനുള്ളില്‍ സംജാതമാകുന്ന താപം ഉള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഇത് തണുപ്പ് കാലങ്ങളില്‍ അനുയോജ്യമായ താപനില നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍ ചൂട് കാലത്ത് താപനില 350ഇ ല്‍ താഴെ ആക്കുവാന്‍ വെന്‍റിലേഷനും തണുപ്പിക്കല്‍ പ്രക്രിയയും ആവശ്യമായി വരും. ചെടികള്‍ രാത്രി കാലങ്ങളില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രീന്‍ ഹൗസിനുള്ളില്‍ തങ്ങിനില്‍ക്കുകയും രാവിലെ ഹരിതഗൃഹത്തിനുള്ളിലെ പ്രകാശ സംശ്ലേഷണത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണില്‍ നിന്നും ചെടികളില്‍നിന്നുമുള്ള ബാഷ്പീകരണം, അന്തരീക്ഷ ആര്‍ദ്രത ഉയര്‍ത്തുന്നു. ഇങ്ങനെ താപനില, പ്രകാശം, വായുസഞ്ചാരം, ഈര്‍പ്പം എന്നീ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ച് ഹരിതഗൃഹത്തിനുള്ളില്‍ വിളകള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു. 
ഹരിത ഗൃഹത്തിനുള്ളിലെ വിത്തുകളുടെ അങ്കുരണം, വളര്‍ച്ച, പുഷ്പിക്കല്‍, പതികളുടെ വേരിറക്കം, മുകുള സംയോജനം, കായ്കളുടെ പാകമാകല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തുറന്ന സ്ഥലങ്ങളില്‍ വളരുന്നവയെക്കാളും അതിവേഗത്തില്‍ സംരക്ഷിതാവസ്ഥയില്‍ നടക്കുന്നു. ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ അന്തരീക്ഷം വിളയ്ക്ക് അനുകൂലമായി ക്രമീകരിച്ചാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ സാധ്യമാകുകയുള്ളൂ.

ഹരിതഗൃഹം- പ്രധാന ഭാഗങ്ങള്‍

1. ഫ്രെയിം അഥവാ ചട്ടക്കൂട്
2. ആവരണം 
3. പരിസ്ഥിതി നിയന്ത്രണ സംവിധാനങ്ങള്‍ (താപനിലയും ആര്‍ദ്രതയും)
4. ഫെര്‍ട്ടിഗേഷന്‍ സംവിധാനം
ചട്ടക്കൂട് ജി.ഐ. പൈപ്പ് കൊണ്ടോ ചിലവ് കുറഞ്ഞ  മുള, കവുങ്ങ്, കാറ്റാടി എന്നിവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. ആവരണമായി ഷേഡ് ഹൗസുകള്‍ക്ക് തണല്‍ വലയും മറ്റ് ഉപയോഗങ്ങള്‍ക്ക് 200 മൈക്രോണ്‍ യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റുകളും ഉപയോഗിക്കാവുന്നതാണ്. 
സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളും (200-400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ളത്), നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും  (400-700 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ളത്), ഇന്‍ഫ്രാറെഡ് രശ്മികളും (700 മുതല്‍ 800 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യമുള്ളത്) ആണ് ഉള്ളത്. ചെടികള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികള്‍ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം ചെയ്യുന്നു. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഇലകളെയും മറ്റും ചൂടാക്കുകയാണ് ചെയ്യുന്നത്.  അതിനാല്‍ പോളി എത്തിലീന്‍ ഷീറ്റില്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത്  ലോങ് ഇന്‍ഫ്രാറെഡ് രശ്മികള്‍ എന്നിവ കടത്തിവിടാത്ത വിധത്തിലാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ 381  വരെയുള്ള  ശ്മികളും തടയപ്പെടുന്നുണ്ട്. അതിനാല്‍ യുവി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റ് ഉപയോഗിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന രശ്മികളും ഷോര്‍ട്ട് ഇന്‍ഫ്രാറെഡ് രശിമികളും  രശ്മികളും ഹരിത ഗൃഹത്തിനുള്ളിലേക്ക് കടത്തിവിടുന്നു. എന്നാല്‍ ഷോര്‍ട്ട് ഇന്‍ഫ്രാറെഡ് രശ്മികള്‍ ഷീറ്റുകള്‍, ചെടികളുടെ ഇലകള്‍, മണ്ണ് എന്നിവയില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ ലോങ് ഇന്‍ഫ്രാറെഡ് രശ്മികളായി മാറുന്നു. അതിനാല്‍ ഈ രശ്മികള്‍ക്ക് ഹരിതഗൃഹത്തില്‍ നിന്ന് തിരിച്ചുപോകാനും കഴിയുന്നു. (ഷീറ്റ് ലോങ് ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിടാത്തതിനാല്‍). ഇന്‍ഫ്രാറെഡ് രശ്മികള്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില ഉയര്‍ത്തുന്നതിനാല്‍ ഹരിതഗൃഹത്തിലെ ചൂട് 30ഇ മുതല്‍ 150ഇ വരെ (മതിയായ വെന്‍റിലേഷന്‍ സംവിധാനങ്ങളൊന്നും ഇല്ലെങ്കില്‍) കൂടാന്‍ കാരണമാകുന്നു. ഇത് അന്തരീക്ഷത്തില്‍ ഹരിതവാതകങ്ങള്‍ ) മൂലമുണ്ടാകുന്ന ഗ്രീന്‍ഹൗസ് ഇഫക്ടിന് തുല്യമായ പ്രതിഭാസമായതിനാലാണ് ഹരിതഗൃഹത്തിന് "ഗ്രീന്‍ഹൗസ്" എന്ന പേര്‍ ലഭിച്ചത്. പാശ്ചാത്യനാടുകളില്‍ തണുത്ത കാലാവസ്ഥയായതിനാല്‍ ഹരിതഗൃഹത്തിനുള്ളില്‍ ചൂടു കൂടുന്നത് വലിയ ഗുണം ചെയ്യും. എന്നാല്‍ നമുക്ക് കേരളത്തില്‍ ചൂട് കുറക്കുകയാണ് ചെയ്യേണ്ടത്. 
സാധാരണ, തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍  ഓരോ വിളകളും കാലാവസ്ഥ അനുസരിച്ച് മാത്രമേ കൃഷി ചെയ്യാനാകൂ. എന്നാല്‍ ഹരിതഗൃഹത്തിനുള്ളിലെ ഈര്‍പ്പവും താപനിലയും നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ ഏതു വിളകളും ഏതു സമയത്തും ഏതു സ്ഥലത്തും ഹരിതഗൃഹത്തിനുള്ളില്‍ കൃഷി ചെയ്യാന്‍ സാധിക്കും. അതിനാല്‍ ചെടികളുടെ ഫലങ്ങള്‍, അവയുടെ ആവശ്യകത അധികമുള്ളപ്പോഴും എന്നാല്‍ ലഭ്യത വളരെ പരിമിതമായിരിക്കുകയും ചെയ്യുന്ന സമയത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാന്‍ തക്കരീതിയില്‍ കൃഷി ചെയ്യുന്ന സമയം ക്രമീകരിച്ച് എത്തിക്കുവാനും, കര്‍ഷകന് മുന്തിയ വിലനേടുവാനും കഴിയും. ഇതിനായി വിളകള്‍ ഇറക്കു സമയം വേണ്ടവിധം ക്രമീകരിച്ചാല്‍ മാത്രം മതിയാകും. 
ഹരിതഗൃഹത്തിലെ ചെടികളുടെ ഉല്‍പ്പാദനക്ഷമത തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച് 3 മുതല്‍ 10 മടങ്ങ് വരെ കൂടുതലാണ്. ഇതിനുപുറമെ, ഹരിതഗൃഹങ്ങളില്‍ വളരുന്ന ചെടികള്‍, തുറസ്സായ സ്ഥലത്ത് വളരുന്നവയെ അപേക്ഷിച്ച് വളരെ ഗുണമേന്മയുള്ള പൂക്കളും ഫലങ്ങളും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
ഹരിതഗൃഹങ്ങളില്‍, ചെടികളില്‍നിന്നും മണ്ണില്‍ നിന്നും വെള്ളം നഷ്ടമാകുന്നത്  താരതമ്യേന വളരെ കുറവാണ്. അതിനാല്‍ 30 മുതല്‍ 70% വരെ വെള്ളം ഹരിതഗൃഹകൃഷിയില്‍ പാരമ്പര്യകൃഷി രീതികളെ അപേക്ഷിച്ച് ലാഭിക്കാനാകും. 
പരമ്പരാഗത കൃഷിരീതിയില്‍ മൊത്തം വളം രണ്ടോ മൂന്നോ തവണകളായി നല്‍കുന്നതിനാലും ജലത്തില്‍ പൂര്‍ണമായും അലിയുന്നവയല്ലാത്തതിനാലും ഭൂരിഭാഗം വളവും അന്തരീക്ഷത്തിലേക്കോ ചെടികളുടെ വേരുമണ്ഡലത്തിനു പുറത്തേക്കോ പോകുന്നതിനാല്‍ വിളകള്‍ക്ക് ലഭിക്കാതെ നഷ്ടപ്പെട്ടുപോകുന്നു. അതിനാല്‍ നല്‍കുന്ന വളത്തിന്‍റെ 30 മുതല്‍ 40% മാത്രമാണ് ചെടികള്‍ ഉപയുക്തമാക്കുന്നത്. ഇതിനുപുറമേ, പാരമ്പര്യ കൃഷി രീതികളില്‍ വെള്ളവും വളവും നല്‍കുമ്പോള്‍ കാലാവസ്ഥയിലോ, മണ്ണിലെ മൂലകങ്ങളിലോ ഉള്ള വ്യത്യാസവും മണ്ണിന്‍റെ രാസ ഭൗതിക സ്വഭാവവും കണക്കിലെടുക്കാറില്ല. എന്നാല്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ സ്ഥലത്തേയും മണ്ണിലുള്ള പ്രധാനപ്പെട്ട മൂലകങ്ങളുടെയും ദ്വിതീയ മൂലകങ്ങളുടെ സൂക്ഷ്മമൂലകങ്ങളുടെയും ചെടികള്‍ക്ക് ലഭ്യമായ തരത്തിന്‍റെ അളവുകള്‍ തിട്ടപ്പെടുത്തി, ചെടിയുടെ ആവശ്യാനുസരണം മൂലകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സൂക്ഷ്മകൃഷിയില്‍ ഓരോ കൃഷിയിടത്തേയും മണ്ണിലെ മൂലകങ്ങളുടെ അളവ് കൃത്യമായി കണ്ടെത്തി ചെടിക്ക് ആവശ്യമായ അളവില്‍ മൂലകങ്ങളും വെള്ളവും അതിന്‍റെ വേരുമണ്ഡലത്തില്‍തന്നെ നല്‍കുകയാണ് ചെയ്യുന്നത്. മൂലകങ്ങള്‍ കണിക ജലസേചനത്തോടൊപ്പം ചെടികള്‍ക്ക് ലഭ്യമായ രൂപത്തില്‍ കൃത്യമായ അളവില്‍ പല തവണകളായി നല്‍കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കാനും മൂലകങ്ങള്‍ അടങ്ങിയ വളം വേരുമണ്ഡലത്തിന് താഴേക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലം മലിനീകരിക്കപ്പെടുന്നത് ഇല്ലാതാക്കാനും കഴിയുന്നു. അതിനാല്‍ വെള്ളം 30 മുതല്‍ 70 ശതമാനവും വളം 30 മുതല്‍ 50 ശതമാനവും ലാഭിക്കാന്‍ കഴിയും. പാരമ്പര്യ ജലസേചനരീതികള്‍ക്ക് 30 മുതല്‍ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോള്‍ സൂക്ഷ്മജലസേചനരീതി, 75 മുതല്‍ 95% വരെ കാര്യക്ഷമമായി ജലം ചെടികള്‍ക്ക് ലഭ്യമാക്കുന്നു. 
ഹരിതഗൃഹങ്ങളില്‍ രോഗകീടബാധകള്‍ വളരെ കുറവായിരിക്കും. മുഴുവനായി അടച്ചുകെട്ടിയതും പൂര്‍ണ്ണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളില്‍ സാധാരണയായി രോഗകീടബാധ ദുര്‍ലഭമായേ ഉണ്ടാകാറുള്ളൂ. ഈ സംവിധാനത്തില്‍, സാധാരണ ജൈവകീടനാശിനികള്‍ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. വിഷാംശമില്ലാത്ത ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ആവശ്യകത വര്‍ദ്ധിച്ചു വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ജൈവകൃഷിയില്‍ താല്‍പര്യം കൂടിവരുന്നുണ്ട്. രോഗാണുക്കളുടേയും കീടങ്ങളുടേയും ആക്രമണമാണ് ജൈവകര്‍ഷകരെ അലട്ടുന്നത്. സംരക്ഷിത കൃഷിരീതി അവലംബിക്കുന്നതുവഴി ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കുന്നു. 
തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച്, ഹരിതഗൃഹങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതും ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ പിടിച്ചു കിട്ടുന്നതും കൂടുതലായി വിജയിച്ചുവരുന്നു (97-99%).
ടിഷ്യുകള്‍ച്ചര്‍ ചെയ്ത തൈകള്‍, തുറസ്സായ കൃഷിയിടത്തില്‍ നേരിട്ട് വെയ്ക്കുന്നതിനുമുമ്പ് കുറച്ചുദിവസം ഹരിതഗൃഹങ്ങളില്‍ വച്ചാല്‍ കൂടുതല്‍ തൈകള്‍ കേടുകൂടാതെ സംരക്ഷിച്ചെടുക്കാനാകും. ഹരിതഗൃഹങ്ങളില്‍ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വയ്ക്കുമ്പോള്‍ രാത്രിയും പകലും അവയ്ക്കനുയോജ്യമായ പ്രകാശവും ഈര്‍പ്പവും താപനിലയും ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ടിഷ്യുകള്‍ച്ചര്‍ ചെയ്ത ചെടികള്‍ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹരിതഗൃഹങ്ങളില്‍ വയ്ക്കേണ്ടത്. രോഗകീടബാധ കുറയ്ക്കുന്നതിനായി ഹരിതഗൃഹത്തിന്‍റെ നിലം കോണ്‍ക്രീറ്റ് ചെയ്ത്, അതിനുമുകളില്‍ ടിഷ്യുകള്‍ച്ചര്‍ ചെയ്ത ചെടികള്‍ നട്ട പ്ലാസ്റ്റിക് കവറുകള്‍ നിരത്തുന്നതാണ് നല്ലത്. ഹരിതഗൃഹങ്ങളില്‍ 30 മുതല്‍ 45 ദിവസം വരെ ചെടികള്‍ വെച്ചശേഷം തുറസ്സായ സ്ഥലത്തു നടുകയാണെങ്കില്‍ 98 മുതല്‍ 100 ശതമാനം വരെ ചെടികള്‍ പിടിച്ചുകിട്ടുന്നതായി കണ്ടിട്ടുണ്ട്. 
ഹരിതഗൃഹങ്ങളില്‍ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന കൃഷിരീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. രാസലായനി, ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, നെല്ലിന്‍റെ ഉമി, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നീ മാധ്യമങ്ങളില്‍ ചെടികള്‍ നട്ട് ഹരിതഗൃഹങ്ങളില്‍ വളര്‍ത്തുന്ന രീതിക്ക് പ്രചാരം സിദ്ധിച്ചുവരുന്നു. 
സ്വാഭാവിക വെന്‍റിലേഷന്‍ സംവിധാനമുള്ളതും ജിഐ പൈപ്പും യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റും ഉപയോഗിച്ച് ഹരിതഗൃഹം സ്ഥാപിക്കുന്നതിന് ഒരു ചതുരശ്ര മീറ്ററിന് 935 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 
ഹരിതഗൃഹങ്ങളുടെ മേല്‍ക്കൂരയും വശങ്ങളും യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റുകള്‍/ഗ്ലാസ്സുകള്‍/പോളികാര്‍ബണേറ്റ്/എക്രിലിക് ഷീറ്റുകള്‍ എന്നിവയിലേതെങ്കിലുംകൊണ്ട് ആവരണം ചെയ്യും. എങ്കിലും വിലയും പരിപാലനത്തിനും അറ്റകുറ്റപണികള്‍ക്കുള്ള ചിലവും ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ നിലവില്‍ ഏറ്റവും അനുയോജ്യമായ ആവരണം യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റുകളാണ്. ഇവയ്ക്കുള്ളിലെ താപനില, ഈര്‍പ്പം, പ്രകാശത്തിന്‍റെ ദൈര്‍ഘ്യവും തീവ്രതയും, കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ അളവ് എന്നിവ വിവിധ മാര്‍ഗങ്ങളിലൂടെ അവയ്ക്കുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് അനുയോജ്യമായ അളവില്‍ ക്രമീകരിക്കാം. ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ സ്ഥലകാലഭേദമന്യേ ഏത് വിളകളും ഇവയ്ക്കുള്ളില്‍ കൃഷി ചെയ്യാം. പല ആകൃതിയിലുള്ള ഹരിതഗൃഹചട്ടക്കൂടുകള്‍  ഇന്ന് പ്രചാരത്തിലുണ്ട്. ഓരോ സ്ഥലത്തെ കാലാവസ്ഥയ്ക്കനുസൃതമായി, അതിനുള്ളില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ചെടികള്‍ക്കനുയോജ്യമായ കാലാവസ്ഥ സംജാതമാക്കാന്‍ കഴിയുന്ന ആകൃതിയിലുള്ള ഹരിതഗൃഹമാണ് തിരഞ്ഞെടുക്കേണ്ടത്.

ഹരിതഗൃഹ മാതൃകകള്‍

1. ചായ്ച്ചിറക്കിയ ഹരിതഗൃഹം
ഇത്തരം ഹരിതഗൃഹം ഏതെങ്കിലും കെട്ടിടത്തിന്‍റെ വശത്തേയ്ക്ക് ചായ്ച്ചിറക്കിയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ പരമാവധി സമയം സൂര്യരശ്മി കിട്ടുന്നതും നിഴല്‍ വീഴാത്തതുമായ വശം നോക്കി വേണം ഹരിതഗൃഹം പണിയുവാന്‍. ഇത് സാധാരണയായി മഞ്ഞുകാലത്ത് ചെടികളെ രക്ഷിക്കുന്നതിനായി കൊടും ശൈത്യകാലം ഉള്ളിടങ്ങളില്‍ ഉപയോഗിക്കുന്നു. 
2. ത്രികോണ മുഖപ്പോടുകൂടിയത്
ഇവയുടെ മേല്‍ക്കൂര കുത്തനെ ചരിഞ്ഞതും വശങ്ങള്‍ ലംബവുമാണ്. ഇത്തരം ഹരിതഗൃഹങ്ങളാണ് കേരളത്തെപ്പോലെ മഴയും ചൂടും കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. ഇതിന്‍റെ മേല്‍ക്കൂര, മഴവെള്ളം, മഞ്ഞ് എന്നിവയെ എളുപ്പത്തില്‍ ഒഴുക്കി വിടുന്നു. ഹരിതഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് മേല്‍ക്കൂരയുടെ ചരിവ് 30 ഡിഗ്രിയില്‍ കൂടുതലായിരിക്കുന്നതാണ് നല്ലത്. ഇത്തരം ഒറ്റ സ്പാന്‍ ഹരിതഗൃഹത്തിന് ഉചിതമായ വലുപ്പം-7 മുതല്‍ 9 മീറ്റര്‍ വരെ വീതിയും മധ്യഭാഗത്ത് 5 മുതല്‍ 7.5 മീറ്റര്‍ വരെയും വശങ്ങളില്‍ 3 മുതല്‍ 4.5 മീറ്റര്‍ വരെയും ഉയരവും ഉള്ളതാണ്. (ഹരിതഗൃഹത്തിന്‍റെ തറ വിസ്തീര്‍ണ്ണത്തിനനുസരിച്ച്)
3. കോണ്‍സെറ്റ്
ഇവയുടെ വശങ്ങള്‍ ലംബവും മേല്‍ക്കൂര കമാനരൂപത്തിലുമാണ്. ത്രികോണ മുഖപ്പോടുകൂടിയ ഹരിതഗൃഹത്തെ അപേക്ഷിച്ച് കോണ്‍സെറ്റ് ആകൃതിയിലുള്ള ഹരിതഗൃഹത്തില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും. നിര്‍മാണച്ചെലവും, താരതമ്യേന കുറവാണ്. ഇത്തരം ആകൃതിയിലുള്ള ഹരിതഗൃഹത്തിനുള്ളിലേക്ക് കൂടുതല്‍ സൂര്യരശ്മി കടത്തിവിടുന്നതിനാല്‍ ഒരേ വലിപ്പമുള്ള കേബിള്‍ ഹരിതഗൃഹത്തെ അപേക്ഷിച്ച്, കോണ്‍സെറ്റ് ഹരിതഗൃഹത്തില്‍ താപനില കൂടുതലായിരിക്കും. ഉഷ്ണമേഖല പ്രദേശത്തിന് ഇത് അനുയോജ്യമല്ല. 
4. അറക്കവാള്‍ വായ്ത്തല പോലെയുള്ളത്
രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങള്‍ അറക്കവാളിന്‍റെ വായയുടെ ആകൃതിയില്‍ ഒരുമിച്ച് നിര്‍ത്തി ക്രമീകരിച്ചിരിക്കുന്നു. ഇത്തരം ഹരിതഗൃഹങ്ങളുടെ നിര്‍മാണച്ചെലവും അദ്ധ്വാനഭാരവും ഓരോ ഹരിതഗൃഹവും ഒറ്റക്കൊറ്റയ്ക്ക് നിര്‍മ്മിക്കുന്നതിലും കുറവായിരിക്കും. ഇതിന്‍റെ ഓരോ സ്പാനിന്‍റെയും (ുമെി) വീതി, 7 മുതല്‍ 9 മീറ്ററാവുന്നതാണ് നല്ലത്. 9 മീറ്ററായാല്‍ നിര്‍മാണച്ചെലവു കുറവായിരിക്കും. എന്നാല്‍ വീതി കൂടുമ്പോള്‍ ചൂട് കൂടാന്‍ ഇടയുണ്ട്. അതിനാല്‍ ഓരോ സ്പാനിന്‍റെയും വീതി 8 മീറ്റര്‍ ആക്കുന്നതാണ് നല്ലത്. സ്വാഭാവിക വെന്‍റിലേഷന്‍ ഉപയോഗിക്കുന്നിടത്ത് ഇത്തരം മാതൃകയാണ് ഉത്തമം.

ഹരിതഗൃഹ നിര്‍മ്മാണം

പോളി എത്തിലീന്‍ ഷീറ്റ്
ഗ്ലാസ്സിനെ അപേക്ഷിച്ച് ഇതിന് വില കുറവാണ്. ഭാരം വളരെ കുറവായതിനാല്‍ ഹരിതഗൃഹം ചട്ടക്കൂട് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മരം/സ്റ്റീല്‍/ജി.ഐ. പൈപ്പ് എന്നിവയുടെ അളവ് വളരെ കുറവ് മതിയാകും. ഈ ഷീറ്റുകള്‍ മടക്കി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനെളുപ്പമാണ്. 300ഇ മുതല്‍ 600ഇ വരെ ചൂട് താങ്ങാനുള്ള കഴിവുണ്ട്. 600ഇ മുകളില്‍ അതിന്‍റെ ശക്തി കുറഞ്ഞുവരികയും 800ഇ നു മുകളില്‍ ഉയരുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഷീറ്റുകളില്‍ സൂര്യരശ്മി പതിക്കുമ്പോള്‍ പഴകി പെട്ടെന്ന് കീറിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ ചില സ്റ്റെബിലൈസറുകള്‍ ചേര്‍ത്ത് പ്ലാസ്റ്റിക് ഷീറ്റിനെ യു.വി. സ്റ്റെബിലൈസ്ഡ് ആക്കി മാറ്റുന്നു. യു.വി. സ്റ്റെബിലൈസ്ഡ് അല്ലാത്ത ഷീറ്റുകള്‍ ആറു മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നശിച്ചുപോകുന്നു. എന്നാല്‍ വേണ്ടരീതിയില്‍ പരിചരിച്ചാല്‍ യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റുകള്‍ മൂന്നു മുതല്‍ നാലു വര്‍ഷം വരെ കേടുകൂടാതെ നില്‍ക്കും. ഇത്തരം ഷീറ്റുകളാണ് ഹരിതഗൃഹങ്ങള്‍ ഉണ്ടാക്കുന്നതിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ഗ്ലാസ്സിനെ അപേക്ഷിച്ച് ഇവയ്ക്ക് വില താരതമ്യേന കുറവാണ്. ആദ്യകാലത്ത് ഒറ്റപ്പാളിയുള്ള ഷീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് മൂന്നും അഞ്ചും പാളികളുള്ള ഷീറ്റുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതും പൊടിപിടിക്കാത്തതും, ചിതറിയ പ്രകാശം തരുന്നതും, മഞ്ഞുകണങ്ങളെ ഒഴുക്കിവിട്ട് ഹരിത ഗൃഹാന്തരീക്ഷത്തിന്‍റെ ഈര്‍പ്പം ചെടികള്‍ക്ക് യോജിച്ച രീതിയില്‍ നിലനിര്‍ത്തുന്നതും. ഇന്‍ഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതും, ഗന്ധക പ്രതിരോധം എന്നീ ഗുണങ്ങളെ കോ-എക്സ്ട്രൂഷന്‍വഴി ഒറ്റ ഷീറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഡഢ രശ്മികളെ തടയപ്പെടുന്നതിനാല്‍ കീടങ്ങളുടെ കാഴ്ച തടസ്സപ്പെടുന്നു. അതിനാല്‍ ഇവയ്ക്ക് രോഗം പരത്തുവാന്‍ കഴിയുന്നില്ല. അതിനാല്‍ ഇത്തരം ഷീറ്റിനെ ആന്‍റി വൈറസ് ഷീറ്റ് എന്നും അറിയപ്പെടുന്നു. ഡിഫ്യൂസ്ഡ് ഷീറ്റിലൂടെ സൂര്യപ്രകാശം ചിതറിവരുന്നതിനാല്‍ ഹരിതഗൃഹത്തിലെ വിളകളുടെ എല്ലാ ഇലകളില്‍ പതിക്കുന്നു. മുകളിലത്തെ ഇലകളുടെ നിഴല്‍ താഴത്തെ ഇലകളിലും പതിക്കുന്നില്ല. അതിനാല്‍ എല്ലാ ഇലകളും അന്നജം ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ പങ്കെടുക്കുകയും ഉല്‍പ്പാദനക്ഷമത കൂടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഹരിതഗൃഹത്തില്‍ വളരുന്ന ചെടികളും ലംബമായാണ് വളര്‍ത്തുന്നത്. അതിനാല്‍ പുറത്ത് ഒരു ഏക്കറില്‍ നടാന്‍ കഴിയുന്ന ചെടികള്‍ ഹരിതഗൃഹത്തില്‍ 25 സെന്‍റില്‍ നടാനാകും. 
യു.വി. സ്റ്റെബിലൈസിഡ് 5 ലെയറുള്ള ഷീറ്റുകള്‍ ഗിനീഗര്‍ പ്ലാസ്റ്റിക് പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന ഇസ്രായേല്‍ കമ്പനിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതിന്‍റെ ഡീലേഴ്സ് അഗ്രിപ്ലാസ്റ്റ് എന്ന കമ്പനിയാണ്. എസ്സന്‍ മള്‍ട്ടിപാക്ക് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി 3 ലെയറുകളും 5 ലെയറുകളും ഉള്ള ഷീറ്റുകള്‍ നിര്‍മിക്കുന്നു. 
ഹരിതഗൃഹം നിര്‍മിക്കുന്നതിന് ജി.ഐ. പൈപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എം.എസ്. പൈപ്പ് എളുപ്പത്തില്‍ തുരുമ്പിക്കും. ജി.ഐ. പൈപ്പ് കൊണ്ട് നിര്‍മിച്ച ചട്ടക്കൂടുകള്‍, നല്ലപോലെ പരിചരിക്കുകയാണെങ്കില്‍ 20 വര്‍ഷം വരെ കേടുപാടുകള്‍ സംഭവിക്കാതെയിരിക്കും. ഹരിതഗൃഹം നിര്‍മിക്കാന്‍ ബി. ക്ലാസ്സ് ജി.ഐ. പൈപ്പുകളാണ് ഉപയോഗിക്കേണ്ടത്. എ ക്ലാസ് പൈപ്പുകള്‍ക്ക് ബലം കുറവായിരിക്കും. 2 മി.മീറ്റര്‍ കനമുള്ള ജി.ഐ. പൈപ്പുകളാണ് ഹരിതഗൃഹനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ബി. ക്ലാസ് പൈപ്പിന്മേല്‍ നീലനിറത്തിലും എ ക്ലാസ് പൈപ്പിന്മേല്‍ മഞ്ഞനിറത്തിലും, സി ക്ലാസ് പൈപ്പുകള്‍ക്കു ചുവപ്പുനിറത്തിലും മുകളില്‍ ചായമടിച്ചിരിക്കും. ഒരു ചതുരശ്ര മീറ്റര്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ ഏകദേശം 6.5 കിലോ ജി.ഐ. പൈപ്പ് വേണ്ടിവരും. അതായത് 1000 ചതുരശ്ര മീറ്റര്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ 6500 കിലോ ജി.ഐ. പൈപ്പ് വേണ്ടിവരും. 
ഹരിതഗൃഹം നിര്‍മിക്കുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം. വെള്ളക്കെട്ട് ഉണ്ടാകാന്‍ പാടില്ല. ഹരിതഗൃഹത്തിന്‍റെ തറ പുറത്തുള്ള ഭൂമിയില്‍ നിന്നും 15 മുതല്‍ 20 സെ.മീ. ഉയര്‍ന്നിരിക്കത്തക്കവണ്ണം മണ്ണിട്ടുയര്‍ത്തണം. ഹരിതഗൃഹം പണിയുന്ന സ്ഥലത്ത് നിഴല്‍ ഉണ്ടാകാന്‍ പാടില്ല. ഏതെങ്കിലും മരങ്ങളോ കെട്ടിടമോ അടുത്തുണ്ടെങ്കില്‍ അതിന്‍റെ ഉയരത്തിന്‍റെ രണ്ട് ഇരട്ടി അകലത്തില്‍ ഹരിതഗൃഹം നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ തുറസ്സായ സ്ഥലത്ത് നിര്‍മിച്ചാല്‍, ശക്തിയായ കാറ്റ് ഹരിതഗൃഹത്തിന് കേടുപാടുണ്ടാക്കാനിടയുണ്ട്. അതിനാല്‍ ഹരിതഗൃഹത്തിന്‍റെ 30 മീറ്റര്‍ അകലത്തില്‍ കാറ്റിന്‍റെ ശക്തി കുറയ്ക്കാനുതകുന്ന മരങ്ങളോ കെട്ടിടങ്ങളോ ഉണ്ടായിരിക്കണം. 
ഹരിതഗൃഹം പണിയുമ്പോള്‍ ഓരോ പില്ലറിന്‍റെയും അസ്ഥിവാരം 75 സെ.മീ. എങ്കിലും ഭൂമിയുടെ അടിയിലേക്ക് പോകുംവിധം വേണം നിര്‍മിക്കാന്‍. ഉറപ്പില്ലാത്ത മണ്ണാണെങ്കില്‍ ഹരിതഗൃഹങ്ങളുടെ അസ്ഥിവാരത്തിന് 90 സെ.മീ. ആഴം നിശ്ചയമായും നല്‍കണം. പില്ലറിന്‍റെ അസ്ഥിവാരം ടെലസ്കോപ്പിക്ക് ആയി നിര്‍മിക്കാം. ഇതിനായി ആദ്യം 25രാ ഃ 25രാ വ്യാസമുള്ളതും 75/90 സെ.മീ. ആഴമുള്ളതുമായ കുഴികള്‍ കുഴിക്കുന്നു. 1000 ച.മീറ്ററോ അതില്‍ കൂടുതലോ തറ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന്, 2 ശിരവ  വ്യാസമുള്ള അസ്ഥിവാരപൈപ്പ് കുഴിയില്‍ ഇറക്കിവച്ച് 1:2:4 മിശ്രിതം ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതിനുശേഷം 10 ദിവസം നല്ലപോലെ നനച്ചുകൊടുക്കണം. അതിനുശേഷം 3 ശിരവ വ്യാസമുള്ള ജി.ഐ. പൈപ്പ് (ബി ക്ലാസ് 2 മി.മീ. കനമുള്ളത്) അസ്ഥിവാരപൈപ്പിനു മുകളില്‍ ഇറക്കിവച്ച് ബോള്‍ട്ട് ചെയ്യുന്നു. ഈ വിധത്തില്‍ ഹരിതഗൃഹത്തിന്‍റെ പില്ലറുകള്‍ സ്ഥാപിച്ചാല്‍ കാറ്റ് ശക്തിയായി വീശുമ്പോള്‍ ഹരിതഗൃഹത്തിന് ഒരു പരിധിവരെ കാറ്റിനെ പ്രതിരോധിക്കാനാകും. (അസ്ഥിവാരപൈപ്പിനും പില്ലര്‍ പൈപ്പിനും ഇടയ്ക്ക് ചെറിയ ഗ്യാപ്പ് ഉള്ളതിനാല്‍).
1000 ച.മീറ്ററോ അതിലധികമോ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന്‍റെ പില്ലര്‍ പൈപ്പുകള്‍ക്ക് 76 മി.മീറ്റര്‍ വ്യാസം ഉണ്ടായിരിക്കുന്നതാണ് നല്ലത്. 2 പില്ലറുകള്‍ തമ്മിലുള്ള ദൂരം 4 മീ.ആയിരിക്കണം. ചെറിയ ഹരിതഗൃഹങ്ങള്‍ക്ക് അസ്ഥിവാരപൈപ്പും പില്ലര്‍പൈപ്പും കൂടി ഒറ്റ പൈപ്പായി കൊടുക്കാവുന്നതാണ്. ഇത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. 
ജി.ഐ. പൈപ്പ് ഉപയോഗിച്ച് ഹരിതഗൃഹം നിര്‍മിക്കുമ്പോള്‍ അതിന്‍റെ ഓരോ ട്രസ്സുകളും വെവ്വേറെ നിര്‍മിച്ച് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിക്കണം. അപ്പോള്‍ ആവശ്യമെങ്കില്‍ അവ ഊരി മാറ്റാനും കഴിയും. എല്ലാ പില്ലറുകളും സ്ഥാപിച്ചതിനുശേഷം ചട്ടക്കൂടിന്‍റെ മറ്റു ഭാഗങ്ങളും ഘടിപ്പിക്കുന്നു. അതിനുശേഷം ഹരിതഗൃഹത്തിനുമുകളില്‍ 5 പാളികളുള്ള 200 മൈക്രോണിന്‍റെ യു.വി. സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റുകൊണ്ട് ആവരണം ചെയ്യുന്നു. ഇതിനായി ഷീറ്റ് ഉറപ്പിക്കേണ്ട ഭാഗങ്ങളിലെല്ലാം ജി.ഐ. പൈപ്പിനോട് ചേര്‍ത്ത് അലുമിനിയം പ്രൊഫൈല്‍ സെല്‍ഫ് ഡ്രില്ലിങ്സ്ക്രൂ ഉപയോഗിച്ച് ഘടിപ്പിക്കണം. അലുമിനിയം പ്രൊഫൈലിനുള്ളില്‍ പോളി എത്തിലീന്‍ ഷീറ്റ് കടത്തിവച്ച് അതിനുള്ളില്‍ പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ജി.ഐ.യുടെ സിഗ്സാഗ് സ്പ്രിങ് കടത്തിവച്ചാണ് പോളി എത്തിലീന്‍ ഷീറ്റ് ഉറപ്പിക്കുന്നത്.  വശങ്ങളില്‍ ഇന്‍സെക്ട് പ്രൂഫ് നെറ്റും ഇതുപോലെ ഘടിപ്പിക്കാനാകും. മേല്‍ഭാഗത്തായി പോളി എത്തിലീന്‍ ഷീറ്റിനു താഴെ പ്രകാശത്തിന്‍റെ സാന്ദ്രത ക്രമീകരിക്കുന്നതിന്, ആവശ്യത്തിന് തണല്‍ തരുന്ന തണല്‍ വലകള്‍ ഗട്ടറിന്‍റെ ഉയരത്തില്‍ സ്ഥാപിക്കാം. തണല്‍ വലകള്‍ താഴെ നിന്ന് നിവര്‍ത്തിയിടാനും ചുരുക്കിയിടാനും കഴിയുംവിധം ഘടിപ്പിക്കണം. ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഏറ്റവും താഴെ കൊടുത്താല്‍ കൂടുതല്‍ വെന്‍റിലേഷന്‍ ലഭിക്കും. എന്നാല്‍ ഹരിതഗൃഹത്തിന്‍റെ തറനിരപ്പില്‍നിന്നും 60-80 സെ.മീറ്റര്‍ ഉയരത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ താഴെഭാഗത്ത് സ്ഥാപിക്കുന്ന ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ്/പ്ലാസ്റ്റിക് 30-40 സെ.മീ. എങ്കിലും താഴോട്ടും പിന്നീട് 20 സെ.മീ. തിരശ്ചീനമായും മണ്ണിനടിയില്‍ പോകത്തക്കവിധം സ്ഥാപിക്കണം. ഹരിതഗൃഹത്തിന്‍റെ എല്ലാ വശങ്ങളിലും 1 അടി വീതിയിലും ഉയരത്തിലും തിട്ടപിടിപ്പിക്കണം. ഈ തിട്ടയോട് ചേര്‍ന്ന് 2 വശങ്ങളിലും വെള്ളം ഒഴുകി പോകാനുള്ള ചാലും (1 അടി വീതിയിലും 1 അടി ആഴത്തിലും) നിര്‍മിക്കണം. ഹരിതഗൃഹത്തില്‍നിന്നും ഒഴുകിവരുന്ന മഴവെള്ളം ഒഴുക്കിവിടാന്‍ വേണ്ടിയാണിത്. അതല്ലെങ്കില്‍ ഗട്ടറുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പൈപ്പിന്‍റെ സഹായത്താല്‍ ശേഖരിച്ച് മഴവെള്ള സംഭരണിയിലേക്ക് തിരിച്ചുവിട്ടാല്‍ ഹരിതഗൃഹത്തിലെ ചെടികള്‍ക്ക് നനക്കാനായി ഉപയോഗിക്കാം. ഹരിതഗൃഹത്തിന്‍റെ മേല്‍ക്കൂര വശങ്ങളിലേക്ക് തിരശ്ചീനമായി 75 സെ.മീ. നീട്ടിയെടുക്കുകയോ മേല്‍ക്കൂരയിലൂടെ ഒഴുകിവരുന്ന വെള്ളം ഗട്ടര്‍ പൈപ്പ് ഉപയോഗിച്ച് ശേഖരിച്ച് ഹരിതഗൃഹത്തിന് ദോഷം വരാത്തവിധം ടാങ്കിലോ മറ്റോ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ മഴക്കാലത്ത് ഹരിതഗൃഹത്തിലേക്ക് വെള്ളം ഒഴുകിവരുന്നത് തടയാനാകും. ഹരിതഗൃഹത്തിന് 2 വാതിലുകള്‍  കൊടുത്താല്‍ രോഗകീടബാധ കുറക്കുവാന്‍ സാധിക്കും. വാതിലുകള്‍ വശങ്ങളിലേക്ക് തള്ളിനീക്കാന്‍ കഴിയുന്ന തരത്തില്‍ ആയാല്‍, ആവശ്യത്തിനു മാത്രം തുറക്കാന്‍ കഴിയുന്നതിനാല്‍ പ്രാണികള്‍ ഉള്ളില്‍ കയറുന്നത് കുറയ്ക്കാം. വാതിലുകള്‍ കൂടുതല്‍ വീതിയില്‍ (2 മീറ്റര്‍ വരെ) കൊടുക്കാന്‍ കഴിയുന്നതുകൊണ്ട് വളം/തൈകള്‍ തുടങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ ഹരിതഗൃഹത്തിലെത്തിക്കാനും ഹരിതഗൃഹത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകാനും കഴിയും. ഹരിതഗൃഹത്തിന് വശങ്ങളിലും മേല്‍ക്കൂരയിലും വെന്‍റിലേഷന്‍ കൊടുക്കണം. മേല്‍ക്കൂരയിലെ വെന്‍റിലേറ്റര്‍ കാറ്റ് എവിടേക്കാണോ വീശുന്നത് ആ ഭാഗത്തേക്ക് തുറക്കുന്ന രീതിയില്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. വെന്‍റിലേറ്ററുകളില്‍ 40 മെഷ് ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് കൊടുത്തിരിക്കണം.  500 ച.മീ. തറ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന്‍റെ പില്ലറുകള്‍ക്ക് 1.5" ഉം 200 ച.മീ. തറ വിസ്തീര്‍ണ്ണമുള്ള ഹരിതഗൃഹത്തിന് 2" ഉം വ്യാസമുള്ള ജി.ഐ. പൈപ്പുകള്‍ ഉപയോഗിക്കാം. 2" ന് താഴെ വ്യാസമുള്ള പൈപ്പുകള്‍ പില്ലര്‍ പൈപ്പുകളായി ഉപയോഗിക്കരുത്.
ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ്നെറ്റിനെ ആവരണം ചെയ്തുകൊണ്ട് 200 മൈക്രോണിന്‍റെ യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റ് നിവര്‍ത്തിയിടാനും ചുരുട്ടിയിടാനും കഴിയുംവിധം സ്ഥാപിക്കണം. വൈകുന്നേരം 5.30 നുശേഷം ഷീറ്റ് നിവര്‍ത്തിയിട്ടാല്‍ ചെടികള്‍ രാത്രി ശ്വസിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് ശേഖരിച്ചു വയ്ക്കാനും രാവിലെ 6 മണിക്ക് സൂര്യന്‍ ഉദിച്ചുവരുമ്പോള്‍ ഈ കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ച് ചെടികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി അന്നജം ഉല്‍പ്പാദിപ്പിക്കാനും കഴിയും. രാവിലെ 8 മണി ആകുമ്പോഴേക്കും ഷീറ്റ് പൊക്കിവയ്ക്കണം. അല്ലെങ്കില്‍ ഹരിതഗൃഹത്തിലെ താപനില ഉയരാന്‍ ഇടവരും. ശക്തിയായ മഴപെയ്യുന്ന സമയത്ത് ഈ ഷീറ്റ്, താഴ്ത്തിയിട്ടാല്‍ മഴവെള്ളം ഹരിതഗൃഹത്തിലേക്ക് കാറ്റടിമൂലം കടന്നു ചെടികള്‍ നനയുന്നത് തടയാനാകും. 
ഹരിതഗൃഹത്തില്‍ വളരുന്ന ചെടികളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിന് അതിനുള്ളിലെ താപനില, ഈര്‍പ്പം, പ്രകാശത്തിന്‍റെ തീവ്രത, പ്രകാശദൈര്‍ഘ്യം, വായുവിന്‍റെ ഘടന (പ്രധാനമായും വായുവിന്‍റെ കാര്‍ബണ്‍ഡൈഓസൈഡിന്‍റെ അളവ്) സസ്യപോഷകമൂലകങ്ങള്‍ എന്നിവ ക്രമീകരിക്കണം. ഇത് ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനുകൂലമാം വിധമായിരിക്കണം. 
മേല്‍പ്പറഞ്ഞ ഘടകങ്ങളില്‍ ഈര്‍പ്പവും താപനിലയും ആണ് ഏറ്റവും പ്രാഥമികവും പ്രാധാന്യമേറിയതുമായ ഘടകങ്ങള്‍. ഈ ഘടകങ്ങള്‍ താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ ക്രമീകരിക്കാം.
ഹരിതഗൃഹത്തിലെ താപനില, ചെടികള്‍ക്കനുകൂലമായി ക്രമീകരിച്ചാല്‍, സ്വാഭാവികമായി ചെടികള്‍ക്കു വേണ്ട അളവില്‍ ഈര്‍പ്പവും ലഭിക്കും. താപനില താഴുമ്പോള്‍ ഈര്‍പ്പം കൂടുന്നു. ഈ രണ്ട് ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കേരളം, ഉഷ്ണമേഖലാ പ്രദേശമായതിനാല്‍ ഹരിതഗൃഹങ്ങളില്‍ ചെടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാകുന്നതിന് ചൂട് കുറയ്ക്കുകയും ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. ഇതിനായി കൃത്രിമ വെന്‍റിലേഷനോ സ്വാഭാവിക വെന്‍റിലേഷനോ ഉപയോഗിക്കാം.
ഒരു സ്ഥലത്തെ കാലാവസ്ഥ, ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ചെടികള്‍, അവയ്ക്ക് വിപണിയില്‍ ലഭിക്കുന്ന വില എന്നിവയെ ആസ്പദമാക്കി വേണം ഹരിതഗൃഹത്തിന്‍റെ ആകൃതിയും അതിലെ കാലാവസ്ഥ ക്രമീകരണ സംവിധാനവും രൂപകല്‍പ്പന ചെയ്യാന്‍.

ഹരിതഗൃഹത്തിലെ ജലസേചനം

ഹരിതഗൃഹത്തിലെ താപനില കൃത്രിമമായി നിയന്ത്രിക്കുന്ന മിസ്റ്ററുകള്‍ക്കും ഫോഗറുകള്‍ക്കും പ്രചാരമേറിവരികയാണ്. ഈ രണ്ട് സംവിധാനവും പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതിയോ മറ്റേതെങ്കിലും ഊര്‍ജ്ജമോ വേണ്ടിവരും. എങ്കിലും ഇത് കേരളത്തില്‍ പ്രായോഗികമല്ല. 
മിസ്റ്ററുകളില്‍ വെള്ളം ശക്തിയായ മര്‍ദ്ദത്തില്‍ വളരെ ചെറിയ നോസിലൂടെ പുറത്തേക്ക് വരുന്നതിനാല്‍ ജലകണങ്ങള്‍ക്ക് 100 മുതല്‍ 180 മൈക്രോണ്‍ വലിപ്പമേ ഉണ്ടാകൂ. ഇത് വായുവില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കും. ഈ ജലകണങ്ങള്‍ ആവിയായി മാറുന്നതിന് ഹരിതഗൃഹാന്തരീക്ഷത്തിലെ താപത്തെ ഊര്‍ജ്ജമായി ഉപയോഗിക്കുന്നതിനാല്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില കുറയുന്നു (30ഇ-60). ഈ സംവിധാനം ഉപയോഗിച്ച് ഹരിതഗൃഹാന്തരീക്ഷത്തിലെ ഈര്‍പ്പം 60 മുതല്‍ 75 ശതമാനം ആയി നിലനിര്‍ത്താം.
ഫോഗറുകളില്‍ വെള്ളം കുറെക്കൂടി ശക്തയായ മര്‍ദ്ദത്തില്‍ വളരെ ചെറിയ നോസിലുകളില്‍ക്കൂടി പുറത്തുവരുന്നതിനാല്‍ വെള്ളത്തുള്ളികളുടെ വലിപ്പം 90-120 മൈക്രോണ്‍ ആയിരിക്കും. ഈ ജലകണങ്ങള്‍ വളരെ ചെറുതായതിനാല്‍ ബാഷ്പീകരിക്കുമ്പോഴും ഹരിതഗൃഹത്തിലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കും. ജലകണങ്ങള്‍ മഞ്ഞുപോലെ ഹരിതഗൃഹത്തിനുള്ളില്‍ മുഴുവനായും വ്യാപിക്കുന്നു. ഈ ജലകണങ്ങള്‍  അന്തരീക്ഷത്തില്‍ നില്‍ക്കുന്നതിനാല്‍ ചെടികളുടെ ഇലകളെ നനയ്ക്കുന്നില്ല. അതിനാല്‍ രോഗകീടബാധ താരതമ്യേന കുറവായിരിക്കും. മിസ്റ്ററുകളില്‍ വെള്ളത്തുള്ളികളുടെ വലിപ്പം താരതമ്യേന കൂടുതലായതിനാല്‍ അവ മുഴുവനായി നീരാവിയായി പോകുന്നില്ല. ചില ജലകണങ്ങള്‍ തുള്ളിയായി ചെടികളുടെ ഇലകളിലും യു.വി.ഷീറ്റുകളിലും നിക്ഷേപിക്കപ്പെടുന്നു. ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇത് നല്ലതല്ല. അതിനുപുറമേ, ജലകണങ്ങള്‍ മുഴുവനായും നീരാവിയായി പോകാത്തതിനാല്‍ ഹരിതഗൃഹാന്തരീക്ഷത്തിലെ താപനില, ഫോഗ് സംവിധാനത്തിലെ പോലെ താഴുന്നില്ല. ഫോഗറുകള്‍ക്ക് ഹരിതഗൃഹത്തിലെ താപനില 3 മുതല്‍ 6 ഡിഗ്രി വരെ കുറയ്ക്കാനാകും. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍
ഉണ്ടെങ്കില്‍ താപനില അധികം താഴുകയില്ല. ഫോഗറുകള്‍ വിത്ത് മുളപ്പിക്കുന്നതിനും പതിവച്ച (ലെയര്‍) ചെടികള്‍ വേര് പിടിപ്പിച്ചെടുക്കുന്നതിനും ഏറ്റവും യോജിച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 
ഈ പറഞ്ഞ ഫോഗിങ് സംവിധാനത്തോട് ഹ്യൂമിഡിസ്റ്റാറ്റ് കണ്‍ട്രോള്‍ സിസ്റ്റം ഘടിപ്പിക്കുകയാണെങ്കില്‍ ഹരിതഗൃഹത്തിലെ ഈര്‍പ്പം ആവശ്യമുള്ള അളവില്‍ നിലനിര്‍ത്താം. ഈര്‍പ്പത്തിന്‍റെ അളവ് 65 ശതമാനത്തിനും 75 ശതമാനത്തിനും ഇടയ്ക്കാണ് വേണ്ടതെങ്കില്‍ ഹ്യൂമിഡിസ്റ്റാറ്റ്, ഫോഗിങ് സംവിധാനത്തോട് ഘടിപ്പിക്കുകയും ഈര്‍പ്പത്തിന്‍റെ തോത് 65-75 ശതമാനം എന്ന കണക്കിന് ക്രമീകരിച്ചുവയ്ക്കുകയും വേണം. ഈര്‍പ്പത്തിന്‍റെ അളവ് കുറഞ്ഞ് 65 ശതമാനം ആവുകയാണെങ്കില്‍ ഹ്യൂമിഡിസ്റ്റാറ്റ് ഫോഗിങ് സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നു. കുറച്ചുസമയം ഫോഗറുകള്‍ പ്രവര്‍ത്തിച്ചാല്‍ ഈര്‍പ്പം കൂടുകയും 75 ശതമാനം ആകുമ്പോള്‍ ഫോഗിങ് സംവിധാനത്തെ ഹ്യൂമിഡിസ്റ്റാറ്റ് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും. ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ ഹരിതഗൃഹത്തിലെ ഈര്‍പ്പത്തിന്‍റെ നില ശരിയായ തോതില്‍ ക്രമീകരിക്കാനാകും. ഈര്‍പ്പം കൂടുന്നതിനാനുപാതികമായി താപനില കുറയുമെന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. താരതമ്യേന ഉയര്‍ന്ന ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ഈര്‍പ്പ സാന്ദ്രതയും ഉള്ള പ്രദേശങ്ങളില്‍ ആണ് ഈ രീതി ഏറ്റവും പ്രായോഗികം. കേരളത്തില്‍ ഈ കാര്യത്തിന് താരതമ്യേന പ്രസക്തി കുറവാണ്. ഇവ പരമാവധി 50-60 സെക്കന്‍റ് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. അന്തരീക്ഷ ഈര്‍പ്പം കുറവുള്ള വരണ്ട പ്രദേശങ്ങളില്‍ മിസ്റ്ററുകള്‍/ഫോഗിങ് സംവിധാനം നിയന്ത്രിക്കുന്നതിന് തെര്‍മോ സ്റ്റാറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. നേരത്തെ പറഞ്ഞതുപോലെ താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് ക്രമീകരിക്കണമെങ്കില്‍ തെര്‍മോസ്റ്റാറ്റ് ഈ റേഞ്ചില്‍ ക്രമീകരിക്കണം. അങ്ങനെ ചെയ്താല്‍ ഓരോ തവണയും താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ മിസ്റ്ററുകള്‍/ഫോഗറുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും, 28 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. തെര്‍മോസ്റ്റാറുകള്‍ കൂടണമെങ്കില്‍ മൈക്രോപ്രോസസറും തെര്‍മോകപ്പിളും തെര്‍മിസ്റ്ററും ഉപയോഗിച്ച് കമ്പ്യൂട്ടര്‍വല്‍കരിച്ച സംവിധാനം ഉപയോഗിക്കാം. ഫോഗിങ്ങ് സംവിധാനം, ഹരിതഗൃഹത്തിന്‍റെ തറനിരപ്പില്‍ നിന്ന് 3.5-4.5 മീറ്റര്‍ ഉയരത്തിലും (വശങ്ങളുടെ/ഗട്ടറുകളുടെ ഉയരത്തില്‍) നോസിലുകള്‍ തമ്മിലുള്ള ദൂരം 2 മീ-2..5 മീറ്ററും ആയി ക്രമീകരിക്കണം. (ഫോഗറില്‍നിന്നും വമിക്കുന്ന ജലകണങ്ങള്‍ എത്ര ദൂരത്തേക്ക് തെറിക്കും എന്നതിനെ ആസ്പദമാക്കി).

ഹരിതഗൃഹം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു സ്ഥലത്തിനനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതും ശരിയായ രീതിയില്‍ ക്രമീകരിച്ചതുമായ ഹരിതഗൃഹങ്ങള്‍ക്ക് ചെടികള്‍ക്കനുയോജ്യമായ താപനിലയും ഈര്‍പ്പവും പ്രദാനം ചെയ്യാനും വിളവ് വളരെ അധികം വര്‍ധിപ്പിക്കാനും കഴിയും. ഇതിനായി, ഹരിതഗൃഹങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോഴും നിര്‍മിക്കുമ്പോഴും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. 
ഹരിതഗൃഹം കഴിവതും തെക്ക്-വടക്ക് ദിശയില്‍ പണിയാന്‍ ശ്രദ്ധിക്കണം. കേരളം ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ നിര്‍മിച്ചാല്‍ ചൂട് കൂടാന്‍ ഇടവരും. ഹരിതഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് തെക്ക്-വടക്ക് ദിശയിലുള്ള ഹരിതഗൃഹക്രമീകരണം സഹായിക്കും. ഇതിനുപുറമേ തെക്ക്-വടക്ക് ദിശയില്‍ ക്രമീകരിച്ചാല്‍ ഹരിതഗൃഹത്തിന്‍റെ ചട്ടക്കൂട് നിര്‍മിക്കാനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ (പട്ടികകളും തൂണുകളും) മൂലമോ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഏതെങ്കിലും മരം/കെട്ടിടം/ഹരിതഗൃഹം മൂലമുണ്ടാകുന്ന തണല്‍, ഒരു പ്രത്യേക സ്ഥലത്തുമാത്രം കേന്ദ്രീകരിച്ച് ആ സ്ഥലത്തുള്ള ചെടികളുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ ഇടവരില്ല. ഹരിതഗൃഹം തെക്ക്-വടക്ക് സ്ഥാപിച്ചാല്‍ തണല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു സ്ഥലത്തെ ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ വരില്ല. 
ഹരിതഗൃഹത്തിന്‍റെ വശങ്ങളിലെ വെന്‍റിലേറ്റര്‍ ഏറ്റവും താഴെയും (തറയോടടുപ്പിച്ച്) മേല്‍ക്കൂരയിലേത്, ഏറ്റവും മുകളിലും വയ്ക്കുന്നതാണ് നല്ലത്. വെന്‍റിലേറ്ററുകള്‍ കൊടുത്തിരിക്കുന്ന ഭാഗത്തുകൂടി കീടങ്ങള്‍ അകത്ത് കടക്കാതിരിക്കാന്‍ അവിടെ കീടങ്ങളെ തടയുവാനുള്ള വല ഘടിപ്പിക്കണം. വശങ്ങളിലേയും മേല്‍ക്കൂരയിലെയും വെന്‍റിലേറ്ററുകള്‍ തമ്മിലുള്ള അകലം കൂടുന്തോറും ഹരിതഗൃഹത്തിലെ താപനില കുറഞ്ഞുവരും. എന്നിരുന്നാലും ഹരിതഗൃഹത്തിന്‍റെ താഴെ 60 സെ.മീ. മുതല്‍ 80 സെ.മീ. ഉയരത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊടുത്ത് അതിനുമുകളില്‍ ഇന്‍സെക്ട് പ്രൂഫ് നെറ്റ് കൊടുക്കുകയാണ് ചെയ്തുവരുന്നത്. ഇത് മണ്ണിലോട്ട് 30-40 സെ.മീറ്റര്‍ ലംബമായും 20 സെ.മീറ്റര്‍ തിരശ്ചീനമായും ഇടുന്നു. ഇത് കീടങ്ങള്‍, നിമാവിര, എലി തുടങ്ങിയവ ഹരിതഗൃഹത്തിന്‍റെ ഉള്ളിലോട്ട് കയറുന്നത് ഒരുപരിധിവരെ തടയും.
ഹരിതഗൃഹത്തിന് അതിന്‍റെ തറ വിസ്തീര്‍ണ്ണത്തിന്‍റെ 30 ശതമാനം എങ്കിലും വിസ്തീര്‍ണ്ണത്തില്‍ വെന്‍റിലേറ്റര്‍ (30%  കൊടുക്കണം.
മേല്‍ക്കൂരയിലെ വെന്‍റിലേറ്റര്‍ ഒരു വശത്ത് മാത്രമാണ് കൊടുക്കുന്നതെങ്കില്‍ കാറ്റ് ഏത് വശത്തേക്കാണോ വീശുന്നത് അവിടെ വേണം സ്ഥാപിക്കാന്‍. അതായത് കാറ്റ് കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് വീശുന്നതെങ്കില്‍ മേല്‍ക്കൂരയിലെ വെന്‍റിലേറ്റര്‍ പടിഞ്ഞാറുവശത്ത് വേണം സ്ഥാപിക്കാന്‍. കാറ്റ് വരുന്ന വശത്ത് (കിഴക്ക് ഭാഗത്ത്) മേല്‍ക്കൂരയില്‍ വെന്‍റിലേറ്റര്‍ സ്ഥാപിച്ചാല്‍ വിപരീതഫലമാവും ഉണ്ടാവുക. അതിനുപുറമെ കാറ്റുവരുന്ന ഭാഗത്ത് മേല്‍ക്കൂരയില്‍ വെന്‍റിലേറ്റര്‍ കൊടുത്താല്‍ നല്ല കാറ്റുള്ള സമയത്ത് അതുവഴി കാറ്റ് ഉള്ളില്‍ പ്രവേശിച്ച് ഹരിതഗൃഹത്തെ പിടിച്ച് കുലുക്കാനും, ഇതുമൂലം ഹരിതഗൃഹത്തിന് കേടുപാടുകള്‍ സംഭവിക്കാനും കാരണമാകും. കേരളത്തില്‍ കാറ്റ് രണ്ട് വശത്തോട്ടും വീശുന്നതുകൊണ്ട് രണ്ട് വശങ്ങളിലും വെന്‍റിലേറ്റര്‍ കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നാല്‍ ഇത്തരം ഹരിതഗൃഹം നിര്‍മിക്കുന്നതിന് ചെലവ് കൂടുതലായിരിക്കും. 
സ്വാഭാവിക വെന്‍റിലേഷന്‍ കൊടുത്ത ഹരിതഗൃഹത്തില്‍ ഫോഗറുകളോ മിസ്റ്ററുകളോ ഘടിപ്പിക്കുകയും  രാവിലെ 11 മണിമുതല്‍ വൈകുന്നേരം 3.30 മണിവരെയുള്ള സമയത്ത്, ആവശ്യാനുസരണം ഇടവിട്ട സമയങ്ങളില്‍ ഇവ പരമാവധി ഒരു മിനിറ്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഹരിതഗൃഹത്തില്‍ ഉച്ചയ്ക്ക് അനുഭവപ്പെടുന്ന ഉയര്‍ന്ന താപനില കുറച്ച്, ചെടികള്‍ക്ക് യോജിച്ച താപനില നിലനിര്‍ത്താനാകും. 
കേരളത്തിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളതുകൊണ്ട് ഹരിതഗൃഹത്തിന് കൂടുതല്‍ ഉയരം കൊടുക്കുന്നതാണ് നല്ലത്. 
ഹരിതഗൃഹത്തിന്‍റെ തറ വിസ്തീര്‍ണ്ണവും ഉയരവും    മദ്ധ്യഭാഗത്തെ ഉയരം (മീറ്റര്‍)
തറവിസ്തീര്‍ണ്ണം    വശങ്ങളിലെ ഉയരം (മീറ്റര്‍)
(ച.മീറ്റര്‍)
40            2.5                3.75-4.0
80            2.75-3.0                4.8-5.0
120            3.0-3.25                5.00
200            3.15-3.5                5.25-5.5
500            3.5-4.0                6.25-6.75
1000            4.0-4.25                7.0-7.5
1000            4.25-4.5                7.25-8.0
വെന്‍റിലേറ്ററുകള്‍ താഴെനിന്ന് മുകളിലോട്ട് പൊക്കി മുഴുവനായും തുറന്നുവയ്ക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. യു.വി. ഷീറ്റുകളാണെങ്കില്‍ കൈകൊണ്ടോ യന്ത്രസംവിധാനം ഉപയോഗിച്ചോ മുകളിലേയ്ക്ക് ചുരുട്ടിവയ്ക്കാം. 45 ഡിഗ്രി ചരിച്ച് തുറന്നുവയ്ക്കുന്ന രീതിയിലുള്ള വെന്‍റിലേറ്ററുകള്‍ ഉദ്ദേശിച്ച ഫലം തരികയില്ല. 
വായുബന്ധിതമായ ഹരിതഗൃഹങ്ങളില്‍ രാവിലെ 10-11 മണിക്കുശേഷം വായുവിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് പുറത്തുള്ള അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ വളരെ കുറവായിരിക്കും. സ്വാഭാവിക വെന്‍റിലേഷന്‍ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് എല്ലായ്പ്പോഴും പുറത്തുള്ള അന്തരീക്ഷത്തിലേതിന് തുല്യമായിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ കുറവ് മൂലം ഉല്‍പ്പാദനക്ഷമതയില്‍ ഉണ്ടാകുന്ന കുറവ് സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹത്തില്‍ ഉണ്ടാവുകയില്ല. സ്വാഭാവിക വെന്‍റിലേഷന്‍ ഉള്ള ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്‍സെക്റ്റ് പ്രൂഫ് നെറ്റ് ഘടിപ്പിച്ചിട്ടുള്ളടത്ത് യു.വി. സ്റ്റെബിലൈസ്ഡ് ഷീറ്റ് കൊണ്ടുള്ള റോളിങ്ങ് രീതിയുള്ള കര്‍ട്ടന്‍ സ്ഥാപിക്കുന്നതും വൈകുന്നേരം മുതല്‍ രാവിലെ 11 മണി വരെ ഇത് താഴ്ത്തി ഇടുന്നതും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് പോളിഹൗസില്‍ കൂട്ടും.
ഹരിതഗൃഹത്തില്‍ ഫാനും പാഡും/ഫോഗര്‍/മിസ്റ്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിലും സ്വാഭാവിക വെന്‍റിലേറ്ററുകളും കൂടി കൊടുക്കുകയാണെങ്കില്‍ വൈദ്യുതി ഇല്ലാത്ത സമയത്ത് വെന്‍റിലേറ്റര്‍ തുറന്നിട്ട് താപനില കുറയ്ക്കാനും അതുപോലെ രാത്രി സമയത്ത് വെന്‍റിലേറ്റര്‍ അടച്ച് ഹരിതഗൃഹത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് കൂട്ടാനും കഴിയും. 
ശരിയായ രീതിയില്‍ ചൂടുവായു പുറത്തുപോകാനും ഹരിതഗൃഹത്തില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഹരിതഗൃഹത്തിന്‍റെ വീതി 5 മുതല്‍ 9 മീറ്റര്‍ വരെ ആയിരിക്കുന്നതാണ് നല്ലത്. വീതി കൂടുന്തോറും നിര്‍മാണച്ചെലവ് കുറയും. എന്നാല്‍ 9 മീറ്ററിലും കൂടുതല്‍ വീതി ആയാല്‍ ചൂട് കൂടുതലായിരിക്കും. ഹരിതഗൃഹത്തിന്‍റെ വീതി കൂടുന്തോറും ചൂട് കൂടും. യു.വി. ഷീറ്റ് ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ഹരിതഗൃഹത്തില്‍ ചൂട് കുറഞ്ഞിരിക്കാനും നിര്‍മാണ ചെലവ് കുറയ്ക്കാനും ഹരിതഗൃഹത്തിന്‍റെ വീതി (ഒറ്റ സ്പാന്‍ മാത്രമുള്ള ഹരിതഗൃഹമാണെങ്കില്‍) അഥവാ സ്പാനിന്‍റെ വീതി (സോ ടൂത്ത് അഥവാ അറക്കവാള്‍ മാതൃകയിലുള്ള ഹരിതഗൃഹം) 7 മുതല്‍ 9 വരെ ആയിരിക്കുന്നതാണ് നല്ലത്.

ഹരിതഗൃഹം- വിളപരിപാലനം

സ്വാഭാവിക വായുസഞ്ചാരമനുവദിക്കുന്ന തരം ഹരിതഗൃഹങ്ങളാണ് കേരളത്തിന് അനുയോജ്യം. ഇത്തരം ഹരിതഗൃഹങ്ങളില്‍ പ്രതികൂല കാലാവസ്ഥയില്‍പ്പോലും ഹരിതഗൃഹത്തില്‍ വളരുവാന്‍ അനുയോജ്യമായ വിളകള്‍ കൃഷി ചെയ്തുണ്ടാക്കാം. വിളകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് തദ്ദേശമാര്‍ക്കറ്റിലെ ആവശ്യം, വില എന്നിവ കണക്കിലെടുക്കണം. 
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സാധാരണ തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യാന്‍ പ്രയാസമുള്ള തക്കാളി, ക്യാപ്സിക്കം, ക്യാബേജ്, കോളിഫ്ളവര്‍, പാലക്, ക്യാരറ്റ്, മുള്ളങ്കി, ലറ്റ്യൂസ് എന്നിവ ഹരിതഗൃഹത്തില്‍ കൃഷിയ്ക്കായി തിരഞ്ഞെടുക്കാം. ജൂണ്‍ ആദ്യം തന്നെ നടുകയാണെങ്കില്‍ ഓണക്കാലത്ത് ഈ പച്ചക്കറികളുടെ ഉല്‍പ്പാദനം ഉറപ്പുവരുത്താം. മഴക്കാലത്തും ക്യാബേജ്, കോളിഫ്ളവര്‍  എന്നിവ കൃഷിചെയ്തെടുക്കാമെന്ന് സര്‍വ്വകലാശാലയിലെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
നടീല്‍ കൃഷി രീതിയനുസരിച്ച് വിളകളെ രണ്ടായി തരംതിരിക്കാം. വിത്ത് നേരിട്ട് നടുന്നവയും തൈകള്‍ പറിച്ച് നടുന്നവയും. ക്യാരറ്റ്, മുള്ളങ്കി, വെള്ളരി വര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, വെണ്ട എന്നിവ വിത്ത് നേരിട്ട് നടുന്നവയാണ്. വെള്ളരി വര്‍ഗതൈകള്‍ പ്രോട്രേകളില്‍ വളര്‍ത്തിയും നടാവുന്നവയാണ്. തക്കാളി, ക്യാപ്സിക്കം, ക്യാബേജ്, കോളിഫ്ളവര്‍, വഴുതന, മുളക് എന്നിവ തൈകള്‍ പറിച്ച് നടുന്നരീതിയിലുള്ള വിളകളാണ്. 
തിരഞ്ഞെടുക്കുന്ന വിളകള്‍ക്കനുസരിച്ച് ഹരിതഗൃഹത്തിലെ സ്ഥലം ഒരുക്കേണ്ടതാണ്. മഴക്കാലത്ത് ഉണ്ടാകുന്ന കൂടിയ അന്തരീക്ഷ ഈര്‍പ്പം മൂലം കുമിള്‍ രോഗബാധ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് സാധാരണ ഒരു വിളയ്ക്ക് കൊടുക്കുന്ന അകലത്തെക്കാള്‍ കുറച്ച് കൂടുതല്‍ അകലം കൊടുത്ത് വിളകള്‍ നടണം. ഉദാഹരണമായി സാധാരണയായി 60 ഃ 60 സെന്‍റിമീറ്റര്‍ അകലം കൊടുത്ത് നടുന്ന തക്കാളിക്ക് 75 ഃ 60 സെന്‍റിമീറ്റര്‍ ; 45 ഃ 60 സെന്‍റീമീറ്റര്‍ അകലത്തില്‍ നടുന്ന ക്യാപ്സിക്കത്തിന് 60 ഃ 60 സെന്‍റിമീറ്റര്‍ അകലം കൊടുക്കണം. 
പടര്‍ന്നുകയറുന്ന വിളകളായ പയര്‍, സാലഡ് വെള്ളരി എന്നിവയ്ക്ക് പടരുവാനുള്ള സൗകര്യം ഒരുക്കണം.
മണ്ണില്‍നിന്ന് ഒരു മീറ്റര്‍ ഉയരം വരെയുള്ള പാര്‍ശ്വശാഖകള്‍ നീക്കം ചെയ്യേണ്ടതും 1 മീറ്റര്‍ ഉയരത്തിനു മുകളില്‍ പാര്‍ശ്വശാഖകളെ വലകളില്‍ പടര്‍ത്തി വിടേണ്ടതുമാണ്. വിള പടര്‍ത്തേണ്ട വലകള്‍ തറനിരപ്പിനു ലംബമായിട്ടായിരിക്കണം നിര്‍മിക്കേണ്ടത്. തക്കാളി, ക്യാപ്സിക്കം എന്നിവയ്ക്ക് ഹരിതഗൃഹത്തിനുള്ളില്‍ മുകളിലേക്ക് വളരുന്നതിന് താങ്ങ് നല്‍കേണ്ടതാണ്. പരപരാഗണം ആവശ്യമുള്ള പാവലില്‍ കൈകൊണ്ടുള്ള പരാഗണം നടത്തികൊടുക്കേണ്ടതാണ്. 
ജൈവവളങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള വളപ്രയോഗ രീതി സ്വീകരിക്കുന്നതാണ് നല്ലത്. ജൈവവളങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കുന്നതാണ് നല്ലത്. രോഗകീട നിയന്ത്രണത്തിനും ജൈവമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇതിനായി വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ, മിത്ര കുമിളുകളായ വെര്‍ട്ടിസീലിയം, മെറ്റാറൈസിയം എന്നിവയും മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസും ഉപയോഗിക്കാം. ഹരിതഗൃഹത്തില്‍ ഒരേ സ്ഥലത്ത് ഒരേ വിള മാത്രം ചെയ്യാതെ വിളകള്‍ മാറിമാറി ചെയ്യുവാന്‍ ശ്രദ്ധിക്കണം. 
പച്ചക്കറി കൃഷിക്ക് അനുയോജ്യമായ നടപടി ക്രമങ്ങള്‍
1. പാരിസ്ഥിതികമായി അനുകൂലമായ കാലാവസ്ഥ, വളക്കൂറുള്ള മണ്ണ്, ശുദ്ധജലം, സൂര്യപ്രകാശത്തിന്‍റെ ലഭ്യത-കീടരോഗവിമുക്തമായതും പ്രാദേശികമായി യോജിച്ചതുമായ വിത്തുകള്‍ എന്നിവ ഉറപ്പാക്കുക. 
2. ജൈവസമ്പുഷ്ടമായ ജീവനുള്ള മണ്ണ് ഒരുക്കുക-ജൈവവളങ്ങള്‍, ജീവാണുവളങ്ങള്‍, പലയിനം ജൈവ കമ്പോസ്റ്റുകള്‍, ഗോമൂത്രം, മണ്ണിരകഷായം (വെര്‍മി വാഷ്) തുടങ്ങിയവയുടെ നിയന്ത്രിതമായ ഉപയോഗം വഴി മണ്ണ് ജീവസുറ്റതാകുന്നു. 
3. വിവിധതരം പുതയിടല്‍ വഴി മേല്‍മണ്ണ് സംരക്ഷിക്കുക. വളര്‍ന്നുവരുന്ന കള സസ്യങ്ങള്‍ സമയാസമയങ്ങളില്‍ മാറ്റി പുതയിട്ട് മേല്‍മണ്ണും ജൈവികാവസ്ഥയും നിലനിര്‍ത്തി അമിത സൂര്യതാപനത്തില്‍ നിന്നും മണ്ണ് സംരക്ഷിക്കുക. 
4. വിത്തുകളും നടീല്‍വസ്തുക്കളും കീടരോഗവിമുക്തമാക്കുന്നതിനുവേണ്ടി ചൂടുവെള്ള പ്രയോഗം, ചാണക-ചാര കുഴമ്പ് പ്രയോഗം തുടങ്ങിയവ അനുവര്‍ത്തിക്കാവുന്നതാണ്. സ്യൂഡോമോണാസും മറ്റ് ജീവാണുക്കളും ഉപയോഗിച്ചുള്ള വിത്തുപചരണവും അതിന്‍റെ മണ്ണിലെ പ്രയോഗവും ചെടികളില്‍ തളിക്കലും മറ്റും വിളകളെയും മണ്ണിനെയും രോഗവിമുക്തമാക്കുകയും ചെടികള്‍ക്ക് പ്രതിരോധശക്തി നല്‍കുകയും ചെയ്യുന്നു. 
5. പഴയ തവാരണകള്‍, തടങ്ങള്‍, കുഴികള്‍, കൂനകള്‍ തുടങ്ങിയവ മുന്‍കൂട്ടി തയ്യാറാക്കി സൂര്യതാപന പ്രക്രിയയ്ക്ക് വിധേയമാക്കി കീടരോഗ വിമുക്തമാക്കിയതിനുശേഷം ജൈവവളപ്രയോഗം നടത്തി. തുടര്‍ന്ന് വിതയ്ക്കുകയോ നടുകയോ പോളിബാഗുകളില്‍ നിറയ്ക്കുകയോ ചെയ്യുക. 
6. തവാരണയില്‍ വളര്‍ത്തുന്ന തൈകളും പറിച്ചുനട്ടതിനുശേഷമുള്ള ചെറുചെടികളും നേര്‍ത്ത വലയുപയോഗിച്ച് (40) കീടരോഗവിമുക്തമാക്കുന്നതുവഴി രോഗ-കീടബാധയുടെ തുടക്കവും വ്യാപനവും തടയുന്നതാണ്. 
7. ചെടികളുടെ ആദ്യകാല വളര്‍ച്ചയില്‍ (ആദ്യത്തെ ഒരു മാസം) പ്രതിരോധ ശക്തിദായകമായ വസ്തുക്കളുടെ ഉപയോഗം (വേപ്പിന്‍ പിണ്ണാക്ക്, പുളിപ്പിച്ച പിണ്ണാക്കു മിശ്രിതം, നേര്‍പ്പിച്ച ഗോമൂത്രം, ഹ്യൂമിക് അമ്ലം, ജുവനോയിക് അമ്ലം, സ്യൂഡോമോണസ് ജീവാണുക്കള്‍) എന്നിവകളുടെ ശാസ്ത്രീയ പ്രയോഗം ചെടികള്‍ക്ക് കീടരോഗ പ്രതിരോധ ശക്തിയും ഓജസ്സും നല്‍കുന്നു. 
8. സൂര്യോദയത്തിനുമുമ്പും സൂര്യാസ്തമനത്തിനുശേഷവും ഒന്ന് രണ്ട് മണിക്കൂര്‍ എങ്കിലും ഹരിതഗൃഹങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചക്കെണി ശത്രുകീടങ്ങളെ അവയിലേക്ക് ആകര്‍ഷിച്ച് നശിപ്പിക്കാനുതകുന്നതാണ്. വിവിധയിനം വിളകള്‍ക്ക് കെണികളും ഉപയോഗിക്കാം. നിയന്ത്രിതമായി അവ സംരക്ഷണ ഗൃഹങ്ങള്‍ക്കുള്ളിലും ഉപയോഗിച്ച് കീടബാധയെ നിരീക്ഷിക്കുകയും കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുകയും ചെയ്യും. 
9. ചെടികളുടെ ആദ്യകാല വളര്‍ച്ച മുതല്‍ കീടയിനങ്ങള്‍ക്കനുസരിച്ചുള്ള വിവിധയിനം ആകര്‍ഷകക്കെണികളും ഫെറമോണ്‍ കെണികളും ഉപയോഗിച്ചാല്‍ കീടനിരീക്ഷണവും തദ്വാരാ അവയുടെ വ്യാപനവും തടഞ്ഞ് നിയന്ത്രണം സാദ്ധ്യമാക്കുന്നതാണ്. 
ഹരിതഗൃഹം- നിലമൊരുക്കല്‍
1. വിളകള്‍ മണ്ണിലോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും മാധ്യമത്തില്‍ (സോയില്‍ ലെസ്സ് കള്‍ച്ചര്‍) ആയോ നടാവുന്നതാണ്. മണ്ണ് ഉഴുത് പൊടിയാക്കേണ്ടതാണ്. 
മണ്ണിനെ നല്ല പൊടിയായി  ഉഴേണ്ടതാണ്. മണ്ണിന്‍റെ അമ്ലത്വം 6-6.5 ആയിരിക്കണം.
മണ്ണിനെ ജൈവവളം, ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ്/ചകിരിച്ചോറ്/മി (3:2:1) എന്ന അനുപാതത്തില്‍ നന്നായി ഇളക്കി 1 മീറ്റര്‍ വീതിയിലും 8 മുതല്‍ 10 സെന്‍റീമീറ്റര്‍ വരെ ഉയരത്തിലും പാരങ്ങള്‍ നിര്‍മിക്കേണ്ടതാണ്. ജൈവവളം 40േ/വമ എന്ന അളവില്‍ മണ്ണില്‍ ചേര്‍ക്കുക. ഉല്‍പ്പാദനക്ഷമത കൂടിയതും രോഗവിമുക്തവുമായ വിത്തുകള്‍/തൈകള്‍ പാത്തികളില്‍ നടേണ്ടതാണ്. 
2. വിത്തുകള്‍ പ്രോട്രേകളില്‍ പാകി മുളപ്പിച്ച് നടുന്നതാണ് അഭികാമ്യം. അതിന്‍റെ ഗുണങ്ങള്‍ ഒരേ രൂപത്തിലുള്ള വളര്‍ച്ച. 
* കൃഷിയിടത്തിലെ വിളകളുടെ ദൈര്‍ഘ്യം കുറയ്ക്കുക.
* വിലകൂടിയ വിത്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ വിത്തുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. 
* രോഗവിമുക്തമായ തൈകള്‍ ഉല്‍പ്പാദിപ്പിക്കുക
* ഓഫ് സീസണ്‍ ഉല്‍പ്പാദനം പ്രായോഗികമാക്കുക
3. പ്ലഗ് ട്രേ/പ്രോട്രേയിലെ തൈകളുടെ ഉല്‍പ്പാദനം ആവശ്യമായ കാര്യങ്ങള്‍
1. അനുയോജ്യമായ അറകളുള്ള പ്രോട്രേകള്‍ 
2. കൃത്രിമ മാധ്യമം
3. ജലം
4. ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗം ചകിരിചോറ് കമ്പോസ്റ്റ്/വെര്‍മിക്കുലൈറ്റ്/പെര്‍ലൈറ്റ് (1:1:1 അനുപാതത്തില്‍). മണ്ണ് ഒഴിവാക്കേണ്ടതാണ്. വിത്ത് വിതയ്ക്കുന്ന രീതി നനവുള്ള മാധ്യമം നിറച്ച പ്രോട്രേകളില്‍ ഒരു അറയില്‍ ഒരു വിത്ത് എന്ന രീതിയില്‍, വിത്തിനെ പതിയെ അമര്‍ത്തി വയ്ക്കുക. 
4. തൈകള്‍ നനയ്ക്കേണ്ട രീതി
അറകളുടെ വലിപ്പം, മാധ്യമം, ഹരിതഗൃഹത്തിലെ വായു സഞ്ചാരം, വിള, തൈകളുടെ പ്രായം, കാലാവസ്ഥ
എന്നീ ഘടകങ്ങള്‍ അനുസരിച്ച് വേണം ജലസേചനത്തിന്‍റെ അളവും ഇടവേളയും നിശ്ചയിക്കുവാന്‍. വേരുകള്‍ സമമായി വളരുവാന്‍ എല്ലാ അറകളും ഒരേപോലെ നനയ്ക്കുക, വൈകുന്നേരം വിളകളെ നനയ്ക്കുന്നത് കുമിള്‍ രോഗങ്ങള്‍ വരുവാനിടയാക്കും. അതിനാല്‍ നന രാവിലെ പരമാവധി നേരത്തേ ആക്കുന്നതാണ് ഏറ്റവും അനുയോജ്യം. അറകളുടെ വലിപ്പം, വളം, വിള ഇവ അനുസരിച്ച് വളത്തിന്‍റെ അളവില്‍ വ്യത്യാസം വരും. വളം, ജലസേചനത്തിലൂടെ വിളകള്‍ക്ക് (@ 100 ീേ 400 ുുാ) ഒരു നേരം നല്‍കാവുന്നതാണ്. 
5. പച്ചക്കറി തൈകള്‍ക്കുള്ള ഹാര്‍ഡനിംഗ്/ദൃഢപ്പെടുത്തല്‍
തൈകള്‍ പറിച്ചു നടുമ്പോഴുള്ള ആഘാതം കുറയ്ക്കുന്നതിനും വിളകള്‍ നശിച്ചുപോകാതിരിക്കുന്നതിനും തൈകളുടെ ഹാര്‍ഡനിംഗ് അത്യാവശ്യമാണ്. ജലസേചനം കുറയ്ക്കുകവഴിയും, നല്‍കാതെയും വിളകള്‍ ഹാര്‍ഡന്‍ ചെയ്യാവുന്നതാണ്. പറിച്ചു നടുന്നതിന് ഒരു ആഴ്ച മുമ്പായി ഹാര്‍ഡനിംഗ് തുടങ്ങുക. പച്ചക്കറി വിളകള്‍ 15-30 ദിവസത്തിനകം മാറ്റി നടാവുന്നതാണ്. വെള്ളരി വര്‍ഗ വിളകളുടെ തൈകള്‍ക്ക് 15 ദിവസം മാത്രം വളര്‍ച്ച മതിയാകും.

ഹരിതഗൃഹം- ഫെര്‍ട്ടിഗേഷന്‍

പച്ചക്കറികള്‍ക്കുള്ള ഫെര്‍ട്ടിഗേഷന്‍
വിളകളുടെ ഉല്‍പ്പാദനശേഷി ഉയര്‍ത്തുന്നതിനായി വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ജലത്തിലൂടെ നല്‍കുന്ന രീതിയാണ് ഫെര്‍ട്ടിഗേഷന്‍. തുള്ളിനനയില്‍ക്കൂടി ഫെര്‍ട്ടിഗേഷന്‍ വിളകളുടെ വേരുകളില്‍ നേരിട്ട് നല്‍കുന്നതിനാല്‍ പ്ലാസ്റ്റിക് പുത ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കാണുന്നു. പോഷകങ്ങള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കുവാനും, വിളകളുടെ ഉല്‍പ്പാദനം ഉയര്‍ത്തുവാനും കൃത്യമായ ഫെര്‍ട്ടിഗേഷന്‍ വളരെ അത്യാവശ്യമാണ്. ഗ്രീന്‍ ഹൗസിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്‍റെ അളവ് കണക്കാക്കി ആവശ്യമുള്ള നനയുടെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്. 
സാധാരണ ജലസേചനത്തിന്‍റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്കളര്‍ ജലസേചനത്തിന്‍റേത് 75% ഉം തുള്ളി നനയുടേത് 90-95% വരെയുമാണ്. പൂര്‍ണ്ണമായും ജലത്തില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഫെര്‍ട്ടിഗേഷനിലൂടെ നല്‍കാവുന്നതാണ്. എന്നിരുന്നാലും നൈട്രജനും പൊട്ടാഷും വേഗത്തില്‍ ചെടികള്‍ക്ക് ലഭ്യമാകുന്നതിനാല്‍ അവ ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ ജലത്തിന് അമ്ലത ഉള്ളതിനാല്‍ മൂലകങ്ങളുടെ ഫെര്‍ട്ടിഗേഷന്‍ ക്ലോഗിംഗ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. എല്ലാ ലയിക്കുന്ന മൂലകങ്ങളും ഫെര്‍ട്ടിഗേഷന് അനുയോജ്യമാണ്. അതുകൊണ്ട് പ്രധാനമായും ഫെര്‍ട്ടിഗേഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അതില്‍ അടങ്ങിയിരിക്കുന്ന വളത്തിന്‍റെ വിലയും മറ്റ് ഘടകങ്ങളും ആവശ്യകതയുമാണ്. ഫെര്‍ട്ടിഗേഷന് വേണ്ടി ഉപയോഗിക്കുന്ന വളങ്ങളില്‍ പാക്യജനകം (ച) സ്രോതസ്സുകള്‍ അമോണിയം നൈട്രേറ്റ്, കാല്‍സ്യം നൈട്രേറ്റ്, അമോണിയം സള്‍ഫേറ്റ്, യൂറിയ, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും ക്ഷാരത്തിന്‍റെ  പ്രധാന സ്രോതസ്സുകള്‍ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയുമാണ്. ഫെര്‍ട്ടിഗേഷന് വേണ്ട ഫോസ്ഫറസ്  നേര്‍പ്പിച്ച ഫോസ്ഫോറിക് ആസിഡ് ആയോമോണോ അമോണിയം ഫോസ്ഫേറ്റ്, ആയോ നല്‍കാം. റോക്ക് ഫോസ്ഫേറ്റ്, സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവ അടിവളമായി പാത്തികളില്‍ നല്‍കാം. കേരളത്തിലെ മണ്ണില്‍ പൊതുവേ ആകെ  ഫോസ്ഫറസിന്‍റെ അളവ് കൂടുതലാണ്. ചെടികള്‍ക്ക് ലഭ്യമാകുന്ന  ഫോസ്ഫറസിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ഫോസ്ഫറസ്  വളം നല്‍കേണ്ടത്. 
മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഫെര്‍ട്ടിഗേഷന്‍ രീതി തയ്യാറാക്കിയിട്ടുണ്ട്. (പട്ടിക കാണുക). ഇവിടെ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ എല്ലാ പോളിഹൗസുകളിലും ഒരുപോലെ പിന്‍തുടരാവുന്ന ഒന്നല്ല. വ്യത്യസ്ത പോളിഹൗസുകളില്‍ അതാതു സ്ഥലത്തെ മണ്ണിലെ പോഷകനിലവാരവും കൃഷി ചെയ്യുന്ന വിത്തിനവും അടിസ്ഥാനപ്പെടുത്തി അതാതു സാഹചര്യങ്ങള്‍ക്കനുസൃതമായി വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഫെര്‍ട്ടിഗേഷന്‍ നല്‍കുവാന്‍ പാടുള്ളൂ. 
വളം-100 ശതമാനം വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിക്കണം. 
ചെടികള്‍ക്ക് ലഭ്യമാകുന്ന  ഫോസ്ഫറസിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ഫോസ്ഫറസ്  വളം നല്‍കേണ്ടത്. 
സാധാരണ ഉപയോഗിക്കുന്ന വളങ്ങള്‍ - 19:19:19, 13:0:45, 12:61:0
വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ 50-100 എന്ന അളവില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ്.
ഗ്രീന്‍ഹൗസിലെ പ്രധാനമായ പച്ചക്കറികളുടെ പോഷക ക്രമീകരണം
1. വെള്ളരി
ഉയര്‍ന്ന തോതിലുള്ള വെളിച്ചം, ആര്‍ദ്രത, മണ്ണിലെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ ചെടികള്‍ വേഗം വളരുവാന്‍ അനുയോജ്യമാണ്. 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വെള്ളരി പൊതുവേ 80 മുതല്‍ 90 ദിവസം വരെ വിളവെടുക്കാവുന്നതാണ്. ഇതിന്‍റെ ഫെര്‍ട്ടിഗേഷന്‍ 30 തവണയായി, അതായത് 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ വിളയുടെ അവസാനം വരെ ചെയ്യാവുന്നതാണ്. 
2. വള്ളിപ്പയര്‍
വള്ളിപ്പയര്‍ പൊതുവേ ഉയര്‍ന്ന തോതിലുള്ള വെളിച്ചം, ആര്‍ദ്രത, മണ്ണിന്‍റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ ഇഷ്ടപ്പെടുന്നു. അനുകൂലമായ സാഹചര്യങ്ങളില്‍ വേഗത്തില്‍ വളരുകയും നല്ല വിളവ് നല്‍കുകയും ചെയ്യും. 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് ഉത്തമമാണ്. നട്ടുകഴിഞ്ഞ് 110 മുതല്‍ 120 ദിവസം വരെ വിളവെടുക്കാവുന്നതാണ്. ഫെര്‍ട്ടിഗേഷന്‍ 40 തവണ ആയി 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ചെയ്യാവുന്നതാണ്. 
3. ക്യാപ്സിക്കം
ക്യാപ്സിക്കത്തിന് വെള്ളരിക്ക് വിപരീതമായി  ആവശ്യമാണ്. 18-210ഇ രാത്രി താപനില ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതിന് അനുകൂലമായിരിക്കും.  5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ക്യാപ്സിക്കം ഉല്‍പ്പാദനത്തിന് ഉത്തമമാണ്. 
4. തക്കാളി
ഇളം ചൂട് കാലാവസ്ഥയില്‍ വളരുന്ന വിളയാണ്. ഇതിന് രാത്രി കാലങ്ങളിലെ താപനില വളരെ പ്രധാനമാണ്. രാത്രി താപനില 18-220ഇ ഉം ശരാശരി പകല്‍ താപനില 320ഇ ഉം ആവശ്യമാണ്. താപനില 320ഇ യില്‍ കൂടുതല്‍ ആകുമ്പോള്‍ കായ്പിടിത്തം കുറയുന്നതാണ്. തക്കാളിക്ക് പൊതുവേ നേരിയ അമ്ലതയുള്ളതോ ന്യൂട്രലോ ആയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ആണ് ഉത്തമം. കേരളത്തില്‍ കൃഷി ചെയ്യുന്ന തക്കാളികളില്‍ ബാക്ടീരിയല്‍ വാട്ടം (വില്‍റ്റ്) ഒരു വലിയ പ്രശ്നം ആണ്. ഗ്രീന്‍ഹൗസിനായി ശുപാര്‍ശ ചെയ്യപ്പെട്ട ഹൈബ്രിഡ് തക്കാളികളില്‍ ഒന്നും തന്നെ ഈ രോഗത്തിന് എതിരെ പ്രതിരോധശേഷിയുള്ളതല്ല. ആയതിനാല്‍ രോഗാണുവിനെ നിയന്ത്രിക്കുന്ന മണ്ണിന്‍റെനെ ക്രമീകരിക്കുകയോ അല്ലെങ്കില്‍ പ്രതിരോധ ശേഷിയുള്ള  ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്തോ നടാവുന്നതാണ്. 
5. വെണ്ട
ഉയര്‍ന്ന തോതിലുള്ള ആര്‍ദ്രത, മണ്ണിന്‍റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവയില്‍ വെണ്ട നല്ല രീതിയില്‍ വളരുന്നതാണ്. 5.5-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ഉത്തമമാണ്. വേനല്‍ക്കാലങ്ങളില്‍ തുറസ്സായ  സ്ഥലത്ത് കൃഷി ചെയ്യുന്ന വെണ്ടയില്‍ വെള്ളീച്ച ആക്രമണവും അത് വഴി മൊസൈക് രോഗവും രൂക്ഷമാകുന്നതിനാല്‍ പോളിഹൗസില്‍ കൃഷി ചെയ്ത് നല്ല വിളവെടുക്കാവുന്നതാണ്. 
6. സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ കൃഷിയില്‍
മണ്ണ് പരിശോധനയില്‍ ഏതെങ്കിലും സൂക്ഷ്മ മൂലകത്തിന്‍റെയോ ദ്വിതീയ മൂലകത്തിന്‍റെയോ ലഭ്യമായ രൂപത്തിന്‍റെ അളവില്‍ കുറവ് കണ്ടാല്‍ മാത്രം അവ നല്‍കുക. 
സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ഫെര്‍ട്ടിഗേഷനോടൊപ്പമോ പത്രപോഷണം വഴിയോ നല്‍കാവുന്നതാണ്. ഇവയുടെ പ്രയോഗം ഈ രംഗത്തെ ഒരു സാങ്കേതിക വിദഗ്ധന്‍റെ ശുപാര്‍ശ അനുസരിച്ച് മാത്രം ചെയ്യേണ്ടതാണ്.

ഹരിതഗൃഹം- സസ്യസംരക്ഷണം

പോളിഹൗസുകളില്‍ വിളകള്‍ വളര്‍ത്തുമ്പോള്‍ കീടരോഗ നിയന്ത്രണത്തിനായി സംയോജിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് അഭികാമ്യം. രോഗകീടബാധകള്‍ ഉണ്ടായതിനുശേഷം അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ഉഗ്രവിഷവീര്യമുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നതിനേക്കാള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ രോഗകീടബാധകളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. വിളകളെ സ്ഥിരമായും കൃത്യമായും നിരീക്ഷിക്കുകയും രോഗകീടബാധകള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. സാധ്യമാകുന്നിടത്തോളം ജീവാണു/ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍, മറ്റ് ദോഷരഹിത മാര്‍ഗങ്ങള്‍ അവലംബിക്കുകയും അനിവാര്യഘട്ടങ്ങളില്‍ മാത്രം രാസകീട കുമിള്‍നാശിനി പ്രയോഗം നടത്തേണ്ടതുമാണ്. 
കീടങ്ങളുടെ പ്രവേശനം തടയല്‍
പോളിഹൗസുകളില്‍ കീടങ്ങളുടെ പ്രവേശനം തടയുക എന്നതാണ് വിജയകരമായ കീടരോഗ നിയന്ത്രണത്തില്‍ ഒന്നാമത്തെ നടപടി. ഇന്‍സെക്റ്റ് പ്രൂഫ് നെറ്റുകള്‍ ഉപയോഗിക്കുക, പ്രവേശന കവാടത്തില്‍ ഡബിള്‍ ഡോര്‍ സ്ഥാപിക്കുക, എയര്‍ കര്‍ട്ടണ്‍ സ്ഥാപിക്കുക, പോളി ഹൗസിലേയ്ക്കുള്ള അന്യരുടെ പ്രവേശനം നിയന്ത്രിക്കുക എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ അത് സാധ്യമാക്കാവുന്നതാണ്.
പോളിഹൗസുകള്‍ നിര്‍മിക്കുമ്പോള്‍ തന്നെ കീടങ്ങളുടെ പ്രവേശനം തടയാനായി കുറ്റമറ്റ രീതിയില്‍ നിര്‍മിക്കുവാന്‍ ശ്രദ്ധിക്കുക. പോളിഹൗസ് നിര്‍മാണത്തിന് ശിലെരേ ുൃീീള നെറ്റുകള്‍ സ്ഥാപിക്കുന്നത് നിര്‍മാണ ചെലവ് വര്‍ധിപ്പിക്കുന്നു. എങ്കിലും കീടബാധയെ ചെറുക്കുവാനും കുറയ്ക്കുവാനും വായുസഞ്ചാരം മെച്ചപ്പെടുത്തുവാനും സഹായിക്കും. വെന്‍റിലേഷനുകളിലും പോളിഹൗസിനുള്ളിലേക്ക് കടക്കുന്ന ഭാഗങ്ങളിലും ഇന്‍സെക്ട് പ്രൂഫ് നെറ്റുകള്‍ സ്ഥാപിക്കുക. പോളിഹൗസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മിക്ക കീടങ്ങളും വലിപ്പത്തില്‍ തീരെ ചെറുതും പറക്കുന്നതും വായുവില്‍ക്കൂടി പോളിഹൗസിനുള്ളില്‍ പ്രവേശിക്കുന്നതും ആയതിനാല്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇഴ അകലത്തോടുകൂടിയ വലകള്‍ മാത്രമേ ഉപയോഗിക്കാവൂ. തീരെ കുറഞ്ഞ കണ്ണി അകലമുള്ള നെറ്റുകള്‍ കീടങ്ങളെ ഒഴിവാക്കുവാന്‍ സഹായിക്കുമെങ്കിലും വായുസഞ്ചാരം കുറയ്ക്കും എന്നതിനാല്‍ കൃത്യമായ അളവിലുള്ള നെറ്റുകള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൂടാതെ പോളി ഹൗസിന്‍റെ ഷീറ്റിലോ ഇന്‍സെക്റ്റ് നെറ്റിലോ കീറി ഉണ്ടാകുന്ന വിടവുകളിലൂടെയും കീടങ്ങള്‍ പ്രവേശിക്കാവുന്നതിനാല്‍ സമയാസമയം  കേടുപാടുകള്‍ തീര്‍ത്ത് കീടങ്ങളുടെ പ്രവേശനം തടയേണ്ടതാണ്. 
പോളിഹൗസിന്‍റെ പ്രവേശനവാതില്‍ തുറക്കുമ്പോള്‍ അതില്‍ക്കൂടി കീടങ്ങളും രോഗാണുക്കളും ഉള്ളില്‍ പ്രവേശിക്കുന്നു. അതുപോലെ തന്നെ പുറത്തുനിന്ന് പോളിഹൗസിനുള്ളില്‍ കടക്കുന്ന ആളുടെ ശരീരം/വസ്ത്രം എന്നിവയിലും, ഉള്ളിലേക്ക് കൊണ്ടുവരുന്ന പണി ആയുധം ഉപകരണങ്ങള്‍ എന്നിവയിലും പറ്റിപ്പിടിച്ച് കീടങ്ങളും രോഗാണുക്കളും ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പോളിഹൗസിനുള്ളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ കഴിയുന്നതും പോളിഹൗസിന് വെളിയില്‍ ഉപയോഗിക്കരുത്.
ഇരട്ട വാതില്‍ സ്ഥാപിക്കുന്നതിലൂടെ ഇത്തരത്തിലുള്ള കീടങ്ങളുടെ പ്രവേശനം വളരെ അധികം കുറയ്ക്കാവുന്നതാണ്. 
അണുനാശക ലായനിയില്‍ കഴുകിയതിനുശേഷം മാത്രം അകത്ത് പ്രവേശിക്കുക. അതോടൊപ്പം ഇന്‍സെക്ട് പ്രൂഫ് നെറ്റിലെ പൊടി പറ്റിപ്പിടിച്ച് വായുസഞ്ചാരം കുറയുവാന്‍ സാധ്യതയുള്ളതിനാല്‍ യഥാസമയം നെറ്റുകള്‍ വൃത്തിയാക്കി വായുസഞ്ചാരം ഉറപ്പ് വരുത്തേണ്ടതാണ്.
പോളിഹൗസും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍
പോളിഹൗസിന്‍റെ പരിസരത്ത് കളകള്‍ വളരുവാന്‍ അനുവദിക്കാതിരിക്കുക. പോളിഹൗസിനോട് തൊട്ടടുത്ത് മറ്റ് വിളകള്‍ കൃഷി ചെയ്യാതിരിക്കുക, പോളിഹൗസിനുള്ളില്‍ വിളകള്‍ കൃഷി ചെയ്യുമ്പോഴും ഇടവഴികളില്‍ കളകള്‍ വളരുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ ചെടികള്‍ കീടങ്ങള്‍ക്ക് ഇടത്താവളമായി മാറുവാന്‍ സാധ്യതയുണ്ട്. നടീല്‍ വസ്തുക്കളിലൂടെ വിളകളില്‍ ഗുരുതരമായ കീടരോഗബാധ ഉണ്ടാകുവാനും അതിലൂടെ പൂര്‍ണ്ണ വിളനാശം സംഭവിക്കുവാനും സാധ്യതയുണ്ട്. ആയതിനാല്‍ പൂര്‍ണ്ണമായും രോഗകീട വിമുക്തമായ നടീല്‍ വസ്തുക്കള്‍/ചെടികള്‍ മാത്രമേ പോളിഹൗസിനുള്ളില്‍ ഉപയോഗിക്കാവൂ. പോളിഹൗസിനുള്ളില്‍ പുതിയ ചെടിയെ പ്രവേശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിശ്ചിത ദിവസം അവയെ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ച്, നിരീക്ഷിച്ച് കീടരോഗവിമുക്തമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം പോളിഹൗസിനുള്ളില്‍ നടുവാന്‍ ഉപയോഗിക്കുക.
പോളിഹൗസിനുള്ളില്‍ വിളയുടെ അവശിഷ്ടങ്ങളോ, ഇലകളോ, മറ്റ് ചപ്പുചവറുകളോ ഉണ്ടെങ്കില്‍ അവ കൃത്യമായി നീക്കം ചെയ്ത് രോഗകീടങ്ങള്‍ വളരുവാനുള്ള സാഹചര്യം ഒഴിവാക്കുക. 
സ്കൗട്ടിംഗ് (നടന്ന് നിരീക്ഷണം)
സ്കൗട്ടിംഗിലൂടെ (നടന്ന് നിരീക്ഷണം) കീടബാധ നേരത്തേ കണ്ടെത്തുക എന്നത് വിജയകരമായ കീടനിയന്ത്രണത്തിന് ഏറെ ആവശ്യമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പോളിഹൗസിനുള്ളില്‍ നില്‍ക്കുന്ന ആകെ ചെടികളുടെ എണ്ണത്തില്‍ കുറഞ്ഞത് 5 മുതല്‍ 10 ശതമാനം വരെയുള്ളവ പരിശോധിച്ച് കീടരോഗ ബാധകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി പോളിഹൗസിനുള്ളിലൂടെ നടന്ന് ചെടിയുടെ ഇലയുടെ മുകള്‍-താഴ് വശങ്ങള്‍, മുകുളങ്ങള്‍, പൂമൊട്ടുകള്‍, കായ്കള്‍ എന്നിവയില്‍ കീടരോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണുന്ന ചെടികള്‍ പ്രത്യേകം ശ്രദ്ധിക്കുക. കീടരോഗബാധകള്‍ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ആരംഭിക്കുന്നതായി കാണുമ്പോള്‍ തന്നെ ശരിയായ രീതിയില്‍ നിയന്ത്രിച്ചില്ലാ എന്നുണ്ടെങ്കില്‍ അത് വളരെ വേഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
പല കീടങ്ങളും നഗ്നനേത്രങ്ങള്‍ക്ക് കാണാവുന്നതിലും ചെറുതായതിനാല്‍ 10ഃ മുതല്‍ 20ഃ വരെയുള്ള ലെന്‍സ് നിരീക്ഷണത്തിനായി കരുതേണ്ടതാണ്. സാധാരണ കാര്‍ഷിക പ്രവര്‍ത്തികളായിട്ടുള്ള പ്രൂണിംഗ്, ട്രെയിനിംഗ്, വള്ളി അടര്‍ത്തല്‍, വിളവെടുപ്പ് എന്നിവ ചെയ്യുമ്പോഴും ചെടിയില്‍ കീടങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. 
കള്‍ച്ചറല്‍ പ്രാക്ടീസസ്
പോളിഹൗസുകള്‍ക്കുള്ളിലും പരിസരത്തും കളകളെ നിയന്ത്രിക്കുക. 
ഒരേസമയം ഒന്നിലധികം വിളകള്‍ കൃഷിചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, മാധ്യമങ്ങള്‍, വളങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കീടരോഗമുക്തമാണെന്ന് ഉറപ്പുവരുത്തുക.
കീടരോഗ ബാധയുള്ള സസ്യങ്ങളെയോ സസ്യഭാഗങ്ങളെയോ കൃത്യമായി കണ്ടെത്തി വേര്‍പെടുത്തി നശിപ്പിക്കുക. 
സസ്യങ്ങളുടെ താഴ് ഭാഗങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതിനുശേഷം ആ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് മണ്ഡരികള്‍, വെള്ളീച്ചകള്‍, ലീഫ് മൈനര്‍ എന്നിവയുടെ ആക്രമണം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഏഫിഡുകള്‍, മീലിമൂട്ടകള്‍ എന്നിവയുടെ ആക്രമണം വിളയുടെ അഗ്രഭാഗത്ത് മാത്രം ഉണ്ടാകുന്നതിനാല്‍ ബാധിച്ച ചെടിയുടെ അഗ്രഭാഗങ്ങള്‍ മുറിച്ച് ഒരു ുീഹ്യവേലില കവറിനുള്ളിലാക്കി ഹരിതഗൃഹത്തിന് പുറത്തേക്ക് നീക്കി നശിപ്പിച്ചു കളയുന്നത് കീടനിയന്ത്രണത്തിന് സഹായകമായിരിക്കും. 
ജൈവകീട-രോഗ നിയന്ത്രണം
പോളിഹൗസുകളിലെ കൃഷിയില്‍ കീടരോഗനാശിനികള്‍ക്ക് പകരം വിജയകരമായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ജൈവനിയന്ത്രണം. വിജയകരമായി ജൈവനിയന്ത്രണം സാധ്യമാക്കുന്നതിന് തുടര്‍ച്ചയായി, ക്രമമായ രീതിയില്‍ സൂക്ഷ്മമായ നിരീക്ഷണം, കീടങ്ങളെ കൃത്യമായി തിരിച്ചറിയല്‍, രോഗകീടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ, ജൈവനിയന്ത്രണത്തിന് ഉപയോഗിക്കുന്ന ജീവാണുവിനെക്കുറിച്ചുള്ള  വ്യക്തമായ അറിവ് എന്നിവ ഏറെ പ്രധാനമാണ്. അതോടൊപ്പം തന്നെ അനുയോജ്യമായിട്ടുള്ള ജീവാണുവിനെ തിരഞ്ഞെടുത്ത് അനുയോജ്യമായ സമയത്ത് പ്രയോഗിക്കുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. കീടങ്ങളെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യുക എന്നതല്ല ജൈവകീടനിയന്ത്രണത്തിന്‍റെ ആത്യന്തിക ലക്ഷ്യം എന്നത് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. 
രോഗകീടങ്ങളുടെ സാന്നിദ്ധ്യം നേരിയ തോതിലോ, താഴ്ന്ന തോതിലോ, കാണുമ്പോള്‍ത്തന്നെ ജീവാണുക്കളെ ഉപയോഗിച്ച് അവയെ നിയന്ത്രിക്കുന്നത് കീടരോഗബാധയാല്‍ ഉള്ള വിളനാശം തടയുന്നതിന് സഹായിക്കും.
$ ജീവാണു കീടനാശിനികള്‍
പോളിഹൗസിനുള്ളിലെ കീടരോഗനിയന്ത്രണത്തിനായി ജീവാണുകള്‍ക്കൊപ്പം പ്രയോഗിക്കുന്നതിനായി പരാദങ്ങളായ കീടങ്ങളേയും മണ്ഡരികളേയും (ജൃലറമീൃേെ & ജമൃമശെലേെ) വിവിധ ഏജന്‍സികള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. പോളിഹൗസിനുള്ളില്‍ ജൈവനിയന്ത്രണം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ജൈവ നിയന്ത്രണത്തിനായുള്ള ജീവാണുക്കള്‍/മിത്രകീടങ്ങള്‍/പരാദങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായി വിവരം തരാന്‍ കഴിയുന്ന സാങ്കേതിക വിദഗ്ധരില്‍നിന്ന് ഓരോ ജീവാണു പരാദങ്ങള്‍ക്കുള്ള അനുകൂലമായ പരിസ്ഥിതികള്‍, ഉപയോഗിക്കാവുന്ന ജീവാണു ശുപാര്‍ശ ചെയ്തിട്ടുള്ള അളവ്, അവ ഉപയോഗിക്കേണ്ട ഇടവേള തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയ ശുപാര്‍ശ സ്വീകരിക്കേണ്ടതാണ്. ജൈവനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ജീവാണുക്കളുടെ എണ്ണം/ഗുണനിലവാരം ജൈവവിതരണം ചെയ്യുന്ന ഉറവിടത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. ജൈവകീടരോഗ നിയന്ത്രണത്തിന്‍റെ വിജയം പ്രധാനമായും അന്തരീക്ഷം, താപം, ഈര്‍പ്പം, വായുസഞ്ചാരം തുടങ്ങിയ പരിസ്ഥിതി സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള കൃത്യതയോടുകൂടിയ ജൈവ നിയന്ത്രണമാര്‍ഗത്തിന്‍റെ തിരഞ്ഞെടുപ്പും പ്രയോഗരീതിയുമാണ്.
$ പലവിധ കെണികള്‍-കീടയിനങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക
1. വാഴപ്പഴക്കെണി/വാഴപ്പഴ- ശര്‍ക്കര-കീടനാശിനിമിശ്രിതം-പച്ചക്കറിയിലെ കായീച്ചകള്‍ക്കെതിരെ
2. പ്രോട്ടീന്‍ ഹൈഡ്രോളിസേറ്റ്-കീടനാശിനിമിശ്രിതം-ശലഭങ്ങള്‍, വണ്ടുകള്‍, ഈച്ചകള്‍ക്കെതിരെ
3. ക്യുല്യൂര്‍, മൈലോല്യൂര്‍-വെള്ളരിവര്‍ഗ കായീച്ചകള്‍ക്കെതിരെ
4. ഡാക്ല്യൂര്‍/ഹെലില്യുര്‍-പട്ടാളപ്പുഴു-പച്ചപ്പുഴുക്കള്‍ക്കെതിരെ-പച്ചക്കറികള്‍
5. കോസ്മോല്യൂര്‍റോ-വാഴ മാണവണ്ടുകള്‍ക്കെതിരെ
6. എര്‍വിറ്റ്ല്യൂര്‍-വഴുതനയുടെ കായ്-തണ്ട് തുരപ്പനെതിരെ
7. കീടബാധയ്ക്കെതിരെ മുന്‍കരുതലായി ജൈവജന്യ കീടനാശിനികള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് കീടബാധ വളരെ കുറയ്ക്കുന്നതാണ്.
ഇലതീനിപ്പുഴുക്കള്‍, ഇലചുരുട്ടിപ്പുഴുക്കള്‍, കായ്തുരപ്പന്‍ പുഴുക്കള്‍ക്കെതിരെ കീടവികര്‍ഷക പദാര്‍ത്ഥങ്ങളുടെ പ്രയോഗം-വേപ്പിന്‍കുരു സത്ത് ലായനി 3-5% (30-50ഗ്രാം /1 ലിറ്റര്‍ വെള്ളത്തില്‍)
നീര് വലിച്ചുകുടിക്കുന്ന പച്ചതുള്ളന്‍, വെള്ളീച്ചകള്‍, മുഞ്ഞകള്‍, ചിത്രപ്രാണികള്‍ക്കെതിരെ-വേപ്പെണ്ണ സോപ്പ്മിശ്രിതം 1% (10 മില്ലി വേപ്പെണ്ണ+5 ഗ്രാം സോപ്പ്/1 ലിറ്റര്‍ വെള്ളത്തില്‍)
ചാഴി വര്‍ഗങ്ങള്‍ക്കെതിരെ-പുകയിലക്കഷായം, വെളുത്തുള്ളി+സോപ്പ് മിശ്രിതം (50ഗ്രാം+5ഗ്രാം/1 ലിറ്റര്‍ വെള്ളത്തില്‍)
ശല്‍ക്ക കീടങ്ങള്‍, മീലിമുട്ടകള്‍ക്കെതിരെ-മണ്ണെണ്ണസോപ്പ് മിശ്രിതം (25 മില്ലി മണ്ണെണ്ണ+5ഗ്രാം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍) മീനെണ്ണ സോപ്പ് മിശ്രിതം (50ഗ്രാം/1 ലിറ്റര്‍ വെള്ളം).
$ കീടബാധയുടെ ആരംഭദശയില്‍ ചെയ്യേണ്ടത്
1. മുട്ടക്കൂട്ടങ്ങള്‍, പുഴുക്കൂട്ടങ്ങള്‍, വലിയ പുഴുക്കള്‍, വണ്ടുകള്‍ തുടങ്ങിയ കീടദശകളെയും ആക്രമിക്കപ്പെട്ട സസ്യഭാഗങ്ങളെയും തുടക്കത്തില്‍തന്നെ കൈകൊണ്ടു നശിപ്പിക്കുകയോ, വല വീശിപ്പിടിപ്പിക്കുകയോ, മുറിച്ചു മാറ്റുകയോ ചെയ്ത് നശിപ്പിക്കുക.
2. കീടബാധയുള്ള ഭാഗങ്ങളില്‍ അനുവര്‍ത്തിക്കാവുന്ന ഭൗതിക വസ്തുക്കളുടെ പ്രയോഗം-ചൂട് ചാരം, ചുട്ടെടുത്തു ഉണക്കി പൊടിച്ച മണ്‍തരികള്‍, അരിച്ച മണല്‍ത്തരി, സിലിക്കാപൊടി നേര്‍ത്ത കുമ്മായപ്പൊടി, കരിപ്പൊടി തുടങ്ങിയവ ഒരുപോലെ വിതറിയാല്‍ പല കീടദശകളേയും നശിപ്പിക്കാനുതകുന്നതാണ്.
3. സൂക്ഷ്മജീവികളായ വൈറസുകള്‍, ബാക്ടീരിയകള്‍, കുമിളുകള്‍ തുടങ്ങിയ ജൈവകീടനാശിനികളുടെ ആസൂത്രിത പ്രയോഗം-ബി.ടി. രൂപികകള്‍, മെറ്റാറൈസിയം, ബ്യൂവേറിയ, വെര്‍ട്ടിസീലിയം തുടങ്ങിയ കുമിള്‍ രൂപികകള്‍, കീടരോഗ-വൈറസ് രൂപികകള്‍ എന്നിവകള്‍ ഈര്‍പ്പമുള്ള സമയത്തും സൂര്യതാപം കുറഞ്ഞ സമയങ്ങളില്‍ പ്രയോഗിക്കുന്നത് ഫലപ്രദമാണ്.
4. വേപ്പടിസ്ഥാനത്തിലുള്ള സസ്യജന്യ കീടനാശിനികളുടെയോ കീടങ്ങള്‍ക്കു രോഗമുണ്ടാക്കി അവയെ നശിപ്പിക്കുന്ന ജീവാണുക്കളുടെ ആസൂത്രിതമായ ഉപയോഗം സുസ്ഥിരമായ ജൈവകൃഷിക്ക് അനുയോജ്യമാണ്.
11. പരിസരശുചിത്വവും സസ്യ അവശിഷ്ട നിര്‍മാര്‍ജ്ജനവും: കൃഷിയ്ക്ക് മുമ്പും പിമ്പും ഇടവേളകളിലും അനുവര്‍ത്തിക്കാവുന്ന  സംയോജിതമായ സസ്യാവശിഷ്ട നിര്‍മാര്‍ജ്ജനവും അവയുടെ ജൈവ പുനര്‍ വിനിയോഗവും കീടരോഗബാധയുടെ രൂക്ഷതയും തുടര്‍വ്യാപനവും കുറയ്ക്കുന്നു.
12. കീടരോഗബാധയില്ലാത്ത വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ശരിയായ തിരഞ്ഞെടുപ്പും ഉപയോഗവും കീടരോഗബാധയേല്‍ക്കാത്ത വിധത്തിലുള്ള സംരക്ഷണവും
$ പച്ചക്കറി വിളകളിലെ കീടനിയന്ത്രണം-സുരക്ഷിത മാര്‍ഗങ്ങള്‍
പച്ചക്കറി വിളകളില്‍ കീടങ്ങളുടെ ശല്യം മൂലം ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. കീടങ്ങളുടെ ആക്രമണംമൂലം രണ്ടു തരത്തിലുള്ള ദോഷങ്ങളാണ് വിളകള്‍ക്ക് ഉണ്ടാകുന്നത്.
1. ചെടിയിലും കായ്കളിലും നേരിട്ട് നാശം വരുത്തുന്നതു കൊണ്ടുള്ള ഭൗതിക നഷ്ടങ്ങള്‍
2. വൈറസ് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു രോഗങ്ങള്‍ കീടങ്ങള്‍ പരത്തുന്നതുവഴി ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍.
ഓരോ പ്രദേശത്തെയും മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങി, കാലാകാലങ്ങളായി കൃഷിചെയ്തു പോരുന്ന ഉല്‍പ്പാദനക്ഷമതയുള്ള നാടന്‍പച്ചക്കറി ഇനങ്ങള്‍ക്കു പൊതുവെ രോഗ-കീടപ്രതിരോധശേഷി ഉണ്ടാകും. ഇത്തരം ഇനങ്ങള്‍ കൃഷി ചെയ്യുകയും, സംയോജിത മാര്‍ഗങ്ങള്‍ അവലംബിച്ച് കീടനിയന്ത്രണം പ്രാവര്‍ത്തികമാക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഈ ഇനങ്ങള്‍ തുറന്ന കൃഷിക്കാണ് കൂടുതല്‍ അനുയോജ്യം.
സുരക്ഷിത പച്ചക്കറി ഉല്‍പ്പാദനത്തിനു പച്ചക്കറി വിളകളിലെ കീടനിയന്ത്രണത്തിനായി പൊതുവെ താഴെ പറയുന്ന തത്വങ്ങള്‍ അടിസ്ഥാനമാക്കാവുന്നതാണ്.
1. കൃത്യമായ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ ആവശ്യമില്ലാത്ത പ്രകൃതി നിയന്ത്രണങ്ങള്‍ക്കു വിധേയമായ പ്രകൃതികൃഷി
തുറന്ന കൃഷിയില്‍ പ്രകൃതി നിയമം അനുസരിച്ച്, ജീവജാലങ്ങള്‍ അവ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നിയന്ത്രണ പ്രക്രിയയാണിത്. ഒരു കീടവും ക്രമാതീതമായി വര്‍ധിക്കാതെ പ്രകൃതിതന്നെ മാര്‍ഗങ്ങള്‍ അവലംബിക്കും. പ്രകൃതി നിയന്ത്രിത കൃഷിയില്‍ ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ മാത്രം അവലംബിക്കുന്നു. ഇവിടെ വിളവ് സാമാന്യമായിരിക്കുമെന്നു മാത്രം.
2. കീടബാധ കുറയ്ക്കുവാനുള്ള പാരിസ്ഥിതിക പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് ചെയ്യുന്ന ഭാഗിക പ്രകൃതികൃഷി
ഇവിടെ കീടബാധ ഒഴിവാക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊള്ളുകയാണ് അനുപേക്ഷണീയ മാര്‍ഗം. ചെടികളുടെ വളര്‍ച്ചയും കീടങ്ങളുടെ ജീവിതചക്രവും കാലാവസ്ഥയും തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കി, അനുയോജ്യമായ കാര്‍ഷികമുറകള്‍/ വൃത്തികള്‍ നടത്തുക, രോഗകീടബാധയേല്‍ക്കാത്ത പ്രതിരോധ ശക്തിയുള്ള വിത്തും ചെടികളും കൃഷി ചെയ്യുകയാണ് സംരക്ഷിതകൃഷിക്ക് കൂടുതല്‍ ലാഭകരം. കീടനിയന്ത്രണം സംബന്ധിച്ചുള്ള നിയന്ത്രിതമാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയുള്ള കൃഷിരീതികള്‍ അനുവര്‍ത്തിക്കുക എന്നിവ ഇവിടെ പ്രസക്തമാണ്.
3. ചെടികളില്‍ കീടബാധ കുറയ്ക്കുവാനുള്ള പ്രതിരോധ തന്ത്രങ്ങള്‍ ആസ്പദമാക്കിയുള്ള വാണിജ്യ കൃഷിരീതികള്‍
കീടരോഗ അതിജീവനശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക. സന്തുലിതമായ വളപ്രയോഗ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുക. കീടബാധ ഒഴിവാക്കുവാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇതില്‍ ഊന്നല്‍ കൊടുക്കുന്നത്. മണ്ണിനും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അപകടകരമായ രാസവസ്തുക്കളും കീടനാശിനികളും ഒഴിവാക്കിക്കൊണ്ട്, ജൈവനിയന്ത്രണ മാര്‍ഗങ്ങളും അനുയോജ്യമായ കൃഷിരീതികളും അവലംബിക്കുക എന്ന സുരക്ഷിതമായ മാര്‍ഗം (ഏീീറ അഴൃശരൗഹൗൃമേഹ ജൃമരശേരലഏഅജെ) സംരക്ഷിതകൃഷിയില്‍ ഏഅജയ്ക്ക് ഉയര്‍ന്ന സ്ഥാനമാണുള്ളത്.
$ പച്ചക്കറി വിളകളിലെ സംയോജിത കീടനിയന്ത്രണം
പച്ചക്കറികള്‍ സംരക്ഷിതകൃഷിയിലൂടെ ചെയ്യുമ്പോള്‍ പ്രധാനമായും നാലുതരത്തിലുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ അലവംബിക്കാവുന്നതാണ്.
1. കാര്‍ഷികമുറകളുടെ അനുനയപ്രയോഗങ്ങള്‍ 
2. ഭൗതിക/കായിക/യാന്ത്രിക മാര്‍ഗങ്ങള്‍ 
3. ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍
4. സുരക്ഷിതമായ കീടനാശിനിപ്രയോഗം 
കാര്‍ഷികമുറകള്‍ വഴിയും, ഭൗതിക, യാന്ത്രിക, ജൈവനിയന്ത്രണ മാര്‍ഗങ്ങളിലുമായി നിയന്ത്രിക്കാന്‍ കഴിയാത്ത ഗുരുതരമായ രോഗകീടബാധ ഉണ്ടെങ്കില്‍ മാത്രമേ രാസകീട-കുമിള്‍ നാശിനികള്‍ ഉപയോഗിക്കാവൂ. രാസകീടകുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നുവെങ്കില്‍ തന്നെ, പച്ച-നീല നിറത്തിലുള്ള ലേബല്‍ ഉള്ളവ മാത്രമേ ഉപയോഗിക്കാവൂ എന്നും ഓര്‍ക്കുക. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം മഞ്ഞലേബലുള്ള കീടനാശിനികള്‍ വിദഗ്ധരുടെ ഉപദേശം നേടിയതിനുശേഷം ആവശ്യാനുസരണം മാത്രം ഉപയോഗിക്കുക. ചുവന്ന നിറത്തില്‍ ലേബലുള്ള അതിമാരക കീടനാശിനികള്‍ ഒരു കാരണവശാലും പഴം-പച്ചക്കറി-ധാന്യവര്‍ഗ കൃഷികളില്‍ ഉപയോഗിക്കാതിരിക്കുക. ഇതു തുറന്ന കൃഷിയിലും സംരക്ഷിതകൃഷിയിലും അനുവര്‍ത്തിക്കേണ്ടത്.

ഹൈടെക് പച്ചക്കറിത്തൈ ഉല്‍പ്പാദനം

ഒരു ജാപ്പനീസ് പഴമൊഴി പറയുന്നത് "വിളവിന്‍റെ പകുതി നിര്‍ണയിക്കുന്നത് തൈകളാണ്" എന്നാണ്. പച്ചക്കറി വിളകളുടെ പരിപൂര്‍ണ ഉല്‍പ്പാദനം സാധ്യമാകണമെങ്കില്‍ ആരോഗ്യവും കരുത്തുമുള്ള രോഗ-കീടവിമുക്തമായ തൈകള്‍ ഉപയോഗിക്കണം. തൈകള്‍ ഏറെ ലോലവും ഇളം തണ്ടോടു കൂടെയുള്ളതും ആകയാല്‍, നിരവധി രോഗ-കീടങ്ങള്‍ ബാധിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ പോളിഹൗസിനുള്ളിലും തുറസ്സായ സ്ഥലത്തും നടുവാനുള്ള പച്ചക്കറി തൈകള്‍ക്കു ശ്രദ്ധയോടെയുള്ള പരിപാലനം നല്‍കി വളര്‍ത്തിയെടുക്കണം. പ്രത്യേകിച്ചും അത്യുല്‍പ്പാദനശേഷിയുള്ള ഹൈബ്രിഡ് വിത്തുകള്‍ക്കു വില വളരെ കൂടുതല്‍ ആയതിനാല്‍ ഒരു വിത്തുപോലും നഷ്ടപ്പെടാതെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള ഹൈടെക് പച്ചക്കറിതൈ ഉല്‍പ്പാദനം ലക്ഷ്യമിടുന്നത് ഓരോ വിത്തില്‍നിന്നും "ഓരോ ചെടി" എന്നതാണ്. ആരോഗ്യമുള്ള പച്ചക്കറി തൈകളുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ താഴെപറയുന്നു.
$ തൈകള്‍ക്ക് ശക്തിയുള്ള തണ്ട് വേണം.
$ സമൃദ്ധമായ വേരുവളര്‍ച്ച ഉണ്ടാകണം.
$ ഇലകള്‍ക്ക് കടുംപച്ച നിറം ഉണ്ടാകണം.
$ രോഗ-കീട വിമുക്തമാകണം
$ തൈകള്‍ക്ക് തുല്യമായ ഉയരവും നിവര്‍ന്ന തണ്ടും വേണം
$ കൃത്യമായ പ്രായത്തില്‍ പറിച്ചു നടണം.
1. ഹൈടെക് തൈ ഉല്‍പ്പാദനം
ഗുണമേന്മയും ആരോഗ്യവും കരുത്തുമുള്ള പച്ചക്കറിതൈ ഉല്‍പ്പാദനത്തിനുള്ള ആധുനിക സാങ്കേതികവിദ്യയാണിത്. പോളിഹൗസിനുള്ളില്‍ പ്രോപഗേഷന്‍ ട്രേകളില്‍ (പ്രോട്രേ/പ്ലഗ് ട്രേ) കൃത്രിമ മാധ്യമം നിറച്ച് വിത്തുകള്‍ പാകി മുളപ്പിക്കുന്ന സാങ്കേതിക വിദ്യ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭാഗികമായോ പൂര്‍ണമായോ നിയന്ത്രിത അന്തരീക്ഷസാഹചര്യങ്ങളിലാണ് ഇതു ചെയ്യുന്നത്. ചകിരിച്ചോറ് (കോകോപീറ്റ്), വെര്‍മികുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 അനുപാതത്തില്‍ കലര്‍ത്തി മാധ്യമമായി ഉപയോഗിക്കുന്നു.
2. അടിസ്ഥാനപരമായ ആവശ്യങ്ങള്‍
ഹൈടെക് തൈ ഉല്‍പ്പാദനത്തിനായി സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
$ ഹൈടെക് നഴ്സറിയുടെ പരിസരം ശുചിത്വവും വെടിപ്പും ഉള്ളതായിരിക്കണം.
$ വിത്തുകള്‍, മാധ്യമം, പ്രോട്രേകള്‍ നനയ്ക്കുവാനുള്ള സംവിധാനം. നടീല്‍യന്ത്രം എന്നിവ മുന്‍കൂട്ടി കരുതിയിരിക്കണം.
$ വളങ്ങള്‍, സസ്യസംരക്ഷണ വസ്തുക്കള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പാദനോപാധികളെ കുറിച്ചും അവയുടെ ഉറവിടം, ലഭ്യത എന്നിവയെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണം.
2. മാധ്യമം
1. കോകോപീറ്റ് (ചകിരിച്ചോറ്)
ജലം വാര്‍ന്നുപോകുന്നതും വായു സഞ്ചാരം അനുവദിക്കുന്നതും അതേസമയം ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചകിരിച്ചോറ് ഉപയോഗിക്കുന്നു.
2. വെര്‍മികുലൈറ്റ്
വളരെ ഭാരം കുറഞ്ഞതും മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ അടങ്ങിയതും ജഒ ന്യൂട്രല്‍ ആയതുമായ വസ്തുവാണ് വെര്‍മികുലൈറ്റ്. സാധാരണയായി 2,4 എന്നീ ഗ്രേഡുകള്‍ ഉപയോഗിക്കുന്നു.
3. പെര്‍ലൈറ്റ്
വള്‍ക്കാനിക് റോക്ക് ആയ അലുമിനിയം സിലിക്കേറ്റ് പൊടിച്ച് 9800ഇ യില്‍ ചൂടാക്കിയാണ് ഇത് നിര്‍മിക്കുന്നത്. വെളുത്ത നിറത്തിലുള്ള പെര്‍ലൈറ്റ് മാധ്യമത്തിന്‍റെ നീര്‍വാര്‍ച്ചയും വായു സഞ്ചാരവും വര്‍ധിക്കുന്നു.
മേല്‍പറഞ്ഞ മൂന്നു വസ്തുക്കളും യഥാക്രമം 3:1:1 എന്ന അനുപാതത്തില്‍ മിശ്രണം ചെയ്യുന്നു. മിശ്രിതത്തില്‍ ഓരോ വസ്തുവിന്‍റെയും ധര്‍മ്മം ഇപ്രകാരമാണ്. കോകോപീറ്റ്-വളരുവാനുള്ള മാധ്യമം, ഈര്‍പ്പം.
വെര്‍മികുലൈറ്റ്-വളരുവാനുള്ള മാധ്യമത്തിന്‍റെ ഭാഗം പെര്‍ലൈറ്റ്-നീര്‍വാര്‍ച്ചയ്ക്കു സഹായിക്കുന്നു.
മിശ്രണം തയാറാക്കുന്നതിനുമുമ്പ് കോകോപീറ്റ് നന്നായി വെള്ളത്തില്‍ കഴുകി അതിന്‍റെ അമ്ലത കുറയ്ക്കേണ്ടതാണ്.
3. ട്രേകള്‍
അറകളുടെ എണ്ണം അനുസരിച്ചും വലിപ്പം അനുസരിച്ചും വിവിധ വലിപ്പത്തിലുള്ള പ്രോട്രേകളും (വിത്തുപാകുന്നതിന്) ബേസ്ട്രേകളും (പ്രോട്രേകള്‍ വയ്ക്കുന്നതിന്) ഉപയോഗിക്കുന്നു. പ്രോട്രേകള്‍ നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കി ഉപയോഗിക്കണം.
മാധ്യമം തയാറാക്കിയശേഷം അവ ട്രേകളില്‍ നിറയ്ക്കുന്നു. വിത്തുപാകുന്നത് ശ്രദ്ധയോടെ ചെയ്യേണ്ടകാര്യമാണ്. ഇതിനായി മാനുഷികാധ്വാനം കൂടുതല്‍ വേണ്ടിവരുന്നു. വിത്തുപാകുന്ന യന്ത്രം ഇപ്പോള്‍ ലഭ്യമാണ്.
വിത്തുപാകിയശേഷം ട്രേകള്‍ 5-6 ദിവസം 280ഇ-320ഇ താപനിലയില്‍ സൂക്ഷിക്കണം. അതിനുശേഷം നഴ്സറിക്കുള്ളിലേക്കു ട്രേകള്‍ മാറ്റാവുന്നതാണ്.
4. വിത്തുകള്‍ മുളയ്ക്കുവാനുള്ള സമയം
വിവിധ വിളകളുടെ വിത്തുമുളയ്ക്കുവാനുള്ള സമയം ഇപ്രകാരമാണ്.
തക്കാളി - 6 ദിവസം
ക്യാപ്സികം -9 ദിവസം
മുളക് - 9 ദിവസം
കത്തിരി - 6 ദിവസം
കാബേജ്/കോളിഫ്ളവര്‍ - 4 ദിവസം
5. പറിച്ചുനടുവാനുള്ള സമയം
പച്ചക്കറി ഇനങ്ങള്‍ക്കനുസരിച്ച് പറിച്ചുനടുവാനുള്ള സമയവും വ്യത്യസ്തമായിരിക്കും.
സലാഡ് വെള്ളരി - 15-20 ദിവസം
തക്കാളി - 30-35 ദിവസം
ക്യാപ്സിക്കം - 30-40 ദിവസം
രോഗ നിയന്ത്രണത്തിനായി വിത്തുകള്‍ പാകുന്നതിനുമുന്‍പ് ഒരു കിലോ വിത്തിന് 4 ഗ്രാം ട്രൈക്കോഡെര്‍മ എന്ന കണക്കിന് ട്രീറ്റ് ചെയ്യേണ്ടതാണ്.
6. വളപ്രയോഗം
താഴെപ്പറയുന്ന കണക്കിനു വളങ്ങള്‍ ഇലകളില്‍ തളിച്ചു കൊടുക്കേണ്ടതാണ്.
8-18 ദിവസം  1919192/1
15-20 ദിവസം 
7. കീടനിയന്ത്രണം
കീടങ്ങളുടെ പ്രവേശനം തടയുന്നതിനായി ഇരട്ട വാതില്‍ പ്രവേശന സംവിധാനം ഒരുക്കേണ്ടതും രണ്ടു വാതിലും ഒരേസമയം തുറന്നിടാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
മഞ്ഞ, നീല നിറത്തിലുള്ള കെണികള്‍ പോളിഹൗസിനുള്ളില്‍ സ്ഥാപിക്കേണ്ടതാണ്.
ഇന്‍സെക്റ്റ് ഫ്രൂഫ് നെറ്റും പോളിഷീറ്റുകളും കീറി അതിലൂടെ കീടങ്ങള്‍ പ്രവേശിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അത്തരം കേടുപാടുകള്‍ കണ്ടാലുടന്‍ തന്നെ അറ്റകുറ്റപണികള്‍ ചെയ്യേണ്ടതാണ്.
കീടനിയന്ത്രണത്തിന് കഴിയുന്നതും ജൈവ/ജീവാണു കീടനാശിനികള്‍ ഉപയോഗിക്കുക.
അടിയന്തിര സാഹചര്യങ്ങളില്‍ വിദഗ്ധരുടെ ഉപദേശപ്രകാരം മാത്രം രാസകീടനാശിനികള്‍ ഉപയോഗിക്കുക.
8. തൈകളുടെ പായ്ക്കിങും ട്രാന്‍സ്പോര്‍ട്ടേഷനും
ഉല്‍പ്പാദന സ്ഥലത്തുനിന്ന് നടേണ്ട സ്ഥലത്തേക്കു തൈകള്‍ സുരക്ഷിതമായി കൊണ്ടുപോകുക എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. 5-6 അധികം കാര്‍ട്ടണുകള്‍ ഒന്നിനു മുകളിലായി അടുക്കി വെയ്ക്കുവാന്‍ പാടില്ല. സമീപപ്രദേശത്തേയ്ക്കാണ് തൈകള്‍ കൊണ്ടുപോകേണ്ടതെങ്കില്‍ വിവിധ തട്ടുകളായി തിരിച്ചു വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടതാണ്
9. പറിച്ചു നടല്‍
തൈകള്‍ വൈകുന്നേരങ്ങളില്‍ പറിച്ചു നടുന്നതാണ് ഏറെ ഉത്തമം. പറിച്ചു നട്ടാല്‍ ഉടന്‍ തന്നെ വെള്ളം നനച്ചു കൊടുക്കേണ്ടതാണ്.
10. ഗ്രാഫ്റ്റിങ്: പച്ചക്കറി തൈകളില്‍
വെവ്വേറെ വളരുന്ന രണ്ട് സസ്യങ്ങളെ ഒട്ടിച്ചു ചേര്‍ക്കുന്ന ഗ്രാഫ്റ്റിങ് രീതി രോഗപ്രതിരോധശേഷിയും അത്യുല്‍പ്പാദനക്ഷമതയും ഉള്ള പച്ചക്കറിതൈകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഈ സമ്പ്രദായത്തില്‍ രോഗപ്രതിരോധശേഷിയുള്ളതും കരുത്തുറ്റ വേരുവളര്‍ച്ച ഉള്ളതുമായ ഇനങ്ങളെ റൂട്ട് സ്റ്റോക്ക്  ആയും അത്യുല്‍പ്പാദനശേഷിയും വാണിജ്യാടിസ്ഥാനത്തില്‍ സ്വീകാര്യതയും ഉള്ള ഇനങ്ങളെ സയോണ്‍  ആയും ഉപയോഗിക്കുന്നു. ഈ രീതി അവലംബിക്കുന്നതിലൂടെ മണ്ണിലൂടെ പകരുന്ന രോഗങ്ങളും നിമാവിര പോലുള്ള കീടങ്ങളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാവുന്നതാണ്.
ഗ്രാഫ്റ്റ് ഇന്‍കൊംപാറ്റിബിലിറ്റി (ശരിയായ രീതിയില്‍ ഒട്ടിച്ചേരാതിരിക്കല്‍) സംഭവിക്കുകയാണെങ്കില്‍ സയോണിന് അമിത വളര്‍ച്ച ഉണ്ടാകുകയും ക്രമേണ ചെടി നശിച്ചു പോകുകയും ചെയ്യും.
നൂനത പായ്ക്കിങ് സംവിധാനങ്ങള്‍
പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്നതില്‍, മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയ്ക്ക് തൊട്ടുപുറകിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നിരുന്നാലും, ഫലങ്ങളുടെ ആളോഹരി പോഷക ആവശ്യകതയും അവയുടെ ലഭ്യതയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നഷ്ടങ്ങള്‍, സംഭരണ സംസ്കരണ വിതരണ മേഖലകളിലുള്ള പോരായ്മകള്‍, ജനസംഖ്യാവര്‍ധനവ് തുടങ്ങിയവ ഗുണനിലവാരമുള്ള പഴം-പച്ചക്കറികളുടെ ലഭ്യതയ്ക്ക് ഒരു തടസ്സമാണ്. വിളവെടുപ്പ്, തരംതിരിക്കല്‍, തുടര്‍ന്നുള്ള പാക്കിങ്, ഗതാഗതം, സംഭരണ-വിപണന മാര്‍ഗങ്ങള്‍ എന്നിവയിലെ അപര്യാപ്തത മൂലം 30 മുതല്‍ 40% വരെ പഴം-പച്ചക്കറികള്‍ നഷ്ടമാകുന്നു. മികച്ച സംഭരണ പാക്കിങ് രീതികള്‍ അവലംബിക്കുന്നതിലൂടെയും, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ഈ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. ഉചിതമായ പാക്കിങ് രീതികള്‍ സ്വീകരിക്കുന്നതുമൂലം, ഉല്‍പ്പന്നങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും നല്ല നിലവാരത്തിലും ഉപഭോക്താക്കളിലെത്തിക്കാന്‍ സഹായിക്കുന്നു.
സമീപകാലത്ത് സംഭരണ പാക്കിങ് മേഖലയിലുണ്ടായ വന്‍വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വം, സൂക്ഷിച്ചുവയ്ക്കാനുള്ള കാലപരിധി, വിലക്ഷമത, പാരിസ്ഥിതിത പ്രശ്നങ്ങള്‍, ഉപഭോക്താവിന്‍റെ സൗകര്യം തുടങ്ങിയ കണക്കിലെടുത്തുള്ള നടപടികളാണ്. മേല്‍പ്പറഞ്ഞ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ട് നൂതനമായ പായ്ക്കിങ് സംവിധാനങ്ങള്‍ ലോകത്തെമ്പാടും ഇപ്പോള്‍ സ്വീകരിച്ചുവരുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും, സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ കാര്യക്ഷമമായ പാക്കിങ് വഹിക്കുന്ന പങ്ക് വലുതാണ്.
$ പഴം പച്ചക്കറികളുടെ പാക്കിങ്
ഉപഭോക്താവിന്‍റെ ആവശ്യകത നിറവേറ്റുക എന്നതാണ് ഒരു പാക്കിങ് സംവിധാനത്തിന്‍റെ അടിസ്ഥാന ധര്‍മം. കൂടാതെ, ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘദൂരം കൊണ്ടു പോകേണ്ടിവരിക, പലവിധത്തിലുള്ള കൈകാര്യം ചെയ്യാന്‍, സംഭരണ സ്ഥലങ്ങളിലുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലും നിലനില്‍ക്കാന്‍ ഉന്നത ഗുണനിലവാരമുള്ള പാക്കിങ് സംവിധാനത്തിനു കഴിയണം. ഉല്‍പ്പന്നത്തിന്‍റെ ഭൗതികഗുണങ്ങളും അതോടൊപ്പം തന്നെ വിതരണ ശൃംഖലയയുടെ സ്വഭാവവും ഉപഭോക്താവിന്‍റെ അഭിരുചിയും കണക്കിലെടുത്തുവേണം പാക്കിങ് സംവിധാനങ്ങള്‍ തിരഞ്ഞെടുക്കാന്‍. നൂതന പാക്കിങ് സംവിധാനങ്ങള്‍
താഴെപ്പറയുന്ന ആവശ്യം നിറവേറ്റുന്നവയായിരിക്കണം.
1. ഗതാഗത സംഭരണ സമയത്തുണ്ടാകുന്ന ആഘാതങ്ങളെ അതിജീവിക്കാനുള്ള കഴിവ്
2. ഉല്‍പ്പന്നങ്ങളിലേക്കു വ്യാപിക്കുന്ന രാസവസ്തുക്കളുടെ അഭാവം
3. വാണിജ്യാടിസ്ഥാനത്തിലുള്ള ഭാരം, വലുപ്പം, ആകൃതി
4. ശ്വസനവാതകങ്ങളുടെ വ്യാപനക്ഷമത
5. പാക്കിങ് ആര്‍ദ്രതയേയും ഈര്‍പ്പത്തിന്‍റെ അളവിലുമുള്ള വ്യതിയാനങ്ങളേയും അതിജീവിക്കാന്‍ കഴിവുള്ളതായിരിക്കണം.
6. പാക്കിങ്ങിന്‍റെ ഭദ്രത, കൈകാര്യം ചെയ്യുന്നതിലെ എളുപ്പം എന്നിവ വിപണന മേഖലയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
7. സുതാര്യത
8. പുനരുപയോഗത്തിനും പുനരുല്‍പ്പാദനത്തിനുമുള്ള അനുയോജ്യത
9. സൂക്ഷ്മ ജീവികളുടെയും കീടങ്ങളുടെയും ആക്രമണത്തില്‍നിന്നുള്ള സംരക്ഷണം
$ പാക്കിങ് വസ്തുക്കളുടെ വര്‍ഗീകരണം
അശാസ്ത്രീയവും അനുയോജ്യമല്ലാത്തതുമായ പാക്കിങ് രീതികളാണ് ഇന്നും നമ്മുടെ രാജ്യത്ത് പ്രധാനമായും അവലംബിച്ചുവരുന്നത്. മുക്കൂടകള്‍, തടിപ്പെട്ടികള്‍, ചാക്ക് മുതലായ പരമ്പരാഗത രീതികളാണ് ഇന്നും തുടര്‍ന്നു വരുന്നത്. ആഘാതങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള കാര്‍ഡ്ബോര്‍ഡ് പെട്ടികളുടെ ഉപയോഗം ഇന്ന് പരിമിതമാണ്. ആവശ്യാനുസരണമുള്ള വായുസഞ്ചാരത്തിന്‍റെ അഭാവവും, കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടും ഇത്തരം പരമ്പരാഗത രീതികളുടെ പരിമിതികളാണ്. ദീര്‍ഘകാല ഉപയോഗവും മറ്റു സാമ്പത്തിക ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ നൂതന പാക്കിങ് രീതികളായ കൊറുഗേറ്റഡ് ഫൈബര്‍ ബോര്‍ഡ് ബോക്സ്, പ്ലാസ്റ്റിക് ട്രേ, ശ്രിങ്ക് റാപ്പിങ് മുതലായവയാണ് അനുയോജ്യം.
തടി, മുള, ദൃഢമായ പ്ലാസ്റ്റിക്, കട്ടിയുള്ള കാര്‍ഡ്ബോര്‍ഡ് മുതലായവ എളുപ്പത്തില്‍ ചീത്തയാകുന്ന വസ്തുക്കള്‍ പൊതിയാന്‍ ഉപയോഗിക്കുന്നു. ഉല്‍പ്പന്നമൂല്യം, വാണിജ്യ ആവശ്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തു വേണം പാക്കിങ് സംവിധാനം നിര്‍ണയിക്കാന്‍. പാക്കിങ്ങിനെ താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാം.
1. പ്ലാസ്റ്റിക് ജൂട്ട് കൊണ്ട് നിര്‍മിച്ച ബാഗുകളും നെറ്റുകളും
2. തടിപ്പെട്ടികള്‍
3. കാര്‍ട്ടനുകള്‍
4. പ്ലാസ്റ്റിക് കൂടകള്‍
5. ഷിപ്പിങ് കണ്ടെയ്നേര്‍സ്
6. ഇലകള്‍, മുളകള്‍, പ്ലാസ്റ്റിക് മുതലായവ കൊണ്ട് നെയ്ത കുട്ടകള്‍
$ മുകളില്‍ പരാമര്‍ശിച്ച പായ്ക്കിങ് കൊണ്ടുള്ള ഉപയോഗങ്ങള്‍
1. ചാക്കുകള്‍
പ്രകൃതിജന്യമായ ചണംപോലുള്ള നാരുകള്‍ ഉപയോഗിച്ചാണ് സാധാരണ ചാക്കുകള്‍ നിര്‍മിച്ചുവരുന്നത്. ഒരു ടണ്‍ പച്ചക്കറി പാക്കിങ്ങിന് ഏതാണ്ട് 250 കി.ഗ്രാം ചാക്ക് ആവശ്യമായി വരുന്നു. വിപണന മൂല്യവും മറ്റു ഘടകങ്ങളും കണക്കിലെടുത്തുകൊണ്ട് പ്രകൃതിദത്ത നാരുകള്‍ക്കു പകരമായി ഇന്ന് കൃത്രിമ നാരുകളും ചാക്കു നിര്‍മാണത്തിനുപയോഗിച്ചുവരുന്നു.
2. ഫൈബര്‍ ബോര്‍ഡ് ബോക്സ്
തക്കാളി, വെള്ളരി, ഇഞ്ചി മുതലായവയ്ക്കാണ് സാധാരണ ളശയൃല യീമൃറ യീഃ ഉപയോഗിക്കുന്നത്. ഓറഞ്ച്, ആപ്പിള്‍, കയറ്റുമതിക്കുള്ള മാങ്ങ തുടങ്ങിയവ ഇത്തരം പാക്കിങ് ഉപയോഗിച്ച് അയയ്ക്കുന്നു. കൈകാര്യം ചെയ്യുന്നതിലെ എളുപ്പവും, ഭാരക്കുറവും, പല അളവുകളിലുള്ള ലഭ്യതയും ഇവയുടെ പ്രത്യേകതയാണ്. എന്നാല്‍ കൂടിയ അന്തരീക്ഷ ആര്‍ദ്രത ഇവയുടെ ശക്തിക്ഷയത്തിനു കാരണമാകുന്നു. അതുകൊണ്ടുതന്നെ ഈര്‍പ്പം കൂടുതലുള്ള പഴം-പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ഇവ അനുയോജ്യമല്ല. പല അടുക്കുകള്‍ വച്ചുള്ള പെട്ടികളാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയ്ക്കു കോട്ടം തട്ടാത്ത രീതിയിലുള്ള വാതക വിനിമയ സൗകര്യവും താപനില ക്രമീകരണവും ഇത്തരം പെട്ടികളില്‍ ഉറപ്പുവരുത്തേണ്ടതാണ്.
3. തടിക്കൂടകള്‍
തക്കാളി, ഉരുളക്കിഴങ്ങ് മുതലായ പച്ചക്കറികള്‍ക്കും ഓറഞ്ച് പോലുള്ള പഴവര്‍ഗങ്ങള്‍ക്കുമാണ് തടിക്കൂടകള്‍ ഉപയോഗിച്ചുവരുന്നത്. തണ്ണിമത്തന്‍പോലുള്ള വലിയ പഴങ്ങള്‍ സംഭരിക്കുന്നതിനും ഇത്തരം കൂടകള്‍ വളരെയധികം ഉപയോഗിക്കുന്നു. പരുക്കന്‍ പ്രതലവും പെയിന്‍റ് അടിച്ചു കഴിയുമ്പോള്‍ കൂടയില്‍ തങ്ങി നില്‍ക്കുന്ന ദുര്‍ഗന്ധവും, മരപ്പലകകള്‍ക്കുണ്ടാകുന്ന ചെറുപ്രാണികളുടെ ആക്രമണവും ഇത്തരം കൂടകളുടെ ന്യൂനതയാണ്.
4. പ്ലാസ്റ്റിക് പെട്ടികള്‍
ദീര്‍ഘകാലം ഈടുനില്‍ക്കുന്നു എന്നതാണ് ഇത്തരം കൂടകളുടെ പ്രത്യേകത. കൈകാര്യം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള എളുപ്പം, പദാര്‍ത്ഥത്തിന്‍റെ ശക്തി എന്നിവ ഇത്തരം കൂടകളുടെ ഉപയോഗത്തെ മുന്‍പന്തിയിലാക്കുന്നു. അന്തരീക്ഷ വ്യതിയാനങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. പുറത്ത് ഒരു ആവരണം കൊടുത്തുകൊണ്ടാണ് ഇത്തരം കൂടകള്‍ സാധാരണയായി ഉപയോഗിക്കുന്നത്.
$  പാക്കിങ് രംഗത്തെ നൂതന രീതികള്‍
ഇന്ന് ഏത് പാക്കിങ് രീതികളും ഉല്‍പ്പന്നത്തെയും ഉപഭോക്താവിന്‍റെ ആവശ്യത്തെയും ആശ്രയിച്ചാണ് രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. അളവിനെക്കാളും ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയ്ക്കാണ് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. ഉല്‍പ്പന്നത്തിന്‍റെ പുതുമയും ഗുണമേന്മയും നഷ്ടമാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഉതകുന്ന ഒരു രീതിയാണ് മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് (മാറ്റിയഅന്തരീക്ഷ പാക്കിങ്).
$ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് (ങഅജ)
പെട്ടെന്നു കേടാകുന്ന ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന ഈ നൂതന രീതിയില്‍, പാക്കിങ്ങിനകത്തുള്ള അന്തരീക്ഷ ഘടനയില്‍ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി ഉള്ളിലുള്ള വായുവിനെ നീക്കം ചെയ്യുകയും പകരം ഒരു വാതകമിശ്രിതം ഉള്ളിലേക്കു നിറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഉല്‍പ്പന്നങ്ങളില്‍ സംഭവിക്കുന്ന വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഫലത്തിലും, ശ്വസനത്തിന്‍റെ നിരക്കിലും ഈ വാതകമിശ്രിതത്തിന്‍റെ സാന്നിധ്യത്തില്‍ അളവില്‍ മാറ്റം സംഭവിക്കുന്നു.
കേടുപാടുകളില്ലാതെ ദീര്‍ഘകാലം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക, ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയും മറ്റു ഉപഭോക്തൃ സംബന്ധഘടകങ്ങളിലും ഉണ്ടാകുന്ന വ്യത്യാസങ്ങളെ കുറയ്ക്കുക, പോഷക ഘടനയിലുണ്ടാകുന്ന മാറ്റം കുറയ്ക്കുക തുടങ്ങിയവയാണ് മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിന്‍റെ പ്രത്യേക ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത് താഴെ പറയുന്ന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഉല്‍പ്പന്നത്തിലുണ്ടാകുന്ന ജൈവരാസമാറ്റങ്ങളെ കുറയ്ക്കുന്നു. സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ കുറയ്ക്കുന്നു. ഉല്‍പ്പന്ന മലിനീകരണത്തെ തടയുന്നു.
സാധാരണയായി മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിലെ വാതകഘടന താഴെ പറയുന്ന വിധത്തിലാണ്.
2-5% ഓക്സിജന്‍, 2-5% ഇഛ2 ബാക്കി ച2. പ്രധാനമായും രണ്ടു രീതിയില്‍ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിനെ തരംതിരിക്കാം.
$ പാസ്സീവ് മോഡിഫൈഡ് അറ്റ്മോസ്ഫറിക് പാക്കിങ് 
പഴങ്ങളും പച്ചക്കറികളും വിളവെടുപ്പിനുശേഷവും ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുകയും കാര്‍ബണ്‍ഡൈഓക്സൈഡും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നു. ഒരു വസ്തുവിന്‍റെ ശ്വസനത്തിലുള്ള സവിശേഷതകള്‍ ഒരു ഫിലിമിന്‍റെ വ്യാപനക്ഷമതയുമായി കൃത്യമായി ഒത്തുപോകുന്നുണ്ടെങ്കില്‍ അനുകൂലമായ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് ഉറപ്പിക്കാം. അനുകൂലമായതും സന്തുലിതവുമായ മോഡിഫൈഡ് അറ്റ്മോസ്ഫറിക് ഘടകങ്ങള്‍ ജമശ്ലൈ ആയി നേടിയെടുക്കുമ്പോള്‍ പ്രവര്‍ത്തനത്തിനാവശ്യമായ ചെലവും സംരക്ഷണച്ചെലവും കുറയ്ക്കാന്‍ സാധിക്കും. പഴം-പച്ചക്കറികളുടെ ജീവശാസ്ത്ര പ്രത്യേകതകളും പൊതിയുവാനുപയോഗിക്കുന്ന ഫിലിമിന്‍റെ സ്വഭാവങ്ങളും അനുയോജ്യമായ ജങഅജ ലഭിക്കുന്നതിനെ സ്വാധീനിക്കുന്നു.
$ ആക്ടീവ് മോഡിഫൈഡ് അറ്റ്മോസ്ഫറിക് പാക്കിങ്
പായ്ക്കറ്റിനുള്ളിലെ ആന്തരിക വായുഘടന കൃത്രിമമായി സൃഷ്ടിച്ച്, ഉല്‍പ്പന്നങ്ങള്‍ ഏറെക്കാലം കേടുപാടില്ലാതെ സൂക്ഷിക്കുന്ന രീതിയാണിത്. വായുവിലെ വിവിധ ഘടകങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള രാസമിശ്രിതങ്ങളും, പമ്പ് ചെയ്യുന്നതിനുള്ള ഗ്യാസ് സിലിണ്ടറുകളും ഇന്ന് വിപണിയില്‍ സുലഭമാണ്.
മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് കൊണ്ട് ഉല്‍പ്പാദകര്‍ക്കും, ഉപഭോക്താക്കള്‍ക്കും നേട്ടങ്ങളുണ്ട്. ഉപഭോക്താക്കള്‍ക്കു യോജിച്ചതും, ഗുണമേന്മയുള്ളതും, കൂടുതല്‍ കാലം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുമായ ഭക്ഷണോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഭക്ഷണസാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുള്ള രാസവസ്തുക്കളുടെ ആവശ്യം ഇല്ലാതാകുന്നതോടെ കൂടുതല്‍ പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഇതിനൊപ്പം തന്നെ ഉല്‍പ്പാദകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്നതിനാല്‍ നഷ്ടം ഒഴിവാക്കാനും കൂടുതല്‍ ലാഭം നേടാനും സാധിക്കുന്നു.
മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് കൊണ്ട് ചില കോട്ടങ്ങളും ഉണ്ട്. മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ്ങിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും വേണ്ട വ്യത്യസ്തമായ വാതകത്തിന്‍റെ മിശ്രിതത്തിന്‍റെ ആവശ്യമുണ്ട്. ഈ സംവിധാനത്തിനു വില കൂടിയതും പ്രത്യേക സംവിധാനമുള്ള ഉപകരണത്തിന്‍റെ ആവശ്യമുണ്ട്. അതുപോലെ ഉല്‍പ്പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്കു പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്. മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും, അതു ശേഖരിച്ചു വയ്ക്കുന്ന സ്ഥലത്ത് താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. ഉപഭോക്താക്കള്‍ പാക്കേജ് തുറന്നുകഴിഞ്ഞാല്‍ അതിന്‍റെ ഗുണങ്ങള്‍ സമയം കഴിയുന്നതനുസരിച്ച് കുറയുന്നു. 20-250ഇല്‍ സൂക്ഷിക്കുമ്പോള്‍ ഒരു വസ്തുവിന്‍റെ കാലദൈര്‍ഘ്യം ഒരു ദിവസമാണെങ്കില്‍ മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് ഉപയോഗിക്കുമ്പോള്‍ അത് ഇരട്ടിയാകുന്നു. ശീതീകരണത്തിലൂടെ മൂന്നു മടങ്ങും ശീതീകരണവും മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പായ്ക്കിങ്ങും കൂടി യോജിക്കുമ്പോള്‍ നാലു മടങ്ങും വര്‍ധിക്കുന്നു. കുറച്ചു ഫിലിമുകള്‍ മാത്രമാണ് മോഡിഫൈഡ് അറ്റ്മോസ്ഫറിക്ക് പാക്കിങ് സംവിധാനത്തില്‍ ഉപയോഗിക്കുന്നത്. 
$ വാക്വം പാക്കിങ് (
യന്ത്രം ഉപയോഗിച്ച് പായ്ക്കറ്റിന്‍റെ അകത്തുള്ള വായുവിനെ നീക്കം ചെയ്യുന്നു. ഈ സംവിധാനത്തിലൂടെ പായ്ക്കറ്റിന്‍റെ അകത്തെ ഓക്സിജന്‍റെയും നൈട്രജന്‍റെയും അളവ് കുറയ്ക്കാന്‍ സാധിക്കുന്നതുമൂലം പഴങ്ങള്‍ കൂടുതല്‍ കാലം കേടുവരാതെ ഇരിക്കും. പായ്ക്കറ്റിനുള്ളിലെ അന്തരീക്ഷത്തില്‍ കാര്യമായിട്ടുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള പ്രക്രിയയെയാണ് വാക്വം പായ്ക്കിങ് എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമൂലം പായ്ക്കറ്റിനുള്ളിലെ വായുവിന്‍റെ അളവ് കുറയ്ക്കുവാനും തല്‍ഫലമായി ഓക്സിജന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന രാസപ്രക്രിയകളും സൂക്ഷ്മജീവികളുടെ വളര്‍ച്ചയും തടയാനും സാധിക്കുന്നു. അയവുള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തു ഉല്‍പ്പന്നത്തില്‍ ഒട്ടിച്ചേര്‍ന്നിരിക്കുകയും ഹലമറുമെരല ഇല്ലാതാക്കുകയും ചെയ്യുന്നു. ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്ന മുറികളിലും, കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും  വാക്വം (വായുവില്ലാത്ത അവസ്ഥ) നിലനിര്‍ത്തുന്നു. ഈ സാങ്കേതിക വിദ്യയെ  അല്ലെങ്കില്‍ കുറഞ്ഞ മര്‍ദ്ദത്തിലുള്ള സ്റ്റോറേജ് എന്നു പറയുന്നു. ശ്വസനപ്രക്രിയ കുറവുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പായ്ക്ക് ചെയ്യുവാനാണ് ഈ പ്രക്രിയ സാധാരണ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, കശുവണ്ടിപരിപ്പ്, കപ്പലണ്ടി എന്നിവ.
$ എഡിബിള്‍ പായ്ക്കിങ്
ഭക്ഷ്യയോഗ്യമായ വസ്തുക്കളുപയോഗിച്ചുള്ള രണ്ടു രീതിയില്‍ ചെയ്യാവുന്നതാണ്. ഭക്ഷ്യയോഗ്യമായ വസ്തുക്കളോ, ദ്രാവകമോ ഉപയോഗിച്ച് പഴം-പച്ചക്കറികളുടെ ഉപരിതലത്തില്‍ ആവരണം ഉണ്ടാക്കുകയാണ് ആദ്യത്തേത്. ഭക്ഷ്യയോഗ്യമായ ഫിലിമുകള്‍ ഉപയോഗിച്ചുള്ളതാണ് രണ്ടാമത്തെ രീതി. ഇതിനായി ജന്തുജന്യമോ, സസ്യജന്യമോ ആയ അന്നജം/മാംസ്യം/കൊഴുപ്പ് എന്നിവയും പ്രകൃതിദത്ത മെഴുകും ഉപയോഗിച്ചുവരുന്നുണ്ട്. ഇവയെ ആസ്പദമാക്കിയുള്ള ഗവേഷണങ്ങള്‍ ധാരാളം നടന്നു വരുന്നുണ്ട്.
$ ഇന്‍റെലിജന്‍റ് പായ്ക്കിങ്
പായ്ക്ക് ചെയ്യുന്ന ഉല്‍പ്പന്നത്തിന്‍റെ വിശദാംശങ്ങളും, ഗുണമേന്മയും പായ്ക്കറ്റിനുള്ളിലെ വായു ഘടനയെക്കുറിച്ചും മറ്റും ഉപഭോക്താവിന് സൂചന നല്‍കുന്ന  (അഥവാ ജൈവ സൂചകങ്ങള്‍) അടങ്ങിയിട്ടുള്ള പായ്ക്കിങ് രീതിയാണിത്. ഇതിനായി ബാഹ്യസൂചകങ്ങളോ ആന്തരിക സൂചകങ്ങളോ ഉപയോഗിച്ചുവരുന്നു. നിറവ്യത്യാസത്തിലൂടെയാണ് പ്രധാനമായും ഈ സൂചകങ്ങള്‍ ഉപഭോക്താവിന് ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. സമയ/താപനില സൂചകങ്ങള്‍ ബാഹ്യമായും ആന്തരികഘടന/സൂക്ഷ്മാണുക്കളുടെ അളവ് എന്നിവ ആന്തരിക സൂചകങ്ങളായും ഉപയോഗിച്ചു വരുന്നു.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate