অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാജ്യത്തിനാവശ്യം വിളയധിഷ്ഠിത 'പ്രിസിഷന്‍' കൃഷി.

രാജ്യത്തിനാവശ്യം വിളയധിഷ്ഠിത 'പ്രിസിഷന്‍' കൃഷി.

രാജ്യത്ത് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചു വരുന്നു. 2017 ലെ ഇക്കണോമിക് റിവ്യൂവില്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2.1 ശതമാനമായി കുറഞ്ഞിട്ടുണ്ട് .
കുറയുന്ന വരുമാനം.
2015-16 ലെ കേന്ദ്ര ബജറ്റില്‍ 2022 ഓടെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കു മെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2015-16 ല്‍ ദേശീയ സാമ്പിള്‍ സര്‍വ്വെ അനുസരിച്ച് പ്രതിശീര്‍ഷ വരുമാനം 96,500 രൂപയായിരുന്നു. ഇത് 1,83000 രൂപയാകണമെങ്കില്‍ കാര്‍ഷിക മേഖല 10.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കേണ്ടതുണ്ട് . എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 1.85 ശതമാനം മാത്രമാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരുമാനം ഇരട്ടിയാക്കല്‍ പ്രസ്താവനയിലൊതുങ്ങുമെന്നാണ്.
കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ ഒരു ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള 70 ശതമാനം കാര്‍ഷിക കുടുംബങ്ങളും കൃഷി നഷ്ടത്തിലാണ് നടത്തുന്നത്. 15 ശതമാനം പേര്‍ക്ക് നാമമാത്രമായ ലാഭം ലഭിയ്ക്കുമ്പോള്‍ 14.5 ശതമാനം കാര്‍ഷിക കുടും ബങ്ങള്‍ക്ക് മാത്രമാണ് കൃഷി ലാഭകരമായി നടത്താന്‍ സാധിക്കുന്നത്.
ചെറുകിട കൃഷിരീതികളാണ് രാജ്യത്ത് കൂടുതലായി നിലവിലുള്ളത്. കാര്‍ഷിക മേഖലയ്ക്കാവശ്യമായ ഗുണമേന്മയുള്ള വിത്ത്, വളം എന്നിവയുടെ അഭാവം നില നില്‍ക്കുന്നു. ജൈവകൃഷി വിപുലപ്പെടുത്തുമെന്ന പ്രഖ്യാപനവും, ഉല്പ്പന്ന ഗുണനില വാര നിയന്ത്രണത്തിനുള്ള റഗുലേറ്ററി അതോറിറ്റിയും പ്രസ്താവനകളിലൊതുങ്ങു മ്പോള്‍, സുസ്ഥിര കൃഷിരീതി പ്രാവര്‍ത്തികമാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
വിപണനത്തിനുള്ള അസംഘടിത രീതിയും, കാര്‍ഷിക കാലാവസ്ഥ മുന്നറിയിപ്പു കളുടെ അഭാവവും, മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം സംസ്‌കരണം എന്നിവയിലെ അപര്യാപ്തതകളും കാര്‍ഷിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നു.
തരിശ്ശായി കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷിയിറക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ നെല്‍കൃഷി മാത്രമെ പാടുള്ളൂവെന്ന നിബന്ധന ഒഴിവാക്കേ തു . കടുത്ത ജല ദൗര്‍ലഭ്യത നേരിടുമ്പോള്‍ നെല്‍കൃഷിയ്ക്ക് മറ്റു വിളകളെ അപേക്ഷിച്ച് ഏഴിരട്ടി വെള്ളം ആവശ്യമാണെന്നതാണ് ഇതിനു കാരണം!
സ്മാര്‍ട്ട് പ്രിസിഷന്‍ കൃഷിരീതികള്‍
കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാകണമെങ്കില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . കാര്‍ഷിക മേഖലയിലെ അനിശ്ചിതത്വം ഒഴിവാക്കേണ്ടതുണ്ട് . മണ്ണ്, വെള്ളം, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വില്ലേജടിസ്ഥാനത്തില്‍ ലഭ്യമാക്കേ തു . സോഷ്യല്‍ മീഡിയ, വിവര സാങ്കേതിക വിദ്യ എന്നിവ അനുവര്‍ത്തിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ എസ്.എം.എസ്, മൊബൈല്‍ ആപ്പുകള്‍, വെബ് പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ലഭ്യമാക്കേണ്ടതുണ്ട്.
അന്തരീക്ഷോഷ്മാവ്, ആര്‍ദ്രത, കാറ്റിന്റെ വേഗത, ദിശ, മഴയുടെ തോത്, സൂര്യപ്രകാശം തുടങ്ങിയ എല്ലാ വിവരങ്ങളും യഥാസമയം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് കാലാവസ്ഥാ സിസ്റ്റം ഗ്രാമതലത്തിലാവശ്യമാണ്. ഇതിനിണങ്ങിയ രീതിയില്‍ കാര്‍ഷിക സ്ഥാപനങ്ങള്‍ അറിവു കേന്ദ്രങ്ങളാകണം.
മണ്ണ്, വിത്ത്, വെള്ളം, കാലാവസ്ഥ എന്നിവ വിലയിരുത്തി മാത്രമെ കാര്‍ഷിക - മേഖലയില്‍ ഉല്പാദനക്ഷമത ഉയര്‍ത്താന്‍ സാധിക്കൂ. ഇതിനിണങ്ങിയ മുന്നറിയിപ്പുകള്‍. എസ്.എം.എസ്, മൊബൈല്‍ ആപ്പുകള്‍, വെബ് പോര്‍ട്ടലുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ലഭ്യമാക്കേണ്ടതുണ്ട്.
അന്തരീക്ഷോഷ്മാവ്, ആര്‍ദ്രത, കാറ്റിന്റെ വേഗത, ദിശ, മഴയുടെ തോത്, സൂര്യ പ്രകാശം തുടങ്ങിയ എല്ലാ വിവരങ്ങളും യഥാസമയം ലഭ്യമാകുന്ന ഓട്ടോമാറ്റിക് കാലാവസ്ഥാ സിസ്റ്റം ഗ്രാമതലത്തിലാവശ്യമാണ്. - മണ്ണ്, വിത്ത്, വെള്ളം, കാലാവസ്ഥ എന്നിവ വിലയിരുത്തി മാത്രമെ കാര്‍ഷിക മേഖലയില്‍ ഉല്പാദനക്ഷമത ഉയര്‍ത്താന്‍ സാധിക്കുകയുള്ളു !
ഇതിനിണങ്ങിയ മുന്നറിയിപ്പുകള്‍ ഗ്രാമങ്ങള്‍ അടിസ്ഥാനമാക്കിയോ, ഗ്രാമപഞ്ചായത്തടിസ്ഥാനത്തിലോ അറിവു കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നതും, മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതും 40 ശതമാനത്തോളം വിള നഷ്ടം ഒഴിവാക്കാന്‍ സാധിക്കും.
ഇതിനിണങ്ങുന്ന നോളഡ്ജ് മാനേജ്‌മെന്റ് സിസ്റ്റം, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കാബ് ഇന്റര്‍നാഷണല്‍, ഇക്രി സാറ്റ് തുടങ്ങിയ ഏജന്‍സികള്‍ നടപ്പിലാക്കി വരുന്നു.
ഇന്നവേഷനും സാങ്കേതിക വിദ്യയും
ഇന്ന് കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യകളും ഇന്നവേഷനും അനു വര്‍ത്തിച്ചുള്ള പ്രിസിഷന്‍ കൃഷിരീതിയ്ക്ക് പ്രസക്തിയേറുന്നു.
പ്രിസിഷന്‍ കൃഷി അഥവാ കൃത്യതാ കൃഷി നിലവിലു ങ്കിലും ഉല്പാദനം മുതല്‍ വിപണനം വരെയുള്ള വിവിധ തലത്തില്‍ പ്രിസിഷന്‍ ഇടപെടലുകള്‍ രാജ്യത്ത് വേ ത പ്രാവര്‍ത്തികമാക്കിയിട്ടില്ല.
- മണ്ണ്, വെള്ളം, വിത്ത്, കാലാവസ്ഥ, പരിചരണം, മുന്നറിയിപ്പുകള്‍, വിപണി, വിപ് ണന മാന്ദ്യം, പ്രകൃതി ദുരന്തങ്ങള്‍ മുതലായവ വ്യക്തമായി മനസ്സിലാക്കി ഉത്പാദനച്ചി ലവ് കുറച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കാണ് പ്രിസിഷന്‍ കൃഷിരീതി യില്‍ പ്രാമുഖ്യം നല്‍കുന്നത്. വ്യക്തമായ ഡാറ്റ വിലയിരുത്തിയുള്ള ഡിജിറ്റല്‍ വള ലഭ്യത ശുപാര്‍ശ, മണ്ണിന്റെ ഘടനയ്ക്കായുള്ള സോയില്‍ വേള്‍ഡ്, വിപണി ലഭ്യമിട്ട ഉല്പാദന പ്രക്രിയ മുതലായവയ്‌ക്കെല്ലാം പ്രിസിഷന്‍ രീതി കരുത്തേകുന്നു. കൃഷി യും, ഐ.ടി. യും സമന്വയിപ്പിച്ചുള്ള അഗ്രി അനലിറ്റിക്‌സ് മൈക്രോ സോഫ്റ്റം, ടെകഹീന്ദ്രയും ഹൈദരബാദിലെ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇക്രിസാറ്റ് (ICRISAT) മായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സെന്‍സ റുകള്‍, സാറ്റലൈറ്റ് ഇമേജുകള്‍ ഡാണുകള്‍ എന്നിവ ഇതിനായി പ്രയോജനപ്പെടുത്തി വരുന്നു.
സംരംഭകത്വവും ഉല്പാദന ക്ഷമതയും
2050 ഓടു കൂടി ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്നും ഇന്ത്യയിലിത് 1.7 ബില്ല്യനാകുമെന്നാണ് കണക്ക്. ഇതിനായി കാര്‍ഷിക സംരംഭങ്ങള്‍ക്ക് കൂടുതല്‍ പരി - ഗണന ലഭിക്കേ തു . മണ്ണ് പരിശോധന, കൃഷിയിറക്കല്‍ തുടങ്ങി സംസ്‌കരണം, വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ പ്രിസിഷന്‍ ഇടപെടലുകള്‍ അനുവര്‍ത്തി ക്കാവുന്നതാണ്. ഉല്പാദനച്ചെലവ് കുറച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന രീതി യ്ക്കാണ് പ്രിസിഷന്‍ കൃഷി രീതിയില്‍ പ്രാമുഖ്യം നല്‍കുന്നത്. നെതര്‍ലാന്റ് ഈ രംഗത്ത് അനുവര്‍ത്തിയ്ക്കുന്ന രീതി ഇരട്ടി വിളവ്, പകുതി ചെലവില്‍ എന്നതാണ്. ഒരു ചതുരശ്ര മീറ്ററില്‍ 9 മാസക്കാലയളവില്‍ ഇന്ത്യയിലെ തക്കാളി വിളവ് 20 കി. | ഗ്രാമാണ്. നെതര്‍ലൻഡ്സിൽ ഇത് 70 കി.ഗ്രാമോളം വരും.
കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ മൂന്ന് രീതിയി ലുള്ള ഇടപെടലുകള്‍ ആവശ്യമാണ്. ഇപ്പോഴുള്ള പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാനുതകുന്ന ഇടപെടലുകളില്‍ വില സ്ഥിരത, സുതാര്യത എന്നിവ അനുവര്‍ത്തി ക്കണം. സാങ്കേതിക വിദ്യയും, ഇന്നവേഷനും അവലംബിക്കാന്‍ വ്യക്തമായ ഡാറ്റ കള്‍ അനുവര്‍ത്തിച്ചുള്ള പ്രിസിഷന്‍ ഫാമിംഗ്, ഭൗതിക സൗകര്യ വികസനം ഉറപ്പുവരുത്തണം.
സംയോജിത രീതിയില്‍ വിളകള്‍ക്കിണങ്ങിയ End to end solution നും - പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ഗവേഷണത്തിലൂടെ ഉരുത്തിരിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലെത്തിക്കണം. ഇതിനാവശ്യമായ വിജ്ഞാന വ്യാപനം, പുത്തന്‍ ടെക്‌നോളജി രൂപപ്പെടുത്തല്‍, അഗ്രി സംരംഭകത്വത്തിന്റെ ഭാഗമായി ബിസിനസ് മോഡല്‍ ഉരുത്തിരിച്ചെടുക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട് .
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate