Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുരുമുളകിന്റെ നാട്

ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന കുരുമുളകളിന് അടുത്തറിയാം .

നൂറ്റാണ്ടുകളായി കേരളത്തിൽ ക്യഷിചെയ്തിരുന്ന ഒരു ഉൽപന്നമാണ് കുരുമുളക്. 20ാം നൂറ്റാണ്ടുമുതൽ വളരെ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ കുരുമുളക് ക്യഷിചെയ്തുപോരുന്നുണ്ട്. ചരിത്രപരമായി കേരളത്തിന്റെ വരുമാനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഉൽപന്നമാണ് ഇത്. ഇതുവരെ നടത്തിയിടുള്ള കുരമുളക് ഗവേഷണത്തിന്റെ ഫലമായി അനേകം പുതിയ ഇനങ്ങൾ ഇന്ന് കേരളത്തിൽ പ്രചാരത്തിൽ ഉണ്ട്.കുട്ടികുരുമുളക്, കരിമുണ്ട, കരിമുണ്ടി, പന്നിയുർ 1, പന്നിയുർ 5, നീലിമുണ്ടി, ഹൈറേഞ്ച് നീലീമൂണ്ടി, ഉതിരൻ, ഇരുമണിയൻ, വയനാടൻ, അയിംപിരിയൻ, വയനാടൻ ബോൾട്ട്, കല്ലുവള്ളി, വലിയ അറക്കളം, ചെറിയ അറക്കളം, വലംകോട്ട, ചുവന്നനാമ്പൻ, വെള്ളനാമ്പൻ, നടേശൻ, വലിയകാണിയക്കാടൻ, ചെറിയകാണിയക്കാടൻ, കുറ്റിക്കുരുമുളക് എന്നിവയാണ് കുരുമുളകിലെ ഇനങ്ങൾ.

വിപണനത്തിനായിട്ടാണ് കുരുമുളക് പൊതുവിൽ കർഷകർ ക്യഷിചെയ്യുന്നത്. സ്വന്തമായി പാചകാവശ്യത്തിനും ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതെ സുക്ഷിക്കുന്നതിനും മരുന്നിനും മറ്റുമായി കുരുമുളക് പ്രധാനമായി ഉപയോഗിക്കുന്നു. കുരുമുളക് വള്ളിയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ നടീൽ വസ്തുക്കളായി ഉപയോഗിക്കുുന്നു. തിരുവാതിര ഞാറ്റുവേല സമയങ്ങളിൽ നേരിട്ട് വള്ളി മുറിച്ചെടുത്ത് താങ്ങുമരത്തിന് സമീപത്തായി കുഴിയെടുത്ത് നടുന്ന രീതിയാണ് കാലാകാലങ്ങളായി ക്യഷിചെയ്തുപോന്നിരുന്നത്. നടീൽ വസ്തുക്കൾ മുറിച്ചെടുത്ത് പോളിത്തീൻ കവറുകളിലാക്കി ക്യഷിചെയ്യുന്ന രാതി ഇപ്പോൾ വ്യാപകമാണ്. കാലാവസ്ഥാ സംബന്ധമായ പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിന് ഈ ക്യഷിരീതി സഹായകമാണ്. കാട്ടൂതിപ്പല്ലി ചെടിയിൽ കുരുമുളകുവള്ളി ഒട്ടിച്ചുചേർത്ത് ക്യഷിചെയ്യുന്ന രീതിയും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ജൂണ്, ജൂലെെ മാസങ്ങളിൽ കാലവർഷം ലഭിക്കുന്നതോടുകൂടിയാണ് കുരുമുളക് തിരികൾ ഇടുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ തിരികളിലുള്ള കുരുമുളകുമണികൾ മൂപ്പെത്തുന്നു. പഴുത്തുതുടങ്ങിയ കുരുമുളകുമണികൾ വിളവെടുപ്പിന് തയ്യാറാകുന്നു.കുരുമുളകിന് വിപണിയിൽ ഉയർന്ന ആവശ്യവും വിലയും ഉണ്ട്. കുരുമുളക് നടീൽ വസ്തുക്കൾ കർഷകർ പരസ്പരം കെെമാറുകയും കാർഷിക നെഴ്സറികൾ വഴി ലഭ്യമാകുകയും ചെയ്യുന്നു. പരമ്പരാഗതമായി നടുന്നതിലും വിളവെടുക്കുന്നതിലും സംസ്കരിക്കുന്നതിലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും പങ്കെടുക്കുന്നു.രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും കുരുമുളക് ക്യഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാകലങ്ങളായി കുരുമുളകുക്യഷി ചെയ്തുപോന്നിരുന്ന പ്രദേശങ്ങളിൽ ഗണ്യമായ കുറവ് ഇന്ന് അനുഭവപ്പെടുന്നു.ഉയർന്ന കൂലി നിലവാരവും അനുയോജ്യമായ സ്ഥലത്തിന്റെ പരിമിതിയും മൂലം ചേനകൃഷി കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തുന്ന ചേന അമിതമായ രാസവളവും കീടനാശിനിയും ഉപയോഗിച്ചു കൃഷി ചെയ്തുണ്ടാക്കുന്നവയാണ്.

കുരുമുളകിന് ഒരു വിയറ്റ്‌നാം മാതൃക

വയനാട് കുരുമുളകിന്റെ നാടാണെങ്കിലും പത്ത് വർഷത്തിലധികമായി കടുത്ത രോഗബാധ വന്നതിനെ തുടർന്ന് കുരുമുളക് കൃഷി പാടെ നശിച്ചു. വയനാടന്‍ കുരുമുളക് എന്ന ഖ്യാതിയും ഇതോടെ പോയ്മറഞ്ഞു. ഈ സാഹചര്യത്തിലാണ് അയൂബ് കുരുമുളകിന്റെ പതനത്തെകുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചുമെല്ലാം ഗഹനമായി ചിന്തിച്ചത്.

മാറിയ കാലത്തിനനുസരിച്ച് കൃഷി രീതിയിലും മാറ്റം വരുത്തി. നല്ലയിനം കുരുമുളക് തൈകളുടെ നഴ്‌സറി സ്വന്തം മേല്‍നോട്ടത്തിലുണ്ടാക്കി. സെര്‍പന്റെയിന്‍ രീതിയില്‍ നിലത്ത് നിരത്തിവെച്ച കൂടുകള്‍ക്ക് മുകളിലൂടെ കുരുമുളക് വള്ളിയെ ഓടാന്‍ വിടുകയാണ്‌ ആദ്യം ചെയ്തത്.

പിന്നീട് ഇവയില്‍ നിന്നും കുറച്ചുകൂടി വേഗത്തില്‍ വളരാനുള്ള പ്രവണതകണ്ട ലംബരീതി അവലംബിക്കുകയായിരുന്നു. കീറിയെടുത്ത മുളന്തണ്ടില്‍ ചകിരിച്ചോറ് നിറച്ച് കുരുമുളക് താവരണകള്‍ വളര്‍ത്താനുള്ള ഈ രീതിയാണ് അയൂബിന് അഭികാമ്യമായി തോന്നിയത്.

പിന്നീട് തോട്ടത്തില്‍ നാട്ടിയ കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ ഈ വള്ളിത്തൈകള്‍ നടുകയായിരുന്നു. കൂടുതല്‍ കരുത്തോടെ ജൈവവളം നല്‍കിയപ്പോള്‍ കോണ്‍ക്രീറ്റ് കാലുകളില്‍ വള്ളി പടര്‍ന്നുകയറാന്‍ തുടങ്ങി. ഒരു കാലിന് ആയിരത്തി അഞ്ഞൂറ് രൂപയാണ് ചെലവായത്. ഇത്തരത്തില്‍ ആയിരത്തോളം കാലുകള്‍ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിക്കാനാവും. വര്‍ഷത്തില്‍ നാല് ലക്ഷം രൂപ ഇതില്‍ നിന്നും ഈ കര്‍ഷകന്‍ ലാഭം പ്രതീക്ഷിക്കുന്നു. ഇങ്ങനെ ശാസ്തീയമായ കൃഷിരീതികളിലാണ് ഈ യുവകര്‍ഷകന്‍ ശ്രദ്ധമുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

രോഗ,കീട പ്രതിരോധശേഷിയുള്ള കുരുമുളകു വള്ളികളും തൈകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം(ആര്‍.എ.ആര്‍.എസ്) പദ്ധതി തയാറാക്കി.കുരുമുളകുകൃഷിയില്‍ വയനാടിന്റെ ഗതകാലപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ആറ് കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം വൈകാതെയുണ്ടാകുമെന്ന് ആര്‍ എ ആര്‍ എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.

അത്യുത്പാദനശേഷിയും കീട,രോഗ ബാധയേല്‍ക്കാത്തതുമായ വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും ടിഷ്യൂകള്‍ച്ചര്‍ ചെയ്ത തൈകളും ആര്‍ എ ആര്‍ എസില്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചിട്ടുണ്ട്. ഇവ അടുത്തവര്‍ഷം മുതല്‍ നേരിട്ടും കൃഷി വകുപ്പ് മുഖേനയും കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. രണ്ട് പതിറ്റാണ്ടുമുന്‍പ് വരെ രാജ്യത്ത് കുരുമുളകുകൃഷിക്ക് പുകള്‍പെറ്റ ഭൂപ്രദേശമായിരുന്നു വയനാട്.പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ കറുത്തപൊന്നിന്റെ(കുരുമുളകിന്റെ) നാടെന്നാണ് അറിയപ്പെട്ടിരുന്നതുപോലും. ഈ പഞ്ചായത്തുകളിലെ പല തോട്ടങ്ങളിലും തനിവിളയായാണ് കുരുമുളക് കൃഷിചെയ്തിരുന്നത്. 1991-’92ല്‍ ജില്ലയില്‍ 30543 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. 2009 ആയപ്പോഴേക്കും ഇത് 19267 ഹെക്ടറായി കുറഞ്ഞു.

ദ്രുതവാട്ടം, മന്ദവാട്ടം, ഇലചെറുതാകല്‍ തുടങ്ങിയ രോഗങ്ങളും കീടബാധകളുമാണ് കുരുമുളകുകൃഷിക്ക് വിനയായത്. ക്വിന്റല്‍ കണക്കിനു കുരുമുളക് വിളഞ്ഞിരുന്ന തോട്ടങ്ങളില്‍ പലതും കഥവാശേഷമായി. രോഗ,കീടാക്രമണത്തെ അതിജീവിച്ച തോട്ടങ്ങളിലാകട്ടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. 2004-’05ല്‍ 18978 ടണ്‍ ആയിരുന്നു ജില്ലയില്‍ കുരുമുളക് ഉല്‍പാദനം. 2010ല്‍ ഇത് 3361 ടണ്‍ ആയി താഴ്ന്നു.

ജില്ലയില്‍ കുരുമുളകുകൃഷി പുനരുജ്ജീവനത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും സമീപകാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ പൊതുവേ പാഴാകുകയായിരുന്നു. കര്‍ഷകര്‍ നട്ട തൈകളിലും വള്ളികളിലും ഭൂരിപക്ഷവും ഒന്നോ രണ്ടോ വര്‍ഷത്തിനകം നശിച്ചു. രോഗ, കീട ബാധയായിരുന്നു ഇതിനു പ്രധാനകാരണം. കാലാവസ്ഥയിലെ മാറ്റങ്ങളും തൈകളെ ബാധിച്ചു.

ഈ സാഹചര്യത്തിലാണ് രോഗങ്ങളോടും കീടങ്ങളോടും മല്ലടിച്ചുജയിക്കാന്‍ കഴിവുള്ള തൈകളും വള്ളികളും വികസിപ്പിക്കുന്നതിനു ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആര്‍.എ.ആര്‍.എസില്‍ ഗവേഷണം ആരംഭിച്ചത്.

ക്വിന്റലിന് ഏകദേശം 50000 രൂപയാണ് കുരുമുളകിന്റെ ഇപ്പോഴത്തെ വിപണിവില. പക്ഷേ, വില്‍ക്കാന്‍ കര്‍ഷകരില്‍ പലരുടെയും പക്കല്‍ കുരുമുളകില്ല. 3000 ടണ്ണില്‍ ചുവടെ ഉത്പാദനമാണ് ജില്ലയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

തോട്ടങ്ങളില്‍ രോഗ,കീട പ്രതിരോധശേഷിയുള്ള ചെടികള്‍ ഇടംപിടിക്കുന്ന മുറയ്ക്ക് ഏഴോ എട്ടോ കൊല്ലത്തിനകം വയനാടിന് കുരുമുളക് ഉത്പാദനത്തില്‍ ഏറെ മുന്നേറാന്‍ കഴിയുമെന്ന് ആര്‍.എ.ആര്‍.എസ്. അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.ഇത്തരം സന്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെ നൽകി കൊണ്ട് തന്നെ വയനാടൻ കുരുമുളക് കൃഷിയെ പുഷ്ടിപ്പെടുത്തുന്നുണ്ട്.

തോട്ടൂളി അയൂബ് ഇപ്പോള്‍ നടത്തുന്നത് കാര്‍ഷിക വിപ്ളവമാണ്.വിഷരഹിതമായ ഒരു കാര്‍ഷിക വിപ്ളവം.നക്സലൈറ്റ് നേതാവ് എ. വര്‍ഗ്ഗീസിനോട് അടങ്ങാത്ത ആവേശമായിരുന്നു അയൂബിന്. അത് കൊണ്ട് തന്നെ വര്‍ഗ്ഗീസിന്റെ പാത സ്വീകരിച്ചിറങ്ങിയ അയൂബ് ഇപ്പോള്‍ അതൊക്കെ ഉപേക്ഷിച്ച്‌ നടത്തുന്നത് കാര്‍ഷിക വിപ്ളവം.എ.വര്‍ഗീസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയ ഒരു കാലമുണ്ടായിരുന്നു അയൂബിന്. മാനന്തവാടിക്കടുത്ത ആറുവാള്‍ സ്വദേശിയാണ് അയൂബ്.വിപ്ളവ പ്രവര്‍ത്തകനായിരുന്ന അയൂബില്‍ നിന്ന് ഹരിത വിപ്ലവകാരനായ അയൂബിലേക്കുള്ള മാറ്റം ഒരു പതിറ്റാണ്ട് മുമ്ബാണ് സംഭവിച്ചത്. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും സ്വന്തം നാട്ടിലെ ആളുകള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അയൂബ് ആരംഭിച്ച സഫ ഓര്‍ഗാനിക് ഫാം ഇതിനോടകം ദേശീയ ശ്രദ്ധ നേടികഴിഞ്ഞു. സ്വദേശമായ ആറു വാളില്‍ രണ്ട് ഏക്കര്‍ സ്ഥലത്തും മാനന്തവാടി രണ്ടേ നാലില്‍ 9 ഏക്കര്‍ സ്ഥലത്തുമാണ് വിഷ രഹിത കൃഷി.വ്യത്യസ്തമായ രീതിയിലാണ് എല്ലാ കൃഷിയും.ഇപ്പോള്‍ കുരുമുളക് കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് അയൂബ്. സമ്മിശ്ര കൃഷിക്കാരനായ അയൂബ് മാനന്തവാടി എടവക രണ്ടേ നാലിലെ സഫ ഓര്‍ഗാനിക് ഫാമിലാണ് കുരുമുളക് കൃഷിയില്‍ പുതിയ രീതി അനുവര്‍ത്തിച്ചിട്ടുളളത്. വിയറ്റ്നാമിലെ കര്‍ഷകര്‍ ഉല്‍പ്പാദന വര്‍ദ്ധനവിനായി പരീക്ഷിച്ചിട്ടുളള വിയറ്റ്നാം മാതൃകയാണ് കേരളത്തിലെ ചില കര്‍ഷകര്‍ പരീക്ഷിക്കുന്നത്. താങ്ങു കാലുകള്‍ക്കുളള രോഗബാധ തടയുന്നതിനും അതിലൂടെ കുരുമുളക് ചെടിയെ സംരംക്ഷിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. താങ്ങു കാലുകളായി മരങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് കാലുകളാണ് ഉപയോഗിക്കുന്നത്. പതിനഞ്ച് അടി നീളമുള്ള കോണ്‍ക്രീറ്റ് കാലിന്റെ രണ്ടടി ഭാഗം മണ്ണില്‍ കുഴിച്ചിടും.വേര് പിടിപ്പിച്ച കുരുമുളക് നട്ടാല്‍ അതിവേഗം മരത്തില്‍ പടര്‍ന്ന് വളരാനായി പരുപരുത്ത പ്ലാസ്റ്റിക് കോണ്‍ക്രീറ്റ് തൂണില്‍ പൊതിയും. കുരുമുളക് വളളികള്‍ തൂണിലേക്ക് ചേര്‍ത്ത് കെട്ടും. രണ്ട് അടി വീതിയും നീളവും ഉളള കുഴികള്‍ എടുത്താണ് തൂണ് നാട്ടുന്നത്. ഒരേക്കറില്‍ ആയിരം താങ്ങു കാലുകള്‍ ഇങ്ങനെ നാട്ടാനാവും. കുരുമുക് ചെടിയും താങ്ങുമരവും തമ്മില്‍ വെളളത്തിനും വളത്തിനും വേണ്ടിയുളള മത്സരം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതു കൊണ്ട് തന്നെ ഉദ്പാദന വര്‍ദ്ധനവുണ്ടാകും. ഒരു ചെടിയില്‍ നിന്നും മൂന്ന് കിലോ വരെ കുരുമുളക് ലഭിക്കും. വിയറ്റ്നാമില്‍ ഒരേക്കറില്‍നിന്ന് മൂന്ന് ടണ്‍ വരെ കുരുമുളക് ലഭിക്കും.കഴിഞ്ഞ വര്‍ഷമാണ് അയൂബ് ആദ്യം ഈ രീതി പരീക്ഷിച്ചത്. കേരളത്തില്‍ മറ്റു ചില കര്‍ഷകര്‍ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. രണ്ടേ നാലിലെ 9 ഏക്കര്‍ സ്ഥലത്താണ് സഫ ഓര്‍ഗാനിക് ഫാം പ്രവര്‍ത്തിക്കുന്നത്. റെഡ് ലേഡി പപ്പായ, ജര്‍ ജീര്‍, വിവിധയിനം പച്ചക്കറികള്‍, വിവിധയിനം മുളകള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജീവാമൃതം നിര്‍മ്മിക്കുന്നതിനായി ചാണകത്തിനും മൂത്രത്തിനുമായി കാസര്‍ഗോഡന്‍ കുളളന്‍ പശുവിനെയും വളര്‍ത്തുന്നുണ്ട്. ജലസേചനത്തിനായി കുന്നിന്‍ മുകളില്‍ മൂന്ന് മഴവെള്ള സംഭരണികളും നിര്‍മ്മിച്ചിട്ടുണ്ട്. മഴവെളള സംഭരണികളില്‍ മത്സ്യകൃഷിയും നടത്തി വരുന്നു.സമ്മിശ്ര കൃഷിയില്‍ വിജയം വരിച്ച അയൂബിന് ഇതിനോടകം വിവിധ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പുതിയ രീതികള്‍ മറ്റുളളവര്‍ക്ക് പറഞ്ഞു കൊടുക്കാനായി കൃഷിയിടത്തില്‍ തന്നെ പരിശീലനവും നല്‍കുന്നുണ്ട്.

.രണ്ടേ നാലില്‍ മൊട്ടക്കുന്നിലാണ് മഴവെളളം സംഭരിച്ചും വയലിലെ കുളത്തില്‍ നിന്ന് വെളളം പമ്ബ് ചെയ്തും വിവിധയിനം കാര്‍ഷിക വിളകള്‍ നൂറ് മേനി വിളയിക്കുന്നത്. കൃഷിയിട

ഏകവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ ആ കൃഷിയിടം മുഴുവനായും ജൈവ കൃഷിരീതിയിലേക്ക് മാറ്റണം. മിശ്രവിളയായി കൃഷിചെയ്യുമ്പോൾ  ആ കൃഷിയിടത്തിലെ എല്ലാ വിളകളും ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കുരുമുളക് പുതുതായി കൃഷിചെയ്യുമ്പോൾ  രോഗങ്ങളെയും കീടങ്ങളെയും നിമാവിരകളെയും ചെറുക്കുവാൻ കഴിവുള്ള ഇനങ്ങൾ കൃഷിചെയ്യുവാനായി തിരഞ്ഞെടുക്കുക. മണ്ണിലെ ഫലഭൂയിഷ്ടി നിലനിർത്തുന്നതിനുവേണ്ടി വിളയുടെ അവശിഷ്ടങ്ങളും കൃഷിയിടത്തിലെ മറ്റവശിഷ്ടങ്ങളും പുനഃചംക്രമണം  ചെയ്ത് ഉപയോഗിക്കാം. ജൈവ അവശിഷ്ടങ്ങൾ മണ്ണിര ഉപയോഗിച്ച് പുനഃചംക്രമണം ചെയ്ത് മണ്ണിര കമ്പോസ്റ്റ് ആക്കി കൃഷിയിടത്തിൽ ഉപയോഗിക്കാം. കളകൾ വെട്ടിമാറ്റി നിയന്ത്രിക്കുക. കൃഷിയിടത്തിലെ മാലിന്യങ്ങൾ കത്തിച്ച് നശിപ്പിക്കരുത്. പുതയിടുന്നതിനുവേണ്ടി വെട്ടിമാറ്റിയ കളകളും മറ്റും ഉപയോഗിക്കാം. രോഗം വരുന്നത് തടയുന്നതിനുവേണ്ടി മുൻകരുതൽ നടപടികൾ കൈകൊള്ളുക. രാസകീടനാശിനികളോ കുമിൾനാശിനികളോ ഉപയോഗിക്കുവാൻ പാടുള്ളതല്ല. കുമിളിനെ നിയന്ത്രിക്കുന്നതിനുവേണ്ടി ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാവുന്നതാണ്.

വള്ളി ചെടിയായി വളരുന്ന കുരുമുളകിന് വയനാടൻ കാലവസ്ഥ വളരെ അനുയോജ്യമാണ്.വയനാടിന്റെ വളര്‍ച്ചയില്‍ ഏറിയും കുറഞ്ഞും കുരുമുളക് ഒരു പ്രധാനഘടകമാണ്. കുരുമുളക് കൃഷിയുടെ ഉത്ഭവം

കേര­ള­ത്തിൽ പശ്ചിമ ഘട്ട മല­നി­ര­ക­ളാണ്‌ കുരു­മു­ള­കിന്റെ ജൻമ­സ്ഥലം. ഇതി­പ്പോഴും വന്യ ഇന­മായി  കൃഷി­ചെ­യ്യുന്ന ഇന­ങ്ങൾ പശ്ചിമ ഘട്ട മല­നി­ര­ക­ളി­ലു­ണ്ട്‌ എന്ന­തു­കൊണ്ട്‌ കുരു­മു­ള­കിന്റെ ഉത്ഭ­വ­കേന്ദ്രം ഇവി­ടെ­ത്ത­ന്നെ­യെന്ന്‌ പറ­യാം. ഇന്ത്യ­യിൽ നിന്ന്‌ ദേശാ­ന്ത­ര­ഗ­മനം നട­ത്തിയ ജന­ങ്ങൾ കുരു­മു­ളക്‌ വള്ളി മുറി­ച്ചെ­ടുത്ത്‌ ഇന്തോ­നേഷ്യ തുടങ്ങി തെക്കു­കി­ഴ­ക്കൻ ഏഷ്യ­യി­ലേക്ക്‌ പ്രച­രി­ച്ച­താ­ണെന്നു കരു­താം.

ചരിത്രം

കറു­ത്ത­പൊന്ന്‌ സുഗന്ധ വ്യജ്ഞ­ന­ത്തിന്റെ രാജാവ്‌ എന്നി­ങ്ങ­നെ­യുള്ള കുരു­മു­ള­കിന്റെ പേരു­കൾ ലോകത്ത്‌ കുരു­മു­ള­കിന്റെ സ്വീകാ­ര്യ­തയെ­യാണ്‌ കാണി­ക്കു­ന്ന­ത്‌. പശ്ചി­മ­ഘ­ട്ട­ത്തിലെ ഒരു സസ്യം എന്ന നില­യിൽ ഇന്ത്യ­യിലെ അനേകം ഔഷ­ധ­ക്കൂ­ട്ടു­ക­ളിൽ ഒരു ഘട­ക­മാണ്‌ കുരു­മു­ള­ക്‌. കായ്‌ കുല എന്നർത്ഥ­മുള്ള പിപ്പലി എന്ന സംസ്കൃത പദ­ത്തിൽ നിന്നാണ്‌ പെപ്പർ എന്ന പദം ഉണ്ടാ­യി­ട്ടു­ള്ള­ത്‌.

വിത­രണം

സുഗ­ന്ധ­വ്യ­ജ്ഞന വ്യാപാ­ര­ത്തിലെ ഏറ്റവും പ്രാചീ­ന­മായ ഒരു ഉത്പ­ന്ന­മാ­യി­രുന്നു കുരു­മു­ക്‌. 4000 വർഷം മുൻപ്‌ ഇഞ്ചി­ക്കൊപ്പം തെക്കേ ഏഷ്യ­യിൽ നിന്ന്‌ കയ­റ്റു­മതി ചെയ്തി­രുന്ന ഒരു ചരി­ത്ര­മാണ്‌ കുരു­മു­ള­കി­നു­ള്ള­ത്‌. കുരു­മു­ള­കിന്റെ വന്യ­ഇ­ന­ങ്ങൾ വളർന്നി­രുന്ന തെക്കു­പ­ടി­ഞ്ഞാ­റൻ ഇന്ത്യ­യി­ലാ­യി­രു­ന്നു. കുരു­മു­ള­കിന്റെ പ്രധാന വ്യാപാ­ര­കേ­ന്ദ്ര­ങ്ങളും തുറ­മു­ഖ­ങ്ങളും ഇന്ത്യ­യെ­ കൂ­ടാതെ ഇന്തോ­നേഷ്യ, മലേ­ഷ്യ, തായ്‌ലാണ്ട്‌, ട്രോപി­ക്കൽ ആഫ്രി­ക്ക, ബ്രസീൽ, ശ്രീല­ങ്ക, വിയ­റ്റ്നാം, ചൈന എന്നി­വി­ട­ങ്ങ­ളിലും കുരു­മു­ളക്‌ ധാരാളം കൃഷി­ചെ­യ്യു­ന്നു.

കുരുമുളകിലെ പ്രധാന ഇനങ്ങൾ

കുരുമുളകിനങ്ങള്‍

ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പൌര്‍ണ്ണമി, IISR തേവം, IISR ശക്തി, IISR ഗിരിമുണ്ട, IISR മലബാര്‍ എക്സല്‍ എന്നീ ഇനങ്ങള്‍ അത്യുല്പാദനശേഷിയുള്ളവയാണ്.നാടന്‍ ഇനങ്ങളായ കരിമുണ്ട,നീലമുണ്ടി,ജീരകമുണ്ടി,ചെങ്ങന്നൂർ കൊടി തുടങ്ങിയ നാടൻ‍ ഇനങ്ങളും കൃഷിയിൽ‍ ഉൾപ്പെടുത്താം.

കുരുമുളകിന്റെ നാട് *ആര്യ ഉണ്ണി നൂറ്റാണ്ടുകളായി കേരളത്തിൽ ക്യഷിചെയ്തിരുന്ന ഒരു ഉൽപന്നമാണ് കുരുമുളക്. 20ാം നൂറ്റാണ്ടുമുതൽ വളരെ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ കുരുമുളക് ക്യഷിചെയ്തുപോരുന്നുണ്ട്. ചരിത്രപരമായി കേരളത്തിന്റെ വരുമാനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഉൽപന്നമാണ് ഇത്. ഇതുവരെ നടത്തിയിടുള്ള കുരമുളക് ഗവേഷണത്തിന്റെ ഫലമായി അനേകം പുതിയ ഇനങ്ങൾ ഇന്ന് കേരളത്തിൽ പ്രചാരത്തിൽ ഉണ്ട്.കുട്ടികുരുമുളക്, കരിമുണ്ട, കരിമുണ്ടി, പന്നിയുർ 1, പന്നിയുർ 5, നീലിമുണ്ടി, ഹൈറേഞ്ച് നീലീമൂണ്ടി, ഉതിരൻ, ഇരുമണിയൻ, വയനാടൻ, അയിംപിരിയൻ, വയനാടൻ ബോൾട്ട്, കല്ലുവള്ളി, വലിയ അറക്കളം, ചെറിയ അറക്കളം, വലംകോട്ട, ചുവന്നനാമ്പൻ, വെള്ളനാമ്പൻ, നടേശൻ, വലിയകാണിയക്കാടൻ, ചെറിയകാണിയക്കാടൻ, കുറ്റിക്കുരുമുളക് എന്നിവയാണ് കുരുമുളകിലെ ഇനങ്ങൾ.വിപണനത്തിനായിട്ടാണ് കുരുമുളക് പൊതുവിൽ കർഷകർ ക്യഷിചെയ്യുന്നത്. സ്വന്തമായി പാചകാവശ്യത്തിനും ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതെ സുക്ഷിക്കുന്നതിനും മരുന്നിനും മറ്റുമായി കുരുമുളക് പ്രധാനമായി ഉപയോഗിക്കുന്നു. കുരുമുളക് വള്ളിയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ നടീൽ വസ്തുക്കളായി ഉപയോഗിക്കുുന്നു. തിരുവാതിര ഞാറ്റുവേല സമയങ്ങളിൽ നേരിട്ട് വള്ളി മുറിച്ചെടുത്ത് താങ്ങുമരത്തിന് സമീപത്തായി കുഴിയെടുത്ത് നടുന്ന രീതിയാണ് കാലാകാലങ്ങളായി ക്യഷിചെയ്തുപോന്നിരുന്നത്. നടീൽ വസ്തുക്കൾ മുറിച്ചെടുത്ത് പോളിത്തീൻ കവറുകളിലാക്കി ക്യഷിചെയ്യുന്ന രാതി ഇപ്പോൾ വ്യാപകമാണ്. കാലാവസ്ഥാ സംബന്ധമായ പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിന് ഈ ക്യഷിരീതി സഹായകമാണ്. കാട്ടൂതിപ്പല്ലി ചെടിയിൽ കുരുമുളകുവള്ളി ഒട്ടിച്ചുചേർത്ത് ക്യഷിചെയ്യുന്ന രീതിയും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ജൂണ്, ജൂലെെ മാസങ്ങളിൽ കാലവർഷം ലഭിക്കുന്നതോടുകൂടിയാണ് കുരുമുളക് തിരികൾ ഇടുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ തിരികളിലുള്ള കുരുമുളകുമണികൾ മൂപ്പെത്തുന്നു. പഴുത്തുതുടങ്ങിയ കുരുമുളകുമണികൾ വിളവെടുപ്പിന് തയ്യാറാകുന്നു.കുരുമുളകിന് വിപണിയിൽ ഉയർന്ന ആവശ്യവും വിലയും ഉണ്ട്. കുരുമുളക് നടീൽ വസ്തുക്കൾ കർഷകർ പരസ്പരം കെെമാറുകയും കാർഷിക നെഴ്സറികൾ വഴി ലഭ്യമാകുകയും ചെയ്യുന്നു. പരമ്പരാഗതമായി നടുന്നതിലും വിളവെടുക്കുന്നതിലും സംസ്കരിക്കുന്നതിലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും പങ്കെടുക്കുന്നു.രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും കുരുമുളക് ക്യഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാകലങ്ങളായി കുരുമുളകുക്യഷി ചെയ്തുപോന്നിരുന്ന പ്രദേശങ്ങളിൽ ഗണ്യമായ കുറവ് ഇന്ന് അനുഭവപ്പെടുന്നു.ഉയർന്ന കൂലി നിലവാരവും അനുയോജ്യമായ സ്ഥലത്തിന്റെ പരിമിതിയും മൂലം ചേനകൃഷി കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തുന്ന ചേന അമിതമായ രാസവളവും കീടനാശിനിയും ഉപയോഗിച്ചു കൃഷി ചെയ്തുണ്ടാക്കുന്നവയാണ്.  * കുരുമുളകിന് ഒരു വിയറ്റ്‌നാം മാതൃക *വയനാട് കുരുമുളകിന്റെ നാടാണെങ്കിലും പത്ത് വർഷത്തിലധികമായി കടുത്ത രോഗബാധ വന്നതിനെ തുടർന്ന് കുരുമുളക് കൃഷി പാടെ നശിച്ചു. വയനാടന്‍ കുരുമുളക് എന്ന ഖ്യാതിയും ഇതോടെ പോയ്മറഞ്ഞു. ഈ സാഹചര്യത്തിലാണ് അയൂബ് കുരുമുളകിന്റെ പതനത്തെകുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചുമെല്ലാം ഗഹനമായി ചിന്തിച്ചത്.മാറിയ കാലത്തിനനുസരിച്ച് കൃഷി രീതിയിലും മാറ്റം വരുത്തി. നല്ലയിനം കുരുമുളക് തൈകളുടെ നഴ്‌സറി സ്വന്തം മേല്‍നോട്ടത്തിലുണ്ടാക്കി. സെര്‍പന്റെയിന്‍ രീതിയില്‍ നിലത്ത് നിരത്തിവെച്ച കൂടുകള്‍ക്ക് മുകളിലൂടെ കുരുമുളക് വള്ളിയെ ഓടാന്‍ വിടുകയാണ്‌ ആദ്യം ചെയ്തത്.പിന്നീട് ഇവയില്‍ നിന്നും കുറച്ചുകൂടി വേഗത്തില്‍ വളരാനുള്ള പ്രവണതകണ്ട ലംബരീതി അവലംബിക്കുകയായിരുന്നു. കീറിയെടുത്ത മുളന്തണ്ടില്‍ ചകിരിച്ചോറ് നിറച്ച് കുരുമുളക് താവരണകള്‍ വളര്‍ത്താനുള്ള ഈ രീതിയാണ് അയൂബിന് അഭികാമ്യമായി തോന്നിയത്.പിന്നീട് തോട്ടത്തില്‍ നാട്ടിയ കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ ഈ വള്ളിത്തൈകള്‍ നടുകയായിരുന്നു. കൂടുതല്‍ കരുത്തോടെ ജൈവവളം നല്‍കിയപ്പോള്‍ കോണ്‍ക്രീറ്റ് കാലുകളില്‍ വള്ളി പടര്‍ന്നുകയറാന്‍ തുടങ്ങി. ഒരു കാലിന് ആയിരത്തി അഞ്ഞൂറ് രൂപയാണ് ചെലവായത്. ഇത്തരത്തില്‍ ആയിരത്തോളം കാലുകള്‍ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിക്കാനാവും. വര്‍ഷത്തില്‍ നാല് ലക്ഷം രൂപ ഇതില്‍ നിന്നും ഈ കര്‍ഷകന്‍ ലാഭം പ്രതീക്ഷിക്കുന്നു. ഇങ്ങനെ ശാസ്തീയമായ കൃഷിരീതികളിലാണ് ഈ യുവകര്‍ഷകന്‍ ശ്രദ്ധമുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.രോഗ,കീട പ്രതിരോധശേഷിയുള്ള കുരുമുളകു വള്ളികളും തൈകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം(ആര്‍.എ.ആര്‍.എസ്) പദ്ധതി തയാറാക്കി.കുരുമുളകുകൃഷിയില്‍ വയനാടിന്റെ ഗതകാലപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ആറ് കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം വൈകാതെയുണ്ടാകുമെന്ന് ആര്‍ എ ആര്‍ എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.അത്യുത്പാദനശേഷിയും കീട,രോഗ ബാധയേല്‍ക്കാത്തതുമായ വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും ടിഷ്യൂകള്‍ച്ചര്‍ ചെയ്ത തൈകളും ആര്‍ എ ആര്‍ എസില്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചിട്ടുണ്ട്. ഇവ അടുത്തവര്‍ഷം മുതല്‍ നേരിട്ടും കൃഷി വകുപ്പ് മുഖേനയും കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. രണ്ട് പതിറ്റാണ്ടുമുന്‍പ് വരെ രാജ്യത്ത് കുരുമുളകുകൃഷിക്ക് പുകള്‍പെറ്റ ഭൂപ്രദേശമായിരുന്നു വയനാട്.പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ കറുത്തപൊന്നിന്റെ(കുരുമുളകിന്റെ) നാടെന്നാണ് അറിയപ്പെട്ടിരുന്നതുപോലും. ഈ പഞ്ചായത്തുകളിലെ പല തോട്ടങ്ങളിലും തനിവിളയായാണ് കുരുമുളക് കൃഷിചെയ്തിരുന്നത്. 1991-’92ല്‍ ജില്ലയില്‍ 30543 ഹെക്ടറിലായിരുന്നു കുരുമുളക് കൃഷി. 2009 ആയപ്പോഴേക്കും ഇത് 19267 ഹെക്ടറായി കുറഞ്ഞു.ദ്രുതവാട്ടം, മന്ദവാട്ടം, ഇലചെറുതാകല്‍ തുടങ്ങിയ രോഗങ്ങളും കീടബാധകളുമാണ് കുരുമുളകുകൃഷിക്ക് വിനയായത്. ക്വിന്റല്‍ കണക്കിനു കുരുമുളക് വിളഞ്ഞിരുന്ന തോട്ടങ്ങളില്‍ പലതും കഥവാശേഷമായി. രോഗ,കീടാക്രമണത്തെ അതിജീവിച്ച തോട്ടങ്ങളിലാകട്ടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. 2004-’05ല്‍ 18978 ടണ്‍ ആയിരുന്നു ജില്ലയില്‍ കുരുമുളക് ഉല്‍പാദനം. 2010ല്‍ ഇത് 3361 ടണ്‍ ആയി താഴ്ന്നു.ജില്ലയില്‍ കുരുമുളകുകൃഷി പുനരുജ്ജീവനത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും സമീപകാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ പൊതുവേ പാഴാകുകയായിരുന്നു. കര്‍ഷകര്‍ നട്ട തൈകളിലും വള്ളികളിലും ഭൂരിപക്ഷവും ഒന്നോ രണ്ടോ വര്‍ഷത്തിനകം നശിച്ചു. രോഗ, കീട ബാധയായിരുന്നു ഇതിനു പ്രധാനകാരണം. കാലാവസ്ഥയിലെ മാറ്റങ്ങളും തൈകളെ ബാധിച്ചു.ഈ സാഹചര്യത്തിലാണ് രോഗങ്ങളോടും കീടങ്ങളോടും മല്ലടിച്ചുജയിക്കാന്‍ കഴിവുള്ള തൈകളും വള്ളികളും വികസിപ്പിക്കുന്നതിനു ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആര്‍.എ.ആര്‍.എസില്‍ ഗവേഷണം ആരംഭിച്ചത്.ക്വിന്റലിന് ഏകദേശം 50000 രൂപയാണ് കുരുമുളകിന്റെ ഇപ്പോഴത്തെ വിപണിവില. പക്ഷേ, വില്‍ക്കാന്‍ കര്‍ഷകരില്‍ പലരുടെയും പക്കല്‍ കുരുമുളകില്ല. 3000 ടണ്ണില്‍ ചുവടെ ഉത്പാദനമാണ് ജില്ലയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.തോട്ടങ്ങളില്‍ രോഗ,കീട പ്രതിരോധശേഷിയുള്ള ചെടികള്‍ ഇടംപിടിക്കുന്ന മുറയ്ക്ക് ഏഴോ എട്ടോ കൊല്ലത്തിനകം വയനാടിന് കുരുമുളക് ഉത്പാദനത്തില്‍ ഏറെ മുന്നേറാന്‍ കഴിയുമെന്ന് ആര്‍.എ.ആര്‍.എസ്. അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.ഇത്തരം സന്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെ നൽകി കൊണ്ട് തന്നെ വയനാടൻ കുരുമുളക് കൃഷിയെ പുഷ്ടിപ്പെടുത്തുന്നുണ്ട്.തോട്ടൂളി അയൂബ് ഇപ്പോള്‍ നടത്തുന്നത് കാര്‍ഷിക വിപ്ളവമാണ്.വിഷരഹിതമായ ഒരു കാര്‍ഷിക വിപ്ളവം.നക്സലൈറ്റ് നേതാവ് എ. വര്‍ഗ്ഗീസിനോട് അടങ്ങാത്ത ആവേശമായിരുന്നു അയൂബിന്. അത് കൊണ്ട് തന്നെ വര്‍ഗ്ഗീസിന്റെ പാത സ്വീകരിച്ചിറങ്ങിയ അയൂബ് ഇപ്പോള്‍ അതൊക്കെ ഉപേക്ഷിച്ച്‌ നടത്തുന്നത് കാര്‍ഷിക വിപ്ളവം.എ.വര്‍ഗീസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി വിപ്ലവ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയ ഒരു കാലമുണ്ടായിരുന്നു അയൂബിന്. മാനന്തവാടിക്കടുത്ത ആറുവാള്‍ സ്വദേശിയാണ് അയൂബ്.വിപ്ളവ പ്രവര്‍ത്തകനായിരുന്ന അയൂബില്‍ നിന്ന് ഹരിത വിപ്ലവകാരനായ അയൂബിലേക്കുള്ള മാറ്റം ഒരു പതിറ്റാണ്ട് മുമ്ബാണ് സംഭവിച്ചത്. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും സ്വന്തം നാട്ടിലെ ആളുകള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അയൂബ് ആരംഭിച്ച സഫ ഓര്‍ഗാനിക് ഫാം ഇതിനോടകം ദേശീയ ശ്രദ്ധ നേടികഴിഞ്ഞു. സ്വദേശമായ ആറു വാളില്‍ രണ്ട് ഏക്കര്‍ സ്ഥലത്തും മാനന്തവാടി രണ്ടേ നാലില്‍ 9 ഏക്കര്‍ സ്ഥലത്തുമാണ് വിഷ രഹിത കൃഷി.വ്യത്യസ്തമായ രീതിയിലാണ് എല്ലാ കൃഷിയും.ഇപ്പോള്‍ കുരുമുളക് കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് അയൂബ്. സമ്മിശ്ര കൃഷിക്കാരനായ അയൂബ് മാനന്തവാടി എടവക രണ്ടേ നാലിലെ സഫ ഓര്‍ഗാനിക് ഫാമിലാണ് കുരുമുളക് കൃഷിയില്‍ പുതിയ രീതി അനുവര്‍ത്തിച്ചിട്ടുളളത്. വിയറ്റ്നാമിലെ കര്‍ഷകര്‍ ഉല്‍പ്പാദന വര്‍ദ്ധനവിനായി പരീക്ഷിച്ചിട്ടുളള വിയറ്റ്നാം മാതൃകയാണ് കേരളത്തിലെ ചില കര്‍ഷകര്‍ പരീക്ഷിക്കുന്നത്. താങ്ങു കാലുകള്‍ക്കുളള രോഗബാധ തടയുന്നതിനും അതിലൂടെ കുരുമുളക് ചെടിയെ സംരംക്ഷിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. താങ്ങു കാലുകളായി മരങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് കാലുകളാണ് ഉപയോഗിക്കുന്നത്. പതിനഞ്ച് അടി നീളമുള്ള കോണ്‍ക്രീറ്റ് കാലിന്റെ രണ്ടടി ഭാഗം മണ്ണില്‍ കുഴിച്ചിടും.വേര് പിടിപ്പിച്ച കുരുമുളക് നട്ടാല്‍ അതിവേഗം മരത്തില്‍ പടര്‍ന്ന് വളരാനായി പരുപരുത്ത പ്ലാസ്റ്റിക് കോണ്‍ക്രീറ്റ് തൂണില്‍ പൊതിയും. കുരുമുളക് വളളികള്‍ തൂണിലേക്ക് ചേര്‍ത്ത് കെട്ടും. രണ്ട് അടി വീതിയും നീളവും ഉളള കുഴികള്‍ എടുത്താണ് തൂണ് നാട്ടുന്നത്. ഒരേക്കറില്‍ ആയിരം താങ്ങു കാലുകള്‍ ഇങ്ങനെ നാട്ടാനാവും. കുരുമുക് ചെടിയും താങ്ങുമരവും തമ്മില്‍ വെളളത്തിനും വളത്തിനും വേണ്ടിയുളള മത്സരം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതു കൊണ്ട് തന്നെ ഉദ്പാദന വര്‍ദ്ധനവുണ്ടാകും. ഒരു ചെടിയില്‍ നിന്നും മൂന്ന് കിലോ വരെ കുരുമുളക് ലഭിക്കും. വിയറ്റ്നാമില്‍ ഒരേക്കറില്‍നിന്ന് മൂന്ന് ടണ്‍ വരെ കുരുമുളക് ലഭിക്കും.കഴിഞ്ഞ വര്‍ഷമാണ് അയൂബ് ആദ്യം ഈ രീതി പരീക്ഷിച്ചത്. കേരളത്തില്‍ മറ്റു ചില കര്‍ഷകര്‍ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. രണ്ടേ നാലിലെ 9 ഏക്കര്‍ സ്ഥലത്താണ് സഫ ഓര്‍ഗാനിക് ഫാം പ്രവര്‍ത്തിക്കുന്നത്. റെഡ് ലേഡി പപ്പായ, ജര്‍ ജീര്‍, വിവിധയിനം പച്ചക്കറികള്‍, വിവിധയിനം മുളകള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജീവാമൃതം നിര്‍മ്മിക്കുന്നതിനായി ചാണകത്തിനും മൂത്രത്തിനുമായി കാസര്‍ഗോഡന്‍ കുളളന്‍ പശുവിനെയും വളര്‍ത്തുന്നുണ്ട്. ജലസേചനത്തിനായി കുന്നിന്‍ മുകളില്‍ മൂന്ന് മഴവെള്ള സംഭരണികളും നിര്‍മ്മിച്ചിട്ടുണ്ട്. മഴവെളള സംഭരണികളില്‍ മത്സ്യകൃഷിയും നടത്തി വരുന്നു.സമ്മിശ്ര കൃഷിയില്‍ വിജയം വരിച്ച അയൂബിന് ഇതിനോടകം വിവിധ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പുതിയ രീതികള്‍ മറ്റുളളവര്‍ക്ക് പറഞ്ഞു കൊടുക്കാനായി കൃഷിയിടത്തില്‍ തന്നെ പരിശീലനവും നല്‍കുന്നുണ്ട്. .രണ്ടേ നാലില്‍ മൊട്ടക്കുന്നിലാണ് മഴവെളളം സംഭരിച്ചും വയലിലെ കുളത്തില്‍ നിന്ന് വെളളം പമ്ബ് ചെയ്തും വിവിധയിനം കാര്‍ഷിക വിളകള്‍ നൂറ് മേനി വിളയിക്കുന്നത്. കൃഷിയിടഏകവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ ആ കൃഷിയിടം മുഴുവനായും ജൈവ കൃഷിരീതിയിലേക്ക് മാറ്റണം. മിശ്രവിളയായി കൃഷിചെയ്യുമ്പോൾ  ആ കൃഷിയിടത്തിലെ എല്ലാ വിളകളും ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കുരുമുളക് പുതുതായി കൃഷിചെയ്യുമ്പോൾ  രോഗങ്ങളെയും കീടങ്ങളെയും നിമാവിരകളെയും ചെറുക്കുവാൻ കഴിവുള്ള ഇനങ്ങൾ കൃഷിചെയ്യുവാനായി തിരഞ്ഞെടുക്കുക. മണ്ണിലെ ഫലഭൂയിഷ്ടി നിലനിർത്തുന്നതിനുവേണ്ടി വിളയുടെ അവശിഷ്ടങ്ങളും കൃഷിയിടത്തിലെ മറ്റവശിഷ്ടങ്ങളും പുനഃചംക്രമണം  ചെയ്ത് ഉപയോഗിക്കാം. ജൈവ അവശിഷ്ടങ്ങൾ മണ്ണിര ഉപയോഗിച്ച് പുനഃചംക്രമണം ചെയ്ത് മണ്ണിര കമ്പോസ്റ്റ് ആക്കി കൃഷിയിടത്തിൽ ഉപയോഗിക്കാം. കളകൾ വെട്ടിമാറ്റി നിയന്ത്രിക്കുക. കൃഷിയിടത്തിലെ മാലിന്യങ്ങൾ കത്തിച്ച് നശിപ്പിക്കരുത്. പുതയിടുന്നതിനുവേണ്ടി വെട്ടിമാറ്റിയ കളകളും മറ്റും ഉപയോഗിക്കാം. രോഗം വരുന്നത് തടയുന്നതിനുവേണ്ടി മുൻകരുതൽ നടപടികൾ കൈകൊള്ളുക. രാസകീടനാശിനികളോ കുമിൾനാശിനികളോ ഉപയോഗിക്കുവാൻ പാടുള്ളതല്ല. കുമിളിനെ നിയന്ത്രിക്കുന്നതിനുവേണ്ടി ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാവുന്നതാണ്. വള്ളി ചെടിയായി വളരുന്ന കുരുമുളകിന് വയനാടൻ കാലവസ്ഥ വളരെ അനുയോജ്യമാണ്.വയനാടിന്റെ വളര്‍ച്ചയില്‍ ഏറിയും കുറഞ്ഞും കുരുമുളക് ഒരു പ്രധാനഘടകമാണ്. കുരുമുളക് കൃഷിയുടെ ഉത്ഭവം

കേര­ള­ത്തിൽ പശ്ചിമ ഘട്ട മല­നി­ര­ക­ളാണ്‌ കുരു­മു­ള­കിന്റെ ജൻമ­സ്ഥലം. ഇതി­പ്പോഴും വന്യ ഇന­മായി  കൃഷി­ചെ­യ്യുന്ന ഇന­ങ്ങൾ പശ്ചിമ ഘട്ട മല­നി­ര­ക­ളി­ലു­ണ്ട്‌ എന്ന­തു­കൊണ്ട്‌ കുരു­മു­ള­കിന്റെ ഉത്ഭ­വ­കേന്ദ്രം ഇവി­ടെ­ത്ത­ന്നെ­യെന്ന്‌ പറ­യാം. ഇന്ത്യ­യിൽ നിന്ന്‌ ദേശാ­ന്ത­ര­ഗ­മനം നട­ത്തിയ ജന­ങ്ങൾ കുരു­മു­ളക്‌ വള്ളി മുറി­ച്ചെ­ടുത്ത്‌ ഇന്തോ­നേഷ്യ തുടങ്ങി തെക്കു­കി­ഴ­ക്കൻ ഏഷ്യ­യി­ലേക്ക്‌ പ്രച­രി­ച്ച­താ­ണെന്നു കരു­താം.

ചരിത്രം

കറു­ത്ത­പൊന്ന്‌ സുഗന്ധ വ്യജ്ഞ­ന­ത്തിന്റെ രാജാവ്‌ എന്നി­ങ്ങ­നെ­യുള്ള കുരു­മു­ള­കിന്റെ പേരു­കൾ ലോകത്ത്‌ കുരു­മു­ള­കിന്റെ സ്വീകാ­ര്യ­തയെ­യാണ്‌ കാണി­ക്കു­ന്ന­ത്‌. പശ്ചി­മ­ഘ­ട്ട­ത്തിലെ ഒരു സസ്യം എന്ന നില­യിൽ ഇന്ത്യ­യിലെ അനേകം ഔഷ­ധ­ക്കൂ­ട്ടു­ക­ളിൽ ഒരു ഘട­ക­മാണ്‌ കുരു­മു­ള­ക്‌. കായ്‌ കുല എന്നർത്ഥ­മുള്ള പിപ്പലി എന്ന സംസ്കൃത പദ­ത്തിൽ നിന്നാണ്‌ പെപ്പർ എന്ന പദം ഉണ്ടാ­യി­ട്ടു­ള്ള­ത്‌.

വിത­രണം

സുഗ­ന്ധ­വ്യ­ജ്ഞന വ്യാപാ­ര­ത്തിലെ ഏറ്റവും പ്രാചീ­ന­മായ ഒരു ഉത്പ­ന്ന­മാ­യി­രുന്നു കുരു­മു­ക്‌. 4000 വർഷം മുൻപ്‌ ഇഞ്ചി­ക്കൊപ്പം തെക്കേ ഏഷ്യ­യിൽ നിന്ന്‌ കയ­റ്റു­മതി ചെയ്തി­രുന്ന ഒരു ചരി­ത്ര­മാണ്‌ കുരു­മു­ള­കി­നു­ള്ള­ത്‌. കുരു­മു­ള­കിന്റെ വന്യ­ഇ­ന­ങ്ങൾ വളർന്നി­രുന്ന തെക്കു­പ­ടി­ഞ്ഞാ­റൻ ഇന്ത്യ­യി­ലാ­യി­രു­ന്നു. കുരു­മു­ള­കിന്റെ പ്രധാന വ്യാപാ­ര­കേ­ന്ദ്ര­ങ്ങളും തുറ­മു­ഖ­ങ്ങളും ഇന്ത്യ­യെ­ കൂ­ടാതെ ഇന്തോ­നേഷ്യ, മലേ­ഷ്യ, തായ്‌ലാണ്ട്‌, ട്രോപി­ക്കൽ ആഫ്രി­ക്ക, ബ്രസീൽ, ശ്രീല­ങ്ക, വിയ­റ്റ്നാം, ചൈന എന്നി­വി­ട­ങ്ങ­ളിലും കുരു­മു­ളക്‌ ധാരാളം കൃഷി­ചെ­യ്യു­ന്നു.*കുരുമുളകിലെ പ്രധാന ഇനങ്ങൾ * കുരുമുളകിനങ്ങള്‍

ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പൌര്‍ണ്ണമി, IISR തേവം, IISR ശക്തി, IISR ഗിരിമുണ്ട, IISR മലബാര്‍ എക്സല്‍ എന്നീ ഇനങ്ങള്‍ അത്യുല്പാദനശേഷിയുള്ളവയാണ്.നാടന്‍ ഇനങ്ങളായ കരിമുണ്ട,നീലമുണ്ടി,ജീരകമുണ്ടി,ചെങ്ങന്നൂർ കൊടി തുടങ്ങിയ നാടൻ‍ ഇനങ്ങളും കൃഷിയിൽ‍ ഉൾപ്പെടുത്താം.

ആര്യ ഉണ്ണി

3.02564102564
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top