Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിയിലെ അറിവുകള്‍

കൃഷിയിലെ അറിവുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍

ഒരുങ്ങാം, മഴയ്ക്കുമുമ്പേ

 

ജോസഫ് ജോണ്‍ തേറാട്ടില്‍

കൃഷി ഓഫീസര്‍, ആനക്കര, പാലക്കാട്

വേനല്‍ക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുമ്പ് പച്ചക്കറി നട്ടാല്‍ ജൂണ്‍-ജൂലൈ മാസത്തോടെ വിളവെടുക്കാം. വേനല്‍ അവസാനം (മേയ് മാസം പകുതിക്കു ശേഷം) നട്ട് മഴയെത്തുന്നതോടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്ന പച്ചക്കറിക്കാണ് മികച്ച വിളവു ലഭിക്കുക. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും, പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇലപ്പേന്‍ എന്നിവ. വെണ്ട, വഴുതിന, മുളക്, പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ കൃഷി മേയ് മാസത്തില്‍ ആരംഭിക്കാം.

വെണ്ട

കേരളത്തിലെ കാലാവസ്ഥയില്‍ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാനഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാല്‍ വെണ്ടച്ചെടികല്‍ ആരോഗ്യത്തോടെ വളര്‍ന്ന് നല്ല കായ്ഫലം നല്‍കുന്നു. ജന്മം കൊണ്ട് ആഫ്രിക്കന്‍ വംശജനായ ഈ പച്ചക്കറി വിളയില്‍ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.

വെണ്ടയിലെ പ്രധാന ഇനങ്ങള്‍

അര്‍ക്ക അനാമിക - നല്ലപച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍, ഉയര്‍ന്ന വിളവ്, നരപ്പ്രോഗത്തിനെരിരെ പ്രതിരോധശേഷി

സല്‍കീര്‍ത്തി - ഇളംപച്ചനിറമുള്ള നീണ്ടകായ്കള്‍

സുസ്ഥിര - ഇളംപച്ചനിറമുള്ള നല്ലവണ്ണമുള്ള കായ്കള്‍. ദീര്‍ഘകാലം വിളവ് നല്‍കാനുള്ള കഴിവ്, മഞ്ഞളിപ്പുരോധത്തിനെതിരെ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിയ്ക്ക് അനുയോജ്യം

മഞ്ചിമ - മികച്ച വിളവ്, നരപ്പിനെതിരെ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം.

അഞ്ചിത - ഇളം പച്ചനിറമുള്ള കായ്കള്‍, പ്രതിരോധശേഷി (നരപ്പുരോഗത്തിനെതിരെ)

ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പുനിറത്തോടുകൂടിയ അരുണ, എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരെ ഉര്‍ന്ന പ്രതിരോധശേഷിയുള്ള വര്‍ഷ ഉപഹാര്‍ എന്നയിനവും കേരളത്തിലെ കഷിയ്ക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

നടീല്‍

മെയ് മാസം പകുതിയാകുമ്പോള്‍ വിത്തിടാവുന്നതാണ്. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെന്‍റീമീറ്ററും, വരികള്‍ തമ്മില്‍ 60 സെന്‍റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍ മുമ്പ് വെണ്ട വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തിടേണ്ടതാണ്. ഇങ്ങനെ കുതിര്‍ക്കുമ്പോള്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ എന്നതോതിലെടുത്താല്‍ വാട്ടരോഗത്തെ ഒഴിവാക്കാം. ചെടികള്‍ മുളച്ചുവരുന്നതുവരെ ചെറിയതോതില്‍ നന ആവശ്യമാണ്. ജൂണ്‍ ആകുമ്പോഴേയ്ക്കും മഴ ലഭിക്കുന്നതോടെ ചെടികള്‍ തഴച്ചുവളരുവാന്‍ തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് തുടര്‍ച്ചയായി 3 മാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ വെണ്ടയ്ക്ക് നല്‍കാവുന്നതാണ്. പിണ്ണാക്കുകള്‍ പുളിപ്പിച്ച് നല്‍കുകയാണ് ഉത്തമം. ഒരു ചെടിയ്ക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നല്‍കേണ്ടതാണ്. കൂടാതെ നട്ട് രണ്ടാഴ്ച ഒരു തവണ എന്ന തോതില്‍ വളപ്രയോഗം നല്‍കാവുന്നതാണ്. മെയ്-ജൂണ്‍ മാസത്തിലെ വെണ്ടക്കൃഷിയിലാണ് ഏറ്റവും മികച്ചവിളവ് നമുക്ക് പ്രതീക്ഷിക്കാനാവുന്നത്. വെണ്ട വേനല്‍ക്കാലത്തും നടാമെങ്കിലും രോഗ-കീടക്രമണങ്ങള്‍ കൂടുതലായതിനാല്‍ വിളവ് പൊതുവെ കുറവായിരിക്കും.

മുളക്

നമ്മുടെ വീടുകളില്‍ ഒഴിവാക്കാനാവാത്ത പച്ചക്കറി വിളയാണ് മുളക്. പച്ചമുളകായും, ഉണക്കിയും നാം മുളക് ഉപയോഗിച്ചുവരുന്നു. സുഗന്ധവ്യഞ്ജനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സെസില്‍ എന്ന ഘടകമാണ് മുളകിന് എരിവുരസം നല്‍കുന്നത്. മുളക് ഏതു സമയത്തും കൃഷി ചെയ്യാമെങ്കിലും മഴക്കാലം തീര്‍ത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടിനില്‍ക്കാതെ കൃഷിചെയ്യാനായാല്‍ മഴക്കാലത്ത് മുളക് മികച്ച വിളവ് നല്‍കുന്നു. നീരൂറ്റികുടിക്കുന്ന പ്രണികളുടെ എണ്ണത്തില്‍ കാണുന്ന കുറവാണ് ഇതിനുകാരണം.

ഇനങ്ങള്‍

ഉജ്ജ്വല - നല്ലഎരിവ്, ബാക്ടീരിയാല്‍ വാട്ടത്തിനെതിരെ മികച്ച പ്രതിരോധശക്തി, മുളകുകള്‍ കൂട്ടമായി മുകളിലേയ്ക്ക് നില്‍ക്കുന്നു. അടുത്തടുത്ത് കൃഷിചെയ്യാം.

അനുഗ്രഹ - വാട്ടത്തിനെതിരെ പ്രതിരോധശേഷി ഒറ്റയ്ക്ക് തുങ്ങികിടക്കുന്ന ഇനം എരിവ് ഇടത്തരം, വീട്ടിലെത്തോട്ടത്തിന് മികച്ചത്.

വെള്ളായണി അതുല്യ - എരിവ് കുറഞ്ഞ് നീണ്ടകായ്കള്‍, ക്രീം നിറം.

ജ്വാലമുഖി, ജ്വാലസഖി - എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ ഉപയോഗിച്ചുവരുന്നു.

സിയറ - അത്യുല്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കള്‍, തിളങ്ങുന്ന പച്ചനിറം.

ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടില്‍ കൃഷിചെയ്യാന്‍ പറ്റിയ ഇനമാണ്. അല്പം തണലുള്ള....നല്ല സൂര്യപ്രകാശം വേണം. മുകളിലേയ്ക്ക് നില്കുന്ന നീളം കുറഞ്ഞ കായ്കള്‍ തീവ്രമായ എരിവ്, നീണ്ട വിളവുകാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.

നടീല്‍

വിത്തുകള്‍ പാകി മുളപ്പിച്ച തൈകളാണ് നടീല്‍ വസ്തു തൈകള്‍ ഉണ്ടാക്കുന്നതിനായി വിത്തുകള്‍ മെയ് 15 ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കുക. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാം. ചെടികള്‍ തമ്മില്‍ 45 സെന്‍റീമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്‍റീമീര്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് 50-ാം ദിവസം വിളവെടുപ്പ് തുടങ്ങാം.

നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നല്കണം. പിന്നീട് 14 ദിവസത്തിനുള്ളില്‍ ഒരു തവണ എന്നതോതില്‍ ജൈവവളങ്ങളോ ജീവാണുവളങ്ങളോ നല്‍കാം. തൈകള്‍ മാറ്റി നടുന്ന സമയം മുതല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്നതോതില്‍ നല്‍കുന്നത് ചെടികള്‍ക്ക് നല്ല പ്രതിരോധശേഷി നല്‍കും. മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക്ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാല്‍ പച്ചമുളക് കടകളില്‍ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വഴുതിന

പാവഹ്ങളുടെ തക്കാളി എന്നാണ് വഴുതിന അറിയപ്പെടുത്. വഴുതിനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ എളുപ്പത്തില്‍ ഇവയെ വളര്‍ത്തിയെതടുക്കാം.

ഇനങ്ങള്‍

 

സൂര്യ - വയലറ്റ് നിറമുള്ള കായ്കള്‍ക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരെ പ്രതിരോധശക്തി, കുറ്റിച്ചിടിയായി വളരുന്ന ഇനം.

ശ്വേത - വെല്ള നിറമുള്ള നീണ്ട കായ്കള്‍, തൊലിയ്ക്ക് കട്ടികുറവ്, അടുത്തടുത്ത് നടാന്‍ യോജിച്ചത്.

ഹരിത - വാട്ടരോഗം, കായ്ചീയല്‍ എന്നിവയ്ക്കെതിരെ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കള്‍, വീട്ടിലെകൃഷിയ്ക്ക് ഏറെ അനുയോജ്യം

നീലിമ - സങ്കരയിനമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരെ പ്രതിരോധശേഷി വയലറ്റ് നിറം, മികച്ച വിളവ്.

ഇവയ്ക്കു പുറമെ ധാരാളം നാടന്‍ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടില്‍ കൃഷിചെയ്തുവരുന്നു.

നടീല്‍

മുളകിന്‍റേതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 20-25 ദിവസം പ്രായമായ തൈകള്‍ വര്‍ഷക്കാലാരംഭത്തോടെ മാറ്റി നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 60 സെന്‍റീമീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്‍റീമീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും, പ്രധാനകൃഷിസ്ഥലത്തും സ്യൂഡോമോണാസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റി നട്ട് 40-45 ദിവസത്തിനുള്ളില്‍ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം.

ചെടിക്ക് ഒന്നിന് അകക്കിലോഗ്രാം ജൈവവളം അടിവളമായി നല്‍കണം. കൂടാതെ 14 ദിവസത്തിലൊലിക്കല്‍ വളപ്രയോഗം നടത്തുകയും വേണം.

ഈ വിളകള്‍ കൂടാതെ പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറിവിളകളും വര്‍ഷക്കാലാരംഭത്തോടെ നട്ടുവളര്‍ത്താം. വീടുകളിലെ അടുക്കളത്തോട്ടത്തില്‍ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയില്‍ തന്നെ രോഗബാധകളെ ഒഴിവാക്കാന്‍ ജൈവ-ജീവാണുകുമിള്‍ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും. ഫോണ്‍ ജോസഫ്- 94475 29904

വളര്‍ത്തു പക്ഷികളിലെ രോഗപ്രതിരോധം

ഡോ. ഹരികൃഷ്ണന്‍ എസ്, ഡോ. രേഖ മോഹന്‍

അസിസ്റ്റന്‍റ് പ്രഫസേഴ്സ്, വെറ്ററിനറി കോളജ്, മണ്ണുത്തി

മനുഷ്യരിലെന്നപോലെ തന്നെ വളര്‍ത്തു പക്ഷികളിലും രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. രോഗപ്രതിരോധ നടപടികള്‍ക്കു പുറമേ ശാസ്ത്രീയമായ മറ്റു പരിപാലനക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്. വേനല്‍ അവസാനിച്ച് മഴയെത്തുന്നതോടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പക്ഷികളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. വളര്‍ത്തു പക്ഷികളില്‍ ഉത്പാദനം കുറയുക, രോഗപ്രതിരോധശേഷി നശിക്കുക, മുട്ടയുടെ വലിപ്പം കുറയുക എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. കൂട്ടത്തിലുള്ള ഒരു പക്ഷിക്ക് രോഗം ബാധിച്ചാല്‍ അതില്‍ നിന്നു മറ്റുള്ളവയിലേക്കു രോഗം പടരാന്‍ സാധ്യതയുണ്ട്. രോഗബാധിതരുടെ ഉമിനീര്‍, വിസര്‍ജ്യവസ്തുക്കള്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. മലിനമായ തീറ്റ, വെള്ളം, പാത്രങ്ങള്‍, മറ്റുപകരണങ്ങള്‍, വിരിപ്പ് എന്നിവ വഴിയും രോഗം പടരാം. അനാരോഗ്യകരമായ സാഹചര്യങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍, തീറ്റയുടെ അഭാവം എന്നിവയെല്ലാം രോഗബാധയ്ക്കു കാരണമാണ്.

രോഗപ്രതിരോധത്തില്‍ ഏറ്റവും പ്രധാനം രോഗനിയന്ത്രണ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുകയാണ്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം നല്‍കുകയെന്നതാണ് മറ്റൊന്ന്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് രോഗം ഏതെന്നു കൃത്യമായി മനസിലാക്കി അതു ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നുള്ളത്. ഇതിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടേണ്ടതാണ്.

പ്രധാനപ്പെട്ട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍

വലിയ കോഴികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം കൂടുകളിലായി വളര്‍ത്തണം. കുഞ്ഞുങ്ങളേയും വലിയ കോഴികളേയും ഒരാള്‍ തന്നെ പരിചരിക്കാതെ നോക്കുക. മറ്റു നിവൃത്തിയില്ലെങ്കില്‍ കോഴിക്കുഞ്ഞുങ്ങളുടെ പരിചരണശേഷം മാത്രം മുട്ടക്കോഴികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുക. അണുനാശിനികളില്‍ കൈകാലുകള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഒരു കൂട്ടില്‍ നിന്നും മറ്റുള്ളവയിലേക്ക് പ്രവേശിക്കുക. കോഴിക്കൂടുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കഴിവതും കൂടകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കരുത്. വേണ്ടിവന്നാല്‍ അണുനാശിനികള്‍ ഉപയോഗിച്ച് കൈയ്യും കാലും കഴുകിയതിനു ശേഷം മാത്രം പ്രവേശിപ്പിക്കുക.

ചത്തുപോയ കോഴികളെ ശരിയായ വിധത്തില്‍ നശിപ്പിച്ചു കളയണം. മരണകാരണം രോഗബാധയാണെങ്കില്‍ ചത്തകോഴികളെ ചുട്ടുകരിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചിടുകയോ വേണം. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ കോഴികളെ മാറ്റിപ്പാര്‍പ്പിക്കണം. രോഗബാധയുണ്ടെന്നു തീര്‍ച്ചയായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. കൂടുകളില്‍ എലി, ചെള്ള്, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കുകയും വിരിപ്പ് കട്ടപിടിക്കാതെ ശ്രദ്ധിക്കുകയും വേണം. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കുമ്പോഴും വിരയിളക്കല്‍ കഴിഞ്ഞതിന്‍റെ പിറ്റേന്നും വിരിപ്പ് നന്നായി ഇളക്കി കൊടുക്കാം. സര്‍വോപരി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

വിര ശല്യത്തില്‍ നിന്നും കോഴികളെ മുക്തമാക്കാന്‍ കാലാകാലങ്ങളില്‍ വിരയിളക്കുന്നത് നന്നായിരിക്കും. ഏഴാമത്തെ ആഴ്ചയില്‍ ആദ്യത്തെ വിരയിളക്കല്‍ നടത്തണം. പിന്നീട് രണ്ടുമാസത്തിലൊരിക്കല്‍ വിരമരുന്നു നല്‍കാം. മരുന്നുകള്‍ വെള്ളത്തില്‍ കലര്‍ത്തി നല്‍കുകയാണ് ഉത്തമം. നാലുമണിക്കൂര്‍ കൊണ്ട് കുടിച്ചുതീര്‍ക്കാവുന്ന അളവില്‍ വെള്ളത്തില്‍ മരുന്നു കലക്കി നല്‍കാം. ആല്‍ബന്‍റസോള്‍, പൈപ്പരാസിന്‍ എന്നീ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയിളക്കാനായി ഉപയോഗിക്കാം.

കോഴിയുടെ മേല്‍ കാണുന്ന ചെള്ള്, പേന്‍ തുടങ്ങിയ കീടങ്ങള്‍ കോഴിയുടെ രക്തം ഊറ്റികുടിക്കുകയും രോഗകാരണമാകുവുന്ന മറ്റ് അണുക്കളെ ശരീരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കീടാനാശിനികളില്‍ മുക്കിയോ, അവ സ്പ്രേ ചെയ്തോ ഇവയില്‍ നിന്നും സംരക്ഷണം തേടണം. കാലാവസ്ഥയ്ക്കനുരൂപമായതരത്തില്‍ പരിപാലനക്രമത്തില്‍ അപ്പപ്പോള്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. മീന മേടച്ചൂടില്‍ വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയില്‍ കൂടുകളിലേക്കെത്തുന്ന ചൂടിന്‍റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. പഴയകാലത്തെ ഓലമേഞ്ഞ കൂടുകള്‍ ചൂടു പ്രതിരോധിച്ചിരുന്നെങ്കിലും വര്‍ഷാവര്‍ഷം ഓല മാറ്റിമേയേണ്ടതുണ്ട്. ചൂടു പ്രതിരോധിക്കാന്‍ കൂടിനു മുകളിലായി ഓല, വൈക്കോല്‍ എന്നിവ പാകാവുന്നതാണ്. കൂടിനു മുകളില്‍ വെള്ള പൂശുന്നതും കൂടുകള്‍ക്കുളില്‍ ഫോഗര്‍ ഘടിപ്പിക്കുന്നതും കൂടിനു മുകളിലായി വെള്ളം ചീറ്റുന്ന സ്പ്രിംഗ്ളര്‍ ഘടിപ്പിക്കുന്നതും ചൂടുകൂറയ്ക്കാന്‍ സഹായകമാണ്.

തീറ്റ നല്‍കുമ്പോള്‍ പകല്‍ സമയത്ത് നല്‍കാതെ കാലത്തും വൈകിട്ടുമായി പകുത്തു നല്‍കാം. പോഷകാഹാര കുറവു കൊണ്ടുള്ള രോഗങ്ങള്‍ വരാതിരിക്കുന്നതിന് ശരിയായ രീതിയില്‍ പോഷകങ്ങള്‍, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ചേര്‍ന്ന സമീകൃതാഹാരം ഓരോ പ്രായത്തിലും ലഭ്യമാക്കണം. അതുപോലെ തന്നെ കോഴികളുടെ എണ്ണമനുസരിച്ച് ആവശ്യത്തിനു തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും കൂടിനകത്തുണ്ടായിരിക്കണം. ചൂടുകാരണം കഴിക്കുന്ന തീറ്റയുടെ അളവു കുറയുന്നതിനാല്‍ വിറ്റാമിനുകള്‍, അമിനോ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ തീറ്റയില്‍ അധികമായി ചേര്‍ക്കണം. കഴിക്കുന്ന തീറ്റയുടെ അളവിനേക്കാള്‍ 2-3 ഇരട്ടി വരെ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ചൂടുസമയങ്ങളില്‍ മരണനിരക്ക് അഞ്ചു ശതമാനം വരെ കൂടാന്‍ സാധ്യത ഉള്ളതിനാല്‍ മേല്‍പറഞ്ഞ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം.

രോഗപ്രതിരോധ കുത്തിവയ്പുകള്‍

രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യ സമയത്ത് നല്‍കുന്നതു വഴി വളരെ മാരകമായ വൈറസ് രോഗങ്ങളായ മാരക്സ്, കോഴിവസന്ത, കോഴിവസൂരി എന്നിവയില്‍ നിന്ന് വളര്‍ത്തുന്ന പക്ഷികളെ സംരക്ഷിക്കാം. വിജയകരമായ ചികിത്സാരീതികള്‍ ഇല്ലാത്ത ഈ രോഗങ്ങള്‍ തടയുവാനുള്ള ഏകപോംവഴിയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക എന്നതു മാത്രമാണ്.

 

കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മാരക്സ് രോഗം, കോഴിവസന്ത, കോഴി വസൂരി എന്നിവയ്ക്കുള്ള കുത്തിവയ്പുകളും ഐബിഡി രോഗത്തിനുള്ള വാക്സിനും മുട്ടക്കോഴികള്‍ക്ക് നിര്‍ബന്ധമായും നല്‍കിയിരിക്കണം. മേല്‍പറഞ്ഞവയില്‍ മാരക്സ് രോഗം വരാതിരിക്കാനുള്ള കുത്തിവയ്പ് കുഞ്ഞ് വിരിഞ്ഞിറങ്ങുന്ന ദിവസം ഹാച്ചറിയില്‍ തന്നെ നല്‍കേണ്ടതാണ്. കോഴിവസന്ത തടയുന്നതിനായി അഞ്ചാം ദിവസം ആര്‍ഡിഎഫ്- 1 വാക്സിന്‍ ഓരോ തുള്ളി വീതം കണ്ണിലോ മൂക്കിലോ നല്‍കണം. 21-ാം ദിവസം ലസോട്ട വാക്സിന്‍ കുടിവെള്ളത്തില്‍ നല്‍കണം.

എട്ടാഴ്ചയാകുമ്പോള്‍ ആര്‍ 2 ബി എന്ന വാക്സിന്‍ ചിറകിനടയിലായി തൊലികള്‍ക്കിടയില്‍ ഒരു കോഴിക്ക് 0.5 മില്ലിലിറ്റര്‍ എന്നയളവില്‍ കുത്തിവയ്ക്കണം. വ്യാവസായികമായി കോഴിവളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ ഫൗള്‍ പോക്സ് വാക്സിന്‍ (കോഴിവസൂരിക്കുള്ള കുത്തിവയ്പ്പ്) ആറാഴ്ചയാകുമ്പോള്‍ നല്‍കണം. മേല്‍പറഞ്ഞ രണ്ടു വാക്സിനുകളും രണ്ടുമുതല്‍ മൂന്നുമാസംവരെ ശീതികരിച്ചു സൂക്ഷിക്കാവുന്നതാണ്. ഐബിഡി രോഗപ്രതിരോധത്തിനായി 14, 28 ദിവസങ്ങളില്‍ കുടിവെള്ളത്തില്‍ ഐബിഡി വാക്സിന്‍ നല്‍കണം.

കുടിവെള്ളത്തിലൂടെ വാക്സിന്‍ നല്‍കുമ്പോള്‍ ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം. വാക്സിന്‍ നല്‍കുന്നതിനു മുമ്പ് കുറഞ്ഞത് രണ്ടു മണിക്കൂര്‍ കുടിവെള്ളം നല്‍കാതിരിക്കാനും രണ്ടു മണിക്കൂറിനുള്ളില്‍ കുടിച്ചു തീര്‍ക്കാവുന്ന അളവില്‍ വാക്സിന്‍ കലര്‍ത്തിയ വെള്ളം നല്‍കാനും ശ്രദ്ധിക്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം എന്ന അനുപാതത്തില്‍ പാല്‍പ്പൊടി കലക്കിയതിനുശേഷം അതിലേക്ക് വാക്സിന്‍ കലര്‍ത്തി നല്‍കണം. ഒരിക്കല്‍ തുറന്നുപയോഗിച്ച വാക്സിന്‍ വീണ്ടും ഉപയോഗിക്കരുത്. കൂടാതെ വാക്സിന്‍ ഉത്പാദകരുടെ എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.

രോഗം ചികിത്സിച്ചു ഭേദമാക്കല്‍

അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങള്‍ മൂലം കോഴിവളര്‍ത്തല്‍ ലാഭകരമല്ലാതായിത്തീരുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് കര്‍ഷകര്‍ ബോധവാന്‍മാരാകേണ്ടതുണ്ട്. പൊടുന്നനെയുള്ള മരണനിരക്കിലെ വര്‍ധന, തീറ്റ എടുക്കാതെ തൂങ്ങി നില്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടനടി വിദഗ്ധ സഹായം തേടണം. രോഗലക്ഷണങ്ങള്‍ തക്കസമയത്ത് കണ്ടുപിടിക്കുന്നതിനായി നിരന്തര ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ നല്‍കണം.

ജൈവസുരക്ഷയും രോഗനിയന്ത്രണവും

രോഗബാധ നിയന്ത്രിക്കുന്നതിനായി ഫാമുകളില്‍ ജൈവസുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഫാമുകളില്‍ സ്വീകരിക്കേണ്ട പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

* ഒരു ഫാമില്‍ ഒരു പ്രായത്തിലുള്ള പക്ഷികളെ മാത്രമേ വളര്‍ത്താവൂ. പല പ്രായമുള്ള വളര്‍ത്തുപക്ഷികള്‍ ഫാമിലുണ്ടെങ്കില്‍ രോഗപ്രതിരോധം, അണുനശീകരണം, ശുദ്ധീകരണം മുതലായവയില്‍ പോരായ്മകള്‍ വരികയും രോഗനിയന്ത്രണം ബുദ്ധിമുട്ടാക്കുകയും ചെയ്യും. പ്രായോഗികമായി ഇതു സാധ്യമല്ലെങ്കില്‍ പ്രായവ്യതിയാനം ഏറ്റവും കുറയുന്ന രീതിയില്‍ കോഴികളുടെ ഷെഡുകള്‍ ക്രമീകരിക്കുക.

* കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ഫാമിലെ തൊഴിലാളികള്‍ അണുനാശനം നടത്തിയ ചെരുപ്പുകളും ഉടുപ്പുകളും ഉപയോഗിക്കുക.

 

* പുറമേ നിന്നു ഫാമിനകത്തു കടക്കുന്ന വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ അണുനശീകരണം നടത്തുക.

* കോഴികള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം നടത്തുക.

* സന്ദര്‍ശകര്‍, കച്ചവടക്കാര്‍, ജോലിക്കാര്‍ മുതലായവരുടെ സന്ദര്‍ശനം പരമാവധി കുറയ്ക്കുക.

വിരിപ്പിലും തീറ്റയിലും ഈര്‍പ്പം വരാതെ സൂക്ഷിക്കുക. അതുവഴി പൂപ്പല്‍ബാധ ഒഴിവാക്കാന്‍ സാധിക്കും.

* പുതിയ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്നതിനു മുമ്പ് കൂടുകള്‍ വൃത്തിയാക്കി, അണുനശീകരണം ചെയ്യുക.

* ഉപയോഗം കഴിഞ്ഞ വിരിപ്പ്, നീക്കം ചെയ്യുന്ന പരാദങ്ങള്‍ എന്നിവയെ ഫാമിന് അകലെയായി നിര്‍മാര്‍ജനം ചെയ്യുക.

* പാത്രങ്ങളും ഉപകരണങ്ങളും ദിവസവും വൃത്തിയാക്കി അണുനാശിനിയില്‍ മുക്കിയെടുക്കുക.

* പുറമെ നിന്നും മറ്റു പക്ഷികള്‍, പൂച്ച, പട്ടി, എലി മുതലായവ കൂടിനകത്തോ പരിസരത്തോ വരാതെ ശ്രദ്ധിക്കുക. ഈച്ച, കൊതുക്, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്ക്കിടെ മരുന്നു തളിക്കുക.

* ഫിനൈല്‍ പോലുള്ള അണുനാശിനി കലര്‍ത്തിയ വെള്ളം കുടിനുമുന്നിലുള്ള ഫുട്ട്ബാത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം. അതില്‍ കാല്‍ മുക്കിയശേഷമേ സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിക്കാവൂ.

* ക്ലോറിന്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കുടിവെള്ളം ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക.

* തീറ്റയില്‍ ഉണക്കമീന്‍ ചേര്‍ക്കുമ്പോള്‍ അതിലുള്ള അണുക്കളുടെ എണ്ണം പരിധികള്‍ക്കുള്ളിലാണോ എന്ന് ലാബില്‍ ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തേണ്ടതാണ്.

* സമീകൃതാഹാരം നല്‍കുകയും നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ വളര്‍ത്തു പക്ഷികള്‍ തനതായ രോഗപ്രതിരോധശേഷി കൈവരിക്കുന്നതാണ്.

മധുരിക്കും മാമ്പഴക്കാലം

ടി.ജി. ബൈജുനാഥ്

ഏറ്റവും വലിയ ഫലം ചക്ക, പഴങ്ങളുടെ രാജാവ് മാമ്പ ഴം, മാമ്പഴം ഉത്പാദനത്തില്‍ മുന്നിലുളള രാജ്യം ഭാരതം.... അപ്പുവിന്‍റെ പത്രത്താളിലെ ക്വിസ് വായന നാലാളുകേള്‍ക്കുംവിധം ഉച്ചസ്ഥായിയില്‍ തുടര്‍ന്ന ഒരു വൈകുന്നേരം.

മാമ്പഴത്തിന് അത്രമേല്‍ സവി ശേഷതകളുണ്ടോ അച്ഛാ പഴ ങ്ങളുടെ രാജാവെന്നൊക്കെ വിളിക്കാന്‍? ചിന്നു സായാഹ്ന വര്‍ത്തമാനത്തിനു കളമൊരുക്കി.

വിറ്റാമിനുകളായ എ,സി, ഇ, ധാതുക്കളായ പൊട്ടാസ്യം, മഗ്നീ ഷ്യം, കോപ്പര്‍, ഫോസ്ഫറസ്, നാരുകള്‍ എന്നിവയുടെ സമൃദ്ധ മായ ഉറവിടമാണ് മാമ്പഴം. പ്രീ ബയോട്ടിക് ഡയറ്റ റി നാരുകള്‍, പോളിഫീനോ ളിക് ഫ്ളേവനോയ്ഡ് ആന്‍റിഓക്സിഡന്‍റ് സംയുക്തങ്ങള്‍ എന്നി വയും മാമ്പഴ ത്തിലു ണ്ട് 1000ല്‍ പ്പരം മാമ്പഴ ഇന ങ്ങളു ണ്ട്. ഒരു കപ്പ് മാമ്പഴത്തില്‍ (225 ഗ്രാം)വിറ്റാമിന്‍ സി 76 ഉം വിറ്റാമിന്‍ എ 25 ഉം പ്രോബ യോട്ടിക് ഫൈബര്‍ ഒമ്പ തും പൊട്ടാസ്യം ഏഴും ശതമാനം അടങ്ങിയിരിക്കുന്നു.

ചര്‍മത്തിന്‍റെ ആരോഗ്യത്തിന് മാമ്പഴം സഹായകമാണോ

അതില്‍ ധാരാളമുളള വിറ്റാമിന്‍ സിയും മറ്റ് ആന്‍റിഓക്സിഡന്‍റു കളും ചര്‍മത്തിന്‍റെ സ്വാഭാവിക തിളക്കവും ആരോഗ്യവും മെച്ച പ്പെടുത്തുന്നു. ഒപ്പം വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ചര്‍മ ത്തിനു ഭംഗിയും മൃദുത്വവും നല്കി യൗവനം നിലനിര്‍ ത്തുന്നു. മുഖക്കുരു, കറുത്ത പാടുകള്‍, കുരുക്കള്‍ തുടങ്ങിയവ കുറയ്ക്കുന്നു. ചര്‍മത്തില്‍ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായകം. മാമ്പഴത്തിലുളള ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മ കോശങ്ങളില്‍ അടിയുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. മുടിയുടെ ആരോഗ്യത്തിനും മാമ്പഴം സഹായകം. അതിലുളള വിറ്റാമിന്‍ എ താരനെതിരേ പൊരുതുന്നു, തിളക്കം കൂട്ടുന്നു. അതിലുളള വിറ്റാമിന്‍ ഇ തലയോട്ടിയിലെ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു, മുടിവളര്‍ച്ച കൂട്ടുന്നു.

അച്ഛാ, ആന്‍റിഓക്സിഡന്‍റുകള്‍ മറ്റു കാന്‍സറുകള്‍ തടയുന്ന തിനും സഹായകമല്ലോ?

മാമ്പഴത്തിലുളള ആന്‍റിഓക്സി ഡന്‍റ് സംയുക്തങ്ങള്‍ വിവിധ തരം കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്. കുടല്‍, സ്തനങ്ങള്‍, പ്രോസ്റ്റേറ്റ്, ചര്‍മം, ശ്വാസകോശം എന്നിവയെ ബാധി ക്കുന്ന കാന്‍സ ര്‍, ലുക്കേമിയ എന്നിവയ്ക്കുളള സാധ്യത കുറയ് ക്കുന്നതിനു മാമ്പഴം ഗുണപ്രദ മെന്നു ഗവേഷണം.

ഒപ്പം അതിലുളള നാരുകള്‍ക്കും വിറ്റാമിന്‍ 'സി'ക്കും കാന്‍സറി നെതിരേ പോരാടാനുളള കരു ത്തുണ്ട്. മാമ്പഴത്തിലുളള കാന്‍ സര്‍ വിരുദ്ധ സംയുക്തങ്ങള്‍ ആരോഗ്യമുളള സാധാരണ കോശങ്ങളെ ഒഴിവാക്കി ദോഷകര മായ കാന്‍സര്‍ കോശങ്ങളെ മാത്രം കൈകാര്യം ചെയ്യുന്നു.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മാമ്പഴം ഗുണകരമാണ്. മാമ്പഴത്തിലുളള വിറ്റാമിന്‍ 'എ' പ്രതിരോധശക്തിക്കു പ്രധാനം. ചര്‍മം, മ്യൂകോസല്‍ സ്തരങ്ങള്‍, എന്നിവയുടെ ആരോഗ്യത്തിനും ബാക്ടീരിയ, ഫംഗസ് എന്നിവയെ തടയുന്നതിനും സഹായകം. വിറ്റാ മിന്‍ 'സി' യും ചര്‍മാരോഗ്യം സംര ക്ഷിക്കുന്നു. രോഗാണുക്കളുടെ നുഴഞ്ഞുകയറ്റം തടയുന്നു. രക്ത കോശങ്ങളുടെ ഉത്പാദനം വര്‍ധി പ്പിച്ച് രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. കൂടാതെ മാമ്പഴത്തിലുളള 25ല്‍പ്പരം കരോട്ടി നോയ്ഡുകളും പ്രതിരോധ ത്തിനു ഗുണകരം. പ്രതി രോധശക്തി മെച്ചപ്പെട്ടാല്‍ പനി, ജലദോഷം, അണുബാധ എന്നി വയെ അകറ്റിനിര്‍ത്താം.

ജീവിതശൈലീരോഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ മാമ്പഴം സഹായ കമാണോ?

മാമ്പഴം ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താം. അതില്‍ ധാരാളമുളള വിറ്റാമിന്‍ സി, പെക്റ്റിന്‍, നാരുകള്‍ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോ ളായ എല്‍ഡിഎല്‍, ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവയുടെ തോതു കുറയ്ക്കുന്നു. മാമ്പഴ ത്തില്‍ പൊട്ടാസ്യവും ഇഷ്ടം പോലെ. നാഡീ വ്യവസ്ഥകളിലേ ക്കുളള രക്തപ്രവാഹം വര്‍ധിപ്പി ക്കുന്നതിനും അതുവഴി ഹൃദയ മിടിപ്പിന്‍റെയും രക്തസമ്മര്‍ദത്തി ന്‍റെയും നിരക്ക് നിയന്ത്രിക്കുന്ന തിനും പൊട്ടാസ്യം മുഖ്യപങ്കുവ ഹിക്കുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്ന തിനും സഹായകം.

 

കണ്ണുകളുടെ ആരോഗ്യത്തിന് മാമ്പഴം ഗുണപ്രദമാണോ?

മാമ്പഴം മാത്രമല്ല വിറ്റാമിന്‍ എ അടങ്ങിയ എല്ലാ ഫലങ്ങളും കണ്ണുകളുടെ ആരോഗ്യത്തിനു മുതല്‍ക്കൂട്ടാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കണ്ണു കളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളായ നിശാന്ധത, തിമിരം, മാകുലാര്‍ ഡീജനറേഷന്‍, കണ്ണുകളിലെ ജലാംശം നഷ്ട മാകല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിന്‍ എ അവശ്യം. മാമ്പഴ ത്തിലുളള ഫ്ളേവനോയ്ഡുകളായ ബീറ്റാ കരോട്ടിന്‍, ആല്‍ഫ കരോട്ടിന്‍, ബീറ്റ ക്രിപ്റ്റോ സാന്തിന്‍ എന്നിവ മികച്ച കാഴ്ചയ്ക്കു സഹായകം. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ 'സി'യുടെ 25 ശതമാനം ഒരു കപ്പ് നുറുക്കിയ മാമ്പഴത്തിലുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

മാമ്പഴത്തിന്‍റെ മറ്റ് ആരോഗ്യ വിശേഷങ്ങളെക്കുറിച്ചു കൂടി പറയാമോ?

തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ നിലനിര്‍ത്തുന്നതിനും ഏകാഗ്രതയ്ക്കും മാങ്ങയിലെ ഗ്ലൂട്ടാമൈന്‍ ആസിഡ്, വിറ്റാമിന്‍ ബി6 എന്നിവ സഹായകമെന്നു ഗവേഷണഫലം.

മാമ്പഴത്തില്‍ ധാരാളം നാരു കളുണ്ട്. ദഹനം സുഗമമാക്കു ന്നതിനും മാലിന്യങ്ങള്‍ പുറന്ത ള്ളുന്നതിനും കുടലിന്‍റെ ആരോഗ്യ കരമായ പ്രവര്‍ത്തനത്തിനും സഹായകം. ക്രോണ്‍സ് രോഗം പോലെ ദഹനേന്ദ്രിയ വ്യവസ്ഥ യിലെ രോഗങ്ങള്‍ തടയുന്നതിനും നാരുകള്‍ സഹായകമെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആമാശയ അള്‍സര്‍, മലബന്ധം എന്നിവ തടയുന്നതിനും മാമ്പഴം ഫലപ്രദം. ഭക്ഷണത്തിലെ കാര്‍ ബോഡ്രൈറ്റുകള്‍, പ്രോട്ടീന്‍ എന്നിവയെ വിഘടിപ്പിച്ച് ഊര്‍ജ മാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗ ത്തിലാക്കുന്നതിനു മാമ്പഴ ത്തിലുളള ചിലതരം എന്‍സൈമു കള്‍ സഹായകം. മാമ്പഴത്തിലുളള ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ്, ചെറിയ തോതിലുളള സിട്രിക് ആസിഡ് എന്നിവ ശരീരത്തിലെ ആല്‍ക്കൈലൈന്‍ തോത് ആരോഗ്യകരമായ തോ തില്‍ നിലനിര്‍ത്തുന്നതിനു സഹായകം. മെറ്റബോളിക് അസി ഡോസിസ്, വൃക്കരോഗങ്ങള്‍, അസ്ഥികള്‍ ദുര്‍ബലമാകല്‍ എന്നിവ തടയുന്നതിനും അതു സഹായകം.

അച്ഛാ, ഇന്നു നാട്ടുമാമ്പഴ ത്തെക്കുറിച്ച് കേട്ടറിവു മാത്രം. പിന്നെ വിപണിയില്‍ കിട്ടുന്നതു മിക്കവയും താനേ പഴുത്തവയുമല്ല...

ചിന്നു പറഞ്ഞതു വാസ്തവം. ശുദ്ധമായ നാട്ടുമാങ്ങ കഴിക്കണ മെങ്കില്‍ മുറ്റത്തു മാവിന്‍ തൈ നട്ടു നനയ്ക്കണം.

രാസവസ്തുക്കള്‍ പ്രയോഗിച്ചു മൂപ്പെത്തും മുമ്പേ പഴുപ്പിച്ച് വിപണിയിലെത്തിക്കുന്ന മാമ്പഴം ആരോഗ്യത്തിനു ഗുണകരമല്ല. അത്തരം മാമ്പഴം വില്ക്കുന്നതു നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറ ക്കിയിട്ടുണ്ട്.

കാല്‍സ്യം കാര്‍ബൈഡ് ഉപയോ ഗിച്ചു പഴുപ്പിച്ച മാങ്ങ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാ കുന്നതായി പഠനങ്ങളുണ്ട്. അതി ര്‍ത്തി കടന്നെത്തുന്ന വാഹന ങ്ങള്‍ പരിശോധിച്ച് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച മാമ്പഴം കടത്തു ന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ്, സെയില്‍സ് ടാക്സ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റ് എന്നിവര്‍ക്കു നിര്‍ദേശം നല്കിയിട്ടുണ്ട്. ഒപ്പം നമ്മളും ജാഗ്രത പുലര്‍ത്തണം.

അത്തരം മാങ്ങകള്‍ വിപണി യിലുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണം. അച്ഛന്‍ പറഞ്ഞുനിര്‍ത്തിയ പ്പോഴേക്കും ആരുടേയെ മൊബൈ ലില്‍ നിന്ന് ആ ഗാനം ഒഴുകി പ്പരന്നു...

ഓര്‍മകള്‍ ഓടിക്കളിക്കുവാ നെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...

റബര്‍തോട്ടം കാന്താരിമുളകുതോട്ടം ആക്കിക്കൂടെ?

വൈ. ജെ. അലക്സ്

ജോയിന്‍റ് ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ (റിട്ട.)

റബറിന്‍റെ വിലത്തകര്‍ച്ചയോടുകൂടി വലുതും ചെറുതുമായ തോട്ടമുടമകള്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. രണ്ടരകൊല്ലം മുമ്പ് 230-240 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് 2016 ലെ വില 150ല്‍ താഴെയാണ്. റബര്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഏഴു ലക്ഷം കര്‍ഷകര്‍ ദുരിതത്തിലാണ്. റബറിന്‍റെ വരുമാനം കൊണ്ടു ജീവിക്കുന്നവര്‍ 30 ലക്ഷമെങ്കിലും വരും.

നാലു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചുങ്കം ഇല്ലാതെയാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയാല്‍ മാത്രമെ റബറിന്‍റെ ഇറക്കുമതി കുറയുകയുള്ളൂ.

റബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ മറ്റുകൃഷികളേപ്പറ്റി ആലോചിക്കുന്നതും നല്ലതാണ്. പുതുകൃഷിക്കുവേണ്ടി റബര്‍ മരം വെട്ടുന്ന സ്ഥലത്ത് റബര്‍ തന്നെ വയ്ക്കാതെ കുറച്ചു സ്ഥലമെങ്കിലും മറ്റു കൃഷികള്‍ക്കു വേണ്ടി മാറ്റിയാല്‍ മാത്രമേ രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. രണ്ടു മുതല്‍ മൂന്നേക്കര്‍വരെയുള്ള കര്‍ഷകന്‍ റബര്‍ മരം വെട്ടിയതിനുശേഷം ഒരേക്കര്‍ സ്ഥലത്തെങ്കിലും പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷിചെയ്താല്‍ കുറഞ്ഞകാലംകൊണ്ട് നല്ലവരുമാനം ലഭിക്കും. നീളന്‍പയര്‍, പാവല്‍, കോവല്‍ തുടങ്ങിയവ നല്ല വരുമാനം തരുന്ന വിളകളാണ.് റെഡ് ലേഡിയെന്നയിനം പപ്പായകൃഷിയില്‍ നിന്ന് ഒന്നരവര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ വരുമാനം ലഭിക്കും. ഫാഷന്‍ഫ്രൂട്ട് കൃഷിയില്‍നിന്നും നല്ല വരുമാനം ലഭിക്കും. ഇപ്പോള്‍തന്നെ പല കര്‍ഷകരും റബര്‍മരം വെട്ടിയസ്ഥലത്ത് വിജയകരമായി റംബൂട്ടാന്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. കാന്താരി മുളകു കൃഷിയാണ് മറ്റൊന്ന്.

കൃഷിരീതി

ഒരേക്കര്‍ തെളിഞ്ഞ സ്ഥലത്ത് നടാന്‍ കുറഞ്ഞത് 500 ഗ്രാം കാന്താരി വിത്തു വേണം. റബര്‍ തോട്ടത്തില്‍ നടാന്‍ 250 ഗ്രാം വിത്തു മതിയാകും. തൈകള്‍ ഉത്പാദിപ്പിച്ച് പറിച്ചുനടുന്നതാണ് നല്ലത്.

തൈകളുടെ ഉത്പാദനം

തൈകള്‍ ഉത്പാദിപ്പിക്കാന്‍ പലരീതികള്‍ അവലംബിക്കാം.

1. തടത്തില്‍ പാകി പറിച്ചുനടാം

2. പ്രോട്രേയില്‍ പാകി പറിച്ചുനടാം

3. ഗ്രോബാഗില്‍ പാകി പറിച്ചുനടാം.

4. പ്ലാസ്റ്റിക് കുപ്പിയിലുംപാകി പറിച്ചുനടാം

തടങ്ങളില്‍ പാകുന്ന വിധം

ഒരു സെന്‍റ് സ്ഥലത്ത് 50 കിലോഗ്രാം കലര്‍പ്പില്ലാത്ത കോഴിവളവും 25 കിലോചാണകവും ഇട്ട് കിളക്കുക. രണ്ടടി വീതിയിലും മുക്കാല്‍ അടി പൊക്കത്തിലും സ്ഥലത്തിന്‍റെ കിടപ്പനുസരിച്ച് നീളത്തിലും തടമെടുത്ത് അഞ്ചു സെന്‍റീമീറ്റര്‍ അകലത്തില്‍ വിത്തുപാകണം. മഴവെള്ളം കുത്തിവീഴാതിരിക്കാന്‍ യു.വി. പോളിത്തീന്‍ ഷീറ്റ് മുകളില്‍ കെട്ടുന്നതു നല്ലതാണ്. 6-7 ദിവസംകൊണ്ട് വിത്തു മുളയ്ക്കാന്‍ തുടങ്ങും. മുളയ്ക്കാന്‍ തുടങ്ങിയാല്‍ ഉടനെ പൊതി മാറ്റി നനയ്ക്കണം. ഒരു മാസത്തിനകം പറിച്ചുനടാം.

പ്രോട്രേയിലും കപ്പിലും പാകുന്ന വിധം

ചകിരിച്ചോറ് കമ്പോസ്റ്റ് അഞ്ചു കിലോഗ്രാം, ചാണകം നാലു കിലോഗ്രാം, വെര്‍മികമ്പോസ്റ്റ് നാലു കിലോഗ്രാം, വേപ്പിന്‍പിണ്ണാക്ക് ഒരു കിലോഗ്രാം, ട്രൈക്കോഡെര്‍മ 100 ഗ്രാം, സൂഡോമോണസ് 100 ഗ്രാം എന്നിവയെല്ലാം കൂടി നല്ലതുപോലെ കൂട്ടിക്കലര്‍ത്തി മൂന്നുനാലു ദിവസം തണലത്ത് നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിയിടുന്നു. മിശ്രിതത്തിന് നനവില്ലെങ്കില്‍ സ്പ്രിംഗ്ളര്‍ ഉപയോഗിച്ച് നനച്ചതിനുശേഷം വേണം മൂടിയിടാന്‍. നേരിയ നനവുമതി. മൂന്നുനാലു ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കുക. ശേഷം രണ്ടുമൂന്നു ദിവസം കൂടി മൂടിയിട്ടശേഷം പ്രോട്രേയിലും ഡിസ്പോസബിള്‍ ഗ്ലാസിന് വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരമിട്ടതിനുശേഷം മിശ്രിതം നിറച്ചും നടാം. പ്രോട്രേയില്‍ ഓരോ വിത്തും കപ്പില്‍ അഞ്ചു വിത്തുവരെയും പാകാം.

ഗ്രോബാഗില്‍ പാകുന്ന വിധം

ഗ്രോബാഗിന്‍റെ പകുതി ഭാഗം മണ്ണുനിറച്ചതിനുശേഷം മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ കൂട്ടിയമിശ്രിതം നാലിഞ്ച് ഘനത്തില്‍ നിരത്തി രണ്ടിഞ്ച് അകലത്തില്‍ അരുകിലും മധ്യഭാഗത്തും വിത്തുകള്‍ പാകാം.

നടീല്‍

ഒരു മാസം പ്രായമായ തൈകള്‍ പറിച്ചുനടാം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്നസ്ഥലങ്ങളില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ ശക്തിയായ കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് നടുന്നതാണ് നല്ലത്. ജലസേചന സൗകര്യമുള്ളസ്ഥലത്ത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും നടാം. തൈകള്‍ വൈകുന്നേരം മാത്രം നടുക. നട്ടതിനുശേഷം തണല്‍ കുത്തിക്കൊടുക്കുന്നത് നല്ലതാണ്.

സ്ഥലം ഒരുക്കല്‍

* റബര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതതിനുശേഷം 2.5 ഃ 2.5 അടി അകലത്തില്‍ 1 ഃ 1 ഃ 1 അടി കുഴികള്‍ എടുത്ത് രണ്ടുകിലോഗ്രാം കലര്‍പ്പില്ലാത്ത കോഴിവളവും ഒരു കിലോ ചാണകവും 250 ഗ്രാം വേപ്പിന്‍പിണ്ണാക്കും 200 ഗ്രാം എല്ലുപൊടിയും കുഴിയില്‍ മണ്ണുമായികുട്ടികലര്‍ത്തണം. കുഴിനിരപ്പിനു മൂടി തടം ഉണ്ടാക്കി തറനിരപ്പില്‍ നിന്ന് ഉയര്‍ത്തി തൈ നടണം. ഇല്ലെങ്കില്‍ ശക്തിയായ മഴയില്‍ വെള്ളം കെട്ടിനിന്ന് തൈകള്‍ നശിച്ചുപോകും. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്ത് തടം ഉയര്‍ത്തിയെടുക്കാതെ നടുന്നതാണ് നല്ലത്.

* നടീല്‍ കഴിഞ്ഞ് ഒരു മാസത്തിനുശേഷം കോഴിവളവും ചാണകവും 500 ഗ്രാം വീതം മണ്ണുമായി കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ നിന്ന് അരയടി മാറ്റിയിടണം.

* 20 ദിവസം ഇടവിട്ട് വെള്ളത്തില്‍ ലയിക്കുന്ന 13-0-45 അല്ലെങ്കില്‍ 19:19:19 എന്ന രാസവളം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ വൈകുന്നേരം തളിച്ചുകൊടുക്കണം.

* ജീവാമൃതം ഉണ്ടാക്കി മാസത്തിലൊരിക്കല്‍ ഒഴിക്കുന്നതും തളിക്കുന്നതും നല്ലതാണ്.

* വേനല്‍ക്കാലത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. വെറും څഭൂമിയിലാണെങ്കില്‍ ചുവട്ടില്‍ ചൂടേല്‍ക്കാതെ പൊത ഇട്ടുകൊടുക്കണം. റബര്‍തോട്ടത്തില്‍ തണല്‍ ഉള്ളതുകൊണ്ട് പൊതയിടീല്‍ വേണമെന്നില്ല.

വിളവ്

ഒരേക്കര്‍സ്ഥലത്തുനിന്ന് 12 ടണ്‍വരെ വിളവുലഭിക്കും. ഇതിന്‍റെ മുളകുകള്‍ക്ക് വെളുപ്പുനിറവും 1.75 ഇഞ്ച് നീളവും മിതമായി എരിവുമുണ്ട്. മുളകിന് എരിവുപ്രധാനം ചെയ്യുന്ന കാപ്സൈസിന്‍ 0.84 ശതമാനവും ഒലിയോറെസിന്‍ 18 ശതമാനവും മുളകില്‍ അടങ്ങിയിട്ടുണ്ട്. ദീര്‍ഘകാലം വിളവെടുക്കാന്‍ സാധിക്കുന്നതിനാല്‍ പുരയിടകൃഷിക്ക് ഏറ്റവും യോജിച്ചതാണ്.

സസ്യസംരക്ഷണം

മൈറ്റ്സ് :  എല്ലാത്തരം മുളകുകൃഷിയിലും കണ്ടുവരുന്ന ഒരു കീടമാണ് മൈറ്റ്സ്. കൂമ്പിലയില്‍ നിന്ന് നീരൂറ്റികുടിക്കുന്നു. ഇതുമൂലം കൂമ്പിലകള്‍ ചെറുതാകുകയും ചെടി മുരടിച്ചുപോകുകയും ചെയ്യും. ഈ കീടത്തെ നിയന്ത്രിക്കാന്‍ നാടന്‍ ഗോമൂത്രം ശീമക്കൊന്നസത്ത് എന്ന ജൈവകീടനാശിനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ രണ്ടു കിലോ ശീമക്കൊന്നയുടെ ഇലയും ഇളംതണ്ടും ചതച്ച് 10-12 ദിവസം ഒരു പ്ലാസ്റ്റിക്ക് ജാറില്‍ അടച്ചുവെയ്ക്കണം. അതിനുശേഷം പിഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയില്‍ ആക്കി സൂക്ഷിക്കുക. 50 മില്ലിലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിച്ചാല്‍ നീരൂറ്റിക്കുടിക്കുന്ന മൈറ്റ്സ്, വെള്ളീച്ച തുടങ്ങിയവയെ നിയന്ത്രിക്കാം.

ഇതുകൂടാതെ നീം ഓയില്‍ പ്ലസ് എന്ന ജൈവകീടനാശിനി 10 മില്ലി ലിറ്റര്‍ അല്ലെങ്കില്‍ ബയോ നീം അഞ്ചു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചും മൈറ്റ്സ്, വെള്ളീച്ച തുടങ്ങിയ നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാം.

വാട്ടരോഗം

ചെടികള്‍ വാടിപ്പോകുന്ന രോഗം കാണുന്നുണ്ടെങ്കില്‍ നാലു ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുന്നത് രോഗത്തെനിയന്ത്രിക്കാന്‍ നല്ലതാണ്.

സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചും ഈ രോഗത്തെ നിയന്ത്രിക്കാം. സൂഡോമോണസ് വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. ചെടികളില്‍ ഉണ്ടാകുന്ന രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി ലഭിക്കുന്നതിനും അഗ്രോഗ്രീന്‍ എന്ന ഹോമിയോമരുന്ന് വളരെ ഫലപ്രദമാണ്. കൂടുതല്‍ പൂ ഉണ്ടാകുന്നതിനും കായ് പൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും ഹോമിയോ മരുന്ന് വളരെ നല്ലതാണ്.

സമൃദ്ധി കാന്താരിയുടെ വിത്തുകളും തൈകളും കലര്‍പ്പില്ലാ ത്ത കോഴിവളവും അഗ്രോഗ്രീന്‍ എന്ന ഹോമിയോ മരുന്നും ഇടമറുക് സെന്‍റ് ആന്‍റണീസ് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിക്റ്ററി സ്വാശ്രയസംഘത്തില്‍ നിന്ന് ലഭിക്കും.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ 9747373456, 9446859878. സമൃദ്ധികാന്താരിയുടെ വിത്തുകള്‍ വെള്ളായാണി കാര്‍ഷിക കോളജില്‍ നിന്ന് ലഭിക്കും. (ഫോണ്‍ 0471-2381002)

സമൃദ്ധി ഇനം വെള്ളക്കാന്താരി

റബര്‍ നില്‍ക്കുന്ന തോട്ടത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഒരിനമാണ് സമൃദ്ധി ഇനം വെള്ളക്കാന്താരി. തണലുള്ള സ്ഥലത്ത് നന്നായി വളര്‍ന്നു ഉത്പാദനം തരും. റബര്‍ ഇല്ലാത്ത തെളിഞ്ഞ സ്ഥലത്ത് ഒരേക്കറില്‍ 7000 മുളകുചെടിവളര്‍ത്താം. റബര്‍ നില്‍ക്കുന്ന സ്ഥലത്ത് 3000 മുളകുചെടിനടാം. തെളിഞ്ഞസ്ഥലത്ത് ഒരു ചെടിയില്‍ നിന്ന് ഒരു കിലോഗ്രാം മുളകു ലഭിക്കുമെങ്കില്‍ റബര്‍ തോട്ടത്തില്‍ നിന്ന് 750-800 ഗ്രാം വെള്ളക്കാന്താരി ലഭിക്കും. 3000 ചെടിയില്‍ നിന്ന് 2250 കിലോഗ്രാം കാന്താരിമുളക് ലഭിക്കും. ഒരു കിലോഗ്രാം മുളകിന് 100 രൂപവെച്ച് കണക്കാക്കിയാല്‍ 2.25 ലക്ഷം രൂപ വരുമാനം ലഭിക്കും. കൃഷിച്ചെലവുകഴിഞ്ഞ് ഒരേക്കര്‍ റബര്‍ തോട്ടത്തിര്‍ നിന്ന് ഒരുവര്‍ഷം ഒരുലക്ഷം രൂപ കിട്ടിയാല്‍ തന്നെ നല്ല കാര്യമല്ലേ?

കുരുമുളകിലെ നാഗപ്പതിവയ്ക്കല്‍

ആശിഷ് പി. വി.

കാര്‍ഷിക കോളജ്, പടന്നക്കാട്, കാസര്‍ഗോഡ്

ദേശ രാജ്യങ്ങളില്‍ കേരളത്തിന്‍റെ പേര് വാനോളം ഉയര്‍ത്തിയ സുഗന്ധവിളയാണ് കുരുമുളക.് കുരുമുളകു കൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ അഭാവം. നൂതന രീതിയിലൂടെ കൂടുതല്‍ ആരോഗ്യമുള്ള ധാരാളം തൈകള്‍ ഉത്പാദിപ്പിക്കുന്ന ഒരു രീതിയാണ് നാഗപ്പതിവയ്ക്കല്‍ അല്ലെങ്കില്‍ സെര്‍പ്പന്‍റയിന്‍ ലെയറിംഗ്.

പരമ്പരാഗതമായി ഉത്പാദിപ്പിക്കുന്ന കൂടത്തൈകളില്‍ ഇലകള്‍ മുളച്ചതിനുശേഷമാണ് വേരുകള്‍ ഉണ്ടാകുന്നത്. പക്ഷെ നാഗപ്പതിവയ്ല്‍ രീതിയില്‍ ഉണ്ടാക്കുന്ന തൈകള്‍ക്ക് ആദ്യം വേരു വന്ന് ശക്തി പ്രാപിച്ചതിനുശേഷമാണ് ഇലകള്‍ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ തൈകള്‍ക്ക് സുശക്തമായ വേരുപടലവും നല്ല വളര്‍ച്ചയും ഉണ്ടാകും.

പോളിത്തീന്‍ കവറുകളില്‍ വേരുപിടിപ്പിച്ച് മൂന്നു മാസത്തോളമായ വള്ളി പോട്ടിംഗ് മിശ്രിതം നിറച്ച് നിരത്തിവച്ച കവറുകളില്‍ കൂടി പടര്‍ത്തിവിടണം. 2:1:1 എന്ന അനുപാതത്തില്‍ മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്താണ് പോട്ടിംഗ് മിശ്രിതം തയാറുക്കുന്നത്.

ഓരോമുട്ടിലും ഓരോ കവര്‍വീതം വയ്ക്കണം. വള്ളി മണ്ണില്‍ ചേര്‍ത്തുനിര്‍ത്താനായി വി ആകൃതിയില്‍ മടക്കിയ ഈര്‍ക്കില്‍ കഷണങ്ങള്‍ ഉപയോഗിക്കാം. മുട്ടുകള്‍ക്ക് മുകളില്‍ അല്പം പോട്ടിംഗ് മിശ്രിതം ഇട്ടുകൊടുക്കുന്നത് വേരിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വള്ളികള്‍ വളരുന്തോറും കൂടുതല്‍ കവറുകള്‍ വച്ചുകൊടുക്കാം.

ഇങ്ങനെ ഏഴു മുതല്‍ 10 വരെ കൂടകളിലെത്തുമ്പോള്‍ ആദ്യത്തെ ചെടിയെ വേര്‍പെടുത്താവുന്നതാണ്. ഈ പ്രവൃത്തി പിന്നീട് തുടര്‍ന്നുപോവുക. ഇങ്ങനെ വേര്‍പെടുത്തിയ തൈകള്‍ രണ്ടു മാസം കഴിഞ്ഞ് തോട്ടങ്ങളില്‍ നട്ടുതുടങ്ങാം. ഇത്തരത്തില്‍ ഒരു ചെടിയില്‍ നിന്നു 60 ല്‍ കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. 100 ശതമാനം തൈകളും തോട്ടത്തില്‍ വേരുപിടിക്കുമെന്നതും വര്‍ഷം മുഴുവന്‍ തൈകള്‍ ഉത്പാദിപ്പിക്കാം എന്നതും നാഗപ്പതിവയ്ക്കലിന്‍റെ പ്രത്യേകതയാണ്. ഫോണ്‍ ആശിഷ്- 82813 44240

ലേഖകന്‍റെ ഫോണ്‍: 9446793793.

സംയോജിത കൃഷിപാഠങ്ങള്‍ പകര്‍ന്ന് തോമസ് ആന്‍റണി

ടോം ജോര്‍ജ്

അഭിഭാഷക ജോലിക്കിടെ സംയോജിതകൃഷിക്കുവേണ്ടി വക്കാലത്തെടുത്തിരിക്കുകയാണ് ഹൈക്കോടതിയിലെ അഭിഭാഷകനായ തോമസ് ആന്‍റണി. കൊച്ചി വെണ്ണല കണ്ണന്‍പള്ളി വീട്ടില്‍ താമസിക്കുന്ന ഇദ്ദേഹം തിരക്കിട്ട ജോലിക്കിടെ കിട്ടുന്ന സമയം കാര്‍ഷിക വൃത്തിക്കും, കൃഷിപഠനത്തിനും വിജ്ഞാന വ്യാപനത്തിനുമായെല്ലാം മാറ്റിവയ്ക്കുന്നു. ബിഎസ്സി സുവോളജിക്കു ശേഷം എല്‍എല്‍ബി എടുത്ത് വക്കീലായെങ്കിലും പരമ്പരാഗതമായി ലഭിച്ച കൃഷി, മനസില്‍ വളരുന്നുണ്ടായിരുന്നു. സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷിയില്‍ ആകൃഷ്ടനായ ഇദ്ദേഹം ഇതിനേക്കുറിച്ചു പഠിച്ചു. 1996ല്‍ വാല്‍പാറയിലെ തന്‍റെ 100 ഏക്കര്‍ കാപ്പിത്തോട്ടമായിരുന്നു പരീക്ഷണ സ്ഥലം. കാപ്പിക്കു വിലയിടിഞ്ഞസമയത്ത് പലേക്കറുടെ ഘന ജീവാമൃതം കൃഷിയില്‍ ഉപയോഗിച്ചു. പലേക്കറുമായി നേരില്‍ക്കണ്ട് സംസാരിച്ചു. മസനോബു ഫുക്കുവോക്കയുടെ കൃഷിരീതികളും പഠിച്ചു. ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറിക്കടുത്തായിരുന്നു ഇദ്ദേഹത്തിന്‍റെ കാപ്പിത്തോട്ടം. വലിയ കൃഷിയിടങ്ങളിലും പലേക്കര്‍ രീതി പ്രാവര്‍ത്തികമാണെന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം. ചെരിവുള്ള കൃഷിയിടത്തില്‍ കാപ്പിത്തൈകള്‍ക്കു ചുറ്റും അര്‍ധവൃത്താകൃതിയില്‍ കുഴിയെടുത്ത് ഇതില്‍ മൂന്നുരുള വീതം ഘനജീവാമൃതമിട്ടു. നല്ല ഫലമായിരുന്നു കാപ്പിയില്‍ ഇതു നല്‍കിയത്. അഞ്ചേക്കര്‍ ഏലവും ഇതേരീതിയില്‍ തന്നെ കൃഷിചെയ്തു വിജയിപ്പിച്ചു. സമ്മിശ്രകൃഷിയും സംയോജിത കൃഷി സമ്പ്രദായങ്ങളും ഉപയോഗിച്ചാല്‍ ഇന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ഒരു പരിധിവരെ തടയാനാവുമെന്നും അഡ്വ. തോമസ് ആന്‍റണി പറയുന്നു.

പാലക്കാട്ടെ പരീക്ഷണം

ഇഷ്ടികയുണ്ടാക്കാനായി മേല്‍മണ്ണു മുഴുവന്‍ കുഴിച്ചെടുത്ത പാലക്കാട് മാങ്ങോട് പുതുനഗരത്തിലെ നാലേക്കര്‍ 2010-ല്‍ ഇദ്ദേഹം വാങ്ങിയത് ഒരു പരീക്ഷണത്തിനു വേണ്ടിയാണ്. മേല്‍മണ്ണില്ലാത്ത സ്ഥലങ്ങളും കൃഷിയോഗ്യമാക്കാമെന്നു തെളിയിക്കുകയായിരുന്നു ദൗത്യം. ഇതിനായി വാങ്ങിയ സ്ഥലത്ത് പലസ്ഥലങ്ങളിലായി ചാലുകീറി. ഈ മണ്ണ് മുകളിലേക്കെടുത്തു. പിന്നീട് പച്ചിലകള്‍, പുല്ലുകള്‍ എല്ലാം മണ്ണില്‍ച്ചേര്‍ത്തുകൊടുത്തു. മഴയ്ക്ക് ഉഴുതുമറിച്ചു. തുടക്കം മുതലേ കൃഷി നടത്തി. ആദ്യമൊക്കെ വിളവു കുറവായിരുന്നെങ്കിലും ക്രമേണ അതു വര്‍ധിക്കുന്നത് സന്തോഷം നല്‍കി. ആറു വര്‍ഷം കൊണ്ട് മണ്ണിന്‍റെ ഘടന തന്നെ മാറി. രണ്ടേക്കറില്‍ നെല്ലും രണ്ടേക്കറില്‍ വാഴ, കപ്പ, ചേന, മഞ്ഞള്‍ തുടങ്ങി എല്ലാ വിളകളും മാറിമാറി കൃഷി ചെയ്തു. ഒരു വിളമാത്രം കൃഷിചെയ്താല്‍ ഈ വിള വലിച്ചെടുക്കുന്ന മണ്ണിലെ സൂക്ഷ്മഘടകങ്ങള്‍ കുറയുന്നതു മൂലം ഉത്പാദനം കുറയും. എന്നാല്‍ വിളകള്‍ മാറികൃഷിചെയ്യുമ്പോള്‍ ഒന്ന് ഒന്നിന്‍റെ വളര്‍ച്ചക്ക് സഹായകമാകുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കും. കൃഷി തുടങ്ങിയാല്‍ 15 ദിവസം ഇടവിട്ട് ജീവാമൃതം ചെടികള്‍ക്കു നല്‍കും. ഫിഷ് അമിനോ ആസിഡും കൃത്യമായ ഇടവേളകളില്‍ ചെടികളുടെ ചുവട്ടില്‍ ഒഴിക്കാറുണ്ട്.

കീടപ്രതിരോധത്തിനും ജൈവമാര്‍ഗം

കീടങ്ങളെ പ്രതിരോധിക്കാനും ജൈവമാര്‍ഗങ്ങളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. കപ്പ, പപ്പായ, കാഞ്ഞിര ഇലകള്‍ അരിഞ്ഞോ ചതച്ചോ പശുവിന്‍റെ മൂത്രത്തില്‍ ഇട്ട ശേഷം പിഴിഞ്ഞെടുത്ത് ഒരു ലിറ്ററില്‍ പത്തു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ആദ്യത്തെ അഞ്ചാഴ്ച അടിച്ചാല്‍ ഇലചുരുട്ടി, തണ്ടുതുരപ്പന്‍ എന്നിവ ആ വഴിക്കു വരില്ല. നട്ട് ഒരാഴ്ചകഴിഞ്ഞ് ഇത് അടിച്ചു കൊടുക്കാം. മുളകിന്‍റെ ഇലകള്‍ക്കടിയില്‍ വെളുത്ത പൊടിപോലെ കാണുന്ന വെള്ളീച്ചക്കെതിരേയും ഈ മിശ്രിതം ഫലപ്രദമാണ്. പാവല്‍, പടവലം എന്നിവയിലുണ്ടാകുന്ന രോഗബാധ ചെറുക്കാനും ഇതു നല്ലതാണ്. വെള്ളീച്ച വന്നാല്‍ പോകുന്നതുവരെ ദിവസവും ഇതടിക്കണം. മഞ്ഞപ്ലാസ്റ്റിക്കില്‍ ഗ്രീസ് തേച്ച് വയ്ക്കുന്നത് ചിലപ്രാണികളെ നശിപ്പിക്കുന്നതിന് സഹായിക്കും.

ചാഴിയെ ഒതുക്കാനുമുണ്ട് തോമസ് ആന്‍റണിയുടെ പൊടിക്കൈ. ഇതിനായി മുട്ടക്കടകളില്‍ നിന്നും പൊട്ടിയ മുട്ടവാങ്ങി നല്ലമണം വരുന്നരീതിയില്‍ ചീമുട്ടയാക്കും. ഒരേക്കറിന് നാലുചീമുട്ടയാണ് വേണ്ടത്. 100 ലിറ്റര്‍ വെള്ളത്തില്‍ നാലു ചീമുട്ട കലക്കി നെല്‍പാടത്തടിച്ചാല്‍ ചാഴി ആ പരിസരത്തു കൂടി പോകില്ലെന്ന് തോമസ് ആന്‍റണി അനുഭവത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തുന്നു. നെല്ല് പാലുറയ്ക്കുന്നതിനു മുമ്പാണ് ഇങ്ങനെ ചെയ്യേണ്ടത്. ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഇത് സ്പ്രേചെയ്യണം.

തേങ്ങാവെള്ളം വളര്‍ച്ചാ ത്വരകമായും ഇദ്ദേഹം ഉപയോഗിക്കുന്നു. മധുരം കുറവുള്ള തേങ്ങാവെള്ളമാണെങ്കില്‍ ഒരു ലിറ്ററില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്തൊഴിക്കണം. മധുരം കൂടുതലുണ്ടെങ്കില്‍ ഒരു ലിറ്ററില്‍ 15 ലിറ്റര്‍ വെള്ളം ചേര്‍ക്കാം. പൂക്കള്‍ ഉണ്ടാകുമ്പോള്‍ ഏതുചെടിക്കും ഇതു തളിച്ചു കൊടുക്കാം. തമിഴ്നാട്ടിലെ നാടന്‍ ഇനമായ കാങ്കയവും ഫെര്‍ഗുണും ക്രോസ് ചെയ്ത ഇനം പശുവാണ് ഇദ്ദേഹം തോട്ടത്തില്‍ വളര്‍ത്തുന്നത്. വലിയ കൃഷിഭൂമിയിലും ഈ രീതികള്‍ പരീക്ഷിക്കാം. മിശ്രവിളകളായി കൃഷി നടത്തിയാല്‍ സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കാം.

മഞ്ഞള്‍, ബന്തി, മുളക് എന്നിവയെല്ലാം ഇടവിട്ടു നട്ടാല്‍ ജൈവ നിയന്ത്രണം സാധ്യമാക്കാം. മീന്‍, കോഴി, താറാവ് എന്നിവയെല്ലാം പരസ്പര പൂരകങ്ങളായി വളര്‍ത്താം.

വൈറസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഒരു ലിറ്റര്‍ മോര് 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ സ്പ്രേചെയ്താല്‍ മതിയാകും. വാഴയ്ക്കും മറ്റു വിളകള്‍ക്കും ഇലയില്‍ മഞ്ഞപ്പു വരുന്ന രോഗങ്ങള്‍ക്ക് ഇതു ഫലപ്രദമാണ്.

വിപണി വീട്ടുമുറ്റത്തു തന്നെ

ജൈവരീതിയില്‍ അഡ്വ. തോമസ് ആന്‍റണി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളേറെയാണ്. അരി കിലോയ്ക്ക് 65 രൂപയ്ക്കാണ് നല്‍കുന്നത്. കോടതിയിലെ അഭിഭാഷകര്‍ക്കു തന്നെ കൊടുക്കാന്‍ ജൈവ അരി തികയുന്നില്ല. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായും തവിടു നിര്‍ത്തിയ അരി വാങ്ങാനേറെപ്പേര്‍ ഏത്തുന്നു. ജൈവ വിപണന കേന്ദ്രമായ തൃപ്പൂണിത്തുറ ഗ്രീന്‍വേള്‍ഡിലും ഉത്പന്നങ്ങള്‍ നല്‍കുന്നു. അരിയില്‍ നിന്നും അവലും ഇദ്ദേഹം ഉത്പാദിപ്പിക്കുന്നു. മിനിസെറ്റു രീതിയിലാണ് ചേന ഉത്പാദനം.125-150 ഗ്രാമുള്ള ചേനയ്ക്ക് ആവശ്യക്കാരും ഏറെയാണ്.

ബോധവത്കരണവും കൃഷിയും

താന്‍ പഠിച്ച അറിവുകള്‍ പകര്‍ന്നു നല്‍കാനും അഡ്വ. തോമസ് ആന്‍റണി സമയം കണ്ടെത്തുന്നു. ജൈവകൃഷി ക്ലാസുകള്‍ എടുക്കാന്‍ ആവശ്യപ്പെടുന്നിടത്തൊക്കെ ഇദ്ദേഹമെത്തുന്നു. സഹോദരി ഡോ. കൊച്ചുഡോബ്രോയുടെ കൊളമ്പിയയിലെ 3000 ഹെക്ടറില്‍ കൃഷി നടക്കുന്നത് ഇദ്ദേഹത്തിന്‍റെ നിദ്ദേശപ്രകാരമാണ്. ബിഷപ് വിജയാനന്ദ് നെടുമ്പുറം സിഎംഐയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ ഛാന്ദ രൂപതയില്‍ നടക്കുന്ന കര്‍ഷക കൂട്ടായ്മകളിലും ഇദ്ദേഹം ക്ലാസുകള്‍ നയിക്കുകയും ലാഭകരമായി കൃഷി നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പ്രകൃതി സൗഹൃദകൃഷിയേക്കുറിച്ച് ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്

ചുവപ്പ് ഇഞ്ചി താരമാകുന്നു  എ.ജെ. അലക്സ് റോയ്

കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ചുവപ്പു നിറമുള്ള നല്ല ഉശിരന്‍ ഇഞ്ചിയാണ് പുതുതാരം. പാമ്പാടി കണ്ടപ്പള്ളില്‍ വീട്ടില്‍ കെ.സി. ചെറിയാന് രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്തോനേഷ്യയില്‍നിന്നു വന്ന സുഹൃത്താണ് ഇഞ്ചിവിത്തു നല്‍കിയത്. ചെറിയാന്‍റെ കൃഷിയോടുള്ള താത്പര്യം പരിഗണിച്ച് ഇത്തിരി രഹസ്യമായാണ് സംഗതി എത്തിച്ചതും.

ഇന്തോനേഷ്യയിലെ ഗോത്രവര്‍ഗസമൂഹം ശ്വാസകോശ രോഗങ്ങള്‍ക്കെതിരേയും ഉത്തേജക ഔഷധമായും ഒക്കെ ഉപയോഗിക്കുന്ന ഈ ചുവപ്പനിഞ്ചി കേരളത്തിന്‍റെ സാഹചര്യത്തിലും മികച്ച വിളവു നല്‍കിവരുന്നുണ്ട്.

കൂടുതല്‍ ചിനപ്പുകള്‍, ചുവടുചീയലും പുഴുക്കുത്തിനുമെതിരേ മികച്ച പ്രതിരോധശേഷി, ആകര്‍ഷമായ ചുവന്ന നിറം, സാധാരണ ഇഞ്ചിയേക്കാള്‍ കൂടുതല്‍ കാഠിന്യം, ഔഷധഗുണം എന്നിവയൊക്കെയാണ് ഈ ചുവപ്പനിഞ്ചിയുടെ സവിശേഷതകള്‍.

ചെറിയാന്‍ചേട്ടന് ചുവപ്പന്‍ ഇഞ്ചിയും വെറും ഇഞ്ചിയായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്‍റ് ഡയറക്ടറും പ്രാദേശിക കാര്‍ഷിക വിപണികളുടെ സംസ്ഥാനതല സമിതിയായ ഹരിതമൈത്രിയുടെ കോര്‍ഡിനേറ്ററുമായ കോരതോമസാണ് ഈ ഉശിരന്‍റെ തലവര മാറ്റിവരച്ചത്. സ്വന്തം കൃഷിയിടത്തില്‍ സാധാരണ ഇഞ്ചിയും ചുവപ്പന്‍ ഇഞ്ചിയും സമ്മിശ്രമായി കൃഷിചെയ്തതില്‍ ചുവപ്പന്‍റെ സവിശേഷതകള്‍ ശ്രദ്ധയില്‍പെട്ട കോര തോമസ് കോട്ടയം ആത്മയുമായി സഹകരിച്ച് ഇതിന്‍റെ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉത്പാദിപ്പിച്ചു കര്‍ഷകരില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്.

ബംഗളൂരു ആസ്ഥാനമായുള്ള ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ ലാബ് ഉത്പാദിപ്പിക്കുന്ന ചുവപ്പനിഞ്ചിയുടെ ടിഷ്യു കള്‍ച്ചര്‍ കുഞ്ഞുങ്ങളെ പാമ്പാടിയിലെ വനിതാ കര്‍ഷക ഗ്രൂപ്പിലെ വളര്‍ത്തമ്മമാര്‍ നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങും വിധം ഹാര്‍ഡന്‍ ചെയ്തു കര്‍ഷകരിലെത്തിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര തോമസ് 9447867820, കെ.സി. ചെറിയാന്‍ 9495605452

പ്രകൃതിക്കു കരുതല്‍; ഭക്ഷണം സുരക്ഷിതം

എ. ജെ. അലക്സ്റോയ്

കൃഷിഭവന്‍, വാഴൂര്‍

പ്രകൃതിക്കു കരുതല്‍, ഭക്ഷ ണം സുരക്ഷിതം" ഇതു പറയുന്നത് കോട്ടയം ചാമംപതാല്‍ വടക്കേടത്ത് ജോസ് ഇമ്മാനുവല്‍. വെറുതെ പറയുന്നതല്ല. പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷം ഇരുപതു കഴിഞ്ഞു. പറച്ചിലിന്‍റെ ഗുണം പ്രവൃത്തിയിലുമുണ്ട്. അത് പറമ്പിലും വീട്ടുകാരുടെ ആരോഗ്യത്തിലും പ്രകടവുമാണ്.

കര്‍ഷകകുടുംബത്തിലായിരുന്നു ജനനം. ജോലിത്തിരക്കുകള്‍ കൃഷിയെ ഒരു വശത്തേക്കൊതുക്കിയിരുന്നുവെന്നുമാത്രം. 1994 മുതല്‍ റബറിന് രാസവളം ഒഴിവാക്കി ചാണകവും കോഴിക്കാഷ്ഠവും ഒക്കെ നല്‍കി ഒരു ചെറുപരീക്ഷണം. നിലനിന്നിരുന്ന മാമൂലുകള്‍ക്കെതിരേയുള്ള ഈ ചുവടുവയ്പില്‍ രാസവളത്തിന് വേണ്ടിയിരുന്ന പണലാഭം മാത്രമായിരുന്നില്ല നേട്ടം. വിളവും കുറഞ്ഞില്ല.

മുറ്റത്തുണ്ടായിരുന്ന പച്ചക്കറികളിലും വെളിച്ചമുള്ളവയ്ക്ക് കൂടുതല്‍ വിളവെന്ന് കണ്ടപ്പോള്‍ വളമല്ല; വെളിച്ചവും വെള്ളവുമാണ് ചെടിക്ക് കൂടുതല്‍ ആവശ്യമെന്ന സ്വയംനിരീക്ഷണം. പരീക്ഷണ നിരീക്ഷണങ്ങള്‍ തുടര്‍ന്നു. രാസവളത്തെ പൂര്‍ണമായും പറമ്പിനു പുറത്താക്കി. ചെടികള്‍ക്ക് അത്യാവശ്യം ചാണകവും കോഴിക്കാഷ്ഠവും ഒക്കെ നല്‍കുന്ന പതിവു തുടര്‍ന്നു. വലിയ കുഴപ്പമില്ലാതെ വിളവും ലഭിച്ചു.

2009 ലാണ് മലനാടിന്‍റെ പ്രിയങ്കരനായ വൈദിക കൃഷിശ്രേഷ്ഠന്‍ ഫാ. മാത്യു വടക്കേമുറി ജോസിനെ പിടികൂടുന്നത്. രണ്ടുപേരുടെയും ചര്യകള്‍ അനുരൂപമായിരുന്നതിനാല്‍ കാര്യം എളുപ്പമായി. ജൈവ സമ്മിശ്ര കൃഷിരീതികള്‍ അനുവര്‍ത്തിക്കാന്‍ അച്ചന്‍റെ ഉപദേശം. കര്‍ഷകന്‍ കൊടുക്കുന്നവനാകണം, വാങ്ങുന്നവനാകരുത്. ഭക്ഷണം ഔഷധമാകണം, അച്ചന്‍റെ ചിന്തകള്‍ ജോസിനെ കൃഷിയുമായി കൂടുതല്‍ അടുപ്പിച്ചു.

പറമ്പിലാകെ ഫലവൃക്ഷങ്ങള്‍ക്കും പച്ചക്കറിവിളകള്‍ക്കും ഇടമൊരുക്കി. ജലസംരക്ഷണത്തിനായി ആവശ്യമുള്ളിടങ്ങളില്‍ കല്ലുകയ്യാലകളും മഴക്കുഴികളും ഒരുക്കി. കല്ലുകയ്യാലകള്‍ പറമ്പിലെ കാട്ടുകല്ലുകള്‍ കൊണ്ടുതന്നെ നിര്‍മിക്കാന്‍ ശ്രദ്ധവെച്ചു. കാട്ടുകല്ലിന് മണ്ണുമായുള്ള ഇഴയടുപ്പമാണിതിനു കാരണം. കയ്യാലകള്‍ക്കു മുകളില്‍ തീറ്റപ്പുല്ലിന്‍റെ ആവരണവുമൊരുക്കി.

കൃഷിക്ക് വളം വേണം. ബയോഗ്യാസ് സ്ലറിയാണെങ്കില്‍ വളരെ നന്ന്. കോഴിക്കാഷ്ഠത്തില്‍ നിന്നു ബയോഗ്യാസും സ്ലറിയും ഉണ്ടാക്കിയാലെന്നായി പിന്നെ ചിന്ത. അമാന്തിച്ചില്ല വടക്കേമുറിയച്ചന്‍ കോഴിക്കൂടിന്‍റെയും ബയോഗ്യാസ് പ്ലാന്‍റിന്‍റെയും രൂപരേഖ തയാറാക്കി. എണ്‍പത് മുട്ടക്കോഴികളെ വളര്‍ത്താവുന്ന കൂട്. കൂട്ടില്‍ നിന്നു കാഷ്ഠം നേരിട്ട് പ്ലാന്‍റില്‍ എത്താവുന്ന തരത്തിലായിരുന്നു നിര്‍മാണം. ഫലം വേറൊന്നായില്ല. ആവശ്യത്തിന് മുട്ട, വീട്ടാവശ്യത്തിന് പാചകവാതകം, കൃഷിയാവശ്യത്തിന് ബയോഗ്യാസ് സ്ലറി. ഒരുവെടിക്ക് മൂന്നുപക്ഷിയെന്ന് പറഞ്ഞാല്‍ മതി. ഒരുപക്ഷെ ഇത്തരത്തിലുള്ള സംവിധാനം കേരളത്തില്‍ ആദ്യമായി പ്രവൃത്തിപഥത്തില്‍ എത്തിച്ചത് ജോസ് ഇമ്മനുവല്‍ തന്നെയാകും.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് പറമ്പില്‍ അവശേഷിച്ചിരുന്ന റബര്‍ മരങ്ങള്‍ മുറിച്ചു നീക്കിയശേഷം പിന്നെ റബര്‍ കൃഷിയെക്കുറിച്ച് ആലോചിച്ചതേയില്ല. ഇന്നത്തെ റബറിന്‍റെ വിലയിടിവ് മുന്‍കൂട്ടി മനസിലാക്കാന്‍ ജോസിനായത് ജോസിന്‍റെ ഭാഗ്യം. ഭക്ഷ്യവിളകള്‍ക്കൊപ്പം തെങ്ങിനായി കുറച്ചുകൂടുതല്‍ പരിഗണന.

കായ്ഫലമുള്ള 40 തെങ്ങുകള്‍ നിലവിലുണ്ട്. എണ്‍പത് പുതിയ തൈകള്‍ വെച്ചുകഴിഞ്ഞു. എല്ലാം തന്നെ കുറിയ ഇനമാണെന്ന സവിശേഷതയുമുണ്ട്. ഇടവിളയായി എണ്ണൂറിലധികം വാഴകള്‍; ഏത്തവാഴ, ഞാലിപ്പൂവന്‍, റോബസ്റ്റ, പാളയംകോടന്‍, നാട്ടുപൂവന്‍, ചുണ്ടില്ലാന്‍ തുടങ്ങി ഈ വൈവിധ്യം ശ്രദ്ധേയം

പ്ലാവ്, മാവ്, റംബൂട്ടാന്‍, പുലാസന്‍, മാംഗോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട്, മുള്ളാത്ത തുടങ്ങിയ പഴവര്‍ഗങ്ങള്‍. മാവില്‍ നാട്ടിനങ്ങള്‍ക്കാണ് പ്രിയം. പ്രകൃതി കനിഞ്ഞ് നല്‍കിയ സുരക്ഷിതഭക്ഷണമാണ് ചക്കയെന്നാണീ കര്‍ഷകന്‍റെ പക്ഷം. അതുകൊണ്ടുതന്നെ ചക്കയെ ഭക്ഷണത്തില്‍ സുഭിക്ഷമായി ഉപയോഗിക്കാനും ഉണക്കി സൂക്ഷിക്കാനും പ്രത്യേക ശ്രദ്ധ വെയ്ക്കുന്നു. പാഷന്‍ ഫ്രൂട്ടിന് അറുപത് രൂപയാണ് കിലോവില. വിറ്റാമിന്‍ സിയുടെ ഈ ചെറുകുംഭത്തിന് വാഴൂരിലുള്ള ഹരിതമൈത്രി കാര്‍ഷിക വിപണിയില്‍ വന്‍ സ്വീകാര്യതയാണുള്ളത്

പയര്‍, ചീര, വഴുതിന, തക്കാളി, നിത്യവഴുതിന, പപ്പായ, ചേന, ചേമ്പ്, കാച്ചില്‍ ഇവയ്ക്കെല്ലാം പറമ്പില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇവയ്ക്കു പുറമെ നാം കളയെന്നു വിളിക്കുന്ന തഴുതാമയും മൈസൂര്‍ ചീരയും കുപ്പച്ചീരയും സാമ്പാര്‍ ചീരയുമെല്ലാം അടുക്കളയിലെ വിശേഷവിഭവങ്ങളാകുന്നു. പാഴാക്കി കളയുന്ന ഇത്തരം വിളകളെകുറിച്ചുള്ള പഠനവും പരിഗണനയും അടിയന്തരമായി ചെയ്യേണ്ടുന്ന ഒന്നാണെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. നമ്മുടെ അധ്വാനമില്ലാതെ തന്നെ പ്രകൃതി നമുക്ക് നല്‍കുന്ന ഈ വിശിഷ്ട ഭോജ്യങ്ങളെ ഉപയോഗിക്കാത്ത മനുഷ്യര്‍ മൂഢസ്വര്‍ഗത്തിലെ രാജകുമാരന്മാരാണെന്ന് ജോസ് പറയും.

 

ജോസ് ഇമ്മാനുവലിന്‍റെ ജൈവ കൃഷിചര്യ ഇന്ന് സുഭാഷ് പലേക്കറുടെ ചെലവില്ലാകൃഷിയിലെത്തി നില്‍ക്കുന്നു. കൃഷിയിടത്ത് ജൈവസുഭിക്ഷത പകരാന്‍ രണ്ടുനാടന്‍ പശുക്കള്‍. അവയുടെ മൂത്രവും ചാണകവും ഉപയോഗിച്ച് ബീജാമൃതവും ജീവാമൃതവും ഘനജീവാമൃതവും ഒക്കെ ഒരുക്കി കൃഷിയിടത്തിന് ഓജസ് പകരുന്നു. പറമ്പില്‍ കിളയ്ക്കലും കളപറിക്കലും പരമാവധി ഒഴിവാക്കിയിരിക്കുന്നു. വിളയുടെ അവശിഷ്ടങ്ങള്‍ കൊണ്ടുള്ള പുതയിടീല്‍ കൃത്യമായും ചെയ്തുവരുന്നു.

വാഴൂര്‍ കൃഷി ഭവന്‍റെ നിര്‍ദ്ദേശാനുസരണം ജൈവകാര്‍ഷിക ഉത്പാദന ഉപാധികളായ സ്യൂഡോമോണസും ട്രൈക്കോഡെര്‍മയും വാമു ബിവേറിയയും ഒക്കെ കൃഷിയിടത്തില്‍ ആവശ്യാനുസരണം ഉപയോഗിച്ചുവരുന്നുണ്ട്. എന്നിരുന്നാലും പച്ചക്കറിയിലെ കീടങ്ങളെ തുരത്താന്‍ നീറിനൊപ്പം വേറെ മരുന്നില്ലെന്നാണ് ഈ കര്‍ഷകന്‍റെ ഭാഷ്യം. നീറിനെ പച്ചക്കറി ചെടികളില്‍ ശരിയായി എത്തിക്കാന്‍ ചരടുകള്‍ കൂട്ടിക്കെട്ടിയിട്ടുണ്ട്. ഇവയെ കൂടുതലായി ആകര്‍ഷിക്കാന്‍ എല്ലിന്‍ കഷണങ്ങളും ആവശ്യാനുസരണം തൂക്കിയിട്ടുണ്ട്.

എല്ലാദിവസവും പച്ചക്കറി എന്ന ലക്ഷ്യത്തില്‍ വാഴൂര്‍ കൃഷിഭവന്‍റെ സഹായത്തോടെ ഒരു മഴമറയും നിര്‍മിച്ചിട്ടുണ്ട്. ചെറുഡ്രിപ്പ് യൂണിറ്റ് വച്ച് ഇതിനുള്ളിലെ ജലസേചനം സുഗമമാക്കുന്നു. മഴമറയാണെന്ന് വച്ച് കൃഷിരീതിക്ക് മാറ്റമില്ല കേട്ടോ. എല്ലാം ജൈവം, പ്രകൃതിക്കിണങ്ങിയതു മാത്രം.

കര്‍ഷകന്‍റെ അതിജീവനം പ്രകൃതിക്കിണങ്ങിയാല്‍ ജീവിതച്ചെലവ് കുറയും, ആരോഗ്യവും ആയുസും കൂടുകയും ചെയ്യും. ഇത് ജോസ് ഇമ്മാനുവലിന്‍റെ കഴിഞ്ഞ ഇരുപത് വര്‍ഷമായി പറയുന്നതിലുപരി പ്രവര്‍ത്തിച്ച് കാണിക്കുന്ന ജൈവജീവിത മാതൃകയാണ്.

വിപണിയിലെ വെല്ലുവിളികള്‍ ശരിയായി നേരിടുന്നതിലും ജോസിന് തന്‍റേതായ രീതികളുണ്ട്. റോബസ്റ്റാ വാഴപ്പഴത്തിന് വില പത്തില്‍ താഴ്ന്നപ്പോള്‍ "റോബസ്റ്റ ഹല്‍വ" നിര്‍മിച്ചാണ് പ്രതിവിധി കണ്ടത്. ചാമംപതാലിലെയും വാഴൂരിലെയും ജൈവ കര്‍ഷക കൂട്ടായ്മകളിലെ നിറസാന്നിധ്യമായ ജോസ് ഇമ്മാനുവേല്‍ വാഴൂര്‍ ഹരിതമൈത്രി കാര്‍ഷിക വിപണിയുടെ പ്രസിഡന്‍റ് കൂടെയാണ്.

ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്‍റെ ഔദ്യോഗിക ജീവിതം ഒഴിഞ്ഞ് വര്‍ഷങ്ങള്‍ കുറെയായെങ്കിലും ജോസ് ഇമ്മാനുവേല്‍ ഇന്നും കര്‍മ്മനിരതനാണ്. "പ്രകൃതിയെ കരുതിയുള്ള കൃഷി, വിഷമില്ലാത്ത - ഔഷധമാകുന്ന ഭക്ഷണം" ഇത് മറന്നുള്ള ചര്യ ജോസിന് ഇല്ലതന്നെ. ഇതിന് കൂട്ടായി ഭാര്യ ആന്‍സിയും മകന്‍ മാര്‍ട്ടിനും ഒപ്പമുണ്ട്.

പ്രകൃതി കൃഷിയുടെ ഈ പ്രചാരകന്‍ തന്‍റെ കൃഷിയറിവുകള്‍, കാഴ്ചപ്പാടുകള്‍, ചിന്തകള്‍ ഇവ പകരാന്‍ ഒരുക്കമാണ്. ഫോണ്‍: 9447283742

തക്കാളി കൃഷി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിൻറെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.

സൂര്യപ്രകാശത്തിൻറെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിൻറെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്.

തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.

ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിൻറെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അർധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്.

ബലം കുറഞ്ഞ അർധ ആരോഹി ഇനത്തിൽ നിന്നാണ് കൂടുതൽ വിളവു ലഭിക്കുക. ഇതിൻറെ തണ്ടിന് താങ്ങുകൾ (ഊന്നുകൾ) നൽകി നിവർത്തി നിറുത്തുകയാണു പതിവ്.

തണ്ടിൽ ഇലകൾക്കെതിരേ അല്പം മുകളിലോ താഴെയോ ആയി ചെറിയ അസീമാക്ഷ(racemose) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പമഞ്ജരി അഗ്രമുകുളത്തിൽ നിന്നു രൂപപ്പെടുകയും കക്ഷീയമുകുളം വളർന്ന് പ്രധാന ശാഖയായി തുടരുകയും ചെയ്യുന്നു.

പുഷ്പവൃന്ദം കുറുകിയതും മധ്യഭാഗം സങ്കോചനത്തോടു കൂടിയതുമാണ്. പുഷ്പത്തിന്റെ വികാസദശയിലെ ഏതു ഘട്ടത്തിലും പുഷ്പങ്ങൾ കൊഴിഞ്ഞു പോകാമെങ്കിലും പുഷ്പങ്ങൾ വിരിഞ്ഞ് 2-3 ദിവസങ്ങൾക്കുള്ളി ലാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്.പുഷ്പങ്ങൾക്ക് ബാഹ്യദളങ്ങളും ദളങ്ങളും ആറെണ്ണം വീതമുണ്ടായിരിക്കും. ബാഹ്യദളങ്ങൾ ചിരസ്ഥായിയായി ഫലത്തോടൊപ്പം വളരുന്നു.

തക്കാളിപ്പഴത്തിന് വർണഭേദം നല്കുന്നത് കരോട്ടിൻ, ലൈക്കോപെർസിഡിൻ എന്നീ വർണകങ്ങളുടെ വ്യത്യസ്ത സാന്ദ്രതയിലുള്ള സാന്നിധ്യമാണ്. വിത്തുകൾ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.

മണലും കളിമണ്ണും കലർന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാൻ അനുയോജ്യം. വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തിൽ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും.

തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ. തൈകൾ അന്തരീക്ഷാവസ്ഥയിൽ തുറസ്സായി വളർത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താൽ തണ്ട് ബലമുള്ളതായിത്തീരും.

തൈകൾ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങൾ നല്കണം. നൈട്രജൻ, ഫോസ്ഫറസ് വളങ്ങൾ മണ്ണിൽ ചേർക്കുന്നതും നേർത്ത ലായനി ഇലകളിൽ തളിക്കുന്നതും തൈകൾക്ക് ഗുണകരമാണ്.

ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകൾ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിൻറെ മേന്മ വർദ്ധിക്കുന്നതിനും മണ്ണിൽ വയ്ക്കോലോ അതുപോലുള്ള പദാർഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.

മുൻകാലങ്ങളിൽ കൃഷിചെയ്തിരുന്ന ഇനങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ് ഇക്കാലത്തെ കൃഷിയിൽ നിന്നു ലഭിക്കുന്ന ഫല ങ്ങൾ. വലിപ്പം കൂടിയതും ഗുണമേന്മയുള്ളതുമായ ഫലങ്ങൾ ഉത്പാദിപ്പിക്കുവാൻ പുതിയ കൃഷിയിലൂടെ സാധിക്കുന്നുണ്ട്. പൂസ റൂബി, മംഗള, പൂസ 120, എച്ച്.എസ്.102, എസ് 12, സി.ഒ.1 എന്നിവയാണ് ഇന്നു കൃഷി ചെയ്തുവരുന്ന പ്രധാന ഇനങ്ങൾ.

തക്കാളികൃഷിയെ ബാധിക്കുന്ന രോഗങ്ങൾ

ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും (wilt) ബാക്ടീരിയൽ കാങ്കർ (canker) എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.

പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുൾ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.

നാട്ടുമരുന്ന് ഔഷധങ്ങള്‍ നാശത്തിലേക്ക്

ഗ്രാമീണ മേഖലയില്‍ നിന്നും ലഭിക്കുന്ന നാട്ടുമരുന്ന് ഔഷധങ്ങള്‍ വംശനാശ ഭീഷണിയിലേക്ക്. ആയുര്‍വേദ ചികിത്സക്കും മറ്റുമുള്ള ആസവം, വിവിധതരം എണ്ണ, കുഴമ്പ്, ലേഹ്യം എന്നിവ നിര്‍മിക്കുന്നതിനാണ് ഇത്തരം നാട്ടുമരുന്നുകള്‍ പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

നാട്ടുമരുന്നുകള്‍ വന്‍തോതില്‍ ശേഖരിച്ച് വില്‍പന നടത്തുന്ന പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് ഗ്രാമീണമേഖലയിലെ ഒറ്റമൂലികളായ വിവിധതരം മരുന്നുകള്‍ ലോഡ് കണക്കിന് കടത്തിക്കൊണ്ടുപോകുന്നത്. മരുന്നുചെടികള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത് തുടര്‍ന്നാല്‍ കുറുന്തോട്ടി, ആടലോടകം, ഉമ്മത്ത്, ചിറ്റാമൃത്, മുക്കുറ്റി, ഓരില, അവണക്ക്, ഈരില, കൊളമ്പപ്രാവ്, മുരുക്ക്, കഞ്ഞുണ്ണി തുടങ്ങി ചെറുതും വലുതുമായ ഔഷധ സസ്യങ്ങളാണ് വന്‍തോതില്‍ കൊണ്ടുപോകുന്നത്.വന്‍കിട കമ്പനികളുടെ ഏജന്റുമാരാണ് വന്‍തുക കമ്മീഷന്‍ പറ്റി നാടന്‍ മരുന്നുചെടികള്‍ ശേഖരിക്കുന്നത്.

കുന്നുകള്‍, ചെറിയ കാടുകള്‍, പാടങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും സാധാരണക്കാരെ ഉപയോഗിച്ച് തുച്ഛമായ കൂലി നല്‍കി ഔഷധകമ്പനിക്ക് വന്‍വിലക്ക് വില്‍ക്കുകയാണത്രേ. വേരോടെ പിഴുതെടുക്കുന്നതുമൂലം പിന്നീടിത് മുളക്കുകപോലും ചെയ്യില്ല.നവംബര്‍, ഡിസംബര്‍ മാസത്തിലാണ് കുറുന്തോട്ടിയുടെ പരാഗണകാലം. ഇക്കാലത്ത് ഇവ പിഴുതെടുക്കുന്നത് ഔഷസസ്യത്തിന്റെ നിലനില്പുതന്നെ അവതാളത്തിലാക്കും.

വള്ളുവനാടിന്റെ ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ അനങ്ങന്‍മലയും അടിവാരവും കേന്ദ്രീകരിച്ച് വന്‍തോതില്‍ ഔഷധ സസ്യശേഖരണം. നാട്ടുമരുന്ന് ശേഖരണം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളില്ലാത്തത് പ്രധാന പ്രശ്‌നമാണ്.

അടുക്കളത്തോട്ടം

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.

കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മുശ്രിത
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം. plez share

അടുക്കളത്തോട്ടം

വീട്ടു വളപ്പിലെ  അദ്ഭുതങ്ങള്

തിപ്പലി
പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ സംസ്കൃതത്തില്‍ പിപ്പലി, കൃഷ്ണ, വൈദേഹി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .

അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം, ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.

ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനം 

ഗ്രാമ്പൂ
ഗ്രാമ്പൂ ഭക്ഷണസാധനങ്ങളില്‍ രുചി കൂടുവാന്‍ സഹായിക്കുന്ന ഒരു മസാലയാണ്. എന്നാല്‍ ഒരു മസാലയെന്നതിനുപരിയായി ധാരാളം ആരോഗ്യവശങ്ങളും ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയുക മാത്രമല്ലാ, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതടങ്ങിയ മസാലകള്‍ പാചകത്തിന്, പ്രത്യേകിച്ച് ഇറച്ചി പോലെ ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം. അസിഡിറ്റിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്. ചുമയ്ക്കു പറ്റിയ നല്ലൊരു മരുന്ന കൂടിയാണ് ഗ്രാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും. സ്‌ട്രെസ് കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടന്‍ ചായയിട്ടു കുടിച്ചാല്‍ സ്‌ട്രെസും ടെന്‍ഷനും കുറയും. കട്ടന്‍ ചായയില്‍ അല്‍പം തേനും ചേര്‍ക്കാം. ടെന്‍ഷന്‍ കുറയ്ക്കുന്നതിന് മാത്രമല്ലാ, ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. ഇത്തരം ഉപയോഗങ്ങള്‍ക്ക് പുറമെ പെര്‍ഫ്യൂം, സോപ്പ് എന്നിവയുണ്ടാക്കാനും ചിലതരം മരുന്നുകളുണ്ടാക്കുവാനും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശേഷിയെക്കുറിച്ച് അറിവില്ലായിരുന്നു. കാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്.

അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്‍മ്മശക്തി നിലനിര്‍ത്താനുമെല്ലാം സഹായകമാണ്. ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്‍പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം, താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് ശരീരത്തെ സഹായിക്കാന്‍ കഴിയുന്നത്

ബ്രഹ്മി.

(Bacopa monnieri )എന്നാണു ശാസ്ത്രനാമം. ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.

ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.

ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.

ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.

ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.

ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി, നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്.

ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.

ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.

ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളം എന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി. ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ള നടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളം ഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍ യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷം വിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മി വളരുകയുള്ളൂ.

കീഴാർനെല്ലി.

സാധാരണ വയല്‍ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി.
Phyllanthus niruri എന്നാണു ശാസ്ത്രനാമം

ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ്‌ എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷദസസ്യമാണിത് കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.
കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.

ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം,പനി, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളത്കൊണ്ട് കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.

കറുകപുല്ല്
പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്‍ . തമിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ്‍ കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. 

ദശപുഷ്പങ്ങളില്‍ പെടുന്ന ഈ സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍‍ ഇവയെ ഹോമത്തിന്നും , ചില്‍ പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്‍പ്പണതിന്‍ ഇത് ഒഴിച്ചുകൂടാന്‍‍ കഴിയാത്ത ഒരു ദ്രവ്യമാണ്‍. അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.

കറുകയെപറ്റി ഞാന്‍‍ ആദ്യമായി അറിയുന്നത് അമ്മയില്‍‍ നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ ചൊറിമാറുന്നതിന് ‍ ഒരു നാട്ടു‌വൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും"

ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍ .ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി ഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ , ചൊറി ചിരങ്ങ് വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്‌ , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര്‍ വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍ വര്‍ദ്ധിക്കുന്നതിനും നന്ന്

ചില ഉപയോഗങ്ങള്‍

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും
ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.നിലം പറ്റി വളരുന്നതുമായ പുല്ല്‍ച്ചെടിയായതിനാല്‍ ഇത് ഒരു പുല്ല് തകിടിയായി ഉപയോഗിക്കുന്നു.

തുമ്പപൂവ്‌

30-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് തുമ്പ. കരിന്തുമ്പ (Anisomelos malabarica), പെരുന്തുമ്പ (Leucas cephalotus) എന്നീ രണ്ടുതരം തുമ്പച്ചെടികളും കേരളത്തില്‍ സുലഭമായി കാണുന്നു. പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്; ഇലകളില്‍ ഗ്ളൂക്കോസൈഡും. തുമ്പച്ചെടിയുടെ തണ്ടും ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധമായുപയോഗിക്കുന്നു. ചെറിയ തോതില്‍ അണുനാശകശക്തിയുണ്ട്.പ്രധാനമായും കുട്ടികള്‍ക്കുണ്ടാകുന്ന വിരക്കാണ് ഉപയോഗിക്കുന്നത്.ഗര്‍ഭാശയ ശുദ്ധിക്കും ഗ്യാസ്ട്രബിളിനും തുമ്പ മരുന്നായി ഉപയോഗിക്കുന്നു. ജ്വരരോഗങ്ങള്‍ ശമിപ്പിക്കും. വിരേചനൌഷധമായും ഉപയോഗിക്കാറുണ്ട്. തേള്‍ കടിച്ച ഭാഗത്ത് തുമ്പഇല ചതച്ചു പുരട്ടിയാല്‍ വിഷബാധ അകലും. വിരനാശകവും ദഹനത്തെ വര്‍ധിപ്പിക്കുന്നതുമായ തുമ്പച്ചെടിയുടെ ഔഷധഗുണ ങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

'കച്ചെരിച്ചുഷ്ണമായുള്ളു തുമ്പാ വാതം കഫം വിഷം

കൃമി ഗുല്‍മങ്ങളര്‍ശസ്സെന്നിവറ്റെ കളവാന്‍ ഗുണം.'

കേരളീയ ജീവിതത്തില്‍ തുമ്പയ്ക്ക് വളരെയേറെ സാംസ്കാരിക പ്രാധാന്യമുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ വിവിധ ആഘോഷങ്ങളില്‍ തുമ്പത്തൂപ്പും തുമ്പപ്പൂവും ഉപയോഗിക്കുന്നുണ്ട്. വീട്ടുമുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ തുമ്പ അനിവാര്യമാണ്. ഓണത്തപ്പനെ അലങ്കരിക്കുന്നത് തുമ്പക്കുടം കൊണ്ടാണ്. തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായി തിരുവോണനാളില്‍ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേര്‍ക്കാറുണ്ട്.

ശ്രീപരമേശ്വരന്‍ തിരുജടയില്‍ തുമ്പപ്പൂ അണിയുന്നു എന്ന വിശ്വാസം കേരളത്തിലുണ്ട്. അതുകൊണ്ട് ശിവപ്രീതിക്കായി തുമ്പപ്പൂ അര്‍പ്പിക്കുക പതിവാണ്. തുമ്പപ്പൂവും പെരുകിന്‍പൂവും ചേര്‍ത്തുകെട്ടി ശ്രീപരമേശ്വരന് അര്‍പ്പിക്കുന്ന അനുഷ്ഠാനം കര്‍ക്കടകമാസത്തില്‍ നടത്തുന്ന പതിവ് കേരളത്തില്‍ നിലനിന്നിരുന്നു. 'തുമ്പയും പെരുകും ചാര്‍ത്തുക' എന്നാണിതറിയപ്പെട്ടിരുന്നത്.

തഴുതാമ
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ
തമിഴാമ എന്നും ഇവ അറിയപ്പെടുന്നു.(Boerhaavia diffusa)എന്നാണുശാസ്ത്രനാമം. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ്‌ അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി ശരീരത്തിലുണ്ടാകുന്ന നീര് പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഗണ്ടൂ എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാഷത്തിലും, കുഷ്ടരോഗത്തിനും, ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നു ചരക സംഹിതിയില്‍ പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക്,കടുകരോഹിനി , മഞ്ഞള്‍ത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

നീലനാരകം

പണ്ടൊക്കെ പറമ്പിലും റോഡരികിലും കണ്ടിരുന്ന ഔഷധസസ്യമാണ് നിലനാരകം. പക്ഷേ, ഇന്ന് അപൂര്‍വമായിമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.സസ്യശാസ്ത്രത്തില്‍ നിലനാരകത്തിന്റെ പേര് നരഗാമിയ അലേറ്റാ എന്നാണ്. 30 സെ.മീ.വരെ വളരുന്ന ചെറിയ സസ്യമാണിത്. പശ്ചിമഘട്ടമേഖലയില്‍ ഏകദേശം 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലും നിലനാരകം വളരുന്നതായി കണ്ടിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ ചെടി കാണുന്നുണ്ട്. ഹിന്ദിയില്‍ 'തിനപാമി'യാണ് ഈ ചെടി. സംസ്‌കൃതത്തില്‍ 'അംലവല്ലി'യും കന്നടയില്‍ നിലനാരങ്ങയും തെലുങ്കില്‍ 'പഗാപാപ്പു' എന്നുമാണീ ചെടിയുടെ പേര്.

തമിഴിലും മലയാളത്തിലും 'നിലനാരക'മെന്നറിയപ്പെടുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങള്‍ക്കും മണമുണ്ട്. നാരകത്തിന്റെ ഇലകളുടെ മാതിരിയാണിതിന്റെ ഇലകളും. വേരുകള്‍ക്ക് നല്ല ഔഷധഗുണമുണ്ട്. പൂക്കള്‍ വെളുത്തിരിക്കും. വിത്തുമുഖേനയാണ് ഈ ചെടി പ്രധാനമായി പ്രജനനം നടത്തുന്നതെങ്കിലും വേരടങ്ങിയ ചിനപ്പുകള്‍ നട്ടാലും വളരും. മണ്ണ്, മണല്‍, കാലിവളം എന്നിവ നിറച്ച് ചെടിച്ചട്ടിയിലും നിലനാരകത്തൈ നടാം.

മികച്ച പച്ചമരുന്നായി അറിയപ്പെട്ടിരുന്ന 'നിലനാരക'ത്തിന് ആയുര്‍വേദമേഖലയില്‍ നല്ല പ്രിയമുണ്ട്. ആയുര്‍വേദാചാര്യന്മാര്‍ നിലനാരകത്തെ നിരവധി ദീനങ്ങള്‍ക്കെതിരെ നല്ല മരുന്നായി പരാമര്‍ശിച്ചിട്ടുണ്ട്.

ശരീരകലകളെ ശീതികരിക്കാന്‍ ശേഷിയുള്ള നിലനാരകം മുറിവ്, ചതവ്, ശരീരവേദന എന്നിവയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.

ഛര്‍ദിപ്പിച്ച് വിഷാംശം നീക്കാന്‍, വാതരോഗം ശമിപ്പിക്കാന്‍, പ്ലീഹാവീക്കം, ശരീരത്തിലെ ചൊറിച്ചില്‍, രക്തശുദ്ധീകരണം, വായ്‌നാറ്റം പനിബാധ, വയറിളക്കം, വലിവ്, ദഹനക്കേട്, നേത്രരോഗം, മലേറിയ, മഞ്ഞപ്പിത്തം, ചെന്നിക്കുത്ത് ഇവയ്‌ക്കെല്ലാം നിലനാരകം നല്ല മരുന്നായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലനാരകത്തിന്റെ ഇലയുടെ പ്രത്യേകഗന്ധം, പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ നല്ലതാണ്. നിലനാരകയില ചതച്ചരച്ച് പച്ചമുളക് (കാന്താരി), വെളുത്തുള്ളി എന്നിവ അരച്ചുചേര്‍ത്ത് ഇരട്ടി അളവില്‍ വെള്ളംചേര്‍ത്ത് തളിച്ചാല്‍ മികച്ച കീടനാശിനിയായി. ഇലക്കറി വിളകളിലെ പ്രാണിശല്യം നിയന്ത്രിക്കാന്‍ നല്ല മരുന്നാണിത്. ഇതില്‍ സോപ്പ് പതപ്പിച്ച് തളിച്ചാല്‍ ഗുണമേറും.

വളര്‍ത്തുപക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ദേഹത്തെ പേന്‍ശല്യം നിയന്ത്രിക്കാന്‍ നിലനാരകം അടയ്ക്കാമണിയന്‍ചെടിയുമായോ ചണ്ണക്കൂവ എന്ന ചെടിയുമായോ ചേര്‍ത്തരച്ചുണ്ടാക്കിയ ലായനി ഉപയോഗിച്ചാല്‍ നല്ലതാണ്.

വീട്ടുവളപ്പില്‍

ഗ്രോ ബാഗിലെ വളപ്രയോഗം – എന്തൊക്കെ വളം ഉപയോഗിക്കാം ഗ്രോ ബാഗ്‌ , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്‌. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍. ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില […]

ചാഴി – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍ – ചാഴി ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ചാഴിയുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ചാഴിയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ചാഴി ആക്രമിക്കുന്നു. ചാഴികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ 1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം […]

തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം വാഴയില്‍

വാഴകൃഷിയിലെ തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണവും പ്രതിരോധ മാര്‍ഗങ്ങളും വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ഇതിനെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്. വാഴയില്‍ തടതുരപ്പന്‍ പുഴു നാലാം മാസം മുതല്‍ ആക്രമണം ആരംഭിക്കും. കറുത്ത് തിളക്കമുള്ള ചെല്ലികള്‍ വാഴയുടെ പുറം പോളകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ പിണ്ടിതുരന്നു വലുതാകുന്നു. വാഴനാര് കൊണ്ടുള്ള കൂടുണ്ടാക്കി സമാധിയിരുന്നു ചെല്ലിയായി പുറത്തു വരുന്നു. തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണ ലക്ഷണങ്ങള്‍ 1, പുറം പോളകളില്‍ നിന്നും കൃഷിയെപറ്റിയുള്ളകൂടുതല്‍അറിവിന് ഈ ലിങ്കുകളില്‍  ക്ലിക്കുക

പേരക്ക

കാര്യമായ വളപ്രയോഗം ആവശ്യമില്ലാതെ സമൃദ്ധിയായി കായ്‌കള്‍ തരുന്ന ചെറിയ വൃക്ഷമാണ്‌ പേര. ചിലയിടങ്ങളില്‍ ഇതിനെ അടക്കാപ്പഴം എന്നും വിളിക്കാറുണ്ട്‌. നന്നായി വളം ചെയ്യുകയും വേനല്‍കാലത്തു നനയ്‌ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്‌താല്‍ വിളവ്‌ പതിന്മടങ്ങ്‌ വര്‍ധിക്കും. ആദ്യകാലത്ത്‌ ഇത്‌ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്‌തിരുന്നില്ല. ഒരാളും തന്നെ പേരയ്‌ക്ക പൈസകൊടുത്തു വാങ്ങുന്ന സമ്പ്രദായവുമുണ്ടായിരുന്നില്ല.
ഇന്ത്യയില്‍ ഒന്നര ലക്ഷം ഏക്കറിലധികം പേര കൃഷിചെയ്‌തുവരുന്നുണ്ട്‌. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ്‌ ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരമുള്ള പേരകൃഷിയുള്ളത്‌. ജന്മം കൊണ്ട്‌ അമേരിക്കക്കാരനായ പേര എല്ലാ നാട്ടിലും ഏത്‌ കാലാവസ്ഥയിലും വളരുന്നു. വരള്‍ച്ച നേരിടാനുള്ള കഴിവുമുണ്ട്‌. നട്ടു വളര്‍ത്തി ആവശ്യത്തിനു വളം ലഭിച്ചാല്‍ മൂന്നര വര്‍ഷം മുതല്‍ നാല്‌ വര്‍ഷത്തിനുള്ളില്‍ പുഷ്‌പിക്കാന്‍ തുടങ്ങും. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ്‌ പുഷ്‌പിക്കുന്നത്‌. പേരമരത്തിന്‌ സാധാരണ ഗതിയില്‍ 30 വര്‍ഷം മുതല്‍ 50 വര്‍ഷം വരെ ആയുസ്സുണ്ട്‌. പഴുത്താല്‍ ചിലയിനത്തിന്‌ അകം നേരിയ മഞ്ഞ നിറവും ചിലത്‌ നേരിയ ചുവപ്പ്‌ നിറവുമാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ വിദേശ സഞ്ചാരികള്‍ ഇന്ത്യയിലെത്തിച്ച ഇതിന്റെ ശാസ്‌ത്രനാമം `സിഡിയം ഗ്വാജാവ്‌' എന്നാണ്‌.
താരതമ്യേന മറ്റു പഴങ്ങളെ അപേക്ഷിച്ച്‌ വില കുറവാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 100 ഗ്രാം പേരയ്‌ക്കയില്‍ അന്നജം 14.5 ശതമാനവും നാര്‌ 6.9 ശതമാനവും, മാംസ്യം 1.5 ശതമാനവും ഇരുമ്പ്‌ ഒരു ശതമാനവും കൊഴുപ്പ്‌ 0.2 ശതമാനവും ഫോസ്‌ഫറസ്‌ 0.4 ശതമാനവും കാത്സ്യം 0.1 ശതമാനവും ജീവകം സി 300 മില്ലിഗ്രാമും ജീവകം ബി 30 മില്ലിഗ്രാമും നിക്കോട്ടിനിക്ക്‌ ആസിഡ്‌ 0.2 മില്ലിഗ്രാമും റീബോഫ്‌ളാവിന്‍ 10 മില്ലിഗ്രാമും അടങ്ങിയിട്ടുണ്ട്‌. 
പേരക്ക പച്ചയും പഴുത്തതും പാതി പഴുത്തതും (കരിംപഴുപ്പ്‌) ഉപയോഗിക്കാം. പച്ച പ്രമേഹരോഗികള്‍ക്ക്‌ മരുന്നായും ഉപയോഗിക്കാവുന്നതാണ്‌.
പേരയിലയും പേരമരത്തിന്റെ തോലും ഔഷധഗുണമുള്ളതാണ്‌. പേരയിലയുടെ നീര്‌ ഒന്നാന്തരം വിഷഹര ഔഷധവും, പ്രമേഹഹരവുമാണ്‌. പഴമക്കാരും പുതുമക്കാരും താംബൂല സേവ ചെയ്യുമ്പോള്‍ വെറ്റിലയുടെ ഞരമ്പ്‌ കൈകൊണ്ട്‌ നീക്കാറുണ്ട്‌. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുകയാണ്‌ ലക്ഷ്യം. എന്നാല്‍ അവ എങ്ങനെയെങ്കിലും അകത്തേക്ക്‌ ചെന്നാല്‍ ഛര്‍ദി, മോഹാലസ്യം എന്നിവയുണ്ടാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരയില കൊടുക്കുന്നത്‌ നല്ലതാണ്‌.
കുട്ടികളില്‍ ഉണ്ടാകുന്ന ദഹനക്ഷയം, കൃമിരോഗം എന്നീ അസുഖങ്ങള്‍ക്ക്‌ പേരയില നീരില്‍ അല്‍പം ഇഞ്ചിനീരോ ഏലക്കാപൊടിയോ ചേര്‍ത്ത്‌ ആവശ്യത്തിന്‌ മധുരവും ചേര്‍ത്ത്‌ കൊടുത്താല്‍ പെട്ടെന്നാശ്വാസമുണ്ടാവുന്നതാണ്‌. മഞ്ഞളും ഉലുവയും പേരയിലയും കൂട്ടിയരച്ചു ഗോട്ടി വലുപ്പത്തില്‍ ഉരുളകളാക്കിക്കഴിക്കുന്നത്‌ (രണ്ടോ മൂന്നോ പ്രാവശ്യം) പ്രമേഹ ശമനത്തിന്‌ ഉത്തമമാണ്‌. ഇടക്കിടെയുണ്ടാവുന്ന തലവേദനയ്‌ക്ക്‌ പേരയില, അയമോദകവും കുറച്ചു ഏലക്കായയും ചുക്കും പാകത്തിനരച്ചു ചേര്‍ത്തു കഴിച്ചാല്‍ ആശ്വാസമുണ്ടാകും. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന, പണച്ചെലവ്‌ തീരെയില്ലാത്ത ഇതിനെ നട്ടുവളര്‍ത്തി സംരക്ഷിക്കേണ്ടത്‌ കാലഘട്ടത്തിനാവശ്യമാണ്‌.

പൊതിന

ആയുർവേദത്തില്‍ ഇതിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല..
അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാങ്കാരും പൊതുവെ ഔഷദമൂല്ല്യമുള്ള ഒരു വസ്തുവായി കണക്കാക്കിയ ഒന്നാണു പൊതീന എന്നത്..
ഇതു തിബ്ബുന്നബിയിലെ, യൂനാനിയിലെ ഒരു ദിവ്യാ ഔഷദം എന്നു തന്നെ പറയാം..
ഇന്ത്യയിൽ തുളസിക്കു നൽകുന്ന അതേ പ്രാദാന്യം തന്നെയാണു അറേബ്യൻ നാടുകളിൽ പൊതീനക്കു നൽകുന്നത്..
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പൊതീന.
ഇതു ഒരു പാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു
"വില തുച്ചം ഫലമോ മെച്ചം" എന്ന വാക്യം ഒരു പക്ഷെ പൊതീനക്കു നന്നായി ചേരും..
ഇതു വായു ദോഷം തീർക്കും, തടസ്സങ്ങൾ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കും, ചർമ്മത്തിന്റെ നിറം നന്നാക്കും മുത്രത്തെയും ആർത്തവരക്തത്തെയും ശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയും തണുപ്പിക്കും, ലൈഗിക ശക്തി വർദ്ധിപ്പിക്കും,
ഇതു മണത്താൽ വരെ ജലദോശത്തിനു ശമനം ഉണ്ടാകും.. അതു ചൂടാക്കിയ വെള്ളം അല്ലെങ്കിൽ അതിന്റെ നീരു കുടിച്ചാൽ ക്യമികൾ നശിച്ചു പോകും,
തക്കാളി, ഉള്ളി, കക്കിരി, പൊതീന, മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങ നീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെ കഴിക്കുന്നതു.. അഹാര സാധനങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ കളയാൻ നശിപ്പിക്കാൻ സഹായിക്കുന്നു..
പൊതീന നന്നായി തിളപ്പിച്ചു കുറുകി കാഷായം വെച്ചു കുടിച്ചാൽ വായു ഗുമൻ, പനി, ജലദോശം എന്നിവ സുഖപ്പെടുന്നതാണു

പൊതീന വെള്ളം ഉണ്ടാക്കേണ്ട വിധം:
മൂന്നു ഗ്ലാസ്സു വെള്ളത്തിൽ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക..
ഇതു ഗൾഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു, ഇപ്പോൾ ഗൾഫിൽ കാലാവസ്ഥ മാറി തുടങ്ങി..
ഈ കാലാവസ്ഥ മാറ്റത്തിൽ ജലദോശം മൂക്കടപ്പ്, പനി എന്നിവ കൂടുതൽ വരാൻ സാധ്യത കൂടുതലാണു ഇവക്കു മുകളീൽ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു..
കൂടാതെ ഗ്യാസ്ട്രബിൾ(വായു) ന്റെ അസുഖം ഉള്ളവർ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താൽ അതു മാറികിട്ടുന്നതാണു..
വായനാറ്റം ഉള്ളവർക്കു.. പൊതീന ചവക്കുകയോ. പൊതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാൻ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ!!!... വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതീന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാൽ മതി.
മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാൻ പൊതീന പുകക്കുകയോ, അല്ലെങ്കിൽ അരച്ചു കുടയുകയോ അതു മല്ലാ എങ്കിൽ കിടക്കയുടെ അടിയിൽ വിതറുകയോ ചെയ്യുക
തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാൽ മതി...

പൊതീന(Mint)യില ജ്യൂസ്സ്
അൽപ്പം പൊതീനയും(നന്നയി കഴുകി ഇലമാത്രം ഉപയോഗിക്കുക), ഒരു നാടൻ ചെറുനാരങ്ങയും (ചെറുത്) ചേർത്തു നന്നായി ജ്യൂസ്സ് അടിച്ചെടുക്കുക.
ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം.. പ്രമേഹരോഗികൾ പഞ്ചസാര ചേർക്കരുത്..

പൊതീന(Mint)യില കൊണ്ടൊരു ചമ്മന്തി.
പൊതീനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.ഏകദേശം നാലു ടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ എടുക്കുക. രണ്ട് പച്ചമുളക് എടുക്കുക. പൊതീനയില കഴുകിവൃത്തിയാക്കി എടുക്കുക.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതിൽ പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പൊതീനയിലയിട്ട് വാട്ടുക. ഒന്നു തണുത്താൽ, തേങ്ങ, പുളി (പുളിക്കു പകരം തൊലി കളഞ്ഞ പച്ചമാങ്ങയും ചേർക്കാം) , ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർക്കുക.പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പൊതീനയില നാലു ടേബിൾസ്പൂൺ എടുത്ത്, എണ്ണയിൽ വാട്ടിക്കഴിഞ്ഞാൽ, കുറച്ചേ കാണൂ. ശർക്കര ഒരു കഷണം വേണമെങ്കിൽ ഇടാം.

പപ്പായയുടെ പോഷകമേന്മയേ കുറിച്ച്

 

കർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ" എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്. "ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ.

ദഹന പ്രകൃയയെ സഹായിക്കുന്ന ഏറ്റവും നല്ല സസ്യാഹാരമാണ് പപ്പായ. ആമാശയത്തിലെത്തിയ ഭക്ഷണ പദാർഥങ്ങളിലെ അസിഡിറ്റി നിയന്ത്രിക്കാനും പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന അമിനോ ആസിഡുകൾ രൂപപ്പെടുത്തുവാനും പപ്പായ സ്ഥിരമായി കഴിക്കുന്നത് ഉപകരിക്കും. പപ്പായയുടെ കറയിൽ അടങ്ങിയിരിക്കുന്ന "പപ്പയിൻ" എന്ന രാസാഗ്നിയാണ് ഇതൊക്കെ ചെയ്യുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ജീവകം 'എ' പപ്പായയിൽ സമൃദ്ധമായതോതിൽ അടങ്ങിയിരിക്കുന്നു. അതുപൊലേ ജിവകം 'സി' യുടെയും ഒരു കലവറയാണ് പപ്പായ. ഏത്തക്കായയിൽ ഉള്ളതിൻറെ പന്ത്രണ്ട് ഇരട്ടിയും ഓറഞ്ചിൻറെ ഏഴു ഇരട്ടിയും കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിനു പപ്പായ നല്ലതാണ്. പപ്പായ സ്ഥിരമായി കഴിക്കുന്നവർക്ക് പല്ലുവേദന അപൂർവ്വമാണ്.

പഴുത്ത പപ്പായയുടെ മാംസളഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുകയാണെങ്കിൽ മുഖശോഭ വർദ്ധിക്കും. മൂലക്കുരു രോഗികളിൽ കാണപ്പെടുന്ന മലബന്ധത്തിനു ഉത്തമ ഔഷധമാണ് പപ്പായ. ആർത്തവ ക്രമമില്ലാത്ത സ്ത്രീകൾ പച്ച പപ്പായ തുടർച്ചയായി ഒരാഴ്ചയോളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവം ക്രമത്തിലാവും. പച്ച പപ്പായ കഴിക്കുമ്പോൾ തുടക്കമുള്ള ഗർഭം അലസുന്നതിനും ചിലപ്പോൾ സാധ്യത ഉണ്ട്. പപ്പായക്കുരു അരച്ച്  ലേപനം ചെയ്താൽ പുഴുക്കടി ശമിക്കും. വിരകളെ അകറ്റാൻ ഈ കുരു തേനിൽ ചേർത്ത് കഴിച്ചാൽ മതി. പപ്പായക്ക് ഔഷധഗുണം മാത്രമല്ല പോഷക ഗുണം കൂടി ഉള്ളതാണ്.

പപ്പായയിൽ നിന്നെടുക്കുന്ന "പപ്പയിൻ" ഇന്ന് രാജ്യാന്തര വിപണിയിൽ വളരെ വിലമതിക്കുന്ന ഒരു ഔഷധമാണ്. ദഹനക്കേടിന് ഏറ്റവും നല്ല മരുന്നാണ് പപ്പയിൻ. ആമാശയരോഗങ്ങൾക്കുള്ള മരുന്നായും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അർശസ്സ്, കരൾ രോഗം എന്നീ അസുഖങ്ങൾ തടയാൻ പപ്പയിനു കഴിവുണ്ട്. -

നെല്ലിക്ക

ഓറഞ്ചു നീരില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ ഇരുപത്‌ മടങ്ങ്‌ വിറ്റാമിന്‍ സി നെല്ലിക്കാനീരിലുണ്ടെന്നാണ്‌ കണക്ക്‌. നെല്ലിക്കയിലുളള വിറ്റാമിന്‍ വേവിക്കുന്നതുകൊണ്ട്‌ നശിച്ചുപോകുന്നില്ല എന്നൊരു പ്രത്യേകതയുമുണ്ട് . 100 ഗ്രാം നെല്ലിക്കാനീരില്‍ 500 മുതല്‍ 720 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി കാണപ്പെടുന്നു.

മുടിക്കൊഴിച്ചിലി‍ന്‌: നെല്ലിക്കാ കുഴന്പുരൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ആറു നെല്ലിക്ക ഒരു കപ്പ് പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. നെല്ലിക്ക പതം വരുന്പോള്‍ ഇറക്കുക. പിന്നീട് കുരു കളഞ്ഞ് അത് കുഴന്പുരുപത്തിലാക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് ശേഷം കഴുകി കളയുക.

മുടികൊഴിച്ചിലിനും മുടിവളരുന്നതിനും: നെല്ലിക്കാ നീരും സമം നീലയമരി നീരും ചേര്‍ത്ത്‌ എണ്ണ കാച്ചി മണല്‍ പാകത്തില്‍ അരിച്ചുതേയ്‌ക്കുക.

കണ്‍ഡീഷനര്‍: നെല്ലിക്കയും ഷിക്കായിപ്പൊടിയും തൈരും ചേര്‍ത്ത് മുടി കഴുകിയാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറായി .

പ്രമേഹത്തിന്‌: നെല്ലിക്കാനീരും ശുദ്ധമായ തേനും (നാഴിനീരിന്‌ ഒരു തുടം തേന്‍) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കുടത്തിലാക്കി പാത്രത്തിന്‍റെ വായ് ഭാഗം തുണികൊണ്ട് നന്നായി പൊതിഞ്ഞ് (ഉണങ്ങിയ സ്ഥലത്ത്‌) കുഴിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞ് പിഴിഞ്ഞരിച്ച്‌ ഉപയോഗിക്കുക. ഒരൗണ്‍സ്‌ നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുളളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ സേവിക്കുക.

യൗവ്വനം നിലനിര്‍ത്തുന്നതിനും സ്‌ത്രീഗമന ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും: പച്ച നെല്ലിക്കാ കഴുകി നന്നായി തുടച്ചതിനു ശേഷം ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്തു ഭരണിയിലാക്കി പതിയന്‍ ശര്‍ക്കര നെല്ലിക്കാ മൂടുന്നതു വരെ ഒഴിച്ച്‌ ശീലമണ്‍ ചെയ്‌ത്‌ നെല്ലില്‍ കുഴിച്ചു വച്ചിരുന്ന്‌ ഒരു മാസം കഴിഞ്ഞു പിഴിഞ്ഞരിച്ചു സേവിക്കുക.

ഉള്‍ചൂടിനും വായ അഴുകുന്നതിനും: നെല്ലിക്കാ അരികളഞ്ഞരച്ച്‌ പച്ച മോരില്‍ കലക്കി സേവിക്കുക.

വയറുകടിക്ക്‌: പച്ചനെല്ലിക്കാ അരികളഞ്ഞരച്ച്‌ പച്ച മോരില്‍ കലക്കി സേവിക്കുക.

മഞ്ഞപിത്തത്തിന്‌: നെല്ലിക്കാനീരും സമം കരിമ്പിന്‍ നീരും അതിരാവിലെ കഴിക്കുക.

സ്‌ത്രീഗമന ശക്തി ഇല്ലാത്തവര്‍ക്ക്‌: ഉണക്കനെല്ലിക്കാ അരികളഞ്ഞ്‌ പൊടിച്ച്‌ പച്ചനെല്ലിക്കാനീരില്‍ ഭാവനചെയ്‌ത്‌ ദിവസവും കാലത്തും രാത്രിയിലും തേനും നെയ്യും ചേര്‍ത്ത്‌ സേവിക്കുക. പാല്‍ അനുപാതമായി കഴിക്കണം.

മുഖക്കുരു: രക്തം ശുദ്ധമല്ലാത്തതിനാലാണ് മുഖക്കുരു ഉണ്ടാകുന്നത്. രക്ത ശുദ്ധീകരണത്തിന് നെല്ലിക്കാ നീര് ഉത്തമമാണ്. വെണ്ണയും തേനും ചേര്‍ത്ത നെല്ലിക്കാനീര് കുടിക്കുക. നെല്ലിക്കാ നീര് ലഭ്യമല്ലെങ്കില്‍ 20 ഗ്രാം നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.

എക്‌സീമ, ചുണങ്ങുകള്‍, ത്വക്ക്‌ ചുളിവ്‌, മുഖത്തെ കറുപ്പ്‌, വിളര്‍ച്ച, നേത്രരോഗങ്ങള്‍ എന്നിവയ്‌ക്ക്‌: ച്യവനപ്രാശ ലേഹ്യം സേവിക്കുകയും പുറമേ നെല്ലിക്കാ അരച്ചു പുരട്ടുകയും ചെയ്യുക.

അസ്മാ: അഞ്ച് ഗ്രാം നെല്ലിക്കാ ഒരു ടെബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നെല്ലിക്ക കിട്ടിയില്ലെങ്കില്‍ നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.

പച്ച നെല്ലിക്ക നീരില്‍ കരിഞ്ചീരകം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണിനു ശമനം ലഭിക്കുന്നതാണ്. അതു പോലെ നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിച്ചു വന്നാല്‍ കാന്‍സര്‍ വന്നു നശിച്ച കോശങ്ങള്‍ക്കു പോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്,

കുടമ്പുളി

കുടംപുളിയെ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മധ്യതിരുവിതാംകൂറിലെ മീന്‍കറിക്ക് കുടംപുളി അത്യാവശ്യ ചേരുവയാണ്. വടക്കന്‍ പുളി, പിണംപുളി, മലബാര്‍പുളി എന്നിങ്ങനെ പല പേരില്‍ ഇത് കേരളത്തില്‍ അറിയപ്പെടുന്നു. ഇതിന്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.

ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. സ്വര്‍ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്‍ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്.

ആറ്റുതീരങ്ങളിലും സമതലങ്ങളിലുമാണ് കുടംപുളി നന്നായി വളരുന്നതെങ്കിലും ഉയര്‍ന്ന കുന്നിന്‍ ചരുവുകളില്‍ പോലും വളരെ ലാഭകരമായി കൃഷി ചെയ്യാം. ഏതുതരം മണ്ണും കുടംപുളിക്ക് അനുയോജ്യമാണെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍മണ്ണിലാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്.

കുടംപുളി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ മടിക്കുന്നത് പ്രധാനമായും വിത്ത് മുളയ്ക്കാന്‍ 5-7 മാസത്തെ കാലതാമസവും ആണ്‍-പെണ്‍ ചെടികളെ നേരത്തെ തിരിച്ചറിയുവാനുള്ള പ്രയാസം എന്നീ കാരണങ്ങള്‍ കൊണ്ടാണ്.

വിത്ത് മുളച്ചുണ്ടാകുന്ന തൈകളില്‍ 50-60 ശതമാനം വരെ ആണ്‍ മരങ്ങളായിരിക്കും. തൈകള്‍ കായ്ക്കാന്‍ 10-12 വര്‍ഷമെങ്കിലും എടുക്കും.

വളപ്രയോഗം

ഒരു വര്‍ഷം പ്രായമായ ചെടിക്ക് 10 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ നല്‍കണം. ചെടി 15 വര്‍ഷം പ്രായമാകുമ്പോള്‍ 50 കിലോഗ്രാം ജൈവവളം നല്‍കത്തക്കവിധം അളവ് ക്രമേണ കൂട്ടണം.
ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് 45 ഗ്രാം യൂറിയ, 120 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ നല്‍കണം.
അളവ് ക്രമേണ കൂടി 15 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 1100 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 1500 ഗ്രാം മ്യൂരിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണ്‍ മാസങ്ങളിലും സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലും നല്‍കണം.

വിളവെടുപ്പ്
വിത്തുപയോഗിച്ച് കൃഷിചെയ്ത മരങ്ങള്‍ 10-12 വര്‍ഷം പ്രായമെത്തിയ ശേഷമേ കായ്ച്ചു തുടങ്ങാറുള്ളൂ. എന്നാല്‍ ഒട്ടു തൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ക്കും. സ്ഥായിയായ വിളവു ലഭിക്കുവാന്‍ 10-15 വര്‍ഷം പ്രായമെത്തണം.

കുടംപുളി സാധാരണയായി ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് പൂവിടുന്നത്. മൂന്നാഴ്ച കഴിയുമ്പോള്‍ കായ് പിടിച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ പഴുത്തു പാകമാകുന്നു. മരങ്ങളുടെ വ്യത്യാസമനുസരിച്ച് 100-200 ഗ്രാം വരെ ഭാരമുള്ള കായ്കള്‍ ലഭിക്കും.
സംസ്‌കരണം
പറിച്ചെടുത്ത കായ്കള്‍ സ്റ്റീല്‍ കത്തി ഉപയോഗിച്ച് നീളത്തില്‍ മുറിച്ചെടുത്ത് കുരു കളയുന്നു. ശേഷം അവ വെയിലത്ത് ഉണക്കുന്നു.
വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്. പുളിക്ക് മൃദുത്വം കിട്ടാന്‍ വേണ്ടിയാണ് ഉപ്പും വെളിച്ചെണ്ണയും പുരട്ടുന്നത്. കുമിള്‍ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള്‍ 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും.

ഇളനീര്‍

കുപ്പിയിലടച്ചുവരുന്ന വിലകൂടിയ കോളപാനീയങ്ങള്‍ക്ക് എന്തിന് വെറുതെ കാശ് കളയുന്നു? ദിവസവും ഒരു ഇളനീര്‍ കുടിക്കൂ. ഒരുമാസത്തിനുള്ളില്‍തന്നെ നിങ്ങളുടെ ഊര്‍ജസ്വലത പതിന്മടങ്ങ് വര്‍ധിക്കുകയും ശരീരത്തിന് അഴകും ആരോഗ്യവും ഉണ്ടാവുകയും ചെയ്യുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. ദഹനശക്തിയെ വര്‍ധിപ്പിക്കാന്‍ കഴിവുള്ള കരിക്കിന്‍വെള്ളം നവജാതശിശുക്കള്‍ക്കുപോലും ഉത്തമമായതും പോഷകപ്രധാനവുമായ ആഹാരമാണ്. മുലപ്പാല്‍ ശരിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാതെവരുകയും മുലയൂട്ടാന്‍ സാധിക്കാതെ വരുമ്പോഴും പശുവിന്‍പാലില്‍ സമം കരിക്കിന്‍വെള്ളം ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഇളനീരില്‍ നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചുചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം പാലിന് പകരമായി കൊടുക്കാവുന്ന ഭക്ഷണമെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരുഗ്ളാസ് ഇളനീരില്‍ ഏകദേശം അരഗ്ളാസ് പാലിന് തുല്യമായ പോഷകമൂല്യങ്ങള്‍ അടങ്ങിയിരിക്കുമെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. നാം കുടിക്കുന്ന പാനീയങ്ങളില്‍ ഏറ്റവും രുചിയേറിയതാണ് കരിക്കിന്‍വെള്ളം. രണ്ടുഗ്ളാസ് ഇളനീരില്‍ ഒരുഗ്ളാസ് തൈരിലുള്ളതിനേക്കാള്‍ മാംസ്യവും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. വേഗത്തില്‍ ദഹിക്കുന്നതും കൊഴുപ്പിന്‍െറ അളവ് കുറവുമായതിനാല്‍ പൊണ്ണത്തടിയാല്‍ കഷ്ടപ്പെടുന്നവര്‍ക്കുപോലും കരിക്കിന്‍വെള്ളം ധൈര്യത്തോടെ കഴിക്കാവുന്നതാണ്.
അതുപോലെ ഭക്ഷണനിയന്ത്രണം ആവശ്യമുള്ള രക്തസമ്മര്‍ദ രോഗികള്‍ക്ക് ശരീരക്ഷീണം മാറിക്കിട്ടാന്‍ കരിക്കിന്‍വെള്ളം കുടിക്കുന്നത് ഏറെ ഗുണംചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷവും ആന്‍റിബയോട്ടിക്കുകളും മറ്റും വളരെയധികം ഉപയോഗിക്കേണ്ടിവരുമ്പോഴും ഇളനീര്‍ മുടങ്ങാതെ കഴിക്കുകയാണെങ്കില്‍ രോഗാവസ്ഥയില്‍നിന്ന് വളരെ പെട്ടെന്നുതന്നെ മുക്തി ലഭിക്കും. മൂത്രസംബന്ധമായ രോഗങ്ങള്‍കൊണ്ട് വിഷമിക്കുന്നവര്‍ ഇളനീര്‍ കുടിച്ചാല്‍ വൃക്കകളിലേക്കുള്ള രക്തപ്രവാഹം കൂടുകയും മൂത്രത്തിന്‍െറ അളവ് വര്‍ധിക്കുകയും ചെയ്യും. മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ഛര്‍ദി മാറ്റാന്‍ കരിക്കിന്‍വെള്ളം തുടര്‍ച്ചയായി കൊടുത്താല്‍ മതി. ദഹനമില്ലായ്മ, അള്‍സര്‍, ആമാശയവ്രണം, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു, അതിസാരം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഇളനീര്‍ ജ്യൂസ് ഒന്നാന്തരം ആഹാരപദാര്‍ഥമാണ്.
ദിവസവും കരിക്കിന്‍വെള്ളംകൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു കാരണമുണ്ടാകുന്ന മുഖത്തിലെ അടയാളങ്ങള്‍ മാറിക്കിട്ടാന്‍ സഹായകമാകും. പൊങ്ങന്‍പനി, അഞ്ചാംപനി എന്നിവ കാരണമായുണ്ടാകുന്ന പാടുകള്‍ മാറുന്നതിന് കരിക്കിന്‍വെള്ളം നല്ലതുതന്നെ. കരിക്കിന്‍വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഞരമ്പുകളുടെ തളര്‍ച്ച മാറാനും മലബന്ധം, അര്‍ശസ്സ്, വിട്ടുമാറാത്ത ശ്വാസകോശരോഗം എന്നിവക്ക് ആശ്വാസം നല്‍കും. കുട്ടികളുടെ ശരീരകാന്തിക്കും മസിലുകളുടെ പുഷ്ടിക്കും പാലില്‍ കരിക്കിന്‍വെള്ളം ചേര്‍ത്ത് കഴിക്കുന്നത് വളരെയധികം ഗുണംചെയ്യും. മൂത്രതടസ്സമുണ്ടാകുമ്പോള്‍ ഏലത്തരി പൊടിച്ചിട്ട ഇളനീര്‍ കുടിച്ചാല്‍ മതി.
ഒരു കരിക്കു വെട്ടി പകുതി വെള്ളം മാറ്റി ചുവന്നുള്ളി അരിഞ്ഞതും മുന്തിരിയും അവിലുമിട്ട് നിറച്ച് അടച്ചുവെച്ച് അതിരാവിലെ പിഴിഞ്ഞ് കുടിക്കുന്നത് മൂത്രച്ചൂടിനും തല്‍സംബന്ധമായ അസുഖങ്ങള്‍ക്കും ശമനം കിട്ടാന്‍ ഏറെ ഗുണം ചെയ്യും. കരിക്ക് തുരന്ന് ഒരുപിടി പച്ചരി അതിലിട്ട് പുളിക്കുന്നതുവരെ സൂക്ഷിച്ച് മുഖത്ത് അരച്ചുചേര്‍ത്താല്‍ മുഖക്കുരു, എക്സിമ, കൈവിള്ളല്‍, ചൊറിച്ചില്‍, തൊലിയുടെ നിറംമാറ്റം എന്നിവക്ക് ശമനം കിട്ടും. ഒരു കരിക്കില്‍നിന്ന് രണ്ടുഗ്ളാസ് വരെ ഇളനീര്‍ ലഭിക്കും. 20 രൂപ മുടക്കിയാല്‍ കേരളത്തിലെ മിക്ക നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇളനീര്‍ സുലഭമായി ലഭ്യമാണ്. ദാഹവും ക്ഷീണവും മാറ്റുന്നതില്‍ ഇതിനെ വെല്ലാന്‍പറ്റിയ ദാഹശമനി ഇല്ലതന്നെ. നമ്മുടെ കല്‍പവൃക്ഷത്തിന്‍െറ പോഷകഗുണവും ഔധമൂല്യവും നിറഞ്ഞ ഉത്തമ പോഷകാഹാരമാണ് ഇളനീര്‍. ‘ഇളനീര്‍ കഴിക്കു; രോഗമകറ്റൂ’ എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം

തക്കാളി

അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകള്‍ ഇതാ.

നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.
ഗര്‍ഭിണികള്‍ നിത്യവും ഒരു ഗ്ളാസ് തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും.

തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.

നാം കഴിക്കുന്ന ആഹാരത്തില്‍ സസ്യപോഷകങ്ങളുടെ കുറവുകാരണം ഉണ്ടാകുന്ന ഒരു രോഗമാണ് സ്കാര്‍വി. ഈ അസുഖം പിടിപെടാതിരിക്കാന്‍ നിത്യേന തക്കാളി കഴിക്കുന്നത് പതിവാക്കിയാല്‍ മതി. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെയൊക്കെ സുഗമമായ പ്രവര്‍ത്തനത്തിന് തക്കാളി സഹായിക്കുകയും ചെയ്യും.

മുഖകാന്തിയും അഴകും വറധിപ്പിക്കാനും തക്കാളി ഉപകരിക്കും. ഒലിവെണ്ണ മുഖത്ത് നന്നായി പുരട്ടി അതിനു മുകളില്‍ തക്കാളിയുടെ സത്ത് തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഈ പ്രക്രിയ പതിവായി ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖചര്‍മത്തിന് തിളക്കമേറുകയും കവിള്‍ തുടുത്ത്വരുകയും ചെയ്യും.

തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും. ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും. അതുപോലെ തക്കാളിനീര്, അരടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കി കഴുത്തില്‍ തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കഴുത്തിലെ കറുപ്പുനിറവും പാടുകളും അകലും.
‘തക്കാളി കഴിക്കൂ ദേഹകാന്തിയും രോഗശാന്തിയും നേടൂ’ എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം. കക്കിരിക്ക/വെള്ളരിക്ക

നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്… ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തല വേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.

ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണ ശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.

സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ

മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്. ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.

ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കറ്റാര്‍വാഴ ആയുര്‍വേദ സൗന്ദര്യ ചികിത്സയില്‍ മുന്നില്‍ നില്‍ക്കുന്ന ചെടിയാണ്. മുടിക്കും ചര്‍മ്മത്തിനും ഒരു പോലെ ഗുണം ചെയ്യുന്നതാണ് കറ്റാര്‍ വാഴ. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് കറ്റാര്‍ വാഴ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിതെന്നു വേണം പറയാന്‍. ഇതിന്റെ ജെല്‍ മുഖത്തു തേയ്ക്കുന്നത് മുഖക്കുരു മാറ്റും. മുഖക്കുരുവിന്റെ കലകള്‍ മുഖത്തു നിന്നും പോകാനും ഇത് സഹായിക്കും.

അയമോദകം

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.

നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം അംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു.

ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ.

മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളി‍ല്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.

അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും. മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്, ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്.

അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്.

ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം.

അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്. ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു. അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം ഇളകിപ്പോരും. ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം. ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും. അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം. ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും. കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം. ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി.

ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.

പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ ‍അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു. കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക. തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും

മെച്ചപ്പെട്ട തൈകള്‍ ഉത്പാദിപ്പിക്കാം ഒരുക്കാം, സസ്യനഴ്സറി  ടോം ജോര്‍ജ്

നഴ്സറി രംഗത്തെ സാധ്യതകള്‍ അനന്തമാണ്. വിഷമില്ലാത്ത പച്ചക്കറി ഭക്ഷിക്കാന്‍ ജനം വീട്ടുവളപ്പില്‍ കൃഷി ഊര്‍ജിതമാക്കി. ഗ്രോബാഗ് കൃഷിയും പോളിഹൗസുകളും കൃത്യത കൃഷിയുമൊക്കെ തൈ ഉത്പാദനത്തില്‍ വന്‍ സാധ്യതകളാണ് തുറക്കുന്നത്. നഴ്സറി രംഗത്തെ സാധ്യതകളേക്കുറിച്ച് തൃശൂര്‍ മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രഫസര്‍, ഡോ. സി. നാരായണന്‍കുട്ടി തന്‍റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നു. ഗ്രാഫ്റ്റിംഗ് സാങ്കേതിക വിദ്യയിലൂടെ പച്ചക്കറിതൈകള്‍ നിര്‍മിക്കുന്ന ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞനാണിദ്ദേഹം. മികച്ചതൈകളുടെ ഉത്പാദനത്തിലൂടെ കേരളകാര്‍ഷികരംഗത്ത് പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തത് ഡോ. നാരായണന്‍കുട്ടിയാണ്.

ഇതോടൊപ്പം മികച്ച ഗുണനിലവാരമുള്ള തൈകള്‍ എങ്ങനെ നിര്‍മിക്കാം എന്നതിനേക്കുറിച്ചും നഴ്സറി സംവിധാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് ഈ ലക്കം കര്‍ഷകന്‍.

നഴ്സറിയെന്നും ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊക്കെ എന്തോ വലിയ സംഭവങ്ങളാണെന്നാണ് സാധാരണ കൃഷിക്കാര്‍ക്കു തോന്നുക. എന്നാല്‍ അല്‍പം പരിശീലനവും ശാസ്ത്രിയ അറിവുമുണ്ടെങ്കില്‍ ഗ്രാഫ്റ്റിംഗും ബഡ്ഡിംഗുമൊക്കെ നടത്തിയ തൈകള്‍ ആര്‍ക്കും നിര്‍മിക്കാം, വില്‍ക്കാം. ഗുണമേന്മയുള്ള തൈകള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്നുറപ്പ്. അതിന് ഉത്തമ ഉദാഹരണമാണ് മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷം 10 ലക്ഷം തൈകളാണ് ഇവിടെ വിറ്റുപോയത്. ഒരുതൈയ്ക്ക് നാലു രൂപനിരക്കിലായിരുന്നു വില്‍പന. കര്‍ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പച്ചക്കറി തൈകള്‍ കയറ്റി അയയ്ക്കുന്നു. ഒരു തൈയ്ക്ക് ഏഴു രൂപ നിരക്കിലാണ് ഇവര്‍ക്കു തൈ നല്‍കുന്നത്.

ഒരു ഇസ്രായേല്‍ പാഠം

കേരളത്തില്‍ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ കൃഷി സാധ്യമല്ലെന്നായിരുന്നു പൊതുവേയുള്ള ധാരണ. 2002ല്‍ കാര്‍ഷിക സര്‍വകലാശാല ഇതു പരീക്ഷിച്ചു നോക്കി. എന്നാല്‍ തൈ മുഴുക്കാതെ കടഭാഗം നേര്‍ത്ത് ചീഞ്ഞു പോകുകയായിരുന്നു ഫലം. ഇങ്ങനെ ഇരിക്കേ ഡോ. സി. നാരായണന്‍കുട്ടിക്ക് പച്ചക്കറിയിലെ നൂതന സാങ്കേതിക വിദ്യ പരിശീലനത്തിന് ഇസ്രയേല്‍ ഗവണ്‍മെന്‍റിന്‍റെ സ്കോളര്‍ഷിപ്പ് ലഭിച്ചു. ഇസ്രായേലില്‍ നടക്കുന്ന ഹൈബ്രിഡ് പച്ചക്കറി തൈ ഉത്പാദനം, ചിന്തയില്‍ വലിയൊരു മാറ്റത്തിനു നാന്ദികുറിക്കുകയായിരുന്നു. അവിടെ കര്‍ഷകര്‍ വിത്തുപാകി തൈ ഉത്പാദിപ്പിക്കുന്ന രീതി കുറവായിരുന്നു. പകരം രോഗപ്രതിരോധ ശേഷിയുള്ളയുള്ള മികച്ചയിനം പച്ചക്കറിതൈകള്‍ വാങ്ങി നടുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. ഒരു വര്‍ഷം 30 ദശലക്ഷം തൈകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. കീടവിമുക്തമായ തൈകള്‍ ഇവര്‍ കയറ്റി അയയ്ക്കുകയും ചെയ്യുന്നു. കേരളത്തില്‍ എന്തുകൊണ്ട് ഈ രീതി ഉപയോഗിച്ചുകൂട എന്ന ഡോ. നാരായണന്‍കുട്ടിയുടെ ചിന്തയാണ് പച്ചക്കറി തൈ ഉത്പാദനത്തില്‍ വന്‍ വിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ചതിനു പിന്നില്‍. പച്ചക്കറിയില്‍ ബാക്ടീരിയല്‍ വാട്ടം ഏറെ ബാധിക്കുന്ന തക്കാളി, മുളക്, വഴുതിന എന്നിവ തൈ ഉപയോഗിച്ച് കൃഷിചെയ്യുന്നതാണ് ഉത്തമം. പാവല്‍, പടവലം, പയര്‍ തുടങ്ങി വലിയ വിത്തുള്ളവ വിത്തുപയോഗിച്ചു തന്നെ കൃഷിചെയ്യാം.

കാബേജും കോളിഫ്ളവറും കേരളത്തില്‍

കാബേജും കോളിഫ്ളവറും വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ എങ്ങനെ ഉത്പാദിപ്പിക്കാമെന്നതായി ഡോ. നാരായണന്‍കുട്ടിയുടെ അടുത്ത ചിന്ത. ഇതിനായി സ്വകാര്യ നഴ്സറികളെയെല്ലാം കൂട്ടുചേര്‍ത്തു. ഉഷ്ണ കാലാവസ്ഥയില്‍ കൃഷിചെയ്യാവുന്ന കാബേജ്, കോളിഫ്ളവര്‍ ഇനങ്ങളുടെ വിത്തുകളുണ്ടെങ്കില്‍ തരണമെന്ന് ഇവരോടു പറഞ്ഞു. ഒടുവില്‍ നാംധാരി എന്ന കമ്പനി കുറച്ചു വിത്തുകള്‍ സംഘടിപ്പിച്ചുനല്‍കി. ഇതില്‍ നിന്നും ഉരുത്തിരിച്ച, കേരളത്തിനിണങ്ങുന്ന 30 ഇനം കാബേജ്, കോളിഫ്ളവര്‍ വിത്തുകള്‍ സര്‍വകലാശാല വികസിപ്പിച്ചു. ഗ്രോബാഗ് കൃഷി വ്യാപിച്ച സമയമായതിനാല്‍ ഇവ കേരളത്തിലങ്ങോളമിങ്ങോളം ഗ്രോബാഗുകളില്‍ മുളച്ചു. കാബേജ് 600 ഗ്രാം മുതല്‍ 2.5 കിലോ വരേയും കോളിഫ്ളവര്‍ 600 ഗ്രാം മുതല്‍ 1.5 കിലോ വരെയും തൂക്കം ലഭിക്കുന്നതായിരുന്നു. ഈ മുന്നേറ്റമാണ് പച്ചക്കറി തൈ ഉത്പാദനത്തെക്കുറിച്ച് ഇരുത്തി ചിന്തിപ്പിച്ചത്.

രോഗപ്രതിരോധത്തിന് ഗ്രാഫ്റ്റിംഗ്

ബാക്ടീരിയല്‍ വാട്ടരോഗ സാധ്യത കൂടുതലുള്ള തക്കാളി, മുളകു തൈകള്‍ ഗ്രാഫ്റ്റിംഗിലൂടെ എങ്ങനെ ഉത്പാദിപ്പിക്കാമെന്നതായി പിന്നീടുള്ള ചിന്ത. മണ്ണില്‍ക്കൂടി പടരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരേ പ്രതിരോധശേഷിയുള്ള തൈകളെ റൂട്ട് സ്റ്റോക്കായി (മണ്ണില്‍ വളരുന്ന ഭാഗം) എടുത്ത് ഇതിനുമുകളില്‍ അത്യുത്പാദന ശേഷിയുള്ള ഇനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇതും ഇസ്രായേലില്‍ നിന്നും കണ്ടുപഠിച്ചതാണ്. ഇതിനായി ട്രേയില്‍ തൈകള്‍ ഉത്പാദിപ്പിച്ചു. കേരളത്തിലെ അമ്ലത്വമുള്ള മണ്ണിലെ പ്രധാന രോഗമാണ് ബാക്ടീരിയില്‍ വാട്ടം. തക്കാളി, മുളക്, വഴുതിന എന്നിവയിലാണ് ഇത് അധികമായി കണ്ടുവരുന്നത്. ഇത് തടയാനായി ചുണ്ടയുടെ തൈയില്‍ തക്കാളി, വഴുതിന എന്നിവ ഗ്രാഫ്റ്റ് ചെയ്തു. മുളകിന്‍റെ പ്രതിരോധ ശക്തിയുള്ള ഇനത്തില്‍ അത്യുത്പാദനശേഷിയുള്ള മുളകും കാപ്സിക്കവും ഗ്രാഫ്റ്റ് ചെയ്തു. നട്ട് 15 ദിവസം പ്രായമായ തൈയിലാണ് ഗ്രാഫ്റ്റിംഗ് നടത്തുന്നത്. 25-ാം ദിവസം പറിച്ചു നടത്തക്കരീതിയിലാകും. ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യണമെങ്കില്‍ ഗ്രാഫ്റ്റ് ക്ളിപ്പ് ആവശ്യമാണ്. ഇത് ഇന്ത്യയില്‍ ലഭ്യമല്ല. ആദ്യം ഫ്രൂട്ടിവാങ്ങിച്ച് അതിന്‍റെ സ്ട്രോ ഇട്ടായിരുന്നു ഗ്രാഫ്റ്റിംഗ്. പിന്നീട് തൃശൂരിലെ കാവുങ്ങല്‍ അഗ്രി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിജിത്ത് ഇത് ഇറക്കുമതി ചെയ്തു തന്നു. ഇപ്പോള്‍ ഇതുപയോഗിച്ചാണ് ഗ്രാഫ്റ്റിംഗ് നടക്കുന്നത്. ഇന്ന് ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കെല്ലാം ഇവിടുന്ന് പ്രോട്രേയില്‍ വളര്‍ത്തി ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ പോകുന്നു. കര്‍ണാടക സര്‍ക്കാര്‍ അരലക്ഷം തൈകളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിഎഫ്പിസികെയ്ക്കും തൈകളും സാങ്കേതിക സഹായവും നല്‍കുന്നു.

വിത്തുനല്‍കിയാല്‍ ഗ്രാഫ്റ്റ് ചെയ്തു നല്‍കും

കര്‍ഷകര്‍ നല്‍കുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ സര്‍വകലാശാലയില്‍ മുളപ്പിച്ച് ഗ്രാഫ്റ്റ് ചെയ്തും നല്‍കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്യേണ്ട റൂട്ട് സ്റ്റോക്ക് സര്‍വകലാശാല വളര്‍ത്തും. അതിലേക്ക് കര്‍ഷകര്‍ നല്‍കിയ വിത്തു മുളപ്പിച്ച് ഗ്രാഫ്റ്റ് ചെയ്താണ് നല്‍കുക. പോളി ഹൗസിനുള്ളില്‍ സര്‍വകലാശാലയിലെ ഫാം ജീവനക്കാര്‍ തന്നെയാണ് ഇതു ചെയ്യുന്നത്. വര്‍ഷകാലത്ത് വളര്‍ത്താനുള്ള ഗ്രാഫ്റ്റ് ചെയ്ത മുളക്, വഴുതിന തൈകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ഇവിടെ നിന്നു ലഭിക്കും.

ഫോണ്‍ ഡോ. സി. നാരായണന്‍ കുട്ടി- 9495634953. ലേഖകന്‍റെ ഫോണ്‍- 9349599023.

ജെവകൃഷി സംയോജിതമാക്കി ശിവജ്ഞാനം  നെല്ലി ചെങ്ങമനാട്

കൃഷിയും കാര്‍ഷികവൃത്തിയും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിവിജയം വളരെ പ്രധാനമര്‍ഹിക്കുന്ന ഒന്നാണ്. ഒരാള്‍ വിജയിച്ച വഴിയിലൂടെ കടന്നുപോകുവാനാണ് കാര്‍ഷിക മേഖലയിലെ അധികം പേരും ശ്രമിക്കുന്നത്. ഇവിടെ പരാജയം നേരിട്ട് കൃഷിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയവരുണ്ട്. സ്വന്തം വഴിതെളിയിച്ചെടുത്ത് കൃഷിവിജയം നേടുന്നവരും കുറവല്ല. അധികമാരും കടന്നുചിന്തിക്കാത്ത വഴിയിലൂടെ യാത്ര ചെയ്യാന്‍ കൃഷിയറിവുകള്‍ വേണം.

കൃഷി ചെയ്യുന്ന പ്രദേശത്തെ കാലാവസ്ഥ, മണ്ണിന്‍റെ ഘടന, വിപണന സാധ്യതകള്‍ ഇവയെല്ലാം പഠിച്ചതിനുശേഷമേ കൃഷിയിറക്കാവൂ. ഗുണവും ദോഷവും ഈ കൃഷികളിലും പ്രതിഫലിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വീഴ്ചകളുടെ കാരണം കണ്ടെത്തി അത് പരിഹരിച്ച് അടുത്ത കൃഷിയിറക്കണം. ഏകവിള കൃഷി ഇന്നത്തെ സാഹചര്യത്തില്‍ കര്‍ഷകന് ഗുണകരമല്ല.

അനുകൂലമായ സാഹചര്യങ്ങളെ അവസരോചിതമായി പ്രയോജനപ്പെടുത്തി നഷ്ടങ്ങളെ അതിജീവിച്ച് വിജയം നേടിയ കര്‍ഷകനാണ് പാലക്കാട് ജില്ലയിലെ പൊപ്പുള്ളി ചമ്പകുളം വീട്ടില്‍ ശിവജ്ഞാനം (കണ്ണന്‍). പരമ്പരാഗതമായി കാര്‍ഷിക ജീവിതം പിന്‍തുടരുന്ന കുടുംബം. സ്വന്തമായി സിബിഎസ്ഇ സ്കൂളുണ്ടെങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസം പൂര്‍ണമായും ഇദ്ദേഹം കൃഷിയിടത്തിലുണ്ട്.

വളരെ ചെറുപ്പകാലം മുതല്‍ മുത്തശന്‍റെയും അച്ഛന്‍റെയും കാര്‍ഷിക രീതികള്‍ കണ്ടുവളര്‍ന്ന ശിവജ്ഞാനം പഠനം കഴിഞ്ഞപ്പോള്‍ സമ്പൂര്‍ണ കര്‍ഷകനായി. രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാതെ സമ്പൂര്‍ണ ജൈവകൃഷി എന്ന ആശയം നടപ്പാക്കാന്‍ ഒരു കൃഷിചക്രത്തിന് ഈ യുവകര്‍ഷകന്‍ രൂപം നല്‍കി. നെല്ലും തെങ്ങും നിറഞ്ഞുനിന്ന കൃഷിയിടത്തെ സമ്മിശ്രവിളകളുടെ കേന്ദ്രമാക്കിമാറ്റി. മേല്‍മണ്ണ് ഒലിച്ചു പോകാത്ത വിധം പറമ്പിനെ തട്ടുകളായി തിരിച്ച് കൃത്യമായ പ്ലാനോടുകൂടി തെങ്ങും മാവും മറ്റു വിളകളും കൃഷിചെയ്തു. പരമ്പരാഗതമായ നെല്‍ക്കൃഷി മൂന്ന് ഏക്കറിലേക്ക് ചുരുക്കി.

36 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ 12 കുളങ്ങളുണ്ട്. ബ്രീഡിംഗ് നടത്തി മല്‍സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് 15 ഏക്കറോളം വിസ്താരമുള്ള കുളങ്ങളില്‍ നിക്ഷേപിക്കുന്നു. കൂടാതെ മത്സ്യക്കുഞ്ഞുങ്ങളെ വില്പന നടത്തുന്നുമുണ്ട്. കാര്‍പ്, തിലോപ്പി, ആസാംവാള തുടങ്ങിയ ഇനങ്ങളെയാണ് പ്രധാനമായും വളര്‍ത്തുന്നത്. 100 ടണ്‍ ഉത്പാദനമാണ് ഒരു വര്‍ഷം ഉണ്ടാകുന്നത്.

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഇതുവരെയും എത്താത്ത സപ്പോട്ടക്കൃഷി ആറു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലൂടെയുള്ള യാത്രകളാണ് ഇദ്ദേഹത്തെ സപ്പോട്ടക്കൃഷിയിലേക്ക് തിരിച്ചത്. വര്‍ഷങ്ങള്‍കക്കു മുമ്പു നട്ട മാഞ്ചിയം വെട്ടിമാറ്റിയാണ് ഒരേക്കറില്‍ 90 സപ്പോട്ട നട്ടത്. അത്യുത്പാദനശേഷിയുള്ള ജഗങ1, ഇഛ 2 എന്നീ ഇനങ്ങളാണ് നട്ടത്. ആദ്യത്തെ രണ്ടു വര്‍ഷം പുഷ്പിച്ച പൂക്കളെല്ലാം കിള്ളിക്കളഞ്ഞു. നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവെടുത്തുതുടങ്ങി. ഇപ്പോള്‍ മൂന്നു ടണ്ണിലേറെ കായ്കള്‍ സപ്പോട്ടയില്‍ നിന്നു ലഭിക്കുന്നുണ്ട്. ജനുവരി മുതലാണ് വിളവെടുപ്പ്.

കൃഷിയിടത്തില്‍ നിന്ന് പരമാവധി ആദായം എന്നതാണ് ശിവജ്ഞാനത്തിന്‍റെ മുദ്രാവാക്യം. ഇതിനായി മനുഷ്യന്‍റെ ആത്മ സുഹൃത്തുക്കളായമരങ്ങളെ നട്ടുവളര്‍ത്തുന്നു. ആഗോള താപനം കുറയ്ക്കാന്‍ മരങ്ങള്‍ സഹായിക്കുന്നുണ്ട്. കുറഞ്ഞത് 20 വര്‍ഷം കഴിഞ്ഞാല്‍ തടിയില്‍ നിന്ന് നല്ലവിലയും ഉറപ്പാക്കാം. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് തേക്കുകളാണ് നട്ടിരിക്കുന്നത്. കൂടാതെ നാല് വര്‍ഷം മുമ്പ് ഒരേക്കറില്‍ മഹാഗണിയും നട്ടിരിക്കുന്നു. ഇവയില്‍ കുരുമുളക് കൊടി പടര്‍ത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

മരങ്ങളെന്ന് പറയുമ്പോള്‍, കൃഷിയിടത്തില്‍ തെങ്ങിനാണ് പ്രധാനസ്ഥാനം. 500 ല്‍ പരം തെങ്ങുകള്‍ ഈ പറമ്പിലുണ്ട്. കുളങ്ങള്‍ക്ക് ചുറ്റും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും തെങ്ങുകള്‍തന്നെ. തെങ്ങിനു പുറമെ പാലക്കാടിന്‍റെ തോട്ടവിളയായ മാവുകളും കാണാം. അല്‍ഫോന്‍സ, സിന്ദൂരം ഇനങ്ങളോടൊപ്പം പാലക്കാടന്‍ നാട്ടുമാവുകളും ഒരേക്കറിലുണ്ട്.

കാര്‍ഷിക വനവത്കരണം പോലെ തന്നെ പ്രധാനമാണ് സാമൂഹിക വനവത്കരണവും. ആവശ്യവും സ്ഥല സവിശേഷതയും അനുസരിച്ചാണ് വൃക്ഷങ്ങള്‍ നട്ടുപരിപാലിക്കുന്നത്. സൂര്യരശ്മികളുടെ സാന്നിധ്യം നോക്കി വൃക്ഷങ്ങള്‍ക്ക് ഇടവിളയായി പച്ചക്കറികളും പയറുവര്‍ഗങ്ങളും കൃഷി ചെയ്യുന്നുമുണ്ട്.

ഒരു ജൈവവൈവിധ്യ പാര്‍ക്കുപോലെയാണ് ശിവജ്ഞാനത്തിന്‍റെ കൃഷിയിടം. മറ്റൊരിടത്തും കാണാത്ത പ്രത്യേകതകള്‍ ഇവിടെ കാണാം. പണം കൊടുത്ത് വളങ്ങള്‍ വാങ്ങി കൃഷികള്‍ക്ക് ഉപയോഗിക്കുന്നില്ല. കൃഷിയിടത്തിലെ കളകള്‍ വെട്ടിയൊതുക്കാനും വിളകള്‍ക്ക് കൃത്യമായ പരിചരണങ്ങള്‍ നല്‍കാനുമായി പത്തിലേറെ ജോലിക്കാരുണ്ട്. ഇവരുടെ സഹകരണത്തോടെ ഒരു കാര്‍ഷിക ചക്ര കൃഷി പരിചരണ രീതിയാണ് ഇദ്ദേഹം നടപ്പാക്കിയിരിക്കുന്നത്.

പാലക്കാട്ടുകാരുടെ കണ്ണന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ശിവജ്ഞാനത്തിന്‍റെ കാര്‍ഷിക ചക്രക്കൃഷിരീതിയിലെ പ്രധാന കണ്ണി പന്നികളാണ്. കൃഷിയിടത്തിന്‍റെ മധ്യഭാഗത്തായിട്ടാണ് പന്നിഫാം സ്ഥാപിച്ചിരിക്കുന്നത്. മാംസത്തിനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്പന നടത്താനുമാണ് പന്നികളെ വളര്‍ത്തുന്നത്. പാലക്കാട്, തൃശൂര്‍ ഭാഗങ്ങളിലെ ഹോട്ടല്‍ അവശിഷ്ടങ്ങളാണ് പന്നികളുടെ പ്രധാന ആഹാരം. ഓരോദിവസവും പന്നിക്കൂടുകള്‍ വൃത്തിയാക്കുമ്പോഴുള്ള അവശിഷ്ടങ്ങള്‍ മീന്‍ കുളങ്ങളിലേക്കാണ് തള്ളുന്നത്. ഈ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച് വളരുന്ന മീനുകള്‍ക്ക് തൂക്കവും വളര്‍ച്ചയും കൂടുതലാണ്. പന്നികള്‍ക്ക് ഹോട്ടല്‍ അവശിഷ്ടങ്ങള്‍ നല്‍കി കഴിയുമ്പോള്‍ബാക്കിവരുന്ന ജൈവഅവശിഷ്ടങ്ങളും മീനുകള്‍ക്കാണ് നല്‍കുന്നത്.

മീനുകള്‍ വളരുന്ന കുളങ്ങളിലെ വെള്ളം സമ്പൂര്‍ണ ജൈവവളമാണ്. ആഴ്ചയില്‍ ഒരു ദിവസം കുളങ്ങളിലെ ജലം കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്നു. മീനുകളെ പിടിച്ചു കഴിയുമ്പോള്‍ കുളത്തിലെ ചെളിയും മറ്റും തെങ്ങിനും മാവിനും സപ്പോട്ടയ്ക്കും മറ്റു വിളകള്‍ക്കും നല്‍കുന്നു. ഇതിനെക്കാള്‍ മികച്ച വളം ഇന്നു കിട്ടാനില്ലെന്നാണ് ശിവജ്ഞാനത്തിന്‍റെ അഭിപ്രായം.കാര്‍ഷികവിളകളുടെ അവശിഷ്ടങ്ങള്‍ പന്നികള്‍ക്കും മീനുകള്‍ക്കും നല്‍കിവരുന്നു. അതുകൊണ്ട് കൃഷിയിടം എപ്പോഴും വൃത്തിയുള്ളതായിരിക്കും. കാര്‍ഷിക ചക്രക്കൃഷിയില്‍ ഒന്ന് ഇല്ലാതായാല്‍ ഈ കൃഷി ചക്രം തീരും. പന്നികളും മീനുകളും വിവിധകൃഷികളും സൗഹൃദപരമായ ചക്രത്തിലെ കണ്ണികളാണ്. ഇവിടെ രോഗകീടബാധകളും കുറവാണ്. കൂടുതല്‍ രോഗങ്ങളുണ്ടായാല്‍ ആ വിള നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചെറിയ രോഗകീടബാധകളെ ജൈവകീടനാശിനികള്‍കൊണ്ട് നശിപ്പിക്കുന്നു. സ്വന്തമായി ചിട്ടപ്പെടുത്തിയ കാര്‍ഷിക ചക്രക്കൃഷി രീതി നൂറുമേനി വിജയം ഉറപ്പിച്ച് പൊന്‍കൊടിപാറിക്കുകയാണ.് ഈ കൃഷിരീതിയിലൂടെ പരിസര മലിനീകരണം നിയന്ത്രിക്കുവാനും സാധിക്കുന്നു.

മുന്തിരി വള്ളികൾ  പ്രുണിങ്ങ്  ചെയ്യുന്ന രീതി

പൂവിടാനും കായ്പിടിക്കാനും  വേണ്ടി  വളർന്നു കൊണ്ടിരിക്കുന്ന വള്ളികളുടെ   തലപ്പ്‌ മുറിച്ച് മാറ്റുന്ന രീതി )   മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ  കൂടുതൽ കായ ഉണ്ടാകുകയോള്ളൂ

ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം.

കവാത്തിന് (പ്രുണിങ്ങിനു ) ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും.

മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും  കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം

നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും .

വളം  നെൽകൽ

കാൽകിലോ   കടലപ്പിണ്ണാക്ക്  വെള്ളത്തിലിട്ടു  രണ്ടു ദിവസം വെച്ച്   പുളിപ്പിച് അതിന്റെ തെളി നേർപ്പിച്ച്  ആയ്ച്ചയിൽ രണ്ട്  പ്രാവശ്യം  ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ  ഫിഷ്‌ അമിനോ ആസിഡ് നേർപ്പിച്ച് നെൽകാം ,   മാസത്തിൽ  ഒരു തവണ  ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം  ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് മണ്ണിന്  പൊടിച്ച്  വിതറണം . രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ്  ) കൂടെ  എല്ലുപൊടിയും   നല്‍കണം.രാസവളം നെല്കരുത്   .

വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിക്കുന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും ,  . ഇലമുരിടിപ്പ്, പൂപ്പല്‍രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് നെർപ്പിച്ച വെർമി കപോസ്റ്റ്ടീയോ    ബോര്‍ഡോമിശ്രിതമോ ഇലകളിൽ  തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും

ബോൺസായി വളർത്തുന്നതെങ്ങനെ

ആലുകൾ ബോൺസായി ആക്കി വളർത്താൻ വളരെ എളുപ്പം ആണ്‌.ബോൺസായ്‌ വളർത്തലിൽ ക്ഷമ അത്യാവശ്യമായ ഘടകം ആണ്‌ പിന്നെ കുറച്ച്‌ സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കിൽ ആർക്കും ഒരു ബോൺസയ്‌ കലാകാരൻ ആകാം. ഒരു ചിത്രകാരൻ ഏത്‌ രീതിയിൽ ആണ്‌ ഒരു ചിത്രം വരയ്ക്കുന്നത്‌ ഒരു കവി ഏത്‌ രീതിയിൽ ആണ്‌ കവിത എഴുതുന്നത്‌ അതു പോലെ ആണ്‌ ഒരു ബോൺസയ്‌ ചെടി വളർത്തുന്നത്‌ ഇവർ രണ്ട്‌പേരും ആദ്യം അവരുടെ സൃഷ്ടികൾ മനസിൽ വരയ്ക്കുന്നു, എഴുതുന്നു അതു പോലെ തന്നെ നാം വളർത്തുന്ന ചെടികളും ഏത്‌ രീതിയിൽ ഏത്‌ ആകൃതിയിൽ വേണം എന്ന് മനസിൽ കാണണം

മറ്റ്‌ കൃഷികളിൽ നിന്നും ബോൺസയ്‌ ചെടികളുടെ പ്രത്യകത എന്തെന്നാൽ വീഞ്ഞ്‌ പോലെ ആണ്‌, അതായത്‌ പ്രായം ഏറും തോറും വിലയും ഉയരും. ഏ.ഡി 200 ആം നൂറ്റാണ്ടിൽ ചൈനയിൽ ആണ്‌ ആദ്യം ബോൺസായി ഉണ്ടാക്കുന്നത്‌ പിന്നെ ജപ്പാനിലേയ്ക്‌ വ്യാപിച്ചു. ജപ്പാനിൽ ആണ്‌ ബോൺസയ്‌ ചെടികളുടെ നൂതന ആശയങ്ങൾ രൂപം കൊണ്ടത്‌ വീടുകളുടെ അകത്തളം ഭംഗിയാക്കാൻ ബോൺസായ്‌ മരങ്ങൾ കഴിഞ്ഞിട്ടെ മറ്റ്‌ ഏത്‌ ചെടികൾക്കും സ്ഥാനമുള്ളൂ. ഒരു ബോൺസയ്‌ ചെടി പൂർത്തിയാകാൻ ഏതാണ്ട് 8 വർഷമെങ്കിലും ആവശ്യമാണ്‌.

ഇനി കൃഷി രീതിയിലേയ്ക്ക്‌ കടക്കാം.. ആദ്യമായ്‌ ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ തൈ തിരഞ്ഞെടുക്കാം പിന്നെ അതിന്റെ തായ്‌ വേര്‌ മുറിക്കുക എന്നിട്ട്‌ ചെറിയ ചട്ടിയിലോ കവറിലോ നടാം.. നടുംബോൾ പോട്ടിംഗ്‌ മിശ്രിതം ആയി മണ്ണ്‌,മണൽ,കരിയില പൊടി എന്നിവ സമം ചേർത്ത്‌ നടുക… 6 മാസം കഴിഞ്ഞ്‌ ചെടി ഇളക്കി 25 ശതമാനം വേര്‌ മുറിച്ചു കളയുക

ഒരു വർഷം ആകുന്പോൾ മുതൽ നിങ്ങളുടെ സൗന്ദര്യബോധത്തേയും കലാകാരനേയും ഈ ചെടികളിൽ സന്നിവേശിപ്പിക്കാം അതിനായ്‌ അലുമിനിയം കമ്പികൾ ഉപയോഗിക്കാം ഈ കമ്പികളുടെ ഒരു അഗ്രം ചെടിച്ചട്ടിയുടെ വെള്ളമൊഴുക്കികളയുന്ന ദ്വാരത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക ബാക്കി ഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി അടുപ്പിച്ച്‌ മൂകളിലേയ്ക്ക്‌ ചുറ്റുക ഇങ്ങനേ ചെയ്യുന്നത്‌ കൊണ്ട്‌ 2 ഉപയോഗങ്ങൾ ഉണ്ട്‌ ചെടിയുടെ കാണ്ഡം വീതി വയ്ക്കുന്നു ഇത്‌ ചെടിയേ കൂടുതൽ മനോഹരമാക്കുന്നു അടുത്തതായ്‌ ചെടികളേ നമുക്കിഷ്ടമുള്ള രീതിയിലും ആകൃതിയിലും വളയ്ക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാം. രണ്ടാം വർഷം മുതൽ വർഷം തോറും ചെടി ഇളക്കി 25% വേരുകൽ മുറിക്കുകയും റീ പോട്ടിംഗ്‌ ചെയ്യുകയും വേണം ആവശ്യത്തിന്‌ മാത്രം ശിഖരങ്ങൾ നിർത്തുക.

കേരളത്തിന്‍റെ സ്വന്തം ജൈവ കീടനാശിനികള്‍

 

നന്മ(Nanma), മേന്മ(Menma), ശക്തി(Shakthi),ശ്രേയ(Shreya) ശ്രീകാര്യത്തെ കിഴങ്ങു വിള ഗവേഷണ കേന്ദ്രം മരച്ചീനിയിലയില്‍ നിന്നു വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണിവ. പച്ചക്കറികളിലെ മുഞ്ഞ, ഇലച്ചെള്ള് എന്നിവയ്ക്ക് ശക്തി അല്ലെങ്കില്‍ നന്മ ഒരു ലിറ്റര്‍ വെള്ളത്തില്‍ 7 മുതല്‍ 10 മില്ലി വരെ എടുത്ത് നന്നായി കലക്കി കീട ബാധയുള്ള സ്ഥലങ്ങളില്‍ മാത്രം സ്പ്രേ ചെയ്യുക.


മീലി മൂട്ട എന്ന വെളുത്ത കീടം പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് സുപരിചിതമായിരിക്കും. മീലി മൂട്ടയെപൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ വിപണിയില്‍ നാളിതുവരെ ലഭ്യമായ കീടനാശിനികള്‍ക്കൊന്നും തന്നെ കഴിവില്ല. ഈ കീടത്തിന്റെ സങ്കീര്‍ണമായ ബോഡി സ്ട്രക്ചര്‍ ആണിതിനു കാരണം. ഇതിനെതിരെ പ്രയോഗിക്കാവുന്ന വളരെ ഫലപ്രദമായ ഒരു കീടനാശിനിയാണ്‘ശ്രേയ’. 15 മുതല്‍ 20 മില്ലി വരെ ശ്രേയ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി കീടബാധയുള്ള സ്ഥലങ്ങളില്‍ സ്പ്രേ ചെയ്യുക. മുളക്, പയറ്, തക്കാളി,പാവല്‍,പടവലം,വഴുതന,കോവല്‍ തുടങ്ങിയവയ്ക്ക് ഇത് തളിക്കാവുന്നതാണ്.

വാഴയിലെ തടതുരപ്പന്‍ പുഴുവിനെതിരെ നന്മ പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി എന്ന തോതില്‍ കലക്കി വാഴയുടെ തടിയില്‍ മുഴുവന്‍ സ്പ്രേ ചെയ്യുക. വാഴയുടെ നാലാം മാസത്തിലും ആറാം മാസത്തിലും ഇത്തരത്തില്‍ സ്പ്രേ ചെയ്യണം. പൂവന്‍, കിന്‍റല്‍ ഏത്തന്‍ എന്നിവയ്ക്ക് ഒരു സ്പ്രേ കൂടി നല്‍കുന്നത് അഭികാമ്യം.

വാഴയിലെ ഇലതീനി പുഴുക്കള്‍ക്കെതിരെ നന്മ 10- 15 മില്ലി എടുത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ സ്പ്രേ ചെയ്യുക.

തടതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ മുന്‍കരുതല്‍ എന്ന നിലയിലാണ് നന്മ തളിക്കുന്നത്. വാഴയില്‍ തടതുരപ്പ്ന്‍ പുഴുവിന്‍റെ ആക്രമണം ഉണ്ടാകുന്നത് നാലാം മാസം മുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തടതുരപ്പന്‍ പുഴു ബാധിച്ച വാഴയില്‍ മേന്മ എന്ന ജൈവ മിശ്രിതം 20 മില്ലി സിറിഞ്ചില്‍ എടുത്ത് കീടാക്രമണം കാണുന്നതിനു 5 മുതല്‍ 10 സെന്‍റി മീറ്റര്‍ താഴെ കുത്തി വെയ്ക്കുക. പിന്നീട് സിറിഞ്ചിന്‍റെ സൂചി ക്രമേണ 2 സെന്‍റി മീറ്റര്‍ എന്ന തോതില്‍ പുറകോട്ട് വലിച്ച് മരുന്ന് കുത്തി വെയ്ക്കുക ഇപ്രകാരം വാഴയുടെ മറ്റ് രണ്ട് വശങ്ങളില്‍ കൂടി കുത്തി വെയ്ക്കണം.

വാഴയിലെ മാണപ്പുഴുവിനെതിരെയും നന്മ പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോ ചാണകം കലക്കി അതില്‍ 200 മില്ലി നന്മ ചേര്‍ത്ത് ഇളക്കുക. ചെത്തി വൃത്തിയാക്കിയ വാഴ കന്ന് ഈ മിശ്രിതത്തില്‍ നാമ്പ് നനയ്ക്കാതെ മുക്കി തണലില്‍ മൂന്ന് ദിവസം ഉണക്കിയിട്ട് നടുക. നട്ട് രണ്ടാഴ്ച കഴിഞ്ഞ ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മില്ലി നന്മ കലക്കി പുതു നാമ്പില്‍ വീഴാതെ കന്നിന്‍റെ മുകള്‍ വശം നനയ്ക്കുക.

കര്‍ഷകര്‍ക്ക് വളരെ പ്രയോജനമായ ഈ കീടനാശിനികള്‍ ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ലഭ്യമല്ല. ശ്രീകാര്യത്തുള്ള കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഇവ വാങ്ങാന്‍ കിട്ടും. ഗവേഷണത്തിന്‍റെ ഭാഗമായി കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും ഇതിന്‍റെ ഗുണമേന്മ തിരിച്ചറിഞ്ഞു കര്‍ഷകര്‍ നെരിട്ടെത്തി ഈ കീടനാശിനികള്‍ വാങ്ങുന്നതിനാല്‍ കൂടിയ അളവില്‍ വേണമെന്നുള്ളവര്‍ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ഈ ഗവേഷണത്തില്‍ മുഖ്യ പങ്കു വഹിച്ച ഡോ. സി.എ. ജയപ്രകാശിന്‍റെ ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചത് വളരെ വില കുറഞ്ഞ,ഫലപ്രദമായ ഈ കീടനാശിനികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാകുമെന്നു തന്നെയാണ്. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുവാന്‍ ഇനിയും ഏറെ കടംമ്പകള്‍ ബാക്കിയുണ്ട്. വില കൂടിയ കീടനാശിനികള്‍ മാര്‍ക്കെറ്റില്‍ എത്തിക്കുന്ന വന്‍ കിട കുത്തക മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കും ഇവയുടെ കടന്നുവരവ്. അതുകൊണ്ട് തന്നെ കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും പിന്തുണയും പ്രയത്നവും  ഡോ. ജയപ്രകാശ് സാറിനും അദ്ദേഹത്തിന്‍റെ ടീമിനും ലഭിക്കേണ്ടതുണ്ട്.

കടപ്പാട്

വിവരങ്ങള്‍ക്ക്: കിഴങ്ങ് വിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം

വളങ്ങളെ പരിചയപ്പെടാം

 

നാം മണ്ണില്‍ ചേര്‍ക്കുന്ന വളങ്ങള്‍ രാസ രൂപത്തിലായാലും ജൈവ രൂപത്തിലായാലും ചെടികള്‍ അവയെ ആഗിരണം ചെയ്യുന്നത് എല്ലായ്പ്പോഴും രാസ രൂപത്തിലാണ്. നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് തുടങ്ങി മൊത്തം 16 മൂലകങ്ങള്‍ മണ്ണില്‍ നിന്നും വായുവില്‍ നിന്നും ശേഖരിച്ച് സൂര്യപ്രകാശത്തിന്‍റെ സാനിധ്യത്തില്‍ ഫോട്ടോസിന്തസിസ് എന്ന രാസ പ്രക്രിയ്യയിലൂടെയാണ് ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഈ മൂലകങ്ങളിൽ പ്രധാനികളായ നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ ഓരോ വിളയും അതിനു പ്രത്യേകമായ ഒരു അനുപാതത്തിലാണ് ആഗിരണം ചെയ്യുന്നത്. ഉദാഹരണത്തിനു നെല്ല് 2:1:1 എന്ന അനുപാതത്തില്‍ ആഗിരണം ചെയ്യുമ്പോള്‍ തെങ്ങ് 2:1:4 എന്ന അനുപാതതിലാണ് NPKമൂലകങ്ങള്‍ വലിച്ചെടുക്കുന്നത്.അതായത് നെല്ലിന്‍ നൈട്രജന്‍ കൂടുതല്‍ വേണ്ടി വരുമ്പോള്‍ തെങ്ങിനു കൂടുതല്‍ വേണ്ടത് പൊട്ടാഷ് ആണ്. ഇവ ഓരോന്നും എങ്ങനെ സസ്യങ്ങളെ സഹായിക്കുന്നു എന്ന് നോക്കാം

ഫോസ്ഫറസ്

ചെടികളില്‍ പൂക്കളും കായ്കളും ഉണ്ടാകാന്‍ സഹായിക്കുന്ന പ്രധാന മൂലകമാണ്ഫോസ്ഫറസ്. അതുപൊലെ തണ്ടുകള്‍ക്ക് ബലം നല്‍കുന്നതും ഫോസ്ഫറസാണ്. ഭൂമിയുടെ മൊത്തം ഭാരത്തിന്‍റെ 0.12 ശതമാനത്തോളം ഫോസ്ഫറസ് ആണെന്നു കണക്കാക്കിയിട്ടുണ്ട്. ജൈവ വളങ്ങളില്‍ ഫോസ്ഫറസിന്‍റെ കലവറയാണ് എല്ല് പൊടി. എല്ല് പൊടിയില്‍ 21 ശതമാനം ഫോസ്ഫറസ് ആണ്. നന്നായി പരിപാലിച്ചെടുത്ത കാലി വളത്തിലും കമ്പോസ്റ്റിലും ഇത് എതാണ്ട് 1.5 ശതമാനം വരെ ആയിരിക്കും.

 

പൊട്ടാഷ്

ഓരോ ചെടിക്കും ഒരു പ്രത്യേക അനുപാതത്തിലാണ് നൈട്രജനും ഫോസ്ഫറസ്സും വേണ്ടി വരുന്നത് ഈ അനുപാതം നില നിര്‍ത്തുന്ന രീതിയില്‍ വേരിന്‍റെ ആഗിരണ ക്ഷമത നിയന്ത്രിക്കുന്ന ജോലിയാണ് മുഖ്യമായും പൊട്ടാഷിനുള്ളത്. നൈട്രജന്‍ അധികമായാല്‍ ചെടികളില്‍ പൂക്കളും കായ്കളും കുറയും എന്നാല്‍ ഫോസ്ഫറസ് അധികമായാല്‍ ചെടി വളര്‍ച്ചയെത്തുന്നതിനു മുന്പേ പൂക്കാനും കായ്ക്കാനും ഇടയാകും ഫലമോ ചെടി വേഗത്തില്‍ വളര്‍ച്ച മുറ്റി നശിക്കും. ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നത് പൊട്ടാഷാണ്. തെങ്ങിന്‍റെ മടലും ചൂട്ടും കത്തിച്ചുണ്ടാക്കുന്ന ചാരത്തില്‍ 12 ശതമാനം പൊട്ടാഷ് അടങ്ങിയിരിക്കുന്നു.

നൈട്രജന്‍

നല്ലൊരു വളര്‍ച്ചാ ത്വരകമായ നൈട്രജന്‍ വളര്‍ച്ച വേഗത്തിലാക്കുന്നതിനോടൊപ്പം ഇലകള്‍ക്ക് കടും നിറവും നല്‍കുന്നു. ചീര,മുട്ടക്കോസ് എന്നീ ഇലക്കറി വിളകള്‍ക്ക് നൈട്രജന്‍ കൂടുതല്‍ ഗുണം പ്രദാനം ചെയ്യുന്നു. ഫലമൂലാദികളിലെ മാംസ്യാംശം വര്‍ധിപ്പിക്കുവാനും നൈട്രജന് കഴിയും.

ഫോസ്ഫറസ്സും പൊട്ടാഷും മണ്ണില്‍ ഖനിജ രൂപത്തില്‍ കണ്ടുവരാറുണ്ട് പക്ഷെ നൈട്രജന്‍ ഒരിക്കലും ഖനിജ രൂപത്തില്‍ കാണപ്പെടാറില്ല. എന്നാല്‍ നമ്മുടെ അന്തരീക്ഷ വായുവിന്‍റെ 75 ശതമാനവും നൈട്രജന്‍ ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. മഴക്കാലത്ത് ഇടിമിന്നല്‍ മൂലം അന്തരീക്ഷത്തിലെ നൈട്രജന്‍ നൈട്രിക് ഓക്സൈഡുകളായി മാറി വെള്ളത്തില്‍ ലയിച്ച് മണ്ണില്‍ കലരാറുണ്ട്. ജന്തു സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ജീര്‍ണിച്ചും മണ്ണില്‍ നൈട്രജന്‍ ഉണ്ടാകുന്നു. പയറു വര്‍ഗ്ഗ ചെടികള്‍ ഒഴികെയുള്ള മറ്റെല്ലാ സസ്യങ്ങളും മണ്ണില്‍ ലയിച്ചു ചേര്‍ന്ന ലവണ രൂപത്തിലുള്ള നൈട്രജനെയാണ് വേരുകള്‍ വഴി വലിച്ചെടുക്കുന്നത്. മണ്ണില്‍ നിന്നും ചെടികളുടെ വളര്‍ച്ചയ്ക്കു വേണ്ടി നീക്കം ചെയ്യപ്പെടുന്ന നൈട്രജന്‍ ഏതെങ്കിലും രൂപത്തില്‍ തിരികെ നിക്ഷേപിക്കാതെ സമൃദ്ധമായ വിളവ് ലഭിക്കുകയില്ല. കന്നുകാലി വളത്തില്‍ നൈട്രജന്റെ അളവ്  ശരാശരി 0.5 ശതമാനം മുതല്‍ 0.9 ശതമാനം വരെ മാത്രമാണ്. ഇത്തരം ജൈവ വളങ്ങള്‍ വെയില്‍ തട്ടാതെ സൂക്ഷിച്ചാല്‍ മാത്രമേ അവയിലെ നൈട്രജന്‍ നിലനില്‍ക്കുകയുമുള്ളൂ. പയറു വര്‍ഗ്ഗ ചെടികള്‍ക്ക് അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് നൈട്രജന്‍ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ നൈട്രജന്‍ അവയുടെ വേരില്‍ കാണപ്പെടുന്ന മുഴകളിലാണ് ശേഖരിക്കപ്പെടുന്നത്. ഇവ പുഷ്പിച്ച് കായ്ച്ചു നശിക്കുമ്പോള്‍ ഇവയുടെ വേര് അഴുകുന്നതോടൊപ്പം ഈ നൈട്രേറ്റ് ലവണങ്ങള്‍ മണ്ണിലെ ഈര്‍പ്പത്തില്‍ പടരുകയും അത് അവിടെ വളരുന്ന മറ്റ് ചെടികള്‍ക്ക് പോഷകമാകുകയും ചെയ്യും. ഇതിനാലാണ് നെല്‍കൃഷി കഴിഞ്ഞ പാടത്ത് പയറിടുന്നത്. ജൈവ വളങ്ങളില്‍ നിന്നും ലഭിക്കുന്ന നൈട്രജന്‍റെ അളവ് വളരെ കുറവായതിനാല്‍ സ്വാഭാവികമായി തന്നെ മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിപ്പിക്കുന്ന ഈ രീതി പച്ചക്കറി കൃഷിയിലും പരീക്ഷിക്കാവുന്നതാണ്.

വിളകളുടെ തിരഞ്ഞെടുപ്പ്

 

കൃഷി സ്ഥലമൊരുക്കി കഴിഞ്ഞാല്‍ അവിടെ കൃഷി ചെയ്യേണ്ട പച്ചക്കറി ഇനങ്ങള്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചു വേണം തിരഞ്ഞെടുക്കേണ്ടത്.

ഇതിന്‍റെ വിവരം താഴെ കൊടുത്തിരിക്കുന്നു.

 

സീസണ്‍ 1 (ജൂണ്‍ - ഒക്ടോബർ)

സീസണ്‍ 2 (നവംബര്‍ - മേയ്)

വെണ്ട

ചുവപ്പ് ചീര

വഴുതന

മത്തന്‍

പാവല്‍

ബീൻസ്

തക്കാളി

പടവലം

മുളക്

അമര

കോവല്‍

ഇഞ്ചി

വെള്ളരി

വെള്ളരി

പയർ

പയർ

പച്ച ചീര

 

 

ജല ലഭ്യത കൂടുതല്‍ ഉണ്ടെങ്കില്‍ മഴക്കാല വിളകളും വേനല്‍ക്കാലത്തിന്‍റെ ആരംഭത്തില്‍ കൃഷി ചെയ്യാവുന്നതാണ്.  എന്നാല്‍ മഴക്കാലത്ത് കൃഷി അല്‍പം ശ്രമകരമാണ്. കീടങ്ങളുടെ ആക്രമണം കൂടുതല്‍ ഉണ്ടാകുന്നതും മഴക്കാലത്താണ്.

നേരിട്ട് വിത്ത് പാകിയും തൈകള്‍ നട്ടും പച്ചക്കറികള്‍ വളര്‍ത്താം. വെണ്ട, പയർ, പാവല്‍,വെള്ളരി, പടവലം തുടങ്ങിയവ വിത്തു നേരിട്ട് പാകി വളര്‍ത്തുന്നവയാണ്. കൃഷിയിടത്തില്‍ ഒന്നര സെന്‍റി മീറ്റര്‍ ആഴത്തില്‍ രണ്ടോ മൂന്നോ വിത്ത് പാകുക. വിത്ത് മുളച്ച് ഒരാഴ്ച്ച കഴിയുമ്പോള്‍ ഒരു നല്ല തൈ നിര്‍ത്തിയിട്ട് ബാക്കിയുള്ളവ പിഴുതു കളയുക.

തക്കാളി, ചീര, വഴുതിന, മുളക് തുടങ്ങിയവയുടെ വിത്തുകള്‍ ചട്ടിയിലോ ഗ്രോ-ബാഗുകളിലോ പാകി മുളപ്പിച്ച് ഏകദേശം ഒരു മാസം പ്രായമാകുമ്പോള്‍ ഇളക്കി നടാം. വിത്തു പാകുന്നതിനു  മുൻപ് ചട്ടിയില്‍ ഒരു കിലോ കമ്പോസ്റ്റും ചകിരി ചോറും മണ്ണും മണലുമായി കലർത്തി നിറച്ചാല്‍ നല്ല ആരോഗ്യമുള്ള തൈകള്‍ ലഭിക്കും.

 • വിത്തുകളും തൈകളും പുറത്ത് നിന്നു വാങ്ങുമ്പോള്‍ ഗുണമേന്മ ഉറപ്പു വരുത്തി തന്നെ വാങ്ങണം. രോഗ പ്രതിരോധ ശക്തിയുള്ള വിത്തുകളും തൈകളും കാര്‍ഷിക കോളേജില്‍ നിന്നോ ആഗ്രോ സൊസൈറ്റികളില്‍ നിന്നോ ലഭിക്കും.
 • ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്ത് കൃഷി ചെയ്താല്‍(ഉദാ: തക്കാളി,വഴുതന, മുളക്) രോഗ കീട ബാധകള്‍ അവയെ പെട്ടെന്ന് കീഴ്പ്പെടുത്തും.
 • ഒരേ സ്ഥലത്ത് ഒന്നിലധികം തവണ ഒരേ വിള കൃഷി ചെയ്യുന്നത് വിളവ് കുറയ്ക്കും. ഓരോ ചെടിക്കും മണ്ണില്‍ നിന്നു വേണ്ട പോഷകങ്ങള്‍ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ വിളകള്‍ മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ്നല്ലത്.
 • ചീര നടുമ്പോള്‍ പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുന്നത് ഇലപ്പുള്ളി രോഗത്തെ തടയാന്‍ സഹായിക്കും. അതു പോലെ വീശി നനയ്ക്കുന്നത് ഒഴിവാക്കി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുത്താല്‍ ഇലപ്പുള്ളി രോഗം പടരുന്നതും തടയാം.

കൃഷി സ്ഥലമൊരുക്കല്‍

കൃഷി നടത്താന്‍ ഉദ്ദേശിക്കുന്ന സഥലത്ത് സൂര്യപ്രകാശത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തുക. നല്ല നീര്‍ വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. വളം കുറവുള്ള മണ്ണാണെങ്കില്‍ ധാരാളം ജൈവ വളം ചേര്‍ത്ത് മണ്ണിളക്കിയതിനു ശേഷം വേണം കൃഷി തുടങ്ങാന്‍.

ജൈവ വളങ്ങള്‍

 1. കാലി വളം
 2. കമ്പോസ്റ്റ്
 3. എല്ല് പൊടി
 4. മത്സ്യ വളം
 5. വേപ്പിന്‍ പിണ്ണാക്ക് (ഇതു നല്ലൊരു കീടനാശിനി കൂടിയാണ്)
 6. പച്ചില വളം
 7. ചാരം

 

3 സെന്‍റിലെ പച്ചക്കറി കൃഷിയ്ക്കു 20 കിലോ ചാണകപ്പൊടിയും 20 കിലോ കമ്പോസ്റ്റും 10 കിലോ എല്ല് പൊടിയും 10 കിലോ വേപ്പിന്‍ പിണ്ണാക്കും അടി വളമായി നല്‍കേണ്ടതാണ്.

കൃഷി സഥലമൊരുക്കുന്നതില്‍ നന്നായി ശ്രദ്ധിക്കണം. ആദ്യം 10 സെന്‍റി മീറ്റര്‍ താഴ്ച്ചയില്‍ മേല്‍മണ്ണ് കിളച്ചെടുത്ത് മാറ്റി വെയ്ക്കണം. അടിമണ്ണ് 50 മുതല്‍ 60 സെന്‍റി മീറ്റര്‍ വരെ താഴ്ച്ചയില്‍ കിളച്ചിളക്കിയതിനു ശേഷം മേല്‍ പറഞ്ഞ അനുപാതത്തില്‍ അടി വളം ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം മാറ്റി വെച്ചിരിക്കുന്ന മേല്‍മണ്ണ് ഇതിനു മുകളിലായി വിരിച്ചു കൊടുക്കണം.

കൃഷി സഥലത്തിനു ചുറ്റാകെ മധുരച്ചീര, അഗത്തിച്ചീര എന്നിവ കൊണ്ട് ഒരു വേലി നിര്‍മിക്കുന്നത് നന്നായിരിക്കും. വളര്‍ന്ന് വരുമ്പോള്‍ മരമാകുന്ന പച്ചക്കറികളായതിനാല്‍ വേലിക്ക് ഉറപ്പും നമുക്ക് സ്വാദിഷഠമായ ഇലകളും പൂക്കളും ലഭിക്കുകയും ചെയ്യും. മാത്രവുമല്ല പടര്‍ന്നു കയറുന്ന പച്ചക്കറികളായ കോവല്‍, നിത്യ വഴുതന, അമര തുടങ്ങിയവ ഈ വേലികളില്‍ പടര്‍ത്തുകയുമാകാം. മുരിങ്ങ, കറിവേപ്പ്, പപ്പായ, നാരകം തുടങ്ങിയ വിളകള്‍ തോട്ടത്തിന്‍റെ ഒരു വശത്തു നടുന്നതാണ്‍ നല്ലത്. മറ്റു വിളകള്‍ക്കു തണല്‍ ഒഴിവാക്കാനും ശക്തിയേറിയ കാറ്റ്, മഴ, സൂര്യ പ്രകാശം എന്നിവയെ ഒരു പരിധി വരെ തടയാനും ഇതു കൊണ്ട് സാധിക്കും. പച്ചക്കറി തോട്ടത്തില്‍ 2 - 3 അടി വലിപ്പമുള്ള നടവഴികള്‍ ആവശ്യത്തിന്‍ ഉണ്ടാക്കിയാല്‍ വളം നല്‍കാനും കീടങ്ങളെ നിയന്ത്രിക്കുവാനും എളുപ്പമാകും

കടപ്പാട്-ദീപിക

വീട്ടുമുറ്റത്തെ ഫലവൃക്ഷങ്ങൾ

മ്മുടെ വീട്ടുവളപ്പിൽ സുപരിചിതമായി കാണുന്ന ഒന്നാണ് ഫലവൃക്ഷങ്ങൾ. അത് മാവാകാം ,പ്ലാവാകാം,അതല്ലെങ്കിൽ ചാമ്പ,ചെറി, ഇലുമ്പി,നെല്ലി,മാതളം,എന്നിവയാകാം. എന്നാൽ ഇപ്പോൾ ഇവയ്ക്ക് പുറമേ കണ്ടു വരുന്ന ചില ഫലവൃക്ഷങ്ങളാണ് റംബുട്ടാൻ,മംഗോസ്ടിൻ,പുലാസാൻ,ലിച്ചി, ഡ്രാഗൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള ഇറക്കുമതി ചെയ്ത മരങ്ങൾ. കേരളത്തിൽ പല ഭാഗങ്ങളിലായി ഇവ കൃഷി ചെയ്തു വരുന്നു. വളരെ ചെലവ് കുറഞ്ഞതും എളുപ്പത്തിലും ഇവ കൃഷി ചെയാൻ പറ്റുന്നത് കൊണ്ടും അതോടൊപ്പം വിപണിയിൽ നല്ല വിലയുള്ളത് കൊണ്ട് ഇപ്പോൾ ഈ ഫലവൃക്ഷങ്ങൾ കൂടുതൽ പേരും കൃഷി ചെയുന്നുണ്ട്.

എന്നാൽ ശരിയായ രീതിയിൽ സന്ഘടിച്ഛല്ലാതെ വിപണിയിൽ എത്തുന്നത് മൂലം കർഷകർക്ക്  അവർ അർഹിക്കുന്നത് പോലെ വില ലഭിക്കുന്നില്ല. വിപണിയിൽ ഒരു കിലോയ്ക്ക് 300 രൂപ വരെ വന്നേക്കാവുന്ന ഈ ഫലങ്ങൾക്ക് കർഷകന് കിട്ടുന്നത് വെറും 30-40 വരെ രൂപയാണ്. ഈ ഒരവസ്ഥ ഇങ്ങനെയുള്ളവരെ കൃഷി ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനു വളരെ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ ഇവ കർഷകർ സംഗടിതമായി വിൽക്കുകയാണെങ്കിൽ അവർക്ക്  കിട്ടുന്ന വരുമാനം വളരെ അധികം  ലാഭകരമാണ്.

ഫലവൃക്ഷങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തൈകൾ നല്ലത് നടുന്നത്. അതിനായി ബഡി0ങ് ചെയ്ത തൈകൾ ഉപയോഗിക്കുന്നതാണ്  നല്ലത്. കൂടാതെ നല്ല ഇനവുമാകണം തൈകൾ. രംബൂട്ടാന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം. കൂടാതെ കായ്കൾ വരുമ്പോൾ മരത്തിന്മേൽ വലയിട്ടു വെക്കുന്നത് നല്ലതാണ്. പിന്നീട് ഫലങ്ങൾ പാകമാകുമ്പോൾ വിളവെടുക്കാം. മറ്റു ഫല വൃക്ഷങ്ങല്ക്ക് ഇങ്ങനെ ചെയ്യേണ്ടതില്ല.ഇനി വയനാടിന്റെ കാര്യത്തിൽ അവോക്കാഡോ സുലഭമായി ഉണ്ട് എന്നാൽ ഇവ ആരും ശരിയായി വിപണിയിൽ എത്തിക്കുന്നില്ല. അതിനാല ഇപ്പോൾ ഈ അവസ്ഥ മാറുന്നുണ്ട്. ഏജന്റുമാർ കർഷകനുമായി കരാർ ഏര്പ്പെടുത്തി വിളവെടുക്കാൻ തൊഴില്കാളികളിമായി അവർ തന്നെ വരാറുണ്ട് . ഇത് കര്ഷകന് വളരെ എളുപ്പമാണ്.

ഇങ്ങനെ ഒരു വരുമാന മാര്ഗം മാത്രമല്ല ഈ ഫലങ്ങളിൽ ഒരുപാട് വിറ്റമിനുകൾ  അടങ്ങിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ പല വിദഗ്ദരും മുള്ളാത്ത കാൻസർ രോഗത്തിന് പ്രധിവിധിയായി പറയുന്നുണ്ട്. അങ്ങനെ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഈ ഫലവൃക്ഷങ്ങൾ. ഇവയൊക്കെ കൂടാതെ പ്രക്രിതിയുമായി കൂടുതൽ അടുക്കാനും ഈ വൃക്ഷങ്ങൾ നമ്മെ സഹായിക്കുന്നു. അങ്ങനെ ആരോഗ്യവും സമ്പത്തും ഇനി നമുക്ക്  വീട്ടുമുറ്റത്ത് നിന്ന് തന്നെ ലഭിക്കുന്നു.

വൈറസിനെ തുരത്തും ബൊഗൈൻ വില്ല

നമ്മുടെ വേലിപ്പടർപിലും ഉദ യാനങ്ങളിലും നിറയെ പൂതുനില്ക്കുന്ന ബൊഗൈൻ വില്ലക്ക്  ,വിളകളിലെ  വൈറസ്‌  രോഗങ്ങളെ തടയാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടൊണ്ട്  .

ബൊഗൈൻ വില്ലയുടെ ഇലസത്ത്  തയ്യാറാക്കുന്ന വിധം

1.ഏകദേശം 20 ഗ്രാം ബൊഗൈൻ വില്ലയുടെ തളിരില എടുത്ത് നന്നായി അരചെടുക്കുക .

2 .ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് അരിച്ച്‌  എടുക്കുക .

3 .നന്നായി അരിചെടുത്ത  ഇലസത്തിലെക്ക്  രണ്ടിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാവുന്നതാണ് .

ശ്രദ്ധിക്കുക

1 .രാവിലെയും വൈകുന്നേരങ്ങളിലം മാത്രം തളിക്കുക .

2 .രണ്ടില പരുവത്തിൽ തളിച്ചു തുടങ്ങുന്ന്നത് നന്ന് .

ഇലവളപ്രയോഗം

കർഷകർ സാധാരണയി വിളകൾക്ക്  അടിവളം ആണ് ഇട്ടുകൊടുക്കാരുള്ളത്  വളങ്ങൾ അടിവളമായ് നല്കാതെ ഇലകളിലൂടെ ചെടികൾക് പ്രയോഗിക്കുന്ന രീതിയാണ്‌ ഇലവളപ്രയോഗം. വളം ഇലകളിലൂടെ പ്രയോഗിക്കുമ്പോൾ എളുപ്പത്തിൽ ചെടികളുടെ ഉള്ളിലേക്ക് എത്തുകയും വളം ഒട്ടും പാഴകതിരിക്കുകയും ചെയ്യുന്നു അടിവളം പ്രയോഗിക്കുമ്പോളുള്ള ഏറ്റവും വലിയ പ്രശ്നമാണ് ധാരാളം വളം പാഴായ്  പോകൽ ഇലകളിലൂടെ വളം  ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഒഴിവാക്കാം .

പ്രധാനമായും രണ്ടു സാഹചര്യങ്ങളിലാണ് വളം ഇലകളിൽ തളിക്കേണ്ടി വരുന്നത് .

1. മൂലകങ്ങളുടെ അഭാവ കുറവ്

2 വേരുകൾക്ക്‌  രോഗം വന്ന് മൂലകങ്ങൾ വലിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിൽ

എല്ലാ വളങ്ങളും ഇലകളിൽ തളിക്കാൻ സാധ്യമല്ല . വെള്ളത്തിൽ  ലയിക്കുന്ന വളങ്ങളാണ് ഇലകളിൽ പ്രയോഗിക്കാൻ ഉത്തമം 19:19:19 എന്നാ വളം ജലത്തിൽ ലയിക്കുന്ന ഒരു വളമാണ് . വളം പ്രയോഗിക്കുന്ന സമയത്തിന് കൃത്യത  വേണം വൈകുന്നെരങ്ങളാണ് വളം പ്രയോഗിക്കുന്നതിനു അനുയോജ്യം  വെയിലുള്ള സമയത്തും മഴയത്തും വളം പ്രയോഗിക്കാൻ അനുയോജ്യമല്ല . വളം പ്രയോഗിക്കാൻ ഉപയോഗിക്കുന്ന സ്പ്രയെർ സൂക്ഷ്മ കണികളോട് കൂടിയ നോസ്സിൽ ഉള്ളതായിരിക്കണം വലം  തളിക്കുംപോൾ ഇലകളുടെ ഉപരിതലത്തിൽ എല്ലാ ഭാഗത്തും ഒരുപോലെ വീഴാൻ ശ്രദ്ധിക്കണം വളത്തിന്റെ നിശ്ചിത അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം

3.07142857143
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top