অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പച്ചക്കറി കൃഷിയും നാടന്‍ മരുന്നുകളുടെയും പുത്തന്‍ അറിവുകള്‍ - ഭാഗം 1

പച്ചക്കറി കൃഷിയും നാടന്‍ മരുന്നുകളുടെയും പുത്തന്‍ അറിവുകള്‍ - ഭാഗം 1

പുതീന

ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.
ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.
വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി.
വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.
ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.

വീട്ടിലേക്കു ഉള്ള പച്ചക്കറി ഞാൻ എന്തിനു സ്വയം കൃഷി ചെയ്തു ഉണ്ടാക്കണം , മാർക്കറ്റിൽ നിന്ന് വാങ്ങിയാ പോരെ ?, കൃഷി ചെയ്യുക ബുദ്ധിമുട്ടാണ് .. ഇങ്ങനെ ഒരു സഹോദരൻ FarmerCulture നോട് ചോദിച്ചപ്പോൾ ആണ് എനിക്ക് പോസ്റ്റ് എഴുതാൻ തോന്നിയത്. ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കുറച്ചു പച്ചക്കറികളിലെ chemicals എന്താണ് എന്നും അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ആണ് ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നത്

- കിഴങ്ങ് (potato ) - 
chemical - maleic hydrazide 
use - വിളവെടുത്തു 7 ദിവസത്തിന് മുൻപ് മലേയ്ക് ഹൈഡ്രസിട് സ്പ്രൈ ചെയ്യും , growth inhibitor ആണ് , ഇത് സ്പ്രൈ ചെയ്ത കിഴങ്ങുകൾ മാസങ്ങളോളം മുളക്കില്ല
ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ - മാരകമായ കരൾ രോഗങ്ങൾ , നാഡി വ്യൂഹങ്ങൾക്കു തകരാറു ഉണ്ടാക്കും

- തക്കാളി (Tomato ) 
chemicals - **Dichlorodiphenyltrichloroethane (DDT), Top Cop ,Confidor 
, Super force , Harvest more ,Kocide , Grow force , Sulfa 80 WDG ,Zap 2.5 EC , Top harvest 
Kombat , Lambda 25 EC , Sidalco liquid 
ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ - ഇതിൽ മിക്കതും നിരോധിക്കപെട്ടവയാണ് , അതുകൊണ്ടു തന്നൈ വേറെ പേരുകളിൽ ആണ് ഇവ മാർക്കറ്റിൽ വരിക, കാൻസർ , അകാല നര , കരൾ വീക്കം അടക്കം ഉള്ള എല്ലാ രോഗങ്ങളും വരും

- മുളക് (Chilli ) - 
chemicals - carbaryl 50 W @ 3 gm or Zolene @ 3 ml or Dimethoate (Rogor 30 EC) or Monocrotophos (Monocil)
ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ - അന്ധത , തലകറക്കം , വയറുവേദന

ഉള്ളി (onion ) 
Chemicals - Fluchloralin @ 1.0-1.5 kg ha-1 or Trifluralin/Nitralin @ 0.75-1.5 kg ha-1., Alachlor @ 1.5-2.0 kg ha-1 or Oxadiazon @ 0.5-1.0 kg ha-1 OR Methabenzthiazuron @ 0.5-1.4 kg ha-1 etc 
ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ - WHO ലിസ്റ്റ് ചെയ്ത ആറ്റവും പോയ്സൺസ് ആയ Chemicals ആണ് ഇവയിൽ പലതും, അതിൽ fluchoralin ആണ് ആറ്റവും വലിയ വില്ലൻ

ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല , Chemicalsina കുറിച്ചും അതിന്റ സൈഡ് എഫക്ട്സിനെ കുറിച്ചും പറയാൻ തുടങ്ങിയാൽ അതിനു ഈ ദിവസം പോരാതെ വരും .. വലിയ ഫാർമേഴ്സിനെ ഞാൻ കുറ്റപ്പെടുത്തുകയല്ല , എഫക്റ്റീവ് ആയി കീട നിയന്ത്രണം മനുഷ്യന്റ ആരോഗ്യത്തിനു കേടു പറ്റാത്ത രീതിയിൽ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഞാൻ പരിചയപ്പെട്ട ഹെക്ടർ കണക്കിന് സ്ഥലത്തു കൃഷി ചെയ്യുന്നവർ എന്നോട് ചോദിച്ച ചോദ്യം ഇതാണ് , വിഷം സ്പ്രൈ ചെയ്യാതെ ഇങ്ങനെ ഇത്ര വലിയ രീതിയിൽ കൃഷി ചെയ്യും , അതിനു തത്കാലം ഞങ്ങടെ കയ്യിൽ ഉത്തരമില്ല , കൂടുതൽ സംവാദങ്ങളും ഗവേഷണങ്ങളും ഈ മേഖലയിൽ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു...അത്ര മാത്രമേ ചെയ്യാൻ കഴിയു. കേരളത്തെ കാൻസർ പോലുള്ള രോഗങ്ങൾ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. എല്ലാ വീട്ടിലും അടുക്കള തോട്ടങ്ങൾ ഉണ്ടാക്കാം , നമ്മുക്ക് ഒരുമിച്ചു പ്രതിരോധം തീർക്കാം

"കൃഷി ചെയ്യൂ, നമുക്കൊരുമിച്ചു ആരോഗ്യം ഉള്ള, അതിരുകൾ ഇല്ലാത്ത ഒരു ലോകം പടുത്തുയർത്താം" .

ആര്യവേപ്പ് ( Azadirachta indica)•*

സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ ഇവ കണ്ടുവരുന്നു. ഭാരതത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു മരംകൂടിയാണ്‌. കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യർ ബൗദ്ധരാണ്‌. അവർ ശ്രേഷ്ഠർ എന്നർത്ഥത്തിലോ കൃഷി ചെയ്യുന്നവർ എന്നർത്ഥത്തിലോ ആണ്‌ അവരെ ആര്യർ എന്ന് വിളിച്ചിരുന്നത്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്‌. കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായവും അവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമായിരുന്നു വേപ്പ്, അരയാൽ, നന്ദ്യാർവട്ടം തുടങ്ങിയ. അവർ കേരളത്തിനു പരിചയപ്പെടുത്തിയ മരമായതിനാൽ ഈ വേപ്പിനെ ആര്യവേപ്പ് എന്നാണ്‌ വിളിച്ചു വന്നത്. പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടു വളർത്താറുണ്ട്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു.പ്രധാന ജൈവകീടനാശിനികൂടിയാണ് ഇത്. പലതരം ഔഷധ സോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌.പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധ നിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.. വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു.കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം,ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധ നിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു.കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്നു.വേപ്പിൻ പിണ്ണാക്ക് ജൈവ വളമായി ഉപയോഗിക്കുന്നു.വസ്ത്രങ്ങൾക്കു ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും.

"ജൈവകീടനാശിനിയെന്ന് പറയുമ്പോൾ ആദ്യം മനസ്സിലെത്തുക ആര്യവേപ്പിന്റെ ഇലയും വേപ്പിൻ കുരുവും വേപ്പെണ്ണയും വേപ്പിൻ പിണ്ണാക്കുമൊക്കെയാണ്‌. ഇതുവരെയുള്ള അറിവുകൾ പ്രകാരം ഏകദേശം 200 ൽ പരം വംശങ്ങളിൽപ്പെടുന്ന വിവിധ കീടങ്ങളായ പുഴു (Caterpillar), മുഞ്ഞ (Aphid), ഇലതീനി വണ്ട്‌ (Beetle), പുൽച്ചാടി (Cricket), മീലിമൂട്ട (Mealy Bug), വെള്ളീച്ച (White Fly), ഇലപ്പേന് (Thrips), ശല്ക്കകീടം (Scale), എന്നിവയെയൊക്കെ അകറ്റാൻ വേപ്പെണ്ണക്ക് ശേഷിയുണ്ട്. കീടങ്ങൾക്ക്‌ വേപ്പിൻസത്ത് പുരണ്ട സസ്യഭാഗങ്ങൾ ഭക്ഷിക്കാൻ കഴിയാതെവരിക, ലാർവകൾ വളരാതിരിക്കുക, ഇണചേരലും പ്രജനനവും അസാധ്യമാകുക,വേപ്പിൻ സത്തിന്റെ സാന്നിധ്യമുള്ള സസ്യഭാഗങ്ങളിൽ മുട്ടയിടാതിരിക്കുക, ചില സാഹചര്യങ്ങളില്വേപ്പെണ്ണയുടെ അംശം ശ്വാസോച്ഛ്വാസം അസാധ്യമാകുക എന്നിങ്ങനെയുള്ള വിവിധ തടസ്സങ്ങളാണ് കീടങ്ങളെ നിയന്ത്രിക്കുന്നത്‌.എലികൾ, ഒച്ചുകൾ എന്നിവ പോലും വേപ്പിൻ പിണ്ണാക്കിട്ട മണ്ണിൽ നിന്നും അകന്നേ നിൽക്കൂ. കൂടാതെ ഷഡ്പദ കീടങ്ങളിൽപ്പെടാത്ത നിമാവിരകൾ (Nematodes), മണ്ഡരികൾ (Mites) എന്നിവയെയും വേപ്പെണ്ണയുപയോഗിച്ച് നിയന്ത്രിക്കാം.ഇതുംകൂടാതെ വേപ്പെണ്ണ ചിലയിനം രോഗകാരികളായ കുമിളുകളുടെ വളർച്ചയെയും മന്ദീഭവിപ്പിക്കുന്നുമുണ്ട്.
ആൽബിൻ വർഗ്ഗീസ്, അടൂർ:
പ്രയോഗങ്ങൾ : ഇല, കുരു,

കുരുവില് നിന്നെടുക്കുന്ന തൈലം (വേപ്പെണ്ണ) എന്നിവയാണ് വിവിധരീതിയിൽ ഉപയോഗിക്കപ്പെടുന്നത്.
വേപ്പെണ്ണയിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന സംയുക്തമായ അസഡിറാക്റ്റിന് (Azadirachtin) വിവിധ കമ്പനികൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഉദാ. സ്റ്റെയിൻസ് എന്ന കമ്പനിയുടെ ഉത്പന്നം നിമ്പിസിഡിന് എന്ന പേരിൽ കൃഷിമരുന്നുകടകളിൽ ലഭ്യമാണ്.

ഇല, കുരു, കുരുവിൽ നിന്നെടുക്കുന്നതൈലം (വേപ്പെണ്ണ) എന്നിവയുടെ പ്രയോഗരീതികൾ വിവരിക്കാം:
ആര്യവേപ്പില ഗോമൂത്രത്തിൽ മുഴുവനായി മുങ്ങിക്കിടക്കത്തക്കവിധം അളവില് ഇലകലെടുത്ത് അരിഞ്ഞ് രണ്ടുദിനം മുക്കിവെച്ച ശേഷം അരിച്ചെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യാം.ഇലതീനിപ്പുഴുക്കൾക്കും നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കുമെതിരെ ഫലപ്രദം.
നടാൻ തടമൊരുക്കുമ്പോൾ ഇലകൾ മണ്ണിൽച്ചേർത്താൽ മണ്ണിലെ കീടങ്ങളെയുമകറ്റാം.

വേപ്പിൻ കുരു : 
50 ഗ്രാം വേപ്പിൻകുരു പൊടിച്ച് ഒരു ലിറ്റർ വെള്ളത്തിൽ കിഴികെട്ടി 24 മണിക്കൂർ മുക്കിവെച്ചശേഷം പിഴിഞ്ഞരിച്ചെടുത്ത ലായനി 5 % വീര്യമുള്ള വേപ്പിൻകുരുസത്ത് എന്നറിയപ്പെടും.സ്പ്രേ ചെയ്‌താൽ തണ്ടുതുരപ്പൻ പുഴു, കായ്തുരപ്പന് പുഴു എന്നിയ്ക്കെതിരെഏറ്റവും ഫലപ്രദം.

വേപ്പെണ്ണ : 
20 മില്ലി വേപ്പെണ്ണയിലേക്ക് 5 ഗ്രാം ബാർ സോപ്പ് (ഡിറ്റർജന്ററ് കട്ട അല്ല) 50 മില്ലി ചൂടുവെള്ളത്തിൽ നന്നായി കലക്കിയശേഷം നന്നായി ഇളക്കിക്കലർത്തുക. ഈ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് സ്പ്രേ ചെയ്യാം. (20 ഗ്രാം വെളുത്തുള്ളിയും അരച്ചുചേർത്താൽ കൂടുതൽ ഫലപ്രദം)

വേപ്പിൻ പിണ്ണാക്ക് : എണ്ണമയം കൂടുതലുള്ള കട്ടിയായ ഉത്പന്നം വാങ്ങാന് ശ്രദ്ധിക്കുക. കീടനാശിനിയായി മാത്രമല്ല, 4-5 % വരെ നൈട്രജനും, സൂക്ഷ്മമൂലകങ്ങളും മറ്റു പോഷകങ്ങളുമടങ്ങിയ വളവുമാണിത്. നടാനൊരുക്കുന്ന മണ്ണിൽ 10-20 % വരെ ചേർക്കാം. ഒരു കിലോ വേപ്പിൻപിണ്ണാക്ക് 10 ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ മുക്കിവെച്ചശേഷംഅരിച്ചെടുത്ത ലായനി കീടങ്ങൾക്കെതിരെ സ്പ്രേ ചെയ്യാവുന്നതുമാണ്.

മബോളോ അല്ലെങ്കിൽ വെൽവെറ്റ് ആപ്പിൾ

എബണി, പെർസിമെൻ എന്നിവയുൾപ്പെടുന്ന ഡയസ്പൈറോസ് ജനുസിൽ പെടുന്ന ഒരു ഫലവൃക്ഷമാണ് മബോളോ അല്ലെങ്കിൽ വെൽവെറ്റ് ആപ്പിൾ. (ശാസ്ത്രീയനാമം: Diospyros blancoi). കാമഗോങ്ങ്, വെണ്ണപ്പഴം (ബട്ടർ ഫ്രൂട്ട്) എന്നീ നാടൻ പേരുകളും അതിനുണ്ട്. ആഹാരയോഗ്യമായ അതിന്റെ ഫലം നുനുത്ത രോമങ്ങൾ കൊണ്ടു പൊതിഞ്ഞ്, വില്ലീസുപട്ടുപോലെ മൃദുവായ തൊലിയോടു കൂടിയതാണ്. ചുവപ്പു കലർന്ന തവിട്ടു നിറമുള്ള തൊലിക്കുള്ളിൽ, ക്രീമോ, പിങ്കോ നിറമുള്ള മാംസളഭാഗം കാണാം. ഉൾഭാഗം സുഗന്ധമാണെങ്കിലും തൊലിയുടെ പ്രത്യേകതകൊണ്ട് പഴത്തിന്റെ മണം അഴുകിയ പാൽക്കട്ടിയേയോ പൂച്ചകാഷ്ടത്തെയോ അനുസ്മരിപ്പിച്ചേക്കാം. അതിനാൽ ഫ്രെഞ്ച് അധീനതയിലുണ്ടായിരുന്ന റിയൂണിയൻ ദ്വീപിലും മറ്റും ഇതിനു 'പൂച്ചക്കാഷ്ടം' എന്നർത്ഥമുള്ള "കക്കാ ദി ഷാറ്റ്" എന്ന പേരു തന്നെയുണ്ട്.

ഈ സസ്യത്തിന്റെ സ്വദേശം ഫിലിപ്പീൻസ് ആണ്. അവിടത്തെ സെബൂ ദ്വീപിൽ മബോളോ എന്ന പേരിൽ ഒരു പ്രദേശം തന്നെയുണ്ട്. പ്യൂവെർട്ടോ റിക്കോ ദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ നാടുകളിലും ഇതു കാണപ്പെടുന്നു.

കൃഷി

ആൺ-പെൺ ജാതികളുള്ള ഏകലിംഗിയായ സസ്യമാണിത്.ഈ ഉഷ്ണമേഖലാസസ്യത്തിന് സമുദ്രനിരപ്പിലും, അതിനു 2400 അടി ഉയരത്തിലും വരെ വിവിധയിനം മൺ-ഭൂപ്രകൃതികളിൾ വളരാനാകും. ആണ്ടുമുഴുവനും സാമാന്യമായ വർഷപാതം ഇതിനാവശ്യമാണ്. കുരു നട്ടു വളർത്തുന്ന മരങ്ങൾ കായ്ക്കാൻ 6-7 വർഷമെടുക്കുമ്പോൾ, ശാഖകൾ മുറിച്ചു നട്ടു പിടിപ്പിക്കുന്നവ 3-4 വർഷത്തിനുള്ളിൽ കായ്ക്കുന്നു. ആകൃതിയിലും നിറത്തിലും, രുചിയിലും ഒട്ടേറെ വ്യത്യസ്തത ഉണ്ടാകാൻ മാത്രം ജനിതകവൈജാത്യമുള്ള സസ്യമാണിത്. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളിൽ ചിലത്, പഴത്തിൽ കുരു ഇല്ലാത്തവയാണ്. വലിയ കുരു പഴത്തിന്റെ ഉൾഭാഗം നിറഞ്ഞ് ആഹാരയോഗ്യമായ മാസളഭാഗത്തെ പരിമിതപ്പെടുത്തുന്നതിനാൽ, കുരു ഇല്ലാത്ത ഇനങ്ങൾക്ക് കൃഷിക്കാർക്കിടയിൽ പ്രിയം കൂടുതലുണ്ട്.

തടി

ഈ ചെടിയുടെ സ്വദേശമായ ഫിലിപ്പീൻസിൽ, കാമഗോങ്ങ് എന്ന പേര് മരത്തേയും മബോളോ എന്ന പേര് പഴത്തേയും സൂചിപ്പിക്കുന്നു. ഇതിന്റെ തടി സാന്ദ്രവും ഏറെ ഉറപ്പുമുള്ളതും കറുത്തതുമാണ്. കഠിനതയ്ക്കു പേരുകേട്ട മറ്റു പലയിനം തടികൾക്കും ഉള്ളതു പോലെ ഇരുമ്പുതടി(Iron wood) എന്ന പേര് ഇതിനുമുണ്ട്. ഫർണിച്ചർ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഈ തടി ഉപയോഗിക്കാറുണ്ട്. ആയോധനകലകളിലെ ഉപകരണങ്ങളും ഈ തടി ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്.

വംശനാശഭീഷണിയുള്ള ഈ സസ്യത്തിനു ഫിലിപ്പീൻസിൽ നിയമസംരക്ഷണമുള്ളതിനാൽ, തടിയുടെ കയറ്റുമതിയ്ക്ക് വനം വകുപ്പിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.
*ആൽബിൻ വർഗ്ഗീസ്, അടൂർ*
കടപ്പാട്: ഹരിത കേരളം

ഞാറ്റുവേലകൃഷി

"അടുത്ത് നടണം, അകലത്തിൽ നടണം
അരിവെച്ച് പറിക്കണം, അരിവെക്കാതെ പറിക്കണം" 
ആദ്യമായി കേൾക്കുന്നവർ ആശയകുഴപ്പത്തിലകപ്പെടാം! വഴുതിനങ്ങയെകുറിച്ചാണ് ഈ പഴംചൊല്ല്. 
അടുത്ത് നടാൻ പറയുന്നത് വീടിനടുത്ത് നടാനാണ്. അകറ്റി നടാൻ പറയുന്നത് തൈകൾ തമ്മിൽ അകലം വേണം. മിക്ക നാടൻ വഴുതനിങ്ങയും മരംപോലെ വളരും.
വല്ലാതെ അടുപ്പം കൂടിയാൽ ആരോഗ്യം കുറയും. ചിലയിനങ്ങൾ മൂന്നു വർഷം വരെ നിൽക്കും. വെട്ടികൊടുത്താലും വീണ്ടും മുളക്കും. അരി വെച്ച് പറിക്കണമെന്ന് പറയുന്നത് അരി അടുപ്പത്തിട്ടിട്ട് വേണം കായ പറിക്കാൻ. അതുകൊണ്ടാണ് വീട്ടിനടുത്തു തന്നെ നടണമെന്ന് പറയുന്നത്.
വഴുതിനങ്ങ മുറിച്ച് കഴിഞ്ഞാൽ പെട്ടെന്ന് കറിവെച്ചില്ലെങ്കിൽ കേടുവരും. അരി വെക്കാതെ പറിക്കണമെന്നു പറയുന്നത് വഴുതിനങ്ങ പഴുക്കുന്നതിനു മുമ്പ് പറിക്കണമെന്നാണ്. അരി എന്നുദ്ദേശിച്ചത് അകത്തെ വിത്താണ്. വഴുതിനങ്ങക്കകത്തെ വിത്ത് മൂത്താൽ പിന്നെ കഴിക്കുമ്പോൾ അത്ര സുഖമുണ്ടാവില്ലല്ലോ.

കാർത്തിക ഞാറ്റുവേലതന്നയാണ് വഴുതിനങ്ങ നടാൻ ഉത്തമം.വേനൽക്കാലത്ത് ഇലപോയി ഉണങ്ങി കിടന്ന വഴുതിനങ്ങാച്ചെടി പോലും കാർത്തികയായാൽ കരുത്താർജ്ജിക്കുന്നത് കാണാം. അശ്വതിയിൽ വിത്ത് പാകണം. മൂന്നാഴ്ച കഴിഞ്ഞാൽ പറിച്ചു നടാം.

"കാർത്തികയിൽ വഴുതിനങ്ങ നട്ട് കയിലുകൊണ്ട് നനച്ചു കൊടുക്കണം"
കാർത്തികയിൽ മഴ കുറവായിരിക്കും.
തൈ നട്ടുകഴിഞ്ഞാൽ മഴ കനക്കുന്നതുവരെ ജീവൻ നിലനിർത്തണം. ഒരു കയിലു വെള്ളമുള്ളൂവെങ്കിലും നനച്ചു നിർത്തണം.
'കാർത്തിക കള്ളൻ കവുങ്ങുണക്കും' എന്നാണ്. കാർമേഘമുണ്ടാകും ചിലപ്പോൾ മഴയുണ്ടാകില്ല. മഴപെയ്യുമെന്ന് കരുതി കർഷകർ നനനിർത്തും. വിളകളങ്ങിനെ വാടിപോകും.

വഴുതിനങ്ങാ വൈവിധ്യം ഏറെയാണ്.
ഏതൊരു നാട്ടിൽ ചെന്നാലും അഴകുള്ള അനേകം ഇനം വഴുതിനങ്ങ സുന്ദരികളെ കാണാം. പലർക്കും ഇപ്പോൾ ഒന്നിന്റെയും നാടൻ പേരറിയില്ല. മാരാരിക്കുളവും വേങ്ങേരിയുമൊക്കെയാണല്ലോ ഇപ്പോൾ പേരു കേട്ട കേമൻമാർ. എന്നാൽ പണ്ട് അങ്ങിനെയായിരുന്നില്ല.

"വെള്ളിമുള്ളൻ വഴുതിനങ്ങ, നീളമുള്ളൻ വഴുതിനങ്ങായതും മുണ്ടൻ ചക്ക കണക്കെ
വലുതായ തുണ്ടു പിണ്ടി വഴുതിനങ്ങായതും
കൊട്ടക്കാടൻ വഴുതിനങ്ങേക്കൊരു വാട്ടമില്ലൊരുന്നാളുമറിഞ്ഞാലും കോഴിക്കോടൻ വഴുതിനങ്ങ പുനരൂഴി തന്നിൽ മനോഹരമെത്രയും"
കൃഷിഗീതയിൽ പറയുന്ന ചില 
വഴുതനങ്ങായിനങ്ങളാണിവ.

ഇതിൽ കോഴിക്കോടൻ
വഴുതിനങ്ങ ചിലപ്പോൾ നമ്മുടെ വേങ്ങേരി വഴുതിനങ്ങയായിരിക്കാം. കൂടാതെ ആലങ്ങാടനും
ചേനതണ്ടനും നീണ്ട കൊങ്ങൻ വഴുതിനങ്ങയും, ചെറുമുള്ളിക്കാവലിയാട്ടു മുലച്ചിയും അങ്ങിനെ സുന്ദരൻമാരും സുന്ദരിമാരും ഏറെയുണ്ട്.

മുളകും ചീരയും വെണ്ടയും ഇതുപോലെ തന്നെ കാർത്തികയിൽ നടാം. അശ്വതിയിലോ ഭരണിയിലോ തൈകൾ പാകണം. വെണ്ട വിത്ത് കാർത്തികയിൽ കുത്തിയിട്ടാൽ മതി.
കാർത്തികയിൽ നട്ടാലുള്ള ഗുണം രോഹിണിയിൽ മഴ ശക്തമാകുമ്പോഴേക്കും
ചെടി കരുത്താർജ്ജിക്കും. രോഹിണിയിലോ മകീര്യത്തിലോ ആണെങ്കിൽ ചെടി
പൊങ്ങില്ല. തലയ്ക്കു മുകളിൽ മഴതുള്ളികൾ വീണ് വീണ് വളർച്ച മുരടിക്കും. സൂര്യപ്രകാശവും കുറവായിരിക്കും.
മത്തനും കുമ്പളവും അശ്വതിയിലോ ഭരണിയിലോ വിത്ത് കുത്തി മുളപ്പിക്കാം.
എല്ലാം മഴയ്ക്കു മുമ്പ് തന്നെ പൊങ്ങണം.

കെ പി ഇല്യാസ്

മണ്ണിരക്കമ്പോസ്റ്റ് ഫ്ളാറ്റിലും തയാറാക്കാം

മണ്ണിരക്കമ്പോസ്റ്റ്
നഗരത്തിരക്കിലെ ഫ്ളാറ്റുകളിലും വില്ലകളിലും താമസിക്കുന്നവര്‍ ഇപ്പോള്‍ അടുക്കളത്തോട്ടമൊരുക്കാനും മട്ടുപ്പാവില്‍ കൃഷി ചെയ്യാനും മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. മാനസിക ഉല്ലാസത്തിനൊപ്പം ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം ഒരു കുടുംബത്തിന് ലഭിക്കാന്‍ ഇത്തരം കൃഷി രീതികള്‍ സഹായിക്കും. അടുക്കളത്തോട്ടത്തില്‍ വളരെ ആവശ്യമായ ഒന്നാണ് കമ്പോസ്റ്റ്. വീട്ടില്‍ നിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് തന്നെ ഫ്ളാറ്റിലും മറ്റും മണ്ണിരക്കമ്പോസ്റ്റ് തയാറാക്കാം, വലിയ അധ്വാനമോ സ്ഥമോ ഇതിന് ആവശ്യമില്ല.

കമ്പോസ്റ്റ് തയാറാക്കല്‍

45X30X45 സെന്റിമീറ്റര്‍ വലിപ്പമുള്ള അടിഭാഗം നീര്‍വാഴ്ച സൗകര്യമുള്ള ഒരു പെട്ടിയാണ് കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമുള്ള പ്രധാന വസ്തു. മണ്ണ്, പ്ലാസ്റ്റിക്ക്, തടി എന്നിവ കൊണ്ടു തയാറാക്കിയ പെട്ടികള്‍ ഉപയോഗിക്കാം. ഇതിനടിയില്‍ ഉള്‍ഭാഗത്ത് സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. ഇതിനു മുകളില്‍ മൂന്ന് സെമി ഘനത്തില്‍ മണ്ണും അഞ്ച് സെമി ഘനത്തില്‍ ചകിരിയും നിരത്തുക. ഇതിനു മീതേ നേരിയ ഘനത്തില്‍ മണ്ണിരക്കമ്പോസ്റ്റും 250 മണ്ണിരകളെയും നിക്ഷേപിക്കുക. പിന്നീട് ദിവസവും അടുക്കളയില്‍ നിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഇതില്‍ നിരത്തിക്കൊണ്ടിരിക്കുക.

പരിചരണം

നനഞ്ഞ ഒരു ചാക്ക് തുണികൊണ്ട് പെട്ടി മൂടി ഉള്ളിലെ വെളിച്ചം നിയന്ത്രിക്കണം. മുളക്, എണ്ണ കൂടുതലുള്ള വസ്തുക്കള്‍ എന്നിവയൊന്നും പെട്ടിയില്‍ നിക്ഷേപിക്കരുത്. പെട്ടി നിറഞ്ഞു കഴിഞ്ഞാല്‍ ഒരാഴ്ച കൊണ്ട് കമ്പോസ്റ്റ് പാകമായിക്കിട്ടും. ഇതോടെ പെട്ടിക്കുമേല്‍ വിരിച്ച തുണി മാറ്റുക. ഈ സമയത്ത് മണ്ണിരകള്‍ താഴേക്ക് പോകും. മുകളില്‍ നിന്നും മണ്ണിരയില്ലാതെ കമ്പോസ്റ്റ് മാത്രം ശേഖരിക്കുക. ഇത് അരിച്ച് ഉണക്കി സൂക്ഷിക്കുകയോ അപ്പോള്‍ തന്നെ വളമായി ചെടികള്‍ക്ക് നല്‍കുകയോ ചെയ്യാം. കമ്പോസ്റ്റില്‍ നിന്ന് ഊറിവരുന്ന വെള്ളവും നല്ല വളമാണ്. കമ്പോസ്റ്റ് പെട്ടിയുടെ അടിയില്‍ ഒരു കുഴല്‍ വച്ചു അതിലൂടെ വരുന്ന വെള്ളം ശേഖരിക്കാം. ഇതു വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിച്ചു കൊടുക്കാം.

ഗുണങ്ങള്‍

ചാണകത്തേക്കാള്‍ മൂന്നിരട്ടി ഗുണമുള്ള സസ്യമൂലകമാണ് മണ്ണിരക്കമ്പോസ്റ്റ്. ഗ്രോബാഗിലും ചട്ടിയിലും വളരുന്ന ചെടികള്‍ക്ക് ഇതു വളരെ നല്ലതാണ്. ചെടികളുടെ ആരോഗ്യം വര്‍ധിക്കാനും നല്ല വിളവ് ലഭിക്കാനുമിത് സഹായിക്കും. വീടുകളില്‍ കമ്പോസ്റ്റ് നിര്‍മിക്കാനുള്ള പെട്ടികള്‍ ഇപ്പോള്‍ റെഡിമെയ്ഡായി വാങ്ങാനും ലഭിക്കും.

ഗ്രോബാഗ് കൃഷി - മണ്ണുണക്കേണ്ട സമയമായി

ഗ്രോബാഗിൽ (ചട്ടിയിലും) കൃഷി ചെയ്യുന്നവർ പലരും പോട്ടിങ് മിശ്രിതത്തിൽ വളം ചേർത്ത് വീണ്ടും വീണ്ടും ഉപയോഗിക്കുകയാണ് പതിവ്. പക്ഷെ ഇങ്ങനെ തുടർച്ചയായി കൃഷി ചെയ്താൽ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുകയും കൂടാതെ പല രോഗകീടബാധകൾക്കും കാരണമായി തീരുകയും ചെയ്യും. ഇതിനു പരിഹാരമായി രണ്ടു പ്രതിവിധികളാണ് നമ്മുടെ മുന്നിലുള്ളത്.

A. വേനൽക്കാലത്തു പോട്ടിങ് മിശ്രിതം പുറത്തെടുത്തു വേരും പടലങ്ങളും കളഞ്ഞു ടെറസിലോ അനുയോജ്യമായ പ്രതലത്തിലോ 1 - 2 ഇഞ്ചു ഘനത്തിൽ നിരത്തി 25 - 30 ദിവസം വെയിൽ കൊള്ളിക്കുക. ഇതാണ് ചെയ്യാനെളുപ്പം. മാർച്ച് ഏപ്രിൽ മെയ് മാസങ്ങളാണ് ഇതിനു ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഗ്രോബാഗിലെ കൃഷി അവസാനിക്കുന്ന മുറക്ക് വർഷത്തിലൊരിക്കലെങ്കിലും സൂര്യപ്രകാശം നേരിട്ട് പതിച്ചു മണ്ണ് ചൂടാക്കാൻ അനുവദിക്കേണ്ടതാണ്.

B. ഏറ്റവും ഫലപ്രദമായ മാർഗം ശാസ്ത്രീയമായ രീതിയിൽ മണ്ണ് താപീകരണം (Soil solarization) നടത്തുകയെന്നതാണ്. തറ നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ മണ്ണ് നിരത്തി വെള്ളം തളിച്ചശേഷം ഘനം കുറഞ്ഞ സുതാര്യമായ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടി അരികുകൾ അടച്ചു ഒരു മാസത്തോളം സൂര്യപ്രകാശം ഏറ്റു ചൂടാക്കാൻ അനുവദിക്കുക. ഇതേപ്പറ്റിയുള്ള ആധികാരിക വിവരണങ്ങൾ ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കേണ്ടതാണ്.

ഗുണങ്ങൾ 
1. മണ്ണിന്റെ രാസ-ഭൗതിക ഘടനയെ മെച്ചപ്പെടുത്തി ഫലപുഷ്ടി വർധിക്കുന്നു. 
2. കുമിൾ ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കുകവഴി പല രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കുന്നു.
3. പല മിത്രസൂക്ഷ്മാണുക്കളും മണ്ണ് താപീകരണത്തിനുശേഷം പതിൻമടങ്ങു വർധിക്കുന്നു.
4. മണ്ണിലെ നിമാവിരകൾ കീടങ്ങൾ കളവിത്തുകൾ മുതലായവയെ ഇല്ലാതാക്കുന്നു.
5. ചെടികൾ കരുത്തോടെ വളരുകയും മികച്ച വിളവ് തരുകയും ചെയ്യുന്നു.
6. പാർശ്വദോഷഫലങ്ങളില്ലാത്ത തികച്ചു ജൈവികമാർഗ്ഗമാണിത്.

കെയ്ൽ (Kale)

മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പച്ചക്കറിയാണ്കെയിൽ, കെയിലിന്റെ (ഇല കാബേജ്) ഇലകൾ പാചകം ചെയ്തു കഴിക്കുവാൻ വളരെ വിശേഷപ്പെട്ടതാണ് ബ്രാസിക്ക ഒലറേസിയയിൽ സസ്യകുടുംബത്തിലെ ഒരു ഇനം പച്ചക്കറി ണ് കെയ്ൽ. ഇളം പച്ച, പച്ച, കടും പച്ച, വയലറ്റ് പച്ച, വയലറ്റ് ബ്രൗണ് എന്നീ നിറങ്ങളിൽ കാണുന്നു. നടുക്കുള്ള ഇലകൾ കാബേജ്പോലെ ഉരുണ്ടുവരികയില്ല. തോരൻ, പരിപ്പുകറി കട്ലറ്റ്, തുടങ്ങി നിരവധി ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാനും കെയിലിന്റെ ഇലകൾ ഉപയോഗിക്കും. ഇലകളിൽ ധരാളം ജലം ഉള്ളതിനാൽ കഴുകി ജലം വാർന്നു പോയതിനു ശേഷം മാത്രം ഉപയോഗിക്കുക... നമ്മളുടെ അടുക്കളത്തോട്ടങ്ങളിൽ എന്നും കെയിൽ ഒരു മുതൽകൂട്ടായിരിക്കും..

കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമം.. കണ്ണിന് ഏറ്റവും നല്ല വൈറ്റമിനായ വൈറ്റമിൻ K വേണ്ടതിന്റെ ആയിരത്തിലധികം മടങ്ങ് ഇതിലുണ്ട്.. കൂടാതെ വൈറ്റമിൻ B6, വിറ്റമിൻ എ, സി, കെ, ബി, ഇ, ഫോളേറ്റ്, മാംഗനീസ്, തയാമിൻ, റൈബോഫ്ളേവിൻ, പാന്തോതി നിക്കാസിഡ്, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. സാലഡ് ആയും വേവിച്ചും ഉപയോഗിക്കാറുള്ള കെയ്ൽ വിദേശ രാജ്യങ്ങളിൽ ബീഫിന്റെ കൂടെ ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇലകളുടെ അറ്റം ഭംഗിയായി ചുരുണ്ടിരിക്കുന്നു. കേർളി കെയ്ൽ വിദേശ രാജ്യങ്ങളിൽ മൂല്യവർധിത ഉൽപന്നമാക്കി മാറ്റുന്നു. ജപ്പാനിൽ കെയ്ൽ ജ്യൂസ് ഉപയോഗിച്ചുവരുന്നു.
1.00 cup (130.00 grams) Calories: 36
vitamin K 1180%
vitamin A 98%
vitamin C 71%
manganese 27%
copper 22%
vitamin B6 11%
fiber 10%
calcium 9%
potassium 8%
iron 7%
vitamin E 7%
vitamin B2 7%
magnesium 6%
vitamin B1 6%
protein 5%
phosphorus 5%
omega-3 fats 5%
vitamin B3 4%
folate 4%

ഉഴിഞ്ഞ

വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍‍‍ ഇതിനെ ബലൂണ്‍‍‍‍‍‍വൈന്‍‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍‍‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികംശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ തടസ്സം ഉണ്ടായാല്‍ ഇല വറുത്തരച്ച് കുഴമ്പ് പരുവത്തിലാക്കിഅടിവയറ്റില്‍ പുരട്ടുക. ഉഴിഞ്ഞ ഇല ആവണക്കെണ്ണയില്‍ വേവിച്ച് അരച്ച് പുരട്ടിയാല്‍ വാതം, നീര്,സന്ധിവേദന എന്നിവ മാറിക്കിട്ടും.

ബ്രഹ്മി

വീറ്റുമുറ്റത്തെ കിണറ്റുവല്ലിലും കുളങ്ങള്‍ക്കും, പുഴകളുടെ സമീപങ്ങളിലും അങ്ങനെ നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയൊടെ നോക്കിയിരുന്ന ചെടികളില്‍ ഒന്നാണിത്. ഔഷധ ഗുണമുള്ളതും ദീര്‍ഘായുസ്, ബുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ബ്രഹ്മി ഒരു ഒറ്റമൂലി തന്നെയാണ്.

ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ദീര്‍ഘായുസിനും അകാല വാര്‍ധക്യം തടയാനും ബ്രഹ്മിയെ പണ്ടുകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നു. അധികം രോഗങ്ങള്‍ വരാതെ ശരീരത്തെ സംരക്ഷിക്കാനും വാര്‍ധക്യം തടയാനും ബ്രഹ്മിനീരും അതിന്‍ നാലില്‍ ഒരു ഭാഗം ഇരട്ടിമധുരം പൊടിയും പാലില്‍ കലക്കി പതിവായി ഉപയോഗിച്ചാല്‍ മതി. കൂടാതെ ബ്രഹ്മി ,കൊട്ടം,വയന്പു, താമരയല്ലി ,കടുക്കത്തോട് എന്നിവ ഉണക്കി പൊടിച്ചു തേനും നെയ്‌യും ചേര്‍ത്ത് കുഴച്ചു പതിവായി കഴിക്കുന്നതും ബ്രഹ്മി നെയ്യില്‍ വറുത്തു പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും വാര്‍ധക്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും അത്യുത്തമം തന്നെ.

ബ്രഹ്മി തൈലം തലയില്‍ തേച്ചു കുളിച്ചാല്‍ നേത്ര രോഗങ്ങള്‍ വരില്ല. ബ്രമ്മി സരസം പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ആര്‍ത്തവ ദോഷം മാറും. ബ്രഹ്മി രസത്തില്‍ വയമ്പ് പൊടിച്ചിട്ട് തേനും കൂട്ടി കഴി ക്കുന്ന തു അപസ്മാരത്തിന് നല്ലതാണു. ബ്രഹ്മി ഹ്രുതം ഒര്മക്കും ഉണര്‍വിനും വളരെ നല്ലതാണു .

മുളക് കൃഷി

എളുപ്പത്തില്‍ വീടുകളില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് പച്ച മുളക്. ഉഷ്ണമേഖല വിളയാണിത്. ചുവന്ന മണ്ണ്, ചെങ്കൽ മണ്ണ് , പശിമയുള്ള മണ്ണ് എന്നിവയില്‍ മുളക് കൃഷി ചെയ്യാം.

തൈ നടേണ്ട സമയം
മെയ്‌-ആഗസ്റ്റ്‌ (മഴയെ ആശ്രയിച്ചുള്ള കൃഷി)
സെപ്റ്റംബര്‍-ഡിസംബര്‍ (ജല സേചനം വേണ്ടിവരും)

ഏതൊക്കെ ഇനങ്ങള്‍

കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.

ഉജ്ജ്വല: വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജില്‍ ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും നടാം. വൈറസ്‌ മൂലമുണ്ടാകുന്ന ഇലച്ചുരുളന്‍ മൊസൈക്ക് എന്നീ രോഗങ്ങള്ക്കെ തിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന്‍ യോജിച്ചവയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്‍. കടുംചുവപ്പ് നിറമുള്ള കായ്കള്‍. 9-10 കായ്കള്‍ ഒരു കുലയില്‍. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.

അനുഗ്രഹ: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനം. നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കള്‍.അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം. നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ പച്ചമുളക്‌ പറിക്കാം.

ജ്വാലാ മുഖി: കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ്. എരിവ് കുറവ്. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാ്നുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല്‍ തൈരുമുളകിന് യോജിച്ചതാണിവ.

ജ്വാലാ സഖി: അത്യുല്പാകദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കള്‍, കട്ടിയുള്ള തൊലി, എരിവ് കുറവ്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളിൽ കുറയാതെ കാണും. കുള്ളന്‍ ചെടിയായതിനാല്‍ 40×35 സെ.മീ. ഇടഅകലത്തില്‍ കൂടുതല്‍ തൈകള്‍ നടാനാകും. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം.

ഗ്രോ ബാഗില്‍: ടെറസ്സിലും മറ്റും കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗ്‌ ആണ് നല്ലത്. മണ്ണ്, ചകിരി ചോറ്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ടം, കരിയില എന്നിവ ചേർത്ത് ഗ്രോബാഗ് മിശ്രിതം തയ്യാറാക്കാം. മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്. ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തില്‍ കൂടുതല്‍ മിശ്രിതം നിറക്കരുത്.

വളപ്രയോഗം:

കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളം
പുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്.കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ്

വെര്‍ട്ടിസീലിയം ലിക്കാനി' എന്ന മിത്രകുമിളിനെ ഉപയോഗിച്ച് മീലിമൂട്ടകളെ ജൈവരീതിയില്‍ നിയന്ത്രിക്കാന്‍ കഴിയും. മീലിമൂട്ടയ്ക്കു പുറമേ മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ എന്നിവയെയും ഇതുപയോഗിച്ച് നശിപ്പിക്കാം. ഇത്തരം കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തില്‍വരുമ്പോള്‍ ഈ മിത്രകുമിള്‍ ചില വിഷവസ്തുക്കള്‍ ഉത്പാദിപ്പിച്ചാണ് കീടനശീകരണം നടത്തുന്നത്.

10-15 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം. 5 ഗ്രാം ബാര്‍സോപ്പ് ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം മീലിമൂട്ടയുടെ ശല്യമുള്ള ചെടികളില്‍ ആദ്യം തളിക്കുക. അപ്പോള്‍ മുട്ടയുടെ വെള്ളനിറത്തിലുള്ള പുറം ആവരണം മാറുന്നതുകാണാം. ഇതിനുശേഷം വേണം വെര്‍ട്ടിസീലിയം തളിക്കാന്‍.
48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ കീടങ്ങള്‍ നശിക്കും. 15 ദിവസത്തിലൊരിക്കല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുക. മീലിമൂട്ടയെ ഫലപ്രദമായി നിയന്ത്രിക്കാം.

നായ്ക്കുരണ

വാജീകരണ ഔഷധങ്ങളായി ആയുര്‍വേദത്തില്‍ പല പേരുകളും അറിയപ്പെടുമെങ്കിലും അതിലൊന്നാം സ്ഥാനം നായ്ക്കുരണക്കാണ്. ഇതിന്റെ വിത്തില്‍ പ്രോട്ടീന്‍, ഖനിജങ്ങള്‍, കാത്സ്യം സള്‍ഫര്‍, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. വാജീകരണ ഔഷധമായി നാം അംഗീകരിച്ചു പോകുന്നത് പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നും തലമുറതലമുറയായി നേടിയ അറിവും പരിചയവും അനുഭവജ്ഞാനവും കൊണ്ടു മാത്രമാണ്.
നായക്കുരണയുടെ ഉള്ളില്‍ ഉണ്ടാകുന്ന തവിട്ടു നിറം കലര്‍ന്ന തവിട്ടു നിറത്തിലുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്. വേര്, ഇല, കായയിലുണ്ടാകുന്ന രോമങ്ങള്‍, കായയുടെ തോട് എന്നിവ ഔഷധമായി ഉപയോഗിച്ചു വരുന്നു. കായയുടെ പുറന്തോടിലുള്ള പൊടി അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. എന്നാല്‍ മലദ്വാരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന കൃമികളെ നശിപ്പിക്കാന്‍ ഇവക്ക് അസാധാരണമായ കഴിവുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും കണ്ടു വരുമെങ്കിലും ഒഴിഞ്ഞ പ്രദേശങ്ങള്‍, കാടുകള്‍, മലപ്രദേശങ്ങള്‍ എന്നിവയില്‍ ഒരു വളപ്രയോഗവുമില്ലാതെ പൊട്ടി വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇതിന്റെ പുഷ്പങ്ങള്‍ കാണാന്‍ അതീവ കൌതുകമാണ്. ഇവയുടെ വേര് കഷായത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് കോളറ സംഹാരിയാണ്.
ഇത് പോഷകവും ശുക്ളസ്കലനത്തിനും ഉപയോഗിച്ചു വരുന്നു. നായ്ക്കരണക്കുരു നന്നായി പശുവിന്‍ പാലില്‍ വറ്റിക്കുക. വറ്റിച്ചതിനു ശേഷം അതിന്റെ തൊലി നീക്കം ചെയ്ത് വെയിലത്തു വെച്ച് ഉണക്കി ചൂര്‍ണം, കഷായം, ലേഹ്യരൂപമാക്കി ഉപയോഗിക്കാന്‍ സാധിക്കും. ഉണക്കിയതിനു ശേഷം നേരിയ രീതിയില്‍ വറുത്തെടുത്ത് ഉപയോഗിക്കാവുന്നതാണ്.
പാകം ചെയ്തുണ്ടാക്കിയ പശുവിന്‍ നെയ്യിലും തേനിലും കഴിക്കാവുന്നതാണ്. ശുക്ളത്തില്‍ ജൈവബീജങ്ങളില്ലാതെ സന്താനലബ്ധിയില്ലാതെ കഷ്ടപ്പാടിലും ജീവിത നൈരാശ്യത്തിലും കഴിയുന്ന അനേകര്‍ക്ക് ആശ്വാസം നല്‍കാന്‍ ഈ മരുന്നിന് കഴിവുണ്ടെന്ന് നാം മനസ്സിലാക്കണം. മഹോധരത്തിനും മന്ത് രോഗത്തിനും പോലും നായ്ക്കുരണ വേരിന്മേല്‍ തൊലി ഫലപ്രദമായ ചികിത്സയാണ്. നായ്ക്കുരണ വിത്തിന്‍പൊടിയും അമുക്കുരം ഇലയുടെ പൊടിയും പശുവിന്‍ നെയ്യ്, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം നല്ലൊരു ലൈംഗിക ഉത്തേജന ഔഷധമാണ്. നായ്ക്കുരണ പരിപ്പും നായ്ക്കുരണ വേരും കഷായത്തില്‍ അരച്ച് ഉരുട്ടിയുണ്ടാക്കുന്ന ഗുളികയും ലൈംഗിക ശേഷി കൂട്ടാന്‍ സഹായിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മത്തങ്ങക്കുരു വറുത്തത് വാങ്ങാന്‍ കിട്ടും. പോഷകഗുണങ്ങളുള്ള ഇത് നമ്മുടെ കേരളീയര്‍ കഴിക്കാന്‍ കൂട്ടാക്കാറില്ല. എന്നാല്‍ നായ്ക്കുരണക്കുരു ഇതില്‍ നിന്നും വിഭിന്നമാണ്. 50 വയസ്സ് കഴിഞ്ഞവര്‍ ഇത് പുഴുങ്ങി തൊലി കളഞ്ഞ് സ്വല്‍പം ഉപ്പു ചേര്‍ത്ത് വറുത്ത് വീട്ടില്‍ സൂക്ഷിക്കുന്നതും അതില്‍ നിന്ന് കുറേശെ കഴിക്കുന്നതും നല്ലതാണ്. വാജീകരണ ഔഷധങ്ങളുടെ പിന്നാലെ പോയി ഭാരിച്ച സാമ്പത്തിക ചികിത്സയിലേക്ക് വഴുതി വീഴുന്നവരും വഴുതിപ്പോകാന്‍ ശ്രമിക്കുന്നവരുമായ കേരളീയരുടെ ശ്രദ്ധ ഇത്തരം ചെറിയ ചികിത്സയിലേക്ക് തിരിഞ്ഞു വരണം.

കറ്റാർ വാഴ

അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് . പേരിൽ സാമ്യമുണ്ടെങ്കിലുംവാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലുംഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് .ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.

ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി മൂന്ന് വർഷം വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.

കറ്റാർവാഴയുടെ ജ്യൂസിനും ആവശ്യക്കാർ ഏറെയാണ് കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാർറ്വാഴയിൽ ജീവകങ്ങൾ,അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്,കാ‍ത്സ്യം, സിങ്ക്, എൻസൈമുകൾതുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർ വാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽഎന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഔഷധയോഗ്യ ഭാഗം

പോള

കറ്റാർ വാഴപ്പോളയിലെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്ന പ്രധാനആയുർവേദൗഷധമാണ്‌ ചെന്നിനായകം

കുമാര്യാസവം, അന്നഭേദിസിന്ധൂരം,മഞ്ചിഷ്ഠാദി തൈലം എന്നിവയിലും.സോപ്പ് നിർമ്മാണത്തിലും ഉപയോഗിക്കുന്നു

വാളമര

ഫാബേസിയേ സസ്യകുടുംബത്തിലെ ഒരു പച്ചക്കറിയിനമാണ് ഇംഗ്ലീഷിൽ സ്വോഡ് ബീൻ എന്നറിയപ്പെടുന്ന ഇവ മലയാളത്തിൽ വാളരിപ്പയർ, വാൾപ്പയർ, വാളരിങ്ങ എന്നൊക്കെയും അറിയപ്പെടുന്നു. ഇവയുടെ കായ്കൾക്ക് വാൾത്തലപ്പിനോട് സാമ്യമുള്ളതിനാലാണ് ഇവ ഇത്തരത്തിൽ അറിയപ്പെടുന്നത്.

6 അടി വരെ ഉയരത്തിൽ ചുറ്റിപ്പിടിച്ചു വളരുന്ന ഇവയിൽ പിങ്ക്, വെള്ള കലർന്ന പൂക്കൾ ഉണ്ടാകുന്നു

ഏകദേശം ഒന്നര മാസമാകുമ്പോളാണ് ചെടികൾ പുഷ്പിക്കുന്നത്. ചെടി കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഒരു ചുവട് ഇനത്തിൽ നിന്നും ഏകദേശം രണ്ട് കിലോയോളം വിഅളവ് ലഭിക്കുന്നു.

മുട്ട പഴം

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് (Egg Fruit) (ശാസ്ത്രീയനാമം: Pouteria campechiana). ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്.കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.

പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.

വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം.

വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളർത്തുന്നത്.

വിളര്‍ച്ച, കാന്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശക്തി ഉണ്ടാകാന്‍ മുട്ടപ്പഴം സഹായകമാകും.

ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ പ്രായത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും മുട്ടപ്പഴം സഹായകമാകും. കരോട്ടിന്‍, വിറ്റാമിന്‍ എ, അയേണ്‍, നിയാസിന്‍, അസ്‌കോര്‍ബിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങളാണ് മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുളളത്.

മഞ്ഞ നിറത്തിലുളള മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുളളത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും മുട്ടപ്പഴം നല്ലതാണ്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുവാനും ഇത് ഓര്‍മ്മശക്തി കൂടാനും ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കാനും സഹായിക്കും.

മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം
ചെയ്യാനും സഹായിക്കും. കൂടാതെ മലബന്ധം പരിഹരിക്കാനും പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുവാനും മുട്ടപ്പഴം സഹായിക്കും.

ഇരട്ട വാഴ കൃഷി

കേരളത്തിൽ തെങ്ങ് പോലെ തന്നെ പ്രധാനപെട്ട ഒരു വിളയാണ് വാഴ. ഏതു സമയത്തും കൃഷി ചെയ്യാവുന്നതും ആദായകരവുമായ ഒരു വിള കൂടിയാണ് വാഴ. ചെയ്യുന്ന കൃഷി ശാസ്ത്രീയമായ രീതിയിലായാൽ കൂടുതൽ വിളവും അത് വഴി ആദായവും ലഭിക്കും. കുറഞ്ഞ ചിലവിൽ ചെയ്യാവുന്നതും ആദായകരവുമായ ഒരു കൃഷി രീതിയാണ് ഇരട്ട വാഴ കൃഷി. സാധാരണ വാഴ നടുമ്പോൾ ഒരു കുഴിയിൽ ഒരു കന്ന് എന്ന തോതിലാണ് നടുന്നത്. എന്നാൽ ഇരട്ട വാഴ കൃഷിയിൽ ഒരു കുഴിയിൽ രണ്ടു കന്നു നടുന്നു.

നടുന്ന രീതി
കന്നുകൾ നടുന്നതിന് 15 ദിവസം മുൻപ് തന്നെ കുഴികൾ തയ്യാറാക്കണം. 50 സെ. മീ . നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ മേൽമണ്ണും കമ്പോസ്ടോ ചാണകപ്പൊടിയോ കലർത്തി കുഴികൾ തയ്യാറാക്കാം. ഇതിൽ കന്നുകൾ നടാവുന്നതാണ്. ടിഷ്യു കൾച്ചർ വാഴ കന്നുകളാണ്‌ ഉപയോഗിക്കുന്നതെങ്കിൽ നടുമ്പോൾ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവർ നെടുകെ കീറി മണ്ണിനും വേരിനും ഇളക്കം തട്ടാത്ത രീതിയിൽ കന്ന് എടുത്ത് വേണം നടുവാൻ.
സാധാരണ രീതിയിൽ കന്നുകൾ നടുമ്പോൾ ചെടികൾക്കും വരികൾക്കും ഇടയിൽ 2 മീറ്റർ അകലമാണ് നൽകുക. ഇരട്ട വാഴ കൃഷിയിൽ വരികൾക്കിടയിൽ 3 മീറ്ററും ചെടികൾക്കിടയിൽ 2 മീറ്ററും അകലം നൽകണം. ഈ രീതിയിൽ ഒരു ഹെക്ടറിൽ 1666 കുഴികളും 3332 വാഴകളും നടാം.അങ്ങനെ കുഴിയുടെ എണ്ണം കുറയുന്നത് വഴി പണിക്കൂലി കുറയ്കുവാൻ സാധിക്കും. (44% വരെ പണിക്കൂലി കുറയ്ക്കാവുന്നതാണ്.)

വളപ്രയോഗം
സാധാരണ രീതിയിൽ നടുമ്പോൾ നേന്ത്രൻ വാഴയാണെങ്കിൽ 190:115:300 ഗ്രാം എന്ന തോതിലാണ് നൈട്രജൻ, ഫോസ്ഫറസ് , പൊട്ടാസിയം എന്നിവ കൊടുക്കുന്നത്. ഇരട്ട വാഴ കൃഷിയിൽ ഇതിന്റെ മൂന്നിലൊന്ന് ഭാഗം (33%) അധികം കൊടുക്കണം. പക്ഷെ ഒരു കുഴിയിൽ രണ്ട് വാഴകളായതിനാൽ ഒരു വാഴയ്ക്ക് കൊടുക്കുന്നതിലും 25% കൂടുതൽ വളം മാത്രമാണ് നല്കുന്നത്, അത് വഴി വളത്തിനായുള്ള ചിലവ് 37.5% വരെ കുറയ്ക്കാവുന്നതാണ്.
സാധാരണയായി വാഴയ്ക്ക് നൽകുന്ന കൃഷി പ്രവർത്തനങ്ങളെല്ലാം ഇരട്ട വാഴ കൃഷിയിലും ചെയ്യാം. ജല സംരക്ഷണത്തിനായി പുതയിടുക, നനച്ചു കൊടുക്കുക ഇവയെല്ലാം ഇരട്ട വാഴ കൃഷിയിലും ചെയ്യാവുന്നതാണ്. ഒരു കുഴിയിൽ രണ്ടു വാഴ നിൽക്കുന്നതിനാൽ രണ്ടു വാഴയ്ക്കും കൂടി ഒരു താങ്ങ് കൊടുത്താൽ മതിയാകും. അങ്ങനെ താങ്ങിനായുള്ള ചിലവും ചുരുക്കാവുന്നതാണ്. ഇരട്ട വാഴ കൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരേ സമയം വിളവെടുക്കുവാൻ വേണ്ടി കന്ന് നടുമ്പോൾ ഒരേ പ്രായമുള്ള കന്നുകൾ തെരഞ്ഞെടുക്കണം. അല്ലെങ്കിൽ ഒരേ വലിപ്പത്തിലുള്ള ടിഷ്യു കൾച്ചർ തൈകളും ഉപയോഗിക്കുകയും ആവാം.

ഇലയും കായും എല്ലാം ഉപയോഗയോഗ്യമായ മുരിങ്ങ വിഭാഗത്തിൽപ്പെട്ട ചെടിയാണ് അഗത്തിച്ചീര. മധ്യകേരളത്തിൽ അഗസ്ത്യാർ മുരിങ്ങ എന്നും തമിഴിൽ അകത്തി എന്നും അറിയപ്പെടുന്നു. ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു. മുരിങ്ങക്കായ് പോലുള്ള കായയും ഉണ്ടാകും. ഒരു കായയിൽ 15-50 വിത്തുകളുണ്ടാവും. അഗത്തിച്ചീരയുടെ ഇല പോഷസമ്പുഷ്ടമാണ്. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യുത്തമമാണ്. അയഡിൻ അടങ്ങിയ അപൂർവ്വം പച്ചക്കറികളിൽ ഒന്നാണ് അഗത്തി. പ്രോട്ടീൻ, കൊഴുപ്പ്, അന്നജം, നാരുകൾ എന്നിവയും അഗത്തി ഇലകളിൽ അടങ്ങിയിട്ടുണ്ട്. അവശ്യ വിറ്റാമിനുകളാലും സമ്പുഷ്ടമാണ് അഗത്തി.

തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണെന്ന് ആയുർവേദം പറയുന്നു. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം എയുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും അഗത്തി പ്രയോജനകരമാണെന്നും ആയുർവേദ വിദഗ്‌ദ്ധർ പറയുന്നു.

അഗത്തി വീടുകളിലെ തോട്ടങ്ങളിൽ വച്ചുപിടിക്കാവുന്ന ഒരു സസ്യമാണ്‌. മേയ് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് അഗത്തി നടാൻ അനുയോജ്യം. വിത്തുകൾ പാകിയ ശേഷം പിന്നീട് പറിച്ചു നടുന്നതാണ് ഉത്തമം. ചെടികൾ തമ്മിൽ 5 - 6 മീറ്റർ അകലമുണ്ടായിരിക്കണം. ചെടിയൊന്നിന് വർഷത്തിൽ അഞ്ച് മുതൽ പത്ത് കിലോ വരെ ജൈവവളം ചേർത്ത് കൊടുക്കണം

നമുക്ക് തയ്യാറാക്കാവുന്ന ജൈവകീടനാശിനികള്‍

1. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം

ചേരുവകള്‍

വെള്ളം 1 ലിറ്റര്‍, മഞ്ഞനിറത്തിലുള്ള സാധാരണ ബാര്‍സോപ്പ്5 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), തൊലി കളഞ്ഞ 20 ഗ്രാം വെളുത്തുള്ളി, വേപ്പെണ്ണ 20 മി.ലി.

തയ്യാറാക്കുന്ന വിധം

ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക

ഇതില്‍ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ചേര്‍ക്കുക

20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പ്രയോജനം

പച്ചക്കറി വിളകളിലെ നീരൂറ്റി കുടടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം.

ഉപയോഗരീതി

നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്തക്ക രീതിയില്‍ തളിക്കുക

2. വേപ്പെണ്ണ എമല്‍ഷന്‍

ചേരുവകള്‍

വേപ്പെണ്ണ- ഒരു ലിറ്റര്‍, ബാര്‍സോപ്പ്- 60 ഗ്രാം(ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം

60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക.

അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് ഇളക്കി കീടനാശിനി തയ്യാറാക്കുക.

പ്രയോജനം

പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയെയും പാവല്‍, പടവലം മുതലായ വിളകളില്‍ നീരൂറ്റികുടിക്കുന്ന കീടങ്ങള്‍, പുഴുക്കള്‍, വണ്ടുകള്‍ എന്നിവയെയും നിയന്ത്രിക്കാം

ഉപയേഗരീതി

ഇത് പത്തിരട്ടി വെള്ളത്തില്‍ (പതിനഞ്ച് ലിറ്റര്‍)ചേര്‍ത്ത് പയറിന്‍റെ ചിത്രകീടം, പേനുകള്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു.

ഇരുപത് ഇരട്ടി വെള്ളം ചേര്‍ത്ത് പാവല്‍, പടവലം മുതലായ വിളകളില്‍ നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍,വണ്ടുകള്‍ എന്നിവയ്ക്കെതിരെ പ്രയോഗിക്കാം

3. വേപ്പിന്‍കുരു സത്ത് ലായനി

ചേരുവകള്‍

വേപ്പിന്കുരു സത്ത് 50 ഗ്രാം, വെള്ളം ഒരു ലിറ്റര്‍.

തയ്യാറാക്കുന്ന വിധം

50 ഗ്രാം മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക.

അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക.

ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക.

ഈ ലായനി ചെടികളില്‍ നേരിട്ട് തളിയ്ക്കാം

പ്രയോജനം.

എല്ലാതരം കീടങ്ങളേയും പ്രത്യേകിച്ച് ഇല, കായ് കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുള്ളന്‍ എന്നിവയെ നിയന്ത്രിക്കാന്‍ കഴിയും

ഉപയോഗരീതി

നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്തക്കരീതിയില്‍ ആഴ്ച്ചയില്‍ ഒരു തവണ തളിക്കുക. കീട ആക്രമണം രൂക്ഷമാണെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മുന്ന് പ്രാവശ്യമെങ്കിലും തളിക്കുക.

4. വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം

ചേരുവകള്‍

വേപ്പെണ്ണ 80 മി.ലി, ആവണക്കെണ്ണ 20 മി,ലി ,വെളുത്തുള്ളി 120 ഗ്രാം, ബാര്‍സോപ്പ്-6 ഗ്രാം(ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം 6 ലിറ്റര്‍50 മി.ലി.

ആറ് ഗ്രാം ബാര്‍ സോപ്പ് 50 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പ് ലായനി ഉണ്ടാക്കുക.

20 മില്ലി ആവണക്കെണ്ണയും 80 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക.

സോപ്പ് ലായനിയും ആവണക്കെണ്ണ– വേപ്പെണ്ണ മിശ്രിതവും ചേര്‍ത്ത് ഇളക്കി എമല്‍ഷന്‍ ഉണ്ടാക്കാം

ഈ എമല്‍ഷന്‍ 6 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക.

ഇതില്‍ 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചു ചേര്‍ക്കുക.

പ്രയോജനം

നീരൂറ്റിക്കുടിക്കുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും അതുവഴി അത് പരത്തുന്ന മൊസൈക്ക് രോഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഉപയോഗിക്കുന്ന രീതി

ഈ കീടനാശിനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയില്‍ തളിക്കുക.

5. വേപ്പില കഷായം

ചേരുവകള്‍

വേപ്പില 100 ഗ്രാം, വെള്ളം 5 ലിറ്റര്‍

തയ്യാറാക്കുന്ന വിധം.

100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍തിളപ്പിച്ച് തണുപ്പിക്കുക.

പ്രയോജനം

വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ നിമാവിരകളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നു.

ഉപയോഗരീതി

ചെടി നടുന്നതിന് ഒരാഴ്ച മുന്‍പ് തൂടങ്ങി വേപ്പിലകഷായം മണ്ണില്‍ ഒഴിച്ച് കൊടുക്കുക.

6, വേപ്പിന്‍ പിണ്ണാക്ക്

തടങ്ങളില്‍ അടിവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുന്നത് ട്രൈക്കോഡെര്‍മ പോലെയുള്ള മിത്രകുമിളുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വേപ്പിന്‍ പിണ്ണാക്ക്,ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമവിരകളെ നിയന്ത്രിക്കാന്‍ നല്ലതാണ്. ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ ഇവ മണ്ണില്‍ ചേര്‍ക്കണം.

7. പുകയിലക്കഷായം

ചേരുവകള്‍

പുകയില -250 ഗ്രാം, ബാര്‍സോപ്പ്-60 ഗ്രാം(ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -രണ്ടേകാല്‍ ലിറ്റര്‍.

തയ്യാറാക്കുന്ന വിധം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക,

അതിനു ശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക

കണ്ണിനു വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ വിളവു ലഭിക്കുവാന്‍ ചില പൊടിക്കൈകള്‍

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.

ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്‌റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.

പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടിഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.

ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്‌റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.

പൂച്ചെടികളും പച്ചക്കറികളും വളര്‍ത്താന്‍ വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍ ഇതാ

1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കല്‍മണ്ണും ചേര്‍ത്ത് റോസാച്ചെടിയുടെ തടത്തില്‍ ഇട്ടാല്‍ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കള്‍ ഉണ്ടാകും.

2. പച്ചക്കറിച്ചെടികള്‍ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതല്‍ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികള്‍ ഒരുമിച്ച് നടരുത്.

3. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകള്‍ നനച്ച് കരിമണ്ണ് വിതറിയാല്‍ പുഴു-കീടശല്യം ഗണ്യമായി കുറയും.

4. പച്ചക്കറിച്ചെടികള്‍ക്ക്, വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്.

5. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാല്‍ നല്ലൊരു കൃമിനാശിനിയാണ്.

6. പെറ്റുണിയാ ചെടികള്‍ തൂക്കുചട്ടികളിലും സൂര്യപ്രകാശം കിട്ടുന്നിടത്തും ആരോഗ്യത്തോടെ വളര്‍ത്താം.

7. ക്രോട്ടണ്‍ ചെടികളില്‍ അധികം വെയില്‍ തട്ടിയാല്‍ ഇലകളുടെ നിറം മങ്ങും.

8. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും.

10. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍കഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ കറിവേപ്പില തഴച്ച് വളരും.

11. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം.

12. ചാണകവും,മൂത്രവും കലര്‍ന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്.

13.റോസിന്റെ തണ്ടുകളില്‍ ശല്‍ക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കണം.

14. റോസ് വളര്‍ത്തുന്ന പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കണം.

15. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയത് നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും.

16.മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരഅടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവയ്ക്ക് അരഅടി താഴ്ചയില്‍ ചാലുകളും വേണം.

17.പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും.

18.വഴുതന,വെണ്ട,ചീര.മുളക്,പടവലം,തക്കാളി,കുമ്പളം,മത്തന്‍,പയര്‍ എന്നിവ വീട്ടുമുറ്റത്തും ടെറസ്സിലും വളര്‍ത്താം.

19. ചിരട്ട വൃത്തിയാക്കി ഫാബ്രിക് പെയിന്റ് കൊണ്ട് ഡിസൈന്‍ ചെയ്താല്‍ കാക്റ്റസ് ഇനത്തിലുള്ള ചെടികള്‍ നട്ട് പിടിപ്പിക്കാനുള്ള ചട്ടിയായി ഉപയോഗിക്കാം.

ട്രൈക്കോഡെര്‍മ

മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം കുമിളുകള്‍ക്കു രോഗകാരികളായ കുമിളുകളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെര്‍മ, പെനിസീലിയം, ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ട്രൈക്കോഡെര്‍മ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിള്‍ വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്‍റെ ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്. മിക്ക കുമിള്‍രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ജൈവീകരോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

മണ്ണില്‍ കണ്ടുവരുന്ന ട്രൈക്കോഡെര്‍മയെ പരീക്ഷണശാലയില്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കാവുന്നതാണ്. ചെടിയുടെ വേരുപടലത്തിനു ചുറ്റുമുള്ള മണ്ണില്‍നിന്നും അനുയോജ്യമായ മാധ്യമം (ജീമേീേ റലഃൃീലേെ മഴമൃ) ഉപയോഗിച്ച് ഇവയെ വളര്‍ത്തി എടുക്കുന്നു. ആരോഗ്യമുള്ള ചെടികളുടെ വേരുപടലങ്ങളിലും ചുറ്റുമുള്ള മണ്ണിലും വീര്യമുള്ള ട്രൈക്കോഡെര്‍മ കാണാനുള്ള സാധ്യത ഏറെയാണ്. ഓരോ വിളകളുടെ രോഗനിയന്ത്രണത്തിനും അതാതു വിളകളുടെ വേരുപടലത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മയാണ് കൂടുതല്‍ ഉത്തമം. ഇപ്രകാരം വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മ മാധ്യമത്തില്‍ പച്ചപ്പൂപ്പലായി 3-4 ദിവസംകൊണ്ട് വളര്‍ന്നു വരും. മറ്റു കുമിളുകള്‍ ഇവയോടൊപ്പം വളരാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം ട്രൈക്കോഡെര്‍മയെ വേര്‍തിരിച്ചെടുക്കേണ്ടത്. ആവശ്യമായി വന്നാല്‍ ഇവയെ വീണ്ടും മാധ്യമത്തില്‍ ശുദ്ധീകരിച്ചെടുക്കാവുന്നതാണ്. രോഗാണുക്കളെ നശിപ്പിക്കാനും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനുമുള്ള ട്രൈക്കോഡെര്‍മയുടെ കഴിവ് വളരെ വ്യത്യസ്തമായിരിക്കും. പലതരം മണ്ണില്‍നിന്നും ട്രൈക്കോഡെര്‍മയുടെ ഒരു ബൃഹത്തായ ശേഖരം വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കേണ്ടതാണ്. രോഗാണുക്കളെ നശിപ്പിക്കുവാനുള്ള ട്രൈക്കോഡെര്‍മയുടെ ശേഷിയാണ് ആദ്യമായി നിര്‍ണ്ണയിക്കേണ്ടത്. രോഗാണുവും ട്രൈക്കോഡെര്‍മയും ഒരുപോലെ വളരുന്ന മാധ്യമത്തില്‍ രണ്ടു കുമിളുകളെയും ഒരുമിച്ചു വളര്‍ത്തി ട്രൈക്കോഡെര്‍മയുടെ നശീകരണശേഷി വിലയിരുത്താവുന്നതാണ്. ശത്രുകുമിളിനെ നശിപ്പിക്കാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ വളരെവേഗം വളരുകയും ശത്രുകുമിളിന്‍റെ മുകളില്‍ പടര്‍ന്നു പിടിച്ച് അവയെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ പരീക്ഷണം നടത്തിയ ശത്രുകുമിളിന്‍റെ പ്രതലം മുഴുവന്‍ ട്രൈക്കോഡെര്‍മയുടെ സ്വതസിദ്ധമായ പച്ചപൂപ്പല്‍കൊണ്ടു നിറയുന്നു. വിപുലമായ ശേഖരത്തില്‍നിന്നും ഏറ്റവും കൂടുതല്‍ ശേഷിയുള്ളവയെ തെരഞ്ഞെടുത്ത് ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികളില്‍ പ്രയോഗിച്ച് അവയുടെ രോഗനിയന്ത്രണശേഷിയും ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനുള്ള കഴിവും വിലയിരുത്താവുന്നതാണ്. ഇതില്‍നിന്നും രോഗനിയന്ത്രണത്തിനു ശേഷിയുള്ള ഏതാനും ഇനത്തെ വീണ്ടും തെരഞ്ഞെടുത്ത് പരീക്ഷണപാടങ്ങളിലും കര്‍ഷകരുടെ പാടങ്ങളിലും നിരവധി തവണ പരീക്ഷിച്ചു നോക്കിയതിനുശേഷം ഉത്തമശേഷിയുള്ളവയെ കണ്ടെത്തുന്നു. ഇവയെ പിന്നീട് കര്‍ഷകര്‍ക്ക് ഉപയോഗിക്കത്തക്കവിധം രൂപാന്തരപ്പെടുത്തി ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനരീതി

ട്രൈക്കോഡെര്‍മ സസ്യങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കുകയില്ല, മറിച്ച് രോഗഹേതുക്കളായ ഫൈറ്റോഫ്തോറ, പിത്തിയം, റൈസക്ടോണിയ, ഫ്യൂസേറിയം മുതലായ ശത്രു കുമിളുകളെ നശിപ്പിക്കുന്നു. ട്രൈക്കോഡെര്‍മ ഉല്‍പ്പാദിപ്പിക്കുന്ന, ട്രൈക്കോഡര്‍മിന്‍, വിറിസിന്‍, ഗ്ലൈയോറ്റോക്സിന്‍ തുടങ്ങി ആന്‍റിബയോട്ടിക്കുകളും മറ്റു വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ട്രൈക്കോഡെര്‍മയുടെ തന്തുക്കള്‍ രോഗഹേതുക്കളായ കുമിളുകളുടെ മുകളില്‍ വളര്‍ന്ന് അവയെ വരിഞ്ഞുചുറ്റി ആഹാരമാക്കി മാറ്റുന്നു. കുമിളുകളുടെ കോശങ്ങളെ ലയിപ്പിക്കുവാന്‍ ശേഷിയുള്ള കൈറ്റിനേസ്, ഗ്ലൂക്കനേസ്, സെല്ലുലുള്ള പ്രവര്‍ത്തനങ്ങളാല്‍ ട്രൈക്കോഡെര്‍മ കുമിളുകളും മണ്ണില്‍ ജൈവവസ്തുകളുടെ അഴുകലിനെ സഹായിക്കുന്നുണ്ട്. അങ്ങനെ മണ്ണിന്‍റെ ഘടന സംരക്ഷിക്കുകയും ജൈവവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മറ്റും ചെടികള്‍ക്കു ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രയോഗിക്കുന്ന രീതി
കമ്പോളത്തില്‍ കിട്ടുന്നതോ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതോ ആയ ട്രൈക്കോഡെര്‍മ ജൈവവളത്തോടൊപ്പമാണ് ഉപയോഗിക്കേണ്ടത്. ഇത് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയ്ക്കും ദീര്‍ഘകാലം മണ്ണില്‍ വസിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹായകരമാണ്. വേപ്പിന്‍പിണ്ണാക്ക് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നതിനാല്‍ ചാണകപ്പൊടിയോടൊപ്പം ഇല കലര്‍ത്തി ഉപയോഗിക്കുന്നതു വളരെ പ്രയോജനകരമാണ്.

ജൈവവളത്തില്‍ ട്രൈക്കോഡെര്‍മ തയാറാക്കല്‍

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ (90 കി.ഗ്രാം ചാണകപ്പൊടിയില്‍ 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്) കലര്‍ത്തിയ മിശ്രിതം തയാറാക്കുക. ഓരോ 100 കി.ഗ്രാം മിശ്രിതത്തോടൊപ്പം ഒന്നു മുതല്‍ രണ്ടു കി.ഗ്രാം വരെ ട്രൈക്കോഡെര്‍മ വിതറിയശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈര്‍പ്പം അധികമായി മിശ്രിതം കുഴഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈര്‍പ്പം അധികമായാല്‍ മിശ്രിതത്തില്‍ വായുലഭ്യത കുറയുകയും ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരം തയാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂനകൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ ഉപയോഗിച്ചു മൂടുക. ഒരാഴ്ച കഴിയുമ്പോള്‍ ഇങ്ങനെ തയാറാക്കിയ മിശ്രിതത്തിനു മുകളില്‍ പച്ചനിറത്തില്‍ ട്രൈക്കോഡെര്‍മയുടെ പൂപ്പല്‍ കാണാം. ശേഷം ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂനകൂട്ടി മൂടിയിടുക. ഇപ്രകാരം തയാറാക്കിയ ഒരു ഗ്രാം മിശ്രിതത്തില്‍ 10 ട്രൈക്കോഡെര്‍മ കോശങ്ങള്‍ ഉണ്ടായിരിക്കും. കാപ്പി തൊണ്ട് ലഭ്യമാണെങ്കില്‍ അതും ഇപ്രകാരം ട്രൈക്കോഡെര്‍മ വളര്‍ത്താന്‍ ഉപയോഗിക്കാം. ഈ മിശ്രിതം സാധാരണ ജൈവവളം ഉപയോഗിക്കുന്ന രീതിയില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പ്രക്രിയയിലൂടെ ചെടിക്ക് ആവശ്യമുള്ള മുഴുവന്‍ ജൈവവളവും ട്രൈക്കോഡെര്‍മ ഉപയോഗിച്ചു പോഷിപ്പിച്ച് പാടത്ത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. കമ്പോളത്തില്‍ കിട്ടുന്ന ട്രൈക്കോഡെര്‍മ അതുപോലെ പാടത്ത് ഉപയോഗിച്ചാല്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമെ വിളകള്‍ക്കു കിട്ടുകയുള്ളൂ. കൂടാതെ ഇതിന് ഏറെ ചെലവും വേണ്ടിവരും.വേപ്പിന്‍പിണ്ണാക്ക് കുമിളിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനാല്‍ ഇതിന്‍റെ അളവ് കൂട്ടുന്നതു നല്ലതാണ്. വേപ്പിന്‍പിണ്ണാക്ക് ലഭ്യമല്ലെങ്കില്‍ ചാണകപ്പൊടിയില്‍ മാത്രമായും മേല്‍പ്പറഞ്ഞ രീതിയില്‍ വളര്‍ത്തി ട്രൈക്കോഡെര്‍മ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ട്രൈക്കോഡെര്‍മയുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ട്രൈക്കോഡെര്‍മ സ്വാഭാവികമായി ചെറിയ അമ്ലത്വസ്വഭാവമുള്ള മണ്ണില്‍ വസിക്കുന്നതാകയാല്‍ കേരളത്തിലെ മണ്ണില്‍ കുമ്മായം ചേര്‍ക്കാതെതന്നെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.

കമ്പോസ്റ്റിനോടൊപ്പം ട്രൈക്കോഡെര്‍മ പ്രയോഗം

ചകിരിച്ചോറില്‍നിന്നും ഉല്‍പാദിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാവിധ കമ്പോസ്റ്റിലും അഴുകല്‍ പ്രക്രിയയ്ക്കുശേഷം ട്രൈക്കോഡെര്‍മ ഒരു ശതമാനം തോതില്‍ ചേര്‍ക്കുന്നതു വളരെ പ്രയോജനം ചെയ്യുന്നു. ഇതിലൂടെ വളം പ്രയോഗിക്കുന്ന വിളകളുടെ വേരുപടലത്തിനു ചുറ്റും ട്രൈക്കോഡെര്‍മയുടെ പ്രവര്‍ത്തനം ഉണ്ടാകുകയും അങ്ങനെ ശത്രുകുമിളുകളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും കഴിയുന്നു. കമ്പോസ്റ്റ് വളത്തിന്‍റെ തുടര്‍ന്നുള്ള അഴുകലിന് ട്രൈക്കോഡെര്‍മ സഹായകരമാണ്. എല്ലാവിധ ജൈവവളവും ട്രൈക്കോഡെര്‍മ കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും.

മറ്റു സൂക്ഷ്മാണുക്കളോടൊപ്പമുള്ള പ്രയോഗം

സസ്യങ്ങളുടെ രോഗനിയന്ത്രണത്തിനും പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും പലതരം സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്താറുണ്ട്. ജീവാണുവളമായി ഉപയോഗിക്കുന്ന അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഭാവകം ലഭ്യമാക്കുന്ന മൈക്കോറൈസ, ബാസില്ലസ് തുടങ്ങിയവയുമായി സഹവര്‍ത്തിച്ച് പോകുന്നതിനാല്‍ ഇവയുടെ കൂട്ടായ പ്രയോഗം സാധ്യമാണ്. എന്നാല്‍, പല ഫ്ളുറസന്‍റ് സ്യൂഡോമോണാസും ട്രൈക്കോഡെര്‍മയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ ഉപയോഗിക്കുന്ന കള്‍ച്ചര്‍ സഹവര്‍ത്തിച്ചുപോകും എന്നു തീര്‍ച്ചയില്ലെങ്കില്‍ സ്യൂഡോമോണസ് പ്രയോഗിച്ച് 10-15 ദിവസങ്ങള്‍ക്കുശേഷമേ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.

ട്രൈക്കോഡെര്‍മയുടെ ലഭ്യത

കേരളത്തിലെ മണ്ണില്‍നിന്നും വേര്‍തിരിച്ചെടുത്ത വ്യത്യസ്തമായ ട്രൈക്കോഡെര്‍മയുടെ ഒരു ശേഖരം വെള്ളായണി കാര്‍ഷിക കോളേജിലെ മൈക്രോബയോളജി സെന്‍ററില്‍ ലഭ്യമാണ്. പ്രധാന രോഗങ്ങള്‍ക്കു ഹേതുവായ ഫൈറ്റോഫ്തോറ, പിത്തിയം, ഫ്യുസേറിയം, റൈസോക്ടോണിയ മുതലായ കുമിളുകളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ ഇനങ്ങളെ വേര്‍തിരിച്ച് പാകപ്പെടുത്തി എടുത്തിട്ടുണ്ട്. ഈ കുമിളുകളെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു കേരള സംസ്ഥാന ബയോകണ്‍ട്രോള്‍ ലബോറട്ടറി, കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങള്‍, മൈക്രോബയോളജി സെന്‍റര്‍ മുതലായ സ്ഥാപനങ്ങള്‍വഴി കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നുണ്ട്.

കുരുമുളകിന്‍റെ ദ്രുതവാട്ടം നിയന്ത്രിക്കാന്‍ അനുയോജ്യമായ ട്രൈക്കോഡെര്‍മ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ട്രൈക്കോഡെര്‍മ ലോല്‍ജിബ്രാക്കിയേറ്റ് (T2), ട്രൈക്കോഡെര്‍മ വിരിഡി (T6), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസേര്‍ച്ച് വേര്‍തിരിച്ച് എടുത്ത ട്രൈക്കോഡെര്‍മ ഹാര്‍സിയാനം തുടങ്ങിയവ കര്‍ഷകര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ട്രൈക്കോഡെര്‍മ വൈറന്‍സ് (T9), T2 തുടങ്ങിയവ ഏലത്തിന്‍റെ അഴുകലിനു വളരെ ഫലപ്രദമാണ്. ഇഞ്ചിയുടെ ചീയലിനെ നിയന്ത്രിക്കാന്‍ പറ്റിയ ഒരിനമാണ് ട്രൈക്കോഡെര്‍മ വിരിഡി (T10). വാനില, പച്ചക്കറി തുടങ്ങിയവയിലെ കുമിള്‍രോഗങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ വേര്‍തിരിച്ചെടുത്ത T2, T6 കള്‍ച്ചറുകള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കുമിള്‍നാശിനിയോടൊപ്പം ട്രൈക്കോഡെര്‍മ ഉപയോഗിക്കരുത്.കുമിള്‍നാശിനി ഉപയോഗിച്ച് 15 ദിവസം കഴിഞ്ഞു മാത്രമെ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.രാസവളത്തോടൊപ്പം ഉപയോഗിക്കരുത്.ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക.ചാരം കലര്‍ന്ന ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്.ട്രൈക്കോഡെര്‍മ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കാന്‍ ശ്രമിക്കണം.അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കേരളത്തിലെ മണ്ണിന് അനുയോജ്യമായതുമായ ട്രൈക്കോഡെര്‍മ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ ഉപയോഗിക്കണം.ട്രൈക്കോഡെര്‍മ ചെടികളുടെ ഉള്ളില്‍കടന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗഹേതുക്കളായ കുമിളുകള്‍ ഉള്ളില്‍ കടന്ന് രോഗലക്ഷണം കണ്ടുതുടങ്ങിയ ചെടികളില്‍ ട്രൈക്കോഡെര്‍മയുടെ പ്രയോഗം ഏറെ ഫലവത്താകില്ല.ബാക്ടീരിയകൊണ്ടുണ്ടാകുന്ന ഇലപ്പുള്ളി, വാടല്‍രോഗങ്ങള്‍ക്ക് ഇവ ഫലപ്രദമല്ല.

കീടങ്ങള്‍ക്കെതിരെ പരിസ്ഥിതിസൌഹൃദ പ്രയോഗങ്ങള്‍

പ്രകൃതിയോട് സമരസപ്പെട്ടുള്ള കൃഷിയാണ് ജൈവകൃഷി. പരിസ്ഥിതിക്ക്. ദോഷകരങ്ങളായ കൃഷിമുറകള്‍ സസ്യ–ജന്തു ജാലങ്ങളുടെ നിലനില്‍പ്പിനെ തകരാറിലാക്കും. ജൈവ പച്ചക്കറിക്കൃഷിയിലെ പ്രധാന വെല്ലുവിളിയാണ് കീടരോഗബാധ. കര്‍ഷകരെ മനംമടുപ്പിക്കുന്ന വിധത്തിലാണ് കീടാക്രമണം. ഇരിഞ്ഞു തിന്നുന്നവ, തുരന്നു തിന്നുന്നവ, നീരൂറ്റിക്കുടിക്കുന്നവ എന്നിങ്ങനെ പ്രധാനമായും മൂന്നുതരത്തിലാണ് കീടങ്ങള്‍. ഇവയെ തുരത്തുന്നതിനായി രാസകീടനാശിനികള്‍ക്കു ബദലായി നിരവധി ജൈവകീടനാശിനികള്‍ പരക്കെ പ്രയോഗിച്ചുവരുന്നു. ഈ ശ്രേണിയില്‍പ്പെട്ട പരിസ്ഥിതിസൌഹൃദവും സസ്യജന്യവുമായ ചില കീടനാശിനിക്കൂട്ടുകളെ പരിചയപ്പെടാം.

1. നീമാസ്ത്രം
പത്തു ലിറ്റര്‍ വെള്ളത്തില്‍ അരലിറ്റര്‍ ഗോമൂത്രവും 200 ഗ്രാം പച്ചച്ചാണകവും അരക്കിലോ വേപ്പിന്റെ ഇലയും അരച്ചു കുഴമ്പാക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടുദിവസം മുഴുവന്‍ അനക്കാതെ വയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മാത്രം നന്നായി ഇളക്കിക്കൊടുക്കാന്‍ മറക്കരുത്. രണ്ടുദിവസത്തിനുശേഷം കണ്ണകലമുള്ള അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് നീരുറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെയും ഇലപ്രാണികള്‍ക്കെതിരെയും നേര്‍പ്പിച്ച് തളിച്ചുകൊടുക്കാം.

2. ജൈവാസ്ത്രം
മൂന്നോ നാലോ ഞണ്ടിനെ ചതച്ച് ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഒരാഴ്ച വയ്ക്കുക. കാല്‍ക്കിലോ പുകയില 50 ഗ്രാം ബാര്‍സോപ്പ് ചീകിയതും ചേര്‍ത്ത് രണ്ടരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം 100 മില്ലി വേപ്പെണ്ണയും 50 ഗ്രാം വെളുത്തുള്ളിയും ചതച്ചരച്ചതും 50 ഗ്രാം കാന്താരിമുളക് അരച്ചതും ചേര്‍ത്ത് ഞണ്ട് അഴുകിയ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കി പതപ്പിക്കുക. ജൈവാസ്ത്രം തയ്യാറായി. ഇവ അരിച്ചെടുത്ത് ഭരണിയിലാക്കി സൂക്ഷിക്കാവുന്നതാണ്. പച്ചത്തുള്ളന്‍, ഇലതീനിപ്പുഴു, മുഞ്ഞ, മിലിമൂട്ട, ഗല്‍ക്കകീടം, മൃദുല ശരീരികളായ കീടങ്ങള്‍ മുതലായവയെ ഫലപ്രദമായി നേരിടാന്‍ നേര്‍പ്പിച്ച ജൈവാസ്ത്രം ശ്രേഷ്ഠമാണ്.

3. ബ്രഹ്മാസ്ത്രം
അരച്ച, കുഴമ്പുപരുവത്തിലാക്കിയ വേപ്പില, ആത്തയില, പപ്പായ ഇല, മാതളനാരങ്ങയില, പേരയില എന്നിവ യഥാക്രമം 300 ഗ്രാം, 200 ഗ്രാം, 200 ഗ്രാം, 200 ഗ്രാം, 200 ഗ്രാം എന്നിവ ഒരുലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ കുഴമ്പുലായനി മണ്‍പാത്രത്തിലേക്കൊഴിച്ച് അഞ്ചുപ്രാവശ്യം തിളപ്പിക്കുക. ഒരുദിവസംമുഴുവന്‍ തണുത്തശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം. ബ്രാഹ്മാസ്ത്രം രണ്ടരമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി കായതുരപ്പന്‍പുഴുക്കള്‍ നീരൂറ്റിക്കുടിക്കുന്ന വിരുതാര്‍ പഴം,തുരപ്പാര്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ തളിച്ച് നിയന്ത്രിക്കാം. ബ്രഹ്മാസ്ത്രം ഒരിക്കല്‍ തയ്യാറാക്കിയാല്‍ ആറുമാസംവരെ സൂക്ഷിക്കാം.

4. അഗ്നിഅസ്ത്രം
ഒരുലിറ്റര്‍ പശുവിന്റെ മൂത്രത്തില്‍ 100 ഗ്രാം അരച്ച പുകയിലയും 50 ഗ്രാംവീതം എരിവുള്ള കാന്താരിമുളകും വെളുത്തുള്ളിയും അരക്കിലോ വേപ്പിലയും അരച്ചത് ചേര്‍ത്തിളക്കുക. ഈ ലായനിക്കൂട്ട് ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ മാറ്റി ചുരുങ്ങിയത് അഞ്ചുതവണ തിളപ്പിക്കുക. ഒരുദിവസം തണുക്കാന്‍ വച്ചശേഷം തുണികൊണ്ട് ഞെക്കിപ്പിഴിഞ്ഞ് അരിച്ച് കുപ്പിയിലാക്കി വയ്ക്കാം. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, കായതുരപ്പന്‍ മുതലായ ഇരിഞ്ഞുതിന്നുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഇങ്ങിനെ തയ്യാറാക്കുന്ന അഗ്നിഅസ്ത്രം മൂന്നു മില്ലി ഒരുലിറ്റര്‍ എന്ന തോതില്‍ കലക്കി തളിക്കാം. തയ്യാറാക്കുന്ന ലായനി പച്ചക്കറിവിളകളില്‍ ഒരു വിളക്കാലം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍, പ്രാദേശികമായി ഇണങ്ങുന്ന ഇനങ്ങള്‍ എന്നിവ നടീല്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി കൃഷിയിറക്കിയാല്‍ കീടരോഗബാധ ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട വിളവുണ്ടാക്കുന്നതിനും സഹായകരമാകും. കീടത്തിന്റെ ആക്രമണം കാണുമ്പോള്‍തന്നെ കൈകൊണ്ടോ കീടവല ഉപയോഗിച്ചോ പിടിച്ചുനശിപ്പിക്കുന്നത് കീടപ്പെരുപ്പം ഇല്ലാതാക്കും. സുഭാഷ് പലേക്കര്‍ മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതിസൌഹൃദ കൃഷിരീതിയില്‍ സസ്യജന്യവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ജൈവകീടനാശിനികള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രകൃതിയുമായി സമരസപ്പെട്ടുള്ള കൃഷിക്ക് പരിസ്ഥിതിസൌഹൃദ വളങ്ങളും കീടനാശിനികളുംതന്നെയാണ്. പ്രബലഘടകം

നിങ്ങളുടെ പൂന്തോട്ടം പൂക്കളാൽ നിറയ്ക്കാം.

മുല്ല

റോസ്സ് കഴിഞ്ഞാൽ നമ്മളിൽ ഏറെപ്പേരും വളർത്താൻ ഇഷ്ടപ്പെടുന്നതും, ഭംഗിയുള്ളതും, പരിപാലനം പൊതുവിൽ എളുപ്പമുള്ളതുമായ ഒരു ചെടിയാണ് മുല്ല. ഇന്ന് വിപണിയിൽ റെക്കോർഡ് വിലയാണ് മുല്ലയ്ക്കുള്ളത്. ഏകദേശം 200 ൽ പരം ഇനങ്ങളുള്ള ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ്‌ മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine). "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ ആണ് ഇനങ്ങളിൽ കൂടുതൽ സുഗന്ധമുള്ളവ. 
കാലാവസ്ഥയും_മണ്ണും. 
സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളായിരിക്കണം മുല്ല നടുവാൻ തെരഞ്ഞെടുക്കേണ്ടത്. തണലില്‍ വളരുന്ന മുല്ലയ്ക്ക് കായികവളര്‍ച്ചയുണ്ടാകുമെങ്കിലും പൂമൊട്ടുകള്‍ കുറവായിരിക്കും. ധാരാളം വെള്ളവും മുല്ലയ്ക്കാവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുല്ലയുടെ വളര്‍ച്ചയ്ക്കും പൂവിടലിനും അനുയോജ്യം. കളിമണ്ണ് കൂടുതലുള്ള മണ്ണ് കായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും പൂക്കളുടെ ഉത്പാദനം കുറവായിരിക്കും.
നടീല്‍
മുല്ല നടാനുദ്ദേശിക്കുന്ന സ്ഥലം നന്നായികിളച്ച് മറിച്ച് കളകളും കട്ടകളും മാറ്റി വൃത്തിയാക്കിയിരിക്കണം. ഒരു കുറ്റിച്ചെടിയായതിനാല്‍ ആഴത്തില്‍ കുഴികളെടുത്ത് അതിലാണ് വേരു പിടിപ്പിച്ച കമ്പുകള്‍ നടേണ്ടത്. ഇതിനായി ഏകദേശം ഒന്നര അടി നീളവും വീതിയും ആഴവുമുള്ള സമചതുരാകൃതിയിലുള്ള കുഴികള്‍ നാലടി അകലത്തില്‍ എടുക്കണം. ചെടികള്‍ തമ്മിലുള്ള അകലം മണ്ണിന്റെ ഘടനയെയും വളക്കൂറിനെയും ആശ്രയിച്ചും ഇനങ്ങള്‍ക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. നല്ല വളക്കൂറുള്ള മണ്ണില്‍ കൂടുതല്‍ അകലം കൊടുത്ത് നടണം. മുല്ല നടാനായി എടുത്തിട്ടുള്ള കുഴികളില്‍, മേല്‍മണ്ണും 15 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകവും ചേര്‍ത്ത മിശ്രിതം നിറച്ചശേഷം കുഴിയുടെ മധ്യത്തിലായി വേരു പിടിപ്പിച്ച കമ്പുകള്‍ നടുക. മെയ്,ജൂണ്‍ മാസങ്ങളാണ് മുല്ല നടാന്‍ ഏറ്റവും അനുയോജ്യം. നല്ല നന അത്യാവിശ്യമാണ്.
നല്ലതു പോലെ നനക്കുവാന്‍ സൗകര്യമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും നടാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ചാണകപ്പൊടിക്കൊപ്പം കുഴിയൊന്നിന് ഏകദേശം 150 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 50-75 ഗ്രാം എല്ലുപൊടിയും അടി വളമായി ചേര്‍ക്കാവുന്നതാണ്.
മണ്ണ് നിറയ്ക്കുന്നതിനു മുമ്പ് കുഴിയുടെ അടിയില്‍ ഉണങ്ങിയ തൊണ്ട് കമഴ്ത്തി വെക്കുന്ന രീതിയും ചില സ്ഥലങ്ങളില്‍ നടപ്പിലുണ്ട്. വേനല്‍ കാലത്ത് കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ഈ രീതി സഹായിക്കും.
കമ്പുകൾ മുറിച്ചു നടുന്നരീതി.
പുതിയ ചെടികള്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ഏറ്റവും എളുപ്പമുള്ള രീതിയാണിത്. മുല്ലയുടെ ഇനം, മുറിച്ചെടുക്കുന്ന തണ്ടിന്റെ തരം, കമ്പ് നടുന്ന മാധ്യമം, കാലാവസ്ഥ എന്നീ പല ഘടകങ്ങളെയും ആശ്രയിച്ച് കമ്പുകളില്‍ വേരു പിടിക്കുന്നതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി കമ്പുകള്‍ വേരു പിടിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം മഴക്കാലമാണ്. ഐ.ബി.എ (ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ്) എന്ന ഹോര്‍മോണ്‍ 1000 പി.പി.എം (ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു ഗ്രാം ഹോര്‍മോണ്‍) എന്ന തോതില്‍ ഉണ്ടാക്കി അതില്‍ കമ്പുകള്‍ മുക്കി വെച്ച ശേഷം നടുന്നത് നല്ലതുപോലെ വേരുകളുണ്ടാകുവാൻ സഹായകമാണ്. വേര് പിടിപ്പിക്കാനുള്ള മാധ്യമത്തില്‍ മണല്‍, മണ്ണ്,ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ക്കുന്നു. മൂന്നു മുതല്‍ ആറു മാസം പ്രായമായ വേരു പിടിപ്പിച്ച കമ്പുകള്‍ നടാനായി ഉപയോഗിക്കാം.
വള പ്രയോഗം. 
മണല്‍ കൂടുതലുള്ള മണ്ണില്‍ ഇടക്കിടക്ക് വളപ്രയോഗം നടത്തേണ്ടിവരും. ചെടി നട്ട് മൂന്നു മാസം കഴിയുമ്പോള്‍ വളപ്രയോഗം തുടങ്ങാം. ഒരു കുറ്റിമുല്ല ചെടിക്ക് 500 ഗ്രാം നൈട്രജൻ വളം, 1.5കിലോഗ്രാം ഫോസ്‌ഫേറ്റ് വളങ്ങൾ 500 ഗ്രാം പൊട്ടാഷ് വളങ്ങൾ, 10 കിലോഗ്രാം ചാണകപ്പൊടി എന്നിവയാണ് ഒരു വര്‍ഷത്തില്‍ ഇടേണ്ടത്. നിലത്ത് നട്ടിട്ടുള്ള ചെടികള്‍ക്ക് ഈ വളങ്ങള്‍ രണ്ടോ മൂന്നോ തവണകളായി നല്‍കാം. എന്നാല്‍ ചട്ടിയിലും ചാക്കിലും നട്ടിട്ടുള്ള ചെടികള്‍ക്ക് വളം മാസം തോറും തുല്യ അളവില്‍ നല്‍കുന്നതാണ് നല്ലത്. നേര്‍വളങ്ങള്‍ക്ക് പകരം മിക്‌സ്ചറും കോംപ്ലക്‌സ് വളങ്ങളും നല്‍കുന്നത് ഉത്തമം. ചെടിക്കു ചുറ്റുമുള്ള മണ്ണിളക്കി മണ്ണുമായി കലര്‍ത്തിയാണ് വളങ്ങള്‍ നല്‍കേണ്ടത്. ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം, കോഴികാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയിലേതെങ്കിലും ഒന്ന് മാറി മാറി മാസം തോറും കൊടുക്കുന്നതും മുല്ലയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തു വെച്ച് മൂന്നു നാലു ദിവസങ്ങള്‍ കഴിഞ്ഞ് തളിച്ചു കൊടുക്കുന്നതും ഫലപ്രദമാണ്. കുറ്റിമുല്ലയില്‍ എപ്പോഴും മൊട്ടുകൾ ഉണ്ടാകുന്നതിനാല്‍ ആവശ്യാനുസരണം വളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം.
പ്രൂണിങ്ങ്അഥവാ കൊമ്പുകോതൽ. 
മുല്ലവളർത്തലിൽ വളപ്രയോഗം പോലെ തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പ്രൂണിങ്ങ് അഥവാ കൊമ്പു കോതല്‍. ഇത് ചെടിയുടെ വളര്‍ച്ചയേയും പൂമൊട്ടുകളുണ്ടാകുന്നതിനേയും വളരെയധികം സ്വാധീനിക്കുന്നു.
പ്രൂണിങ്ങ് കൊണ്ടുദ്ദേശിക്കുന്നത് കമ്പുകള്‍ മുറിച്ചു മാറ്റുക എന്നതാണ്. മൊട്ടുണ്ടായിക്കഴിഞ്ഞ എല്ലാ തണ്ടുകളും ഉണങ്ങിയതും രോഗബാധയുള്ളതുമായ കമ്പുകളും വെട്ടിക്കളഞ്ഞ് പുതിയ കമ്പുകള്‍ വരാന്‍ ചെടിയെ ഉത്തേജിപ്പിക്കുകയാണ് കൊമ്പു കോതലിലൂടെ നാം ചെയ്യുന്നത്. പുതിയ കമ്പുകളിലാണ് എപ്പോഴും മുല്ലമൊട്ടുകള്‍ കാണുന്നത്. പ്രൂണിങ്ങ് നിലത്തു നിന്നും ഒന്നര അടി പൊക്കത്തില്‍ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. മഴക്കാലത്ത് പ്രൂണിങ്ങ് നടത്തുമ്പോൾ മുറിവായില്‍ കുമിള്‍നാശിനി തേക്കുന്നത് രോഗബാധ തടയാന്‍ ഉപകരിക്കും. ബോര്‍ഡോമിശ്രിതം ഇതിനായി ഉപയോഗിക്കാവുന്നതാണ്.
പരിപാലനം
കളയെടുക്കല്‍ തക്കസമയത്ത് തന്നെ ചെയ്യണം. വളമിടുന്നതിനുമുമ്പായി കള നിശേഷം നശിപ്പിച്ചിരിക്കണം. പുതയിടുന്നതും കളകളെ നിയന്ത്രിക്കാന്‍ സഹായകമാണ്.
വേനല്‍ക്കാലത്തുള്ള നന മുല്ലയ്ക്ക് അത്യന്താപേക്ഷിതമാണ്.
നിലത്തു നില്‍ക്കുന്ന ചെടികള്‍ക്ക് മൂന്നു ദിവസത്തിലൊരിക്കല്‍ നല്ല നന ആവശ്യമാണ്. എന്നാല്‍ ചട്ടിയിലോ ചാക്കിലോ നട്ടിട്ടുള്ള ചെടികള്‍ ദിവസേന നനയ്‌ക്കേണ്ടതായി വരും

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്)

എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്?
പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ

ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് നാം മനസിലാക്കിയിരിക്കണം . മാത്രവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പല ചരക്ക് കടയിൽനിന്നും ലഭിക്കുന്നതുമാണ്.

എന്തിനാണ് പുളിപ്പിക്കുന്നത് ?
ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല .

എങ്ങിനെ പുളിപ്പിക്കാം? 
കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രണ്ട് രീതികൾ നമുക്ക് പരിചയപ്പെടാം
*പിണ്ണാക്ക് പുളിപ്പിച്ചത്*
കപ്പലണ്ടി പിണ്ണാക്ക് -1kg
ശർക്കര-250g
ശുദ്ധജലം -25 ലിറ്റർ 
ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത് )

*ജൈവ സ്ലറി*
കപ്പലണ്ടി പിണ്ണാക്ക് -1kg
വേപ്പിൻ പിണ്ണാക്ക്-1kg
പച്ച ചാണകം -1kg
ശർക്കര-500g
ശുദ്ധജലം -25ലിറ്റർ 
ഒരു ബക്കറ്റിൽ പിണ്ണാക്ക്, ശർക്കര, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ദുർഗ്ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത് )

എന്തിനാണ് തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത്? 
പുളിപ്പിച്ച കടല പിണ്ണാക്ക് കലക്കി ഒഴിക്കുമ്പോൾ ചെടിച്ചുവട്ടില്‍ മട്ടോടുകൂടിതങ്ങി നമ്മൾ വളർത്തിയെടുത്ത അനേകം സൂക്ഷമാണുക്കൾ നശിക്കുന്നതിന് കാരണമാകും മാത്രമല്ല മണ്ണിന്റെ മുകളിലും ഉൾഭാഗങ്ങളിലും ഒരു പാട കെട്ടി നിന്ന് വേരുകൾക്ക് ആവിശ്യമായ വായു സഞ്ചാരം ലഭിക്കാതയും വരും അതുകൊണ്ട് തെളിനീർ ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്

തെളിനീർഊറ്റി ബാക്കി വരുന്ന ചണ്ടി (മട്ട്) എന്തു ചെയ്യണം. 
തെളിനീർ ഊറ്റി ഒഴിച്ച് ബാക്കി വരുന്ന ചണ്ടി യില്‍ ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. ബാക്കിയാകുന്ന മട്ട് വലിയ ചെടികളുടെ ചുവട്ടില്‍ ഒരടിയകലത്തിൽ മണ്ണ് മാറ്റി ഇട്ടു കൈകൊണ്ട് മണ്ണും ചണ്ടിയും നന്നായി ഇളക്കി യോജിപ്പിച്ച് മൂടാം.

പുളിപ്പിക്കാതെ കടല പിണ്ണാക്ക് ഉപയോഗിച്ച് കൂടെ? 
ഉപയോഗിക്കാം, കടല പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്, ഉറുമ്പുകള്‍ അത് കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട്‌ മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുക്കാം. 
ചെടികളുടെ ഇനം വലുപ്പം എന്നിവ അനുസരിച്ച് ഇരുപത് ഗ്രാം മുതൽ അമ്പത് ഗ്രാം വരെ ഒരുതവണ കൊടുക്കാം. 
പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിക്കൂന്ന അളവ് ചെടിയുടെ ഇനം വലുപ്പം അനുസരിച്ച് ഒരു കപ്പ് മുതൽ അഞ്ചു കപ്പു വരെ ഒഴിക്കാം.

*കടപ്പാട് : കർഷകമിത്ര*

പച്ചത്തക്കാളി

മസില്‍മാനായി ഷൈന്‍ ചെയ്യാന്‍ കൊതിയുണ്ടോ? പച്ചത്തക്കാളി ബെസ്റ്റാ.. മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഘടകം പച്ചത്തക്കാളിയിലുണ്ടെന്നതാണ് കാര്യം. ടൊമാറ്റിഡിന്‍ എന്നതാണിതിന്റെ പേര്. പേശീക്ഷയത്തെ തടയുക കൂടി ചെയ്യുന്ന ഈ ഘടകത്തെ തിരിച്ചറിഞ്ഞത് അയോവ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ്.
പ്രായമേറുന്തോറും പേശീക്ഷയം സംഭവിക്കുന്നു. ക്യാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയവയും പേശീക്ഷയത്തിനു കാരണമാകുന്നു. പേശീക്ഷയം ആളുകളെ ക്ഷീണിതരും ദുര്‍ബലരുമാക്കുന്നു. കായികപ്രവര്‍ത്തനം കുറയുന്നു. ശക്തിക്ഷയം സംഭവിക്കുന്നതിനാല്‍ വീഴ്ചകളും അതേത്തുടര്‍ന്ന് അസ്ഥിപൊട്ടലും ഉണ്ടാകുന്നു. കുടുംബജീവിതത്തില്‍ വലിയ താളപ്പിഴകളാണ് പേശീക്ഷയം വരുത്തിവയ്ക്കുന്നത്. 
ടൊമാറ്റിഡിന്‍ പേശീക്ഷയം തടയുന്നുവെന്നു പഠനത്തില്‍ തെളിഞ്ഞു. പേശീക്ഷയത്തോടെ കോശങ്ങളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ തടയുന്ന ജോലിയാണ് ടൊമാറ്റിഡിന്‍ ഏറ്റെടുക്കുന്നത്. എലികളില്‍ നടത്തിയ പഠനത്തില്‍ ടൊമാറ്റിഡിന്‍ മൂലം പേശികള്‍ ബലപ്പെടുന്നതായി കണ്ടു. മസിലുകള്‍ക്കു വലിപ്പവും ശക്തിയും വര്‍ധിക്കുന്നതായും കണ്ടു. അവയ്ക്കു കൂടുതല്‍ നേരം കായികപ്രവര്‍ത്തികള്‍ ചെയ്യാനാകുന്നതായും ബോധ്യമായി. മസില്‍ വളര്‍ച്ചയോടൊപ്പം കൊഴുപ്പു കുറയുന്നതായും ശാസ്ത്രലോകം കണ്ടെത്തി.

സലീംകൊഴിഞ്ഞിൽ

ചക്കരക്കൊല്ലി

ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുള്ള ഒരിനം അമ്ലത്തിന് മധുരം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിനാല്‍ പ്രമേഹത്തിന് ഒറ്റമൂലിയായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലംമാറിയതോടുകൂടി പലതരം വിഷങ്ങളും (കീടനാശിനിയുടെ) ഫലമായി നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നു. അതിനാല്‍ ഇലയും ആര്യവേപ്പിലയും കൂവളത്തിലയും സമം അരച്ചോ പൊടിച്ചുവെച്ചോ പ്രമേഹത്തിന് കഴിച്ചാല്‍ മതി.

ഇതിന്റെ ഇലയാണ് ഔഷധത്തിനായി ഉപയോഗിച്ച് വരുന്നത്. ആദ്യ വര്‍ഷം മുതല്‍തന്നെ ഇല ശേഖരിച്ച് തുടങ്ങും. ചെടിക്ക് 10 മുതല്‍ 12 വര്‍ഷം വരെ ആയുസുണ്ട്. കൃഷിരീതി : ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത ഒന്നരയടി സമചതുരത്തിലും ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10സഹവീതം ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്‌റ്റോ നിക്ഷേപിച്ചതിനു ശേഷം മേല്‍ മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ, നാലോ പ്രായമായ പോളി ബാഗ് തൈകള്‍ നടാം. തൈകള്‍ നട്ടഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ കമ്പുകളില്‍ കൂടി ചെടി പടര്‍ത്താം. ഒരുവര്‍ഷം പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം. ഇല പച്ചയോ ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം. മൂന്നിലവീതമുള്ള കഷ്ണം മുറിച്ചും നടാം.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate