Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിരംഗത്തെ വ്യത്യസ്ഥ അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ

മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാവൂ. അപ്പോൾ മാത്രമെ തെങ്ങിനു നൽകേണ്ട വളത്തിന്‍റെ അളവ് കൃത്യമായി നിർണ്ണയിക്കാനും കഴിയൂ. ആധുനിക കൃഷി സന്പ്രദായത്തിൽ മണ്ണു പരിശോധന അനിവാര്യമാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്.ഫലഭൂയിഷ്ഠമായ എക്കൽ മണ്ണോ, പശിമരാശി മണ്ണോ ആണ് തെങ്ങു കൃഷിക്ക് ഏറ്റവും യോജിച്ചത്. ചെങ്കൽ നിറഞ്ഞ പശിമരാശി മണ്ണും നീർവാർച്ചയുള്ള ചെളിപ്രദേശങ്ങളും മണൽ പ്രദേശങ്ങളും തെങ്ങുകൃഷിക്കു പറ്റിയതുതന്നെ. ഖരജലവാതകങ്ങളുടെ ഒരു പ്രത്യേക മിശ്രിതം കൂടിയാണ് ഈ മണ്ണ്. 25 ശതമാനം വായുവും അത്രതന്നെ വെള്ളവും 50 ശതമാനം ഖര പദാർഥങ്ങളും ഈ മണ്ണിൽ പൊതുവെ കാണപ്പെടുന്നുണ്ട്. ഖരപദാർഥങ്ങളിൽ അഞ്ചുശതമാനം ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളും ജൈവ പദാർഥങ്ങളെ വിഘടിപ്പിച്ച് ജൈവാശം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതാണ് തെങ്ങിൻ തൈകളുടെ വളർച്ചയ്ക്കാവശ്യമായ പോഷകാംശങ്ങളും വെള്ളവും അവയ്ക്കു ലഭ്യമാക്കി കൊടുക്കുന്നത്. പഴമക്കാർ മണ്ണിന്‍റെ വളക്കൂറ് എന്നു പറയുന്നത് ഈ പ്രതിഭാസത്തെയാണ്.

തെങ്ങിൻ തൈകളുടെ ശരിയായ വളർച്ചയ്ക്ക് ചാണകം, ചാരം, പച്ചിലകൾ ഇവ മണ്ണിൽ ആവശ്യത്തിന് ലഭ്യമാക്കണം. പൊട്ടാഷിന്‍റെ അംശമാണ് തെങ്ങിൻതോപ്പിൽ കൂടുതലുണ്ടാകേണ്ടത്. ഇതുകൊണ്ടുതന്നെ തെങ്ങിൻ തൈ നടുന്പോൾ തന്നെ ചാരം ഇട്ടുകൊടുക്കുന്ന ഒരു രീതി കർഷകർക്കിടയിലുണ്ട്. മാവിലയുടെ ചാരമാണ് ഏറ്റവും നല്ലതെന്ന ഒരഭിപ്രായവും കേരളത്തിലെ തെങ്ങു കർഷകർക്കിടയിലുണ്ട്.
തെങ്ങിൻ തൈയുടെ വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ തെങ്ങിൻ തൈ വയ്ക്കുന്ന മണ്ണിലുണ്ടാകണം. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഇവയാണ് പ്രധാന മൂലകങ്ങൾ. കാൽസ്യം, മഗ്നീഷ്യം, ഗന്ധകം ഇവയും തെങ്ങിൻ തൈകളുടെ വളർച്ചയ്ക്കനുയോജ്യമാണ്. ഇവ ഒരു പ്രത്യേക അളവിലും അനുപാതത്തിലും ഉപയോഗപ്പെടുത്തുന്പോഴാണ് തെങ്ങിൻ തൈയ്ക്ക് നല്ല വളർച്ചയുണ്ടാകുന്നത്.

ചെലവുകുറച്ച് പരമാവധി വിളവു ലഭിക്കുന്നതിന് പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ എത്രയളവിൽ ചേർക്കണമെന്ന് കേരള കാർഷിക സർവകലാശാലയുടെ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്. ആദ്യം മണ്ണിലെ ഈ മൂലകങ്ങളുടെ അളവു തിട്ടപ്പെടുത്തണം. ഇപ്രകാരം തിട്ടപ്പെടുത്താൻ മണ്ണു പരിശോധന അനിവാര്യമാണ്. പരിശോധനയിൽ തെങ്ങിന്‍റെ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ അത് നിൽക്കുന്ന മണ്ണിലുണ്ടെങ്കിൽ പിന്നെ അധികം വളപ്രയോഗം ആവശ്യമില്ല. മണ്ണറിഞ്ഞു വേണം തെങ്ങിൻ തൈ വയ്ക്കാൻ എന്ന് പഴമക്കാർ പറയുന്നതും ഇതുകൊണ്ടാണ്. എന്നാൽ മണ്ണുപരിശോധനയിൽ മൂലകങ്ങളുടെ കുറവ് ബോധ്യപ്പെട്ടാൽ വളപ്രയോഗത്തിലൂടെ അത് പരിഹരിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ തെങ്ങിൻ തൈ നല്ല വളർച്ച പ്രകടമാക്കൂ.

മേൽത്തട്ടിലെ ഒരടി താഴ്ചയിലുള്ള മണ്ണാണ് തെങ്ങു കൃഷിക്കുപയുക്തമായിട്ടുള്ളത്. ഈ മേൽമണ്ണിൽ പോഷക മൂലകങ്ങൾ ഉണ്ടായിരുന്നാൽ കൂടി അവ തെങ്ങിൻ തൈകൾക്ക് വലിച്ചെടുക്കാൻ സഹായിക്കുന്ന സാഹചര്യത്തിലാണോ എന്നും അറിയേണ്ടതുണ്ട്. കാരണം, ഇത് മണ്ണിന്‍റെ അമ്ലക്ഷാര ഗുണത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ മണ്ണു പരിശോധനയിൽ ഏറെ പ്രാധാന്യം ഇതിനുണ്ട്. തെങ്ങിന്‍റെ വളപ്രയോഗത്തിനു മുന്പ് വർഷത്തിൽ ഒരു തവണ വീതം മണ്ണു പരിശോധന നടത്തേണ്ടതുണ്ട്.
മണ്ണിന്‍റെ ആഴം, രചന, ഘടന, ചരിവ്, നീർവാർച്ച സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേകം പ്രത്യേകം സാന്പിളുകൾ ഒരടി താഴ്ചയിൽ നിന്നും എടുക്കണം. തെങ്ങിൻ തൈകൾ വരിയായി നിൽക്കുന്നുവെങ്കിൽ അവയുടെ ഇടയിൽ നിന്നുവേണം മണ്ണ് ശേഖരിക്കാൻ. അപ്പോൾ മണ്ണിനെ തെങ്ങുകർഷകന് തിരിച്ചറിയാനാകും. ഇപ്രകാരമൊരു തിരിച്ചറിവ് തെങ്ങുകർഷകർക്കിടയിലുണ്ടാകണം. മണ്ണറിഞ്ഞും വിളയറിഞ്ഞും വളം ചെയ്യണമെന്ന പഴമൊഴി വിരൽ ചൂണ്ടുന്നതും ഈ തിരിച്ചറിവിലേക്കാണ്.

വിത്തു തേങ്ങയ്ക്കിതു നല്ലസമയം

നീര, ഇളനീർ, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാളികേരപ്പൊടി, വെന്ത വെളിച്ചെണ്ണ, കുള്ളൻ തെങ്ങുകൾ എന്നിങ്ങനെ മലയാളികളുടെ സ്വന്തം കല്പവൃക്ഷത്തിന്‍റെ പെരുമയ്ക്ക് ഗരിമ കൂടുന്ന കാലമാണിത്. 

തേങ്ങയിടാൻ ആളെക്കിട്ടാത്തതിനാൽ നിലത്തുനിന്നും വിളവെടുക്കാവുന്ന കുറിയ ഇനങ്ങൾക്കാണു പ്രിയം. കുറിയതാണെങ്കിലും നെടിയതാണെങ്കിലും വിത്തുതേങ്ങ ശേഖരിക്കാൻ ഇതാണ് നല്ല സമയം. ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വിത്തുതേങ്ങ ശേഖരിക്കാം. മേയ് ജൂണ്‍ മാസം നഴ്സറികളിൽ പാകി തൈകളുണ്ടാക്കാം. 
തെങ്ങ് ഒരു ദീർഘകാല വിളയാണ്. ഒരു പുരുഷായുസിനൊപ്പമോ അതിലുപരിയോ ആണിതിന്‍റെ ജീവിതകാലം. അതിനാൽ വിത്തിലൊക്കണം. വിത്തു നന്നാകണമെങ്കിൽ അമ്മത്തെങ്ങ് തികഞ്ഞ മാതൃഗുണങ്ങൾ ഉള്ളതാകണം. 

ഉത്പാദന സ്ഥിരത, ഇരുപത് വർഷത്തിനുമേൽ പ്രായം, പ്രതിവർഷം എണ്‍പത് തേങ്ങയെങ്കിലും കിട്ടണം. കുറഞ്ഞപക്ഷം 12 കുലകളെങ്കിലും വേണം. കുറുകിയ ബലമുള്ള പൂങ്കുലത്തണ്ടുകൾ, രോഗബാധകൾ പാടില്ല. കുറുകിയതും ദൃഢതയുള്ളതുമായ ഓലകൾ, 30 ഓലകളെങ്കിലും ഉണ്ടാകണം. പൊതിച്ച നാളികേരത്തിന് അരക്കിലോയിലധികം തൂക്കം, തേങ്ങയുടെ കൊപ്രാ തൂക്കം 150ഗ്രാമിൽ കൂടുതൽ. വേനലിനെതിരേ പ്രതിരോധം. എന്നിങ്ങനെയുള്ള സവിശേഷതകളാണ് പൊതുവേ നിഷ്കർഷിക്കപ്പെടുന്നത്. 
മൂപ്പെത്തിയതും നല്ല വെള്ളമുള്ളതുമായ വിത്തുതേങ്ങകൾ ക്ഷതമേൽക്കാതെ കെട്ടിയിറക്കുകയാകും ഉചിതം. വേനലേൽക്കാതെ നല്ല തണലിൽ സൂക്ഷിച്ച് തയാറാക്കിയ തവാരണകളിൽ മേയ്മാസാവസാനത്തോടെ പാകാം. 

ഒരു വർഷം പ്രായമുള്ള തെങ്ങിൻതൈകൾക്ക് കുറഞ്ഞത് ആറ് ഓലകൾ. തേങ്ങയുമായി ചേരുന്ന ചുവടുഭാഗത്തെ കടവണ്ണം (കണ്ണാടിക്കനം) 10 സെന്‍റീമീറ്റർ, നേരത്തെ ഓലക്കാലുകൾ വിരിയുന്ന സ്വഭാവം, തെങ്ങിൻ തൈകളുടെ വലുപ്പം, ഉയരം എന്നിവ കണക്കാക്കി നല്ലതിനെ മാത്രം നടീലിനായി തെരഞ്ഞെടുക്കാം. 

ഓർക്കുക, തെങ്ങ് ഒരു ദീർഘകാല വിളയാണ്. വിത്തുതേങ്ങയെടുക്കലിലെ ചെറിയ അനാസ്ഥയ്ക്ക് വലിയ വിലതന്നെ നൽകേണ്ടിവരും. 

എ. ജെ. അലക്സ് റോയ്
ഫോണ്‍ : 9446275112, 9207706215 

പോൾസണ്‍ താം
ഫോണ്‍: 9495355436

വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം

കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. മൂന്നര ഏക്കർ സ്ഥലം കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് ഉണ്ടായിരുന്നിട്ടും ഈ പ്രദേശത്ത് കൃഷിയിലൂടെ വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് ഏക്കറിൽ നെൽകൃഷി ഇന്നുമുണ്ട്. കടങ്ങൾ വീട്ടാൻ ഇദ്ദേഹത്തെ സഹായിച്ചത് ഓമനപ്പക്ഷികളാണ് പക്ഷികളെന്നാൽ അലങ്കാരക്കോഴികൾ തന്നെ.അരുമപ്പക്ഷികളുടെ വർണപ്രപഞ്ചമാണ് കുര്യൻ ജോണിന്‍റെ വീട്ടുവളപ്പ്. ആദ്യകാലത്തെ തൊഴുത്തിലാണ് ഫെസന്‍റ് ഇനത്തിൽപ്പെട്ട പക്ഷികളും മറ്റും വാഴുന്നത്. അലങ്കാരക്കോഴികൾക്കായി വീടിനോട് ചേർന്ന് ഷെഡുകൾ കെട്ടിയിട്ടുണ്ട്. കൂടാതെ കന്പിവലകൾ ഉപയോഗിച്ചുള്ള കുടുകളും ഉണ്ട്. അരുമപ്പക്ഷികൾക്ക് ആവശ്യക്കാർ കൂടുന്നത് കണ്ടുകൊണ്ട് നഷ്ടം നികത്താൻ അവസാന പിടിവള്ളി എന്ന നിലയിലാണ് ഓമനപ്പക്ഷികളുടെ പരിപാലനത്തിലേക്ക് തിരിയുന്നത്. ഇതിൽ പരാജയപ്പെട്ടാൽ കിടപ്പാടം പോലും വിറ്റ് നാടുവിടേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. 2003 ൽ ആരംഭിച്ച പക്ഷി വളർത്തലിലൂടെ 90 ശതമാനത്തിലേറെ കടങ്ങളും വീട്ടാൻ ഇദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടു ദൈവത്തിന്‍റെ ദൂതരായിട്ടാണ് അലങ്കാരക്കോഴികളെ ഇദ്ദേഹം കാണുന്നത്.

നല്ല ഇണക്കവും അനുകരണശേഷിയും ഉള്ള ജനപ്രിയതാരങ്ങളാണ് ഫെസന്‍റ് ഇനത്തിൽപ്പെട്ട പക്ഷികൾ. അതുപോലെ പെട്ടന്ന് ഇണങ്ങുന്നവയാണ് അലങ്കാരക്കോഴികൾ. വർണങ്ങളും വർണ വിന്യാസവും മുഖത്തും ശരീരത്തിലുമുള്ള പുള്ളികളും വരകളും ചിത്രപ്പണികളും തലപ്പൂവുകളും കൊണ്ട് വൈവിധ്യങ്ങൾ നിറഞ്ഞ നാല്പതിൽ പരം കോഴിയിനങ്ങൾ. ഭൂരിഭാഗവും വിദേശയിനങ്ങൾ തന്നെയാണ്. മൂവായിരം രൂപമുതൽ മുപ്പതിനായിരം രൂപവരെ ജോഡികൾക്ക് വില വരുന്ന പക്ഷികളിൽ ഗോൾഡൻ ഫെസന്‍റ്, ലോഡി ആംസ്റ്റയർ തുടങ്ങിയവയാണ് കൗതുകക്കാർ.

അലങ്കാരക്കോഴികളുടെ നിരയിൽ 45 ഇനങ്ങളെ കാണാം. തൂവെള്ള തൂവലിന് കറുപ്പ് അരികിട്ട സെബറേറ്റ് ബാന്‍റം, നീളൻ തൂവലുകളുടെ കിരീടം വച്ച പോളീഷ് ക്യാപ്, ചുവന്ന തലപ്പൂവുള്ള റോസ് കോന്പ്, സിൽക്ക് രോമപ്പട്ട് പുതച്ചപോലുള്ള സിൽക്കി, ചെമ്മരിയാടിന്‍റെ രോമം പോലെ ചുരുണ്ടുകൂടി തുവലുകളാൽ നിറഞ്ഞ പ്രീസിലർ, തിളക്കമാർന്ന വർണത്തുവലുകൾകൊണ്ട് നിറഞ്ഞ ഫിനിക്സ്, ഫൗഡൻ ബാന്‍റം, കറുപ്പും സ്വർണനിറവും കൊണ്ട് അഴകാർന്ന സൈപ്രസ്ബാന്‍റം, ഫാം ബർഗ്, വലിയ തടിയ·ാരായ ബ്രമ്മ ഇങ്ങനെ പട്ടിക നീളുന്നു. ജോഡികൾക്ക് അയ്യായിരും മുതൽ ഇരുപത്തയ്യായിരം രൂപവരെയാണ് കുഞ്ഞുങ്ങളുടെ വില. ഫാം സന്ദർശിക്കുന്നവർ ഇഷ്ടപ്പെടുന്ന ചില ഇനങ്ങൾ മോഹവിലയ്ക്ക് നൽകുന്ന രീതിയും ഇവിടെയുണ്ട്.

പക്ഷിക്കൂട്ടിൽ പക്ഷികൾക്ക് യഥേഷ്ടം പറന്നു കളിക്കാൻ വേണ്ടസ്ഥലസൗകര്യം നൽകിയിട്ടുണ്ട്. കോഴികൾക്ക് ആവശ്യത്തിനുവേണ്ട സൗകര്യമാണ് നൽകുന്നത്. ഇവ കൂടുതൽ ഓടി നടന്നാൽ മുട്ടകൾ ഇടുന്നത് കുറയും. ഒരേ ഇനത്തിന്‍റെ ജോഡികളാണ് ഓരോ കൂട്ടിലും ഉള്ളത്. മറ്റ് ഇനങ്ങളുമായി കൂട്ടുകൂടുവാനോ ഇണചേരുവാനോ അനുവദിക്കുന്നില്ല. പക്ഷിവളർത്തലുകാർക്ക് ആകർഷക ഇനങ്ങളുടെ ആണ്‍ ഇനങ്ങളെയാണ് വേണ്ടത്. മുട്ടയിടാൻ സൗകര്യം ഉണ്ടാക്കുന്നവരാണ് ജോഡികളെ തെരഞ്ഞടുക്കുന്നത്. ഓരോ കൂട്ടിലും മുട്ടയിടുന്നതിനുള്ള സൗകര്യം പ്രത്യേകം തയാറാക്കിയിട്ടുണ്ട്. തറയിൽ ചിന്തേര് പൊടി വിതറിയിട്ടിരിക്കുന്നു. കാഷ്ഠം വീണ് ഉണ്ടാകുന്ന ദുർഗന്ധവും മറ്റും ഒഴിവാക്കാനാണിത്. നെറ്റിന്‍റെ കുടുകൾക്കടിയിൽ പ്രത്യേക ഷീറ്റ് വിരിച്ച് ചിന്തേറ് പൊടി നിരത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ കാഷ്ഠം വീണ് കഴിയുന്പോഴാണ് ചിന്തേര്പൊടി ഉൾപ്പെടെ കാഷ്ഠം മാറ്റുന്നത്. ഇത് വളമായി കൃഷിക്ക് ഉപയോഗിക്കുന്നു.

ദിവസം മുഴുവനും കുടിക്കാൻ പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നു. തീറ്റകൾക്ക് മറ്റൊരു പാത്രമുണ്ട്. കോഴികൾക്ക് കൊടുക്കുന്ന ലെയർ പെല്ലറ്റ് തീറ്റകളാണ് അരുമപക്ഷികൾക്ക് നൽകുന്നത്. കോഴികൾക്ക് തൂക്കം അനുസരിച്ച് 100 ഗ്രാം മുതൽ 150 ഗ്രാം വരെയാണ് ഒരു ദിവസത്തെ തീറ്റ. കുഞ്ഞുങ്ങൾക്ക് സ്റ്റാട്ടറാണ് നൽകുന്നത്. കൂടാതെ പപ്പായ ഉൾപ്പെടെയുള്ള പഴങ്ങളും പഴങ്ങളുടെ തൊണ്ടുകളും ധാതുക്കളും ആവശ്യത്തിന് നൽകുന്നു. ശ്രദ്ധയൊന്ന് തെറ്റിയാൽ നഷ്ടം വളരെ വലുതായിരിക്കുമെന്ന് കുര്യൻ ജോണ്‍ പറയുന്നു.

കോഴികളുടെ മുട്ട ഹാച്ചറിയിൽ വിരിച്ചെടുക്കുന്നു. സാധാരണ ചൂടിൽ, കാർഡ്ബോർഡിലാണ് രണ്ടാഴ്ച വളർത്തുന്നത്. തുടർന്ന് കുഞ്ഞുങ്ങൾക്കായുള്ള കൂട്ടിലേക്ക് മാറ്റും. പ്രകൃതിയോട് ഇണങ്ങിനാടൻ രീതിയിൽ വളർന്ന് വരുന്നതുകൊണ്ട് ഏതു കാലാവസ്ഥയിലും വളരുവാനുള്ള കരുത്ത് ഇവയ്ക്കുണ്ടാകുന്നു. ഓരോന്നിനും ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്പും വിരമരുന്നും നൽകുന്നു. രണ്ടു മാസം കഴിയുന്പോഴാണ് കുഞ്ഞുങ്ങളെ വിൽക്കുന്നത്.

പക്ഷികളിൽ പുരുഷൻമാർ ക്കാണ് സൗന്ദര്യം കൂടുതൽ. പട്ടുപോലെ തിളക്കമുള്ളതും നീളമുള്ളതുമായ തുവലുകളാണ് ഇവയുടെ ആകർഷകത്വം. പ്രായപൂർത്തിയായവയ്ക്ക് വിലകൂടും. കണ്ണിനും മനസിനും കൗതുകം ജനിപ്പിക്കുന്ന രീതിയിൽ പക്ഷികൾ മാറുന്നത് പ്രായപൂർത്തിയാകുന്പോഴാണ്. പതിമൂന്നു വർഷം കൊണ്ട് പക്ഷികളുടെ തോഴനായി മാറിയ കുര്യൻ ജോണ്‍ പരിചരണ രീതികൾ പറഞ്ഞുകൊടുക്കാൻ എപ്പോഴും തയാറാണ്. ഫോണ്‍: 9447791867

നെല്ലി ചെങ്ങമനാട്

കാന്പസുകൾക്ക് ഒരു കൃഷി മോഡൽ

പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും ഉൾക്കൊണ്ടുകൊണ്ട് പുത്തൻ കൃഷിശാസ്ത്രം പച്ചപിടിക്കുകയാണിവിടെ. വ്യക്തികൾക്കും സമൂഹത്തിനും പുരോഗതി നേടുവാൻ കഴിയണമെങ്കിൽ കാർഷിക മേഖല വളരുക തന്നെ വേണം. നല്ലതു ഭക്ഷിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്പോൾ ആരോഗ്യപൂർണമായ വളർച്ചയാണ് ഉണ്ടാകുന്നതെന്ന് വിദ്യാർഥികളും തിരിച്ചറിഞ്ഞുകഴിഞ്ഞു.കാർഷിക മേഖലയിൽ നാടിന് മാതൃകയാകുന്ന കാന്പസുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള ഫിസാറ്റ്. നാൽപത് ഏക്കർ കോളജ് കാന്പസിൽ അഞ്ചേക്കറിലാണ് വ്യത്യസ്തമായ കൃഷി. പാവൽ, കോവൽ, പയർ ഇനങ്ങളായിരുന്നു ആദ്യഘട്ടകൃഷി. ഇന്ന് ചീരയ്ക്കാണ് പ്രധാന സ്ഥാനം. അര ഏക്കർ സ്ഥലത്ത് നേന്ത്രവാഴക്കൃഷിയും ശീതകാലവിളകളുടെ കൃഷിയും അടുത്തകാലത്താണ് ആരംഭിച്ചത്. 

മൂന്നു വർഷം മുന്പാരംഭിച്ച പോളിഹൗസ് കൃഷി ഇപ്പോഴില്ല. പ്രതീക്ഷിച്ചതിലേറെ നഷ്ടം തുടർച്ചയായി ഉണ്ടായപ്പോൾ പോളിഹൗസ് കൃഷി നിർത്തി. ഇന്ന് അതിൽ അക്വാപോണിക്സ് കൃഷിയാണ്. കൃത്രിമ കുളം നിർമിച്ചാണ് വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്. ഹോളോബ്രിക്സ് കൊണ്ട് നിർമിച്ച നീളത്തിലുള്ള ടാങ്കുകളിൽ മെറ്റൽ നിറച്ച് പച്ചക്കറികൾ നട്ടിരിക്കുന്നു. കുളത്തിലെ വെള്ളം കൃഷിയിടത്തിൽ. കൃഷിയിടത്തിൽ നിന്ന് കുളത്തിലേക്ക്. അക്വാപോണിക്സ് കുളത്തിൽ 3500 തിലാപ്പിയ കുഞ്ഞുങ്ങളുണ്ട്. എല്ലാത്തരം കൃഷിരീതികളും കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവർക്ക് അഗ്രിബിസിനസിലേക്ക് തിരിയാൻ ഇത് വഴിയൊരുക്കും.

വിഷരഹിത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കോളജിലെ പെയിന്‍റിംഗിനായി കൊണ്ടുവരുന്ന ടിന്നുകളിൽ മണ്ണും മണലും കന്പോസ്റ്റും ചേർത്ത മിശ്രിതം നിറച്ച് പച്ചക്കറികൾ നട്ടിരിക്കുന്നു. കൃഷിക്കാവശ്യത്തിനുള്ള ചാണകത്തിനായി ഏഴ് പശുക്കളേയും വളർത്തുന്നുണ്ട്. കോളജിലെയും ഹോസ്റ്റലിലെയും വേസ്റ്റുവെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കാൻ ഒരു ട്രീറ്റ്മെന്‍റ് പ്ലാന്‍റുണ്ട്. ഫിസാറ്റിലെ കുട്ടികൾക്ക് കൃഷി ഒരു വിനോദമാണ്. ഇവിടെ വിളയുന്ന ജൈവ ഉത്പന്നങ്ങളെല്ലാം കാന്‍റീനിൽ ഉപയോഗിക്കുന്നു. പഴങ്ങൾ കൃഷിക്കാരായ കുട്ടികൾക്ക് ഭക്ഷിക്കാനും കൊടുക്കുന്നു.

കോളജ് വളപ്പിലെ ജൈവാവശിഷ്ടങ്ങൾ ഉപയോഗിച്ച് കന്പോസ്റ്റ് നിർമിക്കുന്നു. ജൈവ കീടനാശിനികൾ പരന്പരാഗത കർഷകരുടെ നിർദ്ദേശമനുസരിച്ച് പ്രയോഗിക്കുന്നു. ചെടികളെ അറിയാനും പ്രകൃതിയുടെ ഗുണങ്ങൾ തിരിച്ചറിയാനും കൃഷി പരിചരണത്തിലൂടെ സാധിക്കുന്നു.

ഹരിത കാന്പസ് എന്ന ആശയം ആരംഭഘട്ടത്തിൽ മാനേജ്മെന്‍റിന് ഉണ്ടായിരുന്നതുകൊണ്ട് കാർഷിക വിളകൾ സംരക്ഷിച്ചുകൊണ്ടുള്ള കെട്ടിടനിർമാണ രീതിയാണ് സ്വീകരിച്ചത്. 2002 ൽ കോളജ് ആരംഭിക്കുന്പോൾ, പറന്പിലുണ്ടായിരുന്ന നല്ലൊരു ശതമാനം വൃക്ഷങ്ങളും സംരക്ഷിച്ചു. അന്നുണ്ടായിരുന്ന തെങ്ങുകളിൽ നൂറിലേറെയും ഇ്നുമുണ്ട്. കൂടാതെ അന്പത് ജാതിയും. നേച്ചർ ക്ലബിലെ വിദ്യാർഥികൾ അന്പതിലേറെ ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.

മുതിർന്നവരെ വെല്ലുന്ന രീതിയിലാണ് ഫിസാറ്റിലെ വിദ്യാർഥികളുടെ കൃഷി. ശാസ്ത്രീയമായി ചിട്ടയോടെ കൃഷി നടത്താൻ നേതൃത്വം നൽകുന്നത് ഫിസാറ്റിലെ സ്റ്റാഫ് അംഗങ്ങളാണ്. നേച്ചർ ക്ലബിന്‍റെ സാരഥിയായ ജിജി ആന്‍റണി ഒരു പാരന്പര്യകർഷകയാണ്. വീട്ടുവളപ്പിൽ കൃഷി നടത്തുന്ന കുടുംബിനി. സ്വന്തം അനുഭവം കുട്ടികളുമായി പങ്കുവച്ച് കൃഷിയിൽ മുന്നേറാനുള്ള കരുത്ത് പകരുകയാണിവർ. അത്യാവശ്യ കൃഷിപ്പണികൾക്കായി പൗലോസ് എന്ന കർഷകനുമുണ്ട്. ഇദ്ദേഹത്തിന്‍റെ പരന്പരാഗത രീതികളും കുട്ടികൾ പരീക്ഷിക്കുകയാണ്. കാർഷിക വിജയത്തിന് കുട്ടികളോടൊപ്പം നിന്ന് കൃഷിചെയ്യുന്ന സ്റ്റാഫ് അംഗമാണ് കെ.ഐ. ധനീഷ്. ഇദ്ദേഹത്തിന്‍റെ ആശയം അനുസരിച്ച് രണ്ടു സെന്‍റിൽ കപ്പലണ്ടിക്കൃഷി നടത്തി. പ്രതീക്ഷയ്ക്ക് വക നൽകുന്ന വിളവാണ് കപ്പലണ്ടികൃഷിയിൽ നിന്നു ലഭിച്ചത്. 

അധ്യാപകരക്ഷാകർതൃ സംഘടനയുടെ പിന്തുണയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും ഹോർട്ടികൾച്ചർ മിഷനും നൽകുന്ന പ്രോത്സാഹനവും കുട്ടികൾക്കുണ്ട്. കോളജിലെ 200 കുട്ടികളാണ് കൃഷിപ്പണികൾ ചെയ്യുന്നത്. കൃത്യമായ നനയും വളപ്രയോഗവും മുടങ്ങാതെ നടക്കുന്നു. നാളെയുടെ നല്ല പൗര·ാരായി ഉയരാൻ കൃഷിസഹായിക്കുന്നെ ന്നാണ് വിദ്യാർഥികളുടെ അഭിപ്രായം.

ടെൻഷനില്ലാതെ പഠിക്കാനും, പിരിമുറുക്കങ്ങളിൽ നിന്ന് മോചനം നേടാനും തിരിച്ചടികളെ അതിജീവിച്ച് സ്വന്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താനും കൃഷി പരിപാലനം സഹായിക്കുന്നു. മാനസികവും ശാരീരികവുമായ വളർച്ചയും ആരോഗ്യസംരക്ഷണവും കൃഷിയിലൂടെ നേടുവാൻ കഴിയും. ബുദ്ധിശക്തി വർധിപ്പിക്കാനും പഠനത്തിൽ മികവു നേടാനും പച്ചപ്പിന്‍റെ ലോകം സഹായിക്കുന്നുണ്ട്. ഹരിതപൂർണമായ അന്തരീക്ഷം കുട്ടികളുടെ മാനസിക വളർച്ചയ്ക്കും വിദ്യാഭ്യാസ ഉയർച്ചയ്ക്കും സഹായകമാകുന്നതുകൊണ്ടാണ് കൃഷിക്ക് മുഖ്യസ്ഥാനം കാന്പസിൽ നൽകിയിരിക്കുന്നതെന്ന് ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ പറഞ്ഞു.

കൃഷിയിറക്കലിന്‍റെയും വിളവെടുപ്പിന്‍റെയും ആഘോഷങ്ങൾ നടത്തിയ പല വിദ്യാലയങ്ങളും പിന്നീട് കൃഷി നിർത്തി. ഈ അനുഭവം ഫിസാറ്റിൽ ഉണ്ടായിട്ടില്ല. 14 വർഷമായി കുട്ടികളുടെ നേതൃത്വത്തിൽ കൃഷി മുന്നേറുകയാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള പുത്തൻരീതികൾ നടപ്പാക്കാൻ ലാഭനഷ്ടം നോക്കാതെ മാനേജ്മെന്‍റ് തയാറാകുന്നതാണ് ഇതിനു കാരണം. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും നല്ല പൗര·ാരായി വളരാനുമുള്ള കഴിവ് തുടർച്ചയായ കൃഷി പരിപാലനത്തിലൂടെ കുട്ടികൾക്ക് നേടുവാൻ കഴിയുന്നതോടൊപ്പം, അറിവും ബുദ്ധിശക്തിയും വർധിപ്പിക്കാൻ കാന്പസിലെ കൃഷി പരിചരണം കൊണ്ട് വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ടെന്ന് നേർച്ചർ ക്ലബിന്‍റെ സാരഥിയായ ജിജി ആന്‍റണി പറഞ്ഞു. ആരോഗ്യമുള്ള പുത്തൻ തലമുറയുടെ വളർച്ചയ്ക്ക് എല്ലാവിദ്യാലയങ്ങളിലും കൃഷിയും കൃഷി പഠനപദ്ധതിയും ഉണ്ടാകണമെന്നാണ് ഇവരുടെ അഭിപ്രായം.ജിജി: ഫോണ്‍ 9495943406.

നെല്ലി ചെങ്ങമനാട്

ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി

കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി. മാൽപീജി യേസ്യേ സസ്യകുടുംബത്തിൽ പ്പെട്ട ഈ വൃക്ഷത്തിന്‍റെ ശാസ്ത്രീ യനാമം മാൽപീജിയ പ്യൂണിസി ഫോളിയ എന്നാണ്. ഉദ്യാന ങ്ങളിൽ അലങ്കാരചെടിയായും വളർത്താവുന്ന വെസ്റ്റിന്ത്യൻ ചെറിക്ക് ബാർബഡോസ് ചെറി യെന്നും പേരുണ്ട്. 

പൂക്കളുടെ നിറമനുസരിച്ച് പ്രധാനമായും രണ്ടിനം വെസ്റ്റി ന്ത്യൻ ചെറി നമ്മുടെ നാട്ടിലുണ്ട്. പിങ്ക് പൂക്കളുള്ളവയും വെളള പൂക്കളുള്ളവയും. പിങ്ക് പൂക്കളുളള ഇനത്തിന്‍റെ പഴങ്ങൾ 46 ഗ്രാം വരെ തൂക്കം വരുന്നവയും പഴു ക്കുന്പോൾ പഴങ്ങൾ ചുവന്ന നിറമാകുന്നവയുമാണ്. എന്നാൽ വെളള പൂക്കളുള്ളവയാകട്ടെ, പഴത്തിന് 12 ഗ്രാം വരെ തൂക്കം വരുന്നവയും, പഴുക്കുന്പോൾ ഓറഞ്ച് നിറമാകുന്നവയുമാണ്. 

പതിവെച്ച തൈകളും, കന്പു കളും, വിത്തുകളും നടാനായി ഉപയോഗിക്കാം. ചെടികൾ തമ്മിൽ ആറു മീറ്റർ അകലം കിട്ടത്തക്ക വിധത്തിൽ 50ഃ50ഃ50 സെന്‍റീമീറ്റർ വലുപ്പത്തിലാണ് കുഴികളെടുക്കേ ണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളിൽ ആവശ്യത്തിന് മേൽ മണ്ണും ജൈവവളവും ചേർത്ത് ജൂലൈ മുതൽ ഡിസംബർ വരെയുളള മാസങ്ങളിൽ തൈകൾ നടാം. നട്ടതിനുശേഷം പുതയി ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. നല്ല നീർവാർ ച്ചയും ആവശ്യത്തിന് ജൈവാം ശവുമുളള മണ്ണാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. കായ്ക്കാൻ തുടങ്ങിയ ചെടി ഒന്നിന് 217 ഗ്രാം യൂറിയ, 800 ഗ്രാം രാജ്ഫോസ്, 433 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടു തവണകളായി ജൂണ്‍ ജൂലൈ മാസങ്ങളിലും ജനുവരി മാസ ത്തിലും ചേർത്തുകൊടുക്കാം. ജനുവരി മാസത്തിൽ വളപ്ര യോഗം നടത്തുന്പോൾ മണ്ണിൽ ആവശ്യത്തിന് ജലാംശം ഉണ്ടെ ന്നുറപ്പുവരുത്തേണ്ടതാണ്. 

ആറുമാസം കൊണ്ട് പതി വെച്ച തൈകളും വേരു പിടിച്ച കന്പുകളും പൂത്തു തുടങ്ങും. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് പൂവിടുന്ന കാലം. ഓഗസ്റ്റ് മുതൽ നവംബർ വരെ മൂപ്പെത്തിയ കായ്കൾ പറിക്കാം. നാല് വർഷം പ്രായമായ മരത്തിൽ നിന്ന് രണ്ടു കിലോവരെ പഴങ്ങൾ ലഭിക്കാം. കായ്കൾ പറിച്ചതിനുശേഷം കൊന്പുകോതുന്നത് നല്ലതാണ്. നല്ല തണലുളള അവസ്ഥയിൽ കായ്പിടിത്തം പൊതുവ കുറവായിരിക്കും. 

മുഞ്ഞയും മീലിമുട്ടയുമാണ് പ്രധാനമായും കാണാറുളള കീട ങ്ങൾ. ഇവയ്ക്കെതിരേ ന്ധവെർട്ടി സീലിയം ലക്കാനി’ എന്ന ജൈവ മിത്ര കുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ തയാറാക്കി തളിച്ചുകൊടുക്കാം. 

വളരെ പോഷകസന്പുഷ്ടവും, ഒൗഷധഗുണമുള്ളതുമായ ഫലമാണ് വെസ്റ്റിന്ത്യൻ ചെറി. ജീവകം സി, ജീവകം ഇ, ജീവകം എ എന്നിവ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തിൽ 1000 മില്ലിഗ്രാം കൂടുതൽ ജീവകം സി ഉണ്ട്. എന്നാൽ നെല്ലിക്കയിലാവട്ടെ 600 700 ഗ്രാം മാത്രമേ ജീവകം സി അടങ്ങി യിട്ടുളളൂ. ജീവകം ഇ യ്ക്ക് ഹൃദ്രോഗത്തെ തടയാനും കോ ശങ്ങളുടെ വാർദ്ധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കാനും, ജീവകം സി യ്ക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. ജീവകങ്ങൾ കൂടാതെ ഇരുന്പ്, കാൽസ്യം, ഫോസ്ഫറസ്, മാംസ്യം, ഗ്ലൂക്കോസ്, ഫ്രെ ക്റ്റോസ്, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, സോഡിയം, നാരുകൾ മുതലായവ ചെറിയിലട ങ്ങിയിട്ടുണ്ട്. നിരോക്സീകാരി കളുടെ നല്ലൊരു ശേഖരമാണ് വെസ്റ്റിന്ത്യൻ ചെറി. ചുവപ്പു നിറം പകരുന്ന ആന്തോ സയാനിനാണ് ഇവയിൽ മുഖ്യം. ഇത് കോശങ്ങ ളുടെ നശീകരണം കുറയ്ക്കുക യും അർബുദം പോലുളള പലരോഗങ്ങളെയും അകറ്റുകയും ചെയ്യും. രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നത് തടയാനും ചെറിയിലുളള അന്തോ സയാനിനാവുമെന്നാണ് പഠനങ്ങ ൾ സൂചിപ്പി ക്കുന്നത്. ചെറിയില ടങ്ങിയിരിക്കുന്ന പെരിലിൻ ആൽ ക്കഹോൾ അർബുദ കോശ ങ്ങളുടെ വളർച്ച മന്ദീഭവിപ്പിക്കാ നും സ്തനം, പോസ്ട്രേറ്റ് ഗ്രന്ഥി, ഗർഭാശയം എന്നിവയെ ബാധി ക്കുന്ന അർബുദത്തെ തടയാനും സഹായിക്കുമെന്നാണ് കണ്ടെ ത്തലുകൾ. 

പഴുത്തുപാകമായ പഴങ്ങൾ ഉപയോഗിച്ച് സിറപ്പ്, ജ്യൂസ്, ജാം, ജെല്ലി എന്നീ മൂല്യവർധിത ഉത്പന്നങ്ങളും, പഴുക്കാത്ത ചെറി കൾ അച്ചാറുണ്ടാക്കുവാനും ഉപയോഗിക്കാം. വീട്ടുവളപ്പിലൊരു വെസ്റ്റിന്ത്യൻ ചെറി ഉണ്ടായാൽ അത് കുടുംബാംഗങ്ങളുടെ ആരോ ഗ്യസംരക്ഷണത്തിന് ഒരു മുതൽ ക്കൂട്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8547991644.

സംഷീർ എ., ഷഫ്ന കളരിക്കൽ
ടീച്ചിംഗ് അസിസ്റ്റന്‍റ്സ്
മേഖലാ കാർഷിക ഗവേഷണകേന്ദ്രം
അന്പലവയൽ, വയനാട്

ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി

വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ നട്ടാൽ ജൂണ്‍ജൂലൈ മാസത്തിൽ വിള വെടുക്കാം. വേനൽ അവസാ നമായ മേയ് പകുതിക്കുശേഷം നട്ട് മഴയെത്തുന്നതോടെ വളർച്ച പ്രാപിക്കുന്ന പച്ചക്കറികൾക്കാണ് ഏറ്റവും മികച്ച വിളവു ലഭ്യമാകു ന്നത്. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും. പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇല പ്പേൻ എന്നിവ. വെണ്ട, വഴുതിന, മുളക്, പാവൽ, പയർ തുടങ്ങിയ പച്ചക്കറികളുടെ കൃഷി മേയ് മാസത്തിൽ ആരംഭിക്കാം.

വെണ്ട: മഴക്കാലത്തെ താരം

കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്തിയെടുക്കുവാൻ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. വെണ്ടയുടെ പ്രാധന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാൽ വെണ്ടച്ചെടികൾ ആരോഗ്യത്തോ ടെ വളർന്ന് നല്ല കായ്ഫലം നൽ കുന്നു. ജ·ം കൊണ്ട് ആഫ്രിക്കൻ വംശജനായ ഈ പച്ചക്കറി വിളി യിൽ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.

വെണ്ടയിലെ പ്രധാന ഇനങ്ങൾ

1. അർക്ക അനാമിക നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കൾ ഉയർന്ന വിളവ്, നരപ്പു രോഗത്തിനെതിരേ പ്രതിരോധ ശേഷി.

2. സൽകീർത്തി ഇളംപച്ച നിറമുള്ള നീണ്ട കായ്കൾ

3. സുസ്ഥിര ഇളംപച്ചനിറമുള്ള നല്ല വണ്ണമുള്ള കായ്കൾ. ദീർഘകാലം വിളവു നൽകാനുള്ള കഴിവ്, മഞ്ഞളിപ്പുരോഗത്തിനെ തിരേ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യം.

മഞ്ചിമ മികച്ച വിളവ്. നരപ്പിനെതിരേ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം

5. അഞ്ചിത ഇളം പച്ചനിറമുള്ള കായ്കൾ, നരപ്പുരോഗത്തിനെതിരേ പ്രതിരോധശേഷി.

ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പു നിറത്തോടുകൂടിയ അരുണ എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരേ ഉയർന്ന പ്രതിരോധശേഷിയുള്ള വർഷ ഉപഹാർ എന്നയിനവും കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോൾ ലഭ്യമാണ്.

നടീൽ

മേയ് മാസം പകുതിയാകുന്പോൾ വിത്തിടാം. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളിൽ നടുന്പോൾ ചെടികൾ തമ്മിൽ 45 സെന്‍റീമീറ്ററും വരികൾ തമ്മിൽ 60 സെന്‍റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുന്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്തിടേണ്ടതാണ്. ഇങ്ങനെ കുതിർക്കുന്പോൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ എന്നതോതിലെടുത്താൽ വാട്ടരോഗത്തെ ഒഴിവാക്കാം. ചെടികൾ മുളച്ചുവരുന്നതുവരെ ചെറിയതോതിൽ നന ആവശ്യമാണ്. ജൂണ്‍ ആകുന്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികൾ തഴച്ചുവളരാൻ തുടങ്ങും. നട്ട് 4045 ദിവസത്തിനുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് തുടർച്ചയായി മൂന്നുമാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടി പ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ വെണ്ടയ്ക് നൽകാം. പിണ്ണാക്കുകൾ പുളിപ്പിച്ച് നൽകുന്നതും ഉത്തമമാണ്. ഒരു ചെടിക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നൽകേണ്ടതാണ്. നട്ട് രണ്ടാഴ്ചയിൽ ഒരു തവണ എന്നതോതിൽ വളപ്രയോഗം നൽകണം. മേയ്ജൂണ്‍ മാസത്തിലെ വെണ്ടകൃഷിയാണ് ഏറ്റവും മികച്ച വിളവു തരുന്നത്. വെണ്ട വേനൽക്കാലത്തും നടാമെങ്കിലും രോഗകീടാക്രമണങ്ങൾ കൂടുതലായതിനാൽ വിളവ് പൊതുവേ കുറവായിരിക്കും.

മുളക്

നമ്മുടെ വീടുകളിൽ ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് മുളക്. പച്ചമുളകായും ഉണക്കിയും മുളക് ഉപയോഗക്കാം. സുഗന്ധവ്യജ്ഞനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന ഘടകമാണ് മുളകിന് എരിവുരസം നൽകുന്നത്. മുളക് ഏതു സമയത്തും കൃഷിചെയ്യാമെങ്കിലും മഴക്കാലം തീർത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടിനിൽക്കാതെ കൃഷിചെയ്യാനായാൽ മഴക്കാലത്ത് മുളക് മികച്ച വിളവുനൽകുന്നു. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ എണ്ണത്തിൽ കാണുന്ന കുറവാണ് ഇതിനു കാരണം.

ഇനങ്ങൾ

1. ഉജ്ജ്വല നല്ല എരിവ്, ബാക്ടീരിയൽ വാട്ടത്തിനെതിരേ മികച്ച പ്രതിരോധ ശകതി, മുളകുകൾ കൂട്ടമായി മുകളിലേക്ക് നിൽക്കുന്നു. അടുത്തടുത്ത് കൃഷി ചെയ്യാം.

2. അനുഗ്രഹ വാട്ടത്തിനെതിരേ പ്രതിരോധ ശേഷി ഒറ്റയ്ക്ക് തൂങ്ങികിടക്കുന്ന ഇനം, എരിവ് ഇടത്തരം, വീട്ടിലെ തോട്ടത്തിന് മികച്ചത്.

3. വെള്ളായണി അതുല്യ എരിവ് കുറഞ്ഞ് നീണ്ടകായ്കൾ, ക്രീം നിറം.

4. ജ്വാലമുഖി, ജ്വാലസഖി എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉപയോഗിച്ചുവരുന്നു.

5. സിയറ അത്യുത്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കൾ, തിളങ്ങുന്ന പച്ചനിറം.

ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടിൽ കൃഷിചെയ്യാൻ പറ്റിയ ഇനമാണ്. അല്പം തണലുള്ള ഭാഗത്ത് കാന്താരിമുളക് കൃഷിചെയ്യാം. മറ്റുള്ള ഇനങ്ങൾക്ക് നല്ല സൂര്യപ്രകാശം വേണം. മുകളിലേക്ക് നില്ക്കുന്ന, നീളം കുറഞ്ഞ കായ്കൾ തീവ്രമായ എരിവ്, നീണ്ട വിളവു കാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.

നടീൽ

വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തു തൈകൾ ഉണ്ടാക്കുന്നതിനായി വിത്തുകൾ മേയ് 15 ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കണം. 2025 ദിവസം പ്രായമായ തൈകൾ മാറ്റി നടാം. ചെടികൾ തമ്മിൽ 45 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 60 സെന്‍റീ മീറ്ററും ഇടയകലം നൽകണം. തൈകൾ നട്ട് 50ാം ദിവസം വിളവെടുപ്പു തുടങ്ങാം.

നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നൽകണം. പിന്നീട് 14 ദിവസത്തിനുള്ളിൽ ഒരു തവണ എന്നതോതിൽ ജൈവവളങ്ങളോ ജീവാണു വളങ്ങളോ നൽകാം. തൈകൾ മാറ്റി നടുന്ന സമയം മുതൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ നൽകുന്നത് ചെടികൾക്ക് നല്ല പ്രതിരോധശേഷി നൽകും. അസോസ്പൈറില്ലം മണ്ണിൽ ചേർത്തു കൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക് ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാൽ പച്ചമുളക് കടകളിൽ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാർഥ്യം.

വഴുതിന

ന്ധപാവങ്ങളുടെ തക്കാളി’ എന്നാണ് വഴുതിന അറിയപ്പെടുന്നത്. വഴുതിനയുടെ ജ·ദേശം ഇന്ത്യയാണെന്ന് കുരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തിൽ എളിപ്പത്തിൽ ഇവയെ വളർത്തിയെടുക്കാം.

ഇനങ്ങൾ

1. സൂര്യ വയലറ്റ് നിറമുള്ള കായ്കൾക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരേ പ്രതിരോധശക്തി, കുറ്റിച്ചെടിയായി വളരുന്ന ഇനം.

2. ശ്വേത വെള്ള നിറമുള്ള നീണ്ട കായ്കൾ, തൊലിക്ക് കട്ടികുറവ്, അടുത്തടുത്ത് നടാൻ യോജിച്ചത്.

3. ഹരിത വാട്ടരോഗം, കായ്ചീയൽ എന്നിവയ്ക്കെതിരേ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കൾ, വീട്ടിലെ കൃഷിക്ക് ഏറെ അനുയോജ്യം.

4. നീലിമ സങ്കരയിമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി, വയലറ്റ് നിറം, മികച്ച വിളവ്.

ഇവയ്ക്കു പുറമെ ധാരാളം നാടൻ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്നു.

നടീൽ

മുളകിന്േ‍റതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 2025 ദിവസം പ്രായമായ തൈകൾ വർഷകാലാരംഭത്തോടെ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം. നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 45 ദിവസത്തിനുള്ളിൽ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ചെടിഒന്നിന് അരക്കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. കൂടാതെ 14 ദിവസത്തിലൊരിക്കൽ വളപ്രയോഗം നടത്തുകയും വേണം.

ഈ വിളകൾ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറിവിളകളും വർഷകാലാരംഭത്തോടെ നട്ടുവർത്താം. വീടുകളിലെ അടുക്കളത്തോട്ടത്തിൽ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയിൽ തന്നെ രോഗബാധകളെ ഒഴിവാക്കാൻ ജൈവജീവാണുകുമിൾ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും. ഫോണ്‍: 9447529904

ജോസഫ് ജോണ്‍ തേറാട്ടിൽ
കൃഷി ഓഫീസർ പഴയന്നൂർ, തൃശൂർ

മണം തരും മുല്ല പണവും തരും

ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത് കരുമാലൂർ കളത്തിൽ വീട്ടിൽ സിന്ധു അജിത്ത് എന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാം ചെടിച്ചട്ടികളിൽ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകൾ. കുറ്റിമുല്ലച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടാൽ അറിയാതെ കൃഷി ചെയ്യാൻ തോന്നിപ്പോകും.

രാവിലെതന്നെ തിരക്കിലാണ് സിന്ധു അജിത്ത്. കുറ്റിമുല്ലകളെ പരിചരിക്കുന്ന തിരക്ക്. മുല്ലമൊട്ടുകൾ പറിച്ചെടുത്ത് ഒരു ബാഗിലാക്കി ഇളയമകൻ ആദിത്യന്‍റെ കൈയിൽ കൊടുത്തുവിട്ടു. സൈക്കിളിൽ അവന്‍റെ പതിവ് യാത്ര പരവൂർ താലൂക്കിൽ പ്രവർത്തിക്കുന്ന പുഷ്പകൃഷി വികസന സമിതിയിലേക്കാണ്. പൂവ്, തൂക്കം നോക്കിയെടുത്ത് 806ാം അംഗമായ സിന്ധു അജിത്തിന്‍റെ ബുക്കിൽ അന്നത്തെ തുകയും എഴുതിക്കൊടുത്തു വിടും. അപ്പോഴേക്കും അമ്മ മുറ്റത്തും ടെറസിലും കൃഷി ചെയ്യുന്ന കുറ്റിമുല്ലയ്ക്ക് വെള്ളം നനച്ചിട്ടുണ്ടാകും. ഇടയ്ക്ക് ചെടികൾക്കിടയിലെ കളയും പിഴുതുമാറ്റും. രാവിലെ ഒരു മണിക്കൂർ നീണ്ട പണികഴിഞ്ഞ് അമ്മ അടുക്കളക്കാരിയാവും. അതു കഴിഞ്ഞു വേണം സിന്ധവിനു സ്വന്തം ബിസിനസിലേക്കു കൂടി ശ്രദ്ധകൊടുക്കാൻ.

സമീപത്തെ താമസക്കാരായ ശ്രീദേവിയിൽ നിന്നും മായയിൽ നിന്നുമാണ് സിന്ധു മുല്ലപ്പൂ കൃഷിയെക്കുറിച്ച് അറിയുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താ വിന് ഭാര്യ ഒരു ബിസി വുമണ്‍ ആയി കാണാൻ തന്നെയാണ് താത്പര്യം. ആ പ്രേരണകൂടി ആയപ്പോൾ സിന്ധു കണ്ടുംകേട്ടും മനസി ലാക്കിയ മുല്ലപ്പൂകൃഷിയെ മനസിൽ നിറച്ചുവച്ചു ആദ്യം. പിന്നെ തൃശൂരിലെ മണ്ണുത്തിയി ലുള്ള കേരള കാർഷിക സർവ കലാശാലയിൽ പോയി കുറ്റുമു ല്ലതൈകൾ 10 രൂപ നിരക്കിൽ വാങ്ങി. 250 ലധികം ചെടികൾക്ക് ഓർഡർ നൽകി. ചുവന്ന മണ്ണും മണലും ചാണകവും ചേർത്ത് കൂട്ടിക്കലർത്തി ചെടിച്ചട്ടിയിലാക്കി. പിന്നെ കുറ്റിമുല്ല തൈകൾ നട്ടു. ദിവസവും രണ്ടുനേരം വെള്ളമൊ ഴിച്ചു. നാലുമാസം കഴിഞ്ഞപോൾ മുല്ലമൊട്ടുകൾ നിറഞ്ഞു. അഞ്ചാ മത്തെ മാസം മുതൽ സിന്ധു പുഷ്പകൃഷി വികസന സമിതി യിൽ പൂവ് വിൽക്കുന്ന കർഷകയായി.

ചാണകപ്പൊടിയും സ്റ്റെറാമിലും ചട്ടികളിൽ രണ്ടാഴ്ച കൂടുന്പോൾ ഇട്ടുകൊടുക്കും. ഇടയ്ക്കിടയ്ക്ക് മണ്ണൊന്ന് ഇളക്കിക്കൊടുക്കും. സമയക്കുറവാണ് 250 ചെടികളിൽ മാത്രം ഒരുങ്ങാൻ സിന്ധുവിനെ പ്രേരിപ്പിച്ചത്. പക്ഷെ ഇന്ന് വീടിന്‍റെ പരിസരം നിറയെ കുറ്റിമുല്ല, ചട്ടികളിൽ വളർത്താൻ സിന്ധുവിന് പ്ലാനുണ്ട്.

ഒരു കൗതുകത്തിന് തുടങ്ങിയ താണ് സിന്ധു കുറ്റിമുല്ലകൃഷി. ഇന്ന് ഒന്നും അറിയാതെ ആയിരം രൂപയിലധികം വരുമാനം കിട്ടുന്നു ണ്ട്. ആയിരം മുല്ലച്ചെടികൾ നട്ട് പരിപാലിച്ചാൽ നാലായിരവും അയ്യായിരവും രൂപ ദിവസവും കിട്ടും. ഇതിന് നീക്കിവയ്ക്കേ ണ്ടിവരുന്നത് വെറും രണ്ടുമണി ക്കൂർ മാത്രമാണെന്ന് സിന്ധു അജിത് ഓർമിപ്പിക്കുന്നു.

സുഹൃത്തുക്കളുടെയോ ബന്ധു ക്കളുടെയോ കല്ല്യാണമോ മറ്റ് ചടങ്ങുകളോ വരുന്പോൾ മുല്ലമാല കെട്ടി സിന്ധു കൊടുക്കും കാശിന് വേണ്ടിയൊന്നുമല്ല ഒരു സന്തോഷ ത്തിനുവേണ്ടി മാത്രം. സിന്ധു വിന്‍റെ വീട്ടിലെത്തുന്ന ആർക്കും മുല്ലപ്പൂകൃഷി തുടങ്ങണമെന്നു തോന്നിപ്പോകും. പക്ഷെ ചിലർ ക്കൊക്കെ എന്തോ ഒരു നാണ ക്കേടുണ്ട്. ചിരിച്ചുകൊണ്ട് സിന്ധു പറയുന്നുണ്ടായിരുന്നു.

പ്രാണിശല്യമാണ് കുറ്റിമുല്ല കൃഷിയിൽ ശ്രദ്ധിക്കേണ്ടത് എന്ന ഓർമപ്പെടുത്തലും അതിന് സിന്ധുചെയ്യുന്ന നാടൻ വിദ്യയും പറഞ്ഞുതന്നു. കാന്താരിമുളക് അരച്ച് ഒരാഴ്ച വെള്ളത്തിലിട്ട ശേഷം ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെ യ്യുന്നത്. മൊട്ടിനെ കാർന്നു തിന്നുന്ന പ്രാണികളെ നശിപ്പി ക്കാൻ ഇത് നല്ലതാണെന്നാണ് അഭിപ്രായം. നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് കൃഷി നടക്കുന്ന തെങ്കിൽ ആദായത്തിന് കുറവൊ ന്നും ഒരിക്കലും സംഭവിക്കില്ല.

ഷെഡ്യൂൾ തെറ്റാതെ ഓടുന്ന ജീവിതത്തിലെ ഓരോരോ കാര്യ ങ്ങൾക്ക് സിന്ധു അജിത്ത് ബിസി യായപ്പോൾ ഞങ്ങളും ടാറ്റാ പറഞ്ഞു. അവിടം വിട്ടുപോകുന്ന തുവരെ നിറഞ്ഞുനിന്നു മുല്ലപ്പൂമണം.കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് മരൂതത്തൂർ 9895451515

പ്രദീപ് മരുതത്തൂർ

കടപ്പാട് : ദീപിക

2.984375
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top