Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിയും ജീവിതവും

കൂടുതല്‍ വിവരങ്ങള്‍

സുഗന്ധദ്രവ്യങ്ങളിലെ രാജാവ്....കുരുമുളക്..

പെപ്പര്‍നൈഗ്രം എന്നറിയപ്പെടുന്ന കറുത്തപൊന്ന് മലയാളിക്ക് അന്യനല്ല.സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ടത്തിലെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ  ഔഷധഗുണങ്ങൾ നിരവധിയാണു. പല വൈദേശിക ശക്തികളും ഒരു കാലത്ത് കുരുമുളകിനെ തേടിയാണു കേരളതീരത്തെത്തിയത്.

തെങ്ങ്, കമുകു പോലുള്ള താങ്ങ് മരങ്ങളുടെ സഹായത്തോടെ വളരുന്ന കുരുമുളക് നടാൻ പറ്റിയത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു. നല്ല പരിചരണം ലഭിച്ചാൽ നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കുന്ന കുരുമുളക് ചെടി ശരാശരി ഇരുപത് വർഷം വരെ വിളവ് തരുന്നുവെന്നും കാണാം. ദ്രുതവാട്ടം, അഴുകൽ, തുടങ്ങിയ രോഗങ്ങളെ ബോർഡോ മിശ്രിതമുപയോഗിച്ച് നിയന്ത്രണ വിധേയമാക്കുകയും ചെയ്യാം. ജൈവരീതിയിൽ വളപ്രയോഗം നടത്തിയാൽ ചെടികൾ നല്ല കരുത്തോടെയും മികച്ച വിളവ് തരുകയും ചെയ്യുമെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

ചുക്ക്,കുരുമുളക്,തിപ്പലി (തൃകുടം) ഇവ തുല്യമെടുത്ത് കഷായം വച്ച് കഴിച്ചാല്‍ കഫക്കെട്ടൂം പനിയും കുറയും.കുരുമുളക് സ്വരശുദ്ധി വരുത്തും.ദഹനശക്തി വര്‍ദ്ധിപ്പിക്കാനുളള കഴിവ് എടുത്തുപറയേണ്ടതാണ്.ചുക്ക്,മുളക്,തിപ്പലി,പെരുംജീരകം,ഇന്തുപ്പ് ഇവ സമം പൊടിച്ച് കഴിച്ചാല്‍ ദഹനശക്തി വര്‍ദ്ധിക്കും.ഇത് വായു നാശകവുമാണ്.തക്കാളിക്കയില്‍ കുരുമുളക്പൊടി വിതറി വെറും വയററില്‍ കഴിക്കുന്നത് കൃമിശല്യം അകററും.കുരുമൂളക് നസ്യം ചെയ്യുന്നത് അപസ്മാരത്തിനു ഗുണം ചെയ്യും.രക്തത്തിലെ വിഷാംശം എടുത്ത്കളയാനുളള കഴിവിനാലാണ് പാമ്പ് വിഷചികിത്സയിൽ കുരുമുളകിന് സ്ഥാനം കിട്ടിയത്.കുരുമുളകും,രുദ്രാക്ഷവും പച്ചവെളളത്തില്‍ അരച്ച് കഴിച്ചാല്‍ വസൂരി ശമിക്കും പോലും.കുരുമുളകും ഉമിക്കരിയും കൂട്ടി പല്ല് തേക്കുന്നത് പലവിധ മോണരോഗങ്ങളെയും അകറ്റും. കുരുമുളക്പൊടിയും,പെരുംജീരകപൊടിയും തേനില്‍ ചാലിച്ച് ദിവസം രണ്ട് നേരം അഞ്ച് ഗ്രാം വീതം സേവിച്ചാല്‍ എത്ര കടുത്ത അര്‍ശ്ശസ്സും ശമിക്കും. ആടലോടക ഇല പൊടിച്ചതും കുരുമുളക് പൊടിയും തേനും ചേർത്ത് കഴിക്കുന്നതും ചുമയെ ശമിപ്പിക്കും. കുരുമുളക് ചേർക്കാത്ത ആയുർവേദ മരുന്നുകൾ തുലോം കുറവാണെന്ന് തന്നെ പറയാം.

നൂറിലേറെ നാടൻ ഇനങ്ങളും, അതോടൊപ്പം തന്നെ സങ്കരയിനങ്ങളും നടീൽ വസ്തുക്കളായി ലഭ്യമാണു. ബാലൻ കൊട്ട, ഉതിരൻ കൊട്ട, ചെറിയകൊടി, കുതിരവാലി, കൊറ്റനാടൻ, ജീരകമുണ്ട, കരുവിലാഞ്ചി തുടങ്ങിയ നാടൻ ഇനങ്ങളും, പന്നിയൂർ സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളായ പന്നിയൂർ സീരീസിലെ കൊടിയിനങ്ങളും,പഞ്ചമി, പൗർണ്ണമി തുടങ്ങിയവയും മികച്ച വിളവ് തരുന്നവയാണു.

പശുവളർത്തലിലെ പൊടിക്കൈകൾ..

അകിടിലെ നീരു മാറുവാനായി കുറച്ച് നിർദ്ദേശങ്ങൾ.
അകിടിൽ വെളിച്ചെണ്ണാ പുരട്ടിയ ശേഷം അകിടിൽ വെള്ളം അടിക്കുക.
ഞെരിഞ്ഞിൽ ഇടിച്ചു പൊടിച്ച് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അരിച്ചു കൊടുക്കുക.
അകിടിൽ കട്ട തൈരു പുരട്ടുക.

ചതകുപ്പ അരിക്കാടിയിൽ അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുക.

ദഹനക്കേടിനു വേണ്ടിയുള്ള പ്രയോഗങ്ങൾ..
അയമോദകം വറുത്ത് പൊടിച്ച് ശർക്കര ചേർത്ത് കൊടുക്കുക.
ഇഞ്ചി, വെറ്റില, ചുവന്നുള്ളി, കുരുമുളക് എന്നിവ അരച്ച് ശർക്കര കൂട്ടി അപ്പക്കാരം ചേർത്ത് കൊടുക്കുക.

കുറച്ച് വെള്ളത്തിൽ യൂക്കാലി ചേർത്ത് കൊടുക്കുക.

പുളിയില അരച്ച് തൈരിൽ ചേർത്ത് അകിടിൽ പുരട്ടുക, നിലനാരകം മഞ്ഞൾ കൂട്ടി അരച്ചിടുക, പഴുതാരകൊല്ലി ഉപ്പ് ചേർത്ത് അരച്ചിടുക ഇവയൊക്കെ അകിടുവീക്കത്തിനുള്ള നാടൻ പ്രയോഗങ്ങളാണു.

ഗർഭിണിയാവാൻ പ്രയാസം ഉള്ള കിടാരികൾക്ക് ശുദ്ധി ചെയ്ത വേപ്പെണ്ണ കൊടുത്താൽ ഗർഭസാധ്യത കൂടും. രോമമൊക്കെ ചുരുണ്ട് പള്ള വീർക്കൽ ഉള്ള കിടാവുകൾക്ക് ഈ പ്രയോഗം ആരോഗ്യം കൊടുക്കും.

പശുക്കളിലെ മുറിവ് പഴുത്ത് അതിൽ പുഴുവെക്കാൻ തുടങ്ങിയാൽ അതിനെ വേഗം പുറത്തെടുക്കുവാനായി അല്പം പാറ്റ കായ പൊടിച്ച് മുറിവിലിട്ടാൽ മതിയാകും. കൂടാതെ കുളമാവിൻ പശ എടുത്തെ പുഴു പിടിച്ച മുറിവിലിട്ടാലും പുഴു പുറത്ത് പോകും.

എരുക്കില നീരു സമം ആവണക്കെണ്ണ ചേർത്ത് അല്പം ഇന്തുപ്പ് കൂട്ടി നൽകിയാൽ വയർ വീർക്കൽ, മലബന്ധം ഇവ മാറും.

ആറ്റു തകര കാടി വെള്ളത്തിൽ അരച്ച് പുരട്ടിയാൽ പശുവിന്റെ ദേഹത്തെ പുഴുക്കടി മാറികിട്ടും.

ഏഴു ദിവസം അടുപ്പിച്ച് പാളയംതോടൻ പഴം പത്തെണ്ണം വീതം കൊടുക്കുക. കോഴിമുട്ടയും എണ്ണയും ചേർത്ത് പശുവിനു നൽകുക, ഇതൊക്കെ പാൽ വർദ്ധിപ്പിക്കാനുള്ള പഴമക്കാരുടെ നാട്ടറിവ്.

കടപ്പാട്... മിഥുൻ, നന്ദകുമാർ

ശർക്കരകെണി

കർഷകർക്കും, വീട്ടാവശ്യത്തിനല്പം പച്ചക്കറി കൃഷി ചെയ്യുന്നവർക്കുമൊക്കെ വളരെ ശല്യമുണ്ടാക്കുന്നതാണു കായീച്ച. പാവൽ, പടവലം എന്നീ വിളകളുടെ മുഖ്യ ശത്രു. ഇവയെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കുവാനായി പണ്ടു മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒരുപാധിയാണു ശർക്കരകെണി. ഇത് തയ്യാറാക്കുവാനായി, പഴം അല്പം ശർക്കര ചേർത്ത് ഞെരടിയ ശേഷം അതിലേക്ക് അല്പം മാലത്തിയോൺ അല്ലെങ്കിൽ ഫുരുഡാൻ ചേർക്കുക. ഈ മിശ്രിതം അല്പം വെള്ളത്തിൽ കലക്കി ചിരട്ടകളിലാക്കി തോട്ടത്തിന്റെ വിവിധഭാഗങ്ങളിലായി കെട്ടിത്തൂക്കിയിടുക. ഇതിലൂടെ കായീച്ചയെ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.

പാലിനെ പണമാക്കാന്‍ മൂല്യവര്‍ധനയുടെ മന്ത്രവും തന്ത്രവും

ഡോ. സാബിന്‍ ജോര്‍ജ്
നാരായണന്‍ നമ്പൂതിരിയുടെ സ്വപ്നങ്ങളില്‍ ക്ഷീരവൃത്തിയുടെ ഭാവി നറുംപാല്‍ പോലെ വെണ്‍മയുള്ളതും വൃന്ദാവനം പോലെ മനോഹരവുമാണ്. പാല്‍ അമൂല്യവസ്തുവാകുമെന്നും പാലുത്പാദകന്‍ വിപണിയിലെ താരമാകുമെന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ആത്മവിശ്വാസം തൃശൂര്‍ അന്തിക്കാട് പഴങ്ങാപറമ്പ് മനയിലെ ഈ നാല്‍പത്തിനാലുകാരന് നല്‍കിയത് പ്രതിസന്ധികളില്‍ കൈപിടിച്ചുയര്‍ത്തിയ തന്റെ ഗോക്കളിലുള്ള അചഞ്ചലവിശ്വാസം. പാലായും തൈരായും, വെണ്ണയും നെയ്യുമായും കൈപ്പുണ്യം നിറഞ്ഞ ഉത്പന്നങ്ങള്‍ 'ഓംകൃഷ്ണ' ഗോശാലയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഈ വിശ്വാസം തെറ്റിക്കാന്‍ ഉത്പാദകനും ഉപഭോക്താവിനുമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അച്ഛനും അമ്മയും ഭാര്യ ശ്രീലതയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് 'ഓംകൃഷ്ണ' ഗോശാലയുടെ മാനേജ്മെന്റ് കമ്മറ്റി. രണ്േടാ മൂന്നോ പശുക്കളെ സ്ഥിരം വളര്‍ത്തിയിരുന്ന മനയിലെ തൊഴുത്ത് ഒരു വലിയ ഗോശാലയായി മാറിയത് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊന്നിലാണ്. ഉപജീവനം നടത്താന്‍ സഹായിച്ചിരുന്ന റൈസ്മില്ല് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കൈത്താങ്ങായത് തൊഴുത്തിലേക്ക് പുതിയതായി എത്തിയ പത്തോളം പശുക്കള്‍. ഇന്ന് മുപ്പതോളം പശുക്കളും 200 ലിറ്ററോളം പ്രതിദിന പാലുത്പാദനവുമായി പഴങ്ങാപറമ്പ് മന തൃശൂര്‍ ജില്ലയിലെ മികച്ച ഡയറിഫാമുകളിലൊന്നായി മാറിയിരിക്കുന്നു.

പാലുത്പാദനത്തേക്കാള്‍ മൂല്യവര്‍ധനയുടെ വഴിയിലൂടെ പാലുത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന തന്ത്രമാണ് നാരായണന്‍ നമ്പൂതിരിയുടേത്. അതിനാല്‍തന്നെ തൊഴുത്തിലെ പശുക്കളുടെ തെരഞ്ഞെടുപ്പുപോലും പാലിന്റെ ഗുണമേന്മകൂടി കണ്ടറിഞ്ഞു മാത്രം. കൊഴുപ്പു കൂടിയ പാല്‍ ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍. ഇതിനായി പ്രദേശിക വിപണിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ മികച്ചയിനം പശുക്കളെ മാത്രം കണ്െടത്തി ഇവിടെയെത്തിക്കുന്നു. ജേഴ്സി, ഹോള്‍സ്റീന്‍ സങ്കരയിനങ്ങള്‍ അടങ്ങിയ ഗോക്കളുടെ സംഘം പാലുത്പാദനത്തില്‍ പിശുക്ക് കാണിക്കാറില്ല. കൃത്യമായ പ്രത്യുത്പാദന പരിപാലനത്തിലൂടെ തൊഴുത്തിലെ എണ്‍പത് ശതമാനത്തിലധികം പശുക്കളേയും പാലുത്പാദനത്തിന്റെ വിവിധ ഘടങ്ങളില്‍ നിലനിര്‍ത്തുന്നതില്‍ നാരായണന്‍ നമ്പൂതിരിയും വിജയിക്കുകയാണ് പതിവ്. പ്രസവശേഷം മൂന്നു മാസത്തിനുള്ളില്‍ പശുക്കളെ ഗര്‍ഭം ധരിപ്പിക്കുക എന്നതാണ് പശുവളര്‍ത്തലിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നെന്നുനാരായണന്‍ വിശ്വസിക്കുന്നു.

പാലിന്റെ ഗുണമേന്മ ഉത്പന്നത്തിന്റെ മേന്മ തന്നെയാണ് അതിനാല്‍ തന്നെ പശുക്കളുടെ തീറ്റക്രമവും വിട്ടുവീഴ് ചകളില്ലാതാണിവിടെ. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്നേക്കറോളം സ്ഥലത്ത് വളര്‍ത്തുന്ന തീറ്റപ്പുല്ലിന്റെ സമൃദ്ധി ഘടനയൊത്ത ക്ഷീരസമൃദ്ധിയിലേക്ക് വഴി തുറക്കുന്നു. സി. ഒ-3, തുമ്പൂര്‍മുഴി, കിളികുളം തുടങ്ങിയ ഇനങ്ങളൊക്കെ ഇദ്ദേഹം വളര്‍ത്തുന്നു. കൂടാതെ കാലിത്തീറ്റയും പിണ്ണാക്കും തവിടുമൊക്കെ ചേര്‍ത്ത ഖരാഹാരം മൂന്നു നേരമായി ഉത്പാദനത്തിനനുസരിച്ച് നല്‍കുന്നു. പാലിന്റെ ഘടന, പ്രത്യേകിച്ച് കൊഴുപ്പിന്റെ അളവ് എന്നിവ നിലനിര്‍ത്തുന്നതായിരിക്കണം പശുക്കളുടെ തീറ്റക്രമമെന്നാണ് നമ്പൂതിരിയുടെ അഭിപ്രായം.

രണ്ടു പശുക്കളെ ഒരു സമയം കറക്കാന്‍ കഴിയുന്ന മില്‍ക്കിംഗ് മെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. കറന്നെടുക്കുന്ന പാലില്‍ നൂറു ലിറ്ററോളം നേരിട്ട് പ്രാദേശികവിപണിയിലെത്തിക്കുന്നു. ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഏകദേശം 300 ലിറ്റര്‍ പാല്‍ ഇവിടെ പ്രതിദിനം ആവശ്യമുണ്ട്. കൂടുതലായി വേണ്ടിവരുന്ന പാല്‍ മറ്റു കര്‍ഷകരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വാങ്ങിച്ച് മനയിലെത്തിക്കണം. പാലിന്റെ ഗുണമേന്മയിലും നമ്പൂതിരിയുടെ കൈപ്പുണ്യത്തിലും നാട്ടുകാര്‍ക്ക് 'തകര്‍ക്കാന്‍ പറ്റാത്ത' വിശ്വാസമാണെന്നതിന് തെളിവ് പുലര്‍ച്ചെ അഞ്ചുമണിമുതല്‍ വീട്ടിലെത്തുന്ന ഉപഭോക്താക്കളുടെ നിര തന്നെയാണ്.

ക്രീം സെപ്പറേറ്റര്‍, പാക്കിങ്ങ് മെഷീന്‍, പാത്രങ്ങള്‍ ഇവയൊക്കെ നിറയുന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ മുറിയാണ് മനയിലെ ഫാക്ടറി. ഭാര്യ ശ്രീകലയുടെ നിയന്ത്രണത്തില്‍ ഏതാനും വനിതകളാണ് പ്രതിദിനം മൂന്നൂറ് ലിറ്റര്‍ പാല്‍ വിവിധ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത്. നാടന്‍ തൈര്, സംഭാരം, വെണ്ണ, നെയ്യ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഒരു ലിറ്റര്‍ തൈരിന് 30 രൂപയാണ് വില. വെണ്ണ, നെയ്യ് ഇവയ്ക്ക് യഥാക്രമം കിലോഗ്രാമിന് 300, 400 രൂപ നിരക്കുകളിലാണ് വിപണനം. തൈര് നിര്‍മിക്കാനാവശ്യമായ സൂക്ഷ്മജീവികളുടെ കള്‍ച്ചര്‍ (ഉറ) പൂനയിലെ സ്വകാര്യകമ്പനിയില്‍ നിന്ന് വാങ്ങുന്നു. ഉത്പന്നങ്ങള്‍ക്ക് കണ്െടത്തിയിരിക്കുന്ന ശക്തമായ പ്രാദേശികവിപണിതന്നെ വിജയ തന്ത്രം. ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മ ഈ ബ്രാഹ്മണന്റെ വിജയമന്ത്രവും.

തൊഴുത്തിലും ഉത്പന്നനിര്‍മാണത്തിലുമായി പത്തോളം തൊഴിലാളികളാണ് ഫാമിലുള്ളത് തൊഴുത്തിലെ ചാണകം ബയോഗ്യാസ് പ്ളാന്റിലുപയോഗിക്കുന്നതനു പുറമേ നേരിട്ട് വില്‍പന നടത്തിയും വരുമാനമാക്കി മാറ്റുന്നു. തീറ്റപ്പുല്‍കൃഷിക്കാവശ്യമായ വെള്ളവും ചാണകവും തൊഴുത്തില്‍ നിന്നു തന്നെ. പുലര്‍ച്ചെ രണ്ടു മണിയോടെ തൊഴുത്തില്‍ നേരം പുലരുന്നു. അഞ്ചുമണിയോടെ മനയുടെ മുമ്പില്‍ പാലിനായി ആളുകള്‍ എത്തിതുടങ്ങും. ജീവിതം തിരക്കിട്ടതെങ്കിലും സംതൃപ്തമെന്ന് നാരായണന്റെ സാക്ഷ്യം. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാരായണന്‍ ഡയറിഫാമിംഗിന് ഭാവിയില്‍ കാണുന്നത് അനന്തസാധ്യതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി. ആര്‍ നാരായണന്‍, പഴങ്ങാപറമ്പ് മന പി. ഒ., അന്തിക്കാട് , തൃശൂര്‍

നെല്ലിക്ക

ലവണരസം ഒഴിച്ചുളള അന്ച് രസങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.എന്കിലും അമ്ലരസം കുറച്ച് മുന്നിട്ട് നില്‍ക്കുന്നുണ്ട്.നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിച്ച് ആരോഗ്യം കാക്കുന്നു.എന്നും നെല്ലിക്കാവെളളത്തില്‍ കുളിച്ചാല്‍ ജരാനരകള്‍ ഉണ്ടാവില്ല എന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.മാത്രമല്ല നൂറ്റാണ്ടുകള്‍ ആയുസ്സും ഉണ്ടാവും പോലും.ഇതില്‍ നിന്ന് തന്നെ

നെല്ലിക്കയുടെയും കയ്യന്യത്തിന്‍റെയും ചൂര്‍ണ്ണം കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല.കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.ജീരകവും, കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്‍ത്ത് കഴിക്കുന്നത് വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്‍ഭോത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം സി യുടെ കലവറയാണ്.

നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാവുമെന്നുപറയുന്നു.തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം തെളിയുകമാത്രമല്ല തണുപ്പും വര്‍ദ്ധിക്കും

നെല്ലിക്ക മഹാത്മ്യം

ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും
ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.

നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,

ജലദോഷം

 • നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പല്ലിന്‍റെ ആരോഗ്യം
 • പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക. വായ്പുണ്ണ്
 • ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ചെങ്കണ്ണ്
 • ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. പ്രമേഹം
 • പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചൂടുകുരു
 • മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു. അകാലനര
 • മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കുളിക്കുക. ജരാനരകള്‍ അകറ്റാന്‍
 • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക.
 • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. അസ്ഥിസ്രാവം
 • കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും ഓജസ്സിനും
 • ചിറ്റമൃത്,ഞെരിഞ്ഞല്‍, നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ കറുപ്പുനിറത്തിനായി
 • തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .

അലര്‍ജി

 • പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്‍ണം ചേര്‍ത്തുകഴിക്കുന്നത് അലര്‍ജിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.


കടപ്പാട് .. ശ്രീ നന്ദകുമാര്‍ മാടവന

ചേന

ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന മറ്റൊരു കിഴങ്ങുവര്‍ഗവിളയാണ്‌ ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല്‌ കി.ഗ്രാം തൂക്കവുമുള്ള കഷണങ്ങളായി മുറിച്ച്‌ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന്‌ മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്‍മണ്ണുമായി ചേര്‍ത്ത്‌ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത്‌ വച്ച്‌ ബാക്കി മണ്ണിട്ട്‌ മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട്‌ കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന്‌ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്‌. നട്ട്‌ ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്‍നിന്ന്‌ ഒന്നിലധികം കിളിര്‍പ്പ്‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്‍ക്കാലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്‌. നടുമ്പോള്‍ മുതല്‍തന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട്‌ പുതയിടുന്നത്‌ കളശല്യം ഒഴിവാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.

വണ്ണം കുറയ്ക്കും ചില പച്ചക്കറികള്‍

വണ്ണം കുറയ്ക്കാന്‍ വിവിധ തരം ഡയറ്റുകളും ഭക്ഷണക്രമങ്ങളുമുണ്ട്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളുമുണ്ട്. നാം ഇവയെല്ലാം സാധാരണ ഉപയോഗിക്കുന്നതാണെങ്കിലും ഇവയുടെ പ്രത്യേക ഗുണങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല.

കറികളിലും മറ്റും ഉപയോഗിക്കുന്ന കുമ്പളങ്ങ വണ്ണം കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം പച്ചക്കറിയാണ്. വണ്ണം കുറയ്ക്കാന്‍ കുമ്പളങ്ങാ ജ്യൂസ് കുടിയ്ക്കുന്...ന രീതിയും പതിവുള്ളതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വിശപ്പ് എളുപ്പത്തില്‍ മാറ്റാനും കുമ്പളങ്ങ സഹായിക്കും. ഔഷധഗുണമുള്ള ഇവയുടെ കുരുക്കളും തൊലിയും മൂത്രാശയ രോഗങ്ങള്‍ക്കുള്ള ചികിത്സക്കും ഉപയോഗിക്കാറുണ്ട്.

സാമ്പാറിലും മറ്റും ഉപയോഗിക്കുന്ന മത്തങ്ങളും വണ്ണം കുറയ്കക്ാന്‍ സഹായിക്കുന്ന ഒരു ഭക്ഷണസാധനം തന്നെയാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ വൈറ്റമിനായി രൂപാന്തരപ്പെട്ട് ശരീരത്തിന് ആവശ്യമായ പോഷണം നല്‍കുന്നുണ്ട്. വയറിന്റെ അസുഖങ്ങള്‍ മാറ്റാനും മത്തങ്ങ നല്ലതാണ്. ഇവ കറിയിലിട്ടോ സാലഡായോ സൂപ്പായോ കഴിയ്ക്കാം. ഏതു കാലാവസ്ഥയിലും കിട്ടുന്ന പച്ചക്കറി എന്ന ഗുണവും ഇതിനുണ്ട്.

ചുരയ്ക്കയും വണ്ണം കുറയാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. ചുരയ്ക്ക ജ്യൂസായി രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തരം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജ്യൂസാക്കി മാറ്റുമ്പോള്‍ അരിക്കാതെ വേണം ഇത് ഉപയോഗിക്കുവാന്‍.

കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയില്‍ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇതിന്റെ തൊലി കളഞ്ഞാണ് പലരും ഉപയോഗിക്കാറ്. എന്നാല്‍ കുക്കുമ്പറിന്റെ തൊലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് തൊലി കളയാതെ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. കുക്കുമ്പര്‍ പച്ചയ്‌ക്കോ സാലഡായോ കഴിയ്ക്കാം.

കയ്പുണ്ടെങ്കിലും പാവയ്ക്ക് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ പാവയ്ക്ക സഹായിക്കും. പാവയ്ക്ക ജ്യൂസ് പ്രമേഹം കുറയ്ക്കാനും വളരെ നല്ലതാണ്. രാവിലെ വെറുവയറ്റില്‍ പാവയ്്ക്ക ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതിലല്ലാ, വണ്ണം കൂട്ടാതിരിക്കാനും കുറയ്ക്കാനുമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുകയാണ് വേണ്ടത്.

മണ്ണിരകളുടെ മൃഷ്‌ടാന്നം വിളകളുടെ മേനിയഴക്‌

മണ്ണുമായി സമരസപ്പെട്ടുവന്ന പഴമക്കാര്‍ മണ്ണില്‍നിന്നെടുത്തതെല്ലാം മണ്ണിനുതന്നെ തിരിച്ചു നല്‍കിയിരുന്നു. കൃഷിയുടെ മികവിന്‌ ആവശ്യമായ എല്ലാവിധ പോഷകമൂലകങ്ങളുമാണ്‌ ഇതുവഴി മണ്ണിന്‌ തിരികെ ലഭിച്ചിരുന്നത്‌.

പ്രകൃതിയുടെ കലപ്പയായ മണ്ണിരകള്‍ക്ക്‌ ഇത്‌ മൃഷ്‌ടാന്ന ഭോജനമായിരുന്നു. മണ്ണിരകള്‍ ഈ മൃഷ്‌ടാന്നം ഭുജിക്കുന്തോറും മണ്ണിന്റെ വിളപൊലിമയും ഏറിവന്നു. സസ്യങ്ങള്‍ക്ക്‌ പെട്ടെന്ന്‌ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നൈട്രജന്‍, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ ഇവയുടെ ഏറ്റവും മികച്ച സയോജകമായി മണ്ണ്‌ മാറിയതായിരുന്നു ഇതിനു കാരണം.

മണ്ണിന്റെ അമ്ലത കുറയ്‌ക്കാനുള്ള പ്രകൃതിദത്തമായ ഒരു മാര്‍ഗംകൂടിയാണ്‌ മണ്ണിര വിസര്‍ജ്യം. ഇത്‌ ചെടികളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിച്ചു. പ്രതിരോധശേഷിയുണ്ടാക്കി. കാഫലങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടി, രുചിയില്‍ മുന്നിട്ടുനിന്നു. മനുഷ്യരടക്കം എല്ലാ ജീവജാലങ്ങള്‍ക്കും പരിരക്ഷയായി. വസന്തം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ കൗശലമായി ശാസ്‌ത്രജ്‌ഞന്മാര്‍ ഇതിനെ വിലയിരുത്തി.

മണ്ണില്‍ അഴുകി ചേരുന്നവയെല്ലാം മണ്ണിരയ്‌ക്ക് ഭക്ഷണമാണ്‌. അടുക്കളയിലേയും പറമ്പിലേയും ജൈവ അവശിഷ്‌ടങ്ങള്‍ മണ്ണിര കമ്പോസ്‌റ്റിന്‌ ഏറെ ഉത്തമമാണ്‌. ഇതിനു ഉച്‌ഛിഷ്‌ടം അതിന്റെ പത്തിലൊന്ന്‌ പച്ച ചാണകവുമായി കലര്‍ത്തി നന്നായി നനയ്‌ക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ വീണ്ടും നനച്ച്‌ ഇളക്കണം.

ഈര്‍പ്പം നിലനില്‍ക്കേണ്ടതുള്ളതുകൊണ്ട്‌ തണലുള്ള സ്‌ഥലത്താണ്‌ കമ്പോസ്‌റ്റ് ടാങ്ക്‌ ഉണ്ടാക്കേണ്ടത്‌. ടാങ്കിനകത്തേക്ക്‌ ഉറുമ്പ്‌ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണിരയുടെ മുഖ്യശത്രുവാണ്‌ ഉറുമ്പ്‌. കമ്പോസ്‌റ്റ് ടാങ്കിനു ചുറ്റും ചാലുകീറി അതില്‍ വെള്ളം കെട്ടിനിര്‍ത്തിയാല്‍ ഉറുമ്പു ശല്യം ഉണ്ടാവില്ല. ടാങ്കിനു മുകളില്‍ ഒരു കമ്പിവലകൊണ്ടു മൂടിയാല്‍ എലിശല്യവും ഉണ്ടാവില്ല. കമ്പിവലയ്‌ക്കു മുകളില്‍ നാല്‌ കല്ലുകള്‍വച്ച്‌ അവയ്‌ക്കു മുകളില്‍ ഫൈബര്‍ ഷീറ്റുവച്ചാല്‍ വെയിലും മഴയും ഏല്‍ക്കാതിരിക്കും. ഫൈബര്‍ ഷീറ്റ്‌ കാറ്റിനു പറക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്‌.

സ്വന്തം ശരീരത്തിന്റെ പകുതിഭാരം ഭക്ഷണമാണ്‌ ഒരു ദിവസം മണ്ണിരയ്‌ക്കു വേണ്ടത്‌. അതിനാല്‍ ഒരു കിലോ പാഴ്‌വസ്‌തുക്കള്‍ മണ്ണിരക്കമ്പോസ്‌റ്റാകാന്‍ ആയിരത്തിലധികം മണ്ണിരകള്‍ വേണം. രണ്ടുമാസത്തിനകം ഇവ മുട്ടയിട്ടു പെരുകി പതിനായിരങ്ങളും അതിലധികവും ആവും. ഇതിനു ടാങ്കില്‍ മതിയായ ഈര്‍പ്പം എപ്പോഴും ഉണ്ടായിരിക്കണം. എന്നാല്‍ ഈര്‍പ്പം അധികമായാല്‍ മുട്ടയിട്ട്‌ പെരുകുന്നതും കുറവായിരിക്കും. മണ്ണിര പെരുകുന്നതിനൊപ്പം അവയ്‌ക്ക് ഭക്ഷിക്കാന്‍ പാഴ്‌വസ്‌തുക്കളും ടാങ്കില്‍ നിക്ഷേപിക്കേണ്ടതുണ്ട്‌. ചാണകവും ഇതോടൊപ്പം ചേര്‍ത്തുകൊടുക്കണം. എന്നാല്‍ വിരയിളക്കാന്‍ മരുന്നുകൊടുത്ത കാലികളുടെ ചാണകം വര്‍ജിക്കുന്നതാണ്‌ നല്ലത്‌.

രണ്ടുമാസം കഴിഞ്ഞാല്‍ വേസ്‌റ്റ് നല്ല മണ്ണിര വളമായി മാറും. ഇത്‌ നേരിട്ട്‌ കൃഷിക്കുപയോഗിക്കാം. ടാങ്കിലെ ദ്രാവകത്തിനും വളത്തിന്റെ ഗുണമുണ്ട്‌. ഇതില്‍ നാലിരട്ടി വെള്ളം ചേര്‍ത്ത്‌ വേണം ചെടികള്‍ക്ക്‌ നല്‍കാന്‍. മണ്ണ്‌ പൊലിമയുള്ളതാകാനും വിളകളില്‍ മേനിയഴക്‌ കൂടാനും ഈ മണ്ണിര വളത്തിന്‌ കഴിയും. മണ്ണിര വളം ഉപയോഗിക്കുന്നതിന്‌ ആനുപാതികമായാണ്‌ മണ്ണിന്റെ ആരോഗ്യം വര്‍ധിക്കുന്നത്‌. ആരോഗ്യം വര്‍ധിച്ച മണ്ണില്‍ ഏതു വിളകളും ഊര്‍ജസ്വലതയും മേനിയഴകുള്ളതുമായിരിക്കും. കൃഷിയുടെ ഉല്‍പാദനച്ചെലവ്‌ കുറയുന്നതോടൊപ്പം പരിസരം വൃത്തിയുള്ളതായിരിക്കും എന്നതാണ്‌ ഇതിന്റെ മറ്റൊരു ഗുണം.

രണ്ടുമാസംകൊണ്ട്‌ മണ്ണിരകള്‍ വേസ്‌റ്റ് വളമാക്കി മാറ്റിയിരിക്കും. ഇപ്രകാരം വളമായി മാറിയ വേസ്‌റ്റില്‍നിന്നു മണ്ണിരകളെ മാറ്റിയാണ്‌ കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌. ടാങ്കിലെ മണ്ണിരകളെ വീണ്ടും വളമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്താം. ഇതിന്‌ ടാങ്കിനു മുകളിലെ ഷീറ്റ്‌ മാറ്റി ടാങ്കിലേക്കു വെയില്‍ കടക്കാനവസരംകൊടുക്കണം.

ഉച്ചയ്‌ക്ക് രണ്ടുമണിക്കൂര്‍ നേരം ടാങ്കിനകത്തേക്ക്‌ വെയിലേറ്റാല്‍ കമ്പോസ്‌റ്റിന്റെ മുകള്‍ഭാഗത്തുള്ള മണ്ണിരകള്‍ മുഴുവന്‍ ടാങ്കിന്റെ അടിയിലേക്കു നീങ്ങും. ഈഘട്ടത്തില്‍ വേണം മുകളില്‍നിന്നു കമ്പോസ്‌റ്റ് എടുത്തു മാറ്റാന്‍. ഇപ്രകാരം മാറ്റിയ കമ്പോസ്‌റ്റ് ഈര്‍പ്പം തട്ടാതെ തണലത്ത്‌ വേണം സൂക്ഷിക്കാന്‍. രണ്ടുവര്‍ഷം വരെ യഥാര്‍ഥ ഗുണത്തില്‍ ഇത്‌ ഉപയോഗിക്കാനാകും.

ടാങ്കില്‍നിന്ന്‌ എടുത്തുമാറ്റിയ കമ്പോസ്‌റ്റിനു പകരം വീണ്ടും ജൈവ വേസ്‌റ്റ് ടാങ്കില്‍ നിക്ഷേപിക്കാം. ഒപ്പം ചാണകവും കഞ്ഞിവെള്ളവും ആവാം. ടാങ്ക്‌ പഴയപോലെ വീണ്ടും തണലില്‍ സൂക്ഷിക്കാം. അപ്പോള്‍ ടാങ്കിനടിയിലെ പഴയ മണ്ണിരകള്‍ ടാങ്കിനു മുകളിലെത്തി അതിനകത്തെ ജൈവ വേസ്‌റ്റ് വളമാക്കി മാറ്റും. രണ്ടുമാസമെത്തുമ്പോള്‍ ഇതും വളമായി ഉപയോഗിക്കാം.

എല്ലാവിധ ജൈവ ഉച്‌ഛിഷ്‌ടങ്ങളും മണ്ണിരകള്‍ക്ക്‌ ആഹാരമാണ്‌. മണ്ണിരകളുടെ ഈ മൃഷ്‌ടാന്നം തിരിച്ച്‌ മണ്ണിലെത്തുന്നതിലെ മികവാണു വിളകളുടെ മേനിയഴക്‌.

കോഴിവളര്‍ത്തല്‍ മേഖലയിലെ തൊഴില്‍സാധ്യതകള്‍

ഡോ. കെ. നാരായണന്‍കുട്ടി

നമ്മുടെ സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങള്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ഒരു മേഖലയാണ് കോഴിവളര്‍ത്തല്‍. ഏറ്റവും ചുരുങ്ങിയ മുതല്‍മുടക്കില്‍ കുറച്ചുകാലം കൊണ്ട് ഏറെ വരുമാനം നേടിത്തരുന്ന ചില മേഖലകളിലൊന്നാണിത്. ഭാരിച്ച മുതല്‍മുടക്ക് ആവശ്യമില്ലാത്തതിനാലും ഏതു പ്രായത്തില്‍പ്പെട്ടയാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിനാലും ഗ്രാമങ്ങളില്‍ കോഴിവളര്‍ത്തലിനെ ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ കണ്ടുവരുന്നവര്‍ ഏറെയാണ്. എളുപ്പത്തില്‍ ഏര്‍പ്പെടാവുന്നതും, മനസ്സോടെയൊ അല്ലാതെയോ അനായാസം അവസാനിപ്പിക്കാവുന്നതുമായ ഒരു തൊഴില്‍ എന്ന നിലയിലും കോഴിവളര്‍ത്തല്‍ പ്രസിദ്ധമാണ്. ഒരേയൊരാള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരുപക്ഷെ ഏകവ്യവസായം എന്ന സവിശേഷതയും ഈ തൊഴിലിനുണ്ട്.

തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് കോഴിവളര്‍ത്തല്‍. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് പരമ്പരാഗതമായി കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം പ്രത്യക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെങ്കിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സംരംഭമാണ് എഗ്ഗര്‍ നഴ്സറികള്‍. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടുമാസക്കാലം വളര്‍ത്തി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എഗ്ഗര്‍ നേഴ്സറികള്‍ ഒട്ടനവധിപേര്‍ക്ക് മുഴുവന്‍ സമയതൊഴില്‍ നല്കുന്ന പദ്ധതിയാണ്.

ഓരോ കുടുംബത്തിനും നിത്യവൃത്തി കഴിയുവാന്‍ എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കി അവര്‍ വളര്‍ത്തേണ്ട കോഴികളുടെ എണ്ണം തീരുമാനിക്കണം. കോഴികളുടെ എണ്ണം കൂടുംതോറും ആദായം വര്‍ധിക്കുന്നു. എന്നാല്‍ മുടക്കുമുതലിന്റെ തോത് ഗണ്യമായി കൂടുന്നുമില്ല. കുടുംബത്തിലുള്ളവര്‍ക്കുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപതൊഴിലായതു കൊണ്ട് കൂലിച്ചെലവിനും മറ്റും ഒരു പൈസപോലും വേണ്ടിവരുന്നില്ല എന്നതാണ്. കോഴിവളര്‍ത്തലിന്റെ സുപ്രധാനനേട്ടം. കേരള സംസ്ഥാന പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിവരുന്ന പല പദ്ധതികളും തൊഴില്‍ദായകമാണെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.

കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വിപണനം നിരവധിപേര്‍ക്ക് തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ രംഗത്തെതൊഴില്‍സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയേയുള്ളൂ. സ്വന്തം മുതല്‍ മുടക്കുപയോഗിച്ചും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായത്താലും കോഴിവളര്‍ത്തല്‍, പ്രത്യേകിച്ച് ഇറച്ചിക്കോഴിവളര്‍ത്തല്‍ ഒരു തൊഴില്‍മാര്‍ഗമായി സ്വീകരിക്കാവുന്നതാണ്.

കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി കളുടെ നടത്തിപ്പ് ഈ മേഖലയിലെ മറ്റൊരു തൊഴിലവസരമാണ്. വളര്‍ച്ചയെത്തിയ മുട്ടക്കോഴികളില്‍ നല്ലൊരു ശതമാനത്തേയും ഓരോ വര്‍ഷവും മാറ്റി പകരം പുതിയവയെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇതിനാവശ്യമായ കുഞ്ഞുങ്ങളെ വിപണിയില്‍ ലഭ്യമാക്കേണ്ടതുണ്ട്. മാത്രമല്ല വളരെയേറെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളേയും നമുക്കാവശ്യമുണ്ട്. ആയതിനാല്‍, ഒരു ദിവസം പ്രായ മുട്ടക്കോഴികളുടേയും ഇറച്ചിക്കോഴികളുടെയും കുഞ്ഞുങ്ങളെ വിരിയിച്ചുകൊടുക്കുന്ന ഹാച്ചറികള്‍ക്ക് ഏറെ പ്രസക്തിയാണുള്ളത്. മികച്ച ആദായം തരുന്ന ഒരു വ്യവസായമാണിത്.

് ഹാച്ചറിയുടെ വിജയം അവിടെ വിരിയിക്കുവാന്‍ വയ്ക്കുന്ന കൊത്തുമുട്ടകളുടെ മേന്മയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. തന്മൂലം കൊത്തുമുട്ടയുത്പാദനത്തിന് കോഴിവളര്‍ത്തല്‍ വ്യവസായത്തില്‍ നിര്‍ണായകപങ്കുതന്നെയുണ്ട്. വിരിയിക്കുവാനുള്ള മുട്ടകള്‍ മാത്രം ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത് ആദായകരമായ മറ്റൊരു തൊഴില്‍ മേഖലയാണ്.

കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ലിംഗ നിര്‍ണയം ചെയ്ത് പൂവനേയും പിടയേയും വേര്‍തിരിക്കുന്ന സമ്പ്രദായത്തിന് ചിക്ക് സെക്സിങ്ങ് എന്നു പറയും. ലിംഗനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പായതിനുശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ വളര്‍ന്നത്. കേരളത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും മറ്റും പരിശീലനം ലഭിച്ചവരാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള വിവിധ ഹാച്ചറികളില്‍ ചിക് സെക്സിഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ പോലും വളരെ മാന്യതയും മികച്ച പ്രതിഫലവും ലഭിക്കുന്ന ഒരു തൊഴിലാണിത്.

കോഴിമുട്ടയുടേയും ഇറച്ചിയുടേയും വിപണനമാണ് തൊഴിലവസരം സൃഷ്ടിക്കുന്ന മറ്റൊരു മേഖല. തികച്ചും അസംഘടിതമായ വിപണനരംഗത്ത് ശാസ്ത്രീയ പുനഃസംഘടനയുണ്ടായാല്‍ ഇടത്തട്ടുകാരുടേയും, കമ്മീഷന്‍ ഏജന്റുമാരുടേയും ചൂഷണം ഒഴിവാക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും കഴിയും.

കേരളീയരുടെ ഉപഭോഗശീലത്തില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് ഫാസ്റ് ഫുഡ്സംസ്കാരം വ്യാപകമായത് ചിക്കന്‍സ്റാളുകള്‍, ചിക്കന്‍ കോര്‍ണര്‍, ഉപയുത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ കൂടുതലാണെന്നുള്ളതും ശ്രദ്ധേയമാണ്.

ശാസ്ത്രീയപരിപാലനമുറകള്‍ അവലംബിച്ച് ആദായകരമായി നടത്താവുന്നതാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. കോഴിവളര്‍ത്തല്‍ സഹകരണസംഘവും, ഇറച്ചിക്കോഴി വിപണന സഹകരണസംഘവും സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ എത്രയോ തൊഴില്‍രഹിതര്‍ക്ക് വലിയൊരു ആശ്വാസം കിട്ടും. ഇറച്ചിക്കോഴികളുടെ വിപണനത്തില്‍ പുത്തന്‍ പാതകള്‍ സൃഷ്ടിച്ച് ആദായം കൂട്ടാന്‍ കഴിയും. ഇറച്ചിക്കോഴികളെ സംസ്കരിച്ച് അഥവാ ശാസ്ത്രിയമായി കശാപ്പുചെയ്ത് ഒരു മുഴുവന്‍ കോഴിയായും, പകുതിയായും, അതിന്റെ പകുതിയായും, വിപണനം നടത്താം. മാത്രമല്ല കശാപ്പുചെയ്ത കോഴിയുടെ വിവിധ ഭാഗങ്ങളാക്കിയും വിപണനം നടത്താവുന്നതാണ്. ഇതുമൂലം ഒരു മുഴുവന്‍ കോഴി വേണ്ടാത്തവര്‍ക്ക് കയ്യിലുള്ള പണത്തിനനുസരിച്ച് കോഴിയിറച്ചി വാങ്ങിയുപയോഗിക്കാം. ഇന്ന് വിരുന്നുസല്‍ക്കാരങ്ങളില്‍ കോഴിയുടെ മാറിടമൊ കയ്യോ കാലോ മാത്രം വാങ്ങി ഉപയോഗിക്കുവാന്‍ താത്പര്യം കാണിക്കുന്നവരേറെയുണ്ട്.

സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ മേഖലയുടെ തൊഴില്‍സാധ്യതകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ വളരെയൊന്നും നടന്നിട്ടില്ല. എങ്കിലും 500 മുട്ടക്കോഴികളെ വളര്‍ത്തുന്ന ഒരു യൂണിറ്റും ആഴ്ചതോറും 100 ഇറച്ചിക്കോഴികളെ വീതം വിപണനം നടത്തുന്ന യൂണിറ്റും ഒരു വ്യക്തിക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. താറാവ്, കാട, ടര്‍ക്കി, വാത്ത, ഓമനപ്പക്ഷികള്‍ എന്നിവയുടെ പരിപാലനവും വിപണനവും തൊഴിലവസരങ്ങള്‍ നല്കുന്ന മറ്റ് മേഖലകളാണ്.

ചൊരിമണലിലൊരു ഹരിതചരിതം

പ്രായം 30. സ്വന്തമായി രണ്ട് ഓഫ്സെറ്റ് പ്രസും ഡിജിറ്റല്‍ സ്റുഡിയോയുമുണ്ട്. ഫോട്ടോഗ്രാഫി ഒരേസമയം കമ്പവും വരുമാനവുമാണ്. ഓണ്‍ലൈനായി ഫോട്ടോവില്പന നടത്തിയും പണമുണ്ടാക്കുന്നു. അഡോബ് ഫോട്ടോഷോപ് സോഫ്റ്റ്വെയറില്‍ കമ്പനി അംഗീകൃതപരിശീലനം നേടിയിട്ടുണ്ട്. പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം കോഴ്സില്‍ ചേരാനുള്ള തയാറെടുപ്പില്‍- ഇങ്ങനൊരു ചെറുപ്പക്കാരനോട് ചേര്‍ത്തലയിലെ ചൊരിമണലില്‍ പാവലും പയറും വാഴയും കൃഷി ചെയ്യുന്നതിനേക്കറിച്ചു സംസാരിക്കാന്‍ പോലും ആരും മടിക്കും. എന്നാല്‍ ഹരി എന്നസി.ഹരിഹരന്‍ മുന്‍പറഞ്ഞ എല്ലാ താത്പര്യങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ പച്ചക്കറികൃഷിയും വാഴക്കൃഷിയും വിജയകരമായി നടത്തുന്നുണ്െടന്നു മാത്രമല്ല അനേകം അയല്‍ക്കാരെ കൃഷിയിലേയ്ക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തനാമീ യുവകര്‍ഷകന്റെ കൃഷിവിശേഷങ്ങളിലേയ്ക്ക്:

അരൂക്കുറ്റിയിലെ ഹരിയുടെ വീട്ടില്‍ നിന്നു തന്നെയാവാം തുടക്കം. വിവിധ ഇനം പച്ചക്കറികള്‍ വളരുന്ന കൂടകളാണ് ഹരിയുടെ മുറ്റം നിറയെ. വെണ്ടയായിരുന്നു കൂടുതലുണ്ടായിരുന്നത്. പിന്നാമ്പുറത്തോയ്ക്കു ചെല്ലുമ്പോഴാണ് കൃഷിയുടെ യഥാര്‍ഥരൂപം വ്യക്തമാവുക. 70 സെന്റ് സ്ഥലത്ത് പയറും പാവലും പീച്ചിലും വിപുലമായി കൃഷി ചെയ്തിരിക്കുന്നു. തത്തപ്പച്ചനിറത്തില്‍ നീണ്ടുകിടക്കുന്ന പയറും വെളുത്ത പാവയ്ക്കയുമൊക്കെ ഏതൊരു അരസികന്റേയും കണ്ണുടക്കാന്‍ പര്യാപ്തമാണ്. രാസകീടനാശിനികള്‍ പരമാവധി ഒഴിവാക്കിയുള്ള പച്ചക്കറികൃഷിയാണ് ഇവിടുള്ളത്.

മൂന്നു വര്‍ഷം മുമ്പാണ് ഹരി കൃഷിയിലേയ്ക്കു തിരിഞ്ഞത്. കാര്‍ഷികമേഖലയില്‍ നിന്നും നാം അകലുന്നതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള ആഗ്രഹമുണ്ടായതെന്നു ഹരി പറയുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മാര്‍ഥതയോടെയും ഗൌരവബുദ്ധിയോടെയുമായിരുന്നു കൃഷിയിലേയ്ക്കു കടന്നുവന്നത്. വെറുതേ നാലു വിത്തു പാകിയാല്‍ നല്ല കര്‍ഷകനാകില്ലെന്നു മനസ്സിലാക്കിയ ഈ യുവാവ് കൃഷി പഠിക്കാനായി മറ്റു ജില്ലകളില്‍ മാത്രമല്ല അയല്‍സംസ്ഥാനങ്ങളിലേയ്ക്കു പോലും പഠനയാത്രകള്‍ നടത്തി. നമ്മുടെ നാട്ടിലെ കൃഷിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഇവ സഹായിച്ചു.അയല്‍നാടുകളില്‍ നിന്നെത്തുന്ന വിഷപൂരിതമായ കായ്കനികള്‍ നമ്മുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നുവെന്ന യാഥാര്‍ഥ്യവും സ്വയം കൃഷി ചെയ്ത് പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുക മാത്രമാണ് പരിഹാരമെന്ന തിരിച്ചറിവും ഹരിയെ കൃഷിക്കാരനാവുകയെന്ന തീരുമാനത്തിലെത്തിച്ചു. വീട്ടുകാര്യങ്ങളും കൃഷിയും ഭാര്യയെ ഏല്പിക്കുന്ന പരമ്പരാഗത ഭര്‍ത്താവാകാതെ, ബിസിനസില്‍ ഭാര്യയെകൂടി പങ്കാളിയാക്കിയ ശേഷം സ്വയം കൃഷിയിലേയ്ക്കു മാറുകയാണ് ഇദ്ദേഹം ചെയ്തത്.

പാഴ്മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം ജെസിബി ഉപയോഗിച്ച് 70 സെന്റ് പുരയിടം നിരപ്പാക്കുകയാണ്് കൃഷി ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഹരി ആദ്യം ചെയതത്. പുരയിടത്തിലെ മണ്ണും കുളത്തിലെയും കുഴല്‍ക്കിണറിലേയും വെള്ളവുമൊക്കെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായം വിതറി. രണ്ടാഴ്ചയ്ക്കു ശേഷം പച്ചിലകളും ചാണകവും കൊണ്ട് പുതയിട്ടു. ആഴ്ചയില്‍ രണ്ടു തവണ കൃഷിയിടം നന്നായി നനയ്ക്കുകയും ചെയ്തു. ഇത്രയേറെ വിപുലമായ തയാറെടുപ്പുകള്‍ മണ്ണിനെ മുളപ്പിക്കാനായിരുന്നെന്നു ഹരി പറയുന്നു. ജീവനുള്ള മണ്ണ് ഉറപ്പാക്കിയ ശേഷം കൃഷിയിടത്തിന്റെ അതിരിലൂടെ വാഴക്കൃഷി ആരംഭിച്ചു.

വാഴക്കൃഷി

രണ്ടു മീറ്റര്‍ അകലത്തില്‍ രണ്ടടി വീതം വീതിയും ആഴവുമുള്ള കുഴികളാണ് വാഴ നടാനെടുത്തത്. ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നല്‍കിയാണ് വാഴക്കന്നുകള്‍ നട്ടത്.വാഴയ്ക്കു നല്കാന്‍ ഹരിയ്ക്ക് ഒരു പ്രത്യേക ജൈവവളക്കൂട്ടുണ്ട്. കൊന്നയില, ശര്‍ക്കര, ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ 200 ലിറ്റര്‍ ജാറിന്റെ കാല്‍ഭാഗത്തോളമെടുത്ത് പകുതിഭാഗം വരെ ഗോമൂത്രം നിറയ്ക്കുന്നു. ഈ മിശ്രിതം കലക്കിയശേഷം ഒരാഴ്ചയോളം മൂടിക്കെട്ടി വയ്ക്കുന്നു.ഇങ്ങനെ തയാറാക്കുന്ന വളക്കൂട്ട് ആവശ്യാനുസരണം ഇളക്കിയെടുത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണ് വാഴയ്ക്കു നല്‍കുന്നത്. ഈ ജൈവവളക്കൂട്ട് മാസത്തില്‍ മൂന്നു തവണയും രാസവളം ഒരു തവണയും നല്‍കുന്ന വളപ്രയോഗക്രമമാണ് ഹരി പാലിക്കുന്നത്. ഈ ക്രമംകൃത്യമായി പാലിക്കുന്നുണ്െടന്നുറപ്പാക്കാന്‍ പ്രത്യേക ചാര്‍ട്ട് തന്നെ ഹരി തയാറാക്കി. ഓരോ മാസവും 250 ഗ്രാം പൊട്ടാഷും 100 ഗ്രാം യൂറിയും വീതമാണ് ഹരി ഓരോ വാഴയ്ക്കും രാസവളമായി നല്‍കിയത്. റോബസ്റ്റയും നേന്ത്രനും കൃഷി ചെയ്ത തനിക്ക് റോബസ്റ്റ ശരാശരി 30 കിലോഗ്രാം വീതവും നേന്ത്രന്‍ 20 കിലോഗ്രാം വീതവും വിളവ് ലഭിച്ചെന്നു ഹരി പറയുന്നു.

ഇതേത്തുടര്‍ന്ന രണ്ടു കൂട്ടുകാരുടെ പങ്കാളിത്തത്തോടെ പള്ളിപ്പുറത്തും വാഴക്കൃഷി ആരംഭിച്ചിട്ടുണ്ട്.

പച്ചക്കറി കൃഷി

കൃഷിയിടത്തെ ഏഴു ഭാഗങ്ങളായി അളന്നു തിരിച്ചായിരുന്നു പച്ചക്കറികൃഷി. ഓരോ ഭാഗത്തും പയര്‍, പാവല്‍, പീച്ചില്‍, കോവല്‍, വഴുതിന, വെണ്ട, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. കൂടാതെ വാഴയ്ക്കിടയിലൂടെ മത്തനും കുമ്പളവും പാകിയ ശേഷം വള്ളി വീശിയപ്പോള്‍ അരികിലൂടെ ഓലയിട്ട് പടര്‍ത്തി. ഒരു ടണ്‍ ചാണകപ്പൊടിയും 200 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും കൂട്ടിക്കലര്‍ത്തിയ മിശ്രിതത്തില്‍ 15 കിലോഗ്രാം ട്രൈക്കോഡര്‍മ രണ്ടാഴ്ച വളര്‍ത്തിയുണ്ടാക്കിയ മിശ്രിതമായിരുന്നു പച്ചക്കറികള്‍ക്ക് അടിവളമായി നല്‍കിയത്. ഇപ്രകാരം ട്രൈക്കഡര്‍മ ചേര്‍ത്ത തടങ്ങളില്‍ വിത്തു പാകി നനവ് നിലനിര്‍ത്തി.മുളച്ചുവന്ന തൈകള്‍ രണ്ടില പരുവം പിന്നിട്ടപ്പോള്‍ ലിറ്ററിനു അഞ്ചു ഗ്രാം എന്ന തോതില്‍ യൂറിയ വെള്ളത്തില്‍ കലക്കി തളിച്ചു. ഇത് തൈകളുടെ വളര്‍ച്ച വേഗത്തിലാക്കി. രണ്ടാഴ്ചയ്ക്കു ശേഷം ചെടിയൊന്നിനു ഒരു പിടി വീതം മണ്ണിരകമ്പോസറ്റ് തൂവി.വളര്‍ച്ചാത്വരകങ്ങളും സൂക്ഷ്മമൂലകങ്ങളുമുള്ള മണ്ണിരകമ്പോസ്റ്റിന്റെ സഹായത്താല്‍ വള്ളിവീശുന്ന പാവലും പീച്ചിലും പയറും പന്തലിലേയ്ക്കു പടര്‍ത്തുന്നു. ഇവയില്‍ പയറൊഴികെയുള്ളവയ്ക്ക് പന്തലിനു മുകളിലെത്തുന്നതിനു മുമ്പുണ്ടാകുന്ന ശിഖരങ്ങള്‍ നുള്ളിക്കളയും. പയറിന്റെ ശിഖരങ്ങള്‍ കൂടുതല്‍ കായ്ഫലം തരും.

വള്ളി വീശുന്ന ഘട്ടത്തില്‍ സ്യൂഡോമൊണാസ് ലായനി ചെടിയുടെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തില്‍ തളിക്കും. കുമിള്‍ രോഗങ്ങളെന്തെങ്കിലും കൂടുതലായി കണ്ടാല്‍ ബാവിസ്റ്റിന്‍, എന്‍സോഫില്‍ എം45 എന്നിവ മിതമായി പ്രയോഗിച്ചിരുന്നെന്ന് ഹരി പറഞ്ഞു.കീടങ്ങള്‍ക്കെതിരേ വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരിമുളക് എന്നിവയുടെ മിശ്രിതമായിരുന്നു മുഖ്യ ആയുധം. അതു ഫലിക്കാതെ വന്നാല്‍ മാത്രം സെവിന്‍ തളിച്ചിരുന്നു.കായ്കള്‍ പറിച്ചതിനു ശേഷമായിരുന്നു ഇത്. പയറിനു ചാഴിശല്യം രൂക്ഷമായാല്‍ 'പന്തം കൊളുത്തി പ്രകടന'ത്തിലൂടെ അവയെ തുരത്തുമെന്ന് ഹരി പറഞ്ഞു. സന്ധ്യയാകുമ്പോള്‍ പച്ചക്കറികള്‍ക്കിടയിലൂടെ പന്തം വീശി നടന്നാല്‍ 90 ശതമാനം ചാഴിയും നശിക്കുമത്രേ. പാവലിലെ ചെറുകീടങ്ങള്‍ക്കെതിരേ എല്ലാ ചുവടുകളിലും ആഴ്ചയില്‍ രണ്ടുതവണ സന്ധ്യസമയത്ത് ഗന്ധകം പുകയ്ക്കുന്ന രീതിയും ഹരിക്കുണ്ട്. ഇത് പാവലിന്റെ വളര്‍ച്ച കൂട്ടാനും സഹായകമാണെന്നാണ് ഹരിയുടെ പക്ഷം.

വിളവെടുപ്പാരംഭിച്ച പച്ചക്കറികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 200 ഗ്രാം മണ്ണിരകമ്പോസ്റ്റ്, ചാണക-ഗോമൂത്ര മിശ്രിതം എന്നിവ നല്കും.രണ്ടാഴ്ചയില്‍ ഒരിക്കല്‍ പത്തു ഗ്രാം പൊട്ടാഷ്, മാസത്തിലൊരിക്കല്‍ ഫാക്ടംഫോസ് എന്നിങ്ങനെ രാസവളങ്ങളും നല്‍കിവരുന്നു. പച്ചക്കറികളിലെ കീടനിയന്ത്രണത്തിനു, പ്രത്യേകിച്ച് കായീച്ചകളെ നശിപ്പിക്കുന്നതിന്, കാര്‍ഷിക സര്‍വകലാശാലയുടെ ഫിറമോണ്‍കെണി ഉപയോഗിച്ചുവരുന്നു. ഫ്യുറഡാന്‍ ചേര്‍ത്ത പഴക്കെണിയും തുളസിക്കെണിയും ഇതേ ആവശ്യത്തിനു ഹരി ഉപയോഗിക്കാറുണ്ട്.

തക്കാളി, വഴുതിന, വെണ്ട എന്നിവ ട്രേകളില്‍ പാകി മുളപ്പിച്ച ശേഷം വാരങ്ങളിലേയ്ക്ക് പറിച്ചു നടുകയാണ് പതിവ്. ട്രേകളില്‍ ന്ില്‍ക്കുമ്പോള്‍ തന്നെ ഈ തൈകള്‍ക്ക് യൂറിയയുടേയും സ്യൂഡോമോണാസിന്റെയും ലായനികള്‍ തളിക്കുന്നു.

വെള്ളക്കെട്ടുള്ള പ്രദേശമായതിനാല്‍ തടം ഉയര്‍ത്തിയെടുത്താണ് പച്ചക്കറികൃഷി. ഇത്തരം തടങ്ങളില്‍ ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട ശേഷം പ്ളാസ്റിക് ഷീറ്റ് കൊണ്ട് അവ മൂടുന്നു. ഇപ്രകാരം തടം മൂടിയ ഷീറ്റുകളില്‍ ദ്വാരമുണ്ടാക്കിയായാണ് വിത്ത് / തൈ പാകുന്നത്. ഇതുമൂലം രണ്ടു മെച്ചമുണ്ട്-1.കനത്ത മഴമൂലം തടം ഒലിച്ചു പോകുന്നില്ല 2. ചെടിച്ചുവട്ടില്‍ വെള്ളക്കെട്ടുണ്ടാവുന്നില്ല.

ബിസിനസ് തുടരുമ്പോള്‍ തന്നെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഹരി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൈക്കാട്ടുശേരി ബ്ളോക്കിലെ എല്ലാ പഞ്ചായത്തുകളിലും പങ്കാളിത്തകൃഷി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഈ ചെറുപ്പക്കാരന്‍. കൃഷിയില്‍ താത്പര്യമുള്ളവരുമായി ചേര്‍ന്ന് ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്േടക്കറില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യാനാണ് പരിപാടി. ഇതിനായി 'ഗ്രീന്‍ ഫാം' എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിവരികയാണ്. ഇപ്രകാരം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു വിപണനം ചെയ്യാനുള്ള പിന്തുണ നല്‍കുമെന്ന് ഹരി അറിയിച്ചു. അരൂക്കുറ്റിയില്‍ ഓണവിപണി ലക്ഷ്യമാക്കി പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ 2000 വാഴയും ഇടവിളകളായ ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യാനുള്ള പദ്ധതിയാണ് മറ്റൊരു ഹരിതസംരംഭം.

സംരക്ഷിതകൃഷി

പച്ചക്കറി കൃഷി ഹൈടെക് ആക്കാനുള്ള നീക്കത്തിലാണ് ഹരി. ഇതിനായി വീടിനുമുകളില്‍ യു.വി സ്റെബിലൈസ്ഡ് പോളിത്തിലീന്‍ ഷീറ്റുപയോഗിച്ച് ഗ്രീന്‍ഹൌസ് നിര്‍മിച്ചുകഴിഞ്ഞു. ഡ്രിപ്, ഫോഗര്‍ എന്നീ ജലസേചനരീതികളുടേയും ആധുനിക ഫെര്‍ട്ടിഗേഷന്‍ സാങ്കേതികവിദ്യയുടേയും സഹായത്തോടെ മണ്ണില്ലാക്കൃഷി (ഹൈഡ്രോപോണിക്സ്) നടത്തി പച്ചക്കറി ഉത്പാദനം പതി•ടക്കാക്കാമെന്ന പ്രതീക്ഷയിലാണിത്. കാപ്്സിക്കമാണ് പുരമുകളില്‍ ആദ്യം വിളവിറക്കുന്നതെന്നു ഹരി വ്യക്തമാക്കി.

വിപണനം

പച്ചക്കറി വിപണനം ഹരിക്ക് ഒരു തലവേദനയല്ല. അരൂക്കുറ്റി ഫാര്‍മേഴ്സ് ക്ളബിന്റെ പച്ചക്കറി സ്റാള്‍ വഴിയും ചേര്‍ത്തല, കഞ്ഞിക്കുഴി എന്നിവടങ്ങളിലെ പച്ചക്കറി വില്പനശാലകള്‍ വഴിയും മറ്റുമാണ് വിപണനം. ആലുവയിലെ ഒരു ഫ്ളാറ്റിലേയ്ക്ക് വിഷാംശം തീരെ കുറഞ്ഞ പച്ചക്കറികള്‍ പ്രീമിയം വിലയ്ക്കാണ് നല്‍കുന്നത്. ടൂറിസ്റ് റിസോര്‍ട്ടുകളില്‍ നിന്നും മറ്റും നല്ല പച്ചക്കറിയ്ക്കായുള്ള ഡിമാന്‍ഡ് നിരന്തരമുണ്െടന്നു ഹരി പറഞ്ഞു. ഗ്രൂപ്പ അടിസ്ഥാനത്തിലുള്ള കൃഷി വ്യാപകമാകുന്നതോടെ ഇത്തരം ആവശ്യക്കാരെ തൃപ്തിപ്പെടുത്താമെന്ന പ്രതീക്ഷയാണ് ഉത്സാഹിയായ ഈ ചെറുപ്പക്കാരനുള്ളത്.

ഹരി ഒരു മറുപടിയാണ്. അടുത്ത ദശകത്തിലെ മലയാളികര്‍ഷകന്‍ എങ്ങനെയായിരിക്കുമെന്ന് ചോദ്യത്തിനുള്ള മറുപടി. പരമ്പരാഗത നാട്ടറിവും ആധുനിക കൃഷിമുറകളും വിപണനതന്ത്രങ്ങളും കൂട്ടി യോജിപ്പിച്ച് മുതല്‍മുടക്കി കൃഷി ചെയ്യുന്ന ഇത്തരം നവകര്‍ഷകരാണ് ഇനി നമുക്കുണ്ടാവേണ്ടത്. എണ്ണം കുറവെങ്കിലും മികവേറുന്ന ഒരു കര്‍ഷകതലമുറയുടെ തുടക്കമാവട്ടെ ഇത്.

കടപ്പാട്   : ജയിംസ് ജേക്കബ് ,  ദീപിക

ചുരം കയറിയ മഞ്ഞള്‍ പ്രസാദം

ഹിന്ദിയില്‍ ബിരുദാനന്തരബിരുദവും ബി.എഡും സെറ്റും നേടി അധ്യാപകനായി ജോലി ചെയ്തുവന്നിരുന്ന അബ്ദുള്‍ നബീല്‍ എന്ന യുവാവ് വയനാടന്‍ ചുരം കയറി ഗുണ്ടല്‍പേട്ടിലെ  മഞ്ഞള്‍ കര്‍ഷകനായി മാറിയതു വിധിവൈപരീത്യം കൊണ്ടൊന്നുമല്ല. അധ്യാപനത്തിന്റെ ഇടവേളകളില്‍ സ്വദേശമായ കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ നടത്തിയ കൃഷി ഈ   യുവാവിനെ മുഴുവന്‍ സമയ കൃഷിക്കരനാക്കുകയായിരുന്നുവെന്നു പറയാം. നാലു ചായയ്ക്കുള്ള വരുമാനമേയുള്ളെങ്കിലും ശീതികരിച്ച ഓഫീസിലെ വെള്ളക്കോളര്‍ ജോലിമതിയെന്നു  ശഠിക്കുന്ന പുത്തന്‍ തലമുറക്കാരില്‍ നിന്നു വ്യത്യസ്തനാണ് ഈ സുമുഖനായ യുവാവ്.  കൃഷിയില്‍ നിന്നു കിട്ടുന്ന സംതൃപ്തിയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നു നബീല്‍ തിരിച്ചറിയുന്നു.  മരച്ചീനിയിലായിരുന്നു തുടക്കം. വെള്ളായണി ഹ്രസ്വ എന്ന ഇനം കപ്പ കൃഷി ചെയ്ത നബീലിന്  മികച്ച വിളവും കിട്ടി. പക്ഷേ പെട്ടെന്നു കേടാവുന്ന ഈയിനത്തിന്റെ വിപണനം നബീലിനു  സമ്മാനിച്ചതു വലിയ നഷ്ടമായിരുന്നു. എങ്കിലും പരാജയത്തെ പഴി ചാരി കൃഷിയിടത്തില്‍ നിന്നു പുറത്തു കടക്കാന്‍ നബീല്‍ തയാറായില്ല. അനുഭവങ്ങളില്‍ നിന്നു ലഭിച്ച പാഠങ്ങള്‍ക്കൊണ്ട്  മറ്റു വിളകള്‍ കൂടി ഈ ചെറുപ്പക്കാരന്‍ നട്ടു വളര്‍ത്തി. ഏതു വിള കൃഷി ചെയ്താലും അതിന്റെ വിളവെടുപ്പും വിപണനവും വരെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയാവണം കൃഷി തുടങ്ങേണ്ടതെന്ന ആദ്യപാഠമായിരുന്ന മരച്ചീനി കൃഷിയിലൂടെ നബീലിനുണ്ടായ പ്രധാന നേട്ടം.

ഇതനുസരിച്ച് മഞ്ഞള്‍ കൃഷിയേക്കുറിച്ച് മനസ്സിലാക്കാനായി കോഴിക്കോടു ജില്ലയിലെ കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം സന്ദര്‍ശിച്ചത് നബീലിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഐ ഐ എസ് ആറിലെ ശാസ്ത്രഞ്ജര്‍ അവര്‍ വികസിപ്പിച്ചെടുത്ത മഞ്ഞള്‍ ഇഞ്ചി ഇനങ്ങള്‍ നബീലിനു പരിചയപ്പെടുത്തി.അവിടെ നിന്നു വാങ്ങിയ നടീല്‍ വസ്തുക്കളുടെ കൂട്ടത്തില്‍ പ്രതിഭ എന്ന മഞ്ഞള്‍ ഇനവുമുണ്ടായിരുന്നു. തന്നിലെ കാര്‍ഷിക പ്രതിഭയ്ക്കു നിറവും തിളക്കവുമേകാനുള്ള വിത്താണെന്നു തിരിച്ചറിയാതെ നബീല്‍ പ്രതിഭ എനം കൃഷി ചെയ്തു. 2004ല്‍ ഒരു ക്വിന്റല്‍ പ്രതിഭ മഞ്ഞളും അര ക്വിന്റല്‍ വരദ ഇനം ഇഞ്ചിയും കൃഷി ചെയ്ത നബീലിനു കിട്ടിയത് രണ്ടു ടണ്‍ മഞ്ഞളും ഒരു ടണ്‍ ഇഞ്ചിയുമായിരുന്നു.അതുപയോഗിച്ച് കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു.അതോടെ നബീലിന്റെ മഞ്ഞള്‍കൃഷിയ്ക്ക് പേരും പെരുമയുമായി. അയല്‍വാസികളും നാട്ടുകാരുമൊക്കെ വിത്ത് ആവശ്യപ്പെട്ട് എത്തിയതോടെ പുതിയൊരു വരുമാനമാര്‍ഗമായി മഞ്ഞള്‍ കൃഷിയെ നബീല്‍ തിരഞ്ഞെടുത്തു.ആദ്യ രണ്ടു വര്‍ഷം മേപ്പയൂരില്‍ തന്നെയായിരുന്നു മഞ്ഞള്‍ കൃഷി ചെയ്തിരുന്നതു.എന്നാല്‍ പ്രതിഭ ഇനം മഞ്ഞള്‍വിത്തിനുള്ള വര്‍ധിച്ച ആവശ്യകതമൂലം നബീലിനു കൃഷി വിപുലമാക്കാതെ നിവൃത്തിയില്ലെന്നായി അത്രയേറെയായിരുന്നു കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളില്‍ നിന്നും സ്വശ്രയസംഘങ്ങളില്‍ നിന്നുമൊക്കെ ഈ ഇനത്തിനുവേണ്ടിയുണ്ടായിരുന്ന ആവശ്യകത. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടീല്‍വസ്തുക്കളുടെ നഴ്സറികള്‍ക്കു ധനസഹായം നല്‍കുന്നതറിഞ്ഞ നബീല്‍ അതുപയോഗപ്പെടുത്തിയാണ് മഞ്ഞള്‍ വിത്തിനായുള്ള കൃഷി വിപുലപ്പെടുത്തിയതു. ഇക്കാര്യത്തില്‍ കോഴിക്കോട് സുഗന്ധവിളഗവേഷണകേന്ദ്രവും അവിടുത്തെ കൃഷിവിഞ്ജാനകേന്ദ്രവും തന്നെ വളരെയേറെ സഹായിച്ചെന്നു നബീല്‍ സാക്ഷ്യപ്പെടുത്തുന്നു.നബീല്‍ ഉത്പാദിപ്പിക്കുന്ന പ്രതിഭ ഇനം നടീല്‍വസ്തുക്കള്‍ ഐഐഎസ് ആറിലെ ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നു.അതോടൊപ്പം പതിവായി കൃഷിയിടം സന്ദര്‍ശിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്.

മൂന്നു വര്‍ഷം മുമ്പാണ് വിശാലമായ കൃഷിയിടം തേടി ഈ യുവാവ് ഗുണ്ടല്‍ പേട്ടിലെത്തിയതു. ഏറെ വിശാലമായതും ജലലഭ്യതയുള്ളതുമായ ഭൂമിയും കുറഞ്ഞ കൃഷിച്ചിലവുമാണു തന്നെ ഇവിടേക്കാകര്‍ഷിച്ചതെന്നു നബീല്‍ പറയുന്നു. വേണ്ടത്ര കരഷകത്തൊഴിലാളികളെ കിട്ടാനുണ്ടെന്നത് മറ്റൊരു ആകര്‍ഷണ ഘടകമായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍മറ്റു ചിലരോടൊപ്പം ചേര്‍ന്നു ഇഞ്ചി കൃഷിക്കു പണാം മുടക്കിയെങ്കിലും പങ്കുകൃഷി നഷ്ടമായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സ്വന്തം മുതല്‍മുടക്കില്‍ ഗുണ്ടല്‍ പേട്ട് ചാമരാജ് നഗറിലെ ചിക്കോളയില്‍ സ്ഥലം പാട്ടത്തിനെടുത്ത് മഞ്ഞള്‍ നട്ടതു. ഗുണ്ടല്‍ പേട്ടില്‍ നബീലിന്റെ മഞ്ഞള്‍ കൃഷി ആദ്യമാണെങ്കിലും ഇതു വരെയുള്ള വളര്‍ച്ചയില്‍ ഈ യുവാവ് സംതൃപ്തനാണ്.

കേരളത്തിലെ കൃഷിരീതികള്‍ക്കൊപ്പം ഗുണ്ടല്‍ പേട്ടിലെ കൃഷിക്കാരുടെ ശൈലികളും കോര്‍ത്തിണക്കിയാണ് നബീല്‍ ഇവിടെ വിളവിറക്കുന്നതു. മഞ്ഞള്‍ കണ്ടമൊരുക്കുന്നതു മുതല്‍ ഈ ശൈലി വ്യതിയാനം പ്രകടമാണ്. വാരം വെട്ടിക്കൂട്ടുന്നതിനു പകരം യന്ത്രമുപയോഗിച്ച് മണ്ണ് ഇരു വശത്തേക്കും വകഞ്ഞുമാറ്റിയാണ് ഇവര്‍ മഞ്ഞള്‍ നടുന്നതു. യന്ത്രവല്‍ക്കരണം സാധ്യമാകുന്നതു മൂലം കൂട്ഉതല്‍ വിസ്തൃതിയില്‍ പെട്ടെന്നു കൃഷി ആരംഭിക്കാനാവുന്നു എന്നതാണ് മെച്ചം. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി നന നല്‍കുന്നതു വിളവു കൂടാന്‍ കാരണമാകുന്നുണ്ട്. സ്ഥിരമായി നനയ്കുന്നതിനാല്‍ അഞ്ചു തവണ വളപ്രയോഗം നടത്തുന്നുവെന്നതു ഇവിടുത്തെ കൃഷി വ്യത്യസ്തമാക്കുന്നു. കൃഷി ആരംഭിച്ചപ്പോള്‍ തന്നെ ഐഐഎസ് ആറില്‍ മണ്ണു പരിശോധന നടത്തിയിരുന്നു. മഗ്നീഷ്യം, ഇരുമ്പ് എന്നിവ ഇവിടുത്തെ മണ്ണില്‍ കുറവാണെന്നു കണ്ടതിനാല്‍ സൂക്ഷ്മമൂലകങ്ങളടങ്ങിയ വളങ്ങളും യഥവിധി നല്‍കാറുണ്ട്. നാലേക്കറില്‍ തനിവിളയായാണ് മഞ്ഞല്‍ കൃഷി ചെയ്തിരിക്കുന്നതു. ഇത്രയും സ്ഥലത്തുനിന്നു ഈ വര്‍ഷം 40 ടണ്‍ ഉത്പാദനമാണ് നബീല്‍ പ്രതീക്ഷിക്കുന്നതു. ഇതു മുഴുവന്‍ തന്നെ നടീല്‍വസ്തുക്കളായി വാങ്ങാന്‍ ആവശ്യക്കാരുണ്ടെന്നു നബീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഫൌണ്ടേഷന്‍ നബീലിന്റെ ഉത്പാദനത്തിന്റെ സിംഹഭാഗവും ബുക്ക് ചെയ്തുകഴിഞ്ഞു. കിലേഗ്രാമിനു 45 രൂപ നിരക്കിലാണ് അവര്‍ മഞ്ഞള്‍ വിത്തെടുക്കുന്നതു. കൂടാതെ കഴിഞ്ഞവര്‍ഷം മുതല്‍ ഉത്തരേന്ത്യയിലെ ഒരു അമേരിക്കന്‍ കമ്പനിയും ടണ്‍ കണക്കിനു മഞ്ഞള്‍ നബീലില്‍ നിന്നു വാങ്ങുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള കൃഷിക്കായി 15 ലക്ഷം മുതല്‍ മുടക്കിയ നബീലിനു കിട്ടാനിടയുള്ള വരുമാനം കണക്കാക്കിക്കോളൂ.

മഞ്ഞളിനു പുറമേ ഞാലിപ്പൂവന്‍ വാഴയും ചേമ്പും തക്കാളിയും മുളകുമൊക്കെ നബീല്‍ ചിക്കോളയില്‍ കൃഷി ചെയ്യുന്നുണ്ട്. മഞ്ഞളിനു ഇടവിളയായാണ് മുളകുകൃഷി. ഒരേ വലിപ്പമുള്ള കായ്കളാണ് ഇവിടുത്തെ ഞാലിപ്പൂവന്‍ ഇനത്തിന്റെ പ്രത്യേകത. ഞാലിപ്പൂവന്റെ ഫസ്റ്റ് ഗ്രേഡ് കുലകള്‍ മുംബൈ വിപണിയില്‍ നിന്നുള്ള കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ രണ്ടാംതരം കേരളവിപണിയിലേക്കാണ് എത്തുന്നതു. മികച്ചരുചിയുള്ള ഈയിനം വാഴവിത്തുകള്‍ അടുത്തവര്‍ഷം കേരളത്തിലെ ആവശ്യക്കാര്‍ക്കു എത്തിച്ചു നല്‍കാനാകുമെന്നു നബീല്‍ പറഞ്ഞു. കുറഞ്ഞതു ഒരു ലോഡെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്നു മാത്രം. വ്യത്യസ്ത വിളകളിലായി ഈ വര്‍ഷം ആകെ 130 ടണ്‍ ഉത്പാദനമാണ് നബീല്‍ പ്രതീക്ഷിക്കുന്നതു. താരതമ്യേന ഉത്പാദനച്ചിലവ് കുറവായതിനാല്‍ മികച്ച ലാഭമാണ് ഓരോ വിളയിലും അദ്ദേഹം പ്രതീക്ഷിക്കുന്നത്. കൂലിയുള്‍പ്പടെ കേരളത്തേക്കാള്‍ 60 ശതമാനം കുറഞ്ഞ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവിടെ നബീലിന്റെ അനുഭവം.

കടപ്പാട് :ജയിംസ് ജേക്കബ്ബ് (കര്‍ഷകന്‍ മാസിക)

പശുവിനെ വളര്ത്തുമ്പോള് ശ്രദ്ധിക്കേണ്ടവ

പശു പരിചരണം

 • പശുവിനെ വൈകുന്നേരം ഇളവെയില് കായാന് വിടുന്നത് നല്ലതാണ്.
 • നല്ല പരിചരണം ലഭിച്ചിട്ടുളള കിടാക്കളെ 15/18 മാസത്തിനുള്ളില് ഇണ ചേര്ക്കാവുന്നതാണ്.
 • ആദ്യത്തെ മദിയില് കിടാരികളെ കുത്തിവെയ്പ്പിക്കേണ്ടതില്ല.രണ്​ടാമത്തെയോ മൂന്നാമത്തെയോ മദിയില് കുത്തിവെയ്ക്കാം
 • സാധാരണ മദി 1 ദിവസം നീണ്ടു നില്ക്കും.മദിയുടെ രണ്ടാം പകുതിയില് വേണം കുത്തിവെയ്ക്കാന്.
 • മദി നീണ്ടു നില്ക്കുന്നുവെങ്കില് തുടര്ച്ചയായ ദിവസങ്ങളില് ആവര്ത്തിച്ച് കുത്തിവെയ്ക്കേണ്ടി വരും. ചിലപ്പോള് മറ്റ് മരുന്നുകളും വേണ്ടിവരാം.
 • മദി തീര്ന്ന് 12 മണിക്കൂറിനുശേഷമാണ് അണ്ഠോല്സര്ജനം നടക്കുക.
 • അണ്ഠത്തിന്റെ ആയുസ് 24 മണിക്കൂറാണ്.
 • ബീജാണുവിന്റെ ആയുസ് 18/20 മണിക്കൂറാണ്.
 • കുത്തിവെച്ച് 6 മണിക്കൂറിനുശേഷമേ ബീജാണു പൂര്ണ്ണമായും പ്രവര്ത്തനക്ഷമാകുകയുള്ളു.
 • കുത്തിവെച്ച ഉടനെ ഈറ്റത്തിന്റെ അടിഭാഗത്ത് ചൊറിയുന്നതും, പശുവിനെ കറക്കുന്നതും നല്ലതാണ്.
 • പശുവിനെ കുത്തി വെയ്ക്കുന്നതിനു മുമ്പും ശേഷവും വെയില് കൊളളിക്കുക ആയാസപ്പെടുത്തുക എന്നിവ നല്ലതല്ല.
 • കുത്തിവെച്ചാല് ഉടനെ തീറ്റ കൊടുക്കാം.
 • കുത്തിവെച്ച ഉടനെ ദേഹത്ത് തണുത്ത വെളളം ഒഴിക്കുന്നതും കഴുകുന്നതും നല്ലതാണ്.
 • കുത്തിവെച്ച് ഉടനെ മുതുകില് ചെറുതായി തട്ടുന്നത് നല്ലതാണ്.
 • മദിയുടെ അവസാനം രക്തം കലര്ന്ന് മാച്ച് പോകുന്നുവെങ്കില് ആ വിവരം ഇന്സെമിനേഷന് നടത്തിയ വിദഗ്ദനെ അറിയിക്കണം.

വേലല് കാലത്ത് കറവ പശുക്കളില് കാണുന്ന ക്ഷീണവും ഉദ്പ്പാദന കുറവും നിയന്ത്രിക്കുന്നതിനുള്ള നിര്ദ്ദേശേങ്ങള്
വേണ്ടത്ര വെള്ളം കുടിക്കാന് കൊടുക്കുക
രാവിലെയും വൈകുന്നേരവും ആവശ്യത്തിന് പുല്ല് / വൈക്കോല് കൊടുക്കുക
ഉച്ച സമയത്ത് കാലിതീറ്റ / ഖരാഹാരം കൊടുക്കരുത്
തൊഴുത്തില് ഫാന് സൈകര്യം ഏര്പ്പെടുത്തുക
തൊഴുത്തിന്റെ പരിസരത്ത് തണല് മരം അഭികാമ്യം
തൊഴുത്തില് നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുക
ഏത് സമയത്തും തൊഴുത്തില് വെള്ളം ലഭ്യമാക്കുക 
ഗര്ഭ പരിരക്ഷ
1. ബീജാധാനം നടത്തി 60 ദിവസം കഴിഞ്ഞാല് ഗര്ഭ പരിശോധന നടത്തുക. 
2. ഏഴാം മാസം കറവപശുക്കളുടെ കറവ പൂര്ണ്ണമായും വറ്റിക്കണം.6മാസം മുതല് അതിനുളള നടപടികള് തുടങ്ങുക. 
3. ധാതു ലവണമിശ്രിതങ്ങള് 7 മാസം ഗര്ഭം വരെ പശുക്കള്ക്ക് നല്കാവുന്നതാണ്. 
4. 8,9 മാസങ്ങളില് കാത്സ്യം നല്കേണ്ടതില്ല. 
5. കൂടുതല് കറവയുള്ള പശുക്കള്ക്ക് കാത്സ്യം ഇന്ജക്ഷന് ആവശ്യമായി വന്നേക്കാം.കാത്സ്യം കുറഞ്ഞാല് ചാണകം കട്ടിയായി ഉറച്ച് പോകും, മലബന്ധം,മൂത്രം പോകാതിരികുക,അയവെട്ടാതിരിക്കുക,​വൈക്കോല് ചവയ്ക്കാന് മടിക്കുക,കൈകാലുകള്ക്ക് ബലക്ഷയം,കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങള്.പ്രസവത്തോടടുത്ത് നീര്മടിയും അകിടുവീക്കം തമ്മില് തിരിച്ചറിയണം.പാല്, വെള്ളം പോലെയാണെങ്കില് വിദഗ്ദചികിത്സ വേണ്ടി വരും. 
പ്രസവം
1. പ്രസവത്തിനുമുമ്പ് മുന്നീര് കുടംപൊട്ടി ഫ്ലൂയിഡ് വന്നാല് 2 മണിക്കൂറിനുള്ളില് പ്രസവം നടക്കണം.അല്ലാത്തപക്ഷം വിദഗ്ദ്ധസഹായം തേടുക.(Dystocia) 
2. പ്രസവിക്കുന്നതിനുളള വിഷമങ്ങള് കാണിക്കുകയും ഫ്ലൂയിഡ് വരാതിരിക്കുകയും ചെയ്താല് വിദഗ്ദ്ധപരിശോധന വേണം (Torsion) 
3. കുട്ടിയുടെ കൈകള് പുറത്തുവരികയും തല പുറത്തുകാണിക്കാതിരിക്കുകയും ചെയ്യുമ്പോള് കൈയ്യില് പിടിച്ച് വലിക്കരുത് (Head deviation) അങ്ങനെ ചെയ്താല് സാധാരണ പ്രസവം പോലും വിഷമ പ്രസവമായി മാറും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒരു വിദഗ്ദന്റെ സഹായം തേടുക. 
4. പ്രസവിച്ച ഉടനെ കന്നുകുട്ടിയുടെ പിന്കാലുകളില് പിടിച്ചുയര്ത്തി ചെറുതായി ആട്ടുക. 
5. മൂക്കില് ഫ്ലൂയിഡ് അഥവാ ഞോള ഉണ്ടെങ്കില് അത് ഊതിക്കളയുക. 
6. പൊക്കിള് കൊടി 5 സെന്റീമീറ്റര് വിട്ട് 2 ഇഞ്ച് അകലത്തില് സില്ക്ക് കൊണ്ട് കെട്ടിയിട്ട് മുറിച്ച് കളഞ്ഞ് റ്റിഞ്ചര് അയഡിന് പുരട്ടണം. 
7. പൊക്കിള് കൊടി പൊഴിഞ്ഞുപോകുന്നതുവരെ ടിഞ്ചര് അയഡിന് ഇടക്കിടെ പുരട്ടണം 
8. Mag Sulf /ഉപ്പുവെളളം കൊണ്ട് പശുവിന്റെ ഈറ്റം കഴുകി വ്യത്തിയാക്കുക. 
കറവ സമയത്ത് നല്കേണ്ട ശ്രദ്ധ
a. കറവക്ക് മുമ്പ് പശുവനെ കുളിപ്പിക്കണം.കുളിപ്പിക്കുന്നത​ിന് സോപ്പ് ഉപയോഗിക്കരുത്. 
b. പശുവിനെ കറക്കുന്നതിന് മുമ്പ് കറവക്കാരന് കൈ വൃത്തിയായി കഴുകണം. 
c. കറവ കൃത്യസമയത്തും കൃത്യമായ സ്ഥലത്തും കഴിയുമെങ്കില് സ്ഥിരം ഒരാളും ആയിരിക്കണം ചെയ്യേണ്ടത്. 
d. ആദ്യത്തെ 2/3 വലി പാല് കറുത്ത കടലാസിലോ തുണിയിലൊ ഒഴിച്ചുനോക്കിയാല് പാലില് തരിയുണ്ടെങ്കില് എളുപ്പം തിരിച്ചറിയാം. കറവക്ക് മുമ്പ് 1 ശതമാനം പൊട്ടാസിയം പെര്മാംഗനേറ്റ് ലായനിയില് അകിട് കഴുകുക. 
e. കറവ കഴിഞ്ഞ് കിടാവ് കുടിച്ച് കഴിഞ്ഞ ശേഷം പൊവിഡോണ് അയഡിനില് പശുവിന്റെ മുലക്കാമ്പ് മുക്കുക . 
f. കറവ സമയത്തോ കറവക്ക് ശേഷമോ ഖര ആഹാരം നല്കാം. 
g. കറവ കഴിഞ്ഞ് ഉടനെ പുല്ല്/വൈക്കോല് നല്കുക. 
h. ഒരു ദിവസത്തേക്കുള്ള തീറ്റയാണ് റേഷന്.റേഷന്റെ മുന്തിയ പങ്ക് വൈകുന്നേരവും ചെറിയ പങ്ക് രാവിലെയും നല്കുക. 
i. ചൂടുള്ള ദിവസങ്ങളില് ധാരാളം വെള്ളം എപ്പോഴും കുടിക്കാന് നല്കണം. 
j. കറുത്തതും കടുത്ത നിറമുള്ളതുമായ പശുക്കളെ കൂടുതല് നേരം വെയിലത്ത് കെട്ടരുത്. 
k. അകിടിനേല്ക്കുന്ന ചെറിയ ക്ഷതങ്ങള് ഉടനെ ചികിത്സിക്കുക. ബോറിക് ആസിഡ്/ പൊവിഡോണ് അയഡിന് ഇവ പുരട്ടക/ മഗ്നീഷ്യം സള്ഫേറ്റ് ഗ്ലിസറിന് പേസ്റ്റ് ഉപയോഗിക്കുക. 
പശുവിന്റെ തീറ്റ ക്രമം
1. തീറ്റയുടെ 2/3 ഭാഗം റഫേജും 1/3 സാന്ദ്രീകൃത തീറ്റയുമായിരിക്കണം.30കി.ഗ്രാം മുകളില് പാലുല്പ്പാദനമുള്ളതിന് ഇത് 40:60 എന്ന തോതില് നല്കണം. 
2. റഫേജിന്റെ 1/3 ഭാഗമെങ്കിലും പച്ച പുല്ല് ആയിരിക്കണം. 
3. 1.കി.ഗ്രാം പാലിന് 400 ഗ്രാം പെല്ലറ്റ് നല്കണം. 
4. 1.കി.ഗ്രാം പെല്ലറ്റ് 20 കി.ഗ്രാം പച്ച പുല്ലിന് തുല്യമാണ് 
5. ശരീര പോഷണത്തിന് ഒന്നര കി.ഗ്രാം പെല്ലറ്റ് നല്കണം. 
6. പ്രസവ റേഷനായി 6 മാസം ഗര്ഭ കാലം മുതല് 1 കി.ഗ്രാം പെല്ലറ്റ് നല്കണം. 
7. റേഷനില് മാറ്റം വരുമ്പോള് 3 ആഴ്ചകൊണ്ട് ക്രമമായി വേണം നടത്താന്. 
തൊഴുത്ത് പരിചരണം
• തൊഴുത്തിനകത്ത് രാവിലെയും വൈകിട്ടും വെയിലടിക്കുന്ന വിധത്തില് തൊഴുത്ത് സംവിധാനം ചെയ്യണം. 
• ആര്യവേപ്പ് പോലുള്ള തണല് വൃക്ഷങ്ങള് തൊഴുത്തിനടുത്ത് നടുക. 
• തൊഴുത്തിന്റെ മേല്ക്കൂര കഴിയുന്നത്ര ഉയരത്തിലാക്കുക. 
• തൊഴുത്തിന് വശങ്ങളില് ഭിത്തി ആവശ്യമില്ല. 
• ഫാന് ഇടുന്നത് നല്ലതാണ്. 
• എച്ച്.എഫ് പശുക്കള്ക്ക് തറയില് റബര് ഷീറ്റ് വിരിച്ച് കൊടുക്കുന്നത് നല്ലതാണ്. നെല്ലാട് കിന്ഫ്രാപാര്ക്കില് ഒരു പശുവിനുള്ള ഷീറ്റ് 1250 രൂപക്ക് ലഭിക്കും. 
• പുല്തൊട്ടി പശുവിന്റെ കൈമുട്ടുമായി ഉരസാത്ത വിധത്തില് ക്രമീകരിക്കണം. 
കന്നുകുട്ടി പരിപാലനം
1. പ്രസവിച്ച് അര മണിക്കൂറിനുളളില് കിടാവിന് കന്നിപ്പാല് നല്കണം. 
2. ആദ്യ ദിവസം പല പ്രാവശ്യമായി കന്നിപ്പാല് ഏകദേശം 3 ലിറ്റര് നല്കണം 
3. കൂടുതലുളള കന്നിപ്പാല് കറന്ന് മറ്റ് കിടാക്കള്,വളര്ച്ചമുരടിച്ച കിടാരികള്,പശുവിന് തന്നയോ നല്കാം. 
4. കാത്സ്യം കുറഞ്ഞ് വീണിട്ടുളള പശുവാണെങ്കില് കാല്സ്യം നല്കേണ്ടതാണ്. 
5. കിടാവിന് ആദ്യ വിര മരുന്ന് പത്താം ദിവസം നല്കുക. 
6. രണ്ടാമത്തെ ഡോസ് ഇരുപത്തിയഞ്ചാം ദിവസം നല്കാം. 
7. കിടാവിന് ആവശ്യത്തിന് പാല് കിട്ടുന്നില്ലെങ്കില് മറ്റു പശുവിന്റെ പാല് തിളപ്പിച്ച് ചെറുചൂടോടെ അണു വിമുക്തമാക്കിയ പാത്രത്തില് കോഴി/താറാവ് മുട്ട,മീനെണ്ണ,ബി കോംപ്ലക്സ് വിറ്റാമിനുകള് എന്നിവ ചേര്ത്ത് നല്കണം. 
8. ആദ്യമാസം ശരീര തൂക്കത്തിന്റെ പത്തിലൊന്ന് പാല് ദിനം പ്രതി നല്കണം. 
9. രണ്ടാം മാസം മുതല് പാല് അളവ് കുറച്ച് മറ്റ് തീറ്റകള് ശീലിപ്പിക്കാം. 
10. സാന്ദ്രീക്യത തീറ്റ/പെല്ലറ്റ് നാലാം മാസം, ദിനം പ്രതി 1 ഗഴ വീതം നല്കണം.അഞ്ചാം മാസം ഒന്നര ഗഴ എന്ന തോതിലും ആറാം മാസം 2 ഗഴ എന്ന തോതിലും ഏഴാം മാസം മുതല് രണ്ടര ഗഴ എന്ന തോതിലും നല്കണം. 
11. നാലാം മാസത്തിനുശേഷം ധാരാളം പച്ചപുല്ല് നല്കണം. 
12. മൂന്ന് മാസത്തിന് ശേഷമെ പെരുമ്പണ്ടം പൂര്ണ്ണവളര്ച്ചയിലാവുകയുള്ളു. 
13. വര്ഷത്തില് 2 പ്രവശ്യമെങ്കിലും ചാണകം പരിശോധിച്ച് ആവശ്യമെങ്കില് മാത്രം വിരമരുന്ന് നല്കുക 
14. 6 മാസത്തിനുള്ളില് കുളമ്പ് രോഗത്തിനുളള വാക്സിന് നല്കുക. 
15. രക്തകുറവ് ഉണ്ടെങ്കില് കണ്പോള റോസ് നിറത്തിനുപകരം വെളുത്ത് കണാം.ഉടന് രക്തം ഉണ്ടാകുന്നതിനുളള ടോണിക്കുകള് നല്കുക. 
16. പേന്,ചെള്ള് എന്നിവയ്ക്കുളള മരുന്ന് മാസത്തിലൊരിക്കലെങ്കിലും പുരട്ടുക. 
17. വിരമരുന്ന് കൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് മിനറല് മിക്സ്ചര് നല്കുക.വിരമരുന്ന് ഭാഗിച്ച് രണ്ടു തവണയായി നല്കുക. വിരമരുന്ന് നല്കിയതിന്ശേഷം ലിവര്ടോണിക്,രക്തം ഉണ്ടാകാനുള്ള മരുന്ന് ഇവ നല്കുക. 
പശു വളര്ത്തലില് ശ്രദ്ധിക്കേണ്ട മറ്റു കാര്യം
1. പാല് പൂര്ണ്ണമായും കറന്നെടുത്തില്ലെങ്കില് അകിട് വീക്കം വരും. 
2. കന്നി കിടാക്കള് ഗര്ഭിണിയായിരിക്കുമ്പോള് അകിട് നല്ലതുപോലെ തടവി കഴുകണം. 
3. ചവിട്ടും തൊഴിയും നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള് ചെയ്യുക. 
4. പ്രസവം അടുക്കുമ്പോള് തീറ്റ കുറക്കരുത്.പ്രസവിച്ച ഉടനെ കൊടുത്തുകൊണ്ടിരിക്കുന്ന തീറ്റതന്നെ നല്കുക. 
5. കറവയുടെ സമയത്തും തൊട്ടുമുമ്പും കടുത്ത ഗന്ധമുള്ള തീറ്റകള് നല്കരുത്. 
6. ഗര്ഭപാത്രം തള്ളിവരുന്ന പശുക്കളെ പിന്കാല് വശം ഉയര്ത്തി നിര്ത്തുക.തീറ്റ പലപ്രാവശ്യമായി നല്കുക 
7. വട്ടകയര്,മൂക്കുകയര്.ഇവ ആവശ്യത്തിനുമാത്രം മുറുക്കമുള്ളതായിരിക്കണം. 
8. കാലിന് ബലക്കുറവുള്ള പശുവിനെ മണ്ണില് നിറുത്തുന്നതാണ് കൂടുതല് നല്ലത്. 
9. വേനല്ക്കാലത്ത് പ്രസവിക്കുന്ന പശുക്കള്ക്ക് ഗര്ഭക്കാലത്ത് മീനെണ്ണ നല്കണം അല്ലെങ്കില് വൈറ്റമിന് എ കുത്തി വയ്പെടുക്കണം. 
പൊതു ഉപദേശം
• ഉരുക്കളെ ഇന്ഷുര് ചെയ്യുന്നതിന് വെറ്ററിനറി ഡോക്ടറെ കൊണ്ട് വെറ്ററിനറി സര്ട്ടിഫിക്കറ്റ് എഴുതിച്ച് പ്രീമിയം തുക ഇന്ഷുറന്സ് കമ്പനിയില് അടക്കണം. 
• ഇന്ഷൂറന്സ് ലാഭത്തിനുള്ളതല്ല നഷ്ടം ഒഴിവാക്കുന്നതിനുള്ളതാണ്. 
• പാലിന്റെ അളവ് കുറയുമ്പോള് റീയേജന്റ് ഉപയോഗിച്ച് അകിട് വീക്കം ആണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 
• തൊഴുത്തിന്റെ തറ മണ്നിരപ്പില് നിന്ന് 1 അടിയെങ്കിലും ഉയരത്തിലായിരിക്കണം. 
• ചാണകക്കുഴി വശങ്ങള് തറനിരപ്പില്നിന്ന് 2 അടി ഉയരത്തില് കെട്ടിസൂക്ഷിക്കണം. കിടാവ് ചാണക കുഴിയില് വീഴാതെ നോക്കണം. 
• പാല് ചുരന്നു പോകുന്ന പശുക്കള്ക്ക് കറവ മൂന്നു നേരമാക്കുക. കാത്സ്യം ടോണിക്ക് കൊടുക്കുക. 
• ആന്റി ബയോട്ടിക്കുകള് പോലുളള മരുന്നുകള് ഡോക്ടര് നിര്ദേശിക്കുന്നത്രയും ദിവസങ്ങളില് നല്കണം ഇടക്ക് വെച്ച് നിര്ത്തരുത്. 
• മരുന്നുകള് നല്കുമ്പോള് പാല്,മാംസം എന്നിവ ഉപയോഗിക്കാന് അനുവദിച്ചിട്ടില്ലാത്തത്രയും ദിവസങ്ങളില് ഉപയോഗിക്കരുത്. 
• പ്രസവിച്ച് മൂന്നു മാസത്തിനുളളില് പശുവിനെ കുത്തിവെയ്പ്പികണം. മദിലക്ഷണം കാണിച്ചില്ലെങ്കില് ചികില്സ ആവശ്യമാണ്. 
• കുളമ്പ് രോഗം വന്നാല് മൃഗാശുപത്രിയില് വിവരം അറിയിക്കണം.പശുവിനെ പുറത്ത് മേയാന് വിടരുത് .മറ്റ് മൃഗങ്ങളുമായുള്ള സമ്പര്ക്കം പരമാവധി ഒഴിവാക്കുക. 
• കാരം/കുമ്മായം ഇവ ഉപയോഗിച്ച് തൊഴുത്ത് കഴുകുക. 
• പുല്കൃഷിക്ക് ലഭ്യമായതില് ഏറ്റവും നല്ല ഇനം പുല്ലാണ് ഹൈബ്രിഡ് നേപ്പിയര് സിഒ3. 
• ചതുരശ്രമീറ്റര് സ്ഥലത്ത് 1 തണ്ട് നടാം .ഒരു തണ്ടിന് അരപാട്ട ചാണകം വീതം ഓരോ വിളവെടുപ്പിന് ശേഷവും ഇട്ട് കൊടുക്കണം. 10,15 ദിവസ ത്തിലൊരിക്കല് നനക്കണം 30,40 ദിവസത്തിലൊരിക്കല് 25,30 കി.ലോ പുല്ല് വീതം അരിഞ്ഞെടുക്കാം. 
ചില രോഗ ലക്ഷണങ്ങള്
1. നായ, പൂച്ച എന്നിവയുടെ കടിയേറ്റാല് 15 മിനുട്ട് നേരം ടാപ്പില് നിന്നും നേരിട്ട് വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകുക. പിന്നീട് അയഡിന് പുരുട്ടുക.ആവശ്യമെങ്കില് വാക്സിനേഷന് വിധേയമാക്കുക.
2. കുളമ്പ് രോഗ ലക്ഷണങ്ങള്: 
ഉയര്ന്ന പനി ,കാലുകള്ക്കും കൈകള്ക്കും വേദന,മോണ,നാക്ക്,വിരലിന്റെ/പേണി​യുടെ ഇടയില് മുറിവ്,വായില് നിന്ന് പതഞ്ഞ് ഉമിനീര് ഒലിക്കുക ഇവയാണ് ലക്ഷണങ്ങള്. 
കുളമ്പ് രോഗ ചില്സ: 
പനിക്കുള്ള മരുന്ന്,മുറിവില് പുരട്ടാനുള്ള മരുന്ന് എന്നിവ നല്കുക. പഴത്തിലേ തേനിലോ ബോറിക് ആസിഡ് കുഴച്ച് വായില് പുരട്ടുക,കാല്കഴുകുന്നതിന് പൊട്ടാസ്യം പെര്മാഗനേറ്റ്/ഫോര്മാലിന് ഇവ ഉപയോഗിക്കുക.തുരിശ് സള്ഫാ നിലാമൈഡ്, യൂക്കാലി പാരഫിന് ഇവകുഴച്ച് പുരട്ടുക.വായിലെ മുറിവില് പൊടിയുപ്പ് വിതറി കൊടുക്കുക, തൊഴുത്തിന് ചുറ്റും ചാക്ക്,ടാര്പോളിന് ഇവ കെട്ടി മറക്കുക.കൈയിലും കാലിലും ഗ്ലൗസ്സ് ധരിച്ച് മാത്രം പശുവിനെ തൊടുക.അതിനുശേഷം ഗ്ലൗസ്സ് കത്തിച്ച് കളയുക അസുഖമുള്ള പശുവിനെ ഏറ്റവും അവസാനം പരിചരിക്കുക.അതിനുശേഷം കുളിക്കുക.
3. ആന്ത്രാക്സ് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. മനുഷ്യര്ക്ക് സാധാരണ ത്വക്കിലാണ് ആന്ത്രാക്സ് വരാറ്.അപൂര്വ്വമായ വയറിളക്കം ,ന്യുമോണിയ എന്നിവയുണ്ടാകാം. കന്നുകാലികളില് കറുത്ത കട്ടപിടിക്കാത്ത രക്തം നവദ്വരങ്ങളിലൂടെ സ്രവിക്കുക.പെട്ടെന്ന് മരണമടയുക ഇവയാണ് ലക്ഷണങ്ങള്.രോദ ശവ ശരീരം തൊലി പൊളിക്കുകയൊ കീറിമുറിക്കുകയൊ ചെയ്യരുത്.ആറടി താഴ്ചയില് കുമ്മായം മണ്ണെണ്ണ എന്നിവ ഒഴിച്ച് മറവ് ചെയ്യണം. വാക്സിന് ലഭ്യമാണ്. 
4. കുരളടപ്പന് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. താട,ആട എന്നിവിടങ്ങ ളിലെ നീര്ക്കെട്ട് ,ഉയര്ന്ന പനി,വയറിളക്കം ,ന്യുമോണിയ എന്നിവ ലക്ഷണങ്ങളാണ്.ഇതിന് വാക്സിന് ലഭ്യമാണ്. 
5. അകിടുവീക്കം.സബ് ക്ലിനിക്കില് അകിടുവീക്കം മാസ്റ്ററ്റിസ് കിറ്റുപയോഗിച്ച് കണ്ടുപിടിച്ച് ചികില്സിക്കുക.
മറ്റ് അകിടുവീക്ക ലക്ഷണങ്ങള്: പാലിന് പതകുറയുക,തരി കാണുക,നിറംമാറ്റം കാണുക,രുചിവ്യത്യാസം തോന്നുക,അകിടിന് നീര്കാണുക, കാലിന് വേദന കാണിക്കുക ,എന്നിവ കണ്ടാല് ഉടനെ തന്നെ ഔഷധ ചികിത്സ വേണം. വൈകുന്തോറും ചികിത്സയുടെ ഫലം കുറയുക. 
5,10 മണിക്കുറുനുള്ളില് പാല് വെള്ളമാകുകയും അകിട് കല്ലിച്ച് കാണുന്നതരം അകിടുവീക്കം ഉണ്ട്.അതിന് പെട്ടെന്ന് ചികില്സ വേണം. 
ആടിന്റെ അകിടില് ചെറിയ നീര്ക്കെട്ട് കാണുകയോ പാലില് വ്യത്യാസം കാണുകയോ ചെയ്താല് ഡോക്ടറെ കൊണ്ട് എത്രയും പെട്ടെന്ന് ചികിത്സിപ്പിക്കണം. 
6. ടെറ്റനസ്:ചിലവ് കുറഞ്ഞഫലപ്രദമായ ചികില്സ നിലവില് ഇല്ല. 
വരാതിരിക്കാന് പ്രതിരോധ കുത്തിവെപ്പ് എടുത്താല് മതി. 
ഫാന് ഇടുക, വശങ്ങളില് ഭിത്തി ഒഴിവാക്കുക,ഇടക്കിടെ 1/2 മണിക്കൂര് ഇടവിട്ട് വെള്ളം സ്പ്രേ ചെയ്യുക,വായില് നിന്ന് പത വരുന്നെങ്കില് ഉപ്പ് തീറ്റയിലോ വെള്ളത്തിലോ നല്കുക. പകല് തണല് മരങ്ങളുടെ ചുവട്ടില് കെട്ടുക. ധാരാളം വെള്ളം എപ്പോഴും കുടിക്കുന്നതിന് നല്കുക. തീറ്റ വെയിലില്ലാത്തപ്പോള് നല്കുക. 
7. മിനറല് ഡിഫിഷന്സി: വെള്ളം കുടിക്കുന്നതിന് മടികാണിക്കുക ,ചാണകം ചെളി നിറത്തിലോ കറുത്ത നിറത്തിലോ പോവുക ,കരിയിലപോലുള്ളവ തിന്നുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക എന്നിവ ചില ലക്ഷണങ്ങളാണ്.വിറ്റാമിനുകള് നല്കുക,സോഡാപൊടി നല്കുക,മിനറല് മിക്സചര് നല്കുക. 
8. ബബീസിയോസിസ് /മഞ്ഞപിത്തം: പട്ടുണ്ണിയില് കൂടിയാണ് ഈ അസുഖം പകരുന്നത്.വളരെ ഉയര്ന്ന പനി, വയറിള ക്കം,കട്ടന് കാപ്പിയുടെ നിറത്തില് മൂത്രം പോവുക എന്നിവയാണ് ലക്ഷണങ്ങള്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക.
9. ആടുവസന്ത:മൂക്കില് നിന്ന് മഞ്ഞകലര്ന്ന കഫകെട്ട് ശ്വാസതടസ്സം,ന്യുമോണിയ,വയറിളക്ക​ം,ഗര്ഭമലസല്,ചുണ്ട്, നാവ് ,മോണ എന്നിവിടങ്ങളില് വ്രണങ്ങള് വായില് നിന്ന് ദുര്ഗന്ധം,കണ്ണില് നിന്ന് പഴുപ്പ് മുതലായവയാണ് ലക്ഷണങ്ങള്. 
10. ഗര്ഭ നാശം/ Abortion: Physical reasons - ഉയര്ന്ന ചൂട്,പനി,ഇടിവെട്ടുക,വീഴുക,ഓടിക​്കുക,പടക്കം എന്നിവ മൂലം ഗര്ഭം അലസിപോകാം. 
11. ചില പശുക്കളില് ഹോര്മോണ് അപര്യാപ്തത മൂലം ഗര്ഭമലസാറുണ്ട് .അതിന് വിദ്ഗദ്ധ ചികിത്സ നല്കുക. 
ക്ഷീര കര്ഷകര് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് 
• രോഗാണുബാധ ചിലരോഗങ്ങള് വന്നാല് ഗര്ഭമലസും അങ്ങനെ സംശയം തോന്നുവെങ്കില് രക്തമെടുത്ത് ലാബില് പരിശോധനക്ക് അയക്കേണ്ടി വരും കാരണം അവ ചികിത്സിച്ച് ഭേദമാക്കാം എന്ന് മാത്രമല്ല മനുഷ്യര്ക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാം.ഗര്ഭമലസിപ്പോയത് വെറും കൈകൊണ്ട് വേണ്ടത്ര മുന്കരുതലുകള് സ്വീകരിക്കാതെ കൈകാര്യം ചെയ്യരുത്. 
• മറുപിള്ള,പ്രസവിച്ച് 12 മണിക്കൂറിന് ശേഷം (24 മണിക്കൂര് വരെ ആകാം) പോയില്ലെങ്കില് നീക്കം ചെയ്യുക.
വെറും കൈകൊണ്ട് തൊടാതിരിക്കുകയാണ് നല്ലത്. 
• മരുന്നുകള് ഡോക്ടറുടെ നിര്ദ്ദേശാനുസരിച്ച് ഗുണനിലവാരമുള്ള കമ്പനികളുടെതു മാത്രം വാങ്ങുക.
ഗുണനിലവാരമില്ലാത്ത മരുന്നുകള് ഗുണത്തേക്കാള് ഏറെ ദോഷം ചെയ്യും 
• പ്രസവത്തിന് മുമ്പുള്ള രണ്ടാഴ്ച അമോക്ലോര്,മാഗ്സള്ഫ് എന്നിവ ഡോക്ടറുടെ നിര്ദ്ദേശാനുസരണം നല്കുക. 
• പാലിന് കൊഴുപ്പ് കൂടുന്നതിന് കൂടുതല് നാരുള്ള ഭക്ഷണം .(പുല്ല്,വൈക്കോല് )നല്കുക.ചൊറുക്ക ഒരൗണ്സ് വീതം നല്കുക. 
പ്രാഥമിക ചികില്സ
• കഞ്ഞി ചക്കപ്പഴം മുതലായവ കൊടുത്തുണ്ടാകുന്ന ദഹനക്കേടിന് സോഡാപ്പൊടി കൊടുക്കുക. 
• പശു മറുപിളള/പ്ലാസന്റ തിന്നാല് പപ്പായ/കപ്പങ്ങ വേവിച്ച് ഒരു പൈന്റ് ബ്രാണ്ടി/റം ചേര്ത്ത് കൊടുക്കുക. ദഹനക്കേട് വന്ന് കഴിഞ്ഞാല് ചൊറുക്ക നല്കുക 
• മുറിവേറ്റാല് റ്റി. റ്റി. ഇന്ജക്ഷന് എടുക്കുക. 
• കൊമ്പ് /കുളമ്പ് ഇളകി പോയാല് (Avulsion) മുറിവ് നല്ലതുപോലെ കഴുകി അണുമുക്തമായ തുണിയില് റ്റിഞ്ചര് ബെന്സോയിന് പുരട്ടി ചുറ്റികെട്ടുക. 
• നായയുടെ കടിയേറ്റാല് 15 മിനുറ്റ് സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകുക.ആവശ്യമെങ്കില് വാക്സിനേഷന് നല്കുക. 
• റബര് പാല് കുടിച്ചാല് ,ആല്ക്കലി /സോഡാ പൊടി കലക്കി കൊടുക്കുക. 
Other Guidelines
1. പേവിഷബാധ ,നായകളില് നിന്നും പൂച്ചകളില് നിന്നുമാണ് പ്രധാനമായും പകരുന്നത് .മൂന്നാം മാസം ആദ്യ ഡോസ് ഒരു മാസത്തിനുശേഷം ബൂസ്റ്റര് പിന്നീട് വര്ഷം തോറും എന്നിങ്ങനെ പ്രതിരോഗ കുത്തിവയ്പ് വഴി രോഗം നിയന്ത്രിക്കാം. 
2. അസുഖമുള്ള മൃഗങ്ങളെ തിരിച്ചറിയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്. മറ്റു മൃഗങ്ങളില് നിന്ന് മാറി നില്കുക,കിതപ്പനുഭവപ്പെടുക ,ചുമ,വിറയല്,തീറ്റ എടു ക്കുന്നതിനുള്ള വ്യത്യാസങ്ങള് ,വയറ്സ്തംഭനം അയവെട്ടുന്നുണ്ടോ ,കിടക്കുന്ന മൃഗത്തെ തട്ടിനോക്കിയിട്ടും എഴുന്നേല്ക്കുന്നില്ലേ ,തലകുത്തനെ പിടിച്ച് നില്ക്കുക, കണ്ണുകള്ക്ക് നിറം വ്യത്യാസം, കൃഷ്ണമണിക്ക് അസാധാരണ അനക്കം ,വായില് നിന്ന് ഉമിനീരോ പതയോ ഒലിക്കുക,താടിക്കടിയില് നീര്,കൈകാലുകള് സാധാരണ പോലെ ചലിപ്പിക്കുന്നുണ്ടോ,മുടന്തുതോന​്നുന്നുണ്ടോ,മുറിവോ, രോമംകൊഴിയുന്ന സ്ഥല മോ,മുഴകളോ കാണുന്നുണ്ടോ,രോമം എഴുന്നേറ്റ് നില്ക്കുന്നുണ്ടോ ,മൂത്രദ്വാരത്തില് നിന്നും അസാധാരണമായി എന്തെങ്കിലും ഒഴികി വരുന്നുണ്ടോ,വയറിളക്കമുണ്ടോ,ചാ ണകത്തിന് പ്രത്യേക നാറ്റമോ രക്തം കഫം,എന്നിവ കലര്ന്നതാണോ ,മൂത്രമെഴിക്കാ നും ചാണകമിടാനും പ്രയാസമുണ്ടോ മൂത്രത്തിന് നിറവ്യത്യാസമുണ്ടോ, പല്ല് ഇറ മുന്നുണ്ടോ /അരക്കുന്നുണ്ടോ കൂടെ കൂടെ കിടക്കുകയും എഴുന്നേല്ക്കുകയും ചെയ്യുന്നുണ്ടോ , അകിടിന് നീര് വേദന ,പാലിന് നിറവ്യത്യാസം കണ്പോളയില് നിറവ്യത്യാസം.ഒരാഴ്ചയായി കൊടുക്കുന്ന ഭക്ഷണം അളവ്,തരം,പൂപ്പല് ഉണ്ടൊ മുതലായവ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നീരോ വ്രണങ്ങളോ ഉണ്ടോ.തൊഴു ത്തിനുള്ളിലെ താപനില. 
3. കിടാക്കളുടെ കൊമ്പുകരിച്ച് കളയുന്നത് എപ്പോഴും ഗുണകരമല്ല.കാരണം ശരീര താപ നില നിയന്ത്രിക്കുന്നതിന് അതിന് പങ്കുണ്ട.പ്രത്യേകിച്ചും എരുമകള്ക്ക് 
4. ബയോഗ്യാസ് പ്ലാന്റ് ,1 പ്ലാന്റില് ദിവസം 25 കി.ഗ്രാം ചാണകം വേണം രണ്ടു പശു ക്കളെ വളര്ത്തിയാല് തുടര്ച്ചയായി പ്രവര്ത്തിപ്പിക്കാം. കൂടുതല് വിവരങ്ങള് സബ്സിഡി എന്നിവ ഖാദി ഗ്രാമവ്യവസായ ഓഫീസില് നിന്ന് അറിയാം. 
5. പശുവിനെ വാങ്ങുന്നതിന് അറിയേണ്ട കാര്യങ്ങള് 
6. മാസത്തിനകം ആദ്യപ്രസവം നടന്നതായിരിക്കണം രണ്ട് പ്രസവങ്ങള് തമ്മിലുള്ള ഇടവേള 15 മാസത്തില് അധികമാകരുത് കഴിയുന്നതും 5 വയസ്സിനു താഴെയുള്ള പശുക്കളെ വേണം വാങ്ങാന് ഗര്ഭപാത്രത്തില് നിന്ന് ദുര്ഗന്ധമുള്ള ദ്രാവകം വരുന്ന തിനെ വാങ്ങരുത്. 
7. അകിടുമുലക്കാമ്പ് മൃദുവായിരിക്കണം.തുടുത്ത പാല് ഞരമ്പായിരിക്കണം.കറവക്ക് ശേഷം അകിട് ചുങ്ങണം.കറവ കൃത്യമായി രണ്ടുനേരം നിരീക്ഷിക്കണം.പാല് ചുര 
8. വേനല്ക്കാലത്ത് കൂടുതല് പ്രോട്ടീന്,വെള്ളം ഇവ നല്കണം. ഷെഡിനകത്ത് തെര്മോ മീറ്റര് വക്കുക. 
9. പൂപ്പല് വിഷബാധ ,െ തീറ്റ 5,െ8 മണിക്കൂര് വെയിലത്തിട്ട് ഉണക്കിയതിന് ശേഷം മാത്രം നല്കുക.ലിവര് ടോണിക്കുകള് നല്്കുക. 
10. തിളക്കമുള്ള കണ്ണുകള് നീളമുള്ള ഉടല് വലിയ വയര് എന്നിവ നല്ല ലക്ഷണങ്ങളാണ്.നട ക്കാന് ബുദ്ധിമുട്ട്,പുഴുക്കടി,അകിട് വീക്കം,വ്രണങ്ങള്,ശ്വാസതടസ്സം,ത​ീറ്റക്കുറവ് എന്നിവ നല്ല ലക്ഷണങ്ങളല്ല.നീളമുള്ള വാല്,നല്ല ആകൃതിയുള്ള പിന് കാലുകള്,പിന്കാലു കള്ക്കിടയില് ധാരാളം സ്ഥലം എന്നിവ നല്ല ലക്ഷണങ്ങളാണ.് 
11. തൊഴുത്ത്: ഓരോ പശുവിനും 1.7 മീ.നീളം,1.2 മീ.വീതി എന്ന തോതില് സ്ഥലം നല്കണം.തറ ഭൂമിയില് നിന്ന് 1 അടി ഉയരത്തിലായിരിക്കണം.തീറ്റതൊട്ടി​ 75 സെ.മീ വീതി 40 സെ.മീ ആഴത്തില് നിര്മ്മിക്കണം.മേല്ക്കൂര മോന്തായം 3.5 മീ.ഉയരവും വശങ്ങളില് 2.1 മീ. ഉയരവും വേണം.തൊഴുത്തില് ഈച്ച ശല്യം കുറക്കാന് 1 ലിറ്റര് സോപ്പുവെള്ളത്തില് 2സ്പൂണ് മണ്ണെണ്ണ ആഴ്ചയിലൊരിക്കല് ഒഴിക്കുക. 
12. നൈട്രേറ്റ് വിഷബാധ 
സാധാരണയായി ഈ വിഷബാധക്ക് കാരണം ചിലചെടികള്,ആഴമുള്ള കിണറ്റിലെ നൈട്രേറ്റിന്റെ അളവ് കൂടുതലുള്ള വെള്ളം എന്നിവ കഴിക്കുന്നത് മൂലമാണ്. പ്രത്യേക ലക്ഷണങ്ങള് കാണിക്കാതെ മൃഗങ്ങള് ചത്തുപോകുന്നു.വിഷബാധയുടെ ലക്ഷണ ങ്ങളില് പ്രധാനം വായില് നിന്ന് വെള്ളമൊലിക്കല്, വയറുവേദന,വയറിളക്കം,ശ്വാസ തടസ്സം,സന്നി മുതലായവയാണ്. കൂടുതല് അന്നജ പ്രധമായ ആഹാരം , വൈക്കോല് കൂടികലര്ത്തി പുല്ല് നല്കുക. ഉണക്കിന് ശേഷം ആദ്യമഴക്ക് കിളുര്ക്കുന്ന പുല്ല് നല്കാതിരിക്കുക,മൂടികെട്ടിയ അന്തരീക്ഷമുള്ളപ്പോള് മേയാന് വിടാതിരിക്കുക എന്നിവയാണ് നൈട്രേറ്റ് അംശം കൂടുതലുള്ള സ്ഥലങ്ങളില് ചെയ്യാവുന്ന പ്രതിരോധ നടപടികള്.

കടപ്പാട് : jeevadhani.blogspot.in

2.94117647059
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top