Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മണ്ണില്ലാകൃഷി പലതരത്തില്‍

മണ്ണില്ലാകൃഷി പലതരത്തില്‍
ഇത്തരം കൃഷി സമ്പ്രദായത്തില്‍ സാധാരണയായി ചെടികള്‍ മണ്ണിനു പകരം മുന്‍പ് സൂചിപ്പിച്ച ധാതുപദാര്‍ത്ഥങ്ങളോ, കൃത്രിമ വസ്തുക്കളോ നിറച്ച ട്രേയിലാണ് നടുന്നത്. ജലാഗിരണ ശേഷി കൂടുതലുള്ളവയാണ് ഇത്തരം പദാര്‍ത്ഥങ്ങള്‍. താഴെയുള്ള സംഭരണിയില്‍നിന്ന് ജലവും വളവും (ജലത്തില്‍ ലയിപ്പിച്ചത്) മുകളിലത്തെ ട്രേയില്‍ എത്തിക്കുന്നു. പരിമിതമായ അളവില്‍ ആവശ്യത്തിനനുസരിച്ച് വെള്ളവും വളവും ചെടിയുടെ വേരുപടലത്തിലെത്തിക്കാന്‍ പല മാര്‍ഗങ്ങളനുവര്‍ത്തിക്കാറുണ്ട്.
മണ്ണെണ്ണ വിളക്കിലെ തിരിപോലെ തിരികളിലൂടെ വെള്ളം കയറി മുകള്‍പരപ്പിലെ ചെടികളുടെ വേരുപടലത്തിലെത്തിക്കുന്ന തിരി (വിക്ക്) സമ്പ്രദായം, താഴെയുള്ള സംഭരണിയില്‍ നിന്നും ഒരു ചെറു പമ്പുവഴി വെള്ളം അടിക്കാവുന്ന വാട്ടര്‍ കള്‍ച്ചര്‍ സമ്പ്രദായം, ട്രേകളില്‍ വെള്ളം നിറച്ച് അത് തന്നത്താന്‍ സാവധാനം താഴെയുള്ള സംഭരണികളിലേക്ക് ഊര്‍ന്നിറങ്ങളുന്ന എബ്ബ് & ഫ്‌ളോ സമ്പ്രദായം, കണികാ ജലസേചന സമ്പ്രദായത്തിന്റെ മാതൃകയിലുള്ള ഡ്രിപ്പ് സമ്പ്രദായം, ചെടികള്‍ അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്ന എയ്‌റോപോണിക്ക് രീതി, ജലവും ലവണങ്ങളും കലര്‍ന്ന ജലപാളി ചെടിയുടെ വേരുപടലത്തിലൂടെ സാവധാനം ഒഴുകി നീങ്ങുന്ന പോഷകപാളി (ന്യൂട്രിയന്റ് ഫിലിം) രീതി എന്നിവയാണ് പ്രധാനപ്പെട്ട മണ്ണില്ലാകൃഷി രീതികള്‍.
എയ്‌റോപോണിക്ക് രീതിയില്‍ കപ്പുകളില്‍ ഉറപ്പിച്ച ചെടികള്‍ അന്തരീക്ഷത്തില്‍ തൂക്കിനിര്‍ത്തുകയാണ് ചെയ്യുന്നത്. ചെറിയ സ്പ്രിംഗളറുകളിലൂടെയോ മിസ്റ്റിംഗ് സമ്പ്രദായത്തിലൂടെയോ പോഷകങ്ങള്‍ ലയിപ്പിച്ച ജലം ചെറിയ കണികകളായി പുറത്തേക്ക് തെറിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്ന ചെടിയുടെ വേരുകള്‍ ജലം വലിച്ചെടുക്കുന്നു. ഹരിതഗൃഹത്തില്‍ വിവിധ തട്ടുകളായി വളരെയധികം ചെടികള്‍ ഇത്തരത്തില്‍ കൃഷി ചെയ്യാന്‍ കഴിയും. ഹരിതഗൃഹത്തിലോ ഷേഡ്ഹൗസിലോ കമ്പികള്‍ വലിച്ചുകെട്ടി പല തട്ടുകളിലായി ചെടികള്‍ ക്രമീകരിച്ച് ചുരുങ്ങിയ തറ വിസ്തൃതിയില്‍ കൂടുതല്‍ വിളവിറക്കാന്‍ ഇതിലൂടെ കഴിയും. ഇവിടെ അന്തരീക്ഷത്തിലെ ആര്‍ദ്രത ഒരുപരിധിയില്‍ കൂടുതല്‍ താഴാന്‍ അനുവദിച്ചുകൂടാ. അന്തരീക്ഷത്തിലെ ജലാംശം കുറഞ്ഞാല്‍ അതു മനസ്സിലാക്കി ഇലക്ട്രിക് മോട്ടോറും അനുബന്ധിച്ചുള്ള പമ്പുസെറ്റും മിസ്റ്റിംഗ് സിസ്റ്റവും പ്രവര്‍ത്തിപ്പിക്കുന്ന സെന്‍സറുകള്‍ ഹരിതഗൃഹത്തില്‍ സ്ഥാപിച്ചാല്‍ ഏറെ നല്ലതാണ്.
ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…
വസ്തു
മണ്ണില്ലാത്ത കൃഷിയോ? ഒരു കാലത്ത് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ലാത്ത ഇത്തരം കൃഷിസമ്പ്രദായം ഇപ്പോള്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. മണ്ണിനുപകരം മരപ്പൊടി, ഉമി തുടങ്ങിയ ജൈവവസ്തുക്കളോ, അഗ്നിപര്‍വ്വതസ്‌ഫോടന അവശിഷ്ടപദാര്‍ത്ഥങ്ങായ പെര്‍ലൈറ്റ്, പൂമൈസ് എന്നിവയോ വെര്‍മികുലേറ്റ്, റോക്ക്‌വൂള്‍ തുടങ്ങിയ ഫൈബര്‍ രൂപത്തിലുള്ള ധാതുപദാര്‍ത്ഥങ്ങളോ ഉപയോഗിച്ച് കൃഷി ചെയ്ത് ഉത്പാദനക്ഷമത കൂട്ടാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മണ്ണിനു പകരം വെള്ളത്തില്‍ ചെടിയുടെ വേരുപടലം വ്യാപിച്ചു കിടക്കുന്ന ഹൈഡ്രോപോണിക്‌സ് രീതി, വേരുപടലം വായുവില്‍ തൂങ്ങി നില്‍ക്കുന്ന തരത്തിലുള്ള എയ്‌റോ പോണിക്‌സ് രീതി എന്നിവയും പ്രചാരത്തിലുണ്ട്.
കൃഷിയില്‍ മണ്ണിന് ധര്‍മ്മം രണ്ടാണ്. ചെടിക്കാവശ്യമായ വെള്ളവും വളവും സംഭരിച്ചുവെച്ച് ചെടിയുടെ വേരുകള്‍ക്ക് അവ വലിച്ചെടുക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുക, ചെടിയെ നിലത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന വേരുപടലത്തെ പിടിച്ചു നിര്‍ത്തുക. ഇവ രണ്ടും കൃത്രിമമായി നമുക്ക് സൃഷ്ടിക്കാനാവുമെങ്കില്‍ മണ്ണിന്റെ ആവശ്യമേയില്ലതന്നെ. മറ്റു ഗുണങ്ങളേറെയുണ്ടുതാനും. കൃഷിചെയ്യുന്ന വിളയുടെ ആവശ്യകതയും കാലാവസ്ഥാമാറ്റവും അനുസരിച്ച് വെള്ളത്തിന്റേയും വളത്തിന്റേയും ഊഷ്മാവിന്റേയും അളവ് ക്രമീകരിക്കുവാന്‍ കഴിയും. കുറഞ്ഞ അളവ് ജലവും വളവും മാത്രം മതിയാകും നല്ല വിളവ് കിട്ടാന്‍.
ശൂന്യാകാശത്തുള്ള ബഹിരാകാശ പേടകത്തില്‍ മണ്ണില്ലാ കൃഷിയിലൂടെ തക്കാളിയും മുള്ളങ്കിയും കാരറ്റും കാപ്‌സിക്കവും മറ്റും ചില പച്ചക്കറികളും ഉത്പാദിപ്പിക്കുവാന്‍ കഴിഞ്ഞതായി നാസ പുറത്തിറക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ പറയുന്നു.
ഇത്തരം കൃഷിരീതിയില്‍ ചെടികള്‍ വേഗത്തില്‍ വളരുന്നതായും കൂടുതല്‍ വിളവ് തരുന്നതായും കണ്ടിട്ടുണ്ട്. ചെടിയെ ആക്രമിക്കുന്ന കീടങ്ങളുടേയും സസ്യരോഗങ്ങളുടേയും അളവും കുറവായിരിക്കും.  കാലാവസ്ഥാ മാറ്റങ്ങളോട് പ്രതികരിക്കാതെ ഏത് സമയത്തും ഏതുതരം വിളയും കൃഷി ചെയ്യാന്‍ കഴിയുമെന്നത് വര്‍ഷത്തില്‍ കൊടും തണുപ്പും ചൂടും മാറിമാറി വരുന്ന പ്രദേശങ്ങളില്‍ ഏറെ പ്രയോജനപ്രദമാണ്. മണ്ണിലെ അമ്ലത്വവും വെള്ളക്കെട്ടും ഇവിടെ പ്രശ്‌നമാകുന്നില്ല. അധ്വാനചെലവും താരതമ്യേന കുറവാണ്.
ഹരിതഗൃഹം (ഗ്രീന്‍ ഹൗസ്), ഷേഡ് ഹൗസ് കൃഷി സമ്പ്രദായങ്ങളോട് ചേര്‍ന്നാണ് മണ്ണില്ലാകൃഷി രീതി സാധാരണയായി അനുവര്‍ത്തിക്കാറുള്ളത്. ഉയര്‍ന്ന വിപണനമൂല്യമുള്ള പുഷ്പകൃഷി, ഓര്‍ക്കിഡ്, ആന്തൂറിയം, കാപ്‌സിക്കം, സ്‌ട്രോബറി തുടങ്ങിയവയുടെ ഉത്പാദനത്തിന് ഇത്തരം കൃഷിരീതി ഏറെ ആദായകരവും എളുപ്പവുമാണ്. ഇത്തരം കൃഷിരീതികളെക്കുറിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (നാസാ) പ്രത്യേക ഗവേഷണം നടത്തുന്നുണ്ട്.
ശൂന്യാകാശത്തുള്ള ബഹിരാകാശ പേടകത്തില്‍ മണ്ണില്ലാ കൃഷിയിലൂടെ തക്കാളിയും മുള്ളങ്കിയും കാരറ്റും കാപ്‌സിക്കവും മറ്റും ചില പച്ചക്കറികളും ഉത്പാദിപ്പിക്കുവാന്‍ കഴിഞ്ഞതായി നാസ പുറത്തിറക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ പറയുന്നു. ശൂന്യാകാശത്തും മണ്ണില്ലാത്ത മറ്റു ഗ്രഹങ്ങളിലും ചന്ദ്രനിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി സാധ്യമാക്കുവാന്‍ ഒരുപക്ഷേ വരും വര്‍ഷങ്ങളില്‍ കഴിഞ്ഞേക്കും എന്നു പറയുന്നതില്‍ അതിശയോക്തി തീരെയില്ല.
മണ്ണില്ലാകൃഷി രീതിക്ക് തീര്‍ച്ചയായും ചില ദോഷങ്ങളുമുണ്ട്. ഉയര്‍ന്ന പ്രാരംഭ ചെലവ്, പരിപാലന ചെലവ്, പ്രത്യേക പരിശീലനം നേടിയ കൃഷിക്കാര്‍, ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗം, ഇവയൊക്കെ പ്രശ്‌നങ്ങള്‍ തന്നെ. പക്ഷേ വിപുലമായ രീതിയില്‍ ഉയര്‍ന്ന വിപണി ലക്ഷ്യമാക്കിയുള്ള വിളകള്‍ കൃഷി ചെയ്യുമ്പോള്‍ ഇത്തരം കൃഷി സമ്പ്രദായം ഏറെ ഗുണകരവും ലാഭകരവും പരിസ്ഥിതിക്കിണങ്ങുന്നതുമാണെന്നതില്‍ സംശയമില്ല.
ക്രിസ്തുവിനുമുമ്പ് നദീതട സംസ്‌കാരങ്ങളില്‍ മണ്ണില്ലാതെയുള്ള കൃഷിരീതി അവലംബിക്കാനുള്ള സാധ്യതയെപ്പറ്റി ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും 17-ാം നൂറ്റാണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങള്‍ ആദ്യമായി ആരംഭിച്ചത്. മണ്ണില്ലാകൃഷി ഒരു പൂര്‍ണ്ണ കൃഷിരീതിയായി വികസിച്ചത് 1930നുശേഷമാണ്.
കഴിഞ്ഞ ഒരു ദശകമായി അമേരിക്കയും മറ്റു യൂറോപ്യന്‍ മദ്ധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ഇത്തരം കൃഷിരീതി വ്യാപകമായി അനുവര്‍ത്തിച്ചു വരുന്നു. പൂകൃഷിയില്‍ മുന്‍പന്തിയിലുള്ള ഹോളണ്ടിലും സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം കൃഷിരീതി ഏറെ വ്യാപകമാണ്. അമേരിക്കയില്‍ ആകെ കൃഷിയിടത്തിന്റെ മൂന്നിലൊരു ഭാഗത്തോളം ഇത്തരം കൃഷിരീതി വ്യാപിച്ചു കഴിഞ്ഞു.
മണ്ണില്ലാകൃഷി പലതരത്തില്‍
ഇത്തരം കൃഷി സമ്പ്രദായത്തില്‍ സാധാരണയായി ചെടികള്‍ മണ്ണിനു പകരം മുന്‍പ് സൂചിപ്പിച്ച ധാതുപദാര്‍ത്ഥങ്ങളോ, കൃത്രിമ വസ്തുക്കളോ നിറച്ച ട്രേയിലാണ് നടുന്നത്. ജലാഗിരണ ശേഷി കൂടുതലുള്ളവയാണ് ഇത്തരം പദാര്‍ത്ഥങ്ങള്‍. താഴെയുള്ള സംഭരണിയില്‍നിന്ന് ജലവും വളവും (ജലത്തില്‍ ലയിപ്പിച്ചത്) മുകളിലത്തെ ട്രേയില്‍ എത്തിക്കുന്നു. പരിമിതമായ അളവില്‍ ആവശ്യത്തിനനുസരിച്ച് വെള്ളവും വളവും ചെടിയുടെ വേരുപടലത്തിലെത്തിക്കാന്‍ പല മാര്‍ഗങ്ങളനുവര്‍ത്തിക്കാറുണ്ട്.
മണ്ണെണ്ണ വിളക്കിലെ തിരിപോലെ തിരികളിലൂടെ വെള്ളം കയറി മുകള്‍പരപ്പിലെ ചെടികളുടെ വേരുപടലത്തിലെത്തിക്കുന്ന തിരി (വിക്ക്) സമ്പ്രദായം, താഴെയുള്ള സംഭരണിയില്‍ നിന്നും ഒരു ചെറു പമ്പുവഴി വെള്ളം അടിക്കാവുന്ന വാട്ടര്‍ കള്‍ച്ചര്‍ സമ്പ്രദായം, ട്രേകളില്‍ വെള്ളം നിറച്ച് അത് തന്നത്താന്‍ സാവധാനം താഴെയുള്ള സംഭരണികളിലേക്ക് ഊര്‍ന്നിറങ്ങളുന്ന എബ്ബ് & ഫ്‌ളോ സമ്പ്രദായം, കണികാ ജലസേചന സമ്പ്രദായത്തിന്റെ മാതൃകയിലുള്ള ഡ്രിപ്പ് സമ്പ്രദായം, ചെടികള്‍ അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്ന എയ്‌റോപോണിക്ക് രീതി, ജലവും ലവണങ്ങളും കലര്‍ന്ന ജലപാളി ചെടിയുടെ വേരുപടലത്തിലൂടെ സാവധാനം ഒഴുകി നീങ്ങുന്ന പോഷകപാളി (ന്യൂട്രിയന്റ് ഫിലിം) രീതി എന്നിവയാണ് പ്രധാനപ്പെട്ട മണ്ണില്ലാകൃഷി രീതികള്‍.
എയ്‌റോപോണിക്ക് രീതിയില്‍ കപ്പുകളില്‍ ഉറപ്പിച്ച ചെടികള്‍ അന്തരീക്ഷത്തില്‍ തൂക്കിനിര്‍ത്തുകയാണ് ചെയ്യുന്നത്. ചെറിയ സ്പ്രിംഗളറുകളിലൂടെയോ മിസ്റ്റിംഗ് സമ്പ്രദായത്തിലൂടെയോ പോഷകങ്ങള്‍ ലയിപ്പിച്ച ജലം ചെറിയ കണികകളായി പുറത്തേക്ക് തെറിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്ന ചെടിയുടെ വേരുകള്‍ ജലം വലിച്ചെടുക്കുന്നു. ഹരിതഗൃഹത്തില്‍ വിവിധ തട്ടുകളായി വളരെയധികം ചെടികള്‍ ഇത്തരത്തില്‍ കൃഷി ചെയ്യാന്‍ കഴിയും. ഹരിതഗൃഹത്തിലോ ഷേഡ്ഹൗസിലോ കമ്പികള്‍ വലിച്ചുകെട്ടി പല തട്ടുകളിലായി ചെടികള്‍ ക്രമീകരിച്ച് ചുരുങ്ങിയ തറ വിസ്തൃതിയില്‍ കൂടുതല്‍ വിളവിറക്കാന്‍ ഇതിലൂടെ കഴിയും. ഇവിടെ അന്തരീക്ഷത്തിലെ ആര്‍ദ്രത ഒരുപരിധിയില്‍ കൂടുതല്‍ താഴാന്‍ അനുവദിച്ചുകൂടാ. അന്തരീക്ഷത്തിലെ ജലാംശം കുറഞ്ഞാല്‍ അതു മനസ്സിലാക്കി ഇലക്ട്രിക് മോട്ടോറും അനുബന്ധിച്ചുള്ള പമ്പുസെറ്റും മിസ്റ്റിംഗ് സിസ്റ്റവും പ്രവര്‍ത്തിപ്പിക്കുന്ന സെന്‍സറുകള്‍ ഹരിതഗൃഹത്തില്‍ സ്ഥാപിച്ചാല്‍ ഏറെ നല്ലതാണ്.
മണ്ണില്ലാകൃഷിയിലെ ഏറ്റവും നൂതന രീതിയാണ് പോഷകപാളി കൃഷി. ഇവിടെ പോഷകമൂലകങ്ങള്‍ കലര്‍ന്ന ജലം നേര്‍ത്ത പാളിയായി ചെടികളുടെ വേരുപടലത്തിലൂടെ ഒഴുക്കിവിടുന്നു. ചെടികളുടെ തൂങ്ങിക്കിടക്കുന്ന വേരുകളുടെ സമുച്ചയം ജലവും ലവണങ്ങളും വലിച്ചെടുക്കുന്നു. മുമ്പുപറഞ്ഞതുപോലെ ചെടികളെ ഉറപ്പിച്ചു നിര്‍ത്താന്‍ കപ്പുകളോ, വൃത്താകൃതിയിലോ ചതുരാകൃതിയിലോ സുഷിരങ്ങളുള്ള ഫ്രെയിമുകളോ ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മണ്ണിനു പകരമുപയോഗിക്കാവുന്ന പെര്‍മിയേറ്റ്, റോക്ക്‌വൂള്‍, പാറപ്പൊടി തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കപ്പുകളിലോ ട്രേകളിലോ നിറച്ച് അതില്‍ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കാവുന്നതാണ്.
സസ്യത്തിന് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ കാലാവസ്ഥയിലും ആവശ്യമായ വെള്ളവും പോഷകാംശവും എത്രയെന്ന് കൃത്യമായി കണ്ടുപിടിച്ച് അതിനനുസരിച്ച് പോഷകപാളി തയ്യാറാക്കാവുന്നതാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഈ മിശ്രിതം പമ്പു ചെയ്യാന്‍ ഒരു ചെറു പമ്പ് ഉപയോഗിക്കാവുന്നതാണ്. കാലാവസ്ഥയിലുള്ള മാറ്റം അനുസരിച്ച് ജലലവണ മിശ്രിതം ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്ത് വേരുപടലത്തിന്റെ ഊഷ്മാവ് ക്രമീകരിക്കുകയും ആകാം.
മണ്ണില്ലാ കൃഷി, പോഷകപാളി കൃഷി തുടങ്ങിയ നൂതനമാര്‍ഗങ്ങളവലംബിച്ച് 50 മുതല്‍ 70 ശതമാനം വരെ വെള്ളവും വളവും ലാഭിക്കാനും 40 മുതല്‍ 60 ശതമാനം വരെ അധികവിളവ് നേടാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ ഇതു സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നു.
ആര്യ ഉണ്ണി
കടപ്പാട്
3.05263157895
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top