Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തോട്ടവിള പരിപാലനം

കൂടുതല്‍ വിവരങ്ങള്‍

സുഗന്ധ വിളകള്‍

മഞ്ഞൾ - Turmeric

ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു.ജനവരി മുതല്‍ മാര്‍ച്ചു വരെയാണ് മഞ്ഞള്‍ വിളവെടുപ്പുകാലം. ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാലുടനെ മഞ്ഞള്‍ പറിച്ചെടുക്കാം.മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു.പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം.മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും അലര്‍ജിയ്ക്കുമെല്ലാം മ്ഞ്ഞള്‍ നല്ലൊന്നാന്തരം പരിഹാരമാണ്.ഇന്ത്യയിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്.നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു.നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൌന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍.ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ചെറിയ ചിനപ്പുകളാണ്‌ നടിൽ വസ്തുവായി തിരഞ്ഞെടുക്കുന്നത്. തടങ്ങളിൽ വിത്തുകൾ നടാവുന്നതാണ്‌. തടങ്ങൾക്ക് 1.2 മീറ്റർ വീതിയും മൂന്ന് മീറ്റർ നീളവും 25 സെന്റീ മീറ്റർ ഉയരവും ആകാവുന്നതാണ്‌. തടങ്ങൾ തമ്മിൽ ഇടയകലം 40 സെന്റീമീറ്റരും ആയിരിക്കണം.സുഗുണ,പ്രഭ,പ്രതിഭ,കാന്തി,ശോഭ എന്നിവ മികച്ച ഇനങ്ങളാണ് .പ്രാചീന കാലം മുതലേ പ്രചാരത്തിലിരുന്ന ഒരു മസാല വ്യഞ്ജനമാണ് മഞ്ഞൾ.ഹിന്ദുക്കൾ മതസംബന്ധമായ പല ആവശ്യങ്ങൾക്കും മഞ്ഞൾ ഉപയോഗിച്ചു വരുന്നു.ആയുർവേദവിധിപ്രകാരമുള്ള പല ഔഷധങ്ങളുടെയും നിർമ്മാണത്തിൽ മഞ്ഞൾ പച്ചയ്ക്കും ഉണക്കിയും ഉപയോഗിച്ചുവരുന്നു.പരുത്തി, സിൽക്ക് മുതലായവയ്ക്ക് നിറം കൊടുക്കുന്നതിനും മഞ്ഞൾ ഉപയോഗിച്ചുവരുന്നു.

കുരുമുളക്

കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് എന്നാണ് ഈ വിള അറിയപ്പെടുന്നത്.കറുത്ത പൊന്ന് എന്നും ഇതു അറിയപ്പെടുന്നു.ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്.ആകെയുള്ളതിൽ 80% ഇന്ത്യയിൽ നിന്നാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.ഇന്ത്യക്ക് പുറമേ ശ്രീലങ്ക,മലേഷ്യ,ബ്രസീൽ,ഇന്തോനേഷ്യ എന്നിവടങ്ങളിലും കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. കേരളത്തിലെ കൃഷിയുടെ 68% കണ്ണൂർ,വയനാട്,കോഴിക്കോട്,കോട്ടയം,ഇടുക്കി എന്നീ ജില്ലകളിലാണ്‌.കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രധാന ഇനങ്ങളാണ് ബാലൻകൊട്ട,കല്ലുവള്ളി,കരിമുണ്ട,നാരായക്കൊടി,കുതിരവാലി എന്നിവ. കേരളത്തിലെ അത്യുത്പാദനശേഷിയുള്ള രണ്ട് കുരുമുളക് ഇനങ്ങളാണ് മലബാർ ഗാർബിൾഡ്, തലശ്ശേരി എക്സ്ട്രാ ബോൾഡ് എന്നിവ.ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു.പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌. കുരുമുളക് ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു.ചുമ,ജലദോഷം,തൊണ്ടനീര് എന്നിവയ്ക്കെല്ലാം കുരുമുളക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.ഇതിന്റെ ഇലകൾ കടും പച്ച നിറമുള്ളതും, കട്ടിയുള്ളതും അറ്റം കൂർത്തതുമാണ്. സാധാരണ മഴക്കാലത്തിനു മുൻപായി ചെടികൾ പൂക്കാൻ തുടങ്ങുന്നു. കുരുമുളകിന്റെ പൂക്കൾ കുലകളായ് കാണപ്പെടുന്നു. ഈ പൂക്കുലകൾക്ക് തിരികൾ എന്നാണ് പറയുന്നത്. ഒരു തിരിയിൽ ഏകദേശം അൻപതോളം ചെറിയ വെളുത്ത പൂക്കൾ കാണപ്പെടുന്നു. ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണ് കുരുമുളക്. മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം തിരികളിൽ ചെറിയ പച്ച മുത്തുപോലെ കായകൾ ഉണ്ടാകുന്നു. പാകമാകുമ്പോൾ മഞ്ഞ കലർന്ന ചുവപ്പു നിറത്തിലും, പഴുത്തത് കടും ചുവപ്പു നിറത്തിലും കാണാം. ഫലം, വേര് എന്നിവയാണ് ഇതിലെ ഔഷധയോഗ്യമായ ഭാഗം.

ഇഞ്ചി - Ginger

ഇഞ്ചിയാണ് ഏലം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനം.ഇഞ്ചിച്ചെടിയുടെ, മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി.ദക്ഷിണ ഇന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം.ഇഞ്ചിയുടെ അടിയിലുള്ള വിത്ത് ഉണങ്ങിയെടുത്താണ് ചുക്ക്(ഉണക്ക ഇഞ്ചി).ചുക്കിന്റെ രൂപത്തിലാണ് ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യുന്ന ഇഞ്ചിയുടെ 90 ശതമാനവും.ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുർ‌വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇഞ്ചി കൃഷി ചെയ്യപ്പെടുന്നു.ഇന്ത്യ,ജമൈക്ക,നൈജീരിയ,ജപ്പാൻ എന്നിവടങ്ങളിൽ അധികമായി ഇഞ്ചി കൃഷി ചെയ്യപ്പെടുന്നു.30-90 സെ.മീ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്‌. മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള പ്രകന്ദം വീണ്ടും വളരുന്നു.മണ്ണിൽ കൂടിയും വിത്തിൽ കൂടിയും ഇഞ്ചിയിൽ പകരുന്ന രോഗങ്ങളാണ്‌ മൃദുചീയൽ, ബാക്റ്റീരിയൽ വാട്ടം എന്നിവ. ഇഞ്ചിയെ പ്രധാനമായും ആക്രമിക്കുന്ന കീടം തണ്ടുതുരപ്പനാണ്‌.ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം. കൂടാതെ കൂട്ടാനുകളിലും അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു.വരദ, രജത, മഹിമ,ആതിര, കാർത്തിക എന്നിവ മികച്ച ഇനങ്ങളാണ്.

ഗ്രാമ്പു

ഗ്രാമ്പു ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്.കരയാമ്പൂ എന്നും ഇതു അറിയപ്പെടുന്നു.കേരളത്തിൽ കോട്ടയം ,ഇടുക്കി,എറണകുളം എന്നിവിടങ്ങളിൽ ഗ്രാമ്പു കൂടുതലായി കൃഷി ചെയ്യപ്പെടുന്നു.ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്. ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.പൂമൊട്ടുകൾ വിടരുന്നതിനു മുൻപേ പറിച്ചെടുത്തു ഉണങ്ങുന്നു.പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർ‌വേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.പൂമൊട്ട്, ഇല, കായ്, തൊലി, വേര് എന്നിവ ഇതിന്റെ ഔഷധയോഗ്യമായ ഭാഗങ്ങളാണ്.

കറുവ-Karuva

കറുവ സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ്.കറുവ പട്ട എന്ന പേരിൽ അറിയപ്പെടുന്നത് കറുവയുടെ പട്ടയെയാണ്.ഇതിന്റെ പട്ടയും ഇലകളും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.കറുവ എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. കറുവത്തൊലി, പച്ചില(ഉഷ്ണമേഖലാവനങ്ങളിലും ഹിമാലയ പ്രാന്തപ്രദേശങ്ങളിലും മറ്റും വളരുന്ന ഒരു ഇടത്തരം മരമായ തേജ്പത് അഥവാ താലീസ്പത്രത്തിന്റെ ഉണങ്ങിയ ഇല), ഏലത്തരി ഇവ മൂന്നും കൂടിയതിനെ ത്രിജാതകം എന്നു പറയുന്നു. ത്രിജാതകത്തോടുകൂടി നാഗപ്പൂ ചേർത്താൽ ചതുർജാതകം ആവും.കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു. ഇലയിൽ നിന്നെടുക്കുന്ന എണ്ണ ഫ്ളേവറിങ്ങ് ഏജന്റായും പ്രിസർവേറ്റീവ് ആയും ഉപയോഗിക്കുന്നു.പറ്റയിൽ 30% കട്ടിയുള്ള തൈലമുണ്ട്. ഇത് എണ്ണ, മെഴുകുതിരി, സോപ്പ്, വാസെലിൻ എന്നിവ ഉണ്ടാക്കാനായ് ഉപയോഗിക്കുന്നു. കറുവയുടെ തൊലിയിൽ നിന്നും ബാഷ്പശീലമുള്ള നേർത്ത തൈലം ഉണ്ട്. തൊലിയിൽ ഇത്..75% മുതൽ 1% വരെ കാണുന്നു, തൈലത്തിൽ 60-70% സിന്നെമാൽഡിഹൈഡ് എന്ന രാസപദാർത്ഥം ആണ്. ഇലയിൽ ഒഴികെ മറ്റു ഭാഗങ്ങളിൽ നിന്ന് യൂജിനോൾ വേർതിരിച്ചെടുക്കാം. ബെൻസാൽഡിഹൈഡ്, കുമിനാൽഡിഹൈഡ്, പൈനിൻ, സെമിൻ (Cymene) , കാരിയോബില്ലിൻ എന്നിവയും കാണും മരപ്പട്ടയിൽ മധുരമുള്ള മാന്നിട്ടോൾ എന്ന ഘടകവും ഉണ്ട്. സിന്നമോമം കാംഫോറ എന്ന ജനുസ്സിൽ നിന്ന് കർപ്പൂരം വേർതിരിച്ചെടുക്കുന്നു

പഴവര്‍ഗ്ഗങ്ങള്‍

 

വാഴ - Vazha

വാഴ ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌.മാവ് കൃഷി കഴിഞ്ഞാൽ അടുത്തസ്ഥാനം വഴക്കാണ്.കേരളത്തിൽ വാഴ ഇടവിളയായിട്ടാണ് കൃഷി ചെയ്യുന്നത്.ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കേരളത്തിൽ നേന്ത്രവാഴ നടാൻ പറ്റിയ സമയം.പൂവൻ, മൊന്തൻ, പാളയംകോടൻ, ചെങ്കദളി,നേന്ത്രൻ,റോബസ്റ്റ, മോൺസ്മേരി, ഡ്വാർഫ് കാവൻഡിഷ് എന്നിവ മികച്ച ഇനങ്ങളാണ്.കുഴിയ്ക്കുമധ്യത്തിൽ മാണത്തിന്റെ പകുതിയും ഉൾക്കൊള്ളത്തക്കവിധത്തിൽ ചെറിയ കുഴിയെടുത്ത് കന്നുകൾ കുത്തനെ നിറുത്തി നടണം. കന്നുണക്കുന്ന സമയം കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ നടുന്നതിനുമുമ്പ് ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2.5 മി.ലി., 1 ലി. വെള്ളത്തിൽ എന്ന കണക്കിൽ അര മണിക്കൂർ മുക്കിവച്ചശേഷം നടണം. ജൈവവളങ്ങൾ കുഴിയിലിട്ട് വളരുന്നതോടെ, വളപ്രയോഗത്തിനുമുമ്പ് വാഴ മൂടിയാൽമതി. മഴക്കാലത്താണ് വാഴ നടുന്നതെങ്കിൽ കുഴികൾ ഉടനെതന്നെ മൂടേണ്ടതാണ്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ്‌ എന്നും, പഴുത്ത്‌ മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്‌.ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ സസ്യമാണ്‌ വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ‌ കന്നാണ്‌ സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്‌.ഫലം , ഇല, പിണ്ടി, മാണം എന്നിവ ഔഷധയോഗ്യമായ ഭാഗം.വാഴയിലയും വാഴത്തണ്ടും കരിച്ചുണ്ടാക്കുന്ന ചാരം ശീതപിത്തം (സ്കർ‌വി), അമ്ളത, നെഞ്ചെരിച്ചിൽ, വിരബാധ എന്നിവയെ ശമിപ്പിക്കുന്നു. വാഴമാണം പിത്തം, ശീതപിത്തം, തൊണ്ടവീക്കം, മദ്യപാനശീലം എന്നിവയുടെ ചികിൽസക്ക് നൽകുന്നു. കുടൽ വ്രണം മാറാൻ ഏത്തയ്ക്കാ പൊടി പതിവായി കഴിച്ചാൽ മതി. അധികം പഴുക്കാത്ത ഏത്തയ്ക്ക അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രത്യുത്പാദന ശേഷി കൂട്ടുമെന്നു പറയുന്നു

നാരകം - Lemon

നാരകം പല രൂപത്തിലും വർണ്ണത്തിലും രുചിഭേദങ്ങളിലുമുള്ള നാരങ്ങ എന്ന ഫലം വിളയുന്ന ഒരു ചെടിയാണ്.ആന്ധ്ര പ്രദേശിലും,ഹിമാചൽ പ്രദേശിലുമാണ് നാരകം സാധാരണയായി കൃഷി ചെയ്യപ്പെടുന്നത്.വിവിധയിനം നാരകങ്ങൾ കേരളത്തിൽ കണ്ടുവരുന്നു. മധുരനാരകം, ചെറുനാരകം, വടുകപ്പുളി, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി, കറിനാരകം എന്നിവയാണു് പ്രധാന ഇനങ്ങൾ.നരകത്തെ ബാധിക്കുന്ന ഒരു മാരക രോഗമാണ് വാട്ട രോഗം.നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു. ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്‌. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

പേര - Pera

പേര സിഡിയം ജനുസിൽപ്പെട്ട ഒരു സസ്യമാണ്.ഉഷ്ണമേഖല പഴവർഗങ്ങളിൽ ഏറ്റവും പ്രധാന പഴ വർഗമാണ് പേരക്ക.പേര ഇന്ത്യയിൽ ഉടനീളം പേര കൃഷി ചെയ്തു വരുന്നു. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. പേരക്കയ്ക്ക് നിരവധി ഔഷധ ഗുണമുണ്ട്.മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും പേരക്കയിൽ അടങ്ങിയിരിക്കുന്നു.ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ്.

കൈതച്ചക്ക-Kaithachakka

കൈതച്ചക്ക ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലമാണ്.ദക്ഷിണ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും കൈതചക്ക കൃഷി ചെയ്തു വരുന്നു.ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.കൈത നീർവാർച ഉള്ള സ്ഥലങ്ങളിലാണ്‌ നന്നായി വളരുക.കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു. കൈതയുടെ ഫലം, ഇല എന്നിവയാണ് ഓഷധയോഗ്യമായ ഭാഗം.ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും കൈതച്ചക്ക ഉപയോഗിച്ചു വരുന്നു.കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്.

മുന്തിരി-Munthiry

മുന്തിരി വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ്.മുന്തിരിങ്ങ എന്നും അറിയെപ്പെടുന്നു.വലരെയേറെ വ്യാവസായിക പ്രാധാന്യം ഉള്ള പഴ വർഗമാണ് മുന്തിരി.മഹാരാഷ്ടയിലാണ് മുന്തിരി കൂടുതലായിട്ട് കൃഷി ചെയ്തു വരുന്നു.എന്നാൽ വിളവിന്റെ അടിസ്ഥാനത്തിൽ ആന്ധ്ര പ്രദേശ്‌ ആണ് മുന്നിൽ.മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ൻ ഉണ്ടാക്കുന്ന വീഞ്ഞ് , പഴചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്.മുന്തിരിയുടെ ഫലം ഔഷധയോഗ്യമാണ്.ഇറ്റലിയാണ് ലോകത്തിൽ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം.

പപ്പായ-Pappaya

പപ്പായ കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ്.കേരളത്തിൽ പപ്പായ തനിവിളയായി കൃഷി ചെയ്യാറില്ല.കൃമി നാശിനിയാണ്‌.പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും.ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ്.ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ്. ഫലം,കറ,വിത്ത് എന്നിവയാണ് പപ്പായയുടെ ഓഷധയോഗ്യമായ ഭാഗം.പപ്പായയുടെ ഇലയിൽ ടാന്നിൻ, ആന്റ്രാക്ക്വിനോൺ, കാർഡിനോലൈഡ്സ്, സ്റ്റീറോയ്ഡുകൾ, സോപ്പുകൾ ഫീനോളുകൾ, ഗ്ലൈകോസൈഡുകൾ തുടങ്ങിയവ അടങ്ങ്ങിയിരിക്കുന്നു. കായയിൽ പ്രോട്ടിയോലൈറ്റിക് അമ്‌ളമായ പാപ്പായിൻ ധാരാളം അടങ്ങിയിരിക്കുന്നു. പെക്റ്റിൻ, സിട്രിക് അമ്ലം, മാലിക് അമ്‌ളം എന്നിവയും വിത്തിൽ കാരിസിൻ എന്ന എണ്ണയും ഉണ്ട്.മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.

സപ്പോട്ട-Sappotta

സപ്പോട്ട സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമാണ്.ചിക്കു എന്നും അറിയപ്പെടുന്നു.കർണാടകം,തമിഴ് നാട്,ആന്ധ്ര പ്രദേശ് എന്നിവടങ്ങളിൽ സപ്പോട്ട വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു.സപ്പോട്ട കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി.സപ്പോട്ട കായ്കൾക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിൻറെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്.

ലിച്ചി-Litchi

ലിച്ചി ഒരിനം നിത്യഹരിതവൃക്ഷമാണ്.ഉത്തർ പ്രദേശ്‌,ബീഹാർ,പശ്ചിമബംഗാൾ എന്നിവടങ്ങളിൽ ലിച്ചി കൃഷി ചെയ്തു വരുന്നു. ചൈന ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ്‌ ലിച്ചി.ഇന്ത്യയിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ ലിച്ചി കൃഷി ചെയ്യുന്നത്.കേരളത്തിൽ ഇവ അസാധാരണമായി കാണപ്പെടുന്നു.ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇലഞെരുക്കമുള്ളതുമായ നിത്യഹരിതസസ്യമാണ്‌ ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കൾ വീതമുള്ള കുലകളായി ശിഖരത്തിൻറെ അഗ്രങ്ങളിൽ കൂട്ടമായി കുലച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിന്‌ ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കായ്കൾക്ക് പൂർണ്ണനിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്‌. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് അയയ്ക്കാനായി പാതി നിറമെത്തിയ കായ്കളാണ്‌ വിളവെടുക്കുന്നത്. 5വർഷം പ്രായമായ മരത്തിൽ നിന്നും 500 ലിച്ചിപ്പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്‌. 20 വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്‌.

പ്ലാവ്-Plavu

പ്ലാവ് കേരളത്തെ സംബന്ധിച്ചടത്തോളം ഒരു പ്രമുഖ ഫലവർഗമാണ്.ഇതു കേരളത്തിൽ തനിവിളയായി കൃഷി ചെയ്യാറില്ല.കഠിനമരമാണ് പ്ലാവ്.പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ്‌ പ്ലാവിന്‌ അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. പ്ലാവിന്‌ സാധാരണ വളം ചേർക്കാറില്ല. പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം.വരിക്കയും,കൂഴയും.വരിക്കയുടെ ചുളയ്ക്ക് കട്ടി കൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ്‌ പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.കഠിനമരത്തിൽപ്പെട്ട പ്ലാവിന്റെ തടിക്ക് നല്ല ഉറപ്പുണ്ട്. ഇതിന്റെ കാതലിന് മഞ്ഞ നിറമാണ്. കാതലിന് ചുറ്റും എന്നാൽ തൊലിക്ക് കീഴെയുള്ള ഭാഗം ഉറപ്പ് കുറഞ്ഞ ഭാഗത്തെ വെള്ള എന്നാണ് പറയുന്നത്. വെള്ള നിറവുമായിരിക്കും. കാതലായ തടി മുറിച്ച് വീട് നിർമാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു. പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു.പ്ലാവിന്റെ ഫലമാണ് ചക്ക. പ്ലാവില മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാറുണ്ട്. ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലായില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം കഞ്ഞി കുടിക്കാനായി ഉപേയാഗിച്ചിരുന്നു. ജൈവവളമായി കൃഷിക്ക് ഉപയോഗിക്കാറുണ്ട്.

ഒൌഷധ സസ്യങ്ങള്‍

അയമോദകം - Ammi

അയമോദകം അംബെലിഫെറ കുടുബത്തിൽപ്പെട്ട ഒരു ഔഷധ സസ്യം അണ്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന വിവിധ അസുഖങ്ങൾക്ക് ഫലപ്രദമായ ഒരു ഔഷധം ആണ്. ചെന്നികുത്ത് ,ബോധക്ഷയം,കഫ ശല്ല്യം ,കാസശ്വാസം ,വിശപ്പ്‌ ,മദ്യപാനാസക്തി തുടങ്ങിയ രോഗങ്ങൾക്കു ഒരു ഒറ്റമൂലി ആയി അയമോദകം ഉപയോഗിക്കുന്നു. കേക്കുജീരകം എന്നു അറിയപെടുന്ന ഇത് അഷ്ടചൂർണ്ണത്തിലെ ഒരു കൂട്ടാണ്.അയമോദകം പൊടിച്ചു കിഴി കെട്ടി കൂടെ കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് ചെന്നികുത്ത് ബോധക്ഷയം എന്നിവയ്ക്ക് നല്ലതാണ്.അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിക്കുന്നത് കഫം ഇളകി പോകാൻ സഹായിക്കും.ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലതാക്കാൻ അയമോദകപ്പൊടി ചേർത്ത് കഴിച്ചാൽ മതി. അയമോദകം വറത്ത്പൊടിച്ച് കിഴി കെട്ടി നെഞ്ചത്ത് സഹിക്കാവുന്ന ചൂടിൽ തടവിയാൽ കാസശ്വസത്തിന് ആശ്വാസം ലഭിക്കും.പഞ്ചാബ്, വടക്കൻ ഗുജറാത്ത് ​എന്നിവിടങ്ങളിൽ ഇവ കാര്യമായി കൃഷി ചെയ്യപ്പെടുന്നു.ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. ഉത്തരഭാരതത്തിൽ അജവാൻ എന്ന് അറിയപെടുന്ന ഈ സസ്യം പലഹാരങ്ങൾക്ക് സ്വാദ് നല്കുവാനയീ ഉപയോഗിച്ചു വരുന്നു. ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ ഈ സസ്യം ചെറിയ ചെറിയ ശാഖകളായി വളരുന്നു . വെള്ള നിറത്തിലുള്ള പൂക്കളായിട്ടുള്ള ഈ സസ്യത്തിൻറെ വിത്തുകൾ ഔഷധഗുണ മുള്ളവയും നല്ല നിറവും സുഗന്ധവും ഉള്ളവയാണ്.അയമോദകം,ചുക്ക്,മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം എന്നിവ സമാസമം പൊടിച്ച് ഊണ് കഴിക്കുമ്പോൾ അൽപ്പം നെയ്യ് ചേർത്ത് കഴിച്ചാൽ വിശപ്പ്‌ കൂടും. അയമോടകപ്പൊടി കുറച്ച് എടുത്ത് മോരിനൊപ്പം കുടിച്ചാൽ മദ്യപാനശീലം കുറഞ്ഞു കിട്ടും. ഇവയിൽ തൈമോൾ, ആൽഫാ പൈനീൻ, സൈമീൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന എണ്ണയ്ക്ക് പാരാസിംപതറ്റിക് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കഴിവുണ്ട്. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു.ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു.സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു

ആടലോടകം-Vasaka

അക്കാന്തേസീ കുടുംബത്തിൽപ്പെട്ട ഇന്ത്യയിൽ മിക്കയിടത്തു ഈ കുറ്റിച്ചെടി സുലഭമായി വളരുന്ന ഒരു ഔഷധസസ്യയിനമാണ്.ആടലോടകം.ആയുർവേദത്തിൽ രക്തപിത്തം,ചുമ, അമിതാർത്തവം,ശരീരവേദന,ക്ഷയം തുടങ്ങിയവക്ക് ഫലപ്രദമായ ഒരു ഔഷധമാണ് .ഈ ചെടി രണ്ടു തരം ഉണ്ട്, ചെറുതും വലുതും. ഇതിൽ ചെറിയ ആടകലോടകത്തിന്റെ ഇല,പൂവ്,വേര്,വിത്ത് എന്നിവയാണ് ഔഷധയോഗ്യമായുള്ളത്. ആടലോടകത്തിൻറെ ഇലയുടെ നീര് സമാസമം തേനും ചേർത്ത് ഉണ്ടാക്കുന്ന കൂട്ട് ചുമക്കും കഫക്കെട്ടിനും ഉള്ള ഫലപ്രദമായ ഒറ്റമൂലിയായീ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ആടലോടകത്തിൻറെ ഇലയുടെ നീര് പച്ചെണ്ണ ചേർത്തു കഴിക്കുന്നത് ശരീരവേദനക്കും, കുരുമുളകു ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പിനും, കോഴിമുട്ട ഉടച്ചു ചേർത്ത് കഴിക്കുന്നത് കഫശല്യത്തിനും അത്യുത്തമം ആണ്.കൂടാതെ ആയുർവേദത്തിലെ ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി,ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങളിലെ പ്രധാന ചേരുവയാണ് ഈ ഔഷധസസ്യം .

അകത്തി - Akathi

അകത്തി വളരെയധികം ഔഷധ ഗുണമുള്ള ചെറു മരമാണ് .അകത്തി സംസ്കൃതത്തിൽ അഗസ്തി,അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു.അഗസ്ത്യ മഹർഷിക്കു പ്രിയമുള്ള വൃക്ഷം ആയതുകൊണ്ട് അഗസ്തി എന്നും ,മുനിയുടെ പേരിൽ അറിയപ്പെടുന്നത് കൊണ്ട് മുനിദ്രുമം എന്നും പേരു ഉണ്ടായി.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ പൂവിന്റെ നിറത്തെ അടിസ്ഥാനമാക്കി ചുവന്ന അകത്തി എന്നും വെള്ള അകത്തി എന്നുമുള്ള രണ്ടു ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. അകത്തിയുടെ തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്.ഇവയുടെ ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു.അകത്തിയുടെ കായ്ക്ക് മുരിങ്ങക്കയോളം നീളമുണ്ട് .ഇവയുടെ ഒരു കായിൽ ഏകദേശം 17-20 വിത്തുകൾ ഉണ്ടാകും.അകത്തിയില തോരൻ വച്ചു കഴിച്ചാൽ വിളർച്ച മാറിക്കിട്ടും.അകത്തിയുടെ കുരു അരച്ച് പാലിൽ നല്ലപോലെ കുറുക്കി വ്രണത്തിൽ തേച്ചാൽ വ്രണം പൊട്ടി പെട്ടന്ന് ഉണങ്ങുകയും ചെയ്യും.അകത്തിയുടെ ഇല നല്ലപോലെ പിഴിഞ്ഞെടുത്ത് നസ്യം ചെയ്താൽ തലവേദന,കഫം,ചുമ എന്നിവ മാറിക്കിട്ടും. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഈ വൃക്ഷം ഗുജറാത്ത് പോലെ ഉള്ള വരണ്ട സംസ്ഥാനങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു.അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ നിന്ന് ഒലിയാനോലിക് അമ്‌ളം വേർതിരിച്ചെടുത്തിട്ടുണ്ട്.അകത്തി ഏകദേശം 6 മീറ്റർ മുതൽ 8 വരെ മീറ്റർ ഉയരത്തിൽ വരെ വളരുന്നു.തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്‌, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു.

വേങ്ങ - Venga

വേങ്ങ വളരെയധികം വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ്.'കിനോ' എന്ന ഔഷധം വേങ്ങയിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.വേങ്ങ പ്രമേഹം നിയന്ത്രിക്കുനതിനുള്ള ഒരു ഔഷധം ആയി ഉപയോഗിക്കുന്നു.30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു.ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു.1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരി വരെയുള്ള് പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു. വേങ്ങ എന്ന വൻ വൃക്ഷം 20 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.ഇതിന്റെ മരപ്പട്ടക്ക് നല്ല കട്ടിയുണ്ട്.ഇതിന്റെ തടിക്കു ചാര നിറമാണ്‌.മുറിച്ചാൽ ചുവന്ന നിറത്തിലുള്ള കറ ഊറി വരും.തടിക്കു നല്ല ചുവപ്പ് നിറവും ഉറപ്പുമാണ്.കാതൽ, തൊലി, കറ എന്നിവയാണ് വേങ്ങയുടെ ഔഷധയോഗ്യമായ ഭാഗം.പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട്.രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും.അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്. വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്.വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും.വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു.

ശതാവരി - Shatavari

ശതാവരി ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഔഷധ സസ്യമാണ് ഋഗ്വേദത്തിലും ,അഥർവ വേദത്തിലും ശതാവരിയുടെ ഔഷധ ഗുണത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.ശതാവരി ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌.അനേകം ഔഷധ ഗുണം ഉള്ളത് കൊണ്ട് സംസ്കൃതത്തിൽ ഇതിനു സഹസ്രവീര്യ എന്ന് അറിയപ്പെടുന്നു.കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്.ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ നമ്മുടെ നാട്ടിൽ നാട്ടിൽ കണ്ടുവരുന്നത്.അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു.അയവുള്ളതും ഈർപ്പം ഉള്ളതുമായ എല്ലാ മണ്ണിലും ശതാവരി വളരുന്നു.ഇന്ത്യയിലുടനീളം ഈ സസ്യം കൃഷി ചെയ്യപ്പെടുന്നു. ശതാവരിയുടെ ഇല,കിഴങ്ങ് എന്നിവ ഔഷധ യോഗ്യ ഭാഗങ്ങളാണ്‌.ക്ഷയം,പിത്തം,വാതം എന്നിവയ്ക്കും ,മുലപ്പാൽ വർദ്ധിക്കുന്നതിനും,ലൈംഗിക ശേഷി കൂട്ടുന്നതിനും അത്യുത്തമമാണ് ശതാവരി.ശതാവരി പലവിധ ഔഷധ കൂട്ടുകളിലും ഉപയോഗിക്കുന്നു .ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.

അകിൽ - Agarwood

അകിൽ ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ്.തടി,എണ്ണ എന്നിവയാണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം.ഇതിന്റെ എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി,അരിമ്പാറ, ആണിരോഗം എന്നീ അസുഖങ്ങൾക്കു ഔഷധമായി ഉപയോഗിക്കുന്നു.ഇതിന്റെ തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.പല തരത്തിലുള്ള അകിലുകൾ ഉണ്ടെങ്കിലും കറുത്ത അകിലാണ് സാധാരണയായി ഔഷധത്തിന് ഉപയോഗിക്കുന്നത്.ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങൾ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു.കൂടാതെ തകരയുടെ വേര്‌ അകിലെണ്ണയിൽ അരച്ച് നെറ്റിയിൽ തേച്ചുപിടിപ്പിച്ചാൽ തലവേദന മാറുന്നതായി ആയുർവേദത്തിൽ പറയുന്നു.ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്. അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും. ഭൂട്ടാനിലും ഇന്ത്യയിൽ ഹിമാലയ പ്രദേശങ്ങളിലും ആസ്സാമിലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ , പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിലും സാധാരണ കാണപ്പെടുന്നു.ഇത് വളരെ വലിയ മരമായി വളരുന്ന ഒരു സസ്യമായി കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഈ മരത്തിൽ കാലപ്പഴക്കം മൂലം കാതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ കാതലിന്‌ ചെറിയ തോതിൽ തേനിന്റേയും ചന്ദനത്തിന്റേയും സുഗന്ധമായിരിക്കും ഉണ്ടാവുക.ശാഖകൾ കനം കുറഞ്ഞ് കാണാപ്പെടുന്ന ഇവയുടെ ഇലയ്ക്ക് ഏകദേശം 3"(മൂന്ന് ഇഞ്ച്) വീതിയുണ്ടാവും. കൂടാതെ പൂവിനും കായകൾക്കും വെളുത്ത നിറവും ആയിരിക്കും. അകിൽ ഗന്ധവർഗത്തിൽപ്പെട്ട ദ്രവ്യമായിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്.

ഇരട്ടിമധുരം-Liquorice

ഇരട്ടിമധുരം വള്ളി വർഗ്ഗത്തില്പ്പെട്ട ഒരു ഔഷധസസ്യമാണ്‌. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.ഇന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും,ഹിമാലയസാനുക്കൾ എന്നിവടങ്ങളിലും കണ്ടു വരുന്നു.ഇതിന്റെ വേര്, മൂലകാണ്ഡം എന്നിവയാണ് ഓഷധയോഗ്യമായ ഭാഗങ്ങൾ.വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു.ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്തരച്ച് തീപൊള്ളൽ ഏറ്റഭാഗത്ത്‌ ഇടുന്നത് നല്ലതാണ്.5 ഗ്രാം വീതം ഇരട്ടിമധുരം കാടിയിൽ അരച്ച് കഴിക്കുന്നത്‌ മൂത്രത്തിലെ കല്ലിനെ നശിപ്പിക്കും.ഔഷധങ്ങളിൽ ചേർക്കുന്ന സുന്നാമുക്കി അമോണിയം ക്ലോറൈഡ്, ടർപ്പന്റെയിൻ തുടങ്ങിയവയുടെ രൂക്ഷഗന്ധം കുറയ്ക്കുന്നതിന്‌ ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ, തൊലികളഞ്ഞ് എടുക്കുന്ന ഇരട്ടിമധുരത്തിന്റെ പൊടി ചേർത്ത് വേദനസംഹാരിയായ ഔഷധങ്ങൾ ഉണ്ടാക്കുന്നു. തൊലി കളയാത്ത ഇരട്ടിമധുര‍ത്തിന്റെ പൊടിയിൽ ക്ലോറോഫോം ദ്രാവകവും ആൾക്കഹോളും നിശ്ചിത അനുപാതത്തിൽ ചേർത്ത് ദ്രാവകരൂപത്തിലുള്ള ഔഷധവും ഉണ്ടാക്കുന്നു

ഉമ്മം-Thornapple

ഉമ്മം പ്രധാനപ്പെട്ട ഒരു ഔഷധ സസ്യമാണ്.ഇതിന്റെ കായ്, ഇല, വേര്, പൂവ് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗം.3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം.നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെ ഫലപ്രദം. സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്.ഇതിന്റെ ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു.ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്.ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്. ഉണങ്ങിയ ഉമ്മത്തിൻകായ ഒരു ഭാഗവും തഴുതാമ വേര് മൂന്നു ഭാഗവും ചേർത്ത് കഷായം വെച്ച് കഴിക്കുന്നത്‌ പേപ്പട്ടി വിഷത്തിനു നല്ലതാണ്.ഉമ്മത്തിന്റെ വേര് പൊടിച്ചു വേദനയുള്ള പല്ലിൽ വെച്ചാൽ ആശ്വാസം കിട്ടും.വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്‌.

കാര്‍ഷിക വിളയിലെ രോഗങ്ങള്‍

മഹാളി രോഗം-Mahali

മഹാളി രോഗം തെങ്ങ്, കവുങ്ങ്,വാഴ തുടങ്ങിയവയെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ്.ഫൈറ്റോക്ലോറ എന്ന ഒരു വൈറസ് ആണ് ഈ രോഗത്തിന്റെ മൂലകാരണം.കാറ്റിലൂടെയാണ് ഈ രോഗം പടരുന്നത്‌ .ഈ രോഗം പിടിപെട്ടാൽ തെങ്ങിന്റെയും,കമുകിന്റെയും കായ്‌ ഫലങ്ങൾ പാകമാകുന്നതിനു മുന്നേ കൊഴിഞ്ഞു പോകുന്നു.കുറഞ്ഞ അന്തരീക്ഷ താപനില, ഉയര്‍ന്ന ആര്‍ദ്രത, തുടര്‍ച്ചയായ മഴ, മൂടിക്കെട്ടിയ കാലാവസ്ഥ, കാറ്റ്, റബ്ബര്‍ തോട്ടങ്ങളുടെ സാമീപ്യം എന്നിവ രോഗതീവ്രത കൂട്ടാനും രോഗവ്യാപനത്തിനും ഇടയാക്കും.ജൂണ്‍ മുതല്‍ ഒക്ടോബര്‍വരെയാണ് രോഗം പരക്കുന്നത്.നിർത്താതെ പെയ്യുന്ന മഴ ഈ രോഗത്തിന്റെ തീവ്രത കൂട്ടുന്നു.ഈ രോഗം പിടിപെട്ടാൽ കയ്ഫലത്തിൽ 70 % വരെ കുറവുണ്ടാകും എന്നാണ് കണക്ക് .വയൽ പ്രദേശങ്ങളിലും,വെള്ളം പെട്ടന്ന് കയറുന്ന സ്ഥലങ്ങളിലും ഈ രോഗം വ്യാപകമായി കാണപ്പെടുന്നു. നിയന്ത്രണം കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം കവുങ്ങിന്റെ പൂങ്കുലകളിലും മറ്റും നനയുംവിധം പശകൂട്ടിച്ചേര്‍ത്ത് 30 ദിവസം ഇടവേളകളില്‍ രണ്ടുതവണ തളിക്കുക.മരുന്നു പിടിക്കാന്‍ ഒരു ദിവസമെങ്കിലും എടുക്കും.മഴയില്ലാത്ത ദിവസങ്ങളിൽ വേണം ഈ മിശ്രിതം തളിക്കാൻ.

ഇലപ്പുള്ളി രോഗം - Elappulli

ഇലപ്പുള്ളി രോഗം ചീരയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗം ആണ്.റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഈ രോഗത്തിന്റെ രോഗകാരി.ഇതിന്റെ സ്പോറങ്ങള്‍ ഇലയുടെ അടിവശത്ത് പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്..ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഈ രോഗം ചീരകളിൽ വരാറുണ്ട് .ചീരകളുടെ അടിഭാഗത്ത്‌ ഉള്ള ഇലകളിൽ ക്ഷതമേറ്റ പോലെ സുതാര്യ പുളളികൾ പോലെ വരുന്നതാണ് രോഗലക്ഷണം.മഴക്കാലത്താണ് ഈ മാരക രോഗം ചീരകളിൽ കാണപ്പെടുന്നത്.മഴ സമയത്തോ,വെള്ളം ഒഴിക്കുന്ന സമയത്തോ സ്പോറങ്ങള്‍ ഒരു ഇലയിൽ നിന്ന് അടുത്തുള്ള ഇലകളിലേക്ക് വ്യാപിക്കുന്നു.ഈ രോഗം ബാധിച്ച ചെടികളുടെ ഇലകൾ കലക്ക്രമേണ വെള്ള നിറത്തിൽ ആകുന്നു. നിയന്ത്രണം പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം ഉപയോഗിച്ച് ഈ രോഗത്തെ ഫലപ്രദമായി നേരിടാം.ഇതിനായി 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എട്ടുഗ്രാം സോഡപൊടിയും 32ഗ്രാം മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക. ഇതുകൊണ്ട് രോഗനിയന്ത്രണം സാധ്യമാകും.

മൊസൈക് രോഗം - Mosaiku

ചെടികളിൽ ആണ് ഇതു കണ്ടു വരുന്നത്.പാവൽ,വെണ്ട,മത്തൻ തുടങ്ങിയവയിൽ മൊസൈക് രോഗം കണ്ടു വരുന്നു.മൊസൈക് രോഗം ബാധിച്ച ചെടികളിൽ ഇല ഞരമ്പുകളുടെ പച്ചപ്പ്‌ നഷ്ടപ്പെട്ടു മഞ്ഞ നിറം ആകുന്നു.ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി.വെള്ളീച്ച എന്ന കീടം ആണ് രോഗകാരി.രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ അടക്കമുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കണം. നിയന്ത്രണ മാർഗം വേപ്പെണ്ണ എമല്‍ഷന്‍ ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.

കുമിൾ രോഗം - Kumil

കുമിൾ രോഗം പാവല്‍, പയര്‍, കോവല്‍ തുടങ്ങിയവയിലാണ് വ്യാപകമായി കാണപ്പെടുന്നത്.ആദ്യം മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടര്‍പ്പ് വിളകളിലാണ് കൂടുതലായി കണ്ടുവരുന്നത്.പയര്‍ ഉള്‍പ്പെടെയുള്ളവ പന്തലിട്ട് വിളവെടുപ്പിന് സമയമാകുമ്പോഴാണ് രോഗ ബാധയേല്‍ക്കുന്നത്.ആദ്യം ഇലക്ക് മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു.ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം. നിയന്ത്രണം മാർഗം ഇടവിട്ട് ഇടവിട്ട് കുമിള്‍ നാശിനി തളിക്കുകയും ചുവട്ടില്‍ കലക്കിയൊഴിക്കുകയും ചെയ്താല്‍ രോഗം തടയാം.

ചൂർണ്ണ പൂപ്പൽ - Choornapoppal

ചൂർണ്ണ പൂപ്പൽ രോഗം ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്.ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷണം.കൂടാതെ വെള്ള നിറത്തിലുള്ള പൂപ്പൽ ഇലകളുടെ പ്രതലത്തിൽ കാണപ്പെടുന്നു. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു.രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്‌.പാടുകൾ വീണ ഇലകൾ നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാർഗം.2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.

വാട്ടം-Vaatm

വാട്ടം ചെടികളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ്.ചെടികൾ പൂർണ്ണമായും മഞ്ഞ നിറം ബാധിച്ചു നശിക്കുന്നു എന്നതാണ് ഇതിന്റെ രോഗ ലക്ഷണം.പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം. നിയന്ത്രണ മാർഗം പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.രോഗം ബാധിച്ച ചെടിക്കൾ തീയിട്ടു നശിപ്പിക്കുക.ചാണകപ്പാൽ ലായനി ചെടികളിൽ ഇടവിട്ട് ഇടവിട്ട് തളിച്ച് കൊടുക്കുക.2% വീര്യമുള്ള സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക എന്നിവയാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം.

അഗ്രികള്‍ച്ചര്‍

നെല്ല്-Nellu

നെല്ല് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ധാന്യവിളയാണ്.കേരളത്തിൽ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഒരു ധാന്യവിളയായ നെല്ല് സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് മുതൽ സ്മുദ്രനിരപ്പിൽ നിന്നും 1000 - 1500 മീറ്റർ ഉയരമുള്ള ഇടുക്കി ജില്ലയിലെ വട്ടവടയിൽ വരെ കൃഷിചെയ്യുന്നു. പ്രതിവർഷം 125 മുതൽ 150 സെന്റീമീറ്റർ വരെ മഴയും 20 ഡിഗ്രി മുതൽ 27 ഡിഗ്രി സെന്റീഗ്രേഡ് വരെ താപനില വരെ ഈ കൃഷിക്ക് അനുജോജ്യമാണ്‌.നെല്ല് കൃഷി ചെയ്യുന്ന സ്ഥലം നെൽവയൽ എന്നറിയപ്പെടുന്നു. പാടം എന്നും ചെറിയ നെൽവയലുകളെ കണ്ടം എന്നും പറയുന്നു.സമുദ്രനിരപ്പിൽ നിന്ന് 1.5 മീറ്റർ വരെ താഴെ സ്ഥിതി ചെയ്യുന്ന വയലുകളാണിവ. കാലവർഷക്കാലത്ത് ഈ പാടശേഖരങ്ങൾ കായലുകളായി രൂപാന്തരപ്പെടുന്നു. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ കുട്ടനാടൻ നിലങ്ങളിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ലയിക്കുന്നു. ആര്യൻ(നെല്ല്),പൊന്നാര്യൻ,തവളക്കണ്ണൻ,വെളുത്തവട്ടൻ,കറുത്തമോടൻ,വെള്ളരി(നെല്ല്),കഴമ,രാജക്കഴമ ആലുവാവെള്ള തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യുന്ന പരമ്പരാഗത നെല്ലിനങ്ങൾ ആണ്.അഷ്ടാംഗഹൃദയത്തിലെ സൂത്രസ്ഥാനത്തിൽ പലതരം നെല്ലുകളെ പറ്റി പറയുന്നുണ്ട്.നല്ല മഴ ലഭിക്കുന്ന, കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് നെൽകൃഷിക്ക് അനുയോജ്യം - നെൽകൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകൾ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്തു വരുന്നു.പുള്ളിക്കുത്ത് രോഗം,പോളരോഗം,ഇലപ്പുള്ളി രോഗം എന്നിവ നെല്ലിനെ ബാധിക്കുന്ന രോഗങ്ങളാണ്. ഗ്വാളീച്ച,കുഴൽപ്പുഴു,ഇലചുരുട്ടിപ്പുഴു,തണ്ടുതുരപ്പൻ,മുഞ്ഞ,ചാഴി എന്നിവയാണ് നെല്ലിനെ അക്ക്രമിക്കുന്ന കീടങ്ങൾ.ഔഷധ ഗുണമുള്ള നെല്ലിനങ്ങളിൽ ഏറ്റവും പ്രധാനപെട്ടത്‌ ഞവരനെല്ലാണ്.ഞവരക്കിഴി ഞവരനെല്ലിന്റെ ചോറ് ഉപയോഗിച്ചാണ്. രുചി ഉണ്ടാക്കുന്നതും വാതഹരവുമാണ്. എരുമക്കാരി, കുഞ്ഞിനെല്ല്, കറുത്തചമ്പാവ്, ചെന്നെല്ല് എന്നിവയും ഔഷധഗുണമുള്ള നെല്ലിനങ്ങളാണ്.

ഗോതമ്പ്-Gothambu

ഗോതമ്പ് ലോകത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ഒരു ധാന്യ വിളയാണ്.പോഷക മൂല്യങ്ങളുടെ കാര്യത്തിൽ പ്രോട്ടീൻ കൂടുതലുള്ളതിനാൽ നെല്ലരിയെക്കൾ ഭക്ഷ്യ പ്രാധാന്യമുണ്ട് ഗോതമ്പിന്.ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്.ലോകത്തെ കൃഷിയിടങ്ങളിൽ ഏറ്റവും അധികം നീക്കിവച്ചിരിക്കുന്നത് ഗോതമ്പ് കൃഷിക്കായിട്ടാണ്‌.ചൈനയാണ്‌ ഗോതമ്പ് കൃഷിയിൽ മുൻപന്തിയിൽ ഉള്ള രാജ്യം.ഗോതമ്പിന് നീണ്ട, നേർത്ത ഇലകളും, പൊള്ളയായ തണ്ടും (ഭൂരിഭാഗം ഇനങ്ങളിലും), കതിരുകളായുള്ള പൂക്കളും കണ്ടുവരുന്നു. അറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഇനങ്ങളിൽ റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ടി.എസ്റ്റിവം, പാസ്റ്റ ഉണ്ടാക്കാനുപയോഗിക്കുന്ന ടി. ഡുറാം, കേയ്ക്കിലും മധുരമുള്ള ബിസ്കറ്റിലും പലഹാരങ്ങളിലും മറ്റ് ഗാർഹിക ഉപയോഗങ്ങൾക്കും ഉപയോഗിക്കുന്നു. ടി.കോമ്പാക്റ്റം വളരെ മാർദ്ദവമുള്ളയിനമാണ്‌. ഗോതമ്പുപൊടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് റൊട്ടിയുടെ നിർമ്മാണത്തിനാണ്‌. ചെറിയ അളവിൽ, ഗോതമ്പുപൊടി അന്നജത്തിന്റെയും മാ‍ൾട്ടിന്റെയും പശയുടെയും, മദ്യത്തിന്റെയും മറ്റ് വസ്തുക്കളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഗുണം കുറഞ്ഞതും, അധികം വരുന്നതുമായ ഗോതമ്പും പൊടിക്കുമ്പോൾ ലഭിക്കുന്ന ഉപ ഉത്പന്നങ്ങളും കന്നുകാലിത്തീറ്റയായി ഉപയോഗിക്കപ്പെടുന്നു.ഗോതമ്പിന്റെ ഉത്‌പാദനത്തെ ഏറ്റവും അധികം സഹായിച്ച മുന്നേറ്റമാണ് ഹരിത വിപ്ലവം.ഈ കാലയളവിൽ ഗോതമ്പ് വയലുകളുടെ വിസ്തൃതി ഏകദേശം ഇരട്ടിയായി.

പച്ചക്കറികൾ

വൻപയർ-Vanpayar

വൻപയർ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പയറു വിളയാണ് വൻപയർ.ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ.മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം മധ്യ ആഫ്രിക്കയാണ്.മാലിക,ശാരിക,വൈജയന്തി,കൈരളി എന്നിവ അത്യുത്പാദശേഷിയുള്ള വിത്തിനങ്ങൾ ആണ്.വൻപയർ ധാരാളം പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണ പദാർത്ഥമാണ്.മഴയെ മാത്രം അടിസ്ഥാനമാക്കിയാണ് സാധരണയായി വൻപയർ കൃഷി ചെയ്യാറുള്ളത്.വെള്ളത്തിന്റെ ലഭ്യത കൂടുതൽ ഉള്ളടത്ത് ഇതു കൂടുതൽ കൃഷി ചെയ്യുന്നു.നെൽവയലുകളിൽ മൂന്നാം വിളയായി വൻപയർ കൃഷി ചെയ്യുന്നു.ഇതിന്റെ വിത്തുകൾക്ക് തവിട്ടു നിറമാണ്‌.ഇതിന്റെ കായ്കൾക്ക് 26-28 സെ.മി നീളം ഉണ്ടാകും.വള്ളികളായി പടർന്നു വളരുന്നു.

കറിവേപ്പ്-CURRY-TREE

സുഗന്ധവും,രുചിയും വരുന്നതിനു വേണ്ടി ഉപയോഗിച്ച് വരുന്നു.ഇതിന്റെ ഇലയാണ് സാധാരണ രുചിക്ക് വേണ്ടി ഉപയോഗിക്കുന്നത്.കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്‌.ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില.ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗം.

ശീമപ്ലാവ്-Breadfruit

കടപ്ലാവ ശീമപ്ലാവ് ഏകദേശം 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.ഇതിന്റെ കായ്‌ ഫലം പച്ചക്കറിയായിട്ടാണ് ഉപയോഗിക്കുന്നത്.ഇതിനെ കടച്ചക്ക എന്ന പേരിൽ അറിയപ്പെടുന്നു.ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു. ശീമപ്ലവിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും ഇവയുടെ വംശവർദ്ധന നടത്താവുന്നതാണ്‌. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി ങ്കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്‌.ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി നീരച്ചതിലാണ്‌ ശീമപ്ലാവിന്റെ തൈകൾ നടുന്നത്.

മുരിങ്ങ-Moringa

.ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ ഈ ചെടിയിൽ നിന്ന് ഉണ്ടാകുന്ന കായ്ഫലമാണ്‌ മുരിങ്ങക്ക.ദക്ഷിണ ഇന്ത്യയിലെ മിക്ക വീട്ടു വളപ്പിലും മുരിങ്ങ ചെടി കണ്ടു വരുന്നു.കാറ്റിന്റെ സഹയത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌.5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്ക്ക്ങ പ്രയോജനപ്രദമാണ്.ഇതിന്റെ പൂവും,കായും ഭക്ഷ്യയോഗ്യമാണ്.ധാരാളം ധാതുക്കളും,വിറ്റാമിനുകളും മുരിങ്ങക്കയിൽ അടങ്ങിയിരിക്കുന്നു.പച്ചക്കറികളിൽ ഏറ്റവും അധികം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുരിങ്ങയിലയിലാണ്.വൈറ്റമിൻ എ,സി,ഇരുമ്പ്,ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില. ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്‌. വേര്, തൊലി, ഇല, കായ്, പൂവ് എന്നിവയാണ് മുരിങ്ങയിലെ ഔഷധ യോഗ്യമായ ഭാഗം.

ചീര-SPINACH

വർഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.പൊതുവെ രണ്ട് വിധത്തിലുള്ള ചീരകളാണ് കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നത്.അവ ചുവപ്പ് ചീരയും,പച്ച ചീരയും ആണ്.ചീരയിൽ വളരെയധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ്‌ ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന്‌ ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന്‌ ഉപകരിക്കും.ചീരയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ച കുറയാൻ സഹായിക്കും. നിയന്ത്രണ മാർഗങ്ങൾ പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം ഉപയോഗിച്ച് ഈ രോഗത്തെ ഫലപ്രദമായി നേരിടാം.ഇതിനായി 40 ഗ്രാം പാല്ക്കാ യം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എട്ടുഗ്രാം സോഡപൊടിയും 32ഗ്രാം മഞ്ഞള്പൊഴടിയും ചേര്ത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക. ഇതുകൊണ്ട് രോഗനിയന്ത്രണം സാധ്യമാകും.

തണ്ണി മത്തൻ-CITRULLUS

തണ്ണി മത്തൻ വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്.ഇതൊരു വെള്ളരി വർഗ വിളയാണ്.ചൂടുള്ള കാലാവസ്ഥയിൽ വളരെയധികം ഉപയോഗിക്കുന്ന ഒരു ഫലമാണിത്.. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്.ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്.മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. തണ്ണിമത്തന്റെ നീര് നല്ലൊരു ദാഹശമനി കൂടിയാണ്. ഇന്ത്യയിൽ വളരെ തണുപ്പുള്ള പ്രദേശങ്ങളിലൊഴികെ എല്ലായിടത്തും തണ്ണി മത്തൻ കൃഷി ചെയ്തു വരുന്നു.അന്തരീക്ഷത്തിലെ ഈർപ്പവും; മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ് തണ്ണിമത്തന്റെ കൃഷിക്ക് അനുകൂള ഘടകങ്ങൾ. കേരളത്തിൽ ഡിസംബർ മുതൽ മാർച്ചുവരെയുള്ള സമയമാണ് കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.

പടവലം-Padavalm

പടവലം ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്യ്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്.ഇളം പ്രായത്തിലുള്ള കായ്കൾ പച്ചകറി ആയിട്ടു ഉപയോഗിക്കുന്നു.. ടി.എ.19,കൗമദി,കോ -1,കോ -2,പി.കെ.എം.1 എന്നിവ അത്യുല്പാദന ശേഷിയുള്ള ഇനങ്ങളാണ്..പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്. രാത്രിയാണ് പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു.വിറ്റാമിൻ എ ,തയാമിൻ,നിക്കൊട്ടിക്ക് അമ്ലം എന്നിവയും നല്ല തോതിൽ പടവലങ്ങയിലുണ്ട്.കാൽസ്യം,ഇരുമ്പ്,പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവ നല്ല അളവിൽ പടവലങ്ങയിലുണ്ട്

പാവൽ-Paval

പുരാതന കാലം മുതൽ ഔഷധമായും,ആഹാരമായും പാവയ്ക്ക ഉപയോഗപ്പെട്ടു വരുന്നു.ഇവ കൈപ്പക്ക എന്ന പേരിലും അറിയപ്പെടുന്നു.. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതൽ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവൽ എന്നും വിശേഷിപ്പിക്കുന്നു.പ്രിയ,പ്രീതി,പ്രിയങ്ക എന്നിവ മികച്ചയിനം പാവൽ വിത്തുകളാണ്.ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു.പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്, പഴുത്ത ഫലത്തിനുള്ളിലെ നിറം ചുവപ്പായിരിക്കും. പാവലിനെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനം മൊസൈക് രോഗമാണ്. ഇതിനെ പ്രധാന ലക്ഷണങ്ങൾ ഇലകളുടെ ഞരമ്പുകളിലെ പച്ച നിറം നഷ്ടപ്പെട്ട് മഞ്ഞനിറമാകുകയും ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി.കുമിൾ രോഗവും പാവലിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഇലകളുടെ അടിഭാഗം അഴുകുകയും മേൽഭാഗം മഞ്ഞനിറത്തിൽ പൊട്ടുകൾ പോലെ കാണപ്പെടുകയും ചെയ്യുന്ന മൃദുരാമപൂപ്പൽ (ഡൗണി മിൽഡ്യൂ), ഇലകളിൽ പൊടി തൂകിയതുപോലെ ആദ്യം കാണുകയും പിന്നീട് ഇലകൾ മുഴുവനും അഴുകി നശിക്കുകയും ചെയ്യുന്ന ചൂർണ്ണപൂപ്പ് (പൗഡറി മിൽഡ്യൂ) എന്നിവയാണിവ. പാവലിന്റെ ശത്രുക്കളിൽ മുൻനിരയിലുള്ളത് കായീച്ചകളാണ്. മുട്ടകൾ വിരിഞ്ഞിറങ്ങുന്ന കായീച്ചയുടെ പുഴുക്കൾ കായ്കൾ തുരന്നു കയറി പൂർണ്ണമായും തിന്ന് നശിപ്പിക്കുന്നവയാണ്. പെൺ കായീച്ചയെ നശിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പഴക്കെണിയാണ്

വെള്ളരി - Cucumber

വെള്ളരി സാധാരണയായി നിലത്തു പടർന്നു വളരുന്ന സസ്യമാണ്.മഞ്ഞ നിറമുള്ള വെള്ളരിയെ സാധാരണയി കണിവെള്ളരി എന്ന പേരിൽ അറിയപ്പെടുന്നു.കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു.മഞ്ഞ നിറമുള്ളവ വടക്കൻ ജില്ലകളിലും പച്ച നിറമുള്ളവ തെക്കൻ ജില്ലകളിലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.ഇന്ത്യ ജന്മദേശമായിടുള്ള ഈ സസ്യത്തിന് പല വകഭേദങ്ങൾ ഉണ്ട്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന ഒരു പച്ചക്കറിയിനമാണ് വെള്ളരി വർഗ്ഗം.മുടിക്കോട് ലോക്കൽ,സൌഭാഗ്യ,അരുണിമ എന്നിവ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ്. ഹിന്ദുമത വിശ്വാസികൾ വിഷുക്കണി ഒരുക്കുന്നതിന് വെള്ളരിയുടെ പാകമായ ഫലം ഉപയോഗിച്ചുപോരുന്നു.കണിവെള്ളരി,സാലഡു് വെള്ളരി,ദോസകായി,ഗെർകിൻ,മധുര വെള്ളരി,മുള്ളൻ കക്കിരി എന്നിവ വെള്ളരിയുടെ വകഭേദങ്ങളാണ്.ഇന്ന് വെള്ളരി വർഗ പച്ചകറികൾ സാമ്പത്തികമായും പോഷകപരമയും ഉന്നത സ്ഥാനം ഉള്ളവയാണ്.വെള്ളരികളിൽ ധാരാളം ഔഷധ ഗുണമുള്ളവയാണ്.

ചതുര പയർ - Chathura-payar

ചതുര പയർ പോഷക സമൃദ്ധമായ ഒരിനം പയർ വർഗം ആണ്.പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല.വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും.ഇതിന്റെ ഇളം കായ്കൾ,വിത്തുകൾ,ഇലകൾ,പൂക്കൾ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഭക്ഷ്യ യോഗ്യമാണ്.എല്ലാ ഭാഗങ്ങളിലും പ്രോട്ടിൻ നല്ലതുപോലെ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇതിനെ "ഇറചിപ്പയർ" എന്നും വിളിക്കുന്നു.ചതുരാകൃതിയിലുള്ള പയറിന്റെ രൂപം മൂലമാണ് ഈ പേര് ലഭിച്ചത്. ചതുരപ്പയറിന് 15 സെ മീ ശരാശരി വലുപ്പം ഉണ്ടാവും .ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. വീട്ടുവളപ്പിൽ വളർത്താൻ പറ്റിയ ഈ ചെടി മാംസ്യത്തിന്റെ കലവറയാണ്. കീടശല്യം പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഇറച്ചിപ്പയർ എന്നും ഇത് അറിയപ്പെടുന്നു..നൈട്രജനെ സ്വരൂപിച്ച്ചെടികൾക്ക് ലഭ്യമാകുന്ന തരത്തിലുള്ള പ്രോട്ടീനാക്കി മാറ്റാനുള്ള കഴിവ് ചതുരപ്പയറിനു കൂടുതലാണ്.ലളിതമായ കൃഷി രീതി,പ്രതികൂല കാലാവസ്ഥ ,രോഗ കീടങ്ങളെ ചെറുത്തു നിൽക്കാനുള്ള ശേഷി എന്നിവ ഇതിന്റെ മേന്മാകളാണ്.

വെണ്ട - Venda

പച്ചകറികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സസ്യം ആണ്.ഉഷ്ണ മേഖല പ്രദേശങ്ങളിൽ ഇതു കൃഷി ചെയ്തു വരുന്നു.ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; ചെറിയ നാരുകൾ ദഹനത്തിന് വളരെയധികം ഉപയോഗപ്രദമാണ്.ഇതിലെ ശരാശരി പോഷകമൂല്യം പാവയ്ക്ക ഒഴികെയുള്ള വെല്ലരിവർഗ പച്ചകറികളെക്കാൾ കൂടുതലാണ്. ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ,ജീവകം എ,ജീവകം സി, ജീവകം കെ,തയാമിൻ,ജീവകം ബി6,ഫോളെറ്റ്,കാൽസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,പൊട്ടാസ്യം,മാംഗനീസ്, മാംസ്യം,റൈബോഫ്ലേവിൻ,നിയാസിൻ,ഇരുമ്പ്,സിങ്ക്,ചെമ്പ് എന്നീ ഘടങ്ങൾ അടങ്ങിയിരിക്കുന്നു.തൊണ്ട വീക്കം തടയുന്നതിന് വെണ്ടയ്ക്ക വളരെയധികം പ്രയോജനപ്രദമാണ്.അയഡിൻ ഇതിൽ ധാരാളം ഉണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ അനുയോജ്യമായ പച്ചകറി വിളയാണ് വെണ്ട.കേരളത്തിൽ പരമ്പരാഗതമായി എല്ലാ കാലത്തും വെണ്ട കൃഷി ചെയ്തു വരുന്നത്.വാഴ തോട്ടങ്ങളിൽ ഇടവിളായി കൃഷി ചെയ്യാൻ പറ്റുന്ന പച്ചകറിയാണ് വെണ്ട

കാന്താരിമുളക്-Kantharimulaku

കാന്താരിമുളക് കേരളത്തിൽ വളരെയധികം കാണപ്പെടുന്ന ഒരു മുളക് വര്ഗത്തിൽ പെട്ട ഒരു ചെടിയാണ്.കാപ്സിക്കം ഫ്രൂട്ടിസൻസ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.വളരെ ചെറിയ കായ്കളും താരതമ്യേന നീണ്ട വിളവുകാലവും ഇതിന്റെ പ്രത്യേകതയാണ്.ചീനി മുളക് ചെടി എന്നും ഇതു അറിയപ്പെടുന്നു . ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ് ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. നേരിയ തണലിൽ വളരുന്ന ഇത്തരം മുളക് തെക്കൻ കേരളത്തിലെ വീടുകളിൽ സുലഭമായി കാണപ്പെടുന്നു.പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്നു. ഔഷധമായും ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നുഅവലംബം. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. കാന്താരി അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു.നല്ല കയറ്റുമതി സാധ്യതയുള്ള ഇവയ്ക്കു മാലി ദ്വീപിൽ നല്ല പ്രിയമാണ്.

വഴുതന - Vazhuthana

. വളരെ കുറഞ്ഞ ചിലവിൽ ആദായകരമായി കൃഷി ചെയ്യാവുന്ന ഒരു ദീർഘകാല വിളയാണ് വഴുതന-Vazhuthana വഴുതന.ഇന്ത്യയിലാണ് ഇവ ആദ്യമായി കൃഷി ചെയ്തിരുന്നത്.ആഹാരയോഗ്യമായതും “മിക്ക ഉഷ്ണ മേഖല പ്രദേശങ്ങളിലും വഴുതന വളർത്തുന്നുണ്ട്."പാവങ്ങളുടെ തക്കാളി എന്നാണ് വഴുതനങ്ങ അറിയപ്പെടുന്നത്. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു. ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള ഉഷ്ണ മേഖല പ്രദേശങ്ങളിൽ,നല്ല നീർവർച്ച സൗകര്യമുള്ള പശിമാരസിയുള്ള മണ്ണിൽ വഴുതന നല്ലവണ്ണം വളരുന്നു. തവരണയിൽ വിത്ത് പാകി 30-40 ദിവസം പ്രായമായ തൈകൾ പറിച്ചു നട്ട് ഇവ വളർത്തുന്നു.പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്. രോഗ-കീടങ്ങളെ ചെറുത്തു നില്ക്കുവാൻ ശേഷിയുള്ള ഇനങ്ങൾക്കാണ് കൂടുതൽ പ്രിയം.ബാക്ടിരിയൽ വാട്ട രോഗം,കായ്തുരപ്പൻ രോഗം എന്നിവയാണ് വഴുതനയെ ബാധിക്കുന്ന രോഗങ്ങൾ.ഈ രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുള്ള മികച്ച ഇനങ്ങൾ ഇപ്പോൾ ലഭ്യമാണ്

തക്കാളി-TOMATO

ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പച്ചക്കറി തക്കാളി-Tomato തക്കാളി ആണ് .തെക്ക്, വടക്ക് അമേരിക്കൻ വൻകരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം..20-25 ഡിഗ്രീ സെൽഷ്യസ് താപനിലയുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു .പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്. സെപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ രണ്ടു പ്രാവിശ്യം തക്കാളി ചെയ്യാൻ സാധിക്കും. .മണ്ണിന്റെ അമ്ലക്ഷാര സൂചിക (പി.എച്ച്) 6 നും 6.5 നും ഇടയിലകുന്നതാണ് ഉത്തമം.പത്തു മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടിൽ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട് .തക്കാളിപ്പഴത്തിന് വർണഭേദം നല്കുന്നത് കരോട്ടിൻ, ലൈക്കോപെർസിഡിൻ എന്നീ വർണകങ്ങളുടെ വ്യത്യസ്ത സാന്ദ്രതയിലുള്ള സാന്നിധ്യമാണ്. വിത്തുകൾ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് വാട്ട രോഗം തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും ബാക്ടീരിയൽ കാങ്കർ എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുൾ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്

ഓര്‍ഗാനിക് പെസ്ടിസൈടെസ്, ഫംഗിസൈടെസ്

വേപ്പ് - മഞ്ഞൾപ്പൊടി ലായനി - Veppu-manjalppodi-layani

വേപ്പ് - മഞ്ഞൾപ്പൊടി ലായനി ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കുന്ന ഒരു ഉത്തമ ജൈവ കീടനാശിനി ആണ്.വേപ്പിൻ പിണ്ണാക്ക് ആണ് ഈ കീടനാശിനിയിലെ പ്രധാനപെട്ട ഘടകം.വളരെയധികം ഗുണങ്ങളുള്ള ഒരു ജൈവ വളം ആണ് വേപ്പിൻ പിണ്ണാക്ക്.വേപ്പിൻ പിണ്ണാക്ക് ചെടികളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയുന്നു.വേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിൻപിണ്ണാക്ക്) കുറച്ച് വെള്ളത്തിൽ കുതിർക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയത് ചെർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കും

കടപ്പാട്-karshakan.org

3.0701754386
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top