অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിരീതികളും അറിവുകളും -ഭാഗം 3

കൃഷിരീതികളും അറിവുകളും -ഭാഗം 3

അഗ്ര പതിവെക്കല്‍ അഥവാ TIP LAYERING

ഒരു കമ്പിന്‍റെ അഗ്ര ഭാഗത്ത്‌ ഒരു പാളി അല്ലെങ്കില്‍ ഒരു ചെറിയ അട്ടി മണ്ണ് പതിച്ചുവെക്കുന്നതിനെ അഗ്രപതിവെക്ക ല്‍ എന്നുപറയും. ഇത് എല്ലാ ചെടികളിലും പറ്റില്ല. strawberry, rasberry തുടങ്ങി മണ്ണിനോട് പതിഞ്ഞുകിടക്കുന്ന / പതിച്ചു കിടത്താന്‍ സൌകര്യമുള്ള ശിഖരങ്ങളുള്ള ചെടികളില്‍ ഇത് ചെയ്യാം. ബെറി ഗ്രൂപ്പില്‍ എല്ലാ ചെടികള്ക്കും പറ്റും.
ഇതിന്‍റെ പ്രത്യേകത, അമ്മച്ചെടിയുടെ അടുത്തു തന്നെ ശിഖരങ്ങള്‍ ഉണ്ടാകും എന്നതാണ്. ആദ്യമായി നമുക്ക് വേണ്ട കമ്പുക ള്‍ തിരഞ്ഞെടുക്കുക. അതിന്‍റെ അഗ്ര ഭാഗത്തുള്ള എല്ലാ ഇലകളും മുറിച്ചു കളയുക. അഗ്ര ഭാഗത്തുള്ള മുകുളം dormant ആയിരിക്കണം, അതായത് തളിര്പ്പു വന്നിരിക്കരുത്. എല്ലാ ഇലകളും മാറ്റി, അതിനെ വളച്ചു ഭൂമിയിലേക്ക്‌ മുട്ടിച്ച് 5 cm ആഴത്തില്‍ മണ്ണില്‍ കുഴിച്ചിടുക. അല്ലെങ്കില്‍ ഒരു കവറിലോ ചട്ടിയിലോ മിശ്രിതം നിറച്ച്, ചെടിയുടെ തൊട്ടടുത്തു വെച്ച്, അതില്‍ താഴ്ത്തിയാലും മതി. അറ്റത്ത്‌ മയങ്ങി കിടക്കുന്ന ഒരു മുകുളം ഉണ്ടല്ലോ. അത് മെല്ലെ വലുതാവാന്‍ തുടങ്ങും. കിളിര്പ്പുകള്ക്ക് (shoots) വെളിച്ചത്തിലേയ്ക്കു വരാനാണ് വ്യഗ്രത ഉണ്ടാകുക. അത് മണ്ണില്‍ നിന്നും വളര്ന്ന് മേലോട്ട് വരും. അതേസമയം വേരിനു എപ്പോഴും താഴോട്ടു പോകാനാണ് വ്യഗ്രത. ഒരറ്റം മേലോട്ട് വളരുമ്പോള്‍ മറ്റേ അറ്റത്ത്‌, താഴെ, വേര് പിടിക്കും. വേര് വരാന്‍ ഒന്ന് അല്ലെങ്കില്‍ ഒന്നര മാസം എടുക്കും. മുകളില്‍ തളിര്‍ പൊന്തി വന്നാല്‍ താഴെ വേര് പിടിച്ചിട്ടുണ്ടാവും എന്ന് അനുമാനിക്കാം. കിളിര്പ്പ് വളര്ന്നു ഒരടി നീളം വെച്ചാ ല്‍ മുറിച്ചു മാറ്റാം.

വേര് പിടിച്ചു കഴിഞ്ഞാല്‍ ഒറ്റയടിക്ക് മുറിച്ചു മാറ്റരുത്. ഘട്ടം ഘട്ടം ആയി വേണം മുറിച്ചു മാറ്റാന്‍. ഒറ്റയടിക്ക് മുറിച്ചു മാറ്റിയാല്‍ അതിനു ക്ഷീണം പറ്റും. കുറേശ്ശെ കുറേശ്ശെ ആയി ചെടി അറിയാതെ മുറിച്ച്മാറ്റുമ്പോള്‍, അതിനു ക്ഷീണം പറ്റില്ല. ആദ്യം തണ്ടില്‍ ചെറിയൊരു കീറല്‍ കൊടുക്കുക. രണ്ടാഴ്ച കഴിഞ്ഞാല്‍ മുഴുവന്‍ മുറിചെടുക്കാം.

മുറിച്ചു ചട്ടിയിലോ കവറിലോ നട്ട്, അധികം വെയില്‍ തട്ടാത്ത സ്ഥലത്ത് വെക്കണം. കാരണം പെട്ടെന്ന് പൊരിവെയിലത്ത്‌ വെച്ചാല്‍ അതിനു ക്ഷീണം ആകും. കാരണം വേര് വന്നെങ്കിലും അത് മുഴുവന്‍ കാര്യക്ഷമമാവാന്‍ തുടങ്ങിയിട്ടുണ്ടാവില്ല. മയപ്പെടുത്തി (seasoning), ക്ഷീണം മാറ്റി, രണ്ടാഴ്ച കഴിഞ്ഞു ആ മണ്ണോടെ നമുക്കിഷ്ടമുള്ളിടത്ത് നടാം.
ഇതാണ് അഗ്രപതിവെക്കല്‍. ഇത് എല്ലാ ഇനത്തിലും പറ്റില്ല. മണ്ണ് പിടിച്ചിരുന്നാല്‍ അഴുകി പോകുന്ന ചെടികളില്‍ ഇത് പറ്റില്ല

ആര്യവേപ്പ്

ആര്യവേപ്പ് ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌

ഉപയോഗങ്ങൾ

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട് തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള മരുന്നുകളിലും ഉപയോഗിക്കുന്നു കീടാശിനിയായി വേപ്പെണ്ണയും വേപ്പില കഷായവും ഉപയോഗിക്കാറുണ്ട്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തത്തിന് പറ്റിയ ഔഷധമാണ് വേപ്പ്. വേപ്പില നീരും തേനും പത്ത് മില്ലീലിറ്റര്‍ വീതം ചേര്‍ത്ത് രണ്ട് നേരം വീതം മൂന്ന് ദിവസം കഴിക്കുക.

തേള്, പഴുതാര എന്നിവ കടിച്ചാല്‍

വേപ്പിലയും മഞ്ഞളും തുല്യമായി ചേര്‍ത്തരച്ച് മുറിവിന് ചുറ്റും പുരട്ടുക.

വയറിളക്കം

വേപ്പിന്‍ തോല് ചെറുതായി മുറിച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വയറിളക്കത്തിന്‌ നല്ലതാണ്.

ചൊറി

വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് പുരട്ടുക.

കൃമി, വിരശല്യം മാറാൻ

വേപ്പില ഉണക്കിപ്പൊടിച്ച് പാലിലോ ചൂട് വെള്ളത്തിലോ ഇട്ട് ഒരാഴ്ച കുടിക്കുക.

വളംകടിയ്ക്ക്

വേപ്പിലയും മഞ്ഞളും തുല്യ അളവില്‍ ചേര്‍ത്ത് അരച്ചുപുരട്ടുക.

കൊതുകുശല്യം

വേപ്പിലക്കൊമ്പ് മുറിയുടെ ഒരു മൂലയില്‍ കെട്ടിത്തൂക്കി ഇടുക. അല്ലെങ്കില്‍ വേപ്പില പുകയ്ക്കുക. കൊതുകു ശല്യം മാറിക്കിട്ടും.

മുഖക്കുരു മാറാൻ

രാത്രി വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് വെക്കുക. പുലര്‍ച്ചെ എഴുന്നേറ്റ് ഈ വെള്ളം കൊണ്ട് മുഖം കഴുകുന്നത് ശീലമാക്കുക

പൂവരശ്

പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്.ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്. പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു. വെള്ളത്തടിയോടു ചേര്‍ന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു. അകംതൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുറംതൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പല രാജ്യക്കാര്‍ക്ക് അവരുടെ ഈട്ടിമരമാണ് പൂവരശ്.വിത്ത് പാകിയും കമ്പ് മുറിച്ചുനട്ടും പൂവരശ് കൃഷിചെയ്യാം. കണംകയ്യോളം ചുവടുവണ്ണമുള്ളതും രണ്ടു മീറ്ററോളം നീളമുള്ളതുമായ നേര്‍കമ്പുകളാണ് കൃഷിചെയ്യേണ്ടത്. നട്ടുനനച്ചാല്‍ വേഗം കിളിര്‍ത്തു വരുന്നതിനാല്‍ വിത്തുപാകുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തോളം സമയലാഭം ലഭിക്കും. ചാണകം പൂവരശിന് ഒന്നാന്തരം വളമാണ്. കീടബാധയോ രോഗങ്ങളോ സാധാരണയായി പൂവരശിനെ ബാധിക്കാറില്ല. എട്ടുപത്തു വര്‍ഷം കൊണ്ട് പൂവരശിന്റെ തടിക്ക് കാതലുണ്ടാകും

അയമോദകം

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകംഅംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു. ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ.മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും. മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്, ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്.അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്. ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം.അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്. ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു. അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം ഇളകിപ്പോരും. ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം. ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും. അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം. ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും. കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം. ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി.ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ ‍അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു. കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക. തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും

വയല്‍ചുള്ളി

ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളഒരു ഔഷധസസ്യമാണ് വയല്‍ചുള്ളി. നെല്‍പാടങ്ങളുടെ വരമ്പുകളോടു ചേര്‍ന്നും അരികുപറ്റിയും ചതുപ്പു നിലങ്ങളിലുമാണ് ഇവയുടെ വളര്‍ച്ച. ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി. ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും. നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്. അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്. പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു. മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി. സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍‍ധനക്കായി വയല്‍ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു. ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു. പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ. രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വാജീകരണ ഔഷധങ്ങളില്‍ വിത്തിനാണ് സ്ഥാനം. വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്‍ക്കും. മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം. ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി. ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി. അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും.

കണിക്കൊന്ന

കാഷ്യ ഫിസ്റ്റുല ലിന്‍ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും ഇന്ത്യന്‍ ലബേണം (Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന, 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്. കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും

ജൈവ കീടനാശിനികളും വളങ്ങളും ഉപയോഗിച്ച് റാഡിഷ്‌ കൃഷി ചെയ്യുന്ന വിധം

ഒരു ശീതകാല വിളയാണ് റാഡിഷ്‌ , ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഇത് കൃഷി ചെയ്യാം. വിത്തുകള്‍ പാകിയാണ് തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. വിത്തുകള്‍ പാകി പറിച്ചു നടുന്ന രീതി ഒഴിവാക്കി നേരിട്ട് നടുന്നതാണ്‌ ഉചിതം. വിത്തുകള്‍ പാകി 4-5 ദിവസത്തിനുള്ളില്‍ അവ മുളച്ചു തുടങ്ങും. ഗ്രോ ബാഗിലും റാഡിഷ്‌ കൃഷി ചെയ്യാം, . ഒന്നര-രണ്ടു മാസം കൊണ്ട് റാഡിഷ്‌ വിളവെടുപ്പിനു തയ്യാറാകും. . ഗ്രോ ബാഗില്‍ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ മിക്സ് ചെയ്തു നിറച്ചതിന് ശേഷം വിത്തുകള്‍ പാകാം ഒരു ഗ്രോ ബാഗില്‍ 10 വിത്തുകള്‍ പാകി, വളര്‍ന്നു വന്ന തൈകളില്‍ ആരോഗ്യമുള്ള 4-5 എണ്ണം നിര്‍ത്തി ബാക്കി പിഴുതു കളയാം. കാര്യമായ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു വിളയാണ് റാഡിഷ്‌.

ക്യാരറ്റ്, ബീറ്റ് റൂട്ട് , കാബേജ്, കോളി ഫ്ലവര്‍ പോലെ നമുക്ക് രാഡിഷും കേരളത്തില്‍ വിജയകരമായി കൃഷി ചെയ്യാന്‍ സാധിക്കും. Pusa Chetki, Arka Nishant തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന ഇനങ്ങളാണ്

ചിറ്റമൃത് /അമൃത്

അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതുംടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്റെ തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്. ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്. നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും.

ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്.

ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.

അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും. രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.

വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം. വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും. അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.

അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും. കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക. പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും. അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.

അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും. ‌അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.

തിപ്പലി

മണ്ണും കാലാവസ്ഥയും

വളക്കൂറും, നീര്‍വാര്‍ച്ചയുമുള്ള ലോലമണ്ണാണ് ഏറ്റവും അനുയോജ്യം. ധാരാളം ജൈവാംശമുള്ള മണല്‍ മണ്ണിലും നന്നായി വളരും. തണല്‍ ഇഷ്ടപ്പെടുന്ന ഒരു സസ്യമായതുകൊണ്ട്‌ തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. ഉദ്ദേശം 25 ശതമാനമെങ്കിലും തണല്‍ ഇതിന്‍റെ ഉല്‍പ്പാദനത്തിനും വളര്‍ച്ചയ്ക്കും അനുപേക്ഷണീയമാണ്.

നടീല്‍വസ്തു

മൂന്നോ-അഞ്ചോ മുട്ടുകളുള്ള വള്ളി തലകളാണ് നടാനുപയോഗിക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ ഇങ്ങനെയുള്ള വള്ളിത്തല പോട്ടിംഗ് മിശ്രിതം നിറച്ച പോളിബാഗില്‍ നടണം. നിമാവിരയെ നിയന്ത്രിക്കുന്നതിന് സ്യുഡോമോണാസ് എന്ന ബാക്ടീരിയല്‍ മിശ്രിതം ഒരു ചെടിക്ക് 10 ഗ്രാം എന്ന തോതില്‍ ചേര്‍ക്കുക.

ഇനങ്ങള്‍

ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള ‘വിശ്വം’ എന്ന തിപ്പലിയിനം തുറസ്സായ സ്ഥലങ്ങളിലും തണലിലും കൃഷി ചെയ്യാന്‍ യോജിച്ച ഒന്നാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സംഭാവനയാണിത്‌. തുറസ്സായ സ്ഥലങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടറില്‍ നിന്നും 800-850 കി. ഗ്രാമും തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടറില്‍ നിന്നും 350-400 കി. ഗ്രാമും വിളവ് ലഭിക്കും.

നടീല്‍

കാലവര്‍ഷത്തിന്‍റെ ആരംഭത്തോടുകൂടി നടീല്‍ ആരംഭിക്കാവുന്നതാണ്. നിലം 3-4 തവണ ഉഴുത്‌ തയ്യാറാക്കി 1 മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവുമുള്ള വാരങ്ങള്‍ എടുക്കണം. ഇതില്‍ 60x30 സെ.മീ. അല്ലെങ്കില്‍ 30x30 സെ.മീ. അകലത്തില്‍ ചെറിയ കുഴികളെടുക്കണം. ഓരോ കുഴിയിലും 2 കി.ഗ്രാം വീതം ഉണക്കിപ്പൊടിച്ച കാലിവളം ചേര്‍ത്തശേഷം മണ്ണുമായി നല്ലവണ്ണം കൂട്ടിക്കലര്‍ത്തണം. ഇപ്രകാരം തയ്യാറാക്കിയ കുഴികളില്‍ രണ്ടു തൈകള്‍ വീതം നടാം. വെള്ളം വാര്‍ന്നുപോകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. രണ്ടു മാസത്തിലൊരിക്കല്‍ ചാണകത്തിന്‍റെ സ്ലറി ഒഴിച്ച് കൊടുത്തതിനുശേഷം മണ്ണ് കൂട്ടിക്കൊടുക്കുന്നത് വിളവ് വര്‍ദ്ധിപ്പിക്കും. ഒരു ഹെക്ടറില്‍ നടുന്നതിന്‌ 12000 വേരുപിടിപ്പിച്ച വള്ളികള്‍ വേണ്ടിവരും.

ജലസേചനം

തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ആഴ്ച്ചയില്‍ ഒരു തവണ നനയ്ക്കണം. തെങ്ങിന്‍ തോപ്പില്‍ ഇടവിള ആയിട്ടാണ് കൃഷി ചെയ്യുന്നതെങ്കില്‍ പ്രത്യകിച്ച് നന ആവശ്യമില്ല. തെങ്ങ് നനയ്ക്കുന്നതോടൊപ്പം വളര്‍ച്ചയ്ക്കാവശ്യമായ ഈര്‍പ്പം ലഭിക്കും. വേനല്‍ക്കാലത്ത് നനയക്കാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ പുതയിടുന്നത് ജലനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.

തിപ്പലി

പനിക്ക്

1. വയറ്റിലെ അസ്വാസ്ഥ്യം കൊണ്ടുണ്ടാകുന്ന പനിക്ക് തിപ്പലി പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക.
2. കൂടെക്കൂടെ ഉണ്ടാകുന്ന പനിക്ക് തിപ്പലി വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിച്ചശേഷം പാല്‍ കുടിക്കുക.
3. വിട്ടുമാറാതെ തുടര്‍ന്നു നില്‍ക്കുന്ന പനി, ചുമ, ദഹനക്കേട്, വിശപ്പില്ലായ്മ, ശ്വാസംമുട്ടല്‍, കൃമി വികാരങ്ങള്‍ എന്നിവയ്ക്ക് തിപ്പലി ചൂര്‍ണ്ണം ഒരുഭാഗം, ശര്‍ക്കര രണ്ടുഭാഗം നല്ലതുപോലെ യോജിപ്പിച്ച് കുറേശ്ശെ ഒരുമാസം തുടര്‍ച്ചയായി കഴിക്കുക.

ചുമ മാറുന്നതിന്

1. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ സമം എടുത്തി ഉണക്കിപ്പൊടിച്ച് സമം ശര്‍ക്കരയും ചേര്‍ത്ത് യോജിപ്പിച്ച് അര സ്പൂണ്‍ വീതം എടുത്ത് അല്പം പശുവിന്‍ നെയ്യില്‍ സേവിച്ചാല്‍ ശമനം കിട്ടും.
2. തിപ്പലി പൊടിച്ച്, തേന്‍ ചേര്‍ത്ത് കഴിക്കുക.
3. തിപ്പലി, ചുക്ക്, കടുക്ക ഇവ സമം ഉണക്കിപ്പൊടിച്ച് തേനും കൂട്ടി കഴിക്കുക.

അതിസാരത്തിന്

തിപ്പലിയും കുരുമുളകും സമം എടുത്ത് ഉണക്കിപ്പൊടിക്കുക. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി കഴിക്കുക.

ഛര്‍ദ്ദില്‍ മാറുന്നതിന്

തിപ്പലി പൊടിച്ച്, പഞ്ചസാരയും തേനും മാതളനാരങ്ങാനീരും ചേര്‍ത്ത് സേവിക്കുക.

ടോണ്‍സിലൈറ്റിസിന്

ചുക്ക്, കുരുമുളക്, തിപ്പലി, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ 50 ഗ്രാം വീതം എടുത്ത് ഉണക്കി പൊടിയാക്കി 100 ഗ്രാം കര്‍പ്പൂരയിലകള്‍ ഉണക്കിപ്പൊടിച്ചതും ചേര്‍ത്ത് മുഴുവന്‍ പൊടിയും നനയത്തക്കവണ്ണം മഞ്ഞപ്പൂക്കളുള്ള കയ്യോന്നി നീരൊഴിച്ച് വെയിലത്തുവച്ച് ഉണക്കി ഓരോ നുള്ള് തേനില്‍ യോജിപ്പിച്ച് കുറച്ചുനാള്‍ കഴിക്കുക.

നീര് മാറുന്നതിന്

തിപ്പലിയും, ഇന്തുപ്പും പൊടിച്ച് തേനില്‍ കഴിക്കുക.

അശ്മരി ( മൂത്രത്തില്‍ കല്ല്‌)

തിപ്പലി, കരിനൊച്ചിവേര് എന്നിവ സമം, കരിക്കിന്‍ വെള്ളത്തില്‍ അരച്ചു കലക്കി സേവിക്കുക. കല്ല് അലിഞ്ഞ് നശിച്ചു പോകും

കവുങ്ങ്

പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കവുങ്ങ് . ഇത് അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌. ഇതിന്‌ അടയ്ക്കാമരം എന്നും കമുക് എന്നും ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. Arecanut tree, Betelnut tree എന്നിവയാണ്‌ ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ.

ക്രമുകം എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ്‌ കമുക് /കവുങ്ങ് എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കുന്നു. മലശോധനയുണ്ടാക്കുന്നതിനാൽ ഗുവാഗം എന്നും സംസ്കൃതത്തിൽ ഇതറിയപ്പെടുന്നു.

നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്. ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്,ഔഷധസസ്യങ്ങൾ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്റെ അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന്‌ പുതയിടുന്നതിനും ഉപയോഗിക്കാം

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം

ചപ്പങ്ങം

(casalpinia sapan)ഒരടി ആഴവും സമചതരവുമുള്ള കുഴികളില്‍ 5 കിലോ ഗ്രാം ജൈവവളവും മേല്‍മണ്ണും കൂട്ടി നിറച്ച് വ‍ര്‍ഷ കാലാരംഭത്തോടെ തൈകള്‍ നടുന്നു. കുഴികള്‍ തമ്മില്‍ 6 അടി അകലം ഉണ്ടായിരിക്കണം. കാതലാണ് ഔഷധ യോഗ്യഭാഗം, വ്രണങ്ങള്‍ , ചര്‍മ്മരോഗങ്ങള്‍ , ചുടുനീറ്റല്‍, ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രതടസ്സം, അതിസാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ ശരീരത്തെ തണുപ്പിക്കുന്നതിനും ദാഹശമനത്തിനും ഉപയോഗിക്കുന്നു. ഭക്ഷ്യ വസ്തുക്കളില്‍ നിറം ചേര്‍ക്കാന്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന വിലക്കിയ സാഹചര്യത്തില്‍ ചപ്പങ്ങത്തിന്റെ ആവശ്യം കൂടുന്നുണ്ട്. ഇന്നും മദ്യത്തിനും തുണികള്‍ക്കും ചായം നല്‍കാനും ചപ്പങ്ങം ഉപയോഗിക്കുന്നു. ചപ്പങ്ങം ചേരുന്ന ചില പ്രധാന ഔഷധങ്ങള്‍. സുദര്‍ശന ചൂര്‍ണ്ണം, ദര്‍വാദിഘൃതം, ബൃഹത്‍ ശ്യാമാഘൃതം

യൂക്കാലിപ്റ്റസ്

വളരെ വേഗത്തില്‍ വളരുന്നതും അറുനൂറോളം വിഭാഗങ്ങളുമുള്ള യൂക്കാലിപ്റ്റസ് മിര്‍ട്ടേസിസസ്യകുടുംബത്തില്‍ പെട്ടതാണ്. കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന യൂക്കാലിപ്റ്റസ്, ഔഷധഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇലയില്‍ നിന്നും തണ്ടില്‍ നിന്നും, തൈലം വാറ്റിയെടുക്കുന്നു. പനി, ജലദോഷം, മൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീരിറക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്, തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്. സന്ധിവേദന, ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെ പുരട്ടുന്നത് ഗുണം ചെയ്യും. ഇതിന്റെ തടി വിറകായും പള്‍പ്പ് നിര്‍മ്മാണത്തിനും ഉപകാരമാണ്. വളപ്രയോഗമോ മറ്റു ശുശ്രൂഷയോ വേണ്ടാത്ത ഈ മരങ്ങള്‍ ടെറിറ്റിക്കോര്‍നിസ്, ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറ എന്നീ ഇനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു. ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും

രക്തചന്ദനം

ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്. ഇലകൊഴിക്കുന്ന മരമായ ഇതിന്റെ തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും. ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക,ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഔഷധഗുണമുണ്ടെങ്കിലും പ്രധാനമായും ഫര്‍ണിച്ചര്‍, വീടുപണി തുടങ്ങിയവയ്ക്കും ചായം ഉണ്ടാക്കാനുമാണ് രക്തചന്ദനത്തിന്റെ തടി ഉപയോഗിക്കുന്നത്. തടിക്ക് നല്ല കടുപ്പമുള്ളതിനാല്‍ ആശാരിപ്പണിക്ക് ഒന്നാന്തരമാണ്.ചെടികള്‍ തമ്മില്‍ അകലം 15 അടിവേണം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്തകുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. പത്താംവര്‍ഷം വിളവെടുപ്പിന് തയ്യാറാകും.

അമരക്കായ

പാപ്പിലിയോണേസി – (Papilionaceae) കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍നിഷ്പാവഃ എന്നറിയപ്പെടുന്നു. ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ. പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്. വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു.അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയില്ല. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ അമരക്കായ തോരന്‍വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാല്‍ മതി. മൂത്രം പോകാത്ത അവസ്ഥയുണ്ടായാല്‍ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കില്‍ മൂത്രം പോകുകയും നീര് ശരീരത്തില്‍ ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്. അമരക്കായ മേല്‍പറഞ്ഞ വിധത്തില്‍ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തില്‍ തന്നെ അമരക്കായ കല്‍ക്കമായി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താല്‍ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും

തെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം

ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പിന്നീടൊരിക്കലും നികത്താന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. അതില്‍ ഏറ്റവും പ്രധാനം നടാനായി ഗുണമേന്‍മയുള്ള തെങ്ങിന്‍തൈകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. തൈ തെങ്ങുകളുടെ ആദ്യത്തെ 5 വര്‍ഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഗുണമേന്മയുള്ള തൈകളുടെ ലക്ഷണങ്ങള്‍

നേരത്തെ മുളച്ച (വിത്തു തേങ്ങ പാകി 5 മാസത്തിനകം)വേഗത്തില്‍ വളരുന്ന, കരുത്തുള്ള തൈകള്‍

ധാരാളം വേരുകളും ഒരു വര്‍ഷം പ്രായമാകുമ്പോള്‍ 6-8 ഓലകളും

ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവ 
മാതൃ വൃക്ഷത്തിന്റെ (ഇനത്തിന്റെ ) തനതായ സ്വഭാവ ഗുണങ്ങള്‍

ഒരു തവാരണയില്‍ ഏതാണ്ട് 65% തൈകള്‍ മികച്ച ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും

തൈകള്‍ ഇളക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നഴ്‌സറിയില്‍ നിന്നും തൈകള്‍ മണ്‍വെട്ടിയോ പാരയോ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം ഇളക്കി എടുക്കണം. കടഭാഗത്തിന് ക്ഷതം വരുന്ന രീതിയില്‍ തൈകളുടെ ഓലകളില്‍ പിടിച്ച് വലിച്ച് പിഴുതെടുക്കാന്‍ ശ്രമിക്കരുത്. നഴ്‌സറിയില്‍ നിന്നും ഇളക്കുന്ന തൈകള്‍ എത്രയും പെട്ടെന്ന് നടണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം തൈകള്‍ 7 ദിവസം വരെ തണലില്‍ സൂക്ഷിക്കാം. ഈ അവസരത്തില്‍ ചിതലിന്റെ / ഉറുമ്പിന്റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കണം.

കൃഷിയിടം ഒരുക്കല്‍

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്. ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കണം. താഴ്ന്ന പ്രദേശമാണെങ്കില്‍ കൂനകള്‍ ഉണ്ടാക്കി വേണം തൈകള്‍ നടേണ്ടത്. തൈകള്‍ വളരുന്നത് അനുസരിച്ച് മണലും എക്കലും മണ്ണും തൈകള്‍ക്ക് ചുറ്റുമിട്ട് തറ ഉയര്‍ത്തേണ്ടതാണ്.

മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 x1.2 x1.2 മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുന്നു. ചെങ്കല്‍ പ്രദേശങ്ങളില്‍ തൈകള്‍ നടുന്നതിന് ആറുമാസം മുമ്പ് കുഴികളെടുത്ത് 2 കിലോ വീതം കറിയുപ്പ് ഇടുന്നത് മണ്ണ് അയവുള്ളതാക്കും.

നടുന്ന സമയം

സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ നടാം. എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇടവപ്പാതി മഴയ്ക്ക ഒരു മാസം മുമ്പായി (മേടം പത്തിന്) തൈകള്‍ നടുകയാണെങ്കില്‍ മഴയ്ക്ക് മുമ്പു തന്നെ തൈകള്‍ പിടിച്ചു കിട്ടും. അതുകൊണ്ട് കാലവര്‍ഷത്തില്‍ ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടായാല്‍പോലും തൈ അഴുകി പോകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്.

നടീല്‍ അകലം

തൈകള്‍ തമ്മില്‍ നിശ്ചിത അകലം നല്‍കേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശം,മണ്ണ്,ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും പരസ്പര മത്സരം ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ഉയരം കൂടിയ ഇനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. എന്നാല്‍ കുറിയ ഇനങ്ങള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 6.5-7.0 മീറ്റര്‍ അകലം മതിയാകും.

തൈ നടുന്നതിന് മുമ്പ് മേല്‍ മണ്ണും ചാണകപ്പൊടിയും ചാരവും കലര്‍ന്ന മിശ്രിതം കുഴിയുടെ 60 സെ.മീ വരെ നിറയ്ക്കണം. അതിന് കൃത്യം നടുവിലായി ഒരു ചെറിയ കുഴി എടുത്ത് തൈ നടാം.

ജൈവ സംപുഷ്ടീകരണം (ബയോ പ്രൈമിംഗ്)

തെങ്ങിന്‍ തൈകള്‍ക്ക് ഭാവിയില്‍ രോഗം വരാതിരിക്കാന്‍ ഉള്ള ഒരു പ്രതിരോധ നടപടിയാണ് ജൈവ സംപുഷ്ടീകരണം. ഇതിനായി സ്യൂഡോമൊണാസ് അല്ലെങ്കില്‍ ബാസിലസ് 500 ഗ്രാം ജൈവവളവുമായി കൂട്ടിക്കലര്‍ത്തി നടുന്ന തൈകള്‍കക് രോഗപ്രതിരോധ ശക്തിയും കരുത്തും കൂടുതലായിരിക്കും.

തൈ നടുമ്പോള്‍ ഓലക്കവിളുകളില്‍ മണ്ണ് വീഴാതെ നോക്കണം. കുഴിയില്‍ തൈ വെച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് ചവിട്ടി നന്നായി ഉറപ്പിക്കണം.

തൈ തെങ്ങുകളുടെ പരിചരണം

തൈ തെങ്ങുകള്‍ക്ക് ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. മഴ സമയത്ത് തൈക്കുഴിയില്‍ വെള്ളം ഊര്‍ന്ന് കെട്ടി നില്‍ക്കാന്‍ ഇട നല്‍കാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനല്‍ മാസങ്ങളില്‍ തണല്‍ മല്‍കുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകള്‍.

വേനല്‍ മാസങ്ങളില്‍ നാല് ദിവസം കൂടുമ്പോള്‍ 45 ലിറ്റര്‍ വെള്ളം ഒഴിക്കണം. കുഴികളില്‍ വളരുന്ന കളകള്‍ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വര്‍ഷം ഇങ്ങനെ ചെയ്യുമ്പോള്‍ തൈക്കുഴി വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും.

സംയോജിത വളപ്രയോഗം

ശരിയായ വളര്‍ച്ചയ്ക്കും നേരത്തെ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും നല്ല ഉത്പാദനം ലഭിക്കുന്നതിനും തൈകള്‍ നടുന്ന വര്‍ഷം തന്നെ വളപ്രയോഗം നടത്തണം. നട്ട മൂ്ന്ന് മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. തെങ്ങിന് രാസവളം ചുരുങ്ങിയത് രമ്ട് തുല്യ തവണകളായി വീതിച്ചു നല്‍കുന്നതാണ് ഉചിതം. മെയ്-ജൂണ്‍ മാസങ്ങളില്‍(കാലവര്‍ഷത്തിന് മുമ്പ്) ശുപാര്‍ശ ചെയ്തിട്ടുള്ള രാസവളത്തിന്റെ മൂന്നില്‍ ഒരു ഭാഗം കുഴിയില്‍ തൈയ്ക്ക് ചുറ്റും ഇട്ട് മണ്ണില്‍ ഇളക്കി ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ (തുലാവര്‍ഷത്തിന് മുമ്പ്) ചെയ്യണം. ഈ സമയത്ത് 3-5 കി.ഗ്രാം ജൈവവളം, ആദ്യവര്‍ഷം 3 കി.ഗ്രാം, 2 ാം വര്‍ഷം 5 കി.ഗ്രാം, പിന്നീടുള്ള വര്‍ഷങ്ങളില്‍ 10 കി.ഗ്രാം വീതവും കൂടി ചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം അവശേഷിച്ച രാസവളം ചേര്‍ക്കാം.

കീടരോഗ നിയന്ത്രണം

തൈ തെങ്ങുകളില്‍ ആക്രമണം നടത്തുന്ന പ്രധാന കീടമാണ് കൊമ്പന്‍ ചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നത്. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാല്‍ തൈകള്‍ പൂര്‍ണ്ണമായും നശിക്കാനിടവരും. അതിനാല്‍ ചെല്ലിക്ക് എതിരായ പരിപാലന മുറകള്‍ കൃത്യസമയത്ത് തന്നെ ചെയ്യണം. കീടത്തിന്റെ ആക്രമണം തടയാന്‍ മുന്‍കരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവില്‍ മണലും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നാമ്പോലക്കവിളില്‍ ഇട്ട് കൊടുക്കണം. ഇതിനു പകരം വലിയ പാറ്റാ ഗുളിക 2 എണ്ണം ഓലക്കവിളില്‍ വച്ച് മണല്‍ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. മൂന്ന് മാസത്തിലൊരിക്കല്‍ പാറ്റാഗുളിക മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കണം. ഫെര്‍ട്ടറ/ഫിപ്രോണില്‍ എന്ന കീടനാശിനി 3-5 ഗ്രാം സുഷിരങ്ങളിട്ട ചെറുപോളിത്തീന്‍ കവറുകളിലാക്കി ഓലക്കവളില്‍ വെയ്ക്കുന്നതും ഫലപ്രദമാണ്.

കടപ്പാട്: ഇന്ത്യന്‍ നാളീകേര ജേര്‍ണല്‍.

തെങ്ങ് കൃഷി ...... പരിപാലനം .....

നല്ല വളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ പറമ്പില്‍ തെങ്ങ് നന്നായി വളരും. പ്രായമായ ഒരു തെങ്ങിന്റെ ഭൂരിപക്ഷം വേരും മണ്‍നിരപ്പില്‍ നിന്ന് 120 സെന്റീ മീറ്റര്‍ വരെ താഴ്ചയിലെത്താറുണ്ട്. ആതിനാല്‍ വേരുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് മണ്ണിന് 150 സെന്റീമീറ്റര്‍ എങ്കിലും താഴ്ചയുള്ളത് നന്ന്. പുതുകൃഷിയാണെങ്കില്‍ കൃഷിയ്ക്ക് സ്ഥലമൊരുക്കണം. ചരിവുള്ള സ്ഥലത്ത് തട്ടുതിരിച്ച് വേണം തൈ നടാന്‍. അടിയുറച്ച മണ്ണില്‍ തൈ നടുന്നതിന് ആറുമാസം മുന്‍പ് തൈക്കുഴിയെടുത്തിട്ട്, കുഴിയൊന്നിന് 2 കിലോ കറിയുപ്പ് വീതമിട്ടാല്‍ മണ്ണയഞ്ഞുകിട്ടും. മേയ് ജൂണ്‍ ആണ് തൈ നടീലിന് അനുയോജ്യമായ കാലം, മഴ തുടങ്ങുന്നതോടെ തൈ നടണം. അങ്ങനെയെങ്കില്‍ തൈകള്‍ വേഗത്തില്‍ വേരുപിടിച്ച് മഴക്കാലത്തേയ്ക്ക് കരുത്തോടെ വളരും. തെങ്ങിൻതൈ നടു­ന്ന­തിന്‌ മുൻപ്‌ കുഴി­ക­ളിൽ 50­-60 സെ.മി ആഴം വരെ മേൽമണ്ണും പശു­വിൻ ചാണ­കപ്പൊടിയും നിറ­ക്കു­ക. അതി­നു­ള്ളിൽ ചെറിയ കുഴി മുളച്ച തേങ്ങ വെക്കാൻ മാത്ര­മു­ള്ളത്‌ ഉണ്ടാക്കും തൈ അതിൽ വച്ച്‌ മണ്ണി­ടു­ക. വെള്ളം കെട്ടി നിൽക്കുന്നത്‌ ഒഴി­വാ­ക്കാൻ മണ്ണിട്ട്‌ നന്നായി അമർത്തു­ക. ചെമ്മ­ണ്ണുള്ള പ്രദേ­ശത്ത്‌ മണ്ണിന്റെ ഗുണം വർദ്ധി­പ്പി­ക്കു­ന്ന­തിന്‌ കുഴി­ക­ളിൽ ഉപ്പ്‌ വിത­റ­ണം. ഈർപ്പം നില­നിർത്താൻ ഇരു­പതോ മുപ്പതോ തേങ്ങ തൊണ്ടു­കൾ കുഴി­ക­ളിൽ നിര­ത്തു­ന്നത്‌ നല്ല­താ­ണ്‌. കുറിപ്പ്‌: ചെങ്കൽ പ്രദേ­ശ­ങ്ങ­ളിൽ കുഴി ഒന്നിന്‌ 2 കി.ഗ്രാം എന്ന തോതിൽ കറി­യുപ്പ്‌ ഇടു­ന്നത്‌ മണ്ണിന്റെ ഘടന മെച്ച­പ്പെ­ടു­ത്തും. നടു­ന്ന­തിന്‌ ആറു­മാസം മുമ്പ്‌ ഉപ്പി­ട­ണം. ആദ്യത്തെ 5 വര്‍ഷം തൈയ്ക്ക് പ്രത്യേകം രക്ഷ നലല്‍കിയേ തീരൂ. ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. നാട്ടിന്‍ പുറത്ത് തൈകളെ കന്നുകാലികളില്‍ നിന്ന് രക്ഷിയ്ക്കുകയാണ് പ്രധാന ജോലി. തൈ കാറ്റത്തുലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക, മഴയ്ക്ക് തൈക്കുഴിയില്‍ വെള്ളം ഈര്‍ന്ന് കെട്ടി നില്ക്കാന്‍ ഇടയാക്കാതിരിക്കുക, തൈയുടെ കടയ്ക്കല്‍ അടഞ്ഞുകൂടുന്ന മണ്ണ് മാറ്റുക. വേനല്‍കാലത്ത് നനയ്ക്കുക, തുടങ്ങിയവയാണ് രക്ഷാവിധികള്‍ . നട്ട് മുന്നു മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. കായ് ഫലം തരുന്ന ഓരോ തെങ്ങിനും നല്കുന്ന വളത്തിന്റെ 1/10 ഭാഗം അപ്പോള്‍ നല്‍കിയാല്‍ മതി. ഒരു വയസ്സ് തികയുമ്പോള്‍ വളപ്രയോഗം 1/3 ആക്കാം. രണ്ടാം വര്‍ഷം 2/3 ആയി ഉയര്‍ത്താം. മുന്നാം വര്‍ഷം മുതലാണ് മുഴുവന്‍ വളവും ചേര്‍ക്കാവുന്നത്. തൈ തെങ്ങുള്‍ക്ക് രാസവളം രണ്ട് തുല്യ അളവുകളായി വീതിച്ച് നല്കുന്നതാണ് അഭികാമ്യം. കാലവര്‍ഷാരാംഭത്തില്‍ ശുപാര്‍ശ ചെയ്ത രാസവളത്തിന്റെ മുന്നില്‍ ഒരു ഭാഗം കുഴിയില്‍ തൈയ്ക്കും ചുറ്റും ഇട്ട മണ്ണില്‍ ഇളക്കി ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ് സെപ്തംബര്‍ മാസമാണ് ചെയ്യേണ്ടത്. ഈ സമയത്ത് 10 കിലോ ജൈവവളം കൂട്ടിചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം. അതിന് ശേഷം ശേഷിച്ച രാസവളം ചേര്‍ക്കാം. കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളര്‍ന്ന് വരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടുകയും ചെയ്യും. നാലഞ്ചുവര്‍ഷം ഇങ്ങനെ ചെയ്യുമ്പോള്‍ തൈക്കുഴി, വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയി തീരും................

ചേനയുടെ കൃഷിരീതിയെക്കുറിച്ച്: മലയാളികള്‍ നടുതലകള്‍ നടുന്ന കാലം. കുംഭ മാസത്തിലെ വെളുത്ത വാവിന്‍ ദിവസം ആണ് ചേന നടുവാന്‍ പറ്റിയ സമയം...കുംഭ ചേന കുടത്തോളം എന്നാണ് ചൊല്ല് ..... കുംഭത്തിലെ ആദ്യ മഴയോടെയാണ് ചേന കൃഷി ചെയ്യാരുള്ളത്. മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്.

ചേന കൃഷി

നടീന്‍ തയ്യാറാക്കല്‍: വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌. ചേനയുടെ തണ്ട്‌ നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങൾക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷ്ണമാണ്‌ 
നടീൽ വസ്തു. ഈ രീതിയില്‍ നല്ല ചേന എടുത്തു 750ഗ്രാം മുതല്‍ 1 കിലോ വരെയുള്ള കഷ്ണങ്ങള്‍ ആക്കുന്നു. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക കുഴമ്പില്‍ മുക്കി (ഇപ്പോൾ കീടനാശിനികളിലും) ഒന്നു രണ്ടാരാഴ്ച ഉണക്കിയെടുത്താണ് സാധാരണയായി നടീന്‍ വസ്തു തയ്യാറാക്കല്‍.

പ്രധാന ഇനങ്ങൾ: അമോര്‍ഫോ ഫാലസ് കം ചാന, റോസ് അഹിവേറി എന്നിവയും കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ശ്രീപദ്മ , ഗജേന്ദ്ര, കുഴിമുണ്ടാൻ (പീരുമേട് സ്വദേശി) എന്നീ ഇനങ്ങലാണ് പ്രചാരത്തിലുള്ളത്

കൃഷി രീതി: നല്ല നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് ചേന കൃഷിക്ക് അനുയോജ്യം. 25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്തു വരുന്നു. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ ചേന വിളവെടുക്കുവാനാകും. സാധാരണയായി മകരം/കുംഭം മാസങ്ങളിലാണ്‌ നടീൽ. അര മീറ്റർ സമചതുരക്കുഴികളിൽ ഉണക്ക ചാണകം, കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേൽ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. ഇതിനുപുറമേ എല്ല് പൊടിയും ചേര്ക്കാവുന്നതാണ്. മുകളിൽ പതിനഞ്ച്‌ സെ മി ഘനത്തിൽ മണ്ണ് വിരിക്കുന്നു. വിത്ത്‌ പാകി 30-40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. രണ്ട്‌ കുഴികൾ തമ്മിൽ 90-100 സെ മി അകലം ഉണ്ടായിരിക്കണം.

ടെറസ്സില്‍: ചാക്കില്‍ മണ്ണും എല്ല് പൊടിയും ചാണകവും കരിയിലയും നിറച്ചു നമ്മുടെ ടെറസ്സിലും ചേന നടാവുന്നതാണ്. ചാക്കില്‍ നടുമ്പോള്‍ അടിവളം നന്നായി ചേര്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ഗ്രൂപ്പിലെ പല അംഗങ്ങളും ടെറസ്സില്‍ ചേന കൃഷി ചെയ്തു നല്ല വിളവ്‌ നേടിയവരാണ്.

വളപ്രയോഗം: കിളിര്ത്തു വരുമ്പോള്‍ പച്ച ചാണകം ഇടവിട്ട്‌ രണ്ടോ മൂന്നോ തവണ നല്കു‌ന്നത് നല്ലതാണ്. നട്ട് ഒന്നര മാസമാവുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിലക്കളിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ 50:50:75 എന്ന അനുപാതത്തില്‍ നല്കുന്നത് നല്ലതാണു. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത്‌ കൂട്ടുകയും ചെയ്യുന്നു. ഒരു ചുവട്ടില്‍ നിന്ന്‌ ഒന്നിലധികം കിളിര്പ്പ് ‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. വെള്ളം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന.

രോഗം: പൊതുവേ ചേനക്ക് രോഗങ്ങള്‍ കുറവാണ്. എന്നാല്‍ ഇലകള്‍ കൊഴിഞ്ഞു പോവുകയും തണ്ടുകള്‍ ചീയ്യുകയും ചെയ്യുന്ന ഒരു അപൂര്‍വ രോഗം ഈയിടെയായി പലയിടത്തും കണ്ടു വരുന്നു. ചേനയുടെ ഇലകരിച്ചില്‍ ആണ് മറ്റൊരു രോഗം.

വിഭവങ്ങൾ: 
Calcium Oxalate അടങ്ങിയിരിക്കുന്നതുകൊണ്ട്, വേവിക്കുന്നതിനു മുമ്പ് ചൊറിയുമെങ്കിലും, ചേനയും അതിന്റെ തണ്ടും ‘Nutrient Rich Food’ ആയി കണക്കാക്കപ്പെടുന്നു. കുറച്ചു പുളിരസം ചേരുമ്പോൾ ചൊറിച്ചിൽ ഇല്ലാതാകുന്നതാണ്. വളരെയധികം ഔഷധ ഗുണങ്ങളുള്ളതിനാൽ പ്രാചീന കാലം മുതൽ, ആയുർവേദ, സിദ്ധ, യുനാനി മരുന്നുകള്ക്ക് ഉപയോഗിച്ചു വരുന്നു (പ്രത്യേകിച്ചും വാത രോഗങ്ങള്ക്ക്).

ചേന കൊണ്ടുള്ള താഴെ പറയും വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്.
1) ചേന തണ്ട് തോരൻ.
2) ചേനയും, കായും, കടലയും കൂടിയുള്ള ‘കൂട്ടുകറി’.
3) പല രാജ്യങ്ങളിലും ചേന വറുത്തു ഉണ്ടാക്കുന്ന വിവിധയിനം അച്ചാറുകൾ.
4) ഘനം കുറച്ചു ചതുരങ്ങളായി വറുത്തെടുക്കുന്ന ഉപ്പേരി.
5) ഒരു North Indian വിഭവമായ ചേന കോഫ്ത (ചേന ഉപ്പും മുളകുപൊടിയും
മഞ്ഞൾപ്പൊടിയും ചേര്ത്തു വേവിച്ചു ഉടച്ചു ചെറു ഉരുളകളാക്കി
വറുത്തെടുത്ത് (സുരൻ കി കൊഫ്ത്ത), മറ്റു ചേരുവകൾ വഴറ്റി (സവാള,
ഇഞ്ച്ചി, പച്ചമുളക്, തക്കാളി ഗരം മസാല, മല്ലിപ്പൊടി മല്ലിയില
etc. etc.) ചേര്ത്തു ഉണ്ടാക്കുന്ന ചപ്പാത്തിക്കറി.
സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ടമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.

യാതൊരു വിധ രാസവളങ്ങൾ ഉപയോഗിച്ചില്ലെങ്കിലും, പ്രത്യേക പരിഗണനയില്ലെങ്കിൽപോലും, നന്നായി വിളവു തരുന്ന ഒരു പച്ചക്കറി. അരിയുമ്പോൾ അല്പ്പം ചൊറിയുമെങ്കിലും, ഗുണങ്ങളല്ലാതെ മറ്റൊരു ദൂഷ്യവുമില്ല. 
ടെറസ്സില്‍: ചാക്കില്‍ മണ്ണും എല്ല് പൊടിയും ചാണകവും കരിയിലയും നിറച്ചു നമ്മുടെ ടെറസ്സിലും ചേന നടാവുന്നതാണ്. ചാക്കില്‍ നടുമ്പോള്‍ അടിവളം നന്നായി ചേര്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ഗ്രൂപ്പിലെ പല അംഗങ്ങളും ടെറസ്സില്‍ ചേന കൃഷി ചെയ്തു നല്ല വിളവ്‌ നേടിയവരാണ്.

എന്നിട്ടും ഇതൊന്നും നട്ടു ഉപയോഗിക്കാതെ, പുറത്തു നിന്നും വരുന്ന രാസവളങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികൾ മാത്രം കഴിക്കുന്നവരോട്, ഒരു പിന്‍കുറി “അറിയാത്ത പിള്ള ചൊറിയുമ്പോളറിഞ്ഞൊളും..

പാവല്‍ കൃഷി

പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളും അടങ്ങിയതാണ് പാവയ്ക്ക. ഓരോ 100 ഗ്രാം പാവയ്ക്കയിലും 26 മില്ലിഗ്രാം കാത്സ്യം, 0.8 മില്ലിഗ്രാം പ്രോട്ടീന്‍, 2.3 മില്ലിഗ്രാം ഇരുന്പ്, 19 കലോറി ഊര്‍ജം എന്നിവയ്ക്കുപുറമെ ജീവകം എ, ബി , സി ധാതുലവണങ്ങള്‍ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹം, അര്‍ശസ്, അസ്തമ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധവുമാണ് പാവയ്ക്ക.

ജലസേചന സൗകര്യമുണ്ടെങ്കില്‍ എല്ലാകാലങ്ങളിലും പാവല്‍ കൃഷിചെയ്യാം. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് പാവല്‍കൃഷിക്ക് അനുയോജ്യം. കേരളകാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള പ്രിയ, പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവുനുയോജ്യമായത്.

ഒരു സെന്‍റ് സ്ഥലത്ത് പാവല്‍ കൃഷി ചെയ്യുന്നതിന് 20-25 ഗ്രാം വിത്ത് വേണ്ടിവരും. വരികള്‍ തമ്മിലും വരികള്‍ക്കിടയിലെ ചെടികള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലം വരത്തക്കവിധം 50 സെന്‍റീമീറ്റര്‍ വ്യാസവും 50 സെന്‍റീമീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കണം. അടിവളമായി ഉണക്കിപ്പൊടിച്ച കാലിവളമോ, കന്പോസ്റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴിയുടെ മുക്കാല്‍ഭാഗം നിറയ്ക്കണം. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്ത് നടാം. ഓരോ കുഴിയിലും 4-5 വിത്തുകള്‍ വീതം ഒന്നര സെന്‍റീമീറ്റര്‍ താഴ്ചയില്‍ നടാം. നടുന്നതിനു മുന്പ് വിത്തുകള്‍ 10-12 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞുവെച്ച് മുളച്ചുതുടങ്ങുന്പോള്‍ നടുന്നതാണ് നല്ലത്. മുളച്ചുകഴിഞ്ഞാല്‍ ഓരോ കുഴിയിലും ഒന്ന് രണ്ട് ചെടികള്‍ മാത്രം നിറുത്തി, ശേഷിച്ചവ പറിച്ചുമാറ്റണം. ചെടികള്‍ വള്ളിയിട്ട് പടരാന്‍ തുടങ്ങുന്പോഴേയ്ക്കും പന്തല്‍ ഇട്ടു കൊടുക്കണം.

ജൈവവളങ്ങളായ വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് എന്നിവയ്ക്കു പുറമെ കാലിവളവും ആട്, കോഴി, താറാവ് എന്നിവയുടെ കാഷ്ഠവും തണലത്ത് ഉണക്കിപ്പൊടിച്ച് തടത്തിൽ ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും. തൈകൾ നട്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷം 1 Kg കടലപ്പിണ്ണാക്ക് ,
1 Kg വേപ്പിൻ പിണ്ണാക്ക് ,10 Kgപച്ചച്ചാണകം ഇവ വെള്ളം ചേർത്ത് പുളിപ്പിച്ചു ഒരുകപ്പ് 7 ഇരട്ടി നേർപ്പിച്ച് ആഴ്ച്ചയിലൊരിക്കൽ തടത്തിലൊഴിച്ച് കൊടുക്കുക. ജീവാമ്യതവും ഉത്തമമാണ്. ക്രമമായ ജലസേചനം കൂടിയുണ്ടങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ആദ്യ വിളവെടുപ്പ് നടത്താം.

കായീച്ച, പച്ചത്തുള്ളന്‍, ചിത്രകീടം എന്നിവയാണ് പാവലിന്‍റെ പ്രധാന ശത്രുകീടങ്ങള്‍. കായീച്ചയുടെ പുഴുക്കള്‍ കായ്കള്‍ തുരന്ന് നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് കായുണ്ടായിത്തുടങ്ങുന്പോള്‍ തന്നെ അവയെ പോളിത്തീന്‍ കവറുകള്‍ക്കുള്ളില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. പൂഴു ബാധിച്ച കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കണം. പഴക്കെണി, തുളസിക്കെണി എന്നിവയുണ്ടാക്കി പന്തലില്‍ കെട്ടിത്തൂക്കുന്നത് കായീച്ചകളെ ആകര്‍ഷിച്ച് കൂട്ടത്തോടെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള കെണികളുടെ നിര്‍മ്മാണത്തിനുള്ള ചെലവ് തുലോം തുച്ചവുമാണ്.

പഴക്കെണി തയ്യാറാക്കുന്നതിന് പാളയംകോടന്‍ പഴം തൊലികളയാതെ 3-4 കഷണങ്ങളായി മുറിച്ചശേഷം ഇവയുടെ മുറിപ്പാടില്‍ ഫോറേറ്റ് എന്ന കീടനാശിനിയുടെ തരികള്‍ പിടിപ്പിച്ച ഭാഗം മുകളില്‍ വരത്തക്കവിധം ഒരു ചിരട്ടയില്‍ വെച്ച് പന്തലില്‍ കെട്ടിത്തൂക്കിയിടാം. തുളസിക്കെണി ഉണ്ടാക്കാനായി ഒരു പിടി തുളസിയില അരച്ചതും പത്തുഗ്രാം ശര്‍ക്കരയും പൊടിച്ചിട്ട് ഒരു ചിരട്ടയ്ക്കുള്ളില്‍ വെച്ച് കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇതില്‍ ഒരു നുള്ള് ഫോറേറ്റ് തരികൂടി ചേര്‍ത്താല്‍ തുളസിക്കെണിയായി . ചിരട്ടയോടുകൂടി ഇവ പന്തലില്‍ കെട്ടിത്തൂക്കാം.
കായീച്ചയെ നിയന്ത്രിക്കുവാൻഫിറമോൺ കെണികൾ ഉത്തമമാണ്.

അക്വാപോണിക്സ് കൃഷി

മണ്ണില്‍ പൊന്നു വിളയിക്കുക എന്ന പ്രയോഗമൊക്കെ ചുരുട്ടിക്കൂട്ടി തട്ടിന്‍പുറത്തു വയ്‌ക്കേണ്ടി വരും വൈകാതെ.
ലോകമെങ്ങും മണ്ണില്ലാക്കൃഷി വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. നാഴിയിടങ്ങഴി മണ്ണില്ല, എന്നാല്‍ പിന്നെ മണ്ണില്ലാക്കൃഷി തന്നെ ശരണം എന്ന ലൈനിലാണ് ജപ്പാനും യുഎസുമൊക്കെ.
ഇങ്ങു കേരളത്തിലുമുണ്ട് ഇൗ ‘ത്രിശങ്കു കൃഷിക്ക് ഏറെ ആരാധകര്‍. മണ്ണില്ലാക്കൃഷി യുടെ വകഭേദങ്ങളിലൊന്നായ അക്വാപോണിക്സ് ഇൗയിടെ മാധ്യമങ്ങളില്‍ തലകാണിച്ചിരുന്നു, നടന്‍ ശ്രീനിവാസനൊപ്പം. അക്വാപോണിക്സ് കൃഷിരീതിയില്‍ വിദഗ്ധനായ പാലക്കാട്ടുകാരന്‍ വിജയകുമാറിനെ അന്വേഷിച്ചു കണ്ടെത്തി ശ്രീനിവാസന്‍. നാലു സെന്‍റ് സ്ഥലത്താണ് ശ്രീനിവാസന്‍റെ കൃഷി. നിര്‍മാണം അന്തിമഘട്ടത്തിലാണ്.
വെള്ളത്തില്‍ വരച്ച വര എന്നൊക്കെ പറയും പോലെയാകുമോ ഇൗ വെള്ളത്തിലുള്ള ഇൗ കൃഷി എന്നു പേടിക്കേണ്ട. ചെടി പോഷകാംശം ആഗിരണം ചെയ്‌യുന്നതെങ്ങനെ എന്നു മനസ്സിലാക്കുന്പോള്‍ സംശയമൊക്കെ ആവിയാകും. പോഷകങ്ങളുടെ ഒരു കലവറയാണ് മണ്ണ്. പക്ഷേ ഇവ വലിചെ്ചടുക്കണമെങ്കില്‍ വെള്ളം കൂടിയേ തീരൂ. പോഷകങ്ങള്‍ വെള്ളത്തില്‍ ലയിക്കുന്പോഴാണ് ചെടി അവ ആഗിരണം ചെയ്‌യുന്നത്. എന്നാല്‍ പിന്നെ ഇടനിലക്കാരനായി മണ്ണിന്‍റെ ആവശ്യമുണ്ടോ വെള്ളവും പോഷകവും പോരേ എന്നു പത്തൊന്പതാം നൂറ്റാണ്ടില്‍ ചിലര്‍ ചിന്തിച്ചതോടെ അക്വാപോണിക്സ് പിറന്നു.
സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരുകള്‍ വെള്ള ത്തിലൂന്നി കൃഷി ചെയ്‌യുന്നതാണ് അക്വാപോണിക്സ്. ‘മണ്ണില്‍ കൃഷി ചെയ്‌യുന്ന തിനെക്കാള്‍ എട്ടിരട്ടിയെങ്കിലും വിളവ് കൂടുതല്‍ കിട്ടും അക്വാപോണിക്സ് രീതിയില്‍. ചെടിയ്ക്കാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയേ്‌യണ്ട കൃഷിരീതിയാണിത് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. നാരായണന്‍കുട്ടി പറയുന്നു.
വന്പിച്ച ഉത്പാദനക്ഷമത തന്നെ അക്വാപോണിക്സിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ചെടിക്കുണ്ടാവുകയില്ലെന്നുറപ്പിക്കാം. ഉപയോഗിച്ച വെള്ളം പുനരുപയോഗിക്കാം. വിളവെടുപ്പ് എളുപ്പമാണ്. ഒരു സ്ഥലത്തു നിന്നു കൃഷി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റാം. ചെടി ആരോഗ്യത്തോടെ വളരും_മേന്മകള്‍ ഒരു പാടാണ്. അക്വാപോണിക്സിന് പല വകഭേദങ്ങളുണ്ട്. പോഷക ലായനി മാത്രം ഉപയോഗിച്ചുള്ള രീതിയും വേരുകളുറപ്പിക്കാന്‍ മണലോ ചകിരിചേ്ചാറോ പോലുള്ള മാധ്യമങ്ങളുപയോഗിക്കുന്ന രീതിയുമുണ്ട്. ടെറസ്സില്‍ കൃഷി ചെയ്‌യാനുദ്ദേശിക്കുന്നവര്‍ക്കും അക്വാപോണിക്സ് പരീക്ഷിക്കാവുന്നതാണ്.
മിക്ക കൃഷികള്‍ക്കും അക്വാപോണിക്സ് രീതി ഇണങ്ങുമെങ്കിലും വെള്ളരി, തണ്ണിമ ത്തന്‍, കാബേജ്, തക്കാളി തുടങ്ങിയവയാണ് ഏറ്റവുമധികം കൃഷി ചെയ്‌യപ്പെടുന്നത്. ഹൈഡ്രോപോണിക്സ് രീതിയില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി മൂല്യം 2018 ആകുന്പോഴേക്കും 6.5 % വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കു മെന്നാണ് കണക്കു കൂട്ടല്‍. കിഴക്കന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇങ്ങനെ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണ്.
ഉയര്‍ന്ന ഉത്പാദനച്ചിലവാണ് അക്വാപോണിക്സ് രീതിക്കുള്ള ഒരു പോരായ്മ. ഇതിനാ യി ഉപയോഗിക്കുന്ന വളങ്ങള്‍ക്ക് തീ വിലയാണ്. അതീവ ശ്രദ്ധയോടെ പരിചരിക്കണം എന്നത് മറ്റൊരു കാര്യം. അക്വാപോണിക്സില്‍ വൈദഗ്ധ്യമുള്ളവരുടെ എണ്ണം വളരെ കുറവാണ് എന്നത് മറ്റൊരു പോരായ്മ. അക്വാപോണിക്സ് വ്യാപകമാകുന്പോള്‍ വളങ്ങളുടെ വില കുറയും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
വാല്‍ക്കഷ്ണം_ ജപ്പാനിലെ ഫുനബാഷി നഗരത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റുണ്ട്. നിങ്ങ ള്‍ വാങ്ങുന്ന പച്ചക്കറിയുടെ ശൈശവാവസ്ഥ മുതലുള്ള ഘട്ടങ്ങള്‍ നേരില്‍ കാണാമെ ന്നതാണ് ഇൗ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പ്രത്യേകത. വിത്താണ് ആദ്യം. അക്വാപോണിക്സ് രീതിയില്‍ കൃഷി നടത്തുന്ന അകത്തളത്തിലൂടെ പിന്നെ കയറിയിറങ്ങാം. ഏറ്റവുമൊടുവില്‍ വനരൂ വരൂ എന്നു മാടിവിളിക്കുന്ന പച്ചക്കറികളുടെ അടുത്തെത്താം. പോഷക ത്തിന്‍റെ അളവും കൃഷിമുറിയിലെ ചൂടുമെല്ലാം നിയന്ത്രിക്കുന്നത് കംപ്യൂട്ടറാണ്. ‘നല്ല കുടുംബത്തില്‍ ജനിച്ച പച്ചക്കറിയാണ് വാങ്ങിയതെന്ന സമാധാനത്തോടെ ഉപയോക്താവിന് വീട്ടില്‍ പോകാം എന്നു ചുരുക്കം.

മധുരതുളസി

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസിയുടെ 5 ഗുണങ്ങളും അവ ഉപയോഗിക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം...
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു- പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്...
ഉപയോഗിക്കുന്ന വിധം- പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. (ശ്രദ്ധിക്കുക- രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്)
2, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും- ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു.
ഉപയോഗിക്കേണ്ടവിധം-പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.
3, താരനും മുഖക്കുരവും ഇല്ലാതാക്കും- മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്‌ടീരിയല്‍, ആന്റി-ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്.
ഉപയോഗിക്കേണ്ടവിധം- നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് കുറച്ചു തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് കുഴുകി കളയാന്‍ മറക്കരുത്. ഇത് പതിവായി ഉപയോഗിക്കാന്‍ മറക്കരുത്. വല്ലപ്പോഴും ഉപയോഗിച്ചാല്‍, ഇതിന്റെ ഫലം ലഭിക്കണമെന്നില്ല.
4, ശരീരഭാരം കുറയ്‌ക്കാന്‍-ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ഉപയോഗിക്കേണ്ട വിധം- ഭക്ഷണം പാകം ചെയ്യുമ്പോള്‍, മധുരത്തിനായി, മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.
5, മുറിവുകള്‍ വേഗം ഭേദമാക്കും-മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്‌ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്‌ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്.
ഉപയോഗിക്കേണ്ടവിധം- മധുര തുളസി ഇല ഇടിച്ചുപിഴിഞ്ഞ്, നീരെടുക്കുക. ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക. ഒന്നു രണ്ടു ആഴ്‌ച ഇങ്ങനെ ചെയ്‌താല്‍ മുറിവ് ഭേദമാകും.

ഗ്രോ ബാഗുകളിലെ കൃഷി

വേനല്‍ക്കാല ജൈവ പച്ചക്കറിക്കൃഷിക്ക് തയ്യാറെടുക്കാന്‍ സമയമായി. കൃഷിയിടങ്ങള്‍ കണ്ടെത്തി അവിടെ നേരിട്ട് കൃഷിചെയ്യുന്നതിന് (തല്‍സ്ഥലകൃഷി) അനുയോജ്യമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷിചെയ്യാവുന്ന നൂതന കൃഷിമുറയാണ് ഗ്രോ ബാഗുകളിലെ കൃഷി. 
സൂര്യപ്രകാശവും ജലസേചനസൌകര്യവും ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ഗ്രോബാഗ് കൃഷി വിജയകരമായി നടത്താം. ഗ്രോബാഗുകളോടൊപ്പം പോളിത്തീന്‍ വളച്ചാക്കുകള്‍ ഉപയോഗിക്കുന്നതും പ്രായോഗികമാണ്. വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകള്‍ ലഭ്യമാണ്. പച്ചക്കറി ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം അനുസരിച്ച് വലുപ്പം നിര്‍ണയിക്കാം. അടിവശത്ത് വെള്ളം വാര്‍ന്നുപോകാന്‍ സൌകര്യപ്രദമായ വിധത്തില്‍ ചെറുദ്വാരങ്ങള്‍ ഉണ്ടാക്കണം.

ഗ്രോബാഗില്‍ പോട്ടിങ് മിശ്രിതമാണ് നിറയ്ക്കേണ്ടത്. കൃഷിയുടെ പുഷ്ടിയായ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും നിറയ്ക്കുന്ന വളമിശ്രിതത്തിന്റെ ഗുണം പ്രധാന ഘടകമാണ്. അത് ഇനിപറയും പ്രകാരം തയ്യാറാക്കാം. 
വളക്കൂറുള്ള മേല്‍മണ്ണ്, ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവയും തുല്യ അളവില്‍ എടുക്കുക. ഇതില്‍ അല്‍പ്പം മണലോ, അല്ലെങ്കില്‍ മണലിനുപകരം ഉപയോഗിക്കുന്ന കരിങ്കല്‍ തരിയോ ചേര്‍ക്കാം. വായുസഞ്ചാരവും, മണ്ണിളക്കവും ലഭിക്കാന്‍ ഇത് ആവശ്യമാണ്. ശരിയായി പറഞ്ഞാല്‍ 1:1:1 എന്ന അനുപാതമാവണം. എന്നാല്‍ മണല്‍ക്ഷാമവും മറ്റും പരിഗണിച്ച് അളവ് കുറയ്ക്കാം. രണ്ടും ലഭ്യമാകുന്നില്ലെങ്കില്‍ മേല്‍മണ്ണും ചാണകവളം/കമ്പോസ്റ്റ് പകുതിവീതം എടുത്താല്‍ മതി.

ചാണകവളത്തില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കണം: ഗ്രോബാഗ് കൃഷിയില്‍ ചാണകവളത്തില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കണം: ഗ്രോബാഗ് കൃഷിയില്‍ ചാകവളത്തോടൊപ്പം ട്രൈക്കോഡര്‍മ എന്ന മിത്രകുമിളിനെ ചേര്‍ത്ത് ഉപയോഗിച്ചാല്‍ പച്ചക്കറിയിലെ വിവിധ കുമിള്‍രോഗങ്ങളെ നിയന്ത്രിക്കാനാകും. ഇത് ഉപയോഗിക്കുന്ന വിധം ഇങ്ങനെ: 90 കി.ഗ്രാം ചാണകപ്പൊടി, ഇതില്‍ 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്കുകൂടി ചേര്‍ത്തിളക്കുക. അല്‍പ്പമാത്രയില്‍ ഈര്‍പ്പംകിട്ടാന്‍ നനയ്ക്കുക. നന്നായി ഇളക്കി തണലില്‍ കൂട്ടിവച്ച് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇളക്കി അല്‍പ്പം വെള്ളം നനച്ച് നാലഞ്ചുദിവസം വീണ്ടും മൂടി വയ്ക്കുക. പിന്നീട് നന്നായി ഇളക്കുക. ട്രൈക്കോഡര്‍മ കുമില്‍ ഇതില്‍ നിറയെ വ്യാപിച്ചിരിക്കും. ഇത് മണ്ണുമായി കലര്‍ത്തി ബാഗില്‍ നിറയ്ക്കണം. ഗ്രോബാഗിന്റെ മുകള്‍വശം ചുരുട്ടി പോട്ടിങ് മിശ്രിതത്തിന്റെ രണ്ടിഞ്ച് ഉയരത്തില്‍ എത്തിച്ചശേഷം തൈകള്‍ നടാം.

ട്രേകളില്‍ നട്ടുവളര്‍ത്തിയ തൈകള്‍ പറിച്ചുനടുന്നതാണ് നല്ലത്. പ്രത്യേകിച്ചും വെണ്ട, പാവല്‍, വഴുതന, മുളകുപോലെ മുളയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ള ഇനങ്ങള്‍. പയര്‍പോലെ പെട്ടെന്നു മുളയ്ക്കുന്നവയുടെ വിത്ത് നേരിട്ട് ബാഗില്‍ നടാം. പറിച്ചുനട്ടാല്‍ മൂന്നുനാലു ദിവസം വെയിലും തണലും തട്ടാതെ വച്ചശേഷം പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ മാറ്റി വയ്ക്കാം.

പരിചരണം: 10 കി.ഗ്രാം പച്ചച്ചാണകം, ഒരു കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്. ഒരു കി.ഗ്രാം കടലപ്പിണ്ണാക്ക്, ഒരു കി.ഗ്രാം എല്ലുപൊടി (ബോണ്‍ മീല്‍) എന്നിവ കുഴമ്പുപരുവത്തിലാകാന്‍ മാത്രം അളവില്‍ വെള്ളവും ചേര്‍ത്ത് ഇതില്‍ ഒന്നോ രണ്ടോ ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നാലു ദിവസം പുളിക്കാന്‍ വയ്ക്കുക. പിന്നീട് ഒരു കപ്പിന് 10 കപ്പ് വെള്ളവും ചേര്‍ത്ത് ആഴ്ചയില്‍ ഒരുദിവസം മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

ആഴ്ചയില്‍ ഒരുദിവസം രോഗം തടയാനായി 'സ്യൂഡൊമോണസ്' എന്ന കുമിള്‍നാശിനി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ആഴ്ചയില്‍ ഒരുതവണ കീടങ്ങള്‍ക്കെതിരെ 'അസാരിഡാക്ടിന്‍' എന്ന ജൈവകീടനാശിനി രണ്ടു മി. ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. മറ്റ് ജൈവ വളക്കൂട്ടുകള്‍ (മീന്‍ + വെല്ലം ലായനി, പഞ്ചഗവ്യം) ചേര്‍ക്കുകയും ചെയ്യാം.
ആവശ്യമായ ഈര്‍പ്പം ലഭിക്കുംവിധം എല്ലാ ദിവസവും ജലസേചനം ചെയ്യുക. ചളിപ്പരുവമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. പന്തല്‍ ആവശ്യമുള്ളവയ്ക്ക് പന്തലും, പടര്‍ന്നുപോകുന്നതിന് ആവശ്യമായ സൌകര്യം ഒരുക്കണം.

ചട്ടിയിലും ഗ്രോ ബാഗിലും പോട്ടിങ് മിക്ചർ നിറക്കുന്പോള്‍ ഏറ്റവും അടിയില്‍ ഒരിഞ്ച് മണ്ണ് നിറച്ചതിനു ശേഷം വളരെ ചെറുതാക്കിയ ഓടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ ഗ്രോ ബാഗിന്റെ നടുവിലായി(സൈഡിൽ ഇട്ടാൽ ഗ്രോബാഗ്‌ കേടാവും- ശ്രദ്ധിക്കണം ) ഇട്ടുകൊടുക്കുന്നതു വെള്ളം വാര്‍ന്നു പോകാന്‍ സഹായിക്കും ,കല്ലും കട്ടയും കളഞ്ഞ് രണ്ടുമൂന്നു ദിവസം വെയിലത്തിട്ടു നന്നായി ചൂട് കൊള്ളിച്ച മണ്ണിന്റെ കൂടെ തുല്യ അളവിൽ ചാണകപൊടി മിക്സ് ചെയ്യുക .ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കന്പോസ്റ്റ് ഉപയോഗിക്കുക.

പോട്ടിംഗ് മിശ്രിതത്തിന്റെ കൂടെ പച്ച ചാണകം ഇടരുത് . ചാരം ഇടാത്തതാണ് നല്ലത്. മണ്ണിൽ നിന്നുമുള്ള തണ്ട് തുരപ്പൻ പോലുള്ള കീടങ്ങളെ അകറ്റാൻ അല്പം ചേർക്കാം കൂടരുത് , ചാരമിട്ടാൽ മണ്ണിന്റെ പുളിപ്പ് കൂടും അത് ചെടികൾക്ക് അത്ര നല്ലതല്ല .കരിയിലകൾ കൂട്ടിയിട്ടു കത്തിച്ച ചാരം ചേർക്കാം ഇത് ചെടികൾക്ക് ആവശ്യമായ പൊട്ടാഷ് നെൽകും. വേരോട്ടം ലഭിക്കാൻ മണല്‍ മിക്സ് ചെയ്യുന്നത് നല്ലതാണ് , നിർബന്ധമില്ല . ടെറസ്സില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം കുറയ്ക്കാനും സഹായിക്കും .

കരിയില (ഉണക്കയില) കിട്ടുമെങ്കിൽ ഇട്ടു കൊടുക്കുക . നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് ഉപ്പിന്റെ അംശം കാണും അതിനു പുളിപ്പ് കൂടുതല്‍ ആവും പ്രോസസ് ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും. ചാണക പൊടി, മണ്ണ്, ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ എടുത്ത് ഒരു പിടി കുമ്മായവും ചേർത്ത് മിക്സ്‌ ചെയ്യുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കും ചെടികൾക്ക് വേണ്ട കാത്സ്യത്തിന്റെ കുറവ് പരിഹരിക്കും. കുമ്മായം ഇല്ലെങ്കിൽ മുട്ടത്തോട് നന്നായി പൊടിച്ച് ഇട്ടു കൊടുക്കാം.

ചട്ടിയില്‍ ആദ്യം കാൽ ഭാഗം ഈ മിക്സ് നിറ ച്ച്ബാക്കിയുള്ള മിശ്രിതത്തിൽ 50 ഗ്രാം കടലപ്പിണ്ണാക്ക് 50 ഗ്രാം വേപ്പിന്‍ പ്പിണ്ണാക്ക് 50 ഗ്രാം എല്ലുപൊടി മിക്സ് ചെയ്ത് ഗ്രോ ബാഗിന്റെ പകുതി വരെ നിറക്കുക, ഒരിക്കലും ഗ്രോബാഗ്‌ മുഴുവനായി മണ്ണ് (പോട്ടിംഗ് മിശ്രിതം) നിറക്കരുത് ,എപ്പോയും ഗ്രോബാഗിന്റെ പകുതിയെ നിറക്കാൻ പാടുള്ളൂ ,പിന്നീട് ചെടി വളരുന്നതിന് അനുസരിച് ജൈവവളവും മണ്ണും മിക്സ് ചെയ്ത് ഇട്ടുകൊടുക്കാം T,മണ്ണ് ഒരുക്കുന്പോൾ സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നീ ജീവാണുക്കൾ ചേർക്കണം. (രണ്ടും വളംവിൽക്കുന്ന കടകളിൽനിന്നു ലഭിക്കും). കുമിൾരോഗങ്ങൾക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിൾരോഗത്തിനും നിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെർമ ഫലവത്താണ്.വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാൻ ഉത്തമമാണ്.ഗ്രോബാഗിൽ മിശ്രിതം നിറച്ച് നനച്ച് കൊടുക്കുക , രണ്ടു മൂന്നു ദിവസത്തിനു ശേഷമേ തൈകൾ മാറ്റി നടാവൂ, രാസവളം ഒരിക്കലും ചേർക്കരുത് , നേരത്തെ നഴ്സറികളിൽ തയ്യാറാക്കിയ വേര് പിടിപ്പിച്ച തൈകൾ നാലില പ്രറായമാകുന്പോൾ ഗ്രോ ബാഗിലേക്ക് മാറ്റി നടാം,തൈകൾ ഗ്രോബാഗിൽ നട്ടതിനു ശേഷം രണ്ടു ദിവസം തണലിൽ വെച്ചതിനു ശേഷം വെയിൽ ലഭിക്കുനിടത്തേക്ക് മാറ്റി വെക്കാം, ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക ,ഗ്രോ ബാഗിന്റെ മുകൾഭാഗം ഒരിഞ്ചു പുറത്തേക്ക് മടക്കി വെക്കുന്നത് വളർന്നു വരുന്ന തൈകൾക്ക് സൂര്യപ്രകാശം ലഭിക്കാൻ സഹായിക്കും . പൂവിടാൻ സമയമാകുന്പോൾജീവാമൃതം /ഫിഷ്‌ അമിനോ ആസിഡ് അല്ലെങ്കിൽ കടലപിണ്ണാക്കും വേപ്പിൻ പിണ്ണാക്കും വെള്ളത്തിലിട്ട് പുളിപ്പിച്ച് അതിന്റെ തെളി 10 ഇരട്ടി വെള്ളം ചേർത്ത് നേർപിച്ഛത് ആഴ്ചയിൽ ഒരിക്കൽ നൽകാം . ഒരു ബാഗിൽ ഒരു ചെടി മാത്രമാണ് നല്ലത് വലിയ ബാഗ്‌ ആണെങ്കിൽ പടർന്നു പിടിക്കുന്നവ രണ്ടെണ്ണം നടാം , ഇടയ്ക്കു അല്പം സ്യൂഡോമോണസ് കലക്കി ഒഴിക്കുന്നത് നല്ലതാണ്

വെണ്ട: മഴക്കാലത്തെ താരം

കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്തിയെടുക്കുവാൻ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. വെണ്ടയുടെ പ്രാധന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാൽ വെണ്ടച്ചെടികൾ ആരോഗ്യത്തോ ടെ വളർന്ന് നല്ല കായ്ഫലം നൽ കുന്നു. ജനനം കൊണ്ട് ആഫ്രിക്കൻ വംശജനായ ഈ പച്ചക്കറി വിളി യിൽ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.

വെണ്ടയിലെ പ്രധാന ഇനങ്ങൾ

1. അർക്ക അനാമിക നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കൾ ഉയർന്ന വിളവ്, നരപ്പു രോഗത്തിനെതിരേ പ്രതിരോധ ശേഷി.

2. സൽകീർത്തി ഇളംപച്ച നിറമുള്ള നീണ്ട കായ്കൾ

3. സുസ്ഥിര ഇളംപച്ചനിറമുള്ള നല്ല വണ്ണമുള്ള കായ്കൾ. ദീർഘകാലം വിളവു നൽകാനുള്ള കഴിവ്, മഞ്ഞളിപ്പുരോഗത്തിനെ തിരേ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യം.

മഞ്ചിമ മികച്ച വിളവ്. നരപ്പിനെതിരേ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം

5. അഞ്ചിത ഇളം പച്ചനിറമുള്ള കായ്കൾ, നരപ്പുരോഗത്തിനെതിരേ പ്രതിരോധശേഷി.

ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പു നിറത്തോടുകൂടിയ അരുണ എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരേ ഉയർന്ന പ്രതിരോധശേഷിയുള്ള വർഷ ഉപഹാർ എന്നയിനവും കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോൾ ലഭ്യമാണ്.

നടീൽ

മേയ് മാസം പകുതിയാകുന്പോൾ വിത്തിടാം. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളിൽ നടുന്പോൾ ചെടികൾ തമ്മിൽ 45 സെന്‍റീമീറ്ററും വരികൾ തമ്മിൽ 60 സെന്‍റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുന്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്തിടേണ്ടതാണ്. ഇങ്ങനെ കുതിർക്കുന്പോൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ എന്നതോതിലെടുത്താൽ വാട്ടരോഗത്തെ ഒഴിവാക്കാം. ചെടികൾ മുളച്ചുവരുന്നതുവരെ ചെറിയതോതിൽ നന ആവശ്യമാണ്. ജൂണ്‍ ആകുന്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികൾ തഴച്ചുവളരാൻ തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് തുടർച്ചയായി മൂന്നുമാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടി പ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ വെണ്ടയ്ക് നൽകാം. പിണ്ണാക്കുകൾ പുളിപ്പിച്ച് നൽകുന്നതും ഉത്തമമാണ്. ഒരു ചെടിക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നൽകേണ്ടതാണ്. നട്ട് രണ്ടാഴ്ചയിൽ ഒരു തവണ എന്നതോതിൽ വളപ്രയോഗം നൽകണം. മേയ്ജൂണ്‍ മാസത്തിലെ വെണ്ടകൃഷിയാണ് ഏറ്റവും മികച്ച വിളവു തരുന്നത്. വെണ്ട വേനൽക്കാലത്തും നടാമെങ്കിലും രോഗകീടാക്രമണങ്ങൾ കൂടുതലായതിനാൽ വിളവ് പൊതുവേ കുറവായിരിക്കും.

മുളക്

നമ്മുടെ വീടുകളിൽ ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് മുളക്. പച്ചമുളകായും ഉണക്കിയും മുളക് ഉപയോഗക്കാം. സുഗന്ധവ്യജ്ഞനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന ഘടകമാണ് മുളകിന് എരിവുരസം നൽകുന്നത്. മുളക് ഏതു സമയത്തും കൃഷിചെയ്യാമെങ്കിലും മഴക്കാലം തീർത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടിനിൽക്കാതെ കൃഷിചെയ്യാനായാൽ മഴക്കാലത്ത് മുളക് മികച്ച വിളവുനൽകുന്നു. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ എണ്ണത്തിൽ കാണുന്ന കുറവാണ് ഇതിനു കാരണം.

ഇനങ്ങൾ

1. ഉജ്ജ്വല നല്ല എരിവ്, ബാക്ടീരിയൽ വാട്ടത്തിനെതിരേ മികച്ച പ്രതിരോധ ശകതി, മുളകുകൾ കൂട്ടമായി മുകളിലേക്ക് നിൽക്കുന്നു. അടുത്തടുത്ത് കൃഷി ചെയ്യാം.

2. അനുഗ്രഹ വാട്ടത്തിനെതിരേ പ്രതിരോധ ശേഷി ഒറ്റയ്ക്ക് തൂങ്ങികിടക്കുന്ന ഇനം, എരിവ് ഇടത്തരം, വീട്ടിലെ തോട്ടത്തിന് മികച്ചത്.

3. വെള്ളായണി അതുല്യ എരിവ് കുറഞ്ഞ് നീണ്ടകായ്കൾ, ക്രീം നിറം.

4. ജ്വാലമുഖി, ജ്വാലസഖി എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉപയോഗിച്ചുവരുന്നു.

5. സിയറ അത്യുത്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കൾ, തിളങ്ങുന്ന പച്ചനിറം.

ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടിൽ കൃഷിചെയ്യാൻ പറ്റിയ ഇനമാണ്. അല്പം തണലുള്ള ഭാഗത്ത് കാന്താരിമുളക് കൃഷിചെയ്യാം. മറ്റുള്ള ഇനങ്ങൾക്ക് നല്ല സൂര്യപ്രകാശം വേണം. മുകളിലേക്ക് നില്ക്കുന്ന, നീളം കുറഞ്ഞ കായ്കൾ തീവ്രമായ എരിവ്, നീണ്ട വിളവു കാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.

നടീൽ

വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തു തൈകൾ ഉണ്ടാക്കുന്നതിനായി വിത്തുകൾ മേയ് 15 ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കണം. 20-25 ദിവസം പ്രായമായ തൈകൾ മാറ്റി നടാം. ചെടികൾ തമ്മിൽ 45 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 60 സെന്‍റീ മീറ്ററും ഇടയകലം നൽകണം. തൈകൾ നട്ട് 50ാം ദിവസം വിളവെടുപ്പു തുടങ്ങാം.

നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നൽകണം. പിന്നീട് 14 ദിവസത്തിനുള്ളിൽ ഒരു തവണ എന്നതോതിൽ ജൈവവളങ്ങളോ ജീവാണു വളങ്ങളോ നൽകാം. തൈകൾ മാറ്റി നടുന്ന സമയം മുതൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ നൽകുന്നത് ചെടികൾക്ക് നല്ല പ്രതിരോധശേഷി നൽകും. അസോസ്പൈറില്ലം മണ്ണിൽ ചേർത്തു കൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക് ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാൽ പച്ചമുളക് കടകളിൽ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാർഥ്യം.

വഴുതിന

പാവങ്ങളുടെ തക്കാളി’ എന്നാണ് വഴുതിന അറിയപ്പെടുന്നത്. വഴുതിനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കുരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തിൽ എളിപ്പത്തിൽ ഇവയെ വളർത്തിയെടുക്കാം.

ഇനങ്ങൾ

1. സൂര്യ വയലറ്റ് നിറമുള്ള കായ്കൾക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരേ പ്രതിരോധശക്തി, കുറ്റിച്ചെടിയായി വളരുന്ന ഇനം.

2. ശ്വേത വെള്ള നിറമുള്ള നീണ്ട കായ്കൾ, തൊലിക്ക് കട്ടികുറവ്, അടുത്തടുത്ത് നടാൻ യോജിച്ചത്.

3. ഹരിത വാട്ടരോഗം, കായ്ചീയൽ എന്നിവയ്ക്കെതിരേ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കൾ, വീട്ടിലെ കൃഷിക്ക് ഏറെ അനുയോജ്യം.

4. നീലിമ സങ്കരയിമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി, വയലറ്റ് നിറം, മികച്ച വിളവ്.

ഇവയ്ക്കു പുറമെ ധാരാളം നാടൻ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്നു.

നടീൽ

മുളകിന്റെ പോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 2025 ദിവസം പ്രായമായ തൈകൾ വർഷകാലാരംഭത്തോടെ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം. നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40-45 ദിവസത്തിനുള്ളിൽ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ചെടിഒന്നിന് അരക്കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. കൂടാതെ 14 ദിവസത്തിലൊരിക്കൽ വളപ്രയോഗം നടത്തുകയും വേണം.

ഈ വിളകൾ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറിവിളകളും വർഷകാലാരംഭത്തോടെ നട്ടുവർത്താം. വീടുകളിലെ അടുക്കളത്തോട്ടത്തിൽ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയിൽ തന്നെ രോഗബാധകളെ ഒഴിവാക്കാൻ ജൈവജീവാണുകുമിൾ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും.

നാട്ടറിവുകൾ

1.കുരുമുളകിന്റെ കാലേകൂട്ടി ചുറ്റിവച്ചിരിക്കുന്ന ചെന്തലകളുടെ മദ്ധ്യഭാഗമാണ് നടാൻ ഉത്തമം.

2.തെക്കോട്ടു ചെരിവുള്ള ഭൂമി കുരുമുളകു കൃഷിക്ക് അനുയോജ്യമല്ല.

3.വിസ്താരം കുറഞ്ഞ കുഴികളിൽ കുരുമുളകിനുള്ള താങ്ങു കാലുകൾ പിടിപ്പിക്കുക. അവ കാറ്റത്തിളകുകയില്ല. വേഗത്തിൽ വേരുപിടിക്കുകയും ചെയ്യും.

4.കുരുമുളക് ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതു നട്ടാലും വേരു പിടിക്കും.

5.കുരുമുളക് പൂവിടുന്പോൾ മഴയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് കിട്ടും.

6.വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല.

7.കേടുള്ള കുരുമുളകിന്റെ തണ്ട് നടാൻ എടുക്കരുത്.

8.കുഞ്ഞു കല്ലുകൾ (ഉറുന്പു കല്ലുകൾ) കുരുമുളകിന്റെ ചുവട്ടിൽ അടുക്കിയാൽ ചെടിക്കു വാട്ടം വരികയില്ല.

9.താങ്ങു മരങ്ങൾ കോതി നിർത്തിയാൽ കുരുമുളക് വള്ളികളിൽ കായ്പിടുത്തം കൂടും.

10.കുരുമുളകിന് ചപ്പുചവറുകൾ വെറുതെ ചുവട്ടിൽ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല.

11.കുരുമുളക് തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കച്ചോല തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുക. കുരുമുളകിൽ മണിപിടുത്തം കൂടും.

12.വീടിനു ചുറ്റും കുരുമുളകുചെടി നട്ടു വളർത്തിയാൽ ജലദോഷം ഉണ്ടാവുകയില്ല.

13.തിരുവാതിര ഞാറ്റു വേലയിൽ തിരി മുറിയാതെ ചെയ്യുന്ന മഴയ്ക്ക് കുരുമുളകു വള്ളി നട്ടാൽ മുഴുവൻ പിടിച്ചു കിട്ടും.

14.കാലവർഷം നന്നായി കിട്ടാത്ത പക്ഷം ആ വർഷം കുരുമുളകിൽ ഉല്പദാനം കുറഞ്ഞിരിക്കും.

15.കുരുമുളക് വള്ളിയിൽ വർഷത്തിൽ പല തവണ മുളകുണ്ടാകണമെങ്കിൽ ഇടയ്ക്കിടെ ശക്തിയായി നനച്ചു കൊടുക്കുക.

16.ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

17.പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും.

18.തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക.

19.തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.

20.കുരുമുളക് ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ നിർത്തി പിറ്റേ വർഷം മഴയുടെ തുടക്കത്തിൽത്തന്നെ നട്ടാൽ കൃത്യം മൂന്നാം വർഷം ആദായമെടുക്കാം.

21.കുരുമുളക് ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ -കുറ്റി കുരുമുളക് – ഉണ്ടാക്കുന്നത്.

22.പച്ചക്കുരുമുളക് തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയതിനു ശേഷം എടുത്തുണക്കിയാൽ പൂപ്പൽ പിടിക്കുകയില്ല.

23.വലിപ്പം കൂടിയ കുരുമുളക് മണിയാണെങ്കിൽ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതൽ കിട്ടും.

24.കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുന്പ് പൊടി വിതറി ഉറുന്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുന്പ് കൂടുകെട്ടിയ ചില്ലകൾ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. ഉറുന്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.

25.താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാൽ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.

26.കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

27.കുരുമുളകിന്റെ വേരു പടലം തണ്ടിൽ നിന്നും ഒരു മീറ്ററിലധികം അകലത്തിലോ ആഴത്തിലോ പോകാറില്ല. കുരുമുളകിൽ ദ്വിലിംഗ പുഷ്പങ്ങളുടെ ശതമാനമാണ് കായ്പിടുത്തം നിർണ്ണയിക്കുന്ന പ്രധാന ഘടകം.

28.സെറാഡിക്സ്-ബീയ കുരുമുളകു വള്ളികൾക്ക് വേരു പിടിപ്പിക്കാൻ പറ്റിയ ഉത്തേജക വസ്തുവാണ്.

29.കൊടിത്തല നടാനുള്ള മുരിക്കിൽ കന്പുകളും അരിക്കാലുകളും കുംഭമാസത്തിലെ കറുത്ത പക്ഷത്തിന് മുറിച്ചെടുക്കുക.

30.കൊടിത്തലയ്ക്ക് താങ്ങിനായി മുറിച്ചെടുത്ത കാലുകൾ പത്തുപതിനഞ്ചു ദിവസം തണലിൽ കിടത്തി ഇടുക. പിന്നീട് ഏപ്രിലിൽ ഒന്നു രണ്ട് മഴ പിടിക്കുന്നതുവരെ നിവർത്തി ചാരി വയ്ക്കുക. തുടർന്നു നടുക.

31.കുരുമുളക് വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും

32.കുരുമുളക് നടുന്പോൾ ഒരു കേറുതലയും രണ്ടു ചെന്തലകളും ഓരോ ചുവട്ടിലും നടുക. കേറുതല പിറ്റേവർഷം തന്നെ ആദായം തരും. ചെന്തല മൂന്നാം വർഷം മുതൽ ആദായം തരും.

33.കുരുമുളകിന്റെ തലക്കം മുരിക്കിൽ കയറ്റാൻ രണ്ടടി നീളത്തിലും തെങ്ങിൽ കയറ്റാൻ നാലടി നീളത്തിലും മുറിക്കുക.

34.കുരുമുളക് ചെടിയുടെ ചുവട് ഇളക്കാതിരിക്കുക, ദ്രുതവാട്ടം വരാനുള്ള സാധ്യത കുറയും.

35.കുരുമുളക് മെതിക്കുന്പോൾ ഒരു ദിവസം മുഴുവൻ വെയിൽ കൊള്ളിച്ച ശേഷം മെതിക്കുക. വേഗത്തിൽ മണികൾ ഉതിർന്നു കിട്ടും.

36.ഓലിയോ റെസീനും തൈലവും വേർതിരിച്ചെടുക്കാൻ പൂർണ്ണമായും മൂപ്പെത്താത്ത കുരുമുളകാണ് നല്ലത്.

37.ഒരു ഗ്രാം ഇൻഡോൾ ബ്യൂട്ടിറിക്ക് ആസിഡ് 3-5 ഗ്രാം വരെ അലക്കുകാരം ലയിപ്പിച്ച ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആ ലായിനിയിൽ കുരുമുളകു തണ്ട് 45 സെക്കന്റ് മുക്കിയ ശേഷം പാകുക. വിജയം 90-95% ആയിരിക്കും.

38.കുരുമുളകിന്റെ മാതൃചെടിയിൽ നിന്നും വളരുന്ന വള്ളികൾ മുറിക്കാതെ പുതിയ താങ്ങുകാലിലേക്കു പടർത്തിയാൽ വേനലിനെയും രോഗങ്ങളെയും അതിജീവിക്കും. രണ്ടു മൂന്നു വർഷത്തെ വളർച്ച ആയാൽ മാതൃ ചെടിയും ആയുള്ള ബന്ധം മുറിക്കാം.

39.കുരുമുളകിന്റെ ധൃതവാട്ടത്തിന് പരിഹാരമായി കാലവർഷത്തിനുമുന്പും, തുലാ വർഷത്തിനു ശേഷവും 500 ഗ്രാം വീതം ഉപ്പ് ചുവട്ടിലിട്ടു കൊടുക്കുക.

40.കുരുമുളക് വള്ളികളിൽ തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരം വരെ പാർശ്വ ശിഖരങ്ങൾ അഥവാ കണ്ണിത്തലകൾ തീരെ ഇല്ലാതിരിക്കുകയോ, വിരളമായി മാത്രം ഉണ്ടാവുകയൊ ചെയ്യാറുണ്ട്. തന്മൂലം അത്തരം ഭാഗങ്ങളിൽ നിന്നും വിളവ് ലഭിക്കുകയില്ല. അതിന് വള്ളി നട്ട് 9-10 മുട്ട് വളർന്നാൽ നില നിരപ്പിൽ നിന്നും 15 സെ.മീ. ഉയരത്തിൽ വെച്ച് തല മുറിക്കണം. വീണ്ടും ഇവയിൽ നിന്നു തളിർപ്പുകളുണ്ടായി പത്തുമുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്ഥലത്തു നിന്നും മൂന്നു മുട്ടുകൾ മുകളിൽ വെച്ച് വീണ്ടും മുറിക്കുക. ആവശ്യമായ ഉയരത്തിൽ എത്തുന്നതു വരെ ഈ പ്രക്രിയ തുടരണം. അങ്ങനെ ചെയ്താൽ ധാരാളം കണ്ണിത്തല വളർന്നു കിട്ടും. വിളവും അതിനനുസരിച്ച് വർദ്ധിക്കും.

41.കുരുമുളകിന് കുമ്മായം ഇടുന്പോൾ ഒരു പിടി കുമ്മായം മണ്ണു നിരപ്പിൽ നിന്നും മുക്കാൽ മീറ്റർ മുകളിലേക്ക്, തണ്ടു വഴി വിതറി കൊടുക്കുക. തണ്ട് നനഞ്ഞിരിക്കുന്പോൾ വേണം അങ്ങനെ ചെയ്യാൻ കുമിൾ ശല്യം കുറയും

ശീതകാല പച്ചക്കറി കൃഷി

cabbage & coliflower......

cabbage...മൂപ്പ് ...(തൈ നട്ട ശേഷം പൂര്‍ണ്ണ ഗുണത്തോടെ വിളവെടുക്കാവുന്ന സമയം.)--70..(ദിവസം.. വരെ)

coliflower..മൂപ്പ് 80 -(ദിവസം വരെ)

50×50-cm അകലത്തില്‍ നടാം.(cabbage & coliflower).

. കേരളത്തില്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് കാബേജ്..കോളീ ഫ്ലവര്‍..ക്രിഷിക്ക് ഏറ്റവും അനുയോജ്മായ സമയും..ഈ രണ്ട് ക്രിഷിക്കും കാലാവസ്തയും സമയവും വളരേ പ്രധാനപ്പെട്ടതാണ്..

കാബേജില്‍ വിളെടുക്കു്ന്ന...part...നെ ,,ഹെഡ് എന്നും....കോളീഫ്ലവറില്‍ ഇതിനെ കര്‍ഡ്,,,എന്നും പറയുന്നു..പാകി മുളപ്പിച്ച തൈകള്‍ October ല്‍ നടുന്നതാണ് ഏറ്റവും നല്ലത്...കാബേജും കോളീഫ്ലവറും..തൈകള്‍ മുളപ്പിച്ചെടുത്ത്..20-to-25-days ല്‍ പറച്ചു നടാം...(നട്ടിരിക്കണം).

.കാബേജ് കോളീഫ്ലവര്‍ വിത്തുകള്‍..കേരളത്തില്‍ ഉല്‍പാദനം വളരേ കുറവാണ് ..so ...മറ്റ സംസ്താനങ്ങളില്‍ നിന്നും വരുന്നവയാണ് വിത്തുകള്‍.**.കേബേജിന്‍െറ കേരളത്തിനനുയോജ്യമായ ഇനങ്ങള്‍...N S..160----N S..183----N S --43....എന്നീ ഇനങ്ങളാണ്.

കോളീ ഫ്ലവറില്‍...പൂസ മേഘ്ന.&.N S 60--&--N S---245---എന്നീ ഇനങ്ങളുമാണ് നല്ലത്...

കുമ്മായം ചേര്‍ത്ത് ജൈവളം ചേര്‍ത്ത് readyയാക്കി വെച്ച മണ്ണിലാണ് ഇവ നടേണ്ടത് എന്നാലും നട്ട് പത്ത് ദിവസം കഴിയുമ്പോള്‍ ആദ്യ വള പ്രയോഗം നടത്താം...നട്ട് മൂന്നാമത്തെ ആഴ്ചയിലും ...അഞ്ചാമത്തെ ആഴ്ചയിലും വളപ്രയോഗം നടത്തണം..

ചെടികള്‍ നട്ട് മൂന്നാമത്തെ ആഴ്ച മണ്ണിര കമ്പോസ്റ്റ്...കടലപിണ്ണാക്ക്...വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഓരോന്നും 25- gram വീതം ഓരോ ചെടിയുടേയും ചുവട്ടില്‍ കൊടുത്ത് അല്‍പം മണ്ണും കയറ്റി കൊടുക്കാം..പിണ്ണാക്കുകള്‍ പുളിപ്പിച്ചും നല്‍കാം...

കാബേജിന്‍െറയൊക്കെ വളരുന്ന നേര്‍ തല നഷ്ടപ്പെട്ടാല്‍.,വശങ്ങളിലേക്ക് ധാരാളം branches വരുന്നത് കാണാം..അങ്ങിനെ എല്ലാം വളരാന്‍ അനുവദിക്കാതെ ആരോഗ്യമുള്ള ഒന്ന് മാത്രം നിര്‍ത്തുക..

കോളീഫ്ലവര്‍..നട്ട് ഒന്നര മാസം കഴിയുമ്പോള്‍..കര്‍ഡുകള്‍ രൂപപ്പെടും...കര്‍ഡുകളുടെ നിറം സൂര്യപ്രകാശത്തില്‍ നഷ്ടപെടാതിരിക്കാന്‍...അവയേ ചെറിയ തോതില്‍ അതേ ഇലകള്‍കൊണ്ട് പൊതിഞ്ഞു കൊടുക്കാം..കര്‍ഡുകള്‍ രുപപ്പെട്ടു കഴിഞ്ഞാല്‍..15-to 20--ദിവസത്തിനുള്ളില്‍ മൂപ്പെത്തി വിളവെടുക്കാം..

കാബേജ് ഹെഡുകള്‍ ഉണ്ടാവുന്നത് തൈകള്‍ നട്ട് 55-to 60-ദിവസംകൊണ്ടാണ്..അതും 15-to -20. ദിവസത്തില്‍ മൂപ്പെത്തും...

ഈ ക്രിഷിയില്‍ ഇലകളേ നശിപ്പിക്കുന്ന പുഴുക്കളേയാണ് നിയന്ത്രിക്കേണ്ടി വരിക..അതായത് പുഴുശല്യത്തിനുള്ള നല്ല മരുന്ന് കരുതി ക്രിഷി തുടങ്ങണം.

പുഴു ശല്യത്തിന് ഏറ്റവും effective ആയിട്ടുള്ള ഒരു green triangle..safe medicine നാണ് TATA takumi...മിത്ര കീടങ്ങള്‍ക്ക് സുരക്ഷിതമാണ്..പരിസ്തിതിയെ കാര്യമായി ഭാദിക്കില്ല...പുഴുവിന് മാത്രമുള്ളതാണ് മറ്റൊന്നിനം പറ്റില്ല..ഇത് വിഷമായല്ല പ്രവര്‍ത്തിക്കുക....M C M.. mechanism...മസില്‍ കണ്‍ട്രാക്ഷന്‍ മെക്കാനിസത്തില്‍ ആണ് പുഴുക്കളേ നശിപ്പിക്കുക...ചാഴി..മുഞ്ഞ.,നീരൂറ്റി കുടിക്കുന്നവ ഇതിനൊന്നും പറ്റില്ല..but for puzu...the best ...&..safe.

കാബേജ് കോളീഫ്ലവറൊക്കെ... September...15ാം..തിയ്യതിയോടെ വിത്ത് പാകി മുളപ്പിച്ചെടുത്താല്‍...ഈ പറഞ്ഞ രീതിയിലൊക്കെ ക്രിഷി ചൈയ്ത് വിളവെടുക്കാം..

കൂടാതെ August...മുതല്‍.. February...വരെ കേരളത്തില്‍ എല്ലാ വിധ പച്ചക്കറി ക്രിഷിക്കും വളരേ അനുകൂലമാണ്...**

കാരറ്റ്...റാഡിഷ്...ബീറ്റ്റൂട്ട്..,എന്നിവയും.. September....പകുതി കഴിഞ്ഞാല്‍..തുടങ്ങാം...(കാരറ്റ്...90-days.....ബീറ്റ്റൂട്ട്..90-days...)

,(റാഡിഷ്....60 days..കഴിഞ്ഞാല്‍ വിളവെടുക്കാം)

കേരളത്തില്‍ പച്ചക്കറി ക്രിഷിയില്‍ വിത്ത് ശേഖരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം... September..to.. January...വരേയുള്ള സമയമാണ്...അതും രോഗ കീടബാധയില്ലാത്തവയും വെയില്‍ കൊണ്ട് വിളഞ്ഞു കിടക്കുന്നവയില്‍നിന്നുമായിരിക്കണം...

ഈ..കായീച്ച കുത്താതിരിക്കാന്‍.. paper കൊണ്ട് പൊതിഞ്ഞത് ഇളം പ്രായം കഴിഞ്ഞാല്‍ മാറ്റാം പിന്നെ കായീച്ചക്ക് അതില്‍ കുത്താന്‍ കഴിയില്ല...

ഏതു ചെടികളം പന്തലില്‍ കയറുന്നവയോ...വഴുതിന വര്‍ഗമോ വെള്ളരി വര്‍ഗമോ...ആവട്ടെ ഒരു നാലില പ്രായമാകുമ്പോള്‍..അവയുടെ ഇലകളില്‍ തട്ടാന്‍...തരത്തില്‍..ക്രിഷിയിടത്തില്‍..മണ്ണിലോ ടറസ്സിലോ ആവട്ടേ...നല്ലപോലെ പുക കൊടുക്കുക..ധാരാളം പൂത്ത് കായ്ക്കും ...ഒരു Natural Hormone treatment ആണീ പുക കൊടുക്കല്‍...ഒറ്റ തവണ മതി..!

 

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate