অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണിക ജലസേചനവുമായി ജെയിൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ്

കണിക ജലസേചനവുമായി ജെയിൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ്

തെങ്ങ് അഥവാ കല്പവൃക്ഷത്തെ ജീവിതമാർഗ്ഗമായി കണ്ടുവരുന്ന ധാരാളം ആളുകൾ ഉണ്ട് നമ്മുടെ ഇന്ത്യയിൽ. ലോകത്തിൽ കൂടുതൽ തെങ്ങ് കൃഷി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. എന്നാൽ ഉത്പാദനത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനതാണ് ഇന്ത്യ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനമായ കേരളം ഉത്പാദനത്തിന്റെ കാര്യത്തിൽ ഒമ്പതാമതാണ് നിൽക്കുന്നത്. ഇതിൽ നിന്നും മാറ്റം ഉണ്ടായാൽ അത് സാമ്പത്തിക നിലയിലും മാറ്റം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . കാര്യക്ഷമവും ,ശാസ്ത്രീയവുമായ രീതിയിൽ വെള്ളവും ,വളവും കൊടുത്താൻ ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാം. കർഷകർ ഈ മാർഗ്ഗം പരിക്ഷിച്ചാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. കൂടാതെ പാരമ്പര്യമായ ചെയ്യുന്ന തടം നിറച്ചു നനയ്ക്കുന്ന ജലസേചനരീതികൊണ്ട്  ബാഷ്പീകരണം മൂലം കൂടുതൽ ജലനഷ്ടം ഉണ്ടാകുന്നു .കണിക ജലസേചനം മൂലം ഇതിനുള്ള പരിഹാരം കാണാമെന്ന് മഹാരാഷ്ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന  ജെയിൻ ഇറിഗേഷൻ സിസ്റ്റം കമ്പനി അഭിപ്രായപ്പെടുന്നു .

ഇന്ത്യയിലെ കർഷകർക്ക് വേണ്ടി പ്രത്യേക കണിക ജലസേചന മാർഗ്ഗം ഇവർ ആവിഷ്കരിച്ച് ,ഈ നൂതനജലസേചന മാർഗ്ഗം കർഷകരുടെ ഇടയിലേക്ക് എത്തിച്ച് വരുന്നു. കണിക ജലസേചനം വഴി വെള്ളത്തിനൊപ്പം വളവും നൽകാവുന്നതാണ്. ഈ പ്രവർത്തനം ഫെർട്ടിഗേഷൻ എന്നറിയപ്പെടുന്നു. വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ  ജലസേചന സംവിധാനത്തിലൂടെ തന്നെ ചെടികൾക്ക് നൽകാവുന്ന നൂതന സാങ്കേതിക വിദ്യയാണിത് .ഉത്പാദനത്തിലുള്ള വർദ്ധനവ് , സൂക്ഷ്മമായ അളവിൽ വളങ്ങൾ കൊടുക്കുവാനുള്ള കഴിവ് , കീടനാശിനികളും ,കളനാശിനികളും കലർത്തുവാനുള്ള കഴിവ് ,ഇവയൊക്കെ ഫെർട്ടിഗേഷന്റെ ഗുണങ്ങളാണ്. ഈ മാർഗ്ഗത്തിന്റെ ഉപയോഗം വളത്തിന്റെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. അതോടൊപ്പം വളം നൽകാൻ ആവശ്യമായ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുന്നു .

കണിക ജലസേചനത്തിന്റെ പ്രധാന മേന്മകൾ പരിശോധിക്കാം.

  • കണിക ജലസേചനത്തിന്റെ ഏറ്റവും ഉത്തമ മേന്മ ഉത്പാദന വർദ്ധനവാണ്. ഉത്പാദനം  50 മുതൽ 130 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കുന്നുണ്ട്.
  • വെള്ളം വളരെ കുറഞ്ഞ അളവിൽ മതി .
  • കണിക ജലസേചന മാർഗ്ഗം അവലംബിക്കുന്നത് വഴി ഫലങ്ങൾ നേരത്തെ പാകമാവുന്നു.
  • ഫലങ്ങളുടെ ഗുണമേന്മ വർദ്ധിക്കുന്നു.
  • കുറഞ്ഞ അളവിൽ ചെടിയുടെ വേര് പടലത്തിൽ മാത്രം കൊടുക്കുന്നതിനാൽ 50-70 ശതമാനം വരെ ജലത്തെ സംരക്ഷിക്കാൻ കഴിയുന്നു.
  • കളകളുടെ വളർച്ചയെ നിയന്ത്രിക്കും .
  • മണ്ണിൽ നനവ് കൂടുന്നത് മൂലം ഉണ്ടാകാവുന്ന രോഗങ്ങളെ കുറയ്ക്കാൻ സാധിക്കുന്നു .
  • ഈ ജലസേചന രീതി ചരിവു സ്ഥലങ്ങൾക്കും ,വിവിധതരം മണ്ണിനങ്ങൾക്കും അനുയോജ്യമാണ്.

സൂക്ഷ്മ ജലസേചന സാമഗ്രികളുടെ ഉത്പാദനരംഗത്ത് ഇന്ത്യയിലെ ഒന്നാമത്തെ കമ്പനിയാണ് ജെയിൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ്. ജെയിൻ ഇറിഗേഷന്റെ കണിക ജലസേചന സംവിധാനം തെങ്ങ് കർഷകർക്ക് മാത്രമല്ല ,പുഷ്പഫല - വിളകൾക്കും ,തോട്ടവിളകൾക്കും അനുയോജ്യമാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷകണക്കിന് കർഷകർ ജെയിൻ കണിക ജലസേചന സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്. നാല് വൻകരകളിലായി സ്ഥിതി ചെയ്യുന്ന 23 ഉത്പാദന ' കേന്ദ്രങ്ങളിൽ നിന്ന് കർക്കശമായ ഗുണമേന്മ പരിശോധനകൾക്ക് ശേഷം 3200-ൽ പരം വിതരണക്കാർ വഴിയാണ് ഉത്പന്നങ്ങൾ കർഷകരിൽ എത്തിക്കുന്നത്.

കണിക ജലസേചനവുമായി ജെയിൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ്

തെങ്ങ് അഥവാ കല്പവൃക്ഷത്തെ ജീവിതമാർഗ്ഗമായി കണ്ടുവരുന്ന ധാരാളം ആളുകൾ ഉണ്ട് നമ്മുടെ ഇന്ത്യയിൽ. ലോകത്തിൽ കൂടുതൽ തെങ്ങ് കൃഷി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. എന്നാൽ ഉത്പാദനത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനതാണ് ഇന്ത്യ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനമായ കേരളം ഉത്പാദനത്തിന്റെ കാര്യത്തിൽ ഒമ്പതാമതാണ് നിൽക്കുന്നത്. ഇതിൽ നിന്നും മാറ്റം ഉണ്ടായാൽ അത് സാമ്പത്തിക നിലയിലും മാറ്റം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . കാര്യക്ഷമവും ,ശാസ്ത്രീയവുമായ രീതിയിൽ വെള്ളവും ,വളവും കൊടുത്താൻ ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാം. കർഷകർ ഈ മാർഗ്ഗം പരിക്ഷിച്ചാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. കൂടാതെ പാരമ്പര്യമായ ചെയ്യുന്ന തടം നിറച്ചു നനയ്ക്കുന്ന ജലസേചനരീതികൊണ്ട്  ബാഷ്പീകരണം മൂലം കൂടുതൽ ജലനഷ്ടം ഉണ്ടാകുന്നു .കണിക ജലസേചനം മൂലം ഇതിനുള്ള പരിഹാരം കാണാമെന്ന് മഹാരാഷ്ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന  ജെയിൻ ഇറിഗേഷൻ സിസ്റ്റം കമ്പനി അഭിപ്രായപ്പെടുന്നു .              ഇന്ത്യയിലെ കർഷകർക്ക് വേണ്ടി പ്രത്യേക കണിക ജലസേചന മാർഗ്ഗം ഇവർ ആവിഷ്കരിച്ച് ,ഈ നൂതനജലസേചന മാർഗ്ഗം കർഷകരുടെ ഇടയിലേക്ക് എത്തിച്ച് വരുന്നു. കണിക ജലസേചനം വഴി വെള്ളത്തിനൊപ്പം വളവും നൽകാവുന്നതാണ്. ഈ പ്രവർത്തനം ഫെർട്ടിഗേഷൻ എന്നറിയപ്പെടുന്നു. വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ  ജലസേചന സംവിധാനത്തിലൂടെ തന്നെ ചെടികൾക്ക് നൽകാവുന്ന നൂതന സാങ്കേതിക വിദ്യയാണിത് .ഉത്പാദനത്തിലുള്ള വർദ്ധനവ് , സൂക്ഷ്മമായ അളവിൽ വളങ്ങൾ കൊടുക്കുവാനുള്ള കഴിവ് , കീടനാശിനികളും ,കളനാശിനികളും കലർത്തുവാനുള്ള കഴിവ് ,ഇവയൊക്കെ ഫെർട്ടിഗേഷന്റെ ഗുണങ്ങളാണ്. ഈ മാർഗ്ഗത്തിന്റെ ഉപയോഗം വളത്തിന്റെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. അതോടൊപ്പം വളം നൽകാൻ ആവശ്യമായ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുന്നു .കണിക ജലസേചനത്തിന്റെ പ്രധാന മേന്മകൾ പരിശോധിക്കാം.

  • കണിക ജലസേചനത്തിന്റെ ഏറ്റവും ഉത്തമ മേന്മ ഉത്പാദന വർദ്ധനവാണ്. ഉത്പാദനം  50 മുതൽ 130 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കുന്നുണ്ട്.* വെള്ളം വളരെ കുറഞ്ഞ അളവിൽ മതി .
  • കണിക ജലസേചന മാർഗ്ഗം അവലംബിക്കുന്നത് വഴി ഫലങ്ങൾ നേരത്തെ പാകമാവുന്നു.
  • ഫലങ്ങളുടെ ഗുണമേന്മ വർദ്ധിക്കുന്നു.
  • കുറഞ്ഞ അളവിൽ ചെടിയുടെ വേര് പടലത്തിൽ മാത്രം കൊടുക്കുന്നതിനാൽ 50-70 ശതമാനം വരെ ജലത്തെ സംരക്ഷിക്കാൻ കഴിയുന്നു.
  • കളകളുടെ വളർച്ചയെ നിയന്ത്രിക്കും .
  • മണ്ണിൽ നനവ് കൂടുന്നത് മൂലം ഉണ്ടാകാവുന്ന രോഗങ്ങളെ കുറയ്ക്കാൻ സാധിക്കുന്നു.
  • ഈ ജലസേചന രീതി ചരിവു സ്ഥലങ്ങൾക്കും ,വിവിധതരം മണ്ണിനങ്ങൾക്കും അനുയോജ്യമാണ്.

സൂക്ഷ്മ ജലസേചന സാമഗ്രികളുടെ ഉത്പാദനരംഗത്ത് ഇന്ത്യയിലെ ഒന്നാമത്തെ കമ്പനിയാണ് ജെയിൻ ഇറിഗേഷൻ സിസ്റ്റം ലിമിറ്റഡ്. ജെയിൻ ഇറിഗേഷന്റെ കണിക ജലസേചന സംവിധാനം തെങ്ങ് കർഷകർക്ക് മാത്രമല്ല ,പുഷ്പഫല - വിളകൾക്കും ,തോട്ടവിളകൾക്കും അനുയോജ്യമാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷകണക്കിന് കർഷകർ ജെയിൻ കണിക ജലസേചന സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്. നാല് വൻകരകളിലായി സ്ഥിതി ചെയ്യുന്ന 23 ഉത്പാദന ' കേന്ദ്രങ്ങളിൽ നിന്ന് കർക്കശമായ ഗുണമേന്മ പരിശോധനകൾക്ക് ശേഷം 3200-ൽ പരം വിതരണക്കാർ വഴിയാണ് ഉത്പന്നങ്ങൾ കർഷകരിൽ എത്തിക്കുന്നത്.

ആര്യ ഉണ്ണി

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate