Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

ഇഞ്ചി

ഔഷധഗുണങ്ങള്‍ ഏറെ ഉള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി എന്ന സസ്യത്തിന്റെ ഭൂമിക്കടിയില്‍ വളരുന്ന കാണ്ഡമാണ് ഉപയോഗയോഗ്യം.
നല്ല രീതിയിലുള്ള പരിചരണവും, വളവും നല്കേണ്ടുന്ന കൃഷിയാണ് ഇഞ്ചി. നല്ല വളക്കൂറുള്ളതും, നീര്‍വാര്‍ച്ചയുള്ള‍തും, സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് അടിവളമായി ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റോ ഇട്ടു വാരം എടുത്തു ആ വാരത്തിലെ തടങ്ങളിലാണ് ഇഞ്ചി വിത്തുകള്‍ നടേണ്ടത്. തടത്തിലും ഉണങ്ങിയ ചാണകപ്പൊടി ച്ചേര്ത്തു മുകളില്‍ മണ്ണിട്ട്‌ പച്ചയില പുതയിടണം. ഓരോപ്രവശ്യവും കളകള്‍ നീക്കം ചെയ്തു വളം ചേര്ത്ത് കഴിഞ്ഞാല്‍ മണ്ണ് കൂട്ടി കൊടുക്കണം. നട്ടു എട്ടു മാസമാകുമ്പോള്‍ ഇലകള്‍ ഉണങ്ങി തുടങ്ങുമ്പോഴാണ് ഇഞ്ചി വിളവെടുക്കേണ്ടത്. ചീയല്‍, തണ്ടുതുരപ്പന്‍, പുള്ളിക്കുത്ത് തുടങ്ങിയവയാണ് ഇഞ്ചിയെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങള്‍ ഇവയ്ക്ക് കുമിള്‍ നാശിനി, രാസകീടനാശിനി‍ എന്നിവ ഫലപ്രദമാണ്.

കാബേജ്

ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്.

വിത്ത് പാകാന്‍ പറ്റിയ സമയം ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്.
പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ നിറച്ചു വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി ഫ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം.
തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, യൂറിയ, പൊട്ടാഷ്‌, സൂപ്പര്ഫോസ്ഫേറ്റ് എന്നിവ ചേര്ത്ത് 50 cm ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ യൂറിയയും പൊട്ടാഷും നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം.

ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

മാതളനാരകം

ഉദ്ധ്യാനങ്ങള്ക്ക് അഴക്‌ പകരാനും, ആരോഗ്യം പ്രധാനം ചെയ്യാനും കഴിയുന്ന പഴവര്ഗ്ഗമാണ് മാതളം. മാതളം വര്ഷം മുഴുവനും പൂക്കുമെന്കിലും കൂടുതല്‍ കായ്കള്‍ ഉണ്ടാകുന്നത് വര്ഷ കാലത്താണ്.

തൊലി, കായ്‌, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ യോഗ്യം ആണ്. വിരശല്ല്യം, തളര്ച്ച എന്നിവ ഒഴിവാക്കാനും, ദഹനശക്തി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശുക്ലവര്ദ്ധയനയ്ക്കും മാതളം ഉത്തമമാണ്. 
കൊളസ്ട്രോള്‍, ബി.പി എന്നിവ കുറയ്ക്കാനും ഇതിനു കഴിയും.പല്ലുകളുടെ സംരക്ഷണത്തിനും മാതളനാരകം നല്ലത് തന്നെ.
മാതള നാരകത്തിന്റെ അല്ലികളില്‍ പ്രോട്ടീന്‍, ജീവകം B1,B2,B3,B5,B6, B9, ജീവകം C, കാല്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇനി ദിവസവും മാതളo നമ്മുടെ ഭക്ഷണത്തില്‍ ഉള്പ്പെടുത്താന്‍ മടിക്കേണ്ട.

കാന്താരി മുളക്.

ഏതു കാലാവസ്ഥയിലും നന്നായി വളര്ന്നു കായ്ക്കുന്ന മുളകിനം ആണ് കാന്താരി.

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്തു ഉണക്കിയ ശേഷം വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടി വളമായി ചാണകപൊടി, കമ്പോസ്റ്റ്‌ ഇവയില്‍ ഏതെങ്കിലും നല്കാം. വേനല്‍ കാലത്ത് നനച്ചു കൊടുക്കണം. പ്രത്യേകിച്ച് കീടബാധ ഏല്ക്കാത്ത മുളകിനം ആണ് കാന്താരി.

4-5 വര്ഷം വരെ ഒരു കാന്താരിയില്‍ നിന്നും കായ്ഫലം ലഭിക്കും. ഇത് ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്.

ഇലുമ്പിപുളി

കേരളത്തിലെ എല്ലാ വീടുകളിലും കാണപ്പെടുന്നതും ഒരുപോലെ ഭാഷ്യയോഗ്യവും ഔഷധ ഗുണമുള്ളതുമായ ഒരു സസ്യമാണ് ഇലുമ്പിപുളി. നിറയെ കായ്ച്ചു ഫലം തരുന്ന പുളി മരത്തിന്റെ കായ്കള്‍ മിക്കവാറും എല്ലാ വീടുകളിലും മരത്തിന്റെ ചുവട്ടില്‍ തന്നെ വീണു പാഴായി പോകാറാണ് പതിവ്.

ഇലുമ്പിയുടെ ഇലകളും കായ്കളും ഔഷധഗുണമുള്ളതാണ്. ചൊറിച്ചില്‍, നീര്‍ വീക്കം, വാതം, മുണ്ടിനീര്, തടിപ്പ് എന്നീ അസുഖങ്ങള്ക്ക് ഇതിന്റെ ഇലകള്‍ ഔഷധമായി ഉപയോഗിക്കുന്നു. രക്തസമ്മര്ദ്ദം, രക്തത്തിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ ഇലുമ്പിപുളി നല്ലതാണെന്ന് നാട്ടുചികിത്സയിലുണ്ട്.
അച്ചാറുണ്ടാക്കാനും, മീന്‍ കറിയില്‍ സാധാരണ പുളിക്ക് പകരമായും ഇലുമ്പിപുളി ഉപയോഗിക്കുന്നു.

മീനിന്റെ ഉളുമ്പ് മണം, ക്ലാവ്, തുണികളിലെ തുരുമ്പ് കറ എന്നിവ കളയാന്‍ ഇലുമ്പി പുളിയുടെ നീര് നല്ലതാണ്.

 

മണ്ണിര കമ്പോസ്റ്റ്
മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ്‌ മണ്ണിര കമ്പോസ്റ്റ്. ഇത് ഒരു മാലിന്യ നിർമ്മാർജ്ജന രീതി കൂടിയാണ്‌. ജൈവകൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ്‌ മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. ഈ വളത്തിന്റെ നിർമ്മാണത്തിൽ ലഭിക്കുന്ന മറ്റൊരു വളമാണ്‌ വെർമി വാഷ്. ഇതും നല്ല വളമാണ്‌. സാധാരണയായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഒരു സംഭരണിയിൽ അഴുകുന്ന ജൈവവസ്തുക്കൾ ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിച്ചാണ്‌. മണ്ണിര ജൈവാംശങ്ങൾ തിന്നുകയും അതിന്റെ വിസർജ്ജ്യം വളമായി മാറുകയും ചെയ്യും.
നല്ലതുപോലെ അഴുകുന്ന ജന്തു-സസ്യജന്യ വസ്തുക്കൾ ഏതും മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ആഹാരാവശിഷ്ടങ്ങൾ ചപ്പുചവറുകൾ എന്നിവയും ഇത്തരം സംഭരണികളിൽ നിക്ഷേപിക്കാറുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്നതുമൂലം മാലിന്യസംസ്കരണത്തിനും അതുവഴി വളം നിർമ്മിക്കുന്നതിനും കഴിയുന്നു.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക. അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു. പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും. അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും. മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.
സംഭരണി

കുഴികളാണ്‌ നിർമ്മിക്കുന്നതെങ്കിൽ 2.5 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും 0.3 മീറ്റർ ആഴത്തിലും എടുക്കുന്നു. സിമന്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനും ഈ അളവ് തന്നെയാണ്‌ ഉപയോഗിക്കുന്നത്. ടാങ്കിൽ നിന്നും അധിക ജലം വാർന്നുപോകാനായി അടിയിലോ വശങ്ങളിൽ അടിഭാഗത്തോട് ചേർത്തോ ഒരു ദ്വാരം ഉണ്ടാകും. മണ്ണിരക്കമ്പോസ്റ്റിലെ ഉപോത്പന്നമായ വെർമിവാഷ് ഇതുവഴി ശേഖരിക്കുന്നു. കുഴിയാണെങ്കിൽ അടിഭാഗവും വശങ്ങളും നല്ലതുപോലെ അടിച്ച് ഉറപ്പിക്കുന്നു. കുഴിയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുന്നതിലേക്കയി മുകളിൽ ഓല കൊണ്ട് മേൽക്കൂര ഉണ്ടാക്കുന്നു. വായൗ സഞ്ചാരത്തിനായി വശങ്ങളിൽ കെട്ടി മറയ്ക്കാറില്ല. കുഴി ഒരുക്കിയതിനുശേഷം അധികവെള്ളം വാർന്നുപോകുന്നതിനും വായു സഞ്ചാരത്തിനും അടിഭാഗത്ത് ഒരു നിര തൊണ്ട് മലർത്തി അടുക്കുന്നു. നിരത്തിയ തൊണ്ട് നല്ലതുപോലെ നനച്ചതിനുശേഷം ജൈവാംശങ്ങളും ചാണകവും 8:1 എന്ന അനുപാതത്തിൽ കുഴികളിൽ 30 സെന്റീ മീറ്റർ (കുഴിയുടെ താഴ്ച) ഉയരത്തിൽ നിറയ്ക്കുന്നു. ഈർപ്പം നിലനിർത്തുന്നതിലേയ്ക്കായ് ആവശ്യത്തിനനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുന്നു. ആറേഴു ദിവസങ്ങൾക്കുശേഷം കുഴിയിലേക്ക് 500 മുതൽ 1000 വരെ യൂഡില്ലസ് യൂജിനീയ എന്ന വിഭാഗത്തില്പ്പെടുന്ന മണ്ണിരകളെ നിക്ഷേപിക്കുന്നു. അതിനുശേഷം കുഴിയുടെ ഈർപ്പം 40-50 ശതമാനം ആയി നിജപ്പെടുത്തുന്നു. കമ്പോസ്റ്റ് ആയി കഴിഞ്ഞാൽ മേൽക്കൂരയിലെ ഓല മാറ്റിയാൽ മണ്ണിരകൾ അടിയിലേക്ക് നീങ്ങുകയും മുകളിൽ നിന്നും കമ്പോസ്റ്റ് ശേഖരിക്കാനും കഴിയുന്നു. കുഴിയിൽ കമ്പോസ്റ്റ് നിർമ്മിച്ചാൽ അതിൽ നിന്നും വെർമിവാഷ് കിട്ടാറില്ല

 

കശുമാവ്

കേരളത്തില്‍ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു വിളയാണ് കശുമാവ്. മറ്റു വിളകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവും അധ്വാനവും, കശുവണ്ടിക്ക് ലഭിക്കുന്ന നല്ല വിലയും ആണ് കശുമാവ് കൃഷി ആകര്ഷകമാക്കുന്നത്.

ചെളി നിറഞ്ഞതും വെള്ളം കെട്ടി നിലക്കാത്തതുമായ ഏതുതരം മണ്ണിലും നന്നായി വളരുന്ന വൃക്ഷമാണ് കശുമാവ്.
സാധാരണ വിത്ത് പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പതി വെച്ചോ, ഒട്ടിച്ചെടുക്കുന്നതോ ആയ തൈകള്‍ മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ളവയായിരിക്കും.

മികച്ച ആരോഗ്യം, വളര്ച്ച, ധാരാളം ശിഖരങ്ങളും ഉള്ള, കൂടുതല്‍ എണ്ണം ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന, ഒരു വര്ഷം 15 kg എങ്കിലും ഇടത്തരം വലിപ്പവും ഭാരവും ഉള്ള കശുവണ്ടികള്‍ ഉണ്ടാകുന്നതുമായ മാതൃ വൃക്ഷങ്ങളില്‍ നിന്നും വേണം തൈകള്‍ തയ്യാറാക്കേണ്ടത്.

വിത്താണ് നടീല്‍ വസ്തു എങ്കില്‍ മേല്‍ പറഞ്ഞ ഗുണങ്ങളുള്ള കശുമാവില്‍ നിന്നും മാര്ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ശേഖരിക്കുന്ന ഇടത്തരം വലുപ്പമുള്ള നന്നായി മൂത്ത വിത്തണ്ടികള്‍ വെള്ളത്തിലിട്ട് താഴ്ന്നു പോകുന്നവ മാത്രം വെയിലത്ത്‌ ഉണക്കി മെയ്‌ മാസത്തോടുകൂടി നടാനുപയോഗിക്കാം.
1-2 ദിവസം വെള്ളത്തില്‍ കുതിര്ത്ത കശുവണ്ടി മേല്മണ്ണ്‍ നിറച്ച പോളിത്തീന്‍ കവറുകളില്‍ നടാം.

നന്നായി ഉഴുതു മറിച്ച നിലത്തില്‍ (60 cm X 60 cm X 60 cm) കുഴികളെടുത്ത് അതില്‍ ഉണങ്ങിയ ചാണകമോ കമ്പോസ്റ്റോ മേല്മണ്ണും അതില്‍ റോക്ക് ഫോസ്ഫേറ്റും ചേര്ത്ത് കുഴികളില്‍ നിറച്ചു അതില്‍ തൈകള്‍ നടാവുന്നതാണ്. നല്ല വിളവു ലഭിക്കുന്നതിനായി വര്ഷാവര്ഷം ചാണകപ്പൊടി, യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ്‌ എന്നിവ ചേര്ത്ത് കൊടുക്കണം.
ഗോവന്‍ ഫെന്നി ഉണ്ടാക്കുന്നത് കശുമാവിന്റെ പഴസത്തില്‍ നിന്നുമാണ്. പച്ച കശുവണ്ടിപരിപ്പ്-അവിയല്‍, തീയല്‍, മെഴുക്കുപുരട്ടി എന്നിവ ഉണ്ടാക്കാനും നല്ലതാണ്. നാട്ടുചികില്സയില്‍ ദഹന സംബന്ധമായ അസുഖങ്ങള്ക്ക് പഴത്തിന്റെ സത്ത് ഉപയോഗിക്കുന്നു.

ഞാവല്‍ പഴം

പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവല്‍ പഴം എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ അതിന്റെ നിറമാണ്. അത് കഴിച്ചു കഴിഞ്ഞാല്‍ വായും ചുണ്ടും നീല കലര്ന്ന കറുപ്പ് നിറമാകും എന്ന ഒറ്റ ദോഷം മാത്രമേ ഞാവല്‍ പഴത്തിനുള്ളൂ ബാക്കി തോന്നൂറ്റൊന്പതും ഗുണങ്ങളാണ്.
ഞാവല്‍ മരത്തിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.പ്രമേഹം കുറയ്ക്കാന്‍ ഞാവല്‍ പഴത്തിന്റെ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത്‌ വയറിനു സുഖം തരികയും, മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു.അര്ശസ്സ്, വയറുകടി, വിളര്ച്ച എന്നിവയ്ക്ക് ഞാവല്‍ പഴം കഴിക്കുന്നത്‌ ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവല്‍ തൊലി കഷായം നല്ലതാണെന്ന് ആയുയൂര്‍വേദം പറയുന്നു. ഞാവല്‍ പഴത്തില്‍ ജീവകം-എ, ജീവകം-സി, പ്രോട്ടീന്‍, ഫോസ്ഫറസ്, കാല്സിയം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാനും ഞാവല്‍ പഴം നല്ലതാണ്. ഇത്രയേറെ ഗുണങ്ങള്‍ ഉള്ളപ്പോള്‍ ഒന്ന് നന്നായി കഴുകിയാല്‍ മാറുന്ന നിറം ഓര്ത്തു ഞാവല്‍ പഴം കഴിക്കാതിരിക്കണ്ട അല്ലെ!!!

വഴുതന (കത്തിരിക്ക)

എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള്‍ ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള്‍ പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്ക്ക് 5-6 ഇലകള്‍ വന്നാല്‍ പറിച്ചു നടാം. മേല്മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക്‌ ചക്കുകളിലോ നിറച്ചു തൈകള്‍ നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്‌താല്‍ 3 വര്ഷത്തോളം വിളവു ലഭിക്കും.

മുന്തിരി മുറ്റത്തും കായ്കും

വേനല്ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്മി്ച്ച പന്തലില്‍ കയറ്റിവളര്ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്ക്കു വരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് 'ബാംഗ്ലൂര്‍ പര്പ്പി്ള്‍‍' എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്കി്ട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്ത്തി വേരുകള്ക്ക് ക്ഷതമേല്ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്ത്തി ക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്ത്തി മാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്ത്തി മാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം. കവാത്തിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരിക്കുലകള്‍ ചെടിയിലൊളിച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാo.

നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്ഷക്കാലം വരെ നിലനില്ക്കും . മാസത്തിലൊരുതവണ ഒരു ചുവടിന് കാല്കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്ത്ത് ചുവട്ടില്നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്കും പുറത്തിടാം. രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും നല്കണം. കൂടുതല്‍ വിളവിന് ഒരുപിടി ഡൈ അമോണിയം ഫോസ്‌ഫേറ്റും ചേര്ക്കാം . ഇലമുരിടിപ്പ്, പൂപ്പല്‍ രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് ബോര്ഡോ്മിശ്രിതവും തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്പ്പം നിലനിര്ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും.

ആരോഗ്യം, സൗന്ദര്യം നാട്ടറിവിലൂടെ......
ശതാവരി

ഇന്ത്യയില്‍ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഔഷധ സസ്യമാണ് ശതാവരി. അലങ്കാര സസ്യമായും ഔഷധ സസ്യമായും ശതാവരി വളര്ത്താം . ഫലഭൂഷ്ടിയുള്ള എക്കല്‍ മണ്ണാണ് ശതാവരി കൃഷിക്ക് അനുയോജ്യം.

മണ്ണിനടിയില്‍ ഉണ്ടാകുന്ന കിഴങ്ങുകളാണ് ഔഷധ ഗുണമുള്ളത്. ഇതില്‍ ധാരാളമായി ഇരുമ്പും കാല്സ്യവും അടങ്ങിയിട്ടുണ്ട്. അള്സര്‍, മഞ്ഞപിത്തം, അര്ശസ്സ്, വെള്ളപോക്ക്, അമിതരക്തസ്രാവം,വയര് വേദന, വയറുകടി, മൂത്ര തടസ്സം എന്നിവയ്ക്കെല്ലാമുള്ള ഔഷധമായി ശതാവരി കിഴങ്ങ് ഉപയോഗിക്കുന്നു. മുലപ്പാല്‍ വര്ധനയ്ക്കും ശരീര പുഷ്ടിക്കും ദഹന ശേഷി വര്ദ്ധിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

പനിനീര്‍ ചാമ്പ


സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു.
അതിന്റെ സ്വാദ് ഇപ്പൊഴും നാവിൻതുമ്പത്തു തന്നെ നിൽക്കുന്നു.

കേരളത്തില് അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ പൂത്തുവിരിഞ്ഞുനില്ക്കുന്നതാണ് കൗതുക കാഴ്ചയായത്. കേരളത്തില് വളരെ അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ മരത്തില് സാധരണ ചാമ്പങ്ങയുടെ പത്തിരട്ടി വലിപ്പമുള്ള പഴമാണ് ഉള്ളത്
ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു

കമ്പിളി നാരങ്ങ

കേരളത്തിലറിയപ്പെടുന്ന കമ്പിളി നാരകവും ബംബ്ലൂസ് നാരകവും ഒന്നു തന്നെയെന്നാണ് മനസിലാക്കുന്നത്. ബംബ്ലൂസ് എന്നും ഇത്ന് പേരുണ്ടെന്ന് വിക്കിയിലൂടെയാണ് ആദ്യം അറിഞ്ഞത്കമ്പിളി നാരങ്ങ അകം ചുവന്ന ഇനവും വെളുത്ത ഇനവും ഉണ്ട്. Grape Fruit പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. ഇതും അകം ചുവന്നതും വെളുത്തതും ഉണ്ടെന്ന് തോന്നുന്നു.
കമ്പിളി നാരങ്ങ, ബബ്ലൂസ് നാരങ്ങ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സിട്രസ് ഫ്രൂട്ട് തടി കുറയ്ക്കാന്‍ വളരെ സഹായകമാണ്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. ഓറഞ്ച്, ചെറുനാരങ്ങ, സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയും ഇതേ ഗുണം തന്നെയാണ് ശരീരത്തിന് നല്‍കുന്നത്.

തൈകള്‍ക്കായി ലെയരിംഗ് രീതി പരീക്ഷിക്കാം..
ചെടികളില്‍ തൈകള്‍ ഉണ്ടാക്കുന്നതിനു സൌകര്യപ്രദവും എളുപ്പവുമുള്ള രീതിയാണ്‌ ലെയരിംഗ്.ചെടികളിലെ അലൈങ്കിക വംശ വര്ധ്ന രീതിയാണ്‌ ഇവിടെ പ്രയോജനപ്പെടുത്തുന്നത്. വിത്ത് ഉത്പാദനം നടക്കാത്ത വിത്ത് മുളയ്ക്കാന്‍ പ്രയാസമുള്ള ചെടികളില്‍ ഈ രീതി ഫലപ്രദമാണ്. കമ്പ് മുളയ്പ്പിക്കലിനു തുല്യമാണെങ്കിലും ഗുണമേന്മയില്‍ വ്യത്യാസം കാണുന്നു.
ചെറുശാഖകളുടെ അഗ്രങ്ങളിലാണ് ലെയറിങ്ങിലൂടെ തൈ രൂപപ്പെടുത്തുന്നത്. അഗ്രഭാഗത്ത് 10-15 സെ.മീ.താഴെ രണ്ട് സെ.മീ. നീളത്തില്‍ തൊലിചെത്തിനീക്കുന്നു. ഇരുഭാഗത്തെയും തൊലി വീണ്ടും കൂടിച്ചേരാതിരിക്കാന്‍ ചണനാര് ചുറ്റുന്നു. തുടര്ന്ന് ജലാംശം നിലനിര്ത്തുനന്നതിന് ഉണങ്ങിയ പന്നല്ച്ചെ്ടികൊണ്ട് പൊതിയുന്നു. പന്നലിനുപകരം മണ്ണ്, ചകിരിച്ചോറ്, അറക്കപ്പൊടി എന്നിവയും ആവാം. തുടര്ന്ന് ലെയര്‍ ചെയ്തഭാഗം പ്ലാസ്റ്റിക് കവറാല്‍ പൊതിയുകയും ഇടയ്ക്കിടെ നനച്ചുകൊടുക്കാനുള്ള സൗകര്യാര്ഥം് ഒരു ദ്വാരം പ്ലാസ്റ്റിക് കവറില്‍ ഉണ്ടാക്കുകയും വേണം. തൊലി നീക്കിയഭാഗത്ത് വേര് വളരുന്നതോടെ ശിഖരം തൈയായി രൂപാന്തരപ്പെടും. കരുത്താര്ജിയച്ചശേഷം മണ്ണിലേക്ക് മാറ്റിനടാം.

തൈ ആകുമ്പോള്‍ തന്നെ തള്ളച്ചെടിയില്നിിന്ന് പോഷകഘടകങ്ങള്‍ ലഭിക്കുന്നതിനാല്‍ കരുത്തുറ്റ തൈകളാണ് ലെയറിങ്ങിലൂടെ ലഭിക്കുന്നത്. ഇത്തരം തൈകള്‍ കൂടിയ ഉത്പാദനക്ഷമത പ്രകടിപ്പിക്കും. പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ശിഖരങ്ങളില്നിിന്നുള്ള തൈകളായതിനാല്‍ അടുത്തവര്ഷംയ തന്നെ പൂത്തുതുടങ്ങും. എല്ലാ തൈകളും നടാന്‍ യോഗ്യമായിരിക്കും. റംബൂട്ടാന്‍, ഫിലോസാന്‍, മാംഗോസ്റ്റിന്‍, ജമൈക്കന്‍ സ്റ്റാര്ഫ്രൂ ട്ട്, ബാങ്കോക്ക് ചാമ്പ, വിവിധ ചാമ്പയിനങ്ങള്‍ തുടങ്ങി ഒട്ടേറെ പഴച്ചെടികളില്‍ ഈ രീതി ഏറെ പ്രയോജനകരമാണ്. വിത്തില്നി്ന്നുള്ള തൈകള്‍ പരാഗണം നടന്നുള്ളതായതിനാല്‍ തള്ളച്ചെടിയില്നി.ന്ന് കാര്യമായ മാറ്റങ്ങള്‍ പ്രകടിപ്പിക്കും. എന്നാല്‍, ലെയര്‍ ചെയ്ത തൈകള്‍ തള്ളച്ചെടിയില്നി.ന്ന് ഒട്ടും വ്യതിയാനമില്ലാത്തവയായിരിക്കും.

ചേന

ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്ഗ്ഗ വിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല്‌ കി.ഗ്രാം തൂക്കവുമുള്ള ചേന കഷണങ്ങളായി മുറിച്ച്‌ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന്‌ മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്മ.ണ്ണുമായി ചേര്ത്ത്റ‌ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത്‌ വച്ച്‌ ബാക്കി മണ്ണിട്ട്‌ മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട്‌ കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന്‌ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്‌. നട്ട്‌ ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്നി്ന്ന്‌ ഒന്നിലധികം കിളിര്പ്പ് ‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാ ലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാനന്‍ അനുവദിക്കരുത്‌. നടുമ്പോള്‍ മുതല്തടന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട്‌ പുതയിടുന്നത്‌ കളശല്യം ഒഴിവാക്കാനും ഈര്പ്പം നിലനിര്ത്താ നും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്നിരന്നും പൂര്ണിമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന്‌ കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്‌, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ്‌ നല്കി യത്‌. ഗജേന്ദ്ര ഇനത്തിന്‌ ഓരോ മൂടില്നികന്നും ശരാശരി 2 കി.ഗ്രാം വിളവ്‌ ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത്‌ കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്മ യും ചേര്ത്ത് ‌ കൊടുക്കുന്നത്‌ കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട്‌ 8-9 മാസങ്ങള്‍ കഴിഞ്ഞ്‌ ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച്‌ തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.

നെല്ലിക്ക പ്രകൃതി നല്‍കിയ വരദാനം

പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കാവുന്ന നെല്ലിക്ക, "ജീവകം സി'യുടെ ഒരു സമ്പന്ന സ്രോതസ്സാണ്. ആയുര്‍വേദ ചികിത്സയിലെ സുപ്രധാന ഘടകം കൂടിയാണ്് നെല്ലിക്ക. ചവനപ്രാശം ലേഹ്യത്തിലെ മുഖ്യചേരുവയാണ് ത്രിഫല. ഇതിലൊന്നാണ് നെല്ലിക്ക. ഔഷധങ്ങള്‍ക്കൊപ്പം സിറപ്പ്, ജ്യൂസ്, ചട്ണി, അച്ചാര്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ നെല്ലിക്ക കൊണ്ടുണ്ടാക്കി വരുന്നു.
ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ്‌ നെല്ലിക്ക എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന നാടന്‍ നെല്ലിക്കയൊക്കെ ഒ എന്‍ വിയുടെ മോഹം എന്ന കവിതയില്‍ മാത്രമായിരിക്കുന്നു. ഇന്ന്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന നെല്ലിക്കയാണ്‌ കൂടുതലും മലയാളികള്‍ ഉപയോഗിക്കുന്നത്‌.

ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സയ്‌ക്കുമൊക്കെയാണ്‌ നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്‌. നല്ല നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫറസ്‌, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്‌. കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത പാനീയം ഉത്തമ പാനീയമാണ്‌. നെല്ലിക്ക തേനിലിട്ടു കഴിക്കുന്നതും നല്ലതാണ്‌.

പപ്പായ

എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മര്ദംജ, കുടല്പ്പുണ്ണ്‍ , തുടങ്ങിയ അസുഖമുള്ളവര്ക്കും കഴിക്കാം.

നടീല്‍ രീതി :
സെലെക്ഷന്‍ -1 , സി ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് പ്രധാന ഇനങ്ങള്‍. പാകമായ പഴത്തില്‍ നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3 മാസം കഴിയുമ്പോള്‍ മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക് ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം. ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും. കര്ഷികര്‍ അഞ്ചു രൂപയ്ക്ക് വില്കുന്ന കിലോയ്ക്ക് വിപണിവില 15 മുതല്‍ 30 വരെയാകും . ഒരു മരത്തില്‍ നിന്നും വര്ഷം 1500 രൂപയ്ക്ക് കായ്കള്‍ വില്ക്കാം .
പപ്പായ നേരിട്ട് കഴികുന്നതോടൊപ്പം പപ്പായ് ജാം ടൂറി ഫ്രുട്ടി എന്നിവ നിര്മ്മി ക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കരയില്‍ നിന്നും പപ്പയിന്‍ വേര്തി്രിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്പ്പാക്കി വന്കിെട ഭക്ഷ്യ- പാനീയ നിര്മപനങ്ങള്ക്ക്ക വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട്. ഔഷധ നിര്മാ ണത്തിനും സംസ്കരണത്തിനും പപ്പയിന്‍ അവശ്യ ഘടകമാണ്.

കൈതച്ചക്ക

ഏവര്ക്കും പ്രിയപ്പെട്ട കൈതച്ചക്ക കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ജീവകം-എ, ജീവകം-ബി, ജീവകം-സി, എന്നിവയുടെ നല്ല ഉറവിടമാണ്.

നീര്‍വാഴ്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത. 500gm -1 kg വരെ തൂക്കമുള്ള കന്നുകളാണ് നടീല്‍ വസ്തു. കൈതചെടിയുടെ അടിയില്‍ നിന്നോ കൈതചക്കയുടെ തണ്ടില്‍ നിന്നോ ഉള്ള മുളപ്പ്, ചക്കയുടെ കൂമ്പ് എന്നിവ നടാനായി ഉപയോഗിക്കാം. 

ഒരാഴ്ച തണലില്‍ ഉണക്കിയ കന്നുകള്‍ താഴത്തെ രണ്ടോ മൂന്നോ ഇലകള്‍ ഇളക്കി മാറ്റി വീണ്ടും ഒരാഴ്ച കൂടി തണലില്‍ ഉണക്കി 1% വീര്യമുള്ള ബോര്ഡോ മിശ്രിതത്തില്‍ മുക്കിയെടുത്തതിനു ശേഷം നടാവുന്നതാണ്.

കാലിവളമോ കംബോസ്റ്റോ ഫോസ്ഫറസ് ചേര്ത്ത് നന്നായി ഉഴുതു മറിച്ച കൃഷിസ്ഥലം 90 cm വീതിയിലും, 25 cm ആഴത്തിലും, ആവശ്യത്തിന് നീളത്തിലും ചാലുകള്‍ കീറി രണ്ടു വരിയായി കന്നുകള്‍ നടാവുന്നതാണ്.

നൈട്രജന്‍, പൊട്ടാഷ്‌ എന്നീ രാസവളങ്ങള്‍ മൂന്ന് തവണകളായി നല്കണം അളവും, ഇടവേളകളും വളരെ കൃത്യമായി മാത്രമേ രാസവള പ്രയോഗം നടത്താവൂ.

നന വളരെ കുറച്ചു മാത്രം ആവശ്യമുള്ള സസ്യമാണ് കൈത. എന്നാല്‍ വേനല്‍ കാലത്ത് രണ്ടാഴ്ച ഇടവിട്ടുള്ള നന ചക്കയുടെ വലുപ്പം കൂട്ടും.

മെയ്‌ മുതല്‍ ജൂണ്‍ വരെയാണ് നടാന്‍ പറ്റിയ കാലം

മല്ലിയില ദഹനത്തിന് നല്ലത്......
വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ,

രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.

മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.

ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.

മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.

അല്‍പ്പം ശ്രദ്ധവച്ചാല്‍ വീടുകളില്‍ വളര്‍ത്തിയെടുക്കാവുന്നതാണ് കറിവേപ്പ്. നടുന്നതിനും പരിചരണത്തിനും കാര്യമായ ശ്രദ്ധ ആവശ്യമാണ്. വേരുകളില്‍നിന്നു വളരുന്ന ചെടിയാണ് വളര്‍ച്ചയില്‍ മുന്നിട്ടുനില്‍ക്കുന്നത്. നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് രണ്ടരയടി നീളത്തിലും വീതിയിലും രണ്ടടി ആഴത്തിലുമുള്ള കുഴിയെടുക്കണം. കുഴിയുടെ ചുറ്റും അടിവശംമുതല്‍ മേലറ്റംവരെ ചികിരി മേല്‍പ്പോട്ടാക്കി അടുക്കിവയ്ക്കണം. ഓരോ നിരയിലും കുറച്ച് മണ്ണിട്ടുനിരത്തണം. കുഴിയുടെ മധ്യഭാഗത്ത് ഒഴിവുള്ള സ്ഥലത്ത് മേല്‍മണ്ണും ഉണക്കിപ്പൊടിച്ച കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് 2:1 അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നിറച്ചുകൊടുക്കണം. മധ്യഭാഗത്ത് തൈ നടാം. ആഴ്ചയില്‍ ഒരുതവണ നന്നായി നനയ്ക്കണം.

ചകിരിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതുകൊണ്ട് ആവശ്യത്തിനുള്ള വെള്ളം ലഭിക്കും. വേരിന് സ്വതന്ത്രമായി വളരാനും കഴിയും. ചുറ്റും അടുക്കിയ ചകിരി ദ്രവിക്കുന്നതിനനുസരിച്ച് മണ്ണ് താഴ്ന്ന് ചുറ്റും ചാലുകള്‍ ഉണ്ടാകുന്നതിനനുസരിച്ച് കാലിവളവും ചാരവും ഈ ചാലുകളില്‍ ചേര്‍ത്തുകൊടുക്കാം. കറിവേപ്പിന്റെ വേരുകള്‍ക്ക് ക്ഷതം ഉണ്ടാകുന്നതരത്തില്‍ ആഴത്തില്‍ കിളയ്ക്കാന്‍ പാടില്ല. 4-5 മാസംകൊണ്ട് ഇല നുള്ളിയെടുക്കാം. ചെടി വളരുന്നതിനനുസരിച്ച് ചെറുശിഖരത്തോടെ ഇല നുള്ളിയെടുക്കുന്നത് കൂടുതല്‍ കമ്പുകളും ഇലകളും ഉണ്ടാകാന്‍ സഹായിക്കും. ഭക്ഷണത്തിന് രുചിയുണ്ടാക്കുന്ന സുഗന്ധപത്രം മാത്രമല്ല, ഔഷധഗുണംകൂടി കറിവേപ്പിനുണ്ട്. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും അതിസാരം, വയറുകടി, മേദസ് ഇവ കുറയ്ക്കുന്നതിനും വായു ശമിപ്പിക്കുന്നതിനും നേത്രാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കറിവേപ്പ് ഉപകരിക്കും.

മുല്ല വളര്‍ത്തൂ, സുഗന്ധം പരത്തൂ

മുല്ലപ്പൂക്കളുടെ സുഗന്ധം എല്ലാവരേയും ആകര്‍ഷിക്കും. സുഗന്ധം മാത്രമല്ലാ വെളുപ്പിന്റെ വിശുദ്ധി പേറുന്ന ഈ പുഷ്പങ്ങള്‍ പൂജക്കും ഉപയോഗിക്കും. മുല്ലപ്പൂ വ്യവസായമായി കൊണ്ടുനടക്കുന്നവരുമുണ്ട്. മുല്ല നട്ടുവളര്‍ത്താനും എളുപ്പമാണ്.
മുല്ലകളില്‍ത്തന്നെ പലതരമുണ്ട്. ഏതു തരമാണ് വളര്‍ത്താന്‍ നല്ലതെന്നു തീരുമാനിക്കുകയാണ് ആദ്യമായി വേണ്ടത്. സാധാരണഗതിയില്‍ മുല്ലപ്പൂക്കളുണ്ടാകണമെങ്കില്‍ ധാരാളം വെള്ളമൊഴിക്കണം. എന്നാല്‍ നക്ഷത്രമുല്ല എന്നറിയപ്പെടുന്ന ഒരിനം അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്.
ഇന്ന് ഒരു കുടുംബത്തിലെ എല്ലാവര്ക്കും തൊഴിലും തൃപ്തികരമായ സമ്പാദ്യംവും തരുന്നു. ആദായകരമായ കൃഷി മേഖലയായി മാറിയിരിക്കുന്നു

തുളസി

തുളസിയുടെ ഔഷധഗുണങ്ങള്‍ അറിയാത്തവരില്ല. ലോകമൊട്ടുക്കും അത്‌ അംഗീകരിക്കപ്പെട്ടതുമാണ്‌. രാജ്യത്ത്‌ പന്നിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തുളസിയുടെഔഷധ പ്രാധാന്യം വര്‍ധിക്കുന്നു.

തുളസിയാകട്ടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിവുള്ള സസ്യമാണ്‌. രോഗത്തെ തടഞ്ഞു നിര്‍ത്തുന്നുവെന്ന്‌ മാത്രമല്ല രോഗബാധിതര്‍ക്ക്‌ എളുപ്പം രോഗമുക്തി നേടാനും തുളസി സഹായകമാകുമെന്നും ആയൂര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിന്റെ ഇലകള്‍ അങ്ങനെ തന്നെ കഴിയ്‌ക്കുകയോ അല്ലെങ്കില്‍ അരച്ച്‌ കഴിയ്‌ക്കുകയോ ചെയ്യണമെന്നാണ്‌ പറയുന്നത്‌. ദിവസം ഇരുപത്‌ മുതല്‍ 25വരെ ഇലകള്‍ വരെ കഴിക്കുകയും ചെയ്യാം

കോവയ്ക്ക ഉള്ള ഇടത്തില്‍ ഐശ്വര്യം ചുമ്മാ വന്നു കയറും എന്നാണ് പ്രമാണം .

കൃഷി രീതി

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌.

പരിചരണം

വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ പറിച്ചെടുക്കാം.

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.


കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മുശ്രിത
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം

തക്കാളി

തക്കാളി നടാൻ വിത്തുകൾക്കായി പ്രത്യേകം അന്വേഷിക്കേണ്ടതില്ല. കടകളിൽ നിന്ന് ലഭിക്കുന്ന നല്ല ആരോഗ്യമുള്ള തക്കാളി കറിവെക്കാൻ ഉപയോഗിക്കുമ്പോൾ അതിന്റെ ഉൾവശത്തെ വിത്തുകൾ ശേഖരിച്ച്, വെള്ളത്തിൽ കഴുകിയെടുത്ത് നേരിട്ട് മണ്ണിൽ വിതച്ചാൽ മതി. ടെറസ്സിലെ ചെടിച്ചട്ടിയിലെ മണ്ണിൽ വിതച്ച വിത്തിന് വെള്ളമൊഴിച്ച് കൊടുക്കണം. വിത്ത് മുളച്ച് മൂന്നോ നാലോ ഇലകൾ വന്ന്, തണ്ടിന് ഉറപ്പ് വന്നുകഴിഞ്ഞാൽ (പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ) പറിച്ചു നടാൻ പാകമാവും. ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും കലർത്തിയ മണ്ണ് തറയിൽ വിരിച്ച പ്ലാസ്റ്റിക്ക് ഷീറ്റിലും ചാക്കിലും ചെടിച്ചട്ടിയിലും നിറച്ച് നന്നായി നനച്ചതിനുശേഷം തക്കാളിചെടി പറിച്ചുനടാം. ഒരു ചെടിച്ചട്ടിയിൽ ഒന്ന് വീതവും വലിയ ചാക്കിൽ രണ്ടെണ്ണം വീതവും വേര് പൊട്ടാതെ ചുവടെയുള്ള മണ്ണോട്‌കൂടി നടണം. ചാക്കിൽ നടുമ്പോൾ വെണ്ട ചീര എന്നിവയുടെ കൂടെ തക്കാളി നടുന്നതും നന്നായിരിക്കും.

ടെറസ്സ് കൃഷി എന്ന ആശയം

കറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകൾ തന്നെ ഉപയോഗിക്കുക എന്ന ആശയത്തിൽ നിന്നാണു് ടെറസ് കൃഷി പ്രചോദനം ഉൾക്കൊള്ളുന്നതു്. ഓരോരുത്തർക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതൽ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങൾ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു. വിപണിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി, അമിതമായ കീടനാശിനി പ്രയോഗത്തിനും അനാരോഗ്യകരമായ ഉൽപാദനരീതികൾക്കും വിധേയമായ, പുതുമ നഷ്ടപ്പെട്ട ഭക്ഷ്യവിളകൾ വാങ്ങാൻ നിർബന്ധിക്കപ്പെടാത്ത സാമ്പത്തികസ്വാതന്ത്ര്യം കൂടിയാണു് ഈ നൂതനകൃഷിരീതി വഴി ലഭ്യമാകുന്നതു്.
വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്നസൗരോർജ്ജം, നീക്കം ചെയ്യുക എന്നതു് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നജൈവാവശിഷ്ടങ്ങൾ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണു് ടെറസ് കൃഷി വിജയകരമായി നടത്തുന്നതു്. ഊർജ്ജം, ജലം, കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്നപ്രകൃതിവിഭവങ്ങൾ കൂടുതൽ സമർത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തൻപ്രവണത കൂടിയാണു് ടെറസ്സ് കൃഷി.
ഗുണങ്ങൾ
സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാർഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള 'മേൽക്കൂരകൃഷി'. വീടിനു ചുറ്റും നിലനിർത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്.സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങൾ എന്നിവയുടെ മികച്ച ഉപഭോഗരീതികൾക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി. ടെറസ്സ് കൃഷിയിൽ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാൾക്കു് സ്വാംശീകരിക്കാൻകഴിയും.
അനുയോജ്യമായ സസ്യങ്ങൾ
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷിചെയ്യാം. ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സിൽ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീർഘകാലവിളകളും കൂടി ടെറസ്സിൽ കൃഷി ചെയ്യാം.
അടുക്കളത്തോട്ടം നിർമ്മിക്കുന്നത് ടെറസ്സിലാകുമ്പോൾ അതിന് ചില പരിമിതികൾ ഉണ്ട്. ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സിൽ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങൾ നമ്മുടെ വീട്ടാവശ്യങ്ങൾക്കുള്ള പല ഇനങ്ങളാവാം. അതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തിൽ കാബേജ്, ക്വാളീഫ്ലവർ, മരച്ചീനി, കാച്ചിൽ, ചേമ്പ്, ക്യാരറ്റ്, തുടങ്ങിയ ഏതാനും പുതിയവ ഇനങ്ങൾ കൂടി നടാം.
അനുയോജ്യമായ കാലം
തുടർച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്മേൽക്കൂര അപകടങ്ങൾക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയിൽ മണ്ണിലെ ലവണാംശങ്ങൾ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാൻ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ മദ്ധ്യത്തിൽ)കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
സുരക്ഷയും മുൻ‌കരുതലുകളും
ഉയരത്തിൽ കയറി നടക്കാൻ അമിതമായ പേടിയുള്ളവർ ടെറസ്സിൽ കയറുന്നത് പരമാവധി ഒഴിവാക്കണം. ടെറസ്സ്കൃഷി സ്വന്തമായി ചെയ്യേണ്ട ഒരു ഹോബിയായി കണക്കാക്കേണ്ടതാണു്. അത്യാവശ്യസഹായങ്ങൾക്കല്ലാതെ, മറ്റാളുകളെ ആശ്രയിക്കാനോ അവരെക്കൊണ്ടു ചെയ്യിക്കാനോ ശ്രമിക്കാതിരിക്കണം. എല്ലാദിവസവും രാവിലെയും വൈകുന്നേരവും കൃഷിസ്ഥലത്ത് കയറിവന്ന് വെള്ളം നനക്കേണ്ടതും പരിചരിക്കേണ്ടതും നിർബന്ധമാണു്. തീരെ ചെറിയ കുട്ടികളെയോ പ്രായമായവരേയോ മറ്റു വിധത്തിൽ ടെറസ്സിൽ കയറാൻ പ്രയാസമുള്ളവരെയോ സ്വന്തം കൃഷിയുടെ പുരോഗതി കാണിക്കാനായി ഒരിക്കലും നിർബന്ധിച്ച് പിടിച്ച് കയറ്റരുത്. ടെറസ്സിൽ നിൽക്കുമ്പോൾ എല്ലാ സമയവും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കണം. ഉറക്കെ സംസാരിക്കുക, മൊബൈൽ ഫോണിലെ സംഭാഷണത്തിൽ ലയിച്ച് അശ്രദ്ധമായി നടക്കുക തുടങ്ങിയതൊക്കെ പരമാവധി ഒഴിവാക്കണം. കൃഷിജോലിക്കു് ആവശ്യമുള്ള ഉപകരണങ്ങൾ (ബ്ലെയ്ഡ്, കത്രിക, കടലാസ്, പോളിത്തീൻ ബാഗ് തുടങ്ങിയവ) സ്ഥിരമായി ഒരു ചെറിയ ബാഗിൽ സൂക്ഷിച്ച് കൂടെ സ്വന്തം മൊബൈൽ ഫോണും അടക്കം തോട്ടത്തിലേക്കു കയറുന്നതു് നല്ലൊരു ശീലമാണു്. അത്യാവശ്യം വരുമ്പോൾ ആശയവിനിമയം നടത്താം. സാധാരണ മണ്ണിൽ കൃഷിചെയ്ത പരിചയം മുൻകൂറായി സ്വല്പമെങ്കിലും ഉണ്ടായിരിക്കുന്നതു് പദ്ധതിയുടെ ആകമാനം വിജയസാദ്ധ്യത അത്യധികം വർദ്ധിപ്പിക്കും.
കൃഷിരീതി
പ്രാഥമിക തയ്യാറെടുപ്പുകൾ
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോൺക്രീറ്റ് മേൽക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാൻ ടെറസ്സിന്റെ വശങ്ങളിൽ ഉയർത്തിക്കെട്ടിയ ഇഷ്ടികമതിലിന് (parapet) അരമീറ്റർ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികൾ പടരാനുള്ള കമ്പുകൾ തുടങ്ങിയവ മേൽത്തട്ടിൽ എത്തിക്കാൻ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോൾ വീട്ടിലെ ജലസംഭരണി (water tank)ടെറസ്സിന്റെ തലത്തിൽനിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതിൽ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കിൽ തുള്ളിനന (drip rrigation) തുടങ്ങിയ രീതികൾ ഏർപ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവൻ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനൽ മൂക്കുമ്പോൾ കുടിക്കാൻ പോലും വെള്ളം തികയാത്ത പ്രദേശങ്ങളിൽ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
നിലമൊരുക്കൽ
കോൺക്രീറ്റ് മട്ടുപ്പാവിൽ നേരിട്ട് മണ്ണ് നിരത്തി വളം ചേർത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോൾ കാഴ്ചയിൽ വൃത്തി കുറയും. മേൽക്കൂരയിൽ വളരുന്ന ചെടിയുടെ വേരുകളും മണ്ണിൽനിന്നു് ഊർന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോൺക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബിൽ ചോർച്ചവരുത്താൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച്‌ വെച്ച് അടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയിൽ വിടവില്ലാതെ വിരിച്ച് അതിനു മുകളിൽ ഇഷ്ടിക ‌ഉയരത്തിൽ‌മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണൽ, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകൾ എന്നിവയും ചേർത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാൽ മൂന്ന് വശങ്ങളിൽ ഇഷ്ടിക അതിരിട്ട്, പോളിത്തീൻ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പർക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീൻ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തിൽ മണ്ണ് നിറച്ചാൽ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ്. സുതാര്യമായ പോളിത്തീൻ കവറിൽ കൃഷി ചെയ്യരുത്. വേരുകൾക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരുന്നതിനാൽ ആദ്യമേ കൂടുതൽ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സിൽ ഇഷ്ടം‌പോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച് ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാം.[4]
പന്തലും താങ്ങുകളും - നിർമ്മാണം
ഹ്രസ്വകാല പച്ചക്കറി വിളകളിൽ പലതും പടർന്നു വളരുന്നവയാണ്. ചിലത് കമ്പുകളിലും ചിലത് പന്തലുകളിലും വളർന്നാൽ നന്നായി വിളവ് തരും. കൃഷി ടെറസ്സിലാവുമ്പോൾ അതിന് താങ്ങായി വരുന്ന മരക്കമ്പുകളും കയറുകളും താഴെ തറയിൽനിന്ന് ആയാൽ പല പ്രശ്നങ്ങളും ഉണ്ട്. ആ കമ്പിലൂടെ മുകളിലെത്തുന്ന ഉറുമ്പുകളും മറ്റു ക്ഷുദ്രജീവികളും കൃഷിസ്ഥലത്ത് സ്ഥിരതാമസമാക്കും. കയ്പ(പാവൽ), പടവലം, തുടങ്ങിയവക്ക് വളരാനുള്ള പന്തൽ നമുക്ക് ടെറസ്സിൽ‌തന്നെ നിർമ്മിക്കാം. അതോടനുബന്ധിച്ച് പയറുവർഗങ്ങൾ പടരാനാവശ്യമായ താങ്ങുകളും ഉണ്ടാക്കാം. ഉപയോഗം കഴിഞ്ഞ 4 ടിന്നുകളും ചെറിയ കല്ലുകളും(കരിങ്കൽ ചീളുകളും ആവാം) സംഘടിപ്പിച്ചാൽ പന്തലിന്റെ തൂണുകൾ കുത്തനെ നിർത്താൻ കഴിയും. ഉറപ്പുള്ള കമ്പ് ടിന്നിന്റെ മധ്യഭാഗത്ത് കുത്തനെ നിർത്തിയശേഷം കല്ലുകൾ നാല്‌ വശത്തും കടത്തി ഉറപ്പിച്ചാൽ നല്ല ബലമുള്ള താങ്ങുകൾ ലഭിക്കും. ഇങ്ങനെയുള്ള തൂണുകൾ ചേർത്ത് കെട്ടി കയ്പ,പടവലം എന്നിവയുടെ പന്തലാക്കാം. ഉറപ്പുള്ളതാണെങ്കിലും ഭാരം കുറഞ്ഞ ഉണങ്ങിയ കമ്പുകൾ പന്തൽ നിർമ്മാണത്തിന് ഉപയോഗിക്കണം.
മണ്ണ് പാകപ്പെടുത്തൽ
ടെറസ്സിൽ മൂന്ന് തരത്തിൽ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
1. നിലത്ത് പോളിത്തീൻ ഷീറ്റ് വിരിച്ച് വശങ്ങളിൽ ഇഷ്ടിക ചരിച്ച്‌ വെച്ച് അതിരിട്ട്, അതിൽ ഏതാണ്ട് മുക്കാൽ ഇഷ്ടിക ഉയരത്തിൽ മണ്ണും വളവും ചേർന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയിൽ ഉണങ്ങിയ ഇലകൾ നിരത്തുന്നത് നന്നായിരിക്കും.
2. വലിപ്പം കൂടിയ ചെടിച്ചട്ടിയിൽ മുക്കാൽഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകൾഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈൻ ഉള്ളത് ആയാൽ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാൻ പ്രയാസമായിരിക്കും. ചിലപ്പോൾ ചട്ടി പൊട്ടിയെന്നും വരാം. അതിനാൽ ഡിസൈൻ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളിൽ കൃഷി ചെയ്യുന്നതാവും നല്ലത്.
3. പോളിത്തീൻ കവറുകളിൽ നടുമ്പോൾ ഒരു സീസണിൽ മാത്രമേ ഒരു കവർ ഉപയോഗിക്കാനാവുകയുള്ളു. ചെടികൾ നടാനായി കടയിൽ‌നിന്നും വാങ്ങുന്ന കവർ ചെറുതായതിനാൽ കൂടുതൽ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താൽ കാലിയായ സഞ്ചികൾ പലചരക്ക് കടയിൽ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാൻ. പത്ത് കിലോഗ്രാം അരിയുടെ ബാഗിൽ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകൾ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാൽ ഭാഗം ഉയരത്തിൽ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോൾ അടിയിൽ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണൽ(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതിൽ ഉണങ്ങിയ ചാണകം കൂടുതൽ ചേർക്കുന്നത് പച്ചക്കറിയുടെ വളർച്ചക്ക് നല്ലതാണ്. ടെറസ്സിൽ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകൾ നടേണ്ടത്.
വിത്തുകൾ
നമുക്ക് നടാനുള്ള പച്ചക്കറി വിത്തുകൾ മുൻ‌വർഷങ്ങളിലുള്ള ചെടികളിൽ നിന്ന് നമ്മൾ ശേഖരിച്ചതോ മറ്റുള്ളവരിൽ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയിൽ ചിലയിനങ്ങൾ ഈർപ്പം‌തട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാൻ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളിൽ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയർ, കയ്പ, മത്തൻ, വെള്ളരി എന്നിവ കടയിൽ നിന്ന് കറിവെക്കാൻ വാങ്ങിയ പച്ചക്കറികളിൽ മൂപ്പെത്തിയ നല്ല ഇനങ്ങൾ ഉണ്ടെങ്കിൽ വിത്ത് ശേഖരിക്കാം.
വിത്തിടൽ
പച്ചക്കറി വിത്തുകൾ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണിൽ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, താലോരി, മത്തൻ, കുമ്പളം.
1. നേരിട്ട് മണ്ണിൽ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തിൽ വിതറിയാൽ മതിയാവും. ചീരവിത്തുകൾ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലർത്തിയിട്ട് മണ്ണിൽ വിതറിയാൽ മുളച്ചുവരുന്ന തൈകൾ തമ്മിൽ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകൾ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാൽ ഏതാനും ദിവസം‌കൊണ്ട് തൈകൾ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തിൽ നടാം.
2. മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പ്രത്യേകമായി 12മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയിൽ കോട്ടൺ‌തുണി നാലായി മടക്കിയതിനു മുകളിൽ വിത്തുകൾ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളിൽ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിൽ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതിൽ പാവൽ, പടവലം, താലോരി, മത്തൻ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകൾ ദിവസേന നനച്ചാലും, മുളക്കാൻ ഒരാഴ്ചയിലധികം ദിവസങ്ങൾ വേണ്ടി വരും. അവക്ക് വേഗത്തിൽ മുള വരാ‍ൻ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂർത്ത അറ്റത്ത് നഖം‌കൊണ്ട് തോടിന്റെ അഗ്രം അടർത്തിമാറ്റിയാൽ മതിയാവും. അങ്ങനെ ചെയ്താൽ എളുപ്പത്തിൽ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര്‌ പിടിച്ച വിത്തുകൾ നനഞ്ഞ മണ്ണിൽ നടണം. അധികം ആഴത്തിൽ നട്ടാൽ അവ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണിൽ നിശ്ചിത അകലത്തിലും വിത്തുകൾ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തിൽ മാത്രം മണ്ണ് വിത്തിനു മുകളിൽ ഇട്ടാൽ മതി. രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പരിചരണം
ടെറസ്സ്കൃഷിയിൽ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവർ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂർ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളം‌ചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
ജലസേചനം
കൃഷി ടെറസ്സിലാവുമ്പോൾ ധാരാളം വെള്ളം ഒഴിക്കണം എന്ന ധാരണ പലർക്കും ഉണ്ട്; ‘കാരണം രാവിലെ മുതൽ വൈകുന്നേരം വരെ ചെടികൾ വെയിലു കൊള്ളുകയാണല്ലൊ’. അടുക്കളത്തോട്ടത്തിൽ, മണ്ണിൽ കൃഷി ചെയ്യുമ്പോൾ നമ്മൾ ധാരാളം വെള്ളം ഓരോ ചെടിക്കും ഒഴിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ച വെള്ളത്തിൽ ചെടിയുടെ വേര് ആഗിരണം ചെയ്യുന്നതിനെക്കാൾ വലിയൊരു പങ്ക് മണ്ണിനടിയിൽ താഴുകയാണ് ചെയ്യുന്നത്. ടെറസ്സിൽ, ചട്ടിയിലായാലും ചാക്കിലായായാലും തറയിലായാലും പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ വെള്ളം നനക്കുന്നത് നിർത്താം. അതിന് ഒരു ചെടിച്ചട്ടിയിൽ രണ്ട് ഗ്ലാസ്സ് വെള്ളം മതിയാവും. ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സസ്യവളർച്ചക്ക് സൂര്യപ്രകാശം പരമാവധി ലഭ്യമാവണം. അതേസമയം സൂര്യന്റെ ചൂട് വർദ്ധിക്കുന്നതിനനുസൃതമായി ഇലകൾക്ക് നീരാവിയാക്കി മാറ്റി പുറത്തുകളയാനുള്ള ജലം മുഴുവൻ വേര് മണ്ണിൽ‌നിന്നും ആഗിരണം ചെയ്യും. ചെറിയ തൈകൾ പറിച്ചുമാറ്റി നടുമ്പോൾ മൂന്ന് ദിവസം അവ വെയിലേൽക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
വളം ചേർക്കൽ
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾ‌തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻ‌പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയ മണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.
കീടനിയന്ത്രണം
ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കിൽ പരിസരത്തുള്ള പറക്കാൻ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവൽ, പടവലം എന്നിവയെ കായീച്ചകളും, പയറുവർഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേൻ) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങൾ ഒന്നോ രണ്ടോ വന്നാൽ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകൾ തിന്നുന്ന ലാർവ്വകൾ പലതരം കാണപ്പെടും. ലാർവ്വകൾ ഓരോ തരവും ഒരേ ഇനത്തിൽ‌പ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളിൽ കാണുന്ന മിക്കവാറും ഷട്പദലാർവ്വകൾ രാത്രിയിൽ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകൽ‌നേരങ്ങളിൽ നോക്കിയാൽ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.
മാർഗ്ഗങ്ങൾ
പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാൻ പഴക്കെണി, തുളസിക്കെണി, ശർക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.
1. പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തിൽ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേർത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിക്കാം.
2. മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റർ മണ്ണെണ്ണയിൽ, 50 ഗ്രാം ബാർ‌സോപ്പ് അര ലിറ്റർ വെള്ളത്തിൽ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേർത്ത് ചെടിയിൽ തളിക്കുക.
3. പഴക്കെണി: വെള്ളരി, പാവൽ, പടവലം എന്നിവയിൽ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂർ പഴം വട്ടത്തിൽ മുറിച്ചത് ചിരട്ടയിൽ ഇട്ട് വെള്ളം ഒഴിച്ച് അതിൽ ഏതാനും തരി ഫുഡറാൻ ചേർക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികൾ പാവൽ, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാൽ അവിടെ വരുന്ന ധാരാളം കായിച്ചകൾ പഴച്ചാർ കുടിച്ച് ചിരട്ടയിൽ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരിൽ ഫുഡറാൻ കലർത്തിയത് ചിരട്ടകളിൽ തൂക്കിയിട്ടാലും കായിച്ചകൾ അവ കുടിക്കാൻ വരും.
4. കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാൻ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാൽ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാൽ പയറിലുള്ള അരക്ക്(ഇലപ്പേൻ) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തിൽ‌തന്നെ ഒഴിവാക്കണം.
5. കടലാസ് പൊതിയൽ: ടെറസ്സിലാവുമ്പോൾ ഏറ്റവും നല്ല കീടനിയന്ത്രണ മാർഗ്ഗങ്ങൾ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാൻ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസം‌തന്നെ കടലാസുകൊണ്ട് പൊതിഞ്ഞാൽ മതിയാവും. വീട്ടിൽ കറിവെക്കാനുള്ള പച്ചക്കറികൾ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകൾ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്‌പിടിച്ച് നിലത്തിട്ട് അമർത്തികൊല്ലുന്നതാണ് നല്ലത്.
രോഗനിയന്ത്രണം
സാധാരണ കാണാറുള്ള രോഗങ്ങൾ ടെറസ്സിലെ പച്ചക്കറികൃഷിയിൽ കുറവായിരിക്കും. തക്കാളി, വഴുതന, മുളക്, എന്നിവയിൽ ഫംഗസ് കാരണം ഏതെങ്കിലും ഒരു ചെടിയിൽ വാട്ടം കണ്ടെത്തിയാൽ ഉടനെ പിഴുതുമാറ്റി നശിപ്പിക്കണം. നടുന്നതിനു മുൻപ് മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗങ്ങളെ നിയന്ത്രിക്കും. ചീരയിൽ ഇലപ്പുള്ളിരോഗം കണ്ടെത്തിയാലും അവ നശിപ്പിക്കുന്നതാണ് നല്ലത്. ശക്തിയുള്ള രാസവസ്തുക്കൾ ചെടിയിൽ തളിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ലയിനം വിത്തുകൾ നടാൻ ഉപയോഗിച്ചാൽ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.
വിളവെടുപ്പ്
ടെറസ്സ്കൃഷിയിൽ ഒന്നിച്ച് ഒരു വിളവെടുപ്പ് നടത്തേണ്ടതില്ല. വെണ്ട, പച്ചമുളക്, വഴുതന, പയർ, പാവൽ, താലോരി, പടവലം എന്നിവയൊക്കെ മൂക്കുന്നതിനു മുൻപ് ദിവസേനയെന്നോണം പറിച്ച് ഉപയോഗിക്കാം. തക്കാളി പഴുത്തതിനുശേഷം പറിച്ചെടുക്കണം. ഒന്നിച്ച് ധാരാളം ഉണ്ടായാൽ പാകമായവയെല്ലാം പറിച്ച് റെഫ്രിജറേറ്ററിൽ വെക്കുകയോ, വില്പന നടത്തുകയോ ചെയ്യണം. കയ്പക്ക ഉണക്കി കൊണ്ടാട്ടമാക്കി മാറ്റാം. കൂട്ടത്തിൽ വെള്ളരി, മത്തൻ, ഇളവൻ, കുമ്പളം തുടങ്ങിയവയുടെ പാകമായ കായകൾ പറിച്ചെടുത്തത് ഈർപ്പമില്ലാത്ത, കീടങ്ങളില്ലാത്ത ഇടങ്ങളിൽ സൂക്ഷിച്ചാൽ മാസങ്ങളോളം കേടുവരാതെയിരിക്കും. ടെറസ്സിൽ ചെയ്യുന്ന കൃഷി മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് അവസാനിപ്പിക്കണം. മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് മഴകൊള്ളാതെ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിയാൽ അതേമണ്ണ് അടുത്ത വർഷം കൃഷിക്ക് ഉപയോഗിക്കാം. മഴകൊണ്ടാൽ മണ്ണ് ഒലിച്ചിറങ്ങുകയും മണ്ണിന്റെ ഘടകങ്ങളും ഘടനയും നഷ്ടപ്പെടുകയും ചെയ്യും. ഇന്നത്തെകാലത്ത് കൃഷി ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃഷി ടെറസ്സിലാവുമ്പോൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറക്കാനായി പ്രത്യേക വ്യായാമമൊന്നും ചെയ്യേണ്ടതില്ല. കീടനാശിനികൾ തളിക്കാത്ത പച്ചക്കറികൾ ഇഷ്ടം‌പോലെ ഭക്ഷിക്കാനും കഴിയും.

ജൈവവളങ്ങളും മാരകവിഷമോ?

വിപണിയിൽ ജൈവവളങ്ങൾ എന്ന പേരിൽ ഇറക്കുന്ന പലതും ശുദ്ധ തട്ടിപ്പാണെന്ന് മാത്രമല്ല, മാരക വിഷങ്ങൾ അടങ്ങിയ വ്യവസായ മാലിന്യങ്ങൾ കൂടിയാണ്. ഇപ്പോൾ കൂടുതൽ പേർ ജൈവകൃഷിയിലേക്ക്‌ തിരിയുമ്പോൾ ഈ വിഷയം ശ്രദ്ദിക്കണം. ഈ വിഷയത്തിൽ അറിവുള്ള ഒരു എഫ്.ബി. സുഹൃത്തിന്റെ പോസ്റ്റ്‌ ഇവിടെ പങ്കു വെക്കുന്നു.

ജൈവവളമെന്ന തട്ടിപ്പ് ....കൂടുതൽ തെളിവുകൾ by- Dr Hari Muraleedharan

തമിഴ് നാട്ടിലെ തുകൽ ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന മാരകമായ വിഷാംശ മുള്ള "tannery effluent" നമ്മുടെ നാട്ടിലേക്ക് മറ്റു വളങ്ങളും കമ്പോസ്റ്റും ചേർത്ത് 100% ജൈവ വളമായി പാക്കറ്റ് കളിൽ വരുന്നുണ്ട് . കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമായ heavy metals അടങ്ങിയ ഈ മലിന വളങ്ങൾ നമ്മൾ "ജൈവ " എന്ന ലേബലിൽ അറിയാതെ ഉപയോഗിക്കുന്നു . 2 മാസങ്ങൾക്ക് മുൻപ് Sterling Farm Research And Services Pvt Ltd in, Kochi എന്ന കമ്പിനിയുടെ ജൈവ പോട്ടിംഗ് mixture ഉപയോഗിച്ചത് വഴി എനിക്ക് നഷ്ട്ടമായത് 2 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 25 ഓളം വിദേശ പഴങ്ങളുടെ ചെടികളാണ്.

മിക്സ്‌ ചെയ്തു 5 മണികൂരറുകൾക്കകം എന്റെ എല്ലാ ചെടിയും കരിഞ്ഞു . ലാബ്‌ റിപ്പോർട്ടിൽ നമ്മുടെ ഓടകളിൽ കാണപ്പെടുന്നു സൾഫർ ഉത്പാദിപ്പിക്കുന്ന അണുക്കളുടെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു. ഈ മേഖലയിലെ ഒരു scientist ആയി ഞാൻ സേവനം അനുഷ്ട്ടിച്ചതിനാൽ എനിക്ക് ഇവയുടെ കപടമുഖംകണ്ടെത്താൻ കഴിഞ്ഞു .
എന്നാൽ സാധരനക്കാരാണ് അധികവും ചൂഷണത്തിന് ഇടയവുന്നതും ഒരു നടപടിക്കും മുതിരാതെ വിട്ടുകളയുന്നതും.അധ്വാനിക്കുന്ന ഓരോ രൂപയും നമുക്ക് വിലപെട്ട താണെങ്കിൽ നമ്മൾ പ്രതികരിക്കണം . ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നു . ഒരു വലിയ കമ്പിനിക്ക് എതിരെ ഉള്ള പോരാട്ടമല്ല . "ജൈവ " ലെബലിൽ ജനങ്ങളെ വഞ്ചിക്കാതിരിക്കൻ ഒരു മുൻ കരുതൽ.

എന്റെ പ്രിയ സുഹർത്തും M .S Swaminathan Research Foundation ലെ social scientist മായ Balamurugan അയച്ചു തന്ന tannery effluent dump ന്റെ ചിത്രങ്ങൾ ഇതിനോട് കൂടി ചേർക്കുന്നു. രാത്രി കാലങ്ങളിലാണ്‌ ലോറിയിലാണ് കേരളത്തിലേക്ക് ഇവ കടത്തുന്നത്.
കൂട്ടായ പ്രയ്തന്നത്തി ലൂടെ നമുക്ക് പ്രതികരിക്കാം. സർക്കാർ വിഷമുക്ത പച്ചക്കറി കൃഷി പ്രോസാഹിപ്പിച്ചിട്ടു ഇതുപോലുള്ള വിഷം വാങ്ങി ഉപയോഗിക്കാനും നമുക്ക് ഉപദേശം തരുന്നു ...ആദ്യം വേണ്ടത് ഗുണ നിലവാരം അളക്കാനുള്ള സം വിധാനങ്ങൾ ആണ് . കുടിവെള്ളത്തിന്‌ പോലും ഗുണ നിലവാരം അളക്കാനുള്ള സം വിധാനങ്ങൾക്ക് ക്ഷാമമുള്ളപ്പോൾ നമ്മൾ കൂടുതലൊന്നും പ്രതിഷിക്കേണ്ട ....

തക്കാളി ഉണക്കി പൊടിയാക്കാം....

തക്കാളി വന്‍തോതില്‍ വിപണിയിലെത്തുന്നത് വിലയിടിവിന് കാരണമാകുന്നുണ്ട്. ഉത്പന്നങ്ങളാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

തക്കാളി ഉണക്കി പൊടിയാക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ആന്ധ്രയിലെ റെഡ്ഢിപ്പള്ളി കൃഷി വിജ്ഞാനകേന്ദ്രം രൂപം നല്‍കി. തക്കാളിപ്പഴം കഴുകി മസ്‌ലിന്‍ തുണിയുപയോഗിച്ച് തുടച്ച് 68 കഷ്ണങ്ങളായി കുറുകെ മുറിച്ച് തടിട്രേയിലോ ഷീറ്റിലോ നിരത്തിയിട്ട് വെയിലത്ത് നന്നായി ഉണക്കുന്നു. ഇങ്ങനെ ഉണങ്ങിയ തക്കാളിക്കഷ്ണങ്ങളെ സുഷിരങ്ങളിട്ട കവറില്‍ നിറച്ച് സൂക്ഷിക്കുകയോ പൗഡറാക്കുകയോ ചെയ്യാം. ഒരു കിലോ തക്കാളി പൊടിയാക്കുമ്പോള്‍ 50 ഗ്രാമായി ചുരുങ്ങും. 100 ഗ്രാം തക്കാളിക്കുപകരം കറികളില്‍ 5 ഗ്രാം (ഒരു ടീസ്പൂണ്‍) തക്കാളി പൗഡര്‍ ചേര്‍ത്താല്‍ മതി.

മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തക്കാളി ജ്യൂസ്, കെച്ചപ്പ്, സോസ്, പേസ്റ്റ് എന്നിവയിലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. 0821 2514534 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. (റെഡ്ഢിപ്പള്ളി വിജ്ഞാനകേന്ദ്രം: 08554200418 09989623825).

ഗ്രോബാഗുകളിലെ കൃഷി

ജോണ് ഷെറി, കൃഷി ഓഫിസര്, ചൂര്ണിക്കര കൃഷി ഭവന്, എറണാകുളം തയാറാക്കിയ കൃഷി സിലബസ്..

വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല് പലരും കരുതുന്നത് ഗ്രോബാഗുകളില് വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില് വളര്ത്തുന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില് ഏറ്റവും മികച്ച വിളവ് നേടാന് ആഗ്രഹിക്കുന്നവര്ക്കായി ലളിതമായ ഒരു പദ്ധതിയാണ് ജോണ് ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര് കൂടിയായ ജോണ് ഷെറി സ്വന്തം വീട്ടുമുകളില് 50 ഗ്രോബാഗുകള് ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില് നൂറുമേനി വിളയിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന് കൂടാം

എവിടെ കിട്ടും?

കൃഷി ഭവനില് നിന്നും വെജിറ്റബിള് ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്സിലില് നിന്നും സ്വകാര്യസ്ഥാപനങ്ങളില് നിന്നും ഗ്രോബാഗുകള് കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില് തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള് നല്കുന്നത്. കൃഷിഭവനുകളില് നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള് 25 ഗ്രോബാഗുകള് 500 രൂപക്ക് കിട്ടും. വെജിറ്റബിള് ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്സിലിന്റെ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക് വില 2500 രൂപയാണ്
മട്ടുപ്പാവില് കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള് നേരിട്ട് മട്ടുപ്പാവില് വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള് സൂക്ഷിക്കണം. തൈകളിലെ വേരുകള് ശരിക്ക് മണ്ണിലുറക്കാന് ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല് മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില് നിരത്തുന്പോള്
ലീക്ക് ഒഴിവാക്കാന് തട്ടില് പെയിന്റ് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള് നേരിട്ട് മട്ടുപ്പാവില് വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില് വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ ഒഴുക്കിന് ഇഷ്ടികകള് തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള് വയ്ക്കേണ്ടത്. ബാഗുകള് തമ്മില് രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള് വച്ചു കഴിഞ്ഞാല്
ചെടികളുടെ ചുവട്ടില് കരിയിലകള് വച്ച് പുതയിടണം. പുതയിടുന്നതിന്റെ ഗുണങ്ങള് പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല് കളകള് വരില്ല. അള്ട്രാ വയലറ്റ് രശ്മികള് മണ്ണില് പതിച്ച് വേരുകള് കേടാകുകയുമില്ല.
എന്താണീ സിലബസ് ?

ഗ്രോബാഗില് ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെടുന്ന കലണ്ടറാണ് ജോണ് ഷെറി തയാറാക്കിയത്.

തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില് വീട്ടില്ത്തന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന് വെറും നാലു സാധനങ്ങള് മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന് പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത് വെള്ളമോ ഗോമൂത്രമോ ചേര്ത്ത് വലിയൊരു പാത്രത്തില് അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെ സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്
ഈ വളമാണ് തിങ്കളാഴ്ചകളില് ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില് ചേര്ത്ത് ചെടിയുടെ ചുവട്ടില് ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന് വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്

ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല് അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.

ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില് വാങ്ങാന് കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര് വെള്ളത്തില് കലക്കി ചെടികളുടെ ചുവട്ടില് ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില് അഞ്ച് മില്ലി ലിറ്റര് ഒരു ലിറ്റര് വെള്ളത്തില് കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെ വളര്ച്ച വര്ധിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള് വലിച്ചെടുക്കാന് വേരുകള്ക്ക് കഴിവു നല്കാനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള് രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ് കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില് ഒരിക്കല് ഇത് ചെയ്താല് മതി.

വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന് സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്, നിംബെസിഡിന്, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില് ഇത് കടകളില് കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില് രണ്ട് മില്ലി ഒരു ലിറ്ററില് ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക

വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന് ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കരയും ചേര്ത്ത് പാത്രത്തില് നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള് വൈനിന്റെ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര് വെള്ളത്തില് രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും

ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി

ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന് നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല് ഫലമുണ്ടാകുമെന്നാണ് ജോണ് ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില് പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന് 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല് മികച്ച വിളവെടുപ്പ് ജോണ് ഷെറി ഉറപ്പു തരുന്നു. വീട്ടില് മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിക്കര കൃഷിഭവനിലും , ചൂര്ണിക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്

വീട്ടിലൊരു മുരിങ്ങ മരം

പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റാമിനുകളാണ്‍ മുരിങ്ങയിലയും, മുരിങ്ങക്കായും. ഒരു കപ്പ് മുരിങ്ങയിലയുടെ നീരില്‍ ഒമ്പതു കോഴിമുട്ടയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ആറ് ഓറഞ്ചില്‍നിന്നുംലഭിക്കുന്ന വൈറ്റമിന്‍ ബി , മൂന്നുകിലോ കോഴിയിറച്ചിയിലുള്‍ക്കൊള്ളുന്ന കാത്സ്യം എന്നിവയാണുള്ളത്, എന്നു മാത്രമല്ല മുരിങ്ങയിലയില്‍ വേണ്ടത്ര പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.കാര്യമായ പരിചരണമൊന്നുംനല്‍കാതെ തന്നെ ആര്‍ക്കും മുരിങ്ങയെ വീട്ടു തൊടിയില്‍ വളര്‍ത്താവുന്നതാണ്‍്. ഡ്രംസ്റ്റിക്ക് എന്ന് ഇംഗ്ലീഷിലും, "ശിഗ്രു" എന്ന്സംസ്കൃതത്തിലും അറിയപ്പെടുന്ന മുരിങ്ങ "മോറിന്‍ഗേസി" എന്ന സസ്യ കുലത്തിലെ അംഗമാണ്

ഒരു ടീസ്പൂണ്‍ നെയ്യില്‍ല്‍ കുറച്ചു മുരിങ്ങയില ചേര്‍ത്ത് വേവിച്ച് കുട്ടികള്‍ക്ക് കൊടുത്തു ശീലമാക്കുന്നത് നല്ലൊരുടോണിക്കിന്റെ ഫലം ചെയ്യും. രക്തസമ്മര്‍ദ്ദം കുറഞ്ഞു കിട്ടുന്നതിന്‍് മുരിങ്ങയില നൂറുഗ്രാം വീതം പാകം ചെയ്ത് ദിവസേന മൂന്നു നേരം കഴിക്കുകയും ഉപ്പു വര്‍ജിക്കുകയും ചെയ്താല്‍ മതി. ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയവയ്ക്ക് തകരാറുള്ളവര്‍ ഓരോ ടീസ്പൂണ്‍ മുരിങ്ങയില നീരും , കാരറ്റു നീരും കലര്‍ത്തിക്കുടിക്കുന്നത് ഗുണപ്രദമാണ്‍്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അതിദാഹം, മലബന്ധം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇതു പ്രയോജനപ്രദമാണ്

മുരിങ്ങയില വേവിച്ച് നാളികേരം ചിരകിച്ചേര്‍ത്ത് പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മുലപ്പാല്‍ കുറഞ്ഞ സ്ത്രീകള്‍ക്ക് ധാരാളം മുലപ്പാല്‍ ഉണ്ടാകും.15 മില്ലിലിറ്റര്‍ മുരിങ്ങയില നീരും 5 മില്ലിലിറ്റര്‍ തേനും ചേര്‍ത്ത് ദിവസവും കഴിച്ചു വന്നാല്‍ തിമിര രോഗബാധയെ തടയാന്‍ സാധിക്കും. അഥവാ കണ്ണില്‍ തിമിരം ഉണ്ടായവരാണെങ്കില്‍ ഈ ചികിത്സ തിമിര വളര്‍ച്ചയെ നിയന്ത്രിക്കും.
വിറ്റാമിന്‍ എ , വിറ്റാമിന്‍ സി , ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയിലയും, മുരിങ്ങപ്പൂവും. ഗര്‍ഭിണികളും ,മുലയൂട്ടുന്ന അമ്മമാരും നിത്യാഹാരത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്തിയാല്‍ അവരുടെ ശരീരത്തിന്‍് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതാണ്.

ഒരു ടീസ്പൂണ്‍ മുരിങ്ങയിലനീരില്‍ അല്‍പം ഉപ്പും ചേര്‍ത്തു കുടിച്ചാല്‍ ഗ്യാസിന്റെ ഉപദ്രവം കുറഞ്ഞു കിട്ടും.
മുരിങ്ങമരത്തിന്റെ പുറം തൊലിയിട്ടു കാച്ചിയ എണ്ണ ഓരോ വീട്ടിലും സൂക്ഷിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്, ചീന്തിയെടുത്ത പുറംതൊലി രണ്ടു പിടിയോളമെടുത്ത് 250 ഗ്രാം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് അവ ബ്രൌണ്‍ നിറത്തിലാകുന്നതുവരെ ചൂടാക്കുക. ഇത് നന്നായി തണുത്തതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കുക. ഈ എണ്ണ അല്‍പ്പമെടുത്ത് കുറച്ചു വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടിയില്‍ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയും.. വെളിച്ചെണ്ണ ചേര്‍ക്കാതെ ഈ കാച്ചിയ എണ്ണമാത്രമെടുത്ത് കൈകാല്‍ സന്ധികളില്‍ തേയ്ക്കുകയാണെങ്കില്‍ വാതം കാരണമുണ്ടാകാവുന്ന വേദനയ്ക്ക് ആശ്വാസം ലഭിക്കും.

ഉണക്കിയെടുത്ത മുരിങ്ങയില കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്നതാണ്‍്.മുരിങ്ങയിലച്ചാറിന്‍് മാരകമായ റേഡിയേഷന്‍ കൊണ്ട് കോശങ്ങള്‍ക്ക് ഉണ്ടാകാവുന്ന നാശത്തിനെ തടയുവാന്‍ സാധിക്കുമെന്ന് അടുത്തിടെ ഭോപ്പാലിലെ ജവഹര്‍ ലാല്‍ നെഹ്രു കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ കണ്ടു പിടിക്കുകയുണ്ടായി. ഇതു റേഡിയേഷന്‍ ചികിത്സയില്‍ റേഡിയേഷന്‍ മൂലം നല്ല കോശങ്ങള്‍ക്കുണ്ടാകാവുന്ന ഹാനികരമായ ഫലങ്ങളെ തടയാന്‍ ഭാവിയില്‍ ഒരു പ്രക്രൃതി ഔഷധമായി ത്തീരുവാനുള്ള പ്രത്യാശകരമായ സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
സാമ്പാറിനും അവിയലിനും ഒഴിച്ചു കൂടാന്‍ പറ്റാത്ത പോഷകപ്രധാനമായ പച്ചക്കറിയാണ് മുരിങ്ങ്ക്കായ.
ചുരുക്കിപ്പറയുകയാണെങ്കില്‍ മുരിങ്ങയും .മുരിങ്ങയിലയും ,മുരിങ്ങപ്പൂവും പോഷക മേന്മയാല്‍ ഏറെ സമ്പന്നമാണ്

വാഴ കൃഷി:

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

നേന്ത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.
മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

.ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക.

കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടുവാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

ചീര എങ്ങനെ നടാം
ഇലക്കറിയെന്നു കേള്ക്കു മ്പോള്ത്തണന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്ത്തും അനുയോജ്യം. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്ത്തങന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്ഷികക്കുന്നു.
ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചു ഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ചീരവിത്ത് റവയുമായി ചേര്ത്തു വേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി നല്കാം . ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്ക്കരണം.
ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്കാ്ന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം. ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്ത്ത്െ മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീട-കുമിള്നാ‍ശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.

ഗോമൂത്രവും കാന്താരിമുളകും ചേര്ത്ത്ശ മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്പ്പി ച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്ത്താ0ണ് തളിക്കേണ്ടത്.

ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്ക്കാ‌യം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്പ്പൊ ടിയും ചേര്ത്തു ണ്ടാക്കിയ മിശ്രിതം കലര്ത്താം . ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്ത്താ മെന്നത് കര്ഷുകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്ത്തിത നടുന്നതും ഗുണം ചെയ്യും.

വിവിധയിനം ചീരകൾ
• പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.

• ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
• കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.

• മുള്ളന്ചീര Amaranthus spinosus, Prickly Amaranth.
• ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.

• പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
• പാലക്. ഉത്തരേന്ത്യന്‍ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തില്പെംടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
• വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജ‌ഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.
o കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
o കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
• നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാ‍രണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
• മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
• തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
• ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.

കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മുശ്രിത
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.

മുരിങ്ങയില........

വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും. ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.
ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്.
മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

യുനെസ്കോയുടെ കണക്കനുസരിച്ച് ദിവസവും 3000 കുട്ടികളാണ് മലിന ജലം കുടിക്കുന്നത് മൂലം മരിക്കുന്നത്! 5 വയസ്സില് താഴെ ഉള്ള 32 ലക്ഷം കുട്ടികൾ ആണ് ഒരു വര്ഷം ഇങ്ങനെ മരണപ്പെടുന്നത് എന്ന് ലോക ആരോഗ്യ സംഘടന പറയുന്നു!! (അവലംബം : ബാലരമ ഡൈജസ്റ്റ്)

44 പുഴകളും ഇടവപ്പാതിയും തുലാവര്ഷവും വേനല്മഴയും ഉള്ള നമ്മുടെ സംസ്ഥാനത്തു പോലും പലപ്പോഴും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു!!!

ജലം അമൂല്യമാണ്‌... 
പ്രകൃതിയുടെ അനുഗ്രഹമാണ്..
അത് സൂക്ഷ്മതയോടു ഉപയോഗിക്കൂ... പാഴാക്കരുത്...

..

വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ അറിയേണ്ട ചില കാര്യങ്ങള്‍

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മാനസിക സമ്മര്ദ്ദ വും ഏറെയാണ്. മനസ്സിന് അല്പ്പംട വിശ്രമം നല്കാംര, പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കട്ടെ,
പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥലപരിമിധിയോര്ത്ത്ം വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു കൊച്ച് പൂന്തോട്ടം വീടിനുളളിലുമുണ്ടാക്കാം. അതിന് ആദ്യം വേണ്ടത് അല്പ്പംല ക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.

സമയം കണ്ടെത്തുക

ഒഴിവ് സമയം ഉല്ലാസകരവും രസകരവുമാക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് ഗാര്ഡനിങ്. ഇത് നിങ്ങള്ക്കും വീടിനും ഒരു പോലെ ഉന്മേഷം പകരും. ഓരോരുത്തരുടേയും താത്പര്യം പോലെ പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നട്ടുപിടിപ്പിക്കാം.

ശാരീരികവും മാനസികവുമായ ഉന്മേഷം പകരുന്നു

പൂന്തോട്ട നിര്മാകണത്തിന്റെ ആദ്യഘട്ടം അല്പ്പം മടുപ്പുണ്ടാക്കുന്നതാണെങ്കിലും സ്വയം നട്ട ചെടി പൂത്തിരിക്കുന്നത് കണ്ടാല്‍ അത് വരെ തോന്നിയ എല്ലാ വിഷമവും പോകുമെന്ന് ഉറപ്പല്ലെ. ഇത് തന്നെയാണ് പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതാണ് പൂന്തോട്ടം. ടിന്റെ മുന്നില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളുമായി ഒരു ഉദ്യാനം. അടുത്ത വീടുകളില്‍ നിന്ന് വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിച്ച് അതൊന്നു വിപുലമാക്കുന്ന കാലം, മലയാളിക്കിന്ന് അതൊക്കെ ഗൃഹാതുരമായ ഓര്മുകള്‍ മാത്രമാണ്.

വീടിന്റെ നിര്മ്മാ ണ രീതികള്‍ വിപുലമാക്കിയപ്പോള്‍ വീടിന്റെ ചുറ്റുപാടുകള്‍ മനോഹരമാക്കുന്നതിലും മലയാളികളേറെ ശ്രദ്ധ നല്കിത. ലാന്‌്സ് കേപ്പിങ്ങ് ഗാര്ഡനനിങ്ങിന്റെ കാലമാണിപ്പോള്‍. ഇന്ഫോുര്മൊല്‍ ഗാര്ഡംന്‍, ഡ്രൈഗാര്ഡ ന്‍, കന്റംപ്രെററി ഗാര്ഡസന്‍ എന്നിങ്ങനെ പലതരത്തില്‍ പ്രകൃതിയ്ക്ക് അനയോജ്യമായ തരത്തിലാണ് ഇന്ന് പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത്. വീടിന്റെ മുന്ഭാമഗത്ത് പച്ചപുല്ലുകള്‍ പാകി മീന്കുകളമൊരുക്കുന്നത് പഴയ ഫാഷനാണെങ്കിലും മലയാളിയ്ക്കിന്നും ഇതിനോടുള്ള പ്രിയം അത്ര വിട്ടുമാറിയിട്ടില്ല.

പൂന്തോട്ടം ഒരുക്കാന്‍ തയാറെടുക്കും മുന്പ്് ചിലവാക്കാന്‍ ഉദ്ദേശിയ്ക്കുന്ന തുക, സ്ഥലവിസ്തൃതി ഇവ ആദ്യമേ കണക്കാക്കണം. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിയ്ക്കാന്‍.

പുല്ത്തടകിടി തയാറാക്കുന്നതിനായി ചതുരാകൃതിയിലുള്ള കാര്പെകറ്റ് പുല്മാതറ്റുകള്‍ ഉപയോഗിയ്ക്കുക. ഇവ ഒരു ചതുരശ്ര അടി മാറ്റിന് 4045 രൂപവരെ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. പുല്ത്തടകിടികളില്‍ പച്ചപ്പ് നിലനിര്ത്തുചന്നതിനായി പുല്ല് വെട്ടി വൃത്തിയാക്കിയ ശേഷം മഗ്നീഷ്യം സള്ഫേ്റ്റ് ലായനി തളിച്ച് കൊടുത്താല്‍ മതിയാകും.
പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബിചിപ്സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‌്സ് കേപ്പിങ്ങ് ടെറസിലോ, ബാല്ക്കങണിയിലോ, അകത്തുള്ള കോര്ട്ട്യാ ഡിലോ ഒരുക്കാവുന്നതാണ്.
ലാന്ഡ്ക സ്‌കേപ്പിന്റെ പിരിമിതി ചെറുതായാലും കൃത്യമായ പരിചരണരണം നടന്നെങ്കില്‍ മാത്രമേ സൗന്ദര്യം നിലനിര്ത്താ ന്‍ സാധിയ്ക്കുകയുള്ളു. ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വീട്ടിലൊരു പൂന്തോട്ടം ഒരുക്കുന്നത് ഏറെ ഗുണകരമാകും.

മഴയും വെയിലുമേറ്റ് നശിക്കാത്ത കുഞ്ഞന്‍ പൂന്തോട്ടം എങ്ങനുണ്ടാവും?

വീടിനുളളില്‍ വളര്ത്താവുന്ന കുപ്പിക്കുള്ളിലെ പൂന്തോട്ടം അല്പം കൗതുകം പകരുമെന്ന് മാത്രമല്ല വീടിന്റെ ഭംഗി വര്ധിോപ്പിക്കുകയും ചെയ്യും. വളരെ എളുപ്പത്തില്‍ ഒരുക്കാവുന്നതാണ് കുഞ്ഞന്‍ പൂന്തോട്ടങ്ങള്‍.

അല്പം വിസ്താരമുളള കുപ്പികള്‍കണ്ടെത്തി വീട്ടിലെ പ്രിയപ്പെട്ട സ്ഥലത്തു വയ്ക്കാം.വായു സഞ്ചാരം കൂടിയ കുപ്പികളാവും കൂടുതല്‍ നല്ലത്.

കുറച്ച് കല്ലുകളും മണലുമുപയോഗിച്ച് കുപ്പിക്കുളളില്‍ ചെറിയ പ്രതലം നിര്മ്മി ച്ചെടുക്കണം.അതിന്റെ മുകളില്‍ അല്പം മണ്ണും കരിയും കൂടി വിതറിയാല്‍ ദുര്ഗ്ന്ധവും ഒഴിവാക്കാം.ഇതിലേക്ക് കുറച്ച് പായല്‍ കൂടി ഇട്ടാല്‍ പ്രതലം തയ്യാറായി.

ചെറിയ ഉയരത്തില്‍ വളരുന്ന ചെടികളുടെ വിത്തുകള്‍ നീളമുളള കമ്പുകളുടെ സഹായത്തോടെ വച്ചു പിടിപ്പിക്കാം.

style="text-align: justify; ">ടെറസ്സിലെ കൃഷി നന്നാവാന്‍ ചില അറിവുകള്‍.

പഴയകാലത്തെ വീടുകളില്‍ അടുക്കളത്തോട്ടം എന്നൊരു പതിവുണ്ടായിരുന്നു. ഒരു കുടുംബത്തിന് അത്യവശ്യമായ ആഹാരാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ വീട്ടമ്മമാരെ പ്രപ്തമാക്കിയിരുന്നത് അടുക്കളത്തോട്ടമായിരുന്നു. വെണ്ടയും പാവലും കോവയും ഒക്കെ വിളഞ്ഞിരുന്ന അടുക്കളത്തോട്ടം 10^20 സെന്റില്‍ പ്ലാന്വഒരച്ച് വീട് വയ്ക്കുന്ന കാലത്ത് ഒരു സ്വപ്നമാണ് പലവീട്ടുകാര്ക്കും . അടുക്കളത്തോട്ടത്തിന്റെ നിര്മ്മാ ണത്തിന് ഇന്ന് ഏറ്റവും തടസ്സം സ്ഥലമാണ് എന്നാല്‍ സമയവും താല്പിര്യവുമുള്ളവര്ക്ക്് ഇന്നത്തെ കോണ്ക്രീഎറ്റ് വീടുകളിലും കൃഷിക്കുള്ള സാധ്യതകള്‍ ഉണ്ട്.
വീട്ടിലേക്കാവശ്യമുളള പച്ചക്കറികളെങ്കിലും ടെറസ്സില്‍ വിളയിക്കാവുന്നതേയുളളൂ. എന്നാല്‍ സാധാരണമായ ശ്രദ്ധയ്ക്കപ്പുറം അതിന് നല്കുണമെന്ന് മാത്രം. ഒരു വരുമാനമാര്ഗ്ഗ്മായി കാണുവാന്‍ സാധിക്കില്ലെങ്കിലും ഇന്നത്തെ കാലത്ത് വിഷം പുരളാതെ അല്പ്പം പച്ചക്കറിയുണ്ടാക്കുവാന്‍ ടെറസ്സിലെ കൃഷി സഹായിക്കും.
ടെറസ്സില്‍ കൃഷിചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
മേല്ക്കൂ രയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.
വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്ത്ത ന്നെ തയാറാക്കാം.
മണല്‍, മേല്മാണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്കരിച്ച് അമര്ത്തി യെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല.
ചട്ടികള്ക്കു പകരം, ചെടി വളര്ത്താ നുള്ള പ്രത്യേക പ്ലാസ്റിക് കവറുകള്‍ ലഭ്യമാണ്. അള്ട്രാ്വയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്ഷം് കേടുകൂടാതെയിരിക്കുകയും ചെയ്യും.
ചട്ടിയിലോ പ്ലാസ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്ത്തു്ക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്ക്കു് നല്കാംന.
ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്പം് മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്തിന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.
കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക.
തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.
തക്കാളി തൈകള്‍
തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്പ്ാ സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്ക്കാം . കുമ്മായം ചേര്ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്ത്ത് ഇളക്കി നടാം.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.
തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.
വെണ്ട കൃഷി രീതിയും പരിചരണവും
കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്ത്താംോ. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി , തീയല്‍ , സാമ്പാര്‍ ഇവ തയാറാക്കാം. അര്ക്കപ അനാമിക , സല്കീിര്ത്തി , അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അര്ക്കച അനാമിക, കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്കീയര്ത്തി യുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്ഘ കാലം നിലനില്ക്കു ന്ന ഇനമാണ്.
വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്പ്ക വിത്തുകള്‍ അല്പ്പക സമയം വെള്ളത്തില്‍ കുതിര്ത്തുോ വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ്‌ / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്ത്തു ക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്ക്ക്അ 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.
തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്കു്രു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്ന്ന്ൊ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.
ചീര കൃഷി തികച്ചും ജൈവ രീതിയില്‍ എങ്ങിനെ എളുപ്പത്തില്‍ കൃഷി ചെയ്യാം
Cheera
ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്ശിഎക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്ക്ക്വ ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. പ്ലാസ്റിക് ബോട്ടിലില്‍ വളര്ത്തു ന്ന വിധം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗ്രോ ബാഗ്‌, പ്ലാസ്റ്റിക്‌ കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം. വിത്തുകള്ക്കാ യി അടുത്തുള്ള കൃഷി ഭവന്‍ സന്ദര്ശി,ച്ചാല്‍ മതി, തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും.
ചീര കൃഷിയുടെ പ്രധാന മേന്മകള്‍
എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാ ലത്ത് ഇട വിട്ടു നനയ്ക്കണം.
കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്ത്തി് നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം.
മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്ത്ത ണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്ത്തി യാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്ക്കാ ലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്ത്തി്യാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം.
ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്ത്ത്ക തോരന്‍ ഉണ്ടാക്കാം.
ചീര നടുന്ന രീതിയും, അതിന്റെ പരിപാലനവും ഇവിടെ മുന്പു പ്രതിപാദിച്ചു കഴിഞ്ഞല്ലോ. അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇലപ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇലപ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് ഇലപ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം.
ഇലപ്പുള്ളി രോഗം – റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്ക്കാ യം മഞ്ഞള്പ്പൊ ടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇലപ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാദനങ്ങള്‍ 1, പാല്ക്കാ യം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.
പത്ത് ഗ്രാം പാല്ക്കാരയം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്പ്പൊിടിയും ചേര്ന്ന് മിശ്രിതം കലര്ത്ത ണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.
തുടര്ച്ച യായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്ക്കൂ ര അപകടങ്ങള്ക്കുച സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്ന്നു വരുന്ന തുലാവര്ഷ വും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്ഷം‍ ആരംഭിക്കുന്നതിന് അല്പദിവസം മുന്പ്ക കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്ക്രീ റ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്ത്തി ക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്ത്തരട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്നിയന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്പ്പെലടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
കോണ്ക്രീ റ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്ത്ത്ള വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്ക്കൂ രയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്നി്ന്നു് ഊര്ന്നിഴറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്ക്രീ റ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്ച്ച്വരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്മാ്ത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്ക്കംാ വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്ക്ക്് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്ച്ച യെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്ച്ചാക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്ക്കേ ണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്ച്ചലക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്ന്നട മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്ഭാംഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്ഭാ്ഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്നിഒന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്ക്കു ന്നത് പച്ചക്കറിയുടെ വളര്ച്ചിക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്വാര്ഷുങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്പ്പംഷതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.
പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്ത്ത്ര മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.
നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്ത്തി യിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്ത്ത്ു വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്തുൊണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്ത്തു അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്ത്തി മാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്ക്കാ തെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്ത്തിസയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്ഷപകന്‍ ടെറസ്സില്‍ കയറണം. വളര്ച്ചവയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്ത്ത് , കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്തുന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്പിനണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്ത്താകല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്നി‍ന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്ക്കു കയും പൂര്ണ്ണ മായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്പിുണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്ത്താ ല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്ക്ക്ണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.

ജൈവകൃഷിക്ക് സമ്പുഷ്ടീകരിച്ച വളം നിര്‍മിക്കാം

 

ജൈവകൃഷിതന്നെ ജൈവവളത്തില്‍ അധിഷ്ഠിതമായ കൃഷിമുറയാണ്. ജൈവവള ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം അതിന്റെ ഗുണമേന്മ ഉറപ്പിക്കാനും പോഷകസമ്പന്നമാക്കാനും നമുക്കാവണം. ചില പ്രത്യേക ശ്രദ്ധ നല്‍കി ഉപയോഗിക്കുന്ന ജൈവവളത്തെ സമ്പുഷ്ടീകരിക്കാന്‍ ഓരോ കൃഷിക്കാരനും പഠിക്കണം. കൂടുതല്‍ ഉപയോഗിക്കുന്ന ഏതാനും ജൈവവളങ്ങളെ എങ്ങിനെ സമ്പുഷ്ടീകരിക്കാമെന്നുവിശദമാക്കാം.
കാലിവളം
ജൈവകൃഷിയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കാലിവളം പ്രത്യേക രീതിയില്‍ തയ്യാറാക്കി ഉപയോഗിച്ചാല്‍ വലിയ മൂല്യവര്‍ധന ഉണ്ടാകും.  തൊഴുത്തില്‍നിന്നു തുടങ്ങണം ഈ പ്രവൃത്തി. തൊഴുത്തിനോടു ചേര്‍ന്ന് 20 ഃ 6 ഃ 3 വലുപ്പത്തില്‍ കുഴിയെടുക്കുക. മുകളില്‍ വെയിലും, മഴയും കൊള്ളാത്തവിധം മേല്‍ക്കൂര വേണം. ഗോമൂത്രവും ചാണകവും ചേര്‍ന്നതാകണം കാലിവളം. അനുപാതം ചാണകം മൂന്നു ഭാഗം ഗോമൂത്രം ഒരു ഭാഗം (3:1). തൊഴുത്തില്‍ വൈക്കോല്‍ വിരിച്ചുകൊടുക്കണം. അറക്കപൊടിയും ചപ്പുചവറുകളും ആവാം. ഒരു പശുവിനു മൂന്നു കി.ഗ്രാം എന്ന തോതില്‍ തറയില്‍ വിരിച്ചുകൊടുക്കാം. തൊഴുത്തിനു സമീപത്തുള്ള കുഴിയുടെ ഒരരികില്‍ മൂന്നടി ഭാഗത്ത് ദിവസവും തറയില്‍വിരിച്ച ജൈവവസ്തുക്കളും ചാണകവും മൂത്രവും കലര്‍ന്ന മിശ്രിതം കോരിക്കൂട്ടുക. പല ദിവസങ്ങളിലായി ഏതാണ്ട് മൂന്നടി ഉയരമാവുമ്പോള്‍ ഇതിനു മുകളില്‍ മണ്ണും ചാണകവും ചേര്‍ത്ത മിശ്രിതം കുഴമ്പുരൂപത്തിലാക്കി പുരട്ടി മൂടിവയ്ക്കുക. അടുത്തദിവസംമുതല്‍ ലഭിക്കുന്ന തൊഴുത്തിലെ അവശിഷ്ടം ഇതിനടുത്ത കുഴിഭാഗത്തെ മൂന്നടി സ്ഥലത്ത് നിറയ്ക്കാം. 3-4 മാസം കഴിയുമ്പോള്‍ ആദ്യത്തെ കൂന എടുക്കാം. ഇങ്ങിനെ തുടര്‍ന്ന് ഓരോകൂനവഴി ഗുണമേന്മയുള്ള കാലിവളം ഉണ്ടാക്കാം. സാധാരണ കാലിവളത്തെക്കാള്‍ കൂടുതല്‍ ഗുണമേന്മയും പോഷകമൂലകങ്ങളും ഉണ്ടാവും.
ഇ എം കമ്പോസ്റ്റ്
വളംജൈവവളങ്ങളുടെ സമ്മിശ്ര ശേഖരമാണ് കമ്പോസ്റ്റ്. നമ്മള്‍ പാഴാക്കിക്കളയുന്ന എല്ലാ ജൈവവസ്തുക്കളും, ചാണകവും ചേര്‍ത്ത് കമ്പോസ്റ്റ് ഉണ്ടാക്കാം വളത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ ഇ എം കമ്പോസ്റ്റ് രീതി സ്വീകരിക്കാവുന്നതാണ്. മണ്ണില്‍ വിളകളുടെ പോഷണത്തെ ഏറ്റവും സഹായിക്കുന്ന ഒരുകൂട്ടം സൂക്ഷ്മജീവികളുടെ മിശ്രിതമാണ് ഇ എം ലായനികള്‍. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതുകൂടി ചേര്‍ത്ത കമ്പോസ്റ്റാണ് ഇ എം കമ്പോസ്റ്റ്. നിര്‍മാണരീതി ഇനി പറയുന്നു. വെള്ളം കെട്ടിക്കിടക്കാത്ത, വെയിലേല്‍ക്കാത്ത ഇടം തെരഞ്ഞെടുക്കണം. ഈ പ്രതലത്തില്‍ ഇ എം ലായനി ഒഴിക്കണം. (അതായത് 30 ലിറ്റര്‍ ശുദ്ധജലം ഒരു ബക്കറ്റിലെടുത്ത് അതില്‍ 500 മി. ലി. ഇ എം ലായനിയും പരിപോഷണ മാധ്യമമായി 300 മി.ലി. ശര്‍ക്കര ലായനിയും ചേര്‍ത്തിളക്കിയതാണ് നാം ഉണ്ടാക്കുന്ന ഇ എം ലായനി). ഈ ലായനിയില്‍നിന്നാണ് അഞ്ചു ലിറ്റര്‍ പ്രതലത്തില്‍ ഒഴിക്കേണ്ടത്. ഇതിനു മുകളില്‍ അഞ്ചു സെ. മീ. ഉയരത്തില്‍ പച്ചച്ചാണകം നിരത്തുക. വീണ്ടും ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രം അല്‍പ്പം ഇ എം ലായനി ഒഴിക്കുക. തുടര്‍ന്ന് ചപ്പുചവറുകളും ജൈവ വസ്തുക്കളും ദിവസവും നിരത്തുക. 1.5 മീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഇതിനു മുകളില്‍ പോളിത്തീന്‍ ഷീറ്റ്കൊണ്ട് മൂടിവയ്ക്കുക. 25 ദിവസം കഴിഞ്ഞാല്‍ മുകളില്‍ അല്‍പ്പം വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്താം. 50 ദിവസത്തോടെ ഇത് നല്ല കമ്പോസ്റ്റായി മാറും. ഇതില്‍ അഞ്ചു കി.ഗ്രാംവീതം കടലപ്പിണ്ണാക്കും എല്ലുപൊടിയുംകൂടി ചേര്‍ത്താല്‍ വളരെ ഗുണംചെയ്യും.
കോഴിവളം
ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് കോഴിവളം. കാലിവളത്തിന്റെ നാലിരട്ടി ഗുണംചെയ്യും. സമ്പുഷ്ടീകരിക്കാന്‍ പ്രയോഗിക്കുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചൂട് കൂടുതലുള്ളതിനാല്‍ മണ്ണില്‍ നവുള്ളപ്പോഴേ പ്രയോഗിക്കാവൂ. ഒരു ടണ്ണിന് 90 കി.ഗ്രാം തോതില്‍ കുമ്മായവുമായി ചേര്‍ത്ത് ഉപയോഗിക്കുക. ആട്ടിന്‍കാഷ്ടംനല്ല ജൈവവളമാണ്. എന്നാല്‍ ഘടനയുടെ പ്രത്യേകതകൊണ്ട് പെട്ടെന്ന് ചെടികള്‍ക്ക് കിട്ടില്ല. പൊടിച്ചുചേര്‍ക്കുക. നല്ല വെയിലത്തിട്ടാലും കാറ്റുവഴിയും മൂലകനഷ്ടം ഉണ്ടാകും. പുതിയ വളം ഉപയോഗിക്കുക.

അന്നജത്തിന്റെ കലവറയായ ഗോതമ്പ്

 

കൃഷിചെയ്ത് വിളവെടുക്കാമെന്ന് മനുഷ്യന്‍ മനസ്സിലാക്കിയത് ഗോതമ്പിലൂടെയാണെന്ന് പറയപ്പെടുന്നു. പുതിയ കാര്‍ഷിക സംസ്‌കാരത്തിന് വിത്തുപാകിയ ഗോതമ്പ് കോടാനുകോടി ജനങ്ങളുടെ ഇഷ്ട ഭക്ഷ്യധാന്യമാണ്. 12,000 വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ മധ്യപൂര്‍വ്വേഷ്യയില്‍ ഉത്ഭവം ചെയ്ത ഗോതമ്പ് പിന്നീട് ലോകത്തെമ്പാടും വ്യാപകമായി.

ധാന്യങ്ങളില്‍ വച്ച് ഏറ്റവും നല്ലതും കൂടുതല്‍ പോഷകമൂല്യം ഉള്ളതും ഗോതമ്പാണ്. അന്നജത്തിന്റെ കലവറയാണ് ഗോതമ്പ്. അതുതന്നെയാണ് മുഖ്യ പോഷണവും. കൂടാതെ പ്രോട്ടീനും. വൈറ്റമിന്‍ ബി ധാരാളമുണ്ട്. ത...യാമിന്‍ (ബി1), റൈബോഫ്ലാവിന്‍ (ബി2), നിയാസിന്‍ (ബി32), പാന്റോത്തനിക് ആസിഡ് (ബി5), പിരിഡോക്‌സിന്‍ (ബി6) എന്നിവയെല്ലാം ഗോതമ്പില്‍നിന്ന് കിട്ടുന്നു. ധാതുക്കളും കുറവല്ല. മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, ഇരുമ്പ്, പൊട്ടാസ്യം, സെലിനിയം തുടങ്ങിയവയും ഗോതമ്പിലുണ്ട്. ഗോതമ്പില്‍ 1.9 ശതമാനം നാരുകളുണ്ട്. ആരോഗ്യസംരക്ഷണത്തില്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഫൈറ്റോകെമിക്കലുകളുടെ സാന്നിധ്യവും ഗോതമ്പിന്റെ മേന്മ കൂട്ടുന്നു.

അഷ്ടാംഗഹൃദയത്തില്‍ ഗോതമ്പിന്റെ ഗുണങ്ങളും മേന്മകളും പറയുന്നുണ്ട്. ശരീരത്തിന് ഉറപ്പു നല്‍കുന്നതിനോടൊപ്പം ശരീരപുഷ്ടിക്കും ആന്തരീകവും ബാഹ്യവുമായ മുറിവുണക്കാനും ഗോതമ്പിനു കഴിവുണ്ട്. വാതപിത്തങ്ങളെ ശമിപ്പിക്കും, മലബന്ധം ഇല്ലാതാക്കും. ലൈംഗിക ശേഷിയും വര്‍ധിപ്പിക്കുന്നു.

 

അരിയെ അപേക്ഷിച്ച് ഗോതമ്പാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. കാരണം ഗോതമ്പിന്റെ ദഹനവും പോഷകാഗിരണവും സാവധാനത്തില്‍ നടക്കുന്നതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരുന്നില്ല. അരിയിലുള്ളതിനേക്കാള്‍ നാരും പ്രോട്ടീനും ഗോതമ്പില്‍ കൂടുതലാണ്. അതിനാല്‍ അരിയെ അപേക്ഷിച്ച് കുറച്ചു കഴിച്ചാല്‍ മതി.

ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമായ ബ്രഡ്ഡ്, നമുക്ക് പരിചിതമായ മറ്റു വിഭവങ്ങളായി ചപ്പാത്തി, പൂരി തുടങ്ങിയവും.തവിടും നാരും കളയാത്ത ഗോതമ്പാണ് കഴിക്കേണ്ടത്. ഇത്തരം ഗോതമ്പുകൊണ്ടുണ്ടാക്കിയ ആഹാരസാധനങ്ങളാണ് ആരോഗ്യപ്രദവും.

ഗോതമ്പില്‍ നിന്ന് ഉണ്ടാക്കുന്ന മൈദ ഗോതമ്പിന്റെ നേര്‍ വിപരീതമാണെന്ന് പറയാം. മൈദക്ക് ഗോതമ്പിന്റെ യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല ദോഷങ്ങള്‍ ഏറെ ഉണ്ടുതാനും. ഗോതമ്പിലെ തവിടും വൈറ്റമിനുകളും ധാതുക്കളും നാരും എല്ലാം കളഞ്ഞ് വളരെ കുറഞ്ഞതോതിലുള്ള പ്രോട്ടീനും അന്നജവും മാത്രമാണ് മൈദയിലുള്ളത്. സംസ്‌കരണവേളയില്‍ കൃത്രിമ രാസവസ്തുക്കള്‍ ഗോതമ്പില്‍ കടന്നുകൂടുന്നുമുണ്ട്.

മൈദയുടെ അപകടവശങ്ങളെക്കുറിച്ച്, പൂര്‍ണ്ണമായും മൈദ മാത്രമായ പൊറോട്ടയുടെ പ്രിയരായ മലയാളികള്‍ ഒട്ടും ബോധവാന്മാരല്ല എന്നതാണ് സത്യം. കൂടാതെ ഐസ്‌ക്രീം, കേക്കുകള്‍, സമൂസ, പഫ്‌സ്, പലതരം ബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം മൈദ ഉപയോഗിക്കുന്നുണ്ട്.

ആന്തൂറിയം  കൃഷിയിലെ വ്യത്യസ്ത ഇനങ്ങള്‍

 

ആന്തൂറിയം കൃഷി ചെയ്ത് വിശ്രമവേളകളില്‍ ആദായവും ആനന്ദകരവുമാക്കാം. പല നിറങ്ങളില്‍പെട്ട 3000 ആന്തൂറിയം 1000-ത്തില്‍പ്പരം ഓര്‍ക്കിഡുകളും  ചെടികളോടൊപ്പം വളരും. അഗ്‌നിഹോത്രി, ലിവര്‍റെഡ്, ക്യാന്‍ക്യാന്‍, ക്യൂബ ട്രോപ്പിക്കല്‍, നിറ്റ, അക്രോപോളീസ്, ജിനോ ഓറഞ്ച്, ഹണിമൂണ്‍ റെഡ്, ലിമവൈറ്റ്, മൗറീഷ്യസ് ഓറഞ്ച്, ചിലി റെഡ് തുടങ്ങി നിരവധി ഇനങ്ങലുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത പത്തുതരം ആന്തൂറിയം പൂച്ചെടികളുണ്ട്.

വിവിധതരം ആന്തൂറിയങ്ങളുടെ കൃത്രിമ പരാഗണത്തിലൂടെ  വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഇനങ്ങള്‍. ഇത്തരം സങ്കരയിനങ്ങളെ വളര്‍ത്തിയെടുക്കാന്‍ നീണ്ട നാളത്തെ കാത്തിരിപ്പും വേണം. നന്നായി പഴുത്തവിത്തുകള്‍ അടര്‍ത്തി എടുത്ത് കഴുകി തരിയുള്ള ആറ്റുമണല്‍ കണ്ണന്‍ചിരട്ടയിലെ വലിയ കണ്ണ് പൊട്ടിച്ചശേഷം അടിഭാഗത്ത് ചെറിയ ഓട്ടിന്‍കഷ്ണങ്ങള്‍ വെച്ചശേഷം മണല്‍നിറച്ച് അതിലാണ് വിത്തുപാകുന്നത്.

ഒരു പൂവിന് 10 മുതല്‍ 12 രൂപ വരെ വിലകിട്ടുന്നുണ്ട്. പൂക്കളും ചെടികളുമായി മാസം 20,000 രൂപയുടെ വിപണനം ഇവിടെ നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര കൃഷിഭവന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വഴി 35,000-ത്തോളം രൂപ സഹായധനമായി ലഭിക്കും.

ജൈവകൃഷിക്ക് ‘നല്ല കൃഷി രീതികള്‍’

 

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള 'നല്ല കൃഷി രീതികള്‍'പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ കൃഷി ഭവനുകളില്‍ ലഭിക്കുമെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പദ്ധതിപ്രകാരം കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഗ്രൂപ്പുകള്‍ക്ക് ജൈവ കൃഷി നടപ്പിലാക്കുന്നതിന് 75000 രൂപ വീതം ധനസഹായം നല്‍കുകയും ചെയ്യും. കൂടാതെ ഓരോ ബ്ലോക്കിലും 10 വീതം മണ്ണിര കമ്പോസ്റ്റ് യൂണിറ്റും റൂറല്‍ കമ്പോസ്റ്റ് യൂണിറ്റും നിര്‍മിക്കുന്നതിന് യൂണിറ്റ് ഒന്നിന് യഥാക്രമം 7500 രൂപയും 5000 രൂപയും വീതം നല്‍കും.

ജൈവ കൃഷി ഉത്പന്നങ്ങളുടെ വിപണനത്തിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഉത്പന്നങ്ങള്‍ക്ക് ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷന്‍ നല്‍കി ലേബല്‍ ചെയ്ത പാക്കറ്റുകളില്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ സംവിധാനവും നടപ്പിലാക്കും.

കോഴികളെ വളർത്തുന്നവര്‍ ഓര്‍ക്കേണ്ടത്

 

കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളഞ്ഞുള്ളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക

കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക

കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക

മുട്ടക്കോഴികൾക്ക് പ്രകാശം ലഭിക്കുന്ന മണിക്കുറുകൾ വർദ്ധിപ്പിച്ച് മുട്ട ഉൽപ്പാദനം കൂട്ടാം

രണ്ടാഴച്ച പ്രായമായ കോഴി കുഞ്ഞുങ്ങളുടെ മേൽ ചുണ്ട് അൽപ്പം മുറിച്ച് കളഞ്ഞാൽ തമ്മിൽ കൊത്തുന്ന ശീലം കുറയും

കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും

അടവയ്ക്കാൻ ഉപയോഗിക്കുന്ന കോഴിമുട്ടകൾക്ക് 7 ദിവസത്തിലധികം പഴക്കം ഉണ്ടായിരിക്കരുത്

കോഴികളെ സംഗീതം കേൾപ്പിച്ചാൽ അവ ശാന്ത സ്വഭാവം കൈവരിക്കും ഇതിന്റെ ഫലമായി മുട്ട ഉത്പാദനം വർദ്ധിക്കും

കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്

കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം

കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക

 

തൂവലുകൾ വിടർത്തി കൊക്കി കൊണ്ട് നടക്കുകയും അടുത്ത് ചെല്ലുമ്പോൾ തറയിൽ പറ്റിയിരിക്കുകയും ആണ് നല്ല അടക്കോഴിടെ ലക്ഷണം

ബോയിലർ കോഴിത്തീറ്റയിൽ ഉപയോഗിക്കന്ന മരച്ചീനിയുടെ തോത് 25 % ത്തിൽ അധികരിച്ചാൽ കോഴികളുടെ വളർച്ച മന്ദിഭവിക്കും

വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും

ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും

കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക

ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്ക ക

കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക

കോഴികൾ ഇണചേർന്ന് 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉള്ള മുട്ടകൾ മാത്രമേ അട വയക്കാൻ ആയി ശേഖരിക്കാവൂ

കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും

തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക

കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക

സാദാരണ ഇറച്ചി കോഴികൾക്ക് 1.9 kg തീറ്റ നൽകിയാൽ ഒരു കിലോഗ്രാം ഇറച്ചി ഉത്പാദിപ്പിക്കാം

കോഴിയെ അടവയ്ക്കുന്നത് വൈകുന്നേരം ആയാൽ അടകോഴി രാത്രിയിൽ തന്നെ പുതിയ ചുറ്റുപാട് കളുമായി പൊരുത്തപ്പെടും

അടവയ്ക്കുന്ന മുട്ടകളിൽ വശങ്ങൾ അടയാളപ്പെടുത്തിയാൽ മുട്ടകൾ തിരിച്ച് വയ്ക്കുന്നതിന് ഈ അടയാളങ്ങൾ പ്രയോജന പ്പെടും.

ഇറച്ചി കോഴിയെ കൊല്ലുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ കൊടുക്കുന്നത് നിർത്തണം

ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം

കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക

കുരുമുളക്  കൃഷി ലാഭകരം

 


കുരുമുളകുചെടിയുടെ പ്രധാന തണ്ടില്‍നിന്ന് പാര്‍ശ്വഭാഗങ്ങളിലേക്ക് വളരുന്ന ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ കിട്ടുന്നവിധത്തില്‍ മുറിച്ചെടുത്ത് ചട്ടിയിലോ മണ്ണിലോ കുറ്റിച്ചെടിയായി കൃഷിചെയ്യാം. വേനല്‍ക്കാലമാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ നല്ലത്.
പാര്‍ശ്വശാഖകള്‍ മുറിച്ചെടുത്ത് അഗ്രഭാഗത്ത് രണ്ടിലകള്‍ നിര്‍ത്തി മറ്റുള്ളവ നീക്കംചെയ്യണം. മുറിച്ചെടുത്ത ശാഖകള്‍ 200 പി.പി.എം. ഐ.ബി.എ. ലായനിയില്‍ (200ഗ്രാം ഇന്‍ഡോര്‍ ബ്യൂട്ടിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍) 45 സെക്കന്‍ഡ് മുക്കിവെച്ചശേഷം പോര്‍ട്ടിങ് മിശ്രിതം നിറച്ച (ഒരുഭാഗം മേല്‍മണ്ണ്, ഒരുഭാഗം മണല്‍, ഒരു ഭാഗം ഉണക്ക ചാണകപ്പൊടി) പൊളിത്തീന്‍ ബാഗുകളിലേക്ക് നടാം. ആവശ്യാനുസരണം തണല്‍, ജലസേചനം ഇവ കൊടുക്കണം. മഴക്കാലം ആരംഭിക്കുന്നതോടെ തണല്‍ നീക്കംചെയ്യണം. 
തൈകള്‍ പോര്‍ട്ടിങ് മിശ്രിതം നിറച്ച സിമന്റ് ചട്ടിയിലോ മണ്‍ചട്ടിയിലോ 
അടിവളമായി 50 ഗ്രാം വേപ്പിന്‍പ്പിണ്ണാക്ക് നല്‍കാവുന്നതാണ്. ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. മഴയില്ലാത്ത സന്ദര്‍ഭങ്ങളില്‍ നനയ്ക്കണം. മേല്‍വളമായി മൂന്നുമാസത്തിലൊരിക്കല്‍ 50 ഗ്രാം മണ്ണിരക്കമ്പോസ്റ്റോ 100 ഗ്രാം ഉണക്ക ചാണകപ്പൊടിയോ 15 ഗ്രാം കടലപ്പിണ്ണാക്കോ 35 ഗ്രാം വേപ്പിന്‍പ്പിണ്ണാക്കോ നല്‍കണം. കൂടാതെ 10:4:14 കുരുമുളക് മിശ്രിതമോ മറ്റ് രാസവളക്കൂട്ടുകളോ 30 ഗ്രാം ക്രമത്തിലും നല്‍കാം. ഞാണുകിടക്കുന്ന തണ്ടുകള്‍ മുറിച്ചുമാറ്റി കുറ്റിയായി വളര്‍ത്താന്‍ ശ്രദ്ധിക്കണം.

ഒരുവര്‍ഷത്തിനകം കായ്ച്ചുതുടങ്ങും. മൂന്നാംവര്‍ഷം മുതല്‍ ചെടി ഒന്നില്‍നിന്നും ഒരു കി.ഗ്രാം ഉണക്ക കുരുമുളക് ലഭിക്കും. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ചട്ടിമാറ്റി നിറച്ചുകൊടുക്കണം. മട്ടുപ്പാവിലും വീട്ടുമുറ്റത്തും പൂന്തോട്ടങ്ങളിലും വളര്‍ത്തുന്ന ഇത്തരം ചെടികള്‍ക്ക് രോഗകീടബാധ പൊതുവേ കുറവാണ്. രോഗങ്ങളും കീടങ്ങളും കാണുകയാണെങ്കില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. കാട്ടുതിപ്പല്ലിയില്‍ പാര്‍ശ്വതലകള്‍ ഒട്ടിച്ച് തയ്യാര്‍ചെയ്യുന്ന ഒട്ടു കുറ്റിക്കുരുമുളക് കൃഷിയും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. വാട്ടരോഗത്തെ പ്രതിരോധിക്കുന്നതിന് ഇതുപകരിക്കും.

വായു ശുദ്ധീകരണം നടത്തുന്ന സസ്യങ്ങള്‍

 

വിവിധ തരത്തിലുള്ള വിഷമയപദാര്‍ത്ഥങ്ങളാല്‍ മലീമസമാണ്‌ നമുക്കു ചുറ്റുമുള്ള അന്തരീക്ഷം. ഓരോ വീടിനുള്‍വശത്തും വളരെയധികം വിഷലിപ്‌തവായു അടങ്ങിയുട്ടുണ്ട്‌. വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന പശകളിലെ ഒരു പ്രമുഖ ഘടകമായ ഫോര്‍മാല്‍ഡിഹൈഡ്‌ എന്ന ഓര്‍ഗാനിക്‌ സംയുക്തം മനുഷ്യര്‍ക്ക്‌ ദോഷം ചെയ്യുന്ന വിഷപദാര്‍ത്ഥം കൂടിയാണ്‌. ഉയര്‍ന്ന അളവില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരമായി അനുഭവിച്ചാല്‍ കാന്‍സര്‍, ആസ്‌ത്മ, അലര്‍ജി എന്നിവയ്‌ക്കു കാരണമാകും എന്നു തെളിഞ്ഞിട്ടുണ്ട്‌.

ഗ്യാസ്‌ സ്റ്റൗ, കാര്‍പറ്റ്‌, ഫ്‌ളോറിംഗ്‌, ഫര്‍ണിച്ചറുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ എല്ലാം നിര്‍മ്മാണത്തിന്‌ ഫോര്‍മാല്‍ഡിഹൈഡ്‌ ഉപയോഗിക്കുന്നുണ്ട്‌ എന്നതിനാല്‍ വീടിനുള്ളില്‍ ഇതിന്റം സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്നത്‌ നിസ്‌തര്‍ക്കമാണ്‌. 1989-ല്‍ നാസായിലെ ശാസ്‌ത്രകാരന്മാര്‍ ചില ഗൃഹാലങ്കാര സസ്യങ്ങള്‍ക്ക്‌ ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുണ്ടെന്ന്‌ കണ്ടെത്തിയിച്ചുണ്ട്‌. അവയെക്കുറിച്ചു വിശദമായി ചുവടെ ചേര്‍ക്കുന്നു.

1. ബോസ്റ്റണ്‍ ഫേണ്‍:

മറ്റേതൊരു ചെടിയേക്കാളും, ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുള്ളത്‌ ബോസ്റ്റണ്‍ ഫോണിനാണ്‌. വീടിനുള്ളിലെ വായുവിനെ മലീമസമാക്കുന്ന മറ്റു മാലിന്യങ്ങളായ ബെന്‍സീന്‍, സൈലീന്‍( വീടിനോടു ചേര്‍ന്നു ഗാരേജ്‌ ഉണ്ടെങ്കില്‍ ഈ വാതകങ്ങള്‍ വീടിനുള്ളില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്‌) എന്നിവയേയും നീക്കം ചെയ്യാന്‍ ബോസ്റ്റണ്‍ ഫേണിനു കഴിവുണ്ട്‌. നിങ്ങളുടെ വീടിനുള്ളിലെ ഈര്‍പ്പനിലയ്‌ക്കനുസൃതമായി ഇവയുടെ ഇലകളെ ദിവസവും നനച്ചു കൊടുക്കണം. ബോസ്റ്റണ്‍ ഫേണ്‌നേക്കാള്‍ ഇലയ്‌ക്ക്‌ വലിപ്പം കൂടുതലുള്ള കിംബര്‍സിക്വീനും ഫോര്‍മാല്‍ഡിഹൈഡ്‌ നീക്കം ചെയ്യാന്‍ ഉപയോഗപ്രദമാണ്‌.2. പാം മരങ്ങള്‍

കെട്ടിടങ്ങള്‍ക്കുള്ളിലെ വായു മലിനീകരണത്തെ കുറയ്‌ക്കുവാന്‍ വളരെയേറം അനുയോജ്യമായ ഒന്നാണ്‌ പാം മരങ്ങള്‍. ഇവയ്‌ക്ക്‌ വലിയ ശ്രദ്ധയും പരിചരണവും ഒന്നും ആവശ്യമില്ല എന്നത്‌ ഇതിനെ ഗൃഹാലങ്കാരസസ്യമായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്‌. ഇവയില്‍തന്നെ ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യം ഡ്വാര്‍ഫ്‌ ഡേറ്റ്‌ പാം ആണ്‌. ബാംബൂപാം, അരെക്കാപാം, ലേഡീപാം, അല്ലെങ്കില്‍ പാര്‍ലര്‍ പാം എന്നിവയും ശുദ്ധവായു നല്‍കുന്നതില്‍ മുന്നിലാണ്‌. പാം മരങ്ങള്‍ അധികം ചൂടില്ലാത്ത ചുറ്റുപാടിലാണ്‌ നന്നായ്‌ വളരുന്നത്‌. എന്നതിനാല്‍ പാം മരങ്ങള്‍ ഗൃഹാന്തര്‍ഭാഗത്ത്‌ വളര്‍ത്തുമ്പോള്‍ വീടിനുള്ളിലെ ഊഷ്‌മാവ്‌ ക്രമീകരിച്ചു നിര്‍ത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്നതിനാല്‍ വീടിനുള്‍വശത്ത്‌ സുഖദമായ താപനില ആയിരിക്കും.3. റബര്‍ചെടിയും ജാനറ്റ്‌ ക്രെയ്‌ഗും

റബര്‍ചെടിയും ജാനറ്റ്‌ ക്രെയ്‌ഗ്‌ എന്ന ഡ്രസീനയ്‌ക്കും വളരെ കുറച്ചു സൂര്യപ്രകാശം മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ വളര്‍ത്തുവാന്‍ വളരെ അനുയോജ്യമായവയാണ്‌. കുറച്ചു സാവധാനത്തിലെ ഇവ വളരുകയുള്ളൂവെങ്കിലും ഇവയ്‌ക്ക്‌ കുറഞ്ഞ സൂര്യപ്രകാശത്തിന്റെ ആവശ്യമേ ഉള്ളൂ എന്നതിനാല്‍, ഓഫീസുകളുടെ ഉള്‍വശത്ത്‌ വളര്‍ത്തുവാന്‍ ഇത്‌ കൂടുതല്‍ നല്ലതാണ്‌. ഓഫീസ്‌ ഫര്‍ണിച്ചറുകള്‍ അധികവും പാര്‍ട്ടിക്കിള്‍ബോര്‍ഡ്‌-ഉം പശയും ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്നതായതിനാല്‍ ഓഫീസുകള്‍ക്കുള്ളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്‌. ഫോര്‍മാല്‍ഡിഹൈഡ്‌ നീക്കം ചെയ്യാന്‍ കഴിവുള്ള വൃക്ഷങ്ങളുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ളതാണ്‌ റബര്‍മരവുംസ ജാനറ്റ്‌ ക്രെയ്‌ഗും.

4. ഇംഗ്ലീഷ്‌ ഐവി

വീടിനു പുറത്തു വളരുമ്പോള്‍ പടര്‍ന്നു വളര്‍ന്ന്‌ ധാരാളം സ്ഥലം അപഹരിക്കുന്ന ഒരു ചെടിയാണ്‌ ഇംഗ്ലീഷ്‌ ഐവി. എന്നാല്‍ വീടിനുള്ളിലെ ഫോര്‍മാല്‍ഡിഹൈഡ്‌ നീക്കം ചെയ്യാന്‍ അത്യുത്തമമായ മറ്റൊരു സസ്യമാണിത്‌. പടര്‍ന്നു വളരുന്ന സസ്യത്തിന്റെ ഈ സ്വഭാവം മൂലം ഇതിനെ ടോപ്പിയറിയാക്കാന്‍(മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ ആകൃതിയില്‍ സസ്യങ്ങളെ വെട്ടി ഒതുക്കുന്നത്‌) അനുയോജ്യമാണിത്‌. ഇംഗ്ലീഷ്‌ ഐവിയ്‌ക്ക്‌ സൂര്യപ്രകാശം തണലും ഇടകലര്‍ന്ന സാഹചര്യമാണ്‌ ഇതിനു വളരാന്‍ യോജിച്ചത്‌. അതുകൊണ്ട്‌ വീടിനുള്‍വശത്തു വളര്‍ത്തുവാന്‍ വളരെ അനുയോജ്യമാണിത്‌. ബേസ്റ്റണ്‍ഫേണിനു ചെയ്യുന്നതുപോലെയുള്ള അതീവ ശ്രദ്ധയും പരിചരണവും ഒന്നും ഇതിന്‌ ആവശ്യമില്ല.

 


5. പീസ്‌ ലില്ലി

വീടിനുളളില്‍ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നവയില്‍, അകത്തുവച്ചു തന്നെ പൂവിടുന്ന ഇനമാണ്‌ പീസ്‌ ലില്ലി. ചിപ്പിയുടെ ആകൃതിയിലുള്ള ഇതളുകള്‍ അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഫോര്‍മാല്‍ഡിഹൈഡ്‌, ബെന്‍സീന്‍ എന്നിവയെ നീക്കം ചെയ്യാന്‍ പീസ്‌ ലില്ലിയ്‌ക്ക്‌ കഴിവുണ്ട്‌. വൃത്തിയാക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ചില വോളട്ടൈല്‍ ഓര്‍ഗാനിക്‌ സംയുക്തങ്ങള്‍ക്കെതിരേയും ഇത്‌ നല്ലൊരുപാധിയാണ്‌. നേര്‍ത്ത സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ ഇതിനും ആവശ്യമുള്ളൂ.6. ഗോള്‍ഡന്‍ പൊതോസ്‌:

വായുവിലെ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ള ചെടിയാണിത്‌.ഫോര്‍മാല്‍ഡിഹൈഡിനെ അകറ്റാന്‍ ഇതിന്‌ കഴിവില്ലെങ്കിലും അതീവ ശ്രദ്ധയും പരിചരണവും ഇതിന്‌ ആവശ്യമില്ല എന്നത്‌ ഇതിന്റെ മേന്മയാണ്‌. ഗൃഹാലങ്കാര സസ്യങ്ങള്‍ വളര്‍ത്തി മുന്‍പരിചയമില്ലാത്തവര്‍ക്ക്‌ ഈ ചെടി വളര്‍ത്തി അലങ്കാര സസ്യ വളര്‍ത്തലിലേയ്‌ക്ക്‌ ശ്രദ്‌ധയൂന്നാം. കാരണംപരിചരണത്തില്‍ എന്തെങ്കിലും അശ്രദ്ധ വന്നു പോയാലും വലിയ ദോഷമൊന്നും ഇതിന്‌ സംഭവിക്കുകയില്ല. ഗോള്‍ഡന്‍ പൊതോസ്‌-നെ ഫിലോ ഡെന്‍ഡ്രോണ്‍സ്‌ എന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌. ഫിലോഡെന്‍ഡ്രോണ്‍സും ഫോര്‍മാല്‍ഡിഹൈഡ്‌ നീക്കം ചെയ്യാന്‍ കഴിവുള്ള സസ്യമാണ്‌.7. ഫ്‌ളവറിംഗ്‌ എയര്‍ പ്യൂരിഫൈയേഴ്‌സ്‌

പൂവിടുന്ന ചെടികളാണ്‌ വായു ശുദ്ധീകരണത്തിന്‌ ഏറ്റവും ഉത്തമം. വായുവിലെ ഫോര്‍മാല്‍ഡിഹൈഡ്‌ നീക്കം ചെയ്യാന്‍ ഉതകുന്ന രണ്ടു ചെടികളാണ്‌ ഫ്‌ളോറിസ്റ്റസ്‌ മോം- ഉം ജെര്‍ബെറാ ഡെയ്‌സിലും ടുളിപ്‌സിനും ഇതിനു കഴിവുണ്ട്‌. എന്നാല്‍ പൂവിടുന്ന സസ്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ഇവയ്‌ക്ക്‌ ശ്രദ്ധയോടെ വെളളമൊഴിക്കുകയും, വളമിടുകയും വേണം. ഇവയില്‍ പലതിനും 65 ഡിഗ്രിയില്‍ താഴെ ഊഷ്‌മാവ്‌ മതിയാകും. പൂവിടലിന്റെ സമയം കഴിയുമ്പോള്‍ ചെടിയെ വെട്ടി ഒതുക്കുകയും വേണം. ഫോര്‍മാല്‍ഡിഹൈഡ്‌ നീക്കം ചെയ്യാന്‍ ഉപകരിക്കുന്ന മറ്റൊരു ചെടിയാണ്‌ അസലിയാസ്‌.

ചുവന്ന ഇഞ്ചികൃഷി

 

കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന സുഗന്ധവിളകളിലൊന്നാണ് ഇഞ്ചി. ഇഞ്ചി എളുപ്പമായി കൃഷി ചെയ്യുന്നത് കൊണ്ട് കര്‍ഷകരുടെ പ്രിയവിളയാക്കുന്നു. ഇഞ്ചി ഭക്ഷ്യവസ്തുക്കള്‍ക്ക് രുചിനല്‍കുന്നതോടൊപ്പം ഔഷധികൂടിയായ ചുക്ക് ഉത്പാദിക്കാനും ഉപയോഗിക്കുന്നു. ഇഞ്ചിയുടെ പുതിയ അവതാരം ഇന്‍ഡൊനീഷ്യന്‍ ചുവന്ന ഇഞ്ചിയും ഇപ്പോള്‍ തരംഗമാകുകയാണ്.

 

ഇന്‍ഡൊനീഷ്യയില്‍നിന്നെത്തിയ ചുവന്ന ഇഞ്ചിയുടെ വിത്ത് പരീക്ഷണാര്‍ഥം കൃഷിചെയ്തപ്പോള്‍ മികച്ച വിളവും രോഗപ്രതിരോധശേഷിയും കണ്ട് കൃഷി വ്യാപകമാക്കുകയായിരുന്നു. ഭൂകാണ്ഡത്തിനു ചുവപ്പുനിറമുള്ള ഈ ഇനത്തില്‍ ഒരു ചുവട്ടില്‍നിന്നുതന്നെ നൂറിലേറെ ചിനപ്പുകള്‍ വളര്‍ന്നു. ജൈവവളങ്ങള്‍ ചേര്‍ത്തായിരുന്നു കൃഷി. നാടന്‍ ഇഞ്ചിയിനങ്ങളേക്കാള്‍ വിളവ് ചുവന്ന ഇഞ്ചിക്ക് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി ഇവയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു.

കുറ്റിയാട്ടൂര്‍ അരിക്ക് വിപണിയില്‍ മികച്ച വരവേല്‍പ്

 

ആഗോളവിപണിയില്‍ ഇടം നേടിയ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക് ശേഷം കുറ്റിയാട്ടൂര്‍ ബ്രാന്‍റില്‍ വിപണിയിലെത്തിയ അരിക്കും മികച്ച സ്വീകരണം. തവിട് കളയാതെ നിര്‍മ്മിക്കുന്ന കുറ്റിയാട്ടൂര്‍ അരിയുടെ ചോറിനും കഞ്ഞിവെള്ളത്തിനും കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് പരമ്പരാഗത കര്‍ഷകര്‍ പറയുന്നത്.  

കുറ്റിയാട്ടൂര്‍ അസി. കൃഷി ഓഫീസര്‍ പി പി കൃഷ്ണന്‍റെ നേതൃത്വത്തിലാണ് ഈ ഉല്‍പന്നം നിര്‍മ്മിച്ച് വിപണിയിലെത്തിച്ചിരിക്കുന്നത്. ഏറെക്കാലമായി തരിശായിക്കിടന്നിരുന്ന 98 വയലുകളിലാണ് കൃഷിയിറക്കിയത്. നാട്ടുകാരും വിദ്യാര്‍ത്ഥികളും പഞ്ചായത്ത് അധികൃതരും ഒത്തുപിടിച്ചാണ് വയലുകള്‍ വീണ്ടും നെല്‍കൃഷിക്ക് അനുയോജ്യമാക്കിയത്. ഉമ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ സാന്നിധ്യത്തിലാണ് നടീല്‍ ഉത്സവവും കൊയ്ത്തുത്സവവും നടന്നത്. 

ആകെ ഏഴര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തതില്‍ നിന്ന് ലഭിച്ച 12 ടണ്‍ നെല്ല് പാലക്കാട്ടെ സംസ്‌കരണ യൂണിറ്റില്‍ കൊണ്ടുപോയി തവിടുകളയാതെ സംസ്‌കരിച്ചെടുത്താണ് വിതരണത്തിനൊരുക്കിയത്. കഴിഞ്ഞ ഏപ്രില്‍ 10 ന് വിഷുവിപണിയിലാണ് കുറ്റിയാട്ടൂര്‍ ബ്രാന്‍റഡ് അരി ആദ്യമായെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഏഴര ക്വിന്‍റല്‍ അരി വില്ക്കാനായി. ഒരു കിലോ അരിക്ക് 70 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം വഴിയാണ് ഇപ്പോള്‍ അരിയുടെ വില്‍പന നടത്തുന്നത്. 

രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് തവിട് അരിയുടെ കഞ്ഞിവെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനാല്‍ നിരവധി ആവശ്യക്കാര്‍ ഈ അരി അന്വേഷിച്ചെത്തുന്നുണ്ടെന്ന് അസി. കൃഷി ഓഫീസര്‍ പി പി കൃഷ്ണന്‍ പറഞ്ഞു. പോഷകഗുണത്തിലും മുന്നില്‍ നില്‍ക്കുന്നതാണ് കുറ്റിയാട്ടൂര്‍ അരി. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.

ചെറുപയര്‍

 

ശാസ്ത്ര നാമം വിഗ്‌ന റേഡിയേറ്റ

ഒന്നാം വിളയോ രണ്ടാം വിളയോ വിളവെടുത്തു കഴിഞ്ഞു നെല്‍പ്പാടങ്ങളില്‍ ചെറുപയര്‍ ഒരു തനിവിളയായി വളര്‍ത്താം. മരിച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, വാഴ എന്നിവയോടെപ്പം മിശ്രവിളയായി തെങ്ങിന്‍ തോപ്പില്‍ ഇടവിളയായും വളര്‍ത്താന്‍ ചെറുപയര്‍ അനുയോജ്യമാണ്.

ഇനങ്ങള്‍.

ഫിലിപ്പീന്‍സ്, മാഡിയെം, പൂസ ബൈശാഖി, എന്‍ പി -24, സി ഓ-2, പൂസ-8973 (പൂസ-8973 ഓണാട്ടുകരയിലെ വേനല്‍കരയിലെ വേനല്‍ക്കാല തരിശു നെല്‍പാടങ്ങള്‍ക്ക് യോജിച്ചതാണ്. കായ് തുരപ്പനെ ചെറുത്ത് നില്‍ക്കാന്‍ കഴിയും, 66 ദിവസം മൂപ്പ്).

വിത്ത് നിരക്ക്

തനിവിള - 20-25 കി.ഗ്രാം/ഹെക്ടര്‍

മിശ്രവിള - 6 കി.ഗ്രാം/ഹെക്ടര്‍

വിത

കൃഷി സ്ഥലം രണ്ടോ മൂന്നോ തവണ കിളച്ചിളക്കി കളയും കട്ടയും മാറ്റി ഒരുക്കുക. മഴക്കാലത്ത് വെള്ളം വാര്‍ന്നു പോകാനും വേനല്‍ക്കാലത്ത് ജലസേചനം നല്‍കാനും പര്യാപ്തമാം വിധം 30 സെ.മീ വീതിയിലും 15 സെ.മീ താഴ്ചയിലും 2 മീറ്റര്‍ ഇടവിട്ട് ചാലുകള്‍ കീറണം. വിത്ത് വീശി വിതയ്ക്കാം.

വളപ്രയോഗം

ജൈവവളം - 20 ടണ്‍/ഹെക്ടര്‍ (അടിവളം)

കുമ്മായം - 250 കി.ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമൈറ്റ് 400 കി ഗ്രം/ഹെക്ടര്‍

നൈട്രജന്‍ - 20 കി.ഗ്രാം/ഹെക്ടര്‍

ഫോസ്ഫറസ് - 30 കി.ഗ്രാം/ഹെക്ടര്‍

പൊട്ടാഷ് - 30 കി.ഗ്രാം/ഹെക്ടര്‍

കുമ്മായം ആദ്യ ഉഴവിനോടൊപ്പം ചേര്‍ക്കണം. പകുതി നൈട്രജന്‍, മുഴുവന്‍ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അവസാന ഉഴവിനോടൊപ്പം ചേര്‍ക്കാം. ബാക്കി നൈട്രജന്‍ (10 കി.ഗ്രാം) 2% വീര്യമുള്ള യൂറിയ ലായനിയായി 2 തുല്യതവണകളില്‍, വിതച്ച് 15-ഉം 30 ഉം ദിവസം കഴിയുന്‌പോള്‍ ഇലകളില്‍ തളിച്ചു കൊടുക്കണം.

സസ്യസംരക്ഷണം

കീടശല്യം രൂക്ഷമായി കാണുന്നുവെങ്കില്‍ 0.15% കാര്‍ബാറില്‍ ലായനി തളിക്കണം

വേനല്‍ ചൂടില്‍ കന്നുകാലി സംരക്ഷണം

 


വേനലിന്‌ കാഠിന്യമേറി വരുന്നതോടെ കന്നുകാലികളില്‍  ശരീര താപനില വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന തെര്‍മല്‍ സ്‌ട്രെസ്‌ ഉണ്ടാകാറുണ്ട്. ഇത്‌ പാലുല്‍പാദനം, പ്രത്യുല്പാദനം , ശരീരവളര്‍ച്ചാനിരക്ക്‌, രോഗപ്രതിരോധശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കും.ഉയര്‍ന്ന ശ്വാസോച്ഛ്വാസ നിരക്ക്‌, അമിത ഉമിനീരൊഴുക്ക്‌, കിതപ്പ്‌, തീറ്റയെടുപ്പ്‌ കുറയല്‍ തുടങ്ങിയവയാണ്‌ തെര്‍മല്‍ സ്‌ട്രെസ്സിന്റെ പ്രധാന ലക്ഷണങ്ങള്‍.  അന്തരീക്ഷ താപനില കുറയാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കന്നുകാലികളുടെ ശരീര താപനില കുറയ്‌ക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് അവയുടെ ആരോഗ്യസംരക്ഷണത്തിനുള്ള പോംവഴിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.ആര്‍.ഗീത പറയുന്നു.

ഉഷ്‌ണകാലത്ത്‌ കന്നുകാലി പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ശുദ്ധജല ലഭ്യത- ഒരു പശുവിന്‌ സാധാരണയായി പ്രതിദിനം 55-65 ലിറ്റര്‍ ജലം ആവശ്യമാണ്‌. എന്നാല്‍ ഉഷ്‌ണകാലത്ത്‌ ഇത്‌ ഇരട്ടിയാകുന്നു. മുഴുവന്‍ സമയവും ജലലഭ്യത ഉറപ്പുവരുത്താന്‍ ഓട്ടോമാറ്റിക്‌ ഡ്രിങ്കര്‍ സംവിധാനം ഒരുക്കുന്നത്‌ നന്നായിരിക്കും. ഈ സംവിധാനം കന്നുകുട്ടികള്‍ക്കും ഏര്‍പ്പെടുത്താം.

വായുസഞ്ചാരം- കാലിത്തൊഴുത്തിലേക്കുള്ള വായുസഞ്ചാരം കൂട്ടുക. ഇതിന്‌ ഫാനുകള്‍ ഘടിപ്പിക്കാവുന്നതാണ്‌. ഷീറ്റോ മറ്റോ ഉപയോഗിച്ച്‌ തൊഴുത്ത്‌ മറച്ചിട്ടുെണ്ടെങ്കില്‍ അവ നീക്കം ചെയ്‌ത്‌ വായുസഞ്ചാരം സുഗമമാക്കണം.

ശരീര താപനില- തണുത്ത വെള്ളം ഉപയോഗിച്ച്‌ ഇടക്കിടെ ശരീരം നനച്ചുകൊടുക്കുന്നത്‌ ശരീര താപനില കുറയാന്‍ സഹായിക്കും.

തീറ്റക്രമവും രീതിയും- ചൂടു കുറവുള്ള സമയങ്ങളില്‍ തീറ്റ നല്‍കുക. അതിരാവിലെയോ വൈകുന്നേരമോ നല്‍കാം. തീറ്റക്രമത്തില്‍ പെട്ടെന്ന്‌ മാറ്റങ്ങള്‍ വരുത്തരുത്‌. കൂടുതല്‍ ജലാംശമടങ്ങിയിട്ടുള്ള പച്ചപ്പുല്ല്‌ പരമാവധി ലഭ്യമാക്കുക. ധാതുലവണ മിശ്രിതവും വൈറ്റമിന്‍ എ യും നല്‍കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ചൂടുള്ള സമങ്ങളില്‍ മേയാന്‍ വിടാതിരിക്കുക. ബീജസങ്കലനം നടത്തിയ കന്നുകാലികളെ ഒരു കാരണവശാലും വെയിലത്ത്‌ നിര്‍ത്തരുത്‌. കാലിത്തൊഴുത്തിന്റെ മേല്‍ക്കൂര വെള്ളപൂശുന്നതും വൈക്കോല്‍ വിതറി വെള്ളം നനയ്‌ക്കുന്നതും തൊഴുത്തിന്റെ ഊഷ്‌മാവ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

ഗ്രീന്‍പീസ്

 


ശാസ്ത്രനാമം പൈസം സറ്റൈപം

സമുദ്രനിരപ്പില്‍ നിന്നും 1000 മീ. ഉയരമുള്ള തണുത്ത കാലാവസ്ഥാ മേഖലകളില്‍ ഗ്രീന്‍പീസ് നന്നായി വളരും. നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണും വെട്ടുകല്‍ മണ്ണും ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്.

ഇനങ്ങള്‍

ബോണിവില്ല, മാര്‍ക്‌സെര്‍ബ്‌സെന്‍ (ഹ്രസ്വ കാലമൂപ്പും, നീളമുള്ള പച്ച പയറും, സംസ്‌കരണത്തിന് നല്ലത്)

കൃഷിക്കാലം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കുറയുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് വിത്ത് പാകുന്നത്. എന്നാല്‍ ജനുവരി കഴിഞ്ഞു പോയാല്‍ തൃപ്തികരമായ വിളവ് കിട്ടുകയില്ല.

നിലം ഒരുക്കല്‍

കൃഷിസ്ഥലം നന്നായി ഒരുക്കുക. 1 മീ. വീതിയും 5 സെ.മീ ഉയരവുമുള്ള തടങ്ങളില്‍ വേണം വിത്ത് പാകാന്‍. ആവശ്യമെങ്കില്‍ നനയ്ക്കുക.

വിത്തു വിതയും

1 ഹെക്ടറിന് 60 കി.ഗ്രാം വിത്ത് വേണം. വരികള്‍ തമ്മില്‍ 15.20 സെമീ അകലവും, ചെടികള്‍ തമ്മില്‍ 10 സെ.മീ അകലവും നല്‍കി, വിത്ത് 2-21/2 സെ.മീ താഴ്ത്തി നടുക. വരികളായിട്ട് നടുന്നത് പിന്നീടുള്ള കൃഷിപ്പണികള്‍ക്ക് സൗകര്യമാണ്.

വളപ്രയോഗം

ഹെക്ടറിന് 20 ടണ്‍ കമ്പോസ്റ്റ് 30:40:60 കി.ഗ്രാം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം അടിവളമായി ചേര്‍ക്കണം. ഇത്തരം വളക്കൂറുള്ള മണ്ണില്‍ വിത്ത് പാകി 4 ആഴ്ച കഴിഞ്ഞ്, ഹെക്ടറിന് 30 കി.ഗ്രാം എന്ന തോതില്‍ നൈട്രജന്‍ വളം നല്‍കാം.

കൃഷിപ്പണികള്‍

നട്ട് 4 ആഴ്ച കഴിഞ്ഞും 50 ദിവസത്തിനുശേഷം കളയെടുപ്പ് നടത്തണം. പടരുന്ന വള്ളികള്‍ക്കു താങ്ങ് നല്‍കണം. പൂര്‍ണ്ണ വളര്‍ച്ച എത്തിയ കായ്കള്‍ വിളവെടുക്കാം. മൂപ്പ് കുറഞ്ഞ ഇനങ്ങളില്‍ 100-120 ദിവസം കൊണ്ട് വിളവെടുക്കാം. മൂപ്പേറിയ ഇനങ്ങള്‍ക്ക് 140-160 ദിവസം വേണം. ശരാശരി വിളവ് ഹെക്ടറിന് 8-10 ടണ്‍ പച്ചപ്പയര്‍.

സസ്യസംരക്ഷണം

പാകുന്നതിന് മുമ്പ് വിത്ത് ഒരു ചെമ്പ് അധിഷ്ഠിത കുമിള്‍നാശിനിയില്‍ മുക്കുക. മുഞ്ഞയെ നിയന്ത്രിക്കാന്‍ 15-20 ദിവസം ഇടവട്ട് 0.05% മാലത്തിയോണ്‍ തളിക്കുക. വിളവെടുപ്പിന് 10 ദിവസം മുമ്പ് മരുന്ന് തളി നിര്‍ത്തണം. പൗഡറി മില്‍ഡ്യൂ രോഗം നിയന്ത്രിക്കാന്‍ 0.05% ഓക്‌സിതൈയോക്വിനോക്‌സ് അല്ലെങ്കില്‍ 0.02%ഡിനൊകാപ്പ് ഇ.സി എന്നിവയിലൊന്ന് പ്രയോഗിക്കുക. ഏതെങ്കിലും ചെമ്പ് അധിഷ്ഠിത കുമിള്‍നാശിനി 0.2-0.3% വീര്യത്തില്‍ തളിച്ചും പൗഡറി മില്‍ഡ്യൂ നിയന്ത്രിക്കാം.

ഫ്രഞ്ച് ബീന്‍സ്

 

ശാസ്ത്ര നാമം ഫാസിയോലസ് വള്‍ഗാറിസ്, 
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്ററില്‍ അധിക ഉയരമുളള ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഫ്രഞ്ച് ബീന്‍സ് ആണ്ടുവട്ടം വളര്‍ത്താം. 1400 മീറ്ററിനു ഉയരത്തില്‍ വളര്‍ത്തുമ്പോള്‍ ഫ്രഞ്ച് ബീന്‍സിനെ മഞ്ഞ് പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് മുതല്‍ ചെളികലര്‍ന്ന പശിമരാശി മണ്ണ് വരെ ശരിയായ നീര്‍വാര്‍ച്ചയുണ്ടെങ്കില്‍ കൃഷിക്ക് യോജിച്ചതാണ്. 
ഇനങ്ങള്‍.
ഫ്രഞ്ച് ബീന്‍സ് പ്രധാനമായും രണ്ടു തരമുണ്ട്- പൊങ്ങി വളരുന്നതും കുറ്റിച്ചെടിയായി വളരുന്നതും. പൊങ്ങി വളരുന്നത്- കെന്റക്കി വണ്ടര്‍, കുറ്റിച്ചെടിയായി വളരുന്നത്- കണ്ടെന്റര്‍, പ്രീമീയര്‍, വൈയ സി.ഡി-1 അര്‍ക്ക് കോമള്‍, ടെന്‍ഡര്‍ ഗ്രീന്‍. 
വിത
ക്യഷി സ്ഥലം നന്നായി ഉഴുത് ഒരുക്കുക. കുറ്റി ബീന്‍സ് വളര്‍ത്താന്‍ ഉയര്‍ന്ന തടങ്ങള്‍ വേണമെന്നില്ല. എന്നാല്‍ പൊങ്ങി വളരുന്ന ബീന്‍സിന് തടങ്ങള്‍ ഉയര്‍ത്തിക്കോരുന്നത് നല്ലതാണ്. 30 സെമീ 20 സെമീ ആണ് ശുപാര്‍ശ ചെയതിരിക്കുന്ന ഇടയകലം. 
വളപ്രയോഗം
ഹെക്ടറിന് 20 ടണ്‍ ജൈവ വളവും 30:40:60 കിലോ ഗ്രാം എന്ന തോതില്‍ യഥാക്രമം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും അടി വളമായി നല്‍കുക. വിത്ത് പാകി 20 ദിവസം കഴിഞ്ഞ് ഹെക്ടറിന് 30 കി. ഗ്രാം നൈട്രജന്‍ മേല്‍ വളമായും നല്‍കുക. 
ക്യഷിപ്പണികള്‍
പടരാന്‍ തുടങ്ങുമ്പോള്‍ ചെടിക്ക് 1-15 മീറ്ററ് നീളത്തില്‍ താങ്ങ് നല്‍കുക. വിതച്ച് 4 ആഴ്ച കഴിഞ്ഞ് ആദ്യകളയെടുപ്പ് നടത്തണം. രണ്ടാമത്തെ കളയെടുപ്പ് 50 ദിവസം കൂടി കഴിഞ്ഞ് മതിയാകും. കുറ്റി ബീന്‍സിന് 50-60 ദിവസം കഴിയുമ്പോഴും പൊങ്ങി വളരുന്നവയ്ക്ക് 70-80 ദിവസം കഴിയുമ്പോഴും വിളവെടുപ്പ് നടത്താം ഹെകടറിന് ശരാശരി  8-10 ടണ്‍ വിളവ് ലഭിക്കും.
സസ്യ സംരക്ഷണം
ഏതെങ്കിലും ചെമ്പ് അധിഷിഠിത കുമിള്‍ നാശിനി വിത്തില്‍ പുരട്ടണം. മുഞ്ഞ ശല്യമുണ്ടാകുന്നങ്കില്‍ 0.05 ശതമാനം മാലത്തയോണ്‍ തളിയ്ക്കണം.

ഫിലോസാന്‍ മഴക്കാലപഴം

 

കേരളത്തിലെ കാലാവസ്‌ഥയില്‍ നന്നായി വളരുന്ന ഫലവൃക്ഷമാണ്‌ മലേഷ്യന്‍ വംശജനായ ഫിലോസാന്‍. വളരുന്ന ഫിലോസാന്റെ പഴത്തിന്‌ അടുത്ത കാലത്ത്‌ കേരളത്തിലും പ്രിയമേറെയാണ്‌. ഏകദേശം 30 മുതല്‍ 50 അടി വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണ്‌ ഫിലോസാന്‍. പുലസാന്‍ എന്നും വിളിപ്പേരുള്ള പഴത്തിന്‌ ഫിലിപ്പൈന്‍സില്‍ ബുലാല എന്നാണു പേര്‌.  ചെറിയ ഇലകളോടു കൂടിയ പഴക്കുലയില്‍ പത്തു മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന്‌ 50-80 ഗ്രാം തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ്‌ മൃദുലമായ വെണ്ണനിറത്തിലുള്ള കാമ്പ്‌. ഉള്ളില്‍ ചെറിയ വിത്തുമുണ്ട്‌. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാല്‍ ഉള്ളിലെ കാമ്പു പുറത്തു വരും.

റംബൂട്ടാന്‍, മങ്കോസ്‌റ്റീന്‍, ദുരിയാന്‍ തുടങ്ങിയ മലേഷ്യന്‍ പഴങ്ങള്‍ക്കൊപ്പം ഫിലോസാന്റെ കൃഷിയും വ്യാപകമായിട്ടുണ്ട്‌. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലെ കര്‍ഷകരാണ്‌ ഫിലോസാന്‍ കൂടുതലായി കൃഷിചെയ്‌തുവരുന്നത്‌.  കട്ടിയുള്ള ഞെട്ടുള്ളതിനാല്‍ പഴം താനെ പൊഴിഞ്ഞുവീഴാറില്ല. കട്ടിയുള്ള പുറംതോട്‌ പഴത്തെ കുറെക്കാലം ഫ്രഷായി നിലനിര്‍ത്തും.ഉഷ്‌ണമേഖലവിളയായ ഫിലോസാന്‍ കൃഷിചെയ്യാന്‍ അനുയോജ്യ കാലാവസ്‌ഥയാണ്‌ കേരളത്തിലേത്‌. കുറച്ചു തണല്‍ ഉള്ള സ്‌ഥലത്തും വളരും. കുരു മുളപ്പിച്ചുണ്ടാകുന്ന തൈകളും ബഡ്‌ഡ് തൈകളും നടാം. ബഡ്‌ തൈകളാണ്‌ നടാന്‍ അനുയോജ്യം. ബഡു ചെയ്‌ത തൈകള്‍ മൂന്നാമത്തെ വര്‍ഷം കായ്‌ച്ചു തുടങ്ങും. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യാം.
നല്ല നീര്‍വാര്‍ച്ചയും ജൈവാംശവുമുള്ള മണ്ണില്‍ ഫിലോസാന്‍ നന്നായി വളരും. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത്‌ കൃഷിക്ക്‌ നല്ലതാണ്‌. നടുമ്പോള്‍ അകലം ഇതിനുവേണ്ട. കുറെകൂടി അടുത്ത്‌ തൈകള്‍ നടാം. കുറഞ്ഞത്‌ 25 അടി അകലത്തില്‍ കുഴികളെടുത്ത്‌ ജൈവവളങ്ങള്‍ ചേര്‍ത്ത ‌തൈകള്‍ നടണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന എന്നാല്‍ അല്‍പം തണുപ്പുള്ള മണ്ണാണ്‌ അനുയോജ്യം. കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയും വരണ്ട മണ്ണും ഫിലോസാന്‍ കൃഷിക്ക്‌ നല്ലതല്ല. കാര്യമായ കീട- രോഗബാധകളില്ലാത്ത ഫലവര്‍ഗമാണ്‌ ഫിലോസാന്‍. വേനല്‍കാലത്ത്‌ ആവശ്യാനുസരണം നനച്ചു കൊടുക്കേണ്ടിവരും. പൂര്‍ണമായും ജൈവരീതിയില്‍ കൃഷിചെയ്യാന്‍ യോജിച്ച വിളയാണ്‌ ഫിലോസാന്‍.
ദീര്‍ഘായുസുള്ള നിത്യഹരിത ഫലവൃക്ഷമാണ്‌. ഫെബ്രുവരി മാസത്തിലാണ്‌ പുഷ്‌പിച്ചു തുടങ്ങുന്നത്‌. 100-130 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന്‌ പാകമാകും. ജൂണ്‍- ജൂലൈ മാസത്തോടെ പഴങ്ങള്‍ വിളവെടുക്കാ. പഴത്തിനുള്ളിലെ കാമ്പ്‌ വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ കാണപ്പെടുന്നു.

കാച്ചില്‍

 

ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചില്‍ കൃഷി ചെയ്യാവുന്നതാണ്.

 

വേനല്‍കാലം അവസാനിക്കുമ്പോള്‍ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുമ്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.

നടില്‍ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതല്‍ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയില്‍ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 x 45 x 45 സെന്റീമീറ്റര്‍ അളവില്‍ കുഴികളെടുത്താണ് കാച്ചില്‍ നടുന്നത്. ഏകദേശം ഒന്നേകാല്‍ കിലോഗ്രാം പൊടിച്ച കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളില്‍ നേരത്തേ തയ്യാറാക്കിയ നടീല്‍ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

അടിവളമായി 1015 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുമ്പോള്‍ നല്കണം.

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.

ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 34 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.

നട്ട് 89 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം

ടെറസ്സിലെ കൃഷി

 

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.

തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

 

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,

നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി 'സ്‌പ്രേ ചെയ്ത്' നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.

വഴുതന

 

വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതനങ്ങ അഥവാ കത്തിരിക്ക , സാമ്പാര്‍ , അവിയല്‍ എന്നിവയില്‍ ഇടാറുണ്ട്. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി) ഇവ ഉണ്ടാക്കാനും നല്ലതാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍ .
വിത്ത് പാകി ആണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിത്തുകള്‍ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാന്‍ ഒരു എളുപ്പ പണിയുണ്ട്. മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഇനി ഒരു പത്രത്തില്‍ വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക, നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ എല്ലാ പെറുക്കി കളഞ്ഞു ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക , വിത്തുകള്‍ ഉണക്കി സൂക്ഷിക്കുക.

വിത്തുകള്‍ പാകുന്ന വിധം - മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കുക, ഒരുപാടു എടുക്കണ്ട, നമുക്ക് ഒരു പത്തു മൂട് വഴുതന നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതു-അറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്/ചെടിചട്ടി അല്ലെങ്കില്‍ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.

വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരം വന്നാല്‍ ഇളക്കിമാറ്റി നടാം. ആരോഗ്യമുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലര്‍ത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുമ്പോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങള്‍

 

കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കള്‍, പൂങ്കുലച്ചാഴി, മണ്ഡരി, മീലിമൂട്ട, ചൊറിയന്‍ പുഴുക്കള്‍ തുടങ്ങിയ കീടങ്ങളാണ് പൊതുവേ തെങ്ങിനെ ആക്രമിക്കുന്നത്.തുരിശും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. മണ്ഡരി കീടങ്ങളെ തുരത്തുന്നതിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ബാര്‍ സോപ്പും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം തേങ്ങാക്കുലകളില്‍ തളിക്കുന്നു.

കൊമ്പന്‍ചെല്ലി
തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന വര്‍വ്വ വ്യാപിയായ ഒരു കീടമാണ് കൊമ്പന്‍ ചെല്ലി. പ്രായമെത്തിയ വണ്ട്, വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും ആക്രമിച്ച് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകള്‍ വിടരുമ്പോള്‍ അവ അരികില്‍നിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയില്‍ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകള്‍ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉല്‍പാദനം കുറയുകയും ചെയ്യുന്നു. ജൈവവസ്തുക്കളുടെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍, കമ്പോസ്റ്റ്, മറ്റു അഴുകിയ സസ്യഭാഗങ്ങള്‍ എന്നിവയിലാണ് ഈ വണ്ട് പെറ്റുപെരുകുന്നത്. ഇതിന്റെ ജീവിത ദശ ആറുമാസക്കാലമാണ്.
ജീര്‍ണ്ണിച്ച സസ്യഭാഗങ്ങള്‍ കൃത്യമായി നീക്കം ചെയ്ത് ഇവ പെറ്റുപെരുകുന്നത് എന്നതാണ് ഇവയുടെ നിയന്ത്രണോപാധികളില്‍ പ്രധാനം. ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയില്‍ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന യാന്ത്രികനിയന്ത്രണവുമുണ്ട്. കീടബാധ തടയാന്‍ 250 ഗ്രാം മരോട്ടിപ്പിണ്ണാക്കോ വേപ്പിന്‍പിണ്ണാക്കോ തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് മണ്ടയിലെ ഏറ്റവും ഉള്ളിലെ മൂന്നോ നാലോ ഓലകവിളുകളിലിട്ടുകൊടുക്കാം.

തെങ്ങോലപ്പുഴു
കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെണ്‍ശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകള്‍ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാര്‍ന്നു തിന്നുന്നു. സില്‍ക്കുനൂലും വിസര്‍ജന വസ്തുക്കളും മറ്റും ചേര്‍ത്ത് നിര്‍മിക്കുന്ന കുഴല്‍ക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാല്‍പത് ദിവസത്തിനുള്ളില്‍ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സില്‍ക്കുനൂലുകൊണ്ട് നിര്‍മിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നു. ജീവിതചക്രം പൂര്‍ത്തിയാകുന്നതിന് എട്ട് ആഴ്ചകള്‍ വേണ്ടിവരുന്നു. വേനല്‍ക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നു. ക്രമേണ ഓലകള്‍ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോള്‍ ഓലകള്‍ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.

തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തില്‍ത്തന്നെ ബാധയേറ്റ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എതിര്‍ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടയാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികള്‍ പ്രകൃതിയില്‍ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. വേനല്‍ക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിന്‍തോട്ടത്തിലേക്ക് വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കില്‍ മാത്രം അനുവര്‍ത്തിക്കാവുന്നതാണ്. ഡൈക്ലോര്‍വാസ് (0.02%) മാലത്തിയോണ്‍ (0.05%), ക്യൂനോള്‍ഫോസ് (0.05%), ഫോസലോണ്‍ (0.05%) തുടങ്ങിയ കീടനാശിനികളില്‍ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തില്‍ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

ചെമ്പന്‍ ചെല്ലി
താരതമ്യേന വലിപ്പം കൂടിയ ഈ ചെല്ലിക്ക് രണ്ട് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഇവ തെങ്ങുള്‍പ്പെടുന്ന അരകേഷ്യ കുടുംബത്തിലെ മരങ്ങളുടെ തടി തുളച്ച് നീര് കുടിക്കുകയും തടിക്കുള്ളില്‍ മുട്ടയിട്ട് വംശവര്‍ദ്ധന നടത്തുകയും ചെയ്യുന്നു. ഇത് മരത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാം. ഉഷ്ണമേഖലാ ഏഷ്യയില്‍ ഉദ്ഭവിച്ച ഈ ചെല്ലി പിന്നീട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു.

പ്രായം കുറഞ്ഞ തെങ്ങിനെ സംബന്ധിച്ചിടത്തോളം വളരെ മാരകമായ ഒരു ശത്രുകീടമാണ് ചെമ്പന്‍ ചെല്ലി.ഇതിന്റെ പുഴുവാണ് ഉപദ്രവകാരി. അഞ്ചിനും ഇരുപതിനും ഇടയ്ക്ക് വര്‍ഷം പ്രായമുള്ള തെങ്ങുകളെയാണ് ഈ കീടംബാധിയ്ക്കുക.ഇതിന്റെ ആക്രമണം തടിയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയുക പ്രയാസമാണ്. തടികളില്‍ കാണുന്ന ദ്വാരങ്ങളും അവയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കൊഴുത്തു ചുകന്ന ദ്രാവകവും തടിയിലെ മുറിവുകളിലൂടെ വെളിയിലേക്ക് തള്ളിനില്ക്കുന്ന തടിയ്ക്കുള്ളിലെ ചവച്ചരച്ച വസ്തുക്കളും ഓലമടലിന്റെ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിള്ളലുകളും നടുവിലുള്ള കൂമ്പോലയുടെ വാട്ടവുമൊക്കെയാണ് ചെമ്പന്‍ ചെല്ലിയുടെ ആക്രമണം നിര്‍ണ്‌നയിക്കാനുള്ള പ്രത്യക്ഷ ലക്ഷണങ്ങള്‍. പുഴുക്കള്‍ തെങ്ങിന്‍ തടിയ്ക്കുള്ളിലിരുന്ന് തടിയെ കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോള്‍ കേള്‍ക്കാം.പ്രാദേശികാടിസ്ഥാനത്തില്‍ ഫിറമോണ്‍ കെണി ഉപയോഗിച്ച് ചെല്ലികളെ ആകര്‍ഷിച്ച് നശിപ്പിക്കല്‍ ഒരു നിയന്ത്രണമാര്‍ഗ്ഗമാണ്.

വേരുതീനി പുഴുക്കള്‍
മണ്ണില്‍ അധിവസിക്കുന്ന വെളുത്ത പുഴുക്കള്‍ തെങ്ങിന്റെ വേരുകള്‍ തിന്നുനശിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തെങ്ങിന് പുറമേ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷിചെയ്യുന്ന മരച്ചീനി, ചേമ്പ്, മധുരക്കിഴങ്ങ് മുതലായവയേയും ഈ കീടം നശിപ്പിക്കുന്നു. ആക്രമണവിധേയമായ തെങ്ങുകളുടെ ഓലകള്‍ വിളര്‍ത്ത മഞ്ഞ നിറമുള്ളവയായി മാറുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ വിളയാത്ത് തേങ്ങ (വെള്ളയ്ക്ക) പൊഴിഞ്ഞ് വീഴുന്നത് കാണാം.

തെങ്ങിന്‍ തോപ്പുകളില്‍ വെളിച്ചക്കെണി സ്ഥാപിച്ച് ഇവയുടെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്.

മണ്ഡരി
തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. അരമില്ലീമീറ്ററിലും താഴെ മാത്രം വലിപ്പമുള്ള ഈ സൂക്ഷമ ജീവിയ്ക്ക് വളരെ നേര്‍ത്ത വിരയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും വരകളും കൂടാതെ മുന്‍ഭാഗത്ത് രണ്ട് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തില്‍ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാല്‍ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകതക. ഒറ്റ കോളനിയില്‍ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതല്‍ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മെക്‌സിക്കന്‍ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

ഏകദേശം 3045 ദിവസം പ്രായമായ മച്ചിങ്ങകളിലാണ് മണ്ഡരിയുടെ ഉപദ്രവം കൂടുതലായിട്ടുണ്ടാവുക. മച്ചിങ്ങയുടെ മോടിനുള്ളിലെ മൃദു കോശങ്ങളില്‍ നിന്നും ഇവ കൂട്ടം കൂട്ടമായി നീരൂറ്റിക്കുടിയ്ക്കുന്നു. തല്‍ഫലമായി മച്ചിങ്ങ വിളഞ്ഞ് വരുമ്പോള്‍ ചുരുങ്ങി ഇളം തവിട്ടുനിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. മച്ചിങ്ങ രണ്ട് മാസം പ്രായമാകുമ്പോള് ഈ പാടുകള്‍ വിള്ളലോടു കൂടിയ കരിച്ചിലായി മാറുന്നു. തന്മൂലം കരിക്കും നാളികേരവും വികൃതരൂപമാകുന്നതിനുപുറമേ നാളികേരത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു. തൊണ്ടിന്റെ കനം, ചകിരിനാരുകളുടെ തോത് എന്നിവയിലും ഈ കുറവുകള്‍ കാണാം. ചകിരി കട്ടപിടിയ്ക്കുന്നതിനാല്‍ നാളികേരം പൊതിയ്ക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വായുവിലൂടെ പെട്ടെന്ന് വ്യാപിക്കുന്നതാണ് മണ്ഡരിയുടെ അടിസ്ഥാനസ്വഭാവം എന്നതിനാല്‍ ഇതിന്റെ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്.

പൂങ്കുലച്ചാഴി
തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞില്‍, കൊതുമ്പ്, ഓല എന്നിവിടങ്ങളില്‍ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികള്‍. ഇളം കോശത്തില്‍ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചില്‍ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.

മരച്ചീനിയിലെ വ്യത്യസ്ത ഇനങ്ങള്‍

 

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി' വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 810 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്. Maracheeni മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H365) കൃഷി ചെയ്‌തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

 

 

ഇനങ്ങള്‍
കല്പക-തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 67 മാസം കൊണ്ട് വിളവെടുക്കാം.
ശ്രീ വിശാഖം-മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
ശ്രീ സഹ്യ മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
ശ്രീ പ്രകാശ്
മലയന്‍ 4 -സ്വാദേറിയ ഇനം.
H 97 മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 165 മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 226 മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം

ചെറുതേനീച്ചയെ വളര്‍ത്താം

 

മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ്. ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. ഇത്തരത്തില്‍ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുളള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.

ചെറുതേനീച്ച കൂടിന്റെ ഘടന

പ്രധാനമായും പ്രവേശന കവാടം, മുട്ടപുഴു അറകള്‍, പൂമ്പൊടിതേന്‍ ശേഖരം എന്ന ക്രമത്തിലാണ് കൂടിന്റെ ഘടന. ചെറുതേനീച്ചക്കോളനികള്‍ ഒരേ സ്ഥലത്തുതന്നെ, മറ്റ് ശല്യങ്ങള്‍ ഒന്നും ഇല്ല എങ്കില്‍, ഏറെക്കാലം നിലനില്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്. കൂടുകെട്ടുന്ന രീതിയും കൂടിന്റെ രൂപവും ആകൃതിയും തേന്‍ പൂമ്പൊടി ശേഖരിച്ചുവെയ്ക്കുന്ന രീതിയും എല്ലാം യഥാര്‍ത്ഥ തേനീച്ചകളില്‍ നിന്നും വ്യത്യസ്തമാണ്. ചെറുതേനീച്ചയുടെ അടകള്‍ നിര്‍മ്മിക്കുന്നത് മെഴുകും ചെടികളില്‍ നിന്നും ശേഖരിക്കുന്ന പശയും (റസിന്‍) കൂടിചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം കൊണ്ടാണ്.ഇത് അരക്കുപോലെയുള്ള പദാര്‍ത്ഥമാണ്. ഇതിനെ സെറുമെന്‍ എന്നു പറയും. കൈതൊട്ടാല്‍ ഒട്ടിപ്പിടിച്ച് നൂലുപോലെ വലിയും.

ചെറുതേനീച്ചക്കൂടുകള്‍ തടിപ്പെട്ടികളില്‍

ചെറുതേനീച്ചയെ വ്യാവസായികമായി വളര്‍ത്താന്‍ ഉപയോഗിക്കാവുന്ന വിവിധ തരം കൂടുകളെക്കുറിച്ച് വിശദമായ പഠനം വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം നടത്തുകയുണ്ടായിവ്യത്യസ്ത വ്യാപ്തം വരുന്ന തടിപ്പെട്ടികള്‍, മണ്‍കലങ്ങള്‍, മുളം കൂടുകള്‍ എന്നിവ പഠന വിധേയമാക്കി. ഇതില്‍ 1960 സി.സി. വ്യാപ്തമുള്ള മുളങ്കൂടുകളാണ് ഏറ്റവും ഉത്തമമെന്ന് കണ്ടെത്തിയത്.ഏറ്റവും കൂടുതല്‍ പുഴുവളര്‍ത്തലും തേന്‍ പൂമ്പൊടി ശേഖരവും ഈ വലുപ്പത്തിലുള്ള മുളങ്കൂടുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തേനെടുക്കുന്നതിനും ഏറ്റവും എളുപ്പമായുള്ളത് മുളങ്കൂടുകളാണ്.എന്നാല്‍ കലത്തില്‍ നിന്നോ തടിപ്പെട്ടിയില്‍ നിന്നോ തേന്‍ എടുക്കാന്‍ വളരെ പ്രയാസമാണ്. പുഴു അടകള്‍ക്കും ഈച്ചകള്‍ക്കും ഏറെ നഷ്ടം സംഭവിക്കുകയും ചെയ്യും. കൂടാതെ തേനും നഷ്ടപ്പെടും.മുളന്തണ്ടുകള്‍ എല്ലായ്‌പ്പോഴും കിട്ടുവാന്‍ പ്രയാസമായിരിക്കും, അതിനാല്‍ ഇതേ വലുപ്പവും വ്യാപ്തവും വരുന്ന തടിപ്പെട്ടികള്‍ നിര്‍മ്മിച്ചെടുക്കാവുന്നതാണ്. മുളന്തണ്ട് സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപ്പെട്ടിയ്ക്കും രണ്ട് തുല്യ ഭാഗങ്ങള്‍ വരത്തക്കവിധം ചുവടെ ചേര്‍ത്തിരിക്കുന്ന അളവില്‍ നിര്‍മ്മിക്കാം.രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് കമ്പിയോ കയറോ ഉപയോഗിച്ച് കെട്ടി കൂടാക്കാവുന്നതാണ്. ഇത്തരം കൂട്ടില്‍ വളരുന്ന ചെറുതേനീച്ചയെ വിഭജനം നടത്താനും എളുപ്പമാണ്.

 

 

ചെറുതേനീച്ച കോളനി പരിപാലനം

എപ്പിസ് ഇനത്തിലുളള തേനീച്ചയെ ആഴ്ചയിലൊരിക്കല്‍ കൂടുതുറന്നു പരിശോധിച്ചു പരിപാലിക്കുമ്പോള്‍ ചെറുതേനീച്ചയെ പൊതുവെ തേനെടുക്കാനും വിഭജിക്കാനുമാണ് തുറക്കുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തേന്‍ സംഭരിക്കാനും വളര്‍ച്ചാകാലമായ ഒക്‌ടോബര്‍നവംബര്‍ മാസങ്ങളില്‍ വിഭജനത്തിനായിട്ടുമാണ് കൂട് തുറക്കാറുള്ളത്.കൂടുതുറക്കുമ്പോള്‍ കുത്താന്‍ വിഷസൂചിയില്ലാത്ത ഇവ മാന്‍ഡിബിള്‍ കൊണ്ട് കടിച്ചാണ് ശത്രുക്കളെ തുരത്തുന്നത്. ഇത്തരത്തില്‍ കടിക്കുന്ന വേലക്കാരി ഈച്ച ചത്തുപോവുകയും ചെയ്യും. ഇതിനു പരിഹാരമായി കൂടുതുറക്കുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തലയും ശരീരവും മൂടുകയോ മുഖംമൂടി (ബീവെയില്‍) ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.എന്നാല്‍ കൂടൂതുറക്കുമ്പോള്‍ വേലക്കാരി ഈച്ചകള്‍ തമ്മില്‍ കടിച്ചു ചാകുന്നത് വലിയ നാശത്തിനിടയാകുന്നു. ഇതിനു പരിഹാരമായി കൂടുതുറക്കുന്നതിന് മുന്‍പ് വേലക്കാരി ഈച്ചയെ കുപ്പിയിലാക്കി സുരക്ഷിതമായി സൂക്ഷിക്കുന്ന വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്.ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ ആണികൊണ്ട് സുക്ഷിരങ്ങളുണ്ടാക്കുക. കുപ്പിയുടെ അടപ്പ് തുറന്ന് ശേഷം വായ്ഭാഗം ചെറുതേനീച്ചപെട്ടിയുടെ വാതിലിനോട് ചേര്‍ത്തുവയ്ക്കുക. തടിപ്പെട്ടിയില്‍ ചെറിയ മരക്കഷണം കൊണ്ട് മെല്ലെ തട്ടുക. വേലക്കാരി ഈച്ച കൂട്ടില്‍ നിന്നും പുറത്തു വന്ന് കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ അടുത്ത കുപ്പി ഇതേരീതിയില്‍ വെച്ചുകൊടുക്കുക.അങ്ങനെ അഞ്ചോ ആറോ കുപ്പി നിറയുമ്പോള്‍ മുഴുവന്‍ ഈച്ചയും കുപ്പിയില്‍ പ്രവേശിച്ചു കഴിയും കുപ്പികള്‍ സുരക്ഷിതമായി മാറ്റി സൂക്ഷിക്കുക. ഉളിയുടെ സഹായത്താല്‍ പെട്ടിതുറന്ന് തേന്‍ സംഭരണം നടത്താം.അതിന് ശേഷം കൂട് അടച്ച് പൂര്‍വ്വസ്ഥിതിയില്‍ കെട്ടിവച്ചശേഷം കുപ്പിയില്‍ അടപ്പ് തുറന്ന് വയ്ക്കുന്നത് വേലക്കാരി ഈച്ചയ്ക്ക് കൂട്ടില്‍ പ്രവേശിക്കാന്‍ സഹായകമാവും.

വിഭജനം

കോളനി കൂട്ടം പിരിഞ്ഞ് നഷ്ടമുണ്ടാകാതിരിക്കാന്‍ യഥാസമയം കോളനി വിഭജിക്കേണ്ടതാണ്. നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ചെറുതേനീച്ച കൂട് വിഭജിക്കാനുത്തമം. ധാരാളം വേലക്കാരി ഈച്ചയും മുട്ടയും പുഴുവും ഉള്ള കോളനികള്‍ തെരഞ്ഞെടുത്ത് തെളിവുള്ള സായാഹ്നങ്ങളില്‍ വിഭജനം നടത്താവുന്നതാണ്.റാണിഉള്ള അറകള്‍ വേണം വിഭജനത്തിന് തെരഞ്ഞെടുക്കാന്‍. ആദ്യം വേലക്കാരി ഈച്ചകളെ കൂട്ടില്‍ നിന്നും മാറ്റി, മുന്‍പ് പ്രസ്താവിച്ചതുപോലെ കുപ്പികളില്‍ സുരക്ഷിതമായി സൂക്ഷിക്കുക.തുടര്‍ന്നു മാതൃതേനീച്ചപ്പെട്ടി ഒരു ഉളികൊണ്ട് തുറന്ന്, പകുതി പുഴു അടയും പൂമ്പൊടി ശേഖരവും കുറച്ച് തേന്‍ ശേഖരവും പുതിയകൂട്ടിലേയ്ക്ക് മാറ്റുക. എല്ലാപ്രായത്തിലുള്ള അടയും ഉണ്ടെന്ന് ഉറപ്പാക്കണം. തേന്‍ ശേഖരം പൊട്ടി ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഉറുമ്പിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കും.പിരിക്കാനുപയോഗിച്ച കോളനിയില്‍ റാണിയുടെ സാന്നിദ്ധ്യവും പുതിയ കൂട്ടില്‍ റാണിമുട്ടയുടെ സാന്നിദ്ധ്യവും ഉറപ്പാക്കുക. റാണി അറ ഇല്ലായെങ്കില്‍ അതില്‍ ഒരു റാണി അറ ഗ്രാഫ്റ്റ് ചെയ്തു നല്‍കേണ്ടതുമാണ്. രണ്ടുകൂടും അടച്ച് സുരക്ഷിതമാക്കി പുതിയ കൂട് പഴയകൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേദിശയില്‍ വരത്തക്കവിധം തൂക്കിയിടുക.നാല് കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വേലക്കാരി ഈച്ചയില്‍ രണ്ടെണ്ണം കുപ്പിയുടെ വാതില്‍ തുറന്ന് തേനീച്ചപെട്ടിയുടെ അടുത്ത് വെയ്ക്കുക. രണ്ടെണ്ണം പുതിയ പെട്ടിയുടെ വാതില്‍ക്കലും. മുഴുവന്‍ ഈച്ചയും പ്രസ്തുത കൂടുകളില്‍ പ്രവേശിക്കും. പഴയകൂട് അടച്ച് കഴിയുന്നത്ര അകലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക.മുളങ്കൂട് പോലെ നീളത്തില്‍ തുല്യകഷണങ്ങളായി പിളര്‍ന്നതും 1960 സി.സി. വലുപ്പത്തിലും വ്യാപ്തത്തിലും ഉണ്ടാക്കുന്ന തടിപ്പെട്ടിയില്‍ കോളനിയുടെ വിഭജനം വളരെ എളുപ്പമാണ.് വളര്‍ച്ചക്കാലത്ത് പെട്ടിതുറന്ന് ഓരോ ഒഴിഞ്ഞ ഭാഗത്തും പാളികള്‍ ചേര്‍ത്ത് ഘടിപ്പിച്ച് പുതിയ കോളനികളാക്കാവുന്നതാണ്.പുതിയ പാളി നല്‍കി കൂട് തൂക്കിയിടുമ്പോള്‍ ആദ്യത്തെ കൂടിന് മുകളിലും രണ്ടാമത്തെ കൂടിന് താഴെയും ആയി രിക്കണം, പുതിയ ഒഴിഞ്ഞ പാളിയുടെ സ്ഥാനം. ഇത് പുഴു അടകള്‍ക്കോ ഈച്ചകള്‍ക്കോ യാതൊരുവിധ ത്തിലുള്ള നഷ്ടവും ഉണ്ടാകുന്നില്ല എന്നത് ഏറ്റവും ശ്രദ്ധേയമാണ്.ഈ രീതിയില്‍ കോളനി വിഭജനം സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും വരെ ചെയ്യാവുന്നതും ആയാസം കൂടാതെ ചെറുതേനീച്ച വളര്‍ത്തല്‍ അനുവര്‍ത്തിക്കാന്‍ സഹായകരവുമാണ്.മുളങ്കൂടുകളില്‍ ഉള്ള കോളനികള്‍ വിഭജിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ.് നീളത്തില്‍ തുല്യ കഷണങ്ങളായുള്ള മുളങ്കൂടിന്റെ ഉള്ളില്‍ ഇരുവശത്തും പുഴു അറയും തേന്‍പൂമ്പൊടി ശേഖരവും ഉണ്ടാകും. ഇതില്‍ ഒരുവശം എടുത്തുമാറ്റി അതില്‍ ഓരോന്നിലും തുല്യ അളവിലുള്ളതും വലുപ്പത്തിലുള്ളതുമായ വേറൊരു മുളങ്കഷ്ണം വച്ച് അടയ്ക്കുമ്പോള്‍ പുതിയ രണ്ട് കോളനികള്‍ തയ്യാറാകും.

 

ക്ഷാമകാല പരിചരണം

വാണിജ്യാടിസ്ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തല്‍ ലക്ഷ്യമിടുമ്പോള്‍ പുതുതായി ധാരാളം തേനീച്ചകോളനികളെ ഉണ്ടാക്കണം. ഇതിനുള്ള ഗവേഷണ നിരീക്ഷണങ്ങളില്‍ കൃത്രിമാഹാരം നല്‍കാന്‍ വിജയകരമായ രീതി രൂപകല്പന ചെയ്തു.പ്രകൃതിയിലുള്ള ചെടികളുടെ പൂക്കള്‍ മധു ചൊരിയാത്ത സമയവും മഴക്കാലവുമാണ് തേനീച്ചയ്ക്ക് ക്ഷാമകാലം. ഇന്ത്യന്‍ തേനീച്ചയ്‌ക്കെന്ന പോലെ ചെറുതേനീച്ചയ്ക്കു ക്ഷാമകാലത്ത് കൃത്രിമാഹാരമായി തേനോ പഞ്ചസാര ലായനിയോ നല്‍കുന്നത് കോളനി വളര്‍ച്ച ത്വരിതപ്പെടുത്തുകയും കൂടുകളെ ശാസ്ത്രീയമായ വിഭജനം നടത്തുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ കൂട്ടം പിരിയുന്നതും കൂടുപേക്ഷിച്ച് പോകുന്നതുമായ പ്രവണത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഇതിനായി പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ദീര്‍ഘചതുരാകൃതിയിലുള്ള പാത്രത്തില്‍ ശുദ്ധമായ പഞ്ഞികൊണ്ട് ഒരു പാളിനിരത്തി അതില്‍ വാഷ് ബോട്ടിലിന്റെ സഹായത്തോടെ തേന്‍ തുള്ളികള്‍/പഞ്ചസാര ലായനി ഒഴിച്ച് ചെറുതേനീച്ചയുടെ കൂടിനടുത്ത് വയ്ക്കുക. അതിനുശേഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒരു മൂടി കൊണ്ട് അടയ്‌ക്കേണ്ടതാണ്.പാത്രത്തിന് ചുറ്റും പാര്‍ശ്വങ്ങളിലായി നല്‍കിയിരിക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെ ചെറുതേനീച്ചകള്‍ കൂട്ടത്തോടെ പാത്രത്തിനുള്ളില്‍ പ്രവേശിച്ച് കൃത്രിമാഹാരമായി നല്‍കിയ തേന്‍/ലായനി കുടിച്ച് വറ്റിക്കുന്നു. രണ്ടോ മൂന്നോ ഇത്തരം പാത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വയ്ക്കാവുന്നതാണ്.കൂട്ടത്തോടെ ചെറുതേനീച്ചകള്‍ വന്ന് തേന്‍ കുടിക്കുമ്പോള്‍ അവ തമ്മില്‍ കടിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. കൂടാതെ പാത്രത്തിലെ ദ്വാരങ്ങള്‍ ചെറുതായതുകൊണ്ട് മറ്റിനം തേനീച്ചകള്‍ക്ക് പാത്രത്തിനുള്ളില്‍ കടക്കാനാവില്ല എന്നതും ശ്രദ്ധേയമാണ്.ക്ഷാമകാലത്ത് ഇപ്രകാരം കൃത്രിമാഹാരം നല്‍കിയ കൂടുകളില്‍ വര്‍ദ്ധിച്ച തോതില്‍ വളര്‍ച്ചയുള്ളതായി കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തില്‍ ചെറുതേനീച്ച വളര്‍ത്താന്‍ വേണ്ടുന്ന കോളനി വികസിപ്പിച്ചെടുക്കാനും, ഓരോ വീട്ടിലും ഒരു ചെറുതേനീച്ചക്കൂട് ലഭ്യമാക്കാനും ഇത് സഹായിക്കും.

ടാപ്പിംഗ് പരീക്ഷണങ്ങള്‍

 

RRII 600 എന്ന ഇനത്തില്‍പ്പെട്ട മരങ്ങളുടെ പാല്‍ക്കുഴലുകള്‍ വലത് താഴെനിന്ന് ഇടത് മുകളിലേയ്ക്ക് ചെരിഞ്ഞാണ് ഒഴുകുന്നത്. അതിനാല്‍ ഇത്തരം മരങ്ങളില്‍ ഇടത് താഴെനിന്നും വലത് മുകളിയേയ്ക്ക് ചെരിച്ച് താഴേയ്ക്ക് ടാപ്പ് ചെയ്താല്‍ ലാറ്റെക്‌സ് കൂടുതല്‍ ലഭിക്കുക മാത്രമല്ല പട്ടമരപ്പെന്ന് അസുഖം കുറവായിമാത്രമെ അനുഭവപ്പെടുകയും ഉള്ളു. ഞഞകക 105 ന്റെ കറയുടെ ഒഴുക്ക് നേരെ തിരിച്ചാണ്. അതിനാല്‍ അത്തരം മരങ്ങളില്‍ റബ്ബര്‍ബോര്‍ഡ് പ്രചരിപ്പിക്കുന്ന ഇടത് മുകളില്‍നിന്നും വലത് താഴേയ്ക്കുള്ള ടാപ്പിംഗ് രീതി നല്ലതാണ്.

പട്ടമരപ്പ് ഒഴിവാക്കാം

എഥിഫോണ്‍ എന്ന ഉത്തേജക ഔഷധപ്രയോഗം നടത്തിയാലും ഇല്ലെങ്കിലും അമിതമായ കറയെടുപ്പ് വളര്‍ച്ച മുരടിക്കുവാനും പട്ടമരപ്പിനും കാരണമാകാം. നാം ടാപ്പ് ചെയ്‌തെടുക്കുന്ന കറയിലടങ്ങിയിരിക്കുന്ന ഉണക്കറബ്ബറിന്റെ ലഭ്യത അല്ലെങ്കില്‍ ഡി.ആര്‍.സി 3035 ശതമാനമായി നിയന്ത്രിക്കുന്നത് നല്ലതാണ്. അത് റബ്ബര്‍ഷീറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. റബ്ബര്‍ മരങ്ങള്‍ ടാപ്പ് ചെയ്ത് കറയെടുക്കുമ്പോള്‍ ചില മരങ്ങളില്‍ മൂന്നു മണിക്കൂറിന് ശേഷവും തുള്ളി വീഴുന്നതായിക്കാണാം. അത്തരം മരങ്ങള്‍ക്ക് ഉത്പാദനക്ഷമത കൂടുതലായിരിക്കും. എന്നാല്‍ അമിതമായി കറ ഒഴുകുന്നത് മരത്തിന് ദോഷം ചെയ്യും. കറ ശേഖരിക്കുന്ന സമയത്ത് തുള്ളി വീഴുന്ന മരങ്ങളിലെ ചിരട്ടകള്‍ മാത്രം നിവര്‍ത്തിവെച്ച് മറ്റ് മരങ്ങളിലെ ചിരട്ട ചെരിച്ച് വെയ്ക്കുക. അടുത്ത ടാപ്പിംഗ് ദിനത്തില്‍ നിവര്‍ത്തിവെച്ച ചിരട്ടകളില്‍ കൂടുതല്‍ കറ ഉണ്ട് എങ്കില്‍ അന്ന് ടാപ്പിംഗ് വിശ്രമം ആ മരങ്ങള്‍ക്കുമാത്രം നല്‍കണം. പട്ടമരപ്പെന്ന് പറയുന്നത് ഫിസിയോളജിക്കല്‍ ഡിസ്ഓര്‍ഡറാണ് എന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നുവെച്ചാല്‍ ഇലയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം തടിയേയും തൊലിയേയും വളര്‍ത്തുവാന്‍ സഹായിക്കുന്ന കേമ്പിയം എന്ന അതിലോലമായ പട്ടയ്ക്ക് മുകളിലൂടെ ഫ്‌ലോയം എന്ന കുഴലുകളിലൂടെ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. വേരിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഫോസ്ഫറസിന്റെ വാഹകനായ മഗ്‌നീഷ്യമാണ് പ്രസ്തുത പണി നിര്‍വ്വഹിക്കുന്നത്. നാം ടാപ്പിംഗ് ആരംഭിക്കുമ്പോള്‍ കുറച്ച് ദിവസം മാത്രം കറയുടെ കട്ടി കൂടിയിരിക്കുകയും ക്രമേണ ഡി.ആര്‍.സി താണ് വരുകയും ചെയ്യുന്നു.

 

തദവസരത്തില്‍ മരങ്ങള്‍ അമിതമായ ഒഴുക്ക് തടയുന്നതിനായി ഉണക്ക റബ്ബറിന്റെ അളവ് ലാറ്റെക്‌സില്‍ വര്‍ദ്ധിപ്പിക്കുന്നു. അത് നിയന്ത്രിതമായ രീതിയില്‍ ടാപ്പുചെയ്താല്‍ മാത്രമെ പ്രയോജനപ്രദമാകുകയുള്ളു.വെട്ടുപട്ടയുടെ ചെറിയ ഒരു ഭാഗത്ത് കറയില്ലാത്ത പാല്‍ക്കുഴലുകള്‍ ദൃശ്യമായാല്‍ മരത്തിന്റെ മറുവശത്ത് മൂന്നടി ഉയരത്തില്‍ മറ്റൊരു വെട്ടുപട്ട സൃഷ്ടിച്ച് രണ്ടുപട്ടയും ഒരുമിച്ച് ടാപ്പ് ചെയ്യാം. കറ ഒഴുകി ഒരേ ചിരട്ടയില്‍ത്തന്നെ വീഴ്ത്താം. ദിവസങ്ങള്‍ കഴിയുമ്പോള്‍ പട്ടമരപ്പിന്റെ ലക്ഷണം മാറി കറ ഒഴുകുന്ന പാല്‍ക്കുഴലുകള്‍ സജീവമായതായി കാണാം. എന്നാല്‍ രണ്ടു ചിരട്ടയിലും കൂടി കിട്ടുന്ന അളവ് വളരെ കൂടുതലാണെങ്കില്‍ ഓരോ ടാപ്പിംഗ് ദിനത്തിലും മാറി മാറി ഒരു പട്ടമാത്രം ടാപ്പു ചെയ്യണം. ഫ്‌ലോയത്തിലൂടെ താഴേയ്‌ക്കൊഴുകുന്ന അന്നജം മരത്തെ സംരക്ഷിക്കുവാനായി വെട്ടുപട്ടയ്ക്ക് മുകളില്‍ തടയുന്നതാണ് ഇത്തരം ഫിസിയോളജിക്കല്‍ ഡിസ്ഓര്‍ഡറിന് കാരണം. വെട്ടിത്തുടങ്ങുന്ന ഭാഗത്തുണ്ടാകുന്ന റബ്ബര്‍ബോര്‍ഡിന്റെ ഭാഷയില്‍ ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നതും ഇപ്രകാരം തന്നെയാണ്. ബാര്‍ക്ക് ഐലന്റ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്ത് വെട്ടിയപട്ടയും വെട്ടാത്ത പട്ടയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടൊന്നും അല്ല.വെട്ടിയ ഭാഗത്ത് കറയില്ലാതായി എങ്കില്‍ മരത്തിന്റെ മറുവശത്ത് വെട്ടാത്ത ഭാഗത്തും ഇതേ ബാര്‍ക്ക് ഐലന്റ് കാരണം ഫ്‌ലോയത്തില്‍ അന്നജം ഇല്ലാതാകുന്നു. വെട്ടുപട്ടയില്‍ വളരെക്കുറച്ച് പാല്‍ക്കുഴലുകളില്‍ കറയില്ലാതായാല്‍ അതേപട്ട താഴേയ്ക്ക് പോകുന്തോറും പട്ടമരപ്പിന്റെ കാഠിന്യം വര്‍ദ്ധിക്കുകയും പൂര്‍ണമായും ഫ്‌ലോയവും പാല്‍ക്കുഴലുകളും ഡ്രൈ ആവുകയും ചെയ്യുന്നു. ഒരേ വെട്ടുപട്ട മരത്തിന്റെ ഒരുഭാഗത്ത് തുടര്‍ച്ചയായി ടാപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഫിസിയോളജിക്കല്‍ ഡിസ്ഓര്‍ഡര്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണാം.പട്ടമരപ്പ് ദൃശ്യമാകാത്ത മരങ്ങളില്‍ ബോറാക്‌സ് എന്ന മൂലകസമ്പുഷ്ടമായ ഔഷധം വെളിച്ചെണ്ണയില്‍ കലക്കി പുതുപ്പട്ടയില്‍ പുരട്ടിയാല്‍ പട്ടമരപ്പ് ഒഴിവാകുന്നതായി കാണാം. കാരണം ബോറോണ്‍ ഡഫിഷ്യന്‍സി ആകാം ഫ്‌ലോയം തടയപ്പെടുവാനുള്ള കാരണം.

പയര്‍: മേല്‍ത്തരം വിത്തിനങ്ങള്‍

 

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്‌ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം.

ഇനങ്ങള്‍

പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍

പകുതി പടരുന്ന സ്വഭാവമുളളവ: കൈരളി, വരൂണ്‍, അനശ്വര, കനകമണി, അര്‍ക്ക് ഗരിമ.

പടര്‍പ്പന്‍ ഇനങ്ങള്‍: ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

വിത്തിന് ഉപയോഗിക്കുന്നവ: സി152, എസ്488, പൂസ ഫല്‍ഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2), വി240, അംബ(വ16), ജി.സി827, സി ഓ3, പൌര്‍ണ്ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).

പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ: കനകമണി, ന്യൂ ഈറ

മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള: വി26

തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള: ഗുജറാത്ത് വി118, കൌ പീ2

സങ്കരയിനം പയറുകള്‍

മാലിക
ശാരിക
കെ.എം.വി1
വൈജയന്തി
ലോല
കനകമണി
കൈരളി
വരുണ്‍
അനശ്വര
ജ്യോതിക
ഭാഗ്യലക്ഷ്മി

ശ്രദ്ധിക്കാന്‍:

പുളി രസമുളള മണ്ണില്‍ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടല്‍ ആവശ്യമുളളൂ.
കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തില്‍ പുരട്ടുന്നതിന് നന്നല്ല.
കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാന്‍.
കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലര്‍ത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീര്‍ഘനേരം വച്ചിരിക്കരുത്. കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈര്‍പ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തില്‍ പാകരുത്.

ചീരയ്ക്ക് ഉണ്ടാകാന്‍ ഇടയുള്ള രോഗങ്ങള്‍

 

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത് ചുവന്ന ചീര നടത്തിരിക്കുന്നതാണ് നല്ലത്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്. ല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാം


രോഗങ്ങള്‍ / കീടങ്ങള്‍

ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍്പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.

ചെമ്മീന്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പദ്ധതി വരുന്നു

 

കൊച്ചി:  വൈറസ് രോഗം മൂലം പ്രതിസന്ധിയിലായ ചെമ്മീന്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ഗവേഷണ പദ്ധതി തയാറാകുന്നു.  ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുകിട ചെമ്മീന്‍ കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ, യു കെ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഗവേഷണ പദ്ധതിയിലാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് പ്രധാന പങ്കാളിയായി കേരളത്തില്‍നിന്നും കുഫോസിനെ ഉള്‍പ്പെടുത്തിയത്. ആഗോള ഗവേഷണ സംരംഭത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും പ്രധാന പങ്കാളിയാകും.യു.കെയിലെ ബയോടെക്‌നോളജി ആന്‍ഡ് ബയോളജിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബി.ബി.എസ്.ആര്‍.സി), ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി), യു.കെ യിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് (ഡി.എഫ്.ഐ.ഡി) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ചെമ്മീന്‍ കൃഷികളില്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന രോഗനിവാരണ ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയും ഗുണദോശ ഫലങ്ങള്‍ നിര്‍ണയിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗം തടയുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുകൂലമായ പുതിയതരം ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതി മുന്‍ഗണന നല്‍കും. രോഗബാധ തടയുകയെന്ന ലക്ഷ്യത്തോടെ ഉപയോഗിച്ചു വരുന്ന വിദേശനിര്‍മിത ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് കുഫോസിനെ കൂടാതെ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയാണ് പദ്ധതിയിലെ മറ്റ് പങ്കാളികള്‍. സ്റ്റിര്‍ലിങ് സര്‍വകലാശാല, റോയല്‍ വെറ്ററിനറി കോളജ്, നോര്‍വിച്ച് ജോണ്‍ ഇന്‍സ് സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച്, ലിവര്‍പൂള്‍ സര്‍വകലാശാല, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല എന്നീ സ്ഥാപനങ്ങളാണ് യു.കെയില്‍ നിന്നുളള ഗവേഷണ സംരംഭത്തിലുള്ളത്.

വെസ്റ്റ് ഇന്ത്യന്‍ ചെറി

 

വെസ്റ്റ് ഇന്ത്യന്‍ ചെറിയെ ബാബഡോസ് ചെറിയ എന്നും അറിയപ്പെടുന്നു. ഇവ വിറ്റാമിന്‍ സിയുടെ കലവറയാണ്. ഈ ചെടി ഉയരം കുറഞ്ഞ കുറ്റിചെടിയായി വളരുന്നു. ഉഷ്ണ മേഖലാ പ്രദേശത്ത് നന്നായി വളരും. ഇവ വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫല വര്‍ഗ്ഗ വിളയാണ്. നല്ല നീര്‍വാഴ്ചയുള്ള മണ്ണാണ് കൃഷിചെയ്യാന്‍ ഉത്തമം.

ഇനങ്ങള്‍

1. പിങ്ക് നിറമുള്ള പൂക്കളുള്ളവ

ഇവയുടെ പൂക്കള്‍ക്ക് പിങ്ക് നിറമാണ്. പൂക്കള്‍ കുലകളായി ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു. കായ്കള്‍ താരതമ്യേന വലുപ്പമുള്ളവയാണ് (ഉദ്ദേശം 6 ഗ്രാം)

2. വെള്ള നിറമുള്ള പൂക്കളുള്ളവ

പൂക്കള്‍ക്ക് വെള്ളനിറവും കുലകളായി ഇലകളും തണ്ടുമായിചേരുന്ന ഭാഗത്ത് ഉണ്ടാകുന്നു. കായ്കള്‍ക്ക് താരതമ്യേന തൂക്കം കുറവാണ് (ഉദ്ദേശം 1 ഗ്രാം). കായ്കള്‍ പാകമാകുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.

നടീല്‍ വസ്തുക്കള്‍

വിത്ത് മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാകുന്നത്. നന്നായി ഒരുക്കിയ തവാരണകളില്‍ വിത്ത് വിതച്ച് മുളപ്പിച്ചതിനുശേഷം അവയ്ക്ക് 2-4 മാസം പ്രായമാകുമ്പോള്‍ ഇളക്കി നടാവുന്നതാണ്. വേരുപിടിക്കുന്നത് കുറവാണെങ്കിലും തണ്ടും ഇലയും ചേര്‍ത്ത് മുറിച്ചെടുത്ത കഷണങ്ങള്‍ നട്ടും തൈകള്‍ ഉണ്ടാക്കാം.

ഇന്‍ഡോര്‍ ബ്യട്ടൈറിക് ആസിഡ് ഉപയോഗിച്ച് പതിവച്ചും തൈകള്‍ ഉത്പാദിപ്പിക്കാം. ഇവയ്ക്ക് ഉയര്‍ന്ന വിജയശതമാനമാകുന്നു. ഇത്തരത്തില്‍ പതിവച്ച മാധ്യമത്തിനുപുറത്ത് കണ്ടു തുടങ്ങിയാല്‍ പല തവണകളായി ചെറിയ മുറിവുണ്ടാക്കി തൈകള്‍ മുറിച്ചെടുക്കാം. ഇവയെ ചെറിയ പോളിത്തീന്‍ കവറുകളില്‍ നട്ടതിനുശേഷം പുതിയ ഇല വരുന്ന സമയം മാറ്റി നടാവുന്നതാണ്. ചിപ്പ് ബഡിംഗ്, ഷീല്‍ഡ് ബഡിംഗ്, സൈഡ് ഗ്രാഫ്റ്റിംഗ്, വിനീര്‍ഗ്രാഫിറ്റിംഗ് എന്നിവയും വിജയകരമായി ചെയ്യാവുന്നതാണ്.

നടീല്‍

1*1*1 മീറ്റര്‍ വലിപ്പത്തില്‍ 6 മീറ്റര്‍ അകലത്തിലെടുത്ത കുഴികളില്‍ തൈകള്‍ നടാം. കുഴികളില്‍ മേല്‍മണ്ണ്, 10 കിലോ ചാണകം എന്നിവയുടെ മിശ്രിതം നിറയ്ക്കണം. നട്ടതിനുശേഷം, ഉണങ്ങിയ ഇലകള്‍കൊണ്ട് പുതയിടീല്‍ നടത്തണം. ഇത് ഈര്‍പ്പം നഷ്ടപ്പെടാതെ സഹായിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ മാസം വരെ നടാന്‍ അനുയോജ്യമായ സമയമാകുന്നു. 1 വര്‍ഷം പ്രായമാകുന്നതുവരെ 4 ദിവസത്തിലൊരിക്കല്‍ ജലസേചനം നല്‍കണം. ഒരു വര്‍ഷത്തിനുശേഷം 7  10 ദിവസത്തെ ഇടവേളകളില്‍ ജലസേചനം നടത്തിയാല്‍ മതി.

വളപ്രയോഗം

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കായ്ക്കുന്ന ചെടിയ്ക്ക് ഒരു വര്‍ഷം 100 ഗ്രാം പാക്യജനകം, 160 ഗ്രാം ഭാവകം, 260 ഗ്രാം ക്ഷാരം എന്ന തോതില്‍ വളം നല്‍കണം. ഇവ 2 തുല്യ ഗഡുക്കളായി, ആദ്യത്തേത് ജൂണ്‍ ജൂലായ് മാസത്തിലും, അടുത്തത് ജനുവരി മാസത്തിലും മണ്ണില്‍ നല്ല നനവുള്ള സമയം നല്‍കണം.

പ്രുണിംഗ്

നല്ല ആകാരം ലഭിക്കാനായി വര്‍ഷത്തിലൊരിക്കല്‍ പ്രുണിംഗ് നടത്തണം. പ്രുണിംഗ് നടത്തുമ്പോള്‍ ഉണങ്ങിയ ശാഖകളും, അസുഖം ബാധിച്ചതും കൂടാതെ തുങ്ങി കിടക്കുന്ന ശാഖകളും മാറ്റണം.

പൂവിടല്‍, കായ്പിടിക്കല്‍, വിളവെടുക്കല്‍:

വിത്ത് മുളപ്പിച്ച് നട്ടു തൈകള്‍ നട്ട് 2ാം വര്‍ഷം കായ്ക്കും. എന്നാല്‍ പതിവച്ചതോ, കമ്പ്       മുറിച്ചു നട്ടതോ ആയ തൈകള്‍ 6-ാം മാസം കായ്ച്ച് തുടങ്ങും. മേയ് പകുതിയാകുമ്പോള്‍ ചെടികള്‍ പൂവിട്ടു തുടങ്ങും. ഇത് ആഗസ്റ്റ് മാസംവരെ കാണാം. കായ്കള്‍ ആഗസ്റ്റ് മാസം മുതല്‍ വിളവെടുക്കാം. വിളവെടുപ്പ് നവംബര്‍ മാസം വരെ നീളും. വളരെ അപൂര്‍വ്വമായി മാര്‍ച്ച് മാസത്തില്‍ പൂവിടുകയും അവ ഏപ്രില്‍  മേയ് മാസത്തില്‍ വിളവെടുക്കാന്‍ പാകമാവുകയും ചെയ്യും.

കക്കിരി കൃഷി

 

ചൂടില്‍ നിന്നും സംരക്ഷണം തരുന്ന കക്കിരി തീരപ്രദേശങ്ങള്‍ക്കൊപ്പം നഗരങ്ങളിലും വ്യാപകമായിക്കഴിഞ്ഞു. വേനല്‍ ചൂട് കനത്തതോടെ കക്കിരിക്ക് വിപണിയില്‍ പ്രിയമേറുകയാണ്. പഴവെള്ളരിയെന്നും പൊട്ടുവേള്ളരിയെന്നും അറിയപ്പെടുന്ന കക്കിരി സാധാരണയായി കൃഷി ചെയ്തു വരുന്നത് ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലാണ്. കേരളത്തില്‍ പ്രധാനമായും തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കക്കിരി കൂടുതലായും കൃഷി ചെയ്യുന്നത്.  കക്കിരിത്തൈകള്‍ പൂവിട്ടതിന് 47 മുതല്‍ 57 ദിവസത്തിനുള്ളില്‍ വിളവെടുക്കാം.  വേനല്‍ക്കാലത്ത് ആളുകള്‍ വ്യാപകമായി കക്കിരി കൃഷി ചെയ്യാറുണ്ട്.വിപണിയില്‍ ഒരു കിലോ കക്കിരിക്കക്ക് ശരാശരി 30 മുതല്‍ 40 രൂപ വരെ വില ലഭിക്കും. പൊട്ടിച്ച കക്കിരി 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. ആലുവ, പുത്തന്‍ചിറ, കഴുവിലങ്ങ് , എമ്മാട്, എടവില ങ്ങ്, ശ്രീനാരായണപുരം, വെള്ളൂര്‍‍, മാണിയംകാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കക്കിരി കൂടുതലായും കൃഷി ചെയ്യുന്നത്.

ഗ്രാമീണ വനിതകള്‍ക്ക് വരുമാനദായകമായ ഒരു നൂതന സംരംഭം

 

കോയമ്പത്തൂരിലെ (തമിഴ്‌നാടു) കെ.വിവേകാനന്ദന്‍ ലക്ഷം രൂപ നിക്ഷേപിച്ച് മുളകും, മല്ലിയും പൊടിക്കുന്നതിനു വേണ്ടിയുള്ള ഒരു 3 എച്ച്.പി. പിന്‍ പൊടിപ്പ് യന്ത്രം ഉണ്ടാക്കി. 'ഗാര്‍ഹിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതില് താല്‍പ്പര്യമുള്ള ഗ്രാമീണ വനിതകള്‍ക്ക് മാതൃകയാര്‍ന്ന വരുമാനമുണ്ടാക്കല്‍ യന്ത്രമാണിത്' എന്ന് വിവേകാനന്ദന്‍പറയുന്നു.
സ്ഥാപിക്കുന്നതിനുള്ള വലിയ ചെലവും, കൂടിയ വൈദ്യുതി ഉപയോഗവും കാരണം നിലവിലുള്ള മുളക്മല്ലി പൊടിക്കല്‍യന്ത്രങ്ങള്‍, വൈദ്യുതി ആശ്രയമില്ലാത്ത ഗ്രാമപ്രദേശങ്ങള്‍ക്ക് അനുയോജ്യമല്ല.
നേരിട്ട വെല്ലുവിളികള്‍
ഒരു യന്ത്രം വികസിപ്പിച്ചെടുത്തതോടെ 90 ശതമാനം പൊടിപ്പ് പ്രശ്‌നവും പരിഹരിക്കാന്‍ വിവേകാനന്ദനനായി ഇത്തരത്തില്‍ നിരവധി യന്ത്രങ്ങള്‍ അയാള്‍ നിര്‍മ്മിച്ചു. എന്നാല്‍ 20 എണ്ണം വാങ്ങുവാനേ ആള്‍ക്കാരുണ്ടായിരുന്നു എന്നത് അയാളെ ഞെട്ടിച്ചു. വാങ്ങിയ കുറെപ്പേര്‍, മുളകും മല്ലിയും അരിപ്പ് പ്രതലത്തിലൂടെ കടന്നു വരുന്നില്ലെന്നും, പൊടിക്കുന്ന സമയത്ത് വളരെയധികം പൊടി ഉണ്ടാക്കുന്നുവെന്നുമുള്ള കരണങ്ഹള്‍ പറഞ്ഞ് യന്ത്രം തിരിച്ച് തന്നു. അപ്പോഴാണ്
വിവേകാനന്ദന്‍ ഗ്രാമീണ തൊഴില്‍സംരംഭകരെ സഹായിക്കുന്ന ഒരു സംഘടന യെക്കുറിച്ച് അറിയാനിടയവുകയും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനായി അവരെ സമീപിക്കുകയും ചെയ്തു. വില്‌ഗ്രോവിലെ പ്രവര്‍ത്തകര്‍ ഈ പ്രശ്‌നം തരണം ചെയ്യാന്‍പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവന്നു. ആദ്യമായി 1 എച്ച്.പി. യുടെ ഒറ്റ ഫേസ് യന്ത്രം നിര്‍മ്മിക്കുവാന്‍സാങ്കേതിക
വിദഗ്ധര്‍ വിവേകാനന്ദനെ സഹായിച്ചു, എന്തുകൊണ്ടെന്നാല്‍, തുടക്കത്തില്‍എച്ച്.പി. വേഗതയില്‍ യന്ത്രത്തിന് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. (ഗ്രാമപ്രദേശങ്ങളില്‍ വോള്‍ട്ടേജ് വ്യതിയാനം കാരണം, 1 എച്ച്.പി. യുടെ ഒറ്റ ഫേസ് യന്ത്രത്തിനാണ് മുന്‍ഗണന)
പല പരീക്ഷണങ്ങള്‍ക്കും ശേഷം, മുളകും മല്ലിയും പ്രതലത്തില്‍അടയാന്‍ കാരണം അവയിലെ നാരിന്റെ അംശമല്ല, മറിച്ച് യന്ത്രത്തിന്റെ കേന്ദ്രബിന്ദു കറങ്ങുന്ന വേഗതയാണെന്ന് അവര്‍ കണ്ടെത്തി. അങ്ങിനെ യന്ത്രത്തിന്റെ ഭാരം കുറയ്ക്കുകയും, അതിന്റെ ഭിത്തിയുടെ കനം, രൂപം, സ്റ്റേറ്റര്‍റോട്ടര്‍ എന്നിവയുടെ ചുറ്റളവ് ഇവ ഗ്രാമീണ ഉപയോഗത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തുകയും ചെയ്തു.
വില
വിവേകാനന്ദന്‍ ഗ്രാമീണ ആവശ്യത്തിനായി, യന്ത്രത്തിന്റെ തരത്തിലും അതിലുപയോഗിച്ച സാധനങ്ങളുടെ വിലയും കണക്കിലെടുത്തു കൊണ്ട് അതിന്റെ വില കുറച്ച് . ഓരോ യന്ത്രത്തിനും 11500 രൂപയാണ് വില (മോട്ടോറുള്‍പ്പെടെ).
കൂടുതല്‍വിവരങ്ങള്‍ക്ക് :
കെ.വിവേകാനന്ദന്‍,
മെ. വിവേക എഞ്ചിനീയറിംഗ് വര്‍ക്ക്, പുതിയ നം. 116118,
സതിറോഡ്, ആര്‍.കെ.പുരം, ഗണപതി,
കോയമ്പത്തൂര്‍ – 641 006,
മൊബൈല്‍ നം. 944372134

 

കാട്ടിലെ കയ്പന്‍ പടവലത്തെ കാക്കാന്‍ നാട്ടില്‍ ഗവേഷണം

 

വംശനാശ ഭീഷണി നേരിടുന്ന ഔഷധ മുല്യമുള്ള കയ്പന്‍ പടവലത്തെ നാളത്തെ തലമുറയ്ക്കായി കാത്തുവയ്ക്കാന്‍ കോട്ടക്കല്‍ ആയുര്‍ വൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷക സംഘം മുന്നോട്ടുവയ്ക്കുന്നത് പോളി ഹൗസ് കൃഷി രീതി. പ്രമേഹം, കരള്‍ രോഗ വിമുക്തി, രക്ത ശുദ്ധീകരണം എന്നിവയ്ക്കായി ആയുര്‍വേദവും അലോപ്പതിയും കാലങ്ങളായി ഉപയോഗിക്കുന്ന 'ട്രൈക്കോ സാന്തസ് കുക്കുമെറീന' എന്ന ശാസ്ത്ര നാമമുള്ള കയ്പന്‍ പടവലത്തെ നിലനിര്‍ത്താന്‍ ആധുനിക കൃഷി രീതികള്‍ അവലംബിച്ചാല്‍ ഗുണമുണ്ടാകുമെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.

ഇടുക്കി, മൂന്നാര്‍ എന്നിവിടങ്ങളിലെ കാടുകളില്‍ മാത്രം കാണുന്ന കയ്പന്‍ പടവലത്തിന്റെ വേര് മുതല്‍ ഇല വരെ ഔഷധ മൂല്യമുള്ളതാണ്. വേരോടെ പിഴുതെടുത്ത് ഉണക്കിയാണ് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 45 ടണ്‍ കയ്പന്‍ പടവലം ഔഷധ നിര്‍മാണത്തിനായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മരുന്ന് നിര്‍മാണത്തിന് വളരെയധികം ഉപയോഗിക്കുന്ന ഈ ഔഷധ സസ്യത്തെ വംശനാശ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഗീത. എസ്. പിള്ള, ശാസ്ത്രജ്ഞരായ എം.കെ. മഹേഷ് കുമാര്‍, എസ്. സതീഷ്ണ കുമാരി, റിസര്‍ച്ച് ഫെല്ലോ കെ. ഷാനി എന്നിവര്‍ ചേര്‍ന്ന് പഠനം നടത്തിയത്. 

കാട്ടിലെ പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന കയ്പന്‍ പടവലത്തിന്റെ വിത്ത് ശേഖരിച്ച് പോളിഹൗസില്‍ ഗ്രോബാഗുകളില്‍ പ്രത്യേക പരിചരണം നല്‍കി വളര്‍ത്തിയപ്പോള്‍ മികച്ച രീതിയിലാണ് വളര്‍ച്ചയുണ്ടണ്ടായതെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്. കയ്പന്‍ പടവലത്തിന്റെ ടിഷ്യുകള്‍ച്ചര്‍ തൈകളും സംഘത്തിന്റെ നേതൃത്വത്തില്‍  ഉത്പാദിപ്പിച്ചിട്ടുണ്ട്.

പോളിഹൗസില്‍ പരാഗണം നടക്കാത്തതിനാല്‍ കായ് കുറയുമെങ്കിലും ചെടി നന്നായി തഴച്ച് വളരും. ഔഷധ നിര്‍മാണത്തിനായി വേരും വള്ളിയും ഇലയും ഉപയോഗിക്കാമെന്നതിനാല്‍ കായ് കുറയുന്നത് പ്രശ്‌നമല്ല. പോളിഹൗസില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്ത് മികച്ച വരുമാനമുണ്ടാ ക്കാവുന്ന കൃഷിയാണെന്നാണ് ഗവേഷക സംഘത്തിന്റെ അഭിപ്രായം.  സസ്യത്തിന്റെ ഉണങ്ങിയ വള്ളിക്ക് കിലോക്ക് 200 മുതല്‍ 280 രൂപ വരെയാണ് വില. ജില്ലയിലെ ചില  കര്‍ഷകര്‍ പോളിഹൗസില്‍ കയ്പന്‍ പടവല കൃഷി വിജയകരമായി നടത്തുന്നുണ്ട്. കൃഷി കൂടുതല്‍ വ്യാപകമാക്കാനാണ്  ഗവേഷക സംഘത്തിന്റെ ശ്രമം. പടോലാതി കൃതം കഷായം, പടോല കടു രോഹിണി കൃതം, ടാബ്‌ലറ്റ് തുടങ്ങിയ ഔഷധങ്ങളാണ്  കയ്പന്‍ പടവലത്തില്‍ നിന്നും പ്രധാനമായും നിര്‍മിക്കുന്നത്.

style="text-align: justify; ">മത്സ്യകൃഷിയില്‍  വിജയിക്കാന്‍

 

കുളത്തിലേക്ക് ഹെക്ടറിന് 10,000-12,000 വരെ കാര്‍പ്പുമത്സ്യക്കുഞ്ഞുങ്ങളെ വ്യത്യസ്ത അനുപാതത്തില്‍ ഇടാം. മീന്‍കുഞ്ഞുങ്ങള്‍ക്ക് നല്ല കരുത്തും ആരോഗ്യവും 8-10 സെ. മീ വലുപ്പവും ഉണ്ടെങ്കില്‍  ഫലപ്രദമാകും.  കുഞ്ഞുങ്ങള്‍ പുതിയ ആവാസവ്യവസ്ഥയില്‍ ലഭ്യമായ ജൈവാഹാരം ആവശ്യംപോലെ ഭക്ഷിക്കുന്നതിനാല്‍  വളരുന്നു. ഇടയ്ക്കിടയ്ക്ക് പരിശോധിച്ച് ജൈവാഹാരക്കുറവുണ്ടെന്നു ബോധ്യപ്പെട്ടാല്‍  ജൈവവളം പ്രയോഗിച്ച് പ്രശ്നം പരിഹരിക്കേണ്ടതാണ്.  സാധാരണയില്‍ കവിഞ്ഞതോതിലാണെങ്കില്‍ കുളത്തില്‍ ഉടലെടുക്കുന്ന ജൈവാഹാരം മതിയായെന്നുവരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സംഭരണനിരക്കിന് ആനുപാതികമായ തോതില്‍ ഊര്‍ജഗുണമുള്ള പുറംതീറ്റ ദിവസേന നല്‍കേണ്ടിവരും. അമിതമായ ജൈവ-രാസ വളപ്രയോഗത്തിലൂടെ ഉടലെടുക്കുന്ന സസ്യ-ജന്തുക്കള്‍ അനിയന്ത്രിതമായ തോതില്‍ പെരുകി 'അതിപോഷകത്വം' എന്ന അവസ്ഥയിലെത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.വിളസമൃദ്ധി- നീലവിപ്ലവത്തിനു വഴികാട്ടിവേണ്ടവിധം പരിപാലനംചെയ്യുന്ന കുളങ്ങളില്‍ 8-9 മാസം കഴിയുമ്പോള്‍ ഓരോ മത്സ്യവും ശരാശരി ഒരു കി.ഗ്രാം എന്ന തോതില്‍ വളര്‍ച്ചപ്രാപിക്കും. പ്രസ്തുത സാഹചര്യത്തില്‍ ഹെക്ടറില്‍നിന്ന് 8-12 ടണ്‍ വിളവ് നിശ്ചയമായും പ്രതീക്ഷിക്കാം. ആസൂത്രിതമായി കാര്യങ്ങള്‍ പരിപാലിച്ചാല്‍ പിഴവില്ലാതെത്തന്നെ നമ്മുടെ ജലാശയങ്ങളെ ഉത്തേജിപ്പിച്ച് മത്സ്യക്കൃഷിയിലൂടെ പോഷക ഭക്ഷ്യസുരക്ഷയ്ക്ക് മാറ്റുകൂട്ടാം.സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍ ഉല്‍ബുദ്ധരായ കര്‍ഷകര്‍ അതിന്റെ സല്‍ഫലങ്ങള്‍ ഉള്‍ക്കൊണ്ട് മത്സ്യസമൃദ്ധി പദ്ധതിയില്‍ ഭാഗഭാക്കാവുന്നത് കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മത്സ്യകര്‍ഷകര്‍ക്ക് നല്ലരീതിയില്‍ പരിശീലനവും ഗുണന്മേയുള്ള വിത്തും ഊര്‍ജഗുണമുള്ള മത്സ്യത്തീറ്റയും വേണ്ടത്ര പ്രോത്സാഹനവും കൊടുത്താല്‍ തരിശ്ശായിക്കിടക്കുന്ന പ്രദേശങ്ങള്‍ മത്സ്യവിളവിന്റെ കേദാരങ്ങളാക്കി മാറ്റാന്‍കഴിയും. തൊഴിലില്ലായ്മ നല്ലൊരളവില്‍ പരിഹരിക്കാനും പോഷകഭക്ഷ്യക്കമ്മി നികത്താനും മികച്ച രീതിയില്‍ ആദായം നേടാനും ഗ്രാമീണ സമ്പദ്ഘടന ഗണ്യമായ തോതില്‍ മെച്ചപ്പെടുത്താനും കഴിയുന്നത് കേരള ത്തില്‍ നീലവിപ്ലവത്തിന് ആക്കംകൂട്ടാന്‍ പര്യാപ്തമാകും.

style="text-align: justify; ">സീനിയ

 

കമ്പോസിറ്റെ സസ്യകുടുംബത്തിലെ ഒരംഗം. സീനിയ എലിഗന്‍സ് എന്നാണിതിന്റെ ശാസ്ത്രനാമം. വളരെ പ്രചാരമുള്ള ഒരു ഹ്രസ്വകാല സസ്യമാണിത്. മഴക്കാലത്തും മഞ്ഞുകാലത്തും വളര്‍ത്താം. നിവര്‍ന്നു വളരുന്നു. 90 സെന്റിമീറ്റര്‍ ഉയരം വയ്ക്കാറുണ്ട്. വശങ്ങളില്‍നിന്നും ശാഖകള്‍ പൊട്ടി അവ നിറയെ പൂക്കളുണ്ടാകുന്നു. 8-10 ആഴ്ച വളര്‍ച്ചയെത്തുമ്പോള്‍ ചെടി പുഷ്പിച്ചു തുടങ്ങും. വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വിരിയുന്നു. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം തടങ്ങളില്‍ ധാരാളം ചേര്‍ത്തുകൊടുത്താല്‍ വലിപ്പമുള്ള ധാരാളം പൂക്കള്‍ ലഭിക്കുന്നു. വയലറ്റ്, ഓറഞ്ച്, മഞ്ഞ, ഇളം മഞ്ഞ എന്നീ നിറങ്ങളിലുള്ള പൂക്കളാണ് സാധാരണ കണ്ടുവരുന്നത്. മണ്ണില്‍ വളാംശം കുറവാണെങ്കില്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും വിളറിയ പൂക്കള്‍ മാത്രം ഉണ്ടാവുകയും ചെയ്യുന്നു. വെയില്‍ ധാരാളം ഈ ചെടിക്ക് ആവശ്യമാണ്. ദിവസവും നനയ്ക്കണം. വിത്തു പാകി പറിച്ചു നട്ടാണ് തടത്തില്‍ വളര്‍ത്തുന്നത്. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 25 സെന്റിമീറ്റര്‍ അകലം നല്‍കണം. നട്ട് ഒരു മാസം കഴിയുമ്പോള്‍ തണ്ടിന്റെ അറ്റം നുള്ളിക്കളഞ്ഞാല്‍ ധാരാളം ശാഖകള്‍ ഉണ്ടായി അതിലെല്ലാം നിറയെ പൂക്കള്‍ ഉണ്ടാകുന്നു. എല്ലുപൊടിയോ ഗാര്‍ഡന്‍ മിക്‌സ്ചറോ വല്ലപ്പോഴും നല്‍കുന്നത് ചെടി ആരോഗ്യത്തോടെ വളരാനും ധാരാളം പുഷ്പിക്കുവാനും സഹായിക്കുന്നു. മുറികള്‍ അലങ്കരിക്കുവാന്‍ കട്ഫ്‌ളവറായും ഉപയോഗിക്കുന്നു. അധിക ദിവസം കേടുകൂടാതെ അവ സൂക്ഷിക്കാവുന്നതാണ്.

style="text-align: justify; ">പച്ചക്കറിക്കൃഷിയില്‍ ജലസേചനം നിര്‍വഹിക്കെണ്ട രീതികള്‍

 

ചൂട് കൂടുകയും വെള്ളക്ഷാമം ഉണ്ടാക്കുന്ന  സാഹചര്യത്തില്‍ പച്ചക്കറിയില്‍  ശാസ്ത്രീയപരമായി ചെയ്യേണ്ട രീതികള്‍.  വെള്ളം നനയ്ക്കുമ്പോള്‍ ഇനിപ്പറയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
മണ്ണില്‍ ജൈവവളസാന്നിധ്യം നല്ലതുപോലെ ഉണ്ടാവണം. ചെടികളുടെ പോഷണത്തിനെന്നതുപോലെതന്നെ ജലവും അത്യാവശ്യമാണ്. വെള്ളം പതുക്കെ ഒഴിക്കുന്നതുകൊണ്ട് മണ്ണിനെ അയവുള്ളതാക്കുകയും കീഴോട്ടുള്ള വേരുപടലങ്ങളില്‍ വെള്ളം എളുപ്പം ലഭിക്കുന്നതിനും സഹായിക്കും.നേഴ്സറികളിലും പച്ചക്കറികള്‍ പറിച്ചുനടുന്ന ഏതാനും ദിവസങ്ങളിലും അല്‍പ്പമാത്രയളവില്‍ മാത്രമെ വെള്ളം വേണ്ടിവരുന്നുള്ളൂ. പമ്പുകൊണ്ടോ, കുടമുപയോഗിച്ചോ നനയ്ക്കുമ്പോള്‍ ധാരാളം വെള്ളം ആവശ്യമായി വരും. പച്ചക്കറിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലെലാം മണ്ണില്‍ ഈര്‍പ്പം  ആവശ്യമായ അളവില മാത്രമേ വെള്ളം നനയ്ക്കേണ്ടതുള്ളു.  പടര്‍ന്നും നിലത്തും വ്യാപിക്കുമ്പോഴും പൂത്ത് കായകള്‍ ഉണ്ടാവുന്ന സമയത്തും കൂടുതല്‍ വെള്ളം ഒഴിച്ച് കൊടുക്കണം. ധാരാളം വെള്ളം കൃഷിയിടത്തിലൂടെ ഒഴിച്ച് ഒഴുക്കിവിടുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഇത് മേല്‍മണ്ണിലെ പോഷകഘടകങ്ങള്‍ ഒലിച്ച് നഷ്ടപ്പെടാനും താഴോട്ടിറങ്ങി ചെടിക്ക് പ്രയോജനപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കും. പ്രത്യേകിച്ചും പച്ചക്കറിയില്‍ ഉപരിതല സ്പര്‍ശിയായ വേരുകളാണുള്ളതെന്നതും ശ്രദ്ധിക്കുക. വെള്ളം നനയ്ക്കുമ്പോള്‍ ഇലപ്പടര്‍പ്പുകള്‍ക്ക് മുകളിലൂടെ പതിച്ച് നനയ്ക്കുന്ന ഒരുരീതി കാണാറുണ്ട്. ഇത് രോഗങ്ങള്‍ വരാന്‍  ഇടയാക്കും. ചീരയിലെ വെള്ളപ്പൊട്ട്രോഗം, വെള്ളരി വര്‍ഗത്തിലെ പൂര്‍ണ പൂപ്പ്രോഗം എന്നിവ ഇത്തരത്തിലാണ് കൂടുതല്‍ പകരുന്നത്. പരമാവധി മണ്ണില്‍ ഒഴുക്കിനനയ്ക്കാന്‍ ശ്രമിക്കുക. പച്ചക്കറിക്ക് വെള്ളം നനയ്ക്കുന്ന സമയവും പ്രാധാന്യമര്‍ഹിക്കുന്നു. വേനല്‍ച്ചൂടില്‍ വെള്ളം പെട്ടെന്നുതന്നെ ബാഷ്പീകരിക്കുമെന്നതിനാല്‍ വൈകുന്നേരങ്ങളില്‍ മാത്രം ജലസേചനം ചെയ്യുക. 
വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയവ വിളവെടുക്കുന്നതിനു മുന്‍പ് ഏതാനും ദിവസം മുമ്പേ നന നിര്‍ത്തുന്നത് ആവശ്യമാണ്.  വിളയാനുള്ള കാലതാമസം കൂടാനും ജലാംശം അധികമാകുമ്പോള്‍ എളുപ്പം കേടുവരാനും സാധ്യത കൂടുകയുംചെയും.  വഴുതന, വെണ്ട, തക്കാളി തുടങ്ങിയവയും കൃഷിചെയ്യുമ്പോള്‍ പടുരന്നതിനുമുമ്പേ നിലത്ത് കരിയില ഇട്ട് പുതകൊടുക്കുന്നത് വെള്ളത്തിന്റെ ബാഷ്പീകരണനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ കായകള്‍ മണ്ണില്‍ നേരിട്ടു പതിഞ്ഞുകിടക്കുമ്പോഴുള്ള രോഗ–കീട ബാധ ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. 
വെള്ളം നനയ്ക്കുമ്പോള്‍ ചിലയിനങ്ങളുടെ വേരുപടലം കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കും

style="text-align: justify; ">തക്കാളി കൃഷി

 

തക്കാളി കേരളീയര്‍ക്ക് പ്രിയപ്പെട്ട ഭക്ഷ്യയിനമാണ്. പച്ചക്കറികളിലെ രാജാവയിട്ടാണ് തക്കാളിയെ കണക്കാക്കുന്നത് .പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്ക് ആദ്യമായി തക്കാളിയെത്തിച്ചത് . ചൈന, അമേരിക്ക, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ലോകത്തില്‍ പ്രമുഖമായി തക്കാളി ഉത്പാദിപ്പിക്കുന്നത്. തക്കാളി കൃഷിയുടെ വിളവിന് അനുയോജ്യമായ മണ്ണ് വേണം. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. മണലും കളിമണ്ണും കലര്‍ന്ന  മണ്ണാണ് തക്കാളി കൃഷിക്ക് അനുയോജ്യം. ശരത്-വര്‍ഷകാലം വസന്ത-വേനല്‍ക്കാലം എന്നിങ്ങനെയാണ് കൃഷിക്കാലം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 400-500 ഗ്രാം വിത്ത് വേണ്ടിവരും. കേരളത്തില്‍ കൃഷി ചെയ്യുന്നത് ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവയാണ് വിത്തിനം.  ഇതില്‍ വിജയ് എല്ലാ സമയത്തും കൃഷി ചെയ്യാവുന്ന ഇനമാണ്. പൂസാ റൂബി, മംഗള, പൂസ 120, എച്ച്.എസ്. 102, എസ്.12, സി.ഒ.1 എന്നിവയാണ് മറ്റിനങ്ങള്‍. ഇതില്‍ പൂസ റൂബിയും മുകളില്‍പ്പറഞ്ഞ ശക്തി, മുക്തി എന്നിവയും ബാക്ടീരിയയെ  ചെറുക്കുന്നവയാണ്. നാടന്‍ തക്കാളിയിനങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത അതി നൂതനയിനങ്ങളില്‍നിന്ന് വലിപ്പമേറിയ കായകളും ഗുണമേന്മയും ലഭിക്കുന്നു.വിത്ത്   മുളപ്പിച്ചെടുത്ത് മാറ്റി നടുന്നതാണ് തക്കാളി കൃഷിക്ക്‌ നല്ലത്. വേപ്പിന്‍പിണ്ണാക്ക് ചാണകപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി പൊടിയാക്കി വേണം വിത്ത് മുളപ്പിക്കാനുള്ള മണ്ണില്‍ ഇടാന്നുള്ളത്. രാത്രി തുണിയില്‍ കെട്ടി നനച്ചുവെച്ച വിത്ത് രാവിലെയെടുത്ത് വെള്ളം തോരാന്‍ വെക്കണം.  ദിവസവും വെള്ളം സ്‌പ്രേയായി നനച്ചുകൊടുക്കണം. മൂന്ന് ദിവസം കൊണ്ട് മുളക്കും.  വെള്ളമൊഴിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. ശക്തിയില്‍ വെള്ളമൊഴിച്ചാല്‍ വേര് പൊട്ടിപ്പോവും. കടലപ്പിണ്ണാക്ക്  ചാണകവെള്ളത്തില്‍ കലക്കി  ഒഴിച്ചുകൊടുത്താല്‍ മുളച്ച  തൈകള്‍ പെട്ടെന്ന് വളരും. നല്ല തുറസ്സായ സ്ഥലത്ത് വേണം നഴ്‌സറി തയ്യാറാക്കേണ്ടത്. സൂര്യപ്രകാശം നന്നായി ലഭിക്കണം. ഉണക്കിപ്പൊടിച്ച ചാണകത്തിന് പകരം ട്രൈക്കോഡര്‍മ ചേര്‍ത്ത് പരിപോഷിപ്പിച്ച ചാണകമാണ് നഴ്‌സറിയില്‍ ഉപയോഗിക്കാനുള്ളത്. മൂന്നുദിവസം ഇടവിട്ട് രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കാം. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രമോ ചാണകക്കുഴമ്പോ ഒഴിച്ചാലും തൈകള്‍ വേഗം വളരും. തക്കാളി തൈകളുടെ തണ്ടിന് അത്യാവശ്യം ബലം കൈവന്നതിന് ശേഷമേ പറിച്ച് നടാവൂ. തൈകള്‍ പറിക്കുന്നതിന് മുമ്പ് നഴ്‌സറി നന്നായി നനച്ചുകൊടുക്കണം.

 

.

3.02127659574
Shanson K O Aug 08, 2016 03:10 PM

നല്ല രീതിയിൽ ഉപകരപ്രതമാണ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top