অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി രീതികള്‍ - ഭാഗം 2

കൃഷി രീതികള്‍ - ഭാഗം 2

കാന്താരി മുളക്

ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധി...യാണെന്നതിന്റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല, ഇന്നത്തെ മനോരമയില്‍ വന്നത്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി , ഹ്ര്യുദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.
ഇന്ത്യയില്‍ നിന്നുള്ള മുളക് നിരോധിച്ച വാര്‍ത്ത‍ വായിച്ചല്ലോ, ഇനി നമുക്ക് നമ്മുടെ ആവശ്യത്തിനു പച്ച മുളക് കൃഷി ചെയ്യുന്ന കാര്യത്തെ പറ്റി ആലോചിക്കാം. പച്ച മുളക് നടാന്‍ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇപ്പോള്‍, മെയ് - ജൂണ്‍. ഉജ്വല എന്നൊരിനം മുളക് ഉണ്ട്, കൃഷി ഭവന്‍ , വി എഫ് പി സി കെ ഇവയില്‍ അന്വേഷിച്ചാല്‍ ഇതിന്റെ വിത്ത് ലഭ്യമാണ്. ഇനി വിത്തുകള്‍ കിട്ടാന്‍ തീരെ ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളക് എടുക്കാം. നല്ല ആരോഗ്യമുള്ള ഒരു മുളക് കീറി അതിലെ വിത്തുകള്‍ എടുക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിര്‍ത്തു വെക്കുന്നത് വളരെ നല്ലതാണ്. അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 3-4 ദിവസം കൊണ്ട് വിത്ത് മുളക്കും. ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്‍ത്തു വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം

മുകുളനം.

ഇത് ഏറെക്കുറെ ഗ്രാഫ്റ്റിങ്ങ് പോലെ തന്നെ. ഒരു പ്രധാന വ്യത്യാസം ബഡ്ഡിംഗില്‍ സിയോണായി ഉപയോഗിക്കുന്നത് ഒരു മുകുളം മാത്രമായിരിക്കും എന്നതാണ്.

അതുകൊണ്ട് മുട്ടുകളുള്ള ഭാഗത്തെ പുറന്തൊലി മുകുളത്തോടുകൂടി ചെത്തിയെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. മുകുളത്തെ വഹിക്കുന്ന ഈ പുറംപട്ടക്കഷണത്തിന്റെ അകവശത്ത് അതിന്റെ സംവഹനകലയ്ക്കു യാതൊരു കോട്ടവും തട്ടാത്തവണ്ണം വേര്‍പെടുത്തി എടുത്തശേഷം സ്റ്റോക് സസ്യത്തിന്റെ കാണ്ഡത്തിന്റെ പുറംപട്ട T-ആകൃതിയില്‍ മുറിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകള്‍ തമ്മില്‍ ചേര്‍ന്നിരിക്കത്തക്കവണ്ണം സ്ഥാപിച്ച് ചരടുകൊണ്ട് വരിഞ്ഞുകെട്ടിവച്ചിരുന്നാല്‍ കാലക്രമത്തില്‍ ഇവ തമ്മില്‍ ശാരീരികസംയോജനം നടന്നുകൊള്ളും. അതിനുശേഷം സിയോണിന്റെ മുകുളം വളര്‍ന്ന് പുഷ്ടിപ്പെട്ടുവരുന്നതിനുള്ള പോഷകസാധനങ്ങള്‍ സ്റ്റോക് പ്രദാനം ചെയ്തുകൊണ്ടിരിക്കും. റോസ, റബര്‍, പേര മുതലായ ചെടികളില്‍ ഇങ്ങനെ അംഗപ്രജനനം നടത്തുകസാധാരണമാണ്.

ഒട്ടിക്കല്‍

രണ്ടുതരം ചെടികളുടെ തണ്ടുകള്‍ തമ്മില്‍ ചേര്‍ത്തൊട്ടിച്ച് ഒന്നാക്കി വളര്‍ത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണില്‍ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക് (stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേര്‍ക്കുന്ന തണ്ടിന് സിയോണ്‍ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേര്‍ന്നിരിക്കേണ്ട വശങ്ങള്‍ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകള്‍ (vascular tissues) തമ്മില്‍ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേര്‍ന്ന ഭാഗത്തു കൂടി ലഭിക്കുന്നു. അതുവഴി തന്നെ സിയോണിലെ ഇലകള്‍ പാകം ചെയ്ത ആഹാരസാധനങ്ങള്‍ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങള്‍ തമ്മില്‍ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങള്‍ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങള്‍ ഒന്നില്‍ ചേര്‍ത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിള്‍, പേര. മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ദ്വിബീജപത്രസസ്യങ്ങളിലാണ് ഏകബീജപത്രസസ്യങ്ങളിലെക്കാള്‍ ഗ്രാഫ്റ്റിങ് വിജയകരമാകുന്നത്. ഒരേ കുടുംബത്തില്‍പ്പെട്ട സസ്യങ്ങള്‍ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാന്‍ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും.

പതിവയ്ക്കല്‍

അംഗപ്രജനനമാര്‍ഗങ്ങളില്‍ ഏറ്റവും സാധാരണമായത് ഇതാണ്. ചെടിയുടെ തണ്ട്, മണ്ണിലേക്ക് വളച്ച് വളഞ്ഞഭാഗം മണ്ണിനടിയിലിരിക്കത്തക്കവണ്ണം താഴ്ത്തി 'പതിച്ചു' വയ്ക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ മുറിവോ ചതവോ വരുത്തിയാല്‍ ആ ഭാഗത്തുനിന്നും ധാരാളം വേരുകള്‍ പൊട്ടിക്കിളിര്‍ത്തുവരും. അതിനുശേഷം വളഞ്ഞഭാഗം മാതൃസസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍ പുതിയൊരു ചെടിയായി വളര്‍ന്നുകൊള്ളും. മണ്ണില്‍ വളച്ചുവച്ചിരിക്കുന്ന ഭാഗത്തെ പുറന്തൊലി മോതിരവളയംപോലെ ഛേദിച്ചുകളഞ്ഞശേഷം മണ്ണില്‍ പതിച്ചുവയ്ക്കുന്നതാണ് റിങ്ങിങ് (ringing). റിങ്ങിങ് നടത്തിയ തണ്ടിനു മുകളില്‍നിന്ന് പോഷകസാധനങ്ങളും ഹോര്‍മോണുകളും റിങ്ങിനുമുകളില്‍ അടിഞ്ഞു കൂടുന്നതിനാലാണ് അസ്ഥാനമൂലങ്ങള്‍ അവിടെ ധാരാളമായി ഉണ്ടാകുന്നത്. പതിവയ്ക്കല്‍ കട്ടിങ്ങിനെക്കാള്‍ വിജയകരമാണ്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിള്‍, പ്ളാവ്, പ്ളം, പിയര്‍ എന്നിവയിലൊക്കെ പതിവയ്ക്കല്‍ സാധാരണയായി നടത്താം.

കുറ്റിക്കുരുമുളക് തയ്യാറാക്കുന്നതിനു വേണ്ടി പാർശ്വശിഖരങ്ങളാണ് ഉപയോഗിക്കുന്നത്. നല്ല ആരോഗ്യമുള്ള ശിഖരങ്ങൾ തിരഞ്ഞെടുത്ത് മുറിച്ചതിന് ശേഷം വെള്ളത്തിൽ മുക്കി വക്കുക. അതിനു ശേഷം ഈ ശിഖരത്തിനെ ൦ .2 % കോപ്പർ ഓക്‌സി ക്ലോറൈഡിൽ 20 -30 മിനുട്ട് നേരം മുക്കി വെച്ചശേഷം 3-4മുട്ടുകളുള്ള കഷണങ്ങളാക്കി മുറിക്കുക. ഈ ശിഖരങ്ങളുടെ അടിവശത്ത് മൂർച്ചയുള്ള കത്തി കൊണ്ട് ചരിച്ചു വെട്ടുക ശേഷം ആ ഭാഗം വേരുപിടിക്കാനുള്ള ഹോർമോൺ പൊടിയിൽ മുക്കിവക്കുക. അധികമുള്ള പൊടി നീക്കം ചെയ്തതിന് ശേഷം അവയെ ഈർപ്പമുള്ള ചകിരിച്ചോർ നിറച്ച പോളിത്തീൻബാഗിൽ നടുക. ഒരു ബാഗിൽ 3-4 ശിഖരങ്ങൾ നടാവുന്നതാണ്.ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ബാഗിന്റെ വായ് ഭാഗം ഒരു ചരടുപയോഗിച് കെട്ടിയതിനു ശേഷം തണലിൽ സൂക്ഷിക്കുക. 30-50 ദിവസമാകുമ്പോഴേക്കും ഈ ശിഖരങ്ങളിൽ 5-6 വേരുകൾ വന്നു തുടങ്ങും. വേര് വന്നതിനു ശേഷം തൈകൾ മണ്ണ്മിശ്രിതം (മണ്ണ് , മണൽ, ഉണങ്ങിയചാണകം 1 :1 : 1 എന്ന അനുപാദത്തിൽ ) നിറച്ച് പോളിബാഗിലേക്ക് മാറ്റിനാടാവുന്നതാണ്. 1-2 മാസം ഈ തൈകളെ തണലിൽ വളർത്തുക പിന്നീട് ഇവയെ ചട്ടിയിലേക്കോ നിലത്തേക്കോ മാറ്റി നടാവുന്നതാണ്. വേര് ചീയൽ തടയാൻ വേണ്ടി മണ്ണ്മിശ്രിതത്തിൽ ട്രൈക്കോഡെർമ ഹർസിയാനം (ചെടി ഒന്നിന് 10ഗ്രാം വീതം) നൽകാവുന്നതാണ്.

സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകന്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും.

പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.

പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം.

നടുന്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകന്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.

മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുന്പോൾ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും

പുതുതായി കുരുമുളകു കൊടി നടുന്നത് വേരുപിടിപ്പിച്ച കൊടിത്തലകള്‍ വാങ്ങിയതോ തെരഞ്ഞെടുത്ത തോട്ടത്തിലെ വള്ളികളില്‍നിന്നുണ്ടായ ചെന്തലകള്‍ നട്ടിട്ടോ ആണ്. തുടര്‍ച്ചയായി നല്ല വിളവുതരുന്നതും നീണ്ട തിരികളോടു കൂടിയതും രോഗബാധ ഏല്‍ക്കാത്തതുമായ കൊടികളില്‍നിന്നു വേണം ചെന്തലകള്‍ തെരഞ്ഞെടുക്കാന്‍. ചെന്തലകള്‍ കൊടിയുടെ ചുവടുഭാഗത്ത് 30 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ ഉണ്ടാകാം. ഇവ മണ്ണില്‍ പടര്‍ന്നു വേരുപിടിക്കാതിരിക്കാന്‍ അവ ചുരുട്ടി കെട്ടിവെച്ചിരിക്കണം. ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കം ചെയ്ത് രണ്ടോ മൂന്നോ മുട്ടുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളിലോ പോളിത്തീന്‍ കൂടുകളിലോ നട്ടു നനച്ച് വേരുപിടിപ്പിച്ചെടുക്കണം. മൂന്നു വര്‍ഷത്തിനും 12 വര്‍ഷത്തിനും ഇടയ്ക്കു പ്രായമായ കൊടികളില്‍ നിന്നുള്ള ചെന്തലകളാകും ഏറെ നന്നാകുക. വേരുപിടിപ്പിച്ച വള്ളികള്‍, മാവ്, പ്ലാവ് എന്നിവയിലൂടെ പടര്‍ത്തുമ്പോള്‍ ചുവട്ടില്‍നിന്നും 30 സെ.മീ. വിട്ട് 50 സെ.മീ. ആഴത്തിലും ചതുരത്തിലുമെടുത്ത കുഴികളില്‍ ജൈവവളമിട്ട് മണ്ണിട്ടു മൂടി നടണം. വള്ളികള്‍ തിരുവാതിര ഞാറ്റുവേലക്കാലത്ത് നടുന്നതാണ് നല്ലത്. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. വള്ളികള്‍ മുളപൊട്ടി വളരുന്നതോടെ താങ്ങുമരങ്ങളുമായി ചേര്‍ത്തു കെട്ടിവയ്ക്കണം. കുരുമുളകിന്‍റേതു മാത്രമായ ഒരു തോട്ടം തുടങ്ങാനാണാഗ്രഹമെങ്കില്‍ താങ്ങുമരങ്ങളായ മുരിക്ക്, കിളിഞ്ഞില്‍, അണ്ണക്കര, അമ്പഴം എന്നിവയുടെ 2 മീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മഴ തുടങ്ങുന്നതോടു കൂടി നട്ടിരിക്കണം. താങ്ങുമരങ്ങള്‍ നാട്ടുന്നത് മൂന്നു മീറ്റര്‍ അകലത്തിലാകണം. ചുവട്ടില്‍നിന്നും 15 സെ.മീ. വിട്ട് താങ്ങുമരങ്ങളുടെ വടക്കുഭാഗത്തായി രണ്ടോ മൂന്നോ തലകള്‍ നടാം. കൊടിത്തലകള്‍ വെയിലടിക്കാതെ ഓലകൊണ്ടു പൊതിയുകയും ഉണക്കില്‍ വേണ്ടിവന്നാല്‍ നനയ്ക്കുകയും വേണം. താങ്ങുമരങ്ങളുടെ ഉയരം 6 മീറ്ററില്‍ കവിയാത്ത വിധം ആണ്ടിലൊരിക്കല്‍ കമ്പു കോതുകയും തണല്‍ ഒഴിവാക്കുകയും വേണം

കുറ്റി കുരുമുളക് കൃഷി ...(. കുരുമുളക് തെക്കൻ)

കുരുമുളകിന്റെ പുതിയ ഇനമാണ് - പെപ്പര്‍ തെക്കന്‍ (പടം ചുവട്ടില്‍) സാധാരണ കുരുമുളകിനങ്ങളില്‍ ഒരു തിരിയില്‍ 50-70 മണികള്‍ പിടിക്കുമ്പോള്‍ തെക്കന്‍ കുരുമുളകില്‍ ഒരു തിരിയിലും ശാഖകളിലുമായി 1000 മണി വരെ കാണുന്നു

സാധാരണ കുരുമുളക് 33% ഉണങ്ങിയ കുരുമുളക് ലഭിക്കുമ്പോള്‍ തെക്കന്‍ കുരുമുളക് 44% ഉണങ്ങിയ മുളക് നല്കുന്നു.. കുറ്റികുരുമുളക്‌ (ബുഷ്‌ പെപ്പർ)

താങ്ങ്‌ വൃക്ഷങ്ങളുടേ സഹായമില്ലാതേ അധികം പടരാതേ ഒതുങ്ങി നല്ല വിളവ്‌ തരുന്ന കൃഷി രീതി ആണ്‌ ഇത്‌.

കുറ്റികുരുമുളക്‌ തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്‌ വള്ളികുരുമുളകിന്റെ തന്നെ വശങ്ങളിലേയ്ക്ക്‌ വളരുന്ന ശിഖരങ്ങൾ ആണ്‌.

(കുരുമുളകൂചെടിയുടെ ചുവട്ടില്‍ നിന്നും മുളച്ചു മുകളിലേക്കു വളരുന്ന തലകളാണു കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നതു. എന്നാല്‍ കുറ്റികുരുമുളകിനു കണ്ണിതലകള്‍ എന്ന പാര്ശ്വ്ശാഖകളാണു ഉപയോഗിക്കുന്നതു. കുരുമുളകിന് കായ്ക്കുന്ന വള്ളിയും പടരുന്ന വള്ളിയും ഉണ്ട്.അതിൽ കായ്ക്കുന്ന വള്ളിയാണ് bush pepper നു എടുക്കുന്നത്.അത് കൊണ്ടാണ് പടരാത്തത്)

മുറിച്ചെടുത്ത ശിഖരത്തിലെ ചുവട്ടിലെ കുറച്ച്‌ ഇലകൾ നീക്കം ചെയ്ത്‌ മണ്ണ്‌,മണൽ,ചാണകം എന്നിവ കൂട്ടികലർത്തിയ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീൻ കവറുകളിൽ നടാം.

വേഗം വേരു പിടിക്കുന്നതിനായ്‌ റൂട്ടിംഗ്‌ ഹോർമ്മോണുകൾ ഉപയോഗിക്കാം ഇതിനായ്‌1000 പ്പ്ം വീര്യമുള്ള ഇന്റോൾ-3 ബ്യൂട്ടിക്‌ ആസിഡ്‌ ലായനിയിൽ 1 മിനിറ്റ്‌ മുക്കി വച്ച ശേഷം നടാം.

ഏപ്രിൽ - മെയ്‌ മാസങ്ങളാണ്‌ തൈകൾ വളർത്താൻ ഉത്തമം. വേരുപിടിച്ച 3-4 തൈകൾ ചട്ടികളിലോ ഗ്രോബാഗുകളിലോ നടാം.

നന്നായ്‌ നോക്കിയാൽ ഏകദേശം 1 കിലോയ്ക്ക്‌ മുക്കളിൽ വിളവ്‌ ലഭിക്കും. നട്ട്‌ ഒന്നാം വർഷം മുതൽ പൂത്ത്‌ വിളവ്‌ തരും എന്നത്‌ ഇവയ്ക്കുള്ള പ്രത്യേകതയാണ്‌.

യോജിച്ച ഇനങ്ങൾ : കരിമുണ്ട,കുതിരവാലി,കല്ലുവള്ളി,കൊറ്റനാടൻ,പന്നിയൂർ

പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം. നടുമ്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.

മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്

ആകാശവെള്ളരി:

200 വര്‍ഷം വരെ ആയുസ്സുള്ള അപൂര്‍വ വള്ളി വര്‍ഗ വിള

ആകാശവെള്ളരി (Giant Granadilla) യെന്ന അപൂര്‍വ്വവിളയെ പരിചയപ്പെടാം. നമുക്കെല്ലാം സുപരിചിതമായ പാഷന്‍ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവര്‍ഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ആഞ്ഞിലി മരങ്ങളില്‍ പടര്‍ത്തി വളര്‍ത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്.

ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യവുമാണ് ആകാശവെള്ളരി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്.

പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വര്‍ഷം വരെ ആയുസ്സുള്ള ഈ അപൂര്‍വ്വ വിള മനോഹരമായ പൂക്കളും കായ്കളുമായി നില്‍ക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല നല്ലൊരു മുതല്‍ക്കൂട്ടുമായിരിക്കും.

കൃഷി രീതി : വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളില്‍ മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി തൈകള്‍ നടാം. മഴയില്ലാത്തപ്പോള്‍ ദിവസ്സവും നന്നായി നനച്ചു കൊടുക്കണം. ആകാശ വെള്ളരി തൈകള്‍ വള്ളിവീശിവരുമ്പോള്‍ തന്നെ പടര്‍ന്നു കയറാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. മരങ്ങളിലും പടര്‍ത്താമെങ്കിലും കായ്കള്‍ പറിച്ചെടുക്കാന്‍ പന്തലില്‍ പടര്‍ത്തുന്നതാണ് നല്ലത്. ഖരദ്രവ രൂപങ്ങളിലുള്ള ജൈവവളങ്ങളും വളര്‍ച്ചാ ത്വരകങ്ങളും മാറിമാറി പ്രയോഗിക്കാം. തണ്ടുകള്‍ നട്ടുപിടിപ്പിച്ച തൈകള്‍ ഒരു വര്‍ഷം കൊണ്ടു പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ കായ്കളുണ്ടാകുന്നത്.

ഉപയോഗങ്ങള്‍ : രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാവുന്നതാണ്. പച്ച നിറത്തിലുള്ള കായ്കള്‍ വിളഞ്ഞു പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. പഴുത്ത കായ്കള്‍ മുറിക്കുമ്പോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്പും അകത്ത് പാഷന്‍ ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും.

പള്‍പ്പിന് നല്ല മധുരവുമുണ്ടാകും വെള്ളരിയെന്നാണ് പേരെങ്കിലും പാഷന്‍ ഫ്രൂട്ടിന്റെ രുചിയില്‍ മാധുര്യമേറുന്ന ഈ പഴങ്ങള്‍ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ജെല്ലി, ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും നല്ലതാണ് ഈ പഴങ്ങള്‍.

ഔഷധഗുണമുള്ള ആകാശ വെള്ളരിയുടെ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ ദിവസ്സവും കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകള്‍ ഒരു ഗ്ലാസ്സ് വെള്ളത്തിത്തിലിട്ട് തിളപ്പിച്ചെടുത്താല്‍ ഒരാള്‍ക്ക് ഒരു നേരം കുടിക്കാനുള്ള ഔഷധച്ചായ റെഡി.

ആഞ്ഞിലി

കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളിൽ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്.

നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.

ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.

ആവണക്ക്

കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്‌കൃതത്തില്‍ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്.എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്പിത്തശൂലയ്ക്ക് പരിഹാരമായി ആവണക്ക ഉപയോഗിക്കുന്നു .

സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. . ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും. നിശാന്ധത മാറിക്കിട്ടും മലബന്ധം, വയറുഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. നട്ടെല്ല് സംബന്ധമായ ഉപയോഗിച്ചുവരുന്നു .

സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ഭക്ഷ്യവിഷബാധക്കും വാതനീരിനും ആവണക്കെണ്ണ,ഉപയോഗിച്ചുവരുന്നു ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുന്നതിനു ആവണക്കിന്റെ വിത്ത് ഉപയോഗിക്കുന്നു.. ആവണക്കിന്‍ വേര്പല്ലുവേദനക്കും നീരിനും നല്ലതാണ്.

ചിറ്റമൃത്
ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ പ്രമേഹരോഗികളുടെ കാലുകളിൽ ഉണ്ടാകുന്ന ത്വക്-രോഗങ്ങളും നേത്രരോഗങ്ങളും ശമിപ്പിക്കുകയും, മുറിവുകൾ ഉണങ്ങുവാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ അമൃതിനു സാധിക്കും

ത്വക്കിനെ ബാധിക്കുന്ന അർബുദം മറ്റ് ശരീര ഭാഗങ്ങളിലേക്ക് രക്തത്തിൽ കൂടി പകരുന്നത് തടയുന്നതിന് ഈ ഘടകത്തിന് സാധിക്കുന്നു.. മറ്റ് ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ പ്രമേഹരോഗികളുടെ കാലുകളിൽ ഉണ്ടാകുന്ന ത്വക്-രോഗങ്ങളും നേത്രരോഗങ്ങളും ശമിപ്പിക്കുകയും, മുറിവുകൾ ഉണങ്ങുവാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുത്തങ്ങ

പനിക്ക് മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം,ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും.

മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.

കാഞ്ഞിരം

തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിന്‍റെ ന്യൂനമര്‍ദ്ദത്തില്‍ ഉത്തമ ഔഷധമാണ്.
കാഞ്ഞിരത്തിന്‍റെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാല്‍ അതിന്‍റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.
കാഞ്ഞിരം ആമവാത ഹരമാണ്.ഹൃദയത്തിന്‍റെ സങ്കോചവികാസക്ഷമതയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാകയാല്‍ ഉപയോഗിക്കുമ്പോള്‍ മാത്ര വളരെ സൂക്ഷിക്കണം.കാഞ്ഞിരത്തിന്‍റെ കാതല്‍ അര്‍ശസിന് നല്ലതാണ്. ജ്വരത്തില്‍ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.
കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയില്‍ കൃതഹസ്തരായ പഴയ വൈദ്യന്മാര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരത്തിന്‍റെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ അയവ് എന്നിവയില്‍ ശ്രദ്ധിച്ചുപയോഗിച്ചാല്‍ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.
കാരസ്കരതൈലം ആമവാതം, എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളര്‍ച്ച – , മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.
കാഞ്ഞിരത്തിന്‍റെവേര് കൊണ്ടുള്ള എണ്ണ 
പേവിഷബാധയെ ചെറുക്കാൻ ഉപയോഗിക്കുന്നു.

ചങ്ങലംപരണ്ട

ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു. ഒടിവും ചതവുമുണ്ടായാല്‍തണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കല്‍ക്കമായും ചേര്‍ത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാന്‍ പുറമ്പട്ടയായി ഉപയോഗിക്കുവാന്‍ ഒന്നാന്തരവുമാണ്.

തണ്ടുകളുടെ പര്‍വങ്ങളില്‍ അവിടവിടെയായി ഹൃദയാകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചിഅനുഭവപ്പെടുകയും ചെയ്യും. ഇളംതണ്ട് ചേര്‍ത്ത ചമ്മന്തി, അസ്ഥിസ്രാവം പോലെയുള്ള സ്ത്രീജന്യരോഗങ്ങള്‍ മാറാന്‍ വിശേഷമാണ്. ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം ഉപയോഗിക്കുന്നു.

ഉമ്മം

ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്.ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നര്‍ത്ഥം. ജംഗമവിഷങ്ങള്‍ അഥവാ ജന്തുവിഷങ്ങള്‍ക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായിരുന്നു പണ്ട് വീടുകള്‍ അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ പറഞ്ഞിരുന്ന ഒരു പ്രയോഗമാണിത്.നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്.ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു

ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ആസ്ത്മക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.
ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും വേദനയും ആമവാതത്തിനും ശമനം ഉണ്ടാകും. മുടികൊഴിച്ചില്‍ മാറാനും. ചൊറി, ചിരങ്ങ്, എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇല ഉപയോഗിക്കുന്നു .

പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിന്‍ കായ് ഫലപ്രധമാണ് .സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ഉപയോഗിക്കാം.ആര്‍ത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാന്‍ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയില്‍ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാല്‍ ശമനം ഉണ്ടാകും.

തേനും പാലും

പാലും തേനും നല്ല ഭക്ഷണവസ്‌തുക്കളാണ്‌. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇവ ഏറെ ഗുണകരമാണ്‌.
തേനും പാലും ചര്‍മത്തിനു നല്‍കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ,
ഇവ ചര്‍മത്തില്‍ പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ, ചര്‍മത്തിളക്കം വര്‍ദ്ധിയ്‌ക്കുന്നതായി അനുഭവപ്പെടും. ഇവ നല്ല ആന്റിഓക്‌സിഡന്റാണ്‌. ദിവസം മുഴുവന്‍ ചര്‍മത്തിന്‌ തിളക്കം നല്‍കും.
പാലും തേനും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത്‌ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ഭേദമാക്കും.
തേനും പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നത്‌ മുഖക്കുരുവിന്‌ ശമനമുണ്ടാക്കും.
വിണ്ടുപൊട്ടുന്ന ചുണ്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്‌. ഇവ രണ്ടും കലര്‍ത്തിയോ വെവ്വേറെയോ ചുണ്ടില്‍ പുരട്ടാം.
ചിക്കന്‍പോക്‌സിന്‍റേതടക്കമുള്ള പാടുകള്‍ ചര്‍മത്തില്‍ നിന്നകറ്റാന്‍ തേന്‍, പാല്‍ മിശ്രിതത്തിനു കഴിയും.
നല്ല ഉറക്കം സൗന്ദര്യത്തിനും പ്രധാനം. രാത്രി കിടക്കാന്‍ നേരത്ത്‌ അല്‍പം തേന്‍ പാലില്‍ കലര്‍ത്തി കുടിച്ചു നോക്കൂ, ഉറക്കം ലഭിയ്‌ക്കും.

കച്ചോലം

കേരളത്തില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളില്‍ ഒന്നാണ്‌ കച്ചോലം. ഉദരരോഗങ്ങള്‍ക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട്‌ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുമെതിരെ ഉത്തമമായ ഔഷധമാണ്‌ കച്ചോലം.
കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായും കൃഷിചെയ്യാം. ആദ്യകാലങ്ങളില്‍ റബര്‍തോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷിചെയ്യാം. നിലത്തു പതിഞ്ഞ്‌ മണ്ണിനോടു പറ്റിച്ചേര്‍ന്നു വളരുന്ന ചെടിയാണ്‌ കച്ചോലം. വൃത്താകൃതിയിലോ ദീര്‍ഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ്‌ ഇതിന്‍റേത് മണ്ണിനടിയില്‍ ഉ്‌ല്‍പാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്‌. വിരശല്യം, നീണ്ടുനില്‍ക്കുന്ന ചര്‍ദ്ദി, കുട്ടികളിലെ ഉദരരോഗങ്ങള്‍, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്‌.കണ്ണുശുദ്ധിക്കും നല്ലതാണ്‌. ഉണങ്ങിയ കച്ചോലക്കിഴങ്ങ്‌ നിരവധി ഔഷധങ്ങളില്‍ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂര്‍ണം തുടങ്ങിയ ആയൂര്‍വേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ്‌ കച്ചോലം. ഇതിന്‍റെ ഇലയും കിഴങ്ങും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്‌.

കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന്‌ ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.
പപ്പായ്‌ക്കു ഔഷധ ഗുണങ്ങള്‍ ഏറെയുണ്ട്‌. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക്‌ പപ്പായ ഉത്തമമാണ്‌. എന്നാല്‍ പപ്പായ ഇലയുടെ ഔഷധഗുണത്തെക്കുറിച്ച്‌ അധികം ആരും അറിഞ്ഞിരുന്നില്ല. അതിന്‍റെ ഔഷധഗുണത്തെ കുറിച്ച്‌ അറിഞ്ഞു തുടങ്ങിയത്‌ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച മഴക്കാലത്താണ്‌.
നാടാകെ പനിച്ചുവിറച്ചപ്പോള്‍ പപ്പായ ഇല നാട്ടിലെ താരമായി. പനിയെ പ്രതിരോധിക്കുന്ന ഒറ്റമൂലിയായി. രക്‌തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌ കൗണ്ട്‌ കുറയുന്നത്‌ തടയാനും ജീവന്‍ രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്‌ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന്‌ ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.ഡെങ്കിപ്പനി പ്രതിരോധിക്കാന്‍
ഡെങ്കിപ്പനി പോലുള്ള പനികളെ വിഷമജ്വരങ്ങളായാണ്‌ ആയുര്‍വേദ ശാസ്‌ത്രം കാണുന്നത്‌. രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന വിഷസ്വഭാവത്തിന്റെ വര്‍ധനവ്‌ രോഗിയുടെ മരണത്തിന്‌ കാരണമാവുന്നു.
വിഷചികിത്സയില്‍ വിഷം തന്നെയാണ്‌ മറ്റൊരു വിഷത്തിനു ഔഷധമായി പ്രവര്‍ത്തിച്ചു വരുന്നത്‌. ഡെങ്കിപ്പനിയ്‌ക്കു മാത്രമല്ല മറ്റെല്ലാ വൈറല്‍ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര്‌ രണ്ട്‌ ടീസ്‌പൂണ്‍ രണ്ടു നേരം കൊടുക്കുന്നത്‌ പനിയുടെ തീവ്രത കുറയുന്നതിന്‌ സഹായിക്കും.കാന്‍സര്‍ തടയാം
വൈദ്യശാസ്‌ത്രം പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത അത്ഭുത ഇലയാണ്‌ പപ്പായ ഇല. ഗര്‍ഭാശയം, സ്‌തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്‌ തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന്‌ അമേരിക്കയിലേയും ജപ്പാനിലേയും ശാസ്‌ത്രജ്‌ഞന്മാര്‍ വ്യക്‌തമാക്കുന്നു. ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്‌. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത്‌ ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന്‌ ഉത്തമമാണ്‌.രുചിയുള്ള വിഭവം
പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്‌. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്‌. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്‌ക്ക് പല പേരുകളാണ്‌. കറികളും പലവിധമാകും. അവിയലിലും സാമ്പാറിലും മീന്‍ കറിയില്‍ പോലും പപ്പായ ചേരുന്നു. തേങ്ങാ ചിരവും പോലെ പപ്പായ നെടുവേ മുറിച്ച്‌ ചിരവയില്‍ ചിരവിയെടുത്ത്‌ ഉണ്ടാക്കുന്ന തോരന്‌ രുചി അല്‍പം കൂടും. പണം മുടക്കാതെ യഥേഷ്‌ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ്‌ പപ്പായ.

ചക്ക

മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് മലയാളികള്‍ക്കിടയില്‍ ഏറെക്കുറെ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കാരണം വീട്ടില്‍ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കില്‍ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിര്‍ത്തി കടക്കുന്നതും മലയാളികള്‍ ഈ സമ്പൂര്‍ണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തില്‍ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതല്‍ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂര്‍ണമായും ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്.
അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയര്‍നിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. മറ്റു വൃക്ഷങ്ങളില്‍ നിന്ന് ഭിന്നമാണ് ഈ വൃക്ഷത്തിന്റെ വളര്‍ച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷം. ചക്ക സംരക്ഷിക്കാന്‍ യാതൊരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കേണ്ടി വരുന്നില്ല. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂര്‍ണാഹാരം എന്നു പറയുന്നതില്‍ തെറ്റില്ല. 100 ഗ്രാം ചക്കയില്‍ മാംസ്യം 1.3, 1.9 കൊഴുപ്പ്, 10.3 അന്നജം, 18.925 നാര്, 111 കാല്‍സ്യം, 22 ഫോസ്ഫറസ്, 38 വിറ്റാമിന്‍ എ എന്നിവ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിലാണെങ്കില്‍ മാംസ്യം 6.6, കൊഴുപ്പ് 0.4, അന്നജം 38, നാര് 1.6, കാല്‍സ്യം 0.05, ഫോസ്ഫറസ് 0.13, എന്നിങ്ങനെയാണ് കണക്ക്. ആരോഗ്യരക്ഷയുടെ കാര്യത്തില്‍ വളരെ ഉണര്‍വേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതല്‍ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാന്‍സര്‍ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മര്‍ദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.
ആയുര്‍വേദവിധി പ്രകാരം ചക്കയെന്നത് ഊര്‍ജദാതാവാണ്. വാതവും പിത്തവും കുറക്കാന്‍ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, രക്തസമ്മര്‍ദം, ആസ്മ‍ എന്നിവക്കൊക്കെ ചക്ക ഔഷധഗുണമുള്ള ഫലമാണ്

ശതാവരി

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി,സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി.
കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്,ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനുംഅള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ‌
ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം.
മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോചേര്‍ത്ത് കഴിക്കുക.
ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടിചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.
പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കുംമുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍എന്നിവ ശമിക്കും.
ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.
സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.
15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും

മഞ്ഞപ്പിത്തം തടയാന്‍ കരിമ്പിന്‍ ജ്യൂസ്‌

കരിമ്പിന്‍ ജ്യൂസ്‌ നാം സാധാരണയായി കുടിക്കുന്നത് ദാഹ ശമനത്തിനും നല്ല എനര്‍ജി കിട്ടനുമാണ് .എന്നാല്‍ കരിമ്പിന്‍ ജ്യൂസ്‌ ദാഹ ശമനത്തിനും എനര്‍ജി ക്കും മാത്രമുള്ള ഒന്നല്ല ഇതില്‍ ധാരാളമായി ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് .

അയന്‍,പോടാസ്യം,ഫോസ്ഫറസ്,മഗ്നീസിയം തുടങ്ങിയ പല ധാതുക്കളുടെയും കലവറയാണ് കരിമ്പിന്‍ ജ്യൂസ്‌ .രോഗങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന പോഷക നഷ്ടം പരിഹരിക്കാന്‍ നല്ലൊരു വഴിയാണ് കരിമ്പിന്‍ ജ്യൂസ്‌കുടിക്കുന്നത് .

ശരീരത്തില്‍ ജലാംശം കുറവുള്ളവര്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് വളരെ നല്ലതാണ് .

തൊണ്ടരോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കരിമ്പിന്‍ ജ്യൂസ്‌ .ദിവസേന കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് മൂത്രത്തില്‍ കല്ലിനുള്ള നല്ലൊരു പരിഹാര മാര്‍ഗ്ഗം ആണ് .

മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കരിമ്പിന്‍ ജ്യൂസ്‌ .കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുവാനും അതുവഴി മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന ബിലിരുബിന്റെ ഉല്‍പ്പാദനം തടയുവാനും കരിമ്പിന്‍ ജ്യൂസ്‌ സഹായിക്കും .

പ്രമേഹ രോഗികള്‍ക്ക് പറ്റിയ മധുരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്‌ .രക്തത്തിലെ ഗ്ലുകോസ് ലെവല്‍ ശരിയായ അളവില്‍ ക്രമീകരിക്കാന്‍ ഇത് സഹായിക്കും .

കാന്‍സര്‍ തടയാനും കരിമ്പിന്‍ ജ്യൂസ്‌ന് കഴിവുണ്ട് പ്രത്യേകിച്ച് ബ്രെസ്റ്റ് ,കോളന്‍,ലങ്ഗ് കാന്‍സര്‍ .കരിമ്പിന്‍ ജ്യൂസ്‌ന്‍റെ ആല്‍ക്കലിന്‍ സ്വഭാവമാണ് ഇതിനു കാരണം .ചുരുക്കി പറഞ്ഞാല്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് കൊണ്ട് ശരീരത്തില്‍ ഗുണങ്ങള്‍ മാത്രമേ ഉള്ളു പക്ഷെ പ്രത്യേകം ശ്രദിക്കേണ്ട കാര്യം കരിമ്പിന്‍ ജ്യൂസ്‌ തയാറാക്കുന്ന സാഹചര്യങ്ങള്‍ ആണ് .വൃത്തിഹീനമായ സ്ഥലങ്ങളില്‍ തയാറാക്കുന്ന കരിമ്പിന്‍ ജ്യൂസ്‌ കഴിച്ചാല്‍ ചിലപ്പോ വിപരീത ഫലമാകും കിട്ടുക അതുകൊണ്ട് കഴിവതും വീട്ടില്‍ത്തന്നെ തയാറാക്കി ഉപയോഗിക്കുക.

കുമ്പളം

ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്. . ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും.

കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങള്‍ മാറാന്‍ കുമ്പളങ്ങാനീരും തഴുതാമയിലയും ചെറൂള ഇലയും അരച്ച് മിശ്രിതം ഉപയോഗിക്കുന്നു .

ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് ശീലമാക്കണം. ദഹനക്കേട്, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരു വയറിന് അസുഖമുണ്ടെങ്കില്‍ ‍പെട്ടെന്ന് മാറ്റി ദഹനശക്തി നല്കുന്നു.

നന്ത്യാര്‍വട്ടം

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.
കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .

നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .
പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .

ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.

ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാര്‍വട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാല്‍ വേദന ശമിക്കും,നീര് വലിയും.

കാന്താരി മുളക്

ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്‍റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്‍റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്‍റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി യ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.

കല്ലുവാഴ

ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തില്‍ വളരുന്നു. സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്. 5 മുതല്‍ 12 വര്‍ഷം വരെ പ്രായമെത്തുമ്പോളാണ് വാഴ കുലയ്ക്കുന്നത്. വേനല്‍ക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയില്‍ പുതുമയോടെ ഇലകള്‍ കിളിര്‍ക്കുന്നു. കുലച്ചാല്‍ വാഴ നശിക്കുന്നു. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂര്‍വമായാണ് കല്ലുവാഴ കാണപ്പെടുന്നത്. അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്.
ഔഷധ ഉപയോഗം: ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍, വൃക്ക-മൂത്രാശയ രോഗങ്ങള്‍ (mix the powder with boiled milk), തീപ്പൊള്ളല്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു..

കശുമാവിന്റെ ഔഷധഗുണങ്ങൾ

നമ്മുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് കശുവണ്ടി. വിദേശികൾ കൊണ്ടുവന്ന ഒരു ഫലവൃക്ഷമാണ് കശുമാവ്. പഴത്തിന്റെ പുറത്ത് ഫലം വളരുന്ന വളരെ സവിശേഷത ഉള്ള വൃക്ഷമാണ് കശുമാവ്.

കശുവണ്ടിയുടെ തോടിൽ നിന്നും എടുക്കുന്ന എണ്ണ കാൽ വിള്ളലിനും, വളം കടിക്കും പുരട്ടുന്നത് നല്ലതാണ്. എന്നാൽ ഇത് ഉള്ളിൽ കഴിക്കാൻ പാടില്ല.

നാൽക്കാലികൾക്ക് കുളമ്പുകേടിന് പുറമേ പുരട്ടിയാൽ നല്ല ഫലം ചെയ്യും.

കശുവണ്ടിപരിപ്പിൽ നിന്ന് എടുക്കുന്ന എണ്ണ ശരിരത്തിന് ഉളുക്ക് തട്ടിയാൽ പുരട്ടാൻ നല്ലതാണ് ഈ എണ്ണ പോഷകസമൃദമാണ് ഉള്ളിൽ കഴിക്കാവുന്നതാണ്. വിഷത്തെ കുറയ്ക്കും. അയഡിന് പകരം പുരട്ടാവുന്ന താണ്

കശുമാവിലെ ഇത്തി കണ്ണി ചുട്ട് എടുത്ത ഭസ്മം ഒരൗൺസ്, 6 ഔൺസ് തിളപ്പിച്ച വെള്ളമൊഴിച്ച് ഇളക്കി ആറിയതിനുശേഷം ഈ വെള്ളം ഊറ്റി ഒരു ടിസ്പൂൺ തിപ്പലിപൊടി ചേർത്ത് 3 ഔൺസ് വിതം രണ്ടുനേരം കഴിച്ചാൽ പ്രമേഹത്തിന് ശമനം ലഭിക്കും

സോറിയാസിസ്ന് കശുമാവിന്റെ പഴത്തിന്റെ നീര് പുരട്ടുന്നത് നല്ലതാണ്.

കശുമാങ്ങയുടെ നീര് തേൻ ചേർത്ത് കൊടുത്താൽ ഛർദ്ധി, വയറിളക്കം എന്നിവ നിൽക്കും.

അണ്ടിപരിപ്പ് 5 എണ്ണം പൊടിച്ചതും, ശുദ്ധി ചെയ്ത അമക്കുരം ഒരു ടേബിൾ സ്പൂൺ, വെണ്ണ ചേർത്ത് കഴിച്ചാൽ ലൈംഗിക ശേഷി വർദ്ധിക്കും. ഗർഭാശയമുഴകളെ മാറ്റുവാനും സഹായിക്കും.

അണ്ടിപരിപ്പ്, തിപ്പലിയും സമം കുട്ടി പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ പുരുഷ ഗ്രന്ഥി വീക്കം കുറയും.

കശുമാവിൻ തൊലി അരിക്കാടിയിൽ അരച്ച് നീര് ഉള്ളിടത്ത് അരച്ചിട്ടാൽ രക്തവാതനീരിന് നല്ലതാണ്.

കശുമാവിന്റെ തളിരില അരച്ച് നെല്ലിക്കാ വലുപ്പത്തിൽ മോരിൽ കലക്കി കഴിച്ചാൽ വയറിളക്കം മാറും.

ദിവസവും എട്ടോ,പത്തോ കശുവണ്ടിപരിപ്പ് ഒരു ഗ്ളാസ്സ് പാലിൽ അരച്ചു കഴിച്ചാൽ ലൈംഗിക ശേഷി വർദ്ധിക്കും, കൂടാതെ താഴ്ന്ന രക്തസമ്മർദ്ധത്തിനും, ആരോഗ്യം വർദ്ധിക്കുന്നതിനും, ക്ഷീണം അകറ്റുന്നതിനും ഏറെ നല്ലതാണ്.

പല്ലുവേദനക്ക് കശുമാവിന്റെ ഇല എടുത്ത് വേദനയുള്ള ഭാഗത്ത്‌ കടിച്ചു പിടിച്ചാൽ വേദനക്ക് ശമനം ലഭിക്കും.

ശരീരത്തിൽ പൊള്ളൽ പോലുള്ള ക്ഷതങ്ങൾ ഏറ്റാൽ കശുമാവിന്റെ ഇല അരച്ചിടുന്നത് ഏറെ നല്ലതാണ്.

പ്രമേഹരോഗികൾ കൂടുതലായി കശുവണ്ടിപരിപ്പ് കഴിക്കുന്നത് നന്നല്ല.

മുയല്‍ ചെവിയന്‍

ദശപുഷ്പങ്ങളിൽഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനിതുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്
തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും നല്ലതാണ്. നേത്ര കുളിർമ്മക്കും രക്താർശസ്സ് കുറക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, നീരിറക്കം, പനി, ടോൺസിലൈറ്റിസ്, കരൾ ദഹനേന്ദ്രിയവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും അതിസാരത്തിനും ഫലപ്രദമാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു.

• മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും.

• മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും.

• തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും.

• മഞ്ഞൾ, ഇരട്ടിമധുരം എന്നിവ കൽക്കമായും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളമായും എടുത്ത് വിധിപ്രകാരം എണ്ണകാച്ചി കർപ്പൂരവും മെഴുകും ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിഞ്ഞ് കിട്ടും.

മുയൽചെവിയന്റെ മുകളിലേക്കുള്ള ഇലകൾക്ക് മുയലിന്റെ ചെവിയുടെ ആകൃതിയുള്ളതുകൊണ്ടാകാം ഇതിനു മുയൽചെവിയൻ എന്ന് പേർ വന്നത്.

ഇതിനു നീലകളറുള്ളതും പുവാംകുറുന്നലയുടേതിനോട് സദൃശവുമായ പൂവാണുള്ളത്. അരമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു.
തൈറോയ്ഡിന് ഫലപ്രദമായ മരുന്നാണ്. ഇതിന്റെ സ്വരസം 25 മില്ലി വീതം കൊടുത്താൽ മലമ്പനി പോലുള്ള പനികൾക്ക് വരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. കരളിനുള്ള ടോണിക്കായും മുയൽചെവിയൻ ഉപയോഗിച്ചുള്ള ഔഷധപ്രയോഗമുണ്ട്. മുയൽചെവിയനും മഞ്ഞളും കൂടി ചേർത്തരച്ച് ചെറിയ ഗുളികരൂപത്തിലാക്കി മലദ്വാരത്തിനകത്ത് നിക്ഷേപിക്കുന്നതിലൂടെ പൈൽസിനും രക്താർശസ്സിനും ഗുണകരമായി കാണപ്പെട്ടിട്ടുണ്ട്. മുയൽചെവിയന്റെ ഔഷധഘടകങ്ങൾക്ക് രക്തത്തെ സ്തംഭിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ചെടി സമൂലമായി ഉപയോഗിച്ച് പ്രത്യേക പ്രോസസ്സിലൂടെ എണ്ണ കാച്ചിയത് പലതരം ശിരോരോഗങ്ങൾക്ക് (ഇ.എൻ.ടി പ്രശ്നങ്ങൾക്ക്) പരിഹാരമുള്ള വിശിഷ്ട ഔഷധമാണ്.

മുയൽചെവിയൻ. ഇക്കാലത്ത് പണ്ടത്തെപ്പോലെ സുലഭമല്ല. വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. ഇതിന്റെ സംരക്ഷണത്തിനുള്ള ബോധപൂർവ്വകമായ ശ്രമങ്ങൾ ആവശ്യമാണ്.

താന്നി

താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്.
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു.
ചുമ, ശാസം‌മുട്ട് ,എക്കിൾ എന്നിവയ്ക്കു നല്ലതാണ്. കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്.

അകത്തി

മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ (അകത്തി) എന്നുംഅറിയപ്പെടുന്നു മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ എന്നിവ ഔഷധ യോഗ്യമാണ്.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്
ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്.
അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.

ജാതിക്കാ

കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും.
ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും. തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.
വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേര്‍ന്ന മരുന്നുകള്‍ ഫലപ്രദമാണ്‌. സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്‌. ആമാശയ കുടല്‍ രോഗങ്ങള്‍ക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂര്‍ണം എന്നിവയിലെല്ലാം ജാതിക്ക ചേര്‍ന്നിട്ടുണ്ട്‌.

പൂവാംകുറുന്തല്‍

ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുര്‍വേദം സമര്‍ത്ഥിയ്ക്കുന്നു. ഔഷധ ഉപയോഗങ്ങള്‍ ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു
സംസ്കൃതത്തില്‍ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുര്‍വേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളില്‍ ഒന്നാണ് പൂവാംകുറുന്തല്‍. പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു.
പൂവാം കുരുന്നലിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.

താമര

താമര ഇല പനിക്കും നെഞ്ചെരിച്ചിലിനും ഔഷധമാണ്. പുഷ്പം ശീതളമാണ്. കോളറ, പനി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.പിത്തം, ചുമ, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ വേര് ഉപയോഗിക്കുന്നു.
കേസരങ്ങള്‍ ഉദരരോഗങ്ങള്‍ക്കും, ഫലവും വിത്തും കഫം, പിത്തം, വാതം, ഛര്‍ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. താമരയുടെ തേന്‍ മകരന്ദം എന്നാണ് അറിയപ്പെടുന്നത്. ഇത് ത്രിദോഷങ്ങള്‍ അകറ്റുന്നു. നേത്രരോഗങ്ങള്‍ക്ക് മകരന്ദം നല്ലൊരൌഷധമാണ്.
താമരപ്പൂവ് അരച്ചുപൂശിയാല്‍ ശരീരത്തിലെ ചുട്ടുനീറ്റല്‍ അകലും. രക്താര്‍ശ്ശസ്സിന് താമരക്കിഴങ്ങും പുഷ്പ വൃന്തവും ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കഴിക്കാറുണ്ട്. താമരപ്പൂവ് അരച്ച് വെള്ളത്തില്‍ കലക്കി പാമ്പുകടിയേറ്റവര്‍ക്ക് കൊടുത്താല്‍ വിഷം ശമിക്കാന്‍ സഹായിക്കും.
പ്രകന്ദം നെഞ്ചെരിച്ചില്‍, വയറിളക്കരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായുപയോഗിക്കുന്നു.

നിലപ്പന

ഒരു ബഹു വർഷ ഔഷധ ചെടിയാണ് നിലപ്പന ഇതിന്റെ കിഴങ്ങ് പോലെയുള്ള മൂലകന്ധം മണ്ണിൽ വളർന്നുകൊണ്ടിരിക്കും പൂക്കൾക്ക് മഞ്ഞ നിറം ആണ് ഫലത്തിന് അകത്തു കറുത്ത വിത്തുകൾ കാണപ്പെടുന്നു ഇതിന്റെ മൂലകാണ്ഡമാണ് ഔഷധയോഗമായ ഭാഗം ചുമ്മ. മഞ്ഞപിത്തം. നീര്. വേദന. മൂത്ര ചുടിച്ചിൽ എന്നിവക്ക് ഉത്തമ ഔഷധം ആണ് നിലപ്പന കൂടാതെ രക്തശുദ്ധി ഉണ്ടാകുകയും ചെയുന്നു നിലപ്പന കിഴങ്ങു ഉണക്കി പൊടിച്ചു 3ഗ്രാം മുതൽ 6ഗ്രാം വരെ തേനിൽ ചേർത്തോ പാലിൽ ചേർത്തോ ദിവസവും രണ്ടുനേരം ഉപയോഗിച്ചാൽ സ്ത്രീകളിൽ ഉണ്ടാകുന്ന വെള്ളംപോക്കു സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടകുന്ന മൂത്രച്ചൂട്. പുരുഷന്മാർക് ഉണ്ടാകുന്ന ലൈഗികബലഹീനത എന്നിവ ശമിക്കും നിലംപനയുടെ മൂലകാണ്ഡം പച്ചക്കു അരച്ച് ആറ്‌ ഗ്രാം പാലിൽ കലക്കി ദിവസവും 2നേരം ഒരു ആഴ്ച കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും നിലപാനയുടെ ഇല കഷായം വെച്ച് കഴിച്ചാൽ ചുമ ശമിക്കും ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് അരച്ച് വേദന ഉള്ള ഭാഗത്തു പുരട്ടിയാൽ വേദന ശമിക്കും നിലംപന ചെറു കടലാടി നിലംപന എന്നിവ അരച്ച് പാലിൽ അരച്ച് 2നേരം വെച്ച് കഴിച്ചാൽ തൈറോയ്ഡ് മാറി കിട്ടും ഏതു കാലത്തും നനവുള്ള സ്ഥലത്തു വളരും ഇലയുടെ അറ്റം നിലത്തു മുട്ടിയാൽ അവിടെ പുതിയ ചെടി ഉണ്ടാവും

സപ്പോട്ട

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഫലമാണ്‌ സപ്പോട്ട. കേരളത്തിൽ സുഭിക്ഷമായി വളരുന്ന ഈ ഫലവർഗ്ഗത്തിന്‌ ഇന്നും വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. നല്ല പച്ചനിറത്തിൽ ഇടതൂർന്ന ഇലകളോടെ തണലേകി തഴച്ചു വളരുന്ന ഒരു ഫലവർഗച്ചെടിയാണ്‌ സപ്പോട്ട. സപ്പോട്ടേസിയേ സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം അക്രാസ്‌ സപ്പോട്ട എന്നാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ 1200 മീറ്റർ വരെ ഉയരമുള്ള എല്ലാസ്ഥലത്തും നന്നായി വളരും. വെട്ടുകൽ പ്രദേശമുൾപ്പെടെ ഏതുതരം മണ്ണിലും നല്ല ഫലം തരാനുള്ള കഴിവ്്‌ ഈ ചെടിക്കുണ്ട്‌. എത്ര കടുത്ത വരൾച്ചയേയും നേരിടാനുള്ള ശേഷി സപ്പോട്ടയുടെ പ്രത്യേകതയാണ്‌. ചില സ്ഥലങ്ങളിൽ ഡപ്പോഡില്ല എന്നും മറ്റു സ്ഥലങ്ങളിൽ ചിക്കു എന്നും അറിയപ്പെടുന്നു.
വലിപ്പം, ആകൃതി, മണം, രുചി എന്നിവയിൽ വ്യത്യസ്തത പുലർത്തുന്ന ധാരാളം ഇനങ്ങൾ സപ്പോട്ടയിലുണ്ട്‌. ക്രിക്കറ്റ്‌ ബാൾ, ദ്വാരപുഡി, കീർത്തി രാത്തി, ഗുത്തി എന്നിവയും ഓവൽ, കോയമ്പത്തുർ1, പികെഎം 1,2,3 തുടങ്ങിയ അത്യുൽപ്പാദന ശേഷിയുള്ള സപ്പോട്ട ഇനങ്ങളും ഇന്ന്‌ പ്രചാരത്തിലുണ്ട്‌.
മഴക്കാലാരംഭമാണ്‌ സപ്പോട്ട തൈകൾ നടുന്നതിന്‌ ഉത്തമം. 75ഃ75ഃ75 സെന്റീമീറ്റർ അളവിൽ കുഴികളെടുത്ത്‌ മേൽമണ്ണും ചാണകപ്പൊടിയും നിറച്ച്‌ മധ്യത്തിൽ തൈകൾ നടണം. തൈകൾ മറിഞ്ഞു വീഴാതിരിക്കുവാൻ താങ്ങു കമ്പുകൾ കൊണ്ട്‌ കെട്ടേണ്ടതു
ണ്ട്‌. തൈകൾ തമ്മിലുളള അകലം 7 മീറ്റർ വേണം. വിത്ത്‌ മുളപ്പിച്ച തൈകൾ കായ്ക്കാൻ 7-8 വർഷമെടുക്കും. എന്നാൽ ഒട്ടുതൈകൾ മൂന്നാം വർഷം മുതൽ ഫലം തരും. അതിനാൽ ഒട്ടുതൈകളാണ്‌ കൃഷിചെയ്യാൻ ഉത്തമം. നട്ട്‌ ഒരു വർഷം പ്രായമാകുമ്പോൾ തൈ ഒന്നിന്‌ 200 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌, 250 ഗ്രാം മ്യൂറിയേററ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവയും 30 കിലോഗ്രാം ജൈവവളവും ചേർത്ത്‌ ഇടയിളക്കി കൊടുക്കണം. അതു കഴിഞ്ഞ്‌ ഓരോ വർഷവും 50 കിലോഗ്രാം ജൈവവളവും മേൽപറഞ്ഞ രാസവളങ്ങൾ 1:1:1:5 എന്ന അളവിലും നൽകണം. മരത്തിന്റെ വളർച്ചയനുസരിച്ച്‌ തടം വലുതാക്കി വളമിടാൻ ശ്രദ്ധിക്കണം. ഒട്ടുബന്ധത്തിന്‌ താഴെയുണ്ടാകുന്ന ശിഖരങ്ങൾ ഉടൻതന്നെ മാറ്റുകയും തറനിരപ്പിൽ നിന്നും 2 അടി ഉയരം വരെയുളള ശിഖരങ്ങൾ മുറിക്കുകയും വേണം. ഏപ്രിൽ-ജൂലൈ, സെപ്തംബർ-നവംബർ എന്നീ മാസങ്ങളിൽ ആണ്ടിൽ രണ്ടു തവണ വിളവെടുപ്പ്‌ നടത്താം. മരത്തിന്‌ പ്രായമേറുന്തോറും വിളവ്‌ കൂടുതൽ ഉണ്ടാവും. കേരളത്തിൽ സപ്പോട്ട 30 അടിവരെ ഉയരത്തിൽ വളരും. പുറന്തോട്‌ മിനുസമായി ഞെട്ടുഭാഗം കുഴിഞ്ഞ്‌ കായ്‌ എളുപ്പത്തിൽ വേർപെട്ട്‌ കറ വരാതിരിക്കുന്ന അവസ്ഥയിൽ കായ്കൾ വിളവെടുക്കാൻ പാകമായി എന്ന്‌ അനുമാനിക്കാം. കായ്കൾ തറയിൽ വീണ്‌ ക്ഷതം പറ്റാത്ത തരത്തിൽ വിളവെടുക്കണം. വീട്ടാവശ്യത്തിന്‌ വയ്ക്കോലിൽ പൊതിഞ്ഞും കൂടുതലുണ്ടെങ്കിൽ പുക കൊള്ളിച്ചും സപ്പോട്ടക്ക പഴുപ്പിക്കാം. പഴങ്ങൾ നന്നായി പഴുത്തില്ലെങ്കിൽ ചവർപ്പുളള കറ തൊണ്ടയിൽ ഒട്ടിപ്പിടിക്കുകയും അരുചിക്ക്‌ ഇടയാക്കുകയും ചെയ്യും.

അകില്‍:
ആയുര്‍വേദത്തിലെ ഒരു ഔഷധ സസ്യമാണ്‌ അകില്‍. അകില്‍ പലതരത്തില്‍ കാണപ്പെടുന്നു. ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങള്‍ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങള്‍ക്കും കര്‍ണ്ണരോഗങ്ങള്‍ക്കും സാധാരണ ഉപയോഗിക്കുന്നു
തടിയും എണ്ണയുമാണ്‌ പ്രധാന ഔഷധങ്ങള്‍. അകില്‍ മരത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങള്‍ക്കെതിരെയുള്ള ഔഷധമായി ആയുര്‍വേദ ചികിത്സയില്‍ ‍ ഉപയോഗിക്കുന്നു.
കൂടാതെ അരിമ്പാറ, ആണിരോഗം തുടങ്ങിയസുഖങ്ങള്‍ക്ക് പൊല്‍കാരം അകിലിന്റെ എണ്ണ ചേര്‍ത്ത് ചാലിച്ച് പുരട്ടുന്നു. ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂര്‍ണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം
വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്. കൂടാതെ തകരയുടെ വേര്‌ അകിലെണ്ണയില്‍ അരച്ച് നെറ്റിയില്‍ തേച്ചുപിടിപ്പിച്ചാല്‍ തലവേദന മാറുന്നതായി ആയുര്‍വേദത്തില്‍ പറയുന്നു.
ഏകദേശം 20 വര്‍ഷത്തോളം വളര്‍ച്ചയെത്തിയ അകില്‍ മരത്തിന്റെ ചില ശാഖകളില്‍ ഒരുതരം ഫംഗസ് രോഗം പിടിപെടുകയും രോഗം ബാധിച്ച ശാഖ ക്രമേണ കറുക്കുകയും സുഗന്ധവാഹിയായി തീരുകയും ചെയ്യുന്നു. ഇതില്‍ സുഗന്ധം തങ്ങിനില്ക്കുന്ന കറ ആല്‍ക്കഹോളിക സ്വേദനത്തിന് വിധേയമാകുമ്പോള്‍ ബാഷ്പശീലമുള്ള തൈലം ലഭിക്കുന്നു. ഈ തൈലം അഗര്‍ അഥവാ അഗര്‍ അത്തര്‍ എന്നപേരില്‍ അറിയപ്പെടുന്നു. അഗര്‍ എന്ന സുഗന്ധതൈലം ലഭിക്കുന്നതിനാലാണ് ഈ വൃക്ഷത്തിന് അഗര്‍ എന്ന പേര് സിദ്ധിച്ചത്.

ചെമ്പരത്തിപ്പൂവ്

ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചോളൂ എന്ന് പറയാത്ത മലയാളികളുണ്ടാവില്ല. ചെമ്പരത്തിയുടെ ഗുണങ്ങൾ അറിയുന്നവർക്ക് പോലും ചെമ്പരത്തി ചെവിയിൽ ചൂടാനുള്ള വട്ട് പൂവാണ്. പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി നമ്മളിൽ പലരും ചെമ്പരത്തിയെ വിശദമായി വരച്ചും മുറിച്ചും അടുത്തറിഞ്ഞവരാണ്. സൗത്ത് കൊറിയ, മലേഷ്യ, ഹെയ്‌തി എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് ഇത്. മലേഷ്യ ,ഫിലിപ്പൈൻസ്, കാമറൂൺ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ തപാൽ സ്റ്റാമ്പിലും ചെമ്പരത്തിയുണ്ട്. പലനിറവും വലിപ്പവുമുള്ള ചെമ്പരത്തികളുടെ കണക്ക് നോക്കിയാൽ ഏകദേശം 2000ൽ കൂടുതൽ ഉണ്ടാവുമത്രേ... 
എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമായതുകൊണ്ട് ഗൗനിക്കാതെ മാറ്റി നിറുത്തേണ്ട ചെടിയല്ല ചെമ്പരത്തി. ആരും മൈൻഡ് ചെയ്തില്ലേലും നല്ല ഉഷാറായ് വളരുമെന്നതാണ് ചെമ്പരത്തിയുടെ പ്രത്യേകത. അതുകൊണ്ടാണല്ലോ പലരും അതിർത്തി സംരക്ഷിക്കാനുള്ള വേലിച്ചെടിയായും ഇതിനെ ഉപയോഗിക്കുന്നത്.

ഉപയോഗം പലവിധം മറ്റു പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പൂവിനുള്ളത്‌. നൈട്രജൻ, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാൽ സമ്പന്നം. ഇത് കൂടാതെ ചെമ്പരത്തി കൊണ്ട് നല്ല ഒരു സ്ക്വാഷ്‌ ഉണ്ടാക്കാം. ചുവന്ന നാടൻ ചെമ്പരത്തി പൂവാണ് ഇതിലെ പ്രധാന ചേരുവ.

ചെമ്പരത്തിയുടെ പൂവും ഇലയും ഏറെ ഔഷധഗണമുള്ളവയാണ്. ആയുർവേദത്തിൽ നൂറ്റാണ്ടുകളായി ചെമ്പരത്തി പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു.

പേര

തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര. അതിന്റെ ഫലമായ പേരക്കയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരുകയില്ല. ഒരു ചിലവുമില്ലാതെ തന്നെ ആരോഗ്യ പരിപാലനത്തിന് പേരക്കായ നല്‍കുന്ന സഹായം ചില്ലറയല്ല. ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും.
വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട് എന്ന് എത്രപേര്‍ക്കറിയാം? ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണാതെ ജീവിക്കാം എന്ന് പറയാറുണ്ട്. സത്യത്തില്‍ ഇത് ഏറെ ഇണങ്ങുക പേരക്കയുടെ കാര്യത്തിലാണ്. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.
കാഴ്ച ശക്തി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ പോഷകമാണ് വൈറ്റമിന്‍ എ. ഇതിനായി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് താനും. എന്നാല്‍ കണ്ണ് പോകാതിരിക്കാന്‍ കണ്ണുമടച്ച് വിശ്വസിച്ച് കഴിക്കാവുന്ന ഫലമാണ് പേരക്ക. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം.
ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി.
വായ്നാറ്റം പോയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിക്കില്ലത്രേ! വായ്‌നാറ്റമകറ്റാന്‍ വിപണിയില്‍ നിന്ന് വിലകൂടിയ മൌത്ത് വാഷുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചിലവില്ലാത്ത മുത്ത് വാഷ് പേരയിലകൊണ്ട് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. അതെങ്ങനെയെന്നാല്‍ ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മാത്രം മതി. വിപണിയില്‍ ലഭിക്കുന്ന ഏത് മൌത്ത് വാഷിനോടും കിടപിടിക്കുന്നതാണ് ഈ സിമ്പിള്‍ മൌത്ത് വാഷ്. മാത്രമല്ല ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മാത്രമല്ല പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. ഇനിയുമുണ്ട് പേരയിലയുടെ വൈഭവം. അതിസാരവും അതിനോടനുബന്ധിച്ചുള്ള കടുത്ത വയറുവേദനയും മാറാന്‍ പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ മതി. വയറുവേദനയും, ശോചനവും നിയന്ത്രിക്കാന്‍ പേരയിലക്കു കഴിയും. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്.
പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ...അപ്പോള്‍ പിന്നെ നിങ്ങളെന്തിനാണ് അമാന്തിക്കുന്നത്. പേരയുടെ കൈയ്യും പിടിച്ച് നടക്കാം ആരോഗ്യത്തിലേക്ക്.

കടുക്ക

ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. രൂക്ഷഗുണമുള്ളതാണു കടുക്ക. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം.
കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. , ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു.
ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽ‌പ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.
കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, എന്നിവയെ കടുക്ക ശമിപ്പിക്കുന്നു ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു.കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും.

കുറ്റിപ്പയര്‍ കൃഷി രീതി

Bush Snake Bean Cultivation

തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഏതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.

വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.

താഴെ നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം ഒന്നും വേണ്ട. മുകളില്‍ സൂചിപ്പിച്ച സി പോം ഉണ്ടെകില്‍ അത് തന്നെ ധാരാളം. ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

കീടബാധ – മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട് , പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന്‍ , ഇതിനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുരവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം.

ടിപ് – കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാൽ കായ്‌ഫലം കുറയും

കൊത്തമര കൃഷി

cluster beans cultivation
കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. സീഡിംഗ് ട്രേ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ പാകുന്ന വിത്തുകള്‍ വളരെ പെട്ടന്ന് തന്നെ മുളപൊട്ടും. 3-4 ദിവസം കൊണ്ട് ഇവയുടെ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങും, മിതമായി നനച്ചു കൊടുക്കുക. 2 ആഴ്ച പ്രായമായ തൈകള്‍ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ മാറ്റി നടാം. നടുമ്പോള്‍ നല്ല ആരോഗ്യമുള്ള തൈകള്‍ തിരഞ്ഞെടുക്കുക. കേരളത്തില്‍ കൃഷി ചെയ്ത ആളുകളുടെ അനുഭവത്തില്‍ , ഇവ ഗ്രോ ബാഗുകളില്‍ നല്ല വിളവു തരും.

ഗ്രോ ബാഗുകളില്‍ മാറ്റി നട്ട cluster beans തൈകള്‍ വളരെയെളുപ്പത്തില്‍, നല്ല ആരോഗ്യത്തോടെ വളര്‍ന്നു വന്നു. ഒന്നര മാസം ആകുമ്പോള്‍ അവ പൂത്തു തുടങ്ങും ഒരു കുലയില്‍ കുറെയധികം കായകള്‍ ഉണ്ടായി വരും ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ് എന്നീ മാസങ്ങള്‍ ഇവ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. വളര്‍ന്നു വരുന്ന ചെടികള്‍ക്ക് താങ്ങ് കൊടുക്കണം (stay). വിത്ത് മുളച്ചു ഏതാണ്ട് 45 ദിവസം കൊണ്ട് cluster beans പൂവിടും. പൂവിട്ടു 10-15 ദിവസങ്ങള്‍ കൊണ്ട് കായകള്‍ മൂപ്പെത്തും. കാര്യമായ രോഗ കീട ബാധകള്‍ ചെടികളില്‍ കാണുന്നില്ല. ചില ചെടികളില്‍ പയര്‍ ചെടികളെ ബാധിക്കുന്ന മുഞ്ഞയുടെ ആക്രമണം കണ്ടിരുന്നു. വേപ്പെണ്ണ, കാന്താരി മുളക് പ്രയോഗം കൊണ്ട് അവ നിയന്ദ്രിക്കാം
ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ളതാണ് ഈ പയര്‍ വര്‍ഗ്ഗം.
കറികളിലും ഗ്രേവികളും കൊഴുപ്പിനായി ഉപയോഗിക്കാവുന്ന സ്വഭാവിക വിഭവമാണ് ഇത്. ഏറെ ഔഷധ ഘടകങ്ങള്‍ അടങ്ങിയ ഊ പയര്‍ പതിവായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചക്കും പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും കൊത്തമരയ്ക്ക് കഴിവുണ്ട്. ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണിത്.

സ്റ്റോണ്‍ ഗ്രാഫ്റ്റിങ്

'സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങാണ്' മാവില്‍ ഏറ്റവും വിജയകരമായി കാണുന്ന പ്രത്യുല്‍പ്പാദനരീതി. മാങ്ങയുടെ അണ്ടി മുളച്ച് പത്തു ദിവസത്തിനകം ഈ രീതിയിലുള്ള ഗ്രാഫ്റ്റിങ് നടത്താം. ചെറിയ ചട്ടിയിലോ പോളിത്തീന്‍ കവറിലോ നടീല്‍ മിശ്രിതം നിറയ്ക്കണം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് കലര്‍ത്തിയാണ് മിശ്രിതമുണ്ടാക്കുക. നടീല്‍ മിശ്രിതത്തില്‍ മാങ്ങയണ്ടി നട്ടു മുളപ്പിക്കണം. മുളച്ച് പത്തു ദിവസമാകുന്നതോടെ തൈയ്ക്ക് ചെമ്പു നിറമായിരിക്കും. ഈ സമയത്ത് ഗ്രാഫ്റ്റിങ് നടത്താം. 
ഇനി ഒട്ടിക്കേണ്ട കമ്പ് തിരഞ്ഞെടുക്കുന്ന കാര്യം. മികച്ച ഇനം മാതൃവൃക്ഷങ്ങളുടെ കമ്പാണ് ഒട്ടിക്കാന്‍ എടുക്കുന്നത്. ഗ്രാഫ്റ്റിങ്ങിന് 20 ദിവസം മുമ്പായി ഈ കമ്പിലെ ഇലകളെല്ലാം അടര്‍ത്തി മാറ്റണം. പച്ചനിറം മാറി തവിട്ടു നിറമായിത്തുടങ്ങുന്ന കമ്പുകളാണ് നല്ലത്. വണ്ണം ഒരു പെന്‍സിലിനോളം മതിയാവും. ഇത് കവറിലോ ചട്ടിയിലോ മുളച്ചു നില്‍ക്കുന്ന തൈയുടെ വണ്ണത്തിന് തുല്യമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആഗസ്റ്റ് മാസമാണ് സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങിനു പറ്റിയ സമയം. ഒട്ടിക്കേണ്ട തൈ തറനിരപ്പില്‍ നിന്നും 4 സെ.മീ. ഉയരത്തില്‍ വച്ച് വട്ടത്തില്‍ മുറിച്ചു കളയുക. മുറിച്ച ഭാഗത്തിനു മധ്യത്തായി നെടുകെ 2 സെ.മീ. ആഴത്തില്‍ മുറിക്കണം. മാതൃവൃക്ഷത്തില്‍ നിന്ന് ഒട്ടിക്കേണ്ട കമ്പ് 15 സെ.മീ. നീളത്തില്‍ മുറിച്ചെടുക്കുക. കമ്പിന്‍റെ ചുവട്ടില്‍ രണ്ടു ഭാഗത്തുമായി 2 സെ.മീ. നീളത്തില്‍ ആപ്പിന്‍റെ ആകൃതിയില്‍ ചെത്തിയെടുക്കണം. ഇത് തൈയില്‍ നെടുകെ ഉണ്ടാക്കിയ മുറിവില്‍ ഇറക്കി വച്ചശേഷം പോളിത്തീന്‍ ഉപയോഗിച്ച് ചുറ്റിക്കെട്ടാം. പോളിത്തീന് അരസെന്‍റിമീറ്റര്‍ വീതി മതിയാകും. ഇങ്ങനെ ഗ്രാഫ്റ്റിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തൈ തണലില്‍ മാറ്റി വയ്ക്കാം. നനയ്ക്കുമ്പോള്‍ ഒട്ടിച്ച ഭാഗത്ത് വെള്ളം
വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒട്ടിക്കല്‍ വിജയകരമായാല്‍ രണ്ടു മാസമാകുന്നതോടെ ഒട്ടുകമ്പ് വളര്‍ന്നു തുടങ്ങും. ഇവയെ വെയിലത്തേക്ക് മാറ്റിവയ്ക്കാം. നടാന്‍ പരുവമാകുന്നതോടെ കവര്‍ മാറ്റി നടുകയും ചെയ്യാം.

മഴക്കാലത്ത് മാവിന്‍റെ തൈകള്‍ നടാം. തോട്ടമായുള്ള കൃഷിയാണെങ്കില്‍ കുഴി തമ്മില്‍ 9 മീറ്റര്‍ അകലം ഉണ്ടാവണം. ഇങ്ങനെ നടുമ്പോള്‍ ഒരു ഹെക്ടറില്‍ 123 മരമുണ്ടാവും. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളിലാണ് തൈ നടേണ്ടത്. ഇവയില്‍ മേല്‍മണ്ണിനോടൊപ്പം 10 കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ നിറയ്ക്കാം. ഒട്ടിച്ച ഭാഗം നടുന്ന സമയത്ത് മണ്ണിന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. ഒട്ടിച്ച ഭാഗം വച്ച് ഒടിയാതിരിക്കാന്‍ താങ്ങും നല്‍കേണ്ടതുണ്ട്.

കമ്പു മുറിച്ചു നടല്‍ (cuttings). കമ്പ് നടുക എന്നാല്‍ മാതൃ വൃക്ഷത്തിന്‍റെ ഒരു കമ്പു മുറിച്ചു മാറ്റി അത് മണ്ണില്‍ നേരിട്ട് നടുക. കമ്പ് മുറിചു നടുമ്പോള്‍ മണ്ണിലുള്ള ഭാഗത്ത്‌ പുതിയ വേരുകള്‍ വരും.
അത് ചെയ്യാത്തവര്‍ വിരളം. ചെമ്പരത്തി, റോസ്, ഡാലിയ, ക്രോട്ട ണ്‍ പോലുള്ള ചില പൂച്ചെടികള്‍, കാന്താരി മുളക്, വഴുതിന അങ്ങനെ കമ്പ് മുറിച്ചു വെച്ച് കിളിര്പ്പിക്കാന്‍ പറ്റുന്നവ വളരെയധികം ഉണ്ട്. നടുമ്പോള്‍ തലകീഴായി നടരുത്. എന്നാല്‍ കോവല്‍, ശീമകൊന്ന തുടങ്ങിയവ തല കീഴായി നട്ടാലോ രണ്ടറ്റവും മണ്ണില്‍ പൂഴ്ത്തിവെചാലോ വേര് പിടിക്കും, ഇടയിലുള്ള ഞെട്ടില്‍ നിന്നും കിളിര്പ്പ് വരും.

മറ്റൊരു രീതി തക്കാളി പോലുള്ളവയുടെ തണ്ട് മുറിച്ചു ഒരു കുപ്പിയിലെ വെള്ളത്തിലിട്ട് വേര് പിടിച്ച ശേഷം മണ്ണില്‍ കൊണ്ടുപോയി നടുന്നതാണ്. മുറിച്ച തണ്ടുകള്‍ നടുമ്പോള്‍ വെയിലു കൊള്ളിച്ച മണ്ണില്‍ വേണം നടാന്‍ (solarisation). അല്ലെങ്കില്‍ മുറിപ്പാടി ല്‍ കൂടി നിമാവെര ആക്രമണം ഉണ്ടാകും. മണ്ണില്‍ നിന്നും അണുബാധ പടരാനും ഇടകൊടുക്കരുത്. വേപ്പിന്‍ പിണ്ണാക്ക്, സ്യൂടോമോനാസ്, ട്രൈകൊഡെര്മ എന്നിവയൊക്കെ മണ്ണില്‍ നേരത്തെ ചേര്ത്ത് വെച്ചാല്‍ നല്ലതാണ്. (ഈ രീതി ഏതൊക്കെ ഇനങ്ങളില്‍ പറ്റുമെന്ന് അറിവുള്ളവര്‍ പറയൂ).
പക്ഷെ അങ്ങനെ ലക്കും ലഗാനവുമില്ലാതെ വെറുതെ ഒരു കമ്പ് മുറിച്ചു നട്ടാല്‍ എല്ലായ്പ്പോഴും പിടിക്കാറുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം ? പിടിക്കാതിരുന്നാല്‍ നാം വിചാരിക്കും വെള്ളം കുറവായിട്ടാവും, അല്ലെങ്കില്‍ നന കൂടുതലായി കട ചീഞ്ഞു പോയിട്ടുണ്ടാവും,

വെയില്‍കൂടിയതാവാം. അതുമല്ലെങ്കി ല്‍ നമ്മുടെ മണ്ണ് കൊള്ളില്ല, എനിക്ക് കൈപ്പുണ്യം ഇല്ല, നക്ഷത്ര ദോഷം ആണ് ഇങ്ങനെ ഓരോന്ന്. ഒരു ചെടിയുടെ വളര്‍ച്ചാകാലം നിരീക്ഷിച്ചാല്‍ കാണാം, അത് നന്നായി തളിര്ക്കും , വളരും, ഇലയെല്ലാം വലുതാവാ ന്‍ തുടങ്ങും പിന്നെ മൂക്കും, തണ്ട് വണ്ണം വെച്ച് മൂക്കും, പൂക്കും, ഇലക ള്‍ പൊഴിയും, ....... വീണ്ടും പൂക്കും അങ്ങനെ. തളിര്ത്തിരിക്കുന്ന കമ്പ് മുറിച്ച് നടരുത്. ഇലകളെല്ലാം മൂത്ത് ഇലഞ്ഞെട്ടില്‍ മുകുളങ്ങള്‍ വന്നതിനെ dormant buds എന്ന് പറയും. എല്ലാ ഇലഞ്ഞെട്ടിലും മുകുളങ്ങള്‍ (buds) ഉണ്ടാവും. വളരെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ കാണൂ എന്ന് മാത്രം. തളിര്ക്കു ന്നസമയത്ത് വേര് പിടിക്കാന്‍ സാധ്യത കുറവാണ്. കാരണം വേര് പിടിപ്പിക്കുക എന്നാല്‍ ഊര്ജ്ജം ചിലവുള്ള കാര്യമാണ്. ചെടിയുടെ തണ്ടിലുള്ള കരുതല്‍ ഭക്ഷണമാണ് (food reserve) ഇലയായും കായയായും ഒക്കെ പോകുന്നത്. തളിര്ക്കുമ്പോഴും പൂക്കുമ്പോഴും കൂടുതല്‍ ഊര്ജ്ജം അതിനായി പോകും. അപ്പോള്‍ വേര് പിടിക്കാനുള്ള സാധ്യത മങ്ങും. ഇലകളെല്ലാം തളിര്ത്തു മൂത്ത് dormancy എത്തുമ്പോള്‍, ധാരാളം കരുതല്‍ ഭക്ഷണം ഉള്ളപ്പോള്‍ ചെയ്‌താല്‍ നന്നായി വേര് പിടിക്കും. അത്തരം സമയം നോക്കി കമ്പുകള്‍ തിരഞ്ഞെടുക്കാം.

മണ്ണ്, മണല്‍, ചാണകപോടി എന്നിവ 1:1:1 എന്ന തോതില്‍ ചേര്ത്ത മിശ്രിതത്തില്‍ വേണം നടാന്‍. മണല്‍ ചേര്ക്കുന്നത് വേരോട്ടത്തിന് എന്നതിലുപരി നീര് വാര്‍ച്ച ക്ക് വേണ്ടിയാണ്. മണലിനു പകരം പലരും ഉപയോഗിക്കുന്നത് ചകിരിചോര്‍ ആണ്. പക്ഷെ ചകിരി ചോറിനു നീര് വാര്‍ച്ച കുറവാണ്. കൂടുതല്‍ വെള്ളം പിടിച്ചു വെക്കും. കട്ടിയുള്ള പിണ്ണാക്ക് വെള്ളവും പച്ചചാണകവും ചേര്ത്താലും അത് തന്നെ ഫലം. ചകിരിചോര്‍ അധികമായാല്‍ ചിലപ്പോള്‍ കമ്പ് കേടുവന്നുപോകും.

ഡിസംബര്‍, ജനുവരി മാസങ്ങളി ല്‍ സൂര്യന്‍ ദക്ഷിണാര്ദ്ധ ഗോളത്തില്‍ നമ്മില്‍ നിന്നും വളരെ അകലെ ആണ്. ആ സമയത്ത് വായുവില്‍ ആര്ദ്രത കുറയും. അപ്പോള്‍ ഇലകള്‍ വഴി കൂടുതല്‍ ജലാംശം ബാഷ്പ്പീകരണം വഴി നഷ്ട്ടപ്പെടാതിരിക്കാന്‍ ചെടികള്‍ ഇല പൊഴിയുന്ന സമയമാണ്. ആ സമയത്ത് ചെടികള്‍ വളര്ച്ച നിര്ത്തും . അവ ഒരുതരം സുഷുപ്സാവസ്തയിലാവും. ചെടിയുടെ പ്രവര്ത്തനങ്ങള്‍ കുറവായിരിക്കും. ഉറക്കമല്ല, വെറും മയക്കം (dormancy). ആ സമയത്ത് വിത്തിട്ടാല്‍ പോലും ചിലപ്പോള്‍ മുളക്കില്ല. അതുകൊണ്ട് ആ സമയം കമ്പ് നട്ടാലും വേര് പിടിച്ചെന്നു വരില്ല. എന്നാല്‍ മഴക്കാലത്ത് അന്തരീക്ഷത്തില്‍ നല്ലോണം ഈര്പ്പം ഉള്ളപ്പോള്‍ തണ്ട് ഉണങ്ങാതെ ഇരിക്കും. ഇലയില്‍ കൂടി ബാഷ്പ്പീകരണം മൂലം ഈര്പ്പം നഷ്ടപ്പെട്ട് ക്ഷീണം വരാതിരിക്കാന്‍ ചില ഇലകള്‍ മുറിച്ചു കളയാം. വിദഗ്ധര്‍ ഇലയുടെ പകുതി മുറിക്കും.

ഒരു ചെടിയുടെ കമ്പ് വളരുമ്പോള്‍ ആദ്യം ഇളം പച്ച നിറം ഉണ്ടാകും, പിന്നെ കടും പച്ച, അതുകഴിഞ്ഞാല്‍ ഇളം തവിട്ടു നിറം അങ്ങനെ വളര്ച്ചക്കനുസരിച്ച്‌ നിറം മാറും. മൂത്ത ചെടിയുടെ അഗ്ര ഭാഗം പച്ചനിറം ആകും. ഇളം പച്ച തണ്ടുകള്‍ നടാന്‍ പാടില്ല. വല്ലാതെ മൂത്ത് തവിട്ടു നിറമായതും വേണ്ട. കുറച്ചു പച്ചയോടികൂടിയ തവിട്ടു നിറമുള്ള തണ്ടാണ്‌ നല്ലത്.
അടിഭാഗം ചെരിച്ചു മുറിക്കണം. ചെരിച്ചു മുറിച്ചാല്‍ കൂടുതല്‍ ഭാഗം (cut-surface-area) വേര് മുളക്കാനായി കിട്ടും.

ചില ചെടികളുടെ കമ്പിന്‍റെ പ്രായ വ്യത്യാസമനുസരിച്ച് വേര് പിടുത്തത്തിനുള്ള സാദ്ധ്യത വ്യത്യാസമുണ്ട്. ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പു വേണം തിരഞ്ഞെടുക്കാന്‍. പല തരത്തിലുള്ള കമ്പുകള്‍ ഉണ്ടല്ലോ. പ്രായം ഏറിയ കമ്പ്, തവിട്ടു നിറമുള്ള കമ്പ്, തവിട്ടും പച്ചയും ചേര്ന്ന കമ്പ്, പച്ച നിറമുള്ള കമ്പ്, ഇളം പച്ച നിറമുള്ള കമ്പ്, അതുമല്ലെങ്കില്‍ തലപ്പ്‌. ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പാണ് യോജിക്കുക. അത് അനുഭവത്തി ല്‍ നിന്നും മനസ്സിലാക്കുക തന്നെ വേണം. അല്ലെങ്കില്‍ മൂന്നു പ്രായത്തിലുള്ള കമ്പുകളും നട്ട് ഏതില്‍ വേര് വേഗം പിടിക്കും എന്ന് മനസ്സിലാക്കാം.

എല്ലാ ചെടികള്ക്കും എല്ലാ പ്രായത്തിലുള്ള കമ്പുകളിലും വേര് പിടിക്കില്ല എന്ന് ചുരുക്കം. റോസിന് പച്ച നിറത്തിലുള്ള വണ്ണംകുറഞ്ഞ കമ്പ് നട്ടാണ്‌ വേര് പിടിപ്പിക്കുക. അതെ സമയം ബോഗൻവില്ല നല്ല പ്രായംചെന്ന കമ്പു നട്ടാണ്‌ വേര് പിടിപ്പിക്കുന്നത്. മുന്തിരിക്കും പ്രായം ചെന്ന കമ്പാണ് നടുക. അതിനെ hard wood എന്ന് പറയും. പച്ച നിറത്തിലുള്ള ഭാഗത്തിന് soft wood എന്ന് പറയും. പച്ചയും തവിട്ടും ചേര്ന്ന തിനെ semi hard wood എന്നും. ചെടികളില്‍ വേരുകള്‍ തണ്ടില്‍ വരാതിരിക്കാനുള്ള ഒരു ഹോര്മോണ് ഉണ്ട്. കാരണം ചെടിയുടെ ഊര്ജ്ജം അങ്ങനെ നഷ്ട്ടപ്പെടരുതല്ലോ. അതുകൊണ്ടുതന്നെ എല്ലാ ചെടികമ്പുകളിലും വേര് പിടിക്കില്ല. മാവിന്‍കൊമ്പു മുറിച്ചു കുത്തിയാല്‍ വേര് പോട്ട്വോ ? പ്ലാവിന്‍കൊമ്പു മുറിച്ചു കുത്തിയാല്‍ വേര് വര്വോ? ഇല്ല. അപ്പോള്‍ വേര് വരുത്താതിരിക്കാനുള്ള ഒരു ഹോര്മോണ്‍ എല്ലാ ചെടികളിലും ഉണ്ട്. ആ ഹോര്മോണിന്‍റെ അളവ് ഓരോ ചെടികളിലും, അതുപോലെ ചെടിയുടെതന്നെ ഓരോ ഭാഗത്തും, വേറെ വേറെ അളവിലാവും ഉണ്ടാവുക. അതുകൊണ്ടാണ് പ്രത്യേകിച്ച് പ്രായം അനുസരിച്ചാണ് വേര് തണ്ടില്‍ പിടിക്കൂ എന്ന് പറഞ്ഞത്.

ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പു വേണം തിരഞ്ഞെടുക്കാ ന്‍. അവയുടെ സ്വഭാവം അനുസരിച്ചും ചില ചെടികളി ല്‍ വേര് പിടിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിലവയില്‍ വേര് പൊട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.

മുറിച്ച കമ്പില്‍ വേര് പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കി ല്‍ അതിനു ഇന്ന് ഉത്തേജക മരുന്നുകള്‍ (rooting hormones) വാങ്ങാന്‍ കിട്ടും. Keradix, Seradix, Rootx, Rooton എന്നിങ്ങനെ വിവിധ ബ്രാന്ഡ് പേരുകളില്‍ വേര് പിടിപ്പിക്കാനുള്ള ഹോര്മോണുകള്‍ കിട്ടും. ഓര്ക്കുക, ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത് INDOL BUTYRIC ACID എന്ന ഒരേ രാസ വസ്തുവാണ്. Keradix, Seradix, Rooton എന്നിവ പൌഡര്‍ രൂപത്തില്‍ ആണ്. ഇന്‍ഡോള്‍ ബ്യൂട്രിക് ആസിഡ് എന്നത് ഒരു ഹോര്മോണ്‍ ആണ്. ആ ഹോര്മോണിനെ ചോക്ക് പൊടിയിലോ ടാല്കം പൌഡറിലോ ചേര്ത്ത് പൌഡര്‍ രൂപത്തിലാണ് നമുക്കു ലഭിക്കുന്നത്.

കമ്പു മുറിച്ചെടുത്ത് ആ കമ്പിന്‍റെ മുറിപ്പാട് വെള്ളത്തില്‍ മുക്കിയ ശേഷം അതില്‍ ഈ പൊടി വിതറുക. നനഞ്ഞ മുറിപ്പാടില്‍ പൊടിവിതറിയാല്‍ ഒട്ടിയിരിക്കും. കമ്പ് നേരിട്ട് മണ്ണില്‍ കുത്തിയിറക്കുന്നതിനു പകരം മറ്റൊരു കോലുകൊണ്ട് മണ്ണില്‍ കുത്തിയ ചെറിയ കുഴിയി ല്‍ ഈ കമ്പ് മെല്ലെ ഇറക്കിയാല്‍ പുരട്ടിയ പൊടി മണ്ണില്‍ ഉരഞ്ഞു നഷ്ട്ടപ്പെടാതിരിക്കും. അധികമുള്ള പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെക്കുക. പുറത്തു വെച്ചാല്‍ അതിലെ ഹോര്മോണ്‍ നഷ്ട്ടപ്പെടും. ചൂട് കൂടുംതോറും അതിന്‍റെ ഉത്തേജകശേഷി കുറഞ്ഞു വരും. കട്ടിംഗ്, ലയറിംഗ് എന്നിവയില്‍ മാത്രമേ ഈ ഹോര്മോണ്‍ ഉപയോഗിക്കൂ.

എല്ലാവര്ക്കും ഏറെക്കുറെ പരിചയമുള്ള രീതിയാണ് ഇതുവരെ പറഞ്ഞത്. ഒരു പരിശീലനവും വേണ്ടാത്ത ഒന്ന്. എന്നിട്ടും വേര് പിടിക്കാന്‍ അനുസരിക്കാത്ത ചെടികളില്‍ ഗ്രാഫ്റ്റിങ് ബഡിങ് ,ലയറിങ്  എന്നിവ പരീക്ഷിക്കാം.

അവസാനം പരിഷ്കരിച്ചത് : 10/31/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate