Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഓർക്കാപ്പുറത്ത് ഓർക്കിഡ് വരുമാനം

വളർത്തി വളർത്തി പഠിച്ചതാണ്’, ലസീനയുടെ വാക്കുകളിലുണ്ട് സ്വന്തം വിജയരഹസ്യവും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കുള്ള ഉപദേശവും.

 • ഓർക്കിഡിനെക്കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നു കണ്ണൂർ ഇരിണാവിലുള്ള നാലാമ്പ്രത്തു വീട്ടിൽ ലസീനയ്ക്ക്. ഇന്ന് തൻറെ നഴ്സറിയിൽ പൂവിട്ടു നിൽക്കുന്ന ഓരോ ഓർക്കിഡ് ഇനത്തെയും ചൂണ്ടി അവയുടെ ജന്മവിശേഷങ്ങൾ മുഴുവൻ വിശദമാക്കും ഈ വീട്ടമ്മ.
 • ഓർക്കിഡ് വിപണിയിലിറങ്ങിയ പലരും തായ്‌ലാൻഡിൽനിന്ന് ഏജൻറ് എത്തിക്കുന്ന ചെടികൾ മറിച്ചു വിറ്റ് ഉടനടി ലാഭം പോക്കറ്റിലെത്തുന്ന എളുപ്പവഴിയാണു സ്വീകരിച്ചത്. ചെടിയുടെ ഗുണനിലവാരം പരിഗണിച്ചതേയില്ല. എന്നാൽ പുതിയ ഇനങ്ങൾ സ്വന്തമാക്കുന്നതിലും അവയെ ഇഷ്ടത്തോടെ വളർത്തിയെടുക്കുന്നതിലുമാണ് ലസീന മനസ്സുവച്ചത്.
 • പത്തു വർഷം മുമ്പ് കണ്ണൂരിൽ നടന്ന ഒരു മേളയിൽനിന്ന് അഞ്ച് ഡെൻഡ്രോബിയം തൈകൾ വാങ്ങുമ്പോഴാണ് ലസീന ഓർക്കിഡ് നേരിൽ കാണുന്നത്. അഞ്ചിനുംകൂടി കൈയിലുള്ള കാശു മുഴുവൻ കൊടുത്തു. എന്നാൽ കൊല്ലം ഒന്നു കഴിഞ്ഞപ്പോഴേക്കും ലസീനയുടെ പരിലാളനകളിൽ മതിമറന്ന് അഞ്ചും വളർന്നു പൂവിട്ടു. മൂന്നും നാലും മാസംവരെ പുതുമയോടെ നിൽക്കുന്ന പൂങ്കുലകൾ പുതിയ ഓർക്കിഡ് ഇനങ്ങൾ തിരയാൻ പ്രേരണയായി. കേരളത്തിനകത്തും ബെംഗളൂരുവിലുമെല്ലാം നടക്കുന്ന പുഷ്പോത്സവങ്ങൾ സന്ദർശിച്ചു.
 • ഡെൻഡ്രോബിയത്തിൻറെ ആദ്യകാല സങ്കരയിനങ്ങളായ പർപ്പിൾ പൂക്കൾ വിടരുന്ന സീസറും സോണിയയും എമ്മാ വൈറ്റുമൊക്കെയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. ലളിതമായ പരിചരണംകൊണ്ടുതന്നെ 7-8 മാസത്തിനുള്ളിൽ പൂവിടുമെന്നതിനാൽ ഓർക്കിഡ് വളർത്തലിൽ ഹരിശ്രീ കുറിക്കുന്നവർക്ക് ഏറ്റവും ഇണങ്ങിയതും അവതന്നെ.
 • തുടർന്ന് അഴകിൽ ആരെയും ജയിക്കുന്ന ഓൺസീഡിയം ഇനങ്ങളിലേക്ക്. പിന്നാലെ കാറ്റെലിയ, സിംബീഡിയം ഇനങ്ങളും ബാസ്കറ്റ് വാൻഡയും സങ്കരയിനങ്ങളിൽ ഏറ്റവും ജനപ്രീതി കൂടിയ മൊക്കാറയുമെല്ലം ചേർന്ന് ഓർക്കിഡിൻറെ ശേഖരം മുറ്റം നിറഞ്ഞു.
 • എട്ടു വർഷം മുമ്പ് ഹോർട്ടികൾച്ചർ മിഷൻ കണ്ണൂരിൽ നടത്തിയ മേളയിൽ സ്റ്റാളെടുത്ത് വിപണിയിലിറങ്ങി. അന്ന് പത്തു ദിവസത്തെ പ്രദർശനത്തിൽ രണ്ടാമത്തെ ദിവസംതന്നെ ഓർക്കിഡുകളെക്കുറിച്ച്‌ വിശദീകരിച്ച്‌ ലസീനയുടെ ശബ്ദം അടഞ്ഞു. ഓർക്കിഡുകൾ ഒട്ടു മുക്കാലും വിറ്റുതീർന്നു. ഓർക്കാപ്പുറത്തൊരു വരുമാനം.
 • ഇന്ന് ഓർക്കിഡുകളെക്കുറിച്ച്‌ പറഞ്ഞ് ഒച്ചയടയേണ്ടതില്ല. എല്ലാവർക്കും അതു പരിചിതം. സംരംഭകരും ഒട്ടേറെ. എന്നാൽ ലസീനയ്ക്കു പിന്നാലെ സംരംഭം തുടങ്ങിയ പലരും പിന്നീട് പിന്മാറി. ലസീനയിപ്പോഴും പുതിയ ഇനങ്ങൾക്കു പിന്നാലെയാണ്. വിൽപന തെല്ലും കുറവില്ല. കാരണമെന്തെന്നു ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം, 'ഇഷ്ടം'.’
 • ഇഷ്ടത്തോടെ
 • മാതൃസസ്യത്തിൽനിന്നു വേർപെടുത്തിയെടുത്ത വേരുൾപ്പെടെയുള്ള തണ്ടുകൾ, സക്കറുകൾ, ടിഷ്യുകൾച്ചർ തൈകൾ, മൊക്കാറപോലുള്ളവയുടെ കാര്യത്തിൽ കൂമ്പ് ഉൾപ്പെടെയുള്ള മുകൾഭാഗം (ടോപ് കട്ടിങ്) മുറിച്ചെടുത്തത് എന്നിവയെല്ലാം നടീൽവസ്തുക്കളാക്കി മാറ്റി ശ്രദ്ധയോടെ പരിചരിച്ച്‌ പൂവിട്ടുതുടങ്ങുമ്പോൾ വിൽപനയ്ക്കെത്തിച്ചു.
 • ലസീനയുടെ ശേഖരത്തിലെ യഥാർഥ താരം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ; ഫലനോപ്സിസ്. നീളൻ പൂന്തണ്ടിൽ, പറന്നിരിക്കുന്ന നിശാശലഭങ്ങളുടെ സൗന്ദര്യമുള്ള, പൂക്കൾ. അവയുടെ തൈകൾ വാങ്ങുന്നതിനുപകരം ടിഷ്യുകൾച്ചർ ഫ്ളാസ്ക് പൂനെയിൽനിന്നും ബെംഗളൂരുവിൽനിന്നും വരുത്തി തൈകളെ മാധ്യമത്തിൽനിന്നു മാറ്റി ശ്രദ്ധാപൂർവം കഴുകി ദൃഢീകരണം നടത്തിയെടുക്കുന്നു.
 • എല്ലാവരും ഓർക്കിഡ് പരിപാലിക്കാൻ കാണാനഴകുള്ള സ്റ്റാൻഡുകൾ വാങ്ങിവച്ചപ്പോൾ ചെലവു കുറഞ്ഞതും പരിപാലനം എളുപ്പമാക്കുന്നതുമായ സ്റ്റാൻഡ് ലസീന സ്വയം നിർമിച്ചു. പഴയ വീടിൻറെ ഓടുകൾകൊണ്ട് ഒന്നാന്തരം സ്റ്റാൻഡ്. പാഴായിക്കിടന്ന പഴയ ഓടുകൾ ചെലവായെന്നതല്ല മെച്ചം,’ ഓടിൻറെ പാത്തിയിൽ വെള്ളം കെട്ടി നിർത്താം. കടുത്ത വേനലിൽ ഓർക്കിഡുകൾക്ക് ഈ വെള്ളത്തിൻറെ തണുപ്പ് ആശ്വാസമാണ്’, ലസീനയുടെ കണ്ടെത്തൽ.
 • നടീൽമിശ്രിതത്തിലും നടത്തി പരീക്ഷണം. തൈകൾ വളർത്തിയെടുക്കാൻ ചകിരിക്കഷണത്തിനു പകരം ചകിരിച്ചോറ് മാധ്യമമാക്കി. സ്യൂഡോമോണാസ് ലായനിയിൽ കുതിർത്ത ശേഷമാണ് ചകിരിച്ചോർ ഉപയോഗിക്കുന്നത്.
 • ചകിരിച്ചോർ ഒന്നാന്തരം വളർച്ചാമാധ്യമമാണെന്ന് ലസീന. ചെടിയുടെ വളർച്ച വേഗത്തിലാവും. നേരത്തേ പൂവിടും. ചകിരിച്ചോർ വെള്ളം സംഭരിച്ചു നിർത്തും എന്നതിനാൽ നന ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം മതിയാകും.
 • തൻറെ തോട്ടത്തിലുള്ളത്ര ഫലനോപ്സിസ് ഇനങ്ങൾ സ്വന്തമായുള്ള ആരും പരിചയത്തിലെവിടെയുമില്ലെന്ന് ലസീന. ഫലനോപ്സിസിൻറെ മുഴുവൻ ഇനങ്ങളും സ്വന്തമാക്കുകയാണ് ജീവിതസാഫല്യമെന്ന് ഈ വീട്ടമ്മ പറയുമ്പോൾ ഇഷ്ടത്തിൻറെ ആഴം മനസ്സിലാവും. ഇനിയങ്ങോട്ട് ഫലനോപ്സിസ് ഇനങ്ങൾ മാത്രം വളർത്തിയാൽ മതിയെന്ന ചിന്തപോലും ഇപ്പോഴുണ്ട്. ഈ ഇഷ്ടം തന്നെയാണ് ഓർക്കിഡ് പ്രേമികളെ ലസീനയുടെ നഴ്സറിയിലെത്തിക്കുന്നതും.
 • ആര്യ ഉണ്ണി
 • കടപ്പാട് :
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top