പൂക്കാന്‍ തുടങ്ങിയപ്പോഴേക്കും തക്കാളിച്ചെടി വാടി ഉണങ്ങിപ്പോയി എന്നത് കര്‍ഷകരുടെ സ്ഥിരം പരാതി. വാട്ടമില്ലെങ്കില്‍ നേട്ടമെന്നതാണ് തക്കാളിക്കൃഷിയെക്കുറിച്ച് പറയുന്നത്. അല്പം ശ്രദ്ധിച്ചാല്‍ തക്കാളിക്കൃഷി വന്‍ വിജയമാക്കാം. മണ്ണൊരുക്കുമ്പോള്‍ തന്നെ കുമ്മായം ചേര്‍ക്കണം. സെന്റിന് രണ്ടരക്കിലോഗ്രാം എന്നതോതില്‍ തടത്തില്‍ മുകളിലെ ഒരടി മണ്ണുമായി കുമ്മായം യോജിപ്പിക്കുക.

നടീല്‍ അകലം രണ്ടടി, ജൈവവളം സെന്റൊന്നിന് നൂറ് കിലോഗ്രാം നല്‍കാം. അടിവളമായി അരക്കിലോഗ്രാം ഫാക്ടംഫോസും 150ഗ്രാം പൊട്ടാഷും നല്‍കണം. തക്കാളി വിത്ത് ഇരട്ടി സ്യൂഡോമോണാസുമായി പുരട്ടി അര മണിക്കൂര്‍ വെച്ചതിന് ശേഷം വിതയ്ക്കുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കും.